ലാന്റ്
റവന്യൂ - സര്‍വ്വേ
വകുപ്പുകളുടെ സംയോജനം
5334.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
റവന്യൂ വകുപ്പും
സര്‍വ്വേ വകുപ്പും
യോജിപ്പിച്ച് ഒറ്റ
വകുപ്പ് ആക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
സര്‍വ്വേയര്‍മാരുടെ
സേവനം മുഴുവന്‍ സമയവും
വില്ലേജ് ഓഫീസുകളില്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
റവന്യൂ
ജീവനക്കാര്‍ക്കുള്ള സര്‍വ്വേ
പരിശീലനം
5335.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂസര്വ്വേയ്ക്ക്
നിലവില്‍
ഉപയോഗിയ്ക്കാത്തതും
കാലഹരണപ്പെട്ടതുമായ
തിയോഡലൈറ്റ് മെഷീന്
ഉപയോഗിച്ചാണ് റവന്യൂ
ജീവനക്കാര്‍ക്ക് വേണ്ടി
നടത്തുന്ന ഹയര്‍
സര്‍വ്വേ പരിശീലനത്തിന്
പഠിപ്പിക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;;
(ബി)
രണ്ട്
മാസം ശമ്പളത്തോടുകൂടെ
നല്കുന്ന ഈ സര്‍വ്വേ
പരിശീലനം കൊണ്ട് റവന്യൂ
ജീവനക്കാര്‍ക്കുള്ള
പ്രയോജനം അറിയിക്കുമോ;
(സി)
പ്രതിവര്‍ഷം
എത്ര പേര്‍ക്കാണ്
ഇപ്രകാരം ട്രെയിനിംഗ്
നല്‍കുന്നത്; ആയതിന്
സര്‍ക്കാരിനുണ്ടാകുന്ന
ശമ്പളയിനത്തിലുള്ള
ചെലവ് എത്രയാണ്;
(ഡി)
ഇപ്രകാരം
ട്രെയിനിംഗ് ലഭിച്ച
ഏതെങ്കിലും റവന്യൂ
ഉദ്യോഗസ്ഥന് സര്‍വ്വേ
ജോലികള്‍
ചെയ്യുന്നുണ്ടോ;
(ഇ)
നിലവില്‍
ഭൂ സര്‍വ്വേയ്ക്ക്
ഉപയോഗിക്കുന്ന ആധുനിക
രീതിയിലുള്ള ടോട്ടല്‍
സ്റ്റേഷന് എന്ന
മെഷീന് ഉപയോഗിച്ച് ഒരു
പരിശീലനം മാത്രം
നല്കാന് നടപടി
സ്വീകരിക്കുമോ; റവന്യൂ
ജീവനക്കാര്‍ക്ക്
പ്രസ്തുത പരിശീലനത്തിന്
പരീക്ഷ
നിര്‍ബന്ധമാക്കേണ്ട
ആവശ്യകത
വ്യക്തമാക്കാമോ?
സര്‍വ്വേ
നമ്പറുകളിലെ തെറ്റുകള്‍
5336.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വേ നമ്പരുകള്‍
തെറ്റായി
രേഖപ്പെടുത്തിയത് മൂലം
ഭൂനികുതി അടയ്ക്കാന്‍
കഴിയാതെ ജനങ്ങള്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍വ്വേ
നമ്പറുകളിലെ തെറ്റുകള്‍
തിരുത്തുന്നതുമായി
ബന്ധപ്പെട്ട്
തിരുവനന്തപുരം
ജില്ലയില്‍ എത്ര പരാതി
ലഭിച്ചിട്ടുണ്ടെന്നും
എത്രയെണ്ണം
തീര്‍പ്പുകല്‍പ്പിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പരാതികള്‍
സമയബന്ധിതമായി
തീര്‍പ്പുകല്‍പ്പിക്കാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
റീസര്‍വ്വേ
പൂര്‍ത്തിയാക്കുന്നതിനുള്ള
കര്‍മ്മ പദ്ധതികള്‍
5337.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വേ
നടപടികള്‍ എത്ര
വര്‍ഷത്തിനകം
പൂര്‍ത്തിയാക്കുന്നതിനുള്ള
കര്‍മ്മ പദ്ധതിയാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
തയ്യാറാക്കിയ
റിപ്പോര്ട്ടിന്മേല് ഈ
സര്‍ക്കാര്‍ നാളിതുവരെ
കൈക്കൊണ്ട തുടര്‍
നടപടികള്‍ ഇനം തിരിച്ച്
വെളിപ്പെടുത്തുമോ;
(ഡി)
റീസര്‍വ്വേ
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
ഇപ്പോള്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദീകരിക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
5338.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി
അവസാനിപ്പിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയ്ക്കായി
അനുവദിച്ച തുകയില്‍ ഈ
സര്‍ക്കാര്‍ എത്ര തുക
ഏതെല്ലാം
ആവശ്യങ്ങള്‍ക്കായി
വിനിയോഗിച്ചുവെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ എത്ര
ആളുകള്‍ക്ക് ഭൂമി
കണ്ടെത്തി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ; അവയുടെ
ജില്ല, താലൂക്ക്,
വില്ലേജ് തിരിച്ചുള്ള
ലിസ്റ്റ് ലഭ്യമാക്കുമോ?
സര്‍ക്കാര്‍ഭൂമിയില്‍ അനധികൃത
കയ്യേറ്റം
5339.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നശേഷം
ഇടുക്കി ജില്ലയില്‍
എത്ര ഹെക്ടര്‍
സര്‍ക്കാര്‍ഭൂമി
അനധികൃത കയ്യേറ്റം
ഒഴിപ്പിച്ച്
ഏറ്റെടുത്തുവെന്ന്
വ്യക്തമാക്കുമോ; ആയത്
എവിടെയെല്ലാമെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍ ഇപ്പോള്‍
വീണ്ടും കയ്യേറ്റം
നടന്നിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
മെസ്സേഴ്സ്
റ്റാറ്റാ റ്റീ കമ്പനി
അനധികൃതമായി
സര്‍ക്കാര്‍ ഭൂമി കൈവശം
വച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഭൂമി
ഒഴിപ്പിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
തുടര്‍ നടപടികള്‍
നാളിതുവരെ
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കയ്യേറിയ
വനഭൂമി തിരിച്ചുപിടിക്കാന്‍
നടപടി
5340.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്യേറിയ
വനഭൂമി തിരിച്ച്
പിടിക്കുന്നതുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
കയ്യേറ്റ
ഭൂമി സംബന്ധിച്ച്
റവന്യൂ-വനം
വകുപ്പുകളുടെ സംയുക്ത
സര്‍വ്വേ
നടത്തിയിട്ടുണ്ടോ; എത്ര
ഹെക്ടര്‍ ഭൂമിയിലാണ്
കയ്യേറ്റം
കണ്ടെത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
കണ്ടെത്തിയ
കയ്യേറ്റക്കാര്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ടോ; ഭൂമി
തിരിച്ച് പിടിക്കാനുള്ള
നടപടികള്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ?
