മേജര്‍
ഇറിഗേഷന്‍ പ്രോജക്ടുകള്‍
2346.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര മേജര്‍ ഇറിഗേഷന്‍
പ്രോജക്ടുകള്‍ ഉണ്ട്;
(ബി)
ഇവയില്‍
പൂര്‍ത്തിയായവ എത്ര ;
പൂര്‍ത്തീകരിക്കാനുള്ളവ
എത്ര ;വിശദമാക്കാമോ;
(സി)
കേരളത്തില്‍
എത്ര അന്തര്‍ സംസ്ഥാന
ഇറിഗേഷന്‍
പ്രോജക്ടുകള്‍ ഉണ്ട്;
വ്യക്തമാക്കുമോ?
ഹരിത
കേരള മിഷന്റെ ഭാഗമായ
പദ്ധതികള്‍
2347.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്റെ ഭാഗമായി
ജലസേചന വകുപ്പില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ അവയുടെ
ഉദ്ദേശ ലക്ഷ്യം
പൂര്‍ത്തീകരിച്ചുവോ;
വിശദമാക്കുമോ ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കുപ്പിവെള്ള നിര്‍മ്മാണ
ഫാക്ടറി
2348.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
ആഭിമുഖ്യത്തില്‍
കുപ്പിവെള്ള നിര്‍മ്മാണ
ഫാക്ടറി
ആരംഭിക്കുന്നതിന്
തീരുമാനിച്ചിരുന്നോയെന്നും
പ്രസ്തുത തീരുമാനം
പ്രാവര്‍ത്തികമാക്കുന്നതിന്
ഉണ്ടായിട്ടുള്ള
കാലതാമസത്തിന്റെ കാരണം
എന്താണെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഫാക്ടറിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കുമോ;
(സി)
എത്ര
രൂപാനിരക്കില്‍ ഒരു
ലിറ്റര്‍ കുപ്പിവെള്ളം
വിതരണം ചെയ്യുവാനാണ്
അതോറിറ്റി
ലക്ഷ്യമിടുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി ആരംഭിക്കാന്‍
വാട്ടര്‍ അതോറിറ്റിക്ക്
ഉണ്ടാകുന്ന കാലതാമസം
സ്വകാര്യ കുപ്പിവെള്ള
ലോബിയെ
സഹായിക്കുവാനാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
അടിസ്ഥാനമെന്താണെന്ന്
അറിയിക്കുമോ?
ആര്.എെ.ഡി.എഫില്‍
ഉൾപ്പെടുത്തിയ കോങ്ങാട്
മണ്ഡലത്തിലെ കുടിവെള്ള പദ്ധതി
2349.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.എെ.ഡി.എഫില്‍
ഉള്‍പ്പെടുത്തി ജലസേചന
പദ്ധതികള്‍
ഏറ്റെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തിലെ ഏതെങ്കിലും
കുടിവെള്ള പദ്ധതി
ആര്.എെ.ഡി.എഫില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
ജലസേചന
പദ്ധതികളുടെ ഭാഗമായി
പുനരധിവസിപ്പിച്ചവരുടെ വിവരം
2350.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ജലസേചന പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
അവ സ്ഥിതിചെയ്യുന്ന
പ്രദേശം,നദി,പദ്ധതിയുടെ
പേര് എന്നിവ
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതികളുടെയും
നടത്തിപ്പിനായി
പ്രസ്തുത
പ്രദേശങ്ങളില്‍ നിന്നും
മാറ്റി പാര്‍പ്പിച്ച
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലുള്ളവരുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
പദ്ധതികളുടെയും ഭാഗമായി
പുനരധിവസിപ്പിച്ച
കുടുംബങ്ങളുടെ എണ്ണം,
പുനരധിവസിപ്പിച്ച
സ്ഥലങ്ങള്‍ എന്നിവ
വ്യക്തമാക്കാമോ ;
(ഡി)
ഓരോ
പദ്ധതികളുടെയും ഭാഗമായി
പുനരധിവസിപ്പിച്ച
കുടുംബങ്ങള്‍ക്ക്
നല്കിയ ഭൂമി,
നടപ്പാക്കിയ പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
എന്നിവ വ്യക്തമാക്കാമോ
?
ആലത്തൂര്‍
മണ്ഡലത്തില്‍ ഇറിഗേഷന്‍
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
2351.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികളുടെ പഞ്ചായത്ത്
തിരിച്ചുളള വിവരങ്ങള്‍
ലഭ്യമാക്കാമോ?
കോഴിക്കോട്
ജില്ലയില്‍ അനുമതി ലഭിച്ച
വാട്ടര്‍ഷെഡ് പ്രവൃത്തികൾ
T 2352.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡിന്റെ
ധനസഹായത്തോടെ
കോഴിക്കോട് ജില്ലയില്‍
അനുമതി ലഭിച്ച
വാട്ടര്‍ഷെഡ്
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
സ്കീം പ്രകാരം
ഭരണാനുമതിക്കായി
സമര്‍പ്പിച്ച
കോഴിക്കോട് ജില്ലയിലെ
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
നദീപുനരുജ്ജീവന പദ്ധതികള്‍
2353.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നദികളുടെ
സംരക്ഷണത്തിനായി
ഇന്റഗ്രേറ്റഡ്
ഹോളിസ്റ്റിക് അപ്രോച്ച്
ഫോര്‍ റീജ്യുവനേഷന്‍
ഓഫ് റിവേഴ്സ് എന്ന
മാര്‍ഗ്ഗ നിര്‍ദ്ദേശം
കേന്ദ്ര സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാര്‍ഗ്ഗ
നിര്‍ദ്ദേശത്തിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
അധിഷ്ഠിതമായ നടപടികളാണോ
ഹരിത കേരളം പദ്ധതി വഴി
നടപ്പിലാക്കുന്നത്;
(ഡി)
നീര്‍ത്തടാധിഷ്ഠിത
പദ്ധതി നടപ്പിലാക്കി
വേണം നദീപുനരുജ്ജീവന
പദ്ധതികള്‍
നടപ്പിലാക്കേണ്ടത്
എന്ന്
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഭാരതപ്പുഴയുടെ
സംരക്ഷണത്തിനായി ഈ
പദ്ധതി പ്രകാരമുള്ള
എന്തൊക്കെ കാര്യങ്ങളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ?
മണിയാര്‍ ഡാംമിന്റെ സംഭരണശേഷി
വര്‍ദ്ധിപ്പിക്കാന്‍ നടപടി
2354.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പാ
ഇറിഗേഷന്‍ പ്രോജക്ട്
നിലവില്‍ വന്നത്
എന്നാണെന്നും പമ്പാ
ഇറിഗേഷന്റെ മണിയാര്‍
ഡാമില്‍ നിന്നും കനാല്‍
വഴി ഏതൊക്കെ
പ്രദേശങ്ങളിലാണ്
ജലവിതരണം
നടത്തുന്നതെന്നും
ദിവസേന എത്ര അളവ്
വെള്ളമാണ് ഡാമില്‍
നിന്നും കനാല്‍ വഴി
ഒഴുക്കിവിടുന്നത്
എന്നും വിശദമാക്കുമോ;
(ബി)
പമ്പാ
ഇറിഗേഷന്‍
പ്രോജക്ടിനായി മണിയാര്‍
ഡാം നിര്‍മ്മിച്ചത്
എന്നാണ്; ഡാമിനുള്ളില്‍
എക്കല്‍ അടിഞ്ഞ്
ഡാമിന്റെ സംഭരണ ശേഷി
കുറഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രത്തോളം കുറവാണ്
ഉണ്ടായിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഡാമിനുള്ളിലെ
എക്കല്‍ മണ്ണ് നീക്കം
ചെയ്ത് സംഭരണശേഷി
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കാലപ്പഴക്കം
ചെന്ന കനാല്‍ ഏതു
ഭാഗത്തെങ്കിലും അപകട
ഭീഷണി
ഉയര്‍ത്തുന്നുണ്ടോയെന്നും
ഇത് പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നുമുളള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കയ൪
ഭൂവസ്ത്രം എന്ന ആശയം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
2355.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട ജലസേചന
മേഖലയില്‍
കല്ലുകെട്ടല്‍
പ്രവണതയ്ക്ക് പകരം കയ൪
ഭൂവസ്ത്രം എന്ന ആശയം
സര്‍ക്കാര്‍
പ്രോത്സാഹിപ്പിക്കുന്നുണ്ടോ
; വിശദമാക്കാമോ ;
(ബി)
കയര്‍
ഭൂവസ്ത്രത്തിന്
ആവശ്യമായ അസംസ്കൃത
പദാര്‍ത്ഥങ്ങള്‍
നിര്‍മ്മിക്കുന്ന
കാര്യത്തില്‍ സംസ്ഥാനം
സ്വയം പര്യാപ്തമാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
എന്ത് ബദല്‍
സംവിധാനമാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കാമോ ?
