വനം
മ്യൂസിയവും ഫോറസ്റ്റ്
സ്റ്റേഷനുകളും സ്ഥാപിക്കുന്ന
നടപടി
2294.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം മ്യൂസിയം
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എവിടെയാണ്
സ്ഥാപിക്കുന്നത്
എന്നറിയിക്കുമോ;
(ബി)
വനം
മ്യൂസിയം
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
ഇത്തരത്തില്‍ വന
പ്രദേശങ്ങളോട്
ചേര്‍ന്ന് കൂടുതല്‍ വനം
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോയെന്നറിയിക്കുമോ;
(സി)
വനം
വകുപ്പില്‍ പുതിയ
ഫോറസ്റ്റ്
സ്റ്റേഷനുകള്‍
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയാണെന്ന്
അറിയിക്കുമോ;
(ഡി)
പുതിയ
ഫോറസ്റ്റ്
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്ന
നടപടിയുടെ പുരോഗതി
വ്യക്തമാക്കുമോ?
റബര്‍
മരാധിഷ്ഠിത
വ്യവസായങ്ങള്‍ക്കുള്ള
ലൈസന്‍സ്
2295.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബര്‍ മരങ്ങളുടെ
വിപണനം, റബര്‍
മരാധിഷ്ഠിത വ്യവസായം
എന്നിവയ്ക്ക് ലൈസന്‍സ്
നല്‍കുന്നത് വനം
വകുപ്പ് നിര്‍ത്തി
വെച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എന്ത് കാരണത്താലാണ്
ആയത് നിര്‍ത്തി
വെച്ചതെന്ന്
വിശദമാക്കാമോ;
(സി)
റബര്‍
മരങ്ങള്‍ വനത്തിലെ തടി
അല്ലാത്തതിനാല്‍ റബര്‍
മരാധിഷ്ഠിത
വ്യവസായങ്ങള്‍ക്കും
മറ്റും ലൈസന്‍സ്
നല്‍കുന്നത് നിര്‍ത്തിയ
നടപടി പുന:പരിശോധിച്ച്
തുടര്‍ന്നും ലൈസന്‍സ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാട്ടുതീ
തടയുന്നതിനുള്ള നടപടികള്‍
2296.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനമേഖലകളില്‍ കാട്ടുതീ
തടയുന്നതിന് വേണ്ടി
പ്രത്യേക ജീവനക്കാരെ
താല്ക്കാലികാടിസ്ഥാനത്തില്
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നിയമിച്ച
ആളുകളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വനമേഖലകളില്‍
വേനല്‍ക്കാലത്ത്
മൃഗങ്ങള്‍ക്ക്
കുടിവെള്ളത്തിന്
പ്രത്യേക സംവിധാനങ്ങള്‍
ഉണ്ടാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാട്ടുതീ
നിയന്ത്രിക്കുവാൻ നടപടി
2297.
ശ്രീ.രാജു
എബ്രഹാം
,,
ഐ.ബി. സതീഷ്
,,
ബി.ഡി. ദേവസ്സി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുതീമൂലം
വനസമ്പത്തും
ജൈവസമ്പത്തും
നശിക്കുകയും പക്ഷി
മൃഗാദികളുടെ ആവാസ
വ്യവസ്ഥ
അപകടത്തിലാവുകയും
ചെയ്യുന്നത് ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
കാട്ടുതീ
നിയന്ത്രിക്കുന്നതിന്
വനപാലകര്‍ക്ക് വിദഗ്ദ്ധ
പരിശീലനം
നല്‍കുന്നതിനും ആധുനിക
സംവിധാനങ്ങള്‍
ഒരുക്കുന്നതിനും
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കിവരുന്നത്;
(സി)
അനിയന്ത്രിതമായി
വനസമ്പത്ത് കത്തി
നശിക്കുന്ന
അവസരങ്ങളില്‍
സൈന്യത്തിന്റെ സഹായം
അഭ്യര്‍ത്ഥിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
അത്തരത്തിലുള്ള
ഇടപെടലിലൂടെ കാട്ടുതീ
നിയന്ത്രണ
വിധേയമാക്കുന്നതിന്
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
വനവിസ്തൃതി
2298.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതില്‍
സംസ്ഥാനത്തിന് മൂന്നാം
സ്ഥാനം ഉണ്ട് എന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
വനവിസ്തൃതിയില്‍ 2015
മുതല്‍ എത്ര ചതുരശ്ര
കിലോമീറ്റര്‍
വര്‍ദ്ധനവുണ്ടായതായി
കണ്ടെത്തിയിട്ടുണ്ട്;
(സി)
സംസ്ഥാനത്തെ
വനവിസ്തൃതി കൂടുന്നതിന്
ആധാരമായ വസ്തുതകള്‍
എന്തൊക്കെയാണ്;
തോട്ടങ്ങളുടെ വര്‍ദ്ധന
അതിന്
കാരണമായിട്ടുണ്ടോ
എന്നറിയിക്കാമോ?
വന്യമൃഗങ്ങള്‍
നാട്ടിലെത്തുന്നത്
നിയന്ത്രിക്കുന്നതിന് നടപടി
2299.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
വനാതിർത്തിയിലുളള
ഗ്രാമങ്ങളില്‍ എത്തി
മനുഷ്യരെ
ആക്രമിക്കുന്നതായ
വാര്‍ത്തകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യമൃഗങ്ങള്‍
നാട്ടിലെത്തുന്നത്
നിയന്ത്രിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
പരിക്കേറ്റവര്‍ക്ക്
ചികിത്സാസഹായം
2300.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016,
2017 വര്‍ഷങ്ങളിലും
2018 ജനുവരി 31 വരെയും
തിരുവനന്തപുരം
ജില്ലയില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍
പരിക്കേറ്റ്ചികിത്സ
തേടിയവര്‍ക്ക് വനം
വകുപ്പ് എത്ര തുക
അനുവദിച്ചിട്ടുണ്ട്;
അറിയിക്കുമോ;
(ബി)
ചികിത്സാസഹായത്തിന്
അപേക്ഷ നല്‍കിയതില്‍
എത്ര പേര്‍ക്ക് ഇനിയും
തുക നല്‍കാനുണ്ട്;അത്
എത്ര രൂപയെന്ന്
വിശദമാക്കുമോ?
