പരിസ്ഥിതി
സൗഹൃദരീതിയില്‍ നിക്ഷേപക
സംസ്ഥാനമാക്കുന്നതിന് നടപടി
432.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
പരിസ്ഥിതി
സൗഹൃദരീതിയില്‍
നിക്ഷേപക
സംസ്ഥാനമാക്കുന്നതിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
പ്രത്യേക
നിയമനിര്‍മ്മാണം
നടത്താനുദ്ദേശിക്കുന്നുണ്ടോ
; ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ഒരു
ഏകീകൃതനിയമനിര്മ്മാണം
ഇതുമായി ബന്ധപ്പെട്ട്
സാധ്യമാണോ എന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ ലാഭ നഷ്ട
കണക്കുകള്‍
433.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഇക്കഴിഞ്ഞ സാമ്പത്തിക
വര്‍ഷം ലാഭത്തില്‍
പ്രവര്‍ത്തിച്ച
സ്ഥാപനങ്ങളെയും അവ
ഓരോന്നിന്റെ ലാഭത്തെയും
സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ;
(ബി)
മേല്‍
കാലയളവില്‍, എത്ര
സ്ഥാപനങ്ങള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചു;
ഓരോന്നിന്റെയും നഷ്ടം
സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ലാഭകരമാക്കാന്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ നഷ്ടം
കുറയ്ക്കാന്‍ പഠനം
434.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ നഷ്ടം
കുറച്ചുകൊണ്ടുവരുന്നത്
സംബന്ധിച്ച് പഠനം
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് ഏജന്‍സിയെയാണെന്ന്
വ്യക്തമാക്കുമോ; പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
അനുവദിച്ചിട്ടുള്ള
കാലാവധി എത്രയാണ്;
(സി)
പ്രസ്തുത
ഏജന്‍സിക്ക്
നല്‍കിയിട്ടുള്ള ടേംസ്
ഓഫ് റഫറന്‍സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ മാനേജിംഗ്
ഡയറക്ടര്‍മാരുടെ നിയമനം
435.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
മാനേജിംഗ്
ഡയറക്ടര്‍മാരുടെ നിയമനം
സംബന്ധിച്ച് റിയാബ്
തയ്യാറാക്കിയ
ലിസ്റ്റില്‍ നിന്നും ഈ
സര്‍ക്കാര്‍ വന്നശേഷം
നാളിതുവരെ വിവിധ
പൊതുമേഖലാസ്ഥാപനങ്ങളില്‍
എത്ര എം.ഡി.മാരെ
നിയമിച്ചു; ഇവരുടെ
പേരും, നിയമിച്ച
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റിന്റെ കാലാവധി
എത്ര നാളായിരുന്നു; ഈ
ലിസ്റ്റ് നിലനില്‍ക്കെ
പുറത്ത് നിന്ന്
എം.ഡി.മാരെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരെയൊക്കെ
ഏതൊക്കെ സ്ഥാപനങ്ങളില്‍
ഇപ്രകാരം നിയമിച്ചു
;ഇങ്ങനെ
നിയമിക്കുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭനഷ്ടങ്ങൾ
436.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭകരമാക്കുന്നതിന്
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
സ്ഥാപനങ്ങള്‍
ലാഭകരമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്;
(സി)
നിലവില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ഡി)
ലാഭത്തിലാക്കിയ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ 2016-17
ല്‍ മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എന്ത്
സഞ്ചിത ലാഭം
നേടിയിട്ടുണ്ട്;
(ഇ)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍ 2016-17
ല്‍ മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എന്ത് തുക
സഞ്ചിത നഷ്ടം
വരുത്തിയിട്ടുണ്ട്;
(എഫ്)
അക്കൗണ്ടന്റ്
ജനറലുമായി
യോജിച്ചുകൊണ്ട്
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പെര്‍ഫോമന്‍സ് ആഡിറ്റ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭനഷ്ടങ്ങൾ
437.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം, വ്യവസായ
വകുപ്പിനുകീഴിലുള്ള
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
നഷ്ടത്തില്‍ നിന്നും
ലാഭത്തിലേക്കായിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍ ഏതെല്ലാം
എന്നറിയിക്കാമോ;
(സി)
നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഏതെല്ലാം;
(ഡി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തിലാക്കുന്നതിനുവേണ്ടി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെല്ലാം
എന്ന് വ്യക്തമാക്കുമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
438.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പൊതു മേഖലയില്‍ പുതിയ
വ്യവസായ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളോടുള്ള നയം
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ആസ്ഥികള്‍
വിറ്റഴിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ട്രാവന്‍കൂര്‍
കൊച്ചിന് കെമിക്കല്‍സ്
439.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മികച്ച പൊതുമേഖലാ
