വി.സി.ബി
നിര്‍മ്മാണത്തിന് കൃഷി
വകുപ്പ് മുഖേനയുള്ള
പദ്ധതികള്‍
5426.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിസംരക്ഷണത്തിനായി
തോടുകള്‍ നിര്‍മ്മിച്ച്
സംരക്ഷിക്കുന്നതിന്
കൃഷി വകുപ്പ് മുഖേന
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കൃഷിക്കായി
വെള്ളം കെട്ടി
നിര്‍ത്തുന്നതിന്
വേണ്ടി വി.സി.ബി
(വെന്റഡ് ക്രോസ്സ്
ബാര്‍)നിര്‍മ്മാണത്തിന്
കൃഷി വകുപ്പ്
മുഖേനയുള്ള പദ്ധതികള്‍
വിശദമാക്കാമോ;
(സി)
ഇപ്രകാരം
തോടുകള്‍, വി.സി.ബി
എന്നിവയുടെ
നിര്‍മ്മാണത്തിനായി
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ അനുവദിച്ച
തുക ജില്ല തിരിച്ച്
അറിയിക്കാമോ?
ഒൗഷധ
സസ്യങ്ങള്‍/ഒൗഷധോദ്യാനങ്ങള്
എന്നിവ ഒരുക്കുന്നതിന് സഹായം
5427.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒൗഷധ
സസ്യങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിനും
ഒൗഷധോദ്യാനങ്ങള്
ഒരുക്കുന്നതിനും
സർക്കാർ ഏതെങ്കിലും
തരത്തിലുളള സഹായങ്ങള്‍
നല്കി വരുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം രീതിയിലെന്ന്
അറിയിക്കാമോ;
(സി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ഒൗഷധോദ്യാനങ്ങള്
നിര്‍മ്മിക്കുന്നതിന്
കൃഷിവകുപ്പ് മുഖേന
ചെയ്തു വരുന്ന
സഹായങ്ങള്‍
എന്തെല്ലാമെന്ന്
വിവരിക്കാമോ;
(ഡി)
ഓരോ
കൃഷിഭവന് കീഴിലും
ചുരുങ്ങിയത് ഒരു
ഒൗഷധോദ്യാനം എന്ന നയം
സര്‍ക്കാരിനുണ്ടോ;
എങ്കില്‍ ഇത്
നടപ്പാക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികൾ
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ ?
കര്‍ഷക
ക്ഷേമനിധി ബോര്‍ഡ് രൂപീകരണം
5428.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷക ക്ഷേമനിധി
ബോര്‍ഡ്
രൂപീകരിക്കുന്നതിന്
നീക്കമുണ്ടോ; എങ്കിൽ
എന്നത്തേയ്ക്ക്
നിലവില്‍ വരുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കര്‍ഷക ക്ഷേമനിധി
ബോര്‍ഡില്‍
അംഗത്വത്തിനുള്ള
മാനദണ്ഡങ്ങള്‍
അറിയിക്കുമോ;
(സി)
ക്ഷേമനിധി
ബോര്‍ഡ് നിലവില്‍
വന്നാല്‍
അംഗങ്ങള്‍ക്കും അവരുടെ
ആശ്രിതര്‍ക്കും ഏതൊക്കെ
തരത്തിലുള്ള
ആനുകൂല്യങ്ങളാണ്
ക്ഷേമനിധി ബോര്‍ഡ്
മുഖേന
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ക്ഷേമനിധി
ബോര്‍ഡ്
രൂപീകരിക്കുമ്പോള്‍
ബോര്‍ഡിന്റെ വരുമാനം
ഏതൊക്കെ മേഖലകളില്‍
നിന്നായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
കര്‍ഷക
ക്ഷേമനിധി ബോര്‍ഡിന്റെ
ഘടന
എപ്രകാരമായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കര്‍ഷക
ക്ഷേമനിധി ബോര്‍ഡ്
കേരളത്തിലെ കര്‍ഷകരുടെ
ക്ഷേമത്തിനും
ഉന്നതിക്കും
സര്‍വ്വോപരി
കാര്‍ഷികവൃത്തിയുടെ
പുനരുദ്ധാരണത്തിനും
ഏതൊക്കെ തരത്തില്‍
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
കര്‍മ്മസേനകളുടെ
പ്രവര്‍ത്തനങ്ങള്‍
5429.
ശ്രീ.കെ.
ദാസന്
,,
എം. മുകേഷ്
,,
ബി.സത്യന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉല്പാദന
വര്ദ്ധനവിലധിഷ്ഠിതമായ
കാര്‍ഷിക വികസനത്തിന്
ശാസ്ത്രീയ
യന്ത്രവല്‍ക്കരണ
സംവിധാനങ്ങള്‍
സംസ്ഥാനാടിസ്ഥാനത്തില്‍
ഏകോപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കാര്‍ഷിക
മേഖലയുടെ വികസനം
ലക്ഷ്യമാക്കി
രൂപീകരിച്ച കാര്‍ഷിക
കര്‍മ്മസേനകളുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
വിശദമാക്കാമോ;
(സി)
കാര്‍ഷിക
കമ്മസേനകളുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
ആധുനിക
യന്ത്രസാമഗ്രികള്‍
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിനായി
ഏതെല്ലാം ഏജന്‍സികളുടെ
ഏകോപനമാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
ഇതിനായി
കാര്‍ഷിക
എഞ്ചിനീയര്‍മാര്‍
ഉള്‍പ്പെടുന്ന ഉന്നതതല
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കർഷകർക്ക്
കുറഞ്ഞ വിലയും
കച്ചവടക്കാര്‍ക്ക് അമിതലാഭവും
5430.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകര്‍
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി നേരിടുന്ന ഈ
സാഹചര്യത്തില്‍
കാര്‍ഷിക വിളകള്‍ക്ക്
ലഭിക്കുന്ന വില
ഉല്പാദന ചിലവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
വളരെ കുറവായിരിക്കുകയും
കച്ചവടക്കാര്‍ അമിതലാഭം
കൈയ്യാളുന്ന അവസ്ഥ
നിലനില്ക്കുകയും
ചെയ്യുന്നതിനാല്‍ അവശ്യ
സാധനങ്ങള്‍ക്ക്
കര്‍ഷകര്‍ക്ക് ന്യായമായ
വില ലഭിക്കുവാന്‍
ഗവണ്മെന്റ് നടപടികള്‍
സ്വീകരിക്കുമോ;
(ബി)
റബ്ബര്‍
കര്‍ഷകര്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ച സബ്സിഡി
തുക 2016 ജൂണ്‍ മാസം
മുതല്‍ ലഭിക്കുന്നില്ല
എന്നത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;എങ്കിൽ
ഇത് പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
നീര ഉത്പാദനം
5431.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നീര ഉത്പാദനത്തിന്റെ
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
കണക്ക് ലിറ്റര്‍
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ഉത്പാദനം
ഓരോ വര്‍ഷവും കുറഞ്ഞു
വരുന്നതിന്റെ കാരണം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
തമിഴ്
നാട്ടില്‍ നീര ഉത്പാദനം
വ്യാപകമായി ആരംഭിച്ചത്
കേരളത്തിലെ നീര
കര്‍ഷകരെ ബാധിക്കുമോ;
(ഡി)
ഇൗ
രംഗത്ത്തകര്ച്ചയിലേക്ക്
നീങ്ങുന്ന ഉത്പാദക
സംഘങ്ങള്‍ക്ക് പുതു
ജീവന് നല്‍കുന്നതിനായി
സര്‍ക്കാര്‍
ശ്രമിക്കുമോ;
ഏതെങ്കിലും
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സുഗന്ധവ്യഞ്ജന
വിളകളുടെ കൃഷി
വ്യാപിപ്പിക്കുന്നതിന് നടപടി
5432.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
പി.വി. അന്‍വര്‍
,,
രാജു എബ്രഹാം
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കാര്‍ഷിക സമ്പദ്
വ്യവസ്ഥയില്‍ മുന്‍നിര
സ്ഥാനമുള്ള
സുഗന്ധവ്യഞ്ജന
വിളകളുടെ കുറഞ്ഞ
ഉല്പാദന ക്ഷമതയും
കീടരോഗ ബാധ മൂലമുള്ള
കൃഷി നഷ്ടവും വിലയിലുളള
ഏറ്റക്കുറച്ചിലും
പ്രസ്തുത കൃഷിയെയും
ഉല്പാദനത്തെയും സാരമായി
ബാധിക്കുന്നുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
വിദേശ
നാണ്യം
നേടിത്തരുന്നതില്‍
സുഗന്ധ വ്യഞ്ജന
വിളകള്‍ക്കുള്ള പങ്ക്
എത്രത്തോളമെന്ന്
അറിയിക്കാമോ;
(ഡി)
സുഗന്ധ
വ്യഞ്ജന വിളകളുടെ കൃഷി
കൂടുതല്‍
പ്രദേശങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിനും
അവയുടെ ഉല്പാദന ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
സുഗന്ധ
വിളകളുടെ നടീല്‍
വസ്തുക്കള്‍ കൃഷി
ഫാമുകളില്‍
ഉല്പാദിപ്പിച്ച്
ന്യായമായ വിലയ്ക്ക്
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നതിനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കാര്ഷികോല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവിന് സഹായകമായ
പദ്ധതികള്‍
5433.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്ഷികോല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവിന്
സഹായകരമായി സംസ്ഥാന
കൃഷിവകുപ്പ് നിലവിലെ
പദ്ധതികള്‍
പുനക്രമീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
കാര്ഷികോല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവിനും
വിപണനത്തിനുമായി വെബ്
പോര്‍ട്ടല്‍
ആരംഭിക്കുമോ;വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
ദേശീയ,
അന്തര്‍ദേശീയ തലത്തിലെ
ഗവേഷണ സ്ഥാപനങ്ങളുമായി
ചേര്‍ന്ന് കാര്‍ഷിക
മേഖലയിലെ സംരംഭകര്‍ക്ക്
പരിശീലനവും
തുടര്സഹകരണവും
ഉറപ്പാക്കുമോ;
(ഇ)
സംരംഭകത്വ
വികസനത്തിന്
കോമണ്‍ഫെസിലിറ്റി
സെന്ററായി
പ്രവര്‍ത്തിക്കുന്നതിന്
അഗ്രോപാര്‍ക്കുകള്‍
സ്ഥാപിക്കുമോ;
വ്യക്തമാക്കുമോ?
