ഇ-
വേ ബില്‍ സംവിധാനം
330.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ- വേ ബില്‍ സംവിധാനം
എന്നു മുതല്‍
നടപ്പിലാക്കി
തുടങ്ങിയെന്ന്
അറിയിക്കുമോ;
(ബി)
ഇ-
വേ ബില്‍ സംവിധാനം
നടപ്പിലാക്കി
തുടങ്ങിയതു മുതല്‍
നാളിതുവരെ പിഴ
ഇനത്തില്‍ എത്ര തുക
ഇൗടാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
തുകയില്‍ കൂടുതല്‍
മൂല്യമുള്ള
ഉത്പന്നങ്ങള്‍ക്കാണ് ഇ-
വേ ബില്‍ ആവശ്യമുള്ളത്
; നിര്‍ദിഷ്ട തുകയില്‍
കുറഞ്ഞ മൂല്യമുള്ള
ഉത്പന്നങ്ങള്‍ പല
തവണയായി കടത്താനുള്ള
സാധ്യതയും പരിഹാര
മാര്‍ഗ്ഗങ്ങളും ജി.
എസ്. ടി. വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം ലഭ്
യമാക്കുമോ?
ദുരന്ത
നിവാരണ ഫണ്ടിൽ നിന്നും
ചെലവഴിച്ച തുക
331.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ദേശീയ
ദുരന്ത നിവാരണ ഫണ്ടില്‍
നിന്നും എത്ര തുക
ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഈ
തുക ഏത് ഹെഡ് ഓഫ്
അക്കൗണ്ടിലാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തിന്റെ
എസ്.ഡി.ആര്.എഫ് -ല്‍
നിന്ന് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര തുക
ചെലവഴിച്ചെന്നും
ഇനിയെത്ര
മിച്ചമുണ്ടെന്നും
വിശദീകരിക്കുമോ?
നോട്ടു
നിരോധനം
332.
ശ്രീ.ജെയിംസ്
മാത്യു
,,
വി. കെ. സി. മമ്മത് കോയ
,,
എം. രാജഗോപാലന്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടു
നിരോധനത്തെ തുടര്‍ന്ന്
കനത്ത തിരിച്ചടി
നേരിട്ട ചില്ലറ
വ്യാപാരരംഗത്ത്
ജി.എസ്.ടി. ഉണ്ടാക്കിയ
പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഒറ്റ ബ്രാന്‍ഡ് ചില്ലറ
വ്യാപാരത്തില്‍ 100
ശതമാനം നേരിട്ടുള്ള
വിദേശ നിക്ഷേപം കേന്ദ്ര
സര്‍ക്കാര്‍
അനുവദിച്ചത്
സംസ്ഥാനത്തെ ചില്ലറ
വ്യാപാര രംഗത്തു
തിരിച്ചടിയുണ്ടാക്കാതിരിക്കാനായി
എന്തെങ്കിലും മാര്‍ഗം
ആലോചിക്കുന്നുണ്ടോ;
(സി)
ഈ
പശ്ചാത്തലത്തില്‍
ഇ-കോമേഴ്സ്
വ്യാപകമാക്കുന്നത്
ചെറുകിട വ്യാപാരികളെയും
നിര്‍മ്മാതാക്കളെയും
കൂടുതല്‍
പ്രതിസന്ധിയിലാക്കാതെ
സംരക്ഷണം സാധ്യമാകുമോ;
വ്യക്തമാക്കുമോ?
കാന്‍സര്‍
രോഗികളുടെ പെന്ഷന്
333.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാന്‍സര്‍ രോഗികളുടെ
പെന്ഷന് എത്ര മാസം
വരെ കുടിശ്ശികയുണ്ട്
എന്ന് വ്യക്തമാക്കാമോ;
ആയതിന് ട്രഷറി
നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോ
;
(ബി)
എത്രയാളുകള്‍ക്ക് ഇൗ
പെന്ഷന്
നല്‍കുന്നുവെന്നും
ഇതിനുവേണ്ടി എത്ര രൂപ
ചെലവാകുന്നുവെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
പെന്ഷന്
അനുവദിക്കുന്നതിനുള്ള
മനദണ്ഡം
വ്യക്തമാക്കാമോ; ഏതു
വകുപ്പുവഴിയാണ്
പെന്ഷന് അപേക്ഷ
നല്‍കേണ്ടത്; ആയതിന്
പ്രത്യേക അപേക്ഷ ഫാറം
ഉണ്ടോ; എങ്കില്‍
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ വികസനം
334.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയുടെ
വികസനത്തിന് 2016-2017
ബഡ്ജറ്റില്‍ തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയുടെ
വികസനവുമായി
ബന്ധപ്പെട്ട്
2016-2017-ലെ ബഡ്ജറ്റ്
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
ഇന്‍കല്‍ തയ്യാറാക്കി
നല്കിയ ഡി.പി. ആറിന്റെ
അംഗീകാരവുമായി
ബന്ധപ്പെട്ട് Kerala
Infrastructure
Investment Fund Board
(കെ. ഐ.ഐ. എഫ്.
ബി)സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഡി.പി.ആറിന് ഭരണാനുമതി
ലഭ്യമാക്കുമോ;വിശദ
വിവരം ലഭ്യമാക്കുമോ ?
ചെലവുചുരുക്കല്‍
335.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
മോശമായ ധനസ്ഥിതി
കണക്കിലെടുത്ത്
ചെലവുകള്‍ക്ക്
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഏതൊക്കെ തരം
ചെലവുകള്‍ക്കാണ്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കമ്മിറ്റ്മെൻഡ് ചാർജായി നൽകിയ
തുക
336.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-2017
-ൽ
വകയിരുത്തലുകൾക്കുപരിയായി
വിനിയോഗിച്ച അധിക
ചെലവുകളുടെ വിവരങ്ങൾ
നല്‍കാമോ; ലോക ബാങ്ക്,
എ.ഡി.ബി തുടങ്ങിയ
ഏജൻസികളുടെ സാമ്പത്തിക
സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികൾ സമയ
ബന്ധിതമായി
പൂർത്തീകരിക്കാത്തതിനാൽ
കഴിഞ്ഞ അഞ്ചു
വർഷത്തിനുളളില്‍ എത്ര
രൂപയാണ് കമ്മിറ്റ്മെൻഡ്
ചാർജായി സർക്കാർ
നല്കിയിട്ടുളളതെന്ന്
വിശദമാക്കാമോ?
ജനസാന്ത്വനം
പദ്ധതി
T 337.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വനം പദ്ധതി
മുഖേന ലഭിച്ച
അപേക്ഷകളിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
ഗുണഭോക്താക്കള്‍ക്ക്
ആനുകൂല്യം
അനുവദിക്കുവാന്‍
സാധിച്ചിട്ടുണ്ട് ;
(സി)
പദ്ധതി
നടത്തിപ്പില്‍ കാലതാമസം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദീകരിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയിലൂടെ ആനുകൂല്യം
ലഭിച്ചിട്ടുണ്ടോ
എന്നറിയാന്‍
പൊതുജനങ്ങള്‍ക്ക്
സാധിക്കുമോ;
വ്യക്തമാക്കാമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന് കുടിശ്ശിക
338.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
സാമൂഹ്യസുരക്ഷാ
പെന്‍ഷന്‍കാര്‍ക്ക്
നല്കുവാനുള്ള പെന്ഷന്
കുടിശ്ശിക
എത്രയായിരുന്നു എന്നും
ആയത് ഈ സര്‍ക്കാര്‍
വിതരണം
ചെയ്തിട്ടുണ്ടോയെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കുടിശ്ശിക വിതരണത്തിനു
ശേഷം ഈ സര്‍ക്കാര്‍
കാലയളവില്‍
സാമൂഹ്യസുരക്ഷാ
പെന്‍ഷന്‍കാരുടെ എന്നു
വരെയുള്ള പെന്ഷന്
നല്‍കിയെന്ന വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഒന്നില്‍
കൂടുതല്‍
സാമൂഹ്യസുരക്ഷാ
പെന്ഷന് നല്കുവാന്
നിലവില്‍
വ്യവസ്ഥകളുണ്ടോയെന്നും
അപ്രകാരമില്ലെങ്കില്
ഇത്തരക്കാരുടെ പേരില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്താണെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
പെന്ഷന്
വാങ്ങുന്നവരായി എത്ര
പേരുണ്ടെന്നും,
അറിവില്ലായ്മ മൂലം
വാങ്ങിയവരുണ്ടെങ്കില്‍
അവരെ നടപടികളില്‍
നിന്നും ഒഴിവാക്കാന്‍
എന്തു നടപടികളാണ്
സ്വീകരിക്കുന്നതെന്നും
വ്യക്തമാക്കുമോ?
2017-18
ബജറ്റില്‍ പ്രഖ്യാപിച്ച
പദ്ധതികള്‍
339.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18ലെ
ബജറ്റ് പ്രസംഗത്തില്‍
പുതുതായി
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍ ഏതെല്ലാം;
(ബി)
ഇവയില്‍
നാളിതുവരെ ഭരണാനുമതി
നല്കിയിട്ടില്ലാത്ത
പദ്ധതികള്‍ ഏതെല്ലാം;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കിയവ എത്ര;
(ഡി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിക്കുകയും
നിര്‍വ്വഹണം
ആരംഭിക്കാതിരിക്കുകയും
ചെയ്ത പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
നികുതിയേതര
വരുമാനം
340.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
സംസ്ഥാനത്തിനു ലഭിച്ച
നികുതിയേതര വരുമാനം
എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷത്തെ
അപേക്ഷിച്ച് നികുതിയേതര
വരുമാനത്തില്‍ എത്ര
വര്‍ദ്ധനവാണ്
ഉണ്ടായിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിലെ
വിദ്യാഭ്യാസ വായ്പ
341.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവിന്
ബാങ്കുകളുമായി
ചേര്‍ന്ന് സര്‍ക്കാര്‍
നടപ്പിലാക്കിയ സഹായ
പദ്ധതിക്ക് ആലത്തൂര്‍
മണ്ഡലത്തില്‍ നിന്നും
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
ലഭിച്ച അപേക്ഷകളുടെ
എണ്ണം അനുവദിച്ച തുക
സഹിതം വ്യക്തമാക്കുമോ ?
സര്‍ക്കാര്‍
വായ്പ എടുത്ത തുകയുടെ
വിനിയോഗം
342.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതുവരെ
സര്‍ക്കാര്‍ വായ്പ
എടുത്ത തുക
കടബാധ്യതകള്‍
തീര്‍ക്കുന്നതിനു
വേണ്ടി
ചെലവഴിക്കുകയുണ്ടായോ;
എങ്കില്‍ എത്ര തുക
മറ്റാവശ്യങ്ങള്‍ക്കായി
ചെലവഴിക്കുകയുണ്ടായി;വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ധവളപത്രത്തില്‍ കടം
എടുത്ത തുക നിത്യനിദാന
ചെലവുകള്‍ക്ക്
ഉപയോഗിക്കുന്നതിനെ
വിമര്ശിച്ചിട്ടുണ്ടായിരുന്നുവോ;
(സി)
എങ്കില്‍
ധവളപത്രത്തിലൂടെ
മുന്‍സര്‍ക്കാരിനെതിരെ
നടത്തിയ വിമര്‍ശനങ്ങള്‍
പിന്‍വലിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
റവന്യു വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
343.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സ്രക്കാര്‍ നിലവില്‍
വന്നശേഷം
സംസ്ഥാനത്തിന്റെ റവന്യു
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ; അതിലൂടെ
റവന്യുവരുമാനത്തില്‍
എന്ത് വര്‍ദ്ധനവാണ്
ഉണ്ടാക്കുവാന്‍
കഴിഞ്ഞിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അനാവശ്യ
ചെലവുകള്‍
ഒഴിവാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്; അത്
വിജയപ്രദമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സാമ്പത്തികമായി
ബുദ്ധിമുട്ടുന്ന
അവസരത്തില്‍ രാഷ്ട്രീയ
പാര്‍ട്ടി നേതാക്കളുടെ
പേരില്‍ സ്മാരകങ്ങള്‍
നിര്‍മ്മിക്കുന്നതിനും
മ്യൂസിയം
നിര്‍മ്മിക്കുന്നതിനും
സ്റ്റഡി സെന്ററുകള്‍
സ്ഥാപിക്കുന്നതിനും
ഖജനാവില്‍ നിന്നും പണം
വിനിയോഗിക്കുന്നത്
ഒഴിവാക്കുമോ;
(ഡി)
അക്കൗണ്ടന്റ്
ജനറല്‍ ഓഫീസ്,
ധനവകുപ്പ്, ട്രഷറി
എന്നിവിടങ്ങളില്‍
സൂക്ഷിച്ചിട്ടുള്ള
വിവിധ ഡാറ്റാ ബേസുകളെ
സംയോജിപ്പിച്ചുകൊണ്ട്
ഫിനാന്‍ഷ്യല്‍
മാനേജ്മെന്റ്
സിസ്റ്റവും ഇന്റലിജന്റ്
ഫോര്‍കാസ്റ്റിംഗ്
ഉപാധികള്‍
ഉള്‍പ്പെടുന്ന
ലിക്വിഡിറ്റി
മാനേജ്മെന്റ്
സിസ്റ്റവും
തയ്യാറാക്കിയിട്ടുണ്ടോ?
