വനം-വന്യജീവി
സംരക്ഷണമേഖലയില്‍ കേന്ദ്ര
സഹായം
4972.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം-വന്യജീവി
സംരക്ഷണമേഖലയില്‍
കേന്ദ്ര സഹായം
ലഭ്യമാകുന്നുണ്ടോ;
എങ്കില്‍ കേന്ദ്ര
വിഹിതം എത്ര;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്ര സഹായം
കൃത്യമായി
ലഭിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്രഫണ്ട്
ലഭ്യമാകാത്തതിനാല്‍
വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുന്ന
സാഹചര്യമുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
വനം
വകുപ്പിന്റെ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കേന്ദ്ര സഹായത്തിനായി
അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്വന്തം
പുരയിടത്തില്‍ വളര്‍ത്തുവാനും
സംരക്ഷിക്കുവാനും പാടില്ലാത്ത
മരങ്ങള്‍
4973.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തം പുരയിടത്തില്‍
വളര്‍ത്തുവാനും
സംരക്ഷിക്കുവാനും
പാടില്ലാത്ത മരങ്ങള്‍
എതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വന്തം
പറമ്പിലും
പുരയിടങ്ങളിലും
നട്ടുവളര്‍ത്തുന്ന
ഇത്തരം മരങ്ങളെ
സംരക്ഷിച്ചതിന്റെ
പേരില്‍ ഉടമസ്ഥർ
നിയമനടപടികള്‍
നേരിടുന്ന കാര്യം വനം
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(സി)
സ്വന്തം
പറമ്പില്‍ ഇത്തരം
മരങ്ങള്‍
വളര്‍ത്തുവാന്‍
പാടില്ലെന്ന
എന്തെങ്കിലും
ഉത്തരവുകളോ
നിര്‍ദ്ദേശങ്ങളോ
നിലവിലുണ്ടോ;
(ഡി)
ഇത്തരം
മരങ്ങള്‍
നട്ടുവളര്‍ത്തിയതിന്റെ
പേരിലുള്ള നിയമ
നടപടികള്‍ നേരിടുന്നത്
സംബന്ധിച്ച വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
വനാവകാശ
നിയമം 2006
4974.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എന്‍. ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമം 2006
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
വനവാസികളുടെ
ക്ഷേമത്തിനും
ജൈവവൈവിദ്ധ്യ
സംരക്ഷണത്തിനും
പാരിസ്ഥിതിക
സന്തുലിതാവസ്ഥ
നിലനിര്‍ത്തുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വനാവകാശ
നിയമപ്രകാരം
അനുവദിച്ചിട്ടുള്ള
വ്യക്തിഗതാവകാശങ്ങളോ
സാമൂഹികാവകാശങ്ങളോ
വനവാസികള്‍ക്ക്
നഷ്ടപ്പെടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
അനുവദിച്ചു നല്കിയ
ടൈറ്റിലുകള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചു
വരുന്നുണ്ട്
എന്നറിയിക്കാമോ?
ടൈഗര്‍
റിസര്‍വ് വനങ്ങളില്‍ നിന്നും
ആദിവാസികളെ ഒഴിപ്പിക്കുന്ന
നടപടി
4975.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൈഗര്‍
റിസര്‍വ് വനങ്ങളില്‍
നിന്നും ആദിവാസികളെ
ഒഴിപ്പിക്കാറുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരത്തില്‍
ആദിവാസികളെ
ഒഴിപ്പിക്കുന്നതിന്
നിയമം ഉണ്ടോ;
ഉണ്ടെങ്കില്‍ ഏത്
നിയമപ്രകാരമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരത്തില്‍
ഒഴിപ്പിക്കപ്പെടുന്ന
ആദിവാസികള്‍ക്ക്
നഷ്ടപരിഹാരം
നല്‍കാറുണ്ടോ;
എന്തൊക്കെയാണ്
നഷ്ടപരിഹാരമായി വ്യവസ്ഥ
ചെയ്തിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
വ്യാജരേഖ
ചമച്ച് കൈവശപ്പെടുത്തിയ
സംരക്ഷിതവനഭൂമി
T 4976.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട,
കോന്നി, അരുവാപ്പുറം
വില്ലേജുകളില്‍ 350
ഏക്കറോളമുള്ള
സംരക്ഷിതവനം വ്യാജരേഖ
ചമച്ച് കൈവശപ്പെടുത്തിയ
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമിയുടെ പട്ടയം
റദ്ദാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ?
ദേവികുളം
താലൂക്കില്‍ സര്‍ക്കാര്‍
ഏറ്റെടുത്ത മിച്ചഭൂമി
4977.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണന്
ദേവന് ഹില്‍സ് ആക്ട്
പ്രകാരം ദേവികുളം
താലൂക്കില്‍
സര്‍ക്കാര്‍ ഏറ്റെടുത്ത
മിച്ചഭൂമിയില്‍
വനനിയമത്തിലെ ഏതെല്ലാം
വകുപ്പ് പ്രകാരം എത്ര
ഏക്കര്‍ ഭൂമി ഏതെല്ലാം
വര്‍ഷം നോട്ടിഫൈ
ചെയ്തിട്ടുണ്ട്;
പ്രസ്തുത
നോട്ടിഫിക്കേഷന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
മാങ്കുളം
ബംഗ്ലാവുതറയില് 1126,
1127 എന്നീ
പ്ലോട്ടുകളില്‍ വനം
വകുപ്പിന് ക്യാമ്പ്
ഷെഡ് പണിയുന്നതിന് 1965
ലെ ഫോറസ്റ്റ്
സെറ്റില്‍മെന്റ് റൂള്‍
പ്രകാരമോ മാങ്കുളം
പ്രൊപ്പോസ്ഡ്
റിസര്‍വ്വിന്റെ
സര്‍ക്കാര്‍
അംഗീകരിച്ച്
സെറ്റില്‍മെന്റ്
ഓഫീസര്‍ക്ക് നല്കിയ
മാപ്പ് പ്രകാരമോ
സര്‍ക്കാരോ
സെറ്റില്‍മെന്റ് ഓഫീസറോ
സ്ഥലം
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇടുക്കി ജില്ലയില്‍
2015-16 ,2016 -17
,2017 -18 സാമ്പത്തിക
വര്‍ഷങ്ങളില്‍ വനം
വകുപ്പ്
ജണ്ടകെട്ടുന്നതിനുളള
റേറ്റ്,സ്പെസിഫിക്കേഷന്‍,
ഡി.എഫ്.ഒ യ്ക്ക്
നേരിട്ട് നല്കാവുന്ന
ക്വട്ടേഷന്‍ തുക
എന്നിവയുടേയും ജണ്ട
നിര്‍മ്മാണ സമയത്ത്
ടെക്നിക്കല്‍ ഓഫീസര്‍,
ഓണ്‍ ദി സ്പോട്ട്
ഓഫീസര്‍ എന്നീ
ഉദ്യോഗസ്ഥരുടെ യോഗ്യത,
പദവി എന്നിവയുടേയും
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
സ്വാഭാവിക
വന സംരക്ഷണം
4978.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വാഭാവിക വന പ്രദേശം
എത്രയുണ്ട് എന്നും ആയവ
സംരക്ഷിക്കാനായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കാമോ;
(ബി)
വനസംരക്ഷണത്തിനായി
ഈ സര്‍ക്കാര്‍
കാലയളവില്‍ എത്ര തുക
വകയിരുത്തി;നാളിതുവരെ
എത്ര തുക ചെലവഴിച്ചു;
എത്രത്തോളം സ്വാഭാവിക
വനസംരക്ഷണം നടത്താന്‍
കഴിഞ്ഞു; വിശദാംശം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
സ്വാഭാവിക വനവിസ്തൃതി
വര്‍ദ്ധിപ്പിക്കാനും
നിലവിലുള്ളത്
സംരക്ഷിക്കാനുമായി
എന്ത് തുടര്‍ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കുമോ?
