ജലവിഭവ
വകുപ്പില്‍ പഞ്ചിങ്
സമ്പ്രദായം
720.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍
കീഴ്ഘടകങ്ങളില്‍
പഞ്ചിങ് സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ഓഫീസുകളില്‍; വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഓഫീസുകളില്‍ പഞ്ചിങ്
സമ്പ്രദായം
നടപ്പിലാക്കുന്നതിന്
ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന് ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഓഫീസുകളില്‍ പഞ്ചിങ്
കര്‍ശനമാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ജല
സംരക്ഷണ നിയമങ്ങള്‍
പുതുക്കാന്‍ നടപടി
721.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലസംരക്ഷണത്തിനും
ജലസ്രോതസ്സുകളുടെ
ദുരുപയോഗം
തടയുന്നതിനുമായി ജലവിഭവ
വകുപ്പ് നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
പുതിയ
കിണര്‍ കുഴിക്കുന്നതിന്
നിയന്ത്രണം
കൊണ്ടുവരുന്നതിന് പുറമേ
ജല സംരക്ഷണ നിയമങ്ങള്‍
കാലോചിതമായി
പുതുക്കാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിന്റെ
സമഗ്രവികസനം
722.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
വര്‍ഷത്തെ ബഡ്ജറ്റില്‍
തലശ്ശേരി
നിയോജകമണ്ഡലത്തിന്റെ
സമഗ്ര വികസനത്തിനായി
ജലവിഭവവകുപ്പ് തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
എന്തിനാണെന്ന്
വ്യക്തമാക്കാമോ?
കുടിവെള്ള
ക്ഷാമം പരിഹരിക്കുന്നതിനായി
മുന്‍കരുതല്‍
723.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുന്ന
വേനല്‍ക്കാലമാസങ്ങളില്‍
ഉണ്ടാവാന്‍ സാധ്യതയുള്ള
രൂക്ഷമായ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലം
മണ്ഡലത്തില്‍ കുടിവെള്ള
ക്ഷാമം
പരിഹരിക്കുന്നതിനായി
പൊതുകുളങ്ങള്‍
വൃത്തിയാക്കി ജലലഭ്യത
ഉറപ്പുവരുത്തുന്നതിനായി
നടപടികള്‍
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
അതിനായി
എത്ര തുക
ചെലവഴിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
പദ്ധതികള്‍
നടപ്പാക്കുന്നതില്‍ കാലതാമസം
724.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റില്‍
പ്രഖ്യാപിച്ച 41 ജലസേചന
പദ്ധതികളില്‍ എത്ര
പദ്ധതികള്‍ക്ക്
നാളിതുവരെ ഭരണാനുമതി
ലഭ്യമാക്കാന്‍
വകുപ്പിന്
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
കിഫ്ബി
വഴി പ്രഖ്യാപിച്ച
പ്രസ്തുത
പദ്ധതികള്‍ക്ക്
ഭരണാനുമതി
വാങ്ങിയെടുക്കുന്നതില്‍
ജീവനക്കാര്‍ കാട്ടുന്ന
ഗുരുതരമായ കൃത്യവിലോപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
(സി)
പ്രസ്തുത ഉദ്യോഗസ്ഥര്‍
വരുത്തുന്ന കാലതാമസം
സര്‍ക്കാര്‍
പരിശോധിച്ച് ഉചിതമായ
നടപടി സ്വീകരിക്കുമോ?
ദേവികുളം
മണ്ഡലത്തിലെ ഇറിഗേഷന്‍
പദ്ധതികള്‍
725.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
ഇറിഗേഷന്‍ വകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിന്റെ
പഞ്ചായത്ത് തിരിച്ചുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ?
പീലാര്‍മുഴി
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
726.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കോടശ്ശേരി
പഞ്ചായത്തിന്റെ
കിഴക്കന്‍ മേഖലയിലെ
കുടിവെള്ളക്ഷാമത്തിനു
പരിഹാരമാകുന്നതും
കാര്‍ഷിക ജലസേചനത്തിനു
സഹായകരമാകുന്നതുമായ
'പീലാര്‍മുഴി ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി'
കമ്മീഷന്
ചെയ്യുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
വിശദമാക്കുമോ?
(ബി)
പ്രസ്തുത
പദ്ധതിയുടെ ജലവിതരണ
സംവിധാനത്തിനായി
പൈപ്പുകള്‍
സ്ഥാപിക്കുന്നതിനടക്കം
സമര്‍പ്പിച്ചിട്ടുള്ള
എസ്റ്റിമേറ്റിന്
അംഗീകാരം നല്കി പദ്ധതി
പൂര്‍ത്തിയാക്കി
ജനങ്ങള്‍ക്ക്
ഉപയോഗക്ഷമമാക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പദ്ധതി
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍ കഴിയും
എന്നറിയിക്കാമോ?
ജലസേചനത്തിനും
കുടിവെളളത്തിനുമായി
തയ്യാറാക്കുന്ന പദ്ധതികൾ
727.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ വർഷവും
കോടികണക്കിനു രൂപ
ജലസേചനത്തിനും
കുടിവെളളത്തിനുമായി
വകയിരുത്തുന്നുണ്ടെങ്കിലും
വരൾച്ച
വർധിക്കുന്നതിനാൽ
അതുമൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകൾ
പരിഹരിക്കുവാൻ
കഴിയുന്നില്ല എന്ന
സാഹചര്യം
നിലനിൽക്കുന്നതിനാൽ
ജലസേചനത്തിനും
കുടിവെള്ളത്തിനുമായി
ബഡ്ജറ്റിൽ
വകയിരുത്തിയിട്ടുള്ള
പദ്ധതികളിലെ അപാകതകളെ
കുറിച്ച് പഠിക്കാനും
ശാസ്ത്രീയമായി ബഡ്ജറ്റ്
തയ്യാറാക്കാനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ
ജലവിഭവം പൂര്‍ണമായും
പ്രയോജനപ്പെടുത്താനുള്ള
സാധ്യതാപഠനം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
ജലത്തിന്റെ വിനിമയ
നഷ്ടം കണക്കാക്കാനും
അതിന് പരിഹാരം
കണ്ടെത്താനും കേരള ജല
അതോറിട്ടിയിലും ജലവിഭവ
വകുപ്പിലും എന്തൊക്കെ
സംവിധാനങ്ങളാണുള്ളത്
എന്നും വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഈ ആവശ്യത്തിലേക്ക്
സുതാര്യമായ ഒരു
സംവിധാനം ഉണ്ടാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പ്രധാന നദികളെ
സംരക്ഷിക്കാനായി
സ്വീകരിച്ചുവരുന്ന നടപടികൾ
728.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന നദികള്‍
ഏതെല്ലാം എന്നും
അവയ്ക്ക് ഉണ്ടായിരുന്ന
വിസ്തൃതി
എത്രയായിരുന്നു എന്നും
നിലവില്‍ എത്ര എന്നും
ഓരോ നദികളും നേരിടുന്ന
പ്രശ്നങ്ങള്‍
എന്തെല്ലാം എന്നും അവയെ
സംരക്ഷിക്കാനായി
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കാമോ;
(ബി)
എെ.ഡി.ആര്.ബി
ഡിസൈന്‍ ചെയ്ത
കുളങ്ങളില്‍ പൊതു,
സ്വകാര്യ കുളങ്ങളുടെ
എണ്ണം എത്ര വീതമാണ്
എന്നും സംസ്ഥാന
ജലസമ്പത്തും കൃഷിയും
സംരക്ഷിക്കാനായി അവര്‍
നല്കിയ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാം എന്നും
ഇതിന്മേല് സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം
എന്നും
വ്യക്തമാക്കാമോ;
(സി)
''വാട്ടര്‍
റിസോഴ്സ് ഓഫ്
കേരള''യുടെ പഠനപ്രകാരം
സംസ്ഥാനത്ത് എത്ര
കായലുകള്‍ ഉണ്ട് ;
അവയുടെ നിലവിലെ അവസ്ഥ
എന്ത് എന്നും ഇവയ്ക്ക്
രേഖകള്‍ പ്രകാരമുളള
വിസ്തൃതി നിലവിൽ എത്ര
എന്നും ഇവയെ
സംരക്ഷിക്കാനായി
സര്‍ക്കാര്‍ എന്തു
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും
വ്യക്തമാക്കാമോ?
കോണോത്തുപുഴയില്‍
കയര്‍ വസ്ത്രം
വിരിക്കുന്നതിനുള്ള പ്രവൃത്തി
729.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോണോത്തുപുഴയുടെ
പുത്തന്‍കാവ് മുതല്‍
വെട്ടുവേലിക്കടവ്
(എരൂര്‍) ഭാഗം വരെ
മാലിന്യമുക്തമാക്കി
ആഴംകൂട്ടി ആവശ്യമായ
സ്ഥലങ്ങളില്‍ കയര്‍
വസ്ത്രം
വിരിക്കുന്നതിനുള്ള
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കുമോ;
(ബി)
ഈ
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
കനാല്‍
റോഡിന്‍െറ പുനരുദ്ധാരണം
730.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്പ്പെടുന്നതും
കല്ലട ഇറിഗേഷന്‍
പദ്ധതിയുടെ അധീനതയില്‍
ഉള്ളതുമായ എത്ര
കിലോമീറ്റര്‍ കനാല്‍
റോഡുകള്‍ ഗതാഗത
യോഗ്യമല്ലാത്തതിനാല്‍
പുനരുദ്ധരിക്കേണ്ടതുണ്ട്
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
പുനരുദ്ധാരണത്തിന്
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കുമോ
;
(സി)
ഇതര
വകുപ്പുകളില്‍ നിന്നോ
ഏജന്‍സികളില്‍ നിന്നോ
ലഭ്യമാകുന്ന ഫണ്ട്
പ്രസ്തുത കനാല്‍
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ചെലവിടുന്നതിന്
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
വിശദമാക്കുമോ ?