കൊല്ലം
കനാല്‍ പുനരുദ്ധാരണം
നിലയ്ക്കാനുള്ള കാരണം
2356.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
കനാലിന്റെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ണ്ണമായും
നിലച്ചിരിക്കുന്ന
കാര്യം സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രവൃത്തികൾ
പൂര്‍ണ്ണമായും
നിലയ്ക്കാനുള്ള കാരണം
എന്താണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ കരാര്‍
കാലാവധി
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ടോയെന്നും
കരാറിലെ റിസ്ക്ക് &
കോസ്റ്റ് സംബന്ധിച്ച
വ്യവസ്ഥ എന്താണെന്നും
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
അങ്കമാലി
മണ്ഡലത്തില്‍ കനാലിന് കുറുകെ
നടപ്പാതയെക്ക് അനുവാദം
2357.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അങ്കമാലി
നിയോജകമണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പിന്റെ
കീഴിലുള്ള കനാലിന്
കുറുകെ, കനാലിന്റെ
ഒഴുക്കിന് തടസ്സം
കൂടാതെ നടപ്പാത
പണിയുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര അപേക്ഷകള്‍
ലഭിച്ചു എന്നും എത്ര
പേര്‍ക്ക് അനുവാദം
നല്കി എന്നും ഇനി എത്ര
പേര്‍ക്ക് അനുവാദം
നല്കാന്
ബാക്കിയുള്ളതെന്നും
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ?
ഡാം
റിഹാബിലിറ്റേഷന്‍ ആന്റ്
ഇംപ്രൂവ്മെന്റ് പ്രോജക്ട്
സ്കീം
2358.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാം
റിഹാബിലിറ്റേഷന്‍ ആന്റ്
ഇംപ്രൂവ്മെന്റ്
പ്രോജക്ട് സ്കീമില്‍
ജലസേചന വകുപ്പിന്റെ
മലമ്പുഴ, വാളയാര്‍,
പീച്ചി, നെയ്യാര്‍
എന്നീ ഡാമുകള്‍
ഉള്‍പ്പെടുത്തിയതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
2017-18-ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
സ്കീമിന്റെ ഭാഗമായി
മലമ്പുഴ ഡാമിലെ ചെളി
നീക്കം ചെയ്ത് മണല്‍
ശേഖരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഡാമുകളുടെ
സംരക്ഷണവും അറ്റകുറ്റപ്പണിയും
2359.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന് കീഴില്‍ എത്ര
ഡാമുകള്‍ ഉണ്ട്
എന്നതിന്റെ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
ഡാമുകളുടെയും മറ്റും
സംരക്ഷണത്തിനും
അറ്റകുറ്റപ്പണിക്കും
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ഡാമുകളുമായി
ബന്ധപ്പെട്ട ടൂറിസം
പദ്ധതികള്‍
2360.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഡാമുകളുമായി
ബന്ധപ്പെട്ട് എത്ര
ടൂറിസം പദ്ധതികളുണ്ട് ;
അവയുടെ ലാഭവിഹിതം
ജലസേചന വകുപ്പിന്
ലഭിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ?
മാരമംഗലം
പുഴയ്ക്കു കുറുകെയുള്ള തടയണ
2361.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
ബ്ലോക്ക് പഞ്ചായത്തില്‍
മാരമംഗലം പുഴയ്ക്കു
കുുറുകെ
നിര്‍മ്മിച്ചിട്ടുള്ള
തടയണ
പ്രവര്‍ത്തനരഹിതമായിട്ടുള്ള
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തടയണ
പുനരുദ്ധരിച്ച്
ജനോപകാരപ്രദമായി
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
മലപ്പുറം
മണ്ഡലത്തിലെ തടയണ
നിര്‍മ്മാണങ്ങള്‍
2362.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
ക്ഷാമം
മുന്നില്‍ക്കണ്ട്
ജലവിഭവ വകുപ്പിനു
കീഴില്‍ കൂടുതല്‍
തടയണകള്‍
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
മലപ്പുറം
മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
കടലുണ്ടിപ്പുഴയിലെ
കാട്ടുങ്ങല്‍,
പുഴങ്കാവ്, എടായ്പാലം
എന്നിവിടങ്ങളില്‍ തടയണ
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
2018ലെ ബഡ്ജറ്റില്‍
പരാമര്‍ശിക്കപ്പെട്ട
പ്രസ്തുത സ്ഥലങ്ങളില്‍
തടയണ
നിര്‍മ്മിക്കുവാനും
കുടിവെള്ള
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുവാനും
സത്വര നടപടികള്‍
സ്വീകരിക്കുമോ?
കവളങ്ങാട്
പഞ്ചായത്തിലെ ജലക്ഷാമം
പരിഹരിക്കുന്നതിന് നടപടി
2363.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
കവളങ്ങാട് പഞ്ചായത്തിലെ
ആവോലിച്ചാല്‍ ഭാഗത്ത്
നിന്നും വെള്ളം
ലിഫ്റ്റ് ചെയ്ത് വിവിധ
ചെക്ക് ഡാമുകളില്‍
സംഭരിച്ച് ജലക്ഷാമം
പരിഹരിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കുടിവെള്ള
ക്ഷാമം രൂക്ഷമാകുന്ന
സാഹചര്യത്തില്‍ ഈ
കാര്യത്തില്‍ അടിയന്തിര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നാമ്പ്രാണി
ചെക്ക് ഡാം
പുനര്നിര്മ്മിക്കുവാന്
നടപടി
2364.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
കടലുണ്ടിപ്പുഴയിലെ
നാമ്പ്രാണി ചെക്ക് ഡാം
പുനര്‍ നിര്‍മ്മാണ
പ്രവര്‍ത്തികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കി,ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ;
(സി)
മലപ്പുറം
നഗരസഭയിലേയും കോഡൂര്‍
പഞ്ചായത്തിലേയും
കുടിവെള്ള
പദ്ധതികള്‍ക്ക്
ഉപകാരമാകുന്ന തരത്തില്‍
നാമ്പ്രാണി ചെക്ക്ഡാം
പുനര്നിര്മ്മിക്കുവാന്
സത്വര നടപടികള്‍
സ്വീകരിക്കുമോ?
കായലുകളില്‍
നിന്നും ഉപ്പുവെളളം
ജനവാസകേന്ദ്രങ്ങളിലേക്ക്
കയറുന്നത് തടയാന്‍ നടപടി
2365.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശ്ചിമകൊച്ചിയിലെ
തൃപ്പൂണിത്തുറ, കൊച്ചി
നിയോജക
മണ്ഡലങ്ങളില്‍പെട്ട
ഇടക്കൊച്ചി
ഉള്‍പ്പെടെയുളള
പ്രദേശങ്ങളില്‍
കായലുകളില്‍ നിന്നും
ഉപ്പുവെളളം
ജനവാസകേന്ദ്രങ്ങളിലേക്ക്
കയറുന്നത് തടയാന്‍
ആവശ്യമായ സ്ഥലങ്ങളില്‍
തടയണകളും ബണ്ടുകളും
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഉപ്പുവെളളം
കയറി കൃഷി
നശിക്കുന്നതും
കിണര്‍വെളളം പോലും
ഉപയോഗശുന്യമാകുന്നതും
കണക്കിലെടുത്ത്
സ്വീകരിക്കാവുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ പുളിഞ്ഞോം
വളവനാട്ട് കടവ് തടയണ
2366.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ മേജര്‍
ഇറിഗേഷന്‍ വകുപ്പിന്
കീഴില്‍ വരുന്ന
കോഗിച്ചാല് വിയര് കം
ബ്രിഡ്ജ്, പുളിഞ്ഞോം
വളവനാട്ട് കടവ് തടയണ
എന്നീ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ ?
കുളത്തൂര്‍
പഞ്ചായത്തിലെ വലിയതോട് ബണ്ട്
2367.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍
പഞ്ചായത്തിലെ
മുടിപ്പുരയ്ക്ക് സമീപം
വലിയതോട് ബണ്ട്
തകര്‍ന്ന് അപകട
അവസ്ഥയില്‍ ആയ വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
മഴക്കാലത്തു ഈ
തോട്ടില്‍ എത്തുന്ന
വെളളം സമീപപ്രദേശത്തെ
എത്ര വീടുകള്‍ക്ക് നാശം
ഉണ്ടാക്കുമെന്ന്
സാധ്യതാപഠനം
നടത്തിയിട്ടുണ്ടോ;
(ബി)
പൊതുജനങ്ങള്‍ക്ക്
കൃഷിക്കും,
വീടുകള്‍ക്കും
ഉണ്ടാവാനുളള അപകട
സാധ്യത മനസ്സിലാക്കി
വലിയതോടിന്റെ
പാര്ശ്വഭിത്തികെട്ടുന്നതിന്
മൈനര്‍ ഇറിഗേഷന്‍
പാറശ്ശാല ഓഫീസ് എടുത്ത
എസ്റ്റിമേറ്റ്
അനുസരിച്ച് നടപടി
വൈകാന്‍ കാരണം
വ്യക്തമാക്കാമോ;
(സി)
വലിയതോടിന്റെ
പാര്‍ശ്വഭിത്തി കെട്ടി
വെള്ളപ്പൊക്കഭീഷണി
ഒഴിവാക്കാന്‍ വേണ്ടി
മൈനര്‍ ഇറിഗേഷന്‍
വിഭാഗം എന്തൊക്കെ നടപടി
സ്വീകരിക്കുന്നു എന്ന്
വ്യക്തമാക്കാമോ? ഇതിനു
വരുന്ന അടങ്കല്‍ തുക
എത്ര ആണ് ; 2018
മാർച്ച് 31 ന് മുന്‍പ്
നടപടി സ്വീകരിക്കുമോ?
