അക്കേഷ്യ,
മാഞ്ചിയം എന്നിവ ഒഴിവാക്കാൻ
നടപടി
677.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വനം വകുപ്പിന്റെ
തോട്ടങ്ങളില്‍
അക്കേഷ്യ, മാഞ്ചിയം
എന്നിവ
വച്ചുപിടിപ്പിക്കുന്നത്
നിര്‍ത്തലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മരങ്ങള്‍ക്ക് പകരമായി
മലവേപ്പ് തുടങ്ങിയ
നാടന്‍ മരങ്ങള്‍
വച്ചുപിടിപ്പിക്കുവാന്‍
പദ്ധതിയുണ്ടോ;
(സി)
പുനലൂര്‍
വനം ഡിവിഷനിലെ ഏഴംകുളം
ഫോറസ്റ്റ് സ്റ്റേഷന്
പരിധിയില്‍പ്പെട്ട
മടത്തറ, ഓന്തുപച്ച
മേഖലകളില്‍
മുറിച്ചുമാറ്റിയ
അക്കേഷ്യ, മാഞ്ചിയം
മരങ്ങള്‍ക്ക് പകരമായി
വീണ്ടും അതേ മരങ്ങള്‍
നടുവാന്‍ തീരുമാനം
എടുത്തിരുന്നോ;
(ഡി)
പ്രസ്തുത
തീരുമാനം മാറ്റി അവിടെ
മലവേപ്പ്
വച്ചുപിടിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
വനംവകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
678.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വനംവകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും,
അഴിമതി തടയാനും,
സ്വാഭാവിക വനങ്ങളുടെ
സംരക്ഷണത്തിനും,
വന്യമൃഗ വേട്ട
തടയുന്നതിനും , സംസ്ഥാന
അതിര്‍ത്തി പങ്കിടുന്ന
മറ്റു സംസ്ഥാനങ്ങളുമായി
ബന്ധപ്പെട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കാനുമായി
ഈ സർക്കാർ സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
സംസ്ഥാനത്ത്
കഴിഞ്ഞ 5 വര്‍ഷ
കാലയളവില്‍ അഴിമതി ,
കൃത്യ
നിര്‍വ്വഹണത്തില്‍
വീഴ്ച വരുത്തല്‍,
വനഭൂമി കൈക്കലാക്കല്‍
തുടങ്ങി വിവിധയിനം
കുറ്റകൃത്യങ്ങളില്‍
ഉള്‍പ്പെട്ട വനം
വകുപ്പ് ജീവനക്കാര്‍
എത്രയെന്നും
ഇവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെന്നും
വ്യക്തമാക്കാമോ ?
വനമേഖലയെ
ആശ്രയിച്ചു കഴിയുന്ന
വിഭാഗങ്ങള്‍ക്ക്
ഉപജീവനമാര്‍ഗ്ഗം
679.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയെ
ആശ്രയിച്ചു കഴിയുന്ന
വിഭാഗങ്ങള്‍ക്ക്
സുസ്ഥിരമായ
ഉപജീവനമാര്‍ഗ്ഗം
ലഭ്യമാക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിരിക്കുന്നത്;
(ബി)
തടി
ഇതര വന ഉത്പന്നങ്ങളുടെ
വിപണനത്തിനായി പ്രത്യേക
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ ?
