15-ാം
ധനകാര്യ കമ്മീഷന്റെ മുന്നിൽ
സര്‍ക്കാര്‍ ഉന്നയിച്ച
ആവശ്യങ്ങൾ
*181.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളം
സന്ദര്‍ശിച്ച 15-ാം
ധനകാര്യ കമ്മീഷന്റെ
മുന്നിൽ സര്‍ക്കാര്‍
എന്തൊക്കെ ആവശ്യങ്ങളാണ്
ഉന്നയിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
14-ാം
ധനകാര്യ കമ്മീഷൻ
സംസ്ഥാനങ്ങള്‍ക്ക്
അനുവദിച്ച 42 ശതമാനം
വിഹിതം നിലവിലെ
സാഹചര്യങ്ങള്‍ക്ക്
മതിയാകില്ലായെന്ന്
കമ്മീഷൻ മുമ്പാകെ
സ്ഥാപിക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ;
എങ്കിൽ അതിനായി
നിരത്തിയ കാരണങ്ങള്‍
എന്തൊക്കെയാണ്;
(സി)
തകര്‍ന്നുകൊണ്ടിരിക്കുന്ന
റബ്ബര്‍ മേഖലയെ
സംരക്ഷിക്കുന്നതിന് ഏത്
തരം ഇടപെടൽ
ഉണ്ടാകണമെന്നാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
(ഡി)
മികച്ച
പ്രവര്‍ത്തനം
കാഴ്ചവയ്ക്കുന്ന
സംസ്ഥാനങ്ങള്‍ക്ക്
ധനകാര്യ കമ്മീഷന്റെ
അവാര്‍ഡ് പ്രകാരം
ലഭിക്കുന്ന
ആനുകൂല്യങ്ങൾ
സംസ്ഥാനത്തിന്
നൽകണമെന്നും ജനസംഖ്യാ
വര്‍ദ്ധനവ്
നിയന്ത്രിക്കുവാനുള്ള
നടപടി
സ്വീകരിച്ചിട്ടുള്ള
സംസ്ഥാനങ്ങള്‍ക്ക്
ആനുകൂല്യങ്ങള്‍
നിഷേധിക്കരുതെന്നും
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രകൃതി
ദുരന്തങ്ങള്‍ക്കുള്ള
സഹായമായി പ്രത്യേകമായ
എന്ത് പദ്ധതി
ആവിഷ്ക്കരിക്കണമെന്നാണ്
സംസ്ഥാനം
ആവശ്യപ്പെട്ടിട്ടുള്ളത്;
വിശദമാക്കുമോ?
കിഫ്ബി
പദ്ധതികള്‍ക്ക് പണം
കണ്ടെത്തുന്നതിനായി
ബോണ്ടുകള്‍
*182.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികള്‍ക്ക് പണം
കണ്ടെത്തുന്നതിനായി
വിദേശരാജ്യങ്ങളില്‍
ബോണ്ടുകള്‍
ഇറക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം രാജ്യങ്ങളില്‍
ബോണ്ടുകള്‍
ഇറക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
ബോണ്ടുകളുടെ വിശദാംശം
വ്യക്തമാക്കുമോ?
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ
വിലവര്‍ദ്ധനവ്
*183.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോള്‍,
ഡീസല്‍ എന്നിവയ്ക്ക്
ദിനംപ്രതി ഉണ്ടാകുന്ന
വിലവര്‍ദ്ധനവ്
സാധാരണക്കാരായ
ജനങ്ങള്‍ക്ക്
അമിതഭാരത്തോടൊപ്പം
നിത്യോപയോഗ
സാധനങ്ങളുടെ വില
ക്രമാതീതമായി
കൂടുന്നതിനും
കാരണമായിട്ടുണ്ടോ;
(ബി)
പെട്രോളിയം
കമ്പനികള്‍ യാതൊരു
നിയന്ത്രണവുമില്ലാതെ
വില
വര്‍ദ്ധിപ്പിക്കുന്നതിനെതിരെ
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പെട്രോളിനും ഡീസലിനും
വില വര്‍ദ്ധിപ്പിച്ചത്
മൂലം ലഭിച്ച അധിക
വില്പന
നികുതിയിനത്തില്‍
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ച നികുതി വരുമാനം
എത്രയാണെന്ന്അറിയിക്കുമോ?
കിഫ്ബി
മുഖേനയുള്ള വന്‍കിട
പദ്ധതികള്‍
*184.
ശ്രീ.എം.
സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ഐ.ബി. സതീഷ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യ മേഖലയില്‍
അടുത്ത മൂന്ന് വര്‍ഷം
കൊണ്ട് അറുപതിനായിരം
കോടി രൂപയുടെ നിക്ഷേപം
ഉറപ്പാക്കുന്നതിനായി
ആസൂത്രണം ചെയ്തിട്ടുള്ള
മാര്‍ഗ്ഗം
വിശദമാക്കാമോ;
(ബി)
കേരളത്തിന്റെ
മുഖഛായ മാറ്റാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
കിഫ്ബി മുഖേനയുള്ള
വന്‍കിട പദ്ധതികള്‍ ഈ
സര്‍ക്കാരിന്റെ
കാലത്തുതന്നെ
പൂര്‍ത്തിയാക്കുന്ന
രീതിയിലാണോ ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കിഫ്ബിയിലേക്കുള്ള
ധനസമാഹരണത്തിനായി മസാല
ബോണ്ട് ഇറക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
മസാല ബോണ്ടിന്റെ മെച്ചം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
അടിസ്ഥാന സൗകര്യ വികസന പദ്ധതി
*185.
ശ്രീ.കെ.
ആന്‍സലന്‍
,,
എ.എം. ആരിഫ്
,,
പി.വി. അന്‍വര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
അടിസ്ഥാന സൗകര്യ വികസന
പദ്ധതിയുടെ വിശദാംശവും
പദ്ധതിയുടെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(ബി)
അന്താരാഷ്ട്ര
നിലവാരത്തിലെത്തിക്കുക
എന്ന ലക്ഷ്യത്തോടെ
വിദ്യാഭ്യാസ വകുപ്പില്‍
നിന്നും ഏറ്റെടുത്ത
സ്പോര്‍ട്സ്
സ്കൂളുകളുടെ നവീകരണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(സി)
കായിക
മത്സരങ്ങളിലെ
വിജയികള്‍ക്കുള്ള
ക്യാഷ് അവാര്‍ഡ്
വര്‍ഷങ്ങളോളം
കുടിശ്ശികയായിരുന്നത്
സമയബന്ധിതമായി
നല്‍കുന്നതിനും
ആകര്‍ഷകമായ നിരക്കില്‍
പുതുക്കുന്നതിനും
സ്പോര്‍ട്സ് ക്വാട്ട
നിയമനം നടത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ട്രഷറികളുടെ
ആധുനികവത്ക്കരണം
*186.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
പി. ഉണ്ണി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സാമ്പത്തിക
ഇടപാടുകള്‍ സുതാര്യവും
എളുപ്പവുമാക്കാന്‍
സാധിക്കും വിധം
ട്രഷറികളുടെ
പ്രവര്‍ത്തനങ്ങള്‍
ആധുനികവത്ക്കരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ട്രഷറികളില്‍
ഇന്റഗ്രേറ്റഡ്
ഫിനാന്‍ഷ്യല്‍ മാനേജ്
മെന്റ് സിസ്റ്റം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മുഴുവന്‍
ട്രഷറി ഇടപാടുകളും
ഓണ്‍ലെെന്‍
സംവിധാനത്തില്‍
ആക്കിയിട്ടുണ്ടോ;
(ഡി)
ട്രഷറി
സേവിംഗ്സ് ബാങ്കിന്
മറ്റ് ബാങ്കുകളുമായി
സഹകരിച്ച് എ.ടി.എം.
കൗണ്ടറുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
പെന്‍ഷന്‍കാര്‍ക്കായി
എന്തെല്ലാം ആധുനിക
സൗകര്യങ്ങളാണ്
ട്രഷറികളില്‍ പുതുതായി
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കേപിന്റെ
കീഴിലുളള എഞ്ചിനീയറിംഗ്
കോളേജുകൾ
*187.
ശ്രീ.വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേപിന്റെ
കീഴിലുളള എഞ്ചിനീയറിംഗ്
കോളേജുകളെ സെന്റര്‍
ഓഫ് എക്സലന്‍സ്
ആക്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
എന്തൊക്കെ
കാര്യങ്ങളാണ്
നടപ്പിലാക്കാനുദ്ദേശിക്കുന്നത്;
ഇതിനായി എന്ത് തുകയാണ്
വകയിരുത്തിയിട്ടുളളത്;
വെളിപ്പെടുത്താമോ;
(സി)
കേപിന്റെ
കീഴിലുളള എഞ്ചിനീയറിംഗ്
കോളേജുകളിലെ
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത
സ്ഥാപനങ്ങളില്‍
പഠിക്കുന്നവര്‍ക്ക്
ക്യാമ്പസ്
റിക്രൂട്ട്മെന്റ് വഴി
ജോലി ലഭിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
കോളേജുകള്‍ക്ക് നാക്
അക്രഡിറ്റേഷനും
എെ.എസ്.ഒ.