പൊന്തൻപുഴ
വനം സംബന്ധിച്ച ഹൈക്കോടതി
വിധി
4979.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ ഏക റിസര്‍വ്
വനമായ പൊന്തൻ പുഴയില്‍
സര്‍ക്കാരിന്
അവകാശമില്ലായെന്ന് കേരള
ഹൈക്കോടതി വിധി
ഉണ്ടായിട്ടുണ്ടോ;
(ബി)
പ്രസ്തുത
കേസില്‍ കേരള
സര്‍ക്കാര്‍
പരാജയപ്പെട്ടതോടു കൂടി
എത്ര ഏക്കര്‍
വനഭൂമിയാണ് സ്വകാര്യ
വ്യക്തികള്‍ക്ക്
ലഭിക്കുന്നത്;
(സി)
സര്‍ക്കാര്‍
വക്കീല്‍
ഹൈക്കോടതിയില്‍ കേസ്
ശരിയായ രീതിയില്‍
കൈകാര്യം
ചെയ്യാത്തതിനാലാണ്
ഇത്തരം ഒരു തിരിച്ചടി
ഉണ്ടായതെന്ന ആക്ഷേപം
പരിശോധിക്കുമോ;
(ഡി)
ഹൈക്കോടതി
വിധി വനത്തിനകത്തും
പരിസരപ്രദേശത്തുമുള്ള
കര്‍ഷകരുടെ പട്ടയ
സ്വപ്നങ്ങളെ
പ്രതികൂലമായി
ബാധിക്കുമെന്നതിനാല്‍ ഈ
വിധിയിന്മേല് റിവ്യൂ
പെറ്റീഷന് നല്കുാന്
നടപടി സ്വീകരിയ്ക്കുമോ
എന്ന് വ്യക്തമാക്കാമോ ?
വനഭൂമിയുടെ
വിസ്തീര്‍ണ്ണം
T 4980.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
01-01-1977-ന്
മുന്‍പ് കൈയ്യേറിയതും
സംയുക്തപരിശോധനയില്‍
അര്‍ഹമെന്ന്
കണ്ടെത്തിയതുമായ
വനഭൂമിയുടെ
വിസ്തീര്‍ണ്ണം
എത്രയാണ്; ജില്ല,
താലൂക്ക് തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
പട്ടയം
കൊടുക്കാമെന്നുളള
ഭൂമിയുടെ വിസ്തീര്‍ണ്ണം
എത്രയാണ്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നതിന്
ശേഷം ഇത്തരത്തിലുള്ള
എത്ര പേര്‍ക്ക് എത്ര
അളവില്‍ പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇനി
ഇത്തരത്തിലുള്ള പട്ടയം
ലഭിക്കുന്നതിലേക്കായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അത് എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ?
വനാവകാശനിയമം
4981.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
വലിയതോതില്‍ പ്രയോജനം
ചെയ്യുന്ന വനാവകാശനിയമം
എന്നാണ് നിലവില്‍
വന്നത്;
(ബി)
വനാവകാശ
നിയമപ്രകാരം എന്തെല്ലാം
ഇളവുകളും സൗകര്യങ്ങളും
ആണ് വനമേഖലയില്‍
ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ലഭ്യമാകുക; വിശദാംശം
വ്യക്തമാക്കുമോ?
പൊന്തന്‍പുഴയിലെ
വനഭൂമി
4982.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ വീഴ്ച
മൂലം കോടതി വിധി
പ്രതികൂലമായതു് കാരണം
കോട്ടയം ജില്ലയിലെ ഏക
വനഭൂമി മേഖലയായ
പൊന്തന്‍ പുഴയിലെ 7000
ഏക്കര്‍ വനം
സര്‍ക്കാരിന് തിരിച്ച്
കിട്ടാത്തവിധം നഷ്ടമായി
എന്ന കാര്യം
മനസ്സിലാക്കി നാളിതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഇല്ലെങ്കില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
കേസ്സില്‍ അപ്പീല്‍
നല്കാന്
പദ്ധതിയുണ്ടോ; ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ?
വനം
കയ്യേറ്റം
4983.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1971നു ശേഷമുള്ള വനഭൂമി
കയ്യേറ്റങ്ങളുടെ
വിസ്തൃതി സംബന്ധിച്ച
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(ബി)
വനം
കയ്യേറ്റവുമായി
ബന്ധപ്പെട്ട് വിവിധ
കോടതികളില്‍ നിലവിലുള്ള
കേസുകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വനഭൂമി
കയ്യേറ്റം
4984.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനഭൂമി
കയ്യേറ്റം തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
(ബി)
വനഭൂമി
കയ്യേറ്റം
തടയുന്നതുമായി
ബന്ധപ്പെട്ട് നെന്മാറ
നിയോജക മണ്ഡലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
(സി)
പ്രസ്തുത
നിയോജക മണ്ഡലത്തിലെ
വനഭൂമി കയ്യേറ്റവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകളാണ്
നിലവിലുള്ളത് എന്ന്
വ്യക്തമാക്കുമോ?
വനവികസനത്തിനും
കയ്യേറ്റം ഒഴിവാക്കുന്നതിനും
നടപടി
4985.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
വനങ്ങളുടെ വികസനത്തിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
യാതൊരുവിധ
കയ്യേറ്റവും
അനുവദിക്കില്ലായെന്ന്
പ്രഖ്യാപിക്കുമ്പോഴും
വന്‍കിടക്കാരുടെ വനം
കയ്യേറ്റങ്ങള്‍
കണ്ടില്ലായെന്ന്
നടിക്കുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൊട്ടക്കമ്പൂരില്‍
നടക്കുന്ന വനം
കയ്യേറ്റങ്ങള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ ;
(ഡി)
ആഗോള
താപനത്തിന്റെയും
കാലാവസ്ഥാ
വ്യതിയാനത്തിന്റേയും
പശ്ചാത്തലത്തില്‍ ഒരു
തരത്തിലുമുള്ള വനം
കയ്യേറ്റവും
അനുവദിക്കുകയില്ലായെന്ന
തീരുമാനം
നടപ്പിലാക്കുന്നതിന്
ശക്തമായ നടപടി
സ്വീകരിക്കുമോ?