ഇ-വേ
ബില്‍ സമ്പ്രദായം
344.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-വേ
ബില്‍ സമ്പ്രദായം
പ്രാവര്ത്തികമാവാത്തതുകൊണ്ടും
ജി.എസ്.ടി
സ്ക്വാഡുകളുടെ പരിശോധന
നാമമാത്രമാവുകയും
ചെയ്തതോടെയും
സംസ്ഥാനത്ത് നികുതി
വെട്ടിപ്പ്
വര്‍ദ്ധിച്ചതായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതരസംസ്ഥാനങ്ങള്‍
ജി.എസ്.ടി.യെ
തുടര്‍ന്ന്
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകളുടെ എണ്ണം
ഇരട്ടിയാക്കിയപ്പോള്‍
കേരളത്തില്‍
ഇതുണ്ടായില്ലെന്ന
കാര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
സ്ക്വാഡുകളുടെ
എണ്ണത്തിലുളള കുറവ്
പരിശോധനകള്‍
പരിമിതപ്പെടുത്തുന്നതിനും
നികുതി വെട്ടിപ്പ്
വന്‍തോതില്‍
കുതിച്ചുയരുന്നതിനും
കാരണമായിട്ടുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ?
ജി
എസ് ടി നഷ്ടപരിഹാരം
345.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി എസ് ടി
നടപ്പിലാക്കിയ
ഇനത്തില്‍ കേരളത്തിന്
നഷ്ടപരിഹാരമായി എത്ര
തുക ലഭിച്ചു; വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
വാറ്റിന്റെ
പരിധിയില്‍ ഉള്‍പ്പെട്ട
എത്ര തുക ഇനിയും
പിരിച്ചെടുക്കാനുണ്ട് ;
വിശദവിവരം നല്‍കുമോ;
ഇതു
പിരിച്ചെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്?
ജി.എസ്.ടി
346.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലായതിനുശേഷം
ഏതെങ്കിലും തരത്തിലുളള
ആനുകൂല്യങ്ങൾ
ഉപഭോക്താക്കൾക്കും
വ്യാപാരികള്‍ക്കും
ലഭിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ആനുകൂല്യങ്ങൾ
ലഭിച്ചിട്ടില്ലെങ്കിൽ
ആയതിന്റെ കാരണങ്ങൾ
വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി ശൃംഖല
347.
ശ്രീ.അടൂര്‍
പ്രകാശ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്ക് സേവന നികുതി
ശൃംഖല പൂര്‍ണ്ണമായും
സജ്ജമായിട്ടുണ്ടോ;
നിലവില്‍ എത്ര ശതമാനം
വ്യാപാരികള്‍
രജിസ്ട്രേഷന്
ചെയ്തിട്ടുണ്ട് എന്നു്
വ്യക്തമാക്കാമോ ;
(ബി)
കോമ്പൗണ്ടിംഗ്
വ്യവസ്ഥയില്‍ നികുതി
അടയ്ക്കുന്നതിന്
ജി.എസ്.ടി
പിരിക്കുവാന്‍
പാടില്ലായെന്ന
വ്യവസ്ഥയും
കോമ്പൗണ്ടിംഗ്
വ്യാപാരിയാണെന്ന് നെയിം
ബോര്‍ഡ്
പ്രദര്‍ശിപ്പിക്കണമെന്ന
വ്യവസ്ഥയും പല
വ്യാപാരികളും
പാലിക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വകുപ്പിലെ ഇന്റലിജൻസ്
വിഭാഗം ഇക്കാര്യം
പരിശോധിച്ച് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
ചെക്ക്
പോസ്റ്റുകളുടെ
പ്രവര്‍ത്തനം
ഫെസിലിറ്റേഷന്‍
സെന്റര്‍ മാത്രമായി
പരിമിതപ്പെടുത്തിയ
സാഹചര്യത്തില്‍ നികുതി
വെട്ടിപ്പിനുള്ള
മാര്‍ഗ്ഗം
അടയ്ക്കുന്നത്
എപ്രകാരമാണെന്ന്
വിശദീകരിക്കുമോ;
(ഡി)
ഇ-വേ
ബില്‍ സമ്പ്രദായം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇക്കാര്യത്തിലുണ്ടായിട്ടുള്ള
പ്രതിബന്ധം
എന്താണെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇ-വേ
ബില്‍ സമ്പ്രദായം
പ്രാവര്‍ത്തികമാകുമ്പോള്‍
നികുതി വെട്ടിപ്പ്
പൂര്‍ണ്ണമായും
തടയുവാന്‍ കഴിയുമോ
എന്ന് അറിയിക്കാമോ?
നികുതി
വരുമാനം
348.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നികുതി പിരിവ്
എത്രശതമാനമാണ്
ലക്ഷ്യമിട്ടിരുന്നത്;
അതില്‍ എത്ര ശതമാനം
ലക്ഷ്യം നേടി
എന്നറിയിക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നേടിയ 81.63% എന്ന
ലക്ഷ്യത്തിനു മുകളില്‍
എത്ര ശതമാനം
ഉയര്‍ത്താന്‍ ഈ
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ട്;
(സി)
നികുതി
ഭരണത്തിലെ
കെടുകാര്യസ്ഥതയും
അഴിമതിയുമാണ് നികുതി
പിരിവിന്റെ
ലക്ഷ്യത്തില്‍
എത്തിച്ചേരാന്‍
കഴിയാത്തതെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
നികുതി പിരിവ്
വര്‍ദ്ധിപ്പിക്കാന്‍
കഴിയാത്തതിന്റെ
അടിസ്ഥാന കാരണങ്ങള്‍
വിശദമാക്കാമോ?
നികുതി
ചുമത്തിയതിൽ കുറവ്
349.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2013-14
ലും 2014-2015 ലും
കോമ്പൗണ്ടിംഗ് രീതി
സ്വീകരിച്ച വ്യാപാരികളെ
പരിശോധിച്ചതിൽ വാങ്ങൽ
നികുതി
ചുമത്താതിരുന്നതുകാരണം
നികുതിചുമത്തിയതിലുണ്ടായ
കുറവ് പലിശയുൾപ്പടെയുളള
2,475.55 കോടി രൂപയിൽ
ഇതുവരെ ഈടാക്കിയ തുക
എത്രയാണ്? ഇതിനു
ശേഷമുളള സാമ്പത്തിക
വർഷങ്ങളിലും
ഇത്തരത്തിലുളള കുറവുകൾ
ഉണ്ടായിട്ടുണ്ടോ?
ഉണ്ടെങ്കിൽ അതിന്റെ
വിവരങ്ങൾ നല്കിയാലും.
പെട്രോള്‍,
ഡീസല്‍ ഇന്ധനങ്ങള്‍ക്കുള്ള
നികുതി
350.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോള്‍,
ഡീസല്‍ ഇന്ധനങ്ങള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
നിലവില്‍ ചുമത്തുന്ന
നികുതി എത്ര വീതമാണ്
എന്നറിയിക്കുമോ;
(ബി)
ഈ
നികുതിയില്‍ റോഡ്
സെസ്സ്
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
മത്സ്യബന്ധന
ബോട്ടുകൾ ഉപയോഗിക്കുന്ന
ഇന്ധനങ്ങളുടെ വിലയില്‍
റോഡ് സെസ്സ്
ഈടാക്കുന്നത്
അനീതിയാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതൊഴിവാക്കുന്നതിനായി
അയല്‍ സംസ്ഥാനങ്ങളില്‍
ചെയ്യുന്ന പോലെ
മത്സ്യബന്ധന മേഖലയില്‍
നല്കുന്ന ഡീസലിന്
സബ്സിഡി നല്‍കുമോ?
സംസ്ഥാനത്തിന്റെ
ധന വരുമാനം
351.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-2016
വര്‍ഷത്തെ അപേക്ഷിച്ച്
2016-2017 വര്‍ഷത്തില്‍
സംസ്ഥാനത്തിന്റെ ധന
വരുമാനത്തിന്റെ
വര്‍ദ്ധന സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഈ സർക്കാർ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
ദേശീയ
വരുമാനത്തിന്റെ
വളര്‍ച്ചയുമായി
താരതമ്യം ചെയ്യുമ്പോള്‍
സംസ്ഥാന
ധനവരുമാനത്തിന്റെ
വളര്‍ച്ച 2016-2017 ല്‍
എത്രയാണെന്ന്
ശതമാനകണക്കില്‍
വിശദമാക്കാമോ?
ഭൂനികുതിയിനത്തില്‍
സംസ്ഥാനത്തിന് ലഭിച്ച വരുമാനം
352.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തിന്
ഭൂനികുതിയിനത്തില്‍
സംസ്ഥാനത്തിന് എത്ര
വരുമാനം ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
2015-16
സാമ്പത്തിക
വര്‍ഷത്തില്‍
ഭൂനികുതിയിനത്തില്‍
സംസ്ഥാനത്തിന് എത്ര
വരുമാനം ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
2015-16
സാമ്പത്തിക വര്‍ഷത്തെ
അപേക്ഷിച്ച് 2016-17
സാമ്പത്തിക
വര്‍ഷത്തില്‍
ഭൂനികുതിയിനത്തില്‍
വരുമാനത്തില്‍ എത്ര
വര്‍ദ്ധനവുണ്ടായി എന്ന്
വ്യക്തമാക്കാമോ?
സാമ്പത്തിക പ്രതിസന്ധി
353.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നുവെന്നത്
വസ്തുതയാണോ; വിശദാംശം
നല്‍കുമോ;
(ബി)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി സമാഹരിച്ച
വായ്പാതുക
നിത്യചെലവുകള്‍ക്കായി
വിനിയോഗിക്കേണ്ട
സ്ഥിതിവിശേഷം
സംജാതമായിട്ടുണ്ടോ;വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തിന്റെ
നിലവിലെ റവന്യൂകമ്മി
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതി
സംബന്ധിച്ച ധവളപത്രം
പുറപ്പെടുവിക്കുമോ?
റവന്യൂകമ്മി
354.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ധനകാര്യകമ്മീഷന്റെ
നിര്‍ദ്ദേശപ്രകാരം
2017-2018 സാമ്പത്തിക
വര്‍ഷം
സംസ്ഥാനത്തിന്‍െറ
റവന്യൂകമ്മി
ഇല്ലാതാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
അറിയിയ്ക്കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം നിറവേറ്റാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
റവന്യൂകമ്മി
കുറയ്ക്കുന്ന
കാര്യത്തില്‍
സാമ്പത്തിക രംഗത്ത്
മാറ്റമുണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;വിശദമാക്കാമോ;
(ഡി)
മുന്‍
സര്‍ക്കാരില്‍ നിന്നും
അധികാരം
ഏറ്റെടുക്കുമ്പോള്‍
റവന്യൂകമ്മി എത്ര
രൂപയായിരുന്നുവെന്നും
നിലവിലെ റവന്യൂകമ്മി
എത്രയാണന്നും
വിശദമാക്കാമോ?