സര്‍ട്ടിഫിക്കേഷനും
ലഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സൗരോര്‍ജ്ജ
വെെദ്യുതി ഉല്പാദനം
*188.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
സൗരോര്‍ജ്ജ വെെദ്യുതി
ഉല്പാദനത്തിനുളള
ശ്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഒാഫീസുകളുടെ
മേല്ക്കൂരകളില്
സൗരോര്‍ജ്ജ വെെദ്യുതി
നിലയങ്ങള്‍
സ്ഥാപിക്കുന്നതിനുളള
പദ്ധതിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
സൗരവീഥി
എന്ന പേരില്‍ ഒരു
മൊബെെല്‍
ആപ്ലിക്കേഷന്‍
വികസിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
സോളാര്‍
സംവിധാനം ഉപയോഗിച്ച്
കോള്‍ പാടങ്ങളില്‍
വെളളം പമ്പ്
ചെയ്യുന്നതിനുളള
സംവിധാനം
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
കാസര്‍ഗോഡ്
സോളാര്‍ പാര്‍ക്ക്
എന്നത്തേക്ക് ഉദ്ഘാടനം
ചെയ്യുമെന്ന്
വ്യക്തമാക്കുമോ?
ലോട്ടറി
മേഖലയില്‍ നടപ്പാക്കിയ
പരിഷ്കാരങ്ങള്‍
*189.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
മേഖലയില്‍ ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
നടപ്പാക്കിയ
പരിഷ്കാരങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
അനധികൃത
ഇതരസംസ്ഥാന
ലോട്ടറികള്‍ക്കും
വ്യാജലോട്ടറികള്ക്കുമെതിരെ
സംസ്ഥാനം
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
വ്യാജലോട്ടറി
തടയുന്നതിനാവശ്യമായ
സുരക്ഷാസംവിധാനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
ലോട്ടറി
വിറ്റുവരവില്‍ നിന്ന്
സംസ്ഥാനത്തിന്
ലഭിക്കുന്ന വരുമാനം
ഏതൊക്കെ മേഖലകളിലാണ്
ചെലവഴിക്കുന്നത്;
(ഇ)
ലോട്ടറിയില്‍
നിന്നുളള വരുമാനം
ദുര്‍ബലവിഭാഗങ്ങളുടെ
ക്ഷേമത്തിന് മാത്രം
ഉപകരിക്കുന്ന
വിധത്തില്‍ പുനരവലോകനം
ചെയ്യുമോ;
വിശദമാക്കുമോ?
വൈദ്യുതി
വിതരണരംഗത്ത് വിവര സാങ്കേതിക
വിദ്യയുടെ സാദ്ധ്യതകള്‍
*190.
ശ്രീ.റോജി
എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണം കാര്യക്ഷമമാക്കി
ലോകോത്തര
നിലവാരത്തിലെത്തിക്കുന്നതിന്
ആസൂത്രണ സമീപനത്തില്‍
എന്തൊക്കെ
മാറ്റങ്ങളാണ്
വരുത്തിയത്;
വിശദമാക്കുമോ;
(ബി)
വിതരണരംഗം
കാര്യക്ഷമമാക്കുവാന്‍
വിവര സാങ്കേതിക
വിദ്യയുടെ സാദ്ധ്യതകള്‍
പ്രയോജനപ്പെടുത്തി
കെ.എസ്.ഇ.ബി. നടത്തിയ
ഇടപെടലുകള്‍
വിജയപ്രദമായിരുന്നോ;
വിശദമാക്കുമോ;
(സി)
സ്മാര്‍ട്ട്
മീറ്റര്‍
ഘടിപ്പിക്കുന്നത് വഴി
കെ.എസ്.ഇ.ബി.
ലക്ഷ്യമിടുന്നത്
എന്തൊക്കെയാണ്;
(ഡി)
വൈദ്യുതിയുടെ
കാര്യക്ഷമമായ
വിനിയോഗവും മിതമായ
ഉപയോഗവും
പ്രോത്സാഹിപ്പിക്കുന്നതിന്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
വിനോദസഞ്ചാര
മേഖലയുടെ വളര്‍ച്ച
*191.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഇ.പി.ജയരാജന്
,,
ഒ. ആര്. കേളു
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വളര്‍ച്ചയിലും തൊഴില്‍
നല്‍കുന്നതിലും
വിനോദസഞ്ചാര മേഖല
വഹിക്കുന്ന പങ്ക്
വ്യക്തമാക്കാമോ;
(ബി)
പ്രദേശവാസികളുടെ
സാമ്പത്തിക
ഉന്നമനത്തിന്
വഴിവെക്കുന്ന ഇൗ
വ്യവസായമേഖലയില്‍
ഏതാനും ചിലര്‍
നടത്തുന്ന ചൂഷണവും
അനുചിതമായ പെരുമാറ്റവും
കൊണ്ട് തിരിച്ചടി
നേരിടാതിരിക്കാനായി
ടൂറിസം റെഗുലേറ്ററി
അതോറിറ്റി
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
അതോറിറ്റിയുടെ
ഉദ്ദേശ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങളിലെ
അടിസ്ഥാന
സൗകര്യവികസനത്തിനും
ശുചിയായ പരിപാലനത്തിനും
പദ്ധതി ആവിഷ്കരിച്ചു
നടപ്പിലാക്കുമോ?