സ്ഥാപനങ്ങളിലൊന്നായ
ഏലൂര്‍ ഉദ്യോഗമണ്ഡലില്‍
പ്രവര്‍ത്തിക്കുന്ന
ട്രാവന്‍കൂര്‍
കൊച്ചിന്
കെമിക്കല്‍സില്‍
കാസ്റ്റിക് സോഡ
ഉദ്പാദിപ്പിക്കുന്ന
എ.ജി. സി. പ്ലാന്റിന്റെ
കപ്പാസിറ്റി 175
ടണ്ണില്‍ നിന്നും 250
ടണ്ണായി
വര്‍ദ്ധിപ്പിക്കുന്നതിനായി
50 കോടി രൂപയുടെ
വായ്പയെടുത്ത്
നടപ്പാക്കുന്ന
പ്രൊജക്റ്റിന് അനുമതി
നല്‍കുന്നത് സബംന്ധിച്ച
ഫയലില്‍
(25/H/2017/Industries)തീരുമാനം
എടുക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊജക്റ്റിന്
എന്നത്തേക്ക് അനുമതി
ലഭ്യമാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
ട്രാവന്‍കൂര്‍
കൊച്ചിന് കെമിക്കല്‍സിലെ
പ്ലാന്റിന്റെ ഉത്പാദനക്ഷമത
440.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മികച്ച പൊതുമേഖലാ
സ്ഥാപനങ്ങളിലെന്നായ
ഏലൂര്‍ ഉദ്യോഗമണ്ഡലില്‍
പ്രവര്‍ത്തിക്കുന്ന
ട്രാവന്‍കൂര്‍
കൊച്ചിന്
കെമിക്കല്‍സിലെ HCL
പ്ലാന്റിന്റെ
ഉത്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായുളള
10 കോടി രൂപയുടെ
പദ്ധതിയുടെ കാലാവധി
അവസാനിക്കുന്നത്
കണക്കിലെടുത്ത്
പൂര്‍ത്തീകരിച്ചിട്ടുളള
ടെണ്ടര്‍ നടപടികള്‍ക്ക്
അംഗീകാരം നല്കാന്
നടപടി സ്വീകരിക്കുമോ;
(ബി)
ടെണ്ടര്‍
നടപടികളിലെ സാങ്കേതികത
പരിഹരിച്ച് ഇതു
സംബന്ധിച്ച് ഫയലില്‍
(347/H2/2017/IND)
തീരുമാനമെടുക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
പദ്ധതിക്കായി
അനുവദിച്ചിട്ടുളള
ഫണ്ടിന്റെ കാലാവധി
അവസാനിക്കുന്നത്
കണക്കിലെടുത്ത്
ടെണ്ടറിന് എന്നത്തേക്ക്
അംഗീകാരം നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാസ്ഥാപനങ്ങളിലെ
എം.ഡി മാരുടെ നിയമനം
441.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ എം.ഡി
മാരുടെ നിയമനം
നടത്തിയിട്ടുള്ളത്
എന്ത് മാനദണ്ഡം
അടിസ്ഥാനമാക്കിയാണ്
എന്നത് വിശദീകരിക്കുമോ;
(സി)
ഓരോ
സ്ഥാപനങ്ങളിലേയും എം.ഡി
മാര്‍ ആരെല്ലാമാണെന്നും
ഇവരുടെ യോഗ്യതയും
പ്രവൃത്തിപരിചയവും
സംബന്ധിച്ചുള്ള
വിശദവിവരങ്ങളും
നല്‍കുമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
ലാഭം
442.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായവകുപ്പിന്
കീഴിലുള്ള
പൊതുമേഖലാസ്ഥാപനങ്ങള്‍
ലാഭത്തിലാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
വ്യവസായ
വകുപ്പിന് കീഴിലുള്ള
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ നിലവില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര
പൊതുമേഖലാസ്ഥാപനങ്ങള്‍
ലാഭത്തിലായിരുന്നുവെന്നും
അവ ഏതൊക്കെയാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
വ്യവസായവകുപ്പിന്
കീഴില്‍ കൂടുതല്‍
പൊതുമേഖലാസ്ഥാപനങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വ്യാവസായിക
നിക്ഷേപം
443.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടുതല്‍ വ്യാവസായിക
നിക്ഷേപം
കൊണ്ടുവരുന്നതിനും,
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും ഈ
സർക്കാർ നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
പദ്ധതികള്‍
കോണ്ടുവരുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
കാര്യങ്ങള്‍
ഫലപ്രദമാണോയെന്നും ഈ
സർക്കാർ ചുമതലയേറ്റ
ശേഷം ഇപ്രകാരം എത്ര
വ്യവസായങ്ങള്‍
സംസ്ഥാനത്ത്
ആരംഭിച്ചെന്നും
വിശദമാക്കുമോ;
(സി)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
സഹായത്തോടെ പുതിയ
ഏതെങ്കിലും വ്യവസായ
സംരംഭം സംസ്ഥാനത്ത്
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആറ്റിങ്ങല്‍
സ്റ്റീല്‍
പ്ലാന്റ്പുനരാരംഭിക്കുന്നതിന്
നടപടി
444.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
സ്റ്റീല്‍ പ്ലാന്റ്
പുനരാരംഭിക്കുന്നതിന്
സ്വീകരിച്ച
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
പുന:പ്രവര്‍ത്തനത്തിന്
നിലവില്‍ കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എത്ര
തുകയാണ് ഇതിനായി
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വ്യവസായവകുപ്പിന്
കീഴിലെ പദ്ധതികള്‍
445.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18 ബഡ്ജറ്റില്‍
വ്യവസായവകുപ്പിന്
കീഴില്‍ എന്തെല്ലാം
പുതിയ പദ്ധതികളാണ്
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കെല്‍ട്രോണിന്റെ
വികസനവുമായി
ബന്ധപ്പെട്ട് ഉല്പാദന
രംഗത്ത് പുതുതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
കെല്‍ട്രോണ്‍
മൂടാടി യൂണിറ്റിന്റെ
വികസനം ആവശ്യപ്പെട്ട്
സമര്‍പ്പിച്ച വിശദമായ
ശിപാര്ശയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം
എന്നറിയിക്കാമോ?