വനഭൂമി
കയ്യേറ്റം
680.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1971-നു ശേഷമുള്ള
വനഭൂമി കയ്യേറ്റം
ഒഴിപ്പിച്ച് വനഭൂമി
തിരിച്ചു പിടിക്കണമെന്ന
ഹൈക്കോടതി വിധി
സര്‍ക്കാര്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
എന്നാണ്
ഈ വിധി ഹൈക്കോടതി
പുറപ്പെടുവിച്ചത്;
വിധിയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ് ;
(സി)
ഒഴിപ്പിക്കല്‍
നടപടിക്ക് കൂടുതല്‍
സമയം ആവശ്യപ്പെട്ട്
സര്‍ക്കാര്‍
ഹൈക്കോടതിയെ
സമീപിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇത് ഒഴിപ്പിക്കല്‍
നടപടി അനന്തമായി
നീളുന്നതിന്
കാരണമാകുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വനഭൂമി
കയ്യേറ്റം
681.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഏക്കര്‍
വനഭൂമിയാണ്
കയ്യേറിയിട്ടുള്ളതായി
കണ്ടെത്തിയിട്ടുള്ളത്:
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
അതിനെതിരെ
എത്ര കേസുകള്‍
കേരളത്തിലെ വിവിധ
കോടതികളിലും
ഹെെക്കോടതിയിലും,
സുപ്രീം കോടതിയിലും
ഉണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഏറ്റവും
കൂടുതല്‍ വനഭൂമി
കയ്യേറിയ കേരളത്തിലെ
വ്യക്തികള്‍
ആരൊക്കെയാണ്; എവിടെയാണ്
കയ്യേറ്റമെന്ന് അവരുടെ
പേര് സഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വനം
വകുപ്പ് റോഡുകളുടെ വികസനം
682.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വനം
വകുപ്പ് റോഡുകളുടെ
വികസനത്തിന് വേണ്ടി
ഫണ്ടുകള്‍
അനുവദിക്കാറുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
അനുവദിക്കുന്നതിന്
വേണ്ട നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
തൃശ്ശൂര്‍
ജില്ലയിലെ പാവറട്ടി,
മുല്ലശ്ശേരി പഞ്ചായത്തുകളിലെ
കണ്ടല്‍ക്കാട് സംരക്ഷണം
683.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ പാവറട്ടി,
മുല്ലശ്ശേരി
പഞ്ചായത്തുകളിലെ
കണ്ടല്‍ക്കാട്
സംരക്ഷണവുമായി
ബന്ധപ്പെട്ട് സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇൗ
സ്ഥലങ്ങളിലെ
കണ്ടല്‍ക്കാട്
സംരക്ഷണത്തിനും
കയ്യേറ്റം
ഒഴിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദാംശങ്ങള്‍
നല്‍കുമോ?
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കാന്‍ നടപടി
684.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനവിസ്തൃതി ഏറ്റവും
കുറഞ്ഞ ജില്ലകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജില്ലകളില്‍ കൂടുതല്‍
വനവൽക്കരണ പദ്ധതികള്‍
നടപ്പിലാക്കി
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
സാമൂഹ്യവനവല്‍ക്കരണ
പദ്ധതി
685.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യവനവല്‍ക്കരണം
പദ്ധതി സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കിൽ പരിശോധന
സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ;
(ബി)
2016-2017,2017-2018
വര്‍ഷങ്ങളില്‍ ഈ
പദ്ധതിയ്ക്കു വേണ്ടി
എത്ര തുക
ചെലവഴിച്ചു;വിവിധ
വകുപ്പുകള്‍ക്ക്
നല്കിയ തുക എത്ര ; ഓരോ
വകുപ്പിനും നല്കിയ
വൃക്ഷത്തൈകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പ്രതീക്ഷിച്ച
നിലവാരത്തിലേയ്ക്ക്
ഉയര്‍ന്നില്ലെന്ന
ആരോപണം
പരിശോധിക്കുമോ;ഇത്
പരിഹരിയ്ക്കുന്നതിനാവശ്യമായ
നടപടി സ്വീകരിയ്ക്കുമോ
;
(ഡി)
സാമൂഹ്യവനവല്‍ക്കരണ
നടപടി സംബന്ധിച്ച്
വിശദമായ വിവരം
ലഭ്യമാക്കുമോ?
വന
പരിപാലനവുമായി ബന്ധപ്പെട്ട
പദ്ധതികള്‍
686.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന
പരിപാലനവുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
വന
മേഖലയിലെ
നീര്‍ത്തടങ്ങള്‍
സംരക്ഷിക്കുന്നതിനും
വേനല്‍ക്കാലത്ത്
വന്യജീവികള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കാനും
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കുമോ?
വനം
വകുപ്പ് പ്രവര്‍ത്തനങ്ങൾ
687.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവല്‍ക്കരണം , ഹരിത
കേരളം എന്നീ പദ്ധതികള്‍
വഴി വനം വകുപ്പ് കഴിഞ്ഞ
അഞ്ചു വര്‍ഷമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്നും
ഓരോ വര്‍ഷവും
ഇവയ്ക്കായി ചെലവാക്കിയ
തുക എത്രയെന്നും ഉള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി എന്റെ മരം,
നമ്മുടെ മരം, തൈകളുടെ
വിതരണം, വൃക്ഷത്തൈ
ഉല്‍പ്പാദനവും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴിയുളള
വിതരണവും, യൂത്തു
ക്ലബ്ബുകളുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍,
വഴിയോരത്തണല്‍ പദ്ധതി,
വന്യജീവി
സംരക്ഷണത്തിനായുള്ള
ഇന്റഗ്രേറ്റഡ്
ഡെവലപ്മെന്റ് ഓഫ്
വൈല്‍ഡ് ലൈഫ്
ഹാബിറ്റാറ്റ്,
പ്രോജക്ട് ടൈഗര്‍,
പ്രോജക്ട് എലിഫന്റ്
തുടങ്ങി ജൈവ വൈവിധ്യ
സംരക്ഷണം ഉള്‍പ്പെടെ ഈ
സര്‍ക്കാര്‍ കാലയളവില്‍
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങളുടെയും
ചെലവാക്കിയ സര്‍ക്കാര്‍
ഫണ്ടുകളുടെയും വിശദാംശം
ലഭ്യമാക്കുമോ?