വ്യവസായമിത്ര
പദ്ധതി
*192.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. അബ്ദുറഹിമാന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും അധികം
ആളുകള്‍ക്ക് തൊഴില്‍
നല്കുന്ന ചെറുകിട
വ്യവസായ മേഖലയുടെ
പ്രോത്സാഹനത്തിനായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
പ്രതിസന്ധി
നേരിടുന്ന സൂക്ഷ്മ
ചെറുകിട വ്യവസായങ്ങളെ
കരകയറ്റാനായി
പ്രഖ്യാപിച്ചിട്ടുളള
വ്യവസായമിത്ര
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(സി)
ചെറുകിട
വ്യവസായങ്ങള്‍ക്കുവേണ്ടിയുള്ള
ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
സ്കീം, സൂക്ഷ്മ തൊഴില്‍
സംരംഭങ്ങള്‍ക്ക്
വേണ്ടിയുളള ക്ലസ്റ്റര്‍
ഡെവലപ്മെന്റ് സ്കീം,
പീഢിത ചെറുകിട
വ്യവസായങ്ങള്‍ക്കുളള
പുനരുദ്ധാരണ പദ്ധതി
എന്നീ പുതുതായി
പ്രഖ്യാപിച്ച
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ടൂറിസം
മാസ്റ്റര്‍ പ്ലാന്‍
*193.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
മൂന്ന് വര്‍ഷം കൊണ്ട്
കൂടുതല്‍ വിദേശ,
ആഭ്യന്തര
വിനോദസഞ്ചാരികളെ
കേരളത്തിലേക്ക്
ആകര്‍ഷിക്കാന്‍
ലക്ഷ്യമിട്ട് നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
വിനോദസഞ്ചാരികള്‍ക്ക്
ഗുണമേന്മയുള്ള സേവനം
പ്രദാനം ചെയ്യുന്നതിന്
വേണ്ട അടിസ്ഥാന സൗകര്യ
വികസനം ആസൂത്രണം
ചെയ്യുന്നതിന് ടൂറിസം
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പങ്കാളിത്ത
പ്രക്രിയയിലൂടെ
പ്രദേശവാസികളുടെയും
വിനോദസഞ്ചാരത്തിന്റെയും
വികസനം സാധ്യമാക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
പെപ്പര്‍ ടൂറിസം
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
ഉൗര്‍ജ്ജസംരക്ഷണ
രംഗത്ത് നടപ്പിലാക്കിയ നൂതന
പദ്ധതികള്‍
*194.
ശ്രീ.ഡി.കെ.
മുരളി
,,
പി.ടി.എ. റഹീം
,,
രാജു എബ്രഹാം
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉൗര്‍ജ്ജസംരക്ഷണ
രംഗത്ത് നടപ്പിലാക്കിയ
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
ഫലമായി കേന്ദ്ര
ഉൗര്‍ജ്ജ മന്ത്രാലയം
ഏര്‍പ്പെടുത്തിയ ദേശിയ
ഉൗര്‍ജ്ജ സംരക്ഷണ
അവാര്‍ഡ് സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടോ;
(സി)
ഉൗര്‍ജ്ജ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ഉൗര്‍ജ്ജ സംരക്ഷണം
പ്രോത്സാഹിപ്പിക്കുന്നതിനുമായി
എനര്‍ജി മാനേജ് മെന്റ്
സെന്റര്‍ നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
ഇ.എം.സി.യുടെ
ആഭിമുഖ്യത്തില്‍ വിവിധ
മലയോര ജില്ലകളില്‍
ആരംഭിച്ചിട്ടുളള
പെെക്കൊ ജലവെെദ്യുത
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
കൊച്ചി
- ബംഗളുരു വ്യവസായ ഇടനാഴിയും
വ്യവസായ പാര്‍ക്കുകളും
*195.