ഭൂസംരക്ഷണ
സേനയുടെ പ്രവര്‍ത്തനം
5341.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ ജില്ലകളിലാണ്
ഭൂസംരക്ഷണ സേന
പ്രവര്‍ത്തിക്കുന്നത്;
അതിന്റെ പ്രവര്‍ത്തനം
തൃപ്തികരമാണോ;
(ബി)
ഇടുക്കി
ജില്ലയിലെ
സര്‍ക്കാര്‍ഭൂമി
കയ്യേറ്റങ്ങള്‍
കണ്ടെത്തുന്നതിനും
തടയുന്നതിനും ഇൗ
സേനയുടെ പ്രവര്‍ത്തനം
എത്രമാത്രം
ഉപയോഗപ്രദമാണ്;
(സി)
ഏതെങ്കിലും
രാഷ്ട്രീയ കക്ഷിയില്‍
നിന്നും ഭൂസംരക്ഷണ
സേനയ്ക്ക് ഭീഷണി
ഉണ്ടാകുന്നുണ്ടോ;
എങ്കില്‍ ഇത്തരം
സന്ദര്‍ഭങ്ങളില്‍
സര്‍ക്കാര്‍ താല്പര്യം
സംരക്ഷിക്കുവാന്‍
പ്രസ്തുത സേനക്ക്
കഴിയുന്നുണ്ടോ;
(ഡി)
ഭൂസംരക്ഷണ
സേന മറ്റ് ജില്ലകളില്‍
കൂടി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ റവന്യൂ
പുറമ്പോക്ക് കയ്യേറിയതുമായി
ബന്ധപ്പെട്ട് ലഭിച്ച
പരാതികള്‍
5342.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തിരുവനന്തപുരം
ജില്ലയില്‍ റവന്യൂ
പുറമ്പോക്ക്
കയ്യേറിയതുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍ നിന്ന്
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ റവന്യൂ
പുറമ്പോക്ക്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
കയ്യേറ്റക്കാരുടെ
പട്ടിക
5343.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്,
തൃശൂര്‍, മലപ്പുറം
ജില്ലകളിലൂടെ ഒഴുകുന്ന
ഭാരതപ്പുഴയുടെ
വശങ്ങളിലുള്ള
കയ്യേറ്റക്കാരുടെ
പട്ടിക റവന്യൂ വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
പട്ടികയുടെ വിശദാംശം
ലഭ്യമാക്കാമോ?
കോതമംഗലം
താലൂക്കിലെ പട്ടയ വിതരണം
5344.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1977നു
മുമ്പ് വനഭൂമി
കൈവശംവെച്ച്
അനുഭവിക്കുന്നവരും
റവന്യൂ തരിശ്
പുറമ്പോക്ക് ഭൂമികളില്‍
അധിവസിക്കുന്നവരുമായ
കോതമംഗലം താലൂക്കിലെ
ആയിരക്കണക്കിന്
അപേക്ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള
കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദീകരിക്കുമോ;
(ബി)
ഇടുക്കി
ജില്ലയില്‍
പതിനായിരത്തില്‍ അധികം
പേര്‍ക്ക് പട്ടയം
നല്കിയ സാഹചര്യത്തില്‍
ഇടുക്കി ജില്ലയുടെ
ഭാഗമായിരുന്ന
കുട്ടമ്പുഴ
പഞ്ചായത്തിലെ (ഇപ്പോള്‍
കോതമംഗലം താലൂക്ക്)
പട്ടയം ലഭിക്കുവാനുള്ള
മുവായ്യിരത്തില്പ്പരം
കര്‍ഷകര്‍ക്ക് ഇടുക്കി
പാക്കേജിന്റെ ഭാഗമായി
പട്ടയം നല്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
താലൂക്കിലെ നേര്യമംഗലം,
പിണ്ടിമന, കീരംപാറ
പഞ്ചായത്തുകളിലെ
കര്‍ഷകര്‍ക്ക് ഇടുക്കി
പാക്കേജിന്റെ ഭാഗമായി
പട്ടയം നല്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഇതിലേക്കായി
നിലവിലുണ്ടായിരുന്നതും
ഇടയ്ക്ക്
നിര്‍ത്തലാക്കിയതുമായ
സ്പെഷ്യല്‍
തഹസീല്‍ദാര്‍ ആഫീസ്
പുനസ്ഥാപിച്ച് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കാസര്‍കോട്
താലൂക്കില്‍ ശിരിബാഗിലു
വില്ലേജിലെ പട്ടയം
5345.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
താലൂക്കില്‍ ശിരിബാഗിലു
വില്ലേജിലെ റീ-സര്‍വ്വേ
നമ്പര്‍ 144-2B, 2C, 2D
യില്‍ എത്ര സെന്റ്
സ്ഥലമുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥലത്ത് ആരെങ്കിലും
താമസമുണ്ടോ എന്നും
എങ്കില്‍ എത്ര
കുടുംബങ്ങള്‍ എത്ര
കാലമായി
താമസിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സ്ഥലം തങ്ങള്‍ക്ക്
അനുവദിച്ചു
തരണമെന്നാവശ്യപ്പെട്ടു
ആരെങ്കിലും അപേക്ഷകള്‍
നല്‍കിയിരുന്നോ എന്നും
പ്രസ്തുത
അപേക്ഷകളിന്മേല്
ആര്‍ക്കെങ്കിലും സ്ഥലം
അനുവദിച്ചു പട്ടയം
നല്‍കിയിരുന്നോ എന്നും
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
എത്ര പേര്‍ക്ക് എത്ര
സെന്റ് വീതം അനുവദിച്ചു
പട്ടയം നല്കി എന്ന്
വ്യക്തമാക്കാമോ;
(ഇ)
അപേക്ഷിച്ചവരില്‍
ഇനിയും പട്ടയം
ലഭിക്കാന്‍
ബാക്കിയുണ്ടോ എന്നും
എങ്കില്‍ ആര്‍ക്കൊക്കെ
എത്ര സെന്റ് വീതം
നല്‍കാനാണു
തീരുമാനമെന്നും അതു
എപ്പോള്‍ നല്‍കുമെന്നും
വ്യക്തമാക്കാമോ ?
അതിയന്നൂര്‍
പഞ്ചായത്തില്‍ പട്ടയം
5346.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിയന്നൂര്‍
പഞ്ചായത്തില്‍ എത്ര
കോളനികള്‍ക്ക് പട്ടയം
നല്കാന് ഉണ്ട് എന്ന്
വ്യക്തമാക്കാമോ;
അതിന്റെ പേരും സ്ഥലവും
വിശദീകരിക്കാമോ;
(ബി)
അതിയന്നൂര്‍
പഞ്ചായത്തിലെ
കോളനികള്‍ക്ക് പട്ടയം
നല്കുന്നതിനുവേണ്ടി
ഉള്ള അപേക്ഷ ലഭിച്ചത്
ഏത് വര്‍ഷത്തില്‍ ആണ്
എന്ന് വ്യക്തമാക്കാമോ;
(സി)
അതിയന്നൂര്‍
പഞ്ചായത്തിലെ പട്ടയം
ലഭിക്കേണ്ട ഓരോ
കോളനിയിലും എത്ര
കുടുംബങ്ങള്‍ ഉണ്ട്
എന്ന് വ്യക്തമാക്കാമോ?
ഓഖി
ചുഴലിക്കാറ്റുമൂലം വൈപ്പിന്‍
മണ്ഡലത്തിലുണ്ടായ നാശനഷ്ടം
T 5347.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഓഖി
ചുഴലിക്കാറ്റിനോട്
അനുബന്ധിച്ചുണ്ടായ
പ്രകൃതിദുരന്തത്തില്‍
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
നാശനഷ്ടങ്ങള്‍
സംബന്ധിച്ച് ഏതെങ്കിലും
വകുപ്പ് സര്‍ക്കാരില്‍
കണക്കുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
വാമനപുരം
മണ്ഡലത്തില്‍ ഉണ്ടായ
നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരം
5348.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റുമൂലം
വാമനപുരം നിയോജക
മണ്ഡലത്തില്‍ ഉണ്ടായ
നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരമായി
തെന്നൂര്‍,
പെരിങ്ങമ്മല, കല്ലറ,
വാമനപുരം, പുല്ലമ്പാറ,
നെല്ലനാട്, പനവൂര്‍,
കുറുപുഴ വില്ലേജുകളില്‍
വിതരണം ചെയ്ത
22,65,000/- രൂപാ
ആര്‍ക്കൊക്കെയാണ്
വിതരണം ചെയ്തതെന്നും
എത്ര രൂപാ വീതം വിതരണം
ചെയ്തുവെന്നും
വ്യക്തമാക്കാമോ;
(ബി)
ഇനി
ആര്‍ക്കെങ്കിലും തുക
വിതരണം
ചെയ്യാനുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ലഭിച്ച
തുക കുറവാണെന്ന്
പരാതിയുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
ഓഖിയുമായി
ബന്ധപ്പെട്ട് പാറശ്ശാലയില്‍
വിതരണം ചെയ്ത തുക
5349.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട്
കൃഷിനാശവും
വസ്തുവകകള്‍ക്ക്
നാശനഷ്ടവും
സംഭവിച്ചവര്‍ക്ക്
റവന്യൂ വകുപ്പില്‍
നിന്നും ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ പാറശ്ശാല
നിയോജകമണ്ഡലത്തില്‍
വിതരണം ചെയ്ത തുകയുടെ
പഞ്ചായത്തടിസ്ഥാനത്തിലുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഓഖിയുമായി
ബന്ധപ്പെട്ട് പാറശ്ശാല
നിയോജകമണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
നിന്നും എത്ര
അപേക്ഷകളാണ് ലഭിച്ചത്;
(ഡി)
പ്രസ്തുത
അപേക്ഷകളില്‍
എത്രയെണ്ണത്തിന് തുക
അനുവദിച്ചു ; ഇനിയും
പരിഗണിക്കാത്ത
അപേക്ഷകള്‍ എത്ര;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിവിധ
ആവശ്യങ്ങള്‍ക്ക്
വരള്ച്ചാദുരിതാശ്വാസഫണ്ടില്
നിന്ന് അനുവദിച്ചതും
ചെലവഴിച്ചതുമായ തുക
5350.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
വരള്ച്ചാദുരിതാശ്വാസഫണ്ടില്
നിന്ന് വരള്‍ച്ച,
ഭക്ഷണവും വസ്ത്രവും,
കൃഷി, വിള നഷ്ടം,
കുടിവെള്ള വിതരണം എന്നീ
ഓരോ വിഭാഗത്തിലും ഓരോ
ജില്ലക്കും അനുവദിച്ച
തുക എത്രയാണ്;
വ്യക്തമാക്കുമോ;
(ബി)
ജില്ല
തിരിച്ചുള്ള ലിസ്റ്റ്
വെളിപ്പെടുത്തുമോ;
(സി)
2015
- 16 വര്‍ഷത്തില്‍
മുകളില്‍ പറഞ്ഞ ഹെഡ്
ഓഫ് അക്കൗണ്ടില്‍
ജില്ലകള്‍ക്ക്
അനുവദിച്ചത് എത്ര
രൂപയാണ്;
(ഡി)
അവയില്‍
ഓരോ ജില്ലയും
ചെലവഴിച്ചത് എത്രയാണ്;
വിശദമായ ലിസ്റ്റ്
ലഭ്യമാക്കാമോ?
ദുരന്ത
നിവാരണത്തിന് വിവിധ
ഏജന്‍സികളുടെ ഏകോപനം
5351.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
നിവാരണത്തിന് സംസ്ഥാന
പദ്ധതി, ജില്ലാ പദ്ധതി
എന്നിവ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
തയ്യാറാക്കുമോ;
(ബി)
ദുരന്ത
നിവാരണത്തിലും
പ്രതിരോധത്തിലും വിവിധ
ഏജന്‍സികളുടെ ഏകോപനം
ഫലപ്രദമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ദുരന്ത
സാധ്യതാ മേഖലകളില്‍
ആധുനിക വാര്‍ത്താ
വിനിമയ സംവിധാനങ്ങളുടെ
ഉപയോഗം
ഫലപ്രദമാക്കുന്നതിനും
മുന്‍കൂട്ടി ദുരന്ത
സാധ്യതാ മുന്നറിയിപ്പ്
നല്‍കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സ്റ്റേററ്
ഡിസാസ്ററര്‍ റെസ്പോണ്‍സ്
ഫണ്ട്
5352.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.ഡി.
ആര്. എഫ്. (സ്റ്റേററ്
ഡിസാസ്ററര്‍
റെസ്പോണ്‍സ് ഫണ്ട് )-
ല്‍ 2016 മുതല്‍
നാളിതുവരെ
കേന്ദ്രവിഹിതവും
സംസ്ഥാന വിഹിതവും
ഉള്‍പ്പെടെ ഓരോ
വര്‍ഷവും അനുവദിച്ച തുക
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഈ
തുക ഏതെല്ലാം
ഇനങ്ങളില്‍ എത്ര വീതം
ചെലവഴിച്ചുവെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
നദീ
പരിപാലന നിധി (ആര്.എം. എഫ്.)
5353.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍,
പാലക്കാട്, മലപ്പുറം
ജില്ലകളിലെ നദീ പരിപാലന
നിധി (ആര്.എം. എഫ്.)
പിന്‍വലിച്ച്
പൊതുഫണ്ടിലേക്ക്
മാറ്റുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവുകള്‍
സര്‍ക്കാര്‍
പുറത്തിറക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവ്
റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
ലാന്റ് റവന്യൂ
കമ്മീഷണര്‍
സര്‍ക്കാരിന് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
പൊതുഫണ്ടില്‍
നിന്നും വിനിയോഗിക്കാതെ
ട്രഷറി സേവിംഗ്സ്
ബാങ്ക് അക്കൗണ്ടില്‍
കിടക്കുന്ന തുക
തിരിച്ചുപിടിക്കാനുളള
ഉത്തരവിനെ
അടിസ്ഥാനമാക്കി
ആര്.എം. എഫ് ഫണ്ട്
തിരിച്ച് പിടിക്കാനുളള
നീക്കത്തില്‍ നിന്നും
സര്‍ക്കാര്‍
പിന്തിരിയുമോ;
വ്യക്തമാക്കാമോ;
(ഇ)
ഓരോ
ജില്ലകളിലേയും ആര്.എം.
എഫ് ഫണ്ട് അതാത്
ജില്ലകളിലെ തന്നെ
നദീതീരങ്ങള്‍
സംരക്ഷിക്കുന്നതിന്
വിനിയോഗിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
5354.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതിക്കായി എത്ര
പ്രോജക്റ്റുകള്‍
സമര്‍പ്പിച്ചിട്ടുണ്ട്;
അതില്‍ എത്ര
പ്രോജക്റ്റുകള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
കുറ്റിപ്പുറം
പഞ്ചായത്തില്‍ ഭാരതപ്പുഴയുടെ
സംരക്ഷണ പ്രവൃത്തികള്‍
5355.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റിപ്പുറം
പഞ്ചായത്തിലെ
പേരമന്നൂര്
പിഷാരക്കല്‍ ദുര്‍ഗ്ഗ
ക്ഷേത്രത്തിനു സമീപം
ഭാരതപ്പുഴയുടെ വലതുകര
സംരക്ഷണ
പ്രവൃത്തിക്കായി
ഇറിഗേഷന്‍ വകുപ്പില്‍
നിന്നും ലഭിച്ച
പ്രൊപ്പോസലിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സംസ്ഥാനതല വിദഗ്ദ്ധ
സമിതി
ചുമതലപ്പെടുത്തിയത്
പ്രകാരം സബ് കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇറിഗേഷന്‍
വകുപ്പ് അവസാനമായി
സമര്‍പ്പിച്ച
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍ ഈ
പ്രവൃത്തിക്ക്
ഭരണാനുമതി നല്കുവാന്
നടപടി സ്വീകരിക്കുമോ;
കായല്‍ കയ്യേറ്റങ്ങള്‍
5356.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായല്‍ കയ്യേറ്റങ്ങളെ
കുറിച്ച് കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
കയ്യേറിയ
സ്ഥലം തിരിച്ച്
പിടിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ;
തിരുവനന്തപുരം
ജില്ലയില്‍ വെള്ളായണി
കായല്‍ കയ്യേറ്റം
ഒഴിപ്പിക്കുവാന്‍ എന്ത്
നടപടി സ്വീകരിച്ചു;
(സി)
കായല്‍
കയ്യേറ്റം
വന്‍തോതിലുള്ള
പാരിസ്ഥിതിക ആഘാതങ്ങള്‍
ഉണ്ടാക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍ കര്‍ശന
നടപടി സ്വീകരിക്കുമോ?
റയില്‍വേ
ഓവര്‍ ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന് സ്ഥലം
5357.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മാളിയേക്കല്‍ ലെവല്‍
ക്രോസ്സില്‍ റയില്‍വേ
ഓവര്‍ ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിനു
വേണ്ടി
സ്ഥലമേറ്റെടുക്കുന്ന
നടപടിയുടെ നിലവിലെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര സ്ഥലം
ഏറ്റെടുക്കേണ്ടതുണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
ഇതിന്
ചുമതലപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥനും ഓഫീസും
ഏതെന്നും
വ്യക്തമാക്കുമോ;
(ഡി)
എത്രയും
വേഗം
സ്ഥലമേറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ഹാരിസണ്‍
മലയാളം ഭൂമി ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട് നടന്ന ഉന്നതതല
യോഗങ്ങള്‍
5358.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഹാരിസണ്‍
മലയാളം കമ്പനി
അനധികൃതമായി കൈവശം
വച്ചിരിക്കുന്ന
സര്‍ക്കാര്‍ ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് ബഹു.
മുഖ്യമന്ത്രി
പങ്കെടുത്ത എത്ര
ഉന്നതതല യോഗങ്ങള്‍
നടന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
യോഗങ്ങളുടെ
മിനിട്ട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കുമ്പളങ്ങിയില്‍
റോഡ് നിര്‍മ്മാണത്തിനായി
ഏറ്റെടുത്ത സ്ഥലത്തിന്റെ
നഷ്ടപരിഹാരതുക
5359.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുമ്പളങ്ങി
പാലത്തിന്റെ അപ്രോച്ച്
റോഡ്
നിര്‍മ്മാണത്തിനായി
അധികമായി ഏറ്റെടുത്ത
സ്ഥലത്തിന്റെ
നഷ്ടപരിഹാരതുക
ലഭിക്കുന്നതിനായി
കുമ്പളങ്ങി സൗത്ത്
കമ്പിവേലിക്കകത്ത്
വീട്ടില്‍ ബീന സജീവന്
സമര്‍പ്പിച്ച
നിവേദനങ്ങളില്‍ നടപടി
സ്വീകരിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;കാരണം
വിശദമാക്കാമോ;
(ബി)
നഷ്ടപരിഹാര
തുക എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
വികസനാവശ്യത്തിന്
സ്ഥലം ഏറ്റെടുക്കുന്ന നടപടി
5360.
ശ്രീ.ജെയിംസ്
മാത്യു
,,
പി.ടി.എ. റഹീം
,,
വി. ജോയി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്‍കിട
പദ്ധതികള്‍ക്കാവശ്യമായ
സ്ഥലം ഏറ്റെടുപ്പു
നടപടികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
കഴിയാത്തതുകൊണ്ട്
പദ്ധതികള്‍
അനിയന്ത്രിതമായി
വൈകാനിടയാകുന്നത്
ഗൗരവമായി കാണുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
റെയില്‍വേ വികസനം,
ദേശീയ പാതകളുടെ വികസനം,
തിരുവനന്തപുരം-കണ്ണൂര്‍
വിമാനത്താവള വികസനം
എന്നിവയ്ക്കായി
നടന്നുവരുന്ന സ്ഥലം
ഏറ്റെടുക്കല്‍
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
വികസനാവശ്യത്തിന്
സ്ഥലം ഏറ്റെടുക്കുന്ന
നടപടികള്‍
വേഗത്തിലാക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
സ്വീവേജ്
ഫാമിന്റെ കൈവശമുള്ള ഭൂമി
കൈമാറുന്നതിന് നടപടി
5361.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
മുട്ടത്തറ വില്ലേജില്‍
സ്വീവേജ് ഫാമിന്റെ
കൈവശമുള്ള 2844
സര്‍വ്വേ നമ്പരായുള്ള
15സെന്റ് ഭൂമി മാതൃകാ
അംഗന്‍വാടികള്‍ക്കായി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയിലുള്‍പ്പെടുത്തി
സാമൂഹ്യനീതി വകുപ്പിന്
കൈമാറുന്ന നടപടിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
പദ്ധതി
യാഥാര്‍ത്ഥ്യമാക്കാന്‍
സാമൂഹ്യനീതി വകുപ്പിന്
15 സെന്റ് ഭൂമി എത്രയും
വേഗം കൈമാറുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
കാസര്‍ഗോഡ്
ജില്ലയിലെ കുറ്റിക്കോല്‍
കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്
വേണ്ടിയുള്ള സ്ഥലം
5362.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കുറ്റിക്കോല്‍
കെ.എസ്.ഇ.ബി. സബ്
സ്റ്റേഷനുവേണ്ടി
ബേഡഡുക്ക വില്ലേജിലെ
വലിയപാറയിലുള്ള സ്ഥലം
ലീസിന്
നല്‍കണമെന്നാവശ്യപ്പെട്ട്
നല്കിയ അപേക്ഷ
പരിഗണിച്ചിട്ടുണ്ടോ;
(ബി)
അപേക്ഷ
സമര്‍പ്പിച്ചത്
എന്നാണെന്നും സ്ഥലം
ലീസിനു നല്കുന്ന
പ്രോപ്പോസലിന്റെ
നിലവിലെ സ്ഥിതി
എന്താണെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രോപ്പോസല്‍ കാലതാമസം
വരുത്താതെ അടിയന്തരമായി
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പുതുതായി
ആരംഭിച്ച ലാന്‍ഡ്
ട്രിബ്യൂണലുകള്‍
5363.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി ലാന്‍ഡ്
ട്രിബ്യൂണലുകള്‍
ആരംഭിച്ചിട്ടുണ്ടോ;എങ്കില്‍
എവിടെയെല്ലാം;
(ബി)
എല്ലാ
ലാന്‍ഡ്
ട്രിബ്യൂണലുകളിലുമായി
ഇനി എത്ര കേസ്സുകള്‍
തീര്‍പ്പാക്കാനായി
നിലവിലുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
കേസ്സുകള്‍ വേഗത്തില്‍
തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ?
വരള്‍ച്ചാ
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
5364.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
രൂക്ഷ വരള്‍ച്ചയെ
അഭിമുഖീകരിക്കുന്ന
സാഹചര്യത്തില്‍
വരള്‍ച്ചാ
പ്രതിരോധത്തിനുള്ള
സ്ഥിരം സംവിധാനമെന്ന
നിലയില്‍ വാട്ടര്‍
കിയോസ്കുകള്‍
സ്ഥാപിക്കുന്ന
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
കേരളത്തില്‍
ഏതെല്ലാം മേഖലകളെയാണ്
വരള്‍ച്ചാ പ്രതികരണ
മാനദണ്ഡത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
മൃഗസംരക്ഷണ
മേഖലയെ
വരള്ച്ചാപ്രതികരണ
മാനദണ്ഡത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ജലത്തിന്റെ
ദുരുപയോഗം തടയുന്നതിനും
നിലവില്‍ വരള്‍ച്ച
ബാധിച്ച പ്രദേശങ്ങളില്‍
കുടിവെള്ളം
എത്തിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ ഫണ്ടില്‍
ഉള്‍പ്പെടുത്തിയ അരൂര്‍
മണ്ഡലത്തിലെ പ്രവൃത്തികള്‍
5365.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ ഫണ്ടില്‍
ഉള്‍പ്പെടുത്തി ഈ
സര്‍ക്കാര്‍ അരൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ് എന്ന്
വിശദമാക്കാമോ?
ഇ-രേഖ
പദ്ധതിയുടെ വിശദാംശങ്ങള്‍
5366.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ലാന്റ് ഇന്‍ഫര്‍മേഷന്‍
മിഷന്റെ "ഇ-രേഖ"
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഇ-രേഖ
പദ്ധതി പ്രകാരം
പൊതുജനങ്ങള്‍ക്ക്
ഓണ്‍ലൈനായി എന്തെല്ലാം
സേവനങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇ-രേഖ
മുഖേന ഇതുവരെ എത്ര
വില്ലേജുകളുടെ
സര്‍വ്വേ/ഭൂമി
സംബന്ധമായ രേഖകള്‍
പൂര്‍ണ്ണമായും
ഡിജിറ്റൈസ് ചെയ്യാന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)
തൃശ്ശൂ൪
ചാവക്കാട്, തലപ്പള്ളി
താലൂക്കുകളില്‍ ഉള്ള
എത്ര വില്ലേജുകളുടെ
സര്‍വ്വേ, ഭൂരേഖകള്‍
ഡിജിറ്റൈസ് ചെയ്യാന്‍
ബാക്കിയുണ്ട് എന്ന്
വില്ലേജുകളുടെ പേര്
സഹിതം അറിയിക്കാമോ;
(ഇ)
ഡിജിറ്റൈസ്
ചെയ്യാന്‍ ബാക്കിയുള്ള
വില്ലേജുകളുടെ രേഖകള്‍
ഡിജിറ്റൈസ്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഇ-ഗവേണന്‍സ്
പദ്ധതി പ്രകാരം റവന്യൂ
ഓഫീസുകളിലെ സര്‍ട്ടിഫിക്കറ്റ്
വിതരണം
5367.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ഓഫീസുകളില്‍ നിന്നും
ഇ-ഗവേണന്‍സ് പദ്ധതി
പ്രകാരം
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യുന്ന
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
തരം
സര്‍ട്ടിഫിക്കറ്റുകളാണ്
ഇപ്രകാരം വിതരണം
ചെയ്യുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
ഭരണ തലത്തില്‍
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ?
വില്ലേജ് ആഫീസുകളില്‍ നിന്ന്
ഓണ്‍ലെെനായി
സര്‍ട്ടിഫിക്കറ്റുകള്‍
5368.
ശ്രീ.റോജി
എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ആഫീസുകളില്‍ നിന്നുളള
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലെെനായി
ലഭ്യമാക്കുന്ന പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
ഓണ്‍ലെെന്‍ വഴി
ലഭിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഓണ്‍ലെെന്‍
സര്‍ട്ടിഫിക്കറ്റുകളുടെ
ആധികാരികത എങ്ങനെയാണ്
വിലയിരുത്തുന്നത് എന്ന്
വെളിപ്പെടുത്തുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ റവന്യൂ വകുപ്പിലെ
ഒഴിവുകള്‍
5369.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ റവന്യൂ
വകുപ്പില്‍ എത്ര
ജീവനക്കാരുടെ ഒഴിവുകള്‍
ഉണ്ടെന്ന്
തസ്തികതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഹോസ്ദുര്‍ഗ്ഗ്
താലൂക്കിലെ വില്ലേജ്
ഓഫീസുകളില്‍
എവിടെയൊക്കെയാണ്
ഒഴിവുകള്‍ ഉള്ളതെന്നും
ഒഴിവുകള്‍ നികത്താന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചതെന്നും
വ്യക്തമാക്കാമോ?
റവന്യൂ
അദാലത്തുകള്‍
5370.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിതലത്തില്‍
നടത്തിയ റവന്യൂ
അദാലത്തുകള്‍ക്ക്
സമാനമായി ഈ
സര്‍ക്കാരിന്റെ കാലത്ത്
അദാലത്തുകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വില്ലേജ്,
താലൂക്ക് ഓഫീസുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
ജനകീയവും,
സുതാര്യവുമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ജൈവ
വൈവിദ്ധ്യ മേഖലയായ തരിശു ഭൂമി
സംരക്ഷിക്കുവാന്‍ നടപടി
5371.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇടുക്കി
ജില്ലയില്‍ പുറപ്പുഴ
വില്ലേജില്‍ ബ്ലോക്ക്
13 ല്‍ പഴയ സര്‍വ്വേ
നമ്പര്‍ 1/154 ല്‍
വരുന്ന 18-ാം നമ്പര്‍
കുട്ടിവനത്തിലുള്ള
സര്‍ക്കാര്‍ തരിശു ഭൂമി
ജൈവ വൈവിദ്ധ്യ
മേഖലയായതിനാലും
മൂവാറ്റുപുഴയാറിന്റെ
പ്രധാന കൈവഴികളിലൊന്നായ
പുറപ്പുഴ, കുണിഞ്ഞി,
മാറിക തോടുകളുടെ ഉത്ഭവ
കേന്ദ്രമായതിനാലും ഈ
തരിശു ഭൂമി
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മണല്‍
കടത്ത് തടയുന്നതിന് നടപടികള്‍
5372.
ശ്രീ.അനില്‍
അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മണല്‍ കടത്ത്
തടയുന്നതില്‍ റവന്യു
വകുപ്പ് നടത്തുന്ന
ശ്രമങ്ങള്‍
ഫലവത്താകാത്തത്
എന്തുകൊണ്ടാണ്;
(ബി)
നദീതീര
സംരക്ഷണ നിയമം
കര്‍ശനമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
കര്‍ത്തവ്യനിര്‍വ്വഹണത്തിന്റെ
ഭാഗമായി അനധികൃത മണല്‍
കടത്തിനെതിരെ
പ്രവര്‍ത്തിക്കുന്ന
റവന്യു
ഉദ്യോഗസ്ഥര്‍ക്കെതിരെ
മണല്‍ മാഫിയയുടെ
ആക്രമണങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരം
കേസുകളില്‍
ഉദ്യോഗസ്ഥര്‍ക്ക്
സര്‍ക്കാര്‍
അഭിഭാഷകന്റെ സേവനം
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നെരുദ
ക്ലബ്ബിന് ഭൂമി അനുവദിക്കാന്‍
നടപടി
5373.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസർഗോഡ്
ജില്ലയിലെ നടക്കാവ്
നെരുദ ക്ലബ്ബിന്
പഞ്ചായത്ത്
അധീനതയിലുള്ള ഭൂമി
വിട്ട് നല്‍കിക്കൊണ്ട്
ഉത്തരവായിട്ടുണ്ടെങ്കിലും
ഇൗ ഭൂമി റവന്യൂ വകുപ്പ്
മുഖേന ക്ലബ്ബിന്
അനുവദിക്കാന്‍
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
ഭൂമി
ക്ലബ്ബിന്എപ്പോള്
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
കരിവേടകം വില്ലേജിലെ
കുടുംബങ്ങളെ
ഒഴിപ്പിക്കുന്നതിന് നടപടി
5374.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കരിവേടകം വില്ലേജിലെ
ആര്.എസ്.നംപര്‍. 36/1
ല്‍പ്പെട്ട സ്ഥലത്ത്
വര്‍ഷങ്ങളായി
താമസിച്ചുവരുന്ന 13
കുടുംബങ്ങളെ
ഒഴിപ്പിക്കുന്നതിന്
നടപടി എടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വ്രഷങ്ങള്ക്കുമുമ്പ്
രജിസ്റ്റര്‍ ചെയ്ത്
വാങ്ങി വീടും മറ്റ്
ആദായങ്ങളും നൽകുന്ന
ഭൂമിയിൽ തലമുറകളായി
താമസിച്ചു വരുന്ന
പ്രസ്തുത കുടുംബങ്ങളെ
ഒഴിപ്പിക്കുന്നതിന്‍െറ
നിജസ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(സി)
ഭൂമി
രജിസ്റ്റര്‍ ചെയ്ത്
വാങ്ങിയ കര്‍ഷകര്‍
ചെയ്ത
കുറ്റമെന്താണെന്ന്
വിശദമാക്കാമോ;
(ഡി)
അതിനടുത്തു
തന്നെ അതേ വില്ലേജില്‍
റവന്യൂഭൂമിയുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
എങ്കില്‍
പാവപ്പെട്ട കര്‍ഷകരെ
കുടിയിറക്കുന്ന നടപടി
ഒഴിവാക്കുന്നതിലേയ്ക്ക്
റവന്യൂ ഭൂമി
പ്രയോജനപ്പെടുത്തുന്നതിനുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
വില്ലേജിലെ പട്ടയം
5375.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
താലൂക്കില്‍ കാസര്‍ഗോഡ്
വില്ലേജില്‍ റി.സ.
നമ്പര്‍ 290/P എന്ന
സ്ഥലത്ത് ഇപ്പോള്‍
വീടുണ്ടോ എന്നും ഈ
വീടിന് നമ്പരുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ബി)
ഈ
വീട് എത്രകാലമായി
ഇവിടെയുണ്ടെന്നും
വീട്ടുടമ ആരാണെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സ്ഥലം എത്രകാലമായി
ആരുടെ അധീനതയീലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്ഥലത്തിന്റെ
പട്ടയത്തിനായി
ആരെങ്കിലും അപേക്ഷ
നല്‍കിയിട്ടുണ്ടോ
എന്നും പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട
ഫയല്‍ നമ്പര്‍
ഏതാണെന്നും
വ്യക്തമാക്കാമോ;
(ഇ)
ഈ
ഫയല്‍ എത്രകാലമായി
തീരുമാനമാകാതെ
കിടക്കുകയാണെന്നും ഏത്
ഓഫീസിലാണിതുള്ളതെന്നും
വ്യക്തമാക്കാമോ;
(എഫ്)
ഈ
ഫയലില്‍ എപ്പോള്‍
തീരുമാനമാകുമെന്ന്
വ്യക്തമാക്കാമോ?
അട്ടപ്പാടിയില്‍
പ്രത്യേക താലൂക്ക് രൂപീകരണം
5376.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
പ്രത്യേക താലൂക്ക്
രൂപീകരിക്കുന്നത്
സംബന്ധിച്ച് പാലക്കാട്
ജില്ലാ കളക്ടര്‍
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഇതില്‍ എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ഹെെക്കോടതിയില്‍
എന്തെങ്കിലും കേസ്സ്
നിലനില്‍ക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ഡി.പോള്‍
ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍
സ്കൂളിന്റെ ട്രസ്റ്റ് ഭൂമി
വാങ്ങിക്കൂട്ടുന്നതായ പരാതി
5377.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ തങ്കമണി
വില്ലേജില്‍ ഡി.പോള്‍
ഇന്റര്‍നാഷണല്‍
റസിഡന്‍ഷ്യല്‍ സ്കൂളിന്
ചുറ്റുമായി
ഭൂനിയമങ്ങള്‍ കാറ്റില്‍
പറത്തി പ്രസ്തുത
സ്ക്കൂളിന്റെ ട്രസ്റ്റ്
ഭൂമി
വാങ്ങികൂട്ടുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഭൂപരിഷ്ക്കരണ
നിയമത്തിലെ
നിബന്ധനകള്‍ക്ക്
വിരുദ്ധമായി പതിനഞ്ച്
ഏക്കറില്‍ കൂടുതല്‍
ഭൂമി വാങ്ങുന്നതിന്
റവന്യൂ വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ ;
വിശദമാക്കുമോ ?
ചെങ്ങറ
പുനരധിവാസ കേന്ദ്രം
5378.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചെങ്ങറ
പുനരധിവാസ
കേന്ദ്രത്തിലെ
തൊഴില്‍ശാലയുടെ
ഉല്‍ഘാടനം എന്നാണ്
നിര്‍വ്വഹിച്ചത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പുനരധിവസിക്കപ്പെട്ട
കുടുംബങ്ങള്‍ക്ക്
ഉപജീവനമാര്‍ഗ്ഗമായി
ആരംഭിച്ച
തൊഴില്‍ശാലയില്‍
ഏതൊക്കെ യൂണിറ്റുകളാണ്
പ്രവര്‍ത്തിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ.
(സി)
ഇതിനായി
എത്ര രൂപയുടെ
മെഷിനുകളും
യന്ത്രസാമഗ്രികളും
വാങ്ങിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രസ്തുത
തൊഴില്‍ശാല നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്നും എത്ര പേര്‍ക്ക്
തൊഴില്‍ നല്കാന്
സാധിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(ഇ)
ഇല്ലെങ്കില്‍
തുറന്ന്
പ്രവര്ത്തിക്കാതിരിക്കാനുളള
കാരണം വിശദാമാക്കാമോ?
റവന്യൂ
വകുപ്പില്‍ ഓണ്‍ ലൈന്‍
സംവിധാനം
5379.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ സേവനങ്ങള്‍
ഓണ്‍ ലൈനായി
നല്‍കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇ-ഡിസ്ട്രിക്റ്റ്
പദ്ധതി പ്രകാരം
ഏതെല്ലാം റവന്യൂ
ഓഫീസുകളില്‍ ഭൂ നികുതി
അടക്കുന്നതുൾപ്പെടെയുള്ള
ഓൺലൈൻ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്?
ദുരന്ത
സാദ്ധ്യതയുള്ള മേഖലകളില്‍
പാറഖനന നിരോധനം
5380.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വ്യാപകമായി ദുരന്ത
സാധ്യതയുള്ള
പ്രദേശങ്ങളില്‍ പാറഖനന
നിരോധനം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ദുരന്ത
സാധ്യതയുള്ള
പ്രദേശങ്ങളില്‍
പാറഖനനത്തിന് അനുമതി
നല്‍കരുതെന്ന് ജില്ലാ
കളക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിര്‍ദ്ദേശം നല്‍കുമോ;
(സി)
വയനാട്
ജില്ലയിലെ ചില
മേഖലകളില്‍ ദുരന്ത
നിവാരണ അതോറിറ്റി
പാറഖനനം
നിരോധിച്ചിട്ടുണ്ടോ;
ഏതെല്ലാം സ്ഥലങ്ങളിലാണ്
നിരോധിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഹാരിസണ്‍
മലയാളം കമ്പനി കൈവശം
വച്ചിരിക്കുന്ന സര്‍ക്കാര്‍
ഭൂമി
5381.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഹാരിസണ്‍ മലയാളം
കമ്പനി കൈവശം
വച്ചിരിക്കുന്ന
സര്‍ക്കാര്‍ ഭൂമി
തിരികെ എടുക്കുന്നതിന്
എന്തെല്ലാം തുടര്‍
നടപടികള്‍
കൈക്കൊണ്ടുവെന്ന്
വിശദീകരിക്കുമോ;
(ബി)
വന്‍കിട
കമ്പനിയെ സര്‍ക്കാര്‍
വഴിവിട്ട്
സഹായിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എം.ജി.
രാജമാണിക്യം
റിപ്പോര്‍ട്ട്
ലഭിച്ചതിന് ശേഷം ഭൂമി
ഏറ്റെടുക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുന്നതിന്
എന്തുകൊണ്ടാണ് ഇത്ര
കാലതാമസം വരുന്നതെന്ന്
വ്യക്തമാക്കുമോ?
കോതമംഗലം
താലൂക്കിലെ വിവിധ
വില്ലേജുകളിലെ ഭൂമിയുടെ
താരിഫ് വില
5382.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ ഇരമല്ലൂര്‍
വില്ലേജിലെ ഭൂമിയുടെ
താരിഫ് വില തൊട്ടടുത്ത
വില്ലേജുകളിലേയും
മുന്‍സിപ്പല്‍
ടൗണിലെയും താരിഫ്
വിലയുടെ അഞ്ചിരട്ടിയായി
നിശ്ചയിച്ചിട്ടുള്ളത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പൊതുമരാമത്ത്
റോഡില്‍ നെല്ലിക്കുഴി
പഞ്ചായത്തിലെ
തൃക്കാരിയൂര്‍
വില്ലേജില്‍ താരിഫ് വില
45,000/- രൂപയും
ഇരമല്ലൂരില്‍ 4.5 ലക്ഷം
രൂപയും ആണെന്നതും
പഞ്ചായത്ത് റോഡില്‍
തൃക്കാരിയൂര്‍
വില്ലേജില്‍ താരിഫ് വില
37,500/- ഉം ഇരമല്ലൂര്‍
വില്ലേജില്‍ 2.25 ലക്ഷം
രൂപയുമാണെന്നുള്ളതും
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
നിലവിലെ
താരിഫ് വില
നിശ്ചയിക്കുന്നതിന്
മുന്‍പ് മേൽ
പ്രസ്താവിച്ച
തൃക്കാരിയൂര്‍,
ഇരമല്ലൂര്‍
വില്ലേജുകളിലെ താരിഫ്
വില എത്രയായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ഡി)
കോതമംഗലം
താലൂക്കിലെ വിവിധ
വില്ലേജുകളിലെ ഭൂമിയുടെ
നിലവിലെ താരിഫ് വിലയും,
മുന്‍പുള്ള താരിഫ്
വിലയും എത്രയായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(ഇ)
കോതമംഗലം
താലൂക്കിലെ മറ്റ്
വില്ലേജുകളെ
അപേക്ഷിച്ച് ഇരമല്ലൂര്‍
വില്ലേജില്‍
വന്നിട്ടുള്ള താരിഫ്
വിലയുടെ മാറ്റം
പുനര്നിശ്ചയിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കാമോ?
മൂന്നാര്‍
ടൗണില്‍ ഡി ടി പി സി ഭൂമി
5383.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാർ
ടൗണിൽ ദേവികുളം
റോഡിനോട് ചേർന്ന്
പാർക്ക്
നിർമ്മിക്കുന്നതിന് ഡി
ടി പി സിക്ക് ഭൂമി
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇല്ലെങ്കില്‍
ഡി.ടി.പി.സി യുടെ
ബോര്‍ഡ് സ്ഥാപിച്ച്
കൊണ്ടുള്ള സ്വകാര്യ
കമ്പനിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിനും ഭൂമി
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ പൊതു
ആവശ്യങ്ങള്‍ക്കായി
സര്‍ക്കാര്‍ ഭൂമി
5384.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലത്തൂര്‍
മണ്ഡലത്തില്‍ പൊതു
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുവാന്‍
കഴിയുന്ന സര്‍ക്കാര്‍
ഭൂമിയുടെ വിശദവിവരം
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ?
നെല്‍വയല്‍
തണ്ണീര്‍തട സംരക്ഷണ
നിയമപ്രകാരം പഞ്ചായത്തുകളിലെ
ഡേറ്റാ ബാങ്ക്
5385.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍തട സംരക്ഷണ
നിയമപ്രകാരം എത്ര
പഞ്ചായത്തുകളിലാണ്
ഡേറ്റാ ബാങ്ക്
പ്രസിദ്ധീകരിക്കാന്‍
കഴിഞ്ഞതെന്ന്
വ്യക്തമാക്കുമോ;
(ബി)
എത്ര
പഞ്ചായത്തുകളില്‍
ഡേറ്റാ ബാങ്ക്
തയ്യാറാക്കുന്നത്
പൂര്‍ത്തിയായിട്ടുണ്ട്
എന്നറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
എല്ലാ
പഞ്ചായത്തുകളിലെയും
ഡേറ്റാ ബാങ്ക് എപ്പോള്‍
പ്രസിദ്ധീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
ഡേറ്റാ ബാങ്ക്
പ്രസിദ്ധീകരിച്ച
പഞ്ചായത്തുകളില്‍,
ആയതിന്മേലുള്ള
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
എന്നറിയിക്കാമോ;
(ഇ)
2008
ന് മുമ്പ് നികത്തിയതും,
വില്ലേജ്
റിക്കാര്‍ഡുകളില്‍ നിലം
എന്ന്
രേഖപ്പെടുത്തിയിരിക്കുന്നതും
ഡേറ്റാ ബാങ്കില്‍
ഉള്‍പ്പെടാത്തതുമായ
ഭൂമിയില്‍ വീട്
വയ്ക്കുന്നതിന് അനുമതി
നല്‍കിക്കൊണ്ടുള്ള
ഉത്തരവ് ഹൈക്കോടതി
റദ്ദാക്കിയ
സാഹചര്യത്തില്‍ വീട്
വയ്ക്കുന്നതിന് അനുമതി
നല്‍കുന്നത് സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(എഫ്)
ഡേറ്റാ
ബാങ്കില്‍ തെറ്റായി
ഉള്‍പ്പെട്ടിട്ടുള്ള
കാര്യങ്ങള്‍
തിരുത്തുന്നതിന്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
അന്യാധീനമാകുന്ന
അന്യസംസ്ഥാനത്തുളള ഭൂമി
5386.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാനത്തിന്
അവകാശപ്പെട്ട
അന്യസംസ്ഥാനത്തുളള ഭൂമി
അന്യാധീനമാകുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ.
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തിന്
അവകാശപ്പെട്ട
അത്തരത്തിലുള്ള ഭൂമി
നിലവില്‍ ഏതൊക്കെ
വകുപ്പുകളുടെ
കീഴിലാണുള്ളത്;
(സി)
അന്യാധീനപ്പെട്ടിട്ടുള്ള
ഭൂമി തിരിച്ച്
പിടിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
മാവേലിക്കര
താലൂക്കാഫീസില്‍
സര്‍വ്വേയര്‍മാരുടെ നിയമനം
5387.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കാഫീസില്‍
ആവശ്യത്തിന്
സര്വ്വേയര്മാരില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍വ്വേയര്‍മാരുടെ
കുറവ് കാരണം സര്‍വ്വേ
നടപടികള്‍ നടത്താന്‍
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിന് പരിഹാരം
കാണുന്നതിനായി അടിയന്തര
നടപടി സ്വീകരിക്കുമോ?
വഞ്ചിയൂര്‍
വില്ലേജിലെ റീസര്‍വ്വേ
നടപടികള്‍
5388.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ വഞ്ചിയൂര്‍
വില്ലേജിലെ റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വില്ലേജില്‍ റീസര്‍വ്വേ
പ്രകാരമുള്ള ഭൂമി തരം
തിരിവ് എന്ന് മുതല്‍
നിലവില്‍ വരുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
വ്യക്തമാക്കാമോ;
(സി)
ടി
വില്ലേജില്‍ സര്‍വ്വേ
നമ്പരുകളിലെ തെറ്റുകള്‍
കാരണം ഭൂമി ഇടപാടുകള്‍
നടക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ടി
വില്ലേജില്‍ റീസര്‍വ്വേ
പ്രകാരമുള്ള സര്‍വ്വേ
നമ്പരുകള്‍
പ്രാബല്യത്തിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഭൂമി മറിച്ചു വില്‍ക്കുന്നത്
നിയന്ത്രിക്കാന്‍ നടപടി
5389.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂപരിഷ്കരണ
നിയമത്തില്‍ ഇളവു
ലഭിച്ചവര്‍ ഭൂമി
മറിച്ചു വില്ക്കുന്നതു
നിയന്ത്രിക്കാനായി
റവന്യൂവകുപ്പ് നിയമ
ഭേദഗതി
കൊണ്ടുവന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇത്
സംബന്ധിച്ച്
നിയമവകുപ്പിന്റെ ഉപദേശം
തേടിയിരുന്നോ; എങ്കില്‍
നിയമവകുപ്പിന്റെ
ശിപാര്‍ശകള്‍
എന്തെല്ലാമായിരുന്നു?
ഓഖി ചുഴലിക്കാറ്റ്
നഷ്ടപരിഹാരം
T 5390.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍ ഓഖി
ചുഴലിക്കാറ്റിനോട്
അനുബന്ധിച്ചുണ്ടായ
പ്രകൃതിദുരന്തത്തില്‍
നാശനഷ്ടം
സംഭവിച്ചവര്‍ക്ക്
നിലവില്‍ സര്‍ക്കാര്‍
നല്കിയ നഷ്ടപരിഹാരം
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ;
(ബി)
നഷ്ടപരിഹാരയിനത്തില്‍
നിലവില്‍ എത്ര
ആളുകള്‍ക്ക് എത്ര
തുകവീതം
ലഭ്യമാക്കാനുണ്ട്;
വിശദമാക്കാമോ?
കുടുംബക്ഷേമ പദ്ധതി (FBS)
T 5391.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബക്ഷേമ
പദ്ധതിയിലേക്ക് (FBS)
നല്‍കാനുള്ള തുക എത്ര
രൂപ
കുടിശ്ശികയായിട്ടുണ്ടെന്ന്
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് പ്രത്യേകം
വിശദമാക്കാമോ;
(ബി)
പ്രസ്തുത കുടിശ്ശിക
കൊടുക്കുന്നതിന്
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് എത്ര തുക
ലഭിക്കേണ്ടതുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അവസാനമായി
കേന്ദ്രസര്‍ക്കാര്‍
പ്രസ്തുത ഇനത്തില്‍
എന്നാണ് തുക
അനുവദിച്ചിട്ടുള്ളത്;വ്യക്തമാക്കാമോ;
ഭവന
നിര്‍മ്മാണ വായ്പയില്‍
ഒറ്റത്തവണ തീര്‍പ്പാക്കല്‍
പദ്ധതി
5392.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വായ്പ
എടുത്ത് കുടിശ്ശികയായി
ജപ്തി നടപടികള്‍
നേരിടുന്നവരെ
സഹായിക്കുന്ന ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
ഭവന നിര്‍മ്മാണ വകുപ്പ്
നടപ്പിലാക്കുന്നുണ്ടോ;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങളും
ഗുണഭോക്താക്കള്‍
ആകുന്നതിനുള്ള
മാനദണ്ഡങ്ങളും
വിശദമാക്കുമോ?
ചങ്ങനാശ്ശേരിയില്‍
ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ
വസ്തുവില്‍ നിര്‍മ്മാണ പദ്ധതി
5393.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
റവന്യൂ ടവറിനു സമീപം
കേരള സംസ്ഥാന ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
ഉടമസ്ഥതയിലുളള
വസ്തുവില്‍
നാളിതുവരെയും ഒരു
നിര്‍മ്മാണ പദ്ധതിയും
നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
ചങ്ങനാശ്ശേരി
ടൗണിന്റെ പ്രധാന
ഭാഗത്തുള്ള ഈ സ്ഥലത്ത്
പാര്‍പ്പിട സമുച്ചയം
നിര്‍മ്മിക്കുന്നതിനോ
മറ്റ് ഏതെങ്കിലും
പ്രയോജനകരമായ
നിര്‍മ്മാണ
പ്രവര്‍ത്തികള്‍
നടപ്പിലാക്കുന്നതിനോ
നടപടി സ്വീകരിക്കുമോ?