ജലാശയങ്ങള്‍
മലിനമാക്കുന്നതിനെതിരെ നിയമ
നടപടി
731.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലാശയങ്ങള്‍
മലിനമാക്കുന്നതിനെതിരെ
നിലവിലുള്ള നിയമ
നടപടികള്‍ വിശദമാക്കാമോ
;
(ബി)
ജലാശയങ്ങള്‍
മലിനമാക്കുന്നതിനെതിരെ
കൂടുതല്‍ ശിക്ഷ
നല്‍കുന്നതിനുള്ള നിയമ
നിര്‍മ്മാണം നടത്താന്‍
ആലോചനയില്‍ ഉണ്ടോ ?
ചുള്ളിയാര്‍
മംഗലം ഡാം റിസര്വോറിലെ
എക്കല്‍ നീക്കം ചെയ്യാൻ നടപടി
732.
ശ്രീ.അനില്‍
അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചുള്ളിയാര്‍
മംഗലം ഡാം റിസര്വോറിലെ
എക്കല്‍ നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് ഏജന്‍സിയെയാണ്
പ്രസ്തുത പ്രവൃത്തി
ഏല്പിച്ചിട്ടുള്ളത്;
(സി)
എത്ര
ഘനമീറ്റര്‍ എക്കല്‍
പ്രസ്തുത
റിസര്‍വോയറില്‍
ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുളളത്;
(ഡി)
എക്കല്‍
നീക്കം ചെയ്യുന്നതിനായി
എന്ത് തുക
വകയിരുത്തിയിട്ടുണ്ട്;
എക്കല്‍ നീക്കം
ചെയ്യുമ്പോള്‍ എത്ര
ഘനമീറ്റര്‍ മണല്‍
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഇ)
എക്കല്‍
നീക്കം ചെയ്യുന്നത്
സംബന്ധിച്ച്
പാരിസ്ഥിതിക പഠനം
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
വേങ്ങര
നിയോജകമണ്ഡലത്തിലെ തടയണ
നിര്‍മ്മാണം
733.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേങ്ങര
നിയോജകമണ്ഡലത്തിലെ
ബാക്കിക്കയം തടയണ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
എത്ര കാലയളവ് ആവശ്യമായി
വരുമെന്നും പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാകുമെന്നും
അറിയിക്കുമോ?
മേലാറ്റൂര്‍
മണിയാണിരിക്കടവില് സ്ഥിരം
തടയണ
734.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
മേലാറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ
മണിയാണിരിക്കടവില് ഒരു
സ്ഥിരം തടയണ
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
പ്രവൃത്തിയുടെ
പര്യവേക്ഷണം
നടത്താനുള്ള നടപടികള്‍
ജലസേചനവും ഭരണവും, ചീഫ്
എഞ്ചിനീയര്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് എത്രയാണ്
ആയത് തയ്യാറാക്കി
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ
എങ്കില്‍ ഏത് ഫയല്‍
പ്രകാരം എന്നാണ്
സര്‍ക്കാരിന് ചീഫ്
എഞ്ചിനീയര്‍
സമര്‍പ്പിച്ചതെന്ന്
അറിയിക്കുമോ;
(സി)
മേലാറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ
കുടിവെള്ള പ്രശ്നത്തിന്
പരിഹാരം കാണുന്നതിനായി
പ്രസ്തുത പ്രവൃത്തിക്ക്
അടിയന്തരമായി ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കരിമ്പുഴയാറിലെ
മുണ്ടോര്ശ്ശിക്കടവിലെ തടയണ
നിര്‍മ്മാണം
735.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കരിമ്പുഴ
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
കരിമ്പുഴയാറിലെ
മുണ്ടോര്ശ്ശിക്കടവില്
തടയണ
നിര്‍മ്മിക്കുന്നതിനായി
കേരളാ ഇറിഗേഷന്‍
ഇന്‍ഫ്രാ സ്ട്രക്ച്ചര്‍
ഡെവലപ്പ്മെന്റ്
കോര്പ്പറേഷന്
ലിമിറ്റഡിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കെ.എെ.എെ.ഡി.സി-യുടെ
നേതൃത്വത്തില്‍
ഇന്‍വെസ്റ്റിഗേഷന്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
ഇന്‍വെസ്റ്റിഗേഷനായി
എത്ര തുക ചെലവഴിച്ചു;
വിശദാംശം ലഭ്യമാക്കാമോ?
തെക്കുമ്പാട്
ദ്വീപില്‍ മാര്‍ജിനല്‍
എര്ത്തേന് ബണ്ട്
736.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
തെക്കുമ്പാട്
ദ്വീപിന്റെ പടിഞ്ഞാറ്
ഭാഗം അതിർത്തികളിൽ
മാര്‍ജിനല്‍
എര്‍ത്തേണ്‍ ബണ്ട്
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
തലശ്ശേരിയില്‍
ഇറിഗേഷന്‍ ഒാഫീസിന്
സ്വന്തമായി കെട്ടിടം
737.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരിയില്‍
ഇറിഗേഷന്‍ ഒാഫീസിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച് ഇതുവരെ
തീരുമാനമാകാത്തതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ; ആയത്
സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ എവിടെയാണ്
ഉള്ളതെന്നും ,ഫയല്‍
നമ്പര്‍ എത്രയാണെന്നും
വ്യക്തമാക്കാമോ?
ചൊക്ലി
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
738.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബഡ്ജറ്റില്‍
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
കിഫ്ബിയില്‍
ഉള്‍പ്പെട്ട
പ്രവൃത്തിയായ
റെഗുലേറ്റര്‍ കം
ബ്രിഡ്ജ് (ചൊക്ലി
പഞ്ചായത്ത്) ന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
അറിയിക്കുമോ;
(ബി)
ആയതിന്റെ
ഭരണാനുമതി ലഭ്യമായോ;
ഇല്ലെങ്കില്‍ ഭരണാനുമതി
ലഭ്യമാകുന്നതിനുളള
ഫയല്‍ ഇപ്പോള്‍
എവിടെയാണുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
റെഗുലേറ്റര്‍
കം ബ്രിഡ്ജിന് (ചൊക്ലി
പഞ്ചായത്ത്) ഭരണാനുമതി
ലഭ്യമാകാത്തതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
നായരമ്പലം പമ്പ് ഹൗസ്
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി
739.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ നായരമ്പലം
പമ്പ് ഹൗസിന്റെ
പ്രവർത്തനോദ്ദേശ്യം
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പ്രസ്തുത പമ്പ് ഹൗസ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പമ്പ്
ഹൗസ്
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വിജയം
കനാലിലെ മണ്ണും ചെളിയും
നീക്കം ചെയ്യാൻ നടപടി
740.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍
കൊച്ചി
നിയോജകമണ്ഡലത്തിലെ
ചെല്ലാനം പഞ്ചായത്തിലെ
വിജയം കനാല്‍,
ഉപ്പത്തിക്കാട് കനാല്‍
എന്നിവ മണ്ണും ചെളിയും
അടിച്ചുകയറി അടഞ്ഞുപോയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഉണ്ടെങ്കില്‍
ഈ രണ്ട് തോടുകളിലേയും
മണ്ണും ചെളിയും നീക്കം
ചെയ്ത് നീരൊഴുക്ക്
സുഗമമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ആലത്തൂര്‍
മണ്ഡലത്തിലെ മേജര്‍/മൈനര്‍
ഇറിഗേഷന്‍ പ്രവൃത്തികള്‍
741.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
2017-18 വര്‍ഷം
മേജര്‍/മൈനര്‍
ഇറിഗേഷന്‍ വകുപ്പ്
മുഖേന ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
പദ്ധതികള്‍ക്ക്
അനുവദിച്ച തുക, നിലവിലെ
പ്രവര്‍ത്തന പുരോഗതി
എന്നിവ വിശദമാക്കാമോ?
കല്ലെമ്പാട്
കൂട്ടില്‍മുക്ക് തടയണ
നിര്‍മ്മാണം
742.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡീഷണല്‍
ഇറിഗേഷന്‍ തൃശ്ശൂര്‍
സബ് ഡിവിഷന്,
കുന്നംകുളം സെക്ഷന്‍
പരിധിയില്‍ വരുന്ന
പഴയന്നൂര്‍ പഞ്ചായത്ത്-
ഗായത്രി പുഴയില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
കല്ലെപ്പാടം -
കൂട്ടില്‍മുക്ക് തടയണ
നിര്‍മ്മാണത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്റെ
ഭാഗമായിട്ടുള്ള
എസ്റ്റിമേറ്റ് പ്രൈസ് -
ID 4357/2017 ഐ.ഡി.ആർ
.ബി ചീഫ് എഞ്ചിനീയറുടെ
ആഫീസില്‍ തുക
ലഭ്യമല്ലാതെ
പെന്റിംഗാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കഴിവതും
വേഗത്തില്‍ തുക
അനുവദിച്ചു
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ;
(സി)
എങ്കിൽ
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ ?