സാമ്പത്തിക
മാന്ദ്യം
355.
ശ്രീ.എസ്.ശർമ്മ
,,
മുരളി പെരുനെല്ലി
,,
റ്റി.വി.രാജേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യം
അഭിമുഖീകരിക്കുന്ന
സാമ്പത്തിക
മാന്ദ്യത്തിന്റെ പരിണിത
ഫലമായി
സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്ന
ആഘാതം
ലഘുകരിക്കുന്നതിനായി
തൊഴില്‍, കാര്‍ഷിക-
വ്യാവസായിക ഉല്പാദനം,
ജനങ്ങളുടെ ക്രയശേഷി
എന്നിവ
വര്‍ദ്ധിപ്പിക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
വികസന രൂപരേഖ
അറിയിക്കാമോ;
(ബി)
നോട്ടു
നിരോധനവും ജി.എസ്.ടിയും
സൃഷ്ടിച്ച സാമ്പത്തിക
അരാജകത്വം സംസ്ഥാനത്തു
ധനപ്രതിസന്ധിയായി
മാറാതിരിക്കാന്‍
കൈക്കൊള്ളാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഇത്തരം
സാഹചര്യത്തില്‍
പതിമൂന്നാം പഞ്ചവത്സര
പദ്ധതിയുടെയും വാര്‍ഷിക
പദ്ധതിയുടെയും
ആസൂത്രണത്തിനും
കാര്യക്ഷമമായ
നിര്‍വ്വഹണത്തിനും
നടപ്പാക്കിയ
കാര്യങ്ങള്‍
അറിയിക്കാമോ?
സംസ്ഥാനത്തെ
പൊതു ധനസ്ഥിതി
356.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു
ധനസ്ഥിതിയെന്തെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ധനസ്ഥിതി
മോശമാകാനുള്ള
സാഹചര്യങ്ങള്‍
എന്തൊക്കെയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ധനസ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
സംസ്ഥാനത്തിന്റെ
ധനകമ്മി
357.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
അപേക്ഷിച്ച് 2016-17-ലെ
ധനകമ്മി എത്ര ശതമാനം
വര്‍ദ്ധിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
ധനകമ്മിയില്‍
ഉണ്ടായിരിക്കുന്ന
ക്രമാതീതമായ വളര്‍ച്ച
സാമ്പത്തിക
അച്ചടക്കമില്ലായ്മയുടെ
സൂചനയാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
ധനകമ്മി എത്രയാണെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
ധനകമ്മി
358.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ധനകമ്മി സംബന്ധിച്ച
വിശദാശം 2011 മുതല്‍
2017 വരെയുള്ള
വര്‍ഷങ്ങളിലേത്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
സര്‍ക്കാറിന്റെ പൊതുകടം
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ; 2018
ജനുവരി 31ലെ കണക്ക്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
2011
മുതല്‍ 2017 വരെയുള്ള
വര്‍ഷങ്ങളിലെ നികുതി
വരുമാനത്തിന്റെ കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ഓരോ നികുതിയും ഇനം
തിരിച്ച് നല്‍കുമോ?
സംസ്ഥാനത്തിന്റെ
പ്രതിമാസ വരവ് ചെലവ്
359.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ പ്രതിമാസ
ചെലവും വരവും എത്ര
വീതമെന്ന്
വ്യക്തമാക്കുമോ;
(ബി)
2017-2018
വാര്‍ഷിക
പദ്ധതിക്കുവേണ്ടി
വാങ്ങിയ വായ്പകള്‍
ആവര്‍ത്തന ചെലവുകള്‍
നേരിടാന്‍ വേണ്ടി
വകമാറ്റേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സംസ്ഥാനത്തിന്റെ
കടബാദ്ധ്യത
360.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
അപേക്ഷിച്ചു്
2016-17-ല്‍
സംസ്ഥാനത്തിന്റെ മൊത്തം
കടം എത്ര ശതമാനം
വര്‍ദ്ധിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
സംസ്ഥാനത്തിന്റെ മൊത്തം
കടം എത്രയാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
വഴി അംഗീകാരം നല്കിയ
പദ്ധതികള്‍
361.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഇതുവരെയായി കിഫ്ബി വഴി
എത്രകോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത്; ഓരോ
വകുപ്പുകള്‍ക്കും എത്ര
കോടി രൂപ വീതമുള്ള
പദ്ധതികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ ?
കിഫ്ബി
വഴി അംഗീകാരം നല്കുന്ന
പദ്ധതികള്‍
362.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ക്ക് കിഫ്ബി
വഴി അംഗീകാരം
നല്‍കുന്നതിനുള്ള
നടപടികള്‍ സംബന്ധിച്ച
വിശദ വിവരം
വ്യക്തമാക്കാമോ;
(ബി)
ഇറിഗേഷന്‍
വകുപ്പ്, പൊതുമരാമത്ത്
വകുപ്പ്
എന്നിവിടങ്ങളില്‍
നിന്നും നല്കുന്ന
പ്രൊപ്പോസലുകള്‍
കിഫ്ബിയില്‍
പാസ്സാക്കുവാന്‍
കാലതാമസം നേരിടുന്ന
കാര്യം പരിശോധിക്കുമോ;
(സി)
ഡി.പി.ആര്.
തയ്യാറാക്കുന്നതും
പുനഃപരിശോധന
നടത്തുന്നതും ആരാണ്;
(ഡി)
കിഫ്ബി
വഴി അംഗീകാരം ലഭിച്ച
പദ്ധതികള്‍ക്കുള്ള
അടുത്ത നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
അംഗീകാരം ലഭിച്ച പദ്ധതികള്‍
363.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കിഫ്ബി
വഴി ഇതുവരെ എത്ര
രൂപയുടെ പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
അംഗീകാരം
നല്കിയ പദ്ധതികളുടെ
വിവരങ്ങള്‍ ജില്ല
അടിസ്ഥാനത്തില്‍ വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ?
കിഫ്ബി
പദ്ധതികളുടെ പരിശോധനകള്‍ക്ക്
സംവിധാനം
364.
ശ്രീ.എ.എം.
ആരിഫ്
,,
ബി.സത്യന്
,,
പി.ടി.എ. റഹീം
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'കിഫ്ബി'
മുഖാന്തിരമുള്ള
പദ്ധതികള്‍ സംബന്ധിച്ച
പരിശോധനകള്‍
നടത്തുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളത്;
(ബി)
ഇതുവരെ
എത്ര കോടി രൂപയ്ക്കുള്ള
പദ്ധതികള്‍ക്ക്
നിര്‍വ്വഹണാനുമതി
നല്‍കിയിട്ടുണ്ട്;
(സി)
ജനറല്‍
ഒബ്ലിഗേഷന്‍ ബോണ്ട്
പുറപ്പെടുവിക്കുന്നതനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
ഇതിന്
പുറമേ റവന്യൂ ബോണ്ട്,
ലാന്റ് ബോണ്ട്,
തുടങ്ങിയ ബോണ്ടുകള്‍
ഉള്‍പ്പെടുത്തി
വിഭവസമാഹരണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്കുാമോ?
കിഫ്ബിയില്‍
ചീഫ് പ്രോജക്ട് എക്സാമിനറുടെ
തസ്തിക
365.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനപ്രതിസന്ധിയുള്ളതിനാല്
ശമ്പളം, പെന്ഷന്
ചെലവുകള്‍ ഉയരുന്നത്
സര്‍ക്കാരിന്
താങ്ങുവാന്‍
സാധിക്കാത്ത
സാഹചര്യമുണ്ടാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സാഹചര്യം നേരിടുന്നതിന്
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നിയന്ത്രണം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
കിഫ്ബിയില്‍
ചീഫ് പ്രോജക്ട്
എക്സാമിനറുടെ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ ;
പ്രസ്തുത തസ്തികയ്ക്ക്
പ്രതിമാസം എത്ര രൂപയാണ്
ശമ്പളമായി
നിശ്ചയിച്ചിട്ടുള്ളത് ;
(ഡി)
ഈ
തസ്തികയ്ക്ക്
പ്രതിവര്‍ഷ
ഇന്‍ക്രിമെന്റ്
എത്രയായി ആണ്
നിശ്ചയിച്ചിട്ടുള്ളത് ;
(ഇ)
ആരെയാണ്
പ്രസ്തുത തസ്തികയില്‍
കരാര്‍ അടിസ്ഥാനത്തില്‍
നിയമിച്ചിട്ടുള്ളത്;അദ്ദേഹത്തിന്റെ
യോഗ്യത എന്താണ്;
കിഫ്ബിയുടെ നിയമന
ചട്ടപ്രകാരം സുപ്രധാന
പദവികളില്‍
ഡെപ്യൂട്ടേഷന് നിയമനം
നടത്തണമെന്ന്
വ്യവസ്ഥയുള്ളപ്പോള്‍
ചീഫ് പ്രോജക്ട്
എക്സാമിനറുടെ
തസ്തികയില്‍ കരാര്‍
നിയമനം നടത്തിയത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമോ?
പാലക്കാട് ജില്ലയിലെ കിഫ്ബി
പദ്ധതികൾ
366.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ആരംഭിക്കാനായി അനുമതി
നല്കിയ ഏതെല്ലാം
പദ്ധതികളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ?
(ബി)
പ്രസ്തുത
പദ്ധതികളുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ?
(സി)
ഇല്ലെങ്കില്‍
അതിനുള്ള കാലതാമസം
എന്താണെന്ന്
വ്യക്തമാക്കാമോ?
പദ്ധതികൾക്ക് കിഫ്ബി അനുമതി
367.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
(കുറ്റിപ്പുറം)
ഭാരതപ്പുഴയില്‍
നിര്‍മ്മിക്കുവാന്‍
ഭരണാനുമതി നല്കിയ
കങ്കാക്കടവ്-കുറ്റിപ്പുറം
റെഗുലേറ്റര്‍ കം
ബ്രിഡ്ജിനു (RCB)
കിഫ്ബിയുടെ അനുമതി
ലഭിച്ചിട്ടുണ്ടോ എന്നു
വ്യക്തമാക്കാമോ;
(ബി)
ജലവിഭവ
വകുപ്പ് ഇത്
സംബന്ധിച്ച്
പ്രൊപ്പോസല്‍
നല്‍കിയിട്ടുണ്ടോ ;
(സി)
എടയൂര്‍
പഞ്ചായത്തിലേക്ക് കേരള
വാട്ടര്‍ അതോറിറ്റി
തയ്യാറാക്കിയ കുടിവെള്ള
പദ്ധതിയ്ക്ക് കിഫ്ബി
അനുമതി
നല്‍കിയിട്ടുണ്ടോ എന്നു
വ്യക്തമാക്കാമോ;
(ഡി)
ഈ
രണ്ടു പദ്ധതികള്‍ക്കും
കിഫ്ബിയുടെ അനുവാദം
നല്കി പദ്ധതി
ആരംഭിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്നു
അറിയിക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
368.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
മണലൂര്‍ മണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
ഇവയില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
മണലൂര്‍ എം.എല്‍.എ.യുടെ ആസ്തി
വികസന പദ്ധതികള്‍
369.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
എം.എല്‍.എ.യുടെ 2015-16
വര്‍ഷത്തെ ആസ്തി വികസന
ഫണ്ടിലേക്കായി ആകെ എത്ര
പദ്ധതികള്‍
നിര്‍ദ്ദേശിച്ചിരുന്നു;
ഓരോ പ്രവൃത്തിയുടെയും
എസ്റ്റിമേറ്റ്
അടക്കമുള്ള വിശദാംശം
നല്‍കാമോ;
(ബി)
ഇവയില്‍
ഏതെല്ലാം
പ്രവൃത്തികളുടെ
ഡി.പി.ആര് ധനകാര്യ
വകുപ്പിന്
ലഭിക്കുകയുണ്ടായി;
(സി)
2015-16
ലെ പദ്ധതികളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിക്കുകയുണ്ടായി;
വിശദാംശം
വെളിപ്പെടുത്തുമോ?