ശ്രീ.എസ്.ശർമ്മ
,,
കെ.സുരേഷ് കുറുപ്പ്
,,
കെ. ബാബു
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
നഗരങ്ങളായ ബംഗളുരു,
കോയമ്പത്തൂര്‍
എന്നിവയെ കൊച്ചിയുമായി
ബന്ധിപ്പിച്ച്
സംസ്ഥാനത്തെ വ്യവസായ
കുതിപ്പിന് സാദ്ധ്യത
തുറക്കുന്ന കൊച്ചി
ബംഗളുരു വ്യവസായ ഇടനാഴി
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
വ്യവസായ
ഇടനാഴിയുടെ ഭാഗമായി
കഞ്ചിക്കോട്ട് വ്യവസായ
പാര്‍ക്ക് തുടങ്ങാനുള്ള
പ്രാരംഭ
പ്രവര്‍ത്തനങ്ങള്‍
ആയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
കൊച്ചിയില്‍
പെട്രോ കെമിക്കല്‍
പാര്‍ക്കും
ഫാര്‍മസ്യൂട്ടിക്കല്‍സ്
പാര്‍ക്കും
സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ഡി)
വ്യവസായ
പാര്‍ക്കുകള്‍ക്കു
വേണ്ട ഭൂമിയുടെ
ദൗര്‍ലഭ്യം
കണക്കിലെടുത്ത് ബഹുനില
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കാനുള്ള പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ?
സൂക്ഷ്മ-ചെറുകിട
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
*196.
ശ്രീ.എം.
നൗഷാദ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂക്ഷ്മ-ചെറുകിട
വ്യവസായ മേഖലകളില്‍
പുതിയ സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
വീട്ടിലുള്ളതോ
വീടിനോട് ചേര്‍ന്ന്
നടത്തുന്നതോ ആയ നാനോ
സംരംഭങ്ങള്‍ക്ക് പലിശ
സബ്സിഡി
നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഏതെല്ലാം
ഗാര്‍ഹിക
സംരംഭങ്ങളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വനിതകള്‍ക്കും
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും
പ്രസ്തുത പദ്ധതി
പ്രകാരം എന്തെല്ലാം
ആനുകൂല്യങ്ങളാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പരമ്പരാഗത
വ്യവസായങ്ങളുടെ ഉന്നമനം
*197.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജെയിംസ് മാത്യു
,,
ഒ. ആര്. കേളു
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പരമ്പരാഗത
വ്യവസായങ്ങളുടെ
ഉന്നമനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിനായി സംസ്ഥാനത്ത്
ക്ലസ്റ്ററുകള്‍
സ്ഥാപിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കൈത്തറി
മേഖലയുടെ
പുനരുദ്ധാരണത്തിനായി
ഒരു വീട്ടില്‍ ഒരു തറി
എന്ന പേരില്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ കൈത്തറിയെ
കൂടുതല്‍
ജനകീയമാക്കാനും
പുതുതലമുറയില്‍
നിന്നുള്ളവരെ ഈ
രംഗത്തേക്ക്
ആകര്‍ഷിക്കാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സ്കൂള്‍
കുട്ടികള്‍ക്കായി
സര്‍ക്കാര്‍
നടപ്പിലാക്കിയ സൗജന്യ
യൂണിഫോം പദ്ധതി കൈത്തറി
മേഖലയ്ക്ക് എത്രമാത്രം
ഗുണകരമായി എന്ന്
വ്യക്തമാക്കാമോ?
വിനോദ
സഞ്ചാരമേഖലയെ
ശക്തിപ്പെടുത്താന്‍ നടപടി
*198.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശികള്‍ക്ക്
സംസ്ഥാനത്തെ വിനോദ
സഞ്ചാരമേഖല
ആകര്‍ഷകമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളെക്കാള്‍
മികച്ച ടൂറിസം സാധ്യത
കേരളത്തിനുണ്ടായിട്ടും
ഈ രംഗത്ത് മെച്ചപ്പെട്ട
പ്രകടനം സാധ്യമാകാത്തത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
വിനോദ
സഞ്ചാര മേഖല
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി വിവിധ
വകുപ്പുകളെ
ഏകോപിപ്പിച്ചുകൊണ്ടുളള
ശക്തമായ ടൂറിസം വിപണന
പദ്ധതി
ആവിഷ്ക്കരിക്കുന്നതിന്
തയ്യാറാകുമോ?
സഹകരണ
വകുപ്പിലെ പ്രധാന മാറ്റങ്ങളും
നേട്ടങ്ങളും
*199.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍ നിലവില്‍
വന്നശേഷം സഹകരണ
വകുപ്പില്‍ വരുത്തിയ
പ്രധാന മാറ്റങ്ങളും
വകുപ്പിനുണ്ടായ
നേട്ടങ്ങളും
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ സഹകരണ
നയം വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നശേഷം
സഹകരണ മേഖല
മുന്‍കാലങ്ങളില്‍
ഏര്‍പ്പെടാതിരുന്ന
ഏതൊക്കെ മേഖലകളിലാണ്
അതിന്റെ പ്രവര്‍ത്തനം
വ്യാപിപ്പിച്ചതെന്ന്
വ്യക്തമാക്കുമോ?
