കെ.എസ്.ഇ.ബി.യ്ക്ക്
ആവശ്യമായ സാധന സാമഗ്രികളുടെ
പര്‍ച്ചേയ്സ്
4770.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
വിവിധ ഇലക്ട്രിക്കല്‍,
ട്രാന്‍സ്ഫോമറുകള്‍,
കേബിള്‍, വെെദ്യുതി
കമ്പി, മുതലായ സാധന
സാമഗ്രികളുടെ
പര്‍ച്ചേയ്സിന്റെ
പൂര്‍ണ്ണ അധികാരി
ആരാണ്;
(ബി)
മത്സരാധിഷ്ഠിത ടെണ്ടര്‍
നടത്തിയാണോ കരാറുകാരനെ
നിയമിക്കുന്നത്;
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതൊക്കെ സാധനങ്ങള്‍
വാങ്ങുന്നതിനാണ് വലിയ
ടെണ്ടറുകള്‍
ക്ഷണിച്ചിട്ടുളളതെന്നും
സാധനങ്ങളുടെ പേര്,
സാധനങ്ങള്‍ക്ക്
ക്വോട്ട് ചെയ്ത വില,
ടെണ്ടര്‍ നേടിയ ആള്/
കമ്പനി എന്നിവയുടെ
പേരുസഹിതമുള്ള
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(ഡി)
ഇപ്രകാരം
വിതരണം ചെയ്യുന്ന
സാധനങ്ങളുടെ ഗുണനിലവാരം
പരിശോധിയ്ക്കാന്‍
എന്തു മാര്‍ഗ്ഗമാണ്
ബോര്‍ഡ്
സ്വീകരിക്കുന്നത് എന്ന്
വിവരിയ്ക്കുമോ; ഇതിന്
മേല്‍നോട്ടം വഹിക്കുന്ന
പ്രധാന ഉദ്യോഗസ്ഥന്
ആരാണെന്ന്
വ്യക്തമാക്കുമോ?
ഹൈബ്രിഡ്
മൈക്രോ ഗ്രിഡ് സംവിധാനം
4771.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തടസ്സരഹിതവും
ഗുണമേന്മയുളളതുമായ
വൈദ്യുതി
ലഭ്യമാക്കുന്നതിന്
പ്രൊജക്ട്
മാനേജ്മെന്റ്
യൂണിറ്റുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
വിദൂര
ഗ്രാമപ്രദേശങ്ങളെ
ഹൈബ്രിഡ് മൈക്രോ ഗ്രിഡ്
സംവിധാനം വഴി
വൈദ്യുതീകരിക്കുന്നതിനുളള
പദ്ധതി പരിഗണനയിലുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം നല്‍കാമോ;
(സി)
പദ്ധതി
നടത്തിപ്പിനായി എത്ര
ചെലവ് വരും എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
സ്ട്രീറ്റ്
ലൈറ്റുകള്‍
4772.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൈമര്‍
കേടുവരുന്ന
സന്ദര്‍ഭങ്ങളില്‍
സ്ട്രീറ്റ് ലൈറ്റുകള്‍
നിരന്തരം
കത്തിക്കിടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം വൈദ്യുത
വകുപ്പിനുണ്ടാകുന്ന
നഷ്ടം എത്രയാണെന്ന്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
സ്ട്രീറ്റ്
ലൈറ്റുകള്‍
പ്രകാശിപ്പിക്കുന്നതിനായി
ഏതെല്ലാം കമ്പനികളുടെ
ടൈമറാണ്
ഉപയോഗിക്കുന്നത്; ഈ
കമ്പനികളുമായി എ.എം.സി.
ഉണ്ടാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
സ്ട്രീറ്റ്
ലൈറ്റുകള്‍
നിശ്ചയിക്കപ്പെട്ട
സമയങ്ങളില്‍ മാത്രമാണ്
പ്രകാശിക്കുന്നത് എന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ?
അക്കൗണ്ട്സ്
ഓഫിസറുടെ സ്വയം വിരമിക്കൽ
4773.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം വിരമിക്കലുമായി
ബന്ധപ്പെട്ട് കേരള
സര്‍വ്വീസ് റൂള്‍സിന്റെ
(ഭാഗം മൂന്ന്) റൂള്‍ 56
എന്ന ഭാഗത്ത് എന്താണ്
വിവരിക്കുന്നത്എന്ന്
വ്യക്തമാക്കുമോ ;
ഇതിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ബി)
ശ്രീ.