കാസര്‍കോട് മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ടു്
370.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012-2013
,2013-2014,2014-2015,2015-2016,2016-2017
എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍
കാസര്‍കോട് അസംബ്ലി
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന
ഫണ്ടുപയോഗിച്ചു
നടത്താന്‍ എത്ര
പ്രൊപ്പോസലുകള്‍
ഉണ്ടായിരുന്നു എന്ന്
വര്‍ഷം തിരിച്ചും
പ്രവൃത്തികളുടെ
പേരുകളും അനുവദിച്ച
തുകയും സഹിതം
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പ്രൊപ്പോസലുകള്ക്കെല്ലാം
ഭരണാനുമതി
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഭരണാനുമതി ലഭിക്കാത്ത
പ്രൊപ്പോസലുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രൊപ്പോസലുകള്ക്കു
ഭരണാനുമതി ലഭിക്കാതെ
പോയത്
എന്തുകൊണ്ടാണെന്നും ഇനി
ഭരണാനുമതി നല്‍കുമോ
എന്നും വ്യക്തമാക്കാമോ?
ആറന്മുള മണ്ഡലത്തിലെ ആസ്തി
വികസന പദ്ധതി
371.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017
സാമ്പത്തിക
വര്‍ഷത്തില്‍ ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആറന്മുള
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
അനുമതി നല്‍കിയത്;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള സ്ഥിതിയുടെ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ ?
പട്ടാമ്പി മണ്ഡലത്തില്‍
ഫൂട്ട് ഓവര്‍ ബ്രിഡ്ജ്
372.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പി
മണ്ഡലത്തില്‍ ആസ്തി
വികസന ഫണ്ടില്‍ നിന്നും
റെയില്‍വേ ലൈനിന്
കുറുകെ ഫൂട്ട് ഓവര്‍
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
പ്രത്യേക അനുമതിക്കായി
സമര്‍പ്പിച്ച
അപേക്ഷയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ?
നിലമ്പൂരില്‍ മണ്ഡലത്തിലെ
ആസ്തി വികസന പദ്ധതികൾ
373.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂരില്‍
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് എം.എല്‍.എ.യുടെ
ആസ്തി വികസനപദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളില്‍
ഏതെല്ലാമാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്നും
ഏതെല്ലാമാണ്
മുടങ്ങികിടക്കുന്നതെന്നുമുള്ള
വിവരം ലഭ്യമാക്കാമോ;
(ബി)
2016-2017,
2017-2018 എന്നീ
വര്‍ഷങ്ങളില്‍
നിലമ്പൂര്‍
മണ്ഡലത്തില്‍ ആസ്തി
വികസനപദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ; പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാനുള്ളത്
ഏതെല്ലാമാണെന്നും
മുടങ്ങി കിടക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നുമുള്ള
വിവരം ലഭ്യമാക്കുമോ;
(സി)
മണ്ഡലം
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഇടക്കൊച്ചി
വില്ലേജിലെ മധുര കമ്പനി
പാലത്തിന്റെ നിര്‍മ്മാണം
374.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍ നിന്നും
എറണാകുളം ജില്ലയിലെ
ഇടക്കൊച്ചി വില്ലേജിലെ
മധുര കമ്പനി
പാലത്തിന്റെ
നിര്‍മ്മാണത്തിനായി 1
കോടി 80 ലക്ഷം രൂപയുടെ
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടും
പ്രസ്തുത പ്രൊപ്പോസലിന്
അനുമതി ലഭ്യമാകുന്നതിലെ
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത പ്രൊപ്പോസലിന്
എന്നത്തേക്ക് അനുമതി
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ആസ്തിവികസനഫണ്ടില്‍
നിന്നുള്ള തുക വിനിയോഗം
375.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
നിയോജക മണ്ഡലം
ആസ്തിവികസനഫണ്ടില്‍
നിന്നും എയ്ഡഡ്
വിദ്യാലയങ്ങള്‍ക്ക്
ഏതെല്ലാം
പ്രവര്‍ത്തികള്‍ക്ക്
തുക
വിനിയോഗിക്കാവുന്നതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
പദ്ധതികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
ഏതെല്ലാം ഗവണ്മെന്റ്
ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
പ്രവര്‍ത്തികള്‍ക്ക്
പരമാവധി എത്ര രൂപ വരെ
അനുവദിക്കുമെന്നും
വിശദീകരിക്കുമോ?
പട്ടാമ്പി മണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന്
376.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി മണ്ഡലത്തില്‍
പുതുതായി ആരംഭിക്കുന്ന
ഫയര്‍ സ്റ്റേഷന് വേണ്ടി
കെട്ടിടം പുതുക്കി
പണിയുന്നതിനു്
എം.എല്‍.എ പ്രാദേശിക
വികസന ഫണ്ടില്‍ നിന്നും
തുക ചെലവാക്കുന്നതിനു
പ്രത്യേക അനുമതി
ലഭിക്കുന്നതിനായി
നല്കിയ അപേക്ഷയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഫയര്‍ സ്റ്റേഷന്
നിര്‍മ്മിക്കാനുള്ള
പ്രത്യേക അനുമതി
എത്രയും പെട്ടന്ന്
ലഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളിലേക്ക് ബസ്
വാങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍
377.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
സര്‍ക്കാര്‍
സ്കൂളുകളിലേക്ക്
ബസുകള്‍ വാങ്ങുമ്പോള്‍
പ്രൊപ്പോസല്‍
സമര്‍പ്പിക്കുന്നതു
മുതല്‍ ബസ് വാങ്ങുന്നത്
വരെയുള്ള നടപടി
ക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
ബസ്
വാങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാകുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആയത് ലളിതമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
എം.എല്‍.എ.
ഫണ്ട് വിനിയോഗ മാനദണ്ഡങ്ങള്‍
378.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനസിക
ശാരീരിക വെല്ലുവിളി
നേരിടുന്ന കുട്ടികളെ
പഠിപ്പിക്കുന്ന അണ്
എയ്ഡഡ്
വിദ്യാലയങ്ങള്‍ക്ക്
പഠനോപകരണങ്ങള്‍,
കമ്പ്യൂട്ടര്‍,
സ്മാര്‍ട്ട് ക്ലാസ്സ്
റൂം ഉള്‍പ്പെടെയുള്ളവ
ഏര്‍പ്പെടുത്തുന്നതിന്
എം.എല്‍.എ. ഫണ്ട്
വിനിയോഗിയ്ക്കുന്നതിനായി
ആയതിന്റെ
മാനദണ്ഡത്തിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലും
ആവശ്യമായ ഭേദഗതികളോ
കൂട്ടിച്ചേര്‍ക്കലുകളോ
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സത്യസന്ധമായ
നിലയില്‍ നന്നായി
പ്രവര്‍ത്തിക്കുന്ന
ഇത്തരം സ്ഥാപനങ്ങളെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ശുപാര്‍ശയുണ്ടെങ്കില്‍
പരിഗണിക്കുന്നതിന്
മാനദണ്ഡങ്ങളില്‍
ആവശ്യമായ ഭേദഗതികള്‍
വരുത്തുവാന്‍ സർക്കാർ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കേന്ദ്ര
ബജറ്റിലെ സംസ്ഥാന വിഹിതം
379.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തേക്കുള്ള
കേന്ദ്ര ബജറ്റ് പ്രകാരം
കേരളത്തിന്
ലഭിക്കുമെന്ന് കരുതുന്ന
തുക എത്രവീതമാണെന്ന്
ഇനംതിരിച്ച്
വിശദമാക്കുമോ;
(ബി)
കേന്ദ്ര
നികുതികളുടെയും
ഗ്രാന്റുകളുടെയും
2018-19ല്‍
പ്രതീക്ഷിക്കുന്ന
സംസ്ഥാന വിഹിതം എത്ര
കോടി രൂപ
വീതമായിരിക്കുമെന്ന്
ഇനംതിരിച്ച്
വിശദമാക്കുമോ;
(സി)
2018-19ല്‍
സംസ്ഥാനം
കേന്ദ്രത്തില്‍ നിന്നും
പ്രതീക്ഷിച്ചിരുന്ന തുക
ഓരോ ഇനത്തിലും
എത്രയായിരുന്നുവെന്നും
അവയില്‍ കുറവ് വന്നതും
കൂടിയതും ഏതെല്ലാം
ഇനങ്ങളിലാണെന്നും
വ്യക്തമാക്കുമോ?
സിവില്‍
സപ്ലൈസ് വകുപ്പില്‍ നിന്നുളള
ഡെപ്യൂട്ടേഷന് നിയമനം
380.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പില്‍
നിന്നും 1295
ജീവനക്കാരെ
സപ്ലൈകോയിലേക്ക്
ഡെപ്യൂട്ടേഷനില്‍
നിയമിച്ചിട്ടുള്ളത്
ധനകാര്യ വകുപ്പിന്റെ
അനുമതിയോടെയാണോ;
(ബി)
പ്രസ്തുത
വകുപ്പില്‍ നിന്നും
ഡെപ്യൂട്ടേഷനില്‍
പോകുമ്പോള്‍
ഒഴിവുണ്ടാകുന്ന
തസ്തികയില്‍ പുതിയ ആളെ
നിയമിക്കുന്ന വിവരം
ധനകാര്യവകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്രപേരെ ഇത്തരത്തില്‍
അധികമായി
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സിവില്‍
സപ്ലൈസ് വകുപ്പില്‍
ആവശ്യമുള്ള തസ്തികയുടെ
ഇരട്ടി ജീവനക്കാരെ
നിയമിക്കുന്നതിന്
ധനകാര്യ വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന നിര്‍മ്മാണ
വായ്പ
381.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
എച്.ബി.എ(ഭവന
നിര്‍മ്മാണ വായ്പ
)2017-2018 സാമ്പത്തിക
വര്‍ഷത്തില്‍
എത്രപേര്‍ക്കാണ് ഇതുവരെ
നല്‍കിയിട്ടുള്ളത്;
(ബി)
ഇക്കൊല്ലം
ആകെ എത്ര പേര്‍ക്കാണ്
വായ്പ അനുവദിക്കുന്നത്;
എണ്ണം സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(സി)
ഇതിനായി
കഴിഞ്ഞ ബഡ്ജറ്റില്‍ ആകെ
എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
(ഡി)
ഇനിയും
വായ്പ
ലഭിക്കാനുള്ളവര്‍ക്ക്
എപ്പോള്‍ നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
വിതരണം വൈകുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
382.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
ഏതെല്ലാം ഇന്‍ഷുറന്‍സ്
കമ്പനികള്‍ വഴിയാണ്
നടപ്പിലാക്കുന്നതെന്നും
എങ്ങനെയാണ്
നടപ്പിലാക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
കേരളത്തിനകത്തും
പുറത്തുമുള്ള ഏതെല്ലാം
ആശുപത്രികളെയും
സ്വകാര്യ
ആശുപത്രികളെയുമാണ്
പ്രസ്തുത ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം രോഗങ്ങളെയാണ്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്കുന്ന പട്ടികയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കാത്ത രോഗങ്ങള്‍
ഉണ്ടെങ്കില്‍ അവ
ഏതെന്ന് വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്കായി ഓരോ
തലത്തിലുമുള്ള
ഉദ്യോഗസ്ഥരില്‍ നിന്നും
പെന്‍ഷന്‍കാരില്‍
നിന്നും എത്ര തുക
വീതമാണ്
പിടിക്കുന്നതെന്നും ഒരു
വര്‍ഷത്തില്‍
ചികിത്സയ്ക്കുള്ള
ഇന്‍ഷുറന്‍സ് പരിധി
എത്രയാണെന്നും
വെളിപ്പെടുത്താമോ?
