വേതന
സുരക്ഷാ പദ്ധതി
5105.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ഉറപ്പുവരുത്തുന്നതിനും
വേതനവിതരണം
സുതാര്യമാക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
വേതന
സുരക്ഷാപദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതിയില്‍
ജീവനക്കാര്‍ക്ക്
തൊഴിലുടമ നല്കുന്ന
വേതനം ബന്ധപ്പെട്ട
അധികാരികള്‍
അറിയുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വേതന
സുരക്ഷാപദ്ധതി
കൃത്യമായി
നടപ്പാക്കുന്ന
സ്ഥാപനങ്ങള്‍ക്ക്
അംഗീകാരം
നല്കുന്നുണ്ടോ;
വിശദമാക്കുമോ;
ഷോപ്സ്
ആന്റ് കൊമേഴ്സിയല്‍
എസ്റ്റാബ്ലിഷ്മെന്റ് ആക്ട്
പ്രകാരമുള്ള രജിസ്ട്രേഷന്
5106.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഷോപ്സ്
ആന്റ് കൊമേഴ്സിയല്‍
എസ്റ്റാബ്ലിഷ്മെന്റ്
ആക്ട് പ്രകാരം ഏതൊക്കെ
സ്ഥാപനങ്ങള്‍ക്കാണ്
രജിസ്ട്രേഷന് വേണ്ടത്;
വ്യക്തമാക്കുമോ;
(ബി)
ചെറുകിട
കച്ചവട
സ്ഥാപനങ്ങള്‍ക്കും
സര്‍വ്വീസ് ഡെലിവറി
സ്ഥാപനങ്ങള്‍ക്കും
തൊഴില്‍ വകുപ്പിന്റെ
രജിസ്ട്രേഷന്
നിര്‍ബന്ധമുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
നിയമങ്ങള്‍
പ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
രജിസ്ട്രേഷന്
നിര്‍ബന്ധമല്ലാത്തവരും
ഒഴിവാക്കപ്പെട്ടവരും
ഉണ്ടോ; ഉണ്ടെങ്കില്‍
ഏതൊക്കെ
സ്ഥാപനങ്ങളെയാണ്
ഒഴിവാക്കിയിട്ടുളളത്;രജിസ്ട്രേഷന്
സംബന്ധിച്ച നിബന്ധനകള്‍
എന്തൊക്കെയാണ്എന്ന്
വെളിപ്പെടുത്താമോ?
തൊഴില്‍
സമയം പുന:ക്രമീകരിക്കല്‍
5107.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ മേഖലകളില്‍
വെയിലത്ത്
പണിയെടുക്കുന്ന
തൊഴിലാളികളുടെ തൊഴില്‍
സമയം ചൂടിന്റെ കാഠിന്യം
നിമിത്തം
പുന:ക്രമീകരിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ; ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇത്
സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിക്കുമോ;
വിവരിക്കുമോ?
തൊഴില്‍
വകുപ്പില്‍ സേവനാവകാശ നിയമം
5108.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പില്‍ സേവനാവകാശ
നിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ;
(സി)
സേവനാവകാശം
സംബന്ധിച്ച അവബോധം
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനായി
തൊഴില്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദീകരിക്കുമോ?
കാര്‍ഷിക
മേഖലയില്‍ പണിയെടുക്കുന്ന
അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക്
തുല്യവേതനം
5109.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍
പണിയെടുക്കുന്ന
അവിദഗ്ദ്ധ
തൊഴിലാളികളിലെ
സ്ത്രീ-പുരുഷ
തൊഴിലാളികളുടെ വേതന
നിരക്ക് തമ്മില്‍
കാര്യമായ അന്തരം ഉളളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പാടത്ത്
പണിയെടുക്കുന്ന സ്ത്രീ
തൊഴിലാളികള്‍ക്ക്
തുല്യജോലി ചെയ്യുന്ന
പുരുഷന്മാരേക്കാള്
കുറഞ്ഞ വേതനം
ലഭിക്കുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
ഈ അന്തരം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
കാര്‍ഷികമേഖലയില്‍
പണിയെടുക്കുന്ന
അവിദഗ്ദ്ധ
തൊഴിലാളികള്‍ക്ക്
തുല്യവേതനം
ഉറപ്പുവരുത്തുന്നതിന് ഈ
മേഖലയില്‍ എന്തെല്ലാം
നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്
എന്നറിയിക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍
5110.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതരസംസ്ഥാന
തൊഴിലാളികളില്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ട
തൊഴിലാളികളുടെ ആകെ
എണ്ണം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനാടിസ്ഥാനത്തില്‍
തൊഴിലാളികളുടെ എണ്ണം
വിശദമാക്കുമോ?
യുവാക്കളുടെ
തൊഴില്‍ നൈപുണ്യവും
കാര്യക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
5111.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
ആന്റണി ജോണ്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏകദേശം മുപ്പത്തിയഞ്ച്
ലക്ഷം
തൊഴിലന്വേഷകരുണ്ടെങ്കിലും
തൊഴിലധിഷ്ഠിത
കോഴ്സുകള്‍
പൂര്‍ത്തിയാക്കിയവര്‍
ഉള്‍പ്പെടെ തൊഴില്‍
നൈപുണ്യം ഉളളവര്‍
കുറവാണെന്ന
യാഥാര്‍ത്ഥ്യം
കണക്കിലെടുത്ത്
പ്രസ്തുത
പ്രശ്നപരിഹാരത്തിനായി
നടപ്പാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
യുവാക്കളുടെ
തൊഴില്‍ ശേഷിയും
തൊഴില്‍ നൈപുണ്യവും
കാര്യക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനും
വിവിധ മേഖലകളില്‍
ഉല്‍കൃഷ്ട സ്ഥാപനങ്ങള്‍
സ്ഥാപിക്കുന്നതിനും
അന്താരാഷ്ട്ര നൈപുണ്യ
പരിശീലനവും
തൊഴില്പ്രാപ്തിയും
പരിപാടി (I-STEP)
ആവിഷ്കരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കാമോ;
(സി)
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ലേബര്‍ ആന്റ്
എംപ്ലോയ്മെന്റ്
(കിലെ)-ന്റെ
ലക്ഷ്യങ്ങള്‍
എന്തായിരുന്നു;നിലവില്‍
നടത്തി വരുന്ന
പരിപാടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
സ്ഥാപനത്തെ തൊഴില്‍
മേഖലയിലെ ദേശീയ
നിലവാരത്തിലുള്ള പഠന
പരിശീലന ഗവേഷണ
സ്ഥാപനമാക്കി
മാറ്റുവാന്‍
പദ്ധതിയുണ്ടോ;വിശദാംശം
അറിയിക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ നിക്ഷേപങ്ങള്‍
5112.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ക്ഷേമനിധി ബോര്‍ഡുകളുടെ
നിക്ഷേപങ്ങള്‍
സംബന്ധിച്ച് വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഓരോ
ക്ഷേമനിധി ബോര്‍ഡും
ഏതെല്ലാം ബാങ്കുകളിലാണ്
നിക്ഷേപിച്ചിരിക്കുന്നത്
എന്നും ഓരോ ബാങ്കിലെയും
അക്കൗണ്ടുകളിലെ
ബാലന്‍സ് തുക സ്ഥിരം
നിക്ഷേപം
ഉള്‍പ്പെടെയുള്ളതിന്റെ
വിശദാംശം നല്‍കാമോ;
1/1/2018-ലെ കണക്ക്
പ്രസിദ്ധീകരിക്കാമോ;
(സി)
ഓരോ
ബോര്‍ഡിന്റെയും ഭരണ
ചെലവുകള്‍ക്കുള്ള
തുകയും തൊഴിലാളികളുടെ
ആനുകൂല്യം
ന്ലകുന്നതിനുള്ള
തുകയും സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
അക്കൗണ്ടിൽ
സൂക്ഷിച്ചിരിക്കുന്ന
ക്ഷേമനിധി ബോര്‍ഡുകളിലെ
മിച്ചം ഫണ്ട് വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗപ്പെടുത്തുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കേരള
കര്‍ഷക തൊഴിലാളി ക്ഷേമനിധി
മലപ്പുറം ഡിവിഷണല്‍ ഓഫീസിലെ
വിവിധ തസ്തികകള്‍
5113.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
കര്‍ഷക തൊഴിലാളി
ക്ഷേമനിധി മലപ്പുറം
ഡിവിഷണല്‍ ഓഫീസില്‍
ഓഫീസര്‍ ഉള്‍പ്പെടെ
വിവിധ തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;നിലവിലുള്ള
ജീവനക്കാരുടേയും
ഒഴിവുകളുടേയും
വിശദവിവരം നല്‍കുമോ;
(ബി)
ഇതുമൂലം
തൊഴിലാളികളുടെ വിവിധ
ആനുകൂല്യങ്ങള്‍ യഥാസമയം
വിതരണം ചെയ്യാന്‍
സാധിക്കാത്ത സാഹചര്യം
നിലവിലുണ്ടോ;വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇതുമൂലമുള്ള
പ്രശ്നങ്ങള്‍ക്ക്
അടിയന്തര പരിഹാരം
കാണുവാന്‍ ആവശ്യമായ
ജീവനക്കാരെ എത്രയും
വേഗം
നിയമിക്കുമോ;വ്യക്തമാക്കാമോ?
ഐ.റ്റി.
മേഖലയിലെ ജീവനക്കാര്‍
5114.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.റ്റി
മേഖലയില്‍ പല
കമ്പനികളും ജീവനക്കാരെ
കുറയ്ക്കുന്ന
സ്ഥിതിവിശേഷം
നിലവിലുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ ഐ.റ്റി
മേഖലയില്‍ എത്ര
ജീവനക്കാരാണ്
പ്രവര്‍ത്തിക്കുന്നത്;
അവര്‍ക്കെല്ലാം
ഇ.പി.എഫില്‍
അംഗത്വമുണ്ടോ;
(സി)
ഐ.റ്റി.
മേഖലയിലെ
ജീവനക്കാര്‍ക്ക് മിനിമം
വേതനം
നിശ്ചയിച്ചിട്ടുണ്ടോ;
വിദ്യാഭ്യാസ യോഗ്യതയുടെ
അടിസ്ഥാനത്തിലാണോ
മിനിമം വേതനം
നിശ്ചയിച്ചിട്ടുള്ളത്;
(ഡി)
ഐ.റ്റി
മേഖലയില്‍
നിലനില്‍ക്കുന്ന
അനിശ്ചിതാവസ്ഥ
സംസ്ഥാനത്തെ എല്ലാ
മേഖലകളെയും
ബാധിക്കുമെന്നതിനാല്‍
പ്രസ്തുത മേഖലയിലെ
ജീവനക്കാരുടെ സേവനവേതന
സംരക്ഷണത്തിനും തൊഴില്‍
ഉറപ്പുവരുത്തുന്നതിനും
ശക്തമായ ഇടപെടല്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
ബീഡി
തൊഴില്‍ മേഖല
5115.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതുമൂലം
ബീഡി വ്യവസായ തൊഴില്‍
മേഖല പ്രതിസന്ധിയിലായ
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വ്യാജ
ബീഡി വ്യാപകമായതോടെ
പ്രസ്തുത തൊഴില്‍
മേഖലയില്‍ ഉണ്ടായ
പ്രതിസന്ധി
പരിഹരിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ഗ്രാമീണ
മേഖലയിലെ അസംഘടിത
തൊഴിലാളികളുടെ ക്ഷേമം
5116.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലകളില്‍
പണിയെടുക്കുന്ന അസംഘടിത
തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
ഗ്രാമീണ മേഖലകളില്‍
പ്രതിദിനം
പണിയെടുക്കുന്ന അസംഘടിത
തൊഴിലാളികളുടെ കണക്ക്
സര്‍ക്കാരിന്റെ പക്കല്‍
ഉണ്ടോ; വിശദമാക്കുമോ;
(സി)
ഇവരുടെ
ഉന്നമനത്തിനായി ഏതൊക്കെ
സര്‍ക്കാര്‍
സ്ഥാപനങ്ങളാണ്
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചു
വരുന്നത്; പേര് സഹിതം
വിശദമാക്കുമോ?
മെച്ചപ്പെട്ട
തൊഴില്‍ അന്തരീക്ഷം
സൃഷ്ടിക്കുന്നതിന് ഗ്രേഡിംഗ്
സമ്പ്രദായം
5117.
ശ്രീ.എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാണിജ്യ വ്യാപാര
സ്ഥാപനങ്ങളുടെ
നിലവാരമുയര്‍ത്തി
മെച്ചപ്പെട്ട തൊഴില്‍
അന്തരീക്ഷം
സൃഷ്ടിക്കുന്നതിനായി
ഗ്രേഡിംഗ് സമ്പ്രദായം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഗ്രേഡിംഗിനുള്ള
മാനദണ്ഡം എന്താണെന്നും
ഏതെല്ലാം
സ്ഥാപനങ്ങളിലാണ് ഇത്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തി
ഉപഭോക്താക്കള്‍ക്ക്
മികച്ച സേവനം
ലഭ്യമാക്കുന്നതിനും
താെഴിലുടമകള്ക്കും
തൊഴിലാളികള്‍ക്കും
കൂടുതല്‍ പ്രയോജനം
ലഭിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇതര
സംസ്ഥാനത്തൊഴിലാളികള്ക്കുളള
സാമൂഹ്യ ക്ഷേമ നടപടികള്‍
5118.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനത്തൊഴിലാളികളായി
എത്ര പേര് കേരളത്തില്‍
തൊഴിലെടുക്കുന്നുണ്ട്;
സംസ്ഥാനങ്ങള്‍
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
കേരളത്തില്‍
തൊഴിലിനായി എത്തുന്ന
ഇത്തരം തൊഴിലാളികളുടെ
ആരോഗ്യ പരിശോധന, പോലീസ്
വെരിഫിക്കേഷന് എന്നിവ
നടത്താറുണ്ടോ;
(സി)
ഏതെല്ലാം
സാമൂഹ്യ ക്ഷേമ
നടപടികളാണ് ഇപ്പോള്‍
ഇവര്‍ക്കായി
സ്വീകരിച്ചു വരുന്നത്;
വിശദവിവരം നല്‍കുമോ?
നിര്‍മ്മാണ
മേഖലയിലെ തൊഴിലില്ലായ്മ
5119.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
മേഖലയിലെ കടുത്ത
പ്രതിസന്ധി കാരണം
തൊഴിലാളികള്‍
ബുദ്ധിമുട്ടിലാണെന്നത്
വസ്തുതയാണോ എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇത്
കാരണം ഇതരസംസ്ഥാന
തൊഴിലാളികള്‍
ഉള്‍പ്പെടെയുള്ളവര്‍
തൊഴില്‍ രഹിതരാകുകയും
അവര്‍ സംസ്ഥാനം
വിടുന്നതുമായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
സർക്കാർ
കരാറുകാര്‍ക്ക് വന്‍തുക
കുടിശ്ശികയായതുമൂലം
വികസന
പ്രവര്‍ത്തനങ്ങള്‍
സ്തംഭിച്ചതിനാല്‍
തൊഴിലാളികളുടെ
തൊഴിലില്ലായ്മ
രൂക്ഷമായിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇ.എസ്.ഐ
കോര്പറേഷന്
5120.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇ.എസ്.ഐ.
കോര്പറേഷന് അതിവിദഗ്ധ
ചികില്‍സയ്ക്ക്
വിധേയരായ തൊഴിലാളികളുടെ
മെഡിക്കല്‍
റീ-ഇംബേഴ്സ്മെന്റ്
ബില്ലുകള്‍
തിരിച്ചയച്ചത് എത്ര
തൊഴിലാളികളെയാണ്
ദോഷകരമായി
ബാധിക്കുന്നത്
എന്നറിയിക്കാമോ?
ഇ.എസ്.ഐ.
ആനുകൂല്യം പറ്റുന്ന
തൊഴിലാളികള്‍
5121.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഇ.എസ്.ഐ.
ആനുകൂല്യം പറ്റുന്ന
എത്ര തൊഴിലാളികള്‍
ഉണ്ട് എന്ന കണക്ക്
ലഭ്യമാക്കാമോ;
(ബി)
കിടത്തിചികിത്സ
ലഭ്യമാക്കാന്‍
കഴിയുംവിധം ഒരു
ഇ.എസ്.ഐ. ആശുപത്രി
ഒറ്റപ്പാലത്ത്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഇ.എസ്.ഐ.
അംഗങ്ങളായവരുടെ മെഡിക്കല്‍
റീ-ഇംബേഴ്സ്മെന്റ്
മാനദണ്ഡങ്ങളില്‍ മാറ്റം
5122.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.ഐ
തൊഴിലാളികള്‍ക്ക്
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റ്
സംബന്ധിച്ച് നിലവിലുള്ള
മാനദണ്ഡങ്ങളില്‍
കേന്ദ്ര സര്‍ക്കാര്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ എന്തെന്ന്
വിശദമാക്കാമോ;
(സി)
ഇ.എസ്.ഐ
അംഗങ്ങളായ
രണ്ടായിരത്തിലേറെ
തൊഴിലാളികളുടെ,
അതിവിദഗ്ധ ചികിത്സക്ക്
വിധേയരായതിന്റെ,
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റ്
തിരിച്ചയച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
തൊഴിലാളികള്‍ക്ക്
മെഡിക്കല്‍ റീ
ഇംബേഴ്സ്മെന്റ്
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
പുതിയ
ഇ എസ് ഐ ഡിസ്പെന്‍സറികള്‍
5123.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
തുടങ്ങാനുദ്ദേശിക്കുന്ന
പുതിയ ഇ.എസ്.ഐ.
ഡിസ്പെന്‍സറികള്‍
എവിടെയെല്ലാമാണെന്നറിയിക്കാമോ;
(ബി)
നിയോജക
മണ്ഡലം തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(സി)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
തുടങ്ങാനിരിക്കുന്ന
ഇ.എസ്.ഐ.
ഡിസ്പെന്‍സറിയുടെ
വിവരങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.ബി.സി.യില്‍
ഹെല്‍പ്പര്‍/പ്യൂണ്‍ നിയമനം
5124.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ബി.സി.യില്‍
നിലവിലുള്ള
ഹെല്‍പ്പര്‍/പ്യൂണ്‍
ലിസ്റ്റിൽ നിന്നും
(കാറ്റഗറി നമ്പര്‍
355/2008) എത്ര
വനിതകള്‍ക്ക് നിയമനം
നല്കി;
(ബി)
ബഹുമാനപ്പെട്ട
കേരള ഹൈക്കോടതി ഉത്തരവ്
പ്രകാരം വനിതകളെ
ഹെല്‍പ്പര്‍മാരായി
നിയമിക്കണം എന്നിരിക്കെ
ദിവസവേതന വ്യവസ്ഥയില്‍
താത്ക്കാലികമായി
ജീവനക്കാരെ നിയമിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
01.03.2018-ല്‍
വനിതാ
ഹെല്‍പ്പര്‍മാരുടെ എത്ര
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ എത്ര
പേര്
ഹെല്‍പ്പര്‍/പ്യൂണ്‍
തസ്തികയില്‍ ജോലി
ചെയ്തു
കൊണ്ടിരിക്കുന്നു;
(ഡി)
എത്ര
ഒഴിവുകള്‍ പി.എസ്.സി.
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവില്‍ ഉടന്‍ നിയമനം
നടത്തുമോ;
അങ്ങനെയെങ്കില്‍
വനിതകളെ
നിയമിക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ?
ഇന്ത്യാ
സ്കില്‍സ് കേരള -2018
5125.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
രംഗത്ത് പുത്തനുണര്‍വ്
പകരുന്നതിനും
യുവപ്രതിഭകളുടെ തൊഴില്‍
വൈദഗ്ദ്ധ്യം
അളക്കുന്നതിനുമായി
ഇന്ത്യാ സ്കില്‍സ്
കേരള-2018 എന്ന പേരില്‍
ഒരു മത്സരം
സംഘടിപ്പിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
മത്സരം നടത്തുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഏതൊക്കെ
മേഖലകളിലാണ് തൊഴില്‍
വൈദഗ്ദ്ധ്യം അളക്കുന്ന
മത്സരങ്ങള്‍
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏതൊക്കെ
ഏജന്‍സികളാണ് ഈ
സംരംഭത്തിന് പിന്നില്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഐ.ടി.ഐ കളിലെ സിലബസ്
പരിഷ്കരിക്കുന്നതിന് നടപടി
5126.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഐ.ടി.ഐ
കോഴ്സുകളും സിലബസും
സംബന്ധിച്ച
എന്തെങ്കിലും പഠന
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍ ഇതിനായി
ഒരു വിദഗ്ദ്ധ സമിതിയെ
നിയോഗിച്ച്
റിപ്പോര്‍ട്ട്
തേടുന്നതിനും
അതനുസരിച്ച്
സംസ്ഥാനത്തെ ഐ.ടി.ഐ.
കളെ നവീകരിക്കുന്നതിനും
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
നൂതന
സാങ്കേതിക വിദ്യകള്‍
ഉപയോഗിച്ച് തൊഴില്‍ പരിശീലന
വകുപ്പിന്റെ കീഴില്‍
വരുന്നസ്ഥാപനങ്ങളിലെ പഠന
പദ്ധതി പരിഷ്കരിക്കുന്നതിന്
നടപടി
5127.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും തൊഴില്‍
മേഖലകളിൽ ആർട്ടിഫിഷ്യൽ
ഇന്റലിജൻസ് അഥവാ നിർമിത
ബുദ്ധി ഉപയോഗിക്കുവാൻ
തൊഴില്‍ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിർമിത
ബുദ്ധിയിലോ മറ്റ് നൂതന
സാങ്കേതികവിദ്യകളിലോ
യുവാക്കൾക്ക് ഫലപ്രദമായ
പരിശീലനം
ലഭിക്കാതിരിക്കുകയാണെങ്കിൽ
ഭാവിയിൽ തൊഴിൽ അവസരങ്ങൾ
നഷ്ടപ്പെടുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ ഇതിനായി
എന്തെങ്കിലും പദ്ധതികൾ
ആവിഷ്കരിക്കുന്നുണ്ടോ;
(സി)
അസാപ്പ്
സഹായത്തോടെ സ്കൂള്‍
കോളേജ് സാങ്കേതിക
വിദ്യാഭ്യാസ തൊഴില്‍
പരിശീലന കേന്ദ്രങ്ങള്‍
എന്നിവിടങ്ങളില്‍
പ്രസ്തുത സാങ്കേതിക
വിദ്യകള്‍
വ്യാപകമാക്കാന്‍
തൊഴില്‍ വകുപ്പ്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നു;
(ഡി)
ഇക്കാര്യത്തില്‍
നീതി ആയോഗിന്റെ മാര്‍ഗ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ
പ്രോജക്ടുകള്‍
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
എംപ്ലോയബിലിറ്റി
സെന്റര്‍, കരിയര്‍
ഡെവലപ്പ്മെന്റ്
സെന്റര്‍
എന്നിവിടങ്ങളില്‍ ഇതു
സംബന്ധിച്ച്
ഹ്രസ്വകാല,ദീര്‍ഘകാല
കോഴ്സുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
തേവലക്കര
ഐ.റ്റി.ഐ യില്‍ ഫിറ്റര്‍
ട്രേഡ്
T 5128.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തേവലക്കര
ഐ.റ്റി.ഐ യില്‍
ഐ.റ്റി.ഐ ഫിറ്റര്‍
ട്രേഡ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കൊല്ലം
ജില്ലയില്‍ എത്ര
ഐ.റ്റി.ഐ കളില്‍
ഫിറ്റര്‍ ട്രേഡ്
നിലവിലുണ്ട്;കുന്നത്തൂര്‍
മണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന എത്ര
ഐ.റ്റി.ഐ കളില്‍
ഫിറ്റര്‍ ട്രേഡ്
നിലവിലുണ്ട്;വ്യക്തമാക്കുമോ;
(സി)
തേവലക്കര
ഐ.റ്റി.ഐ യില്‍
അനുവദിച്ചിടുള്ള
കോഴ്സുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
തേവലക്കര
ഐ.റ്റി.ഐ യില്‍
ഐ.റ്റി.ഐ ഫിറ്റര്‍
ട്രേഡ്
അനുവദിക്കുന്നതിന്
സാങ്കേതിക
ബുദ്ധിമുട്ടുണ്ടെങ്കില്‍
ആയത് വ്യക്തമാക്കാമോ?
പുതിയതായി
ഐ.ടി.ഐ കള്‍
സ്ഥാപിക്കുന്നതിന് നടപടി
5129.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ പുതിയതായി
ഐ.ടി.ഐ
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശമുണ്ടോ;
വിശദീകരിക്കുമോ
(ബി)
പുതിയതായി
ഐ.ടി.ഐ
സ്ഥാപിക്കുന്നതിന്
എന്തെല്ലാം
മുന്‍ഗണനാക്രമങ്ങളാണ്
പരിഗണിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
നിലവില്‍
വ്യവസായ
പരിശീലനകേന്ദ്രങ്ങളില്ലാത്ത
അസംബ്ലി നിയോജക
മണ്ഡലങ്ങളില്‍ ഐ.ടി.ഐ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
വഴിയുള്ള നിയമനങ്ങള്‍
5130.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്വകാര്യ
സ്വാശ്രയ
സ്ഥാപനങ്ങളിലെയും സഹകരണ
സ്ഥാപനങ്ങളിലെയും
താത്ക്കാലിക
നിയമനങ്ങളും സ്ഥിര
നിയമനങ്ങളും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
വഴിയാക്കാന്‍ നടപടികള്‍
ഉണ്ടാകുമോ;
വ്യക്തമാക്കുമോ?
പ്രൊഫഷണല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
രജിസ്ട്രേഷനും നിയമനവും
5131.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഓരോ പ്രൊഫഷണല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിലും 2017
ഡിസംബര്‍ 31 വരെ
രജിസ്റ്റര്‍ ചെയ്തവരുടെ
എണ്ണം അറിയിക്കാമോ;
(ബി)
ഓരോ
പ്രൊഫഷണല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയും
2017 വര്‍ഷം നിയമനം
ലഭിച്ചവരുടെ എണ്ണം
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
കൂടുതല്‍ പ്രൊഫഷണല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി നിയമനം
5132.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പേര്‍ക്ക്
വിവിധ തസ്തികകളിലായി
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
വിവിധ
ഡിപ്പാര്‍ട്ടുമെന്റുകളില്‍
താല്‍ക്കാലികമായി ഒഴിവു
വരുന്ന തസ്തികകളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നടക്കുന്നുണ്ട് എന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടി
5133.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദിവസവേതന/കരാര്‍
വ്യവസ്ഥകളിലുള്ള
നിയമനങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതിനാല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുവഴിയുള്ള
നിയമനങ്ങള്‍
നടക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
രജിസ്റ്റര്‍ ചെയ്ത
തൊഴില്‍ രഹിതരുടെ
താല്പര്യം
സംരക്ഷിക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
സീനിയോറിറ്റി പുനഃസ്ഥാപിക്കാൻ
നടപടി
5134.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍ ചെയ്തശേഷം
യഥാസമയം രജിസ്ട്രേഷന്
പുതുക്കാന്‍ കഴിയാതെ
സീനിയോറിറ്റി
നഷ്ടപ്പെട്ടവര്‍ക്ക്,
സീനിയോറിറ്റി
നിലനിര്‍ത്തി
രജിസ്ട്രേഷന്
പുതുക്കാന്‍ എത്ര
വര്‍ഷം കൂടുമ്പോളാണ്
പ്രത്യേക അവസരം
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(ബി)
എന്നാണ്
അവസാനമായി ഇത്തരത്തില്‍
അവസരം നല്‍കിയത്; ജില്ല
തിരിച്ചാണോ സംസ്ഥാന
വ്യാപകമായാണോ
ഇത്തരത്തില്‍ അവസരം
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലയിലുള്ളവര്‍ക്ക്
സീനിയോറിറ്റിയോടുകൂടി
രജിസ്ട്രേഷന്
പുതുക്കാന്‍ പുതിയ
തിയതി
നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
അതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സംസ്ഥാനത്തെ
തൊഴിലില്ലായ്മ നിരക്ക്
5135.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലില്ലായ്മ നിരക്ക്
എത്രയാണ്; ഇത് ദേശീയ
ശരാശരിയേക്കാള്‍ എത്ര
വ്യത്യാസമുണ്ട്;
(ബി)
തൊഴില്‍രഹിതരായ
സ്ത്രീകളുടെയും
പുരുഷന്മാരുടെയും എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കുമോ; ഇതില്‍
അഭ്യസ്തവിദ്യരായവര്‍
എത്രയാണ്;
(സി)
തൊഴിലില്ലായ്മ
നിരക്ക് കുറച്ചു
കൊണ്ടു വരുന്നതിന്
സമഗ്രമായ ഒരു പ്രത്യേക
പദ്ധതി
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സംസ്ഥാനത്തിന്റെ
ഉത്പാദന നിര്‍മ്മാണ
മേഖലകളിലെ
വളര്‍ച്ചാതോത്
കുറഞ്ഞതിന്റെ ഫലമായി
എത്ര പേര്‍ക്ക്
തൊഴില്‍
നഷ്ടപ്പെട്ടിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം
തൊഴില്‍ നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
ആവിഷ്ക്കരിക്കുന്നത്
എന്നറിയിക്കാമോ?
ലഹരി
വിരുദ്ധ ക്ലബ്ബുകള്‍
5136.
ശ്രീ.ജെയിംസ്
മാത്യു
,,
എം. സ്വരാജ്
,,
പി. ഉണ്ണി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിന്റെയും
മറ്റ് ലഹരി
വസ്തുക്കളുടെയും
ദൂഷ്യവശങ്ങളെക്കുറിച്ച്
വിദ്യാര്‍ത്ഥികളെയും
യുവജനങ്ങളെയും
ബോധവത്ക്കരിക്കുന്നതിനായി
സ്കൂളുകളിലും
കോളേജുകളിലും ലഹരി
വിരുദ്ധ ക്ലബ്ബുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഈ
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിനായി
ലഹരി വിരുദ്ധ
ക്ലബ്ബുകളുടെ
പ്രവര്‍ത്തനം എത്ര
മാത്രം
പ്രയോജനപ്രദമാകുന്നു
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇപ്രകാരം
എത്ര ലഹരി വിരുദ്ധ
ക്ലബ്ബുകളാണ്
പ്രവര്‍ത്തിച്ചു
വരുന്നത്;വ്യക്തമാക്കുമോ;
(ഡി)
സ്കൂള്‍,
കോളേജ് പരിസരങ്ങളില്‍
ലഹരി ഉല്പന്നങ്ങള്
വിതരണം നടത്തുന്ന
മാഫിയകളെക്കുറിച്ച്
ബന്ധപ്പെട്ടവരെ
അറിയിക്കുന്നതിന്
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യകളാണ്
ഉപയോഗിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
ലഹരി
വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
5137.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ബി.ഡി. ദേവസ്സി
,,
പി.കെ. ശശി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരിയ്ക്കെതിരെയുള്ള
സന്ദേശം
പൊതുജനങ്ങളിലെത്തിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
വര്‍ദ്ധിച്ചുവരുന്ന
മദ്യാസക്തിക്കും
മദ്യവിപത്തിനുമെതിരെ
ജനങ്ങളില്‍ അവബോധം
സൃഷ്ടിക്കുന്നതിനായി
പബ്ലിക് റിലേഷന്‍സ്
വകുപ്പിന്റെ
സഹകരണത്തോടെ എന്തെല്ലാം
ബോധവത്ക്കരണ
പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുള്ളത്;
(സി)
ലഹരിക്കെതിരെയുള്ള
പ്രവര്‍ത്തനങ്ങളില്‍
ആധുനിക സാങ്കേതിക
വിദ്യകളുടെ സാധ്യത
എപ്രകാരമാണ്
പ്രയോജനപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ?
മദ്യനയം
മൂലം തൊഴില്‍
നഷ്ടപ്പെട്ടവരുടെ പുനരധിവാസം
5138.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യനയം
മൂലം ജോലിയും
ജീവിതമാര്‍ഗ്ഗവും
നഷ്ടപ്പെട്ട
തൊഴിലാളികളുടെ
പുനരധിവാസത്തിന് വേണ്ടി
മദ്യത്തിന് അഞ്ച്
ശതമാനം സെസ്സ്
ഏര്‍പ്പെടുത്തിയിരുന്നോ;
പ്രസ്തുത സെസ്സിലൂടെ
ഇതിനകം എത്രകോടി രൂപ
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊഴിലാളികളുടെ
പുനരധിവാസത്തിനായി
നാളിതുവരെ ഇതില്‍
നിന്ന് എന്ത് തുക
ചെലവഴിച്ചു; എത്ര
തൊഴിലാളികള്‍ക്ക്
ആനുകൂല്യം
ലഭിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ബാറുകള്‍
അടച്ചുപൂട്ടിയത് മൂലം
തൊഴില്‍ നഷ്ടപ്പെട്ട
തൊഴിലാളികളെ
പുനരധിവസിപ്പിക്കുവാന്‍
പുനര്‍ജനി 2030 എന്ന
പദ്ധതി
ആവിഷ്ക്കരിച്ചിരുന്നോ;
പ്രസ്തുത പദ്ധതി
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ;
(ഡി)
സെസ്സ്
വഴി പിരിച്ചെടുക്കുന്ന
തുക പുനര്‍ജനിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക്
വേണ്ടി മാത്രമെ
ഉപയോഗിക്കുവാന്‍
പാടുളളൂവെന്ന്
സുപ്രീംകോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ?
ബാറുകള്‍
അനുവദിക്കുന്നതിനുളള ദൂരപരിധി
5139.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാറുകള്‍
അനുവദിക്കുന്നതിനുളള
ദൂരപരിധി
വെട്ടിക്കുറച്ചത്
ആരാധനാലയം, വിദ്യാലയം
എന്നിവയുടെ
പ്രവര്‍ത്തനത്തിന്
ദോഷകരമാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ മദ്യനിരോധനം
5140.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
മദ്യനിരോധനം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ സെക്യൂരിറ്റി
വിഭാഗം ജീവനക്കാര്‍
5141.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ് ബിവറേജസ്
കോര്‍പ്പറേഷനില്‍
സെക്യൂരിറ്റി വിഭാഗം
ജീവനക്കാരെ
കോണ്ട്രാക്റ്റ്
അടിസ്ഥാനത്തില്‍ സപ്ലൈ
ചെയ്യുന്നത് ഏതെല്ലാം
സ്ഥാപനങ്ങളാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
സ്ഥാപനവും എത്ര കാലമായി
സെക്യൂരിറ്റി
ജീവനക്കാരെ സപ്ലൈ
ചെയ്യുന്നതിനുള്ള
കോണ്ട്രാക്റ്റില്
ബിവറേജസ്
കോര്‍പ്പറേഷനുമായി
കരാറില്‍
ഏര്‍പ്പെട്ടിരിക്കുന്നുവെന്നും
ഓരോ സ്ഥാപനത്തിനും
കരാര്‍ നല്‍കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികളും
മാനദണ്ഡങ്ങളും
വിശദീകരിക്കുമോ;
(സി)
2016-17
ലും 2017-18 ലും കരാര്‍
പുതുക്കിയത്
എപ്പോഴാണെന്നും എന്ത്
അടിസ്ഥാനത്തിലാണ്
കരാര്‍
പുതുക്കിയതെന്നും
വ്യക്തമാക്കുമോ;
(ഡി)
2016-17
,2017-18 വര്‍ഷങ്ങളില്‍
സെക്യൂരിറ്റി
ജീവനക്കാരെ സപ്ലൈ
ചെയ്യുന്ന
സ്ഥാപനങ്ങളില്‍ നിന്നും
അപേക്ഷ
ക്ഷണിച്ചതെപ്പോഴാണെന്നും
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഇ)
ഓരോ
ഏജന്‍സിയും /സ്ഥാപനവും
എത്ര സെക്യൂരിറ്റി
ജീവനക്കാരെ സപ്ലൈ
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ഓരോ
സെക്യൂരിറ്റി
ജീവനക്കാരനും ബിവറേജസ്
കോര്പ്പറേഷന്
നല്കുന്ന വേതനം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ജി)
ബിവറേജസ്
കോര്പ്പറേഷന്
നല്കുന്ന വേതനം
സെക്യൂരിറ്റി
ജീവനക്കാരുടെ ബാങ്ക്
അക്കൗണ്ടിലേക്ക്
നേരിട്ട് നല്കുകയാണോ
അതോ ഏജന്‍സിയുടെ
അക്കൗണ്ടിലേക്കാണോ
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
പഞ്ചായത്തുകളുടെ
പദവിക്ക് അനുസൃതമായി
മദ്യഷോപ്പുകള്‍ തുറക്കാമെന്ന
സുപ്രീംകോടതി വിധി
5142.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ/സംസ്ഥാന
പാതകള്‍ കടന്നുപോകുന്ന
പഞ്ചായത്തുകളുടെ പദവി
അനുസരിച്ച്
മദ്യഷാപ്പുകള്‍
തുറക്കാമെന്ന്
സുപ്രീംകോടതി വിധി
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
അടച്ചുപൂട്ടിയ എത്ര
കള്ളുഷാപ്പുകള്‍
പ്രസ്തുത വിധിയുടെ
അടിസ്ഥാനത്തില്‍
തുറക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ദൂരപരിധി
നിയമത്തെ തുടര്‍ന്ന്
പൂട്ടിയ ബിയര്‍/വൈന്‍
പാര്‍ലറുകളും ബാറുകളും
ഈ വിധിയുടെ
അടിസ്ഥാനത്തില്‍
വീണ്ടും തുറക്കുന്നതിന്
വഴി തെളിഞ്ഞിട്ടുണ്ടോ;
(ഡി)
എത്ര
ബിയര്‍/വൈന്‍
പാര്‍ലറുകളും
ബാറുകളുമാണ് ഇപ്രകാരം
തുറക്കുവാന്‍
ആലോചിക്കുന്നതെന്ന്
അറിയിക്കുമോ?
വാമനപുരം
എക്സൈസ് റേഞ്ചിനുകീഴിലെ
മയക്കുമരുന്നുകേസുകള്‍
5143.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്നുമായി
ബന്ധപ്പെട്ട് വാമനപുരം
എക്സൈസ്
റേഞ്ചിനുകീഴില്‍ 2015
മുതല്‍ നാളിതുവരെ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ച്
വിശദമാക്കാമോ;
(ബി)
ഈ
കേസുകളില്‍
എത്രയെണ്ണത്തില്‍
പ്രതികള്‍ക്ക് ശിക്ഷ
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രതികളെ
വെറുതെ
വിട്ടിട്ടുണ്ടെങ്കില്‍
അത്തരത്തിലുള്ള
കേസുകള്‍ എത്ര;
വിശദമാക്കാമോ?
മാവേലിക്കര
എക്സെെസ് റെയ്ഞ്ച്
ആഫീസുകള്‍ക്ക് കെട്ടിടം
5144.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
മാവേലിക്കര, നൂറനാട്
എക്സെെസ് റെയ്ഞ്ച്
ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
തുക അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ;
(ബി)
തുക
അനുവദിച്ചിട്ടുണ്ടെങ്കില്‍
അത്
വിനിയോഗിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവ അടിയന്തരമായി
പരിഹരിച്ച് നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ചങ്ങനാശ്ശേരി
എക്സൈസ് ഓഫീസ്
പുതുക്കിപ്പണിയാന്‍ നടപടി
5145.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
എക്സൈസ് ഓഫീസ്
പുതുക്കിപ്പണിയുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
പൊതുമരാമത്ത് കെട്ടിട
വിഭാഗവുമായി
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
(സി)
കാലപ്പഴക്കം
കൊണ്ട് തകര്‍ന്ന
നിലയിലായ പ്രസ്തുത
കെട്ടിടം എത്രയും വേഗം
പുതുക്കിപ്പണിയാന്‍
നടപടി സ്വീകരിക്കുമോ?
മദ്യപാനത്തിന്റെ ഗ്രാഫ്
ഉയരുന്നതിന്റെ പ്രശ്നങ്ങൾ
5146.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
മദ്യപാനത്തിന്റെ ഗ്രാഫ്
ഉയരുന്നതിന്റെ സാമൂഹിക
- സാംസ്ക്കാരിക -
സാമ്പത്തിക - ആരോഗ്യ
പ്രശ്നങ്ങളെക്കുറിച്ച്
പഠനം
നടത്തിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
ഡി-അഡിക്ഷന്
സെന്ററുകള്‍
5147.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിനും
മയക്കു മരുന്നിനും
അടിമകളായവരെ
സഹായിക്കുന്നതിനു
വേണ്ടി എക്സൈസ്
വകുപ്പിന്റെ കീഴില്‍
ഡി-അഡിക്ഷന്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
വകുപ്പിന്റെ
കീഴില്‍ പുതിയ
ഡി-അഡിക്ഷന് സെന്റര്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
കോതമംഗലം
മണ്ഡലത്തില്‍
എവിടെയെങ്കിലും പുതിയ
ഡി-അഡിക്ഷന് സെന്റര്‍
തുടങ്ങുന്നതിന്
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാന
ലഹരി വര്‍ജ്ജന മിഷന്റെ പ്രധാന
പ്രവര്‍ത്തനങ്ങള്‍
5148.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിമുക്തി
എന്ന കേരള സംസ്ഥാന ലഹരി
വര്‍ജ്ജന മിഷന്റെ
പ്രവര്‍ത്തനം
ഫലപ്രദമാക്കാനായി
നല്കുന്ന സഹായങ്ങളും
തുടര്‍
പ്രവര്‍ത്തനങ്ങളും
ഉള്‍പ്പെടെ സര്‍ക്കാര്‍
പങ്കാളിത്തം
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
ലഹരിക്കടിമപ്പെട്ട എത്ര
പേര്‍ക്ക് ചികിത്സ
നല്കി;
(സി)
എത്ര
പേരെ സാധാരണ
നിലയിലേക്ക്
കൊണ്ടുവരാന്‍ കഴിഞ്ഞു;
വിശദാംശം ലഭ്യമാക്കുമോ?
ലഹരിമുക്ത
കേരളം
5149.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ലഹരിമുക്ത
കേരളം' നടപ്പാക്കാനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
കാലയളവില്‍ എക്സൈസ്
വകുപ്പ് രജിസ്റ്റര്‍
ചെയ്ത
അബ്കാരി/എന്‍.ഡി.പി.എസ്/കോട്പ
കേസുകള്‍ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കേസുകളുായി
ബന്ധപ്പെട്ട് എത്ര പേരെ
അറസ്റ്റുചെയ്തുവെന്നും
റെയ്ഡുകളില്
കണ്ടെത്തിയ ലഹരി
വസ്തുക്കള്‍
സംബന്ധിച്ചമുള്ള
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
വിദ്യാലയങ്ങളിലെ
ലഹരി വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
5150.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച് ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനായി
വിദ്യാര്‍ത്ഥി
രക്ഷാകര്‍തൃ അധ്യാപക
സമിതിയെ വിനിയോഗിച്ച്
കര്‍മ്മ സേനയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മലപ്പുറം
ജില്ലയില്‍ ലഹരി-കഞ്ചാവ്
മാഫിയയ്ക്കെതിരെ നടപടി
5151.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
ലഹരി-കഞ്ചാവ് മാഫിയയുടെ
സ്വാധീനം വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച്
പ്രസ്തുത മാഫിയ
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
കണ്ടെത്തുവാനും ശക്തമായ
നിയമനടപടികള്‍
സ്വീകരിക്കുവാനും
തയ്യാറാകുമോ;
(സി)
എക്സൈസ്
വകുപ്പിന്റെ
നേതൃത്വത്തില്‍ ഇതുമായി
ബന്ധപ്പെട്ട് 2018
ജനുവരി മുതല്‍ നടത്തിയ
പരിശോധനയും തുടര്‍
നടപടികളും
വിശദീകരിക്കാമോ;
(ഡി)
ജില്ലയില്‍
ലഹരി-കഞ്ചാവ് മാഫിയയുടെ
പ്രവര്‍ത്തനം നേരിടാന്‍
പ്രത്യേക സ്ക്വാഡ്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?