ലോട്ടറി
വകുപ്പിന്റെ
ജൂബിലിയോടനുബന്ധിച്ച് നവീന
പദ്ധതി
*200.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോട്ടറി വകുപ്പിന്റെ
സുവര്‍ണ്ണ
ജൂബിലിയോടനുബന്ധിച്ച്
എന്തെല്ലാം നവീന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എല്ലാ
ടിക്കറ്റുകളുടെയും
മുഖവില
ഏകീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(സി)
സമ്മാനത്തുകയില്‍
എത്ര ശതമാനം
വര്‍ദ്ധനവാണ്
വരുത്തിയിട്ടുള്ളത്;
(ഡി)
ലോട്ടറിയില്‍
നിന്നുള്ള വരുമാനം
പൂര്‍ണ്ണമായും
സാമൂഹ്യക്ഷേമത്തിനായി
വിനിയോഗിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
വ്യാജലോട്ടറി
തടയുന്നതിനായി ഏതെല്ലാം
സുരക്ഷാ സംവിധാനങ്ങളാണ്
ലോട്ടറി ടിക്കറ്റില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സഹകരണ
മേഖലയില്‍ ടയര്‍ ഫാക്ടറി
*201.
ശ്രീ.പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക സഹകരണ
ബാങ്കുകളുടെ സംയുക്ത
ആഭിമുഖ്യത്തില്‍ സഹകരണ
മേഖലയില്‍ ഒരു ടയര്‍
ഫാക്ടറി തുടങ്ങുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
നയം വിശദീകരിക്കാമോ;
(ബി)
റബ്ബറിന്റെ
വിലത്തകര്‍ച്ചയില്‍
നിന്നും കേരളത്തിലെ
കര്‍ഷകരെ
രക്ഷിക്കുന്നതിനായി ഈ
ആശയം
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ മുന്‍കൈ
എടുക്കുമോ;
(സി)
ജില്ല
സഹകരണ ബാങ്കുകളും
കാര്‍ഷിക വികസന
ബാങ്കുകളും ഈ
സംരംഭവുമായി മുന്നോട്ട്
വന്നാല്‍ ഒരു കമ്പനി
രൂപീകരിക്കുവാന്‍
കഴിയും എന്ന കാര്യം
പരിശോധിക്കുമോ;
(ഡി)
കര്‍ണാടകത്തിലെ
കാംകോയുടെ പ്രവര്‍ത്തന
ശൈലിയില്‍,
അടയ്ക്കയുടെയും
കൊക്കോയുടെയും
വിലത്തകര്‍ച്ചയില്‍
കര്‍ഷകരെ രക്ഷിച്ച അതേ
രീതി റബ്ബര്‍
കര്‍ഷകര്‍ക്കും
നടപ്പിലാക്കാന്‍
ശ്രമിക്കുമോ?
ടൂറിസം
കേന്ദ്രങ്ങളില്‍ ഹരിത
പെരുമാറ്റ ചട്ടം
*202.
ശ്രീ.എ.എം.
ആരിഫ്
,,
വി. ജോയി
,,
ആന്റണി ജോണ്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനാേദസഞ്ചാര
കേന്ദ്രങ്ങള്‍
നേരിടുന്ന മാലിന്യ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ടൂറിസം
കേന്ദ്രങ്ങളില്‍ ഹരിത
പെരുമാറ്റ ചട്ടം
ഏര്‍പ്പെടുത്തിയതുമൂലം
പ്ലാസ്റ്റിക്
മാലിന്യങ്ങളുടെ അളവ്
ഗണ്യമായി
കുറഞ്ഞിട്ടുണ്ടാേ എന്ന്
വ്യക്തമാക്കുമാേ;
(സി)
ടൂറിസം
കേന്ദ്രങ്ങള്‍
ഭിന്നശേഷി
സൗഹൃദമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
സംസ്ഥാനത്ത്
പാെതു-സ്വകാര്യ
പങ്കാളിത്തത്താേടെ
നടപ്പിലാക്കി വരുന്ന
ടൂറിസം പദ്ധതികള്‍
ഏതാെക്കെയാണെന്ന്
അറിയിക്കാമാേ?
കേരള
ബാങ്ക് രൂപീകരണം
*203.