വേങ്ങര
ഗ്രാമപഞ്ചായത്തില്‍
വി.സി.ബി.കം ട്രാക്ടര്‍
പാതയുടെ ഫയൽ
2368.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേങ്ങര
ഗ്രാമപഞ്ചായത്തിലെ
വലിയോറ വലിയതോട്ടില്‍
ആലുങ്ങല്‍ കടവില്‍ വി.
സി. ബി. കം ട്രാക്ടര്‍
പാത
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് മൈനര്‍
ഇറിഗേഷന്‍ ചീഫ്
എഞ്ചിനീയറുടെ ഓഫീസില്‍
ഉള്ള ഫയലിന്റെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;എങ്കിൽ
വിശദമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ ഇറിഗേഷന്‍
പ്രവൃത്തികള്‍
2369.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളില്‍ മേജര്‍ /
മൈനര്‍ ഇറിഗേഷന്‍
വിഭാഗങ്ങളില്‍ നിന്നും
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികളുടെ അടങ്കല്‍
തുകകളും നിലവിലെ
സ്ഥിതിയും
വിശദമാക്കുമോ?
പൂരക്കടവില്‍
വിയര് കം ട്രാക്ടര്‍ വേ
നിര്‍മ്മാണം
2370.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ് 23-ല്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
കണ്ണൂര്‍ ജില്ലയിലെ
കടന്നപ്പള്ളി -
പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
പൂരക്കടവില്‍ ഏരിയം
പുഴയ്ക്ക് കുറുകെ
വിയര് കം ട്രാക്ടര്‍
വേ
നിര്‍മ്മിക്കുന്നതിന്
സാങ്കേതികാനുമതി
ലഭ്യമാക്കി ടെണ്ടര്‍
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ജലസേചന വകുപ്പിലെ അധികമുള്ള
ജീവനക്കാരെ
പുനരധിവസിപ്പിക്കാൻ നടപടി
2371.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിന്റെ
ഭാഗമായി
നിര്‍ത്തലാക്കിയ
ഓഫീസുകള്‍ എത്ര;
(ബി)
ഇനിയും
നിര്‍ത്തലാക്കാന്‍
ശുപാര്‍ശ ചെയ്യപ്പെട്ട
ഓഫീസുകള്‍ എത്ര;
ഏതെല്ലാം;
വിശദമാക്കുമോ;
(സി)
ജലസേചന
വകുപ്പിലെ അധികമുള്ള
ജീവനക്കാരെ
പുനരധിവസിപ്പിക്കുന്നതിനുള്ള
നടപടികള്‍
വിശദമാക്കാമോ?
മലമ്പുഴ
ഡാമിലെ എച്ച്.ആര് തൊഴിലാളികൾ
2372.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസേചന
വകുപ്പിനു കീഴില്‍
മലമ്പുഴ ഡാമില്‍ ഉദ്യാന
പാലകരായി എച്ച്.ആര്
(Hand
Receipt)തസ്തികയില്‍
ജോലി ചെയ്തുവരുന്ന
തൊഴിലാളികളുടെ വിവിധ
പ്രശ്നങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ത്രീ
തൊഴിലാളികളുടെ
എണ്ണമനുസരിച്ച്
ആനുപാതികമായി അവര്‍ക്ക്
തൊഴില്‍ ദിനങ്ങള്‍
നല്കുവാനും 01.04.2016
മുതല്‍ വര്‍ദ്ധിപ്പിച്ച
മിനിമം വേതനം 600/- രൂപ
വിതരണം ചെയ്യുവാനും
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(സി)
പത്ത്
വര്‍ഷത്തിലധികമായി ജോലി
ചെയ്തുവരുന്ന എച്ച്.
ആര് തൊഴിലാളികളെ സി.
എല്‍. ആര് (Casual
Labour Receipt)
ആക്കണമെന്ന ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍
മലമ്പുഴ ഡാമില്‍ ഇരുപത്
വര്‍ഷത്തോളമായി ജോലി
ചെയ്തുവരുന്ന എച്ച്.
ആര് തൊഴിലാളികളെ
സി.എല്‍.ആര്
ആക്കിമാറ്റി നിയമനം
നല്കുവാൻ നടപടി
സ്വീകരിക്കുമോ?
വാമനപുരം
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
2373.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
2017-18 വര്‍ഷം
മേജര്‍/മൈനര്‍
ഇറിഗേഷന്‍ വകുപ്പുകള്‍
മുഖേന ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍ക്ക്
അനുവദിച്ച തുക, നിലവിലെ
പ്രവര്‍ത്തന പുരോഗതി
എന്നിവ വിശദമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍ നിന്നും
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ള
പ്രവൃത്തികള്‍
2374.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കായംകുളം
മണ്ഡലത്തില്‍ നിന്നും
മേജര്‍ ഇറിഗേഷന്‍,
മൈനര്‍ ഇറിഗേഷന്‍
വകുപ്പുകള്‍ വഴി
എസ്റ്റിമേറ്റ്
തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
ഇതിന്റെ നിലവിലുള്ള
പുരോഗതി എന്തെന്നും
വിശദമാക്കാമോ?
ഒറ്റപ്പാലം
കാഞ്ഞിരപ്പുഴ ഇറിഗേഷന്‍
പ്രോജക്ടിന്റെ ഭൂമി കൈമാറ്റം
2375.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ
കടമ്പഴിപ്പുറത്ത് 33KV
സബ്സ്റ്റേഷന്റെ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
കാഞ്ഞിരപ്പുഴ ഇറിഗേഷന്‍
പ്രോജക്ടിന്റെ ബ്ലോക്ക്
നം:77 ലെ IP 229 -ാം
സര്‍വ്വെ നമ്പരിലുള്ള
18 സെന്റ് ഭൂമി
കൈമാറുന്നതിനുള്ള
പ്രപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ലഭിച്ചത് എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പ്രപ്പോസല്‍ പരിഗണിച്ച്
സ്ഥലം കൈമാറുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രപ്പോസലിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
പോത്തുണ്ടിയില്‍
ഇറിഗേഷന്‍ വകുപ്പിന്റെ
അധീനതയിലുളള സ്ഥലം
2376.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
ഗവ. എെ.ടി.എെ യ്ക്ക്
കെട്ടിടം പണിയുന്നതിനും
മറ്റുമായി
പോത്തുണ്ടിയില്‍
ഇറിഗേഷന്‍ വകുപ്പിന്റെ
അധീനതയിലുളള രണ്ടര
ഏക്കര്‍ സ്ഥലം എന്നാണ്
അനുവദിച്ച് നല്‍കിയത്
എന്ന് വിശദമാക്കുമോ;
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലം തൊഴില്‍
വകുപ്പിന്
കെെമാറിക്കൊടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
കെെമാറികൊടുക്കാന്
ആവശ്യമായ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചത് എന്ന്
വിശദമാക്കുമോ;
(സി)
സ്ഥലം
കെെമാറിക്കൊടുക്കുന്നതുമായി
ബന്ധപ്പെട്ട് ഇറിഗേഷന്‍
വകുപ്പില്‍ എന്തെല്ലാം
നടപടികളാണ് ഇനി
പൂര്‍ത്തീകരിക്കാനുളളത്
എന്നും നിലവില്‍ ഇതു
സംബന്ധിച്ച ഫയലിന്റെ
പുരോഗതി എന്താണെന്നും
വിശദമാക്കുമോ?
ഭൂഗര്‍ഭ
ജല സംരക്ഷണത്തിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
2377.
