കെ.എസ്.ഇ.ബി.യുടെ
ആധുനികവത്കരണം
487.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
പ്രവർത്തന രീതിയിൽ
എന്തെല്ലാം
ആധുനികവത്കരണങ്ങളാണ്
നടത്തിയിട്ടുളളത്;
(ബി)
പ്രസരണ
നഷ്ടം തടയാനും വൈദ്യുതി
മോഷണം തടയാനും ഈ
സര്‍ക്കാര്‍ വന്ന ശേഷം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
നിലവിൽ
സംസ്ഥാനത്തിന്
പുറത്തുനിന്നു വൈദ്യുതി
വാങ്ങുന്നതിന്റെയും
വിൽക്കുന്നതിന്റെയും
നിരക്കുകൾ എത്രയെന്നു
വെളിപ്പെടുത്തുമോ ;
വിലകൊടുത്തും,
മുല്ലപ്പെരിയാറില്‍
നിന്നും നല്കുന്ന
ജലത്തിന് പകരമായും,
തമിഴ്നാട്ടില്‍ നിന്നും
വൈദ്യുതി
വാങ്ങുന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വൈദ്യുതി
പ്രതിസന്ധി
488.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
വൈദ്യുതി പ്രതിസന്ധി
നേരിടുന്നുണ്ടോ;
(ബി)
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതി എപ്രകാരം
ഉല്‍പ്പാദിപ്പിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
സൗരോര്‍ജ്ജ
പ്ലാന്റുകള്‍ വഴി
സംസ്ഥാനത്തിന് ആവശ്യമായ
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്,വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കുമായി
സര്‍ക്കാര്‍ പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ട്രാന്‍സ്ഫോര്‍മറുകളുടെ
ഇന്‍ഷ്വറന്‍സ് പരിരക്ഷ
489.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്‍െറ കാലം
മുതല്‍ ജനുവരി 2018 വരെ
(6/2011 - 01/2018) കെ.
എസ്. ഇ. ബി. ലിമിറ്റഡ്
എത്ര കോടി രൂപയുടെ
വിവിധ തരത്തിലുള്ള
ട്രാന്‍സ്ഫോര്‍മറുകള്‍
വാങ്ങിയിട്ടുണ്ട്;
ഇതില്‍ കെ.വി.എ
ട്രാന്‍സ്ഫോര്‍മറുകള്‍
എത്ര; എം.വി.എ
ട്രാന്‍സ്ഫോര്‍മറുകള്‍
എത്ര; ഇനംതിരിച്ച്
അറിയിക്കാമോ;
(ബി)
ഏത്
കമ്പനികളുടെ
ട്രാന്‍സ്ഫോര്‍മറുകളാണ്
കെ. എസ്. ഇ. ബി.
ലിമിറ്റഡ് വാങ്ങുന്നത്;
ടെണ്ടര്‍ മുഖേനയാണോ
വാങ്ങുന്നത്;വിശദമാക്കാമോ
(സി)
ഇതിന്റെ
ഗുണനിലവാരം ആരാണ്
പരിശോധിക്കുന്നത് ;
(ഡി)
പ്രസ്തുത
കാലഘട്ടത്തില്‍ വിവിധ
ഇനത്തില്‍പ്പെട്ട
ട്രാന്‍സ്ഫോര്‍മറുകള്‍
കത്തിപ്പോയും, മറ്റും
ബോര്‍ഡിന് എത്ര കോടി
രൂപ നഷ്ടം
വന്നിട്ടുണ്ടെന്നതിന്െറ
കണക്ക് ജില്ല ,
സെക്ഷന്‍, മേജര്‍
സെക്ഷന്‍, സര്‍ക്കിള്‍
ഓഫീസ് തിരിച്ച്
ട്രാന്‍സ്ഫോര്‍മറിന്റെ
വില സഹിതം
വിശദാംശമാക്കാമോ;
(ഇ)
ഉപയോഗത്തിലിരിക്കെ
കത്തിപ്പോകുന്ന
ട്രാന്‍സ്ഫോര്‍മറുകള്‍ക്ക്
കെ. എസ്. ഇ. ബി -യ്ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ലഭിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
കമ്പനി മുഖാന്തിരമാണ്
ട്രാന്‍സ്ഫോര്‍മറുകള്‍
ഇന്‍ഷ്വര്‍
ചെയ്തിരിയ്ക്കുന്നതെന്നും,
നാളിതുവരെ (6/2011 -
01/2018)എത്ര കോടി
ഇന്‍ഷ്വറന്‍സ് തുക
കിട്ടിയിട്ടുണ്ടെന്നും
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
വൈദ്യുതി നിരക്ക് കുടിശ്ശിക
490.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിരക്ക് കുടിശ്ശിക
ഇനത്തില്‍ വൈദ്യുതി
ബോര്‍ഡിന് ഇതിനകം എത്ര
തുക പിരിഞ്ഞു
കിട്ടാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ വിഭാഗങ്ങളില്‍
നിന്ന് എത്ര രൂപവീതമാണ്
പിരിഞ്ഞു
കിട്ടാനുള്ളത്; ഇത്
പിരിച്ചെടുക്കുന്നതിന്
ബോര്‍ഡ് ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
നിരക്ക്
വര്‍ദ്ധിപ്പിക്കാനുള്ള
ബോര്‍ഡിന്റെ ശ്രമം
വൈദ്യുതി റഗുലേറ്ററി
കമ്മീഷന്
നിരാകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വെെദ്യുതോര്ജ്ജ സര്‍വ്വേ
റിപ്പോര്‍ട്ട്
491.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വെെദ്യുതി
അതോറിറ്റിയുടെ
പത്തൊമ്പതാമത്
വെെദ്യുതോര്ജ്ജ
സര്‍വ്വേ
റിപ്പോര്‍ട്ട്
സര്‍ക്കാരിനു
ലഭിച്ചുവോ; പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട് പ്രകാരം
സംസ്ഥാനം നേരിടുവാന്‍
പോകുന്ന അധിക
വെെദ്യുതി ഉപഭോഗം
തുടങ്ങി മറ്റു
പ്രശ്നങ്ങള്‍ എന്ത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട്
പ്രകാരമുള്ള വെെദ്യുതി
ഉപയോഗം 2017 - 18
മുതല്‍ 2026 - 27 വരെ
എത്ര എന്നും
വ്യക്തമാക്കുമോ ;
(ഡി)
ഇവ
നേരിടാന്‍ വെെദ്യുതി
സ്ഥാപിത ശേഷി
വര്‍ദ്ധിപ്പിക്കേണ്ട
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇതിനായി എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും
വ്യക്തമാക്കുമോ?
കെ എസ് ഇ ബി യുടെ സാമ്പത്തിക
പ്രതിസന്ധി
492.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡില്‍ ശമ്പളം
നല്‍കുന്നതിനുപോലും
സാമ്പത്തിക
ബുദ്ധിമുട്ടാണെന്നും
കറന്റ് ചാര്‍ജ്
കുടിശ്ശിക വന്‍തോതില്‍
വര്‍ദ്ധിച്ചു
വരികയാണെന്നും
മറ്റുമുള്ള മാധ്യമ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദവിവരം
നല്‍കുമോ ;
(ബി)
കെ എസ് ഇ ബി -യ്ക്ക് ടി
പ്രതിസന്ധിയുണ്ടോ ;
വിശദവിവരം നല്‍കുമോ?