വ്യവസായവളര്‍ച്ചാ
കേന്ദ്രങ്ങള്‍
446.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
തദ്ദേശ സ്ഥാപനങ്ങളുടെ
അധീനതയിലുള്ളതും
നാളിതുവരെ
ഉപയോഗിക്കാത്തതുമായ
ഭൂമി വ്യവസായ
വകുപ്പിന്റെ
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇപ്രകാരം
ലഭ്യമാകുന്ന ഭൂമിയില്‍
വ്യവസായവളര്‍ച്ചാ
കേന്ദ്രങ്ങള്‍
സ്ഥാപിക്കാനുള്ള
നടപടികള്‍
ഉണ്ടാകുമോ?വിശദമാക്കാമോ?
ഡിജിറ്റല്‍
ട്രാന്സ്ഫര്മേഷന് പദ്ധതി
447.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പ് 'ഡിജിറ്റല്‍
ട്രാന്സ്ഫര്മേഷന്'
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍,
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കള്‍
ആരൊക്കെയാണ്; വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിവരിക്കുമോ?
ദിനേശ്
ബീഡിയുടെ പേരിൽ വ്യാജ ബീഡി
448.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ദിനേശ് ബീഡിയുടെ പേരിൽ
വ്യാജ ബീഡി സംസ്ഥാനത്ത്
പലയിടത്തും
വില്‍ക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
അന്വേഷണം നടത്തിയോ
എന്നും അന്വേഷണത്തിൽ
വെളിവായ വസ്തുതകള്‍
എന്തൊക്കെയാണെന്നും
വെളിപ്പെടുത്താമോ;
(ബി)
വ്യാജ
ബീഡിയുടെ നിര്‍മ്മാണം
മൂലം എത്ര നികുതി നഷ്ടം
സംഭവിച്ചുവെന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
ചെറുകിട
വ്യവസായ മേഖല
449.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എന്‍. വിജയന് പിള്ള
,,
ബി.ഡി. ദേവസ്സി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലവസരങ്ങള്‍
കൂടുതല്‍ നല്‍കുന്നതും
പരിസ്ഥിതി നാശവും
മലിനീകരണവും ഏറെ
കുറഞ്ഞതുമായ സൂക്ഷ്മ,
ചെറുകിട വ്യവസായ മേഖല
പ്രോത്സാഹിപ്പിക്കാനായി
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ഇത്തരം
മേഖലയില്‍ ഉല്പാദന
പ്രകിയയില്‍
ഏര്‍പ്പെട്ടിരിക്കുന്നവരെ
സഹായിക്കാനായുള്ള
എന്റര്‍പ്രണര്‍
സപ്പോര്‍ട്ട്
സ്കീമിന്റെ വിശദാംശം
അറിയിക്കാമോ;
(സി)
അസിസ്റ്റന്‍സ്
സ്കീം ഫോര്‍
ഹാന്‍ഡിക്രാഫ്റ്റ്
ആര്‍ട്ടിസാന്‍സ് (ആഷ)
ഫലപ്രദമായി
നടക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ചെറുകിട
വ്യവസായ മേഖലയുടെ വികസനം
450.
ശ്രീ.സി.കൃഷ്ണന്
,,
പി.വി. അന്‍വര്‍
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ മേഖലയുടെ
വികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
മേഖലയുടെ
പുനരുദ്ധാരണത്തിനുവേണ്ടി
നടപ്പുബജറ്റില്‍ എത്ര
രൂപ
വകയിരുത്തിയിട്ടുണ്ട്;
(സി)
ചെറുകിട
വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി, ചെറുകിട
വ്യവസായികള്‍ക്കായി
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
സ്കീം
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ഡി)
ചെറുകിട
വ്യവസായ യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
ധനസഹായങ്ങളാണ് നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
ചെറുകിട
വ്യവസായങ്ങളുടെ വികസനത്തിന്
നടപടികള്‍
451.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും വളര്‍ച്ചാ
സാധ്യതയുള്ള ചെറുകിട
വ്യവസായങ്ങളുടെ
വികസനത്തിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ശാക്തീകരിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ചെറുകിട
വ്യവസായങ്ങളുടെ
വികസനത്തിന് 2018-19 ലെ
ബഡ്ജറ്റില്‍ പുതിയ
സ്കീമുകള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
ചെറുകിട
വ്യവസായികള്‍ക്ക്
മൂലധനസഹായം
നല്‍കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ?
ചെറുകിടവ്യവസായ
പദ്ധതികള്‍
452.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉദ്യോഗ് ആധാര്‍ മുഖേന
പാറശ്ശാല മണ്ഡലത്തില്‍
എത്ര ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ള
വിവരങ്ങള്‍ പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
ചെറുകിടവ്യവസായ
പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
സ്വീകരിച്ചു വരുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ചെറുകിടവ്യവസായ
പദ്ധതികള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നുള്ള
വിശദ വിവരങ്ങള്‍
ലഭ്യമാക്കാമോ?
പരമ്പരാഗത
വ്യവസായങ്ങളുടെ പ്രോത്സാഹനം
453.
