ലേബര്‍
കോഡ് ഓണ്‍ സോഷ്യല്‍
സെക്യൂരിറ്റി ആന്റ്
വെല്‍ഫയര്‍ ബില്‍
2428.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രസിദ്ധീകരിച്ച ലേബര്‍
കോഡ് ഓണ്‍ സോഷ്യല്‍
സെക്യൂരിറ്റി ആന്റ്
വെല്‍ഫയര്‍ ബില്ലിലെ
വ്യവസ്ഥകള്‍
സംസ്ഥാനത്തെ
തൊഴിലാളികളുടെ
താല്പര്യങ്ങള്ക്ക്
വിരുദ്ധമാണെന്ന്
സര്‍ക്കാരിന്
അഭിപ്രായമുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
ബില്‍ സംബന്ധിച്ച
സര്‍ക്കാരിന്റെ
അഭിപ്രായം കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മതിയായ
സുരക്ഷാ സംവിധാനങ്ങള്‍
ഇല്ലാതെ നിര്‍മ്മാണ മേഖലയില്‍
അപകടങ്ങള്‍
2429.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിര്‍മ്മാണ മേഖലയില്‍
മതിയായ സുരക്ഷാ
സംവിധാനങ്ങള്‍ ഇല്ലാതെ
തൊഴിലാളികള്‍
അപകടങ്ങളില്‍പെട്ട്
മരണമടയുന്നതും
ഗുരുതരമായി
പരിക്കേല്‍ക്കുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
കഴിഞ്ഞ 3
വര്‍ഷത്തിനുള്ളില്‍
ഇത്തരത്തില്‍
അപകടങ്ങളില്‍ പെട്ട്
മരിച്ചവരുടേയും
ഗുരുതരമായി
പരിക്കേറ്റവരുടെയും
എണ്ണം ലഭ്യമാക്കാമോ:
(ബി)
നിര്‍മ്മാണ
മേഖലയില്‍ തൊഴിലാളികള്‍
ഹെല്‍മറ്റ്
ഉള്‍പ്പെടെയുള്ള
സുരക്ഷാ സംവിധാനങ്ങള്‍
നിര്‍ബന്ധമായും ധരിച്ച്
സുരക്ഷ
ഉറപ്പാക്കുന്നതിന്
കര്‍ശന നിയമങ്ങള്‍
പ്രാബല്യത്തില്‍
വരുത്തുന്നതിനും നിയമം
പാലിക്കുന്നോ എന്ന്
ഉറപ്പവരുത്തുന്നതിന്
പരിശോധനകള്‍
നടത്തുന്നതിനും ഇതിന്
വ്യതിയാനം വരുത്തുന്ന
കരാറുകാര്‍ക്കെതിരേ
കര്‍ശനനടപടി
സ്വീകരിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്നത്
;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ:
(സി)
ഇത്തരത്തില്‍
അപകടങ്ങളില്‍പെടുന്ന
തൊഴിലാളികളുടെ
ചികിത്സയ്ക്കും, തുടര്‍
ജീവിതത്തിനും
സാമ്പത്തിക സഹായം
ലഭ്യമാക്കുന്നതില്‍
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ ഇതിനായി
ഒരു പ്രത്യേക പദ്ധതി
നടപ്പാക്കാന്‍
സര്‍ക്കാര്‍
തയ്യാറാക്കുമോ;
(ഡി)
നിര്‍മ്മാണ
മേഖലയിലെ അപകടങ്ങളില്‍
മരണപ്പെടുന്നവരുടെ
കുടുംബങ്ങള്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരവും
സാമ്പത്തിക സഹായവും
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
കിലെയുടെ
രാജ്യാന്തര പഠന ഗവേഷണ പരിശീലന
കേന്ദം
2430.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിലെയുടെ
രാജ്യാന്തര പഠന ഗവേഷണ
പരിശീലന കേന്ദ്രം
തിരുവനന്തപുരത്ത്
സ്ഥാപിക്കുന്നതിനായി
ലേബര്‍ ആന്റ്
എംപ്ലോയ്മെന്റ്
വകുപ്പ് അധികൃതര്‍
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
(ബി)
എത്ര
ഏക്കര്‍ സ്ഥലമാണ് അവര്‍
ആവശ്യപ്പെട്ടിട്ടുള്ളത്;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ എന്ത്
നിലപാട് എടുത്തുവെന്നും
എവിടെയാണ് സ്ഥലം
അനുവദിക്കുക എന്നും
അറിയിക്കുമോ?
സ്വകാര്യ
നിര്‍മ്മാണ മേഖല
T 2431.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
സ്വകാര്യ നിര്‍മ്മാണ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
കരാറുകാര്‍ക്ക്
ലൈസന്‍സ്, ക്ഷേമനിധി,
പെന്ഷന് തുടങ്ങിയവ
അനുവദിക്കുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ:
വ്യക്തമാക്കുമോ?
യുവാക്കളിലെ
തൊഴിലില്ലായ്മ
2432.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവാക്കളിലെ
തൊഴിലില്ലായ്മ നിരക്ക്
മറ്റ് സംസ്ഥാനങ്ങളിലെ
നിരക്കുമായി
താരതമ്യപ്പെടുത്തുമ്പോള്‍
വളരെയധികം കൂടി
നില്ക്കുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കൂടുതല്‍
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്നതിനായി
നിലവിലുളള
തൊഴില്ദായകപദ്ധതികളും
നെെപുണ്യവികസന
പരിപാടികളും
പുനഃക്രമീകരിക്കേണ്ടതുണ്ടെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
ഒരു മാറ്റത്തിനായി
എന്തെല്ലാം
പരിഷ്കാരങ്ങളാണ്
തൊഴില്‍മേഖലയില്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമോ?
