പള്‍സ്
പോളിയോ ഇമ്മ്യൂണൈസേഷന്‍
5819.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
-ലെ പള്‍സ് പോളിയോ
ഇമ്മ്യൂണൈസേഷന്‍
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
ഈ
വര്‍ഷം മാര്‍ച്ച് 20
വരെ എത്ര ശതമാനം
കുട്ടികള്‍ക്ക് പള്‍സ്
പോളിയോ നല്‍കിയെന്ന്
ജില്ല തിരിച്ച്
അറിയിക്കാമോ;
(സി)
ഈ
വര്‍ഷത്തെ പള്‍സ്
പോളിയോ ഇമ്മ്യൂണൈസേഷന്‍
പ്രോഗ്രാമിന് വേണ്ടി
ഓരോ ജില്ലയ്ക്കും, ഓരോ
പ്രാഥമികാരോഗ്യ
കേന്ദ്രത്തിനും
അനുവദിച്ച തുക
എത്രയെന്ന്
അറിയിക്കാമോ;
(ഡി)
ഇത്തരം
തുകയില്‍ നിന്ന്
പ്രാഥമികാരോഗ്യ
കേന്ദ്രത്തിന് ഏതെല്ലാം
കാര്യത്തിന്
ചെലവഴിക്കാം;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
ഈ
പ്രോഗ്രാം നൂറ്
ശതമാനത്തിലെത്തിക്കാന്‍
കൈക്കൊണ്ട നടപടികള്‍
വിശദീകരിക്കാമോ?
പബ്ലിക്ക് ഹെല്‍ത്ത് കേഡര്‍
രൂപീകരണം
5820.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
ആരോഗ്യ മേഖല നേരിടുന്ന
പുതിയ വെല്ലുവിളികള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉന്മൂലനം
ചെയ്തു എന്നുകരുതിയ പല
പകര്‍ച്ചവ്യാധികളും
വീണ്ടും കടന്നു
വരുന്നതും പുതിയ
രോഗങ്ങള്‍ പടരുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രാഥമിക
തലത്തില്‍
കുത്തിവെയ്പ്പിനോടുള്ള
വെറുപ്പും ശുചിത്വം
പാലിക്കുന്നതിലൂള്ള
അലംഭാവവും ജീവിതശൈലി
രോഗങ്ങളുടെ പെരുപ്പവും
ആരോഗ്യമേഖലയ്ക്ക്
വെല്ലുവിളി
ഉയര്‍ത്തുന്നുണ്ടോ;
(ഡി)
സര്‍ക്കാര്‍
സംവിധാനങ്ങളുടെ പരിമിതി
സ്വകാര്യ മേഖലയുടെ
വളര്‍ച്ചയ്ക്ക്
കാരണമാവുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ ;
(ഇ)
എങ്കില്‍
ഈ സാഹചര്യങ്ങളെ
നേരിടുന്നതിന്
പബ്ലിക്ക് ഹെല്‍ത്ത്
കേഡര്‍ രൂപീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍
വിശദാംശംങ്ങള്‍
നല്‍കുമോ ?
ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ ഓഫീസിലെ
മെഡിക്കല്‍ റി-ഇംബേഴ്സ്മെന്റ്
അപേക്ഷകള്‍
5821.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പ് ഡയറക്ടറുടെ
ഓഫീസില്‍ നിലവില്‍ എത്ര
മെഡിക്കല്‍
റി-ഇംബേഴ്സ്മെന്റ്
അപേക്ഷകള്‍ പെന്റിംഗ്
ഉണ്ട്; വിശദവിവരം
നല്‍കുമോ;
(ബി)
നിരവധി
മാസങ്ങളായി
ഡി.എച്ച്.എസ്.-ന്റെ
ഓഫീസില്‍ പ്രസ്തുത
അപേക്ഷകള്‍
നടപടിയെടുക്കാതെ
കെട്ടിക്കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഡി.എച്ച്.എസ്-ല്‍
ലഭിച്ചിട്ടുള്ള
അപേക്ഷകള്‍ എത്ര;
തീര്‍പ്പാക്കിയവ എത്ര;
വിശദവിവരം നല്‍കുമോ;
(ഡി)
കാലതാമസം
ഒഴിവാക്കുന്നതിനായി
പ്രത്യേക
ദൗത്യസംഘത്തിന് രൂപം
നല്കി പ്രശ്നത്തിന്
ശാശ്വത പരിഹാരം
കാണുന്നതിനുള്ള സത്വര
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് കാര്‍ഡ്
പുതുക്കല്‍
5822.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ ഇന്‍ഷുറന്‍സ്
കാര്‍ഡ്
പുതുക്കുന്നതിന് ഒരു
സ്ഥലത്തുതന്നെ ധാരാളം
പേര്‍ക്ക് സെന്റര്‍
അനുവദിക്കുന്നതിനാല്‍
ജനബാഹുല്യം മൂലം
ആളുകള്‍
ദുരിതത്തിലാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പ്രശ്നം
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(സി)
ഭാവിയില്‍
ഇത്തരം കാര്യങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനുള്ള
നിര്‍ദ്ദേശം നല്‍കുമോ?
മാലിന്യ
നിക്ഷേപത്തിനെതിരെ നടപടി
5823.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധികള്‍
പകര്‍ന്ന് പിടിക്കും
വിധം പൊതു സ്ഥലങ്ങളില്‍
മാലിന്യങ്ങള്‍
നിക്ഷേപിക്കുകയും
മലിനജലം ഒഴുക്കുകയും
ചെയ്യുന്നവര്‍ക്കെതിരെ
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
വീടുകളിലെ
മലിനജലം
പൊതുസ്ഥലത്തേക്കും
റോഡുകളിലേക്കും ഒഴുക്കി
വിടുന്നവര്‍ക്കെതിരെ
ലഭിക്കുന്ന പരാതികള്‍
ഗൗരവപൂര്‍വ്വം
അന്വേഷിച്ച് ഉചിതമായ
നടപടി സ്വീകരിക്കുമോ;
(സി)
ആരോഗ്യ ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനു്
ചുമതലപ്പെട്ട
ആരോഗ്യവകുപ്പ്
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണ്; ഇവരുടെ
പ്രധാന ചുതമലകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്കുള്,
കോളേജ് ഉള്‍പ്പെടയുള്ള
പൊതു സ്ഥാപനങ്ങളില്‍
ആരോഗ്യ ബോധവല്‍ക്കരണ
സന്ദേശങ്ങള്‍
പ്രചരിപ്പിക്കുന്നതിന്
നൂതന പദ്ധതികള്‍
നടപ്പിലാക്കുമോ?
പോഷകാഹാര
കുറവ് മുലമുള്ള അസുഖങ്ങള്‍
5824.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോഷകാഹാര കുറവ്
മൂലമുള്ള അസുഖങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പോഷകാഹാര കുറവ്
മൂലമുള്ള രോഗങ്ങള്‍
ഉണ്ടാകാനുള്ള
കാരണമെന്തെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(സി)
പോഷകാഹാര
കുറവ് മൂലം ഉണ്ടാകുന്ന
രോഗങ്ങള്‍
ചെറുക്കുന്നതിനായി
വിവിധ വകുപ്പുകളെ
ഏകോപിപ്പിച്ചുകൊണ്ടുള്ള
പദ്ധതികള്‍
ആവിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ജൂവനൈല്‍
പ്രമേഹം
5825.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൂവനൈല്‍
പ്രമേഹം ബാധിച്ച
കുട്ടികളുടെ എണ്ണം
വര്‍ദ്ധിച്ചു വരുന്നതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനെതിരെ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പീഡിയാട്രിക്
എന്‍ഡോക്രൈനോളജിസ്റ്റ്
തസ്തികയിലെ കുറവ്
പരിഹരിച്ച് ഈ മേഖലയിലെ
ചികിത്സ
ഫലപ്രദമാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
പായ്ക്ക്
ചെയ്യുന്ന കുടിവെള്ളത്തിന്റെ
ഗുണനിലവാര പരിശോധന
5826.
ശ്രീ.സി.കൃഷ്ണന്
,,
പി.വി. അന്‍വര്‍
,,
എന്‍. വിജയന് പിള്ള
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
വില്‍ക്കുന്ന
കുപ്പിവെള്ളത്തിന്റെ
സിംഹഭാഗവും മലിനമാണെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് പ്രത്യേക
പരിശോധന നടത്താന്‍
തയ്യാറാകുമോ;
(ബി)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ
നിയമപ്രകാരം
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
കുടിവെള്ള പാക്കേജിംഗ്
കമ്പനികള്‍ എത്രയെന്ന്
അറിയിക്കാമോ; ഈ
കമ്പനികള്‍ പായ്ക്ക്
ചെയ്യുന്ന കുടിവെള്ളം
ഗുണനിലവാര
പരിശോധനയ്ക്കു്
വിധേയമാക്കിയിട്ടുണ്ടോയെന്നു്
അറിയിക്കാമോ; വിശദാംശം
നല്‍കുമോ;
(സി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നുള്‍പ്പെടെ
സംസ്ഥാനത്ത്
കൊണ്ടുവന്ന് വില്പന
നടത്തുന്ന കുടിവെള്ളം
സുരക്ഷിതമാണെന്ന്
ഉറപ്പുവരുത്താനും,
ഗുണനിലവാരമില്ലാത്ത
കുടിവെള്ളം സംസ്ഥാനത്ത്
വില്‍ക്കുന്നില്ലെന്ന്
ഉറപ്പുവരുത്താനും നടപടി
സ്വീകരിക്കുമോ?
അവയവദാനം
നടത്തുന്നവർക്ക് ആജീവനാന്ത
ആരോഗ്യ പരിരക്ഷ
5827.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവദാനത്തിലെ
വാണിജ്യ താല്പര്യങ്ങള്
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍ പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; ഇതിന്റെ
പൂര്‍ണ്ണ വിവരങ്ങള്‍
വിശദമാക്കുമോ;
(ബി)
പരോപകാര
താല്പര്യം
മുന്‍നിറുത്തി അവയവദാനം
ചെയ്യുന്നവര്‍ക്കുള്ള
ആജീവനാന്ത ആരോഗ്യ
പരിരക്ഷ ഉറപ്പാക്കാന്‍
നടപടി സ്വീകരിയ്ക്കുമോ;
വിശദമാക്കുമോ?
ചിറ്റൂര്‍
താലൂക്ക് ആശുപത്രിയിലേക്ക്
ജീവന്‍രക്ഷാ ഉപകരണങ്ങള്‍
5828.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
ചിറ്റൂര്‍ താലൂക്ക്
ആശുപത്രിയിലേക്ക്
ജീവന്‍രക്ഷാ
ഉപകരണങ്ങള്‍
വാങ്ങുന്നതിന്
എം.എല്‍.എ.യുടെ ആസ്തി
വികസന ഫണ്ടില്‍നിന്നും
നാല്‍പ്പതു ലക്ഷം രൂപ
ആരോഗ്യ വകുപ്പ് സ.ഉ.
നമ്പര്‍ 2495/ 2017/
തീയതി 18/09/2017
പ്രകാരം
അനുവദിച്ചെങ്കിലും
നാളിതുവരെ പ്രസ്തുത തുക
വിനിയോഗിക്കാത്തതിന്റെ
കാരണം വിശദീകരിക്കാമോ;
(ബി)
ഈ
തുക ഉപയോഗിച്ച്
എന്തെല്ലാം ഉപകരണങ്ങള്‍
വാങ്ങാനാണ് ഉ
ദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച് ഫയല്‍
നടപടികളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
പ്രസ്തുത തുക
വിനിയോഗിക്കുന്നതില്‍
കൃത്യവിലോപം
നടന്നിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഇതിന്മേലുള്ള
ആരോഗ്യ വകുപ്പ്
ഡയറക്ടറുടെ വിശദീകരണം
ലഭ്യമാക്കാമോ?
മുരുകന്റെ
മരണത്തില്‍ മെഡിക്കല്‍
ബോര്‍ഡിന്റെ റിപ്പോര്‍ട്ട്
5829.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകടത്തില്‍പെട്ട്
ചികിത്സ കിട്ടാതെ തമിഴ്
നാട് സ്വദേശി മുരുകന്
മരിച്ച സംഭവത്തില്‍
ഡോക്ടര്‍മാര്‍ക്ക്
വീഴ്ച സംഭവിച്ചോ എന്ന്
കണ്ടെത്താന്‍
രൂപീകരിച്ച മെഡിക്കല്‍
ബോര്‍ഡ് സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
കുറ്റക്കാരായവര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു; വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഇല്ലെങ്കില്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ആയൂര്‍വേദ നഴ്സുമാരുടെ ജോലി
സമയം
5830.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആയൂര്‍വേദ നഴ്സുമാര്‍
അലോപ്പതി
നഴ്സുമാര്‍ക്ക്
അനുവദിച്ചിട്ടുള്ള
ജോലിസമയത്തേക്കാള്‍
കൂടുതല്‍ സമയം ജോലി
ചെയ്യേണ്ടി വരുന്ന
സാഹചര്യം നിലവിലുണ്ടോ;
(ബി)
പല
സര്‍ക്കാര്‍ ആയുര്‍വേദ
ആശുപത്രികളിലും 12
മണിക്കൂറില്‍ കൂടുതല്‍
സമയം ഇവര്‍ക്ക് ജോലി
ചെയ്യേണ്ടി
വരുന്നുണ്ടെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവരുടെ
അവധി ദിനങ്ങള്‍ ആരോഗ്യ
വകുപ്പിലെ നഴ്സുമാരെ
അപേക്ഷിച്ച്
കുറവാണെന്നും ഇതുമൂലം
വളരെയേറെ
ബുദ്ധിമുട്ടനുഭവിക്കേണ്ടി
വരുന്നുണ്ടെന്നുമുള്ള
പരാതികള്‍ നിലവിലുണ്ടോ;
(ഡി)
എങ്കില്‍
ഇവരുടെ ജോലിസമയം
സംബന്ധിച്ചും അവധി
വ്യവസ്ഥ സംബന്ധിച്ചും
സമാനസ്വഭാവമുള്ള മറ്റ്
തസ്തികയിലെ
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകളുമായി
താരതമ്യം ചെയ്ത്
പരാതികള്‍
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ശുചിത്വം
5831.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികള്‍
പൂര്‍ണ്ണമായും
ശുചിത്വത്തോടെ
സൂക്ഷിക്കാനുള്ള
നടപടികള്‍ ആണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെങ്കിലും
ചില
ഹോസ്പിറ്റലുകള്‍ക്ക്
ഇപ്പോഴും
ശുചിത്വത്തിന്റെ
കാര്യത്തില്‍ കാര്യമായ
പുരോഗതി കൈവരിക്കാന്‍
സാധിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആശുപത്രികളില്‍
ശുചിത്വം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍
ഒ.പി.ടിക്കറ്റിന് ഏകീകൃത
നിരക്ക്
5832.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍ ഒ.പി.
ടിക്കറ്റിന് ഏകീകൃതമായ
നിരക്ക്
നിശ്ചയിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ആശുപത്രി
വികസന സമിതി മുഖാന്തരം
പ്രാദേശികമായി
നിജപ്പെടുത്തി വരുന്ന ഈ
നിരക്ക് സംബന്ധിച്ചുള്ള
അപാകതകള്‍ പൊതുവായി
പരിഹരിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നടപടി
സ്വീകരിക്കുന്നതിന്
തീരുമാനമായിട്ടുണ്ടോ ;
(സി)
ആശുപത്രിയുടെ
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
ആശുപത്രി വികസന
സമിതിയ്ക്ക് ഉപയോഗ
യോഗ്യമാക്കാവുന്ന ഈ തുക
പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന്
അടിസ്ഥാനത്തില്‍
കാലോചിതമായി
പരിഷ്ക്കരിച്ച്
ഏകീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ഡി)
സാമ്പത്തികമായി
പിന്നോക്കാവസ്ഥയിലുള്ള
വിഭാഗങ്ങള്‍ക്ക് മിതമായ
നിരക്ക്
ക്രമീകരിച്ചുകൊണ്ട്
പ്രസ്തുത നടപടി
സത്വരമായി നടപ്പിലാക്കി
ആശുപത്രികളുടെ വികസന
സാധ്യത
ത്വരിതപ്പെടുത്തുന്നതിന്
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
റീഇംബേഴ്സ്മെന്റ്
നിഷേധിക്കുന്ന നടപടി
5833.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ.ഉ.(പി)നം.144/2013/എച്ച്&എഫ്.ഡബ്ള്യൂ.ഡി.
തീയതി 22.04.2013
പ്രകാരം നോട്ടിഫൈ
ചെയ്തിട്ടുള്ള (എം.
പാനല്‍ ചെയ്തിട്ടുള്ള)
പ്രൈവറ്റ്
ആശുപത്രികളില്‍
സര്‍ക്കാര്‍
ആശുപത്രികളിലെ തന്നെ
റഫറന്‍സോടുകൂടി
സര്‍ക്കാര്‍ ജീവനക്കാരോ
അവരുടെ ആശ്രിതരോ
ചികിത്സ നടത്തിയശേഷം
മെഡിക്കല്‍
റീഇംബേഴ്സ്മെന്റിനായി
അപ്പന്‍ഡിക്സ് II
സാക്ഷ്യപ്പെടുത്തുന്നതിന്
മോഡേണ്‍ മെഡിസിന്റെ
ഡി.എം.ഒ.മാര്‍ക്ക്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ബന്ധപ്പെട്ട
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ഉള്‍പ്പെടെ വിശദവിവരം
നല്‍കുമോ;
(ബി)
നിയമം
മൂലം പ്രസ്തുത അവകാശം
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഉണ്ടെന്നിരിക്കെ ആയത്
നിഷേധിക്കുന്ന ഡി.എം.ഒ.
മാര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുമോ;
(സി)
ഇപ്രകാരം
ഡി.എം.ഒ.മാര്‍
സ്വീകരിച്ചുവരുന്ന നിയമ
വിരുദ്ധ നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ രേഖാമൂലം
പരാതി നല്കിയാല്
ബന്ധപ്പെട്ടവര്‍ക്കെതിരെ
ചട്ടപ്രകാരം നടപടി
സ്വീകരിക്കുമോ?
കാന്‍സര്‍ രോഗികളുടെ
എണ്ണത്തിലെ വർദ്ധനവ്
5834.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗികളുടെ
എണ്ണം ഓരോവര്‍ഷവും
കണക്കാക്കുന്നതിനായി
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ; ഇപ്പോള്‍
എത്ര കാന്‍സര്‍
രോഗികളാണ് ഉള്ളതെന്ന
കണക്കുണ്ടോ;
(ബി)
ഇതില്‍
സ്ത്രീകള്‍,
പുരുഷന്മാര്, പതിനഞ്ച്
വയസ്സിന് താഴെയുള്ള
കുട്ടികള്‍ പതിനഞ്ചിനും
നാല്പതിനും
ഇടയിലുള്ളവര്‍
നാല്പതിന് മുകളില്‍
പ്രായമുള്ളവര്‍
എന്നിങ്ങനെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
കാന്‍സര്‍
രോഗികളുടെ എണ്ണം
സംസ്ഥാനത്ത്
ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
രോഗം
വര്‍ദ്ധിക്കാനുണ്ടായ
കാരണം വിശദമാക്കാമോ;
(ഡി)
രോഗം
കുറയ്ക്കാന്‍ എന്തൊക്കെ
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
താലൂക്കുകള്‍
തോറും സൗജന്യ കാന്‍സര്‍
നിര്‍ണ്ണയ ക്യാമ്പുകള്‍
നടത്തുന്നതിനും രോഗം
വരാതിരിക്കുന്നതിന്
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനും
വേണ്ടി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ പുറമണ്ണൂര്‍
ആയൂര്‍വേദ ഡിസ്പെന്‍സറി
5835.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
ഇരിമ്പിളിയം
പഞ്ചായത്തിലെ
പുറമണ്ണൂര്‍ ആയൂര്‍വേദ
ഡിസ്പെന്‍സറിയുടെ
കെട്ടിടം തകര്‍ന്നു
വീഴാറായ കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ജില്ലാ
ആയൂര്‍വേദ മെഡിക്കല്‍
ഓഫീസര്‍, ഐ.എസ്.എം
ഡയറക്ടര്‍ എന്നിവര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഐ.എസ്.എം
ഡയറക്ടര്‍
സംസ്ഥാനതലത്തില്‍
തയ്യാറാക്കിയ ബഡ്ജറ്റ്
പ്രെപ്പോസലില്‍
പുറമണ്ണൂര്‍ ആയൂര്‍വേദ
ആശുപത്രി
കെട്ടിടത്തിനുളള ഫണ്ട്
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളുടെ
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ഡി)
അടുത്ത
ബഡ്ജറ്റില്‍
പുറമണ്ണൂര്‍ ആയൂര്‍വേദ
ആശുപത്രി
കെട്ടിടത്തിന്റെ കാര്യം
പരിഗണിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
ഐ.എസ്.എം ഡയറക്ടര്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പകര്‍ച്ചവ്യാധി
നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍
5836.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധി
നിയന്ത്രണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനായി
ആരോഗ്യവകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
പകര്‍ച്ചവ്യാധി
നിയന്ത്രണത്തിന്
പൊതുജനപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
കഴിഞ്ഞ
കാലവര്‍ഷക്കാലത്ത്
പകര്‍ച്ചവ്യാധിമൂലം
സംസ്ഥാനത്ത് എത്ര പേര്
മരണപ്പെട്ടു;
ജില്ലാടിസ്ഥാനത്തിലുള്ള
വിശദാംശം നല്‍കാമോ;
(ഡി)
പകര്‍ച്ചവ്യാധി
മൂലം മരണങ്ങള്
ഉണ്ടാകാതിരിക്കാനായി
സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന
അടിയന്തരവും ശക്തവുമായ
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ഇ)
പകര്‍ച്ചവ്യാധി
പടരുന്നത്
തടയുന്നതിനുള്ള
ബോധവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍
നാളിതുവരെ ചെലവഴിച്ച
തുകയുടെ വിശദാംശം
നല്‍കാമോ ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍ മുഖേന സാന്ത്വന
ചികിത്സാ പ്രവര്‍ത്തനങ്ങള്‍
5837.
ശ്രീ.റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാന്ത്വന ചികിത്സാ
നെറ്റ് വര്‍ക്ക് ഒരു
സാമൂഹ്യപ്രസ്ഥാനമായി
മാറിയിട്ടുള്ള
സാഹചര്യത്തില്‍,
പാലിയേറ്റീവ് കെയര്‍
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍ മുഖേന
സാന്ത്വന ചികിത്സാ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ആശാവര്‍ക്കര്‍മാരുടെ
സേവനം സാന്ത്വന
ചികിത്സാ രംഗത്ത്
പ്രയോജനപ്പെടുത്തുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
ആരോഗ്യവിവരങ്ങള്‍
ഡിജിറ്റലായി സൂക്ഷിക്കുന്ന
പദ്ധതി
5838.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓരോ പൗരന്റെയും
ആരോഗ്യവിവരങ്ങള്‍
ഡിജിറ്റലായി
സൂക്ഷിക്കുന്ന പദ്ധതി
പ്രവര്ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ആദ്യ
ഇ-ഹെല്‍ത്ത് സെന്ററായി
പ്രഖ്യാപിച്ച
പേരൂര്‍ക്കട ജില്ലാ
ആശുപത്രിയില്‍ ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
നിലവില്‍ ഏതൊക്കെ
വിഭാഗങ്ങളിലാണ്
ഓണ്‍ലൈന്‍ സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ഉദ്ഘാടനം
കഴിഞ്ഞ ആദ്യ
ആശുപത്രിയില്‍ പോലും
ഇതുവരെ പദ്ധതി
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍
സംസ്ഥാനം മുഴുവനും ഈ
പദ്ധതി എന്നത്തേക്ക്
പ്രവര്‍ത്തികമാക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ജനസംഖ്യാനുപാതികമായി
ആരോഗ്യ കേന്ദ്രങ്ങള്‍
5839.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
ജനസംഖ്യാനുപാതികമായി
ആരോഗ്യ കേന്ദ്രങ്ങള്‍
ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രദേശത്തെ
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാനും
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ കുറവു
നികത്താനും അടിയന്തിര
നടപടി സ്വീകരിക്കുമോ;
(സി)
ജനസംഖ്യാനുപാതികമായി
മലപ്പുറം ജില്ലയില്‍
കൂടുതല്‍ ചികിത്സാ
സൗകര്യം ഒരുക്കുവാന്‍
തയ്യാറാകുമോ?
ദേശീയ
ആരോഗ്യ മിഷന് വഴി
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
5840.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി. കെ. ശശീന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയ ആരോഗ്യ മിഷന്
വഴി നടപ്പിലാക്കി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
അതിനായി ലഭിച്ച കേന്ദ്ര
സഹായം എത്രയെന്നും
അറിയിക്കാമോ;
(ബി)
ദേശീയാരോഗ്യ
ദൗത്യത്തിന്റെ ഭാഗമായി
ആശുപത്രികളെ
നവീകരിക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്തു
വിജയപ്രദമായി
നടത്തിവരുന്ന
വാക്സിനേഷന് പരിപാടി
ചില ജില്ലകളില്‍
വേണ്ടത്ര ലക്ഷ്യം
നേടാത്തതിനാല്‍,
ദേശീയാരോഗ്യ
ദൗത്യത്തിന്റെ ഭാഗമായി
പ്രസ്തുത ജില്ലകളില്‍
പ്രത്യേകം പദ്ധതി
ആവിഷ്ക്കരിച്ചു
നടപ്പാക്കാന്‍
സാധിക്കുമോ
എന്നറിയിക്കാമോ;
ഹൈക്കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
വാക്സിനേഷന്
നിര്‍ബന്ധമാക്കാന്‍
നടപടി സ്വീകരിക്കുമോ?
അമൃതം
ആരോഗ്യം പദ്ധതി
5841.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമൃതം
ആരോഗ്യം പദ്ധതിയിലൂടെ
ജീവിതശൈലി
രോഗനിയന്ത്രണം
ഫലപ്രദമായി
നടപ്പിലാക്കുവാന്‍
കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ എന്തുകൊണ്ട്;
(ബി)
കെയര്‍
ഒാണ് വീല്‍സ് ആന്റ്
കെയര്‍ ഒാണ് വേവ്സ്സ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(സി)
രക്താതിസമ്മര്‍ദ്ദം
മൂലമുള്ള
ആരോഗ്യപ്രശ്നങ്ങള്‍
വര്‍ദ്ധിച്ച
സാഹചര്യത്തില്‍ എല്ലാ
താലൂക്ക്
ആശുപത്രികളിലും
സ്ട്രോക്ക്
ക്ലിനിക്കുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
കുടുംബ
ആരോഗ്യകേന്ദ്രങ്ങളായി
തെരഞ്ഞെടുക്കപ്പെട്ട
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളില്‍
മെച്ചപ്പെട്ട
സൗകര്യങ്ങള്‍
രോഗികള്‍ക്ക്
ഒരുക്കുന്നതിനും,
ഗുണമേന്മയുള്ള
ചികിത്സയ്ക്കായി
പ്രത്യേക ചികിത്സാ
മാര്‍ഗ്ഗരേഖ
ഒരുക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ?