പറമ്പിക്കുളം
വനമേഖലയിലേക്കുള്ള റോഡ്
4986.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം
വനമേഖലയിലേക്ക് യാത്ര
ചെയ്യുന്നതിന് നമ്മുടെ
സംസ്ഥാനത്തെ
വനമേഖലയിലൂടെ റോഡ്
നിലവിലില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നമ്മുടെ
സംസ്ഥാനത്തിലൂടെ
പറമ്പിക്കുളത്ത്
എത്തുന്നതിന് റോഡ്
നിര്‍മ്മിക്കാന്‍
ആവശ്യമായ എന്തെല്ലാം
നടപടികളാണ്
കൈകൊണ്ടിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
വനം
കൊളള തടയുന്നതിനും
വനസംരക്ഷണത്തിനും വേണ്ടിയുള്ള
നടപടികള്‍
4987.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വനം
കൊളള തടയുന്നതിനും
വനസംരക്ഷണത്തിനും
വേണ്ടി എന്തൊക്കെ
കാര്യങ്ങള്‍ ആണ്
സര്‍ക്കാര്‍
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
വനാതിർത്തി
സംരക്ഷണം
4988.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനാതിർത്തി
വേര്‍തിരിക്കുന്ന
ഉദ്യമം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
എത്ര
കിലോമീറ്റര്‍
വനാതിർത്തി ഈ
സര്‍ക്കാര്‍ വന്ന ശേഷം
ജണ്ടകെട്ടി
സംരക്ഷിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
ഫോറസ്റ്റ് സ്റ്റേഷന്
ഇല്ലാത്ത വനമേഖലയില്‍
അവ സ്ഥാപിക്കുന്ന നടപടി
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
എത്ര
ഫോറസ്റ്റ്
സ്റ്റേഷനുകള്‍ ഇപ്രകാരം
സ്ഥാപിച്ചു
എന്നറിയിക്കാമോ;
(ഇ)
വനത്തില്‍
ക്യാമറ സ്ഥാപിച്ച്
നിരീക്ഷിക്കുന്ന പദ്ധതി
പ്രകാരം ക്യാമറകള്‍
സ്ഥാപിക്കുന്ന നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(എഫ്)
വനമേഖലയിലെ
വാര്‍ത്താവിനിമയ ശ്യംഖല
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
കാട്ടുതീമൂലം
ഉണ്ടായ നാശനഷ്ടം
4989.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാട്ടുതീമൂലം
ഉണ്ടായ നാശനഷ്ടം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കാട്ടുതീമൂലം
നഷ്ടപ്പെടുന്ന
വനസമ്പത്തും
ജൈവസമ്പത്തും
വീണ്ടെടുക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനായി
പദ്ധതികള്‍
ആവിഷ്ഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കോമ്പന്‍സേറ്ററി
അഫോറസ്റ്റേഷന് ഫണ്ട്
മാനേജ്മെന്റ് ആന്‍ഡ്
പ്ലാനിംഗ് അതോറിറ്റി ആക്ട്
4990.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനേതര
ആവശ്യങ്ങള്‍ക്കായി
വനഭൂമി വിട്ടു
നല്‍കുന്നതിന് പകരം
ലഭിക്കുന്ന പരിഹാര
വനവത്ക്കരണത്തിനായുള്ള
ഫണ്ട്
വിനിയോഗിക്കുന്നതിന്
കോമ്പന്‍സേറ്ററി
അഫോറസ്റ്റേഷന് ഫണ്ട്
മാനേജ്മെന്റ് ആന്‍ഡ്
പ്ലാനിംഗ് അതോറിറ്റി
ആക്ട് പ്രകാരം
സംസ്ഥാനത്ത് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട് ;
വിശദമാക്കാമോ;
(ബി)
കോമ്പന്‍സേറ്ററി
അഫോറസ്റ്റേഷന് ഫണ്ട്
ആക്ട് 2016 നിലവില്‍
വരാത്ത സാഹചര്യത്തില്‍
അഡ്ഹോക്ക് കാംപയില്‍
ലഭിച്ച ഫണ്ടിന്റെ
വിനിയോഗം സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
നിയമപ്രകാരം സംസ്ഥാനതല
അതോറിറ്റിയും സംസ്ഥാന
പരിഹാര വനവത്ക്കരണ
നിധിയും
രൂപീകരിക്കാത്തതുമൂലം
എന്തെങ്കിലും പ്രായോഗിക
ബുദ്ധിമുട്ടുകള്‍
നേരിടുന്നുണ്ടോ;
വിശദമാക്കാമോ?
റോഡരികുകളില്‍ മരം
വെച്ചുപിടിപ്പിക്കാന്‍ നടപടി
4991.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ വര്‍ഷവും ചൂട്
കൂടി വരുന്നു എന്ന
വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍
സാമൂഹ്യവന വിഭാഗത്തെ
ശക്തിപ്പെടുത്തി
ഗ്രാമീണ മേഖലയിലെ
റോഡരികിലും
പൊതുമരാമത്ത്
റോഡരികിലും
റോഡുകള്‍ക്ക്
ദോഷകരമാകാത്ത
വിധത്തിലുളള മരങ്ങള്‍
വെച്ചുപിടിപ്പിയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
വനം വകുപ്പ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇക്കാര്യത്തില്‍
ഗ്രാമപഞ്ചായത്തുകളുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
പരിസ്ഥിതി
ദിനാചരണത്തിന്റെ ഭാഗമായി
വൃക്ഷത്തൈ വിതരണം
4992.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പരിസ്ഥിതി
ദിനാചരണത്തിന്റെ
ഭാഗമായി വൃക്ഷത്തൈകള്‍
നട്ടുപിടിപ്പിക്കുന്ന
പ്രവര്‍ത്തനം ഏത്
വര്‍ഷം മുതലാണ്
ആരംഭിച്ചത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്കായി
നാളിതുവരെ എത്ര രൂപ
ചെലവായിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കാമോ;
(സി)
ഓരോ
വര്‍ഷവും വിതരണം ചെയ്ത
വൃക്ഷത്തൈകള്‍
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
(ഡി)
വിതരണം
ചെയ്ത വൃക്ഷത്തൈകള്‍
അതിജീവിക്കുന്നത്
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
സാമൂഹ്യവനവല്‍ക്കരണ
പദ്ധതി
4993.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നാളിതുവരെയായി
സാമൂഹ്യവനവല്‍ക്കരണ
പദ്ധതിയുടെ കീഴില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നടത്തിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ പദ്ധതിയ്ക്കു വേണ്ടി
എത്ര തുക ചെലവഴിച്ചു;
വിവിധ വകുപ്പുകള്‍ക്ക്
നല്കിയ തുക എത്ര; ഓരോ
വകുപ്പിനും നല്കിയ
വൃക്ഷത്തെെകളുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയിന്‍
കീഴില്‍ ഈ കാലയളവിൽ
വച്ചു പിടിപ്പിച്ച
മരങ്ങളുടെ സംരക്ഷണം
ആരാണ് ചെയ്യുന്നത്;
വച്ചു പിടിപ്പിച്ച
മരങ്ങളില്‍ എത്ര ശതമാനം
ബാക്കിയുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
ഈ
വര്‍ഷം പദ്ധതിയിന്‍
കീഴില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമായ വിവരം
ലഭ്യമാക്കുമോ?