2017-2018
ബഡ്ജറ്റിൽ പ്രഖ്യാപിച്ച
പദ്ധതികള്‍
743.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018 ബഡ്ജറ്റിൽ
പ്രഖ്യാപിച്ചതും
ഏരികളുടെ
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട് ഹരിതകേരളം
മിഷനിൽ
ഉൾപ്പെടുത്തിയതുമായ
വെങ്കലകയം,
കുന്നുപിടരി,കമ്പാലത്തറ
എന്നീ ഏരികളുടെ
പുനരുദ്ധാരണ
പ്രവർത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
2017-2018
ബഡ്ജറ്റിൽ
പ്രഖ്യാപിച്ച,
കിഫ്ബിയിലൂടെ
നിർമ്മിക്കാൻ
ഉദ്ദേശിക്കുന്ന
റെഗുലേറ്ററുകളിൽ
ചിറ്റൂർ പുഴയ്ക്കു
കുറുകെ നല്ലേപ്പിളളി
പഞ്ചായത്തിൽ
വളവുപാലത്തു
നിർമ്മിക്കുന്ന
റെഗുലേറ്ററിന്റെയും
പെരുവമ്പ് പഞ്ചായത്തിൽ
പാലതുളളി
വടകരപ്പള്ളിയിൽ
നിർമ്മിക്കുന്ന
റെഗുലേറ്ററിന്റെയും
നിർമ്മാണ പുരോഗതി ഏതു
ഘട്ടത്തില്‍
എത്തിനില്‍ക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
2017-2018 വര്‍ഷം
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍
ചെറുകിട ജലസേചന വകുപ്പ്
ഭരണാനുമതി നല്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ; ഈ
പദ്ധതികളില്‍ ഏതിനൊക്കെ
സാങ്കേതികാനുമതി
നല്കുകയുണ്ടായി;
ഇതില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായി;
വിശദമാക്കാമോ?
ഭൂഗര്‍ഭ
ജല നിരപ്പ്
കുറയുന്നതിനെക്കുറിച്ചുള്ള
പഠനം
744.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്കല്‍
കുന്നുകളില്‍ വന്‍
തോതിലുള്ള ഖനന
പ്രവര്‍ത്തനം
നടത്തുന്നത് ഭൂഗര്‍ഭ ജല
നിരപ്പ് കുറയ്ക്കുവാന്‍
ഇടയാകും എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ഭൂഗര്‍ഭ ജല
വകുപ്പ് എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ഖനനം നിമിത്തം സമീപ
പ്രദേശത്തെ കിണറുകളിലെ
ജല നിരപ്പ് താഴുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഭൂഗര്‍ഭ
ജലത്തിന്റെ
അളവിലുണ്ടാകുന്ന
വ്യതിയാനം
കണ്ടെത്തുന്നതിനും അത്
പരിഹരിക്കുന്നതിനും
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭൂഗര്‍ഭ
ജലത്തിന്റെ ഉപഭോഗം
745.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജലത്തിന്റെ ഉപഭോഗം
സംബന്ധിച്ചുള്ള സ്ഥിതി
വിവര കണക്കുകള്‍
സര്‍ക്കാരിന്റെ
പക്കലുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഗ്രൗണ്ട്
വാട്ടര്‍
ഡിപ്പാര്‍ട്ട്മെന്റിന്റെ
പക്കല്‍ കേരളത്തിലെ
കുഴല്‍ കിണറുകളെ
സംബന്ധിച്ച കണക്കുകള്‍
ലഭ്യമാണോ; എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
സ്വകാര്യ
ഏജന്‍സികള്‍
കുഴിക്കുന്ന കുഴല്‍
കിണറുകളുടെ എണ്ണം
തിട്ടപ്പെടുത്തുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
സ്വകാര്യ
കുഴല്‍ കിണര്‍
ഏജന്‍സികളുടെ
പ്രവര്‍ത്തനങ്ങളില്‍
എന്തെങ്കിലും
നിയന്ത്രണങ്ങളോ
നിബന്ധനകളോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
അനിയന്ത്രിതമായ
ഭൂഗര്‍ഭ ജല ചൂഷണം
ഉണ്ടാക്കിയേക്കാവുന്ന
പാരിസ്ഥിതിക ആഘാതങ്ങളെ
കുറിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ?
തണ്ണീര്‍ത്തട
മാസ്റ്റര്‍പ്ലാന്‍
746.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ,ഉപരിതല
ജലസംഭരണം
വര്‍ദ്ധിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
തണ്ണീര്‍ത്തട
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അനിയന്ത്രിതമായ
ഭൂഗര്‍ഭജല ഉപയോഗം മൂലം
ഭൂഗര്‍ഭ ജലത്തിന്റെ
അളവ് ക്രമാതീതമായി
താഴുന്നതായുള്ള അറിവ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇത്
തടയുന്നതിലേക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വാണിജ്യ-വ്യവസായ
ആവശ്യങ്ങള്‍ക്കായി കുഴല്‍
കിണര്‍
747.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാണിജ്യ/വ്യവസായ
ആവശ്യങ്ങള്‍ക്കായി
കുഴല്‍ കിണര്‍
കുഴിക്കുന്നത്
സംബന്ധിച്ച് ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം എത്ര
ഉത്തരവുകള്‍
ഇറക്കിയെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത ഉത്തരവുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വ്യവസായ
ആവശ്യങ്ങള്‍ക്കായുളള ജല
ഉപയോഗത്തിന് നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
വ്യവസായ
ആവശ്യങ്ങള്‍ക്ക്
ഭൂഗര്‍ഭ ജലം
ഉള്‍പ്പെടെയുള്ള
ജലത്തിന്റെ ഉപഭോഗം
സംബന്ധിച്ച
നിയമങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
കുഴല്‍കിണര്‍
കുഴിയ്ക്കാന്‍ അനുമതി
748.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മിക്കസ്ഥലങ്ങളിലും
നിലവില്‍ കുടിവെളള
ക്ഷാമം ഉളളതിനാലും വരും
കാലങ്ങളില്‍
കുടിവെളളക്ഷാമം
വരുമെന്നതിനാലും,
കോര്പ്പറേഷന്,
മുനിസിപ്പാലിറ്റി,
ഗ്രാമപഞ്ചായത്ത്
മേഖലകളിലെ വീടുകളിലെ
സ്ഥലത്ത്
കുടിവെളളത്തിനായി
കുഴല്‍ കിണര്‍
കുഴിയ്ക്കാന്‍ അനുമതി
നല്കുന്നുണ്ടോ ;
കുഴല്‍ കിണര്‍
നിര്‍മ്മിക്കാൻ
ലെെസന്സിനായിട്ടുളള
നടപടിക്രമങ്ങള്‍
എങ്ങനെയെന്ന്
വിശദീകരിയ്ക്കുമോ;
(ബി)
കുടിവെളളത്തിനായി
വീടുകളില്‍
കുഴല്‍കിണര്‍
കുഴിയ്ക്കുന്നതിന്
സര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും ഗ്രാന്റ്
അനുവദിക്കുന്നുണ്ടോ;വിശദമാക്കുമോ;
(സി)
കുഴല്‍കിണര്‍
സര്‍ക്കാര്‍ തലത്തില്‍
ഗ്രൗണ്ട് വാട്ടര്‍
ഡിപ്പാര്‍ട്ട്മെന്റ്
വഴി നിര്‍മ്മിച്ച്
കൊടുക്കാന്‍
പദ്ധതിയുണ്ടോ;
(ഡി)
കുഴല്‍
കിണര്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട പാവപ്പെട്ട
ജനങ്ങളെ സ്വകാര്യ
കുഴല്‍ കിണര്‍
നിര്‍മ്മാതാക്കള്‍ അമിത
തുക ഇൗടാക്കി ചൂഷണം
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവരുടെ
ചൂഷണം തടയാന്‍ നടപടി
ഉണ്ടോ; വിശദമാക്കാമോ;
(ഇ)
സര്‍ക്കാര്‍
തലത്തില്‍ കുഴല്‍
കിണര്‍
നിര്‍മ്മിയ്ക്കുന്നതിന്
ഒരു അടി താഴ്ചയ്ക്ക്
എത്ര തുകയാണ്
നിശ്ചയിച്ചിരിയ്ക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഭൂഗര്‍ഭജലവിതാനം
749.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂഗര്‍ഭജലവിതാനത്തിന്റെ
കൃത്യമായ കണക്ക്
രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദീകരിക്കുമോ;
(ബി)
ഭൂഗര്‍ഭജലവിതാനത്തിന്റെ
അടിസ്ഥാനത്തില്‍
പ്രദേശങ്ങളെ സോണുകളായി
തിരിച്ചിട്ടുണ്ടോയെന്ന്
വിശദീകരിക്കുമോ;
(സി)
ഭൂഗര്‍ഭജലവിതാനം
താഴ്ന്ന പ്രദേശങ്ങളില്‍
ഇത് സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട് ജില്ലയിലെ
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
750.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചയെ
നേരിടുന്നതിനായി
കോഴിക്കോട് ജില്ലയില്‍
നടപ്പിലാക്കിയ
ജലസംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
രൂക്ഷമായ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പോള,
പായല്‍ ഇവ നീക്കം ചെയ്യാന്‍
വാട്ടര്ഹയാസിംഗ്ഹാര്വെസ്റ്റര്
യന്ത്രം
751.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലാശയങ്ങളില്‍ പോള,
പായല്‍ എന്നിവ
ഉണ്ടാക്കുന്ന
നാശനഷ്ടങ്ങളും,
പാരിസ്ഥിതിക
പ്രശ്നങ്ങളും
രൂക്ഷമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
നീക്കം ചെയ്യുന്നതിനായി
വാട്ടര്ഹയാസിംഗ്ഹാര്വെസ്റ്റര്
യന്ത്രം
വാങ്ങിയിട്ടുണ്ടോ;
പ്രസ്തുത
യന്ത്രത്തിന്റെ വില
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
യന്ത്രങ്ങള്‍
വാങ്ങിയെന്നും, അവ
നിലവില്‍
പ്രവര്‍ത്തനക്ഷമമാണോ
എന്നും അറിയിക്കുമോ;
(ഡി)
കുട്ടനാടന്‍
ജലാശയങ്ങളില്‍ പോള
ഉണ്ടാക്കുന്ന
പ്രശ്നങ്ങള്‍
ജലഗതാഗതത്തെയും,
കൃഷിയെയും സാരമായി
ബാധിക്കുന്നതിനാല്‍
കുട്ടനാടന്‍ മേഖലയ്ക്ക്
വേണ്ടി ഈ
യന്ത്രത്തിന്റെ സേവനം
ലഭ്യമാക്കുമോ?