ഇതരസംസ്ഥാനങ്ങളിലെ
തദ്ദേശീയ തൊഴില്‍ സംവരണ
പദ്ധതികള്‍
2433.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശീയ
തൊഴില്‍ സംവരണ
പദ്ധതികള്‍ക്കായി വിവിധ
സംസ്ഥാനങ്ങള്‍
തയ്യാറെടുക്കുന്നതായുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതരസംസ്ഥാനങ്ങളില്‍
ജോലിനോക്കുന്ന
മലയാളികളുടെ തൊഴില്‍
സാധ്യതകളെ ഈ തീരുമാനം
എത്രത്തോളം
ബാധിയ്ക്കുമെന്നത്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുളള വിശകലനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട്
കേന്ദ്രസര്‍ക്കാരിനെയോ
ഇത്തരം സംസ്ഥാനങ്ങളെയോ
സംസ്ഥാന സര്‍ക്കാരിന്റെ
ആശങ്കകള്‍
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
തോട്ടം തൊഴില്‍ മേഖലയിലെ
പ്രശ്നങ്ങള്‍
2434.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴില്‍ മേഖലയിലെ
പ്രശ്നങ്ങള്‍
സംബന്ധിച്ച ജസ്റ്റിസ്
കൃഷ്ണന്‍നായര്‍
കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
ശിപാര്ശകളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ആരോഗ്യ-പാര്‍പ്പിട
മേഖലകളില്‍ എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പാര്‍പ്പിട
സൗകര്യം നല്കുന്ന
കാര്യത്തില്‍
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
കരട്
തൊഴില്‍ നയം
2435.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരട് തൊഴില്‍ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
കരട്
തൊഴില്‍ നയപ്രകാരം
തൊഴിലാളികളുടെ മിനിമം
വേതനം എത്ര രൂപയായാണ്
നിജപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
തൊഴിലിടങ്ങളില്‍
ശുചിമുറികള്‍,
വിശ്രമമുറികള്‍ എന്നിവ
ഉറപ്പാക്കാനുള്ള
നടപടികള്‍ തൊഴില്‍
നയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പുതിയ
തൊഴില്‍ നയം
2436.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
പുതിയ തൊഴില്‍ നയം,
ഉല്പാദനത്തില് ഊന്നിയ
കൂടുതല്‍
തൊഴിലവസരങ്ങള്‍
ഉണ്ടാക്കുന്നതില്‍
എത്രമാത്രം
വിജയപ്രദമായി എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നയത്തിലൂന്നിയ
പ്രവര്‍ത്തനം
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട വേതനം
ഉറപ്പ് വരുത്തുന്നതിനും
തൊഴില്‍ ചൂഷണം
നടത്തുന്ന മേഖലയില്‍
മിനിമം വേതനം
ഉറപ്പുവരുത്തുന്നതിനും
സഹായകമായിട്ടുണ്ടോ;
(സി)
ഈ
നയം
പ്രാവര്‍ത്തികമാക്കിയത്
മൂലം തൊഴില്‍ മേഖലയില്‍
ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
തൊഴില്‍
മേഖലകളില്‍ കരാര്‍ വ്യവസ്ഥ
T 2437.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
മേഖലയില്‍ സ്ഥിരം
സ്വഭാവമുള്ള ജോലികളില്‍
കരാര്‍ വ്യവസ്ഥ
കൊണ്ടുവരാനും നിലവില്‍
സ്ഥിരം നിയമന ഉത്തരവു
നല്കുമ്പോള്
തൊഴിലാളിയും
തൊഴിലുടമയും ആയി
ഏര്‍പ്പെടുന്ന കരാറിലെ
കാലാവധി ഇല്ലാതാക്കാനും
വേണ്ടിയുള്ള
കേന്ദ്രസര്‍ക്കാര്‍
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കേന്ദ്രസര്‍ക്കാര്‍
നടപടികളില്‍
സംസ്ഥാനത്ത്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികളും ഇടപെടലുകളും
എന്ത് എന്ന്
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ ഈ നയം
തൊഴിലാളികളെ
എത്തരത്തില്‍ ബാധിക്കും
എന്നും ഇതില്‍ നിന്നും
സംരക്ഷണം നല്കാന്
എന്ത് നടപടികള്‍
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
കര്‍ഷക തൊഴിലാളി ക്ഷേമനിധി
2438.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ഷക
തൊഴിലാളി
ക്ഷേമനിധിയില്‍
അംഗങ്ങളായവര്‍ക്കുള്ള
വിവിധ ആനുകൂല്യങ്ങൾ
2010 മുതല്‍ വിതരണം
ചെയ്യാനുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കുടിശ്ശികയിനത്തില്‍
എത്ര തുകയാണ്
നല്‍കാനുള്ളത്;
പ്രസ്തുത തുക എപ്പോള്‍
വിതരണം ചെയ്യുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
കാലോചിതമായി
വര്‍ദ്ധിപ്പിക്കുവാന്‍
സത്വര നടപടി
സ്വീകരിക്കുമോ?
കേരള
കര്‍ഷത്തൊഴിലാളി
ക്ഷേമനിധിയിയിൽ നിന്നുള്ള
വിവാഹ ധനസഹായം
2439.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
കര്‍ഷത്തൊഴിലാളി
ക്ഷേമനിധിയില്‍
അംഗങ്ങളായവര്‍ക്ക്
വിവാഹ ധനസഹായത്തിനുള്ള
അപേക്ഷയില്‍ മത-
സാമുദായിക സംഘടനകള്‍,
മഹല്ല് കമ്മിറ്റികള്‍
എന്നിവര്‍ നല്കുന്ന
വിവാഹ
സാക്ഷ്യപത്രങ്ങള്‍
നിരാകരിച്ച് കൊണ്ട്
ചീഫ് എക്സിക്യൂട്ടീവ്
ഓഫീസര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
നിലവില്‍ വന്നതുമുതല്‍
പ്രാബല്യമുള്ള പ്രസ്തുത
സാക്ഷ്യപത്രങ്ങളുടെ
നിരാകരണം വഴി
പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള
പ്രയാസങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ചീഫ് എക്സിക്യൂട്ടീവ്
ഓഫീസറുടെ തീരുമാനം
പുനപരിശോധിക്കുവാനും
പള്ളികളില്‍ നിന്നും
നല്കുന്ന വിവാഹ
സാക്ഷ്യപത്രങ്ങള്‍
ധനസഹായത്തിനായി
പരിഗണിക്കുവാനും നടപടി
സ്വീകരിക്കുമോ?
കേരള
ചുമട്ടുതൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലെ ജീവനക്കാരുടെ
പെന്ഷന്
2440.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ചുമട്ടുതൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നും വിരമിച്ച
സ്ഥിരം ജീവനക്കാര്‍ക്ക്
പെന്ഷന്
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്ക്
പെന്ഷന് നല്കാന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കാമോ;
(ബി)
ഏതൊക്കെ
ക്ഷേമനിധി ബോര്‍ഡുകളിലെ
സ്ഥിരം
ജീവനക്കാര്‍ക്കാണ്
കെ.എസ്.ആര്.
പ്രകാരമുള്ള പെന്ഷന്
നല്കാന്
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
വിവിധ
ക്ഷേമനിധി
ബോര്‍ഡുകളില്‍ നിന്നും
വിരമിച്ച എത്ര
ജീവനക്കാര്‍ക്കാണ്
പെന്ഷന്
ആനുകൂല്യത്തിന്
അര്‍ഹതയുള്ളത്;
ക്ഷേമനിധി ബോര്‍ഡ്
തിരിച്ച് കണക്ക്
വ്യക്തമാക്കാമോ?
കെട്ടിട
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി
2441.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെട്ടിട
നിര്‍മ്മാണ തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
നിന്നും
തൊഴിലാളികള്‍ക്ക് ജോലി
ഉപകരണങ്ങള്‍
വാങ്ങുന്നതിന്
സാമ്പത്തിക സഹായം
നല്കുന്ന പദ്ധതി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ പദ്ധതി
സംബന്ധിച്ച വിശദവിവരം
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രിയിലെ നഴ്സുമാര്‍ക്കും
ജീവനക്കാര്‍ക്കും മിനിമം
വേതനം
2442.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രിയിലെ
നഴ്സുമാര്‍ക്കും മറ്റ്
ജീവനക്കാര്‍ക്കും
മിനിമം വേതനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതു സംബന്ധിച്ച് മിനിമം
വേജസ് കമ്മിറ്റി
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിജ്ഞാപനത്തെ
ആരെങ്കിലും കോടതിയില്‍
ചോദ്യം ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
വേതനം
2443.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാരുടെ വേതനം
വര്‍ദ്ധിപ്പിക്കുവാന്‍
വേണ്ടി സംഘടനകള്‍
നടത്തിയ സമരത്തെ
തുടര്‍ന്ന് 2017 ല്‍
മുഖ്യമന്ത്രി വിളിച്ചു
ചേര്‍ത്ത യോഗത്തില്‍
ഉണ്ടായ
ഒത്തുതീര്‍പ്പനുസരിച്ച്
എടുത്ത തീരുമാനങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
തീരുമാനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ടെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളിലെ ജീവനക്കാരുടെ
പ്രശ്നങ്ങള്‍
2444.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രികളിലെ
ജീവനക്കാരുടെ
പ്രശ്നങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ നഴ്സുമാര്‍
അടക്കമുളള ജീവനക്കാര്‍
അനുഭവിക്കുന്ന
പ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇവരുടെ
സേവന വേതന വ്യവസ്ഥകള്‍
പരിഷ്കരിക്കുന്നതിനും,
മികച്ച വേതനം
ഉറപ്പുവരുത്തുന്നതിനും
സ്വകാര്യ
മാനേജ്മെന്റുകള്‍
തടസ്സം നില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതുമൂലം
നഴ്സുമാര്‍ വീണ്ടും
സമരരംഗത്തേക്കിറങ്ങുവാനുളള
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ സുരക്ഷ
2445.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
സുരക്ഷ ഉറപ്പാക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഈ
വിഭാഗം
തൊഴിലാളികള്‍ക്കായി
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന
തൊഴിലാളികളുടെമേലുള്ള ചൂഷണം
2446.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പല സ്ഥലങ്ങളിലും ഇതര
സംസ്ഥാന തൊഴിലാളികളെ
യാതൊരു മാനദണ്ഡങ്ങളും
പാലിക്കാതെ ചെറിയ
ഷെഡുകളിലും മറ്റും
തിക്കി
പാര്‍പ്പിച്ചിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രാഥമിക
കൃത്യങ്ങള്‍ പോലും
ശരിയായ രീതിയില്‍
നടത്തുവാന്‍ കഴിയാത്ത
വിധത്തിലാണ് ഇവരുടെ
താമസസൗകര്യങ്ങളെന്ന
കാര്യം പരിശോധിച്ച്
ബോധ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
കുറഞ്ഞ കൂലി മാത്രം
നല്കി ഇടനിലക്കാര്‍
അവരെ ചൂഷണം
ചെയ്യുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?