പെരിയാര്‍
ടൈഗര്‍ റിസര്‍വ്വില്‍ ഗസ്റ്റ്
ഹൗസ്
4994.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ടൂറിസം വകുപ്പ്
ശബരിമലയില്‍ പെരിയാര്‍
ടൈഗര്‍ റിസര്‍വ്വില്‍
ഗസ്റ്റ് ഹൗസ്
പണിയുന്നതിന്
ഏതെങ്കിലും അറിയിപ്പോ
അനുമതിയോ വനം വകുപ്പ്
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഈ
മന്ദിരം പില്‍ഗ്രിം
ടൂറിസത്തിന്റെ ഭാഗമായി
നടപ്പിലാക്കുന്നതാണോ;
എങ്കില്‍
സന്നിധാനത്ത്എവിടെയാണ്
ഇത് പണിയുന്നതിന്
തീരുമാനിച്ചതെന്ന്
വ്യക്തമാക്കാമോ; വനം
നിയമപ്രകാരമാണോ ഇത്തരം
പ്രവര്‍ത്തനങ്ങള്‍
എന്ന് വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ശബരിമലയില്‍
പെരിയാര്‍ ടൈഗര്‍
റിസര്‍വ്വില്‍ ഗസ്റ്റ്
ഹൗസ് പണിയുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വനം വകുപ്പിന്റെ
പക്കലുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ വനം
വകുപ്പ് എന്ത്
നടപടിയാണ് ഈ
വിഷയത്തില്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്
പണിയുന്നത് വനം വകുപ്പ്
ദേവസ്വത്തിന് ലീസിന്
നല്കിയ ഭൂമിയിലാണോ ;
വിശദാംശം ലഭ്യമാക്കാമോ;
ഈ മന്ദിരം
പണിയുന്നതിന്റെ ഭാഗമായി
എത്ര മരങ്ങളാണ്
പെരിയാര്‍ ടൈഗര്‍
റിസര്‍വ് വനത്തില്‍
നിന്നും മുറിച്ച്
മാറ്റുന്നതെന്നും, വനം
വകുപ്പ് ഇതിനായി
നല്കിയ അനുമതി
പത്രത്തിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
മന്ദിരം പണിയാന്‍
ഉദ്ദേശിക്കുന്ന സ്ഥലം
സബ് ലീസിന്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പും
വിശദാംശവും
ലഭ്യമാക്കാമോ
(എഫ്)
ഇവിടെ
ഇത്തരം കെട്ടിടങ്ങള്‍
പണിയുന്നതിന് കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
അനുമതി ആവശ്യമാണെന്ന
അഭിപ്രായം സംസ്ഥാന വനം
വകുപ്പിന് ഉണ്ടോ എന്ന്
വ്യക്തമാക്കുമോ?
(ജി)
ഈ
മന്ദിരത്തില്‍
ജീവനക്കാര്‍ക്കും
ശബരിമല ദര്‍ശനത്തിന്
വരുന്ന
വി.ഐ.പി.കള്‍ക്കും
മറ്റ് ഭക്തര്‍ക്കും
താമസിക്കുന്നതിന്
സൗകര്യം
ഉണ്ടായിരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
ഇടുക്കിയിലെ
ആന സവാരി കേന്ദ്രങ്ങള്‍
4995.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയിലെ
വിവിധ വിനോദ
സഞ്ചാരകേന്ദ്രങ്ങളുമായി
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
ആനസവാരിക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍ എത്ര
ആനകളുണ്ടെന്നും, അവയുടെ
ഉടമസ്ഥര്‍ ആരാണെന്നും
അറിയിക്കുമോ;
(സി)
ഇത്തരം
സവാരി
കേന്ദ്രങ്ങളെക്കുറിച്ച്
സമഗ്രമായി അന്വേഷിച്ച്
നിയമവിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
നീലക്കുറിഞ്ഞി
മേഖലയുടെ സംരക്ഷണത്തിനായി
നടപടികള്‍
T 4996.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അപൂര്‍വ്വ
സസ്യ സംരക്ഷണത്തിനായി
സംസ്ഥാനത്ത് ആദ്യമായി
രൂപീകരിച്ച
നീലക്കുറിഞ്ഞി മേഖലയുടെ
പരിപാലനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2006
ഒക്ടോബര്‍ 7- ാം തീയതി
നീലക്കുറിഞ്ഞി ഉദ്യാന
പ്രഖ്യാപനം ഉണ്ടായത്
ഭൂപതിവ് നിയമ പ്രകാരം
പട്ടയം ലഭിച്ച ഭൂമിയെ
ഇതിൽ നിന്നും
ഒഴിവാക്കിയായിരുന്നോ
എന്നറിയിക്കാമോ ;
(സി)
വ്യാജ
പട്ടയം ഉപയോഗിച്ചുള്ള
കയ്യേറ്റവും അനധികൃത
ഭൂമി കയ്യേറ്റങ്ങളും
ഒഴിപ്പിച്ച് നടപടികള്‍
പൂര്‍ത്തിയാക്കി അന്തിമ
വിജ്ഞാപനം ഇറക്കുവാന്‍
ദേവികുളം സബ്കളക്ടറെ
2007 ല്‍ സര്‍ക്കാര്‍
ചുമതലപ്പെടുത്തിയിരുന്നോ;
അന്തിമ വിജ്ഞാപനം
ഇറക്കുന്നതിനുള്ള നടപടി
ഏത് ഘട്ടത്തിലാണ്;
(ഡി)
പ്രാദേശീക
രാഷ്ട്രീയ
പാര്‍ട്ടികളുടെ
എതിര്‍പ്പ് മൂലം
ഭൂരേഖകള്‍ പരിശോധിച്ച്
യഥാര്‍ത്ഥ പട്ടയമുള്ള
കര്‍ഷകരെ
കണ്ടെത്തുന്നതിന്
കഴിയാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ഇ)
മുന്‍
ദേവികുളം സബ് കളക്ടര്‍
ഭൂരേഖകള്‍
പരിശോധിക്കുവാന്‍
നടത്തിയ ശ്രമം, കര്‍ഷക
സംഘം ദേവികുളം
ആര്.ഡി.ഒ. ഓഫീസിന്
മുന്നില്‍ സമരം നടത്തി
പരാജയപ്പെടുത്തിയിരുന്നോ;
(എഫ്)
കുറിഞ്ഞി
ഉദ്യാനത്തില്‍
വ്യാപകമായി
ഭൂമികയ്യേറ്റം
ഉണ്ടായിട്ടുള്ളതായി,
ദേശീയ ഹരിത
ട്രെെബ്യൂണലില്
ദേവികുളം സബ് കളക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
നീലക്കുറിഞ്ഞി
സങ്കേതവുമായി ബന്ധപ്പെട്ടുള്ള
സര്‍വ്വേ നടപടികള്‍
T 4997.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലക്കുറിഞ്ഞി
സങ്കേതമായി വിജ്ഞാപനം
ചെയ്തിട്ടുള്ള
മൂന്നാറിലെ
പ്രദേശങ്ങളില്‍
പട്ടയഭൂമിയുണ്ടോ, ഭൂമി
കയ്യേറ്റം
നടത്തിയിട്ടുണ്ടോ
തുടങ്ങിയ കാര്യങ്ങളില്‍
വ്യക്തത വരുത്തുന്നതിന്
സര്‍വ്വേ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
ദേവികുളം
സബ്കളക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
സര്‍വ്വേ
നടപടികള്‍ക്ക്
പ്രദേശവാസികളുടെയും,
രാഷ്ട്രീയ
പാര്‍ട്ടികളുടെയും
സഹകരണം
ഉറപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വനം
വകുപ്പിലെ താത്കാലിക
ജീവനക്കാര്‍
4998.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനം വകുപ്പില്‍ എത്ര
താത്കാലിക ജീവനക്കാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ട്;
ഏതെല്ലാം തസ്തികളിലാണ്
ഇവരെ
സ്ഥിരപ്പെടുത്തിയിട്ടുള്ളതെന്നും,
ഇവര്‍
ആരെല്ലാമാണെന്നുമുള്ള
വിശദവിവരം നല്‍കുമോ?