ജലവിഭവ
വകുപ്പില്‍ സേവനാവകാശ നിയമം
752.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയിലും ജലവിഭവ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
മറ്റ് ഓഫീസുകളിലും
സേവനാവകാശ നിയമം
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പില്‍ സേവനവകാശ
നിയമം
നടപ്പിലാക്കുന്നത്
സംബന്ധിച്ച ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
പ്രസ്തുത ഉത്തരവ്
പുറപ്പെടുവിച്ചതെന്ന്
അറിയിക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
എന്തൊക്കെ സേവനങ്ങളാണ്
സേവനാവകാശ നിയമത്തിന്റെ
പരിധിയില്‍
ഉള്‍പ്പെടുന്നത്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
വകുപ്പില്‍ സേവനാവകാശ
നിയമം പൂര്‍ണ്ണമായും
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ജലസംരക്ഷണ
പദ്ധതികള്‍
753.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ആന്റണി ജോണ്‍
,,
കെ. ബാബു
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഴക്കാലം
കഴിഞ്ഞ് ഏറെക്കഴിയും
മുമ്പ് സംസ്ഥാനത്ത്
ജലക്ഷാമവും
കുടിവെള്ളക്ഷാമവും
നേരിടുന്ന സാഹചര്യം
ആവര്‍ത്തിക്കുന്നതിനാല്‍,
ജലസംരക്ഷണത്തിനായി
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കിണറുകളുടെ
റീചാര്‍ജ്ജിംഗ്,
മഴവെള്ളക്കൊയ്ത്ത്
തുടങ്ങിയ പദ്ധതികള്‍
കാര്യക്ഷമമായും
വിപുലമായ തോതിലും
നടത്താന്‍ സ്വീകരിച്ച
നടപടി അറിയിക്കാമോ;
(സി)
ഇത്തരം
പ്രവര്‍ത്തനങ്ങളിലും
നദികളുടെയും
തോടുകളുടെയും
പുനരുജ്ജീവനത്തിന്
ജനപങ്കാളിത്തംകൂടി
ഉറപ്പിച്ചുകൊണ്ട്
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പരമ്പരാഗത
ജലസ്രോതസ്സുകളുടെ സംരക്ഷണം
754.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ജലസ്രോതസ്സുകളിലെ
മാലിന്യനിക്ഷേപംമൂലം
ജലം
മലിനീകരിക്കപ്പെടുന്നത്
തടയുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ജലസംരക്ഷണം
755.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജലനിരപ്പ്
വന്‍തോതില്‍ കുറയുന്ന
സംസ്ഥാനങ്ങളുടെ
പട്ടികയില്‍ കേരളം
മൂന്നാം സ്ഥാനത്താണെന്ന
കേന്ദ്ര സര്‍വ്വേ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂഗര്‍ഭജലനിരപ്പില്‍
ദേശീയ ശരാശരിയേക്കാളും
പിന്നിലാണ് കേരളമെന്ന
കേന്ദ്ര
ഭൂജലബോര്‍ഡിന്റെ
കണ്ടെത്തല്‍
സര്‍ക്കാര്‍
പരിശോധിക്കുകയുണ്ടായോ;
(സി)
പ്രസ്തുത
സാഹചര്യത്തില്‍ ജല
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കണമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ഡി)
ഭൂഗര്‍ഭ
ജലം സംരക്ഷിച്ചു
നിര്‍ത്തുന്ന
കുന്നുകള്‍
നശിക്കുന്നതും
നീര്‍ത്തടങ്ങള്‍
ഇല്ലാതാകുന്നതും
ജലസംരക്ഷണത്തെ
പ്രതികൂലമായി
ബാധിക്കുമോ;
(ഇ)
എങ്കില്‍
കുടിവെള്ള ലഭ്യത
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
പുതിയ നടപടികള്‍
കൈക്കൊള്ളും;
വിശദമാക്കാമോ?
ജലസംരക്ഷണത്തിന്
നടപടി
756.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
,,
പി.ടി.എ. റഹീം
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടുംബങ്ങള്‍ക്കെല്ലാം
ശുദ്ധമായ കുടിവെള്ളം
അവകാശമാക്കിത്തീര്ക്കാന്
സാധിക്കുംവിധം ജലവിഭവ
വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
കേരളത്തിലെ
ഭൂജലനിരപ്പ്
അപകടകരമാംവിധം
കുറയാനിടയുണ്ടെന്ന
റിപ്പോര്‍ട്ടിന്റെ
പശ്ചാത്തലത്തില്‍
ജലസുരക്ഷ
ഉറപ്പാക്കുന്നതിനായി
കിണറുകളെ സുസ്ഥിര
ജലസ്രോതസ്സുകളാക്കി
മാറ്റാന്‍ സമയബന്ധിതമായ
പ്രവര്‍ത്തനം
നടത്തുന്നതിന്
പദ്ധതിയുണ്ടോ;വിശദാംശം
അറിയിക്കാമോ;
(സി)
ഉപരിതല
ജലനിരപ്പ്
വര്‍ദ്ധിപ്പിക്കുന്നതിലേക്കായി
തടയണ
നിര്‍മ്മാണം,നീര്‍ത്തട
സംരക്ഷണം, ജലത്തിന്റെ
പുനരുപയോഗം
സാധ്യമാക്കല്‍ എന്നീ
കാര്യങ്ങള്‍ക്കായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ഏന്തെല്ലാമാണെന്ന്
വ്യക്തതമാക്കുമോ?
വന്‍കിട
ശുദ്ധജല വിതരണ പദ്ധതികള്‍
757.
ശ്രീ.കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
ശുദ്ധജല വിതരണ
പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
തിരുവനന്തപുരം,
മീനാട്, കോഴിക്കോട്,
പട്ടുവം പദ്ധതികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(സി)
കേന്ദ്ര
സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്; അത്
എന്നത്തേക്ക് കമ്മീഷന്
ചെയ്യുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വന്‍കിട
പദ്ധതികളുമായി
സഹകരിക്കുന്ന
ഏജന്‍സികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
താഴേക്കാട്
-ആലിപ്പറമ്പ് കുടിവെള്ള
പദ്ധതി
758.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
താഴേക്കാട്-
ആലിപ്പറമ്പ്
ഗ്രാമപഞ്ചായത്തുകളില്‍
നടപ്പിലാക്കുന്ന CARWSS
താഴേക്കാട്
-ആലിപ്പറമ്പ് കുടിവെള്ള
പദ്ധതിയില്‍ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാന്‍
ബാക്കിയുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ദേശീയ
ഗ്രാമീണ കുടിവെള്ള
പദ്ധതിയ്ക്ക് കേന്ദ്രം
നല്‍കിയിരുന്ന വിഹിതം
വെട്ടിക്കുറച്ചത് ഈ
പദ്ധതിയെ
ബാധിക്കാതിരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
അവശേഷിക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
വിശദമായ പദ്ധതി
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയത്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
തീയതിയിലാണ്
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനുള്ള
തുക ഏത് വിധത്തില്‍
കണ്ടെത്താന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ള
ലഭ്യത ഉറപ്പാക്കാന്‍ നടപടി
759.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനം
അതിരൂക്ഷമായ
വരള്‍ച്ചയിലേയ്ക്ക്
നീങ്ങുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
കണക്കിലെടുത്ത്
കുടിവെള്ള ലഭ്യത
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം മുന്‍
ഒരുക്കങ്ങളാണ് ജലവിഭവ
വകുപ്പ് ഇതുവരെ
നടത്തിയിട്ടുള്ളത് ;
വിശദാംശം
വ്യക്തമാക്കുമോ ?