സൃഷ്ടി
സ്കോളര്‍ഷിപ്പ്
688.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗക്കാരിലെ
പിന്നോക്കം
നില്ക്കുന്ന
പെണ്‍കുട്ടികളുടെ
വിദ്യാഭ്യാസത്തിനായി
വനം വകുപ്പ്
ഏര്‍പ്പെടുത്തിയിരുന്ന
സൃഷ്ടി സ്കോളര്‍ഷിപ്പ്
ഇപ്പോള്‍
നല്കുന്നുണ്ടോ;
(ബി)
നിലവില്‍
എത്ര രൂപയാണ്
സ്കോളര്‍ഷിപ്പായി
നല്‍കുന്നത്; ഇതിനുള്ള
ഗുണഭോക്താക്കളെ
തെരഞ്ഞടുക്കുന്നതെങ്ങനെയെന്ന്
വിശദീകരിക്കാമോ;
(സി)
ഈ
പദ്ധതി
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
മീന്‍വല്ലം
ടൂറിസം പദ്ധതിക്ക് വനം
വകുപ്പിന്റെ ക്ലിയറന്‍സ്
നിഷേധിക്കാനുണ്ടായ സാഹചര്യം
689.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കോങ്ങാട്
മണ്ഡലത്തില്‍
ഉള്‍പ്പെട്ട മീന്‍വല്ലം
ടൂറിസം പദ്ധതിക്ക് വനം
വകുപ്പിന്റെ
ക്ലിയറന്‍സ്
നിഷേധിക്കാനുണ്ടായ
സാഹചര്യങ്ങള്‍
വ്യക്തമാക്കുമോ ;
(ബി)
ഇത്
സംബന്ധിച്ച്
നല്‍കിയിട്ടുള്ള
പ്രൊപ്പോസലിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
എക്കോടൂറിസം
പദ്ധതികള്‍ക്ക് അനുമതി നിഷേധം
690.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എക്കോടൂറിസം
പ്രോജക്ടുകള്‍ക്ക് വനം
വകുപ്പ് തുടര്‍ച്ചയായി
അനുമതി
നിഷേധിയ്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വനം
വകുപ്പ് ഇപ്രകാരം എത്ര
പ്രോജക്ടുകള്‍ക്ക്
പാലക്കാട് ജില്ലയില്‍
കഴിഞ്ഞ ഏഴ്
വര്‍ഷത്തിനുള്ളില്‍
അനുമതി
നിഷേധിച്ചിട്ടുണ്ടെന്ന്ഓരോന്നിന്റെയും
കാരണം സഹിതം
വ്യക്തമാക്കുമോ?
നെയ്യാര്‍ഡാം
ലയണ്‍ സഫാരി പാര്‍ക്കിന്റെ
നവീകരണം
691.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാര്‍ഡാം
ലയണ്‍ സഫാരി
പാര്‍ക്കില്‍ പുതുതായി
രണ്ട് സിംഹങ്ങളെ കൂടി
എത്തിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
നിവേദനത്തിന്റെ
തല്‍സ്ഥിതി
അറിയിക്കാമോ;
(ബി)
നെയ്യാര്‍ഡാം
ലയണ്‍ സഫാരി
പാര്‍ക്കിന്റെ
നവീകരണത്തിനായി
ഏതെങ്കിലും തരത്തിലുളള
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പരിസ്ഥിതിലോല
പ്രദേശങ്ങളുടെയും വന്യജീവി
സങ്കേതങ്ങളുടെയും സംരക്ഷണം
692.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതിലോല
പ്രദേശങ്ങളും വന്യജീവി
സങ്കേതങ്ങളും
സംരക്ഷിക്കുന്ന
വിഷയത്തില്‍ ഈ
സര്‍ക്കാരിന്റെ നയം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയം
നടത്തുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഏതെങ്കിലും
തലത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടോ ;
എങ്കില്‍ ഇതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഈ
പ്രദേശത്തെ
കയ്യേറ്റങ്ങള്‍
കണ്ടെത്തുന്നതിനും
ഒഴിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലെ
നിയമനം
693.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
ബീറ്റ് ഫോറസ്റ്റ്
ഓഫീസര്‍ റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
ഇതുവരെ നടന്ന
നിയമനങ്ങളുടെയും മുൻ
റാങ്ക് ലിസ്റ്റിൽ
നിന്നും നടന്ന
നിയമനങ്ങളുടെയും ജില്ല
തിരിച്ചുള്ള കണക്ക്
അറിയിക്കാമോ;
(ബി)
നിലവിലുള്ള
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
അവസാനിക്കാറായിട്ടും 15
ശതമാനം പോലും നിയമനം
ഒരു ലിസ്റ്റില്‍
നിന്നും നടന്നിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
തസ്തികയിലെ പ്രതീക്ഷിത
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മുറിച്ചുമാറ്റിയ
മരങ്ങളുടെ വിലനിര്‍ണ്ണയം
694.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാതയോരത്ത്
അപകട ഭീഷണി
ഉയര്‍ത്തിയതിനെ
തുടര്‍ന്ന്
മുറിച്ചുമാറ്റിയ
അക്കേഷ്യ മരങ്ങള്‍
റോഡരികില്‍ കിടന്ന്
നശിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ:
(ബി)
ഏങ്കില്‍
ഏതെല്ലാം
പ്രദേശങ്ങളിലാണ് ഇത്തരം
മരങ്ങള്‍ മഴയും
വെയിലുമേറ്റ്
നശിച്ചുകൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരം
മരങ്ങളുടെ വില
നിശ്ചയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
വനംവകുപ്പ്
വിലനിര്‍ണ്ണയിച്ച്
നല്‍കാത്തതാണ് മരങ്ങള്‍
വില്‍പ്പന
നടത്തുന്നതിനു
തടസ്സമെന്ന മരാമത്ത്
വകുപ്പിന്റെ നിലപാടില്‍
വസ്തുതയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
വനം
വകുപ്പ് നിര്‍ണ്ണയിച്ച
വില കൂടുതലായത്
കാരണമാണ് വില്‍പ്പന
നടത്താന്‍
കഴിയാത്തതെന്നത്
ശരിയാണോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
കാസര്‍ഗോഡ്
ജില്ലയിലെ കെടുംകല്,
ബോവിക്കാനം, ബേള,
പരപ്പ,
ചെര്‍ക്കള-ജാല്‍സൂര്‍,
ചെര്‍ക്കള-ബദിയടുക്ക
റോഡരികില്‍
പലസ്ഥലങ്ങളിലും
മരങ്ങള്‍
വീണുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ജി)
വീണ
മരങ്ങള്‍ എല്ലാ
വര്‍ഷവും ലേലം ചെയ്തു
വില്‍ക്കുന്ന രീതി
എന്താണെന്ന്
വ്യക്തമാക്കാമോ;റോഡരികില്‍
വീണുകിടക്കുന്ന
മരങ്ങളുടെ കണക്കു്
മരാമത്ത് വകുപ്പ് വനം
വകുപ്പിന്
നല്‍കിയെങ്കിലും
വിലനിശ്ചയിച്ച് മറുപടി
ലഭിക്കാത്ത് കൊണ്ടാണോ ഈ
മരങ്ങള്‍ ലേലം
ചെയ്യാന്‍
കഴിയാത്തതെന്ന്
വ്യക്തമാക്കാമോ?
ടൂറിസം
കേന്ദ്രങ്ങളിലെ ബോട്ടുസവാരി
വന്യമൃഗങ്ങളെ ബാധിക്കുന്ന
കാര്യം
695.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ഹൈഡല്‍ ടൂറിസം
കേന്ദ്രങ്ങളില്‍
വന്പിച്ച രീതിയിലുള്ള
ബോട്ടുസവാരി
വന്യമൃഗങ്ങളെ
ബാധിക്കുന്നുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ട് വൈദ്യുതി
വകുപ്പിന്
നല്‍കിയിട്ടുണ്ടോ?