ശ്രീ.ഇ.പി.ജയരാജന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. സ്വരാജ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലം
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
വന്‍കിട
ഫ്ലാറ്റുകളും
ഹോട്ടലുകളും
മറ്റുസ്ഥാപനങ്ങളും
ഭൂഗര്‍ഭജലം അമിതമായി
ഉപയോഗിക്കുന്നത്
കണ്ടെത്തുന്നതിനും അത്
തടയുന്നതിനും
എന്തെല്ലാം കര്‍ശന
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
കുഴല്‍ കിണറുകള്‍
കുഴിയ്ക്കുന്നതിനുള്ള
അനുമതി ലഭിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
ഉപയോഗശൂന്യമായി
കിടക്കുന്ന
കുഴല്‍കിണറുകള്‍
പുനരുദ്ധരിച്ച് ജലലഭ്യത
ഉറപ്പുവരുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഡാമുകളില്‍ നിന്നുള്ള മണല്‍
വില്‍പ്പനയിലൂടെ ലഭിച്ച തുക
T 2378.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-11
കാലഘട്ടത്തില്‍
ഡാമുകളില്‍ നിന്നും
മണല്‍ സംഭരിച്ച്
വില്‍പ്പന നടത്തിയ
വകയില്‍ എന്ത് തുക
ലഭിച്ചു; വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഭൂജല
സംരക്ഷണവും കൃത്രിമ
ഭൂജലസംപോഷണവും പദ്ധതി
2379.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജല
സംരക്ഷണവും കൃത്രിമ
ഭൂജലസംപോഷണവും
പദ്ധതിയുടെ നിലവിലെ
അവസ്ഥ സംബന്ധിച്ച്
വിശദാംശം നല്‍കുമോ;
(ബി)
ഭൂജല
ഉപയോഗം
നിയന്ത്രിക്കുന്നതിനും
ക്രമീകരിക്കുന്നതിനും
നിലവിലുള്ള വ്യവസ്ഥകള്‍
വിശദമാക്കാമോ;
(സി)
വ്യവസായ
മേഖലയ്ക്ക് യഥേഷ്ടം
ഭൂജലം ഉപയോഗിക്കുന്നത്
സംബന്ധിച്ച്
നിയമനിര്‍മ്മാണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കുഴല്‍
കിണര്‍ നിര്‍മ്മാണം
നിര്‍മ്മാണത്തിന് നിയന്ത്രണം
2380.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുഴല്‍
കിണര്‍
നിര്‍മ്മാണത്തിന്
നിലവില്‍ സര്‍ക്കാര്‍
അനുമതി നല്കുന്നുണ്ടോ;
എങ്കില്‍ ആയതിന്
സ്വീകരിയ്ക്കുന്ന
മാനദണ്ഡങ്ങളുടെ
വിശദാംശം നല്‍കുമോ;
(ബി)
ഭൂജല
വകുപ്പ് മുഖേന അല്ലാതെ
പ്രൈവറ്റ്
ഏജന്‍സികള്‍ക്ക് കുഴല്‍
കിണര്‍
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ ലൈസന്‍സ്
നല്കുന്നുണ്ടോ;
ഇപ്രകാരം എത്ര
പ്രൈവറ്റ് ലൈസന്‍സികള്‍
സംസ്ഥാനത്ത് കുഴല്‍
കിണറുകള്‍
നിര്‍മ്മിക്കുന്നുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
കുഴല്‍
കിണര്‍
നിര്‍മ്മാണത്തിന്
നിയന്ത്രണം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
പ്ലാച്ചിമട
സ്പെഷ്യല്‍ ട്രെെബ്യൂണല്‍
ബില്‍
2381.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
നിയമസഭ പാസ്സാക്കിയ
പ്ലാച്ചിമട സ്പെഷ്യല്‍
ട്രെെബ്യൂണല്‍ ബില്ലിന്
രാഷ്ട്രപതി അനുമതി
നിഷേധിച്ചതിന് കാരണം
എന്താണെന്ന്
അറിയിക്കുമോ;
(ബി)
ബില്ലിന്
രാഷ്ട്രപതി അനുമതി
നിഷേധിച്ച
സാഹചര്യത്തില്‍
പ്ലാച്ചിമട
കൊക്കോകോള
കമ്പനിയുടെ
ജലചൂഷണത്തിന്
ഇരയായവര്‍ക്ക്
നഷ്ടപരിഹാരം
നേടിക്കൊടുക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കുവാനാണ്
ആലോചിക്കുന്നത്;
(സി)
ഇക്കാര്യത്തിനായി
ഒരു പുതിയ
നിയമനിര്‍മ്മാണം
കൊണ്ടുവരുന്നതിന്
ആലോചനയുണ്ടോ;
ഇക്കാര്യത്തിലുളള നിയമ
വകുപ്പിന്റെ ഉപദേശം
വെളിപ്പെടുത്തുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ കുളങ്ങളുടെ
നവീകരണം
2382.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം കുളങ്ങള്‍
നവീകരിക്കുന്നതിനാണ് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഫണ്ട് അനുവദിച്ചത്;
വിശദാംശം ലഭ്യമാക്കാമോ?
(ബി)
കരിമ്പുഴ
ഗ്രാമപഞ്ചായത്തിലെ
15-ാം വാര്‍ഡിലെ
കുന്നക്കാട്
കറുവണ്ടക്കുളം
നവീകരണത്തിനായിട്ടുള്ള
പ്രൊപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത പ്രൊപ്പോസല്‍
പ്രകാരമുള്ള ഫണ്ട്
അനുവദിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കുന്നക്കാട്
കറുവണ്ടം കുളത്തിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍ ഈ
സാമ്പത്തികവര്‍ഷം തന്നെ
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
രാജീവ്ഗാന്ധി
കുടിവെള്ള പദ്ധതി
2383.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജീവ്ഗാന്ധി
കുടിവെള്ള പദ്ധതി
പ്രകാരം ഇപ്പോള്‍
ഗ്രൗണ്ട് വാട്ടര്‍
ഡിപ്പാര്‍ട്ട്മെന്റ്
കുഴല്‍ കിണര്‍ കുഴിച്ച്
നല്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതി നിലവില്‍
വന്നതിനുശേഷം
കോഴിക്കോട് ജില്ലയിലെ
ഓരോ നിയോജകമണ്ഡലത്തിലും
എത്ര കുഴല്‍ കിണര്‍
കുഴിച്ചിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ?
ജലസ്രോതസുകള്‍
സംരക്ഷിക്കാനുള്ള നടപടികള്‍
2384.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസ്രോതസുകള്‍
സംരക്ഷിക്കാനും
ഉപയോഗശൂന്യമായവ
വൃത്തിയാക്കി
ഉപയോഗയോഗ്യമാക്കാനും
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നവീകരിച്ച്
ഉപയോഗയോഗ്യമാക്കിയ
ജലസ്രോതസ്സുകളുടെ ജില്ല
തിരിച്ചുള്ള പട്ടിക
ലഭ്യമാക്കുമോ;
(സി)
നദികള്‍,
തോടുകള്‍, കായലുകള്‍
എന്നിവയുടെ
ശുദ്ധീകരണത്തിനായി
നടപ്പിലാക്കിയതും ഉടന്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികളുടെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് ലഭ്യമാക്കുമോ?
വാട്ടര്‍ അതോറിറ്റിയൂടെ നഷ്ടം
പരിഹരിക്കുന്നതിന് ചെലവ്
ചുരുക്കല്‍
2385.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
നഷ്ടത്തിലാണെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
നഷ്ടം
പരിഹരിക്കുന്നതിന്
സാധാരണക്കാരന്‍െറ
ചുമലില്‍ ഭാരം
അടിച്ചേല്‍പ്പിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നഷ്ടം
പരിഹരിക്കുന്നതിന്
ചെലവ് ചുരുക്കല്‍
പദ്ധതികള്‍
അതോറിറ്റിയില്‍
നടപ്പിലാക്കുമോ?
കൊല്ലം
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
2386.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
നിയോജകമണ്ഡല പരിധിയില്‍
2017-18 സാമ്പത്തിക
വര്‍ഷം കേരള വാട്ടര്‍
അതോറിറ്റി മുഖേന
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി ലഭിച്ച
പദ്ധതി -പദ്ധതിയേതര
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ?
കുടിവെള്ള
പൈപ്പുകളുടെ ഗുണ നിലവാരം
ഉറപ്പുവരുത്തുന്നതിന്
ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍
2387.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
പദ്ധതികള്‍ക്കായി
സ്ഥാപിക്കുന്ന
കുടിവെള്ള പൈപ്പുകളുടെ
ഗുണ നിലവാരം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ച്
വരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
പൈപ്പുകളുടെ
ഗുണനിലവാരം ഉറപ്പു
വരുത്തുന്നതിനും
പൊട്ടലുകളും
ചോര്‍ച്ചയും ഉണ്ടാകാതെ
തടയുന്നതിനും
ശാസ്ത്രീയമായ
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ?
ജലാശയങ്ങളെ
മാലിന്യമുക്തമാക്കുന്നതിന്
നടപടി
2388.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലാശയങ്ങളെ
മാലിന്യമുക്തമാക്കി
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ജലാശയങ്ങളുടെ
സ്ഥിരമായ സംരക്ഷണം
ഉറപ്പു വരുത്തുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍,
റസിഡന്റ്സ്
അസോസിയേഷനുകള്‍, മറ്റ്
സന്നദ്ധ സംഘടനകള്‍
എന്നിവരുടെ
സഹായത്തോടെയുള്ള
പദ്ധതികള്‍ക്ക് രൂപം
നല്കുവാന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
എങ്കിൽ ഇത് സംബന്ധിച്ച
വിശദാംശം
വെളിപ്പെടുത്തുമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ സഹസ്രസരോവര്‍
പദ്ധതി പ്രവര്‍ത്തികള്‍
2389.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി പ്രകാരം
കൊട്ടാരക്കര അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
കുളങ്ങളാണ്
നവീകരിച്ചിട്ടുളളതെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
കുളങ്ങളുടെ
നവീകരണത്തിനായി എത്ര
തുക ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
സഹസ്രസരോവര്‍
പദ്ധതിയില്‍പെടുത്തി
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവര്‍ത്തികള്‍
ഏറ്റെടുത്തു എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ജലവിഭവവകുപ്പിന്
ബഡ്ജറ്റിൽ പ്രഖ്യാപിച്ച
പദ്ധതികള്‍
2390.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജലവിഭവവകുപ്പിന്
കീഴിൽ 2017-2018
ബഡ്ജറ്റിൽ പ്രഖ്യാപിച്ച
പദ്ധതികളിൽ ഇതു വരെ
ഭരണാനുമതി
ലഭിക്കാത്തതും
ഭരണാനുമതി ലഭിച്ചിട്ടും
പ്രവർത്തനങ്ങൾ
ആരംഭിക്കാത്തതുമായ
പദ്ധതികളുടെ
വിശദാംശങ്ങൾ നല്‍കുമോ?