തോമസ്
ജോര്‍ജ്ജ്,അക്കൗണ്ട്സ്
ഓഫിസറുടെ സ്വയം
വിരമിക്കലുമായി
ബന്ധപ്പെട്ട് Board
Secretariat File
No.Estt.IV/3172/2016-ന്റെ
മുഴുവന്‍ കുറിപ്പ്
ഫയലുകളുടെയും , ഇതില്‍
നടത്തിയ എല്ലാ
കത്തിടപാടുകളുടെയും
കോപ്പിയും
ലഭ്യമാക്കുമോ;
(സി)
ശ്രീ.
മണിലാല്‍,
ലാല്ബില്ഡിംഗ്സ്,
കുളത്തൂര്‍ എന്നയാള്‍,
ശ്രീ. തോമസ് ജോര്‍ജ്ജ്,
അനധികൃത സ്വത്ത്
സമ്പാദിച്ചു എന്ന്
പറഞ്ഞ് നല്കിയ
പരാതിയും വോളന്ററി
വിരമിക്കലുമായി
എന്തെങ്കിലും
ബന്ധമുണ്ടോ ;
വിശദമാക്കുമോ; കൂടാതെ
ശ്രീ .മണിലാല്‍ നല്കിയ
പരാതിയുടെയും മറ്റു
രേഖകളുടെയും കോപ്പി
ലഭ്യമാക്കുമോ;
(ഡി)
വോളന്ററി പെന്ഷന്
മുമ്പ്, KSEB അധികൃതര്‍
ശ്രീ .തോമസ്
ജോര്‍ജ്ജിന്റെ എൻ എൽ സി
ആവശ്യപ്പെട്ടത്
സുഖമില്ലാത്ത പ്രസ്തുത
ആളിന്റെ സ്വയം
വിരമിക്കല്‍
മന:പൂര്‍വ്വം
തടയുന്നതിനായിരുന്നില്ലേ
എന്ന് വിശദമാക്കുമോ;
ഇതുകൊണ്ടുള്ള കെ എസ് ഇ
ബി യുടെ നേട്ടം എന്താണ്
എന്ന് വ്യക്തമാക്കുമോ ;
(ഇ)
അദ്ദേഹം
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്തുകൊണ്ടിരിക്കുന്ന
ഓഫീസില്‍ നിന്നും NLC
ആവശ്യപ്പെട്ടത് എന്ത്
മാനദണ്ഡത്താല്‍ ആണ്;
ഇതിനായി ഉത്തരവിട്ട
ഉദ്യോഗസ്ഥന് ആരാണ്?
ഇലക്ട്രിക്ക്
വാഹനങ്ങളുടെ ഉപയോഗം
4774.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രിക്ക്
വാഹനങ്ങളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ?
(ബി)
ഇതിനുവേണ്ടി
എന്തെല്ലാം കാര്യങ്ങള്‍
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി. പെന്ഷന്
4775.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി-യിൽ
ഒരു മാസം പെന്ഷന്
നല്കുന്നതിലേയ്ക്ക്
എത്ര കോടി രൂപയാണ്
ചെലവിടുന്നത്; ഈ തുക
എത്ര പെന്‍ഷനേഴ്സാണ്
വിനിയോഗിക്കുന്നത്;
എണ്ണം വിശദമാക്കുമോ;
(ബി)
ഇതില്‍
ഏറ്റവും കൂടുതല്‍
പെന്ഷന് വാങ്ങുന്ന
പെന്‍ഷനര്‍ തസ്തിക
ഏതാണെന്നും പെന്ഷന്
തുക മാസം എത്രയാണെന്നും
അറിയിക്കുമോ;
(സി)
ഏറ്റവും
കുറവ് പെന്ഷന്
വാങ്ങുന്ന തസ്തിക
ഏതാണെന്നും പെന്ഷന്
തുക മാസം എത്രയാണെന്നും
അറിയിക്കുമോ;
(ഡി)
കെ.എസ്.ഇ.ബി-യില്‍
ശമ്പളയിനത്തില്‍ മാസം
ചെലവിടുന്ന തുക എത്ര
കോടിയാണെന്നും ഇത് എത്ര
ഉദ്യോഗസ്ഥര്‍ക്കാണ്
കൊടുക്കുന്നതെന്നും
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
സ്ഥാപനത്തിന്റെ ഒരു
മാസത്തെ വരുമാനം എത്ര
കോടിയാണെന്നും ഏതൊക്കെ
പദ്ധതികളില്‍
നിന്നുമാണ് പ്രസ്തുത
വരുമാനം
ലഭിക്കുന്നതെന്നുമുള്ള
വിവരം ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
സ്ഥാപനം നിലവില്‍
പ്രവര്‍ത്തിക്കുന്നത്
ലാഭത്തിലാണോ
നഷ്ടത്തിലാണോ;വിശദാംശം
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി.