ആസ്സാം
മോഡല്‍ ഫെന്‍സിംഗ്
നിര്‍മ്മാണം
696.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ണ്ണാടകത്തിലെ
നാഗര്‍ഹോള നാഷണല്‍
പാര്‍ക്കില്‍ സ്ഥാപിച്ച
മാതൃകയില്‍ നിലമ്പൂര്‍
സൗത്ത് - നോര്‍ത്ത്
ഫോറസ്റ്റ്
ഡിവിഷനുകളിൽപ്പെട്ട
വഴിക്കടവ്, മൂത്തേടം,
കരുളായി, എടക്കര,
അമരമ്പലം, ചുങ്കത്തറ,
പോത്തുകല്ല്
പഞ്ചായത്തുകളില്‍
ആസ്സാം മോഡല്‍
ഫെന്‍സിംഗ്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി ആലോചിക്കുമോ;
വിശദമാക്കാമോ;
(ബി)
വന്യമൃഗശല്യമുള്ള
കേരളത്തിലെ ഏതെങ്കിലും
പ്രദേശങ്ങളില്‍ പഴയ
റെയില്‍ പാളങ്ങള്‍
ഉപയോഗിച്ച് കൊണ്ടുള്ള
ആസ്സാംമോഡല്
ഫെന്‍സിംഗ്
പരീക്ഷണാടിസ്ഥാനത്തില്‍
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
ഫോറസ്റ്റ്
ഡിവിഷനുകളിലെ ഏതൊക്കെ
സ്ഥലങ്ങളിലാണെന്ന്
വിശദമാക്കാമോ?
വയനാട്
ജില്ലയില്‍ കാട്ടുപന്നിയുടെ
ആക്രമണം
697.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മെയ് മുതല്‍ വയനാട്
ജില്ലയില്‍
കാട്ടുപന്നിയുടെ
ആക്രമണത്തില്‍
പരിക്കേറ്റ് ചികിത്സ
തേടിയവര്‍ക്കായി
വനംവകുപ്പ് എത്ര തുക
ഇതിനകം
അനുവദിച്ചിട്ടുണ്ട്;
(ബി)
കാട്ടുപന്നിയുടെ
ആക്രമണത്തില്‍ കൃഷിനാശം
സംഭവിച്ചതിനെത്തുടര്‍ന്ന്
വയനാട് ജില്ലയിലെ
കര്‍ഷകര്‍ക്ക് 2016
മെയ് മുതല്‍ എത്ര രൂപ
നഷ്ടപരിഹാരമായി നല്കി
എന്ന് അറിയിക്കുമോ;
(സി)
കാട്ടുപന്നിയുടെ
ആക്രമണം വയനാട്
ജില്ലയില്‍
രൂക്ഷമാകുന്ന സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
കാട്ടുപന്നിയെ
വന്യജീവി സംരക്ഷണ
നിയമത്തിലെ ഷെഡ്യൂള്‍ V
-ല്‍ ഉള്‍പ്പെടുത്താന്‍
സര്‍ക്കാര്‍ ശ്രമം
നടത്തുമോ
എന്നറിയിക്കാമോ?
വന്യജീവി
ആക്രമണം
698.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ ഭാഗങ്ങളില്‍
വന്യജീവി ആക്രമണം മൂലം
കൃഷിനാശം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതു പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വന്യജീവി
ആക്രമണം
നിയന്ത്രിക്കുന്നതിന്
അവലംബിക്കുന്ന ആധുനിക
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
വന്യജീവി
ആക്രമണത്തിന്
ഇരകളാകുന്ന
കര്‍ഷകര്‍ക്ക്
ലഭിക്കുന്ന
നഷ്ടപരിഹാരത്തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
കാട്ടുപന്നികള്‍
നാട്ടിലിറങ്ങി കൃഷിനാശം
വരുത്തുന്നത് തടയാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
മനുഷ്യരെ
ആക്രമിക്കുന്ന
ഏതെങ്കിലും വന്യജീവികളെ
കൊല്ലാന്‍
അനുമതിയുണ്ടോ;
വിശദമാക്കാമോ?
വന്യജീവി
ആക്രമണത്തില്‍
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് സഹായം
699.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
ആക്രമണത്തില്‍പ്പെട്ട്
ജീവന്
നഷ്ടപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് നിലവില്‍
എത്ര രൂപയാണ് ധനസഹായം
നല്‍കുന്നത് എന്ന്
വിശദമാക്കുമോ?
(ബി)
നിലവില്‍
നല്കുന്ന തുക
വര്‍ദ്ധിപ്പിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
എത്രയെന്ന്
വിശദമാക്കുമോ;
(സി)
ഏതൊക്കെ
തരത്തിലുളള
അപകടങ്ങള്‍ക്കാണ് തുക
അനുവദിക്കുന്നതെന്ന്
വിശദമാക്കുമോ?
ദേവികുളത്തെ
വന്യജീവിആക്രമണം
700.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദേവികുളം നിയോജക
മണ്ഡലത്തില്‍
വന്യജീവികളുടെയും,
കാട്ടാനയുടെയും
ആക്രമണത്തില്‍
കൊല്ലപ്പെട്ടവരുടെ
കുടുംബാംഗങ്ങള്‍ക്ക്
സര്‍ക്കാര്‍
ആനുകൂല്യങ്ങളും
നഷ്ടപരിഹാര തുകകളും
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;എങ്കില്‍
ഇത് സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കാമോ?