സ്പാര്‍ക്ക്
ഡേറ്റാബേസിലെ വിവരങ്ങളുടെ
ചോര്‍ച്ച
383.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം
തയ്യാറാക്കുന്ന
സ്പാര്‍ക്ക് സോഫ്റ്റ്
വെയറിന്റെ
ഡേറ്റാബേസില്നിന്നും
വിവരങ്ങള്‍
ചോര്‍ന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ജീവനക്കാരുടെ ഏതൊക്കെ
വിവരങ്ങളാണ് ചോര്‍ന്നത്
എന്ന് വിശദമാക്കാമോ;
(സി)
പ്രസ്തുത
സുരക്ഷാ
വീഴ്ചയിന്മേല്
അന്വേഷണം നടത്തി
ഏതെങ്കിലും
ഉദ്യോഗസ്ഥനെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
കോതമംഗലം മണ്ഡലത്തിലെ
വിദ്യാഭ്യാസ വായ്പതിരിച്ചടവ്
പദ്ധതി
384.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
പദ്ധതി പ്രകാരം ഇതുവരെ
എത്ര പേര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
കോതമംഗലം മണ്ഡലത്തില്‍
എത്ര പേര്‍ക്ക്
ആനുകൂല്യം നല്‍കിയെന്ന്
വ്യക്തമാക്കാമോ?
തലശ്ശേരി നിയോജകമണ്ഡലത്തിലെ
പദ്ധതികള്‍
385.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018-2019
വര്‍ഷത്തെ ബഡ്ജറ്റില്‍
തലശ്ശേരി നിയോജക
മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികള്‍
ആണ് ഉള്ളതെന്നും ഓരോ
പ്രവൃത്തിക്കും എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ ?
വാഴിച്ചല്‍
മണ്ഡപത്തിന്‍കടവ്-മുകുന്ദറ-മെെലക്കര
റോഡ്
386.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ
പാറശ്ശാല-പനച്ചമൂട്
റോഡിന് പകരമായി
വാഴിച്ചല്‍
മണ്ഡപത്തിന്‍കടവ്-മുകുന്ദറ-മെെലക്കര,
നിലമാമൂട്- അഞ്ചുമരംകാല
റോഡ്
ഉള്‍പ്പെടുത്തുന്നതിനായി
സമര്‍പ്പിച്ചിരുന്ന
അപേക്ഷയുടെ തല്‍സ്ഥിതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
അംഗീകരിക്കുന്നതിനും ഡി
പി ആര്, മറ്റ് അനുബന്ധ
നടപടികള്‍ എന്നിവ
സ്വീകരിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
റവന്യൂ
കമ്മി
387.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-2016
സാമ്പത്തിക വര്‍ഷത്തെ
അപേക്ഷിച്ച് 2016-2017
ലെ റവന്യൂ കമ്മി എത്ര
ശതമാനം വര്‍ദ്ധിച്ചു ;
(ബി)
പ്രസ്തുത
കാലയളവില്‍
റവന്യൂകമ്മിയില്‍
ഉണ്ടായിരിക്കുന്ന
ക്രമാതീതമായ വളര്‍ച്ച
സാമ്പത്തിക
അച്ചടക്കമില്ലായ്മയുടെ
സൂചനയാണെന്ന്
കരുതുന്നുണ്ടോ ;
(സി)
2017-2018
സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
ധനകമ്മി എത്രയാണ് എന്ന്
വെളിപ്പെടുത്തുമോ?
ബജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ചിരുന്ന
പദ്ധതികള്‍
388.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017ലെ
പുതുക്കിയ ബജറ്റ്
പ്രസംഗത്തിലും 2017
-2018 ലെ ബജറ്റ്
പ്രസംഗത്തിലും
പ്രഖ്യാപിച്ചിരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അവയില്‍
ഭരണാനുമതി നല്കിയവ,
പൂര്‍ത്തീകരിച്ചവ
എന്നിങ്ങനെ ഇനം
തിരിച്ചു
വ്യക്തമാക്കാമോ;
(സി)
പ്രഖ്യാപിച്ച
എല്ലാ പദ്ധതികള്‍ക്കും
ഭരണാനുമതി
നല്കിയിട്ടില്ലെങ്കില്
കാലതാമസത്തിന്
കാരണമെന്താണെന്നും ഇനി
എപ്പോള്‍ ഭരണാനുമതി
ലഭ്യമാകുമെന്നും
വ്യക്തമാക്കാമോ;
(ഡി)
2016-2017
ലെയും 2017-2018 ലെയും
ബജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ച
പദ്ധതികള്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ച കൃത്യമായ
മോനിട്ടറിംഗ്
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തിന്
അനുവദിച്ചിട്ടുള്ള പദ്ധതികള്‍
389.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിന് 2018-2019
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിന് 2016-2017,
2017-2018 എന്നീ
വര്‍ഷങ്ങളില്‍
അനുവദിച്ചിട്ടുള്ള
പദ്ധതികളും അവയുടെ
ഇപ്പോഴത്തെ അവസ്ഥയും
വ്യക്തമാക്കാമോ?
ബഡ്ജറ്റിൽ
വകയിരുത്തിയതില്‍
ചെലവഴിക്കാത്ത തുക
390.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017ബഡ്ജറ്റിൽ
വകയിരുത്തുകയും എന്നാൽ
ചെലവഴിക്കാത്തതുമായ
തുകകൾ എത്രയാണ് ; ഹെഡ്
തിരിച്ച് വിവരങ്ങൾ
നല്കുുമോ ;
(ബി)
2016-2017
സാമ്പത്തിക വർഷത്തിൽ
സപ്ലിമെന്ററി
ഗ്രാന്റായും അഡീഷണൽ
ഓതറൈസേഷൻ വഴിയും തുക
ലഭ്യമാക്കുകയും അതിനു
ശേഷം ചെലവഴിക്കാതെ
എല്ലാ വകുപ്പുകളും
തിരികെ അടച്ച
തുകകളുടെയും
വിശദാംശംങ്ങള്‍
ലഭ്യമാക്കുമോ?
2018-19
ലെ ബഡ്ജറ്റ് എസ്റ്റിമേറ്റ്
391.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-2019
ലെ വിശദമായ ബഡ്ജറ്റ്
എസ്റ്റിമേറ്റുകളുടെ
അനുബന്ധം II -ല്‍
എം.എല്‍.എ.മാര്‍
ശുപാര്‍ശ നല്കിയ
പ്രവൃത്തികളാണോ
ടോക്കണ്‍
പ്രൊവിഷനോടുകൂടി
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അനുബന്ധം II-ല്‍
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് തുകയുടെ
20% ചില മണ്ഡലങ്ങളില്‍
2018-2019
വര്‍ഷത്തേക്കുള്ള
എസ്റ്റിമേറ്റ് തുകയായി
വകയിരുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇങ്ങനെ
നല്കുവാനുണ്ടായ
മാനദണ്ഡം എന്താണെന്ന്
വിശദമാക്കാമോ;
(സി)
ഇപ്രകാരം
20% തുക
വകയിരുത്തിയിട്ടുള്ള
എല്ലാ പ്രവൃത്തികളുടെ
പേരും അവ ഉള്‍പ്പെടുന്ന
നിയോജക മണ്ഡലങ്ങളും
ഉള്‍പ്പെടെയുള്ള
വിശദവിവരങ്ങള്‍
നല്‍കുമോ?
2018-2019-ലെ മൂലധന ചെലവ്
392.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-2019-ലെ
സംസ്ഥാന ബഡ്ജറ്റില്‍
വകയിരുത്തിയിരിക്കുന്ന
മൂലധന ചെലവ് സംസ്ഥാന
വരുമാനത്തിന്റെ എത്ര
ശതമാനമാണ്;
(ബി)
2015-2016-ലെ
സാമ്പത്തിക വര്‍ഷത്തെ
യഥാര്‍ത്ഥ മൂലധന ചെലവ്
സംസ്ഥാന വരുമാനത്തിന്റെ
എത്ര
ശതമാനമായിരുന്നെന്ന്
വ്യക്തമാക്കുമോ? .
ക്ഷേമ
പെന്ഷന്
393.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നല്കി വരുന്ന ക്ഷേമ
പെന്‍ഷനുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷേമ
പെന്‍ഷനുകളില്‍
ഓരോന്നിലും ആകെ എത്ര
രൂപ വീതമാണ് പ്രതിമാസം
നല്കി വരുന്നതെന്നും
എത്ര പേര്‍ക്കെന്നും
വ്യക്തമാക്കാമോ;
(സി)
ക്ഷേമ
പെന്‍ഷനുകള്‍ പുതുതായി
കിട്ടുന്നതിന് എത്ര
പുതിയ അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ഡി)
പുതിയ
അപേക്ഷകര്‍ക്ക്
അടിയന്തിരമായി ക്ഷേമ
പെന്ഷന്
അനുവദിക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
394.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യ സുരക്ഷാ
പെന്ഷന്
കുടിശ്ശികയുണ്ടോ എന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ എത്ര
മാസത്തെ
കുടിശ്ശികയാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര രൂപ സാമൂഹ്യ
സുരക്ഷാ പെന്‍ഷനായി
വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
കുടിശ്ശിക പെന്ഷന്
അനുവദിക്കാന്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
അഞ്ചാം
ധനകാര്യ കമ്മീഷന്
റിപ്പോര്‍ട്ട്
395.
ശ്രീ.വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഞ്ചാം
ധനകാര്യ കമ്മീഷന്
റിപ്പോര്‍ട്ടിലെ
പ്രധാനപ്പെട്ട
ശിപാര്‍ശകള്‍
എന്തൊക്കെയായിരുന്നു;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട് എന്നാണ്
സഭയില്‍
സമര്‍പ്പിച്ചത്; ഇത്
സമര്‍പ്പിക്കുന്നതിന്
രണ്ട് വര്‍ഷത്തിലധികം
കാലതാമസം ഉണ്ടായതിന്റെ
കാരണമെന്താണ്എന്ന്
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
ധനകാര്യകമ്മീഷന്റെ
മാതൃകയില്‍ വ്യക്തമായ
മാനദണ്ഡങ്ങളോടെ
സംസ്ഥാനത്തിന്
ലഭിക്കുന്ന നികുതി
വിഭജിക്കണമെന്ന്
കമ്മീഷന് ശിപാര്‍ശ
നല്‍കിയിരുന്നോ;
എങ്കില്‍ പ്രസ്തുത
ശിപാര്‍ശ
അംഗീകരിക്കാതിരുന്നത്
എന്തുകൊണ്ടാണ്; ഇതുമൂലം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ലഭിക്കേണ്ടിയിരുന്ന
നികുതി വിഹിതത്തില്‍
എത്ര ശതമാനം
കുറവുണ്ടായിട്ടുണ്ട്;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വികസന
പ്രവര്‍ത്തനങ്ങളെ ഇത്
ദോഷകരമായി ബാധിക്കുമോ;
(ഇ)
കമ്മീഷന്റെ
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതില്‍
കാലതാമസം ഉണ്ടായത്
കാരണം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
അര്‍ഹതപ്പെട്ട നികുതി
വിഹിതവും ഗ്രാന്റും
2016-17-ലും
2017-18-ലും ലഭിക്കാതെ
പോയ സാഹചര്യം
കണക്കിലെടുക്കുമോ;
(എഫ്)
നഗരസഭകളുടെ
പെന്ഷന് വിതരണം
സൃഷ്ടിച്ച ധനപ്രതിസന്ധി
പരിഹരിക്കുവാന്‍ അഞ്ചാം
ധനകാര്യ കമ്മീഷന്
മുന്നോട്ട് വച്ച
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു;
(ജി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
വെളിപ്പെടുത്തുമോ ?