വൈദ്യുതി വിതരണം
493.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ കല്ലമ്പലം
ഇലക്ട്രിസിറ്റി
സെക്ഷനില്‍ ഉള്‍പ്പെട്ട
നാവായിക്കുളത്ത്
(K/TM/12/8 നമ്പര്‍
പോസ്റ്റ്)
സ്ഥാപിച്ചിട്ടുള്ള
ട്രാന്‍ഫോര്‍മറില്‍
നിന്നുള്ള വൈദ്യുതി
വിതരണം
തടസ്സപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടി
ട്രാന്‍സ്ഫോര്‍മര്‍
മാറ്റി
സ്ഥാപിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മീറ്റര്‍ റീഡര്‍മാരെ
ഒഴിവാക്കുന്ന നടപടി
494.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീറ്റര്‍ റീഡര്‍മാരെ
ഒഴിവാക്കുന്നതിന്
സംസ്ഥാന വൈദ്യുതി
വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;വിശദീകരിക്കുമോ;
(ബി)
നൂതന
സാങ്കേതിക വിദ്യയുടെ
സഹായത്തോടെ
പ്രവര്‍ത്തിക്കുന്ന
മീറ്ററുകള്‍
ഉപഭോക്താക്കള്‍ക്ക്
സ്ഥാപിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;പ്രസ്തുത
മീറ്ററുകളുടെ
പ്രത്യേകതകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
കെ.എസ്.ഇ.ബി
പുതിയ സെക്ഷന്‍ ഓഫീസ്
495.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ദേലമ്പാടി
പഞ്ചായത്ത് നിവാസികള്‍
നിലവില്‍ കെ.എസ്.ഇ.ബി
യുടെ ഏത് സെക്ഷന്‍
ഓഫീസിന്റെ കീഴിലാണ്
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ദേലമ്പാടി
പഞ്ചായത്തിലെ
ദേലമ്പാടി, അഡൂര്‍
വില്ലേജുകളിലുള്ളവര്‍ക്ക്
പ്രസ്തുത സെക്ഷന്‍
ഓഫീസിലെത്താന്‍ എത്ര
കിലോമീറ്റര്‍
സഞ്ചരിക്കണം;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കര്‍ണ്ണാടക
സംസ്ഥാനത്തോട്
ചേര്‍ന്ന് റിസര്‍വ്
വനത്താല്‍
ചുറ്റപ്പെട്ടുകിടക്കുന്ന
ദേലമ്പാടി
പഞ്ചായത്ത്നിവാസികളുടെ
ബുദ്ധിമുട്ടും
കെ.എസ്.ഇ.ബി
ജീവനക്കാര്‍ക്ക്
പഞ്ചായത്തിന്റെ
പിന്നോക്ക പ്രദേശത്ത്
എത്തിച്ചേരാനുളള
ബുദ്ധിമുട്ടും
പരിഗണിച്ച്
പഞ്ചായത്തിന്റെ
ആസ്ഥാനമായ അഡൂരില്‍
കെ.എസ്.ഇ.ബി യുടെ പുതിയ
സെക്ഷന്‍ ഓഫീസ്
അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കെ.എസ്.ഇ.ബി.
- മാസ്റ്റര്‍ പെന്ഷന് &
ഗ്രാറ്റുവിറ്റി ട്രസ്റ്റ്
496.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍
ജീവനക്കാര്‍ക്കായി
മാസ്റ്റര്‍ പെന്ഷന്
& ഗ്രാറ്റുവിറ്റി
ട്രസ്റ്റ്
രൂപീകരിക്കാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
(ബി)
ഈ
ട്രസ്റ്റിലേക്ക്
ധനസമാഹരണം നടത്താന്‍
നിലവില്‍ അവലംബിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
(സി)
ട്രസ്റ്റിലേക്ക്
കെ.എസ്.ഇ.ബി. വിഹിതം
ലഭ്യമാക്കാത്തതിനാല്‍
പെന്‍ഷന്‍ഫണ്ട്
പ്രതിസന്ധിയിലാണെന്ന
വാദത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ഇ.ബി.
പെന്ഷന്
497.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
ഒരു വര്‍ഷത്തെ ശരാശരി
പെന്ഷന് ബാധ്യത എത്ര
രൂപയാണ്; കെ.എസ്.ഇ.ബി.
ഈ തുക ഇപ്പോള്‍ ഏത്
മാര്‍ഗ്ഗത്തിലൂടെയാണ്
കണ്ടെത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.
എസ്. ഇ. ബി. യില്‍
പെന്ഷന്
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
രൂപീകരിച്ച
മാസ്റ്റേഴ്സ്
ട്രസ്റ്റിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
ഏതു
വര്‍ഷമാണ് ഈ ട്രസ്റ്റ്
രൂപീകരിച്ചതെന്നും
ട്രസ്റ്റിലേക്ക്
സര്‍ക്കാരും
കെ.എസ്.ഇ.ബി.യും ഇതിനകം
അടച്ച തുകകള്‍
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
നില തുടര്‍ന്നാല്‍
ഭാവിയില്‍ പെന്ഷന്
മുടങ്ങുന്ന സാഹചര്യം
സര്‍ക്കാരും
കെ.എസ്.ഇ.ബി.യും
മുന്നില്‍
കാണുന്നുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
നൽകുമോ?
കെ.എസ്.ഇ.ബിയിലെ
പെന്ഷന്
498.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിക്സിറ്റി
ബോര്‍ഡും,
കെ.എസ്.ആര്.ടി.സിയെ
പോലെ ജീവനക്കാര്‍ക്ക്
പെന്ഷന് നല്കാന്
കഴിയാത്ത
സ്ഥിതിയിലേക്ക്
നീങ്ങുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ.
ഉണ്ടെങ്കില്‍ പ്രസ്തുത
പ്രതിസന്ധിക്ക്
കാരണമെന്താണ്;
(ബി)
കെ.എസ്.ഇ.ബിയും,
ജീവനക്കാരുടെ
പ്രതിനിധികളും,
സര്‍ക്കാരും തമ്മില്‍
ഒപ്പുവച്ച കരാര്‍
പ്രകാരം രൂപീകൃതമായ
മാസ്റ്റര്‍ പെന്ഷന്
ആന്റ് ഗ്രാറ്റുവിറ്റി
ട്രസ്റ്റിലേക്ക്
പ്രതിവര്‍ഷം
എത്രരൂപയാണ്
കെ.എസ്.ഇ.ബി.
ജീവനക്കാര്‍ക്ക്
പെന്ഷന്
നല്‍കുന്നതിനായി
അടയ്ക്കേണ്ടിയിരുന്നത്;
(സി)
ഈ
തുക പെന്ഷന്
ഫണ്ടിലേക്ക്
അടയ്ക്കുന്നുണ്ടോ.
ഇല്ലെങ്കില്‍ അതിന്റെ
കാരണമെന്താണ്;
(ഡി)
കെ.എസ്.ഇ.ബിക്ക്
ഉപഭോക്താക്കളില്‍
നിന്നും ലഭിക്കുന്ന
വരുമാനത്തില്‍ നിന്നും
പെന്ഷന്
നല്‍കരുതെന്ന്
വെെദ്യുതി റെഗുലേറ്ററി
കമ്മീഷന് ബോര്‍ഡിനോട്
നിര്‍ദ്ദേശിച്ചിരുന്നോ.
ഇൗ നിര്‍ദ്ദേശത്തിന്
വിരുദ്ധമായി ദിവസ
വരുമാനത്തില്‍ നിന്നും
കെ.എസ്.ഇ.ബി.
ജീവനക്കാര്‍ക്ക്
പെന്ഷന്
നല്‍കന്നുണ്ടോ;
(ഇ)
കെ.എസ്.ഇ.ബിയില്‍
പെന്ഷന്
നല്‍കുന്നതിന്
ഗുരുതരമായ സാമ്പത്തിക
ബുദ്ധിമുട്ട്
അനുഭവിക്കുന്നതായി
ചെയര്മാന്
ജീവനക്കാരുടെ
പ്രതിനിധികള്‍ക്ക്
കത്ത് അയച്ചിരുന്നുവോ.