അതിരപ്പിള്ളി
മേഖലയിലെ വന്യമൃഗ ആക്രമണം
701.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
വിവിധ പ്രദേശങ്ങളില്‍
ആന, പുലി
എന്നിവയടക്കമുള്ള
വന്യമൃഗങ്ങളുടെ ആക്രമണം
മൂലം കൃഷിയ്ക്കും
വീടുകള്‍ക്കും മനുഷ്യ
ജീവനും നഷ്ടം
സംഭവിക്കുന്നത്
ഒഴിവാക്കുന്നതിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
വന്യമൃഗ
ആക്രമണത്തില്‍ നിന്നും
രക്ഷ നേടുന്നതിന്
സഹായകരമാകുന്നതിനായി
റാപ്പിഡ് ടാസ്ക്
ഫോഴ്സിന്റെ സേവനം
അതിരപ്പിള്ളി മേഖലയില്‍
ലഭ്യമാക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ?
വന്യജീവികളുടെ
ആക്രമണം
702.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ വന്യജീവികളുടെ
അക്രമത്തില്‍ എത്ര
പേര് മരണപ്പെട്ടു;
എത്ര പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇതിന്
നഷ്ടപരിഹാരമായി എത്ര
തുക
അനുവദിച്ചിട്ടുണ്ട്;
ആയത് എത്ര പേര്‍ക്ക്
ലഭിച്ചിട്ടുണ്ട്;
(സി)
നഷ്ടപരിഹാരം
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
വന്യമൃഗങ്ങളില്‍
നിന്ന് കൃഷി സംരക്ഷണം
703.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കക്കയം,
കരിയാത്തും പാറ
മേഖലകളില്‍
വന്യമൃഗങ്ങള്‍ കാര്‍ഷിക
വിളകള്‍ വ്യാപകമായി
നശിപ്പിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യമൃഗങ്ങളില്‍
നിന്നും കൃഷി
സംരക്ഷിക്കുന്നതിനായി ഈ
മേഖലയില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കാമോ?
കുളമ്പുരോഗ
പ്രതിരോധ കുത്തിവെയ്പ്പ്
704.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പ് കുളമ്പുരോഗ
പ്രതിരോധ
കുത്തിവെയ്പ്പ്
നടത്തുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്ലാ പശുക്കള്‍ക്കും ഈ
കുത്തിവെയ്പ് നല്കാന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കന്നുകാലി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിനുളള
പദ്ധതികള്‍
705.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കന്നുകാലി വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സബ്സിഡി
നൽകിയും മറ്റും
കന്നുകാലി വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നിലവില്‍ എന്തൊക്കെ
പദ്ധതികളാണ് ഉള്ളത്;
വിശദാംശം നല്‍കുമോ;
(സി)
പാല്
ഉല്പാദനത്തില്
സംസ്ഥാനത്തെ സ്വയം
പര്യാപ്തമാക്കാന്‍
ഭാവിയില്‍ എന്തൊക്കെ
പദ്ധതികളാണ് വകുപ്പ്
നടത്താനുദ്ദേശിക്കുന്നത്
;
(ഡി)
കര്‍ഷകര്‍ക്ക്
നഷ്ടം സംഭവിച്ചാല്‍
അര്‍ഹമായ നഷ്ടപരിഹാരം
യഥാസമയം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കന്നുകാലി
പരിപാലനം
706.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
ലെ ബജറ്റു പ്രകാരം
കന്നുകാലി
പരിപാലനത്തിനായി
അന്‍പത്തിനാല് കോടി രൂപ
അനുവദിച്ചതിന്റെ
ഭാഗമായി സ്വീകരിച്ച
തുടർ നടപടികളുടെ
വിശദവിവരം നല്‍കുമോ;
(ബി)
ഏതെല്ലാം
ജില്ലകളില്ലാണ് ഈ
പദ്ധതിക്കായി
ഡി.പി.ആര്
തയ്യാറാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
കോങ്ങാട്
മണ്ഡലത്തെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
(ഡി)
എതെല്ലാം
മണ്ഡലങ്ങളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;വ്യക്തമാക്കാമോ?
മാവേലിക്കര
വെറ്ററിനറി പോളിക്ലിനിക്
707.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
മാവേലിക്കര വെറ്ററിനറി
പോളിക്ലിനിക്കിനെ
ആധുനികവത്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
ഈ
പോളിക്ലിനിക്കിലെ
ഒഴിവുള്ള തസ്തികകളില്‍
നിയമനത്തിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
പദ്ധതികള്‍ക്ക് തുക
708.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-2019
ബഡ്ജറ്റില്‍ മൃഗസംരക്ഷണ
വകുപ്പ് തലശ്ശേരി
നിയോജക മണ്ഡലത്തിലെ
എന്തെങ്കിലും
പദ്ധതികള്‍ക്ക് തുക
വകയിരുത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ എതു
പദ്ധതിക്കാണെന്ന്
വ്യക്തമാക്കാമോ ?