ഹൃദ്യം
പദ്ധതി
5842.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സങ്കീര്‍ണ്ണമായ
ഹൃദ്രോഗങ്ങളുമായി
ജനിക്കുന്ന
കുട്ടികള്‍ക്കായി
'ഹൃദ്യം' എന്ന സൗജന്യ
ചികിത്സാ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
വകയിരുത്തിയിരിക്കുന്ന
തുകയെത്രയാണ്; പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
സംസ്ഥാനത്തെ
ഏതൊക്കെ
ആശുപത്രികളിലാണ്
പ്രസ്തുത
ചികിത്സയ്ക്കുള്ള
സൗകര്യം ഒരുക്കുന്നത്;
(ഡി)
ഇതിനായുള്ള
ഫണ്ട് മറ്റേതെങ്കിലും
ഏജന്‍സി വഹിക്കാമെന്ന്
ഉറപ്പ്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നിരാമയ
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
5843.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിരാമയ
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
നാഷണല്‍
ട്രസ്റ്റ് ആക്ടിന്റെ
പരിധിയില്‍ വരുന്ന
വെെകല്യമുളളവര്ക്ക് ഇൗ
പദ്ധതിയിലൂടെ
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
എ.പി.എല്‍,
ബി.പി.എല്‍
വ്യത്യാസമില്ലാതെ
അസുഖബാധിതര്‍ക്ക് ഇൗ
പദ്ധതിയില്‍
ചേരാവുന്നതാണോ; എത്ര
ലക്ഷം രൂപയുടെ
ആനുകൂല്യമാണ് ഇൗ
പദ്ധതിയില്‍
ചേരുന്നവര്‍ക്ക്
നല്കുന്നതെന്നുളള
വിശദാംശം ലഭ്യമാക്കാമോ?
ജീവിതശൈലീ
രോഗ നിയന്ത്രണ പദ്ധതി
5844.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിതശൈലീ
രോഗ നിയന്ത്രണ
പദ്ധതിയായ 'അമൃതം'
ആരോഗ്യ പദ്ധതിയ്ക്കായി
ലോകാരോഗ്യ സംഘടന
നല്കുന്ന സഹായം
എന്തെല്ലാമാണ്;
(ബി)
വിദ്യാലയങ്ങളില്‍
നടപ്പിലാക്കുന്ന ലീപ്
(Life Style Education
and Awareness
programme) എന്ന പദ്ധതി
കാര്യക്ഷമമാണോ;
അല്ലെങ്കില്‍ പദ്ധതി
കാര്യക്ഷമമായി
നിര്‍വഹിച്ച് ഭാവി
തലമുറയെ ജീവിതശൈലീ
രോഗങ്ങളില്‍ നിന്നും
മുക്തമാക്കുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ?
ജീവന്‍രേഖ
പദ്ധതി
5845.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരംഭിച്ച 'ജീവന്‍രേഖ'
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
ഏതൊക്കെ
ജില്ലകളിലെ സര്‍ക്കാര്‍
ആശുപത്രികളിലാണ് ആദ്യ
ഘട്ടത്തില്‍ ഇൗ പദ്ധതി
നടപ്പിലാക്കിയത്;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത
ആശുപത്രികളില്‍ ഇതിനകം
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
പ്രസ്തുത
ആശുപത്രികളില്‍
ചികിത്സാ
നടപടിക്രമങ്ങള്‍
സുഗമമാക്കുന്നതിന്
പദ്ധതി സഹായകമായോ;
(ഇ)
പ്രസ്തുത ജില്ലകളിലെ
സാംക്രമിക രോഗങ്ങള്‍
തടയുന്നതില്‍ പദ്ധതി
വഹിച്ച പങ്കെന്തെന്ന്
വ്യക്തമാക്കുമോ?
കുട്ടികളുടെ
ചികിത്സാ പദ്ധതികള്‍
5846.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പതിനഞ്ചു
വയസു വരെയുള്ള
കുട്ടികള്‍ക്ക്
സൗജന്യമായി നല്കുന്ന
ചികിത്സാ പദ്ധതികള്‍
എന്തൊക്കെ എന്ന്
വിശദമാക്കുമോ ?
വിദേശമാതൃകയില്‍
ട്രോമാകെയര്‍ ശൃംഖല
5847.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദേശമാതൃകയില്‍
ട്രോമാകെയര്‍ ശൃംഖല
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരാണ് നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുള്ളത്;
നിര്‍ദ്ദേശങ്ങളുടെ
വിശദാംശം
വ്യക്തമാക്കാമോ; ഈ
നിര്‍ദ്ദേശങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ?
ഔട്ട്
പേഷ്യന്റ് ചികിത്സയ്ക്ക്
ഓണ്‍ലൈന്‍ വഴി ബുക്കിംഗ്
സംവിധാനം
5848.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍ ഔട്ട്
പേഷ്യന്റ്
ചികിത്സയ്ക്കായി
ഓണ്‍ലൈന്‍ വഴി ബുക്ക്
ചെയ്യാവുന്ന സംവിധാനം
നിലവില്‍
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രീകൃത
ഒ. പി. സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്റെ
നേട്ടങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഓണ്‍ലൈന്‍
രജിസ്ട്രേഷന്
നടത്തുന്നതിന്റെ
നടപടിക്രമം
വിശദമാക്കുമോ;
(ഡി)
ജനറല്‍
ആശുപത്രികള്‍, ജില്ലാ,
താലൂക്ക് ആശുപത്രികള്‍
എന്നിവിടങ്ങളിലേക്ക് ഈ
സംവിധാനം
വ്യാപിപ്പിക്കുമോ ;
വ്യക്തമാക്കുമോ;
(ഇ)
ഒ.
പി. ചികിത്സയ്ക്കുള്ള
ബുക്കിംഗ് ഓണ്‍ലൈന്‍
അല്ലാതെ എവിടെയെല്ലാം
ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ?
ആന്റി
ബയോട്ടിക് ഇഞ്ചക്ഷനുകളുടെ
ലഭ്യതക്കുറവ് പരിഹരിക്കാന്‍
നടപടി
5849.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളില്‍
ആന്റി ബയോട്ടിക്
ഇഞ്ചക്ഷനുകളുടെ
ലഭ്യതക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
വേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ശ്വാസ്
ക്ലിനിക്കുകള്‍
5850.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിനി ക്യാന്‍സര്‍
സെന്ററുകള്‍
അരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയെല്ലാം
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍ ശ്വാസ്
ക്ലിനിക്കുകള്‍
സ്ഥാപിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ശ്വാസ്
ക്ലിനിക്കുള്‍ മുഖേന
ലഭ്യമാകുന്ന സേവനങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
ജില്ലാ,
താലൂക്ക് ആശുപത്രികളിലെ
രാത്രികാല ചികിത്സ
5851.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ,
താലൂക്ക്
ആശുപത്രികളില്‍ രാത്രി
കാലങ്ങളില്‍ വിദഗ്ദ്ധ
ചികിത്സ
ഉറപ്പാക്കുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
രാത്രി
കാലങ്ങളില്‍ ആവശ്യമായ
ഡോക്ടര്‍മാരില്ലാത്തതിനാല്‍
പ്രസ്തുത
ആശുപത്രികളില്‍
അടിയന്തര
ആവശ്യങ്ങള്‍ക്ക്
എത്തുന്ന രോഗികള്‍ക്ക്
അസൗകര്യമുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ആശുപത്രികളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ ?
പുതുതായി
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍
5852.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യമേഖലയുടെ
സമഗ്രവികസനത്തിന്റെ
ഭാഗമായി പുതുതായി
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളോ
ആരോഗ്യവകുപ്പിന്
കീഴിലുള്ള
മറ്റെന്തെങ്കിലും
സ്ഥാപനങ്ങളോ
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ ആയത്
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിലേതെങ്കിലും
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയത്
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
എടവനക്കാട്
പി.എച്ച്.സി -യെ സി.എച്ച്.സി
-യായി ഉയര്‍ത്തുന്നതിന് നടപടി
5853.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വൈപ്പിന്‍
ബ്ലോക്ക്
പഞ്ചായത്തിന്റെ
പരിധിയില്‍ സി.എച്ച്.സി
നിലവിലില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ജനസാന്ദ്രതയേറിയതും
തീരദേശമെന്ന
പ്രത്യേകതയും
പരിഗണിച്ച് വൈപ്പിന്‍
ബ്ലോക്ക് പഞ്ചായത്തിലെ
എടവനക്കാട് പ്രാഥമിക
ആരോഗ്യകേന്ദ്രത്തെ
സി.എച്ച്.സിയായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ട്രോമാ കെയര്‍ യൂണിറ്റും
ഓങ്കോളജി വകുപ്പും
ആരംഭിക്കുന്നതിന് നടപടി
5854.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ട്രോമാ കെയര്‍
യൂണിറ്റും ഓങ്കോളജി
വകുപ്പും
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇവ ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(സി)
ഇവിടെ
ഡീ അഡിക്ഷന് സെന്റര്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
പി.എച്ച്.സി.കളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കാൻ പദ്ധതി
5855.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇടുക്കി ജില്ലയില്‍
ഏതൊക്കെ
പി.എച്ച്.സി-കളെയാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കിയതെന്നും
ഇതിന്റെ ഭാഗമായി
എത്രപേരെ ജില്ലയില്‍
പുതിയതായി
നിയമിച്ചെന്നും
വ്യക്തമാക്കുമോ;
(ബി)
ജില്ലയിലെ
അവശേഷിക്കുന്ന
പി.എച്ച്.സി -കളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
2018-19 സാമ്പത്തിക
വര്‍ഷം ഏതൊക്കെ
പി.എച്ച്.സി-കളെയാണ്
ഇതിനുവേണ്ടി
പരിഗണിക്കുന്നത്;
വ്യക്തമാക്കുമോ?
മറ്റം
പ്രാഥമികാരോഗ്യ കേന്ദ്രത്തെ
കുടുംബാരോഗ്യകേന്ദ്രമായി
ഉയര്‍ത്താന്‍ നടപടി
5856.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍
ചൊവ്വന്നൂര്‍
ബ്ലോക്കില്‍ മണലൂര്‍
മണ്ഡലത്തിന്റെ ഭാഗമായി
കിടക്കുന്ന ചൂണ്ടല്‍,
കണ്ടാണശ്ശേരി
പഞ്ചായത്ത്
പ്രദേശങ്ങളില്‍ ഉള്ള
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കണ്ടാണശ്ശേരി
ഗ്രാമപഞ്ചായത്തില്‍
മറ്റം പ്രാഥമികാരോഗ്യ
കേന്ദ്രത്തെ
കുടുംബാരോഗ്യകേന്ദ്രമായി
ഉയര്‍ത്താന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
വൈക്കം
ഗവണ്മെന്റ് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
5857.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച വൈക്കം
താലൂക്ക് ഗവണ്മെന്റ്
ഹെഡ് ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ വികസന
പദ്ധതി ഏതുഘട്ടത്തില്‍
ആണെന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ നിലവില്‍
ഡയാലിസിസ് യൂണിറ്റ്
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഡയാലിസിസ് യൂണിറ്റ്
പ്രവര്‍ത്തിക്കുന്നില്ല
എങ്കില്‍ ഡയാലിസിസ്
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
നിലവില്‍
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കോട്ടയം
ജില്ലയില്‍ ഗവണ്മെന്റ്
ജില്ലാ ആശുപത്രി
നിലവിലുണ്ടോ;
(ഇ)
വൈക്കം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയെ ജില്ലാ
ആശുപത്രിയായി
ഉയര്‍ത്തുവാനുള്ള
പദ്ധതി
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ചെറുപ്പ
സി.എച്ച്.സി- യില്‍ ഡയാലിസിസ്
യൂണിറ്റ്
5858.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍
കോളേജിനോടനുബന്ധിച്ചുള്ള
ചെറൂപ്പ സി.എച്ച്.സി-
യില്‍ ഡയാലിസിസ്
യൂണിറ്റ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനുവേണ്ടി
എം.എല്‍.എ.യുടെ നിയോജക
മണ്ഡലം ആസ്തി വികസന
ഫണ്ടില്‍ നിന്നും
ഇതുവരെയായി എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(സി)
ഇതിനാവശ്യമായ
ഡോക്ടര്‍മാരെയും മറ്റു
ജീവനക്കാരെയും
കണ്ടെത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
വാമനപുരം
പി എച്ച് സി - യിലെ
നിര്‍മ്മാണ പ്രവൃത്തികള്‍
5859.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
G.O
(Rt)
No.643/2017/H&FWD
തീയതി 13/3/2017
പ്രകാരം ഭരണാനുമതി
ലഭിച്ച വാമനപുരം
നിയോജകമണ്ഡലത്തിലെ
വാമനപുരം പി .എച്ച് .സി
-യില്‍ 50 കിടക്കകളുള്ള
വാര്‍ഡും
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്കും
നിര്‍മ്മിക്കുന്നതിനുള്ള
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
ആരംഭിച്ചില്ലായെങ്കില്‍
ഭരണാനുമതി ലഭിച്ച് ഒരു
വര്‍ഷം കഴിഞ്ഞിട്ടും
പ്രവൃത്തി ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
മലപ്പുറം
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ഡയാലിസിസ്
സെന്ററും കാരുണ്യ ഫാര്‍മസിയും
5860.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ഡയാലിസിസ് സെന്ററും
കാരുണ്യ ഫാര്‍മസിയും
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ പി.എച്ച്.സി
-കളില്‍ കിടത്തി ചികിത്സ
ആരംഭിക്കുന്നതിന് നടപടി
5861.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ ഏതെല്ലാം
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളിലാണ്
കിടത്തി ചികിത്സ
നിലവിലുള്ളത്;
(ബി)
മൊറയൂര്‍,
തൃപ്പനച്ചി, ആനക്കയം,
കോഡൂര്‍
പി.എച്ച്.സി.കളില്‍
കിടത്തി ചികിത്സ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കണ്ണമംഗലം
പി.എച്ച്.സി - ക്ക് പുതിയ
കെട്ടിടം
5862.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണമംഗലം
പി.എച്ച്.സി-ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ സ്ഥലം
സൗജന്യമായി
ലഭ്യമായിട്ടും അത്
പ്രയോജനപ്പെടുത്തുവാന്‍
നാളിതുവരെ നടപടികള്‍
സ്വീകരിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പി.എച്ച്.സി - ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ആശുപത്രികള്‍ക്ക്
അനുവദിച്ച ഫണ്ട്
5863.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആലത്തൂര്‍
മണ്ഡലത്തിലെ
ആശുപത്രികളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
അനുവദിച്ച ഫണ്ടിന്റെ
വിശദാംശം ലഭ്യമാക്കാമോ?