പാംഓയില്‍
ഇറക്കുമതി
396.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാപാരത്തിനും
വ്യവസായത്തിനും വേണ്ട
പാംഓയില്‍ കേരളത്തിനു്
പുറത്തുള്ള
തുറമുഖങ്ങളില്‍
ഇറക്കുമതി ചെയ്ത്
ആവശ്യാനുസരണം
സംസ്ഥാനത്തേയ്ക്ക്
കൊണ്ടുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്ര ടണ്‍ പാംഓയില്‍
പ്രതിവര്‍ഷം
കേരളത്തില്‍ വില്‍പ്പന
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ സംസ്ഥാനങ്ങളിലെ
തുറമുഖങ്ങളിലൂടെ പാം
ഓയില്‍ കേരളത്തില്‍
എത്തുന്നത്
നിയന്ത്രിയ്ക്കാന്‍
കേന്ദ്രസര്ക്കാരിനോടു്
ആവശ്യപ്പെടുമോയെന്ന്
അറിയിയ്ക്കാമോ?
സിനിമാതീയറ്റര്‍ മുഖേന
ലഭിച്ചിരുന്ന നികുതി
397.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങള്‍ക്ക്
സിനിമാതീയറ്ററുകള്‍
മുഖേന ലഭിച്ചു
കൊണ്ടിരുന്ന നികുതി
ജി. എസ്. ടി. നിലവില്‍
വന്നതോടെ ഇല്ലാതായ
വിവരം സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങള്‍ക്കുണ്ടായ
ഇൗ നികുതി വരുമാന കുറവ്
പരിഹരിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
ജി.എസ്.ടി.
ആശയക്കുഴപ്പം നീക്കുന്നതിന്
നടപടികള്‍
398.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കുമ്പോള്‍ പല
ഉല്പന്നങ്ങളുടെയും വില
കുറയുമെന്ന സര്‍ക്കാര്‍
വാദത്തിന് വിരുദ്ധമായി
ഭൂരിപക്ഷം
സാധനങ്ങളുടെയും വില
കുതിച്ചുയര്‍ന്നതിനുള്ള
കാരണം എന്താണ്;
(ബി)
ചരക്ക്
സേവന നികുതി നിലവില്‍
വന്നപ്പോള്‍, നികുതി
കുറഞ്ഞതും
ഒഴിവാക്കപ്പെട്ടതുമായ
പല സാധനങ്ങള്‍ക്കും വില
വര്‍ദ്ധിച്ചത്
എന്തുകൊണ്ടാണ്;
(സി)
ഇതു
പരിഹരിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചത്; വ്യാപാരി
വ്യവസായി സംഘടനകളുമായി
ഇക്കാര്യത്തില്‍
ചര്‍ച്ച
നടത്തിയിരുന്നോ;
(ഡി)
ജി.എസ്.ടി.
നിലവില്‍ വന്നപ്പോള്‍
വ്യാപാര മേഖലയില്‍
ഉണ്ടായ ആശയക്കുഴപ്പം
നീക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ ?
ജി.എസ്.ടി.
നടപ്പാക്കിയതുമൂലം ഉണ്ടായ
ഗുണദോഷങ്ങൾ
399.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി.
നടപ്പാക്കിയതുമൂലം
ഉണ്ടായ ഗുണദോഷങ്ങളെ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പാക്കിയതുമൂലം
സാമ്പത്തിക സ്ഥിതിയില്‍
വന്നിട്ടുള്ള ദോഷകരമായ
സംഗതികളെ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(സി)
സാമ്പത്തിക
സ്ഥിതി
മെച്ചപ്പെടുത്താനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.യും
സാമ്പത്തിക ഞെരുക്കവും
400.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിനു ശേഷം
സംസ്ഥാനത്തിന്റെ
ധനസ്ഥിതിയില്‍ ഉണ്ടായ
മാറ്റം എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
നടപ്പാക്കിയത്
ധനസ്ഥിതിയെ ഏതെങ്കിലും
തരത്തില്‍ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ സാഹചര്യം
മറികടക്കുന്നതിന്
സ്വീകരിച്ചിരുന്ന
മുന്നൊരുക്കങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ജി.എസ്.ടി.
നടപ്പിലാക്കിയപ്പോള്‍
സംസ്ഥാനം സ്വീകരിച്ച
ഏതെങ്കിലും നടപടികളിലെ
അപാകതകള്‍ സാമ്പത്തിക
ഞെരുക്കത്തിന്
ഇടയാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
നിലവിലെ സാമ്പത്തിക
ഞെരുക്കത്തിന്
കാരണമെന്ന്
വിശദമാക്കുമോ?
ചരക്കു
സേവന നികുതി വകുപ്പിലെ
ഡ്രൈവര്‍ തസ്തിക
401.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
സേവന നികുതി വകുപ്പിനു
കീഴിലെ വിവിധ
ഓഫീസുകളിലായി എത്ര
വാഹനങ്ങളാണ് വയനാട്
ജില്ലയില്‍
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
(ബി)
ഈ
വാഹനങ്ങള്‍
ഓടിക്കുന്നതിനായി എത്ര
ഡ്രൈവര്‍മാരെ
നിയോഗിച്ചിട്ടുണ്ടെന്നും
ഇവരെ എപ്രകാരം
നിയമിച്ചതാണെന്നും
ഇവര്‍ ഓരോരുത്തരും എത്ര
കാലമായി ജോലിയില്‍
തുടരുന്നു എന്ന വിവരവും
അറിയിക്കാമോ?
(സി)
താല്‍ക്കാലിക/ദിവസവേതന
അടിസ്ഥാനത്തില്‍
നിയമിക്കപ്പെടുന്ന
ഡ്രൈവര്‍മാര്‍ക്ക് എത്ര
കാലത്തേക്കാണ് നിയമനം
നല്‍കുന്നതെന്ന വിവരം
കാണിച്ചുകൊണ്ട് നിയമന
ഉത്തരവു നല്കുന്ന രീതി
ചരക്കു സേവന നികുതി
വകുപ്പില്‍
നിലവിലുണ്ടോ?
(ഡി)
ഡ്രൈവര്‍
തസ്തികയിലെ
താല്‍ക്കാലിക
നിയമനങ്ങള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖാന്തിരം
നടത്തുന്നതിന് സർക്കാർ
നടപടി സ്വീകരിക്കുമോ ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ജി.എസ്.ടി
402.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
എങ്ങനെയാണ് ജി.എസ്.ടി
നടപ്പാക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ഇവയില്‍ ഏതു തരത്തിലാണ്
ജി.എസ്.ടി
ബാധകമാകുന്നത്
എന്നറിയിക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ജി.എസ്.ടി
രജിസ്ട്രേഷന്
എടുക്കേണ്ടതായ
ആവശ്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇന്‍വോയ്സ്
റൂള്‍സ് പ്രകാരം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ഇതര
സേവനങ്ങള്‍ക്കും,
നിശ്ചിത ഫോറങ്ങള്‍
നിര്‍ബന്ധമാണോയെന്ന്
അറിയിക്കാമോ;
ഇ-വേ
ബില്‍ സമ്പ്രദായം
403.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
ഫെബ്രുവരി ഒന്നിന്
നടപ്പാക്കേണ്ടിയിരുന്ന
ഇ-വേ ബില്‍ സമ്പ്രദായം
ഇനിയും സംസ്ഥാനത്ത്
പ്രാവര്ത്തികമായിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അതിര്‍ത്തി
ചെക്ക്പോസ്റ്റുകളിലും
മറ്റും സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന
ഓട്ടോമാറ്റിക്
നമ്പര്‍പ്ലേറ്റ്
ക്യാമറകളുമായി ഇ-വേ
ബില്ലുകളെ
ബന്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ഇത് സംബന്ധിച്ച
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;പദ്ധതി
എന്നത്തേക്ക്
നടപ്പാക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
നികുതി
വെട്ടിച്ച് സാധനങ്ങള്‍
കൊണ്ടുവരുന്നത് തടയാന്‍
നടപടി
404.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെക്ക്
പോസ്റ്റുകളുടെ
പ്രവര്‍ത്തനം
നിലച്ചതോടെ,
സാധനങ്ങള്‍
വന്‍തോതില്‍ നികുതി
വെട്ടിച്ച്
സംസ്ഥാനത്തേക്ക്
കൊണ്ടുവരുന്നതായ വിവരം
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രവണത തടയുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്നു
വിശദീകരിക്കുമോ;
(സി)
വ്യാജ
ജി.എസ്.ടി. ബില്ലുകള്‍
തിരിച്ചറിയാന്‍
എന്തെങ്കിലും സംവിധാനം
ഉണ്ടോ; എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ ?
വാമഞ്ചൂരില്‍ വെറുതെ
കിടക്കുന്ന ഒന്‍പത് ഏക്കര്‍
സര്‍ക്കാര്‍ ഭൂമി
405.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
കാസര്‍ഗോഡ് ജില്ലയില്‍
ഹൊസങ്കടിക്ക് സമീപം
വാമഞ്ചൂരില്‍
ദേശീയപാതക്ക് അരികിലായി
വാണിജ്യനികുതി
ഓഫീസിന്റെ സമഗ്ര വികസനം
ലക്ഷ്യമിട്ട് വാങ്ങിയ
ഒന്‍പത് ഏക്കര്‍ സ്ഥലം
വെറുതെ കിടക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഇവിടെ തുടര്‍നടപടികള്‍
എന്തെങ്കിലും
സ്വീകരിച്ചിരുന്നോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എന്‍.എച്ച്-
66 നോട് ചേര്‍ന്ന്
കിടക്കുന്ന ഈ സ്ഥലം
എന്ത് ചെയ്യാനാണ്
അലോചിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സംസ്ഥാന
സര്‍ക്കാരിന്റെ നികുതി
-നികുതിയേതര വരുമാനം
406.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ 2017-18
സാമ്പത്തിക വര്‍ഷം
പിരിച്ചെടുക്കാന്‍
തീരുമാനിച്ച നികുതി
/നികുതിയേതര വരുമാനം
എത്ര; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവ
2018 ജനുവരി വരെ
ഓരോവിഭാഗത്തില്‍
നിന്നും
പിരിഞ്ഞുകിട്ടിയ
തുകയെത്ര;
പിരിച്ചെടുക്കേണ്ട
തുകയില്‍ കുറവ് /
കൂടുതല്‍ ഏതു
മേഖലകളില്‍ നിന്നും
ലഭിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇവ
സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറലിന്റെ
കണക്ക് എപ്പോള്‍
ലഭിക്കുമെന്നും
സംസ്ഥാനം അതിനായി
സമര്‍പ്പിച്ച കണക്ക്
പട്ടിക എത്ര എന്നും
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ നടപടികള്‍
സംസ്ഥാനത്തെ ധനവരുമാനം
ലഭിക്കുന്നതില്‍
എന്തെങ്കിലും തടസ്സം
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
മലപ്പുറം
ജില്ലാ ട്രഷറി
407.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലാ
ട്രഷറിയോടനുബന്ധിച്ച്
ഒരു പെന്ഷന് ട്രഷറി
സ്ഥാപിക്കുന്ന കാര്യം
ഇപ്പോള്‍
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
ജില്ലാ ട്രഷറിയിലെ
ഭൗതിക സൗകര്യങ്ങളും
കമ്പ്യൂട്ടര്‍
സംവിധാനങ്ങളും കൂടുതല്‍
മെച്ചപ്പെടുത്തേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ജില്ലാ ട്രഷറിയുടെ
കീഴില്‍ കൂടുതല്‍
ഓഫീസുകള്‍
വരുന്നതിനാല്‍ ആവശ്യമായ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ വ്യക്തി
വിവരങ്ങള്‍
408.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്പാര്‍ക്ക്
വഴി ശമ്പളം വാങ്ങി
നല്‍കേണ്ട ചില
ഡ്രോയിംഗ് ആന്റ്
ഡിസ്ബേഴ്സിംഗ്
ഓഫീസര്‍മാര്‍, ഈ ജോലി
ചില ഏജന്സികള്ക്കു്
കൈമാറിയതിനാല്‍
സര്‍ക്കാര്‍
ജീവനക്കാരുടെ വ്യക്തി
വിവരങ്ങള്‍
ചോര്‍ത്തുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിവരങ്ങള്‍
പുറത്താകുന്നത് തടയാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ചെറുതുരുത്തി
ആസ്ഥാനമായി ലോട്ടറി
വകുപ്പിന്റെ സബ് ആഫീസ്
409.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
വള്ളത്തോള്‍
നഗരപഞ്ചായത്തിലെ
ചെറുതുരുത്തി
ആസ്ഥാനമായി ലോട്ടറി
വകുപ്പിന്റെ സബ്
ഓഫീസ്ആരംഭിയ്ക്കണമെന്നാവശ്യപ്പെട്ട്
നല്കിയ കത്തിന്മേല്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
വലിയ
തോതില്‍ ടിക്കറ്റ്
വില്പനയുള്ള ഈ
മണ്ഡലത്തിലെ 9
പഞ്ചായത്തുകളിലെയും
സമീപ
പഞ്ചായത്തുകളിലെയും
ലോട്ടറി വില്പന
ഏജന്റുമാരുടെ സൗകര്യം
കണക്കിലെടുത്ത്
ചെറുതുരുത്തി
ആസ്ഥാനമായി ലോട്ടറി
വകുപ്പ് സബ് ഓഫീസ്
ആരംഭിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ലോട്ടറി നികുതി ഇനത്തിൽ
ലഭിച്ച തുക
410.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ലോട്ടറി
നികുതി ഇനത്തില്‍ എത്ര
രൂപ ലഭിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ ലോട്ടറി
നികുതി ഇനത്തില്‍ ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര രൂപ ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി.