വനംവകുപ്പ്
ഹെഡ്ക്വാര്‍ട്ടേഴ്സില്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റിലുള്ള ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍മാര്‍
4999.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനംവകുപ്പ്
ഹെഡ്ക്വാര്‍ട്ടേഴ്സില്‍
എത്ര ബീറ്റ് ഫോറസ്റ്റ്
ഓഫീസര്‍മാര്‍ക്ക്
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ നിയമന
ഉത്തരവ് നല്കി;
ഇവരില്‍ എത്രപേര്‍
ഏതൊക്കെ സെക്ഷനുകളില്‍
നിലവില്‍
ജോലിചെയ്യുന്നു;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍
ജോലിചെയ്യുന്നതിന്
വനംവകുപ്പുദ്യോഗസ്ഥരുടെ
പാനല്‍
തയ്യാറാക്കിരുന്നുവോ;
ഇല്ലെങ്കില്‍ എന്ത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
നല്‍കിയതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇത്തരത്തില്‍
വര്‍ക്കിംഗ്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍ നിയമനം
ലഭിച്ചവരുടെ ആദ്യം
ഉണ്ടായിരുന്ന
തസ്തികകളില്‍ പുതുതായി
നിയമനം
നടത്തിയിട്ടുണ്ടോ;
നടത്തിയിട്ടില്ലെങ്കില്‍
ഇതുമൂലം വനംവകുപ്പിന്റെ
പ്രവര്‍ത്തനത്തില്‍
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ട് എപ്രകാരം
പരിഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ?
ഡ്രാഫ്റ്റ്സ്
മാന്‍ (ഡി-മാന്‍) തസ്തികയിലെ
ഒഴിവുകള്‍
5000.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പില്‍
ഡ്രാഫ്റ്റ്സ് മാന്‍
(ഡി-മാന്‍) ഗ്രേഡ് I,
ഗ്രേഡ്- II
തസ്തികകളില്‍ ആകെ എത്ര
ഒഴിവുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ സ്ഥിരം
നിയമനം ലഭിച്ച എത്ര
പേര് നിലവില്‍ ജോലി
ചെയ്തുവരുന്നുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
തസ്തികകളിലെ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇനി എത്ര
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്യാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
തസ്തികകളില്‍
താല്ക്കാലികാടിസ്ഥാനത്തില്
എത്രപേര്‍ ജോലി
ചെയ്തുവരുന്നുണ്ടെന്ന്
വെളിപ്പെടുത്തുമോ?
കാവുസംരക്ഷണം
5001.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേത്രങ്ങളുമായി
ബന്ധപ്പെട്ട കാവുകള്‍
സംരക്ഷിക്കാന്‍
ഏതെങ്കിലും ഫണ്ട് വനം
വകുപ്പിന്റെ ഭാഗത്തു
നിന്നും നീക്കി
വെയ്ക്കാറുണ്ടോ;ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
കാവുകളുടെ
സംരക്ഷണത്തിനായി
ഭാവിയിൽ നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ?
വനം
വകുപ്പ് രജിസ്റ്റര്‍
ചെയ്തിട്ടുളള കേസുകള്‍
5002.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനം വകുപ്പ് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇപ്പോഴും
ചന്ദന മോഷണവും കാട്ടു
തടികള്‍ അനധികൃതമായി
കടത്തിക്കൊണ്ടുപോകുന്നതുമായ
കേസുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
റിസര്‍വ്ഡ് വനമേഖല
5003.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തില്‍
റിസര്‍വ്ഡ് വനമേഖലയായി
എത്ര പ്രദേശമാണ്
ഉള്ളതെന്നും അത്
ഏതൊക്കെ
പഞ്ചായത്തിലാണെന്നും
അറിയിക്കാമോ ;
(ബി)
അമ്പൂരി
പഞ്ചായത്തില്‍ വനം
വകുപ്പിന്റെ
ഉടമസ്ഥതയില്‍ എത്ര ഭൂമി
ഉണ്ടെന്നുള്ള വിവരം
ലഭ്യമാക്കാമോ ;
(സി)
പാറശ്ശാല
മണ്ഡലത്തില്‍ വനം
വകുപ്പിന്റെ
ഉടമസ്ഥതയില്‍ ഉള്ള ഭൂമി
മറ്റ് ഏതെങ്കിലും
വകുപ്പുകള്‍ക്ക്
പാട്ടവ്യവസ്ഥ പ്രകാരം
നല്‍കിയിട്ടുണ്ടോ;
വിവരങ്ങള്‍
ലഭ്യമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ വനം വിസ്തൃതി
5004.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ വനം
വിസ്തൃതിയില്‍
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
(ബി)
നിലവില്‍
ജില്ലയില്‍ എത്ര
ഹെക്ടര്‍ വനം
ഉണ്ടെന്നും വന
വിസ്തൃതിയില്‍ എത്ര
ശതമാനം വര്‍ദ്ധനവാണ്
ഉണ്ടായതെന്നും
അറിയിക്കാമോ;
(സി)
വേനല്‍ക്കാലത്ത്
കാട്ടുതീ പോലുള്ള
വിപത്തുകള്‍ തടയാന്‍
വേണ്ടി ജില്ലയില്‍
എന്തൊക്കെ
മുന്‍കരുതലുകളാണെടുത്തത്
എന്ന് വ്യക്തമാക്കാമോ?
പറമ്പിക്കുളം
സുങ്കം ആദിവാസി കോളനി
5005.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളം
സുങ്കം ആദിവാസി
കോളനിക്കാര്‍
താമസത്തിനും മറ്റും
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
സംബന്ധിച്ച് വനം
വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
സുങ്കം കോളനിയില്‍ എത്ര
കുടുംബങ്ങള്‍
താമസിക്കുന്നുണ്ടെന്നും,
ഇതിനായി ഇവര്‍ക്ക് എത്ര
ഭൂമിയാണ്
അനുവദിച്ചിട്ടുള്ളത്
എന്നും വിശദമാക്കുമോ;
(സി)
ഇവിടെയുളള
കുടുംബങ്ങള്‍ക്ക് വീട്
വയ്ക്കുന്നതിനായി ഭൂമി
നല്കാന് ആവശ്യമായ
എന്തെങ്കിലും പദ്ധതി
വനം വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ചുള്ള
വിശദാംശം നല്‍കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തില്‍ നിന്നും
സംരക്ഷണം
T 5006.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത്
വന്യമൃഗങ്ങളുടെ
ആക്രമണത്താല്‍ മരണമടഞ്ഞ
അളുകള്‍ എത്രയെന്നും
പരിക്കേറ്റവര്‍
എത്രയെന്നും നാളിതുവരെ
എത്ര തുക
നഷ്ടപരിഹാരമായി
നല്‍കിയിട്ടുണ്ടെന്നും
ജില്ല തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ആക്രമണകാരികളായ
വന്യമൃഗങ്ങളില്‍
നിന്നും സംരക്ഷണം
നല്കാന് എന്തെങ്കിലും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിവരിയ്ക്കുമോ;
(സി)
ഇങ്ങനെയുള്ള
ഉപദ്രവകാരികളായ
വന്യജീവികളെ
ജനങ്ങള്‍ക്ക്
കൊല്ലൂവാന് ആവശ്യമായ
ഉത്തരവുകള്‍
എന്തെങ്കിലും
നിലവിലുണ്ടോ?