മാവേലിക്കര
ആയുര്‍വേദാശുപത്രിയെ
താലൂക്കാശുപത്രിയായി
ഉയര്‍ത്താന്‍ നടപടി
5864.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ആയുര്‍വേദാശുപത്രിയെ
താലൂക്കാശുപത്രിയായി
ഉയര്‍ത്തുന്നതിനുള്ള
ആരോഗ്യവകുപ്പിന്റെ
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയെ താലൂക്ക്
ആയൂര്‍വേദ ആശുപത്രിയായി
ഉയര്‍ത്തി ആവശ്യമായ
തസ്തികകള്‍
സൃഷ്ടിക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയില്‍
ഫിസിയോതെറാപ്പിസ്റ്റ്
ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഫിസിയോതെറാപ്പിസ്റ്റിന്റെയും
ക്ലര്‍ക്കിന്റെയും
നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സുബ്രഹ്മണ്യ
സ്മാരക സര്‍ക്കാര്‍ ആയൂര്‍വേദ
ആശുപത്രി
5865.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ എളവള്ളി
പറയ്ക്കാട് സ്ഥിതി
ചെയ്യുന്ന
കുന്നത്തുള്ളി
സുബ്രഹ്മണ്യ സ്മാരക
സര്‍ക്കാര്‍ ആയൂര്‍വേദ
ആശുപത്രിയുടെ
വികസനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഈ
ആശുപത്രിയുടെ
ചുറ്റുമതില്‍
നിര്‍മ്മാണത്തിനായി
എന്തെങ്കിലും ഫണ്ട്
ലഭ്യമായിട്ടുണ്ടോ;
(സി)
ധാരാളം
രോഗികള്‍ ആശ്രയിക്കുന്ന
ഈ ആശുപത്രിയില്‍
നിലവിലുളള കെട്ടിടം
പ്രയോജനപ്പെടുത്തി
കിടത്തി
ചികിത്സയ്ക്കുള്ള
സൗകര്യം
ഏര്‍പ്പെടുത്താന്‍
നടപടി എടുക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
തളിപ്പറമ്പ്
താലൂക്ക് ആശുപത്രി
5866.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ തളിപ്പറമ്പ്
താലൂക്ക് ആശുപത്രി
ജില്ലാ
ആശുപത്രിയാക്കാനും
ഇരിക്കൂര്‍
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
താലൂക്ക്
ആശുപത്രിയാക്കാനും
മുന്‍ സര്‍ക്കാര്‍
തീരുമാനിച്ചിരുന്നോ;
(ബി)
പ്രസ്തുത
തീരുമാനം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയില്‍
നെഫ്രോളജി യൂണിറ്റ്
5867.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
താലൂക്ക് ആശുപത്രിയില്‍
നെഫ്രോളജി യൂണിറ്റിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സം ഉണ്ടോ;
(സി)
സാധാരണക്കാരായ
രോഗികള്‍ക്ക് ഏറെ
പ്രയോജനപ്രദമായ ഈ
വിഭാഗത്തിന്റെ
പ്രവര്‍ത്തനം എന്നേക്ക്
ആരംഭിക്കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
കുറത്തികാട്
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററില്‍ കിടത്തി ചികിത്സ
5868.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
കുറത്തികാട്
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
കിടത്തി ചികിത്സ
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കിടത്തി
ചികിത്സ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
ആശുപത്രിയില്‍
നിലവിലുള്ള
ഡോക്ടര്‍മാര്‍,
സ്റ്റാഫ് ഇവരുടെ കണക്ക്
വ്യക്തമാക്കുമോ;
ഒഴിവുകള്‍
നികത്താനുണ്ടോ;
എങ്കില്‍ ഇതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ക്യാന്‍സര്‍ ഡിറ്റക്ഷന്‍
സെന്റര്‍
5869.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
ക്യാന്‍സര്‍
ഡിറ്റക്ഷന്‍ സെന്റര്‍
പ്രവര്‍ത്തിച്ചിരുന്നോ;ഈ
സെന്ററിലൂടെ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിരുന്നത്;വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
യാതൊരു
പ്രവര്‍ത്തനങ്ങളും
കാര്യക്ഷമമായി
നടക്കുന്നില്ലെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സെന്ററിന്റെ
പ്രവര്‍ത്തനങ്ങള്‍
ജനങ്ങള്‍ക്ക്
പ്രയോജനകരമായ രീതിയില്‍
സജീവമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
കന്യാകുളങ്ങര
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്ററിന്റെ ശോച്യാവസ്ഥ
5870.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലത്തിലെ
കന്യാകുളങ്ങര
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
1997-ല്‍
സാമൂഹ്യാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തപ്പെട്ട ഈ
സ്ഥാപനത്തില്‍ ഇപ്പോഴും
1951-ല്‍ സ്ഥാപനം
ആരംഭിക്കുമ്പോഴുള്ള 12
കിടക്കകള്‍
മാത്രമാണുള്ളതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ശരാശരി
600-ല്‍ അധികം രോഗികള്‍
എത്തുന്ന ഈ
ആശുപത്രിയില്‍ മതിയായ
സൗകര്യങ്ങള്‍ ഉണ്ടെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
ഹെല്‍ത്ത് സെന്ററില്‍
ഏതെങ്കിലും പുതിയ
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ?
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയിലെ
ഒഴിവുകള്‍
5871.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ജനറല്‍ ആശുപത്രിയില്‍
വിവിധ തസ്തികകളിലായി 24
ഒഴിവുകള്‍
നികത്തുവാനുണ്ടെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ ഒഴിവുകള്‍ നികത്തി
സാധാരണക്കാരായ രോഗികളെ
സഹായിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
കാഞ്ഞങ്ങാട്
ജില്ലാ ആശുപത്രിയില്‍ മുഴുവൻ
സമയ ഫാര്‍മസി
5872.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ കാഞ്ഞങ്ങാട്
പ്രവര്‍ത്തിക്കുന്ന
ജില്ലാ ആശുപത്രിയിലെ
ഫാര്‍മസി നിലവില്‍ 24
മണിക്കൂറും
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
രാത്രി
സമയങ്ങളില്‍ ഏറെ ദൂരെ
നിന്നും വരുന്ന
രോഗികള്‍ക്ക്
എഴുതിക്കൊടുത്ത മരുന്ന്
കിട്ടാതെ ടൗണിലും
മറ്റും അലയേണ്ടിവരുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജില്ലയിലെ
പ്രധാന ചികിത്സാ
കേന്ദ്രമായ കാഞ്ഞങ്ങാട്
ജില്ലാ ആശുപത്രിയില്‍
24 മണിക്കൂറും ഫാര്‍മസി
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആരോഗ്യ
വകുപ്പില്‍
ഡ്യൂട്ടിക്കിടയില്‍ അപകടം
5873.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കൂത്തുപറമ്പ്
നിയോജകമണ്ഡലത്തിലെ,
കുന്നോത്ത് പറമ്പ്
പി.എച്ച്.സി.യിലെ ശ്രി.
അശോകന് .സി.പി.,
സീനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍,
ഡ്യൂട്ടിക്കിടയില്‍
അപകടം സംഭവിച്ച്
അബോധാവസ്ഥയില്‍
കിടക്കുന്ന
ഇദ്ദേഹത്തിന് പ്രത്യേക
അവശത അവധിക്ക്
അപേക്ഷിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രത്യേക അവശത അവധി
അനുവദിക്കാന്‍
സാങ്കേതിക തടസം
എന്താണെന്ന്
വിശദമാക്കാമോ ;
(സി)
പ്രത്യേക
അവശത അവധി
അനുവദിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ഡി)
ഇദ്ദേഹത്തിന്റെ
മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റ്
അപേക്ഷയില്‍ എന്തൊക്കെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
ഹോമിയോ
വിഭാഗത്തിലെ നഴ്സുമാരുടെ
ജോലിസമയ ക്രമീകരണം
5874.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആരോഗ്യ വകുപ്പില്‍
അലോപ്പതി, ആയുര്‍വ്വേദ
ഹോമിയോപ്പതി
വിഭാഗങ്ങളിലെ
നഴ്സുമാരുടെ ജോലിയുടെ
സമയ ക്രമീകരണം
എങ്ങനെയാണ്
നിശ്ചയിച്ചിട്ടുള്ളത്;
ഇവിടെ എത്ര ഷിഫ്റ്റ്
സമ്പ്രദായമാണ് നിലവില്‍
ഉള്ളത്;വിശദമാക്കുമോ;
(ബി)
ഹോമിയോ
വിഭാഗത്തില്‍ ജോലി
ചെയ്യുന്ന
നഴ്സുമാര്‍ക്ക് രണ്ട്
ഷിഫ്റ്റ് ആണോ
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(സി)
ഇവര്‍ക്ക്
ഏഴ് ദിവസം
തുടര്‍ച്ചയായി രാത്രി
ഡ്യൂട്ടി ചെയ്താല്‍
നൈറ്റ് ഓഫ്
നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണ്;
(ഡി)
സംസ്ഥാനത്ത്
അലോപ്പതി, ആയുര്‍വ്വേദം
വിഭാഗങ്ങളിലെ
നഴ്സുമാര്‍ക്ക് മൂന്ന്
ഷിഫ്റ്റും നൈറ്റ്
ഡ്യൂട്ടി ഓഫും
നല്കുന്നുണ്ടെങ്കില്
ഹോമിയോ വിഭാഗത്തിലെ
നഴ്സുമാര്‍ക്ക് ഈ
പരിഗണന നല്‍കാത്തത്
എന്തു കൊണ്ടാണ്;
ഇവര്‍ക്കും ഈ പരിഗണന
ലഭിക്കേണ്ടവരല്ലേ;
ആണെങ്കില്‍ ഇതു
സംബന്ധിച്ച് ഉത്തരവ്
ഉടന്‍
പുറപ്പെടുവിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
അനധികൃതമായും
ദീര്ഘകാലഅവധികളിലുമായി
ജോലിക്ക് ഹാജരാകാത്ത
ഡോക്ടര്‍മാര്‍
5875.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിനും
ആരോഗ്യവിദ്യാഭ്യാസ
വകുപ്പിനും കീഴില്‍
എത്ര ഡോക്ടര്‍മാരുടെ
തസ്തികകള്‍ ഉണ്ടെന്നും
പ്രസ്തുത തസ്തികകളില്‍
അനധികൃതമായും ദീര്‍ഘകാല
അവധികളിലുമായി ജോലിക്ക്
ഹാജരാകാത്ത
ഡോക്ടര്‍മാര്‍
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ജോലിക്ക്
ഹാജരാകാതെയുള്ള
ഡോക്ടര്‍മാരുടെ പേരില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
ജോലിക്കു ഹാജരാകാത്ത
ഡോക്ടര്‍മാരില്‍
ഗള്‍ഫിലും സംസ്ഥാനത്തും
മറ്റുസംസ്ഥാനങ്ങളിലുമുള്ള
ആശുപത്രികളില്‍
സേവനമനുഷ്ടിക്കുന്നവരെ
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്കെതിരെ
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തിലെ
ഒഴിവുകള്‍ ഉള്‍പ്പെടെ
സംസ്ഥാനത്താകമാനം
നിലവില്‍
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ട് എന്നും
പ്രസ്തുത ഒഴിവുകള്‍
നികത്താന്‍ സ്വീകരിച്ച
നടപടികള്‍ എന്തെന്നും
വ്യക്തമാക്കുമോ ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഗ്രേഡ്-II തസ്തികയിലെ
പ്രമോഷന്
5876.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്-II തസ്തികയില്‍
ജോലിയില്‍ പ്രവേശിച്ച
നിരവധിപേര്‍ 15
വര്‍ഷത്തിലധികമായി
പ്രമോഷന് ലഭിക്കാതെ
അതേ തസ്തികയില്‍
തുടരുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാരിന്
അധിക സാമ്പത്തിക ബാധ്യത
വരാത്തതിനാല്‍
ഇക്കാര്യം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
സീനിയോറിറ്റി ലിസ്റ്റ്
5877.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജെ.പി.എച്ച്.എന്‍
ഗ്രേഡ്-I, ഗ്രേഡ്- II
തസ്തികകളില്‍ നിലവില്‍
എത്ര പേര് ജോലി
ചെയ്യുന്നുവെന്നത്
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(ബി)
എല്‍.എച്ച്.
ഐ , എല്‍.എച്ച്.എസ്
തസ്തികകളില്‍
ഒഴിവുണ്ടോ; എങ്കില്‍
പ്രസ്തുത ഒഴിവ്
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ജെ.പി.എച്ച്.എന്‍
- സീനിയോറിറ്റി
ലിസ്റ്റ് നിലവിലുണ്ടോ;
പ്രസ്തുത ലിസ്റ്റ്
ലഭ്യമാക്കുമോ;
31.12.2006 -ന് ശേഷം
സീനിയോറിറ്റി ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസം
ഒഴിവാക്കി സീനിയോറിറ്റി
ലിസ്റ്റ്
പ്രസിദ്ധീകരിക്കുമോ;
വിശദമാക്കാമോ ?