ജോലി
നഷ്ടപ്പെട്ട ഇതര സംസ്ഥാന
തൊഴിലാളികൾ
2447.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
മാന്ദ്യം സംസ്ഥാനത്തെ
നിര്‍മ്മാണ മേഖലയെ
സ്തംഭനാവസ്ഥയിലാക്കിയത്
മൂലം ഇതര സംസ്ഥാന
തൊഴിലാളികള്‍ കേരളം
വിട്ടുപോകുന്നു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ജോലി നഷ്ടപ്പെട്ട്
നാട്ടിലേയ്ക്ക് മടങ്ങിയ
ഇതര സംസ്ഥാന
തൊഴിലാളികളുടെ കണക്ക്
തൊഴില്‍ വകുപ്പ്
എടുത്തിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
മേഖലയില്‍ എത്ര
തൊഴിലാളികള്‍ക്ക് ജോലി
നഷ്ടമായി എന്നാണ്
കണ്ടെത്തിയിട്ടുള്ളത്?
ആവാസ്
ഇന്‍ഷ്വറന്‍സ് പദ്ധതി
2448.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളിൽ
നിന്നുള്ള അതിഥി
തൊഴിലാളികള്‍ക്ക്
ഏര്‍പ്പെടുത്തിയ ആവാസ്
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ ഇതിനകം
എത്രപേര്‍ രജിസ്റ്റര്‍
ചെയ്തു; വിശദാംശം
നല്‍കുമോ;
(ബി)
ആവാസ്
പദ്ധതി പ്രകാരം ഇതര
സംസ്ഥാനത്തൊഴിലാളികള്‍ക്ക്
ചികിത്സാ പാക്കേജ്
നിശ്ചയിച്ചിട്ടുണ്ടോ;
ഇതിനായി ടെക്നിക്കല്‍
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
(സി)
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ ആനുകൂല്യം
സംബന്ധിച്ച് അതിഥി
തൊഴിലാളികള്‍ക്കിടയില്‍
വ്യാപകമായ പ്രചരണം
നടത്തിയിട്ടും
ഉദ്ദേശിച്ച രീതിയില്‍ ഈ
പദ്ധതിയില്‍
തൊഴിലാളികള്‍ ചേരാത്തത്
എന്തുകൊണ്ടാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ആവാസ്
നടപ്പിലാക്കുന്നതിന്
ഇന്‍ഷ്വറന്‍സ് ഏജന്‍സി
2449.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായുള്ള
സൗജന്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയായ ആവാസ്
നടപ്പിലാക്കുന്നതിന്
ഇന്‍ഷ്വറന്‍സ്
ഏജന്‍സിയെ
തീരുമാനിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഇന്‍ഷ്വറന്‍സ്
ഏജന്‍സിയെ
കണ്ടെത്തുന്നതിനുള്ള/
നിയോഗിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കാസര്‍കോട്
ജില്ലയിലെ ഇതര സംസ്ഥാന
തൊഴിലാളികള്‍
2450.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ എത്ര ഇതര
സംസ്ഥാന തൊഴിലാളികള്‍
ഉണ്ടെന്നും ഇവരില്‍
എത്ര പേര്‍ക്ക് റേഷന്‍
കാര്‍ഡുകള്‍ ഉണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
ഏതെല്ലാം
സംസ്ഥാനങ്ങളിലുള്ള
സ്ത്രീ-പുരുഷന്മാര്
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവരിൽ
സ്വന്തമായി വീട്
നിര്‍മ്മിച്ച്
താമസിക്കുന്നവര്‍
എത്രയാണെന്നും
സ്വന്തമായി
വീടില്ലാത്തവര്‍ വാടക
ക്വാര്‍ട്ടേഴ്സുകളിലാണ്
താമസിക്കുന്നതെങ്കില്‍
അവരുടെ എണ്ണം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
സ്വന്തമായി
നിര്‍മ്മിച്ച
വീടുകളിലും വാടക
ക്വാര്‍ട്ടേഴ്സുകളിലും
താമസിക്കാത്ത ആളുകള്‍
എവിടെയാണ്
താമസിക്കുന്നതെന്നും;
തെരുവുകളിലാണ്
താമസിക്കുന്നതെങ്കില്‍
അവരുടെ എണ്ണം
എത്രയാണെന്നും
വ്യക്തമാക്കുമോ?
ഇതരസംസ്ഥാനത്തൊഴിലാളികളുടെ
കണക്ക്
2451.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര
ഇതരസംസ്ഥാനത്തൊഴിലാളികള്‍
പണിയെടുക്കുന്നു
എന്നതിന്റെ കണക്കും
ജില്ല തിരിച്ചുള്ള
എണ്ണവും വിശദമാക്കുമോ ;
ഇതില്‍ സ്ത്രീ
തൊഴിലാളികള്‍
ഉണ്ടെങ്കില്‍ അവരുടെ
എണ്ണമെത്രയെന്ന്
വിശദമാക്കുമോ ;
(ബി)
ഇവരെ
തിരിച്ചറിയാന്‍
സാധിയ്ക്കുന്ന
തരത്തിലുള്ള
തിരിച്ചറിയല്‍ കാര്‍ഡ്
സംസ്ഥാന സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ പ്രസ്തുത
കാര്‍ഡുകള്‍ നല്കി
ഇവരെ
നിയന്ത്രിയ്ക്കാന്‍
നടപടി സ്വീകരിയ്ക്കുമോ?
വേതന
സുരക്ഷാപദ്ധതി
2452.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അസംഘടിത
മേഖലയിലെ
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ഉറപ്പാക്കുന്നതിനും
വേതനവിതരണം
സുതാര്യമാക്കുന്നതിനും
താെഴില്‍ വകുപ്പ്
ആവിഷ്കരിച്ച വേതന
സുരക്ഷാപദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
ഇൗ
പദ്ധതി നിലവില്‍
ഏതൊക്കെ മേഖലകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;ഇതുമൂലം
തൊഴിലാളികള്ക്കുണ്ടായിട്ടുളള
നേട്ടം
എന്താണെന്നറിയിക്കുമോ;
(സി)
ഇൗ
പദ്ധതി
വിജയപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
കൂടുതല്‍ മേഖലകളെ ഇൗ
പദ്ധതിയുടെ കീഴില്‍
കൊണ്ടുവരുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇ.എസ്.ഐ.
കോര്പ്പറേഷന്
റീഇംബേഴ്സ്മെന്റ് ബില്ലുകള്‍
തിരിച്ചയച്ച നടപടി
2453.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
തൊഴില്‍
മന്ത്രാലയത്തിന്റെ
കീഴിലുള്ള ഇ.എസ്.ഐ
കോര്പ്പറേഷന്
അതിവിദഗ്ദ്ധ
ചികിത്സകള്‍ക്ക്
വിധേയരായ തൊഴിലാളികളുടെ
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
ബില്ലുകള്‍
തിരിച്ചയച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോര്‍പ്പറേഷന്റെ
ഈ നിലപാടുമാറ്റം
കേരളത്തിലെ തൊഴിലാളികളെ
ഏത് രീതിയില്‍
ബാധിച്ചുവെന്നറിയിക്കാമോ;
(സി)
അതിവിദഗ്ദ്ധ
ചികില്‍സ നേടിയ
തൊഴിലാളികളുടെ
ചികിത്സാചെലവ്
ലഭിക്കുന്നതിനാവശ്യമായ
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
നെന്മാറ
നിയോജക മണ്ഡലത്തില്‍
ഇ.എസ്.ഐ.പദ്ധതിയിലുള്‍പ്പെട്ട
തൊഴിലാളികള്‍
2454.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ഏതെങ്കിലും
സ്ഥാപനത്തിലെ
തൊഴിലാളികളെ ഇ.എസ്.ഐ.
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇ.എസ്.ഐ
പദ്ധതിയില്‍
ഉള്‍പ്പെടാനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഐ.ടി.ഐ.
കോഴ്സുകള്‍
നവീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
2455.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിലെ
ഐ.ടി.ഐ.കളിലെ
കോഴ്സുകള്‍
കാലഘട്ടത്തിനനുസൃതമായി
നവീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ; ഈ
സർക്കാർ വന്നതിനുശേഷം
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
എെ.ടി.എെ-കളുടെ
നവീകരണം
2456.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എെ.ടി.എെ-കളുടെ
നവീകരണത്തിനായി ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
എെ.ടി.എെ-കളിലെ
സിലബസ്സും കോഴ്സുകളും
കാലോചിതമായി
പരിഷ്ക്കരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
പുതിയ
ഐ.ടി.ഐ.കള്‍
2457.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഐ.ടി.ഐ.കള്‍
ആരംഭിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പുതിയ
ഐ.ടി.ഐ.കള്‍
അനുവദിക്കുന്നതിനുള്ള
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ലഭ്യമാക്കാമോ;
(ഡി)
മലപ്പുറം
ജില്ലയിലെ വാഴക്കാട്
പുതിയ ഐ.ടി.ഐ.
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
കേണല്‍
നിരഞ്ജന് സ്മാരക സര്‍ക്കാര്‍
ഐ .ടി. ഐ.
2458.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം,
കരിമ്പുഴ
ഗ്രാമപഞ്ചായത്തിലെ
എലമ്പുലാശ്ശേരി
ലഫ്.കേണല്‍ നിരഞ്ജന്
സ്മാരക സര്‍ക്കാര്‍ ഐ
.ടി. ഐ എന്നാണ്
ആരംഭിച്ചത്;
(ബി)
പ്രസ്തുത
ഐ .ടി. ഐ നിലവില്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
സ്വന്തമായി സ്ഥലം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുതഐ
.ടി. ഐ യില്‍
നിലവിലുള്ള ട്രേഡുകള്‍
ഏതെല്ലാമാണ്; ഓരോ
ട്രേഡിലുമായി എത്ര
വിദ്യാര്‍ത്ഥികള്‍
അദ്ധ്യയനം
നടത്തുന്നുണ്ട്;
(ഡി)
വിദ്യാര്‍ത്ഥികളുടെ
പഠന/പരിശീലന
ആവശ്യത്തിനുള്ള
എക്യുപ്മെന്റ്,
ഫര്‍ണിച്ചര്‍
മുതലായവയുടെ അപര്യാപ്തത
ശ്രദ്ധയിലുണ്ടോ;
ഉണ്ടെങ്കില്‍ അതു
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
പാറശ്ശാല
വനിതാ എെ.ടി.എെ.
2459.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
വനിതാ എെ.ടി.എെ.യില്‍
പുതുതായി ഏതൊക്കെ
ട്രേഡുകളാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ആധുനിക
സാങ്കേതിക വിദ്യയുടെ
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്ന
തരത്തിലുള്ള പുതിയ
ട്രേഡുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(സി)
പ്രസ്തുത
എെ.ടി.എെ. യില്‍
പ്ലേസ്മെന്റ് ലിങ്ക്ഡ്
എംപ്ലോയബിലിറ്റി
പ്രോഗ്രാം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ ഐ.ടി.ഐ
2460.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ ഐ.ടി.ഐ
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഐ.ടി.ഐ
ആരംഭിക്കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
കോങ്ങാട്
മണ്ഡലത്തില്‍ എെ.ടി.എെ
അനുവദിക്കുന്നതിന് നടപടി
2461.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍ പുതിയതായി
ഒരു എെ.ടി.എെ
ആരംഭിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
നിവേദനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയതിന്മേല്
സ്വീകരിച്ചിട്ടുളള
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ സ്ഥലം
ഉള്‍പ്പെടെയുളള
സൗകര്യങ്ങള്‍
ലഭ്യമാക്കിയാല്‍
എെ.ടി.എെ
അനുവദിക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ?
പീലിക്കോട്
ഐ.ടി.ഐ.
2462.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുതായി
അനുവദിച്ച പീലിക്കോട്
ഐ.ടി.ഐ.യില്‍
എന്നുമുതല്‍
ക്ളാസ്സുകള്‍
ആരംഭിക്കാന്‍ നടപടി
ഉണ്ടാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
ഏതൊക്കെ കോഴ്സുകളാണ്
അനുവദിക്കാന്‍
തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ?
താഴേക്കോട്
വനിതാ ഐ.ടി.ഐ
2463.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
താഴേക്കോട് വനിതാ
ഐ.ടി.ഐയുടെ കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
വ്യാവസായിക
പരിശീലനവകുപ്പ്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി 2018-19 ലെ
ബജറ്റില്‍
ഉള്‍പ്പെടുത്തിയതിന്റെ
അടിസ്ഥാനത്തില്‍
പ്രവൃത്തി
നടപ്പിലാക്കുന്നതിനായി
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കി
സമര്‍പ്പിയ്ക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
ലഭിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
പെരിങ്ങോടം
എെ.ടി.എെ.
2464.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ
പെരിങ്ങോടം
എെ.ടി.എെ.യില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ
നവീകരണം
2465.
ശ്രീ.എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
കെ.സുരേഷ് കുറുപ്പ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
നൈപുണ്യ വികസന
നയത്തിനനുസൃതമായി
സംസ്ഥാനത്തെ
ഇന്‍ഡസ്ട്രിയല്‍
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകളെ
അന്തര്‍ദേശീയ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നത്;
(ബി)
സംസ്ഥാനത്ത്
പുതിയ ഐ.ടി.ഐ. കള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ് അവ
സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള
ഐ.ടി.ഐ. കളുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഐ.ടി.ഐ.
കളില്‍ തൊഴില്‍
സാധ്യതകള്‍ കുറഞ്ഞ
ട്രേഡുകള്‍
നിര്‍ത്തലാക്കി പകരം
കാലാനുസൃതമായ പുതിയ
ട്രേഡുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേന ജോലി
2466.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന 2016
മുതല്‍ എത്ര പേര്‍ക്ക്
ജോലി നല്കാന്
സാധിച്ചു;
(ബി)
ഇത്തരത്തില്‍
ജോലി നല്‍കിയവരുടെ
വിശദാംശങ്ങള്‍ വകുപ്പ്,
തസ്തിക എന്നിവയുടെ
അടിസ്ഥാനത്തില്‍
വെളിപ്പെടുത്താമോ;
(സി)
വകുപ്പിനെ
ഡിജിറ്റൈസേഷന് മുഖേന
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
നിലമ്പൂര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്നും അയച്ച
മെമ്മോ
2467.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
മുഖാന്തിരം കൃഷി
വകുപ്പിനു കീഴിലെ
നിലമ്പൂര്‍ മുണ്ടേരി
വിത്തു കൃഷിത്തോട്ടം,
ചുങ്കത്തറയിലെ
മുട്ടിക്കടവ് ഫാം
എന്നിവിടങ്ങളിലേക്ക്
കാഷ്വല്‍ തൊഴിലാളികളെ
നിയമിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
ജോലിക്കായി നിലമ്പൂര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്നും
ആളുകള്‍ക്ക് മെമ്മോ
അയച്ചിട്ടുണ്ടോ;
ഉള്‍പ്പെട്ട ആളുകള്‍
ആരൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
മേല്‍
സ്ഥാപനങ്ങളിലേക്ക്
ആളുകളെ
നിയമിക്കുന്നതിന്
നിലമ്പൂര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്നും
അവസാനമായി അറിയിപ്പ്
അയച്ചത് എന്നായിരുന്നു;
എത്ര പേര്‍ക്കാണ് അന്ന്
മെമ്മോ അയച്ചത്;
മാനദണ്ഡം
എന്തായിരുന്നു;
വിശദമാക്കാമോ?