ശ്രീ.മുരളി
പെരുനെല്ലി
,,
സി.കൃഷ്ണന്
,,
സി. കെ. ശശീന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെടുകാര്യസ്ഥത
കൊണ്ടും അഴിമതി
കൊണ്ടും പ്രതിസന്ധി
നേരിട്ടിരുന്ന സംസ്ഥാന
സഹകരണ ബാങ്കിനെയും
ജില്ലാ സഹകരണ
ബാങ്കുകളെയും
കരകയറ്റാനായി ഈ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലിന്റെ ഫലമായി
ഉണ്ടായ
പ്രവര്‍ത്തനനേട്ടം
അറിയിക്കാമോ;
(ബി)
സംസ്ഥാന
ജില്ലാ സഹകരണ
ബാങ്കുകളുടെ നിഷ്ക്രിയ
ആസ്തി കുറച്ചു
കൊണ്ടുവരാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാന
ജില്ലാ സഹകരണ ബാങ്കുകളെ
സംയോജിപ്പിച്ചു
കൊണ്ടുള്ള കേരള ബാങ്ക്
രൂപീകരണത്തിന് നബാര്‍ഡ്
എന്തെങ്കിലും ഉപാധികള്‍
വച്ചിട്ടുണ്ടോ;
റിസര്‍വ് ബാങ്കിന്റെ
അനുമതി
നേടിയെടുക്കാനുളള
പരിശ്രമത്തിന്റെ
പുരോഗതി അറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
സ്വകാര്യവത്കരണം
*204.
ശ്രീ.കാരാട്ട്
റസാഖ്
,,
റ്റി.വി.രാജേഷ്
,,
കെ.ജെ. മാക്സി
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരികള്‍
ചെറിയ വിലയ്ക്ക് വിറ്റ്
പൊതു മേഖലയിലെ മിച്ച
സമ്പാദ്യം
ഇല്ലാതാക്കുന്ന കേന്ദ്ര
സര്‍ക്കാര്‍ നയത്തിന്റെ
ഫലമായി സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങളെ
സ്വകാര്യവത്ക്കരിക്കാനുള്ള
നീക്കം
നടക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളെയാണ്
സ്വകാര്യവത്ക്കരിക്കാന്‍
നീക്കം നടക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
കേരളം
ആസ്ഥാനമായി
പ്രവര്‍ത്തിക്കുന്നതും
ആരോഗ്യ സേവന മേഖലയില്‍
മികച്ച പ്രവര്‍ത്തനം
കാഴ്ച വയ്ക്കുന്നതും
രൂപീകരണ കാലം മുതല്‍
ഇതുവരെ മികച്ച ലാഭം
സൃഷ്ടിക്കുന്നതുമായ
എച്ച്.എല്‍.എല്‍. ലെെഫ്
കെയര്‍ ലിമിറ്റഡ്
സ്വകാര്യവത്ക്കരിക്കാനുള്ള
നീക്കത്തിന്റെ ഭാഗമായി
കരാര്‍ തൊഴിലാളികളെ
പിരിച്ചു വിട്ട കാര്യം
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
സ്ഥാപനം പൊതു
മേഖലയില്‍ തന്നെ
നിലനിര്‍ത്താന്‍
കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
എച്ച്.എല്‍.എല്‍.
സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്റെ
സാദ്ധ്യത സംബന്ധിച്ച്
പരിശോധിച്ചിരുന്നോ;
(ഇ)
ബി.ഇ.എം.എല്‍.,
എച്ച്.ഒ.സി.,
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ലിമിറ്റഡ്
എന്നിവ
സ്വകാര്യവത്ക്കരിക്കാന്‍
കേന്ദ്ര സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(എഫ്)
സംസ്ഥാന
പൊതു മേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
മൂന്നാറില്‍
വിനോദസഞ്ചാരികള്‍ക്കുള്ള
താമസസൗകര്യം
*205.