റേഡിയോളജിസ്റ്റിനെ
നിയമിക്കാന്‍ നടപടി
5878.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടാഞ്ചേരിയിലെ
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയില്‍
റേഡിയോളജിസ്റ്റ്
ഇല്ലാത്തതിനാല്‍
പുതുതായി വാങ്ങിയ
അള്‍ട്രാസൗണ്ട്
സ്കാനിംഗ് മെഷീന്
പ്രവര്‍ത്തിപ്പിക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
എത്തിച്ചേരുന്ന
സാധാരണക്കാരായ ജനങ്ങള്‍
വന്‍ നിരക്ക് നല്കി
പുറത്ത് സ്കാന്‍
ചെയ്യുന്നത്
കണക്കിലെടുത്ത്
ആശുപത്രിയില്‍
റേഡിയോളജിസ്റ്റിനെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
റേഡിയോളജിസ്റ്റിന്റെ
തസ്തിക സൃഷ്ടിച്ച്
നിയമനം നടത്തുവാന്‍
നടപടി സ്വീകരിക്കുമോ?
ഹോമിയോ
ഫാര്‍മസിസ്റ്റുകളുടെ തസ്തിക
5879.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വിഭാഗങ്ങളിലായി
ഹോമിയോ
ഫാര്‍മസിസ്റ്റുകളുടെ
എത്ര തസ്തിക ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(ബി)
എന്‍.ആര്.എച്ച്.എം-
ന് കീഴില്‍ സംസ്ഥാനത്ത്
ഹോമിയോ ഫാര്‍മസിസ്റ്റ്
തസ്തികയില്‍
വിരമിച്ചവരേയും നിശ്ചിത
യോഗ്യതയില്ലാത്തവരേയും
നിയമിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഹോമിയോ
ഫാര്‍മസിസ്റ്റുകള്‍ക്ക്
വേണ്ട പി.എസ്.സി.
അംഗീകരിച്ച
യോഗ്യതയെന്താണെന്നും,
നിലവില്‍ ഓരോ
ജില്ലയിലും
എന്‍.ആര്.എച്ച്.എം-
ലും മറ്റുമായി നിയമനം
നല്‍കിയവരുടെ യോഗ്യത
എന്തെല്ലാമാണെന്നും
വിശദമാക്കുമോ;
(ഡി)
നിലവില്‍
സംസ്ഥാനത്ത്സിസിപി,
എന്‍.സി.പി കോഴ്സ്
പാസായ നിരവധി
ഉദ്യാേഗാര്‍ത്ഥികള്‍
ജോലി ലഭിക്കാതെ പുറത്ത്
നില്ക്കുന്ന
സാഹചര്യത്തില്‍
യോഗ്യതയില്ലാത്തവരെയും,
വിരമിച്ചവരെയും
എന്‍.ആര്.എച്ച്.എം -
ലും മറ്റും
നിയമിക്കാനുണ്ടായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിലവിലുള്ള
ഹോമിയോ
ഫാര്‍മസിസ്റ്റുകളുടെ
ഒഴിവുകള്‍
അടിയന്തിരമായി
പി.എസ്.സി -യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കമോ?
തൃത്താല
പി.എച്ച്.സി .യില്‍
അനുവദിച്ചിട്ടുള്ള
ജീവനക്കാരുടെ എണ്ണം
5880.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃത്താല
പി.എച്ച്.സി -യില്‍
അനുവദിച്ചിട്ടുള്ള
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതൊക്കെ തസ്തികകളിലാണ്
സ്ഥിരം നിയമനം
നടത്തിയിട്ടുള്ളതെന്നും
കരാര്‍ അടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
അനുവദിച്ചുള്ള
തസ്തികകളില്‍
ഏതെങ്കിലും തസ്തികകള്‍
ഈ ആശുപത്രിയില്‍
നിന്നും
മാറ്റിയിട്ടുണ്ടോ;
എങ്കില്‍ ഇങ്ങനെ
മാറ്റിയ തസ്തികകളുടേയും
അവയുടെ എണ്ണവും
വ്യക്തമാക്കാമോ; ഇങ്ങനെ
തസ്തികകള്‍
മാറ്റാനുണ്ടായ
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
ടി
ആശുപത്രിയില്‍
ഒ.പി.സേവനവും ഐ.പി
സേവനവും എല്ലാ ദിവസവും
ലഭ്യമാകുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ഇ)
പൊതു
ജനങ്ങള്‍ക്ക് എല്ലാ
ദിവസവും ഒ.പി സേവനവും
ഐ.പി സേവനവും
ലഭ്യമാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ഇടുക്കി
മണ്ഡലത്തിലെ ആരോഗ്യ
കേന്ദ്രങ്ങളിലുള്ള ഒഴിവുകള്‍
5881.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
നിയോജകമണ്ഡലത്തിലുള്ള
ആരോഗ്യ കേന്ദ്രങ്ങളില്‍
നിലവിലുള്ള
ജീവനക്കാരുടെ എണ്ണവും
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍ എത്രയെന്നും
കാറ്റഗറി തിരിച്ച്
വിശദമാക്കുമോ;
(ബി)
ഒഴിവുള്ള
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ദന്തല്‍ കോളേജുകള്‍
5882.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍ ദന്തല്‍
കോളേജുകളില്‍ ദന്തല്‍
കൗണ്‍സില്‍ ഓഫ്
ഇന്ത്യയുടെ ഏറ്റവും
പുതിയ മാനദണ്ഡം
അനുസരിച്ചുള്ള
അസിസ്റ്റന്റ്
പ്രൊഫസര്‍, അസോസിയേറ്റ്
പ്രൊഫസര്‍, പ്രൊഫസര്‍
തസ്തികകള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
ദന്തല്‍ കോളേജുകളില്‍
ചികിത്സ തേടുന്ന
രോഗികളുടെഎണ്ണവും
നിലവിലുള്ള
ഡോക്ടര്‍മാരുടെ എണ്ണവും
തമ്മിലുള്ള അനുപാതം
പരിശോധിച്ച് കൂടുതല്‍
തസ്തിക അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
തലത്തില്‍ ദന്തല്‍
ഡോക്ടര്‍ തസ്തിക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗൈനക്കോളജിസ്റ്റ്
തസ്തിക
5883.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
പൂജപ്പുര
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയായ
നൃത്താലയത്തില്‍
ഗൈനക്കോളജിസ്റ്റ്
തസ്തിക നിലവിലുണ്ടോ ;
പ്രസ്തുത തസ്തികയില്‍
നിലവില്‍ ഡോക്ടറെ
നിയമിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്നുമുതലാണ് ഈ തസ്തിക
ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ പുതുതായി
നിര്‍മ്മിച്ച
ഓപ്പറേഷന് തീയേറ്ററും
വാര്‍ഡും
പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടോ
; ഇല്ലെങ്കില്‍
കാരണമെന്താണെന്നറിയിക്കാമോ
;
(സി)
പ്രസ്തുത
ആശുപത്രിയില്‍
അടിയന്തരമായി
ഗൈനക്കോളജിസ്റ്റിനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
ലാബോറട്ടറികളില്‍ ഏകീകൃത ഫീസ്
5884.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ലാബോറട്ടറികളില്‍
ഒരേ ടെസ്റ്റിന് പല
തരത്തിലുള്ള ഫീസ്
ഈടാക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വിവിധ തരത്തിലുള്ള
ടെസ്റ്റുകള്‍ക്ക്
ഏകീകൃത തരത്തിലുള്ള
ഫീസ് ഈടാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
രാസപദാര്‍ത്ഥങ്ങള്‍
അടങ്ങിയ ജൂസുകളുടെ വില്പന
തടയാന്‍ നടപടി
5885.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേക്കറികള്‍, എെസ്ക്രീം
പാര്‍ലറുകള്‍, ജൂസ്
കടകള്‍
എന്നിവിടങ്ങളില്‍
കൃത്രിമമായ രീതിയില്‍
രാസപദാര്‍ത്ഥങ്ങള്‍
അടങ്ങിയതും
ആരോഗ്യത്തിന്
ഹാനികരമായതുമായ
ജൂസുകള്‍ തയ്യാറാക്കി
വില്പന നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ജൂസുകള്‍ ഉണ്ടാക്കി
വില്പന നടത്തുന്നതിന്
ആവശ്യമായ ചേരുവകളും
മിക്സുകളും
നിര്‍മ്മിച്ച്
കടകളിലെത്തിക്കുന്നവരെകുറിച്ച്
എന്തെങ്കിലും
അറിവുണ്ടോ; വിവരം
കണ്ടെത്തുന്നതിന്
ശ്രമിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ഇത്
മൂലം വരും തലമുറയ്ക്ക്
വരുന്ന ആരോഗ്യ വിപത്ത്
മനസ്സിലാക്കി ഇത്തരം
വന്‍കിട
കച്ചവടക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുവാന്‍
തയ്യാറാകുമോ?
ഓപ്പറേഷന്
സാഗര്‍ റാണി പദ്ധതി
5886.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മത്സ്യങ്ങളില്‍
മാരകമായ രാസവസ്തുക്കള്‍
ചേര്‍ക്കുന്നത്
തടയുന്നതിനുള്ള
ഓപ്പറേഷന് സാഗര്‍ റാണി
പദ്ധതി വിജയപ്രദമാണോ;
(ബി)
ഈ
പദ്ധതി പ്രകാരം
ആര്‍ക്കെങ്കിലുമെതിരെ
2017-ല്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മീനുകളില്‍
ചേര്‍ത്തിരിക്കുന്ന
രാസപദാര്‍ത്ഥങ്ങള്‍
കണ്ടുപിടിക്കുന്നതിന്
നിലവില്‍ എന്തൊക്കെ
പരിശോധനകളാണ്
നടത്തുന്നത്;വിശദമാക്കാമോ?
ആരാധനാലയങ്ങളിലെ
ഭക്ഷ്യസുരക്ഷ
5887.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ആരാധനാലയങ്ങളില്‍
ഭക്ഷ്യസുരക്ഷ
ഉറപ്പാക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
കേന്ദ്ര പദ്ധതിയായ ഭോജ്
(Blissful Hygienic
Offering to God) ന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇതിന്റെ
നടത്തിപ്പ്
എപ്രകാരമാണെന്നും
നിയമിക്കപ്പെട്ട നോഡല്‍
ഒാഫീസര്‍മാര്‍ ഏത്
വകുപ്പിന്
കീഴിലുളളവരാണെന്നും
അറിയിക്കാമോ;
(സി)
ഇതിനായി
കേന്ദ്രഫണ്ട്
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ടെക്നോപാര്‍ക്കില്‍
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ
റെയ്ഡ്
5888.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ടെക്നോപാര്‍ക്കില്‍
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ
രജിസ്ട്രേഷനില്ലാതെ
പാന്‍ട്രികളും
ക്യാന്റീനുകളും
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍
ഭക്ഷ്യസുരക്ഷാ വകുപ്പ്
റെയ്ഡ് ചെയ്ത് പിഴ
ചുമത്തിയിരുന്നോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ നടത്തിയ
റെയ്ഡിനെതിരെ
ടെക്നോപാര്‍ക്ക്
അധികൃതര്‍ പരാതി
നല്‍കിയിരുന്നോ;
എന്തായിരുന്നു
പരാതിയെന്നും ആയതിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചുവോയെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
റെയ്ഡിനു ശേഷം
ഭക്ഷ്യസുരക്ഷാ
കമ്മീഷണറെ
തല്‍സ്ഥാനത്ത് നിന്ന്
സ്ഥലം
മാറ്റിയിട്ടുണ്ടോ;
വിശദമാക്കാമോ?
കാന്‍സര്‍ രോഗത്തിന്റെ
മൂലകാരണം കണ്ടെത്തുന്നതിനുള്ള
ഗവേഷണങ്ങള്‍
5889.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
കാന്‍സര്‍ രോഗത്തിന്റെ
മൂലകാരണം
കണ്ടെത്തുന്നതിനുള്ള
ഗവേഷണങ്ങള്‍
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാന്‍സര്‍
രോഗത്തിന്റെ
മൂലകാരണങ്ങള്‍
കണ്ടെത്താനായി
സംസ്ഥാനാടിസ്ഥാനത്തില്‍
വിപുലമായ ഗവേഷണം
നടത്തുന്നതിനുള്ള
സംവിധാനം സൃഷ്ടിക്കാന്‍
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ?
അവയവദാനത്തിന്റെ
മറവില്‍ നടക്കുന്ന ചൂഷണം
5890.
ശ്രീ.ഇ.പി.ജയരാജന്
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവദാനത്തിന്റെ
മറവില്‍ നടക്കുന്ന
ചൂഷണം
നിയന്ത്രിക്കുന്നതിനായി
നിയമം
കര്‍ശനമാക്കിയതിനു ശേഷം
അവയവദാനം ഗണ്യമായി
കുറഞ്ഞതായുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സാഹചര്യത്തില്‍
അവയവദാനം സംബന്ധിച്ച
പരസ്യം മുതല്‍
പരിശോധനകള്‍ വരെ
സര്‍ക്കാരിന്റെ
മേല്‍നോട്ടത്തില്‍
നടത്തുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
തെറ്റായ
പ്രചാരണങ്ങള്‍
അവയവദാനത്തെ
പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍
പൊതുജനങ്ങള്‍ക്കിടയില്‍
ശരിയായ ബോധവല്‍ക്കരണം
ഊര്‍ജ്ജിതമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
അവയവ
മാറ്റ
ശസ്ത്രക്രിയയ്ക്കുളള
നിരക്ക്
ഏകീകരിക്കുന്നതിനും
ശസ്ത്രക്രിയയ്ക്ക്
വിധേയരാകുന്നവര്‍ക്കും
ദാതാക്കള്‍ക്കും കുറഞ്ഞ
ചെലവില്‍ ജനറിക്
മരുന്നുകള്‍
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
എച്ച്.എല്‍.എല്‍.