എങ്കില്‍ അതിനുള്ള
സാഹചര്യമെന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ?
വൈദ്യുതി
വാങ്ങിയ വകയിലെ ചെലവ്
499.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ജനുവരിയില്‍
സംസ്ഥാനത്തിന്
പുറത്തുനിന്ന് വൈദ്യുതി
വാങ്ങിയ വകയില്‍
സംസ്ഥാന ഇലക്ട്രിസിറ്റി
ബോര്‍ഡിനുണ്ടായ ചെലവ്
എത്ര; ഇപ്രകാരം എത്ര
യൂണിറ്റ് വൈദ്യുതിയാണ്
അധികമായി വാങ്ങേണ്ടി
വന്നത്; വിശദമാക്കുമോ ;
(ബി)
കഴിഞ്ഞവര്‍ഷം
ഏറ്റവും കൂടുതല്‍
ജലവൈദ്യുതി
ഉല്പാദിപ്പിച്ചതും
ഏറ്റവും കുറവ്
ജലവൈദ്യുതി
ഉല്പാദിപ്പിച്ചതും
ഏതൊക്കെ
മാസങ്ങളിലായിരുന്നുവെന്നും
ഈ മാസങ്ങളില്‍
ജലസംഭരണികളിലെ ജല ലഭ്യത
എത്രയായിരുന്നുവെന്നും
അറിയിക്കുമോ ?
വൈദ്യുതി
ബോര്‍ഡ് ജീവനക്കാരുടെ
പെന്ഷന് ട്രസ്റ്റ്
500.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിലെ
ജീവനക്കാര്‍ക്കായി
രൂപീകരിച്ച പെന്ഷന്
ട്രസ്റ്റിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
കുറവു ചെയ്യുന്ന
വിഹിതവും തൊഴിലുടമ
നിക്ഷേപിക്കുന്ന
വിഹിതവും എത്ര വീതമാണ്;
ഈ തുക കൈകാര്യം
ചെയ്യുന്നത് ആരാണ്;
ബോര്‍ഡ്
നിക്ഷേപിക്കേണ്ട വിഹിതം
അടയ്ക്കുന്നതില്‍ വീഴ്ച
വന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ഈടാക്കുന്ന തുക
പൊതുമേഖലാ ബാങ്കിലോ
എന്‍.പി.എസ്സിലോ
നിക്ഷേപിക്കാത്തതിനാല്‍
ആദായനികുതി ഒഴിവ്
നല്‍കാനാവില്ല എന്ന്
ആദായനികുതി വകുപ്പ്
ആക്ഷേപം
ഉന്നയിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
മറികടക്കുന്നതിനായി
എന്ത് നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ?
വൈദ്യുതി
ബോര്‍ഡിന്റെ സഞ്ചിത നഷ്ടം
501.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റവും
ഒടുവില്‍ ലഭ്യമായ
കണക്കുകള്‍ പ്രകാരം
വൈദ്യുതി ബോര്‍ഡിന്റെ
സഞ്ചിത നഷ്ടം
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ബോര്‍ഡിന്റെ
വരവ്-ചെലവ് കണക്കുകള്‍
നല്‍കാമോ;
(സി)
ബോര്‍ഡിന്റെ
സഞ്ചിത നഷ്ടം കുറച്ചു
കൊണ്ടുവരുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ?
ഇലക്ട്രിസിറ്റി
ഡ്യൂട്ടി
502.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഇലക്ടിസിറ്റി ഡ്യൂട്ടി
ആക്ട് പ്രകാരം
കെ.എസ്.ഇ.ബി. 2016-17-
ല്‍ എത്ര രൂപയാണ്
ഇലക്ട്രിസിറ്റി
ഡ്യൂട്ടിയിനത്തില്‍
പിരിച്ചെടുത്തതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
എത്ര രൂപ
സര്‍ക്കാരിലേയ്ക്ക്
അടയ്ക്കുകയുണ്ടായെന്ന്
അറിയിക്കുമോ; തുക
അടച്ചിട്ടില്ലെങ്കില്‍
സര്‍ക്കാരിന്റെ
പെന്ഷന് ലയബിലിറ്റി
എന്ന രൂപത്തില്‍ അത്
ക്രമീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
അപ്രകാരം
ക്രമീകരിച്ചിട്ടുണ്ടെങ്കില്‍
2016-17ല്‍
ഇലക്ട്രിസിറ്റി
ഡ്യൂട്ടിയിനത്തില്‍
പിരിച്ചെടുത്ത തുക
ജീവനക്കാരുടെ പെന്ഷന്
ഫണ്ടില്‍
വകയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
കെ.എസ്.ഇ.ബി പ്രവൃത്തികൾ
503.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പ്രവൃത്തികള്‍ ഏതെല്ലാം
; ഓരോന്നിന്റെയും
നിലവിലത്തെ സ്ഥിതി
,എന്നിവ വിശദമാക്കുമോ ;
(ബി)
ഈ
മണ്ഡലത്തില്‍ ഇനി
അടിയന്തര
പ്രാധാന്യത്തോടെ
നടപ്പിലാക്കാന്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
വിശദമാക്കുമോ ;
(സി)
2017-18
ല്‍
നടപ്പിലാക്കുന്നതിന്
നിശ്ചയിച്ചിട്ടുളള
പ്രവൃത്തികളില്‍
പൂര്‍ത്തിയാക്കാന്‍
ബാക്കിയുളള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ ?
സംസ്ഥാനത്തിന്റെ
വൈദ്യുതി ആവശ്യകത
504.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍
സംസ്ഥാനത്തിന്റെ
വൈദ്യുതി ആവശ്യകത
എത്രയായിരിക്കുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
(ബി)
നിലവില്‍
വിവിധ സ്രോതസ്സുകളില്‍
നിന്നുളള ഉല്പാദനം
എത്രയാണ്; സംസ്ഥാനം
പുറത്തുനിന്ന്
വാങ്ങുന്ന വൈദ്യുതി
എത്രയാണ്;
(സി)
സംസ്ഥാനത്തിന്റെ
വരുംകാല ആവശ്യകത
നിറവേറ്റുന്നതിനായി
പുതുതായി ഏതൊക്കെ
പദ്ധതികള്‍
നടപ്പിലാക്കുവാനാണ്
ഉദ്ദേശിച്ചിട്ടുളളത്;
(ഡി)
ഊര്‍ജ്ജ
സംരക്ഷണത്തിനായി
എനര്‍ജി സേവിംഗ്
കോ-ഓര്‍ഡിനേഷന്‍ ടീം
(എസ്കോർട്ട് )
നടത്തുന്ന
പ്രവർത്തനങ്ങൾ
എന്തൊക്കെയാണ്;
വിശദീകരിക്കുമോ?
സംസ്ഥാനത്തിന്റെ
വൈദ്യുതി ഉത്പാദനവും ഉപഭോഗവും
505.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി ഉപഭോഗം
വര്‍ദ്ധിച്ചുവരുന്നതിന്
അനുസൃതമായി വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
2018 ജനുവരി മാസത്തെ
പ്രതിദിന ശരാശരി
വൈദ്യുതി ഉല്പാദനവും,
ഉപഭോഗവും
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഊര്ജ്ജഉല്പാദനത്തിനായി
സമര്‍പ്പിച്ച എത്ര
പദ്ധതികള്‍ കേന്ദ്ര
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ട്, അവ
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഡി)
കേന്ദ്രാനുമതി
ലഭിക്കാത്ത പദ്ധതികള്‍
ഏതൊക്കെയാണെന്നും,
അനുമതി
നല്കാതിരിക്കുവാനുള്ള
കാരണങ്ങള്‍
ഏന്തൊക്കെയായിരുന്നുവെന്നുംവിശദമാക്കാമോ?