നടപ്പിലാക്കിയത്
ലോട്ടറി വില്‍പ്പനയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ?
ലോട്ടറി
തട്ടിപ്പ് തടയുന്നതിന് നടപടി
411.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ലോട്ടറി വില്പന
സുതാര്യവും
വിശ്വസ്തവുമായി
മുന്നേറുമ്പോള്‍ ഇതിനെ
തുരങ്കം വയ്ക്കുന്ന
തരത്തില്‍ എഴുത്ത്
ലോട്ടറി എന്ന
തട്ടിപ്പ്
ഗ്രാമങ്ങളിലടക്കം
സുലഭമായി നടക്കുന്നതും
ഇതു മൂലം സര്‍ക്കാരിന്
വലിയ നഷ്ടം
ഉണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എഴുത്ത്
ലോട്ടറി തട്ടിപ്പുമായി
ബന്ധപ്പെട്ട്
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;എങ്കിൽ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(സി)
എഴുത്ത്
ലോട്ടറി തട്ടിപ്പ്
നിയന്ത്രിക്കുന്നതിനും
തടയുന്നതിനും എന്തൊക്ക
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഇതു
മൂലം സര്‍ക്കാരിന്
സാമ്പത്തിക നഷ്ടം
ഉണ്ടാകുന്നതായി
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
ലോട്ടറി
തട്ടിപ്പിനെതിരെ
കൂടുതല്‍ ബോധവത്ക്കരണ
പരിപാടി
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ലോട്ടറി
കേന്ദ്രീകരിച്ച് നടക്കുന്ന
തട്ടിപ്പുകള്‍
412.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഴുത്ത് ലോട്ടറി
വ്യാപകമാകുന്നതായുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
തടയുന്നതിന് എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട് ;
(ബി)
സംസ്ഥാന
ലോട്ടറിയെ തകര്‍ക്കുന്ന
തരത്തിലുളള ഇത്തരം
മാഫിയകളെ തുടക്കത്തില്‍
തന്നെ തടയാന്‍
കഴിയാത്തതിനു്
കാരണമെന്താണ് ;
(സി)
ലോട്ടറി
കേന്ദ്രീകരിച്ച്
നടക്കുന്ന വിവിധ
തട്ടിപ്പുകളും
നിയമപരമല്ലാത്ത മറ്റ്
പ്രവണതകളും തടയുന്നതിന്
ഏതെങ്കിലും തരത്തിലുളള
സ്ഥിരം പരിശോധനാ
സംവിധാനങ്ങള്‍
നിലവിലുണ്ടോ ;
ഇല്ലെങ്കില്‍ ഇത്തരമൊരു
സംവിധാനം ഒരുക്കുന്ന
കാര്യം പരിശോധിക്കുമോ?
ലോക്കല്‍
ഫണ്ട് ഓഡിറ്റ് ആക്ട് ഭേദഗതി
413.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം 1994 -ലെ
ലോക്കല്‍ ഫണ്ട് ഓഡിറ്റ്
ആക്ട് ഭേദഗതി
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ജൂലൈ
30 ന് മുന്‍പ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ഓഡിറ്റ്
നടത്താന്‍
ഉത്തരവായിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ജൂലൈ
30 ന് വാര്‍ഷിക ധനകാര്യ
പത്രിക
സമര്‍പ്പിച്ചാല്‍
മതിയെന്നിരിക്കെ, അതിനു
മുന്‍പ് തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍ ഓഡിറ്റ്
നടത്തുന്നത്
സര്‍ക്കാരിന്റെ
നിര്‍ദ്ദേശ പ്രകാരമാണോ;
ഈ പരിശോധനാ രീതി വഴി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നേരിടേണ്ടി വരുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
2017-18
സാമ്പത്തിക വര്‍ഷം
അവസാനിക്കുന്നതിന്
മുന്‍പ് 2018 ഫെബ്രുവരി
മാസം ജില്ലാ
പഞ്ചായത്തുകളിലും
മുന്‍സിപ്പാലിറ്റികളിലും
നടത്തുന്ന ഓഡിറ്റിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
പദ്ധതി
നിര്‍വഹണത്തിന്റെ അവസാന
ഘട്ടത്തില്‍ നടത്തുന്ന
ഓഡിറ്റ് പദ്ധതി
നിര്‍വ്വഹണത്തെ
പ്രതികൂലമായി
ബാധിക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ?
കെ.എസ്.എഫ്.ഇ.
പ്രവാസിചിട്ടികള്‍
414.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യിലെ പ്രവാസി
ചിട്ടികളില്‍ നിലവില്‍
എത്ര പ്രവാസികള്‍
ചേര്‍ന്നിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
കെ.എസ്.എഫ്.ഇ. നടത്തിയ
ബോധവത്ക്കരണ
പരിപാടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവാസിചിട്ടികളില്
ചേര്‍ന്നവരുടെ ഫണ്ട്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
എത്ര പ്രവാസികള്‍
കെ.എസ്.എഫ്.ഇ. യുടെ
പ്രവാസിചിട്ടിയില്‍
നിക്ഷേപം
നടത്തിയിട്ടുണ്ടെന്ന
വിവരം വിശദമാക്കുമോ?
(ഇ)
കെ.എസ്.എഫ്.ഇ.
യിലെ ഇത്തരത്തിലുള്ള
നിക്ഷേപം സംസ്ഥാനത്തെ
സഹകരണബാങ്കുകള്‍ക്കുകൂടി
പ്രയോജനപ്രദമാകുന്ന
പദ്ധതി തയ്യാറാക്കുമോ;
(എഫ്)
കെ.എസ്.എഫ്.ഇ.
യുടെ ചിട്ടിയില്‍
ചേര്‍ന്നവര്‍ക്ക്
ചിട്ടിപ്പണം
ലഭിക്കുവാന്‍ സഹകരണ
ബാങ്കുകളിലേക്ക് ചെക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.എഫ്.ഇ
യുടെ സാമ്പത്തിക സ്ഥിതി
415.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍ എത്ര കോടി
രൂപ റിസര്‍വ് മണിയായും
ട്രഷറി നിക്ഷേപമായും
ബാങ്ക് നിക്ഷേപമായും
മറ്റ്
നീക്കിയിരിപ്പുകളുമായി
കെ.എസ്.എഫ്.ഇ യില്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ; ഈ
നിക്ഷേപങ്ങളില്‍ എത്ര
കോടി രൂപ സര്‍ക്കാര്‍
ഖജനാവിലേക്ക്
നിക്ഷേപിച്ചിട്ടുണ്ട്;
(ബി)
അധിക
നിക്ഷേപം സര്‍ക്കാര്‍
ഖജനാവിലേക്ക്
നിക്ഷേപിച്ചത് കാരണം
കെ.എസ്.എഫ്.ഇ. യുടെ
വായ്പകള്‍
നല്കുന്നതിലേക്കായി
മറ്റ് ബാങ്കുകളെ
സമീപിക്കേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കെ.എസ്.എഫ്.ഇ.യുടെ
വിവിധ കാലഘട്ടങ്ങളില്‍
സ്വരൂപിച്ച
നിക്ഷേപങ്ങള്‍
കെ.എസ്.എഫ്.ഇ.യുടെ
ആവശ്യങ്ങള്‍ക്കല്ലാതെ
വിനിയോഗിക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഗ്രാമീണമേഖലയില്‍
കെ.എസ്.എഫ്.ഇ- യുടെ സേവനം
416.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.എഫ്.ഇ - യുടെ
എത്ര ശാഖകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
;
(ബി)
ഇതിലൂടെ
എത്ര കോടി രൂപയുടെ
ചിട്ടി ഇടപാടുകളാണ്
നിലവില്‍
നടത്തിവരുന്നത് ;
(സി)
കെ.എസ്.എഫ്.ഇ
- യുടെ 2016-17 ലെ ലാഭം
എത്ര കോടി രൂപയാണ്;
(ഡി)
കെ.എസ്.എഫ്.ഇ-
യുടെ പ്രവര്‍ത്തനം
ഗ്രാമപ്രദേശങ്ങളിലേക്കു
കൂടുതൽ
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
പോളിസി നമ്പര്‍ ഏകീകരണം
417.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷ്വറന്‍സ്
വകുപ്പിന് കീഴില്‍ എത്ര
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
പോളിസി അംഗങ്ങള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇവരുടെ
പോളിസി നമ്പരുകള്‍ ഒരേ
രീതിയില്‍
ആക്കുന്നതിലേക്കായി 12
അക്ക പോളിസി നമ്പരുകള്‍
അനുവദിക്കുന്ന
നടപടിയുടെ നിലവിലെ
പുരോഗതി അറിയിക്കുമോ;
(സി)
പ്രസ്തുത
നടപടി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നു
വെളിപ്പെടുത്തുമോ?
എസ്.എല്‍.ഐ.
പോളിസി ക്ലെയിമുകള്‍
418.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷ്വറന്‍സ്
വകുപ്പില്‍ എസ്.എല്‍.ഐ.