ഹിന്ദ് ലാബ്
5891.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കുറഞ്ഞ
നിരക്കില്‍ ലബോറട്ടറി
പരിശോധന സാധ്യമാക്കുന്ന
കേന്ദ്ര പൊതുമേഖല
സ്ഥാപനമായ
എച്ച്.എല്‍.എല്‍. ലൈഫ്
കെയറിന്റെ ഹിന്ദ്
ലാബിന്റെ പ്രവര്‍ത്തനം
കൂടുതല്‍
ആശുപത്രികളിലേക്ക്
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
5892.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
ഇതിനുള്ള നടപടികള്‍
എതുഘട്ടംവരെയായി എന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ
വകുപ്പിലെ അന്തര്‍ജില്ലാ
സ്ഥലംമാറ്റം
5893.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യ വകുപ്പില്‍
നാളിതുവരെ
ക്ലാര്‍ക്ക്/സീനിയര്‍
ക്ലാര്‍ക്ക്/ക്ലാര്‍ക്ക്
ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്/കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികകളില്‍
തിരുവനന്തപുരം
ജില്ലയിലേക്ക് എത്ര
അന്തര്‍ ജില്ലാ സ്ഥലം
മാറ്റം
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
സ്ഥലംമാറ്റം
ലഭിച്ചവരുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
സ്ഥലംമാറ്റം
ലഭിക്കുന്നതിന് മുമ്പ്
ഇവര്‍ ജോലി
ചെയ്തുവന്നിരുന്ന
ജില്ല, ഉദ്യോഗക്കാലയളവ്
എന്നിവയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ചികിത്സ
ചെലവ് തിരികെ
ലഭിക്കുന്നതിനുളള
പ്രൊപ്പോസല്‍
5894.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാ
സെക്രട്ടേറിയറ്റിലെ
ഫുള്‍ടെെം ജീവനക്കാരനായ
ഷാന്‍ നമ്പാടിന്റെ
ചികിത്സചെലവ് തിരികെ
ലഭിക്കുന്നതിനുളള
പ്രൊപ്പോസല്‍ ആരോഗ്യ
വകുപ്പിൽ
ലഭിച്ചിട്ടുണ്ടോ ;
(ബി)
അടിയന്തര
ശസ്ത്രക്രിയ ആവശ്യമായ
സാഹചര്യത്തില്‍
,സ്വകാര്യ
ആശുപത്രിയില്‍ ചികിത്സ
തേടിയ ടിയാന്റെ ചികിത്സ
ചെലവ് റീ ഇമ്പേഴ്സ്
ചെയ്യാനുളള
പ്രത്യേകാനുമതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ആയതിനുള്ള
ഉത്തരവ് ഉടന്‍
പുറപ്പെടുവിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നാഷണല്‍
റൂറല്‍ ലൈവ് ലി ഹുഡ്സ് മിഷന്
വായ്പ
5895.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
റൂറല്‍ ലൈവ് ലി ഹുഡ്സ്
മിഷന് വായ്പ
നല്കുന്നുണ്ടോ;
എങ്കില്‍ എത്ര തുക
വീതമാണ് വായ്പയായി
നല്‍കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
കാര്യങ്ങള്‍ക്കായാണ്
വായ്പ നല്‍കുന്നത്;
(സി)
ഇവയ്ക്ക്
പലിശ ഈടാക്കുന്നുണ്ടോ;
എങ്കില്‍ എത്ര ശതമാനം
വീതമാണെന്ന്
വ്യക്തമാക്കാമോ?
ചികിത്സ
കിട്ടാതെയുള്ള മരണങ്ങള്
5896.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യഥാസമയം
ചികിത്സ കിട്ടാതെയുള്ള
മരണങ്ങള്
മാധ്യമങ്ങളില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നത്
ശ്രദ്ധയില്‍പ്പെടാറുണ്ടോ
;
(ബി)
ഇത്തരം
സംഭവങ്ങളില്‍ സാധാരണ
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ് ;
വിശദാംശം
വെളിപ്പെടുത്തുമോ ?
മെന്റല്‍
ഹെല്‍ത്ത് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
5897.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പേരൂര്‍ക്കട
മാനസിക ആരോഗ്യ
കേന്ദ്രത്തെ മെന്റല്‍
ഹെല്‍ത്ത് റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
ആക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായിട്ടുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
മാനസിക
ദൗര്‍ബല്യത്തില്‍
നിന്നും
മുക്തരാകുന്നവരെ സമൂഹം
അംഗീകരിക്കാത്ത സ്ഥിതി
വിശേഷമുണ്ടോ;
(സി)
മാനസികാരോഗ്യ
കേന്ദ്രങ്ങളിലെ
ചികിത്സയ്ക്ക് ശേഷം
സുഖം പ്രാപിക്കുന്നവരെ
പുനരധിവസിപ്പിക്കുന്നതിന്
സംസ്ഥാന സര്‍ക്കാരിന്റെ
നേതൃത്വത്തില്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ഫോര്‍ട്ട്
കൊച്ചി താലൂക്ക് ആശുപത്രിയിലെ
ഗൈനക്കോളജി വിഭാഗം
5898.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ട്
കൊച്ചി താലൂക്ക്
ആശുപത്രിയിലെ എല്ലാ
സൗകര്യങ്ങളോടും കൂടിയ
ഗൈനക്കോളജി വിഭാഗം
നിര്‍ത്തലാക്കിയിട്ടുണ്ടോ;എങ്കില്‍
കാരണം വിശദമാക്കാമോ;
(ബി)
ഈ
പ്രദേശത്തെ ജനങ്ങല്‍
വര്‍ഷങ്ങളായി
ആശ്രയിക്കുന്ന
സര്‍ക്കാര്‍
ആശുപത്രിയില്‍ പരിചയ
സമ്പന്നരായ
ഡോക്ടര്‍മാരെ
നിയോഗിച്ച് ഗൈനക്കോളജി
വിഭാഗം
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
കാന്‍സര്‍
ചികിത്സയ്ക്കായി സര്‍ക്കാരിന്
കിട്ടിയ ഭൂമി
5899.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാന്‍സര്‍
ചികിത്സയ്ക്കായി
സര്‍ക്കാരിന്
സൗജന്യമായി
വിട്ടുകിട്ടിയ മാവൂര്‍
തെങ്ങിലക്കടവിലെ
ഭൂമിയും കെട്ടിടവും
ഉപയോഗപ്പെടുത്താന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സര്‍ക്കാരിന്
ഇതിന്
സാധിക്കുന്നില്ലെങ്കില്‍
ഈ വസ്തു തദ്ദേശസ്വയംഭരണ
സ്ഥാപനത്തിന്
വിട്ടുകൊടുക്കാന്‍
സന്നദ്ധമാവുമോ?
ക്യാന്‍സര്‍
രോഗ നിര്‍ണ്ണയത്തിനായി
നിര്‍ബന്ധിത ടെസ്റ്റ്
5900.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അര്‍ബുദം
രോഗം
കണ്ടുപിടിക്കപ്പെടുന്നത്
ഏറ്റവും അവസാന
സ്റ്റേജിലാണെന്ന വസ്തുത
മനസ്സിലാക്കി
ആരംഭത്തില്തന്നെയുളള
രോഗനിര്‍ണ്ണയത്തിനായി
ചെറിയ കുട്ടികള്‍
മുതല്‍ മുതിര്‍ന്നവര്‍
വരെയുളളവര്‍ക്ക്
സര്‍ക്കാരിന്റെ
പ്രത്യേക പദ്ധതി വഴി
ആവശ്യമായ നിര്‍ബന്ധിത
ടെസ്റ്റ് നടത്തുവാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇതുവഴി
അനേകം ആളുകള്‍ ഈ
രോഗത്തിന്റെ പിടിയില്‍
നിന്നും
രക്ഷപ്പെടുമെന്ന
പ്രാധാന്യം
മനസ്സിലാക്കി അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇതിലേയ്ക്കായി
വിവിധ
ജനപ്രതിനിധികളെയും
ചാരിറ്റി സംഘടനകളെയും
കൂടി ഉള്‍പ്പെടുത്തി
രോഗനിര്‍ണ്ണയത്തിനായി
നടപടി സ്വീകരിക്കുമോ?
ഗാന്ധിഗ്രാം
ത്വക്ക് രോഗാശുപത്രി
5901.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയില്‍ പഴയ
കെട്ടിടങ്ങള്‍ പൊളിച്ചു
മാറ്റി വിവിധ
ബ്ലോക്കുകളെ ഒരു
കെട്ടിട സമുച്ചയത്തില്‍
കീഴിലാക്കുന്നതിനായി
കിഫ്ബിയുടെ
സഹായത്തോടുകൂടി
സമര്‍പ്പിച്ചിട്ടുള്ള
പ്രോജക്ടിന് അനുമതി
ലഭ്യമാക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പ്രസ്തുത നടപടി ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
കുടുംബക്ഷേമ
ഉപകേന്ദ്രം കേന്ദ്രീകരിച്ച്
ജീവിത ശൈലിരോഗ നിര്‍ണ്ണയവും
മരുന്ന് വിതരണവും
5902.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പ്രൈമറി
ഹെല്‍ത്ത് സെന്ററിനു
കീഴിലുള്ള കുടുംബക്ഷേമ
ഉപകേന്ദ്രം
കേന്ദ്രീകരിച്ച് ജീവിത
ശൈലിരോഗ നിര്‍ണ്ണയവും
മരുന്ന് വിതരണവും
കാര്യക്ഷമമായി
നടത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളെ കിഫ്ബി ഫണ്ട്
ഉപയോഗിച്ച്
ആധുനികവല്‍ക്കരിക്കുന്ന
പദ്ധതി
5903.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളെ കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
ആധുനികവല്‍ക്കരിക്കുന്ന
പദ്ധതിക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ.
ഏതൊക്കെ
ആശുപത്രികളിലാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നത്;
(ബി)
ഏതൊക്കെ
സ്ഥാപനങ്ങളെയാണ് പദ്ധതി
നിര്‍വ്വഹണ ചുമതല
ഏല്പിച്ചിട്ടുള്ളത്;
(സി)
ആരോഗ്യമേഖലയില്‍
കോടികള്‍
മുടക്കിയിട്ടും
സാധാരണക്കാര്‍ക്ക്
ആരോഗ്യ സേവനങ്ങള്‍
പൂര്‍ണ്ണതോതില്‍
ലഭ്യമാകാത്ത
സാഹചര്യത്തില്‍ കിഫ്ബി
ഫണ്ട് ഉപയോഗിച്ചുള്ള
ആധുനികവല്‍ക്കരണം ഈ
മേഖലയില്‍ എന്തൊക്കെ
മാറ്റങ്ങള്‍ക്ക്
കാരണമാകുമെന്ന്
വെളിപ്പെടുത്തുമോ?
ഫിസിയോതെറാപ്പി
കൗണ്‍സില്‍ രൂപീകരണം
5904.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫിസിയോതെറാപ്പിക്ക്
പ്രത്യേക കൗണ്‍സില്‍
വേണമെന്ന ആവശ്യം
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഫിസിയോതെറാപ്പിക്ക്
ഇന്ത്യയിലെ മറ്റ്
സംസ്ഥാനങ്ങളില്‍
പ്രത്യേക കൗണ്‍സില്‍
നിലവിലുണ്ടോ;
(സി)
ഫിസിയോതെറാപ്പി
കൗണ്‍സില്‍ രൂപീകരണം
സംബന്ധിച്ച് നിയമസഭാ
സബ്ജക്ട് കമ്മിറ്റി
ശിപാര്‍ശ നല്‍കിയതായി
അറിവുണ്ടോ;
(ഡി)
ഫിസിയോതെറാപ്പി
കൗണ്‍സില്‍
രൂപീകരണത്തിനെതിരെ
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഉത്തരവ്
പുന:പരിശോധിക്കുമോ?
വയോജന
ക്ഷേമവകുപ്പ്
5905.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി
വയോജന ക്ഷേമവകുപ്പ്
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം
സര്‍ക്കാര്‍
മുമ്പാകെയുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്ദ്ദേശത്തിന്മേല്
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
നിലവില്‍
സര്‍ക്കാര്‍ തലത്തില്‍
പ്രവര്‍ത്തിക്കുന്ന
(തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടേത്
ഉള്‍പ്പെടെ )
വൃദ്ധസദനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
സര്‍ക്കാര്‍
വൃദ്ധസദനങ്ങളിലെ
അന്തേവാസികളുടെ എണ്ണം
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്ത്
നിലവില്‍
പ്രവര്‍ത്തിക്കുന്ന
ജെറിയാട്രിക്
സെന്ററുകളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
വാര്‍ദ്ധക്യകാല
പെന്ഷന്
3000/-രൂപയായി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ ?