വനമേഖലയിലൂടെയുള്ള
വൈദ്യുത ലൈനുകള്‍ക്കുള്ള
അനുമതി
506.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
വനമേഖലയിലൂടെ വൈദ്യുത
ലൈനുകള്‍
വലിക്കുന്നതിന് വനം
വകുപ്പില്‍ നിന്നും
അനുമതി ലഭിക്കാത്തതു
കാരണം വീടുകളില്‍
വൈദ്യുതി കണക്ഷന്
നല്കാന് കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു;
(സി)
ഇത്തരത്തിലുള്ള
പരാതികളും പ്രശ്നങ്ങളും
പരിഹരിക്കുന്നതിന് വനം
വകുപ്പും വൈദ്യുതി
വകുപ്പും
ഒത്തുചേര്‍ന്നുള്ള
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
ആലോചിക്കുമോ ?
ആരാധനാലയങ്ങള്‍ക്കുള്ള
വൈദ്യുതി കണക്ഷന്
507.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലമ്പൂര്‍
മണ്ഡലത്തിലെ കൊന്നമണ്ണ
മസ്ജിദ് കമ്മിറ്റി
സെക്രട്ടറി
പൂന്തുരുത്തി അലവിഹാജി
മുതല്‍ പേര് നല്കിയ
നിവേദനം (Ref No.
6589/Vip/Min
(Ele)/2017 dated,
06/11/2017
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ,പൊതുസമൂഹത്തിന്റെ
ആരാധനാലയങ്ങള്‍ക്കുള്ള
വൈദ്യുതി കണക്ഷന്
നല്‍കുന്നതിന്
ദ്രുതഗതിയില്‍ നടപടി
സ്വീകരിക്കുമോ,
വിശദമാക്കാമോ;
പുതിയ
വൈദ്യുതോത്പാദന പദ്ധതികള്‍
508.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
വൈദ്യുതോത്പാദന
പദ്ധതികള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ചെറുകിട
വൈദ്യുത പദ്ധതികളുടെ
സാധ്യത സംബന്ധിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍, ഇത്തരം
സാധ്യതകള്‍
പരിശോധിക്കുമോ;
(സി)
പരിസ്ഥിതിക്ക്
ദോഷം വരാത്ത വിധം,
വെള്ളച്ചാട്ടങ്ങളെ
വൈദ്യുതോല്പാദനത്തിനായി
പ്രയോജനപ്പെടുത്തുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ എന്ന്
അറിയിക്കാമോ?
ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
509.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.വി.വിജയദാസ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി ചെറുകിട
ജലവൈദ്യുത പദ്ധതികളുടെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
കേരളത്തില്‍
തീരെ ചെറിയ
നീരൊഴുക്കില്‍ നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
സാദ്ധ്യത
കൂടുതലുള്ളതിനാല്‍
ഇത്തരത്തിലുള്ള മാതൃകാ
പദ്ധതികള്‍
വികസിപ്പിക്കുന്നതിനുദ്ദേശിക്കുന്നുണ്ടോ;
(സി)
ഓരോ
നദികളിലുമുള്ള ചെറുകിട
ജലവൈദ്യുത പദ്ധതികളുടെ
സാധ്യതകള്‍
കണ്ടെത്തുന്നതിനും
മുന്‍ഗണന
നല്കുന്നതിനുമായി ഇതു
സംബന്ധിച്ച് പഠനം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആഭ്യന്തര
ഉൗര്‍ജ്ജ ഉല്പാദന ശേഷി
510.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഭ്യന്തര
ഉൗര്‍ജ്ജ ഉല്പാദന ശേഷി
വികസിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍ ഏതെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദീകരിക്കാമോ ;
(ബി)
സംസ്ഥാനത്തെ
ഉപഭോഗത്തിനാവശ്യമായ
വൈദ്യുതി
എങ്ങനെയെല്ലാമാണ്
ഉല്പാദിപ്പിക്കുന്നത്
;ഓരോ മേഖലയിലും
ഉല്പാദിപ്പിക്കപ്പെടുന്ന
വൈദ്യുതിയുടെ അളവ്
എത്രയെന്ന്
വ്യക്തമാക്കാമോ ;
(സി)
താങ്ങാവുന്ന
വിലയ്ക്ക്
ഉപഭോക്താക്കള്‍ക്ക്
വൈദ്യുതി
ലഭ്യമാക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കാമോ ;
(ഡി)
നിര്‍മ്മാണത്തിലിരിക്കുന്ന
പ്രധാനപ്പെട്ട ഉൗര്‍ജ്ജ
ഉല്പാദന പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ ;
ഓരോന്നും എന്ന്
കമ്മീഷന് ചെയ്യാന്‍
കഴിയും എന്നാണ്
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്
;വിശദമാക്കാമോ ?
ഓളിക്കല്‍-പൂവാറന്‍തോട്
പദ്ധതിയുടെ നഷ്ടപരിഹാരം
511.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
ഓളിക്കല്‍-പൂവാറന്‍തോട്
ചെറുകിട ജലവൈദ്യുത
പദ്ധതിക്കു വേണ്ടി ഭൂമി
ഏറ്റെടുത്തവരുടെ
നഷ്ടപരിഹാരം
നല്‍കുന്നതിന് കാലതാമസം
നേരിടുന്നതെന്തുകൊണ്ടാണെന്നു
വ്യക്തമാക്കുമോ;
(ബി)
നഷ്ട
പരിഹാരം അടിയന്തരമായി
വിതരണം ചെയ്യുന്നതിനും
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ സൗരോര്‍ജ്ജ പദ്ധതി
512.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ സൗരോര്‍ജ്ജ
പദ്ധതികള്‍
സ്ഥാപിക്കാനായി എത്ര
കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ടി
പദ്ധതികളുടെ ആകെ
എസ്റ്റിമേറ്റ് തുക
എത്രയെന്നും ഇതില്‍
നിന്നും എത്ര
മെഗാവാട്ട് വൈദ്യുതി
ഉത്പാദിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതുവരെയായി
എത്ര യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിച്ചിട്ടുണ്ടെന്നുളള
വിശദാംശം ലഭ്യമാക്കുമോ?
കൂടംകുളത്തുനിന്നുള്ള
400 കെ വി
ലെെനിന്റെ
നിര്‍മ്മാണം
513.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
വെെദ്യുതി നിലയത്തില്‍
നിന്നും തൃശ്ശൂരില്‍
വെെദ്യുതി
എത്തിക്കുന്നതിനായി
നിര്‍മ്മിക്കുന്ന 400
കെ വി ലെെനിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏതു് ഘട്ടത്തിലാണ് ;
ഇതിനായി തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട,
കോട്ടയം, എറണാകുളം,
തൃശ്ശൂര്‍ ജില്ലകളിലായി
എത്ര ഏക്കര്‍ ഭൂമിയാണ്
അടയാളപ്പെടുത്തി
നല്‍കിയിട്ടുള്ളത് ;
വീടും, ഭൂമിയും
നഷ്ടപെടുന്നവര്‍ക്ക്
നല്കുന്ന പാക്കേജിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ;
(ബി)
ഇപ്പോള്‍
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള
അലെയിന്മെന്റിനു പകരം
ലൈൻ
തോട്ടങ്ങളിലൂടെയാക്കിയാല്
നഷ്ടപരിഹാരം നല്‍കേണ്ട
തുകയില്‍ ഗണ്യമായ കുറവ്
ഉണ്ടാവുകയും
ജനങ്ങള്‍ക്ക് താരതമ്യേന
കുറവ് ഭൂമി മാത്രം
നഷ്ടമാവുകയും
ചെയ്യുവെന്നിരിക്കേ,
ഇതിന്റെ സാധ്യതപോലും
പരിശോധിക്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
പുതിയ
ലെെനുകളുടെയും
ടവറുകളുടെയും
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
പവര്‍ഗ്രിഡ്
കോര്പ്പറേഷന്
ഉദ്ദേശിക്കുന്നത് ;
ഇതിനു മുന്‍പായി
സ്ഥലമേറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനായി
പ്രത്യേക പാക്കേജ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
അണ് അലോക്കേറ്റഡ് വിഹിതം
514.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
വൈദ്യുത പദ്ധതികളില്‍
നിന്നും സംസ്ഥാനത്തിന്
ലഭിച്ചിരുന്ന അണ്
അലോക്കേറ്റഡ് വിഹിതം
പൂര്‍ണ്ണമായും
പുനഃസ്ഥാപിച്ച്
കിട്ടിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
2014-15
മുതല്‍ കേരളത്തിന്
അനുവദിച്ച അണ്
അലോക്കേറ്റഡ്
വിഹിതത്തിന്റെ വിശദാംശം
ലഭ്യമാക്കാമോ?