ജണ്ട
നിര്‍മ്മാണം
2301.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനഭൂമിയും റവന്യൂ
ഭൂമിയും തമ്മില്‍
അതിര്‍ത്തി
നിര്‍ണ്ണയിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ജണ്ട
നിര്‍മ്മാണത്തിന്റെ
പുരോഗതി
വിലയിരുത്തുന്നതിലേയ്ക്കായി
'ഡിമാര്‍ക്കേഷന്‍ ഓഫ്
ഫോറസ്റ്റ് ബൗണ്ടറീസ്
മൊഡ്യൂള്‍ '
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പ്രസ്തുത
മൊഡ്യൂള്‍
അടിസ്ഥാനമാക്കി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വനം
കയ്യേറ്റം തടയുന്നതിന്
സ്വീകരിച്ച നടപടികള്‍
2302.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
കയ്യേറ്റം തടയുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എത്രമാത്രം
ഫലപ്രദമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അതീവ
പാരിസ്ഥിതിക
പ്രധാന്യമുള്ള
സ്ഥലങ്ങള്‍
സംരക്ഷിക്കുന്നതിന്
പ്രത്യേക നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
(സി)
കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയം സംസ്ഥാനത്തെ
പരിസ്ഥിതിലോലപ്രദേശങ്ങള്
ഏതൊക്കെയെന്നതിന്
അന്തിമവിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
വനം
കയ്യേറ്റം
ഒഴിപ്പിക്കണമെന്നും
ആറുമാസത്തിനുള്ളില്‍
നടപടി
പൂര്‍ത്തീകരിക്കണമെന്നും
2015 സെപ്റ്റംബര്‍
നാലാം തീയതി കേരള
ഹൈക്കോടതി വിധി
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കിൽ
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്;
(ഇ)
പ്രസ്തുത
വിധി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ കൂടുതല്‍
സമയം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കോടതി എത്ര
സമയം കൂടി
അനുവദിച്ചിട്ടുണ്ട്;
(എഫ്)
അനധികൃത
കയ്യേറ്റക്കാരെ
ഒഴിപ്പിക്കുന്നതിന്
രാഷ്ട്രീയമായ തടസ്സം
ഉണ്ടാകുന്നുണ്ടോ;
ഇടുക്കി ജില്ലയില്‍
ഭരണകക്ഷിയിലെ പ്രമുഖ
പാര്‍ട്ടി
കൈയേറ്റക്കാരെ
ഒഴിപ്പിക്കുന്നതിന്
പ്രതിബന്ധങ്ങള്‍
സൃഷ്ടിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
വനഭൂമി
കയ്യേറ്റം
2303.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1977
ജനുവരിക്ക് ശേഷം വനം
കയ്യേറിയതായി
കണ്ടെത്തിയ എത്ര
കേസുകള്‍ നിലവിലുണ്ട്;
(ബി)
എത്ര
ഹെക്ടര്‍ വനഭൂമിയാണ്
കയ്യേറിയതായി
കണ്ടെത്തിയിട്ടുള്ളത്;വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
വനഭൂമികയ്യേറ്റം
ഒഴിപ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(ഡി)
കയ്യേറിയ
വനഭൂമി തിരിച്ച്
പിടിക്കുന്നതിന്
വിഘാതമായി
നില്‍ക്കുന്നത്
ഏതെല്ലാം ഘടകങ്ങള്‍
ആണെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
വന്‍കിട
കയ്യേറ്റക്കാര്‍ക്കെതിരെ
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
പരപ്പ -മയ്യള റോഡ് ഗതാഗത
യോഗ്യമാക്കുന്നതിന് നടപടി
2304.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പരപ്പ -മയ്യള
റോഡ് ഗതാഗത
യോഗ്യമാക്കുന്നതിന്
വകുപ്പ് തുക
അനുവദിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ഇതുസംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
മുക്കാലി-സൈരന്ദ്രി
റോഡിന്റെ ശോച്യാവസ്ഥ
2305.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൈലന്റ്
വാലിയിലേക്ക് പോകുന്ന
മുക്കാലി-സൈരന്ദ്രി
റോഡിന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത റോഡിന്റെ
ശോച്യാവസ്ഥ
പരിഹരിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ?
വനം
വകുപ്പിന്റെ സംരക്ഷണ
പ്രവർത്തനങ്ങൾ
2306.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പ്
സംരക്ഷിക്കുന്ന
വനങ്ങള്‍ അല്ലാത്ത
മറ്റ് മേഖലകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
കയ്യേറിയ
വനങ്ങള്‍ തിരികെ
പിടിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
കാവുകളുടെ
സംരക്ഷണത്തിനാവശ്യമായ
പദ്ധതികള്‍ വനം വകപ്പ്
തയ്യാറാക്കുമോ ;
കാവ്സംരക്ഷണത്തിനായി
സഹായങ്ങള്‍
ലഭ്യമാക്കുമോയെന്ന്
വിശദമാക്കാമോ?
വനഭൂമി
സംരക്ഷണം
2307.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
/സംസ്ഥാന സർക്കാരുകളുടെ
കണക്ക് പ്രകാരം സംസ്ഥാന
വനഭൂമിയുടെ കണക്ക്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വനാതിര്‍ത്തി
നിര്‍ണ്ണയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
വനഭൂമി
സംരക്ഷണത്തിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം ;
വനവിഭവങ്ങളുടെ കൊളള
നടക്കുന്നുണ്ടോ ;
എങ്കില്‍ ആയതു
തടയുവാനായി എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
വനപരിപാലനത്തിനായി
വനംവകുപ്പു സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമാണ്; ഇതിനായി
വര്‍ഷാവര്‍ഷം
ചെലവാക്കുന്ന തുക എത്ര
എന്നും ഇതില്‍
നിന്നുമുണ്ടായ ഗുണകരമായ
സ്ഥിതി വിശേഷങ്ങള്‍
എന്ത് എന്നും
വ്യക്തമാക്കുമോ;
വനസംരക്ഷണത്തിനായി
പദ്ധതി
2308.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണത്തിനായി
നടപ്പാക്കി വരുന്ന
പദ്ധതികളുടെ
ഓരോന്നിന്റെയും
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രകൃതി
വിഭവങ്ങള്‍ , ആവാസ
വ്യവസ്ഥ,
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന
അപൂര്‍വ്വ ഇനം സസ്യ-
ജന്തു ജാലങ്ങള്‍
എന്നിവയുടെ
സംരക്ഷണത്തിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇവയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
സംസ്ഥാനത്തെ വനവിസ്തൃതി
എത്ര ശതമാനമാണ്; കഴിഞ്ഞ
പത്ത്
വര്‍ഷക്കാലയളവില്‍ വന
വിസ്തൃതി കുറഞ്ഞത്
എത്ര ശതമാനമാണ്;
വിശദമാക്കാമോ ?