മെഡിക്കല്‍
കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ
സ്ഥിരാംഗീകാരം ലഭിച്ച
സീറ്റുകള്‍
5906.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്രക്കാര്‍
ഉടമസ്ഥതയിലുള്ള
മെഡിക്കല്‍
കോളേജുകളില്‍ നിലവില്‍
എത്ര എം.ബി.ബി.എസ്
സീറ്റുകളാണ് ഉള്ളത്;
(ബി)
പ്രസ്തുത
സീറ്റുകള്‍ക്കെല്ലാം
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്ത്യയുടെ
സ്ഥിരാംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)
കോഴിക്കോട്
മെഡിക്കല്‍ കോളേജില്‍
അധികമായി അനുവദിച്ച
സീറ്റുകള്‍ക്ക്
സ്ഥിരാംഗീകാരം
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത അംഗീകാരം
ലഭിക്കുന്നതിന് വേണ്ടി
ഏര്‍പ്പെടുത്തിയ
സൗകര്യങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ഇടുക്കി
മെഡിക്കല്‍ കോളേജിന്
മെഡിക്കല്‍
കൗണ്‍സിലിന്റെ അംഗീകാരം
ലഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഡെന്റല്‍ കോളേജുകളിലെ അധ്യാപക
നിയമനം
5907.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഡെന്റല്‍ കോളേജുകളില്‍
അധ്യാപകരില്ലാത്തതിനാല്‍
കുട്ടികളുടെ പഠനം
പ്രതിസന്ധിയിലായിട്ടുണ്ടോ;
(ബി)
അഞ്ച്
സര്‍ക്കാര്‍
കോളേജുകളിലായി
അസിസ്റ്റന്റ് പ്രൊഫസര്‍
തസ്തികയില്‍ എത്ര
ഒഴിവുണ്ട്;
(സി)
അധ്യാപകരെ
പ്രൊമോട്ട്
ചെയ്യുന്നതിനായി
ഡി.പി.സി. യഥാസമയം
ചേരാറുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
2008
ന് ശേഷം ഡെന്റല്‍
കോളേജുകളില്‍ എത്ര
അധ്യാപകരെ
നിയമിച്ചിട്ടുണ്ട്;
(ഇ)
അധ്യാപകരെ
നിയമിക്കാത്തത് കാരണം
ഡെന്റല്‍
കോളേജുകള്‍ക്ക്
ഡെന്റല്‍ കൗണ്‍സിലിന്റെ
അനുമതി നഷ്ടമാകുന്ന
സാഹചര്യമുണ്ടോ;
വിശദാംശം നല്‍കുമോ?
പുതിയതായി
മെഡിക്കല്‍ പി.ജി. സീറ്റുകള്‍
5908.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട്, തൃശ്ശൂര്‍,
ആലപ്പുഴ എന്നീ
മെഡിക്കല്‍
കോളേജുകളില്‍ പുതിയതായി
മെഡിക്കല്‍ പി.ജി.
സീറ്റുകള്‍ക്ക്
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്ത്യ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
എത്ര
സീറ്റുകള്‍ക്കാണ്
അംഗീകാരം ലഭിച്ചതെന്നും
ഏതൊക്കെ
ബ്രാഞ്ചുകളിലാണെന്നും
അറിയിക്കുമോ?
കേന്ദ്ര
ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ്
കണ്ട്രോള് ഓര്ഗനൈസേഷന്
നല്കിയ മൂന്നറിയിപ്പ്
5909.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോക്ടര്‍മാരുടെ
കുറിപ്പടിയില്ലാതെ
ആന്റിബയോട്ടിക്
മരുന്നുകള്‍
വില്‍ക്കുന്ന
പ്രവണതയ്ക്കെതിരെ
കേന്ദ്ര ഡ്രഗ്സ്
സ്റ്റാന്‍ഡേര്‍ഡ്
കണ്ട്രോള്
ഓര്ഗനൈസേഷന്
മുന്നറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
നടപടികള്‍ ഫലപ്രദമാണോ;
ഇത് ലംഘിച്ചതിന്റെ
പേരില്‍ 2018- ല്‍
ഏതെങ്കിലും ഔഷധ
വ്യാപാരികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ?
ഡിപ്പാര്‍ട്ട്മെന്റ്
ഫോര്‍ ഡ്രഗ്
അഡ്മിനിസ്ട്രേഷന്
രൂപീകരിക്കുന്ന നടപടി
5910.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള മെഡിക്കല്‍
ഷോപ്പുകള്‍ക്ക്
ആനുപാതികമായി ഡ്രഗ്
ഇന്‍സ്പെക്ടര്‍മാരുടെ
തസ്തിക നിലവിലുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ആയുഷ്,
യുനാനി, സിദ്ധ,
ഹോമിയോപ്പതി
മരുന്നുകള്‍ക്കായി
ഡിപ്പാര്‍ട്ട്മെന്റ്
ഫോര്‍ ഡ്രഗ്
അഡ്മിനിസ്ട്രേഷന്
രൂപീകരിക്കുന്ന നടപടി
ഏത് ഘട്ടത്തിലാണ്?
ആന്റിബയോട്ടിക്കുകളുടെ
അമിത ഉപയോഗം
5911.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആന്റിബയോട്ടിക്കുകളുടെ
അമിതവും വിവേചന
രഹിതവുമായ
ഉപയോഗത്തെക്കുറിച്ച്
ഏതെങ്കിലും തരത്തിലുള്ള
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
വിപണിയിലുള്ള
മരുന്നുകളില്‍ 64% വും
അംഗീകാരമില്ലാത്തവയാണെന്നും,
ശരീരത്തിന്റെ സ്വഭാവിക
പ്രതിരോധം
കുറയ്ക്കുന്നവയാണെന്നുമുള്ള
മുന്നറിയിപ്പ്
ഗൗരവത്തില്‍
പരിശോധിക്കുമോയെന്ന്
അറിയിക്കാമോ;
(സി)
ഇത്തരത്തിലുള്ള
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
സര്‍ക്കാര്‍
സംവിധാനങ്ങള്‍
എന്തെല്ലാമാണ്; ഇത്തരം
ഏജന്‍സികളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കാമോ?
ഒൗഷധ
സസ്യ ബോര്‍ഡിന്റെ
പ്രവര്‍ത്തനം
5912.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒൗഷധ
സസ്യ ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഒൗഷധ
സസ്യങ്ങള്‍
ഉല്പാദിപ്പിക്കുന്ന
കര്‍ഷകര്‍ക്ക് വിപണിയും
ന്യായമായ വിലയും
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഹോമിയോ വകുപ്പിന്റെ ആതുരസേവന
പ്രവര്‍ത്തനങ്ങള്‍
5913.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
കെ.വി.വിജയദാസ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ പരിപാലന രംഗത്ത്
ഹോമിയോ വകുപ്പ്
നടപ്പിലാക്കി വരുന്ന
പ്രധാന ആതുരസേവന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സാംക്രമിക
രോഗ നിയന്ത്രണത്തിനും
രോഗപ്രതിരോധത്തിനുമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി
വരുന്നത്;വിശദമാക്കുമോ;
(സി)
ജീവിത
ശൈലീ രോഗങ്ങള്‍
തടയുന്നതിനും
നിയന്ത്രിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
പ്രസ്തുത
വകുപ്പിന്റെ കീഴില്‍
ലഹരി വിരുദ്ധ ചികിത്സാ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
ഹോമിയോപ്പതി ഹെല്‍ത്ത്
കെയര്‍ സെന്ററുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മങ്കട
നിയോജകമണ്ഡലത്തില്‍ ഹോമിയോ
ആശുപത്രി
5914.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തില്‍
പുതുതായി സര്‍ക്കാര്‍
ഹോമിയോ ആശുപത്രി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ബി)
ഇത്
സംബന്ധിച്ച് അപേക്ഷകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
ഇല്ലെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ് എന്ന്
വിശദമാക്കാമോ ?
കോട്ടക്കല്‍
ആയുര്‍വേദ കോളേജിനെ ആയുര്‍വേദ
യൂണിവേഴ്സിറ്റി ആയി
ഉയര്‍ത്താന്‍ നടപടി
5915.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
ആയുര്‍വേദ കോളേജിനെ
ആയുര്‍വേദ
യൂണിവേഴ്സിറ്റി ആയി
ഉയര്‍ത്തുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ വിശദവിവരവും
ഫയല്‍ പകര്‍പ്പുകളും
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തെ ആയുര്‍വേദ
യൂണിവേഴ്സിറ്റി ആക്കി
മാറ്റുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ബുക്ക് ബൈന്‍ഡിംഗ് കോഴ്സിന്
കെ.ജി.ടി.ഇ. യുടെ അംഗീകാരം
5916.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
ക്ഷേമ വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
വൊക്കേഷണല്‍
ട്രെയിനിംഗ്
സെന്ററുകള്‍ നടത്തുന്ന
ബുക്ക് ബൈന്‍ഡിംഗ്
കോഴ്സിന് കെ.ജി.ടി.ഇ.
യുടെ അംഗീകാരം
ലഭിക്കാത്തത് കാരണം
പ്രസ്തുത കോഴ്സ്
പഠിച്ചിറങ്ങുന്ന
ശാരീരിക മാനസിക
വെല്ലുവിളി നേരിടുന്ന
ഭിന്നശേഷിക്കാരായ
വിദ്യാര്ത്ഥികള്ക്ക്പി.എസ്.സി.,
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് എന്നിവ
വഴിയുള്ള നിയമനം
നിഷേധിക്കപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അംഗീകാരം
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
കോഴ്സിന്
കെ.ജി.ടി.ഇ.യുടെ
സര്‍ട്ടിഫിക്കറ്റിന്
തത്തുല്യമായ അംഗീകാരം
നല്‍കണം എന്ന്
ആവശ്യപ്പെട്ടുകൊണ്ട്
സാമൂഹ്യക്ഷേമ വകുപ്പ്
ഡയറക്ടര്‍ 33639/09/H2
നമ്പര്‍ പ്രകാരം
14.07.2009 ല്‍
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പ് ഡയറക്ടര്‍ക്ക്
കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
കത്തിന്റെ
അടിസ്ഥാനത്തില്‍
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പ് ഡയറക്ടര്‍
07.04.2009 ല്‍
C3/3639/09 നമ്പര്‍
പ്രകാരം ഉന്നത
വിദ്യാഭ്യാസ വകുപ്പ്
ഡയറക്ടര്‍ക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
കത്തിന്റെ
അടിസ്ഥാനത്തില്‍ ഉന്നത
വിദ്യാഭ്യാസ വകുപ്പ്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഡി)
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ്
ഡയറക്ടറുടെ കത്തിന്
മറുപടിയായി ഉന്നത
വിദ്യാഭ്യാസ വകുപ്പ്
ഡയറക്ടര്‍ 15.05.2009
ല്‍ സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ്
ഡയറക്ടര്‍ക്ക് അയച്ച
2154/L2/09/ഉ.വി.വ.
കത്തിന്റെ
അടിസ്ഥാനത്തില്‍
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പ് എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ഇ)
ഭിന്നശേഷിക്കാരായ
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന കോഴ്സ്
ആയതിനാല്‍
വി.ടി.സി.നടത്തുന്ന
ബുക്ക് ബൈന്‍ഡിംഗ്
കോഴ്സ് കെ.ജി.ടി.ഇ.
യുടെ പരീക്ഷ ഒഴിവാക്കി
കെ.ജി.ടി.ഇ. യുടെ
ബുക്ക് ബൈന്‍ഡിംഗ്
കോഴ്സിന് തത്തുല്യമായ
അംഗീകാരം
നല്‍കുന്നതിനുള്ള നടപടി
സര്‍ക്കാര്‍
സ്വീകരിക്കുമോ?
ആശാ
വര്‍ക്കര്‍മാര്‍ക്ക്
നല്കുന്ന പ്രതിമാസ വേതനം
5917.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ആശാ
വര്‍ക്കര്‍മാര്‍ക്ക്
ഇപ്പോള്‍ നല്കുന്ന
പ്രതിമാസ വേതനം
എത്രയെന്നും ഇവര്‍ക്ക്
പ്രതിമാസ വേതനത്തില്‍
എത്ര രൂപയുടെ
വര്‍ദ്ധനവാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
വര്‍ദ്ധിപ്പിച്ച
വേതനം എപ്പോള്‍
ലഭ്യമാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വനിതവികസന
കോര്പ്പറേഷന്
5918.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിത
വികസന കോര്പ്പറേഷന്
മുഖേന വനിതകള്‍ക്ക്
സ്വാശ്രയത്വം
ലഭിക്കാന്‍ കഴിയുന്ന
എന്തൊക്കെ പദ്ധതികളാണ്
നടപ്പാക്കുന്നത്;
ഓരോന്നിന്റെയും
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
തൊഴില്‍
ചെയ്യുന്ന
സ്ത്രീകള്‍ക്ക്
സുരക്ഷിതമായി
താമസിക്കുന്നതിനായി
ലേഡീസ് ഹോസ്റ്റലുകള്‍
എവിടെയൊക്കെയാണ്
ഉള്ളത്;
(സി)
എല്ലാ
ജില്ലാ
ആസ്ഥാനങ്ങളിലെങ്കിലും
ഇത്തരം ഹോസ്റ്റലുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
താലൂക്ക്
കേന്ദ്രങ്ങളില്‍ക്കൂടി
ഇത്തരം ഹോസ്റ്റലുകള്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ?