പ്രസരണ
നഷ്ടം
515.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രസരണ നഷ്ടം
ഒഴിവാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
(ബി)
ഇതുവഴി
പ്രസരണ നഷ്ടം ഏത്ര
ശതമാനമായി
കുറയ്ക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
വിതരണ ശൃംഖല
ശക്തിപ്പെടുത്താന്‍ നടപടി
516.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വിതരണ ശൃംഖല
ശക്തിപ്പെടുത്തി
ഗുണമേന്മയുള്ള വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിനും
പ്രസരണ വിതരണ നഷ്ടം
കുറയ്ക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
കേന്ദ്രസഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
നിലവില്‍
എത്ര പട്ടണങ്ങളിലാണ്
പ്രസ്തുത പ്രവര്‍ത്തനം
നടക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
പുതിയ
കേന്ദ്ര പദ്ധതിയായ
ഐ.പി.ഡി.എസ്. മുഖേന
ഭൂഗര്‍ഭ കേബിള്‍
സ്ഥാപിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
പ്രസരണ നഷ്ടം കുറയ്ക്കാന്‍
നടപടി
517.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രസരണ ശൃംഖല
ആധുനികവത്കരിക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസരണ
നഷ്ടം
കുറച്ചുകൊണ്ടുവരുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും വൈദ്യുതി
എത്തിക്കുമ്പോള്‍
ഉണ്ടാകുന്ന പ്രസരണ
നഷ്ടം മൂലമുണ്ടാകുന്ന
സാമ്പത്തിക നഷ്ടം ഏത്
രീതിയിലാണ്
നികത്തുന്നത് എന്ന്
വിശദമാക്കാമോ?
തമ്പലമണ്ണ
സബ്സ്റ്റേഷന്റെ ശേഷി
ഉയര്‍ത്തല്‍
518.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമ്പലമണ്ണ
33 KV സബ്സ്റ്റേഷന്
110KV ആയി
ഉയര്‍ത്തുന്നതിന്
ബോര്‍ഡ് തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പദ്ധതി
എന്ന് കമ്മീഷന്
ചെയ്യാനാവുമെന്ന്
വ്യക്തമാക്കുമോ?
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിന് ഭരണാനുമതി
519.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ
സമ്പൂര്ണ്ണവൈദ്യുതീകരണത്തിനായി
ആസ്തിവികസനഫണ്ടില്‍
നിന്നും അനുവദിച്ച
തുകയില്‍ അവശേഷിക്കുന്ന
സംഖ്യ ഉപയോഗിച്ച്
മണ്ഡലത്തിലെ നാലു
സ്ഥലങ്ങളില്‍
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിന്
ഭരണാനുമതി നല്‍കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ നിര്‍ദ്ദേശത്തിന്റെ
നിലവിലെ അവസ്ഥ
എന്തെന്നു
വ്യക്തമാക്കുമോ;
(സി)
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വൈദ്യുതിയ്ക്ക് അധിക ഉപയോഗ
ചാര്‍ജ്
520.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ,
പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നോക്ക
മേഖലയില്‍പ്പെട്ട
പാവപ്പെട്ട ജനങ്ങളുടെ
ജലനിധി കുടിവെള്ള
പദ്ധതികളായ നര്‍മ്മദ,
പാലരുവി, ചിക്ലായി
കുടിവെള്ള പദ്ധതികളിലെ
വൈദ്യുതി അധിക ഉപയോഗ
ചാര്‍ജായി വലിയസംഖ്യ
ഈടാക്കുവാൻ നടപടി
സ്വീകരിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കൃത്യമായി
മാസ വൈദ്യുതി ചാര്‍ജ്
അടച്ചു വരുന്ന പ്രസ്തുത
കുടിവെള്ള പദ്ധതികളുടെ
വൈദ്യുതി കുടിശ്ശിക
ഒഴിവാക്കുന്നതിനും,
വൈദ്യുതി തുടര്‍ന്നും
ലഭിക്കുന്നതിനുമായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
ഉപഭോഗം
521.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി
ഉപഭോക്താക്കളില്‍
നിന്നും ഇപ്പോള്‍
ഈടാക്കുന്ന വൈദ്യുതി
നിരക്കിന്റെ ഇനം
തിരിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇപ്പോള്‍
ഈടാക്കിക്കൊണ്ടിരിക്കുന്ന
വൈദ്യുതി നിരക്ക്
പരിഷ്ക്കരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കെ.എസ്.ഇ.ബി
ലിമിറ്റഡ്
ലാഭത്തിലാക്കുന്നതിന്
നിരക്ക് പരിഷ്ക്കരണം
എന്ന ഉപാധിയല്ലാതെ
ചെലവ്
കുറയ്ക്കുന്നതിനും
സാമ്പത്തിക അച്ചടക്കം
പാലിക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വൈദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധനവ്
522.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
; എത്രതവണ
വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
; വിശദവിവരം നല്‍കുമോ ;
(ബി)
വീണ്ടും
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍ വിശദവിവരം
നല്‍കുമോ ?
ദേവികുളം
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
523.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദേവികുളം
നിയോജകമണ്ഡലത്തില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി എത്ര
കുടുംബങ്ങള്‍ക്ക് ആണ്
വൈദ്യുതി കണക്ഷന്
ലഭ്യമായതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
ഗ്രാമപഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ?
സമ്പൂര്‍ണ്ണ
വൈദ്യുതിവല്‍ക്കരണം
524.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമ്പൂര്‍ണ്ണ
വൈദ്യുതിവല്ക്കരണത്തിനായി
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന് തുക
അനുവദിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
ഉണ്ടെങ്കില്‍ 2011
മുതല്‍ ഓരോ വര്‍ഷവും
അനുവദിച്ച തുകയും,
ചെലവഴിച്ച തുകയും
എത്രയെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തെ
വൈദ്യുത ഉപഭോഗം
525.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുത ഉപഭോഗം എത്ര
എന്നും ഉല്പാദനം എത്ര
എന്നും വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കർഷകർ ഉൾപ്പടെ
ആര്‍ക്കെല്ലാം വൈദ്യുതി
ഉപഭോഗത്തിന്
ആനുകൂല്യങ്ങള്‍
നല്കുന്നു ; വിശദാംശം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
വൈദ്യുത
ഉപഭോക്താക്കള്‍ക്കായി
വൈദ്യുതി
നല്‍കുന്നതിനായി
കാറ്റിലൂടെ ഉല്പാദനം/
സൗരോര്‍ജ്ജ പദ്ധതി
തുടങ്ങി മറ്റു
സ്രോതസുകളെ
ആശ്രയിക്കേണ്ട ആവശ്യകത
സര്‍ക്കാര്‍
പരിശോധിച്ചുവോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ജലവൈദ്യുത
പദ്ധതിയുള്‍പ്പെടെ
മറ്റു സമാന പദ്ധതികളും
വിലയിരുത്തി ലാഭകരമായ
മറ്റു പദ്ധതികൾ
നടപ്പിലാക്കാന്‍ എന്തു
നടപടി സ്വീകരിക്കും
എന്നു വ്യക്തമാക്കുമോ?