കുടിവെള്ളക്ഷാമം
പരിഹരിയ്ക്കുന്നതിന്
നടപടികള്‍
760.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വരള്‍ച്ചയെ
നേരിടുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
കുടിവെള്ളക്ഷാമം
പരിഹരിയ്ക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ;
(സി)
ജലവിഭവ
വകുപ്പിന്റെ
കണക്കനുസരിച്ച്
ഏതെല്ലാം ജില്ലകളിലാണ്
കുടിവെള്ള ക്ഷാമവും
വരള്‍ച്ചയും ഇക്കൊല്ലം
അനുഭവപ്പെടുക; വിശദ
വിവരം നല്‍കുമോ?
കുടിവെള്ള വിതരണം
സുഗമമാക്കാന്‍ മുന്‍കരുതൽ
761.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലം
ആരംഭിച്ചതോടെ
സംസ്ഥാനത്ത് കുടിവെള്ള
ക്ഷാമം രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കുടിവെള്ള വിതരണം
സുഗമമാക്കാന്‍
എന്തൊക്കെ
മുന്‍കരുതലാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
എടവനക്കട് അണിയലിലെ കുടിവെള്ള
ടാങ്കിന്റെ സംഭരണശേഷി
762.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
കമ്മീഷന് ചെയ്ത
എടവനക്കട് അണിയലിലെ
കുടിവെള്ളടാങ്കിന്റെ
സംഭരണശേഷി എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
പ്രസ്തുത ടാങ്കിലേക്ക്
വെള്ളം പമ്പ്
ചെയ്യുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
സംഭരണശേഷിയുടെ എത്ര
ശതമാനമാണ് നിലവില്‍
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംഭരണശേഷി
പൂര്‍ണ്ണമായി
വിനിയോഗിക്കുന്നതിനുള്ള
തടസ്സമെന്തെന്ന്
വിശദമാക്കാമോ?
മരട്
നഗരസഭയിലെ കുടിവെളള വിതരണം
763.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ മരട്
നഗരസഭയിലെ കുടിവെളള
വിതരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിനായി
അനുമതി നല്കിയിട്ടുളള
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ ;
(ബി)
ഈ
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ?
(സി)
സമയബന്ധിതമായി
ഈ പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
(ഡി)
എന്നത്തേക്ക്
ഈ പദ്ധതി
പൂര്‍ത്തീകരിക്കും
എന്ന് അറിയിക്കുമോ?
താനൂര്‍
സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി
764.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം താനൂര്‍
നിയോജക മണ്ഡലത്തില്‍
ജലവിഭവവകുപ്പിന്റെ
കീഴില്‍
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
(ബി)
താനൂര്‍
സമ്പൂര്‍ണ്ണ കുടിവെള്ള
പദ്ധതി (100 കോടി)
എപ്പോള്‍
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ജലവിഭവ
വകുപ്പിന്റെ കീഴില്‍
അനുവദിച്ചിട്ടുള്ള
പൂരപ്പുഴ റെഗുലേറ്റര്‍
പ്രോജക്ടിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(ഡി)
താനൂര്‍
നിയോജക മണ്ഡലത്തിനും
സമീപ പ്രദേശങ്ങള്‍ക്കും
ഏറെ ഗുണം ലഭിക്കുന്ന
പൂരപ്പുഴ-കെട്ടുങ്ങല്തോട്
റെഗുലേറ്റര്‍ പണി
എപ്പോള്‍ ആരംഭിച്ച്
എന്നേക്ക്
പൂര്‍ത്തീകരിക്കാനാവുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
ഇതിനായി കിഫ്ബിയില്‍
എത്ര രൂപ
വകയിരുത്തിയിട്ടുണ്ട്?
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്-കണ്ണോത്ത്
കുടിവെള്ള പദ്ധതി
765.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്-കണ്ണോത്ത്
കുടിവെള്ള പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഈ
പദ്ധതി ഏത് വര്‍ഷം
ആരംഭിച്ചു; എന്ന്
പൂര്‍ത്തീകരിക്കാനാണ്
നിശ്ചയിച്ചിരുന്നത്;
നിശ്ചയിച്ച
കാലയളവിനുള്ളില്‍
പദ്ധതി
പൂര്‍ത്തീകരിക്കാന്‍
കഴിയാതിരുന്നതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഈ
പദ്ധതിയില്‍ ഇനി
എന്തെല്ലാം
പ്രവൃത്തികള്‍
അവശേഷിക്കുന്നുണ്ട്;
പ്രസ്തുത ജോലികള്‍
നിശ്ചിത
സമയത്തിനുള്ളില്‍
പൂര്‍ത്തീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
വരള്‍ച്ച
രൂക്ഷമായിവരുന്ന
സാഹചര്യത്തില്‍
അടിയന്തിരമായി ഈ പദ്ധതി
കമ്മീഷന് ചെയ്യാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ജലക്ഷാമം
പരിഹരിക്കാന്‍ നടപടി
766.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
അഭിമുഖീകരിച്ച കടുത്ത
ജലക്ഷാമത്തിന്റെ
പശ്ചാത്തലത്തില്‍ എന്ത്
മുന്‍കരുതലുകളാണ്
ഇക്കാര്യത്തിൽ
സ്വീകരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(ബി)
തിരുവനന്തപുരം
നഗരത്തിലുള്‍പ്പെടെ
ജലവിതരണം
ക്രമപ്പെടുത്തി
കുടിവെള്ളത്തിന്റെ
ഉപഭോഗം
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(സി)
കുടിവെള്ള
പദ്ധതി നിലവിലുള്ള
പഞ്ചായത്തുകളില്‍
കൈപമ്പുകള്‍
ഉപയോഗക്ഷമമാക്കുന്നതിന്
മുൻകൂട്ടി നടപടി
കൈക്കൊള്ളുമോ;
(ഡി)
ചെറുകിട
കുടിവെള്ള പദ്ധതികളുടെ
നവീകരണത്തിനായി
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
കുടിവെള്ള
പദ്ധതിയും കാരേറ്റ് തടയണ
നിര്‍മ്മിക്കലും
767.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
പുളിമാത്ത്, നഗരൂര്‍,
കരവാരം കുടിവെള്ള
പദ്ധതിയുടെ ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
കിളിമാനൂര്‍
പദ്ധതിയുടെ ജലലഭ്യത
ഉറപ്പാക്കാന്‍ വാമനപുരം
ആറ്റില്‍ കാരേറ്റ് തടയണ
നിര്‍മ്മിക്കാനുള്ള
പദ്ധതി ഏതു
ഘട്ടത്തിലാണ്;
നിര്‍മ്മാണത്തില്‍
തടസ്സം എന്താണ്; ഈ
വേനല്‍ക്കാലത്ത്
നിര്‍മ്മാണം
നടത്തുവാന്‍
സാധിക്കുമോയെന്നു
അറിയിക്കുമോ ?
സംസ്ഥാനത്തെ
ശുദ്ധജലക്ഷാമവും പൈപ്പുകള്‍
മാറ്റി ഇടുന്നതും
768.
ശ്രീ.കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
കുടിവെള്ള
പദ്ധതികളുടെ
ലോ-ടെന്‍ഷന്‍ പമ്പുകള്‍
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദ വിവരം
നൽകുമോ;
(സി)
വിവിധ
പദ്ധതികളിലെ പഴയ
പൈപ്പുകള്‍ മാറ്റി എ.സി
പ്രെമോ പൈപ്പുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
അതിന്റെ നിലവിലെ സ്ഥിതി
എന്താണ്;എത്ര ശതമാനം
പ്രവര്‍ത്തനം
പൂര്‍ത്തിയാക്കി;
(ഡി)
കിഫ്ബിയില്‍
നിന്നും ഈ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇതുവരെ എന്ത് തുക
അനുവദിച്ചു; അതില്‍
എത്ര തുക ചെലവഴിച്ചു;
വിശദമാക്കാമോ?
ഒതുക്കുങ്ങല്‍
പൊന്മള കുടിവെള്ള പദ്ധതി
769.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒതുക്കുങ്ങല്‍
പൊന്മള കുടിവെള്ള
പദ്ധതിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പ്രവൃത്തികൾ
വളരെ പതുക്കെയാണ്
പുരോഗമിക്കുന്നതെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; എങ്കില്‍ കാരണം
വിശദമാക്കാമോ ;
(സി)
ഈ
പ്രവൃത്തികള്‍ എത്രയും
വേഗം
പൂര്‍ത്തീകരിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ ?