കടൽ വെള്ളം ശുദ്ധീകരിച്ച്
കുടിവെള്ള വിതരണത്തിന്
ഉപയോഗപ്പെടുത്താന്‍ പദ്ധതി
2391.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കുടിവെള്ളക്ഷാമം
രൂക്ഷമായി വരുന്ന
സാഹചര്യത്തില്‍ വിദേശ
രാജ്യങ്ങളില്‍
നിലവിലുള്ളതു പോലെ
കടലിലെ ഉപ്പുവെള്ളം
ശുദ്ധീകരിച്ച് വിവിധ
മേഖലകളില്‍ കുടിവെള്ള
വിതരണത്തിനായി
ഉപയോഗപ്പെടുത്താന്‍
പദ്ധതിയുണ്ടോ ;
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
സംസ്ഥാനത്തെ
ആറുകളും തോടുകളും
ശുദ്ധജല സ്രോതസ്സുകളും
സംരക്ഷിക്കാനുള്ള പുതിയ
പദ്ധതികള്‍ ഓരോ നിയോജക
മണ്ഡലത്തിലും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ?
പൊതു
കിണറുകളും കുളങ്ങളും
നവീകരിക്കുന്ന പദ്ധതി
2392.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വരള്‍ച്ച
പ്രതിരോധിക്കുവാന്‍
സ്വീകരിക്കുന്ന
നടപടികളിൽ ഉപയോഗ
ശൂന്യമായ പൊതു
കിണറുകളും കുളങ്ങളും
നവീകരിക്കുന്ന പദ്ധതി
ഉള്‍പ്പെടുത്തിയിരുന്നോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വെള്ളം ഉണ്ടെങ്കിലും
തകരാര്‍ മൂലം
ഉപയോഗശൂന്യമായി കിടന്ന
കുഴല്‍ കിണറുകള്‍
നവീകരിക്കുന്ന പദ്ധതി
ഇതില്‍
ഉള്‍പ്പെടുത്തിയിരുന്നോ;
സംസ്ഥാനത്തെ എത്ര
കുഴല്‍കിണറുകളാണ്
ഇത്തരത്തില്‍
നവീകരിച്ചത്;
പത്തനംതിട്ട ജില്ലയില്‍
എത്ര കുഴല്‍ കിണറുകള്‍
നവീകരിച്ചു; ഇതിനായി
ജില്ലയില്‍ എത്ര രൂപ
ചെലവഴിച്ചു;വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പുതിയ
കുഴല്‍ കിണറുകള്‍ ഈ
സ്കീമില്‍
നിര്‍മ്മിക്കാന്‍
അനുവാദം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;വിശദമാക്കാമോ?
പരിസ്ഥിതി
വിരുദ്ധ നിലപാടുകളിൽ
തിരുത്തലുകള്‍
2393.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാല്
വര്‍ഷമായി വേണ്ടത്ര മഴ
ലഭിക്കാത്തത് ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
ക്രമാതീതമായി കുറച്ച
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ
ജലസംരക്ഷണത്തിനും
ഭൂഗര്‍ഭജലം
റീചാര്ജ്ജിനുമായി
എന്തൊക്കെ കാര്യങ്ങളാണ്
സര്‍ക്കാര്‍
നടപ്പിലാക്കുന്നത്;
(ബി)
തണ്ണീര്‍തടം
നികത്തുന്നതിനും
ക്വാറിയുടെ ദൂരപരിധി
കുറയ്ക്കുന്നതിനും
പരിസ്ഥിതി വിരുദ്ധ
നിലപാടുകള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
സംസ്ഥാനത്തിന്റെ
ജലലഭ്യതയ്ക്ക്
ദോഷകരമല്ലേ; അപ്രകാരം
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
ഇക്കാര്യത്തില്‍
ആവശ്യമായ തിരുത്തലുകള്‍
വരുത്തുമോയെന്ന്
വ്യക്തമാക്കുമോ?
കുളങ്ങളും
നീരുറവകളും
സംരക്ഷിക്കുന്നതിന്
സംവിധാനങ്ങള്‍
2394.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസമൃദ്ധമായിരുന്ന
കേരളത്തിലെ നിരവധി
കുളങ്ങളും ഉറവകളും
വിവിധ കാരണങ്ങളാല്‍
നശിപ്പിക്കപ്പെട്ടത്
ജലവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുളങ്ങളും
നീരുറവകളും
വൃത്തിയാക്കി
നവീകരിച്ച്
സൂക്ഷിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
പ്രത്യേക പദ്ധതി
തയ്യാറാക്കി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
കുളങ്ങളും നീരുറവകളും
സംരക്ഷിക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുളളത്;
(ഡി)
മേല്‍
സൂചിപ്പിച്ച കുളങ്ങളുടെ
സംരക്ഷണത്തിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും സന്നദ്ധ
സംഘടനകളുമായി ചേര്‍ന്ന്
പ്രത്യേക പദ്ധതി
തയ്യാറാക്കുന്ന കാര്യം
പരിഗണിക്കുമോ?
കാസര്‍ഗോഡ്
നഗരസഭയിലെ ജനങ്ങള്‍ക്കു്
ഉപ്പു വെള്ളം കുടിക്കേണ്ട
അവസ്ഥ
2395.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏല്ലാവര്‍ഷവും
വേനല്‍ക്കാലത്ത്
കാസര്‍ഗോഡ്
നഗരസഭയിലെയും
പ്രാന്തപ്രദേശങ്ങളിലെയും
ജനങ്ങള്‍ക്കു് ഉപ്പു
വെള്ളം കുടിക്കേണ്ട
അവസ്ഥ ഉണ്ടാകാറുണ്ടെന്ന
കാര്യം സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ അവസ്ഥ
ഒഴിവാക്കുന്നതിന് ഓരോ
വര്‍ഷവും
സ്വീകരിക്കുന്ന
താല്‍ക്കാലിക
പരിഹാരനടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
താല്‍ക്കാലിക
പരിഹാരനടപടിക്ക് ഓരോ
വര്‍ഷവും ചെലവാകുന്ന
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
താല്‍ക്കാലിക
പരിഹാരനടപടികള്‍
ഇപ്രാവശ്യം ആരംഭിച്ചോ
എന്ന് വ്യക്തമാക്കുമോ;
(ഇ)
ഇത്തവണ
വേനല്‍ക്കാലത്ത് ഉപ്പു
വെള്ളം
കുടിക്കേണ്ടിവരില്ല
എന്ന കാര്യത്തില്‍
ഉറപ്പുപറയാന്‍
സാധിക്കുമോ;എങ്കിൽ
വ്യക്തമാക്കുമോ;
(എഫ്)
ഈ
ദുരിതത്തിന് ശാശ്വത
പരിഹാരനടപടികള്‍
തുടങ്ങിയോ എന്നും
എപ്പോള്‍ തീരുമെന്നും
വ്യക്തമാക്കുമോ?
അതിരൂക്ഷമായ
വരള്‍ച്ച നേരിടുന്നതിന്
പദ്ധതികൾ
2396.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വേനല്‍കാലത്ത്
അതിരൂക്ഷമായ വരള്‍ച്ച
നേരിടുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
വിഭാവനം
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
രൂക്ഷമായ
ജലക്ഷാമം പല
പ്രദേശങ്ങളിലും
അനുഭവപ്പെടുന്ന
സാഹചര്യത്തില്‍
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുവാനും
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് വിഭാവനം
ചെയ്തിരിക്കുന്നത്;
വിശദമാക്കാമോ?
വാട്ടര്‍ മീറ്ററുകളുടെ
ഗുണനിലവാരം ഉയര്‍ത്തുന്നതിന്
നടപടി
2397.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
ഉപഭോക്താക്കള്‍ക്ക്
നല്കുന്ന വാട്ടര്‍
മീറ്റര്‍ പലയിടങ്ങളിലും
ഉടന്‍ തന്നെ കേടാകുന്ന
കാര്യം സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മീറ്ററുകള്‍
കേടാകുന്നതിനാല്‍
ഉപഭോക്താക്കള്‍ക്ക്
ഒട്ടേറെ പ്രയാസം
അനുഭവപ്പെടുന്നു എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
വാട്ടര്‍
മീറ്ററുകളുടെ
ഗുണനിലവാരം
ഉയര്‍ത്തുന്നതിനും ഒരു
നിശ്ചിത കാലം
വരെയെങ്കിലും വാട്ടര്‍
മീറ്ററിന് വാറണ്ടി
അനുവദിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പെെപ്പുകള്‍ പൊട്ടി ജലം
പാഴായി പോകാതിരിക്കാന്‍
നടപടി
2398.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ. എന്‍. ഷംസീര്‍
,,
എം. മുകേഷ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ള വിതരണ
പെെപ്പുകള്‍ പൊട്ടി
ജലം പാഴായി പോകുന്നത്
തടയുന്നതിനായി
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
പെെപ്പു
പൊട്ടല്‍ മൂലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടും
ജലനഷ്ടവും പരിഗണിച്ച്
സംസ്ഥാനത്തെ കുടിവെളള
വിതരണ ശൃംഖല
കാര്യക്ഷമമാക്കുന്നതിന്
നവീന പദ്ധതികള്‍
ആവിഷ്കരിക്കുമോ;
(സി)
കുടിവെളള
പദ്ധതി നിലവിലില്ലാത്ത
പ്രദേശങ്ങളില്‍
വെളളമെത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ജല
അതോറിറ്റിയുടെ
കുപ്പിവെള്ളപദ്ധതി
2399.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ
കുപ്പിവെള്ള പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക് ബ്യൂറോ ഓഫ്
ഇന്ത്യന്‍
സ്റ്റാന്‍ഡേര്‍ഡിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഇതിനുവേണ്ടി കേരള
വാട്ടര്‍ അതോറിറ്റി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
കുപ്പിവെള്ള കമ്പനികളെ
നിയന്ത്രിക്കുന്നതിനും
ആയതിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിനും
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ഡി)
കുപ്പിവെള്ള
കമ്പനികളുടെ അമിത ജല
ചൂഷണം തടയുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നറിയിക്കുമോ?