കൃഷി
ഉന്നതി യോജന
5434.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കാരാട്ട് റസാഖ്
,,
റ്റി.വി.രാജേഷ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയുടെ
സമഗ്ര വികസനത്തിനായുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
സംയോജിപ്പിച്ചു
കൊണ്ട് കൃഷി ഉന്നതി
യോജന
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
കേന്ദ്രാവിഷ്കൃത
പദ്ധതികളാണ് കൃഷി
ഉന്നതി യോജനയില്‍
ഉള്‍പ്പെടുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
കേന്ദ്ര-സംസ്ഥാന
വിഹിതങ്ങള്‍ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതിയുടെ
സുഗമമായ നടത്തിപ്പിനായി
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കൃഷി
ആവശ്യത്തിനുളള വൈദ്യുതി
നിരക്കില്‍ ഇളവ്
5435.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ആവശ്യത്തിനുളള
വൈദ്യുതിയുടെ
നിരക്കില്‍
എന്തെങ്കിലും ഇളവ്
നല്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
കര്‍ഷകര്‍ക്കാണ്
ഇത്തരത്തില്‍ ഇളവ്
നല്‍കുന്നത്; എന്തൊക്കെ
ഇളവുകളാണ് നല്‍കുന്നത്;
ഇത്തരം കര്‍ഷകരെ
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡം
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
2017-2018
ലെ കേന്ദ്രാവിഷ്ക്രത പദ്ധതികൾ
5436.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-2018
- ൽ ഏതെല്ലാം
കേന്ദ്രാവിഷ്ക്രത
പദ്ധതികൾക്കാണ്
അംഗീകാരം
ലഭിച്ചിട്ടുളളത്;
വിശദാംശങ്ങൾ നല്‍കുമോ;
ഇതുവരെ എത്ര ഗഡുക്കളായി
എത്ര തുക
ലഭിച്ചിട്ടുണ്ട്;
(ബി)
പദ്ധതി
തുക വിനിയോഗ
സർട്ടിഫിക്കറ്റ്
കേന്ദ്രത്തിന്
സമർപ്പിക്കാത്തത് കാരണം
ബാക്കി ഗഡുക്കൾ
ലഭിക്കാതിരുന്നിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
നല്‍കുമോ;
(സി)
കേന്ദ്രാവിഷ്ക്രത
പദ്ധതിയായ രാഷ്ട്രിയ
കൃഷി വികാസ് യോജനയുടെ
തുടർച്ചയായി വിപണി
വിപുലീകരണത്തിനും
മറ്റുമായി കേന്ദ്ര
സർക്കാർ ആരംഭിച്ച
റഫ്താര്‍ (Remunerative
Approaches For
Agriculture and Allied
Sector Rejuvenation)
പദ്ധതിയെ കുറിച്ചുളള
വിവരങ്ങൾ നല്‍കുമോ;
ഇതിനായി എത്ര തുകയാണ്
കേന്ദ്രം നീക്കി
വച്ചിട്ടുളളത്;
പ്രസ്തുത പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിനായി
പ്രൊപ്പോസലുകൾ
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
വിശദാംശംങ്ങൾ
അറിയിക്കുമോ;
(ഡി)
കേന്ദ്രം
2018-2019 ബഡ്ജറ്റിൽ
കാർഷിക മേഖലയുമായി
ബന്ധപ്പെട്ട്
ഗ്രീൻ
റെവല്യൂഷൻ
ഹെഡ്ഡിൽ
പ്രഖ്യാപിച്ച പദ്ധതികൾ
സംസ്ഥാനത്ത്
നടപ്പിലാക്കുവാൻ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനും
സാമ്പത്തിക
സഹായത്തിനുമായി കേന്ദ്ര
സർക്കാരിൽ
പ്രൊപ്പോസലുകൾ
സമർപ്പിച്ചിട്ടുണ്ടെങ്കിൽ
അതിന്റെ വിശദാംശങ്ങൾ
നല്‍കുമോ; എത്ര രൂപയാണ്
കേന്ദ്ര സഹായമായി
പ്രതീക്ഷിക്കുന്നത്;വ്യക്തമാക്കുമോ?
രാസ
കീടനാശിനികളുടെ
അനിയന്ത്രിതമായ ഉപയോഗം
5437.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാസ
കീടനാശിനി,
കുമിള്‍നാശിനി,
കളനാശിനി എന്നിവയുടെ
അനിയന്ത്രിതമായ ഉപയോഗം
നിയന്ത്രിക്കുക
എന്നലക്ഷ്യത്തോടെ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്തരം
നടപടികള്‍ ഫലപ്രദമാണോ;
ഇത് വഴി ഇത്തരം രാസ
വസ്തുക്കളുടെ
ഉപയോഗത്തില്‍ കുറവ്
ഉണ്ടായിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ജൈവ
കൃഷിയെ
പ്രോത്സാഹിപ്പിക്കണമെങ്കില്‍
ഓരോ കീടത്തിന്റെയും
രോഗത്തിന്റെയും
നിയന്ത്രണം ജൈവ
മാര്‍ഗ്ഗത്തില്‍ തന്നെ
ആകണം എന്നുള്ളതിനാല്‍
അത്തരം
ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക്
ഊന്നല്‍ നല്‍കിയുള്ള
പ്രവര്‍ത്തനങ്ങള്‍
നടന്നു
വരുന്നുണ്ടോ;വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഇക്കോ ഷോപ്പും
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്കും
5438.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏതൊക്കെ
സ്ഥലങ്ങളിലാണ്
ഇക്കോഷോപ്പും പ്ലാന്റ്
ഹെല്‍ത്ത് ക്ലിനിക്കും
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
ജൈവകര്‍ഷകര്‍ക്ക്
മണ്ണിരകമ്പോസ്റ്റും ജൈവവളവും
5439.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി ജൈവവളം
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(ബി)
ഹോര്‍ട്ടികള്‍ച്ചറല്‍
മിഷന് മുഖാന്തരം
ജൈവകര്‍ഷകര്‍ക്ക്
മണ്ണിരകമ്പോസ്റ്റും
മറ്റ് സഹായങ്ങളും
ലഭ്യമാക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
കര്‍ഷക
ക്ലബ്ബുകള്‍, കൃഷി
സമാജങ്ങൾ എന്നിവയിലൂടെ
ജൈവവളം വിതരണം
ചെയ്യുന്ന കാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ?
ഗ്രാമീണ
ആഴ്ച ചന്തകളും കര്‍ഷകമിത്ര
പദ്ധതിയും
5440.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പും കുടുംബശ്രീയും
ചേര്‍ന്നുള്ള ഗ്രാമീണ
ആഴ്ച ചന്തകള്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
വീട്ടുവളപ്പിലും
ചെറുകിട
കൃഷിയിടങ്ങളിലും
ഉല്പാദിപ്പിക്കുന്ന
കാര്‍ഷികോല്‍പ്പന്നങ്ങള്‍
ഇടനിലക്കാരില്ലാതെ
വില്‍ക്കുന്നതിനുള്ള
വിപണി സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ
;
(സി)
കാര്ഷികോല്പന്നങ്ങളുടെ
മാര്‍ക്കറ്റിംഗ്
സംവിധാനം
ശക്തിപ്പെടുത്തുന്നതിനുള്ള
കര്‍ഷകമിത്ര പദ്ധതി
നിലവില്‍ വന്നിട്ടുണ്ടോ
; വിശദാംശം നല്‍കുമോ ?