കോമ്പന്‍സേറ്ററി
അഫോറസ്റ്റേഷന് ഫണ്ട്
ആക്ട്2016
2309.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനേതര
പ്രവര്‍ത്തനങ്ങള്‍ക്ക്
വനഭൂമി വിട്ട്
നല്‍കുന്നതിന് പകരം
വനവല്‍ക്കരണം
നടത്തുന്നതിനുള്ള ഫണ്ട്
വിനിയോഗം സംബന്ധിച്ച
കോമ്പന്‍സേറ്ററി
അഫോറസ്റ്റേഷന് ഫണ്ട്
ആക്ട് 2016-ന്റെ കരട്
ചട്ടങ്ങള്‍ നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്
ലഭിക്കുന്ന ഫണ്ടിന്റെ
വിനിയോഗം സംബന്ധിച്ച
വ്യവസ്ഥകള്‍ ഈ
ചട്ടപ്രകാരം
എന്താണെന്ന്
വ്യക്തമാക്കുമോ?
ക്ലാപ്പന
ഗ്രാമപഞ്ചായത്തിലെ
കണ്ടല്‍ക്കാടുകള്‍
2310.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കില്‍ ക്ലാപ്പന
ഗ്രാമപഞ്ചായത്തിന്റെ
തീരദേശമേഖലയിലെ
കണ്ടല്‍ക്കാടുകള്‍
സംരക്ഷിക്കുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
മേഖലയില്‍ വ്യാപകമായി
കണ്ടല്‍ക്കാടുകള്‍
വെച്ചുപിടിപ്പിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
വിശദീകരിക്കുമോ;
(സി)
സ്വകാര്യ
വ്യക്തികളുടെ
ഉടമസ്ഥതയിലുള്ള ചതുപ്പ്
നിലങ്ങളില്‍ കണ്ടല്‍
വനങ്ങള്‍ വെച്ചു
പിടിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വനത്തിനുള്ളിലെ
തടയണ നിര്‍മ്മാണം
2311.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചയും വേനലും
മുന്നില്‍ക്കണ്ട്
വരുന്ന മഴക്കാലത്തിന്
മുമ്പായി
വനത്തിനുള്ളിലെ
നീര്‍ച്ചാലുകളില്‍
പരമാവധി ഇടങ്ങളില്‍
തടയണകള്‍
നിര്‍മ്മിക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
സര്‍ക്കാര്‍
പരിഗണനയിലുള്ളത്;വിശദമാക്കുമോ;
(ബി)
വനം
വകുപ്പ് മുന്‍
വര്‍ഷങ്ങളില്‍ തടയണകള്‍
നിർമ്മിച്ചതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ; 2016-2017,
2017-2018 എന്നീ
വര്‍ഷങ്ങളില്‍ ഏതൊക്കെ
വനം ഡിവിഷനുകളില്‍ എത്ര
തടയണകള്‍ വീതം
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വനം
വകുപ്പിന്റെ വയനാട് ജില്ലയിലെ
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍
2312.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ വനം
വകുപ്പിന്റെ
നിയന്ത്രണത്തില്‍ എത്ര
വിനോദ സഞ്ചാര
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
2016
ജനുവരി മാസം മുതല്‍ ഓരോ
കേന്ദ്രങ്ങളിലും എത്തിയ
സന്ദര്‍ശകരുടെ എണ്ണം
മാസം തിരിച്ച്
നല്‍കാമോ;
(സി)
വയനാട്
ജില്ലയിലെ ചില
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
സന്ദര്‍ശകരുടെ എണ്ണം
പരിമിതപ്പെടുത്തിയതിന്റെ
സാഹചര്യം
വ്യക്തമാക്കാമോ?
വനം
വകുപ്പ്
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
2313.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര വനം വകുപ്പ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇവര്‍ക്കെതിരെ
നടപടി
സ്വീകരിക്കുവാനുളള
കാരണമുള്‍പ്പെടെയുള്ള
വിശദാംശം
വെളിപ്പെടുത്തുമോ?
വനം
വകുപ്പിലെ കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
2314.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
അഴിമതികള്‍
തടയുന്നതിനും
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുന്നതിനുമായി
വനം വകുപ്പും ഈ
സര്‍ക്കാരും
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്ത് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നടപടികളുടെ ഭാഗമായി
എത്ര
ജീവനക്കാര്‍ക്കെതിരെ
പരാതികള്‍ ലഭിച്ചു;
എത്രപേരെ കുറ്റക്കാരായി
കണ്ടെത്തി;
എത്രപേര്‍ക്കെതിരെ
അന്വേഷണം
നടന്നുവരുന്നു;
എത്രപേര്‍ കേസ്സുകളില്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
വനിതാ
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍
നിയമനം
2315.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതുതായി എത്ര
ഫോറസ്റ്റ്
സ്റ്റേഷനുകള്‍
അനുവദിച്ചു;
(ബി)
പ്രസ്തുത
ഫോറസ്റ്റ്
സ്റ്റേഷനുകളിലേക്ക്
ബീറ്റ് ഫോറസ്റ്റ്
ഓഫീസര്‍മാരുടെ തസ്തിക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
വനിതാ
ബീറ്റ് ഫോറസ്റ്റ്
ഓഫീസര്‍മാരെ പുതുതായി