ക്ഷീര
മേഖലയിലെ പദ്ധതികള്‍
709.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
മേഖലയുടെ
സംരക്ഷണത്തിനും
പുരോഗതിക്കുമായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
ചെറുകിട
ക്ഷീര കര്‍ഷകരുടെ
പ്രോത്സാഹനത്തിനും
പിന്തുണയ്ക്കുമായി
ആവിഷ്ക്കരിച്ചിരിക്കുന്ന
പദ്ധതികള്‍
അറിയിക്കാമോ;
(സി)
ക്ഷീര
കര്‍ഷകര്‍ക്ക് നല്കി
വരുന്ന ബോണസ്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
കാലിത്തീറ്റയ്ക്ക്
നല്കി വരുന്ന സബ്സിഡി
ഉയര്‍ത്തുന്ന കാര്യം
പരിശോധിക്കുമോ എന്ന്
അറിയിക്കാമോ?
സമഗ്ര
ക്ഷീര വികസനം
710.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമഗ്ര
ക്ഷീര വികസനം, ക്ഷീര
ഗ്രാമം എന്നീ
പദ്ധതികളിലൂടെ
സംസ്ഥാനത്ത് നടപ്പാക്കി
വരുന്ന കാര്യങ്ങള്‍
വിവരിക്കാമോ?
കിടാരി
പാര്‍ക്ക്
711.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരവികസനവകുപ്പ്
ആവിഷ്ക്കരിച്ച കിടാരി
പാര്‍ക്ക് ഏതെല്ലാം
ജില്ലകളില്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ക്ഷീര
വികസനവകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
കന്നുകുട്ടി
ദത്തെടുക്കല്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പ്രതിദിന പാല് ഉല്പാദനം
712.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര ലിറ്റര്‍
പാല് പ്രതിദിനം
ഉല്പാദിപ്പിക്കുന്നുണ്ടെന്നുള്ളതിന്റെ
കണക്ക് ലഭ്യമാക്കുമോ ;
(ബി)
പ്രതിദിനം
എത്ര ലിറ്റര്‍ പാല്
ജനങ്ങള്‍
ഉപയോഗിക്കുന്നുണ്ടെന്നുള്ളതിന്റെ
കണക്ക്
വെളിപ്പെടുത്തുമോ;
(സി)
കേരളത്തിന്
പുറത്ത് നിന്നും
സംസ്ഥാനത്ത് എത്ര
ലിറ്റര്‍ പാല്
പ്രതിദിനം
എത്തുന്നുണ്ട്;
വിശദമാക്കുമോ;
(ഡി)
കേരളത്തിലെ
വിവിധ സ്ഥലങ്ങളില്‍
കിട്ടുന്ന പാലില്‍ മായം
കലരുന്നുണ്ടെന്നുള്ള
വസ്തുത മനസ്സിലാക്കി
അത് തടയുവാനുള്ള
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ട്;
(ഇ)
കേരളത്തില്‍
തന്നെ നമുക്ക് ആവശ്യമായ
പാല്
ഉല്പാദിപ്പിക്കാന് പശു
/ എരുമ / ആട്
വളര്‍ത്തുന്ന
ആള്‍ക്കാരെ
സഹായിക്കാന്‍ നിലവില്‍
എന്തെങ്കിലും പദ്ധതി
ഉണ്ടോ; വിശദ വിവരം
ലഭ്യമാക്കുമോ?