വിഷരഹിതമായ
പച്ചക്കറികള്‍ എന്ന
വ്യാജേനയുള്ള പച്ചക്കറി
വിപണനം
5441.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോര്‍ട്ടികോര്‍പ്പ്
വിതരണം ചെയ്യുന്ന
പച്ചക്കറികളുടെ സംഭരണ
രീതി
എപ്രകാരമാണ്;വിശദമാക്കാമോ;
(ബി)
വിഷരഹിതമായ
പച്ചക്കറികള്‍ എന്ന
വ്യാജേന
ഹോര്‍ട്ടികോര്‍പ്പ്
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
സ്ഥാപനങ്ങളും സ്വകാര്യ
സ്ഥാപനങ്ങളും അന്യ
സംസ്ഥാനങ്ങളില്‍
നിന്നും പച്ചക്കറികള്‍
സംഭരിച്ചു വിപണനം
ചെയ്യുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരമുള്ള
ചൂഷണം തടയുന്നതിനായി
പച്ചക്കറികളിലെ വിഷാംശ
പരിശോധന ഉറപ്പു
വരുത്തുന്നതിന്
കൃഷിവകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പഴം, പച്ചക്കറികളുടെ
പരിശോധനയ്ക്ക്
എന്തെല്ലാം മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഓരോ ജില്ലയിലും നിലവിലുള്ള
നെല്പാടങ്ങളുടെ വിസ്തൃതി
5442.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്പാടങ്ങളുടെ
വിസ്തൃതി കുറഞ്ഞു
വരുന്നത് കണ്ടെത്താനും
കാരണങ്ങള്‍ പഠിച്ച്
പരിഹാര നടപടികള്‍
സ്വീകരിക്കാനും
കൃഷിഭവനുകളുടെ
ആഭിമുഖ്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാറുള്ളതെന്നു്
വിശദമാക്കുമോ;
(ബി)
ഓരോ
കൃഷിഭവന്റെയും
പരിധിയില്‍ നിലവിലുള്ള
നെല്പാടങ്ങളുടെ
വിസ്തൃതി, ഉടമകളുടെ
വിവരം, കൃഷി
ചെയ്യുന്നുണ്ടോ,
തരിശിട്ടിട്ടുണ്ടോ
തുടങ്ങിയ വിവരങ്ങള്‍
അതതു കൃഷി ഭവനുകള്‍
ശേഖരിച്ച്
സൂക്ഷിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍ ഓരോ
ജില്ലയിലും ഇപ്പോള്‍
നിലവിലുള്ള
നെല്‍വയലുകളുടെ
വിസ്തൃതി, അതില്‍ കൃഷി
ചെയ്തുവരുന്നതെത്ര,
തരിശിട്ടിട്ടുള്ളതെത്ര
എന്നത് സംബന്ധിച്ച
വിവരം
വെളിപ്പെടുത്തുമോ?
നെല്ല്
സംസ്ക്കരിച്ച് അരിയാക്കാൻ
പഞ്ചായത്തുകളില്‍ സംസ്ക്കരണ
യൂണിറ്റ്
5443.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഫലപ്രദമായ
ഇടപെടലുകള്‍മൂലം
നെല്ലുല്‍പ്പാദനത്തില്‍
വര്ദ്ധനവുണ്ടായിട്ടുളള
സാഹചര്യത്തില്‍
ഉല്‍പ്പാദിപ്പിക്കപ്പെടുന്ന
നെല്ല് സംസ്ക്കരിച്ച്
അരിയാക്കി
മാറ്റുന്നതിന്
പൊതുസംവിധാനങ്ങള്‍
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിന്
പാടശേഖരങ്ങളിലെ
നെല്ലുല്‍പ്പാദനത്തിന്റെ
അടിസ്ഥാനത്തില്‍
പഞ്ചായത്തുകളില്‍
സംസ്ക്കരണ യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തൃശൂര്‍
ജില്ലയില്‍ നെല്‍കൃഷിക്കായി
വെര്‍ട്ടിക്കല്‍ ആക്സിയല്‍
ഫ്ലോ പമ്പ്
5444.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍
നെല്‍കൃഷിക്കായി പല
പാടശേഖരങ്ങളിലും വെള്ളം
കയറ്റുന്നതിനും
ഇറക്കുന്നതിനും
ഇപ്പോഴും
ഉപയോഗിക്കുന്നത്
കാലഹരണപ്പെട്ട
സാങ്കേതിക വിദ്യ
ഉപയോഗിച്ചുള്ള
പെട്ടി-പറ
സംവിധാനമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെട്ടി-പറ
നിര്‍മ്മാണം
കര്‍ഷകര്‍ക്ക് വന്‍
സാമ്പത്തിക ബാധ്യത
വരുത്തുന്നതും വൈദ്യുതി
വന്‍തോതില്‍
ചെലവാകുന്നതുമായതിനാല്
സര്‍ക്കാര്‍ താരതമ്യേന
ചെലവു കുറഞ്ഞതും
വൈദ്യുതി ഉപയോഗം
കുറഞ്ഞതുമായ
വെര്‍ട്ടിക്കല്‍
ആക്സിയല്‍ ഫ്ലോ പമ്പ്
പരീക്ഷണാടിസ്ഥാനത്തില്‍
എവിടെയെല്ലാം
സ്ഥാപിച്ചിട്ടുണ്ടെന്നറിയിക്കുമോ;
(സി)
പ്രസ്തുത
പരീക്ഷണം വിജയകരമാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിജയകരമാണെങ്കില്‍
മുഴുവന്‍
പാടശേഖരങ്ങളിലും ഇത്തരം
പമ്പുകള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പാലക്കാട്
ജില്ലയില്‍ മിനി റൈസ്
മില്ലുകള്‍
5445.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
റൈസ് മില്ലുടമകളുടെ
ചൂഷണത്തില്‍ നിന്നും
നെല്‍കര്‍ഷകരെ
രക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
പ്രദേശങ്ങളിലാണ്
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള
മിനി റൈസ് മില്ലുകള്‍
സ്ഥാപിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഒറ്റപ്പാലം
അസംബ്ലി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രദേശങ്ങളിലാണ് മിനി
റൈസ് മില്ലുകള്‍
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ?
ഉല്‍പ്പാദന
ചെലവിന് ആനുപാതികമായി
താങ്ങുവില
നിര്‍ണ്ണയിക്കുന്നതിന് നടപടി
5446.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നെല്‍കര്‍ഷകര്‍ക്ക്
ഉണ്ടായ നഷ്ടം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
നെല്ലിന് താങ്ങുവില
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ക്വിന്റലിന് എത്രയാണ്
നിശ്ചയിച്ചിട്ടുള്ളത്;ഈ
തുക എന്നുമുതലാണ്
നിശ്ചയിച്ചു
നല്‍കിയിട്ടുള്ളത്;
കഴിഞ്ഞ മൂന്ന്
വര്‍ഷങ്ങളില്‍
എത്രയായിരുന്നു
നെല്ലിന്റെ താങ്ങുവില
എന്ന് വര്‍ഷംതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇങ്ങനെ
പ്രഖ്യാപിച്ച തുക
നെല്ല് സംഭരണത്തിനു
ശേഷം എത്ര
ദിവസങ്ങള്‍ക്കുള്ളിലാണ്
കര്‍ഷകര്‍ക്ക് വിതരണം
ചെയ്തിട്ടുള്ളത്;
നെല്ല് സംഭരിച്ച
വകയില്‍ ഇനി
ആര്‍ക്കെങ്കിലും പണം
നല്കാനുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഇപ്പോള്‍
പ്രഖ്യാപിച്ച താങ്ങുവില
ഉല്‍പ്പാദന ചെലവുമായി
താരതമ്യം ചെയ്യുമ്പോള്‍
കുറവായതിനാല്‍
താങ്ങുവില
ഉയര്‍ത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഉല്‍പ്പാദന
ചെലവിന് ആനുപാതികമായി
താങ്ങുവില
നിര്‍ണ്ണയിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തിലെ പാടശേഖരങ്ങളുടെ
അടിസ്ഥാന സൗകര്യ വികസനം
5447.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
പഞ്ചായത്തുകളിലെ
പാടശേഖരങ്ങളുടെ
അടിസ്ഥാന സൗകര്യ വികസന
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
പ്രധാനമായും
എത്ര പാടശേഖരങ്ങളുടെ
വികസനമാണ് പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നത്; അവ
ഏതൊക്കെ;
(സി)
ഇവ
ഓരോന്നിന്റെയും
എസ്റ്റിമേറ്റ് തുകയും
ഇതിനകം ചെലവഴിച്ച
തുകയും എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എസ്റ്റിമേറ്റ്
പ്രകാരം ഓരോ
പാടശേഖരത്തിനും ഇനിയും
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
എന്തൊക്കെ;
(ഇ)
ഇവ
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകും;
അല്ലെങ്കില്‍
പൂര്‍ത്തീകരണത്തിനുള്ള
തടസ്സങ്ങളും അതിനുള്ള
പരിഹാരവും എന്തെന്ന്
വ്യക്തമാക്കുമോ?