കാലപ്പഴക്കമുള്ള
ജലവിതരണ പൈപ്പുകള്‍
മാറ്റിസ്ഥാപിക്കാന്‍ നടപടി
770.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിവെള്ള
വിതരണത്തിന്
ഉപയോഗിക്കുന്ന
പൈപ്പുകള്‍
കാലപ്പഴക്കമേറിയതാണെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
(ബി)
കാലപ്പഴക്കം
ചെന്ന ജലവിതരണ
പൈപ്പുകളിലും മറ്റു
പമ്പിംഗ് വസ്തുക്കളിലും
നിന്നും
കുടിവെള്ളത്തില്‍ ലെഡ്
കലരുന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇത്
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
ഉണ്ടാക്കുന്നതിനാല്‍
ഏറെ കാലപ്പഴക്കമുള്ള
പൈപ്പ് ലൈനുകള്‍
അടിയന്തരമായി
മാറ്റിസ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വേനല്‍ക്കാലത്തെ
ജലവിതരണം
771.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരുന്ന
വേനല്‍ക്കാലത്ത്
വരള്‍ച്ചയെ
നേരിടുന്നതിനായും
ജലവിതരണം
സുലഭമാക്കുന്നതിനായും
ജലവിഭവവകുപ്പ് ഇതിനോടകം
സ്വീകരിച്ച
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഡാമുകളില്‍ ഇപ്പോഴുള്ള
ജലലഭ്യത കൊണ്ട് എത്ര
നാളത്തേക്ക് ജലവിതരണം
തടസ്സമില്ലാതെ
നടത്താനാകും എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കുടിവെള്ളക്ഷാമം
പരിഹരിക്കാന്‍ നടപടി
772.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പേരൂര്‍ക്കടയില്‍
നിന്നും മണ്ണാംമൂല
പ്രദേശം വരെയുള്ള
എം.ആര്.എ.,
വി.ആര്.എ.,
ജി.സി.നഗര്‍, ദേവി
നഗര്‍ എന്നിവിടങ്ങളില്‍
സുലഭമായി
ലഭിച്ചുകൊണ്ടിരുന്ന
കുടിവെള്ളം
ഉദ്യോഗസ്ഥരുടെ
അനാസ്ഥമൂലം
ലഭിക്കുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാട്ടര്‍
അതോറിറ്റി ഉന്നത
ഉദ്യോസ്ഥരുടെ
അനാസ്ഥമൂലം, ലഭിക്കുന്ന
ജലത്തിന്റെ അളവ്
കുറയുകയും വീടുകളിലെ
ടാങ്കുകളില്‍ വെള്ളം
കയറാതെവരികയും
ചെയ്യുന്നതിനാല്‍
ജനങ്ങള്‍ വളരെയധികം
കഷ്ടപ്പെടുന്ന
സാഹചര്യത്തില്‍ ആയതിന്
പരിഹാരം കാണാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ജനങ്ങളുടെ നിരന്തരമായ
പരാതിയുടെയും റോഡ്
ഉപരോധത്തിന്റെയും
വെളിച്ചത്തില്‍
പ്രദേശത്തെ എം.ൽ.എ.യുടെ
സാന്നിധ്യത്തില്‍
വാട്ടര്‍ അതോറിറ്റി
ഉദ്യോഗസ്ഥരുടെ യോഗം
അടുത്തനാള്‍
കൂടിയിരുന്നോ; അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ഇതില്‍ ഏതൊക്കെ
ഉദ്യോഗസ്ഥര്‍
പങ്കെടുത്തു;
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പ്രദേശത്തെ ജനങ്ങള്‍
കുടിവെള്ളത്തിനായി
ഉദ്യോഗസ്ഥരെ
വിളിച്ചാല്‍, അവർ ഓരോ
ന്യായങ്ങള്‍ പറഞ്ഞ്
ജനങ്ങളെ
കബളിപ്പിക്കുന്നതായുള്ള
ആക്ഷേപം കണക്കിലെടുത്തു
പ്രസ്തുത പ്രദേശത്ത്
കുടിവെള്ളം
ലഭിയ്ക്കുവാന്‍
എന്തൊക്കെ നടപടി
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
കാര്യത്തില്‍ ഉദാസീനത
കാണിയ്ക്കുന്ന
ഉദ്യോസ്ഥരുടെ പേരുവിവരം
ലഭ്യമാക്കുന്നപക്ഷം
അവർക്കെതിരെ നടപടി
സ്വീകരിയ്ക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
ആറന്മുള
നിയോജക മണ്ഡലത്തില്‍പ്പെടുന്ന
കുടിവെള്ള പദ്ധതി
773.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ലെ വാര്‍ഷിക
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചതും
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുമതി
ലഭ്യമാക്കേണ്ടതുമായ
ആറന്മുള നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
കുടിവെള്ള പദ്ധതിയുടെ
വിശദമായ എസ്റ്റിമേറ്റ്
തയ്യാര്‍ ചെയ്യുന്ന
പ്രവൃത്തി ഏത്
ഘട്ടത്തിലാണ്;
(ബി)
നിര്‍ദ്ദിഷ്ട
പദ്ധതിയില്‍ വിഭാവനം
ചെയ്തിരിക്കുന്ന
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വിശദമായ
പദ്ധതി റിപ്പോര്‍ട്ട്
കിഫ്ബിയ്ക്ക് മുമ്പില്‍
സമര്‍പ്പിക്കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഡാമുകളില്‍
നിന്ന് മണല്‍ വാരല്‍ പദ്ധതി
774.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ഡാമുകളില്‍
നിന്ന് മണല്‍ വാരുന്ന
പദ്ധതി നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കഴിഞ്ഞ വര്‍ഷം ഏതൊക്കെ
ഡാമുകളില്‍ നിന്ന്
ഇപ്രകാരം വരുമാനം
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതി
നിര്‍വഹിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയതെന്നും
മണല്‍ വില്പന
നടത്തുന്നത്
എപ്രകാരമാണെന്നും
അറിയിക്കുമോ;
(ഡി)
ഇപ്രകാരം
മണല്‍ വാരുന്നതിന്
മുമ്പ് പരിസ്ഥിതി
പഠനങ്ങള്‍ എന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
നല്‍കാമോ?
ജലസംഭരണികളിലെ
മാലിന്യം നീക്കം ചെയ്യാന്‍
നടപടി
775.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ കുടിവെളള
സംഭരണികളില്‍
അടിഞ്ഞുകൂടിയിട്ടുള്ള
കല്ലും മണ്ണും തടികളും
മറ്റ് മാലിന്യങ്ങളും
നീക്കം ചെയ്ത്,
സംഭരണികളുടെ ആഴം
കൂട്ടി, കൂടുതല്‍ ജലം
സംഭരിക്കുവാന്‍
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇവ നീക്കം ചെയ്യാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
മാലിന്യങ്ങള്‍
അടിഞ്ഞുകൂടിയതുമൂലം, പല
സ്ഥലങ്ങളിലും ശക്തമായ
മഴക്കാലത്ത് കൂടുതല്‍
ജലം
എത്തിച്ചേരുമ്പോള്‍
സംഭരണി തുറന്ന് വിടുന്ന
അവസ്ഥ ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
കുടിവെള്ള
സ്രോതസ്സ്
776.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനം,
അനിയന്ത്രിതമായ ജലചൂഷണം
എന്നിവ വഴി
ജലവിതാനത്തിന്
സംഭവിക്കുന്ന കുറവ്
കുടിവെള്ള സ്രോതസ്സുകളെ
പ്രതികൂലമായി
ബാധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വരള്‍ച്ചക്കാലത്ത്
ശാസ്താംകോട്ട
തടാകത്തിലെ ജലനിരപ്പ്
ഗണ്യമായി കുറഞ്ഞതിനാല്‍
കൊല്ലം
നഗരത്തിലേക്കുള്ള
കുടിവെള്ള പമ്പിംഗ്
നിര്‍ത്തിവെയ്ക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടില്ലെ;
(സി)
ജലസ്രോതസ്സുകള്‍
തടയുകയും അവയെ
മലിനപ്പെടുത്തുകയും
ചെയ്യുന്നവര്‍ക്കെതിരെ
എന്തൊക്കെ
നിയമനടപടികളാണ്
സ്വീകരിക്കുന്നത്,
വിശദമാക്കുമോ;
(ഡി)
കക്കാടംപൊയില്‍
ഒരു ജനപ്രതിനിധി
അനധികൃതമായി ചെക്ക്ഡാം
നിര്‍മ്മിച്ച്
പാവപ്പെട്ട
ആദിവാസികള്‍ക്കുള്ള
കുടിവെള്ള സ്രോതസ്സ്
തടഞ്ഞതായുള്ള
ആക്ഷേപത്തിൽ
അദ്ദേഹത്തിനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചോ;
(ഇ)
ജലസംരക്ഷണത്തിനും
നദികളുടെയും
തോടുകളുടെയും
സംരക്ഷണത്തിനും വേണ്ടി
ഹരിതകേരളം വഴി
നടപ്പിലാക്കുന്ന
പദ്ധതികള്‍ അവലോകനം
ചെയ്യാറുണ്ടോ; അവ
വിജയപ്രദമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ
വിശദമാക്കാമോ ?