മൈലം-തലവൂര്‍
പട്ടാഴി കുടിവെള്ള പദ്ധതി
2400.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍പ്പെട്ട
മൈലം-തലവൂര്‍- പട്ടാഴി
കുടിവെള്ള പദ്ധതിയുടെ
നിലവിലെ നിര്‍മാണ
പുരോഗതി വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം വിഭാവനം
ചെയ്ത പ്രവൃത്തികള്‍
മുഴുവന്‍
പൂര്ത്തീകരിച്ചിട്ടുണ്ടോയെന്ന
വിവരം
വെളിപ്പെടുത്തുമോ;
(സി)
കുളക്കട-പവിത്രേശ്വരം
പദ്ധതിയില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്നും
പദ്ധതി എന്നത്തേക്ക്
പൂര്‍ണമായും
പ്രവര്‍ത്തനക്ഷമമാകുമെന്നും
വിശദമാക്കുമോ?
ജലവിഭവ
വകുപ്പ് നടപ്പാക്കുന്ന
കുടിവെള്ള പദ്ധതികള്‍
2401.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴ
നിഴൽ പ്രദേശങ്ങൾക്കായി
പ്രത്യേക പദ്ധതികൾ
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
കുടിവെള്ളക്ഷാമം
രൂക്ഷമാകാൻ സാധ്യതയുള്ള
പ്രദേശങ്ങളിലേക്ക് ജലം
എത്തിക്കാനുളള പദ്ധതികൾ
വിശദീകരിക്കുമോ;
(ബി)
സ്മാർട്ട്സിറ്റി-അമൃത്
പദ്ധതികളുമായി
ബന്ധപ്പെട്ട് എത്ര
തുകയുടെ പദ്ധതികളാണ്
ജലവിഭവവകുപ്പ്
ഏറ്റെടുത്തിട്ടുളളത്;
പ്രസ്തുത പദ്ധതികളുടെ
പ്രവർത്തന പുരോഗതി
വിശദീകരിക്കുമോ;
(സി)
ദേശീയ
ഗ്രാമീണ കുടിവെളള
പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
പദ്ധതികളാണ്
പൂർത്തിയാകാനുളളത്;
ഇതിന് ആവശ്യമായി
കേന്ദ്ര സഹായം
ലഭിച്ചിട്ടുണ്ടോ; ഈ
വർഷം എത്ര രൂപയാണ്
കേന്ദ്രത്തിൽ നിന്നും
പ്രതീക്ഷിക്കുന്നത്?
കാവേരി
ജലവിഹിതം പൂര്‍ണമായും
ഉപയോഗിക്കുന്നില്ലെന്ന
റിപ്പോര്‍ട്ടുകള്‍
2402.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാവേരി
നദിയില്‍ നിന്ന് 96
ടി.എം.സി ജലം
ആവശ്യപ്പെട്ടിട്ടുള്ള
സാഹചര്യത്തിൽ
കേരളത്തിന് ഇപ്പോൾ എത്ര
ടി.എം.സി ജലമാണ്
ലഭിക്കുന്നത്;
(ബി)
2007-ല്‍
കാവേരി ട്രിബ്യൂണല്‍
അനുവദിച്ച ജലം കേരളം
പൂര്‍ണമായും
ഉപയോഗിക്കുന്നില്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
കാവേരി ജലവിഹിതം
കാര്യക്ഷമമായി
ഉപയോഗപ്പെടുത്തുന്നതിനനുയോജ്യമായ
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
സാധിക്കാതെ
പോയിട്ടുണ്ടോ;
(ഡി)
കാവേരി
ജലവിഹിതം മുന്നില്‍
കണ്ട്കൊണ്ട് കേരളം
ആവിഷ്കരിച്ച പദ്ധതികള്‍
ഏതൊക്കെ; അവ ഓരോന്നും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്?
പാറശ്ശാല
മണ്ഡലത്തിലെ ജലക്ഷാമം
പരിഹരിക്കുന്നതിന് നടപടി
2403.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
മലയോര പഞ്ചായത്തുകളില്‍
വേനല്‍ക്കാലത്ത്
കുടിവെള്ള ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കാമോ;
(ബി)
പാറശ്ശാല
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍
തെരഞ്ഞെടുക്കപ്പെട്ട
സ്ഥലങ്ങള്‍
കേന്ദ്രീകരിച്ച്
വേനല്‍ക്കാലത്തിന്
മുന്നോടിയായി കുടിവെള്ള
കിയോസ്കുുകള്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ നടപടി
2404.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എന്തെല്ലാം
കാര്യങ്ങള്‍ ആണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഓരോ
പ്രവൃത്തിയും
ഏതാണെന്നും ആയതിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വ്യക്തമാക്കാമോ?
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ
കേരള വാട്ടര്‍ അതോറിറ്റി
പദ്ധതികള്‍
2405.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2016-17, 2017-18 എന്നീ
വര്‍ഷങ്ങളില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി കേരള
വാട്ടര്‍ അതോറിറ്റിയുടെ
എത്ര പദ്ധതികള്‍ക്ക്
ഭരണാനുമതി നല്കി;
(ബി)
ഇതില്‍
ഏതൊക്കെ പദ്ധതികള്‍
ഇതിനകം പണി
പൂര്‍ത്തിയാക്കി; പണി
പൂര്‍ത്തിയാക്കാത്ത ഓരോ
പദ്ധതിയുടെയും നിലവിലെ
അവസ്ഥ വിശദമാക്കുമോ;
(സി)
കിഫ്ബി
ഫണ്ടില്‍ നിന്നും
ഇതുവരെ പ്രസ്തുത
കാര്യത്തിനായി ആകെ എത്ര
തുക ചെലവഴിച്ചു ?
ജലലഭ്യത
ഉറപ്പുവരുത്തുന്നതിനുള്ള
കരുതല്‍ നടപടികള്‍
2406.
ശ്രീ.രാജു
എബ്രഹാം
,,
ഐ.ബി. സതീഷ്
,,
എന്‍. വിജയന് പിള്ള
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍മഴ
ലഭിക്കാത്തതിനാല്‍ വന്‍
നഗരങ്ങളില്‍
പ്രത്യേകിച്ച്
തിരുവനന്തപുരം
നഗരത്തില്‍
ആവശ്യത്തിനുള്ള
കുടിവെള്ള ലഭ്യത
അപകടകരമാംവിധം കുറഞ്ഞു
വരുന്നതു
കണക്കിലെടുത്ത് കരുതല്‍
നടപടികള്‍
സ്വീകരിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
നഗര
ജലവിതരണത്തിന് ഏക
സ്രോതസ്സിന് പകരം വിവിധ
സ്രോതസ്സുകള്‍
കണ്ടെത്തി
ഏര്‍പ്പെടുത്തുമോ;
(സി)
മനുഷ്യ
ഇടപെടല്‍ മൂലം നദികള്‍
വറ്റി വരളുന്നതും ജലം
മലിനമാകുന്നതും
കണക്കിലെടുത്ത്
നദികളുടെ
സംരക്ഷണത്തിനും
മാലിന്യമുക്തമാക്കുന്നതിനും
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;വിശദമാക്കാമോ;
(ഡി)
ഡാമുകളിലെ
ചെളിയും മണലും നീക്കം
ചെയ്ത് ജലസംഭരണ ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
നദികളില്‍ തടയണ
നിര്‍മ്മിച്ച്
പുഴകളിലും സമീപ
കരകളിലും ജലലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനും
ഉള്ള പദ്ധതികളുടെ
പുരോഗതി അറിയിക്കാമോ?
ജല
അതോറിറ്റിയ്ക്ക് കൂടുതല്‍ തുക
കുടിശ്ശിക ഇനത്തില്‍
നല്കാനുള്ളവരുടെ പേരുടെ
വിവരങ്ങള്‍
2407.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയ്ക്ക്
സാമ്പത്തിക
ബാദ്ധ്യതകള്‍
ഉണ്ടോ;ഉണ്ടെങ്കില്‍ അവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ജല
അതോറിറ്റിക്ക് വാട്ടര്‍
ചാര്‍ജ് ഇനത്തിലോ
മറ്റിനങ്ങളിലോ
കുടിശ്ശിക തുക
ലഭിക്കാനുണ്ടോ;
(സി)
എങ്കില്‍ ഏറ്റവും
കൂടുതല്‍ തുക കുടിശ്ശിക
ഇനത്തില്‍ നല്‍കാനുള്ള
ആദ്യത്തെ മുപ്പതു
പേരുടെ വിവരങ്ങള്‍
നല്‍കാമോ?