ശ്രീ.സി.കൃഷ്ണന്
,,
ആര്. രാജേഷ്
,,
കെ. ആന്‍സലന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുതല്‍മുടക്ക്
താരതമ്യേന കുറഞ്ഞതും,
അധ്വാന
ശക്ത്യാധിഷ്ഠിതവും,
വന്‍തോതില്‍
പാവപ്പെട്ടവര്‍
ഉപജീവനത്തിന്
ആശ്രയിക്കുന്നതുമായ
പരമ്പരാഗത വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
മറ്റുരംഗത്ത്
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നതിനെക്കാള്‍
വളരെ കുറഞ്ഞ വേതനം
മാത്രം ലഭിക്കുന്ന
സ്ഥിതി
മെച്ചപ്പെടുത്തുവാനായി
ചെയ്ത കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഇത്തരം
വ്യവസായങ്ങള്‍
കാലാനുസൃതമായി
നവീകരിക്കുന്നതിനും,
ഉല്പന്നങ്ങള് ന്യായവില
ഉറപ്പുവരുത്തിക്കൊണ്ട്
സംഭരിച്ച് വിപണനം
നടത്തുവാനും
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്
454.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ എത്ര
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുവെന്നും
അവ ഏതെല്ലാമെന്നും
വിശദീകരിക്കുമോ;
(ബി)
ഉത്പാദനമില്ലാത്ത
യൂണിറ്റുകള്‍
സ്ഥാപിച്ചിട്ടുള്ള
സ്ഥലം
ഏറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇത്തരത്തില്‍ ഇവിടെ
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളുടെ
നവീകരണത്തിന് ഏതെല്ലാം
പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വിശദീകരിക്കുമോ?
ഗെയില്‍
പ്രകൃതി വാതക പൈപ്പ് ലൈന്‍
പദ്ധതി
455.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗെയില്‍ പ്രകൃതി വാതക
പൈപ്പ് ലൈന്‍
പദ്ധതിയ്ക്കായി
നാളിതുവരെ എത്ര സ്ഥലം
ഏറ്റെടുത്തിട്ടുണ്ടെന്നും
എത്ര കിലോമീറ്റര്‍
പൈപ്പ് ലൈന്‍
സ്ഥാപിച്ചുവെന്നും എത്ര
രൂപ ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
മലപ്പുറം
ജില്ലയില്‍ പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് സ്ഥലം
നഷ്ടപ്പെടുന്നവര്‍ക്ക്
നല്കുവാന്
തീരുമാനിച്ചിട്ടുള്ള
സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
സുതാര്യമാക്കുന്നതിനും
ആശങ്കകള്‍
പരിഹരിക്കുന്നതിനും
അതാത് ജില്ല
ഭരണകൂടവുമായി ചേര്‍ന്ന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
എരഞ്ഞോളി
പഞ്ചായത്തിലെ കിന്‍ഫ്രാ
പാര്‍ക്ക്
456.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
എരഞ്ഞോളി പഞ്ചായത്തില്‍
സ്ഥിതിചെയ്യുന്ന
കിന്‍ഫ്രാ ചെറുകിട
വ്യവസായ പാര്ക്കിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എന്തൊക്കെ
കാര്യങ്ങള്‍ ആണ്
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
ഇതിനായി പുതിയ
എന്തെങ്കിലും
പദ്ധതികള്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കാമോ?
കിന്ഫ്രപാര്ക്കിന്റെ
ഭൂമി ഫയര്സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള നടപടി
457.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
ലെക്കിടി-പേരൂര്‍
ഗ്രാമപഞ്ചായത്തിലെ
ലെക്കിടിയിലുള്ള
കിന്‍ഫ്രപാര്‍ക്ക്
കോംപൗണ്ടിലെ ഭൂമി
ഒറ്റപ്പാലം
ഫയര്സ്റ്റേഷന്
അനുവദിക്കുന്നതിനായുളള
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
ലഭ്യമാണോ;
ലഭ്യമാണെങ്കില്‍
പ്രസ്തുത
പ്രൊപ്പോസലിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികളുടെ വിശദാംശം
നല്‍കുമോ;
(ബി)
എത്ര
ഏക്കര്‍ സ്ഥലം
ലഭ്യമാക്കണമെന്നാണ്
പ്രൊപ്പോസലില്‍
ആവശ്യപ്പെട്ടിരിക്കുന്നത്;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
അടിയന്തരമായി
സ്ഥലം
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ടൂള്‍
റൂം കം ട്രെയിനിംഗ് സെന്ററിലെ
ജീവനക്കാര്‍ സമര്‍പ്പിച്ച
നിവേദനം
458.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളവണ്ണയിലെ
ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്ററില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നത്; ഏതൊക്കെ
ട്രേഡിലാണ് ട്രെയിനിംഗ്
നല്‍കുന്നത്;
(ബി)
ടൂള്‍
റൂം കം ട്രെയിനിംഗ്
സെന്ററിലെ ജീവനക്കാര്‍
സമര്‍പ്പിച്ച
നിവേദനത്തില്‍ ( ഫയല്‍
നമ്പര്‍ വ്യവസായം
597/എഫ്2/2016 തീയതി
23.08.2016) സിഡ്കോ
മാനേജിംഗ് ഡയറക്ടര്‍
ആവശ്യമായ റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതില്‍
അസാധാരണമായ കാലതാമസം
ഉണ്ടായിട്ടുണ്ടോ;
(സി)
സിഡ്കോയിലെ
ജീവനക്കാര്‍ക്കു്
ലഭിക്കുന്ന എല്ലാ
ആനുകൂല്യങ്ങളും ടൂള്‍
റൂം കം ട്രെയിനിംഗ്
സെന്ററിലെ
ജീവനക്കാര്‍ക്കും
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സിഡ്കോയുടെ
പ്രൊഡക്ഷന്‍ യൂണിറ്റുകള്‍