ക്ഷീരോല്പാദനം
സ്വയം പര്യാപ്തമാക്കുന്നതിന്
പദ്ധതികള്‍
713.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു ദിവസം ശരാശരി എത്ര
ലിറ്റര്‍ പാല്
ആവശ്യമായി
വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഒരു ദിവസത്തെ ശരാശരി
പാലുല്പാദനം എത്രയാണ്;
(സി)
എത്ര
ലിറ്റര്‍ പാല് ഒരു
ദിവസം മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
കൊണ്ടുവരുന്നുണ്ട്;
(ഡി)
മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പാലിന്റെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
പാലുല്പാദനത്തില്
സംസ്ഥാനത്തെ സ്വയം
പര്യാപ്തമാക്കുന്നതിന്
ക്ഷീരവികസന വകുപ്പ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
സംസ്ഥാനത്തിനാവശ്യമായ
പാല് ഉല്‍പ്പാദിപ്പിക്കാൻ
നടപടി
714.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിനാവശ്യമായ
പാല്
ഉല്‍പ്പാദിപ്പിക്കുന്നതിനായി
ക്ഷീര വികസന
യൂണിറ്റുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
അയല്‍
സംസ്ഥാനങ്ങളിലേതു പോലെ
സംസ്ഥാനത്തിനാവശ്യമായ
പാല് തദ്ദേശീയമായി
ഉല്പ്പാദിപ്പിക്കുവാന്
വേണ്ട നടപടികള്‍
ആരംഭിക്കുമോ;
(സി)
ക്ഷീര
വികസന വകുപ്പ്
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
പാലിന്റെ
ഗുണ നിലവാരം ഉറപ്പുവരുത്തൽ
715.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണ നിലവാരമില്ലാത്ത
പാല് വിതരണം ചെയ്യുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഗുണനിലവാരം
ഉറപ്പുവരുത്താന്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
കാലിത്തീറ്റ സബ്സിഡി
716.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകര്‍ക്ക്
മില്‍മ സഹകരണ സംഘങ്ങള്‍
വഴി നല്കി വന്നിരുന്ന
കാലിത്തീറ്റയുടെ
സബ്സിഡി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
നല്കി വന്നിരുന്ന
സബ്സിഡി
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ:
(സി)
കേരള
ഫീഡ്സ്
ഉല്പാദിപ്പിക്കുന്ന
കാലിത്തീറ്റയുടെ
വിലയേക്കാള്‍ എത്ര
രൂപയുടെ വ്യത്യാസമാണ്
മില്‍മ
ഉല്പാദിപ്പിക്കുന്ന
കാലിത്തീറ്റക്ക്
ഉണ്ടായിരുന്നത്;കേരള
ഫീഡ്സ് ലഭ്യമാക്കുന്ന
കാലിത്തീറ്റക്ക്
സബ്സിഡി ലഭ്യമാണോ;
(ഡി)
ക്ഷീരകര്‍ഷകര്‍ക്ക്
വിതരണം ചെയ്യുന്ന
മില്‍മ കാലിത്തീറ്റക്ക്
സബ്സിഡി
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ക്ഷീരകര്‍ഷകര്‍
നേരിടുന്ന
പ്രശ്നങ്ങളെക്കുറിച്ച്
പഠിക്കുന്നതിന് സമിതി
717.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍
നേരിടുന്ന
പ്രശ്നങ്ങളെക്കുറിച്ച്
പഠിക്കുന്നതിന് സമിതിയെ
നിയോഗിച്ചിട്ടുണ്ടോ
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
സമിതിയില്‍ ആരെല്ലാമാണ്
അംഗങ്ങളെന്ന്
വിശദീകരിക്കുമോ;
(സി)
സമിതിയുടെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ശുപാര്‍ശകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
ക്ഷീരസംഘങ്ങളുടെ
ശാക്തീകരണം
718.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരസംഘങ്ങളെ
ശാക്തീകരിച്ച് പാല്
ഉല്പാദനത്തില് സ്വയം
പര്യാപ്തത കൈവരിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കിയത്;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
അനുവദിച്ച 2585 ലക്ഷം
രൂപയില്‍ എത്ര രൂപ
ക്ഷീര സംഘങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
വിനിയോഗിച്ചു എന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
തുകയില്‍
ക്ഷീരകര്‍ഷകര്‍ക്ക്
ബോധവത്കരണപരിപാടി
സംഘടിപ്പിച്ചതിന് എത്ര
രൂപയാണ് ചെലവായതെന്ന്
അറിയിക്കാമോ?
കേരളാ
ഫീഡ്സ് കരുനാഗപ്പള്ളി
യൂണിറ്റ്
സ്ഥാപിക്കുന്നതിനുവേണ്ടി ഭൂമി
നല്‍കിയവര്‍ക്ക് തൊഴില്‍
719.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
ഫീഡ്സ് കരുനാഗപ്പള്ളി
യൂണിറ്റ്
സ്ഥാപിക്കുന്നതിനുവേണ്ടി
ഭൂമി നല്‍കിയവര്‍ക്ക്
തൊഴില്‍
നല്‍കുന്നതുമായി
ബന്ധപ്പെട്ട എന്തെല്ലാം
തീരുമാനങ്ങളാണ്
എടുത്തിട്ടുള്ളത് എന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
എത്രപേര്‍ ഫാക്ടറിയില്‍
ജോലി ചെയ്യുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവരെ
സ്ഥിരപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ ?