കരട്
സഹകരണനയം
546.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ കരട്
സഹകരണനയം
രൂപീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(ബി)
കാര്‍ഷിക
വായ്പ നിരക്ക്
ഉയര്‍ത്തുന്നത്
സംബന്ധിച്ച് കരട്
നയത്തില്‍ സൂചനയുണ്ടോ ;
(സി)
ഇത്
സംബന്ധിച്ച് സഹകരണ
കോണ്‍ഗ്രസ്സില്‍
ഉയര്‍ന്നുവന്ന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി
മാറ്റങ്ങള്‍ വരുത്തി
കരട് നയം എന്നത്തേക്ക്
പ്രഖ്യാപിക്കുവാന്‍
കഴിയുമെന്നറിയിക്കാമോ?
സഹകരണ
കോണ്‍ഗ്രസ്സ്
547.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
സഹകരണ കോണ്‍ഗ്രസ്സില്‍
എടുത്ത തീരുമാനങ്ങളുടെ
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
തീരുമാനങ്ങളുടെ
അടിസ്ഥാനത്തില്‍ ഈ
വര്‍ഷം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ?
സഹകരണബാങ്കുകളുടെ
കിട്ടാക്കടം
548.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സഹകരണബാങ്കുകളുടെ
കിട്ടാക്കടം എത്ര
ശതമാനമാണെന്നു
കണക്കാക്കിയിട്ടുണ്ടോ;
(ബി)
സഹകരണബാങ്കുകളുടെ
കിട്ടാക്കടം
തിരിച്ചുപിടിക്കാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
549.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
റിസ്ക് ഫണ്ട്
പദ്ധതിയുടെ
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നതിന്
ഇപ്പോള്‍ കാലതാമസം
നേരിടുന്നുണ്ടോ;
(ബി)
തീര്‍പ്പാക്കുന്നതിനായി
ഇനി ബാക്കി
നില്ക്കുന്ന
അപേക്ഷകള്‍ എത്രയാണ്;
(സി)
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന്
കാലതാമസമുണ്ടെങ്കില്‍
ഇതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
വായ്പക്കാരന്
മരണപ്പെട്ടാല്‍ ആ വിവരം
ആശ്രിതര്‍ ബാങ്കില്‍
അറിയിച്ച് രണ്ട്
മാസത്തിനുള്ളില്‍
ആനുകൂല്യം നല്‍കാനാണ്
തീരുമാനിച്ചതെങ്കിലും
ഇപ്രകാരം കാലതാമസം
വരുന്നതിനാല്‍
പലിശയിനത്തില്‍ വരുന്ന
വര്‍ദ്ധനവ്
ആശ്രിതര്‍ക്ക്
താങ്ങാനാകാതെ
വരുമെന്നുള്ളതിനാല്‍
സഹകരണ റിസ്ക് ഫണ്ട്
സമയബന്ധിതമായി വിതരണം
ചെയ്യാന്‍ വേണ്ട
ഉത്തരവ് നല്‍കുമോ?
സഹകരണ
മേഖലയ്ക്ക് ഉത്തേജനം
പകരുന്നതിനായി പദ്ധതികള്‍
550.
ശ്രീ.കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയ്ക്ക് ഉത്തേജനം
പകരുന്നതിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
സ്വകാര്യ
പണമിടപാടുകാരുടെ
പിടിയില്‍ നിന്നും
പാവപ്പെട്ടവരെ
സംരക്ഷിക്കുന്നതിന്
കുടുംബശ്രീ മിഷനും
സഹകരണ വകുപ്പും
യോജിച്ച് തീരുമാനിച്ച
വിശാല വിതരണ ശേഖരണ
ശൃംഖല
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
വിലക്കയറ്റം
മൂലം ബുദ്ധിമുട്ട്
അനുഭവിക്കുന്ന
സാധാരണക്കാര്‍ക്ക്
ആശ്വാസം
നല്‍കുന്നതിനായി
കണ്‍സ്യൂമര്‍ ഫെഡിന്റെ
പ്രവര്‍ത്തനങ്ങള്‍
പുന:ക്രമീകരിച്ചിട്ടുണ്ടോ;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം നിത്യോപയോഗ
സാധനങ്ങളുടെ വിലയില്‍
ഉണ്ടായിട്ടുള്ള
വര്‍ദ്ധനവ് വിപണിയില്‍
ഇടപെടുന്നതില്‍
കണ്‍സ്യൂമര്‍ഫെഡിന്റെ
പരാജയം മൂലമാണോ എന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക്
551.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ബാങ്ക്
യാഥാര്‍ത്ഥ്യമാകുമ്പോള്‍
നിലവിലുള്ള
ജില്ലാബാങ്ക് ശാഖകളുടെ
15-20 ശതമാനം
അടച്ചുപൂട്ടേണ്ടി
വരുമോ;
(സി)
നഷ്ടത്തിലുള്ള
സഹകരണ ബാങ്കുമായി
ജില്ലാബാങ്കുകളെ
ലയിപ്പിക്കുന്നത് ഓഹരി
ഉടമകള്‍ക്കും
ഇടപാടുകാര്‍ക്കും
ഒരുപോലെ
നഷ്ടമുണ്ടാക്കും എന്ന്
കരുതുന്നുണ്ടോ;ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ?
കേരള
ബാങ്ക്
552.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് എന്ന ആശയം
സഹകരണരംഗത്ത് പുത്തന്‍
ഉണര്‍വും ഉത്തേജനവും
നല്‍കുന്നത് ഏതൊക്കെ
തലങ്ങളിലാണെന്ന്
വിശദമാക്കുമോ;
(ബി)
മത്സരാധിഷ്ഠിത
ബാങ്കിംഗ് രംഗത്ത്
നിലനില്ക്കണമെങ്കില്
സാങ്കേതികവിദ്യയും
ആധുനിക സമ്പ്രദായങ്ങളും
മികച്ച സേവന
സൗകര്യങ്ങളും നല്‍കേണ്ട
ഇൗ കാലഘട്ടത്തില്‍
ബാങ്കിന്റെ ഗുണഫലങ്ങള്‍
സമൂഹത്തിന്റെ
താഴേത്തട്ടിലുളളവരിലേയ്ക്ക്
എത്തിക്കുന്നതില്‍ കേരള
ബാങ്കിന് എ്രതത്തോളം
പങ്ക്
വഹിക്കാനാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
ബാങ്ക് സംബന്ധിച്ച
ശ്രീറാം കമ്മിറ്റി
റിപ്പോര്‍ട്ടിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ?
കേരള
ബാങ്ക്
553.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളെയും
സംസ്ഥാന സഹകരണ
ബാങ്കിനേയും
സംയോജിപ്പിച്ച് കേരള
ബാങ്ക്
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
ബാങ്കില്‍ പ്രാഥമിക
സഹകരണ സംഘങ്ങളെക്കൂടി
സംയോജിപ്പിക്കുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
കേരള
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് റിസര്‍വ്
ബാങ്കും നബാര്‍ഡും
അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
അനുമതി
ലഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
554.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നിർദിഷ്ട
കേരളബാങ്കിന്റെ രൂപീകരണ
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നറിയിക്കാമോ;
സഹകരണമേഖലയില്‍
കേരള ബാങ്ക്
555.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയെ
ശക്തിപ്പെടുത്താന്‍
സംസ്ഥാന സഹകരണ
കോണ്‍ഗ്രസ്സില്‍
എന്തെങ്കിലും പുതിയ
നിര്‍ദ്ദേശങ്ങള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
കേരളബാങ്ക്
പുതിയ ബാങ്ക്
ആയിരിക്കുകയില്ലെന്നും,
സംസ്ഥാന സഹകരണ ബാങ്കിനെ
ശക്തിപ്പെടുത്തുന്നതിനായി
രൂപീകരിക്കുന്നതാകുമെന്നും
പറഞ്ഞിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
റിസര്‍വ്
ബാങ്കിന്റെ പൂര്‍ണ്ണ
ലെെസന്‍സുളള ജില്ലാ
ബാങ്കുകളെ ഇല്ലാതാക്കി
കേരളബാങ്ക്
രൂപീകരിക്കുന്നത്
സഹകരണമേഖലയുടെ
തകര്‍ച്ചയ്ക്ക്
വഴിയൊരുക്കുമെന്ന
ആശങ്ക
സംജാതമായിട്ടുുണ്ടാേ;
എങ്കില്‍ പ്രസ്തുത
ആശങ്ക
ദൂരീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കേരളബാങ്കിന്റെ
ഘടന
എന്തായിരിക്കുമെന്നും,
ഇതുസംബന്ധിച്ച് ശ്രീറാം
കമ്മിറ്റി നല്കിയ
ശുപാര്‍ശകള്‍
പരിഗണിച്ചിട്ടുണ്ടാേയെന്നും
വിശദമാക്കുമോ?
ഓഖി ദുരിതാശ്വാസ നിധിയിലേക്ക്
സഹകരണ ബാങ്ക് ജീവനക്കാരില്‍
നിന്നും പിരിച്ചെടുത്ത തുക
556.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കിലെ
ജീവനക്കാരില്‍ നിന്നും
സമ്മതപത്രം മുഖേന 2017
ഡിസംബര്‍ മാസത്തിലെ
ശമ്പളത്തില്‍ നിന്നും
ഓഖി ദുരിതാശ്വാസ
നിധിയിലേക്ക് എത്ര തുക
പിരിച്ചെടുത്തെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
തുക മുഴുവനും ഓഖി
ദുരിതാശ്വാസ
നിധിയിലേക്ക്
കൈമാറിയിട്ടുണ്ടോയെന്നും
തുക എത്രയെന്നും
വിശദമാക്കുമോ;
(സി)
സംസ്ഥാന
സഹകരണബാങ്കിലെ ഒരു
വിഭാഗം ജീവനക്കാരില്‍
നിന്നും പിരിച്ചെടുത്ത
തുക ഓഖി ദുരിതാശ്വാസ
നിധിയിലേക്ക് കൈമാറാതെ
തിരികെ
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ
കാരണമെന്താണെന്നും
തിരികെ നല്കിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
ഓഖി
ദുരിതാശ്വാസ
നിധിയിലേക്ക് നല്കിയ
തുക തിരിച്ചു നല്കാന്
ബാങ്ക് മാനേജ്മെന്റ്
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഓഖി
ദുരിതാശ്വാസ
നിധിയിലേക്ക്
പിരിച്ചെടുത്ത തുക
തിരിച്ചു നല്‍കുക വഴി
സംസ്ഥാനത്തിന്റെ
താല്പര്യത്തിന്
വിരുദ്ധമായി സംസ്ഥാന
സഹകരണബാങ്ക് മാനേജിംഗ്
ഡയറക്ടര്‍/അഡ്മിനിസ്ട്രേറ്റര്‍
എന്നിവര്‍
പ്രവര്‍ത്തിച്ച നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
സാമ്പത്തിക ക്രമക്കേടുകള്‍
557.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ താമരക്കുടി
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ സാമ്പത്തിക
ക്രമക്കേടുകള്‍
നടത്തിയവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
നടപടികളുടെ നിലവിലെ
സ്ഥിതിയും ഈടാക്കാനുള്ള
തുകയുടെ വിശദാംശങ്ങളും
നല്‍കുമോ;
(ബി)
ബാങ്കില്‍
ക്രമക്കേടുകള്‍ക്കെതിരെ
നടത്തിവന്ന
ക്രൈംബ്രാഞ്ച്
അന്വേഷണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണ്;
(സി)
ബാങ്കിലെ
നിക്ഷേപകര്‍ക്ക് എത്ര
രൂപ നിക്ഷേപ ഇനത്തില്‍
തിരികെ നല്‍കാനുണ്ട്;
മുതല്‍, പലിശ തിരിച്ച്
വിശദാംശങ്ങള്‍
നല്‍കുമോ?
സഹകരണ
ബാങ്കുകള്‍ വഴി
കെ.എസ്.ആര്.ടി.സി. പെന്ഷന്
കുടിശ്ശിക
558.
ശ്രീ.സണ്ണി
ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ വഴി
കെ.എസ്.ആര്.ടി.സി.
പെന്ഷന് കുടിശ്ശിക
വിതരണം ചെയ്യുന്നതിന്
ധാരണയായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതിയില്‍ എത്ര സഹകരണ
ബാങ്കുകളാണ്
പങ്കാളികളായിട്ടുള്ളത്;വിശദമാക്കാമോ;
(സി)
എത്ര
കോടി രൂപയാണ് സഹകരണ
ബാങ്കുകളില്‍ നിന്നും
പെന്ഷന്
കുടിശ്ശികയായി
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാര്‍ക്ക്
വിതരണം ചെയ്യുന്നത്;
(ഡി)
കെ.എസ്.ആര്.ടി.സി.
പെന്ഷന് വിതരണം
ഏറ്റെടുക്കുന്ന
പ്രാഥമിക സഹകരണ
കാര്‍ഷിക വായ്പാ
സംഘങ്ങള്‍ക്ക് എത്ര
ശതമാനം പലിശയാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പെന്ഷന്
തുകയ്ക്ക് ഗ്യാരന്റി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സഹകരണ
ബാങ്കുകളിലെ ക്രമക്കേടുകള്‍
559.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ പണയ
ഉരുപ്പടികള്‍
പരിശോധിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പണയ
ഉരുപ്പടികള്‍ കെെകാര്യം
ചെയ്യുന്നതില്‍
കൃത്രിമം
കാണിക്കുന്നതും
സാമ്പത്തിക
ക്രമക്കേടുകള്‍
നടത്തുന്നതും സഹകരണ
ബാങ്കുകളില്‍
തുടര്‍ന്നു വരുന്നതായി
ആക്ഷേപമുയര്‍ന്നിരിക്കുന്ന
സാഹചര്യത്തില്‍ ആയത്
തടയാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സഹകരണ
രജിസ്ട്രാറിനു കീഴില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള സഹകരണ
ബാങ്കുകളില്‍ കഴിഞ്ഞ
മൂന്ന്
വര്‍ഷത്തിനുള്ളില്‍
എത്ര ജീവനക്കാരെ
സാമ്പത്തിക
ക്രമക്കേടിന് സസ്പെന്റ്
ചെയ്തിട്ടുണ്ട്
എന്നറിയിക്കാമോ;
(ഡി)
ഇത്തരത്തില്‍
സസ്പെന്‍ഷനിലായ
മാനേജര്‍മാര്‍, ഹെഡ്
ക്ലാര്‍ക്ക്,
അപ്രെെസര് എന്നിവരുടെ
വിശദാംശം നല്‍കുമോ;
(ഇ)
ഇവരെ
വീണ്ടും സര്‍വ്വീസില്‍
പ്രവേശിപ്പിച്ചതിന്റെ
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
അപ്പെക്സ്
സഹകരണ സംഘങ്ങള്‍
560.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അപ്പെക്സ് സഹകരണ
സംഘങ്ങള്‍ നേരിടുന്ന
പ്രതിസന്ധികള്‍
ഏതെല്ലാമാണ്; അത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
വായ്പാമേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സംസ്ഥാന സഹകരണബാങ്ക്,
കേരളസംസ്ഥാന കാര്‍ഷിക
ഗ്രാമവികസനബാങ്ക്, ഹൗസ്
ഫെഡ് എന്നിവ നേരിടുന്ന
വായ്പാകുടിശ്ശിക
പ്രശ്നം
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അപ്പെക്സ്
സഹകരണ സംഘങ്ങള്‍
സര്‍ക്കാരിലും,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും
അടയ്ക്കേണ്ട
ഫീസുകളിലും,
നികുതിയിലും
കുറവുവരുത്തണമെന്ന
ആവശ്യം മുന്നോട്ട്
വച്ചിട്ടുണ്ടോ;
(ഡി)
അപ്പെക്സ്
സഹകരണസംഘങ്ങളുടെ
മാനേജുമെന്റ്
കാര്യക്ഷമമാക്കുന്നതിനും,
ഫണ്ട് വിനിയോഗം
കുറ്റമറ്റതാക്കുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
വിവിധ
അപ്പെക്സ് സംഘങ്ങളുടെ
കീഴിലുളള അംഗസംഘങ്ങള്‍
നിലവില്‍ എത്ര ശതമാനം
നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
താമരക്കുടി
സര്‍വ്വീസ് സഹകരണ ബാങ്ക്
561.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ താമരക്കുടി
സര്‍വ്വീസ് സഹകരണ
ബാങ്കില്‍
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റി
ചുമതലയിലുണ്ടോ;
(ബി)
ബാങ്കിന്റെ
ഭരണം
തിരഞ്ഞെടുക്കപ്പെട്ട
ഭരണ സമിതിക്കോ
സഹകാരികളുടെ
അഡ്മിനിസ്ട്രേറ്റീവ്
കമ്മിറ്റിക്കോ
കൈമാറുന്നതിന് എന്ത്
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(സി)
ബാങ്കിനെ
പുന:രുദ്ധരിക്കുന്നതിനും
നിക്ഷേപങ്ങള്‍ തിരികെ
നല്‍കുന്നതിനും
ആവശ്യമായി സമര്‍പ്പിച്ച
പുന:രുദ്ധാരണ പദ്ധതി
സഹകരണ വകുപ്പ്/സഹകരണ
സംഘം രജിസ്ട്രാര്‍
അംഗീകരിച്ചിട്ടുണ്ടോ
,വിശദാംശങ്ങള്‍
നല്‍കുമോ?
പണയാധാരം തിരിച്ചു നല്കാന്
നടപടി
562.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
-വടക്കാഞ്ചേരി
ഹൗസിംങ്ങ് സഹകരണസംഘം
ലിമിറ്റഡ് നമ്പര്‍ R
690, വടക്കാഞ്ചേരി എന്ന
ലിക്വഡേഷനിലുള്ള
സംഘത്തില്‍ വായ്പ തുക
മുഴുവന്‍ അടച്ചു
തീര്‍ത്തിട്ടും ഈടു
വെച്ച ആധാരം, തിരിച്ചു്
ലഭ്യമായിട്ടില്ല എന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
പേര്‍ക്കാണ് വായ്പ തുക
തിരിച്ചടച്ചു്
കഴിഞ്ഞിട്ടും ഇനിയും
വസ്തു ആധാരം തിരിച്ചു്
നല്‍കാനുള്ളത്. അവരുടെ
പേരു വിവരം
വ്യക്തമാക്കാമോ;
(സി)
ഇത്രയും
പേരുടെ ആധാരം തിരിച്ചു
നല്‍കുന്നതിന് എന്തു്
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കാമോ?
സഹകരണ
സംഘങ്ങളിലെ
അഡ്മിനിസ്ട്രേറ്റര്‍ ഭരണം
563.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയുടെ സേവനം
കൂടുതല്‍ ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനും
പ്രാഥമിക സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
രാഷ്ട്രീയ
താല്പര്യങ്ങളുടെ
പേരില്‍ സഹകരണ
സ്ഥാപനങ്ങളുടെ
തെരഞ്ഞെടുക്കപ്പെട്ട
ഭരണ സമിതികളെ പിരിച്ച്
വിട്ട്
അഡ്മിനിസ്ട്രേറ്റര്‍
ഭരണം
ഏര്‍പ്പെടുത്തുന്നത്
സഹകാരികളുടെ
താല്പര്യങ്ങള്ക്ക്
വിരുദ്ധമാണെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇന്ത്യന്‍
കോഫി ഹൗസിന്റെ
നടത്തിപ്പുകാരായ സഹകരണ
സംഘം ഭരണസമിതിയെ
രാഷ്ട്രീയ
താല്പര്യത്തിന്റെ
അടിസ്ഥാനത്തില്‍
പിരിച്ച് വിട്ട്
അഡ്മിനിസ്ട്രേറ്റര്‍
ഭരണം ഏര്‍പ്പെടുത്തിയത്
പോലുള്ള നടപടികള്‍
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
തിരുവനന്തപുരം
സിറ്റി പോലീസ് സഹകരണ
സംഘം ഭരണസമിതിയെ
പിരിച്ച് വിട്ടത് എന്ത്
കാരണത്താലാണെന്ന്
അറിയിക്കുമോ; പ്രസ്തുത
നടപടി ഹൈക്കോടതി
തടഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
സഹകരണസംഘങ്ങള്‍
564.
ശ്രീ.അന്‍വര്‍
സാദത്ത്
,,
അനില്‍ അക്കര
,,
അടൂര്‍ പ്രകാശ്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
തരത്തിലുള്ള സഹകരണ
സംഘങ്ങളാണ് നിലവില്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പുതുതായി
സഹകരണ സ്ഥാപനം
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നാടിന്റെ
വികസനത്തിന് സഹകരണ മേഖല
നല്കുന്ന സേവനങ്ങള്‍
പരിഗണിച്ച് എല്ലാ
മേഖലകളിലും പുതിയ
സഹകരണസംഘങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സഹകരണമേഖലയില്‍
നടക്കുന്ന തട്ടിപ്പ്
തടയുന്നതിന് നിലവിലുള്ള
സംവിധാനം എന്താണെന്നും
ആയത് ഫലപ്രദമാണോയെന്നും
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ അവ
ശക്തിപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ചേങ്കോട്ടുകോണം
അയിരൂപ്പാറ ഫാര്‍മേഴ്സ്
സര്‍വ്വീസ്
സഹകരണസംഘത്തില്‍
മുക്കുപണ്ടം പണയം വച്ച്
കോടികള്‍ തട്ടിപ്പ്
നടത്തിയ സാഹചര്യം
എന്തെന്ന്
വിശദമാക്കാമോ;
(എഫ്)
പ്രസ്തുത
സൊസൈറ്റിയില്‍ സഹകരണ
ആഡിറ്റ്
നടത്തിയിരുന്നോയെന്നും,
എങ്കില്‍ ടി ക്രമക്കേട്
കണ്ടുപിടിക്കാതിരുന്നത്
എന്തുകൊണ്ടെന്നും
വിശദമാക്കുമോ?
ത്രിവേണി
സ്റ്റോറുകള്‍
565.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്എത്ര
ത്രിവേണി സ്റ്റോറുകള്‍
നിലവിലുണ്ടെന്നും,
ത്രിവേണി സ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സ്റ്റോറുകളില്‍
വില്‍ക്കുന്ന
സാധനങ്ങളുടെ ഗുണനിലവാരം
ഉറപ്പാക്കുന്നത്
എപ്രകാരമാണെന്ന്
വിശദമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനം
566.
ശ്രീ.വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോയെന്നും
പൊതു വിപണിയില്‍
ഇടപെട്ട് വിലക്കയറ്റം
നിയന്ത്രിക്കുന്നതില്‍
കണ്‍സ്യൂമര്‍ഫെഡ്
വിജയമാണോയെന്നും
വ്യക്തമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍ഫെഡിനെ
ജനോപകാരപ്രദമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
വിപണന
ശൃംഖല
മെച്ചപ്പെടുത്തുന്നതിനും
വിവിധ സ്റ്റോറുകള്‍
മുഖേന വിതരണം ചെയ്യുന്ന
സാധനങ്ങളുടെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ഡി)
13
അവശ്യ നിത്യോപയോഗ
സാധനങ്ങള്‍ സബ്സിഡി
നിരക്കില്‍
സാധാരണക്കാര്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
കേപ് എഞ്ചിനീയറിംഗ്
കോളേജിന്റെ വികസനം
567.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2018-19
വര്‍ഷത്തെ ബഡ്ജറ്റില്‍
തലശ്ശേരി മണ്ഡലത്തില്‍
സ്ഥിതിചെയ്യുന്ന കേപ്
എഞ്ചിനീയറിംഗ്
കോളേജിന്റെ സമഗ്ര
വികസനത്തിന് എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക വായ്പ
568.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
സഹകരണ ബാങ്കുകളില്‍
നിന്നും കാര്‍ഷിക വായ്പ
ലഭ്യമാകുന്നതിനു് വേണ്ട
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാര്‍ഷിക വായ്പയില്‍
പലിശ നിരക്ക് ഇളവ്
ലഭിക്കുന്നതിനു വേണ്ട
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(സി)
ഈ
സർക്കാരിന്റെ കാലത്ത്
കാര്‍ഷിക വായ്പ പലിശ
ഇളവിനായി എത്ര രൂപ
അനുവദിക്കുകയുണ്ടായി
എന്ന് വിശദമാക്കാമോ?
സഹകരണ
ബാങ്ക് കുടിശ്ശിക നിവാരണ
പദ്ധതികള്‍
569.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നിലവിലുള്ള
സഹകരണ ബാങ്ക് ലോണ്‍
കുടിശ്ശിക നിവാരണ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ?
ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക
570.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
വകുപ്പില്‍ ജൂനിയര്‍,
സീനിയര്‍, സ്പെഷല്‍
ഗ്രേഡ് ഇന്‍സ്പെക്ടര്‍,
ഓഡിറ്റര്‍ എന്നീ
തസ്തികകളില്‍ റെഗുലര്‍
വിഭാഗത്തിലും
കെ.എസ്.ആര്
വിഭാഗത്തിലും
അനുവദിച്ചിരിക്കുന്ന
തസ്തികകള്‍ എത്രയെന്നും
പ്രസ്തുത തസ്തികകളില്‍
എത്ര എണ്ണം ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്നും
ജില്ലതിരിച്ച് വിശദാംശം
നല്‍കാമോ?
സഹകരണ
മേഖലയെ
ശക്തിപ്പെടുത്തുന്നതിനായുള്ള
നടപടികള്‍
571.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സഹകരണ
വകുപ്പിലെ ജീവനക്കാരുടെ
ഒഴിവുകള്‍
നികത്തുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കാമോ;
(സി)
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍/ആഡിറ്റര്‍
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
പ്രസ്തുത ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
സഹകരണ വകുപ്പില്‍
അസിസ്റ്റന്റ്
രജിസ്ട്രാര്‍ (ജനറല്‍)
അസിസ്റ്റന്റ്
രജിസ്ട്രാര്‍ (ആഡിററ്)
എന്നീ വിഭാഗത്തില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
അവശ്യസാധനങ്ങളുടെ
വിലക്കയറ്റം പിടിച്ചു
നിര്‍ത്താന്‍ നടപടി
572.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെടുന്ന
അവശ്യസാധനങ്ങളുടെ
വിലക്കയറ്റം പിടിച്ചു
നിര്‍ത്താന്‍ കഴിയും
വിധം, സംസ്ഥാനത്തെ
സഹകരണ വകുപ്പിനു
കീഴിലുള്ള സ്ഥാപനങ്ങള്‍
വഴി നടത്തുന്ന
ഇടപെടലുകള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രാഥമിക
സഹകരണ സംഘങ്ങള്‍ വഴി
പച്ചക്കറി ഉള്‍പ്പെടെ
നിത്യോപയോഗ സാധനങ്ങള്‍
സബ്സിഡി നിരക്കില്‍
എത്തിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇത്തരം
ഇടപെടലുകള്‍
നടത്തിയിട്ടും വില
നിയന്ത്രണം
ഫലപ്രദമാകാത്തതിന്റെ
കാരണം
വിലയിരുത്തിയിട്ടുണ്ടോ;
എന്തുകൊണ്ടാണ് ഇതെന്ന്
വിശദമാക്കാമോ; ഇതിന്
പരിഹാരമായി എന്തു
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആഭ്യന്തര-വിദേശ
ടൂറിസ്റ്റുകള്‍
573.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016ല്‍
എത്ര വിദേശ
ടൂറിസ്റ്റുകളാണ് കേരളം
സന്ദര്‍ശിച്ചിട്ടുള്ളത്;
(ബി)
2017ല്‍
എത്ര വിദേശ
ടൂറിസ്റ്റുകള്‍ കേരളം
സന്ദര്‍ശിച്ചിട്ടുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
ആഭ്യന്തര-വിദേശ
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ് ടൂറിസം
വകുപ്പ്
ഏർപ്പെടുത്തിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കാമോ?
ഡസ്റ്റിനേഷന്‍
മാനേജ് മെന്റ് കൗണ്‍സിലുകള്‍
574.
ശ്രീ.സണ്ണി
ജോസഫ്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ വികസനം
ഉറപ്പ് വരുത്തുവാന്‍
രൂപീകരിച്ച
ഡസ്റ്റിനേഷന്‍
മാനേജ്മെന്റ്
കൗണ്‍സിലുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കൗണ്‍സിലുകള്‍
രൂപീകരിച്ചതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
നിലവില്‍
ഏതെല്ലാം
പ്രദേശങ്ങളിലാണ്
ഡസ്റ്റിനേഷന്‍
മാനേജ്മെന്റ്
കൗണ്‍സിലുകള്‍
പ്രവര്‍ത്തിക്കുന്നത്;
(ഡി)
വിനോദ
സഞ്ചാര മേഖലകളില്‍
മെച്ചപ്പെട്ട
സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
പ്രസ്തുത
കൗണ്‍സിലുകള്‍ക്ക്
കഴിയുന്നുണ്ടോ;
അതിനുള്ള ഫണ്ട്
അനുവദിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
വിനോദസഞ്ചാരവ്യവസായം
വികസിപ്പിക്കാനുള്ള നടപടികൾ
575.
ശ്രീ.എസ്.രാജേന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സമ്പദ്ഘടനയില്‍
സുപ്രധാന പങ്ക്
വഹിക്കുന്ന വിനോദസഞ്ചാര
വ്യവസായം കൂടുതല്‍
ആഭ്യന്തര - വിദേശ
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാവുന്ന
വിധത്തില്‍
വികസിപ്പിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
വ്യവസായവികസന തന്ത്രം
അറിയിക്കാമോ ;
(ബി)
വിനോദസഞ്ചാരം
ഏതാനും
കേന്ദ്രങ്ങളിലേക്ക്
മാത്രമായി
പരിമിതപ്പെടുത്താതെ
സാധ്യതക്കനുസരിച്ച്
അടിസ്ഥാനസൗകര്യം
വികസിപ്പിക്കുന്നതിനും
വിനോദസഞ്ചാര
കേന്ദ്രങ്ങളെ സുരക്ഷിത
സ്ഥാനങ്ങളാക്കി
മാറ്റുന്നതിനും ഉള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്അറിയിക്കാമോ;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍ ശുചിയായി
സൂക്ഷിക്കുന്നതിനും
വിവിധ കേന്ദ്രങ്ങള്‍
തമ്മിലുള്ള
കണക്ടിവിറ്റി
വര്‍ദ്ധിപ്പിക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വിനോദസഞ്ചാരകേന്ദ്രങ്ങളിലെ
അടിസ്ഥാനസൗകര്യങ്ങള്‍
576.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇതിനു വേണ്ടി
ടൂറിസംവകുപ്പ് എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
വിനോദ
സഞ്ചാരമേഖലയിലെ പദ്ധതികള്‍
577.
ശ്രീ.സണ്ണി
ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിനോദ സഞ്ചാരമേഖലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
കേന്ദ്ര
സഹായത്തോടെ
ആവിഷ്ക്കരിച്ച സ്വദേശ്
ദര്ശന്, പ്രസാദ്
എന്നീ പദ്ധതികളില്‍
ഉള്‍പ്പെടുത്തി
അംഗീകാരം ലഭിച്ച
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദീകരിക്കുമോ;
(സി)
മലബാര്‍
ക്രൂയിസ് ടൂറിസം
പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ബീച്ച്
ടൂറിസം പദ്ധതി
578.
ശ്രീ.വി.ഡി.സതീശന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബീച്ച് ടൂറിസം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എത്ര കേന്ദ്രങ്ങളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
ബീച്ച്
ടൂറിസം പദ്ധതി
നടപ്പിലാക്കിയ
കേന്ദ്രങ്ങളില്‍ വിനോദ
സഞ്ചാരികള്‍ക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കിയ
പല ബീച്ചുകളിലും
ആവശ്യമായ
അറ്റകുറ്റപ്പണികള്‍
നടത്താത്തതു മൂലമുള്ള
ബുദ്ധിമുട്ടുകൾ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;എങ്കില്‍
കാലാകാലങ്ങളില്‍
പ്രസ്തുത സ്ഥലങ്ങളില്‍
ആവശ്യമായ
അറ്റകുറ്റപ്പണികള്‍ക്കുള്ള
ഫണ്ട് അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ഇവിടെ
എത്തുന്ന
ടൂറിസ്റ്റുകളുടെ
സുരക്ഷിതത്വം ഉറപ്പ്
വരുത്തുന്നതിന്
പ്രത്യേക പരിശീലനം
സിദ്ധിച്ച ഗൈഡുകളുടെ
സേവനം
ഉറപ്പാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
അഡ്വഞ്ചര്‍
ടൂറിസം
579.
ശ്രീ.അനൂപ്
ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഡ്വഞ്ചര്‍
ടൂറിസത്തിന്റെ
സാധ്യതകളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടോ;എങ്കില്‍
അതിന് അനുയോജ്യമായ
സ്ഥലങ്ങള്‍ ഏതെല്ലാം
ജില്ലകളില്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലങ്ങളില്‍
അഡ്വഞ്ചര്‍ ടൂറിസം
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
അഡ്വഞ്ചര്‍
ടൂറിസം
പ്രോത്സാഹിപ്പിക്കുക
വഴി സംസ്ഥാനത്തേക്ക്
വിദേശസഞ്ചാരികളെ
കൂടുതലായി
ആകര്‍ഷിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
അഡ്വഞ്ചര്‍
ടൂറിസം
വികസിപ്പിക്കുന്നതിന്
അഡ്വഞ്ചര്‍ ടൂറിസം
പ്രൊമോഷന്
സൊസൈറ്റികളുടെ
പ്രവര്‍ത്തനം എപ്രകാരം
സഹായകമാണെന്ന്
അറിയിക്കുമോ?
മുട്ടറ
മരുതിമല ഇക്കോ ടൂറിസം പദ്ധതി
580.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ മുട്ടറ
മരുതിമല ഇക്കോ ടൂറിസം
പദ്ധതി
പുനരുജ്ജീവിപ്പിക്കുന്നതിനായി
ടൂറിസം മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
ചേര്‍ന്ന യോഗ
തീരുമാനങ്ങള്‍
വിശദമാക്കുമോ ;
(ബി)
യോഗത്തിനുശേഷം
പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
വള്ളംകളി മത്സരങ്ങള്‍ക്ക്
ധനസഹായം
581.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസംവകുപ്പിന്റെ
സഹകരണത്തോടെ നടത്തുന്ന
വള്ളംകളി മത്സരങ്ങളില്‍
പങ്കെടുക്കുന്ന
വള്ളങ്ങളുടെയും ഇവയുടെ
വള്ളപ്പുരകളുടെയും
അറ്റകുറ്റപണികള്‍ക്കായി
നീക്കി വച്ച ബജറ്റ്
വിഹിതം എത്രയെന്ന്
വിശദമാക്കുമോ;
(ബി)
എത്ര
വള്ളങ്ങളുടെയും
വള്ളപ്പുരകളുടെയും
അറ്റകുറ്റപ്പണിക്കായാണ്
ഈ വിഹിതമനുവദിച്ചത്;
ഇവയുടെ വിശദമായ പട്ടിക
ലഭ്യമാക്കാമോ;
ബജറ്റില്‍ തുക
വകയിരുത്തിയിട്ടും
ഇത്തരത്തിലൊരു പദ്ധതി
നടപ്പാക്കാന്‍
കഴിഞ്ഞിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
എന്തെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.ടി.ഡി.സി.
ടൂര്‍പാക്കേജ്
582.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
കേന്ദ്രങ്ങളില്‍
സഞ്ചാരികളെ
എത്തിക്കുന്നതിന്
കെ.ടി.ഡി.സി. ആഡംബര
ബസ്സുകള്‍
നിരത്തിലിറക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
പുതുതായി ജീവനക്കാരെ
നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ നിയമനരീതി
വിശദീകരിക്കാമോ;
(സി)
കെ.ടി.ഡി.സി.
മുമ്പ് ആവിഷ്കരിച്ച്
നടപ്പിലാക്കിയ
ടൂര്‍പാക്കേജുകള്‍
നഷ്ടത്തിലാകുവാനുള്ള
കാരണം
എന്തായിരുന്നെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെ.ടി.ഡി.സി.ക്ക്
ഭീമമായ നഷ്ടം വരുത്തിയ
പ്രസ്തുത ബസ്സ്
ടൂര്പാക്കേജുകളില്
സംഭവിച്ച പിഴവ്
ആവര്‍ത്തിക്കാതിരിക്കുവാന്‍
വേണ്ട കരുതല്‍
എടുക്കുമോയെന്ന്
വിശദമാക്കുമോ?
ബി.ആര്.ഡി.സി
യുടെ പ്രൊജക്ട് ഏരിയ
583.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കല്‍
ടൂറിസം വികസനവുമായി
ബന്ധപ്പെട്ട്
രൂപീകരിച്ച
ബി.ആര്.ഡി.സി(ബേക്കല്‍
റിസോര്‍ട്ട്
ഡവലപ്മെന്റ്
കോര്പ്പറേഷന്) യുടെ
പ്രൊജക്ട് ഏരിയയില്‍
ഏതൊക്കെ പ്രദേശങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
ഏരിയക്ക്
പുറത്ത്ബി.ആര്.ഡി.സി
യുടെ ഫണ്ട് ഉപയോഗിച്ച്
എന്തെങ്കിലും ടൂറിസം
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ?
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നോര്‍ത്ത്
മലബാര്‍ ഏരിയ കൂടി
ബി.ആര്.ഡി.സി യുടെ
പ്രൊജക്ട് ഏരിയയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കെ.റ്റി.ഡി.സി.യുടെ
പ്രവര്‍ത്തനം
584.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.റ്റി.ഡി.സി.യുടെ
പ്രവര്‍ത്തനം
ലാഭകരമാക്കുന്നതിന്
ആവിഷ്കരിച്ച പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
ടൂറിസം
കേന്ദ്രങ്ങളിലേക്ക്
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
കെ.റ്റി.ഡി.സി. ആഡംബര
ബസ് ടൂര്‍ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(സി)
കെ.റ്റി.ഡി.സി.യുടെ
കീഴില്‍
കന്യാകുമാരിയില്‍
നക്ഷത്ര ഹോട്ടല്‍
തുടങ്ങുവാന്‍
പദ്ധതിയുണ്ടോ;
എങ്കില്‍, ഇതിനായി
എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ദേവികുളം
മണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
585.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ദേവികുളം നിയോജക
മണ്ഡലത്തില്‍ വിനോദ
സഞ്ചാര വകുപ്പ്
നടപ്പിലാക്കിയതും,
നടപ്പിലാക്കുന്നതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോന്നിന്റെയും
വിശദ വിവരം നൽകാമോ?
നിലമ്പൂരിലെ
കെ.റ്റി.ഡി.സി റെസ്റ്റോറന്റ്
586.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.റ്റി.ഡി.സിക്ക്
കീഴില്‍ നിലമ്പൂരില്‍
ഉള്ള ടാമറിന്‍ഡ്
റെസ്റ്റോറന്റില്‍ എത്ര
ജീവനക്കാരാണ്
താല്‍ക്കാലികമായി ജോലി
ചെയ്യുന്നത്;
(ബി)
താല്‍ക്കാലിക
ജീവനക്കാരുടെ കരാര്‍
ഏത് മാസം വരെയാണ് ;
താല്‍ക്കാലിക
ജീവനക്കാരുടെ യോഗ്യത
എന്താണ്;നിലവിലുള്ളവരെ
ജോലിക്ക് എടുത്തതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ?
ജില്ലാ
ടൂറിസം പ്രൊമോഷന്
കൗണ്‍സില്‍ ജീവനക്കാരുടെ
വേതനം
587.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ടൂറിസം പ്രൊമോഷന്
കൗണ്‍സില്‍
ജീവനക്കാര്‍ക്ക്
ഇപ്പോള്‍ ലഭിക്കുന്ന
വേതനം
അപര്യാപ്തമാണെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദവിവരങ്ങള്‍
വ്യക്തമാക്കാമോ?
ചെറായി
ബീച്ച്
588.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-2018
കാലയളവില്‍ എറണാകുളം
ഡി.ടി.പി.സി. ചെറായി
ബീച്ചില്‍ നടത്തിയ
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ചെറായി
ബീച്ചില്‍ നിന്നും
വിവിധ ഇനങ്ങളിലായി
ഡി.ടി.പി.സി.ക്ക്
ലഭിച്ച വരുമാനം
എത്രയെന്ന്
വിശദമാക്കാമോ?
ടൂറിസം
വികസനം
589.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ നെടുമങ്ങാട്
നിയോജക
മണ്ഡലത്തില്‍പ്പെട്ട
വെള്ളാണിക്കല്‍
പാറയില്‍ ടൂറിസം
വികസനത്തിനായി
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കാമോ ;
(ബി)
ആവിഷ്ക്കരിച്ച
പദ്ധതികളില്‍ ഏതൊക്കെ
പൂര്‍ത്തിയാകാനുണ്ട് ;
വിശദവിവരങ്ങള്‍
നല്‍കാമോ ;
(സി)
ഈ
സ്ഥലത്ത് പണി കഴിച്ച
അമിനിറ്റി സെന്റര്‍
പ്രവര്‍ത്തിച്ച്
തുടങ്ങിയോ ;
ഇല്ലെങ്കില്‍ എന്നു
മുതല്‍
പ്രവര്‍ത്തനക്ഷമമാക്കാന്‍
കഴിയും എന്നറിയിക്കാമോ?
വയനാട്
വിനോദസഞ്ചാര
കേന്ദ്രങ്ങളിലേയ്ക്കുളള
റോഡുകളുടെ വികസനം
590.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വിനോദസഞ്ചാര
കേന്ദ്രങ്ങളിലേയ്ക്കുളള
റോഡുകളുടെ വികസനത്തിന്
വിനോദസഞ്ചാര വകുപ്പ്
ഇൗ സര്‍ക്കാരിന്റെ
കാലത്ത് എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
(ബി)
ജില്ലയില്‍ "എന്‍
-ഉൗര്" ടൂറിസം
പ്രൊജക്ടിനായി
അനുവദിച്ച തുക
വകുപ്പില്‍ നിന്നും
റിലീസ് ചെയ്യാത്തതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇൗ പദ്ധതിക്കായി
അനുവദിച്ചതും
ചെലവഴിക്കാനുളളതുമായ
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ജില്ലയിലെ മേപ്പാടി,
കാരാപ്പുഴ, അമ്പലവയല്‍
എന്നീ പ്രദേശങ്ങളെ
ബന്ധിപ്പിക്കുന്ന റോഡ്
നവീകരണത്തിന്
വിനോദസഞ്ചാര വകുപ്പ്
പദ്ധതികള്‍
ആവിഷ്കരിക്കുമോ
എന്നറിയിക്കാമോ?
ഗ്രീന്‍
ടൂറിസം സര്‍ക്യൂട്ട് പദ്ധതി
591.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ ഗ്രീന്‍
ടൂറിസം സര്‍ക്യൂട്ട്
പദ്ധതി ഏതു
ഘട്ടംവരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയില്‍ കോട്ടയം
ജില്ലയിലെ പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ സ്ഥലങ്ങള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഈ
ഗ്രീന്‍ ടൂറിസം
സര്‍ക്യൂട്ട്
പദ്ധതിയുടെ ഗവേണിംഗ്
ബോഡിയില്‍ പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ
വിവിധ സ്ഥലങ്ങളിലെ
ജനപ്രതിനിധികളെയും
സ്ഥലം എം.എല്‍.എ.യേയും
മറ്റും അംഗങ്ങള്‍
ആക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങളുടെ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് കത്ത്
നമ്പര്‍-MLA-PNJR/GP/220/17-18/dt.
19.07.2017 പ്രകാരം
വിനോദസഞ്ചാരവകുപ്പ്
മന്ത്രിയ്ക്ക്,
പൂഞ്ഞാര്‍ എം.എല്‍.എ
കത്ത് നല്‍കിയതിന്
പ്രകാരം എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ അനുകൂല
നടപടി സ്വീകരിച്ച്,
ഗ്രീന്‍ ടൂറിസം
സര്‍ക്യൂട്ട്
പദ്ധതിയുടെ ഗവേണിംഗ്
ബോഡിയില്‍ പ്രദേശത്തെ
എം.എല്‍.എയെയും,
ജനപ്രതിനിധികളെയും കൂടി
ഉൾപ്പെടുത്താൻ വേണ്ട
നടപടികൾ സ്വീകരിക്കുമോ
; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
തലശ്ശേരി
ടൂറിസം പെെതൃക പദ്ധതി
592.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ടൂറിസം പെെതൃക
പദ്ധതിയില്‍ ഏതെല്ലാം
നിയോജകമണ്ഡലങ്ങള്‍ ആണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പദ്ധതിയില്‍
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പ്രദേശങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികൾ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
പദ്ധതി
നടപ്പിലാക്കുന്നതിന്
എത്ര കോടി രൂപയുടെ
മാസ്റ്റര്‍ പ്ലാന്‍ ആണ്
തയ്യാറാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കടലുകാണി
പാറയില്‍ ടൂറിസം പദ്ധതി
593.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
പുളിമാത്ത്
പഞ്ചായത്തിലെ കടലുകാണി
പാറയില്‍ ടൂറിസം പദ്ധതി
ആരംഭിക്കണമെന്ന നിവേദനം
ലഭ്യമായിട്ടുണ്ടോ;
(ബി)
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
അഴീക്കല്‍
ബീച്ചിന്റെ ശോചനീയാവസ്ഥ
594.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രതിദിനം
ആയിരക്കണക്കിന് വിനോദ
സഞ്ചാരികളെത്തുന്ന
കരുനാഗപ്പള്ളി
താലൂക്കിലെ അഴീക്കല്‍
ബീച്ചിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ശൗചാലയങ്ങള്‍
ഉള്‍പ്പെടെയുള്ള
അടിസ്ഥാന
സൗകര്യങ്ങളില്ലാത്ത ഇൗ
ബീച്ചിന്റെ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇവിടെ
ലെെഫ് ഗാര്‍ഡുകളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
വൈപ്പിനിലെ
ബീച്ചുകളുടെ വികസനം
595.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
ബീച്ചിനെ മദര്‍
ബീച്ചായി
വികസിപ്പിച്ചുകൊണ്ട്,
വൈപ്പിനിലെ ബീച്ചുകളുടെ
സൗന്ദര്യവല്‍ക്കരണത്തിനും
അടിസ്ഥാന സൗകര്യ
വികസനത്തിനുമുള്ള
പ്രവൃത്തി
നടപ്പാക്കുന്നതിന് തുക
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ തുക
എത്രയാണെന്നും
ഭരണാനുമതി നല്‍കിയത്
എന്നാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
നടപ്പാക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോ;
എങ്കില്‍,
വിശദമാക്കാമോ; പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
അരുവിപ്പുറം
തീര്‍ത്ഥാടനകേന്ദ്രത്തെ
ടൂറിസംഡെസ്റ്റിനേഷന്
സെന്ററായി ഉയര്‍ത്തല്‍
596.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തെക്കന്‍
കേരളത്തിലെ പ്രസിദ്ധമായ
അരുവിപ്പുറം
ക്ഷേത്രത്തിന്റെ
നവീകരണത്തിനും, ആയത്
ഒരു ടൂറിസം
ഡെസ്റ്റിനേഷന്‍
സെന്ററായി
വികസിപ്പിക്കുന്നതിനും
വേണ്ടി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍
പരിഗണിച്ച് ആയത്
നടപ്പിലാക്കുന്നതിനുളള
തുടര്‍നടപടികള്‍
സ്വീകരിക്കാമോ?
ഏനാത്തിലുള്ള
ടേക്ക് എ ബ്രേക്ക് വഴിയോര
വിശ്രമകേന്ദ്രം
597.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ
ഏനാത്തിൽ ടൂറിസം
വകുപ്പ് നിര്‍മ്മിച്ച
ടേക്ക് എ ബ്രേക്ക് എന്ന
വഴിയോര വിശ്രമകേന്ദ്രം
ഫലപ്രദമായി
പ്രവര്‍ത്തിക്കാത്ത
സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കേന്ദ്രം
യാത്രക്കാര്‍ക്ക്
പ്രയോജനപ്രദമാംവിധം
പ്രവര്‍ത്തനസജ്ജമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വെളിപ്പെടുത്താമോ?
തുമ്പൂര്‍മുഴി
ടൂറിസം ഡെസ്റ്റിനേഷന്‍
598.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇറിഗേഷന്‍
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
ചാലക്കുടി മണ്ഡലത്തിലെ
തുമ്പൂര്‍മുഴി ടൂറിസം
ഡെസ്റ്റിനേഷന്െറ
അടിസ്ഥാന സൗകര്യ
വികസനത്തിനും
സൗന്ദര്യവല്‍ക്കരണത്തിനുമായി
ടൂറിസം വകുപ്പ് ഫണ്ട്
അനുവദിച്ച് നിര്‍മ്മാണ
ഉദ്ഘാടനം നടത്തിയ
പ്രവൃത്തികള്‍ ഇനിയും
ആരംഭിക്കുവാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച സാങ്കേതിക
തടസ്സങ്ങള്‍ നീക്കി
അനുവദിച്ച പദ്ധതി
നടപ്പാക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വെട്ടിക്കോട്ട്
ചാല് - വയ്യാങ്കര ചിറ ടൂറിസം
പദ്ധതികള്‍
599.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെട്ടിക്കോട്ട്
ചാല് ടൂറിസം
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(ബി)
വയ്യാങ്കര
ചിറ ടൂറിസം പദ്ധതി
പൂര്‍ത്തീകരിക്കുന്നതിലേക്കായി
നടപ്പിലാക്കാനുള്ള
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി എത്ര
നാളുകള്‍ക്കുള്ളില്‍
പൂര്‍ത്തീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
ആകെ എത്ര തുക
ചെലവഴിച്ചു എന്ന്
വിശദമാക്കുമോ?
ഫോര്‍ട്ടുകൊച്ചി
ബീച്ച് നവീകരണം
600.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍ട്ടുകൊച്ചി
ബീച്ചില്‍ 2017-18
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
നവീകരണപ്രവര്‍ത്തനങ്ങളുടെ
ഡി.പി.ആര് തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ
സ്ഥിതിയെന്തെന്ന്
വിശദമാക്കുമോ;.
(സി)
വിദേശടൂറിസ്റ്റുകള്‍
ധാരാളം വരുന്ന
ഫോര്‍ട്ടുകൊച്ചി
പ്രദേശത്തെ
വികസനപ്രവര്‍ത്തനങ്ങള്‍
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെറായി
ബീച്ചിലെ പാര്‍ക്കിംഗ് ഫീ
പിരിവ്
601.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലാ ടൂറിസം
പ്രമോഷന് കൗണ്‍സില്‍
ചെറായി ബീച്ചിലെ
പാര്‍ക്കിംഗ് ഫീ
പിരിച്ചെടുക്കുന്നതിന്
ചുമതലപ്പെടുത്തിയിരിക്കുന്നത്
ആരെയെന്നും ഇവരുടെ
കരാര്‍ കാലാവധി
എന്നുവരെയെന്നും
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
കരാറുകാരന്റെ ഭാഗത്ത്
നിന്നും ഡി .ടി. പി .സി
.ക്ക് ലഭിക്കേണ്ട തുക
യഥാസമയം അടച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ.
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കരാറുകാരന് കരാറിലെ
വ്യവസ്ഥകള്‍
ലംഘിച്ചിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ?
ശബരിമല
റോപ് വേ
602.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലേക്ക്
സാധനങ്ങള്‍
എത്തിക്കുന്നതിനായി
റോപ് വേ
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഇതിന് ശബരിമല
മാസ്റ്റര്‍ പ്ലാന്‍
കമ്മിറ്റിയുടെ
അനുവാദമുണ്ടോ ;
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അനുദിനം
വര്‍ദ്ധിച്ചു വരുന്ന
ഭക്തജനത്തിരക്ക്
പരിഗണിച്ച്,
തീര്‍ത്ഥാടകര്‍ക്ക്
ബുദ്ധിമുട്ടുണ്ടാകാതെ
റോപ് വേ
നിര്‍മ്മിക്കുന്നതില്‍
എത്ര വനഭൂമിയാണ്
സംസ്ഥാന സര്‍ക്കാരിന്
ആവശ്യമായി വരിക ; ഇതിന്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
കേന്ദ്രാനുമതി
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
അടുത്ത
ഉത്സവസീസണ്‍ മുന്‍പായി
ഇത്
പ്രാവര്‍ത്തികമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ദേവസ്വം
ബോര്‍ഡ് ഉദ്യോഗസ്ഥനെ
കയ്യേറ്റം ചെയ്യുവാന്‍
ശ്രമിച്ചുവെന്ന പരാതി
603.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
ഡെപ്യൂട്ടി കമ്മീഷണര്‍
ആര്.ജി. രാധാകൃഷ്ണനെ
ബോര്‍ഡ് അംഗം കെ.
രാഘവന് കയ്യേറ്റം
ചെയ്യുവാന്‍
ശ്രമിച്ചുവെന്ന പരാതി
ബോര്‍ഡിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്മേല് ആരാണ്
അന്വേഷണം നടത്തിയത്;
അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇത്തരം
പരാതികള്‍ ദേവസ്വം
കമ്മീഷണറോ ദേവസ്വം
വിജിലന്‍സ് എസ്.പി.യോ
അന്വേഷിക്കുന്നതിന്
പകരം
പരാതിക്കാരനെക്കാള്
ജൂനിയറായ ഒരു
ഉദ്യോഗസ്ഥനെക്കൊണ്ട്
അന്വേഷിപ്പിക്കുവാന്‍
തീരുമാനിച്ചത്
എന്തുകൊണ്ടാണെന്നറിയിക്കുമോ?
തിരുവിതാകൂര്‍
ദേവസ്വം ബോര്‍ഡ്
പ്രവര്‍ത്തനങ്ങള്‍
604.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാകൂര്‍
ദേവസ്വം ബോര്‍ഡ്
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുണ്ടോ;
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനും കൃത്യമായി
വിതരണം
ചെയ്യുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
തിരുവിതാകൂര്‍
ദേവസ്വം ബോര്‍ഡില്‍
ആശ്രിത നിയമനം
നടക്കുന്നുണ്ടോ;
ആശ്രിതനിയമനത്തിനായി
ലഭിച്ച അപേക്ഷകളില്‍
ഇനി എത്രയെണ്ണം
തീര്‍പ്പാക്കാനുണ്ട്;വിശദമാക്കുമോ;
(സി)
തിരുവിതാകൂര്‍
ദേവസ്വം ബോര്‍ഡിലെ
മരാമത്ത് ജോലികള്‍ക്ക്
ഇ-ടെണ്ടര്‍
നടപ്പിലാക്കുമോ;
കരാറുകാര്‍ക്ക്
നല്കുന്നതിന്എത്ര രൂപ
കുടിശ്ശികയുണ്ടെന്ന്
അറിയിക്കാമോ?
കൊച്ചിന്
ദേവസ്വം ബോര്‍ഡില്‍
വിജിലന്‍സ് വിംഗ്
605.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള
ക്ഷേത്രങ്ങളിലെ
അഴിമതികളെ സംബന്ധിച്ച്
അന്വേഷണം നടത്തുന്നതിന്
നിലവിലുള്ള വിജിലന്‍സ്
സംവിധാനം
അപര്യാപ്തമാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലുള്ള
വിജിലന്‍സ് വിംഗിന്
സമാനമായ രീതിയില്‍
കൊച്ചിന് ദേവസ്വം
ബോര്‍ഡില്‍ വിജിലന്‍സ്
വിംഗ്
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭക്തര്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
606.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്ര
ദര്‍ശനത്തിന് എത്തുന്ന
ഭക്തര്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുവാന്‍
കൊച്ചിന് ദേവസ്വം
ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഏത്
ഇന്‍ഷ്വറന്‍സ്
കമ്പനിയുടെ
സഹകരണത്തോടെയാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലും
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ക്ഷേത്ര
വളപ്പിലെ മുറിച്ചു മാറ്റിയ
മരങ്ങള്‍
607.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
തോട്ടയ്ക്കാട്
വിലക്കിനി മംഗലം
ശ്രീകൃഷ്ണസ്വാമി
ക്ഷേത്ര വളപ്പില്‍
നിന്നും മുറിച്ചു
മാറ്റിയ മരങ്ങള്‍ ലേലം
ചെയ്തിട്ടുണ്ടോ;
(ബി)
ഇവ
റോഡില്‍
കൂട്ടിയിട്ടിരിക്കുന്നതുമൂലം
ഗതാഗത തടസ്സം
ഉണ്ടാവുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ
ക്ഷേത്രക്കുളങ്ങള്‍, കാവുകള്‍
എന്നിവയുടെ സംരക്ഷണം
608.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിനു കീഴിലുള്ള
ക്ഷേത്രക്കുളങ്ങള്‍,
കാവുകള്‍ എന്നിവ
സംരക്ഷിക്കുന്നതിനുള്ള
പദ്ധതി പ്രകാരം കഴിഞ്ഞ
ഒരുവര്‍ഷക്കാലയളവില്‍
എറണാകുളം ജില്ലയില്‍
നടപ്പാക്കിയ പദ്ധതികള്‍
ഏതൊക്കെയെന്നും ഓരോ
പദ്ധതിക്കും ചെലവഴിച്ച
തുകയെത്രയെന്നും
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി നിലവില്‍
എത്ര അപേക്ഷകളാണ്
പരിഗണനയിലുള്ളതെന്നും
ഇക്കാര്യത്തില്‍ അനുമതി
നല്‍കുന്നത് ആരെന്നും
വ്യക്തമാക്കാമോ ?
പെരിങ്ങാട്
ശ്രീ ഭദ്രകാളി എസ്.സി. കാവ്
സംരക്ഷണത്തിനായുള്ള നിവേദനം
609.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ പാവറട്ടി
പഞ്ചായത്തിലെ
പെരിങ്ങാട് ശ്രീ
ഭദ്രകാളി എസ്.സി. കാവ്
സംരക്ഷണത്തിനായി,
ദേവസ്വം
വകുപ്പുമന്ത്രിയ്ക്ക്
സമർപ്പിച്ച നിവേദനം
06.11.2017-ലെ ഡി.
535/വി.ഐ.പി./2017/എം.
(കോ-ഓപ്പ്) നമ്പരായി
ദേവസ്വം സെക്രട്ടറിക്ക്
കൈമാറിയത്തിന്മേൽ
സ്വീകരിച്ച തുടര്‍
നടപടി അറിയിക്കാമോ?