അവയവമാറ്റ
ശസ്ത്രക്രിയക്ക്
വിധേയരായവര്‍ക്ക് പെന്ഷന്
5919.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവമാറ്റ
ശസ്ത്രക്രിയയ്ക്ക്
വിധേയരായവര്‍ക്ക്
പെന്ഷന് നല്കുന്ന
പദ്ധതി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ; പ്രസ്തുത
ആനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡം എന്തെന്ന്
വ്യക്തമാക്കുമോ;
(സി)
ശസ്ത്രക്രിയ
കഴിഞ്ഞ്
ഇത്രകാലത്തിനുള്ളില്‍
പ്രസ്തുത
ആനുകൂല്യത്തിന്
അപേക്ഷിക്കണമെന്ന്
വ്യവസ്ഥയുണ്ടോ;
(ഡി)
എങ്കില്‍
അനുഭാവപൂര്‍വ്വം
പരിഗണിച്ച് പ്രസ്തുത
നിയന്ത്രണം
ഇല്ലാതാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഓപ്പറേഷന്
ശരണ ബാല്യം പദ്ധതി
5920.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലവേലയും,
ബാലഭിക്ഷാടനവും
തടയുവാന്‍ ചൈല്‍ഡ്
പ്രൊട്ടക്ഷന്‍ യൂണിറ്റ്
നടപ്പിലാക്കിയ
ഓപ്പറേഷന് ശരണ ബാല്യം
പദ്ധതി വിശദമാക്കുമോ ;
(ബി)
ശബരിമല
തീര്‍ത്ഥാടനത്തോടനുബന്ധിച്ച്
തെക്കന്‍ കേരളത്തില്‍
പരിശോധന
കര്‍ശനമാക്കിയതിനെ
തുടര്‍ന്ന് ഭിക്ഷാടന
മാഫിയയുടെ പ്രവര്‍ത്തനം
മലബാര്‍
കേന്ദ്രമാക്കിയിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ ;
എങ്കില്‍ ബാല
ഭിക്ഷാടനത്തിനെതിരെ
കര്‍ശനമായ നടപടികള്‍
കൈക്കൊള്ളുമോ?
സാമൂഹ്യനീതി
വകുപ്പില്‍ വനിത
പ്രൊട്ടക്ഷന്‍ ഓഫീസര്‍
5921.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പില്‍ വനിത
പ്രൊട്ടക്ഷന്‍ ഓഫീസര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവില്‍
ഉണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകളിലേക്ക്
നിയമനത്തിന് വേണ്ടി
റാങ്ക് ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
റാങ്ക് ലിസ്റ്റില്‍
എത്ര പേരുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം നല്കി എന്ന്
വ്യക്തമാക്കാമോ;
(ഡി)
എന്തുകൊണ്ടാണ്
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുവാന്‍
വൈകുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
നിലവിലുള്ള
റാങ്ക് ലിസ്റ്റില്‍
നിന്നും എത്രയും
വേഗത്തില്‍ നിയമനം
നടത്തുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
ദേശീയ
ക്ഷേമ പദ്ധതികൾക്ക് കേന്ദ്ര
വിഹിതം
5922.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
സാമൂഹ്യ സഹായ
പദ്ധതി,ദേശീയ
വാര്‍ദ്ധക്യകാല
പെന്ഷന് പദ്ധതികളുടെ
ഭാഗമായി 2014-15 മുതല്‍
2017-18 വരെ കേന്ദ്ര
വിഹിതമായി എത്ര തുക
ലഭിച്ചു;
(ബി)
ഇത്
പൂര്‍ണമായും
വിനിയോഗിച്ചുവോ;എത്ര
പേര്‍ക്ക് ഈ
പദ്ധതികളില്‍ നിന്ന്
ആനുകൂല്യങ്ങള്‍
ലഭിച്ചു; വിശദമാക്കാമോ?
വൃക്ക
രോഗികള്‍ക്ക് സോഷ്യല്‍
സെക്യൂരിറ്റി മിഷന് മുഖേന
ധനസഹായം
5923.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സാമൂഹ്യക്ഷേമ
വകുപ്പിനു കീഴില്‍
സോഷ്യല്‍ സെക്യൂരിറ്റി
മിഷന് മുഖേന വൃക്ക
രോഗികള്‍ക്ക് പ്രതിമാസ
ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
ആശ്വാസ
കിരണം പദ്ധതി
5924.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 'ആശ്വാസ കിരണം'
പദ്ധതി വഴിയുള്ള ധനസഹായ
വിതരണം എത്ര തവണ
യഥാസമയം നല്കാന്
കഴിഞ്ഞിട്ടില്ലായെന്ന്
അറിയിക്കുമോ; ഏത്
സാഹചര്യത്തിലാണ് ഈ
ധനസഹായ വിതരണം
മുടങ്ങിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പദ്ധതിയില്‍
പുതിയതായി ചേരുന്നതിന്
അപേക്ഷ
സമര്‍പ്പിക്കാനെത്തുന്നവരെ
നിരുത്സാഹപ്പെടുത്തുന്ന
സമീപനമാണ് ഉദ്യോഗസ്ഥര്‍
സ്വീകരിക്കുന്നതെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയെ
തകര്‍ക്കുന്ന ഇത്തരം
സമീപനങ്ങള്‍
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വിധവകളുടെ
പെണ്മക്കളുടെ വിവാഹത്തിനുള്ള
ധനസഹായം
5925.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
വിധവകളുടെ
പെണ്മക്കളുടെ
വിവാഹത്തിനുള്ള ധനസഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
പ്രസ്തുത സഹായം
ലഭിക്കുന്നതിനുള്ള
വരുമാന പരിധി
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വരുമാന
പരിധി മറ്റു ധനസഹായം
ലഭിക്കുന്ന
പദ്ധതികളെക്കാള്‍ തുലോം
കുറവായത് ഈ ആനുകൂല്യം
ലഭിക്കുന്നതിന്
തടസ്സമാവുന്നുണ്ടെന്നുള്ള
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
വരുമാന പരിധി
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
അംഗൻവാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും വേതന
വര്‍ദ്ധനവ്
T 5926.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗൻവാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
വേതനം
വര്‍ദ്ധിപ്പിച്ചത്
എന്ന് മുതലാണ്;
(ബി)
കുടിശ്ശിക
സഹിതം അവര്‍ക്ക് തുക
വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായുളള
നടപടി സ്വീകരിക്കുമോ?
സ്വന്തമായി
കെട്ടിടം ഇല്ലാത്ത
അംഗനവാടികളുടെ വിശദാംശം
5927.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി നിയോജക
മണ്ഡലത്തില്‍
സ്വന്തമായി കെട്ടിടം
ഇല്ലാത്ത അംഗനവാടികളുടെ
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര അംഗന്‍വാടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്കുകയുണ്ടായി;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ ;
(സി)
2016-17,
2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
അംഗന്‍വാടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
അനുവദിച്ച ഫണ്ടിന്റെ
വിശദാംശം നല്‍കാമോ ?
മണലൂര്‍
മണ്ഡലത്തിലെ അംഗന്‍വാടികള്‍
5928.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ ആകെ എത്ര
അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
അവയില്‍
സ്വന്തമായി
കെട്ടിടമുള്ള
അംഗന്‍വാടികളുടെ എണ്ണം
എത്ര;
(സി)
സ്വന്തമായി
ഭൂമിയില്ലാതെ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
അംഗന്‍വാടികള്‍
ഏതെല്ലാമാണ്;
(ഡി)
ഈ
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
വര്‍ക്കല
മണ്ഡലത്തിലെ മാതൃക അംഗൻവാടി
5929.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ ഏത്
അംഗൻവാടിയെയാണ് മാതൃക
അങ്കണവാടിയായി
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മാതൃക
അംഗൻവാടി വികസനത്തിനായി
എത്ര രൂപയുടെ ഫണ്ടാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മാറാക്കര
പഞ്ചായത്തിലെ അംഗൻവാടി
നിർമ്മാണം
T 5930.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാറാക്കര
പഞ്ചായത്ത് പ്രസിഡന്റ്
ശ്രീ. മൊയ്തീന്‍കുട്ടി
മാസ്റ്ററുടെ നിവേദനം
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
2016-17
വര്‍ഷത്തില്‍ 24
അംഗന്‍വാടികളുടെ
നിര്‍മ്മാണത്തിനാവശ്യമായ
തുക പഞ്ചായത്തിന്
കൈമാറി നല്‍കണമെന്ന്
പഞ്ചായത്ത് പാസാക്കിയ
പ്രമേയം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍
സ്വീകരിച്ച് നടപടികളുടെ
വിശദമായ വിവരവും
ഫയലുകളുടെ പകര്‍പ്പും
ലഭ്യമാക്കുമോ;
(ഡി)
പഞ്ചായത്ത്
തീരുമാനത്തിനനുസരിച്ച്
ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വാമനപുരം
ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി
5931.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
വാമനപുരം
ഗ്രാമപഞ്ചായത്തിലെ
ഗ്രാമീണ നഗര്‍ 22 ാം
നമ്പര്‍ അംഗന്‍വാടിക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
മറ്റുമുള്ള
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
അംഗന്‍വാടി
നിര്‍മ്മാണം
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ അംഗന്‍വാടികള്‍
5932.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലത്തൂര്‍
മണ്ഡലത്തില്‍
സ്വന്തമായി സ്ഥലവും
കെട്ടിടവുമില്ലാത്തവയും
സ്വന്തമായി
സ്ഥലമുണ്ടായിട്ടും
കെട്ടിടങ്ങള്‍
ഇല്ലാത്തവയുമായ
അംഗന്‍വാടികളുടെ
വിശദവിവരം
ലഭ്യമാക്കാമോ?
ഭാരതീയ
ചികിത്സാ
വകുപ്പിന്റെ
ജെറിയാട്രിക്
കെയര്‍
പദ്ധതി
5933.
ശ്രീ.ബി.സത്യന്
,,
കെ.കുഞ്ഞിരാമന്
,,
സി.കെ. ഹരീന്ദ്രന്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
പരിപാലന രംഗത്ത് ഭാരതീയ
ചികിത്സാ വകുപ്പ്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
(ബി)
പൊതുജനാരോഗ്യ
രംഗത്തും,
പകര്‍ച്ചവ്യാധി
പ്രതിരോധരംഗത്തും
കാര്യക്ഷമമായി
ഇടപെടുന്നതിനും സിദ്ധ,
യുനാനി, പ്രകൃതി
ചികിത്സ എന്നിവയുടെ
ഗുണഫലങ്ങള്‍ കൂടുതല്‍
ജനങ്ങളിലേക്ക്
എത്തിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഈ
രംഗത്ത് പുതിയ
ഗവേഷണങ്ങള്‍
നടക്കുന്നുണ്ടോ;
(ഡി)
വൃദ്ധ
സദനങ്ങളില്‍ നടപ്പാക്കി
വരുന്ന വയോ അമൃതം
പദ്ധതി, നിരാലംബരും
അശരണരുമായ
വൃദ്ധജനങ്ങളുടെ
പരിപാലനത്തിനും
ആയുര്‍വേദ
ചികിത്സയിലൂടെ
ആരോഗ്യമുള്ള
ജീവിതത്തിലേക്ക്
നയിക്കുക എന്ന
ലക്ഷ്യത്തോടെ
നടപ്പാക്കി വരുന്ന
ജെറിയാട്രിക് കെയര്‍
പദ്ധതി എന്നിവയുടെ
വിശദാംശം നല്‍കുമോ?
വനിതാവികസന
വകുപ്പിന്റെ പ്രവര്‍ത്തനം
5934.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍ വന്നശേഷം
രൂപീകരിച്ച വനിതാവികസന
വകുപ്പിന്റെ സുഗമമായ
പ്രവര്‍ത്തനം
ഉറപ്പുവരുത്തുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ?
മാതാപിതാക്കളെ
ഉപേക്ഷിക്കുന്ന പ്രവണത
5935.
ശ്രീ.അനൂപ്
ജേക്കബ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാതാപിതാക്കളുടെയും,
മുതിര്‍ന്ന
പൗരന്മാരുടെയും
ക്ഷേമവും സംരക്ഷണവും
സംബന്ധിച്ച കേന്ദ്ര
നിയമം സംസ്ഥാനത്ത്
പൂര്‍ണ്ണ തോതില്‍
നടപ്പിലാക്കുന്നതിനുള്ള
നടപടി എടുത്തിട്ടുണ്ടോ;
(ബി)
മാതാപിതാക്കളെ
സംരക്ഷിക്കാതെ അവരെ
അനാഥാലയത്തിലും
അമ്പലപ്പറമ്പുകളിലും
ഉപേക്ഷിക്കുന്ന പ്രവണത
വര്‍ദ്ധിച്ച്
വരുന്നുണ്ടോ; ഇതിനെതിരെ
എന്തെങ്കിലും ബോധവത്കരണ
നടപടികള്‍ സര്‍ക്കാര്‍
തലത്തില്‍
നടത്തുന്നുണ്ടോ;
(സി)
ഇത്തരത്തില്‍
ഉപേക്ഷിക്കുന്നവരെ
സംരക്ഷിക്കുന്നതിനായി
എല്ലാ ജില്ലകളിലും
സംരക്ഷണ ഭവനങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
അട്ടപ്പാടിയില്‍
എന്‍.ആര്.എല്‍.എം.ന്റെ
പ്രവര്‍ത്തനങ്ങള്‍
T 5936.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അട്ടപ്പാടിയില്‍
ആദിവാസിക്ഷേമത്തിനായി
എന്‍.ആര്.എല്‍.എം.
ന്റെ നേതൃത്വത്തില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ?
അനാഥാലയങ്ങളില്‍
വിതരണം ചെയ്യുന്ന
ഭക്ഷ്യപദാര്‍ത്ഥങ്ങള്‍
5937.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനാഥാലയങ്ങളില്‍
വിതരണം ചെയ്യുന്ന
ഭക്ഷ്യപദാര്ത്ഥങ്ങള്ക്ക്
ഇപ്പോള്‍ നേരിടുന്ന
തടസ്സം പരിഹരിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയിലെ ഏതൊക്കെ
അനാഥാലയങ്ങള്ക്കാണ്
ഭക്ഷ്യസാധനങ്ങള്‍
വിതരണം
ചെയ്തുവരുന്നതെന്നും ഈ
വര്‍ഷം ഇതില്‍ എത്ര
യൂണിറ്റിന്റെ
കുറവുണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?