ശ്രീ.സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷം നീലക്കുറിഞ്ഞി
പൂക്കുന്ന സീസണില്‍
മൂന്നാറില്‍
എത്തിച്ചേരുന്ന
വിനോദസഞ്ചാരികള്‍ക്കായി
ടൂറിസം വകുപ്പ്
എന്തെല്ലാം
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇടത്തരക്കാരായ
വിനോദസഞ്ചാരികള്‍ക്കായി
കുറഞ്ഞ ചെലവില്‍
താമസസൗകര്യം
ഒരുക്കുമെന്ന്
വിനോദസഞ്ചാര വകുപ്പ്
പ്രഖ്യാപിച്ചിരുന്നോ;
(സി)
എങ്കില്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ഖാദി
ഗ്രാമ വ്യവസായ മേഖലയിൽ
തൊഴിലവസരങ്ങള്‍
*206.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദി ഗ്രാമ വ്യവസായ
മേഖലയിൽ കൂടുതൽ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
ഖാദി ഉല്പാദന വിപണന
രംഗത്ത് മുന്നേറ്റം
കൈവരിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
ഖാദി
മേഖലയിലെ
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട വേതനം
ഉറപ്പാക്കുന്നതിനും
അവര്‍ക്ക്
തൊഴിലിടങ്ങളിൽ മികച്ച
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ഖാദി ബോര്‍ഡ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഖാദി
മേഖലയിലെ അംഗീകൃത
സ്ഥാപനങ്ങള്‍ക്കും ഖാദി
സഹകരണ സംഘങ്ങള്‍ക്കും
ബോര്‍ഡ് എന്തെല്ലാം
ധനസഹായമാണ് നൽകി
വരുന്നത്;
(ഡി)
എല്ലാ
ജില്ലകളിലും ഖാദി
ഗ്രാമങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
കായിക
മേഖലയുടെ പുനരുജ്ജീവനം
*207.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കായിക
മേഖലയുടെ
പുനരുജ്ജീവനത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ദേശീയ-അന്തര്‍
ദേശീയ കായിക
മത്സരങ്ങളില്‍
വിജയികളായവര്‍ക്ക്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത്
കുടിശ്ശികയായിരുന്ന തുക
വിതരണം ചെയ്തുവോ;
വ്യക്തമാക്കുമോ;
(സി)
2010
മുതല്‍ 2014 വരെയുള്ള
സ്പോര്‍ട്സ് ക്വാട്ട
നിയമനം നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഒളിമ്പിക്സ്
മെഡല്‍ സാധ്യത
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
സ്പോര്‍ട്സ്
സ്കൂളുകളിലെ അടിസ്ഥാന
സൗകര്യ വികസനത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഹെെഡല്‍
ടൂറിസം പദ്ധതികള്‍
*208.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കുവാന്‍
പോകുന്ന ഹെെഡല്‍
ടൂറിസം പദ്ധതികള്‍
എന്തൊക്കെയാണ്;
ഏതൊക്കെ സ്ഥലങ്ങളിലാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് സംസ്ഥാന
ഗവണ്മെന്റ്
നിക്ഷേപിക്കുന്നത് എത്ര
തുകയാണ്; കേന്ദ്ര
ഗവണ്മെന്റ്
നിക്ഷേപിക്കുന്നത് എത്ര
തുകയാണ്;
(സി)
ഈ
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഏതൊക്കെ
സ്വകാര്യ/പൊതുമേഖലാ
സ്ഥാപനങ്ങളുമായി
സര്‍ക്കാര്‍ കരാര്‍
ഒപ്പുവെച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
ഹെെഡല്‍
ടൂറിസം പദ്ധതി
സംബന്ധിച്ച് പരിസ്ഥിതി
ആഘാത പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
സേവന
വെബ് സൈറ്റിലെ ഡാറ്റ എന്‍ട്രി
സംബന്ധിച്ച് ധനകാര്യ
വകുപ്പിന്റെ നിര്‍ദ്ദേശം
*209.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷ പെന്ഷന് വേണ്ടി
അപേക്ഷ നല്കിയ
ലക്ഷക്കണക്കിന്
പാവപ്പെട്ടവര്‍ക്ക് അത്
അനുവദിക്കാത്തത് മൂലം
ഉളവായിട്ടുളള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ സേവന വെബ്
സൈറ്റില്‍ ഇതിന്റെ
ഡാറ്റ എന്‍ട്രി
നടത്തുന്നത്
നിര്‍ത്തിവയ്ക്കണമെന്ന്
ധനകാര്യ വകുപ്പ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്തരം ഒരു
നിര്‍ദ്ദേശം നല്‍കിയത്
എന്തിന്റെ
അടിസ്ഥാനത്തിലാണ്;
വ്യക്തമാക്കുമോ;
(സി)
അര്‍ഹരായ
പാവപ്പെട്ടവര്‍ക്ക്
പെന്ഷന്
ലഭിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ലഭിച്ചിട്ടുളള
അപേക്ഷകള്‍ സേവന വെബ്
സൈറ്റില്‍ അപ്ലോഡ്
ചെയ്യുന്നതിനുളള അനുമതി
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിയ്ക്കുമോ?
ഗ്രീന്‍
കാര്‍പെറ്റ് പദ്ധതി
*210.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനായി
ഗ്രീന്‍ കാര്‍പെറ്റ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
തുടരെ ഉണ്ടാകുന്ന
ഹര്‍ത്താലുകള്‍ ടൂറിസം
മേഖലയെ പിന്നോട്ട്
നയിക്കുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ടൂറിസം
മേഖലയെ ഹര്‍ത്താലില്‍
നിന്നും
ഒഴിവാക്കുന്നതിനുള്ള
തീരുമാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ടൂറിസം
കേന്ദ്രങ്ങളെ ഭിന്നശേഷി
സൗഹൃദമാക്കുന്ന
പദ്ധതിയനുസരിച്ച്
എന്തൊക്കെ
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുളളത്;
(ഇ)
ടൂറിസം
വികസനം ശരിയായ
ദിശയിലാണെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍
എന്തടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?