വേനല്‍ക്കാലത്തെ
വൈദ്യതി ഉപഭോഗവര്‍ദ്ധനവ്
526.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലം
ആരംഭിച്ചതോടുകൂടി
വൈദ്യുതി ഉപഭോഗം
വര്‍ദ്ധിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഉപഭോഗത്തിലെ
വര്‍ദ്ധനയ്ക്കനുസരിച്ചുള്ള
വൈദ്യുതി ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
ഉപഭോഗത്തിലെ വര്‍ദ്ധനവ്
മൂലം സംസ്ഥാനത്ത്
ലോഡ്ഷെഡിംഗ്
ഏര്‍പ്പെടുത്തേണ്ട
സാഹചര്യം നിലവിലുണ്ടോ
എന്ന് വ്യക്തമാക്കുമോ;
വൈദ്യുതി
മോഷണം
527.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മോഷണം തടയുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവില്‍
പ്രവര്‍ത്തിക്കുന്നത്.
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യുതി മോഷണത്തിന്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്.
വിശദാംശം നല്‍കുമോ;
(സി)
25.1.2016
മുതല്‍ 31.1.2018 വരെ
വൈദ്യുതി മോഷണത്തിന്
എത്ര രൂപ പിഴ
ഈടാക്കിയെന്ന്
വിശദമാക്കാമോ?
വൈദ്യുതി
അപകടങ്ങള്‍
528.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി അപകടങ്ങള്‍
മൂലമുള്ള മരണം
വര്‍ദ്ധിച്ച്
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യുതി
അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതിനുള്ള
പ്രധാന കാരണങ്ങള്‍
എന്തൊക്കെയാണ്;
(സി)
പഴക്കംചെന്ന
വൈദ്യുതിലൈനുകളും,
ഉപകരണങ്ങളും
മാറ്റുന്നതിന് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ലൈനുകളുടെ
അറ്റകുറ്റപ്പണിക്കായി
വൈദ്യുതി ബോര്‍ഡില്‍
പ്രത്യേക സംവിധാനം
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ഇ)
ഈ
മേഖലയില്‍ കരാര്‍
അടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
വഴിവിളക്ക്
പദ്ധതി
529.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ആസ്തി
വികസനഫണ്ടില്‍ നിന്നും
25 ലക്ഷം രൂപ
അനുവദിച്ച് കോതമംഗലം
മണ്ഡലത്തില്‍
ഭൂതത്താന്‍കെട്ട്
മുതല്‍ വടാട്ടുപ്പാറ
മീരാന്‍ സിറ്റിവരെ
ലൈന്‍ വലിച്ച്
വഴിവിളക്കിടുന്ന
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭ്യമായിട്ട് മാസങ്ങള്‍
കഴിഞ്ഞിട്ടും പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുവാന്‍
കഴിയാത്തതിന്റെ
സാഹചര്യം എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
കാട്ടാനയടക്കമുള്ള
വന്യ മൃഗശല്യം രൂക്ഷമായ
പ്രസ്തുത പ്രദേശത്ത്
എത്രയും വേഗത്തില്‍
പ്രസ്തുത പ്രവൃത്തി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൂക്കൊളത്തൂര്‍ കേന്ദ്രമാക്കി
പുതിയ സെക്ഷന്‍ ഓഫീസ്
530.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മഞ്ചേരി
നോര്‍ത്ത്, വളളുവബ്രം,
കിഴിശ്ശേരി, എന്നീ
സെക്ഷന്‍ ഓഫീസുകള്‍
വിഭജിച്ച്
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി കെ എസ് ഇ
ബി യുടെ പുതിയ സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്ന
കാര്യം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ് ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
(സി)
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി പുതിയ
സെക്ഷന്‍
ഓഫീസ്ആരംഭിക്കുവാന്
നടപടി സ്വീകരിക്കുമോ?
പോട്ടയിലും,
കാടുകുറ്റിയിലും പുതിയ
സെക്ഷന്‍ ഓഫീസുകള്‍
531.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി.
ചാലക്കുടി സെക്ഷന്‍
ഓഫീസ് വിഭജിച്ച്
പോട്ടയിലും, കൊരട്ടി
സെക്ഷന്‍ ഓഫീസ്
വിഭജിച്ച്
കാടുകുറ്റിയിലും പുതിയ
സെക്ഷന്‍ ഓഫീസുകള്‍
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
തഴക്കരയില്‍
വൈദ്യുത സെക്ഷന്‍ ഓഫീസ്
532.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
തഴക്കരയില്‍ വൈദ്യുത
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
തഴക്കര
വൈദ്യുത സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
സബ്
സ്റ്റേഷന് നിർമ്മാണം
533.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ കുളനട,
മെഴുവേലി
പഞ്ചായത്തുകളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് ഇൗ
പ്രദേശങ്ങളില്‍ ഒരു സബ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ ;
(ബി)
സബ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
പരിഗണിച്ച
രാമന്‍ചിറയിലെ സ്ഥലം ഇൗ
പദ്ധതിക്ക് ഉചിതമായതാണോ
എന്ന് വ്യക്തമാക്കുമോ?
ആലംകോട്
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസ്
534.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ ആലംകോട്
കേന്ദ്രീകരിച്ച് ഒരു
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസ്
ആരംഭിക്കണമെന്ന അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിലെ
തടസ്സമെന്താണെന്ന്
വിശദമാക്കുമോ?
മീതൂര്‍ കേന്ദ്രമാക്കി 33
കെ.വി സബ്സ്റ്റേഷന്
535.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാനമപുരം
നിയോജകമണ്ഡലത്തിലെ
കല്ലറ, മീതൂര്‍
കേന്ദ്രമാക്കി 33 കെ.വി
സബ്സ്റ്റേഷന്
ആരംഭിക്കുന്നതിന്
പ്രൊപ്പോസല്‍
നിലവിലുണ്ടോ; നടപടികള്‍
ഏതുവരെയായിയെന്ന്
വിശദമാക്കാമോ;
(ബി)
സബ്സ്റ്റേഷനുവേണ്ടി
നിര്‍ദ്ദേശിച്ചിട്ടുള്ള
മൃഗസംരക്ഷണ വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
കെ.എസ്.ഇ.ബിയ്ക്ക്
കൈമാറിക്കിട്ടുന്നതിനുള്ള
നടപടികള്‍
ഏതുവരെയായിയെന്ന്
വ്യക്തമാക്കാമോ?
മറയൂര്‍
33 കെ. വി. സബ് സ്റ്റേഷന്
536.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മറയൂര്‍ 33 കെ. വി. സബ്
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തായെന്ന്
വ്യക്തമാക്കാമോ;
(ബി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് എന്ന്
പ്രസരണം ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യിലെ
സബ് എന്‍ജിനീയര്‍ നിയമനം
537.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡില്‍ ഐ.ടി.ഐ.