കരനെല്‍കൃഷി
5448.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിനാവശ്യമായ
നെല്ല് സംസ്ഥാനത്ത്
തന്നെ
ഉത്പാദിപ്പിക്കുന്നതിന്
കൃഷിവകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
കരനെല്ല്
കൃഷിയില്‍
നേട്ടമുണ്ടാക്കുന്ന
കര്‍ഷകരെ ആദരിക്കാനും
സഹായിക്കാനും
പദ്ധതിയുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
നേരിട്ട് നെല്ല്
സംഭരിക്കുന്നതിന് നടപടി
5449.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
വഴി നെല്ല്
സംഭരിക്കുന്ന സ്വകാര്യ
മില്ലുകാര്‍ നെല്ല്
എടുക്കുമ്പോള്‍ 5 %
മുതല്‍ 10 % വരെ കിഴിവ്
വരുത്തുന്നതുമൂലം
കര്‍ഷകനുണ്ടാകുന്ന
നഷ്ടം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതൊഴിവാക്കുന്നതിനും
സര്‍ക്കാര്‍ നേരിട്ട്
നെല്ല്
സംഭരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
നെല്ലിന്റെ
വിലയ്ക്കുള്ള തുക
ലഭിക്കുന്നതിനായി
നല്കുന്ന
പി.ആര്.സ്ലിപ്പുകള്‍
മാറ്റി കിട്ടുന്നതിന്
ചില ബാങ്കുകള്‍ വലിയ
കാലതാമസം വരുത്തുന്നത്
ഒഴിവാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കര്‍ഷകര്‍ക്ക്
മിനി ഫ്ളവര്‍ മില്ല്
നല്‍കുന്നതിനുള്ള നടപടി
5450.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടുതല്‍
നെല്‍കൃഷി ചെയ്യുന്ന
കര്ഷകന് നെല്ല് കുത്തി
അരിയാക്കി വിതരണം
നടത്തുന്നതിന് മിനി
ഫ്ളവര്‍ മില്ല്
സബ്സിഡിയിനത്തില്‍
നല്കാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ബി)
നെല്‍കൃഷി
ചെയ്യുന്നതിന് കര്‍ഷകരെ
പ്രോല്‍സാഹിപ്പിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
കൈകൊണ്ടിട്ടുളളത്;
വ്യക്തമാക്കാമോ?
നെല്‍കൃഷിയുടെ
വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രത്യേക ശ്രദ്ധ
5451.
ശ്രീ.വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിയുടെ
വ്യാപ്തി
കഴിഞ്ഞ
വര്‍ഷം
എ ത്രമാത്രം
വര്‍ദ്ധിപ്പിക്കുവാന്‍
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്തുമോ
;
(ബി)
കൃഷിയുടെ
വ്യാപ്തി
വര്‍ദ്ധിപ്പിച്ചുവെങ്കിലും
നെല്ല് ഉല്പാദനത്തില്
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
ഏറ്റവും കുറഞ്ഞ
ഉല്പാദനമാണ് 2016-17
വര്‍ഷം ഉണ്ടായത് എന്നത്
വസ്തുതയാണോ;
(സി)
എത്ര
ശതമാനം കുറവാണ്
2016-17ല്‍
ഉണ്ടായതെന്നും അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
നെല്‍കൃഷിയുടെ
വിസ്തൃതി 13ാം
പഞ്ചവത്സര
പദ്ധതികാലത്ത്
വര്‍ദ്ധിപ്പിക്കുവാന്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഇ)
നെല്‍കൃഷിയുടെ
വിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രത്യേക ശ്രദ്ധ
ചെലുത്തുമോ?
നെല്‍കൃഷിക്ക്
നല്‍കിവരുന്ന ഉത്പാദന ബോണസ്
5452.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷി
മേഖലയില്‍ ഉത്പാദന
ബോണസ് ഹെക്ടറിന്
എത്രയാണ്
നല്‍കിവരുന്നത് ;
(ബി)
രാസവളം,
കീടനാശിനി , കൃഷി
ഇറക്കല്‍ എന്നിവയ്ക്ക്
ഉത്പാദന മേഖലയില്‍
ഉണ്ടായിട്ടുള്ള
വര്‍ദ്ധനവ്
കണക്കിലെടുത്ത് ഉത്പാദന
ബോണസ്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
മാസ്റ്റര്‍ പ്ലാന്‍
5453.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
നെല്കൃഷിയിടങ്ങളെ ഏഴ്
പ്രത്യേക മേഖലകളാക്കി
തിരിച്ച് സംസ്ഥാനത്ത്
നെല്ലുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഒരു മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വിപണനമൂല്യവും
ഉല്പാദനശേഷിയും
കൂടുതലുള്ള ഏതൊക്കെ
മേഖലകളാണ് പ്രസ്തുത
പദ്ധതിയുടെ കീഴില്‍
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
വിശദമായ റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ;
പ്രത്യേക ബ്രാന്‍ഡില്‍
അരി വിപണിയില്‍
എത്തിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ഏറ്റവുമധികം
വിറ്റഴിക്കപ്പെടുന്ന
ജയ, ജ്യോതി തുടങ്ങിയ
ബ്രാന്‍ഡ് അരികളുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
സംസ്ഥാനത്ത്
ആവശ്യമായ നെല്ലിന്റെ
എത്ര ശതമാനം നെല്ലാണ്
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നത്;
(എഫ്)
സംസ്ഥാനത്ത്
വിത്ത്
വിതയ്ക്കുന്നതിന്
യന്ത്രം
വികസിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
റബ്ബറിന്റെ
താങ്ങുവില ഉയര്‍ത്താന്‍ നടപടി
5454.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറിന്
സര്‍ക്കാര്‍
നിശ്ചയിച്ചിരിക്കുന്ന
താങ്ങുവില എത്ര
രൂപയാണ്; ഇത്
കര്‍ഷകര്‍ക്ക്
നല്‍കുന്നത്
എങ്ങനെയാണ്;
വ്യക്തമാക്കാമോ;
(ബി)
റബ്ബര്‍
കര്‍ഷകര്‍ക്ക് സബ്സിഡി
തുക വിതരണം
ചെയ്യുന്നതില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നേരിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം; ഇവ
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ജീവിതച്ചെലവ്
വര്‍ദ്ധിച്ച
സാഹചര്യത്തില്‍
റബ്ബറിന്റെ താങ്ങുവില
200 രൂപയാക്കി
ഉയര്‍ത്താന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കര്‍ഷകര്‍ക്ക് നല്കി വരുന്ന
സഹായങ്ങള്‍
5455.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി/നെല്‍കൃഷി/കിഴങ്ങുവര്‍ഗ്ഗങ്ങള്‍
തുടങ്ങി എല്ലാ കാര്‍ഷിക
ഉല്പന്നങ്ങളുടേയും കൃഷി
പ്രോത്സാഹിപ്പിക്കാനും
അവരവരുടെ കാര്‍ഷിക
മേഖലാ പ്രാധാന്യം
കര്‍ഷകര്‍ക്ക്
മനസ്സിലാക്കി കൃഷി
നടത്താനുമായി കൃഷി
വകുപ്പ് നിലവില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവര്‍ക്ക്
ആവശ്യം വേണ്ടുന്ന
കിഴങ്ങുവിത്തുകള്
ഉള്‍പ്പെടെ എന്തെല്ലാം
വിത്തുകളാണ് നല്കി
വരുന്നത്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇവര്‍ക്കാവശ്യം
വേണ്ടുന്ന വളങ്ങള്‍
തുടങ്ങി മറ്റു
എന്തെല്ലാം സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
എന്തെങ്കിലും
കാരണത്താല്‍ കൃഷി നാശം
സംഭവിക്കുന്ന പക്ഷം
കര്‍ഷകരെ സഹായിക്കാനായി
കൃഷി വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തെല്ലാം
എന്നും കൃഷിനാശം
സംഭവിച്ചാല്‍ അവര്‍ക്കു
നല്‍കിവരുന്ന സഹായങ്ങള്‍
എന്ത് എന്നും
വ്യക്തമാക്കുമോ?
കൃഷി
അറിവുകൾ
കര്‍ഷകരിലെത്തിക്കാന്‍ കര്‍ഷക
മിത്രങ്ങള്‍
5456.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഐ.ബി.
സതീഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
കാര്ഷികോല്പന്നങ്ങള്ക്ക്
ന്യായമായ വില
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
കര്‍ഷകരുടെ
ഉല്പന്നങ്ങള്
വീടുകളിലെത്തി
ശേഖരിച്ച് വിപണിയില്‍
എത്തിക്കുന്നതിന്
കര്‍ഷക മിത്രങ്ങളെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
(സി)
കൃഷി
ഭവനുകള്‍ വഴി
ലഭിക്കുന്ന വിവിധ
സഹായങ്ങളും കൃഷി
അറിവുകളും
കര്‍ഷകരിലെത്തിക്കാന്‍
കര്‍ഷക മിത്രങ്ങളുടെ
സേവനം
പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
കര്‍ഷക
മിത്രങ്ങളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണ്;
വിശദമാക്കാമോ;
(ഇ)
ഇടനിലക്കാരെ
ഒഴിവാക്കുന്നതുമൂലം
കര്‍ഷകര്‍ക്ക് ന്യായമായ
വില
ലഭ്യമാകുമെന്നതിനാല്‍ ഈ
പദ്ധതി കൂടുതല്‍
ജില്ലകളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
കാര്‍ഷിക
മേഖലയില്‍ അനുവദിക്കുന്ന തുക
യഥാര്‍ത്ഥ കര്ഷകന്
ലഭ്യമാക്കാനും ജല ദൗര്‍ലഭ്യം
പരിഹരിക്കാനും നടപടി
5457.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വേനലും മഴക്കുറവും
കാരണം കാര്‍ഷിക
മേഖലയില്‍
അനുഭവപ്പെടുന്ന
ജലദൗര്‍ലഭ്യവും
തന്മൂലമുള്ള
കൃഷിനാശവും കൃഷി
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കൃഷിക്കാവശ്യമായ ജലവും
ഇതര സഹായങ്ങളും ഉറപ്പു
വരുത്തി കാര്‍ഷിക
മേഖലയെ
നിലനിര്‍ത്താനായി കൃഷി
വകുപ്പ് നല്കി വരുന്ന
സഹായങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കൃഷിവകുപ്പ്
ഉദ്യോഗസ്ഥര്‍
ഉള്‍പ്പെടെയുള്ള
ഉദ്യോഗസ്ഥരുമായി
ബന്ധമുണ്ടാക്കി
കര്‍ഷകര്‍ക്ക്
നല്കുന്ന സാമ്പത്തിക
സഹായങ്ങളും മറ്റ്
ആനുകൂല്യങ്ങളും വ്യാജ
നടപടികളിലൂടെ
കൈവശപ്പെടുത്തുന്നതും
അതുവഴി കാര്‍ഷിക
വികസനത്തിനായി
സര്‍ക്കാര്‍ നടത്തുന്ന
ഇടപെടലുകളുടെ
ഫലപ്രാപ്തി
ഇല്ലാതാക്കുന്നതുമായ
പ്രവര്‍ത്തനങ്ങള്‍
കാലാകാലങ്ങളായി നടന്നു
വരുന്നത് ഈ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇത്തരം
നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
തടയുവാനും കാര്‍ഷിക
മേഖലയില്‍
അനുവദിക്കുന്ന തുക
യഥാര്‍ത്ഥ കര്ഷകന്
ലഭ്യമാക്കാനുമായി മറ്റ്
വകുപ്പുകളുടെ
സഹകരണത്തോടെ കൃഷി
വകുപ്പ് എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
കടാശ്വാസപദ്ധതി
5458.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കര്‍ഷകരുടെ കടങ്ങള്‍
എഴുതിത്തളളുന്നതിനായി
കാര്‍ഷിക
കടാശ്വാസപദ്ധതി സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതലാണ് ഇൗ പദ്ധതി
നടപ്പിലാക്കിവരുന്നത്;പദ്ധതി
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കാര്‍ഷിക
ആവശ്യത്തിനായി
എടുക്കുന്ന പണം ഇതേ
ആവശ്യം
നിറവേറ്റുന്നതിനാണോ
ഉപയോഗിക്കുന്നത് എന്ന്
പരിശോധിക്കാന്‍
എന്തെങ്കിലും മാര്‍ഗ്ഗം
സ്വീകരിച്ചിട്ടുണ്ടോ;ഒട്ടേറെ
അനര്‍ഹര്‍ ഇത്തരത്തില്‍
കാര്‍ഷിക വായ്പ
എടുക്കുന്ന
സാഹചര്യത്തില്‍
യഥാര്‍ത്ഥ കര്‍ഷകരെ
കണ്ടെത്തി അവരുടെ
മാത്രം വായ്പ
എഴുതിതള്ളുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ട്രാക്ടര്‍
വാങ്ങുന്നതിന് കര്‍ഷകര്‍ക്ക്
നല്കുന്ന സഹായങ്ങള്‍
5459.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വ്യാപകമാക്കുന്നതിന്റെ
ഭാഗമായി ട്രാക്ടര്‍,
ട്രില്ലര്‍,
പമ്പ്സെറ്റ് എന്നിവ
വാങ്ങുന്നതിന്
കര്‍ഷകര്‍ക്ക്
നല്കുന്ന സഹായങ്ങള്‍
എന്തെല്ലാമെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവ
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്നത്
എന്തെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണെന്ന്
വിശദീകരിക്കാമോ?
പെരിന്തല്‍മണ്ണ
കുന്തിപ്പാറ തോട് മൂലം
കര്‍ഷകര്‍ നേരിടുന്ന
നാശനഷ്ടങ്ങള്‍
5460.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
കുന്തിപ്പാറ തോട്
കരകവിഞ്ഞൊഴുകുന്നത്
മൂലം കര്‍ഷകര്‍
നേരിടുന്ന
നാശനഷ്ടങ്ങള്‍
ഒഴിവാക്കുന്നതിന്
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുന്നത്
പരിശോധിയ്ക്കുന്നതിനായി
ഉദ്യോഗസ്ഥര്‍ പ്രസ്തുത
സ്ഥലം
സന്ദര്‍ശിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സന്ദര്‍ശനത്തിന്റെ
അടിസ്ഥാനത്തില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
തോടിന്റെ ഇരുകരകളിലും
കൃഷിയ്ക്കും മറ്റ്
സ്വത്ത് വകകള്‍ക്കും
സംരക്ഷണമേര്‍പ്പെടുത്തുന്ന
തരത്തിലുള്ള സ്ഥിരം
സംവിധാനം അടിയന്തരമായി
ഏര്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിയ്ക്കുമോ?
'ഓഖി'
ചുഴലിക്കാറ്റ്
5461.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനമൊട്ടാകെ കടുത്ത
വേനല്‍ മുഖാന്തിരം
കര്‍ഷകരും കുടുംബങ്ങളും
അനുഭവിക്കുന്ന
കഷ്ടനഷ്ടങ്ങളും
തുടര്കൃഷിക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകളും
കൃഷിവകുപ്പ്
പരിശോധിച്ചുവോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്താകമാനം
ഇത്തരത്തില്‍
ബുദ്ധിമുട്ടുകള്‍
നേരിടുന്ന സാധാരണ
കര്‍ഷകരേയും ഒപ്പം
മറ്റു കര്‍ഷകരേയും
സഹായിക്കാനായി
കൃഷിവകുപ്പും , ഈ
സര്‍ക്കാരും എന്തു
നടപടികള്‍ സ്വീകരിക്കും
വിശദാംശം ലഭ്യമാക്കുമോ?
പാലക്കാട്
ജില്ലയിൽ കാർഷിക മേഖലയിൽ
ഉണ്ടായ നഷ്ടം
5462.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017-ൽ
വരൾച്ചയെ തുടർന്ന്
പാലക്കാട് ജിലയിൽ
കാർഷിക മേഖലയിൽ ഉണ്ടായ
നഷ്ടം എത്രയാണെന്ന്
ബ്ലോക്കടിസ്ഥാനത്തിൽ
വിശദമാക്കാമോ; നഷ്ടം
ഉണ്ടായവർക്ക്
നഷ്ടപരിഹാരം
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ
വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ബി)
വരാൻ
പോകുന്ന വേനലിനെ
നേരിടാൻ എന്തെല്ലാം
പദ്ധതികളാണ് കൃഷി
വകുപ്പ് ആസുത്രണം
ചെയ്യിതിട്ടുളളത്?
പാലക്കാട്
കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം
5463.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍ 2016-17
വര്‍ഷത്തില്‍
ജലദൗര്‍ലഭ്യം മൂലം
കാര്‍ഷിക മേഖലയിലുണ്ടായ
നഷ്ടം എത്രയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇങ്ങനെ കൃഷിനഷ്ടം
ഉണ്ടായ കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
അനുവദിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ?
തരിശ്
സ്ഥലത്ത് കൃഷിയിറക്കുന്ന
കര്‍ഷകര്‍ക്ക് സഹായങ്ങള്‍
5464.
ശ്രീ.റോജി
എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശ്
സ്ഥലങ്ങളില്‍
കൃഷിയിറക്കുന്ന
കര്‍ഷകര്‍ക്കുള്ള
സഹായങ്ങള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(ബി)
2017-18
ലെ പച്ചക്കറി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തരിശു
കിടന്ന ആയിരം ഹെക്ടര്‍
സ്ഥലത്ത്
കൃഷിയിറക്കുവാന്‍
പദ്ധതിയിട്ടിരുന്നോ;
പ്രസ്തുത പദ്ധതിയിലൂടെ
എത്ര ടണ്‍ പച്ചക്കറി
അധികമായി
ഉല്പാദിപ്പിക്കുവാന്
കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ തരിശ് ഭൂമിയിലെ
കൃഷി
5465.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
കൃഷിയോഗ്യമായതും
എന്നാല്‍ നിലവില്‍
തരിശായി
കിടക്കുന്നതുമായ
ഭൂമിയുടെ വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
വിവരശേഖരണത്തിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
പ്രസ്തുത
ഭൂമിയില്‍ കൃഷി
ആരംഭിക്കുന്നതിന് കൃഷി
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
കോട്ടക്കല്‍
മണ്ഡലത്തില്‍ കൃഷി വകുപ്പ്
ഏറ്റെടുത്ത പ്രവൃത്തികള്‍
5466.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തില്‍
കൃഷി വകുപ്പ് 2017-
18-ല്ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
കൃഷിയ്ക്ക്
അനുയോജ്യമായ
സ്ഥലങ്ങളില്‍ കൃഷി
പ്രോത്സാഹിപ്പിക്കുവാന്‍
ആവശ്യമായ പദ്ധതി
തയ്യാറാക്കുമോ ;
വ്യക്തമാക്കുമോ ;
(ഡി)
കോട്ടക്കല്‍
മണ്ഡലത്തില്‍
കൃഷിക്കായി കണ്ടെത്തിയ
സ്ഥലങ്ങള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്തുമോ ?