വാട്ടര്‍ അതോറിറ്റിയുടെ വരവ്
ചെലവും പദ്ധതികളും
777.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വാട്ടര്‍
അതോറിറ്റിയ്ക്ക്
ലഭിക്കുന്ന ഏകദേശ
പ്രതിമാസ
വരവ് ,ചെലവ് എത്ര
എന്നും കമ്മി തുക എത്ര
എന്നും വ്യക്തമാക്കുമോ;
(ബി)
വാട്ടര്‍
അതോറിറ്റി ഏതെല്ലാം
സ്രോതസ്സുകളില്‍
നിന്നുമാണ് വായ്പ
സ്വീകരിച്ചിട്ടുള്ളത് ;
എന്ത് ആവശ്യങ്ങള്‍ക്ക്
; പ്രസ്തുത വായ്പ തുക
സ്വീകരിച്ചതില്‍ ഇനി
അടച്ചു തീര്‍ക്കേണ്ട
തുക എത്ര; വിശദാംശം
വ്യക്തമാക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റി കുടിവെള്ള
വിതരണത്തിനായി
തുടങ്ങിയതും പണി
പൂര്ത്തീകരിക്കാത്തവയുമായ
പദ്ധതികളുടെ നിലവിലെ
സ്ഥിതിയും ഓരോ
പദ്ധതികള്‍ക്കും
സ്വീകരിച്ച വായ്പ
തുക,പൂര്ത്തീകരണാവസ്ഥ
എന്നിവയും ഇവ എപ്പോള്‍
പൂര്ത്തീകരിയ്ക്കാനാവും
എന്നതും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ജല
അതോറിറ്റിയുടെ മൂന്നു
വര്‍ഷത്തെ കണക്കുകള്‍
778.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജല
അതോറിറ്റിയുടെ മൂന്നു
വര്‍ഷത്തെ കണക്കുകള്‍
പരിശോധിക്കാന്‍ പുറം
കരാര്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
അക്കൗണ്ട്സ്
വിഭാഗത്തിലെ ജോലികള്‍
പുറം കരാര്‍
നല്‍കാനുള്ള
തീരുമാനമെടുത്തത്
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
സര്‍ക്കാരിന്റെ അനുമതി
തേടിയിട്ടുണ്ടോ ;
(സി)
ജല
അതോറിറ്റിയുടെ
കണക്കുകള്‍ യഥാസമയം
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളെ
അറിയിക്കാത്തതു കാരണം
അതോറിറ്റിയ്ക്ക് പുതിയ
പദ്ധതികള്‍
നഷ്ടമായിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
ശുദ്ധീകരണ പ്ലാന്റുകള്‍
779.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിക്ക്
ദിവസേന എത്ര ലിറ്റര്‍
വെള്ളം
ശുദ്ധീകരിക്കാന്‍
സാധിക്കുന്നുണ്ട്;
(ബി)
സംസ്ഥാനത്തു
കേരള വാട്ടര്‍
അതോറിറ്റിയുടെ എത്ര
ശുദ്ധീകരണ പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
ഇതില്‍ എത്ര
പ്ലാന്റുകള്‍
പ്രവര്‍ത്തനക്ഷമമാണ്;
(സി)
സംസ്ഥാനത്തു
കേരള വാട്ടര്‍
അതോറിറ്റിയുടെ
ശുദ്ധീകരണ
പ്ലാന്റുകള്‍ക്ക്
മൊത്തം എത്ര ലിറ്റര്‍
വെള്ളം
ശുദ്ധീകരിക്കാനുള്ള
ക്ഷമതയുണ്ട്; ഇതില്‍
എത്ര ലിറ്റര്‍ വെള്ളം
ശുദ്ധീകരിക്കാന്‍
സാധിക്കുന്നുണ്ട്;
വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
സാമ്പത്തിക പ്രതിസന്ധി
780.
ശ്രീ.കെ.മുരളീധരന്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
കടുത്ത സാമ്പത്തിക
ഞെരുക്കത്തില്‍
ആണെന്നും ജീവനക്കാരുടെ
പെന്ഷന് ആനുകൂല്യം
നല്‍കുന്നതിന്
ബുദ്ധിമുട്ടുകയുമാണെന്നുമുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ
;
(ബി)
കേരള
വാട്ടര്‍ അതോറിറ്റി
വരുമാനത്തില്‍ 200
ശതമാനം വര്‍ദ്ധനവ്
വരുത്തണമെന്ന്
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത വരുമാന
വര്‍ദ്ധനവിനായുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തെങ്കിലും
മുന്നോട്ടുവച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
781.
ശ്രീ.എസ്.ശർമ്മ
,,
വി. അബ്ദുറഹിമാന്
,,
ജോര്‍ജ് എം. തോമസ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
വാട്ടര്‍
അതോറിറ്റി
നേരിട്ടുകൊണ്ടിരിക്കുന്ന
പ്രതിസന്ധിയുടെ
കാരണങ്ങള്‍ കണ്ടെത്തി
അവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വാട്ടര്‍
ചാര്‍ജ്ജ് ഇനത്തില്‍
നിന്നുള്ള വരുമാനം
കുറയുന്നതിന്റെ
മുഖ്യകാരണം വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
നാൽപ്പത്തിയഞ്ച്
ശതമാനത്തോളം മീറ്റര്‍
ചെയ്യപ്പെടാതെ
പോകുന്നുവെന്നതാകയാല്
വെള്ളത്തിന്റെ
ചോര്‍ച്ച തടയുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഇതിന്റെ
ഭാഗമായി നിലവിലുള്ള
വിതരണ ലെെനുകളുടെ
കേടുപാടുകള്‍ മാറ്റി
വിതരണ ശൃംഖല
പുനരുദ്ധരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
സാമ്പത്തിക സ്ഥിതി
782.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ
വാര്‍ഷിക വരവ്, ചെലവ്,
നഷ്ടം എന്നിവ
വെളിപ്പെടുത്തുമോ ;
(ബി)
ഇൗ
സര്‍ക്കാര്‍ വന്നതിനു
ശേഷം കേരള വാട്ടര്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ?
ജലവിതരണ
ശൃംഖലയിലെ ചോർച്ച മൂലമുള്ള
ജലനഷ്ടം
783.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
ജലവിതരണ ശൃംഖലയിലെ
ചോർച്ച മൂലമുള്ള
ജലനഷ്ടം എത്ര ശതമാനം
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഭീമമായ
ജലനഷ്ടം കുറച്ചു
കൊണ്ടുവരാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
ജലക്ഷാമം
തടയാന്‍ നടപടി
784.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ചു
വരുന്ന താപനില
കണക്കിലെടുത്ത്
ജലക്ഷാമം തടയുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
നടപടികള്‍
വിശദമാക്കാമോ;
(സി)
ജല
അതോറിറ്റിയുടെ
പൈപ്പുകള്‍ പൊട്ടിയും
പൊതു ടാപ്പുകളിലൂടെയും
കുടിവെള്ളം
നഷ്ടമാകുന്നത് തടയാന്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ?
വാട്ടര്‍
അതോറിറ്റി ഇന്നവേഷന്‍ സോണ്‍
സ്കീം
785.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവീന
ആശയങ്ങളെ
സന്നിവേശിപ്പിച്ചുകൊണ്ട്
വാട്ടര്‍ അതോറിറ്റി
ഇന്നവേഷന്‍ സോണ്‍ എന്ന
പേരില്‍ ഒരു സ്കീം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ സവിശേഷതകളും
ഉദ്ദേശ്യലക്ഷ്യങ്ങളും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കുമോ?
വാട്ടര്‍
അതോറിറ്റി മീറ്ററുകള്‍
786.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
ശരിയായരീതിയില്‍
പ്രവര്‍ത്തിക്കുന്നില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മീറ്റര്‍ തകരാറുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യാത്തതിനാലും
മാറ്റി
സ്ഥാപിക്കാതിരിക്കുന്നതിനാലും
വാട്ടര്‍ അതോറിറ്റിക്ക്
നഷ്ടം
സംഭവിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
പ്രതിസന്ധി
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വാട്ടര്‍
അതോറിറ്റിയുടെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ നടപടി
787.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വാട്ടര്‍
അതോറിറ്റിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കാമോ;
(ബി)
വാട്ടര്‍
അതോറിറ്റിയില്‍ റീഡിംഗ്
എടുക്കുന്ന കരാറുകാരുടെ
എണ്ണം കുറയ്ക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
വാട്ടര്‍
അതോറിറ്റിയില്‍ റീഡിംഗ്
എടുക്കുന്ന എത്ര
കരാറുകാരെ ജോലിയില്‍
നിന്ന്
ഒഴിവാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ള
പദ്ധതികള്‍
788.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കീഴില്‍ നിലവില്‍ എത്ര
കുടിവെള്ള പദ്ധതികള്‍
ഉണ്ടെന്നുള്ളതിന്റെ
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
ഡൊമസ്റ്റിക്, നോണ്‍
ഡൊമസ്റ്റിക് എന്നിങ്ങനെ
തരം
തിരിച്ചിട്ടുണ്ടോയെന്നും,
ഉണ്ടെങ്കില്‍ ആയത്
എത്രവീതമാണെന്നതിന്റെ
കണക്കുകളും
ലഭ്യമാക്കാമോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
കീഴിലുള്ള മുഴുവന്‍
പദ്ധതികളിലുമായി എത്ര
ശതമാനം പേര്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കാന്‍
കഴിയുന്നുവെന്ന്
വ്യക്തമാക്കാമോ?
ചിറ്റൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന കുടിവെള്ള പദ്ധതികള്‍
789.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂലൈ മാസം മുതല്‍ ഇന്നേ
വരെ ചിറ്റൂര്‍ നിയോജക
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പ് ഏതൊക്കെ
കുടിവെള്ള പദ്ധതികളാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
(ബി)
ഇതില്‍
ഏതൊക്കെ കുടിവെള്ള
പദ്ധതികള്‍ ജല
അതോറിറ്റി ബോർഡ്
അംഗീകരിച്ചു; ഏതൊക്കെ
കുടിവെള്ള പദ്ധതികളുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചു;
ഏതൊക്കെ കുടിവെള്ള
പദ്ധതികളുടെ നിര്‍മാണ
പ്രവൃത്തികള്‍
ആരംഭിച്ചു;
(സി)
2016
ജൂലൈ മാസം മുതല്‍ എം
എല്‍ എ യുടെ ആസ്തി
വികസന ഫണ്ട് പ്രത്യേക
വികസന ഫണ്ട് എന്നിവ
ഉപയോഗിച്ച് ജല
അതോറിറ്റി
നടപ്പിലാക്കിയ
കുടിവെള്ള പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
2016
ജൂലൈ മാസം മുതല്‍
തദ്ദേശ സ്വയംഭരണ
സ്ഥാപങ്ങളുടെ ഫണ്ട്
ഉപയോഗിച്ച് ജല
അതോറിറ്റി
നടപ്പിലാക്കിയ
കുടിവെള്ള പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
വാട്ടര്‍
അതോറിറ്റിയിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തികകള്‍
790.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
വാട്ടര്‍
അതോറിറ്റിയില്‍
നിലവില്‍ എത്ര
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത്;
ഇതില്‍ എത്ര പേര്
നിലവില്‍
ജോലിചെയ്യുന്നുണ്ട്
എന്നറിയിക്കുമോ;
(ബി)
നിലവില്‍
അസിസ്റ്റന്റ്
എന്‍ജിനീയര്‍മാരായി
ജോലിചെയ്യുന്നവരില്‍
എത്ര പേര് ഡയറക്ട്
റിക്രൂട്ട്മെന്റ്
വഴിയും എത്ര പേര്
പ്രൊമോഷന് വഴിയും
എത്തിയിട്ടുളളവരാണ്
എന്നറിയിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
പത്താം
ശമ്പള പരിഷ്കരണ
കമ്മീഷന് ശുപാര്‍ശ
പ്രകാരം അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയില്‍ ഡിഗ്രി
വിദ്യാഭ്യാസ യോഗ്യത
ഉളളവരെ മാത്രം
പരിഗണിക്കണം എന്ന
നിര്‍ദ്ദേശത്തില്‍
വാട്ടര്‍ അതോറിറ്റി
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഓച്ചിറ
കുടിവെളള പദ്ധതി
791.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓച്ചിറ
കുടിവെളള പദ്ധതിയുടെ
ഭാഗമായ ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
കാക്കത്തുരുത്ത്
പ്രദേശത്ത്
കുടിവെളളമെത്താത്തത്
ഗവണ്മെന്റിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇൗ
പ്രദേശത്തേയ്ക്ക്
കുടിവെളളമെത്തിക്കുന്നതിനുവേണ്ടി
പുതിയ പെെപ്പ്
ലെെനുകള്‍
സ്ഥാപിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പ്രദേശത്തെ കുടിവെളള
ക്ഷാമം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
നൂറനാട്
പാറ്റൂര്‍ കുടിവെള്ള പദ്ധതി
792.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
നൂറനാട് പാറ്റൂര്‍
കുടിവെള്ള പദ്ധതിയുടെ
ഭാഗമായി പാറ-ഇടപ്പോണ്‍
റോഡിന്റെ ഭാഗത്ത്
പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിന്
എം.എല്‍.എ.യുടെ
കത്തിനൊപ്പം നല്കിയ
എസ്റ്റിമേറ്റിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഭരണാനുമതിക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ബാലുശ്ശേരി
ടൗണിലൂടെ കടന്നു പോകുന്ന
ജപ്പാന് കുടിവെള്ള പദ്ധതി
793.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
ടൗണിലൂടെ കടന്നു
പോകുന്ന ജപ്പാന്
കുടിവെള്ള പദ്ധതിയുടെ
മെയിന്‍ ലൈന്‍
ഇടയ്ക്കിടെ
പൊട്ടുന്നതും
കുടിവെള്ളം റോഡിലൂടെ
ഒഴുകി പോവുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ബാലുശ്ശേരി
ടൗണ്‍ നവീകരണ പ്രവൃത്തി
ആരംഭിക്കുന്നതിന്
മുന്നോടിയായി, പൈപ്പ്
ലൈന്‍ അറ്റകുറ്റപണി
നടത്താനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
ബാലുശ്ശേരി
പഞ്ചായത്തിലെ 2, 16, 17
വാര്‍ഡുകളിലെ കുടിവെള്ള
വിതരണത്തിനായി
ബഹുമാനപ്പെട്ട മന്ത്രി
വിളിച്ചു ചേര്‍ത്ത യോഗ
തീരുമാനപ്രകാരം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവന്നത്
എന്നറിയിക്കാമോ?
ഇടക്കൊച്ചി
കുടിവെള്ള പദ്ധതി
794.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
ഇടക്കൊച്ചിയിലെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിനായി
നടപ്പിലാക്കുന്ന
ഇടക്കൊച്ചി കുടിവെള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്തെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എന്നത്തേക്ക്
ഈ പദ്ധതി
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
795.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ കുടിവെള്ള
പദ്ധതികളാണ്
പരിഗണനയിലുള്ളത്;
വിശദമാക്കാമോ;
(ബി)
വിനിയോഗ
തോത് കുറഞ്ഞതിനാല്‍ ഈ
നിയോജകമണ്ഡലത്തിന്
നഷ്ടമായ
കേന്ദ്രാവിഷ്കൃത
കുടിവെള്ള പദ്ധതികള്‍
മറ്റേതെങ്കിലും
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സമര്‍പ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
നിലമ്പൂര്‍
കുടിവെള്ള പദ്ധതി
കമ്മീഷന്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ന്
പ്രവര്‍ത്തനസജ്ജമാകും
എന്ന് വ്യക്തമാക്കാമോ?
കിഴക്കന്‍മല
കുടിവെളള പദ്ധതി
796.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തികവര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
ആര്യന്‍കോട്,
പെരുങ്കടവിള
ഗ്രാമപഞ്ചായത്തുകള്ക്കായുളള
കിഴക്കന്‍മല കുടിവെളള
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
കിഴക്കന്‍മല
പദ്ധതിയുടെ
അംഗീകാരത്തിനായുളള
ഡി.പി.ആര്
തയ്യാറാക്കിയിട്ടുണ്ടോ?
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
കിഴക്കന്‍മല
കുടിവെളള പദ്ധതിയുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായുളള
ഭരണാനുമതി ലഭ്യമാക്കി
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്താനുളള
നടപടികള്‍
സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കുമോ?
തൃപ്പൂണിത്തൂറ
മേഖലയിലെ കുടിവെളള വിതരണം
797.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തൂറ
മേഖലയിലെ കുടിവെളള
വിതരണം
കാര്യക്ഷമമാക്കുന്നതിലേക്കായി
ചൂണ്ടി മുതല്‍ രാമമംഗലം
വരെ പൈപ്പ് ലൈന്‍
ഇടുന്ന പ്രവൃത്തിയുടെ
നിലവിലെ അവസ്ഥ
അറിയിക്കുമോ ;
(ബി)
ഈ
പ്രവര്‍ത്തനം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കും
എന്ന് അറിയിക്കുമോ ;
(സി)
ഇതിനോട്
ചേര്‍ന്നുളള പമ്പ്
ഹൗസില്‍ എന്തെല്ലാം
നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടന്നു വരുന്നു എന്ന്
അറിയിക്കുമോ ;
(ഡി)
ഈ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
തൃപ്പൂണിത്തുറ മേഖലയിലെ
കുടിവെളളക്ഷാമം
798.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മേഖലയിലെ
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിലേക്കായി
ചൂണ്ടിയില്‍ സ്ഥിരം
തടയണ
നിര്‍മ്മിക്കുന്നതിനുളള
നിലവിലെ സ്ഥിതി
അറിയിക്കുമോ ;
(ബി)
എന്നത്തേക്ക്
ഈ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ?
മാലിപ്പുറം
ശുദ്ധജല ടാങ്കിന്റെ
നിര്‍മ്മാണം
799.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെപ്പിന്‍
മണ്ഡലത്തിലെ മാലിപ്പുറം
ശുദ്ധജല ടാങ്കിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചതെന്നും
കരാറുകാരന് തുക
മുഴുവനും
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
(ബി)
പ്രസ്തുത
ടാങ്കിന്റെ സംഭരണശേഷി
എത്രയെന്ന്
വ്യക്തമാക്കാമോ?
(സി)
ടാങ്ക്
നിര്‍മ്മിക്കുന്നതിന്
ചെലവാക്കിയ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ടാങ്ക്
കമ്മീഷന്
ചെയ്യുന്നതിന്
ഏതെങ്കിലും തരത്തിലുളള
തടസ്സങ്ങളുണ്ടോ;വിശദമാക്കാമോ;
(ഡി)
ടാങ്കിന്റെ
പ്രവര്‍ത്തനം
എന്നുമുതല്‍
ലഭ്യമാക്കാനാകുമെന്ന്
വ്യക്തമാക്കാമോ?