നിയമിച്ചിട്ടുണ്ടോ;
നിലവിലുള്ള
തസ്തികകളിലാണോ ഇവരെ
നിയമിച്ചത്;
(ഡി)
വനിതാ
ബീറ്റ് ഫോറസ്റ്റ്
ഓഫീസര്‍മാരെ ഒറ്റയ്ക്ക്
ഉള്‍വന പ്രദേശങ്ങളില്‍
ഡ്യൂട്ടിക്ക്
നിയോഗിക്കുന്നതില്‍
ഉണ്ടാകുന്ന പ്രായോഗിക
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
വനിതാ
ബീറ്റ് ഫോറസ്റ്റ്
ഓഫീസര്‍മാരുടെ തസ്തിക
അധിക തസ്തികയായി
സൃഷ്ടിച്ച് നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഏറനാട്
മണ്ഡലത്തിലെ പദ്ധതികൾക്ക്
വനഭൂമി
2316.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികളാണ് നിലവില്‍
വനഭൂമി
ലഭ്യമാകാത്തതിന്റെ
പേരില്‍
പെന്ഡിംഗിലുളളത്;വ്യക്തമാക്കുമോ;
(ബി)
മൊടവണ്ണക്കടവില്‍
പാലം
നിര്‍മ്മിക്കുന്നതിന്
വനംവകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്താണ് കാരണമെന്നും
എപ്പോള്‍ അനുമതി
നല്‍കുമെന്നും
വ്യക്തമാക്കുമോ;
(സി)
വനഭൂമി
വിട്ടുകിട്ടാത്തതിന്റെ
പേരില്‍
മുടങ്ങിക്കിടക്കുന്നതും
ഭരണാനുമതി ലഭിച്ചതുമായ
പദ്ധതികള്‍ക്ക്
നിയമപ്രകാരം ഭൂമി
വിട്ടുനല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വനഭൂമി
ബോട്ടാണിക്കല്‍
ഗാര്ഡനാക്കുന്നതിന് നടപടി
2317.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നോര്‍ത്ത് ഡിവിഷനിലെ
അരിമ്പ്രാക്കുത്ത്
വനഭൂമി ബോട്ടാണിക്കല്‍
ഗാര്ഡനാക്കുന്നതിന്
വേണ്ടി നിവേദനം
ലഭിച്ചിട്ടുണ്ടോ ;
നിവേദനത്തിന്മേല്
എടുത്ത നടപടി
വിശദമാക്കാമോ;
(ബി)
ഭൂവിസ്തൃതി,ഭൗതികസാഹചര്യം
എന്നിവ പരിഗണിച്ചാല്‍ ഈ
സ്ഥലം
കേന്ദ്രഗവണ്മെന്റിന്റെ
സാമ്പത്തിക സഹായത്തോടെ
കേരളത്തിലെ ഒന്നാമത്തെ
ബോട്ടാണിക്കല്‍
ഗാര്ഡനാക്കാന് കഴിയും
എന്ന കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; ആയതിന്
വേണ്ട നടപടി
സ്വീകരിക്കുമോ,
വിശദമാക്കാമോ;
(സി)
വെള്ളം, വൈദ്യുതി,
ഗതാഗത സൗകര്യം
തുടങ്ങിയവ പ്രസ്തുത
സ്ഥലത്ത് നിലവില്‍
ലഭ്യമായതിനാല്‍
പാരിസ്ഥിതിക പഠനത്തിനും
വനഗവേഷണത്തിനും ഉതകുന്ന
രൂപത്തില്‍
ബൊട്ടാണിക്കൽ ഗാർഡൻ
ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ?
ചന്ദനമര
വില്പന
2318.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള
ചന്ദനക്കാടിന്റെ
വിസ്തൃതി എത്രയാണെന്നും
ഇത് ഏത് ഫോറസ്റ്റ്
റേഞ്ചിന്റെ
കീഴിലാണെന്നും
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
വനം വകുപ്പ് ചന്ദനമര
വില്പന
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഫോറസ്റ്റ്
റെയ്ഞ്ചിലാണെന്നും
പ്രസ്തുത വില്പനയിലൂടെ
എത്ര രൂപ
സമാഹരിച്ചുവെന്നും
വ്യക്തമാക്കുമോ?
കാവുകള്‍
സംരക്ഷിക്കുന്നത്
2319.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
2014 മുതല്‍ 2018 വരെ
കാവുകള്‍
സംരക്ഷിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ട്;
അതിന്റെ പേരും സ്ഥലവും
വിശദീകരിക്കാമോ;
(ബി)
2017-ല്‍
മാത്രം കാവുകള്‍
സംരക്ഷിക്കുന്ന
പദ്ധതിയുമായി
ബന്ധപ്പെട്ട്
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(സി)
2014
മുതല്‍ 2018 ജനുവരി വരെ
ഉള്ള കാലയളവില്‍
കാവുകള്‍
സംരക്ഷിക്കുന്നതുമായി
ബന്ധപ്പെട്ട് വനം
വകുപ്പ് എത്ര
കാവുകള്‍ക്കാണ് ധനസഹായം
നല്‍കിയത്; കാവിന്റെ
പേരും ധനസഹായം നല്കിയ
തുക എത്രയെന്നും
വിശദമാക്കാമോ;
(ഡി)
കാവ്,കുളം
എന്നിവ
സംരക്ഷിക്കുന്നതുമായി
ബന്ധപ്പെട്ട് വനം
വകുപ്പ് നടപ്പില്‍
വരുത്തുന്ന പദ്ധതികള്‍
ഏതൊക്കെ ആണ്; പദ്ധതി
പ്രകാരമുള്ള ധനസഹായം
എത്ര എന്ന്
വ്യക്തമാക്കാമോ?
കുളങ്ങളുടെ
നവീകരണത്തിന് വനം വകുപ്പ്
പദ്ധതി
2320.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളങ്ങളുടെ
നവീകരണത്തിനായി വനം
വകുപ്പ് നിയോജക
മണ്ഡലങ്ങളുടെ
അടിസ്ഥാനത്തില്‍
കുളങ്ങളുടെ പേരുവിവരം
ആവശ്യപ്പെട്ടിരുന്നോ;
(ബി)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
നിന്നും നവീകരണത്തിനായി
നിര്‍ദ്ദേശിച്ച കുളം /
ചിറ ഏതായിരുന്നു എന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
നിര്‍ദ്ദേശത്തില്‍
സ്വീകരിച്ച തുടര്‍
നടപടികള്‍ വിശദമാക്കാമോ
?