വാട്ടര്‍
അതോറിറ്റിയുടെ ഘടനാപരമായ
പുന:സംഘടന
2408.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ളവിതരണം
പൂര്‍ണ്ണമായും
പൊതുമേഖലയില്‍
നിലനിര്‍ത്തുന്നതിനായി
വാട്ടര്‍
അതോറിറ്റിയില്‍
ഘടനാപരമായ പുന:സംഘടന
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മുന്‍
സര്‍ക്കാരുകളുടെ
കാലത്ത് ആരംഭിച്ച
ജലനിധി പദ്ധതിയും ധാരണാ
പത്രത്തിലൂടെയുള്ള
വിതരണ ശൃംഖല കൈമാറ്റവും
കേരള വാട്ടര്‍
അതോറിറ്റിക്ക്
ദോഷകരമായിട്ടുണ്ടോ;
(സി)
വാട്ടര്‍
അതോറിറ്റിയില്‍
കിഫ്ബിയിലൂടെ
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
ഇക്കാര്യത്തിനായി
നാളിതുവരെ എന്ത് തുക
വാട്ടര്‍ അതോറിറ്റിക്ക്
കൈമാറിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
വെള്ളക്കരം
വര്‍ദ്ധിപ്പിക്കാതെ
നഷ്ടത്തിലേക്ക്
കൂപ്പുകുത്തുന്ന
വാട്ടര്‍ അതോറിറ്റിയെ
എപ്രകാരം
രക്ഷിക്കുവാനാണ്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റിയില്‍ ജലമോഷണം
തടയുന്നതിന് സംവിധാനം
2409.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലമോഷണം തടയുന്നതിന്
വാട്ടര്‍
അതോറിറ്റിയില്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(ബി)
ഈ
സംവിധാനം കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വെളിപ്പെടുത്തുമോ?
വെള്ളക്കരം
ഓണ്‍ലൈനായി
അടയ്ക്കുന്നതിനുള്ള സംവിധാനം
പരിഷ്കരിക്കാന്‍ നടപടി
2410.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളക്കരം
ഓണ്‍ലൈനായി
അടയ്ക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
നിലവിലെ സംവിധാനത്തില്‍
മുന്‍കൂറായി തുക
അടയ്ക്കാന്‍ കഴിയുന്ന
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഓണ്‍ലൈനായി
തുക അടയ്ക്കുമ്പോള്‍
സര്‍വ്വീസ് ചാര്‍ജ്
ഈടാക്കുമെന്നതിനാല്‍
വളരെ കുറഞ്ഞ വെള്ളക്കരം
അടയ്ക്കുന്ന
ഗാര്‍ഹികോപഭോക്താക്കള്‍ക്കും
സര്‍വ്വീസ്
ചാര്‍ജിനത്തില്‍
വെള്ളക്കരത്തേക്കാൾ
കൂടുതൽ തുക നല്‍കേണ്ടി
വരുന്ന സ്ഥിതി വിശേഷം
ഒഴിവാക്കാന്‍ തുക
മുന്‍കൂറായി
അടയ്ക്കാവുന്ന സംവിധാനം
ഉള്‍പ്പെടുത്തി
ഇപ്പോഴത്തെ വാട്ടര്‍
അതോറിറ്റിയുടെ
ഓണ്‍ലൈന്‍ പേയ്മെന്റ്
സംവിധാനം
പരിഷ്കരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തഴത്തോടുകള്‍
മെച്ചപ്പെടുത്തുന്നതിന് നടപടി
2411.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കിലെ പ്രധാന
ജലനിര്‍ഗ്ഗമന
മാര്‍ഗ്ഗങ്ങളായ
തഴത്തോടുകള്‍
മെച്ചപ്പെടുത്തുന്നതിനും
ഇതിലേയ്ക്കുള്ള
കയ്യേറ്റം റവന്യൂ
വകുപ്പുമായി
ബന്ധപ്പെട്ട്
ഒഴിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
ജലസംരക്ഷണത്തിന്
ഏറ്റവും പ്രാധാന്യം
നല്‍കിക്കൊണ്ട് ഇവിടെ
ജിയോ പ്രൊട്ടക്ഷന്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടി
2412.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന രൂക്ഷമായ
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിന് കേരള
വാട്ടര്‍ അതോറിറ്റി
സ്വീകരിച്ച
മുന്‍കരുതല്‍ നടപടികള്‍
വിശദീകരിക്കാമോ; കേരള
വാട്ടര്‍
അതോറിറ്റിയിലെ പമ്പ്
ഹൗസുകളിലും
പ്ലാന്റുകളിലും ജോലി
ചെയ്യുന്ന
ഓപ്പറേറ്റര്‍മാര്‍
ജോലി സമയത്തിനു്
ശേഷവും അവധി
ദിവസങ്ങളിലും ജോലി
തുടരേണ്ടിവരുമ്പോള്‍
അവര്‍ക്ക്
അര്‍ഹതപ്പെട്ട വേജസ്
പോലും നിഷേധിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ തന്മൂലം
പമ്പിംഗ്
തടസ്സപ്പെടാതിരിക്കുന്നതിന്
ഏര്‍പ്പെടുത്തിയ
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
ഓപ്പറേറ്റിംഗ് മേഖലയുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
ഹെഡ്
ഓപ്പറേറ്റര്‍മാര്‍ക്ക്
നല്കിയ സൂപ്പര്‍വെെസറി
ചുമതല
സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കേരള
വാട്ടര്‍
അതോറിറ്റിയിലെ
അക്കൗണ്ട്സ് വിഭാഗം
ജോലികള്‍ പുറംകരാര്‍
നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
ജലക്കരം വര്‍ദ്ധന
ഇല്ലെന്ന് സര്‍ക്കാര്‍
പ്രഖ്യാപിച്ച
സാഹചര്യത്തില്‍
കെ.ഡബ്ല്യു.എ യുടെ
നോണ്‍ പ്ലാന്‍
ഗ്രാന്റ്
വര്‍ദ്ധിപ്പിക്കുമോ;
(ഡി)
അരുവിക്കരയിലെ
കേരള വാട്ടര്‍
അതോറിറ്റിയുടെ
വാട്ടര്‍ ബോട്ടിലിംഗ്
പ്ലാന്റ് നിര്‍മ്മാണ
തല്‍സ്ഥിതി
വിശദമാക്കാമോ; കേരള
വാട്ടര്‍
അതോറിറ്റിയുടെ
കുപ്പിവെളളം
എന്നത്തേക്ക്
വിപണിയിലിറക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ;
(ഇ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
കെ.എസ്.ഇ.ബി
മാതൃകയില്‍, സബ്
സെക്ഷനും
ജീവനക്കാരെത്തന്നെ
ഉപയോഗപ്പെടുത്തി
ഇലക്ട്രിക്കല്‍ വിംഗും
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ആലുവ നിയോജക മണ്ഡലത്തിലെ
ജലനിധി പദ്ധതി
2413.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലുവ
നിയോജക മണ്ഡലത്തിലെ
നെടുമ്പാശ്ശേരി
,ചെങ്ങമനാട്, കാഞ്ഞൂര്‍
പഞ്ചായത്തുകളില്‍
ജലനിധി മുഖാന്തിരമുള്ള
കുടിവെള്ള പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന് നടപടി
2414.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
നിയോജക മണ്ഡലത്തിലെ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
ഫണ്ടുകള്‍ ഉപയോഗിച്ച്,
എത്ര മീറ്റര്‍ പൈപ്പ്
ലൈന്‍ ദീര്‍ഘിപ്പിച്ച്
ഗാര്‍ഹിക
ആവശ്യത്തിനുള്ള
വെള്ളമെത്തിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂജലവകുപ്പ്
വര്‍ക്കല മണ്ഡലത്തില്‍
കുടിവെള്ളം
നല്‍കുന്നതിന് ഏതെല്ലാം
പദ്ധതികള്‍ നടപ്പിൽ
വരുത്തുന്നതിന് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം
പരിഹരിക്കാന്‍ നടപടി
2415.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിന്
നിലവിലുള്ള പദ്ധതികളുടെ
പുനരുദ്ധാരണ
പ്രവൃത്തികള്‍ക്ക്
വേണ്ടി പെഴ്സ്പെക്ടീവ്
പ്ലാന്‍
തയ്യാറാക്കിയതിനു ശേഷം
പി.പി.ഡി. വിഭാഗം വഴി
സര്‍വേ നടപടികള്‍
ആരംഭിച്ചിട്ട് എത്ര
മാസമായെന്ന്
വ്യക്തമാക്കുമോ;
(ബി)
പള്ളിക്കല്‍
കുടിവെള്ള പദ്ധതിയ്ക്ക്
വേണ്ടിയുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
എത്ര കാലയളവ് വേണ്ടി
വരുമെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലയളവ്
നിശ്ചയിച്ച് പദ്ധതി
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടി
ത്വരിതപ്പെടുത്തുമോ?
മുരിയാട്-വേളൂക്കര
കുടിവെള്ള പദ്ധതി
2416.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുരിയാട്-വേളൂക്കര
കുടിവെള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
അഞ്ച്
വര്‍ഷം മുമ്പ്
ഡി.പി.ആര്.