ക്വാളിഫിക്കേഷന്‍
ഇല്ലാത്തതും
ഇലക്ട്രിക്കല്‍
എന്‍ജിനീയറിംഗ്
ഡിപ്ലോമയുള്ളതുമായ
ഓവര്‍സീയര്‍മാര്‍ക്ക്
സബ് എന്‍ജിനീയര്‍
തസ്തികയിലേക്ക്
പ്രൊമോഷന്
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സബ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍
ഇലക്ട്രിക്കല്‍
എന്‍ജിനീയറിംഗ്
ഡിപ്ലോമയില്ലാത്തതും
എന്നാല്‍
എന്‍ജിനീയറിംഗ്
ഡിഗ്രിയുള്ളവരുമായ എത്ര
പേര്‍ക്ക് സമാശ്വാസ
തൊഴില്‍ദാന പദ്ധതി
പ്രകാരം നിയമനം
നല്‍കിയിട്ടുണ്ട്;വിശദമാക്കാമോ;
(സി)
മീറ്റര്‍
റീഡര്‍ തസ്തികയില്‍
നിന്നും ഐ.ടി.ഐ.
ക്വാളിഫിക്കേഷന്‍
ഇല്ലാത്തതും
ഇലക്ട്രിക്കല്‍
എന്‍ജിനീയറിംഗ്
ഡിപ്ലോമയുമുള്ള എത്ര
പേര്‍ക്ക് സബ്
എന്‍ജിനീയര്‍
തസ്തികയിലേക്ക്
പ്രൊമോഷന്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;.
കെ.എസ്.ഇ.ബിയില്‍
മസ്ദൂര്‍ നിയമനം
538.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയില്‍
കരാര്‍ വ്യവസ്ഥയില്‍
ജോലിചെയ്തിരുന്ന
മസ്ദൂര്‍
ജീവനക്കാര്‍ക്ക്
സ്ഥിരനിയമനം
നല്കുന്നതിലേക്കായി
പി.എസ്.സി വഴി നടത്തിയ
എഴുത്ത് പരീക്ഷയുടെ
അടിസ്ഥാനത്തില്‍ റാങ്ക്
പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയില്‍ നിയമനം
നടത്തുന്നതിനായി
തയ്യാറാക്കിയിട്ടുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തില്‍ ഈ
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം നല്കുവാനാകും
എന്ന് അറിയിക്കാമോ?
തൂക്കുപാലം
മാറ്റി സ്ഥാപിക്കുന്നതിനുള്ള
നടപടി
539.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കക്കയം
ഹൈഡൽ ഇക്കോ
ടൂറിസത്തിന്റെ ഭാഗമായി
ഉരക്കുഴി ഭാഗത്ത്
സ്ഥാപിച്ച തൂക്കുപാലം
തുരുമ്പെടുത്ത്
ഉപയോഗശൂന്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലബാറിലെ
പ്രധാന വിനോദ സഞ്ചാര
കേന്ദ്രമായ കക്കയം
ഉരക്കുഴി ഭാഗത്തെ
ഉപയോഗശൂന്യമായ
തൂക്കുപാലം മാറ്റി
സ്ഥാപിക്കാനുള്ള നടപടി
സ്വീകരിക്കാമോ?
കെ.
എസ്. ഇ. ബി. യിലെ സാമ്പത്തിക
പ്രതിസന്ധി
540.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ആര്. ടി. സി.
യിലെപോലെ , കെ. എസ്. ഇ.
ബി. ലിമിറ്റഡിലും
സാമ്പത്തിക പ്രതിസന്ധി
മൂലം പെന്‍ഷനും മറ്റും
മുടങ്ങുമെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഗാര്‍ഹിക, വ്യവസായ
ഇനങ്ങളില്‍ നിന്നും
31.01.2018 വരെ എത്ര
കോടി രൂപ കറണ്ട്
ചാര്‍ജ്ജ്
കുടിശ്ശികയായി കെ. എസ്.
ഇ. ബി. ലിമിറ്റഡിന്
ലഭിക്കുവാനുണ്ടെന്ന
കണക്ക് ഇനം തിരിച്ച്
വിശദമാക്കുമോ;
(സി)
ഇതില്‍
നാളുകളായി ഏറ്റവും
കൂടുതല്‍ കുടിശ്ശിക
വരുത്തിയിട്ടുള്ള
സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും,
അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനങ്ങളുടെയും,
മറ്റു സ്ഥാപനങ്ങളുടെയും
പേര്, കുടിശ്ശിക തുക
എന്നിവ സഹിതം
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
കുടിശ്ശിക
പിരിയ്ക്കുവാന്‍
നാളിതുവരെ കെ. എസ്. ഇ.
ബി. ലിമിറ്റഡ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
(ഇ)
കുടിശ്ശിക
വരുത്തിയ ഏതെങ്കിലും
സ്ഥാപനങ്ങളുടെ
വെെദ്യുതി കെ. എസ്. ഇ.
ബി. ലിമിറ്റഡ്
വിച്ഛേദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ പേര് ,
തീയതി എന്നിവ സഹിതം
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
വാങ്ങുന്ന
ട്രാന്‍സ്ഫോര്‍മറുകള്‍
541.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
ജൂണ്‍ മാസം മുതല്‍ 2018
ജനുവരി 31 വരെയുള്ള
കാലഘട്ടത്തില്‍
ട്രാന്‍സ്ഫോര്‍മര്‍
പൊട്ടിത്തെറിച്ചതുമൂലവും
മറ്റും എത്ര
ആള്‍ക്കാര്‍ക്ക്
ജീവഹാനി
സംഭവിച്ചിട്ടുണ്ട്;
ഇതില്‍ കെ.എസ്.ഇ.ബി.
ലിമിറ്റഡ് ജീവനക്കാര്‍
എത്ര; മറ്റുള്ള
ആള്ക്കാര് എത്ര;
ഇതുമൂലം
കെ.എസ്.ഇ.ബി.യ്ക്ക്
ഉണ്ടായ നഷ്ടം ഇനം
തിരിച്ച്
വ്യക്തമാക്കുമോ; ഏതു
സ്ഥലത്താണ് അപകടമെന്നും
ആളുകളുടെ പേരും മറ്റും
വിശദമായി
വെളിപ്പെടുത്തുമോ;
(ബി)
കെ.എസ്.ഇ.ബി.
ലിമിറ്റഡ് വിവിധ
ട്രാന്‍സ്ഫോര്‍മറുകള്‍
വാങ്ങുന്നത്
പൊതുമേഖലാസ്ഥാപനമായ
കെ.ഇ.എല്‍ -ല്‍
നിന്നുമാണോ;
വ്യക്തമാക്കുമോ; വേറെ
എതൊക്കെ സ്ഥാപനങ്ങളില്‍
നിന്നാണ്
ട്രാന്‍സ്ഫോര്‍മര്‍
വാങ്ങുന്നത്;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനം സ്വന്തമായി
ട്രാന്‍സ്ഫോര്‍മര്‍
നിര്‍മ്മിക്കാതെ മറ്റു
പല കമ്പനികളില്‍
നിന്നും വാങ്ങിയാണ്
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്
ട്രാന്‍സ്ഫോര്‍മറുകള്‍
നല്‍കുന്നതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കെ.എസ്.ഇ.ബി.
ലിമിറ്റഡ്
ഗുണനിലവാരമില്ലാത്ത
വിവിധതരം
ട്രാന്‍സ്ഫോര്‍മറുകള്‍
വാങ്ങിക്കൂട്ടുകയാണെന്ന
വാര്‍ത്തയുടെ നിജസ്ഥിതി
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ വിവിധ
സ്റ്റോറുകളില്‍
കെട്ടികിടക്കുന്ന പുതിയ
ട്രാന്‍സ്ഫോര്‍മറുകളുടെ
എണ്ണവും അവയുടെ വിലയും
ജില്ലാ അടിസ്ഥാനത്തില്‍
ഇനംതിരിച്ച്
സ്റ്റോറുകളുടെ പേരു
സഹിതം വിശദമാക്കുമോ?