മാര്‍ക്കറ്റുകളില്‍
വിഷ വിമുക്ത പച്ചക്കറികള്‍
5467.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാര്‍ക്കറ്റുകളില്‍
വിഷവിമുക്ത
പച്ചക്കറികള്‍
എത്തിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
എന്തെങ്കിലും
മുന്‍കരുതലുകള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍ നേരിട്ട്
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
കൃഷിയോഗ്യമായ എത്ര
സ്ഥലങ്ങള്‍ കണ്ടെത്തി;
എത്ര സ്ഥലങ്ങളില്‍
കൃഷിയിറക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ആയത്
ഫലപ്രാപ്തിയില്‍
എത്തിക്കാന്‍
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
പ്രധാനമന്ത്രി
കൃഷി സിന്‍ചായി യോജന
5468.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
കൃഷി സിന്‍ചായി യോജന
പ്രകാരം 2014-15 മുതല്‍
2017-18 വരെ കേന്ദ്ര
വിഹിതമായി എത്ര തുക
ലഭിച്ചു; എത്ര
കര്‍ഷകര്‍ക്ക് പ്രസ്തുത
പദ്ധതിയുടെ പ്രയോജനം
ലഭിച്ചു;വിശദമാക്കാമോ;
(ബി)
2014-15
മുതല്‍ 2017-18 വരെ
കുട്ടനാട് പാക്കേജിന്റെ
ഭാഗമായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എത്ര തുക ലഭിച്ചു ;
പ്രസ്തുത ഫണ്ട്
മുഴുവന്‍
ചെലവഴിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
കുട്ടനാട്
നെല്‍പ്പാടങ്ങളുടെ പുറംബണ്ട്
പുനര്‍നിര്‍മ്മാണം
5469.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
നെല്‍പ്പാടങ്ങളുടെ
പുറംബണ്ടുകള്‍
പലസ്ഥലത്തും തകര്‍ന്ന
നിലയിലാണെന്നുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
ബണ്ടുകളുടെ
പുനരുദ്ധാരണത്തിനുവേണ്ടി
സംസ്ഥാന സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ബണ്ടുകളുടെ
പുനരുദ്ധാരണത്തിന്
കേന്ദ്ര സര്‍ക്കാരിന്റെ
സഹായത്തിനായി
ഏതെങ്കിലും പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
അടിയന്തരമായി
കേന്ദ്രസഹായം
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
പച്ചക്കറിയിലെ
രാസവസ്തുക്കളുടെ
പരിശോധനയ്ക്കായി മൊബൈല്‍
ലാബറട്ടറി
5470.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷരഹിത പച്ചക്കറി
ഉറപ്പാക്കാന്‍ കൃഷി
വകുപ്പ് എന്തെല്ലാം
സംവിധാനങ്ങള്‍ ആസൂത്രണം
ചെയ്തിട്ടുണ്ട്;
(ബി)
ആഭ്യന്തര
പച്ചക്കറിയിലുളള
രാസവസ്തുക്കള്‍
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
പച്ചക്കറിയിലെ
രാസവസ്തുക്കളുടെ
പരിശോധനയ്ക്കായി കൃഷി
വകുപ്പില്‍ മൊബൈല്‍
ലാബറട്ടറി ആരംഭിക്കാന്‍
നടപടി എടുക്കുമോ?
ചേലക്കര
മണ്ഡലത്തില്‍ ചക്ക - മാങ്ങ
സംസ്കരണ പ്ലാന്റ്
സ്ഥാപിക്കാൻ നടപടി
5471.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
ചക്ക - മാങ്ങ എന്നിവ
സംസ്കരിച്ച് മൂല്യ
വര്‍ദ്ധിത
ഉല്പന്നങ്ങള്
ഉണ്ടാക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങള്‍ ഉണ്ട്
എന്നറിയിക്കാമോ;
(ബി)
ചേലക്കര
നിയോജകമണ്ഡല പരിധി
പ്രദേശത്ത് നല്ലതോതില്‍
ചക്കയും മാങ്ങയും
വിളയുന്നുണ്ട് എന്നത്
കണക്കിലെടുത്ത് ഇവ
സംസ്കരിച്ച്
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
ഉണ്ടാക്കുന്നതിന്
ആവശ്യമായ പ്ലാന്റുകള്‍
കൃഷി വകുപ്പ് മുഖേന
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ജനങ്ങളെ
കൃഷിയിലേക്ക്
ആകര്‍ഷിക്കുവാന്‍ പദ്ധതികൾ
5472.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍
മൂല്യവര്‍ദ്ധിത
സംരംഭങ്ങളുടെ കുറവ്
കൃഷി ആദായകരമല്ലാതായി
തീര്‍ന്നതിന്റെ
കാരണമായി
കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
വിലയിടിവ്
സംഭവിച്ചിട്ടുളള
വിളകള്‍ക്ക് താങ്ങുവില
നിശ്ചയിച്ച്
കര്‍ഷകരില്‍ നിന്നും
നേരിട്ട് സംഭരിച്ച്
ന്യായമായ വില നല്കാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
ജനങ്ങളെ
കൃഷിയിലേക്ക്
ആകര്‍ഷിക്കുവാന്‍
എന്തെല്ലാം പദ്ധതികളാണ്
ഇൗ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
കൃഷി വകുപ്പിനുകീഴില്‍ അഗ്രി
മാളുകള്‍ തുടങ്ങുന്നതിന്
നടപടി
5473.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിനുകീഴില്‍
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ അഗ്രി
മാളുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ് ഇത്തരം
മാളുകള്‍
തുടങ്ങുന്നതെന്നും
ഇവയുടെ നടത്തിപ്പ്
എപ്രകാരമാണെന്നും
അറിയിക്കുമോ;
(സി)
നിലവില്‍
അന്യസംസ്ഥാനങ്ങളില്‍
നിന്നുള്ള
പഴവര്‍ഗ്ഗങ്ങളും
സംസ്കരിച്ച വിവിധ
ഉല്പന്നങ്ങളും കൃഷി
വകുപ്പിനുകീഴിലുള്ള
ഏതെങ്കിലും
സ്ഥാപനങ്ങള്‍ വഴി
വില്പന നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഡി.പി.സി യോഗം ചേരുന്നതിന്
നടപടി
5474.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍
അഡ്മിനിസ്ട്രേറ്റീവ്
അസിസ്റ്റന്റ്,
അക്കൗണ്ട്സ് ഓഫീസര്‍
എന്നീ തസ്തികകളിലേക്ക്
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റം
നല്‍കുന്നതിനുള്ള
ഡി.പി.സി. യോഗം ഏറ്റവും
ഒടുവില്‍
നടന്നതെപ്പോഴാണ്;
(ബി)
പ്രസ്തുത തസ്തികകളില്‍
നിലവില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികകളിലേയ്ക്കുള്ള
ഡി. പി.സി. യോഗം
ചേരുന്നതിനുള്ള നടപടി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കൃഷി
ഓഫീസര്‍ തസ്തികയിൽ യോഗ്യത
ഇല്ലാത്തവർ
5475.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പില്‍
10വര്‍ഷം സര്‍വ്വീസ്
ഉള്ളതും യോഗ്യത പരീക്ഷ
പാസ്സായതുമായ കൃഷി
അസിസ്റ്റന്റുമാര്‍ക്ക്
നീക്കിവെച്ച 13% കൃഷി
ഓഫീസര്‍ തസ്തികയില്‍ ഈ
യോഗ്യത ഇല്ലാത്ത
ആരെങ്കിലും ജോലി
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ബി.എസ്.സി.
അഗ്രികള്‍ച്ചര്‍ ബിരുദം
നേടി പി.എസ്.സി. റാങ്ക്
ലിസ്റ്റ് പ്രകാരം
യോഗ്യത ഇല്ലാതെവരുന്ന
കൃഷി ഓഫീസര്‍
തസ്തികയില്‍ പ്രസ്തുത
യോഗ്യത ഇല്ലാത്ത
ആരെങ്കിലും
ജോലിചെയ്യുന്നുണ്ടോ;
(സി)
ബി.എസ്.സി.
അഗ്രികള്‍ച്ചര്‍
ബിരുദവും 3 വര്‍ഷ
സര്‍വ്വീസുമുള്ള കൃഷി
അസിസ്റ്റന്റുമാര്‍ക്ക്
നീക്കിവെച്ച 2% കൃഷി
ഓഫീസര്‍ തസ്തികയില്‍ ഈ
യോഗ്യത ഇല്ലാത്ത
ആരെങ്കിലും ജോലി
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
മേല്‍
പറഞ്ഞ മൂന്ന്
വിഭാഗങ്ങളിലുംപെടാത്ത
ആരെങ്കിലും കൃഷി
വകുപ്പില്‍ കൃഷി
ഓഫീസറായി ജോലി
ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
നിയമന വ്യവസ്ഥ
വിശദീകരിക്കാമോ?
കൊല്ലം
ജില്ലയിലെ കൃഷി ആഫീസര്‍മാരുടെ
ഒഴിവുകള്‍
5476.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ നിലവില്‍
എത്ര കൃഷി
ആഫീസര്‍മാരുടെ
ഒഴിവുകള്‍ ഉണ്ടെന്നും
ആയത്
എവിടെയെല്ലാമാണെന്നും
വിശദമാക്കുമോ;
(ബി)
ഈ
ജില്ലയില്‍ നിലവില്‍
എത്ര കൃഷി
അസിസ്റ്റന്റുമാരുടെ
ഒഴിവുകള്‍ ഉണ്ടെന്നും
ആയത്
എവിടെയെല്ലാമാണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
പബ്ലിക്ക്
ഹെല്‍ത്ത് മാനേജ് മെന്റ്
കോഴ്സ് ചെയ്ത കൃഷി ഓഫീസർമാര്‍
5477.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ കീഴിൽ
പോസ്റ്റ് ഗ്രാജ്വേറ്റ്
ഡിപ്ലോമ ഇന്‍ പബ്ലിക്ക്
ഹെല്‍ത്ത് മാനേജ്
മെന്റ്
(പി.ജി.ഡി.പി.എച്ച്.എം)
കഴിഞ്ഞ എത്ര കൃഷി
ഓഫീസർമാര്‍
നിലവിലുണ്ട്;
(ബി)
പ്രസ്തുത
ഡിപ്ലോമ കഴിഞ്ഞവർക്ക്
ഒരു അഡ്വാൻസ്
ഇൻക്രിമെന്റ്
കൊടുക്കുന്നതിനുള്ള
എന്തെങ്കിലും നടപടി
സ്വീകരിക്കാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പി.ജി.ഡി.പി.എച്ച്.എം
കോഴ്സ് ചെയ്യുന്നവർക്ക്
5ലക്ഷം രൂപക്കുള്ള
പ്രൊജക്റ്റ് അവർ ജോലി
ചെയ്യുന്ന പഞ്ചായത്തിൽ
ചെയ്യുവാൻ
അനുവദിച്ചിരുന്നോ;
(ഡി)
ഇവരിൽ
എത്ര പേര് 5 ലക്ഷം രൂപ
മുഴുവനും ചിലവഴിച്ചു; 5
ലക്ഷം പൂർണമായും
ചെലവഴിക്കാത്തവരുടെ
പേരും ചെലവഴിച്ച തുകയും
വ്യക്തമാക്കാമോ;
(ഇ)
തുക
മുഴുവനും
ചെലവഴിക്കാത്തവർക്ക്
ബാക്കി തുക അവർ ഇപ്പോൾ
ജോലി ചെയ്യുന്ന
സ്ഥലങ്ങളിൽ അടുത്ത
സാമ്പത്തിക വര്‍ഷം
ചെലവഴിക്കാൻ ഒരു അവസരം
നൽകാമോ?
കൃഷിവകുപ്പിന്
കീഴിലുള്ള
കോര്പ്പറേഷന്/ബോര്‍ഡുകളിലെ
ജീവനക്കാര്‍
5478.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിവകുപ്പിന് കീഴില്‍
എത്ര
കോര്പ്പറേഷന്/ബോര്‍ഡുകളാണ്
ഉള്ളത്; പ്രസ്തുത
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിൽ ഏത് തരം
പെന്ഷന് പദ്ധതിയാണ്
നിലവിലുള്ളത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ഏതെങ്കിലും
സ്ഥാപനങ്ങള്‍
സര്‍ക്കാര്‍
നിബന്ധനകള്‍ക്ക്
വിരുദ്ധമായി ദേശീയ
പെന്ഷന് പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കാമോ?
കോങ്ങാട് മണ്ഡലത്തിലെ
പ്രവര്‍ത്തികള്‍
5479.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോയില്‍
കണ്‍സര്‍വേഷന്‍ വകുപ്പ്
മുഖേന കോങ്ങാട്
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
പ്രവര്‍ത്തികളാണ്
നടത്തിവരുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
കൃഷിയ്ക്കും
ഇറിഗേഷനുമായി എത്ര രൂപ
എത്ര
പ്രവൃത്തികള്‍ക്കായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഈ മണ്ഡലത്തില്‍
വിനിയോഗിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
വാമനപുരം
മണ്ഡലത്തിലെ നിരീക്ഷണ
സമിതികള്‍ക്ക് ലഭിച്ച
അപേക്ഷകള്‍
5480.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008
ലെ നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
ചട്ടങ്ങള്‍ പ്രകാരം
തയ്യാറാക്കിയ ഡേറ്റാ
ബാങ്കില്‍ തെറ്റായി
ഉള്‍പ്പെടുത്തപ്പെട്ടത്
പരിഹരിക്കണമെന്ന
ആവശ്യവുമായി വാമനപുരം
നിയോജകമണ്ഡലത്തിലെ
ഒന്‍പത്
പഞ്ചായത്തുകളില്‍
നിന്നും പ്രാദേശിക
നിരീക്ഷണ സമിതികള്‍
മുന്‍പാകെ എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ കേരഗ്രാമം പദ്ധതി
5481.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം
പഞ്ചായത്തുകളിലാണ്
കേരഗ്രാമം പദ്ധതി
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തിലെ തരിശ് ഭൂമി കൃഷി
യോഗ്യമാക്കാന്‍ നടപടി
5482.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ
എട്ട്
പഞ്ചായത്തുകളിലായുള്ള
തരിശ് നെല്‍ വയലുകളുടെ
വിസ്തീര്‍ണ്ണം
എത്രയാണ്;
(ബി)
പഞ്ചായത്തിന്റെ
പേരും അതിലുള്ള തരിശ്
ഭൂമിയുടെ
വിസ്തീര്‍ണ്ണവും
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍
ഓരോ പഞ്ചായത്തിലും
എത്ര ഹെക്ടര്‍ തരിശ്
ഭൂമി വീതം കൃഷി
യോഗ്യമാക്കുകയുണ്ടായി;
ഇതിനായി കെെക്കൊണ്ട
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശേഷിക്കുന്ന
തരിശ് ഭൂമി കൃഷി
യോഗ്യമാക്കാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
(ഇ)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികള്‍
കെെക്കൊള്ളും;
ഇല്ലെങ്കില്‍ ഇൗ ഭൂമിയെ
ഏതു രൂപത്തില്‍
പരിവര്‍ത്തനം
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ കാര്‍ഷിക
പദ്ധതികള്‍
5483.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മാവേലിക്കര നിയോജക
മണ്ഡലത്തില്‍ കൃഷി
വകുപ്പ് മുഖേന
നടപ്പിലാക്കിയ
പദ്ധതികളും അവയ്ക്ക്
അനുവദിച്ച തുകയും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ?
കരുനാഗപ്പള്ളിയിൽ
കൃഷി ഓഫീസറെ നിയമിക്കുന്നതിന്
നടപടി
5484.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കൃഷി ഭവനില്‍ കൃഷി
ഓഫീസര്‍ തസ്തികയിലുള്ള
ഉദ്യോഗസ്ഥന്
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദീകരിക്കാമോ ;
(ബി)
ഇപ്പോള്‍
മറ്റേതെങ്കിലും കൃഷി
ഭവനിലെ ഓഫീസര്‍ക്ക്
ചാര്‍ജ്
നല്‍കിയിരിക്കയാണോ;
വിശദീകരിക്കുമോ;
(സി)
കാര്‍ഷിക
പ്രാധാന്യമുള്ള
കരുനാഗപ്പള്ളിയില്‍
കൃഷി ഓഫീസറെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
നാണ്യവിളകളുടെ പ്രതിവര്‍ഷ
ഉല്പാദനം
5485.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന നാണ്യ വിളകളായ
റബ്ബര്‍ ,തേയില,കാപ്പി,
കുരുമുളക്, ഇഞ്ചി ,ഏലം,
മഞ്ഞള്‍ എന്നിവയുടെ
കഴിഞ്ഞ വര്‍ഷത്തെ
ഉത്പാദനം എത്രയാണെന്നും
ഓരോ വിളകളുടെയും
ഉല്‍പാദനത്തില്‍നിന്നും
ഉല്പാദകനു ലഭിച്ച
തുകയെത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിളകളുടെ
കയറ്റുമതിയില്‍നിന്നും
കഴിഞ്ഞ വര്‍ഷം ലഭിച്ച
തുകയെത്രയാണെന്ന്
ഇനംതിരിച്ച്
വ്യക്തമാക്കാമോ; പ്രധാന
കയറ്റുമതിക്കാരുടെ
അഡ്രസ്സ് ലഭ്യമാക്കാമോ;
(സി)
പ്രധാന
ഭക്ഷ്യ വിളകളായ നെല്ല്,
തെങ്ങ്, മരച്ചീനി,
പൈനാപ്പിള്‍,
എന്നിവയുടെ കഴിഞ്ഞ
വര്‍ഷത്തെ ഉത്പാദനം
എത്രയെന്നും
അതില്‍നിന്നു ഉല്പാദകന്
ലഭിച്ച മൊത്തം
തുകയെത്രയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത വിളകള്‍
സംസ്കരിക്കുന്ന പ്രധാന
കമ്പനികളുടെ
പേര്,അഡ്രസ്, കഴിഞ്ഞ
വര്‍ഷത്തെ വിറ്റുവരവ്
എന്നിവ ലഭ്യമാക്കാമോ;
ഒരു
ലക്ഷം യുവജനങ്ങള്‍ക്കായുള്ള
പ്രത്യേക തൊഴില്‍ദാന പദ്ധതി
5486.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ലക്ഷം
യുവജനങ്ങള്‍ക്കായുള്ള
പ്രത്യേക തൊഴില്‍ദാന
പദ്ധതിയില്‍
ഉള്‍പ്പെട്ട
അംഗങ്ങള്‍ക്ക്
പെന്ഷന്
നല്‍കുന്നതിനുള്ള
തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇതിനകം
എത്രപേര്‍ക്ക് പ്രസ്തുത
പദ്ധതി പ്രകാരം
പെന്ഷന് നല്കി;
(സി)
പ്രസ്തുത
പദ്ധതിയില്‍ കൂടുതല്‍
അംഗങ്ങളെ കൂടി
ഉള്‍പ്പെടുത്തി കര്‍ഷക
ക്ഷേമബോര്‍ഡ്
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഉത്സവ
സീസണുകളില്‍ ശേഖരിക്കുന്ന
പച്ചക്കറികൾ കേടുകൂടാതെ
സൂക്ഷിക്കുവാന്‍ നടപടി
5487.