താല്‍ക്കാലിക
നിയമനങ്ങള്‍ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നടത്താൻ
നടപടി
2468.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താല്‍ക്കാലിക
നിയമനങ്ങള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയല്ലാതെ
നേരിട്ട് നടത്തുന്നതായ
പരാതി ലഭിച്ചിട്ടുണ്ടോ.
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
അനധികൃതമായി
നിയമനം ലഭിച്ചവരെ
പിരിച്ചുവിട്ട്
പ്രസ്തുത ഒഴിവ്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിനെ
അറിയിക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഏതൊക്കെ ഓഫീസുകളിലും,
സ്ഥാപനങ്ങളിലും 2017
ല്‍ പരിശോധന നടത്തി
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയുള്ള
നിയമനങ്ങൾ
2469.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2015
മുതല്‍ 2017 വരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ഓരോ
വര്‍ഷവും നടത്തിയ
നിയമനങ്ങളുടെ എണ്ണം
നല്‍കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് രജിസ്ട്രേഷന്
2470.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ജോലി
ലഭിക്കുന്നതിന് യഥാസമയം
പുതുക്കാന്‍
കഴിയാത്തവര്‍ക്ക്
വീണ്ടും അവസരം
നല്‍കുമോ?
(ബി)
ഇത്തരത്തില്‍
അവസരം നല്കുന്നവരില്
പ്രായപരിധി
കഴിഞ്ഞവര്‍ക്ക്
പ്രത്യേക പരിഗണന
ലഭിക്കുമോ
എന്നറിയിക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍
ചെയ്തവരുടെ എണ്ണം
2471.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ 2016
മേയ് വരെ രജിസ്റ്റര്‍
ചെയ്തവര്‍
എത്രയെന്നറിയിക്കുമോ;
നിയുക്തി 2017 ജോബ് ഫെയര്‍
2472.
ശ്രീ.എ.എം.
ആരിഫ്
,,
എ. പ്രദീപ്കുമാര്‍
,,
എം. നൗഷാദ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്വകാര്യ മേഖലയില്‍
തൊഴില്‍
ലഭിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിന്റെ
ഭാഗമായി സ്വകാര്യ
മേഖലയിലെ പ്രധാന
തൊഴില്‍ ദാതാക്കളെ
പങ്കെടുപ്പിച്ചുകൊണ്ട്
കഴിഞ്ഞ വര്‍ഷം നിയുക്തി
2017 എന്ന പേരില്‍ ജോബ്
ഫെയര്‍
സംഘടിപ്പിച്ചിരുന്നോ;
(സി)
എങ്കില്‍
ഏതെല്ലാം ജില്ലകളിലാണ്
ഇത് സംഘടിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
തൊഴില്‍ മേളയില്‍
ഏതെല്ലാം തൊഴില്‍
ദാതാക്കളാണ്
പങ്കെടുത്തതെന്ന്
വ്യക്തമാക്കാമോ?
ജോബ്
പോര്‍ട്ടലും കരിയര്‍
ഡവലപ്മെന്റ് സെന്ററുകളും
2473.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയിലുണ്ടാകുന്ന
തൊഴിലുകളില്‍ക്കൂടി
സംസ്ഥാനത്തെ
തൊഴില്‍രഹിതര്‍ക്ക്
അവസരം നല്‍കുന്നതിനുള്ള
ജോബ് പോര്‍ട്ടലിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുള്ള
എംപ്ലോയബിലിറ്റി
സെന്ററുകളുടെ പ്രയോജനം
തൊഴില്‍രഹിതര്‍ക്ക്
എത്രമാത്രം
ലഭിച്ചുവെന്നും,
സ്വകാര്യമേഖലയില്‍ ജോലി
ലഭിക്കുന്നതിന് ഈ
സെന്ററുകള്‍ എത്രമാത്രം
വിജയപ്രദമായിയെന്നും
വെളിപ്പെടുത്തുമോ ;
(സി)
ഗ്രാമീണ
മേഖലയിലെ
കുട്ടികള്‍ക്ക്
വിദ്യാഭ്യാസ മേഖലയിലും,
തൊഴില്‍ മേഖലയിലുമുള്ള
നൂതന പ്രവണതകളെ
കുറിച്ച് അറിവ്
നല്‍കുന്നതിന് കരിയര്‍
ഡവലപ്മെന്റ്
സെന്ററുകളുടെ
പ്രവര്‍ത്തനം
പ്രയോജനപ്രദമാണോ ;
(ഡി)
എല്ലാ
ജില്ലകളിലും ഇത്തരം
സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ ?
കൊച്ചി
കപ്പല്‍
നിര്‍മ്മാണശാലയിലുണ്ടായ
പൊട്ടിത്തെറി
T 2474.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഞ്ച്
മലയാളികളുടെ
മരണത്തിനിടയാക്കിയ
കൊച്ചി കപ്പല്‍
നിര്‍മ്മാണശാലയിലുണ്ടായ
പൊട്ടിത്തെറിയെ
സംബന്ധിച്ച് ഫാക്ടറീസ്
ആന്റ് ബോയിലേഴ്സ്
വകുപ്പ് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണ്; കപ്പല്‍
നിര്‍മ്മാണശാല
അധികൃതരുടെ ഭാഗത്ത്
നിന്നും വീഴ്ച വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
മരണമടഞ്ഞവരുടെ
കുടുംബാംഗങ്ങള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും ധനസഹായം
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ ?
കേരളത്തിലെ
പ്രാദേശിക പത്ര
പ്രവര്‍ത്തകര്‍
2475.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രാദേശിക പത്ര
പ്രവര്‍ത്തകര്‍ക്ക്
തുച്ഛമായ വേതനം
മാത്രമാണ്
ലഭിച്ചുകൊണ്ടിരിക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദൃശ്യമാധ്യമ
രംഗത്തെ കരാര്‍
ജീവനക്കാര്‍ക്ക് മിനിമം
വേതനം ഉറപ്പാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സമാനമായ
രീതിയില്‍ പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്കും
മിനിമം വേതനം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രാദേശിക
പത്രപ്രവര്‍ത്തനം
തൊഴിലായി
സ്വീകരിച്ചവരുടെ
കണക്കെടുപ്പ് നടത്തി
രജിസ്ട്രേഷന്
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്ക്
മിനിമം വേതനം,
അക്രഡിറ്റേഷന്,
ക്ഷേമനിധി,
ഇന്‍ഷ്വറന്‍സ്
തുടങ്ങിയവ
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
എക്സൈസ്
വകുപ്പിന് പ്രത്യേക
ക്രൈംബ്രാഞ്ച് വിഭാഗം
2476.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എക്സൈസ് കേസുകള്‍
ദിനംപ്രതി
വര്‍ദ്ധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
മയക്കുമരുന്നിനെതിരെ
നടപടി സ്വീകരിക്കുന്ന
ഉദ്യോഗസ്ഥരുടെ
മനോവീര്യം തകര്‍ക്കുന്ന
രീതിയില്‍
അവര്‍ക്കെതിരെ വധഭീഷണി
ഉണ്ടാകുന്നത് ഗൗരവമായി
കണക്കാക്കിയിട്ടുണ്ടോ;
(സി)
17.02.2018 ന് മുപ്പത്
കോടി രൂപയുടെ മയക്ക്
മരുന്ന്പിടികൂടിയ
എക്സൈസ് സംഘത്തിന്
വധഭീഷണി ഉണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
എക്സൈസ്
വകുപ്പിന് പ്രത്യേക
ക്രൈംബ്രാഞ്ച് വിഭാഗം
രൂപീകരിക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
എക്സൈസ്
രജിസ്റ്റര്‍ ചെയ്ത കേസുകള്‍
2477.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലത്ത്
തുറന്നുപ്രവര്‍ത്തിച്ച
ബാറുകള്‍ , നിലവില്‍
പ്രവര്‍ത്തനക്ഷമമായ
ബിയര്‍ പാര്‍ലറുകള്‍
എന്നിവ
എത്രയെണ്ണമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തുറന്ന
ബാറുകള്‍ മുന്‍പ്
പ്രവര്ത്തിച്ചിരുന്നവയാണോയെന്നും
മുന്‍പ്
പ്രവര്‍ത്തനക്ഷമമായിരുന്ന
ബാറുകളില്‍ എത്രയെണ്ണം
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എക്സൈസ് ഉദ്യോഗസ്ഥര്‍
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഓരോ
എക്സൈസ് ഓഫീസിലും
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍ എത്ര; ഇതില്‍
എത്ര കേസുകളില്‍
നടപടിയെടുത്തു എന്ന്
വ്യക്തമാക്കുമോ?