വന്യ
മൃഗ സംരക്ഷണം
5007.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്യ
മൃഗങ്ങള്‍
ജനവാസമേഖലകളില്‍ ഇറങ്ങി
കൃഷിയും മറ്റും
നശിപ്പിക്കുന്നത്
കണക്കിലെടുത്ത്
വനമേഖലയിലെ
നീര്‍ത്തടങ്ങള്‍
കണ്ടെത്തി
സംരക്ഷിക്കുന്നതിനും
വന്യജീവികളുടെ
ആഹാരലഭ്യത
വനങ്ങളില്ത്തന്നെ
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന
വിശദാംശം
വ്യക്തമാക്കുമോ ?
ഏറനാട്
മണ്ഡലത്തില്‍
വന്യജീവിയാക്രമണം
5008.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏറനാട് നിയോജക
മണ്ഡലത്തില്‍
വന്യജീവികളുടെ
ആക്രമണത്തില്‍
കൊല്ലപ്പെടുകയോ
പരിക്കേല്‍ക്കുകയോ
ചെയ്തവരുടെ
കുടുംബാംഗങ്ങള്‍ക്ക്
ആനുകൂല്യങ്ങളും
നഷ്ടപരിഹാര തുകകളും
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ ഇത്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മണ്ഡലത്തിലെ
വിവിധ പ്രദേശങ്ങളില്‍
വന്യമൃഗങ്ങളുടെ ആക്രമണം
മൂലം കൃഷിയ്ക്കും
വീടുകള്‍ക്കും മനുഷ്യ
ജീവനും നഷ്ടം
സംഭവിക്കുന്നത്
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
നഷ്ടപരിഹാരം
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
വന്യജീവി
ആക്രമണം
5009.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വന്യജീവി ആക്രമണത്തില്‍
ജീവന്
നഷ്ടപ്പെട്ടവരുടെ
ആശ്രിതർക്ക് എത്ര തുക
നഷ്ട പരിഹാരമായി
നല്‍കിയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വന്യജീവി
ആക്രമണത്തില്‍ ജീവന്
നഷ്ടപ്പെട്ടവര്‍ക്കു്
എത്ര തുക
നഷ്ടപരിഹാരമായി
നല്‍കിയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
വന്യജീവി
ആക്രമണങ്ങളില്‍
കൃഷിനാശം
സംഭവിച്ചവര്‍ക്കും
പരിക്കേല്‍ക്കുന്നവര്‍ക്കും
നഷ്ടപരിഹാരമായി
നല്‍കിവരുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാറിന്റെ കാലത്ത്
വന്യജീവി
ആക്രമണങ്ങളില്‍
കൃഷിനാശം
സംഭവിച്ചവര്‍ക്കും
പരിക്കേറ്റവര്‍ക്കും
നഷ്ടപരിഹാരമായി നല്കിയ
തുക എത്രയാണെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വന്യജീവി
ആക്രമണങ്ങളില്‍
കൃഷിനാശം
സംഭവിച്ചവര്‍ക്കും
പരിക്കേറ്റവര്‍ക്കും
നഷ്ടപരിഹാരമായി നല്കിയ
തുക എത്രയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
വന്യമൃഗങ്ങളുടെ ആക്രമണം മൂലം
വിളകള്‍ക്കുണ്ടായ നാശത്തിന്
നഷ്ടപരിഹാരം
5010.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
വന്യമൃഗങ്ങളുടെ ആക്രമണം
മൂലം വിളകള്‍ക്കുണ്ടായ
നാശത്തിന് നഷ്ടപരിഹാരം
ലഭിക്കുന്നതിനുളള എത്ര
അപേക്ഷകള്‍ ഈ
സാമ്പത്തിക വര്‍ഷം
ലഭിച്ചിട്ടുണ്ട്;എത്ര
അപേക്ഷകള്‍
തീര്പ്പുകല്പിച്ചിട്ടുണ്ട്;എത്ര
തുകയാണ് നഷ്ടപരിഹാരമായി
വിതരണം
ചെയ്തിട്ടുളളത്;വ്യക്തമാക്കുമോ;
(ബി)
തെങ്ങ്,
കവുങ്ങ്, റബ്ബര്‍,
കുരുമുളക്,കശുമാവ്
എന്നീ കൃഷിവിളകള്‍ക്ക്
എത്ര രൂപ വീതമാണ്
നഷ്ടപരിഹാരം
നല്‍കുന്നത്;
(സി)
പ്രസ്തുത
വിളകള്‍ക്കുള്ള
നഷ്ടപരിഹാരം കുറവാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നഷ്ടപരിഹാരത്തുക
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
വന്യജീവികളുടെ
ആക്രമണം
5011.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വന്യജീവികളുടെ
ആക്രമണത്തിന് ഇരയായി
സംസ്ഥാനത്ത്
മരണപ്പെട്ടിട്ടുള്ളവരുടെ
വിശദാംശങ്ങള്‍ ജില്ല
തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
ഇവരുടെ
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരമായി എത്ര
തുക വീതം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കൃഷി
നശിപ്പിച്ച് ശല്യം
ചെയ്യുന്ന
കാട്ടുമൃഗങ്ങളെ
കൊല്ലുന്നതിന്
എന്തെങ്കിലും ഉത്തരവ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
വന്യജീവികളുടെ
ആക്രമണത്തിന് ഇരയായവര്‍ക്ക്
നഷ്ടപരിഹാരം
5012.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണത്തിന്
ഇരയായവര്‍ക്ക്
നഷ്ടപരിഹാരം നല്കുന്ന
പദ്ധതി പ്രകാരം 2016-17
സാമ്പത്തിക വര്‍ഷം എത്ര
രൂപ വിതരണം ചെയ്തു;
എത്ര പേര്‍ക്കാണ്
ഇതിന്റെ പ്രയോജനം
ലഭിച്ചിട്ടുള്ളത്;
(ബി)
2017-18
സാമ്പത്തിക വര്‍ഷം
ഇതേവരെ എത്ര കോടി രൂപ
വിതരണം ചെയ്തു;
(സി)
എത്ര
പേര്‍ക്ക് ഇതിന്റെ
പ്രയോജനം
ലഭിച്ചിട്ടുണ്ട്എന്നറിയിക്കാമോ?
വന്യമൃഗങ്ങളുടെ
ഉപദ്രവത്തില്‍
പരിക്കേല്‍ക്കുന്നവര്‍ക്കുള്ള
നഷ്ടപരിഹാരം
5013.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
ഉപദ്രവത്തില്‍
പരിക്കേല്‍ക്കുന്നവര്‍ക്ക്
വനം വകുപ്പ് നല്കി
വരുന്ന നഷ്ടപരിഹാരത്തുക
നേടിയെടുക്കുന്നതിന്
നിയമക്കുരുക്കുകളാല്‍
കാലതാമസമുണ്ടാകുന്നുവെന്ന
പരാതികള്‍
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരം
നഷ്ടപരിഹാരത്തുക
നല്‍കുന്നതിനുളള
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(സി)
അപേക്ഷ
ലഭിച്ച ശേഷം ആനുകൂല്യം
വിതരണം ചെയ്യുന്നതിനായി
ഇപ്പോള്‍ ശരാശരി എത്ര
സമയം എടുക്കുന്നുവെന്ന്
വെളിപ്പെടുത്തുമോ?