ശ്രീ.പി.ടി.
തോമസ്
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉത്സവ
സീസണുകളില്‍
ഹോര്‍ട്ടികോര്‍പ്പ്, വി
എഫ് പി സി എ തുടങ്ങിയവ
പച്ചക്കറികള്‍
ശേഖരിച്ച്
വിപണിയിലെത്തിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പച്ചക്കറികള്‍
ശേഖരിക്കുന്നത് എവിടെ
നിന്നെല്ലാമാണ്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പച്ചക്കറികള്‍
വിപണിയിലെത്തിക്കുന്നതിന്
മുമ്പ് ഇവ കേടുകൂടാതെ
സൂക്ഷിക്കുവാന്‍
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാം;വ്യക്തമാക്കുമോ;
(ഡി)
ഉത്സവ
സീസണുകളില്‍
സംഭരിക്കുന്ന
പച്ചക്കറികള്‍
കേടുകൂടാതെ
സൂക്ഷിക്കുവാന്‍
സ്ഥലമില്ലാത്തതിനാല്‍
നശിച്ചുപോകുന്ന
അവസ്ഥയുണ്ടാകാറുണ്ടോ;
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
അവസ്ഥ ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ?
നാടന്‍
വിത്തുകളുടെ സംരക്ഷണത്തിനും
വിതരണത്തിനുമായി സീഡ് ബാങ്ക്
5488.
ശ്രീ.പി.കെ.
ശശി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്ലിന്റെയും മറ്റ്
വിളകളുടെയും
പരമ്പരാഗതവും നാടന്‍
ഇനം വിത്തുകളുടെയും
സംരക്ഷണത്തിനും അവയുടെ
സംഭരണത്തിനും
വിത്തുല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
ഉതകുന്ന എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
നാടന്‍
വിത്തുകളുടെ
ജൈവവൈവിധ്യവും
സംരക്ഷണവും
ഉറപ്പുവരുത്തുന്നതിനായി
പട്ടികവര്‍ഗ്ഗക്കാര്‍,
കര്‍ഷക ക്ലസ്റ്ററുകള്‍,
എന്‍.ജി.ഒ കള്‍ മറ്റു
സംഘടനകള്‍ എന്നിവയുമായി
ചേര്‍ന്നുള്ള
സംഭരണങ്ങള്‍
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ;
(സി)
പരമ്പരാഗതവും
നാടന്‍ വിത്തുകളുടെയും
സംരക്ഷണത്തിനും
വിതരണത്തിനുമായി ആധുനിക
സീഡ് ബാങ്ക്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പച്ചക്കറി,
കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവ
വിഷലിപ്തമാണോ എന്നുള്ള
പരിശോധന
5489.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക മേഖലകളില്‍
നിന്ന് ലഭ്യമാകുന്ന
പച്ചക്കറി
ഉല്‍പ്പന്നങ്ങള്‍,
കിഴങ്ങു വര്‍ഗ്ഗങ്ങള്‍
തുടങ്ങിയവ
വിഷലിപ്തമാണോ/അല്ലയോ
എന്ന്
പരിശോധിക്കുന്നതിനായി
നിലവില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
കൃഷി വകുപ്പിന്
കീഴിലുള്ളത്; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
പ്രസ്തുത
പരിശോധനകളില്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
കണ്ടെത്തിയ
വിഷലിപ്തമായവയുടെ
കണക്കും അതുമായി
ബന്ധപ്പെട്ട കേസ്സുകളും
എത്രപേര്‍
ശിക്ഷിക്കപ്പെട്ടു
എന്നതിന്റെ വിശദാംശവും
ലഭ്യമാണോ; എങ്കിൽ
വെളിപ്പെടുത്തുമോ;
(സി)
വിഷലിപ്തമായ
പച്ചക്കറി വില്‍പ്പന
നിയന്ത്രിക്കാനായി കൃഷി
വകുപ്പു് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
ആയത് കാലോചിതമായി
പരിഷ്ക്കരിച്ച് ഇവയുടെ
വിപണനം തടയുവാന്‍ എന്ത്
നടപടി സ്വീകരിക്കും;
വ്യക്തമാക്കുമോ ?
നാണ്യവിളകളുടെ
ഇറക്കുമതി നയം
5490.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാണ്യവിളകളുടെ
ഇറക്കുമതി നയം
പുന:പരിശോധിക്കണമെന്നും
സംസ്ഥാനത്തെ
നാണ്യവിളകളെ
സംരക്ഷണപട്ടികയില്‍
ഉള്‍പ്പെടുത്തണമെന്നും
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്മേലുള്ള
കേന്ദ്രപ്രതികരണം
വെളിപ്പെടുത്തുമോ?
കോങ്ങാട്
മണ്ഡലത്തിലെ സോയില്‍ സര്‍വ്വേ
ഫലം
5491.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോയില്‍
സര്‍വ്വേ സംസ്ഥാനത്ത്
പൂര്‍ത്തികരിച്ചിട്ടുണ്ടോ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍
നടത്തിയിട്ടുള്ള
സോയില്‍ സര്‍വ്വേ
ഫലത്തിന്റെ വിശദാംശം
നല്‍കുമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ മണ്ണ് സംരക്ഷണ
പദ്ധതികൾ
5492.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നബാര്‍ഡ്
സഹായത്തോടെ
ആര്.ഐ.ഡി.എഫ്. 23
യില്‍ ഉള്‍പ്പെടുത്തി
അനുമതി
ലഭ്യമാക്കുന്നതിന്
നല്കിയ മണ്ണ് സംരക്ഷണ
പ്രവര്‍ത്തികളുടെ ആകെ
അടങ്കല്‍ തുക എത്രയാണ്;
(ബി)
പ്രസ്തുത
പദ്ധതിക്ക് അനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
ഏതെല്ലാം പ്രവൃത്തികള്‍
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ മണ്ണ്
സംരക്ഷണവുമായി ബന്ധപ്പെട്ട
പദ്ധതികള്‍
5493.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
മണ്ണ് സംരക്ഷണവുമായി
ബന്ധപ്പെട്ട്
എന്തെല്ലാം പദ്ധതികളാണ്
നടക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
വിലയിരുത്തല്‍ നടത്താൻ
നടപടി സ്വീകരിക്കുമോ; ഈ
പദ്ധതികൾ മുഖേന
ഏതെല്ലാം പ്രദേശത്തെ
കാര്‍ഷിക പുരോഗതി
ലക്ഷ്യമിടുന്നു എന്ന്
വ്യക്തമാക്കുമോ?
വെറ്ററിനറി
സര്‍വ്വകലാശാലയിലെ അധ്യാപക
ഒഴിവുകള്‍
5494.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വെറ്ററിനറി
സര്‍വ്വകലാശാലയില്‍
അധ്യാപക തസ്തികകളുടെ
നിലവിലെ അനുവദനീയ എണ്ണം
എത്രയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അധ്യാപക തസ്തികയില്‍
നിലവില്‍
ഒഴിവുണ്ടോയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
ഒഴിവുണ്ടെങ്കില്‍
ആയത് നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന്
കൃഷി വകുപ്പിന്റെ സ്ഥലം
വിട്ട് നല്‍കുന്നതിന് നടപടി
T 5495.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ കോന്നി
താലൂക്കില്‍ വെയര്‍
ഹൗസിംഗ് കോര്പ്പറേഷന്
ഗോഡൗണ്‍
നിര്‍മ്മിക്കുന്നതിന്
കൃഷി വകുപ്പിന്റെ സ്ഥലം
വിട്ട്
നല്‍കുന്നതിലേയ്ക്കായി
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചത് ;
വ്യക്തമാക്കുമോ;
(ബി)
ആയതിന്മേല്
നാളിതുവരെ എന്തെല്ലാം
തുടര്‍ നടപടികള്‍
കൈക്കൊണ്ടുവെന്ന്
വിശദീകരിക്കുമോ;
(സി)
ഇതിലേക്കായി
കൃഷി വകുപ്പ്
പ്രിന്‍സിപ്പല്‍
സെക്രട്ടറി കൃഷി
ഡയറക്ടറോട്
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിരുന്നുവോ;
എങ്കില്‍ എന്നാണ്;
ആയതിന്മേല്
എന്തെല്ലാം തുടര്‍
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
നടപടി
പൂര്‍ത്തീകരിച്ച് സ്ഥലം
വിട്ട് നല്‍കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
കേരള
സംസ്ഥാന വെയര്‍ഹൗസിംഗ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
T 5496.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വെയര്‍ഹൗസിംഗ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
വെയര്‍ഹൗസിംഗ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന്റെ
ഭാഗമായി
സംസ്ഥാനത്തിന്റെ
കൂടുതല്‍ ഭാഗങ്ങളില്‍
വെയര്‍ഹൗസുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
(സി)
എങ്കില്‍
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തില്‍
അനുയോജ്യമായ സ്ഥലത്ത്
വെയര്‍ഹൗസ്
നിര്‍മ്മിക്കുവാന്‍
കോര്പ്പറേഷന് ആവശ്യമായ
നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ?