ഹോട്ടലുകളില്‍
അമിതവില ഈടാക്കുന്നത്
തടയുന്നതിന് നടപടി
288.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍
ഭക്ഷണത്തിന് അമിതവില
ഈടാക്കുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ഭക്ഷണശാലകള്‍ക്ക്
വൃത്തിയുടെ
അടിസ്ഥാനത്തില്‍
റേറ്റിംഗ്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
ഇതര സംസ്ഥാനക്കാര്‍
വെജിറ്റേറിയന്‍
ഹോട്ടല്‍ എന്ന പേരില്‍
ഭക്ഷണത്തിന് അമിതവില
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അത് തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കാമോ?
പെട്രോളിലും ഡീസലിലും മായം
289.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പെട്രോള്‍ പമ്പുകളില്‍
നടന്ന റെയ്ഡില്‍
പെട്രോളിലും ഡീസലിലും
വ്യാപകമായി മായം
കലര്‍ത്തുന്നതും
പെട്രോള്‍
അടിക്കുമ്പോള്‍
കാണിക്കുന്ന റീഡിംഗ്
അമിത വേഗത്തിലാക്കി
മാറ്റി കൃത്രിമത്വം
കാണിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഉപഭോക്താവിന് അയാള്‍
നല്കുന്ന തുകയ്ക്ക്
അര്‍ഹമായ അളവില്‍
ഇന്ധനം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍
എന്തെങ്കിലും നടപടി
ഗവണ്മെന്റ്
സ്വീകരിക്കുമോ;
(സി)
ഇത്തരം
ചൂഷണങ്ങള്‍
ഒഴിവാക്കുന്നതിനും
ഉപഭോക്താവിന്റെ
താല്‍പ്പര്യം
സംരക്ഷിക്കുന്നതിനുമാവശ്യമായ
നടപടി സ്വീകരിക്കുമോ?
വിശപ്പ് രഹിത കേരളം പദ്ധതി
290.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'വിശപ്പ് രഹിത കേരളം'
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ഏതൊക്കെ
ജില്ലകളില്‍
നടപ്പിലാക്കി; എല്ലാ
ജില്ലകളിലും
നടപ്പിലാക്കുന്ന വിഷയം
പരിഗണനയിലുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ഭക്ഷ്യ
ഗുണനിലവാര പരിശോധനാ ലാബുകള്‍
291.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഗുണനിലവാര
പരിശോധനാ ലാബുകള്‍
കേരളത്തില്‍
എത്രയെണ്ണമുണ്ട് ;
എവിടെയൊക്കെ
പ്രവര്‍ത്തിക്കുന്നു;
വ്യക്തമാക്കാമോ;
(ബി)
കേന്ദ്രസര്‍ക്കാരിനുകീഴില്‍
എത്ര;
സംസ്ഥാനസര്‍ക്കാരിനുകീഴില്‍
എത്ര; വ്യക്തമാക്കാമോ;
(സി)
ഓരോ
ലാബിലും ഈടാക്കുന്ന
പരിശോധനാഫീസ് ഓരോ
ഇനത്തിലും
എത്രയൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി)
നിലവിലുള്ള
നിരക്ക് അമിതമാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;നിരക്ക്
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പൊതുവിതരണ
സമ്പ്രദായം
ശക്തിപ്പെടുത്താന്‍ നടപടി
292.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പൊതുവിതരണ
സമ്പ്രദായം
ശക്തിപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യഭദ്രതാ
നിയമം സംസ്ഥാനത്ത്
പൂര്‍ണ്ണമായി
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
ഭക്ഷ്യഭദ്രതാ
നിയമം നടപ്പിലാക്കി
കേന്ദ്രവിഹിതം
പൂര്‍ണ്ണമായി
നേടിയെടുക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഇ)
പൊതുവിതരണം
ശക്തിപ്പെടുത്തി
വിലക്കയറ്റം
നിയന്ത്രിക്കാന്‍
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭക്ഷ്യസുരക്ഷാ
നിയമം
293.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ നിയമം
പ്രാബല്യത്തില്‍
വന്നതെന്നാണ്; ഈ നിയമം
മൂലം നടത്താന്‍
സാധിക്കുന്ന
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഈ നിയമം
പ്രാബല്യത്തിലായിട്ടും
അരി, മറ്റ് നിത്യോപയോഗ
ഭക്ഷ്യ, പച്ചക്കറികളുടെ
വിലയിൽ യാതൊരു മാറ്റവും
ഇല്ലാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ നിയമം വന്നശേഷം ഈ
വിഷയത്തില്‍ എന്തൊക്കെ
പൊതു നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
നിയമപ്രകാരം
കേരളത്തില്‍ ഏതെങ്കിലും
സ്ഥാപനത്തിന്റെയോ,
വ്യക്തിയുടെയോ പേരില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്ത്നിത്യോപയോഗ
ഭക്ഷ്യസാധനങ്ങളില്‍
മായം കലര്‍ത്തി വില്പന
നടത്തി കേരളീയരെ കടുത്ത
അസുഖങ്ങളിലേക്ക്
തള്ളിവിടുന്ന
കച്ചവടക്കാര്‍ക്കെതിരെ
നിലവിലുള്ള നിയമം
പര്യാപ്തമല്ല എന്ന
സംഗതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
കാലഹരണപ്പെട്ട
നിയമത്തിനുപകരം
പുതുക്കിയ നിയമത്തിലൂടെ
ഇത്തരം
വ്യാപാരികള്‍ക്ക്
പരമാവധി ശിക്ഷ
നല്കാന് നടപടി
സ്വീകരിക്കുമോ;
(എഫ്)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ
പരിശോധനയ്ക്കായി
നിയമിക്കപ്പെട്ട വിവിധ
സ്ക്വാഡുകള്‍,
ഉദ്യോഗസ്ഥര്‍
എന്നിവരുടെ എണ്ണവും ,
വിശദാംശങ്ങളും ജില്ല
തിരിച്ച്
വെളിപ്പെടുത്തുമോ;
(ജി)
ഈ സര്‍ക്കാര്‍
കാലയളവില്‍
ഭക്ഷ്യസാധനങ്ങളില്‍
മായം കലര്‍ത്തിയതുമായി
ബന്ധപ്പെട്ട് ചാര്‍ജ്
ചെയ്ത കേസുകള്‍
എത്രയുണ്ടെന്ന് ജില്ല
തിരിച്ച് വിശദമാക്കാമോ?
വര്‍ക്കല താലൂക്കിലെ റേഷന്‍
കാര്‍ഡ് അപേക്ഷകള്‍
294.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വര്‍ക്കല
താലൂക്കില്‍ റേഷന്‍
കാര്‍ഡ്
അനുവദിക്കുന്നതിനും
അനുവദിച്ചവയില്‍
തിരുത്തല്‍
വരുത്തുന്നതിനുമായി
എത്ര അപേക്ഷകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ?
ദേവികുളം മണ്ഡലത്തില്‍ പുതിയ
റേഷന്‍ കാര്‍ഡ് വിതരണം
295.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
പുതിയ റേഷന്‍ കാര്‍ഡ്
വിതരണം
പൂര്‍ത്തീകരിച്ചോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പൂര്‍ത്തീകരിച്ചെങ്കില്‍
എത്ര റേഷന്‍
കാര്‍ഡുകളാണ് വിതരണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
നിലവില്‍ എത്ര റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്തെന്നും ഇനിയെത്ര
റേഷന്‍ കാര്‍ഡുകള്‍
വിതരണം
ചെയ്യാനുണ്ടെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ?
ആലത്തൂര്‍ താലൂക്ക് സപ്ലൈ
ഓഫീസിലെ റേഷൻ കാർഡ് വിതരണം
296.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക് സപ്ലൈ
ഓഫീസില്‍ നിന്നും എത്ര
പുതിയ റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്തിട്ടുണ്ട്;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകളിലെ
ബി.പി.എല്‍ , എ.പി.എല്‍
സംബന്ധിച്ച അപാകതകള്‍
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകള്‍ ആലത്തൂര്‍
താലൂക്ക് സപ്ലൈ
ഓഫീസില്‍
ലഭിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
ഇതില്‍
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡിനുള്ള
അപേക്ഷകള്‍
297.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡിനുള്ള അപേക്ഷ
സ്വീകരിക്കുന്ന നടപടി
ആരംഭിച്ചിട്ടുണ്ടോ;
പുതിയ റേഷന്‍ കാര്‍ഡിന്
അപേക്ഷിക്കുന്നവര്‍
എന്തെല്ലാം രേഖകളാണ്
ഹാജരാക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ബി)
അര്‍ഹരായവര്‍ക്ക്
റേഷന്‍ ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
സർക്കാർ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡുകളില്‍
വന്നിട്ടുളള അപാകതകള്‍
298.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡുകളില്‍
വന്നിട്ടുളള അപാകതകള്‍
മൂലം
ചികിത്സാനുകൂല്യങ്ങള്‍,
ഭവന പദ്ധതി തുടങ്ങി
നിരവധി ആനുകൂല്യങ്ങള്‍
മുടങ്ങുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
അപാകതകള്‍
പരിഹരിച്ച് മുഴുവന്‍
കാര്‍ഡുകളും
എന്നത്തേക്ക് വിതരണം
ചെയ്യുവാന്‍ കഴിയും
എന്ന് വിശദമാക്കാമോ;
(ഡി)
പുതിയ
റേഷന്കാര്ഡുകള്ക്കായുളള
അപേക്ഷകള്‍
സ്വീകരിക്കുന്നത്
പുനരാരംഭിച്ചിട്ടുണ്ടോ;
(ഇ)
പുതിയ
റേഷന്‍ കാര്‍ഡ്
ലഭിക്കുന്നതിനുവേണ്ട
നടപടിക്രമങ്ങള്‍
വിശദീകരിക്കാമോ?
പുതിയ
റേഷന്‍കാര്‍ഡ് ലഭിക്കുന്നതിന്
ശിപാര്‍ശ കത്ത്
299.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍കാര്‍ഡ്
ലഭിക്കുന്നതിന് എം എല്‍
എ മാരുടെ ശിപാര്‍ശ
കത്ത് ഹാജരാക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
റേഷന്‍
കാര്‍ഡ് ലഭിക്കുന്നതിന്
ആരുടെയൊക്കെ
സാക്ഷ്യപത്രങ്ങളാണ്
സ്വീകാര്യമായിട്ടുളളത്;വിശദമാക്കാമോ;
(സി)
മറ്റൊരു
റേഷന്‍ കാര്‍ഡിലും പേര്
ഉള്‍പ്പെട്ടിട്ടില്ല
എന്ന സാക്ഷ്യപത്രം
ഏതെല്ലാം രേഖകള്‍
പരിശോധിച്ചാണ്
നല്കാന് കഴിയുക; ആയത്
സാക്ഷ്യപ്പെടുത്താന്‍
എം എല്‍ എ യെ
നിര്‍ദ്ദേശിച്ച്
ഉത്തരവുണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
പുതിയ
റേഷന്‍കാര്‍ഡിനുള്ള അപേക്ഷ
300.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ക്ഷേമ
പെന്‍ഷനുകള്‍,ചികിത്സാ
സഹായങ്ങള്‍
എന്നിവയ്ക്ക്
അപേക്ഷിക്കുന്നതിന്
റേഷന്‍ കാര്‍ഡ്
ആവശ്യമാകയാല്‍ പുതിയ
റേഷന്‍കാര്‍ഡിനായി
അപേക്ഷകള്‍
സ്വീകരിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പുതിയ
റേഷന്‍കാര്‍ഡിനുള്ള
അപേക്ഷയോടൊപ്പം
ഹാജരാക്കേണ്ട രേഖകള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
വിവിധ വിഭാഗങ്ങള്‍ക്ക്
പല നിറങ്ങളില്‍
നല്‍കിയിട്ടുള്ള
റേഷന്‍കാര്‍ഡുകളുടെ
നിറം
ഏകീകരിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
റേഷന്‍
മുന്‍ഗണനാ പട്ടികയില്‍
കടന്നുകൂടിയിട്ടുള്ള
അപാകതകള്‍ എത്രത്തോളം
പരിഹരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പുതിയ
റേഷന്‍കാര്‍ഡുകളിലെ
തെറ്റുതിരുത്തല്‍
301.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍കാര്‍ഡുകളിലെ
തെറ്റു
തിരുത്തുന്നതിനും
ആക്ഷേപങ്ങള്‍
പരിഹരിക്കുന്നതിനും
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റേഷന്‍കാര്‍ഡുകള്‍
ആക്ഷേപങ്ങള്‍
പരിഹരിച്ച്
അടിയന്തരമായി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
റേഷന്‍
കടകള്‍ വഴി നല്കി വരുന്ന
ഭക്ഷ്യവസ്തുക്കള്‍
302.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
ലക്ഷം റേഷന്‍ കാര്‍ഡ്
ഉടമകളാണ്
സംസ്ഥാനത്തുള്ളതെന്ന്
ഇനംതിരിച്ച്
വ്യക്തമാക്കാമോ; ഓരോ
വിഭാഗം റേഷന്‍ കാര്‍ഡ്
ഉടമകള്‍ക്കും റേഷന്‍
കടകള്‍ വഴി എന്തൊക്കെ
ഭക്ഷ്യവസ്തുക്കളാണ്
നിലവില്‍ നല്കി
വരുന്നതെന്നും ഇവയ്ക്ക്
ഓരോന്നിനും എത്ര തുക
വീതമാണ്
ഗുണഭോക്താക്കള്‍
നല്‍കേണ്ടതെന്നും ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പൊതു വിപണിയില്‍ അരി
അടക്കമുള്ള നിത്യോപയോഗ
സാധനങ്ങളുടെ വില ഉയരാതെ
നിയന്ത്രിച്ചുനിര്‍ത്തുന്നതിന്
ഈ മേഖലയിലെ
കരിഞ്ചന്തക്കാരെയും
പൂഴ്ത്തിവയ്പുകാരെയും
കൃത്രിമക്ഷാമം
സൃഷ്ടിച്ച് കൊള്ളലാഭം
നേടുന്നവരെയും
കണ്ടെത്തുന്നതിനും
നിയന്ത്രിക്കുന്നതിനും
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെ
എന്ന് വ്യക്തമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട്
നടത്തിയ റെയ്ഡുകളുടെയും
എടുത്ത കേസുകളുടെയും
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(സി)
പൂര്‍ണ്ണമായും
മറ്റ് സംസ്ഥാനങ്ങളില്‍
നിന്നും നിത്യോപയോഗ
സാധനങ്ങള്‍ അടക്കം
എത്തിക്കേണ്ട സംസ്ഥാനം
എന്ന നിലയില്‍
വിലക്കയറ്റം
പിടിച്ചുനിര്‍ത്തുന്നതിന്
സര്‍ക്കാര്‍ നടത്തുന്ന
ശ്രമങ്ങള്‍ എന്തൊക്കെ
എന്നും സബ്സിഡി
നിരക്കില്‍ കൂടുതല്‍
ഭക്ഷ്യ വസ്തുക്കള്‍
റേഷന്‍ ഷോപ്പുകള്‍ വഴി
വിതരണം നടത്തുന്നതിനും
വിലക്കയറ്റം
ഉണ്ടാകാതിരിക്കാനും
ദീര്‍ഘകാല പദ്ധതികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റേഷന്‍
കടകളില്‍ ഇ-പോസ് മെഷീന്
303.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ ഇ-പോസ്
മെഷീന് സ്ഥാപിക്കുന്ന
പ്രവൃത്തികളുടെ പുരോഗതി
വിശദമാക്കുമോ;
(ബി)
പരീക്ഷണാര്‍ത്ഥം
സ്ഥാപിക്കപ്പെട്ട
മെഷീനുകള്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
എല്ലാ റേഷന്‍ കടകളിലും
ഇ-പോസ് മെഷീനുകള്‍
സ്ഥാപിക്കുന്ന
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(ഡി)
ഇ-പോസ്
മെഷീനുകള്‍
പ്രവര്‍ത്തനസജ്ജമാകുമ്പോള്‍
ആധാര്‍
കാര്‍ഡില്ലാത്തവര്‍ക്ക്
റേഷന്‍ ലഭിക്കാത്ത
അവസ്ഥയുണ്ടാകുമോ;
വിശദീകരിക്കുമോ?
റേഷന്‍
കാര്‍ഡിലെ ആനുകൂല്യം
കൈപ്പറ്റുന്നവര്‍
304.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്നവര്‍ ഇപ്പോഴും
റേഷന്‍ കാര്‍ഡിലെ
ആനുകൂല്യം
കൈപ്പറ്റുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇപ്രകാരം ആനുകൂല്യം
കൈപ്പറ്റുന്നവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡില്‍ പേരുചേര്‍ക്കാന്‍
സമയപരിധി
305.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
റേഷന്‍കാര്‍ഡ്
എടുക്കുന്നതിനും
റേഷന്‍കാര്‍ഡില്‍ പേരു
ചേര്‍ക്കുന്നതിനുമുള്ള
സമയപരിധി പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പുതിയ അപേക്ഷകള്‍
സ്വീകരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; വിശദ
വിവരം ലഭ്യമാക്കുമോ?
റേഷന്‍
കാര്‍ഡുകള്‍
306.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ.എ.വൈ., മുന്‍ഗണന,
മുന്‍ഗണനേതരം
(സബ്സിഡി),
മുന്‍ഗണനേതരം (നോണ്‍
സബ്സിഡി) റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്യുവാനായി
സര്‍ക്കാര്‍ സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
സ്വന്തമായി
വീടില്ലാത്തവര്‍ക്ക്
റേഷന്‍ കാര്‍ഡ്
ലഭിക്കാനുള്ള മാനദണ്ഡം
എന്തെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാര്‍ഡ് വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക് നാളിതുവരെ
റേഷന്‍ കാര്‍ഡ് നല്കി
എന്നും നല്‍കിയതില്‍
അനര്‍ഹരായി എത്ര പേര്
കാര്‍ഡുകള്‍ കൈപ്പറ്റി
എന്നും അതിലെ
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍/മറ്റു
ജീവനക്കാര്‍
(സ്വകാര്യം)/ഗള്‍ഫ്
മലയാളികള്‍ എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റേഷന്‍ കാര്‍ഡ് വിതരണം
കുറ്റമറ്റതാക്കാനും
അനര്‍ഹരെ കണ്ടെത്തി
ഒഴിവാക്കാനും
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
ധിക്കരിക്കുന്നവര്‍ക്കെതിരെ
കര്‍ശന ശിക്ഷാനടപടികള്‍
കൈക്കൊള്ളാനും
നാളിതുവരെ റേഷന്‍
കാര്‍ഡില്ലാത്ത
അപേക്ഷകര്‍ക്ക്
കാര്ഡു് ലഭ്യമാക്കല്‍
ഉറപ്പു വരുത്താനും
എന്തു നടപടി
സ്വീകരിച്ചു
വരുന്നുവെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കുമോ?
റേഷന്‍
ലഭ്യമാക്കാന്‍ ആധാര്‍ കാര്‍ഡ്
307.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-പോസ് യന്ത്രങ്ങള്‍
വഴി റേഷന്‍
ലഭ്യമാക്കാന്‍ ആധാര്‍
കാര്‍ഡ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
(ബി)
ആധാര്‍
കാര്‍ഡ്
ലഭ്യമാക്കാത്തവര്‍ക്ക്
റേഷന്‍ ലഭ്യമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
രാജ്യത്ത്
ആധാര്‍ കാര്‍ഡ് ഇതുവരെ
നിര്‍ബന്ധമാക്കാത്ത
സാഹചര്യത്തില്‍ ആധാര്‍
കാര്‍ഡ്
ഇല്ലാത്തവര്‍ക്ക്
റേഷന്‍ നിഷേധിക്കുന്നത്
നിയമവിരുദ്ധമല്ലേയെന്ന്
പരിശോധിച്ച്
വ്യക്തമാക്കുമോ
മുന്‍ഗണനാ
പട്ടികയില്‍ നിന്നും
ഒഴിവാക്കിയവര്‍
308.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാനിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി തയ്യാറാക്കിയ
മുന്‍ഗണനാ ലിസ്റ്റില്‍
കടന്ന് കൂടിയിട്ടുളള
വ്യാപക തെറ്റുകള്‍
തിരുത്തുന്നതിനുളള
നടപടി ഏത്
ഘട്ടത്തിലാണ്;
(ബി)
മുന്‍ഗണനാ
ലിസ്റ്റില്‍
അനധികൃതമായി
ഉള്‍പ്പെട്ട
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍, വാഹന
ഉടമകള്‍, 1200 ചതുരശ്ര
അടിയിലധികമുളള
വീട്ടില്‍
താമസിക്കുന്നവര്‍
എന്നിവരെ ഒഴിവാക്കുന്ന
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
ഓരോ
വിഭാഗത്തിലും
അനധികൃതമായി മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെട്ടിരുന്നവരുടെ
എണ്ണം
കണക്കാക്കിയിട്ടുണ്ടോ ;
വ്യക്തമാക്കുമോ ;
(ഡി)
മുന്‍ഗണനാ
പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുളള
അംഗപരിമിതരെ 1200 ചതു.
അടി വീടുളള കാരണത്താല്‍
മുന്‍ഗണനാ പട്ടികയില്‍
നിന്നും
ഒഴിവാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഇ)
വീല്‍ചെയറില്‍
ജീവിതം തളളി
നീക്കുവാന്‍
വിധിക്കപ്പെട്ടവരെ
മേല്പറഞ്ഞ
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍
പട്ടികയില്‍ നിന്നും
ഒഴിവാക്കാതെ അവരെ
മുന്‍ഗണനാ പട്ടികയില്‍
തന്നെ
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പുതിയ
റേഷന്‍ കടകള്‍
309.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പുതിയ
റേഷന്‍ കടകള്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ പട്ടിക ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ ഏതെങ്കിലും
റേഷന്‍ കടകള്‍
അടച്ചുപൂട്ടിയിട്ടുണ്ടോ;
(ഡി)
ഈ
സർക്കാർ മലപ്പുറം
ജില്ലയില്‍ ഏതെങ്കിലും
റേഷന്‍ കടകള്‍
അടച്ചുപൂട്ടിയിട്ടുണ്ടോ;
എങ്കിൽ അതിനുള്ള
കാരണങ്ങൾ
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ ?
പാറശ്ശാല മണ്ഡലത്തില്‍
അനുവദിച്ച റേഷന്‍
കാര്‍ഡുകളുടെ എണ്ണം
310.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സംവിധാനം
കുറ്റമറ്റതാക്കാന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
പുതുതായി
അനുവദിച്ചിട്ടുള്ള
റേഷന്‍ കാര്‍ഡുകളുടെ
എണ്ണം പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കാമോ?
(സി)
അപേക്ഷ
നല്‍കിയിട്ടും ഇനിയും
റേഷന്‍കാര്‍ഡ്
ലഭിക്കാനുള്ളവര്‍
എത്രയാണെന്നുള്ള വിവരം
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
റേഷന്‍
മൊത്ത വിതരണം
311.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ മൊത്ത വിതരണം
സ്വകാര്യവ്യക്തികളെ
ഒഴിവാക്കി
നടപ്പിലാക്കാന്‍
പദ്ധതികളുണ്ടോ;
(ബി)
വ്യാപകമായ
തോതില്‍
ആക്ഷേപമുണ്ടാക്കുന്ന
പഴയരീതി ഒഴിവാക്കി
പൊതുമേഖലയിലോ, സഹകരണ
മേഖലയിലോ
ഭക്ഷ്യമൊത്തവിതരണം
നടപ്പിലാക്കാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ?
നിര്‍ധന
വിഭാഗങ്ങള്‍ക്ക്
ഭക്ഷ്യധാന്യങ്ങള്‍
312.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ധന
വിഭാഗങ്ങള്‍ക്ക്
സൗജന്യമായും കുറഞ്ഞ
വിലക്കും വിതരണം
ചെയ്യാനുള്ള ഭക്ഷ്യ
ധാന്യങ്ങള്‍
പൊതുവിപണിയില്‍ മറിച്ചു
വില്‍ക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
യഥാര്‍ത്ഥ
ഗുണഭോക്താക്കള്‍ക്ക്
ഭക്ഷ്യധാന്യങ്ങള്‍
ലഭിക്കുന്നതിന്
തടസ്സമുണ്ടാക്കുന്നുണ്ടോയെന്ന്
പരിശോധിക്കുമോ;
(സി)
നിര്‍ധനര്‍ക്കും
മുന്‍ഗണനാ
വിഭാഗങ്ങള്‍ക്കും
ലഭിക്കേണ്ട
ഭക്ഷ്യധാന്യങ്ങള്‍
തടസ്സമില്ലാതെ
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വിതരണം ചെയ്യുന്ന സാധനങ്ങള്‍
313.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കമ്പോളത്തില്‍
ഫലപ്രദമായി
ഇടപെടുന്നതിനും
സാധനങ്ങളുടെ വിലനിലവാരം
പിടിച്ചു
നിര്‍ത്തുന്നതിനുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
ഔട്ട് ലെറ്റുകള്‍ വഴി
വിതരണം ചെയ്യുന്ന
സാധനങ്ങള്‍ അനര്‍ഹര്‍
തട്ടിയെടുക്കുന്നത്
ഒഴിവാക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചത് എന്ന്
വിശദമാക്കാമോ ?
സിവില്‍
സപ്ലൈസിന്റെ കീഴില്‍ പ്രൈസ്
മോണിറ്ററിംഗ് സെല്‍
314.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസിന്റെ കീഴില്‍
പ്രൈസ് മോണിറ്ററിംഗ്
സെല്‍ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനത്ത്
അവശ്യസാധനങ്ങള്‍ക്ക്
അടിക്കടി ഉണ്ടാകുന്ന
വിലക്കയറ്റം
തടയുന്നതിന് എന്തെല്ലാം
കാര്യങ്ങളാണ് പ്രൈസ്
മോണിറ്ററിംഗ്
സെല്ലിന്റെ
പ്രവര്‍ത്തനത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സെല്ലിന്റെ ഘടന,
പ്രവര്‍ത്തനം എന്നിവ
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വിലക്കയറ്റം
തടയാന്‍ നടപടി
315.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗ
സാധനങ്ങള്‍ക്ക്
ഉണ്ടാകുന്ന വിലക്കയറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
അവശ്യവസ്തുക്കളുടെ
വില
316.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍ സപ്ലൈകോ
വഴി വിതരണം
നടത്തിക്കൊണ്ടിരിക്കുന്ന
അവശ്യവസ്തുക്കളുടെ വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സപ്ലൈകോ
വഴി വിതരണം ചെയ്യുന്ന
അവശ്യവസ്തുക്കളുടെ വില
വര്‍ദ്ധിപ്പിക്കുന്നുവെന്ന
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ?
ഭക്ഷ്യധാന്യങ്ങളുടെ
വിലവര്‍ദ്ധനവ്
317.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
വഴി വിതരണം ചെയ്യുന്ന
സബ്സിഡിയുള്ള
ഭക്ഷ്യധാന്യങ്ങള്‍ക്ക്
വിലവര്ദ്ധനയുണ്ടാവില്ലെന്ന്
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള ഉത്തരവോ
പ്രഖ്യാപനമോ
നടത്തിയിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളിലേക്കും
ജയിലുകളിലേക്കും
അംഗന്‍വാടികളിലേക്കും
ഭക്ഷ്യവകുപ്പ് മുഖേന
വിതരണം ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങളുടെ വില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
കാലയളവില്‍ എത്ര
പ്രാവശ്യം
വിലവര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
സ്ഥാപനങ്ങളിലേക്കുള്ള
ഭക്ഷ്യധാന്യങ്ങളുടെ
വിതരണത്തെപ്പോലും
പ്രതികൂലമായി
ബാധിക്കുന്ന തരത്തില്‍
വിലക്കയറ്റമുണ്ടായ
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യ
സിവില്‍ സപ്ലൈസ് വകുപ്പ്
ചെലവഴിച്ച തുക
318.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍, ഭക്ഷ്യ
സിവില്‍ സപ്ലൈസ്
വകുപ്പിന് ബഡ്ജറ്റില്‍
വകയിരുത്തിയ ആകെ
തുകയില്‍ എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ ഭക്ഷ്യ
സിവില്‍ സപ്ലൈസ്
വകുപ്പുകളില്‍ വിവിധ
സംസ്ഥാന
പദ്ധതികള്‍ക്കായി
വകയിരുത്തിയ തുകയും
ചെലവഴിച്ച തുകയും
പദ്ധതി തിരിച്ച്
ലഭ്യമാക്കാമോ?
സപ്ലൈകോയ്ക്ക്
നല്‍കേണ്ടതും ബാങ്കില്‍
അടയ്ക്കേണ്ടതുമായ തുക
319.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം നെല്ല് സംഭരണം
നടത്തിയ വകയില്‍ എത്ര
കോടി രൂപ സംസ്ഥാന
സര്‍ക്കാര്‍
സപ്ലൈകോയ്ക്ക്
നല്‍കാനുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ഷകരില്‍
നിന്നും നെല്ല് സംഭരണം
നടത്തിയ വകയില്‍
സപ്ലൈകോ ഇനി ബാങ്കില്‍
അടയ്ക്കാനുള്ള തുക
എത്രയാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
തുക ഉടന്‍ ബാങ്കില്‍
അടച്ചില്ലെങ്കില്‍
കര്‍ഷകര്‍
നിയമനടപടികള്‍
നേരിടേണ്ടി വരുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതൊഴിവാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
വാതില്‍പ്പടി
വിതരണം, സബ്സിഡി
സാധനങ്ങളുടെ വില്‍പ്പന,
ഇ-പോസ് യന്ത്രങ്ങള്‍
സ്ഥാപിക്കല്‍
എന്നിങ്ങനെ വിവിധ
പ്രവര്‍ത്തനങ്ങള്‍
ചെയ്ത വകയില്‍ സംസ്ഥാന
ഗവണ്മെന്റ്
സപ്ലൈകോയ്ക്ക് ഇനി എത്ര
തുക വീതം
നല്‍കാനുണ്ടെന്നു
വ്യക്തമാക്കാമോ;
കൊട്ടാരക്കരയിലെ
സപ്ലൈകോ സൂപ്പര്‍
മാര്‍ക്കറ്റ്
320.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
സപ്ലൈകോയ്ക്ക് വേണ്ടി
ഗോഡൗണ്‍
നിര്‍മ്മിക്കുന്നതിനായി
പണം അനുവദിച്ചതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കൊട്ടാരക്കരയിലെ
സപ്ലൈകോ സൂപ്പര്‍
മാര്‍ക്കറ്റ്
പൊതുജനങ്ങള്‍ക്ക്
കൂടുതല്‍
സൗകര്യപ്രദമാംവിധം
വികസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
നിത്യോപയോഗസാധനങ്ങളുടെ
വില
321.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗസാധനങ്ങളുടെ
വില ക്രമാതീതമായി
വര്‍ദ്ധിച്ച് ജനജീവിതം
ദുസ്സഹമായിട്ടും
വിപണിയില്‍
ക്രിയാത്മകമായി
ഇടപെടാതെ സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
മാറി നില്ക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണമെന്താണ്;
(ബി)
സപ്ലൈകോയില്‍
അവശ്യസാധനങ്ങള്‍
സ്റ്റോക്ക് ഇല്ലാത്തതും
ഉള്ള സാധനങ്ങള്‍
നിലവാരം
കുറഞ്ഞതുമാകയാല്‍
ജനങ്ങള്‍ സപ്ലൈകോയെ
ആശ്രയിക്കാത്ത അവസ്ഥ
സംജാതമായിട്ടുണ്ടോ;
(സി)
പൊതു
വിപണിയില്‍ വെളിച്ചെണ്ണ
റെക്കോര്‍ഡ് വിലയില്‍
എത്തി നില്ക്കുമ്പോള്
സപ്ലൈകോ വഴി വിതരണം
ചെയ്യുന്ന സബ്സിഡിയോടു
കൂടിയ വെളിച്ചെണ്ണ
ജീവനക്കാരുടെ
ഒത്താശയോടെ
കരിഞ്ചന്തയില്‍
വില്‍ക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍ ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
അന്വേഷണാടിസ്ഥാനത്തില്‍
ആര്‍ക്കെങ്കിലും എതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പുത്തന്‍കുളത്ത്
മാവേലിസ്റ്റോര്‍
322.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട പൂതക്കുളം
ഗ്രാമപഞ്ചായത്തിലെ
പുത്തന്‍കുളം എന്ന
സ്ഥലത്ത് ഒരു
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിനായുള്ള
ജനപ്രതിനിധിയുടെ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിന്
ഇതുവരെ
എന്തെല്ലാംതടസ്സങ്ങള്
ഉണ്ടെങ്കില്‍ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ;
(ഡി)
ജനങ്ങളുടെ
നിരന്തര ആവശ്യം
പരിഗണിച്ച്
പുത്തന്‍കുളത്ത്
മാവേലിസ്റ്റോര്‍
അനുവദിയ്ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?തടസ്സങ്ങള്‍
ഉണ്ടെങ്കില്‍
കണ്‍സ്യൂമര്‍ഫെഡ്
മദ്യശാലകളില്‍
വനിതാജീവനക്കാര്‍
323.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിന്റെ
കീഴില്‍ എത്ര
മദ്യശാലകള്‍ ഉണ്ടെന്നും
ഈ മദ്യശാലകളില്‍ എത്ര
ജീവനക്കാരെയാണ്
ആവശ്യമുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
കണ്‍സ്യൂമര്‍ഫെഡിന്റെ
മുഴുവന്‍ മദ്യശാലകളിലും
വനിതാജീവനക്കാരെ
നിയമിക്കാന്‍ ഭരണസമിതി
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
മദ്യശാലകളില്‍ മുഴുവന്‍
ജീവനക്കാരും ഇനി
സ്ത്രീകളായിരിക്കുമോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
സ്ത്രീകളെ
നിയമിക്കുന്നതോടെ
മദ്യശാലകളില്‍
ഇടപെടുന്ന രീതികളിലും
മാറ്റമുണ്ടാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
(ഇ)
വിദേശമദ്യശാലകളില്‍
സ്ത്രീകളെ
നിയമിക്കരുതെന്ന്
അബ്കാരി നിയമത്തില്‍
വ്യവസ്ഥയുണ്ടോ;
എങ്കില്‍ സ്ത്രീ
ജീവനക്കാരെ
നിയമിക്കാനുള്ള തടസ്സം
നീക്കാന്‍ അബ്കാരി
ചട്ടം ഭേദഗതി
ചെയ്തിട്ടുണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
പ്രസ്തുത ഭേദഗതിയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ; ചട്ടം
ഭേദഗതി ചെയ്യാനുള്ള
കാരണവും സാഹചര്യവും
എന്താണെന്ന്
വിശദീകരിക്കാമോ?
ദേവികുളം മണ്ഡലത്തില്‍
പെട്രോള്‍പമ്പ് ആരംഭിക്കാന്‍
നടപടി
324.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
സിവില്‍ സപ്ലൈസ്
വകുപ്പിന്റെ
പെട്രോള്‍പമ്പ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
അവശ്യസാധനങ്ങളുടെ
വിലക്കയറ്റം നിയന്ത്രിക്കാന്‍
നടപടി
325.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
28 ഇനം അവശ്യ
വസ്തുക്കള്‍
പൊതുവിപണിയേക്കാള്‍ 10
മുതല്‍ 20 ശതമാനം വരെ
വിലകുറച്ച്
സപ്ലൈകോയില്‍
വില്‍ക്കുന്നുണ്ടെങ്കിലും
സംസ്ഥാനത്ത്
അവശ്യസാധനങ്ങളുടെ വില
കുത്തനെ വര്‍ദ്ധിച്ച്
സാധാരണക്കാരുടെ ജീവിതം
ദുരിതപൂര്‍ണ്ണമായി
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അവശ്യസാധനവില
നിയന്ത്രണമില്ലാതെ
വര്‍ദ്ധിക്കുന്നത്
സപ്ലൈകോയുടെ വിപണി
ഇടപെടല്‍
ഫലപ്രദമല്ലാത്തതിനാലാണെന്ന
ആക്ഷേപമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
അരി
പൂഴ്ത്തി വച്ച്
കരിഞ്ചന്തയില്‍
വില്‍ക്കുന്നവര്‍ക്കെതിരെ
1955 ലെ അവശ്യസാധന
നിയമപ്രകാരം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ
ക്രിസ്തുമസ് കാലത്ത്
എത്ര
വ്യാപാരികള്‍ക്കെതിരെ
നടപടി സ്വീകരിച്ചു;
(ഡി)
ഇടനിലക്കാരെ
ഒഴിവാക്കി
ആന്ധ്രാപ്രദേശ് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വഴി മില്ലുകളില്‍
നിന്നും നേരിട്ട് അരി
വാങ്ങി വിപണിയില്‍
ലഭ്യമാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഇ)
സപ്ലൈകോയ്ക്ക്
2017-18 ല്‍ വിപണി
ഇടപെടലിന് എത്ര കോടി
രൂപയാണ് അനുവദിച്ചത്;
പ്രസ്തുത തുകയേക്കാള്‍
100 കോടി രൂപ 2018-19
കാലയളവിലേക്ക്
അനുവദിക്കുവാനുണ്ടായ
സാഹചര്യമെന്താണെന്ന്
വിശദമാക്കുമോ?
കാട്ടാക്കട കേന്ദ്രമായി
ലീഗല്‍ മെട്രോളജി
ഇന്‍സ്പെക്ടര്‍ ഓഫീസ്
326.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
കേന്ദ്രമായി ലീഗല്‍
മെട്രോളജി
ഇന്‍സ്പെക്ടര്‍ ഓഫീസ്
ആരംഭിക്കുന്നതിനായുള്ള
നിര്‍ദ്ദേശം
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
327.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമവും
ഉപഭോക്താക്കള്‍ക്ക്
ഉപകാരപ്രദവുമാക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടി
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
അളവുതൂക്കങ്ങളില്‍
ഉപഭോക്താക്കള്‍
കബളിപ്പിക്കപ്പെടുന്ന
പെട്രോള്‍ പമ്പുകള്‍
ഉള്‍പ്പെടെയുള്ള
ഏതെല്ലാം മേഖലകളിലാണ്
മിന്നല്‍ പരിശോധന
നടത്തിയിട്ടുള്ളത്;
അല്ലെങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
വ്യക്തമാക്കുമോ ;
(സി)
കണ്ടെത്തുന്ന
ക്രമക്കേടുകളില്‍ എന്ത്
തുടര്‍ നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
328.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ലീഗല്‍
മെട്രോളജി വകുപ്പില്‍
എത്ര തസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
കോന്നിയിലെ ലീഗല്‍ മെട്രോളജി
ഓഫീസിന്റെ പ്രവര്‍ത്തനം
329.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നിയിലെ
ലീഗല്‍ മെട്രോളജി
ഓഫീസിന്റെ പ്രവര്‍ത്തനം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പെട്രോള്‍,
ഡീസല്‍ ടാങ്കുകളുടെ
കാലിബ്രേഷന്‍
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി എന്ന്
വിശദീകരിക്കുമോ;
(സി)
നിലവില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
അവിടെ നടക്കുന്നതെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
കാലിബ്രേഷന്‍
യൂണിറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ണ്ണമായി
നടപ്പിലാക്കുമ്പോള്‍
എന്തെല്ലാം
പ്രവൃത്തികള്‍
ചെയ്യാനാവുമെന്ന്
വെളിപ്പെടുത്തുമോ?
(ഇ)
ആയവ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാവുമെന്ന്
വ്യക്തമാക്കുമോ?