പാമ്പുകടിയേറ്റ്
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് നല്കുന്ന
ധനസഹായം
5014.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാമ്പുകടിയേറ്റ്
മരണപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക്
നല്കുന്ന ധനസഹായം
എത്രയാണ്;
(ബി)
24.4.2014
ന് പാമ്പുകടിയേറ്റ്
മരണപ്പെട്ട ബിജുവിന്റെ
മാതാവ് തൃശ്ശൂര്‍
ജില്ലയിലെ വാടാനപ്പള്ളി
ഗണേശമംഗലം പി.ഒ.യില്‍
കിഴക്കേപ്പാട്ട്
വീട്ടില്‍ ശ്രീമതി
മല്ലികയ്ക്ക് അനുവദിച്ച
ധനസഹായം
വര്‍ദ്ധിപ്പിക്കണമെന്ന്
ആവശ്യപ്പെട്ട് മണലൂര്‍
എം.എല്‍.എ. മുഖേന
സമര്‍പ്പിച്ച അപേക്ഷ
പ്രകാരം ധനസഹായം
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വന്യജീവികള്‍
നാട്ടിലിറങ്ങുന്നതിനുള്ള
സാഹചര്യങ്ങളെക്കുറിച്ച് പഠനം
5015.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍
നാട്ടിലിറങ്ങുന്നതിനുള്ള
സാഹചര്യങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
സംബന്ധിച്ച് ആധികാരിക
പഠനങ്ങള്‍
നടത്തിയിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വന്യജീവികള്‍
നാട്ടിലിറങ്ങുന്നത്
മുന്‍കൂട്ടി കണ്ട്
പരിഹാരം കാണുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെക്ക്
പോസ്റ്റുകളില്‍
കന്നുകാലികള്‍ക്ക് ആരോഗ്യ
പരിശോധന
5016.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറച്ചിക്കായി
ഇതര സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
കൊണ്ടുവരുന്ന
കന്നുകാലികളുടെ ആരോഗ്യ
പരിശോധന ചെക്ക്
പോസ്റ്റുകളില്‍
നിലവില്‍ നടത്തി
വരുന്നുണ്ടോ;
(ബി)
ഇതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
മൃഗസംരക്ഷണ വകുപ്പ്
മുഖേന സ്വീകരിച്ചു
വരുന്നത്; വിശദവിവരം
നല്‍കുമോ;
മൃഗസംരക്ഷണത്തിന്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ലഭിച്ച ഫണ്ട്
5017.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
2014-15 മുതല്‍ 2017-18
വരെ മൃഗസംരക്ഷണത്തിനായി
എത്ര തുക ഫണ്ട്
ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര
ചെലവഴിച്ചു; ഫണ്ട്
മുഴുവന്‍ ഗഡുവും
ലഭ്യമായോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദമാക്കാമോ?
കന്നുകാലി സെന്‍സസ്
5018.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ വകുപ്പ്
അവസാനമായി നടത്തിയ
സര്‍വ്വേ പ്രകാരം
സംസ്ഥാനത്തെ
വളര്ത്തുപശുക്കളുടെ
എണ്ണംഎത്രയായിരുന്നു;
(ബി)
ഈ
കണക്കുകള്‍ പ്രകാരം
മുന്‍വര്‍ഷത്തേക്കാള്‍
വളര്ത്തുപശുക്കളുടെ
എണ്ണത്തില്‍ വ്യാപകമായ
കുറവ് വന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
കന്നുകാലി സെന്‍സസ്
അവസാനമായി നടത്തിയത്
എന്നാണ്; അതിന്‍പ്രകാരം
കന്നുകാലികളുടെ എണ്ണം
എത്രയായിരുന്നുവെന്ന്
അറിയിക്കുമോ?
ആടുവളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
5019.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആടുവളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
കൂടുതല്‍
യുവാക്കളെ ഇതിലേക്ക്
ആകര്‍ഷിക്കുന്നതിലേക്കായി
ഏതെങ്കിലും പുതിയ
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
കേരളത്തിലെ
കോഴിക്കര്‍ഷകരുടെ
പ്രശ്നങ്ങള്‍
5020.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കോഴിക്കര്‍ഷകരെയും
ഫാമുകളെയും
ഇല്ലാതാക്കാനുള്ള
ആസൂത്രിത നീക്കത്തിന്റെ
ഭാഗമായി,
കോഴിക്കുഞ്ഞിനും
കോഴിത്തീറ്റയ്ക്കും
വിലവര്ദ്ധിപ്പിക്കുന്നതിനും
കോഴി ഇറച്ചിയുടെ വില
കുറയ്ക്കുന്നതിനും അന്യ
സംസ്ഥാന ലോബികള്‍
ഇടപെടല്‍ നടത്തുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കോഴിക്കൃഷിയ്ക്കായി
പ്രവാസി ലോണുകള്‍
എടുത്തതിനെ തുടര്‍ന്ന്
ജപ്തി നടപടികള്‍
നേരിടുന്ന
കര്‍ഷകര്‍ക്കായി
ഏതെങ്കിലും ആശ്വാസ
പദ്ധതികള്‍
ആരംഭിക്കുന്നുണ്ടോ;
(സി)
ആവശ്യമായ
കോഴിയും കോഴിത്തീറ്റയും
സംസ്ഥാനത്ത് തന്നെ
ഉല്പാദിപ്പിക്കാനുള്ള
സംവിധാനങ്ങള്‍
നിലവിലുണ്ടോ;
(ഡി)
സംസ്ഥാനത്ത്
കോഴിയുടെ വില ഏകീകരണം
സാധ്യമാക്കുമോ;
(ഇ)
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
അന്യസംസ്ഥാനക്കാര്‍
കേരളത്തില്‍
കൈയടക്കിയിട്ടുള്ള
ഫാമുകളുടെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള ഹാച്ചറികള്‍
5021.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
ഹാച്ചറികള്‍
ആധുനികവത്കരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
മുട്ടക്കോഴി,
ഇറച്ചിക്കോഴി എന്നിവ
വളര്‍ത്തുന്നതിന്
കൂടുതല്‍ ആളുകളെ
പ്രേരിപ്പിക്കുന്നതിന്
സഹായകമായ പദ്ധതികള്‍
നടപ്പിലാക്കുമോ;
(സി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ;
(ഡി)
മികച്ചയിനം
മുട്ടക്കോഴി
കുഞ്ഞുങ്ങളെ
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
കോഴിവളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കാന്‍ നടപടി
5022.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിവളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
കോഴിവളര്‍ത്തല്‍
കര്‍ഷകര്‍ക്ക്
സര്‍ക്കാര്‍ നൽകി
വരുന്ന സഹായങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കോഴിയുടെ
ഭക്ഷ്യയോഗ്യമല്ലാത്ത
ഭാഗങ്ങള്‍ ഉപയോഗിച്ച്
ഉപോത്പന്നങ്ങള്‍
നിര്‍മ്മിക്കാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
എന്തൊക്കെ
ഉപോത്പന്നങ്ങളാണ്
ഇപ്രകാരം
നിര്‍മ്മിക്കാന്‍
കഴിയുന്നതെന്ന്
അറിയിക്കുമോ;
(ഇ)
ഇവ
ഉത്പാദിപ്പിക്കുന്ന
സ്ഥാപനങ്ങള്‍
കേരളത്തില്‍
സ്ഥാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മൃഗാശുപത്രികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടി
5023.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൃഗാശുപത്രികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
മൃഗഡോക്ടര്‍മാരുടെ
സേവനം കൂടുതല്‍
ലഭ്യമാക്കുന്നതിലേക്കായി
എല്ലാ ജില്ലകളിലും
മൊബൈല്‍ ക്ലിനിക്കുകള്‍
ആരംഭിക്കുന്നത്
പരിഗണിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കുമോ?