459.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിഡ്കോയുടെ കീഴില്‍
എത്ര പ്രൊഡക്ഷന്‍
യൂണിറ്റുകള്‍ ഉണ്ട്; അവ
ഏതൊക്കെയാണ്;
(ബി)
കോഴിക്കോട്
ജില്ലയിലെ ഒളവണ്ണയില്‍
പ്രവര്‍ത്തിക്കുന്ന
ടൂള്‍ റൂം കം
ട്രെയിനിങ് സെന്റര്‍
സിഡ്കോയുടെ സ്വന്തം
പ്രൊഡക്ഷന്‍ യൂണിറ്റ്
ആക്കി
മാറ്റിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
സിഡ്കോയിലെ
സ്റ്റാഫ് പാറ്റേണ്‍
2015-ല്‍ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉത്തരവ് ലഭ്യമാക്കാമോ;
(ഡി)
ഒളവണ്ണ
ടൂള്‍ റും കം
ട്രെയിനിങ് സെന്ററില്‍
എത്ര തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
വ്യവസായ
സമുച്ചയത്തിന്റെ രണ്ടാം ഘട്ടം
460.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വ്യവസായ
സമുച്ചയത്തിന്റെ രണ്ടാം
ഘട്ടം നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി എത്ര രൂപയാണ്
ചെലവ്
പ്രതീക്ഷിക്കുന്നതെന്നും
എന്നത്തേക്ക്
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനാകുമെന്നുമാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തിയാകുമ്പോള്‍
എത്ര വ്യവസായ
യൂണിറ്റുകള്‍ക്ക്
പ്രവര്‍ത്തിക്കാനുള്ള
ഭൗതിക സാഹചര്യം
ഉണ്ടാകുമെന്നും ഇതുവഴി
എത്ര തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
കഴിയുമെന്നുമാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ?
ആലത്തൂര്‍
താലൂക്കിലെ ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍
461.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്കില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍
രജിസ്റ്റര്‍ ചെയ്ത്
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇവയ്ക്ക്
വകുപ്പ് നല്‍കിവരുന്ന
സഹായങ്ങള്‍ എന്തെന്ന്
വ്യക്തമാക്കുമോ?
നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍ വ്യവസായ
വികസന പദ്ധതികള്‍
462.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നിലമ്പൂര്‍ നിയോജക
മണ്ഡലത്തില്‍ വ്യവസായ
വകുപ്പ്
കൈക്കൊണ്ടിട്ടുള്ള
വികസന പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
2017-18
വര്‍ഷത്തില്‍ വ്യവസായ
വകുപ്പിന്റെ ഏതൊക്കെ
പ്രവൃത്തികളാണ്
നിലമ്പൂര്‍ നിയോജക
മണ്ഡലത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ,
ഈ പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വെളിപ്പെടുത്താമോ?
കൊരട്ടിയിൽ
വ്യവസായ പ്രോജക്ടുകള്‍
നടപ്പാക്കുന്നതിന് നടപടി
463.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
തിരിച്ചെടുത്ത കൊരട്ടി
മധുര കോട്സ് കമ്പനി
പ്രവര്‍ത്തിച്ചിരുന്ന
സ്ഥലം, കൊരട്ടി
ഗവണ്മെന്റ് ഓഫ്
ഇന്ത്യാ പ്രസ്സ് വക
സ്ഥലം, കൊരട്ടി
കിന്‍ഫ്രാ പാര്‍ക്ക്
തുടങ്ങിയ സ്ഥലങ്ങളില്‍
അനുയോജ്യമായ വ്യവസായ
പ്രോജക്ടുകള്‍
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നടപടികള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(സി)
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
11 ബഹുനില വ്യവസായ ഷെഡ്
കൊരട്ടിയില്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കാസര്‍കോട്
ആസ്ട്രല്‍ വാച്ചസ് കമ്പനി
464.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ആസ്ട്രല്‍ വാച്ച്
കമ്പനി
പ്രവര്‍ത്തിച്ചിരുന്ന
സ്ഥലവും കെട്ടിടങ്ങളും
സി.എച്ച്.മുഹമ്മദ് കോയ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെന്റലി ചലഞ്ച്ഡ്
എന്ന സ്ഥാപനത്തിന്
പതിച്ച് നല്കാന്
മുന്‍ സര്‍ക്കാര്‍
തീരുമാനം എടുത്തിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ പ്രസ്തുത
വിഷയത്തില്‍
കൈക്കൊണ്ടതും
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതുമായ
നടപടികള്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആസ്ട്രല്‍
വാച്ച് കമ്പനി കെട്ടിടം
സ്ഥിതിചെയ്തിരുന്ന 1.99
ഏക്കര്‍ സ്ഥലം വെറുതെ
കിടക്കുന്നതിന് പകരം
മറ്റെന്തെങ്കിലും
സംരംഭങ്ങള്‍ തുടങ്ങാന്‍
നടപടികള്‍
സ്വീകരിക്കുമോ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക് പാര്‍ക്ക്
465.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തില്‍
ആമ്പല്ലൂര്‍
ഇലക്ട്രോണിക്
പാര്‍ക്കിനായുള്ള
സ്ഥലമേറ്റെടുപ്പ് ഏതു
ഘട്ടത്തിലാണ്;വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലമേറ്റെടുപ്പുമായി
ബന്ധപ്പെട്ട സ്റ്റാംപ്
ഡ്യൂട്ടി അടയ്ക്കുന്നത്
സംബന്ധിച്ച് വിവിധ
വകുപ്പുകളില്‍
നിന്നുള്ള
അഭിപ്രായമെന്തായിരുന്നുവെന്ന്
അറിയിക്കുമോ ?