ചീനവലകളുടെ
സംരക്ഷണത്തിനാവശ്യമായ തടികള്‍
നൽകാൻ നടപടി
2321.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോര്‍ട്ടുകൊച്ചിയിലെ
ചീനവലകള്‍
സംരക്ഷിക്കുന്നതിനായി
2014 ജൂണ്‍ മാസം ടൂറിസം
വകുപ്പിന് ഒന്നരക്കോടി
രൂപയുടെ ഭരണാനുമതി
ലഭിച്ചിട്ടും തടികള്‍
ലഭിക്കാത്ത കാരണത്താല്‍
ചരിത്രപ്രാധാന്യം
അര്‍ഹിക്കുന്ന ഈ
സ്മാരകങ്ങള്‍
സംരക്ഷിക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭരണാനുമതി
ലഭിച്ച് മൂന്നര വര്‍ഷം
കഴിഞ്ഞിട്ടും ടൂറിസം
വകുപ്പിന്
തടിലഭ്യമായിട്ടില്ലെന്ന
കാരണത്താല്‍ ചരിത്ര
സ്മാരകങ്ങള്‍ നശിച്ച്
പോകുന്നത്
കണക്കിലെടുത്ത്
ആവശ്യമായ തടികള്‍ വനം
വകുപ്പില്‍ നിന്ന്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
അതിരപ്പള്ളി-വാഴച്ചാല്‍
പ്രവേശന ഫീസ്
2322.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പള്ളി-വാഴച്ചാല്‍
വിനോദസഞ്ചാര
മേഖലയിലെത്തുന്ന
ടൂറിസ്റ്റുകളില്‍
നിന്നും വനം വകുപ്പ് വന
സംരക്ഷണ സമിതി മുഖേന
പിരിച്ചെടുക്കുന്ന
പ്രവേശന ഫീസ്,
പാര്‍ക്കിംഗ് ഫീസ്
എന്നിവയുടെ ഒരു വിഹിതം
മാലിന്യ
സംസ്ക്കരണത്തിനും
മേഖലയിലെ അടിസ്ഥാന
സൗകര്യ വികസനത്തിനുമായി
അതിരപ്പള്ളി
ഗ്രാമപഞ്ചായത്തിന്
വിനോദ നികുതിയായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിനായി
പ്രസ്തുത ഗ്രാമ
പഞ്ചായത്ത്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അനുകൂല
നടപടി സ്വീകരിക്കുമോ?
വന്യമൃഗ
ആക്രമണം ഒഴിവാക്കുവാനും
വന്യജീവി സംരക്ഷണത്തിനും
നടപടി
2323.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യമൃഗങ്ങളെ
വേട്ടയാടുന്നത്
തടയുവാനും, വന്യജീവി
സംരക്ഷണം
ഉറപ്പുവരുത്തുവാനും ആയി
വനം വകുപ്പ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നടപടികള്‍ക്കായി
വനംവകുപ്പ് അതിര്‍ത്തി
പങ്കിടുന്ന ഇതര
സംസ്ഥാനങ്ങളുമായി
ബന്ധപ്പെട്ട് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
വനമേഖലവിട്ട്
വന്യമൃഗങ്ങള്‍
നാട്ടിലെത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വന്യജീവികളെ
സംരക്ഷിച്ച് വനത്തില്‍
തിരിച്ചെത്തിക്കാനും
വന്യമൃഗഭീഷണി
തടയുവാനുമായി
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെയും
മുന്‍സര്‍ക്കാരിന്റെയും
കാലയളവില്‍ വന്യമൃഗ
ആക്രമണം മൂലമുണ്ടായ
മരണം, കൃഷിനാശം എന്നിവ
സംബന്ധിച്ച വിശദാംശവും
പ്രസ്തുത
വിഭാഗങ്ങള്‍ക്കു്
ലഭ്യമാക്കിയ സഹായവും
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
വന്യജീവി
സംരക്ഷണം
2324.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം രൂക്ഷമായ
വരള്‍ച്ചയുണ്ടാകുമെന്ന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
വന്യജീവികള്‍ക്ക് നാശം
സംഭവിക്കാതിരിക്കുവാന്‍
വനമേഖലയിലെ സ്വാഭാവിക
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി
എന്തൊക്കെയാണ്;വിശദമാക്കാമോ;
(ബി)
ജനവാസ
കേന്ദ്രങ്ങളില്‍
വന്യമൃഗങ്ങള്‍
ഇറങ്ങുകയും
നാശനഷ്ടമുണ്ടാക്കുകയും
ചെയ്യുന്ന സാഹചര്യം
വര്‍ദ്ധിച്ചുവരുന്നത്
കണക്കിലെടുത്ത്
വനത്തിനുള്ളില്‍
വന്യജീവികള്‍ക്ക്
ഉപയോഗിക്കത്തക്ക
രീതിയില്‍
ജലസ്രോതസ്സുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
വനപ്രദേശങ്ങളില്‍
മൃഗങ്ങള്‍ക്കാവശ്യമായ
ഫലവൃക്ഷങ്ങള്‍ വച്ച്
പിടിപ്പിക്കുന്ന പദ്ധതി
വിജയപ്രദമാണോ; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇക്കാര്യത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ?
വന്യമൃഗങ്ങൾക്ക്
ജലവും ഭക്ഷ്യവസ്തുക്കളും
ഉറപ്പാക്കാൻ നടപടി
2325.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
വനത്തിനുള്ളില്‍ ജല
ലഭ്യതയും
ഭക്ഷ്യവസ്തുക്കളും
കുറവാണെന്നതുമൂലം
വനത്തിലെ നിരവധി
ജീവജാലങ്ങള്‍ ചത്തു
പോകുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജല
ലഭ്യത
ഉറപ്പാക്കുന്നതിന്
മതിയായ തടയണകള്‍
നിര്‍മ്മിക്കുന്നതിനും
അവ പര്യാപ്തമാണെന്ന്
ഉറപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
വനത്തിനുള്ളില്‍
പക്ഷിമൃഗാദികളുടെ
ഭക്ഷ്യാവശ്യം
മുന്‍നിറുത്തി
ഫലവൃക്ഷങ്ങള്‍
പ്രത്യേകം വച്ചു
പിടിപ്പിക്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ഡി)
വനത്തിനുള്ളില്‍
കൂടുതലായി ഫല
വൃക്ഷതൈകള്‍
വച്ചുപിടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മനുഷ്യ
ജീവനും കൃഷിക്കും
വന്യജീവികള്‍ വരുത്തുന്ന
നാശത്തിന് നഷ്ടപരിഹാരം
2326.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മനുഷ്യ
ജീവനും കൃഷിക്കും
വന്യജീവികള്‍
വരുത്തുന്ന നാശത്തിന്
സര്‍ക്കാര്‍
നഷ്ടപരിഹാരം
നല്‍കണമെന്ന് കോടതി
നിര്‍ദ്ദേശമുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
വന്യജീവി
ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം
നല്‍കുന്നതിന് ഹൈക്കോടതി വിധി
2327.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍
കൃഷിയിടങ്ങളിലുണ്ടാക്കുന്ന
നാശങ്ങൾക്ക്
നഷ്ടപരിഹാരം നല്കാന്
സര്‍ക്കാരിന്
ബാധ്യതയുണ്ടെന്ന
ഹൈക്കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വന്യജീവികളെ
പ്രതിരോധിക്കുന്നതിന്
നിലവില്‍ സംസ്ഥാനത്ത്
എത്ര കിലോമീറ്റര്‍
സൗരോര്‍ജ വൈദ്യുതി
വേലിയും കാട്ടാനകളെ
പ്രതിരോധിക്കുന്നതിന്
എത്ര കിലോമീറ്റര്‍
കിടങ്ങുകളും
തയ്യാറാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഹൈക്കോടതി
വിധി കനത്ത സാമ്പത്തിക
ബാധ്യത വരുത്തുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ വിധിക്കെതിരെ
അപ്പീല്‍
സമര്‍പ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ?