അനധികൃത
മദ്യവില്പനക്കാരുടെ പേരില്‍
കേസെടുക്കുന്നതിന്
അധികാരപ്പെട്ടവര്‍
2478.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനധികൃത
മദ്യവില്പനക്കാരുടെയും,
പൊതുസ്ഥലങ്ങളില്‍
മദ്യപിക്കുന്നവരുടെയും
പേരില്‍
കേസെടുക്കുന്നതിന്
എക്സൈസ് ഇന്‍സ്പെക്ടര്‍
മുതലുളള
ഉദ്യോഗസ്ഥര്‍ക്ക്
അധികാരമുണ്ടോ;
(ബി)
എങ്കില്‍
അബ്കാരി നിയമത്തിലെ ഏത്
വകുപ്പ് അനുസരിച്ചാണ്
പ്രസ്തുത അധികാരം
ലഭിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ജോയിന്റ്
എക്സൈസ് കമ്മീഷണറുടെ
മുന്‍കൂര്‍
അനുമതിയോടുകൂടി മാത്രമേ
ഇനിമുതല്‍ ഇത്തരം
കേസുകള്‍ സ്വീകരിക്കാവൂ
എന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം
നല്കുവാനുണ്ടായ
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
4
മുതല്‍ 6 വരെ
ജില്ലകളുടെ ചുമതലയുളള
ജോയിന്റ് എക്സൈസ്
കമ്മീഷണറുടെ മുന്‍കൂര്‍
അനുമതി വാങ്ങിയശേഷം
മാത്രമേ അബ്കാരി കേസ്
സ്വീകരിക്കാവൂ എന്ന
നിബന്ധന പ്രായോഗിക
പ്രശ്നങ്ങള്‍
ഉണ്ടാക്കുമെന്നതിനാല്‍
പ്രസ്തുത നിര്‍ദ്ദേശം
പിന്‍വലിക്കുമോയെന്ന്
വിശദമാക്കാമോ?
മദ്യ
വര്‍ജ്ജനം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
2479.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സമൂഹത്തില്‍
വര്‍ദ്ധിച്ചു വരുന്ന
മദ്യാസക്തിയും, നിയമ
വിരുദ്ധ ലഹരി
വസ്തുക്കളുടെ
വ്യാപനവും, പരമാവധി
കുറച്ച് മദ്യ
വര്‍ജ്ജനത്തെ
പ്രോത്സാഹിപ്പിക്കുന്ന
തരത്തിലുള്ള
കാര്യങ്ങള്‍
പ്രാവര്‍ത്തികമാക്കുന്നതിന്
സര്‍ക്കാരിന്റെ മദ്യ
നയം എത്ര മാത്രം
സഹായകമായി എന്ന്
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്തെ
സമ്പൂര്‍ണ്ണ ലഹരി
വിമുക്തമാക്കുന്നതിന്
കഴിഞ്ഞ ഒരു വര്‍ഷത്തെ
പ്രവര്‍ത്തനത്തിലൂടെ
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
മദ്യം
ഉപയോഗിക്കുന്നതിനുള്ള
കുറഞ്ഞ പ്രായ പരിധി 21
ല്‍ നിന്നും 23
ആക്കിയതിലൂടെ
യുവാക്കളുടെ
മദ്യഉപയോഗത്തില്‍
കാര്യമായ മാറ്റം
ഉണ്ടാക്കുവാന്‍
കഴിഞ്ഞുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ടോഡി
ബോര്‍ഡ് രൂപീകരണം ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
ദേശീയ
പാതയോരങ്ങളിലെ ബാറുകളുടെ
ദൂരപരിധിയിലുള്ള മാറ്റം
2480.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
മദ്യ നയത്തിന് ഈ
സര്‍ക്കാര്‍
ആലോചിക്കുന്നുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇപ്പോള്‍
സംസ്ഥാനത്ത്
പൂട്ടിക്കിടക്കുന്ന
ബാറുകള്‍ എത്ര
എന്നറിയിക്കാമോ ;
(സി)
ഇവ
തുറന്ന്
പ്രവര്‍ത്തിക്കാന്‍
ഉതകുന്ന എന്തെങ്കിലും
നടപടി സ്വീകരിയ്ക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഹൈവേ
സൈഡുകളില്‍ ഉള്ള
ബാറുകളുടെ
ദൂരപരിധിയില്‍
മാറ്റങ്ങള്‍ വരുത്താന്‍
പുതിയ ഉത്തരവ്
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ; എങ്കില്‍
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
ബാറുകള്‍
തുറക്കുന്നതിന് പൊതുമാനദണ്ഡം
2481.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
സംസ്ഥാന പാതയോരങ്ങളില്‍
അഞ്ഞൂറ് മീറ്റര്‍
പരിധിയില്‍
മദ്യവില്പനശാലകള്
തുടങ്ങുന്നത്
നിരോധിച്ചുകൊണ്ട്
സുപ്രീംകോടതി
പ്രഖ്യാപിച്ച വിധിയില്‍
വീണ്ടും ഭേദഗതി
ഉണ്ടായിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്ത് ഇളവ്
അനുവദിക്കണമെന്നാണ്
സംസ്ഥാനം സുപ്രീം
കോടതിയില്‍
അപേക്ഷിച്ചത്;
(സി)
സുപ്രീംകോടതി
ഇപ്പോള്‍ വരുത്തിയ
വ്യക്തതയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് എത്ര
ബിയര്‍ വൈന്‍
പാര്‍ലറുകള്‍ക്കും
ത്രീസ്റ്റാര്‍
ബാറുകള്‍ക്കും തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാനാകും
എന്നറിയിക്കാമോ;
(ഡി)
ബാറുകൾ
തുറക്കുന്നതിന്
അനുകൂലമായ നിലപാട്
സംസ്ഥാനം
സുപ്രീംകോടതിയില്‍
സ്വീകരിക്കുകയുണ്ടായോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യമെന്തായിരുന്നു;
(ഇ)
കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
ബാറുകള്‍
തുറക്കുന്നതിന്
പൊതുമാനദണ്ഡം
നിശ്ചയിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മദ്യത്തിന്റെ
ലഭ്യതയും ഉപയോഗവും
കുറയ്ക്കുന്നതിന് നടപടി
2482.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുരുതരമായ സാമൂഹിക
വിപത്തായി മാറിയ
മദ്യത്തിന്റെ ലഭ്യതയും
ഉപയോഗവും പടിപടിയായി
കുറയ്ക്കുവാൻ സഹായകരമായ
നയം സ്വീകരിക്കുമെന്ന
വാഗ്ദാനം
പാലിക്കുന്നതിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
ഇതിലൂടെ
മദ്യ ലഭ്യതയിലും,
ഉപഭോഗത്തിലും കുറവ്
വന്നിട്ടുണ്ടോ;
വിശദമാക്കുമോ?