പോളിസി ക്ലെയിമുകള്‍
തീര്പ്പാക്കുന്നതിലുളള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
എങ്കില്‍
കാലതാമസത്തിന്റെ
കാരണമെന്തെന്ന്
അറിയിക്കുമോ;
(സി)
ഇത്തരത്തില്‍
എത്ര ക്ലെയിം
അപേക്ഷകള്‍
തീര്‍പ്പാകാതെ
നിലവിലുണ്ടെന്ന്
ജില്ലതിരിച്ച്
അറിയിക്കുമോ;
(ഡി)
ക്ലെയിമുകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഇ)
എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
എസ്.എല്‍.എെ
പോളിസികളും പാസ്സ് ബുക്കും
വിതരണം ചെയ്യാൻ നടപടി
419.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷ്വറന്‍സ്
വകുപ്പിന് കീഴില്‍
നിലവില്‍ എത്ര
എസ്.എല്‍.എെ പോളിസികള്‍
ഉണ്ടെന്ന് അറിയിക്കുമോ;
(ബി)
എസ്.എല്‍.എെ
പോളിസികളില്‍ ആദ്യ
പ്രീമിയം ഒടുക്കിയിട്ട്
നാളിതുവരെ പോളിസി
സര്‍ട്ടിഫിക്കറ്റും
പാസ്സ് ബുക്കും
നല്‍കാത്ത എത്ര
പോളിസികളുണ്ട് ;
(സി)
സമയബന്ധിതമായി
ഈ പോളിസികളും പാസ്സ്
ബുക്കും വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
എങ്കിൽ എന്നത്തേക്ക്
ഇത്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ;
(ഇ)
പ്രീമിയം
ഒടുക്കുന്ന ദിവസം തന്നെ
പോളിസികളും പാസ്സ്
ബുക്കും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പ്
കമ്പ്യൂട്ടര്‍വത്ക്കരണം
420.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പ്
കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന്റെ
ഭാഗമായി പോളിസികളുടെയും
പ്രീമിയം
ഒടുക്കിയതിന്റെയും
വിവരങ്ങള്‍ അതത്
വകുപ്പ് ഡി.ഡി.ഒ.മാര്‍
വഴി ശേഖരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി എന്ന്
അറിയിക്കുമോ ;
(ബി)
ഈ
പ്രവര്‍ത്തനങ്ങളില്‍
സഹകരിക്കാത്ത
ഏതെങ്കിലും
വകുപ്പുകള്‍/ഡി.ഡി.ഒ.മാര്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
അവര്‍ക്കെതിരെ എന്ത്
നടപടി
സ്വീകരിക്കാനാനുദ്ദേശിക്കുന്നു;
(സി)
സ്പാര്‍ക്ക്
(SPARK) മുഖേനയല്ലാതെ
ശമ്പളം വാങ്ങുന്നവരുടെ
പ്രസ്തുത വിവര
ശേഖരണത്തിന് എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തി വരുന്നു
എന്ന് അറിയിക്കുമോ?
മലപ്പുറം
ജില്ല ഇന്‍ഷ്വറന്‍സ് ഓഫീസര്‍
ധനകാര്യ സെക്രട്ടറിയ്ക്ക്
അയച്ച കത്ത്
421.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വെണ്ടല്ലൂര്‍
വി.പി.എ.യു.പി.
സ്കൂളിലെ അറബിക്
അദ്ധ്യാപകന്
അബൂബക്കറിന്റെ ഗ്രൂപ്പ്
ഇന്‍ഷ്വറന്‍സ് സ്കീം
(ജി.ഐ.എസ്) (അക്കൗണ്ട്
നമ്പര്‍ 10051014)
സംബന്ധിച്ച് മലപ്പുറം
ജില്ലാ ഇന്‍ഷ്വറന്‍സ്
ഓഫീസര്‍ ധനകാര്യ
വകുപ്പ്
സെക്രട്ടറിയ്ക്ക് അയച്ച
കത്ത് ധനകാര്യ
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
അദ്ദേഹം
എല്‍. ഡബ്ളിയൂ. എ
ആയിരുന്ന 1994 മുതല്‍
2002 വരെ കാലയളവില്‍
ജി.ഐ.എസ് അടയ്ക്കുവാന്‍
കഴിഞ്ഞിട്ടില്ലാത്തതിനാല്‍
ഈ അദ്ധ്യാപകന്റെ
വിവരങ്ങള്‍ അപ് ലോഡ്
ചെയ്യുവാന്‍
കഴിയുന്നില്ലെന്ന
കാര്യം
പരിശോധിക്കുമോ;
(സി)
എങ്കില്‍
ഈ പ്രശ്നം
പരിഹരിക്കുവാന്‍ വേണ്ട
നിര്‍ദ്ദേശം
ബന്ധപ്പെട്ടവര്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഇന്‍ഷ്വറന്‍സ്
വകുപ്പിലെ
കമ്പ്യൂട്ടര്‍വത്കരണ
പ്രവര്‍ത്തനങ്ങള്‍
422.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷ്വറന്‍സ്
വകുപ്പിലെ
കമ്പ്യൂട്ടര്‍വത്കരണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ;
(ബി)
ഇൗ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ?
മുദ്ര
പത്രങ്ങള്‍ക്ക് ക്ഷാമം
423.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്കുറഞ്ഞ
വിലയ്ക്കുള്ള മുദ്ര
പത്രങ്ങള്‍ക്ക് ക്ഷാമം
അനുവഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ത്രിതല
പഞ്ചായത്തുകള്‍ വഴി
ആനുകൂല്യങ്ങള്‍
ലഭിക്കേണ്ട നിര്‍ധനര്‍
ഇക്കാരണത്താല്‍ വില
കൂടിയ മുദ്ര പത്രം
വാങ്ങേണ്ടി വരുന്ന
സാഹചര്യം പരിഗണനാ
വിഷയമായിട്ടുണ്ടോ;
(സി)
എങ്കില്‍
പരിഹാര മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
മൂല്യം
കുറഞ്ഞ മുദ്രപത്രങ്ങളുടെ
ക്ഷാമം
424.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂല്യം
കുറഞ്ഞ
മുദ്രപ്പത്രങ്ങളുടെ
ക്ഷാമംമൂലം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
നിന്നുള്ള വിവിധ
ആനുകൂല്യങ്ങള്‍
ഉള്‍പ്പെടെ
ലഭിക്കുന്നതിന്
ജനങ്ങള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
മുദ്രപ്പത്രങ്ങളുടെ
ശരാശരി ആവശ്യം
തിട്ടപ്പെടുത്തി
മുന്‍കൂറായി അവ
ലഭ്യമാക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കുമോ?
മുദ്രപത്രക്ഷാമം
425.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
50, 100 രൂപയുടെ
മുദ്രപത്രങ്ങള്‍
ലഭിക്കാത്തത് മൂലമുള്ള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
മുദ്രപത്രക്ഷാമത്തിന്റെ
മറവില്‍ വലിയ
തുകക്കുള്ള മുദ്ര
പത്രങ്ങള്‍ മാത്രം
വില്‍പ്പന നടത്തി,
ചെറിയ തുകക്കുള്ള
മുദ്രപത്രങ്ങള്‍
പൂഴ്ത്തിവെയ്ക്കുന്നതായുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ?
(സി)
സാധാരണക്കാര്‍ക്ക്
ആവശ്യമുള്ള ചെറിയ
തുകയുടെ
മുദ്രപത്രങ്ങള്‍
ആവശ്യാനുസരണം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
പരമ്പരാഗത
കയര്‍ വ്യവസായം
426.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത കയര്‍
വ്യവസായത്തെ
തകര്‍ച്ചയില്‍ നിന്ന്
രക്ഷിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പര്‍ച്ചേയ്സ്
പ്രൈസ് സ്റ്റബിലൈസേഷന്‍
സ്കീം (PPSS) പ്രകാരം
കയര്‍ കോര്‍പ്പറേഷനും
കയര്‍ ഫെഡിനും തുക
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
വലപ്പായ
(ജിയോ ടെക്സ്റ്റെല്‍)
നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
മൂന്നാറില്‍
കയര്‍ വകുപ്പിന്റെ
സ്ഥാപനങ്ങള്‍
427.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
വിനോദസഞ്ചാര മേഖലയായ
മൂന്നാറില്‍ കയര്‍
വകുപ്പിന്റെ
സ്ഥാപനങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
കയര്‍
ഭൂവസ്ത്രം ഉപയോഗിച്ച് കരകളുടെ
സംരക്ഷണം
428.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കര
തകര്‍ന്നു് ഗതിമാറി
ഒഴുകുന്ന പുഴകളെ
സംരക്ഷിക്കുന്നതിനും
വന്‍തോതിലുള്ള
കരയിടിച്ചില്‍
തടയുന്നതിനും കയര്‍
ഭൂവസ്ത്രം വ്യാപകമായി
ഉപയോഗപ്പെടുത്തി കരകള്‍
സംരക്ഷിക്കുന്നതിന്
വകുപ്പ് നടപടി
സ്വീകരിക്കുമോ ?
കയര്‍
മേഖലയില്‍ സ്വീകരിച്ച
നടപടികള്‍
429.
ശ്രീ.അടൂര്‍
പ്രകാശ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയിലെ
തൊഴിലാളികള്‍ക്ക്
തൊഴിലും കൂലിയും
ഉറപ്പുവരുത്തുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; അത്
എത്രമാത്രം വിജയം
കൈവരിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ചകിരി
ക്ഷാമം
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കുടുംബശ്രീ
വഴി തൊണ്ട്
സംഭരിക്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
നാളീകേരകൃഷി
സജീവമായ മേഖലകള്‍
കേന്ദ്രീകരിച്ച് ചകിരി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
പ്രവര്‍ത്തന
രഹിതമായി കിടക്കുന്ന
ചകിരിമില്ലുകള്‍
പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതി
വിജയപ്രദമാണോ; എത്ര
ചകിരി മില്ലുകള്‍
ഇപ്രകാരം
പ്രവര്‍ത്തനസജ്ജമായെന്ന്
വ്യക്തമാക്കുമോ?
കയര്‍
വ്യവസായത്തിന്റെ
ആധുനികവല്‍ക്കരണം
430.
ശ്രീ.കെ.
ദാസന്
,,
എ.എം. ആരിഫ്
,,
എം. മുകേഷ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തെ
ആധുനികവല്‍ക്കരിക്കുന്നതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
ലഭ്യമായ തൊണ്ടിന്റെ
അഞ്ച് ശതമാനം മാത്രമേ
ചകിരിയാക്കാന്‍
സാധിക്കുന്നുള്ളുവെന്നതും
അതേ സമയം കയര്‍
വ്യവസായത്തിന് ആവശ്യമായ
ചകിരി വന്‍തോതില്‍
ഇറക്കുമതി
ചെയ്യേണ്ടിവരുന്നുവെന്നതും
പരിഹരിക്കാനായി
ചെയ്തിട്ടുള്ള
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ഏറെ
ആവശ്യക്കാരുള്ള കയര്‍
ഭൂവസ്ത്രം കൂടുതല്‍
പ്രചരിപ്പിക്കുന്നതിനും
അതോടൊപ്പം തന്നെ
പരമ്പരാഗത തറികളില്‍
നിര്‍മ്മിക്കുന്ന
ഉല്പന്നങ്ങളുടെ വിപണനം
വിപുലീകരിക്കുന്നതിനും
ന്യായമായ വാങ്ങല്‍ വില
ഉറപ്പാക്കുന്നതിനും
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കയര്‍
വ്യവസായത്തിലെ പ്രതിസന്ധി
431.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
നാളികേര
ഉത്പാദനത്തിന്റെ
എത്രശതമാനമാണ് ചകിരി
വേര്‍തിരിക്കുന്നതിന്
ഉപയോഗിച്ചു വരുന്നത്;
തൊണ്ട് സംഭരണത്തിലെ
അപാകതകളാണ്
സംസ്ഥാനത്തിന്റെ കയര്‍
വ്യവസായത്തിന്
പ്രതിസന്ധി
സൃഷ്ടിക്കുന്നത് എന്ന്
കരുതുന്നുണ്ടോ;
(ബി)
ചകിരി
ഇറക്കുമതി ചെയ്യേണ്ട
സ്ഥിതിവിശേഷം
നിലവിലുണ്ടോ;
ഇല്ലെങ്കിൽ
കേരളത്തിന്റെ കയര്‍
വ്യവസായത്തിന്റെ
നിലനില്പ്പിനാവശ്യമായ
ചകിരി മുഴുവന്‍
ലഭ്യമാക്കുന്നതിന്
സംസ്ഥാനത്തിന്
കഴിയുന്നുണ്ടോ ;
(സി)
സംസ്ഥാനത്ത്
തൊണ്ട് സംഭരണം
വര്‍ദ്ധിപ്പിക്കുന്നതിനും
കയര്‍ വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്; ഇതിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍ എന്ത്
മാറ്റമാണ് ഈ രംഗത്ത്
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുള്ളതെന്ന്
അറിയിക്കുമോ?