പാറഖനനം
466.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനധികൃതമായി പാറഖനനം
നടത്തുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
പാറഖനനം
നടത്തുന്ന സ്ഥലങ്ങളില്‍
പ്രദേശവാസികളുടെ ജീവനും
സ്വത്തിനും ആവശ്യമായ
സുരക്ഷ നല്കുവാന്
വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
പാറഖനനത്തിന്റെ
ഫലമായി ഉണ്ടാകുന്ന
കുഴികളില്‍ വീണ്
നിരവധിപേര്‍ മരണമടയുന്ന
കാര്യം പരിശോധിക്കുമോ;
ഈ സര്‍ക്കാരിന്റെ
കാലയളവില്‍
ഇത്തരത്തില്‍
മരണമടഞ്ഞവരുടെ എണ്ണം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
മരണങ്ങളുടെ
അടിസ്ഥാനത്തിൽ ആവശ്യമായ
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിക്കുമോ; ഇത്
സംബന്ധിച്ച്മൈനിങ്
& ജിയോളജി വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
പാറമടകള്‍
ഉപയോഗപ്രദമാക്കാൻ പദ്ധതി
467.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏകദേശം എത്ര പാറമടകള്‍
ഉണ്ടെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്;
(ബി)
പാറമടകളിലെ
വെള്ളം
ഉപയോഗിക്കുന്നതിനും
ജലസംഭരണികളായി
സംരക്ഷിക്കുന്നതിനും
ജലവിഭവവകുപ്പുമായി
ചേര്‍ന്ന് ഏതെങ്കിലും
തരത്തിലുള്ള പദ്ധതി
മൈനിംഗ് ആന്റ് ജിയോളജി
വകുപ്പ്
ആലോചിക്കുന്നുണ്ടോ;
(സി)
പാറമടകളെ
പ്രയോജനപ്പെടുത്തി
മത്സ്യകൃഷിയ്ക്കും
ജലവിതരണത്തിനും
ഉപകാരപ്രദമായ മറ്റ്
കാര്യങ്ങള്‍ക്കും
ഉപയോഗിക്കുന്നതിന്
വിവിധ വകുപ്പുകളുമായി
ചേര്‍ന്ന് പദ്ധതി
തയ്യാറാക്കുന്ന കാര്യം
പരിഗണിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഉദുമ
സ്പിന്നിങ് മില്‍
468.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ് ജില്ലയില്‍
അനുവദിച്ചതും
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചതുമായ
പൊതുമേഖല വ്യവസായ
സ്ഥാപനമായ ഉദുമ
സ്പിന്നിങ് മില്‍
എപ്പോള്‍ പ്രവര്‍ത്തന
സജ്ജമാകുമെന്ന്
വ്യക്തമാക്കാമോ;
കാസര്‍ഗോഡ് പാക്കേജില്‍
ഉള്‍പ്പെടുത്തി ഈ
സ്ഥാപനത്തിന് എത്ര കോടി
രൂപയുടെ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സൗജന്യ
കൈത്തറി യൂണിഫോം
469.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്രാം
ക്ലാസ്സില്‍ പഠിക്കുന്ന
കുട്ടികള്‍ക്കാണ് ഈ
അദ്ധ്യയനവര്‍ഷത്തില്‍
സൗജന്യമായി കൈത്തറി
യൂണിഫോം വിതരണം ചെയ്തത്
എന്ന് അറിയിക്കുമോ;
(ബി)
ഇതുവഴി
കൈത്തറി വ്യവസായ
മേഖലയ്ക്ക് എത്രകോടി
രൂപയുടെ
നേട്ടമാണുണ്ടായത് എന്ന്
വെളിപ്പെടുത്തുമോ;
(സി)
കൈത്തറി
വ്യവസായ മേഖലയില്‍
നിലനില്‍ക്കുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന് ഇത്
സഹായകമായിട്ടുണ്ടോ
എന്ന് വിശദീകരിക്കുമോ?
കോമണ്‍
ഫെസിലിറ്റി സെന്റര്‍ ഫോര്‍
ഹാന്‍വീവ് ആന്റ്
ഡെക്കോറേറ്റീവ് ഓര്‍ണമെന്റ്
470.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
പള്ളിച്ചല്‍
പഞ്ചായത്തില്‍
ഖാദിബോര്‍ഡിന്
കീഴിലുള്ള സ്ഥലത്ത്
കോമണ്‍ ഫെസിലിറ്റി
സെന്റര്‍ ഫോര്‍
ഹാന്‍വീവ് ആന്റ്
ഡെക്കോറേറ്റീവ്
ഓര്‍ണമെന്റ്
സ്ഥാപിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇതിനായി സ്വീകരിച്ച
നടപടി വിശദമാക്കാമോ?