വിദേശ
നിര്‍മ്മിത മദ്യത്തിന്റെ
വില്പന
2483.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
നിര്‍മ്മിത മദ്യം
ബിവറേജസ്
കോര്‍പ്പറേഷന്റെ ചില്ലറ
വില്പനശാലകളില്
വില്പന നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
ഇതിനായുള്ള ടെണ്ടറുകള്‍
ക്ഷണിച്ചിട്ടുണ്ടോ ;
(ബി)
വിദേശ
നിര്‍മ്മിത മദ്യത്തിനും
വൈനിനും എത്ര ശതമാനമാണ്
നികുതി
ഈടാക്കുന്നത്എന്നറിയിക്കുമോ?
പാതയോര
മദ്യശാല ഇളവ് പ്രകാരം
അനുവദിച്ച മദ്യഷാപ്പുകള്‍
2484.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതിയുടെ
പുതിയ ഉത്തരവനുസരിച്ച്
, പാതയോര മദ്യശാല ഇളവ്
പ്രകാരം സംസ്ഥാനത്ത്
എത്ര മദ്യഷാപ്പുകള്‍
തുറക്കാന്‍
അനുവദിയ്ക്കും; ജില്ല
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ
മദ്യനയത്തിന്റെ ഭാഗമായി
രണ്ടു ഘട്ടങ്ങളിലായി
എത്ര ബാറുകള്‍ പൂട്ടി;
ഇതിന്റെ വിശദാംശങ്ങള്‍
ജില്ല
തിരിച്ച്നല്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ മദ്യ
നയത്തിലൂടെ സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര ബാറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഇതില്‍ എത്ര
എണ്ണത്തിന്ഈ
സര്‍ക്കാര്‍ പുതുതായി
അനുമതി
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കുമോ ;
(ഡി)
സംസ്ഥാനത്തെ
ബിയര്‍-വൈന്‍
പാര്‍ലറുകളുടെ എണ്ണം
നിലവില്‍ എത്രയാണ്;
ജില്ല തിരിച്ച് വിവരം
നല്‍കുമോ?
കരുനാഗപ്പളളി
ന്യൂ എക്സലന്‍സി ബാറിനെതിരെ
കേസ്
2485.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
ന്യൂ എക്സലന്‍സി
ബാറില്‍ അനധികൃത
കൗണ്ടര്‍
പ്രവര്‍ത്തിക്കുന്നത്
കണ്ടെത്തിയതിനെത്തുടര്‍ന്ന്
പ്രസ്തുത ബാറിനെതിരെ
കേസ് എടുത്തിരുന്നോ;
(ബി)
ബാര്‍
ലൈസന്‍സിലെ ഏതൊക്കെ
വ്യവസ്ഥകള്‍
ലംഘിച്ചതിനാണ് പ്രസ്തുത
സ്ഥാപനത്തിനെതിരെ
കേസെടുത്തത്;
(സി)
പ്രസ്തുത
കേസ് കൈകാര്യം ചെയ്ത
കൊല്ലം ഡെപ്യുട്ടി
എക്സൈസ് കമ്മീഷണര്‍
എന്‍.എസ്.സുരേഷിനെ
സര്‍വ്വീസില്‍ നിന്നും
സസ്പെന്റ്
ചെയ്തിട്ടുണ്ടോ ;
(ഡി)
എങ്കില്‍
അതിനുളള കാരണമെന്താണ്;
അദ്ദേഹത്തിനെതിരെ ന്യൂ
എക്സലന്‍സി ബാറുടമ
പരാതി
നല്കിയിരുന്നോയെന്ന്
വ്യക്തമാക്കുമോ?
മദ്യം
ഉപയോഗിക്കുന്നതിനുള്ള
പ്രായപരിധി
2486.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യം
ഉപയോഗിക്കുന്നതിനുള്ള
കുറഞ്ഞ പ്രായപരിധി
21ല്‍ നിന്നും 23 ആയി
വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍ 23
വയസ്സിന് താഴെ
പ്രായമുള്ളവര്‍ക്ക്
മദ്യം നല്‍കുന്നത്
കുറ്റകരമാണോ;
(ബി)
എങ്കില്‍
കഴക്കൂട്ടത്ത് ആരംഭിച്ച
ഹോട്ടലിനോട്
ചേര്‍ന്നുള്ള ബാറില്‍
നിന്നും 21/2/18 ന്
രാത്രി മദ്യപിച്ച ശേഷം
20 വയസ്സിനു താഴെയുള്ള
മൂന്ന് യുവാക്കള്‍
കഴക്കൂട്ടം
പ്രദേശങ്ങളില്‍ നിരവധി
വാഹനങ്ങള്‍
തല്ലിത്തകര്‍ത്ത
സംഭവത്തില്‍ ഇവര്‍ക്ക്
മദ്യം നല്കിയ
ബാറുടമയുടെ പേരില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചോയെന്ന്
വ്യക്തമാക്കുമോ?
നിരോധിത
ഉത്പന്നങ്ങളുടെ ഉപയോഗവും
വില്‍പ്പനയും
2487.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
3 വര്‍ഷത്തിനിടെ
കഞ്ചാവ്
ഉള്‍പ്പെടെയുള്ള
നിരോധിക്കപ്പെട്ട
പുകയില
ഉത്പന്നങ്ങളുടെയും ലഹരി
പദാര്‍ത്ഥങ്ങളുടെയും
ഉപയോഗവും
വില്‍പ്പനയുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
(ബി)
ഇത്തരത്തിലുള്ള
ലഹരിമരുന്നുകളുടെ
ഉപയോഗവും വിതരണവും
തടയാന്‍ സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്നു
പറയാമോ?
(സി)
വിദ്യാലയ
പരിസരങ്ങളില്‍
മയക്കുമരുന്നുല്പ്പന്നങ്ങളുടെ
വിപണനവും, ഉപയോഗവും
തടയുന്നതിനും
വിദ്യാലയങ്ങളില്‍
ഇതിനെതിരെയുള്ള
ബോധവല്‍ക്കരണത്തിനും
എക്സൈസു് വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെ
എന്ന് വിശദമാക്കാമോ?
ക്യാമ്പസുകളിൽ
മയക്കുമരുന്നിന്റെ ഉപയോഗം
2488.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലും
ക്യാമ്പസുകളിലും
മയക്കുമരുന്നിന്റെ
ഉപയോഗം
വര്‍ദ്ധിച്ചുവരുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
നിയന്ത്രിക്കുന്നതിന്
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
മയക്കുമരുന്ന്
കേസുകളിലെ പ്രതികളുടെ
അന്താരാഷ്ട്ര ബന്ധം
2489.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
2018 ജനുവരി 1 നും
ഫെബ്രുവരി 15 നും
ഇടയില്‍ എത്ര വന്‍കിട
മയക്കുമരുന്ന് കേസുകള്‍
പിടിക്കപ്പെട്ടുവെന്നും
ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്ന
മയക്കുമരുന്നുകള്‍
പിടിച്ചെടുത്തുവെന്നും
എത്ര പേര്‍ക്കെതിരെ
കേസെടുത്തുവെന്നും
വിശദമാക്കുമോ;
(ബി)
അന്താരാഷ്ട്ര
മയക്കുമരുന്ന്
കടത്തിന്റെ പ്രധാന
കേന്ദ്രമായി
നെടുമ്പാശ്ശേരി
വിമാനത്താവളം
മാറുന്നുവെന്ന
വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍ ഇവിടെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
മയക്കുമരുന്ന്
കേസുകളിലെ പ്രതികളുടെ
അന്താരാഷ്ട്ര ബന്ധം
പരിശോധിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട അബ്കാരി
കേസുകള്‍
2490.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ രണ്ട്
വര്‍ഷങ്ങളില്‍ എത്ര
അബ്കാരി കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തുവെന്ന്
അറിയിക്കുമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട അബ്കാരി
കേസുകളില്‍ വ്യാജ
മദ്യകേസുകള്
എത്രയാണെന്നും ഈ
കേസുകളില്‍ കോടതി എത്ര
പേരെ ശിക്ഷിച്ചുവെന്നും
അറിയിക്കുമോ?