ക്ഷീരകര്‍ഷക
മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
5024.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരകര്‍ഷക മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഈ
പദ്ധതികളുടെ വിശദാംശം
അറിയിക്കുമോ;
മില്‍ക്ക്ഷെഡ്
ഡെവലപ്പ്മെന്റ് പ്രോഗ്രാം
5025.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍ക്ക്ഷെഡ്
ഡെവലപ്പ്മെന്റ്
പ്രോഗ്രാമിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
2017-18
വര്‍ഷത്തില്‍
മില്‍ക്ക്ഷെഡ്
ഡെവലപ്പ്മെന്റ്
പ്രോഗ്രാമിലൂടെ
കര്‍ഷകര്‍ക്ക്
ലഭ്യമാകുന്ന സഹായങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
2016-17
വര്‍ഷം മില്‍ക്ക്ഷെഡ്
ഡെവലപ്പ്മെന്റ്
പ്രോഗ്രാമിലൂടെ
എന്തൊക്കെ
ആനുകൂല്യങ്ങളാണ് വിതരണം
ചെയ്തിട്ടുള്ളത്;
(ഡി)
ക്ഷീരോല്പാദന
ചെലവ് കുറയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
കൂടുതല്‍
ഉല്പാദനക്ഷമതയുള്ള
മികച്ചയിനം കിടാരികളെ
സംസ്ഥാനത്തേക്ക്
കൊണ്ടുവരുന്നതിന്
പദ്ധതിയുണ്ടോ;
(എഫ്)
കിടാരികളെ
കൊണ്ടു വരുന്നതിന്
നിയമപരമോ
മറ്റേതെങ്കിലുമോ ആയ
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ?
പാല്
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായുളള
പദ്ധതികള്‍
5026.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ക്ഷീരവകുപ്പ് ആസൂത്രണം
ചെയ്ത് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
വേനല്‍ക്കാലത്ത്
പാലുല്‍പ്പാദനത്തില്‍
എത്ര
കുറവാണുണ്ടാകുന്നത്;
(സി)
ആയത്
പരിഹരിക്കുന്നതിനും
വേനല്‍കാലത്ത്
പാലുല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
പാലിന്റെ
ഉല്‍പ്പാദനവും ഗുണമേന്മയും
5027.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ദിവസം ആവശ്യമായി വരുന്ന
പാലിന്റെ എത്ര
ശതമാനമാണ് സംസ്ഥാനത്ത്
ഉല്‍പ്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
നിന്നാണ്
കേരളത്തിലേക്ക് പാല്
കൊണ്ടുവരുന്നതെന്നും
അങ്ങനെ കൊണ്ട് വന്ന്
വില്‍ക്കുന്ന
പായ്ക്കറ്റ് പാലിൽ
ഗുണമേന്മ
കുറവായതിന്റെയും
കീടനാശിനികളുടെ അംശം
കണ്ടതിന്റെയും
കാരണത്താല്‍
നിരോധിക്കപ്പെട്ടവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
പാല് ഉല്പാദനം
5028.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
പാലുല്പാദനത്തില്
സ്വയംപര്യാപ്തതയില്‍
എത്തിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
മുഖേന കഴിഞ്ഞ 3 വര്‍ഷം
ഉണ്ടായ പാലുല്‍പ്പാദന
വർധന സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
പാക്കറ്റ് പാലുകളില്‍
ഗുണനിലവാരമില്ലാത്തവ
എന്ന് കണ്ടെത്തി
ഏതെങ്കിലും കമ്പനിയുടെ
ഉല്പന്നങ്ങള്ക്ക്
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;എങ്കില്‍
അവ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
ക്ഷീരോത്പാദനരംഗത്ത്
സ്വയംപര്യാപ്തത
5029.
ശ്രീ.എം.
വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ചു
ലക്ഷം മെട്രിക് ടണ്‍
പാലിന്റെ അധിക
ഉല്പാദനത്തിലൂടെ
ക്ഷീരോല്പാദന രംഗത്ത്
കേരളത്തിന്
സ്വയംപര്യാപ്തത
കൈവരിക്കുവാന്‍ കഴിയും
എന്ന്
കണ്ടെത്തിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
ലക്ഷ്യം
കൈവരിക്കുന്നതിന്
ആവിഷ്കരിച്ച
കന്നുകുട്ടികളുടെ
ശാസ്ത്രീയ പരിപാലനം,
പാല് കറക്കുന്നതിനും
സംസ്ക്കരണത്തിനും
യന്ത്രവല്‍ക്കരണം,
മൃഗാരോഗ്യസംരക്ഷണം
ശക്തിപ്പെടുത്തല്‍
എന്നീ മേഖലകളില്‍ ഈ
സര്‍ക്കാര്‍ കൈവരിച്ച
നേട്ടങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇതിലൂടെ
പാലുല്പാദനത്തില്
എന്ത് നേട്ടമാണ്
കൈവരിച്ചത് ;
(ഡി)
പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
ആധുനിക ലബോറട്ടറികള്‍
സ്ഥാപിച്ചിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ ;
(ഇ)
ഗുണഭോക്താക്കള്‍ക്ക്
നേരിട്ട് പണം നല്കുന്ന
ഡയറക്ട് ബെനിഫിറ്റ്
ട്രാന്‍സ്ഫര്‍ സിസ്റ്റം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
ക്ഷീരകര്‍ഷകര്‍ക്ക് നല്കുന്ന
സഹായങ്ങള്‍
5030.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
ക്ഷീരവികസന വകുപ്പ്
മുഖേന ലഭ്യമാക്കുന്നത്;
(ബി)
ഇവര്‍ക്ക്
ക്ഷേമനിധിയോ പെന്‍ഷനോ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കൂടുതല്‍
പാലുല്‍പ്പാദിപ്പിക്കാന്‍
കഴിയുന്ന തരം പശുക്കളെ
വിദേശത്തുനിന്നും
ഇറക്കുമതി
ചെയ്യുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ക്ഷീര
കര്‍ഷകര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
5031.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകര്‍ക്കുള്ള
ക്ഷേമപെന്ഷന്
കുടിശ്ശികയില്ലാതെ
പൂര്‍ണ്ണമായും വിതരണം
ചെയ്തിട്ടുണ്ടോ
;വിശദീകരിക്കുമോ;
(ബി)
ക്ഷീരകര്‍ഷക
ക്ഷേമനിധിയില്‍
അംഗങ്ങളാകുന്നവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
ലഭിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ക്ഷീരകര്‍ഷകര്‍ക്ക്
വേനല്‍ക്കാലത്ത്
ക്ഷീരസംഘങ്ങള്‍വഴി
പ്രത്യേകമായി
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
മൃഗശാലകളുടെ
നവീകരണം
5032.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
മൃഗശാലകളുടെ
നവീകരണത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി വരുന്നു
എന്ന് അറിയിക്കുമോ;
ഇവയുടെ വിശദാംശം
ലഭ്യമാക്കുമോ?