ഖാദി
ബോര്‍ഡ് മലപ്പുറം ജില്ലാ
ആസ്ഥാനം
471.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലപ്പുറം
ജില്ലയിലെ
ഖാദിബോര്‍ഡിന്റെ
കേന്ദ്രആസ്ഥാനമായി
പ്രവർത്തിക്കുന്നതിന്
ബോർഡിന് ജില്ലയിൽ
സ്വന്തമായി കെട്ടിടം
ഉണ്ടോ, ഇല്ലെങ്കില്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
കാട്ടാക്കടയിലെ
ഖാദി ഉത്പാദന കേന്ദ്രം
472.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
ഗ്രാമപഞ്ചായത്തില്‍
അമ്പലത്തിന്‍കാല ഖാദി
ഉത്പാദന കേന്ദ്രത്തിന്
പുതിയ കെട്ടിട
നിര്‍മ്മാണത്തിനും
സില്‍ക്ക് നെയ്ത്തു്
ആരംഭിക്കുന്നതിനുമുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;എങ്കില്‍
ഇതിനായുള്ള നടപടി
വേഗത്തിലാക്കാമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച
കായിക പരിശീലനം
473.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിദ്യാലയങ്ങളില്‍
വലിയൊരു പങ്കും മികച്ച
കളിസ്ഥലങ്ങള്‍ ഇല്ലാതെ
ബുദ്ധിമുട്ടുന്നത്
കായിക വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തിലെ
തെരഞ്ഞെടുക്കപ്പെട്ട
വിദ്യാലയങ്ങളിലെങ്കിലും
കായിക വകുപ്പിന്റെ
നേതൃത്വത്തില്‍
മിനിസ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
മേല്‍സൂചിപ്പിച്ച
പ്രകാരം സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍ വിവിധ
കായികപരിശീലനത്തിന്
ഉതകുന്ന വിധം
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടുതല്‍ മികച്ച കായിക
പരിശീലനം
കായികവകുപ്പിന്റെ
കീഴില്‍ നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കായിക
വകുപ്പിന്റെ പദ്ധതികള്‍
474.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ കായിക
വകുപ്പ് എന്തൊക്കെ
പദ്ധതികള്‍ക്കാണ്
ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഓരോ
പദ്ധതിയും ഏതാണെന്നും
ഓരോ പദ്ധതിക്കും എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ കായിക
മേഖലയുടെ പുരോഗതിക്കായി
വകുപ്പ് എന്തൊക്കെ
ഫണ്ടുകള്‍ ആണ്
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ആയതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതി
475.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായികതാരങ്ങളുടെ മികവ്
വര്‍ദ്ധിപ്പിക്കുന്നതിനായി
കേരള സ്പോര്‍ട്സ്
കൗണ്‍സില്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
'ഓപ്പറേഷന് ഒളിമ്പ്യ'
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതെല്ലാം
കായികയിനങ്ങളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
പരിശീലനത്തിന്
കായിക താരങ്ങളെ
തിരഞ്ഞെടുക്കുന്നതിന്
സ്പോര്‍ട്സ് കൗണ്‍സില്‍
എന്തെല്ലാം
നിബന്ധനകളാണ്
നിര്‍ദ്ദേശിച്ചിട്ടുളളത്;
(ഡി)
ഓപ്പറേഷന്
ഒളിമ്പ്യയുടെ
പരിശീലകരെയും, വെന്യൂ
അസിസ്റ്റന്റുമാരെയും
നിയമിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
476.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലത്ത്
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളും
അതിനുവേണ്ടി ചെലവഴിച്ച
തുകയും ജില്ലതിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട് നടത്തിയ
പ്രവര്‍ത്തനങ്ങളും
അതിനുവേണ്ടി ചെലവഴിച്ച
തുകയും ജില്ല തിരിച്ച്
വ്യക്തമാക്കാമോ ?
കായികനയം
477.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പുതിയ കായികനയം
രൂപീകരിക്കുന്നതിനുവേണ്ടിയുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
മള്‍ട്ടി
പര്‍പ്പസ് ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതികള്‍
478.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ ആദ്യ
ബജറ്റില്‍ പ്രഖ്യാപിച്ച
,14 ജില്ലകളിലും ഓരോ
മള്‍ട്ടി പര്‍പ്പസ്
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
ജില്ലയിലെയും
പദ്ധതികള്ഏതൊക്കെയെന്നും
അവയുടെ ഓരോന്നിന്റെയും
എസ്റ്റിമേറ്റ് തുക
എത്രയെന്നും
വ്യക്തമാക്കാമോ ;
(സി)
ഓരോ
പദ്ധതിക്കും ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ ഇല്ലയോ
എന്നും , ഏതെല്ലാം
പദ്ധതികള്‍ ടെന്‍ഡര്‍
ചെയ്തുവെന്നും ,
എതെല്ലാം പദ്ധതികളുടെ
പ്രവൃത്തി
ആരംഭിച്ചുവെന്നതും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
നിലേശ്വരം
ഇ.എം.എസ് സ്റ്റേഡിയം
നിര്‍മ്മാണം
479.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റില്‍ പ്രഖ്യാപിച്ച
നീലേശ്വരം ഇ.എം.എസ്
സ്റ്റേഡിയം നിര്‍മ്മാണം
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇ.എം.എസ്
സ്റ്റേഡിയത്തില്‍
എന്തൊക്കെ