വിദ്യാലയങ്ങള്‍ക്ക്
സമീപമുള്ള ലഹരി വില്‍പ്പന
സംബന്ധിച്ച് രജിസ്റ്റര്‍
ചെയ്ത കേസുകള്‍.
2491.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങള്‍ക്ക്
സമീപം കഞ്ചാവ്
ഉള്‍പ്പെടെയുള്ള ലഹരി
വസ്തുക്കളുടെ വില്‍പ്പന
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വിദ്യാലയങ്ങള്‍ക്ക്
സമീപമുള്ള ലഹരി
വില്‍പ്പന തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
2017-18
അധ്യയന വര്‍ഷം ഇത്
സംബന്ധിച്ച്
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ എണ്ണം ജില്ല
തിരിച്ച് അറിയിക്കാമോ?
കാസർഗോഡ് ജില്ലയിൽ വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന എക്സെെസ്
ഓഫീസുകള്‍
2492.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എക്സെെസ്
വകുപ്പിനു് സ്വന്തമായി
എത്ര ഓഫീസ്
കെട്ടിടങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വാടക
കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകള്‍
എത്രയുണ്ടെന്നും ഓരോ
മാസവും വാടകയിനത്തില്‍
ചെലവഴിക്കുന്ന തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
പ്രവര്‍ത്തിക്കുന്ന
ഏതെല്ലാം ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
ആലോചനയുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കിയതും
ഭരണാനുമതി കിട്ടിയതുമായ
ഓഫീസ് കെട്ടിടങ്ങളുടെ
വിശദാംശം നല്‍കാമോ;
(ഇ)
കാസര്‍ഗോഡ്
ജില്ലയില്‍ എക്സെെസ്
സര്‍ക്കിള്‍ ഓഫീസ്
ഉണ്ടോ ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍ ഡി
അഡിക്ഷന് സെന്റര്‍
2493.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
ലെ പൊതു ബജറ്റില്‍
ഉള്‍പ്പെടുത്തിയ,
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിയിലെ ഡി
അഡിക്ഷന് സെന്റര്‍
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഡി അഡിക്ഷന്
സെന്ററില്‍ എക്സൈസ്
വകുപ്പ് ഏതെല്ലാം
തരത്തിലുള്ള
ക്രമീകരണങ്ങള്‍ ആണ്
നടത്തുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
ഈ
സെന്റര്‍
ആരംഭിക്കുന്നതിന്
എക്സൈസ് വകുപ്പ്
ചെലവാക്കുന്ന തുക
എത്രയെന്ന്
വിശദമാക്കാമോ;
(ഡി)
ഡി
അഡിക്ഷന് സെന്ററുമായി
ബന്ധപ്പെട്ട് ആശുപത്രി
അധികൃതര്‍ എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കേണ്ടതെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
സെന്റര്‍ 2018-19-ല്‍
ആരംഭിക്കാന്‍ കഴിയുമോ
എന്ന് വ്യക്തമാക്കാമോ?
യുവാക്കള്‍ക്കിടയിലെ
ലഹരി ഉപയോഗം
2494.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവാക്കള്‍ക്കിടയില്‍
ലഹരി പദാര്‍ത്ഥങ്ങളുടെ
ഉപയോഗം
വര്‍ദ്ധിച്ചുവരുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യുവാക്കള്‍ക്കിടയിലെ
ലഹരി പദാര്‍ത്ഥങ്ങളുടെ
ഉപയോഗം തടയാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
മദ്യത്തിനും
മയക്കുമരുന്നിനും
അടിമകളായ ആളുകളെ
ചികിത്സിക്കാന്‍
എവിടെയെല്ലാമാണ്
ഡി-അഡിക്ഷന്
സെന്ററുകള്‍
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
പുതുതായി
ഡി-അഡിക്ഷന്
സെന്ററുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
ലഹരിയില്ലാ
കേരളം
2495.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിയില്ലാ
കേരളമെന്ന ആശയം
സാക്ഷാത്കരിക്കുന്നതിന്
എക്സൈസ് വകുപ്പ്
ആസൂത്രണം ചെയ്ത്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമെന്നും അവയുടെ
പ്രവര്‍ത്തന രീതി
എങ്ങനെയെന്നും
വിശദമാക്കാമോ;
(ബി)
വിമുക്തി
പരിപാടിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
നടപ്പിലാക്കിയ
പരിപാടികള്‍
എന്തെല്ലാമെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
സ്കൂളുകളും
കോളേജുകളും ലഹരി
വിമുക്തമാക്കുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയതെന്നും
എന്തെല്ലാം
പരിപാടികളാണ് ആസൂത്രണം
ചെയ്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
എക്സൈസ്
ഓഫീസര്‍ നിയമനം
2496.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ കാലയളവില്‍
സിവില്‍ എക്സൈസ്
ഓഫീസര്‍ തസ്തികയില്‍
എത്ര പേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
അതിര്‍ത്തി
ചെക്ക്പോസ്റ്റുകളിലെ
സ്പിരിറ്റ് സ്ക്വാഡ്
2497.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-ല്‍
സംസ്ഥാനത്ത് കഞ്ചാവ്,
മയക്കുമരുന്ന്
കേസുകളുടെ എണ്ണത്തില്‍
കാര്യമായ
വര്‍ദ്ധനവുണ്ടായപ്പോള്‍
സ്പിരിറ്റ്
പിടിച്ചെടുക്കല്‍
കാര്യമായി
ഉണ്ടായിട്ടില്ലെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
2017 -ല്‍ സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത ലഹരി
സ്പിരിറ്റ് കേസുകള്‍
എത്ര; വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വാളയാര്‍,
മീനാക്ഷിപുരം,
ഗോവിന്ദപുരം തുടങ്ങിയ
പ്രധാന അതിര്‍ത്തി
ചെക്ക്പോസ്റ്റുകളുള്ള
പാലക്കാട് ജില്ലയില്‍
കഴിഞ്ഞ വര്‍ഷം
സ്പിരിറ്റ്
പിടിച്ചെടുക്കാത്ത
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
എക്സൈസ്
കമ്മീഷണറുടെ
നേതൃത്വത്തിലുള്ള
സ്പിരിറ്റ് സ്ക്വാഡ്
പിരിച്ചു വിട്ടതും
സ്പിരിറ്റ്
പിടിച്ചെടുക്കലിലുണ്ടായിട്ടുള്ള
കുറവും തമ്മില്‍
ബന്ധമുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
മയക്കു
മരുന്ന് മാഫിയക്കെതിരെ നടപടി
2498.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
മയക്കു മരുന്ന്
മാഫിയക്കെതിരെ ശക്തമായ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
എക്സൈസ്
റെയ്ഡുകള്‍
2499.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍ എത്ര
എക്സൈസ് കേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്ന്
അറിയിക്കുമോ;
(ബി)
എത്ര
എക്സൈസ് റെയ്ഡുകള്‍
നടത്തിയെന്നും എത്ര
പേരെ അറസ്റ്റ്
ചെയ്തുവെന്നും എത്ര
കേസുകളില്‍ കോടതിയില്‍
കുറ്റപത്രം
സമര്‍പ്പിച്ചുവെന്നും
അറിയിക്കുമോ?
കായംകുളം
മണ്ഡലത്തില്‍ എക്സൈസ്
വകുപ്പ് നടത്തിയ റെയ്ഡുകള്‍
2500.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ കാലയളവില്‍
കായംകുളം മണ്ഡലത്തില്‍
കഞ്ചാവ്, മയക്കുമരുന്ന്
അടക്കമുള്ള ലഹരി
വസ്തുക്കളുടെ വ്യാപനവും
വില്പനയും
തടയുന്നതിന്റെ ഭാഗമായി
എക്സൈസ് വകുപ്പ് എത്ര
റെയ്ഡുകള്‍
നടത്തിയിട്ടുണ്ടെന്നും
ഇതുപ്രകാരം എത്ര
പേര്‍ക്കെതിരെ
കേസ്സുകള്‍
എടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?