തയ്യാറാക്കിയ ഈ പദ്ധതി
കിഫ്ബിയിലോ നബാര്‍ഡ്
സ്കീമുകളിലോ
ഉള്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാളിപ്പാറ
കുടിവെള്ള പദ്ധതി
2417.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
പ്രധാനമായും ജലം
എത്തിക്കുന്ന കാളിപ്പാറ
കുടിവെള്ള പദ്ധതി ഏതു
വര്‍ഷമാണ് ആരംഭിച്ചത്;
പദ്ധതി
പൂര്‍ത്തീകരിക്കുമ്പോള്‍
എത്ര കോടി രൂപ
ചെലവാകുമെന്ന്
വിശദീകരിക്കാമോ;
(ബി)
കാളിപ്പാറ
കുടിവെള്ള പദ്ധതി ഏത്
വര്‍ഷമാണ്
പൂര്‍ണ്ണതോതില്‍
പൂര്‍ത്തീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;ഇതിന്റെ
പ്രയോജനം ഏതൊക്കെ
പഞ്ചായത്തുകളില്‍ ആണ്
ലഭിക്കുക എന്ന്
വിശദമാക്കാമോ;
(സി)
കാളിപ്പാറ
കുടിവെള്ള
പദ്ധതിപ്രകാരം
നെയ്യാറ്റിന്‍കര നഗര
പ്രദേശത്തിന് പുറമെ
ഏതൊക്കെ
പഞ്ചായത്തുകളിലാണ് 2018
മാര്‍ച്ച് 31ന് മുമ്പ്
കുടിവെള്ളം
എത്തിക്കാന്‍
സാധിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ഡി)
കാളിപ്പാറ
കുടിവെള്ള പദ്ധതി
പൂര്‍ത്തീകരിക്കാന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഇ)
കാളിപ്പാറ
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ടുള്ള ഭാവി
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
മാത്തൂര്‍-കോട്ടായി-
പിരായിരി സമഗ്ര കുടിവെള്ള
പദ്ധതി
2418.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയിലെ
മാത്തൂര്‍-കോട്ടായി-
പിരായിരി സമഗ്ര
കുടിവെള്ള പദ്ധതിയുടെ
ഇതുവരെയുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കാമോ; ഈ
പദ്ധതിയ്ക്ക് തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ കുളങ്ങളും
തോടുകളും സംരക്ഷിക്കുന്നതിന്
പദ്ധതി
2419.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ ഹരിത
മിഷന്റെ ഭാഗമായി
കുളങ്ങള്‍, തോടുകള്‍
എന്നിവ
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
കുളങ്ങള്‍, തോടുകള്‍
എന്നിവ
സംരക്ഷിക്കുന്നതിനായി
ജലവിഭവവകുപ്പ്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ അതിനുള്ള
പദ്ധതികള്‍
തയ്യാറാക്കുമോ?
ഞാറക്കല്‍,
മുറിക്കുംപാടം
എന്നിവിടങ്ങളിലെ ശുദ്ധജല
ടാങ്കുകള്‍
2420.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഞാറക്കല്‍,
മുറിക്കുംപാടം
എന്നിവിടങ്ങളിലെ
ശുദ്ധജല ടാങ്കുകളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
കരാറുകാരുടെ പേര്
വിവരം, കരാര്‍ തീയതി,
കാലാവധി, കരാര്‍
ദീര്‍ഘിപ്പിച്ചു
നല്കിയെങ്കില് എത്ര
തവണ, കരാര്‍
ദീര്‍ഘിപ്പിച്ചു
നല്കിയ ഉദ്യോഗസ്ഥരുടെ
പേരും തസ്തികയും എന്നീ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
കരാറുകാര്‍ക്കെതിരെ
എന്തെങ്കിലും
തരത്തിലുള്ള നിയമ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
മുല്ലശ്ശേരി
പഞ്ചായത്തിലെ ഉൗരകം
മുട്ടിക്കല്‍ ചിറ
2421.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേച്ചേരി
പുഴയുടെ കടാന്തോട്
ഭാഗത്തുളള മുല്ലശ്ശേരി
പഞ്ചായത്തിലെ ഉൗരകം
മുട്ടിക്കല്‍ ചിറയുടെ
ഷട്ടറുകള്‍ ദ്രവിച്ച്
കിടക്കുന്നതിനാല്‍
വേനല്‍ക്കാലത്ത് വെളളം
സംഭരിക്കുന്നതിന്
പ്രയാസം നേരിടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് വിശദമാക്കുമോ;
(ബി)
പ്രസ്തുത
ചിറയുടെ
അറ്റകുറ്റപണികള്‍ക്കും
സംരക്ഷണത്തിനും
സ്വീകരിച്ച അടിയന്തര
നടപടികൾ അറിയിക്കുമോ?
ഉദയംപേരൂര്‍
പഞ്ചായത്തിലെ കുടിവെള്ളക്ഷാമം
2422.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
ഉദയംപേരൂര്‍
പഞ്ചായത്തില്‍
അനുഭവപ്പെടുന്ന
കുടിവെള്ളക്ഷാമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിലേക്കായി
ഏതെങ്കിലും പുതിയ
പദ്ധതികള്‍ തയ്യാറാക്കി
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
കാഞ്ഞിരംകുളം.
കരുങ്കുളം. പൂവാര്‍ കുടിവെള്ള
പദ്ധതികളുടെ നിർമ്മാണ പുരോഗതി
2423.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാഞ്ഞിരംകുളം,
കരുങ്കുളം, പൂവാര്‍
കുടിവെള്ള പദ്ധതിയുടെ
നിർമ്മാണ പുരോഗതി
അറിയിക്കാമോ; ഈ
പദ്ധതികൾ എന്ന്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കോട്ടുകാല്‍-
അതിയന്നൂര്‍ കുടിവെള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(സി)
പൂവാര്‍
കുടിവെള്ള പൈപ്പ്
ഡിസ്ട്രീബ്യൂഷന്‍ ലൈന്‍
നിർമ്മാണ പ്രവര്‍ത്തന
പുരോഗതി
വ്യക്തമാക്കാമോ;
(ഡി)
വിഴിഞ്ഞം
കല്ലിയൂര്‍ വെങ്ങാനൂര്‍
കുടിവെള്ള പദ്ധതിയുടെ
നിർമ്മാണ പുരോഗതി
അറിയിക്കാമോ; ഈ പദ്ധതി
എന്നേക്ക് കമ്മീഷന്
ചെയ്യന്‍ കഴിയും;
(ഇ)
ബാലരാമപുരം
കുടിവെള്ള ടാങ്ക്
നിര്‍മ്മാണ പുരോഗതി ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
ജലചൂഷണ
കേസുകള്‍
2424.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ജലചൂഷണ കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇത്തരം
കേസുകളില്‍
എത്രപേര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
ജലചൂഷണ
കേസുകളില്‍ സ്വീകരിച്ചു
വരുന്ന ശിക്ഷാ
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
കുപ്പിവെള്ള
കമ്പനിക്കായി ജല അതോറിറ്റി
ഒരുക്കിയിട്ടുള്ള
സജ്ജീകരണങ്ങള്‍
2425.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബ്യൂറോ
ഓഫ് ഇന്‍ഡ്യന്‍
സ്റ്റാന്റേര്‍ഡ്സിന്റെ
(ബി.ഐ.എസ്)
അംഗീകാരത്തോടെ
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ കുപ്പിവെള്ള
കമ്പനികള്‍
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
ഏറെ സാധ്യതയും വലിയ
വിപണിയുമുള്ള ഈ
മേഖലയില്‍ ജല അതോറിറ്റി
ആരംഭിക്കാനിരിക്കുന്ന
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിക്കായി ഇതിനകം
ഒരുക്കിയിട്ടുള്ള
സജ്ജീകരണങ്ങള്‍
എന്തൊക്കെയെന്നുളള
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പ്രവര്‍ത്തനസജ്ജമാകും
എന്ന് വിശദമാക്കാമോ?
പറമ്പിക്കുളം
ആളിയാറില്‍ നിന്നും
കേരളത്തിന് വെള്ളം
2426.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം
ആളിയാറില്‍ നിന്നും
കേരളത്തിന് വെള്ളം
നല്കാന്
തയ്യാറാണെന്ന് തമിഴ്
നാട് അറിയിച്ചെന്ന
ബഹു.മന്ത്രിയുടെ
26.02.2018 - ലെ പത്ര
പ്രസ്താവന
എന്തടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
തമിഴ്
നാട് സര്‍ക്കാര്‍ ഇതിനെ
സംബന്ധിച്ച്
റിക്കാര്‍ഡു പ്രകാരം
എന്തെങ്കിലും കത്ത്
സംസ്ഥാനത്തിന്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
കോപ്പി ലഭ്യമാക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
മാന്‍ഹോളുകള്‍
വൃത്തിയാക്കുന്നതിന് പുതിയ
സംവിധാനം
2427.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാന്‍ഹോളുകള്‍
വൃത്തിയാക്കുന്നതിനായി
പുതിയ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനമാകെ
മാന്‍ഹോളുകള്‍
വൃത്തിയാക്കുന്നതിനായി
ഈ സംവിധാനം
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?