സൗകര്യങ്ങളാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
താമരക്കുളം പഞ്ചായത്ത്
സ്റ്റേഡിയം
480.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തിലെ
താമരക്കുളം പഞ്ചായത്ത്
സ്റ്റേഡിയം നിരവധി
ഫുട്ബോള്‍ പ്രതിഭകളെ
സൃഷ്ടിക്കുന്ന
ഗ്രൗണ്ടാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഗ്രൗണ്ട്
നവീകരിക്കുന്നതിനായി
തുക
അനുവദിക്കുമോ;നിയോജക
മണ്ഡലത്തിലെ പ്രധാന
സ്റ്റേഡിയത്തിലൊന്നായി
ഇതിനെ മാറ്റുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
അരീക്കോട്
ഫുട്ബോള്‍ സ്റ്റേഡിയം
481.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിൽ ഒന്നാം
ഘട്ടം പണി
പൂര്‍ത്തിയാക്കിയ
അരീക്കോട് ഫുട്ബോള്‍
സ്റ്റേഡിയത്തിന്റെ
രണ്ടാം ഘട്ട
നിര്‍മ്മാണത്തിന്
ഭരണാനുമതി നല്‍കിയത്
എന്നാണ്;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധമായി ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
എന്താണ് തടസ്സമെന്നും
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
എപ്പോള്‍ പ്രവൃത്തി
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
പഞ്ചായത്ത്
സ്റ്റേഡിയങ്ങളുടെ നവീകരണം
482.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ
കാട്ടാക്കട,
മാറനല്ലൂര്‍,
പള്ളിച്ചല്‍,
വിളവൂര്‍ക്കല്‍
പഞ്ചായത്ത്
സ്റ്റേഡിയങ്ങള്‍
നവീകരിക്കുന്നത്
സംബന്ധിച്ച
അപേക്ഷയിന്മേല്
(No.266/VIP/M/Inds,S&YA
തീയതി 24/4/17) എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
സ്റ്റേഡിയങ്ങള്‍
നവീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പഞ്ചായത്തുകളിലെ
കളിക്കളം പദ്ധതി
483.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ആദ്യ
ബജറ്റില്‍ പ്രഖ്യാപിച്ച
'പഞ്ചായത്തുകളിലെ
കളിക്കളം' പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച ഏതെല്ലാം
മിനിസ്റ്റേഡിയം/ഇന്‍ഡോര്‍
സ്റ്റേഡിയങ്ങളുടെ
വിശദമായ പ്രോജക്റ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കി
സമര്‍പ്പിച്ചുവെന്നും
ഏതെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പദ്ധതികള്‍ പ്രവൃത്തി
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
വിശദമായ
പ്രോജക്റ്റ്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടും
ഭരണാനുമതി ലഭിക്കാത്ത
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ?
കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
484.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
രംഗത്ത് മികവ്
തെളിയിച്ച കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസിലും വിവിധ
പൊതുമേഖലാ
സ്ഥാപനങ്ങളിലും ജോലി
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍
തീരുമാനിക്കുകയുണ്ടായോ;
(ബി)
ഇതു
സംബന്ധിച്ച് മന്ത്രിസഭാ
യോഗം
തീരുമാനമെടുക്കുകയുണ്ടായോ;
(സി)
എങ്കില്‍
ഏതു ദിവസത്തെ
മന്ത്രിസഭാ യോഗമാണ്
പ്രസ്തുത
തീരുമാനമെടുത്തത്;
(ഡി)
പ്രസ്തുത
തീരുമാനമനുസരിച്ച് എത്ര
കായിക താരങ്ങളുടെ
നിയമനത്തിനാണ് അനുമതി
നല്‍കിയത്;
(ഇ)
ഇവര്‍
ആരെല്ലാമാണെന്നും
ഏതൊക്കെ കായിക
വിഭാഗത്തിലുള്പ്പെട്ടവരാണെന്നും
വ്യക്തമാക്കുമോ;
(എഫ്)
ഇവരില്‍
ആര്‍ക്കെല്ലാം നിയമന
ഉത്തരവ് നല്‍കിയെന്നും
ആരെല്ലാം ജോലിയില്‍
പ്രവേശിച്ചുവെന്നും
വ്യക്തമാക്കുമോ?
സ്പോര്‍ട്സില്‍
മികവ് പുലര്‍ത്തുന്നവര്‍ക്ക്
തൊഴിലവസരങ്ങള്‍
485.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സില്‍
മികവ്
പുലര്‍ത്തുന്നവര്‍ക്ക്
സര്‍ക്കാര്‍മേഖലയിലും ,
പൊതുമേഖലാ
സ്ഥാപനങ്ങളിലും
തൊഴിലവസരങ്ങള്‍
നല്‍കുന്നതിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
വന്നതിനു ശേഷം എത്ര
പേര്‍ക്ക്
തൊഴിലവസരങ്ങള്‍
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
നിലവില്‍ മികച്ച വിജയം
കൈവരിച്ചവരെ മാത്രമാണോ
തെരഞ്ഞെടുക്കുന്നതെന്നും,
മുന്‍കാലങ്ങളില്‍
സംസ്ഥാനത്തെ
പ്രതിനിധീകരിച്ച് ദേശീയ
തലത്തില്‍
പങ്കെടുത്തിട്ടുള്ള
കായികതാരങ്ങള്‍ക്കും
പ്രസ്തുത പരിഗണന
നല്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രായപരിധി
കവിയാത്ത
കായികതാരങ്ങള്‍ക്ക്
മുന്‍കാല മികവുകള്‍
പരിഗണിച്ച്
തൊഴിലവസരങ്ങള്‍
നല്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
ദേവികുളം
നിയോജകമണ്ഡലത്തില്‍
യുവജനക്ഷേമബോര്‍ഡിന്റെ
പദ്ധതികള്‍
486.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമബോര്‍ഡിന്റെ
കീഴില്‍ ദേവികുളം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ക്കായി എത്ര
തുക ചെലവഴിച്ചെന്ന്
വ്യക്തമാക്കാമോ;