കെ.എസ്.ഇ.ബി.
അക്കൗണ്ട്സ് ഓഫീസറുടെ സ്വയം
വിരമിക്കല്‍
542.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ.യുടെ പി.എ.
ആയി കേരള നിയമസഭാ
സെക്രട്ടേറിയറ്റില്‍
ഡെപ്യൂട്ടേഷനില്‍
ജോലിനോക്കി വരുന്ന
കെ.എസ്.ഇ.ബി.
അക്കൗണ്ട്സ് ഓഫീസര്‍
ശ്രീ. തോമസ്സ്
ജോര്‍ജ്ജ് എന്ന
വ്യക്തി ശ്വാസകോശ
ശസ്ത്രക്രിയയ്ക്ക്
വിധേയനായതിനെ
തുടര്‍ന്ന്
ഡോക്ടര്‍മാരുടെ
മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റോടെയും
എം.എല്‍.എ. യുടെ
ശുപാര്‍ശകത്ത് സഹിതവും
വോളന്ററിയായി
വിരമിക്കാന്‍
22.11.2017-ല്‍ ബഹു.
വെെദ്യുതി വകുപ്പ്
മന്ത്രിക്ക് നല്കിയ
അപേക്ഷയില്‍ ബഹു.
മന്ത്രി,
കെ.എസ്.ഇ.ബി.ലിമിറ്റഡ്
സി.എം.ഡി.ക്ക് നല്കിയ
ഉത്തരവ് എന്താണെന്ന്
വ്യക്തമാക്കുമോ; ഇൗ
ഉത്തരവിന്റെയും
അപേക്ഷയുടെയും
പകര്‍പ്പ്(ബോര്‍ഡ്
സെക്രട്ടേറിയറ്റ് ഫയല്‍
നം. Estt.IV/3172/2016)
ലഭ്യമാക്കുമോ;
(ബി)
വോളന്ററി
റിട്ടയര്‍മെന്റിന്
അനുകൂലമായ ബഹു. വകുപ്പ്
മന്ത്രിയുടെ ഉത്തരവ്
ഉണ്ടായിട്ടും ബോര്‍ഡ്
അധികൃതര്‍ ടിയാന്
നിലവില്‍
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്ന നിയമസഭാ
സെക്രട്ടേറിയറ്റില്‍
നിന്നും കത്ത്
മുഖാന്തരം
എന്‍.എല്‍.സി.
ആവശ്യപ്പെട്ടതിന്റെ
മാനദണ്ഡം എന്തെന്നും,
ഇങ്ങനെ എന്‍.എല്‍.സി.
ആവശ്യപ്പെടുവാന്‍
കെ.എസ്.ഇ.ബി.യുടെ
ഏതെങ്കിലും
ഉത്തരവുണ്ടോ എന്നും
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സ്വയം
വിരമിക്കലിന് നിലവില്‍
ജോലിചെയ്തുകൊണ്ടിരിക്കുന്ന
നിയമസഭാ
സെക്രട്ടേറിയറ്റില്‍
നിന്നും എന്‍.എല്‍.സി.
ആവശ്യപ്പെട്ടത് ഏത്
ഉദ്യോഗസ്ഥന്റെ
തീരുമാനപ്രകാരമാണെന്ന്
പേരു സഹിതം
വ്യക്തമാക്കുമോ; ടി
കാരണത്താല്‍ പ്രസ്തുത
ഉദ്യോഗസ്ഥന്റെ
വോളന്ററി
വിരമിയ്ക്കല്‍ മുടങ്ങിയ
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ബഹു.
വകുപ്പ് മന്ത്രി
നല്കിയ അനുകൂല ഉത്തരവ്
പ്രകാരം ടി
ഉദ്യോഗസ്ഥനെ
വോളന്ററിയായി
വിരമിക്കാന്‍
അനുവദിക്കാതെ, നിയമസഭാ
സെക്രട്ടേറിയറ്റില്‍
നിന്നും എന്‍.എല്‍.സി.
ആവശ്യപ്പെട്ടതിലൂടെ
സ്വയം വിരമിക്കല്‍
നടപ്പിലാക്കാനാവാത്ത
കാര്യം
കെ.എസ്.ഇ.ബി.ലിമിറ്റഡ്
.,സി.എം.ഡി.യുടെ
ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിലേയ്ക്കായി നടത്തിയ
കത്ത് ഇടപാടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
ചെറുകിട
ജലവൈദ്യുത പദ്ധതികളുടെ
പൂര്‍ത്തീകരണം
543.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
പണം
മുടക്കികൊണ്ടിരുന്നിട്ടും
പണി തീരാത്ത ജലവൈദ്യുത
പദ്ധതികളുടെ വിവരങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതിലൂടെ എത്ര
മെഗാവാട്ട് വൈദ്യുതി
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണത്തിലിരിക്കുന്ന
ചെറുകിട ജലവൈദ്യുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
വൈദ്യുതി
ലൈന്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള ചാര്‍ജ്
544.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റൊരു
വ്യക്തിക്ക് വൈദ്യുതി
ലഭിക്കുന്നതിനായി
മതിയായ റോഡുകള്‍
ഇല്ലാത്ത
സാഹചര്യത്തില്‍ സ്വന്തം
സ്ഥലത്തിലൂടെ വൈദ്യുതി
ലൈന്‍ കടന്നു പോവാന്‍
വര്‍ഷങ്ങള്‍ക്കു മുമ്പ്
അനുമതി
കൊടുത്തതാണെങ്കിലും
പുതിയതായി നിര്‍മ്മിച്ച
റോഡുകളിലൂടെ
ബുദ്ധിമുട്ടുകള്‍
ഒന്നുമില്ലാതെ ലൈന്‍
കൊണ്ടുപോകാം
എന്നിരിക്കെ ഇത്തരം
സ്ഥലങ്ങളില്‍ വീടുകളും
മറ്റും
നിര്‍മ്മിക്കേണ്ട
ആവശ്യം വരുമ്പോള്‍
സ്ഥലമുടമ തന്നെ ഭീമമായ
സംഖ്യ ബോര്‍ഡിനു
അടക്കേണ്ടി വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിൽ
ലൈൻ മാറ്റി
സ്ഥാപിക്കുന്നത്
സർക്കാരിന്റെ
ഉത്തരവാദിത്വമായി കണ്ടു
വീടിനു പെര്മിഷന്
ലഭിച്ചു കഴിഞ്ഞാല്‍
അത്തരം സ്ഥലങ്ങളിൽ
നിന്ന് സര്‍ക്കാര്‍
ചിലവില്‍ ലൈൻ മാറ്റി
സ്ഥാപിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വെെദ്യുതി
റെഗുലേറ്ററി കമ്മീഷനിലെ
ജീവനക്കാർ
545.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
റെഗുലേറ്ററി
കമ്മീഷനില്‍ നിലവില്‍
ചെയര്മാന് ഉള്‍പ്പെടെ
എത്ര അംഗങ്ങളുണ്ട് ;
(ബി)
പ്രസ്തുത
കമ്മീഷനില്‍ എത്ര
ജീവനക്കാരുണ്ട്; ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എത്ര പേരെ
നിയമിച്ചു ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
കോണ്‍ട്രാക്ട്
വ്യവസ്ഥയിലും
ദിവസവേതനാടിസ്ഥാനത്തിലും
ആരെയെങ്കിലും
നിയമിച്ചിട്ടുണ്ടാേ;ഉണ്ടെങ്കില്‍
ആരെയൊക്കെയെന്നും
എന്നാണ് അവരെ
നിയമിച്ചതെന്നും
വ്യക്തമാക്കുമോ?