പാലക്കാട്
ജില്ലയിലെ വന്യജീവി ആക്രമണം
2328.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍
വന്യജീവികളുടെ
ശല്യംമൂലം കൃഷി നശിച്ച
കര്‍ഷകര്‍ക്ക്
എന്തെല്ലാം
നഷ്ടപരിഹാരമാണ് നല്കി
വരുന്നത്; പ്രസ്തുത
ജില്ലയില്‍
വന്യജീവികളുടെ
ആക്രമണത്തില്‍ ജീവന്
നഷ്ടപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക്
നല്‍കിയിട്ടുള്ള
ധനസഹായങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ചാത്തമംഗലം
പഞ്ചായത്തിലെ കാട്ടുപന്നി
ശല്യം
2329.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തമംഗലം
ഗ്രാമ പഞ്ചായത്തിലെ
കുൂളിമാട്, പാഴൂര്‍,
കുറ്റിക്കുളം തുടങ്ങിയ
പ്രദേശങ്ങളില്‍
കാട്ടുപന്നിയുടെ ശല്യം
രൂക്ഷമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാട്ടുപന്നി
ആക്രമണം മൂലം വാഴകൃഷി,
നെല്‍കൃഷി തുടങ്ങിയവ
വ്യാപകമായി
നശിപ്പിക്കപ്പെടുന്നതായ
പരാതി
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
ഇത്
തടയുന്നതിന് എന്ത്
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ?
കാട്ടാനയുടെ
ആക്രമണത്തില്‍ മനുഷ്യര്‍
കൊല്ലപ്പെട്ട സംഭവങ്ങള്‍
2330.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്ത്
കാട്ടാനയുടെ
ആക്രമണത്തില്‍
മനുഷ്യര്‍ കൊല്ലപ്പെട്ട
എത്ര സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
കൊല്ലപ്പെട്ടവരുടെ
ആശ്രിതര്‍ക്ക്
നഷ്ടപരിഹാരം നല്കി
കഴിഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
നടപടികള്‍
വിശദീകരിക്കാമോ?
വന്യജീവികള്‍
കൃഷിയിടങ്ങളില്‍ വരുത്തുന്ന
നാശനഷ്ടങ്ങള്‍ക്കുള്ള
നഷ്ടപരിഹാരം
2331.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍
കൃഷിയിടങ്ങളില്‍
വരുത്തുന്ന
നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
സര്‍ക്കാരിന്
ബാദ്ധ്യതയുണ്ടെന്ന
ഹൈക്കോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഇപ്രകാരമുള്ള
നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
2017 ല്‍ ഈയിനത്തില്‍
ചെലവായ തുകയെത്രയെന്ന്
അറിയിക്കാമോ; ഇനി
അപേക്ഷകള്‍
തീര്പ്പാക്കാനുണ്ടോ;വിശദമാക്കാമോ;
(ഡി)
നാളിതുവരെ
സംസ്ഥാനത്ത് തീര്‍ത്ത
സൗരോര്‍ജ്ജ വൈദ്യുതി
വേലിയുടെ ആകെ
നീളമെത്രയെന്നും
കാട്ടാനകളെ
പ്രതിരോധിക്കാനുള്ള
കിടങ്ങുകളുടെ ആകെ
നീളമെത്രയെന്നും
അറിയിക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണം തടയാൻ നടപടി
2332.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയോട്
ചേര്‍ന്ന
പ്രദേശങ്ങളില്‍
കാട്ടാന, പുലി മുതലായ
വന്യമൃഗങ്ങളുടെ ശല്യം
രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യമൃഗങ്ങളുടെ
ആക്രമണം തടയുന്നതിനായി
ഫെന്‍സിംഗ്
ഉള്‍പ്പെടെയുള്ള
പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
ഫലപ്രദമായി
ഉപയോഗിക്കുവാന്‍
സാധിക്കുന്നുണ്ടോ;
ഇലക്ട്രിക് ഫെന്‍സിംഗ്,
കനാലുകളുടെ നിര്‍മ്മാണം
ഇവ കൂടാതെ മറ്റ് ഏതു
മാര്‍ഗ്ഗമാണ് അതിക്രമം
തടയുന്നതിനായി
സ്വീകരിച്ചുവരുന്നത്;
(സി)
ഫെന്സിംഗിനുപകരം
ആധുനിക ടെക്നോളജി
ഉപയോഗിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പാമ്പ്
കടിയേറ്റ് ജീവഹാനി സംഭവിച്ച
വ്യക്തികളുടെ
കുടുംബങ്ങള്‍ക്ക് ധനസഹായം
2333.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം,
സംസ്ഥാനത്ത് പാമ്പ്
കടിയേറ്റ് ജീവഹാനി
സംഭവിച്ച വ്യക്തികളുടെ
എത്ര കുടുംബങ്ങള്‍ക്ക്
ധനസഹായം വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
അനുവദിച്ച
ആകെ തുക എത്രയെന്ന്
അറിയിക്കാമോ;
(സി)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
നിന്നും മേല്‍വിവരിച്ച
ധനസഹായത്തിനായി
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
എന്തുനടപടി സ്വീകരിച്ചു
എന്നറിയിക്കാമോ?
ഫാമുകള്‍
തുടങ്ങാന്‍ സര്‍ക്കാര്‍ സഹായം
2334.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ഫാമുകള്‍ തുടങ്ങാന്‍
സര്‍ക്കാര്‍
സബ്സിഡിയുള്‍പ്പെടെ
നല്‍കിവരുന്ന
സഹായങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ആട്,
പശു, കോഴി എന്നിവ
വളര്‍ത്തുന്നതിന്
പ്രത്യേക സഹായങ്ങള്‍
നല്‍കിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സഹകരണ
സംഘങ്ങള്‍, സ്വയം സഹായ
സംഘങ്ങള്‍ എന്നിവയ്ക്ക്
ഫാമുകള്‍
ആരംഭിക്കുന്നതിന്
വായ്പാ സൗകര്യം
ലഭ്യമാണോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
മൃഗസംരക്ഷണ
വകുപ്പിലെ കേന്ദ്ര പദ്ധതികള്‍
2335.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-2019
കേന്ദ്ര ബഡ്ജറ്റിൽ
കേന്ദ്രാവിഷ്ക്രത
പദ്ധതികൾക്കായി
അനുവദിച്ചിട്ടുളള
തുകയിൽ സംസ്ഥാനത്തെ
മൃഗസംരക്ഷണ വകുപ്പിന്റെ
പദ്ധതികൾക്കായി എത്ര
രൂപ ലഭിക്കുമെന്നാണ്
സർക്കാർ
പ്രതീക്ഷിക്കുന്നത്;
(ബി)
2017-2018
ൽ അനുവദിച്ച തുകയിൽ
ഇനിയും എത്ര തുകയാണ്
ഓരോ പദ്ധതികള്‍ക്കായി
കേന്ദ്രത്തിൽ നിന്നും
ലഭിക്കാനുളളത്;ലഭിച്ച
തുക വിനിയോഗിച്ചതിന്റെ
സാക്ഷ്യപത്രം കേന്ദ്ര
സർക്കാരിൽ
സമർപ്പിച്ചിട്ടുണ്ടോ;
ഏതൊക്കെ പദ്ധതികൾക്കാണ്
സംസ്ഥാനവിഹിതം
നല്‍കാനുളളത്;
(സി)
ഏതെല്ലാം
പുതിയ പദ്ധതികളാണ്
കേന്ദ്രത്തിൽ
സമർപ്പിക്കാനുളളത്?
പാറശ്ശാല
ഗ്രാമപഞ്ചായത്തിലെ
ആടുവളര്‍ത്തല്‍
കേന്ദ്രത്തിന്റെ നവീകരണം
2336.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
ഗ്രാമപഞ്ചായത്തില്‍
മൃഗസംരക്ഷണ വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിച്ചുവരുന്ന
ആടുവളര്‍ത്തല്‍
കേന്ദ്രത്തിന്റെ
നവീകരണത്തിനായി
സമര്‍പ്പിച്ചിരുന്ന
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ആടുവളര്‍ത്തല്‍
കേന്ദ്രത്തിന്റെ
നവീകരണത്തിനായി
ഏതെങ്കിലും തരത്തിലുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ആടുവളര്‍ത്തല്‍
കേന്ദ്രത്തിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിച്ച്
ഉല്പാദന-വിപണന മികവ്
കൈവരുത്തുന്നതിനുള്ള
മാസ്റ്റര്‍ പ്ലാനിന്
രൂപം നല്കി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കോഴിയിറച്ചിയുടെയും
ഇറച്ചിക്കോഴി
ഉല്പന്നങ്ങളുടെയും ഇറക്കുമതി
2337.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമേരിക്കയില്‍
നിന്ന് കോഴിയിറച്ചിയും
ഇറച്ചിക്കോഴി
ഉല്പന്നങ്ങളും
ഇറക്കുമതി ചെയ്യാന്‍
കേന്ദ്ര മൃഗസംരക്ഷണ
മത്സ്യ വകുപ്പ് അനുമതി
നല്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ.
(ബി)
എങ്കില്‍
ഇത് കേരളത്തെ
പ്രതികൂലമായി എങ്ങനെ
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
കുറഞ്ഞ
ചെലവില്‍ കോഴിയിറച്ചി
ലഭ്യമാക്കുകയാണ്
കേന്ദ്രലക്ഷ്യമെങ്കിലും
ആഭ്യന്തര ഉല്‍പ്പാദകരെ
ഇത് ബാധിക്കുമെന്ന
കാര്യം സര്‍ക്കാര്‍
ചിന്തിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
കുടുംബശ്രീ
വഴി ഇറച്ചിക്കോഴി
ഉല്പാദിപ്പിച്ച് സ്വയം
പര്യാപ്തമാകാന്‍
സംസ്ഥാന സര്‍ക്കാര്‍
പദ്ധതികളാവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
കേന്ദ്രത്തിന്റെ പുതിയ
നയം പദ്ധതിയെ
ബാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ചാവക്കാട്
താലൂക്കില്‍ വെറ്ററിനറി
പോളിക്ലിനിക്
2338.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ ചാവക്കാട്
താലൂക്കില്‍ നിലവില്‍
വെറ്ററിനറി
പോളിക്ലിനിക്കുകള്‍
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
താലൂക്കിലെ
മുല്ലശ്ശേരി വെറ്ററിനറി
ഡിസ്പെന്‍സറിയെ
വെറ്ററിനറി
പോളിക്ലിനിക്കായി
ഉയര്‍ത്തുന്നത്
സംബന്ധിച്ചുള്ള
പ്രൊപ്പോസല്‍
മൃഗസംരക്ഷണ വകുപ്പ്
ഡയറക്ടര്‍ക്ക്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
വെറ്ററിനറി
ഡിസ്പെന്‍സറിയെ റഫറല്‍
ആശുപത്രിയായി
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയുമെന്നത്
പരിഗണിച്ച്
പോളിക്ലിനിക്കായി
ഉയര്‍ത്താന്‍ അടിയന്തിര
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കുട്ടമ്പുഴ
വെറ്ററിനറി ഡിസ്പെന്‍സറിയുടെ
പ്രവര്‍ത്തനം
2339.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ 565
ചതുരശ്ര കിലോ മീറ്റര്‍
വിസ്തൃതിയുള്ള
കുട്ടമ്പുഴ
പഞ്ചായത്തിലെ
വെറ്ററിനറി
ഡിസ്പെന്‍സറിയുടെ
പ്രവര്‍ത്തനം
പഞ്ചായത്തിന്റെ എല്ലാ
മേഖലയിലും എത്തുവാന്‍
കഴിയാത്ത സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
565
ചതുരശ്ര കിലോ മീറ്റര്‍
വിസ്തൃതമായ കുട്ടമ്പുഴ
പഞ്ചായത്തില്‍
മാമലക്കണ്ടം,
ഇഞ്ചത്തൊടി,
വടാട്ടുപാറ
പ്രദേശങ്ങള്‍ക്കായി ഒരു
വെറ്ററിനറി സബ്
സെന്റര്‍ തുടങ്ങുവാന്‍
നടപടി സ്വീകരിക്കുമോ?
നാദാപുരം
മണ്ഡലത്തിലെ 'ആട് വസന്ത' രോഗം
2340.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നാദാപുരം
മണ്ഡലത്തിലെ വളയത്ത്
'ആട് വസന്ത'
സ്ഥിരീകരിച്ച
സാഹചര്യത്തില്‍ രോഗം
വ്യാപിക്കാതിരിക്കാന്‍
എന്തൊക്കെ പ്രതിരോധ
നടപടികള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ ?
ക്ഷീരകര്‍ഷകര്‍ക്ക്
സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി
2341.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്‍പ്പാദന
രംഗത്ത് കൂടുതല്‍ പേരെ
ആകര്‍ഷിക്കുന്നതിനും
സംരക്ഷിക്കുന്നതിനുമായി
ക്ഷീരകര്‍ഷക
കുടുംബങ്ങളെയും അവര്‍
വളര്‍ത്തുന്ന
കന്നുകാലികളെയും
ഉള്‍പ്പെടുത്തി ഒരു
സമഗ്ര ഇന്‍ഷ്വറന്‍സ്
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തില്‍ പാലുല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
2342.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തില്‍
എത്ര ക്ഷീരസഹകരണ
സംഘങ്ങള്‍
പ്രവ്രത്തിക്കുന്നുണ്ട്;
അവയുടെ പേരു വിവരങ്ങളും
ഓരോ സംഘത്തിലും
ദിനംപ്രതി ശരാശരി
അളക്കുന്ന പാലിന്റെ
അളവും വ്യക്തമാക്കാമോ;
(ബി)
കൂടുതല്‍
ക്ഷീരകര്‍ഷകരെ
കണ്ടെത്തി
പ്രോത്സാഹനവും
സഹായങ്ങളും നല്കി
പാലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ക്ഷീരവികസന വകുപ്പ്
എന്തെല്ലാം നടപടികളാണ്
ചേലക്കര മണ്ഡലത്തില്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
മില്‍ക്ക്ഷെഡ്
ഡെവലപ്മെന്റ് പദ്ധതി
2343.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍ക്ക്ഷെഡ്
ഡെവലപ്മെന്റ്
പദ്ധതിയിലൂടെ
നടപ്പിലാക്കുന്ന
കാര്യങ്ങളെന്തൊക്കെയാണ്;
ക്ഷീരകര്‍ഷകര്‍ക്ക് ഈ
പദ്ധതിയിലൂടെ നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
കാലിത്തീറ്റയുടെ
വിലവര്‍ദ്ധനവും
വൈക്കോലിന്റെ
ദൗര്‍ലഭ്യവും
ക്ഷീരകര്‍ഷകരെ
ബുദ്ധിമുട്ടിലാക്കുന്ന
സാഹചര്യത്തില്‍ അവരെ
സഹായിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഡയറി
ബോര്‍ഡ്
രൂപീകരിച്ചതിലൂടെ ഈ
മേഖലയില്‍ കൈവരിച്ച
നേട്ടങ്ങള്‍
വിശദമാക്കുമോ;
(ഡി)
2018
ഡിസംബറോടു കൂടി
സംസ്ഥാനത്തെ
പാലുല്പാദനത്തില്
സ്വയം
പര്യാപ്തമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്?
ക്ഷീരമേഖലയിലെ
പരിഷ്കരണ നടപടികൾ
2344.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
കന്നുകാലികളുടെ
വിപണനത്തിനും
ക്രയവിക്രയത്തിനും
ഇപ്പോള്‍
കൊണ്ടുവന്നിട്ടുള്ള
നിയന്ത്രണം കാരണം മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
കന്നുകാലികളെ
കൊണ്ടുവരുന്ന
ബുദ്ധിമുട്ട്
പരിഗണിച്ച്,
ഉല്പാദനക്ഷമത കൂടിയതും
നല്ല ജനിതക
ഗുണമുള്ളതുമായ
കറവപ്പശുക്കളെ മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും
കൊണ്ടുവരുന്നതിനുപകരം
കിടാരികളെ വളര്‍ത്തി
കര്‍ഷകര്‍ക്ക്
ആവശ്യാനുസരണം വിതരണം
ചെയ്യുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
കറവക്കാര്‍ക്ക്
ഒരു ക്ഷേമനിധി
രൂപീകരിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
മില്‍മ
എത്ര പാല് പ്രതിദിനം
അന്യസംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
കൊണ്ടുവരുന്നു എന്ന്
വ്യക്തമാക്കാമോ;
(ഡി)
മില്‍മ
പാല് വില
വര്‍ദ്ധനവിന്റെ
പൂര്‍ണ്ണ പ്രയോജനം
കര്ഷക്രക്ക്
ലഭിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഇ)
ഇതര
സംസ്ഥാനങ്ങളിലെപ്പോലെ,
ഉല്പാദനക്ഷമത കൂടിയതും
നമ്മുടെ കാലാവസ്ഥയ്ക്ക്
അനുയോജ്യമായവയുമായ
ഉരുക്കളെ കര്‍ഷകര്‍ക്ക്
വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ കന്നുകാലി ഫാം
2345.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയായ കോതമംഗലത്ത്
ക്ഷീരകര്‍ഷകര്‍ക്ക്
ഗുണനിലവാരമുള്ള
കന്നുകാലികളെ
ലഭ്യമാക്കുന്നതിനായി
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ കന്നുകാലി
ഫാം ആരംഭിക്കുന്നതിനു
വേണ്ട സാധ്യത പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മൃഗസംരക്ഷണ
വകുപ്പുമായി യോജിച്ച്
കോതമംഗലം മണ്ഡലത്തില്‍
കീരംപാറ, കുട്ടമ്പുഴ,
കവളങ്ങാട്, നേര്യമംഗലം
തുടങ്ങിയ സ്ഥലങ്ങളില്‍
കന്നുകാലി ഫാമുകള്‍
ആരംഭിക്കുന്നതിനു വേണ്ട
സാധ്യത പഠനം
നടത്തുന്നതിനുളള
നടപടികൾ സ്വീകരിക്കുമോ?