നിയമനം
4776.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യിലേക്ക് നിയമനം
നടത്തുന്നതിനുള്ള
ഏതെങ്കിലും പി.എസ്.സി.
ലിസ്റ്റ് നിലവിലുണ്ടോ;
തസ്തികയും എണ്ണവും
സഹിതം വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ലിസ്റ്റിന്റെ കാലാവധി
എന്നു
തീരും;വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.-യില്‍
ഇപ്പോള്‍ കരാര്‍
അടിസ്ഥാനത്തില്‍
ഉയര്‍ന്ന തസ്തികകളില്‍
ഉദ്യോഗസ്ഥര്‍ ജോലി
ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
തസ്തികകളില്‍; പേരു
സഹിതം വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ദിവസ
വേതന വ്യവസ്ഥയില്‍
വിവിധ തസ്തികകളില്‍
കെ.എസ്.ഇ.ബി.-ല്‍ ആളെ
നിയമിച്ചിട്ടുണ്ടോ;
ഇപ്പോള്‍ നിയമിച്ചു
വരുന്നുണ്ടോ; ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
എങ്കില്‍
ഇവര്‍ക്ക് നല്കുന്ന
ദിവസവേതനം എത്രയാണ്;
തസ്തിക സഹിതം
വിശദമാക്കുമോ;
(ഇ)
കെ.എസ്.ഇ.ബി.-യില്‍
ചെലവ് ചുരുക്കലിന്റെ
ഭാഗമായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
മീറ്റര്‍
ടെസ്റ്റിംഗ് ആന്‍ഡ്
സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറി
4777.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീറ്റര്‍
ടെസ്റ്റിംഗ് ആന്‍ഡ്
സ്റ്റാന്‍ഡേര്‍ഡ്
ലബോറട്ടറിയുടെ
പ്രവര്‍ത്തനം
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ലബോറട്ടറിക്കു വേണ്ടി
2017-18 ബഡ്ജറ്റില്‍
വകയിരുത്തിയ തുക
ചെലവഴിക്കാന്‍
സാധിച്ചുവോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ഓണ്‍ലൈന്‍
ബില്ലിങ്
4778.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
വകുപ്പില്‍ ഓണ്‍ലൈന്‍
ബില്ലിങ് രീതി
സാര്വ്വത്രികമാക്കിയിട്ടുണ്ടോ;
ഓണ്‍ലൈന്‍ വഴി വൈദ്യുതി
ചാര്‍ജ്ജ്
അടക്കുന്നവരുടെ എണ്ണം
വര്‍ദ്ധിച്ചു
വരുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഓണ്‍ലൈന്‍
വഴി ബില്‍ പെയ്മെന്റ്
നടത്തുന്നതിന്
അവബോധ/പ്രോത്സാഹന
പരിപാടി
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഓണ്‍ലൈന്‍
വഴി വൈദ്യുതി ചാര്‍ജ്
അടക്കുമ്പോള്‍
ഉപഭോക്താക്കള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
ഇളവുകളോ, ആനുകൂല്യങ്ങളോ
ലഭിക്കുന്നുണ്ടോ;
വിശദീകരിക്കാമോ?
ജലവൈദ്യുത
പദ്ധതികളുടെ നവീകരണം
4779.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
റ്റി.വി.രാജേഷ്
,,
കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗാര്‍ഹികാവശ്യത്തിനും
വ്യവസായ
വാണിജ്യാവശ്യത്തിനുമുള്ള
ഊര്‍ജ്ജം മിതമായ
നിരക്കില്‍
തടസ്സമില്ലാതെ
ലഭ്യമാക്കാന്‍ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ജലവൈദ്യുത പദ്ധതികളിലെ
35-40 വര്‍ഷം പഴയ
ജനറേഷന് യൂണിറ്റുകളുടെ
നവീകരണത്തിനും, പഴയ
പദ്ധതികളുടെ
പുനരുദ്ധാരണത്തിനും
നവീകരണത്തിനുമുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കാമോ;
(സി)
കെ.എസ്.ഇ.ബി.യുടെ
കീഴിലുള്ള ഡാമുകളുടെ
അറ്റകുറ്റപണികള്‍, ഡാം
സുരക്ഷ, അടിസ്ഥാന
സൗകര്യം
ഏര്‍പ്പെടുത്തുക
തുടങ്ങിയ
പ്രവൃത്തികള്‍ക്കായി
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ അണ്ട൪ ഗ്രൌണ്ട്
കേബിളിംഗ്
4780.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വൈദ്യുതി വിതരണത്തിന്
എവിടെയെല്ലാമാണ്
യു.ജി.സി ( അണ്ട൪
ഗ്രൌണ്ട് കേബിളിംഗ്)
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
യു.ജി.സി
-യുള്ള
എല്ലായിടങ്ങളിലും
ആര്.എം.യു (റിംങ്
മെയിന്‍ യൂണിറ്റ്)
സ്ഥാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
യു
ജി സി -യുള്ള
ഇടങ്ങളില്‍ ആര് എം യു
സ്ഥാപിച്ചാലുള്ള ഗുണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍
എവിടെയെല്ലാം യു ജി സി
- യുണ്ടെന്നും
അവിടങ്ങളിലെല്ലാം ആര്
എം യു
സ്ഥാപിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഇ)
ഇല്ലെങ്കില്‍
ആര് എം യു
സ്ഥാപിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
ആര്
എം യു സ്ഥാപിക്കാനുള്ള
സാമ്പത്തിക ചെലവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ?
ഇ
സേഫ് കേരള പദ്ധതി
4781.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ
സേഫ് കേരള പദ്ധതിയുടെ
ലക്ഷ്യങ്ങളെ കുറിച്ച്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍ സ്മാര്‍ട്ട്
മീറ്റര്‍ സംവിധാനം
4782.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
വിവിധ ഇലക്ട്രിക്
സെക്ഷനുകളില്‍
സ്മാര്‍ട്ട്മീറ്റര്‍
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
4783.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
സമന്വയത്തിലൂടെ
നടപ്പാക്കണമെന്ന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
പരിസ്ഥിതിയെ
തകര്‍ത്തുകൊണ്ട് വികസനം
പാടില്ല എന്ന
സര്‍ക്കാറിന്റെ
പ്രഖ്യാപിത
ലക്ഷ്യത്തിനു
വിരുദ്ധമാവുമോ ഈ
തീരുമാനം എന്ന്
വ്യക്തമാക്കുമോ;
(സി)
160 മെഗാ വാട്ട്
വൈദ്യുതിക്കായി 150
ഹെക്ടര്‍ വനഭൂമി
വെളളത്തില്‍ മുക്കിയും
വിലപ്പെട്ട ജൈവവൈവിധ്യം
തകര്‍ത്തും പദ്ധതി
വേണ്ടന്ന
അഭിപ്രായമുളളവര്‍
സര്‍ക്കാരില്‍
തന്നെയുണ്ടോ എന്ന്
അറിയിക്കാമോ ;
(ഡി)
എങ്കില്‍
ഇക്കാര്യം
പരിശോധിക്കുമോ;പദ്ധതി
നടപ്പാക്കുന്നതിനായി
സര്‍ക്കാറും
കെ.എസ്.ഇ.ബിയും ഇതിനകം
കൈകൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ ?
വൈദ്യുതപദ്ധതികൾ
4784.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുസ്ഥിരമായ
വൈദ്യുതി കുറഞ്ഞ
വിലയ്ക്ക്
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പുതിയ
വൈദ്യുതി സ്രോതസ്സുകള്‍
കണ്ടെത്തുന്നതിനായുള്ള
സര്‍ക്കാരിന്റെ
ശ്രമങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പവര്‍ഹൗസുകളില്‍
നിന്ന് വൈദ്യുതി
ഉല്പാദനശേഷം പുറത്ത്
വിടുന്ന ജലം ഉപയോഗിച്ചു
ചെറു പദ്ധതികള്‍
ആരംഭിക്കുന്നത്
സാധ്യമാണോ;
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തില്‍ ഉണ്ടായ
വൈദ്യുതി ഉല്പാദനവും, ഈ
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തിലുണ്ടായ
വൈദ്യുതി ഉല്പാദനവും
അറിയിക്കുമോ;
(ഇ)
കായംകുളം,
നല്ലളം, ബ്രഹ്മപുരം
പദ്ധതികള്‍
സംസ്ഥാനത്തിന്
പ്രയോജനപ്പെടുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പ്രസരണ
വിതരണ സംവിധാനം
4785.
ശ്രീ.പി.ടി.
തോമസ്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രസരണ
വിതരണ സംവിധാനം വഴി
നിലവില്‍ എത്ര ശതമാനം
വൈദ്യുതിയാണ്
നഷ്ടപ്പെടുന്നത്; അത്
എത്രയായി
കുറയ്ക്കുന്നതിനാണ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
കേടായ
മീറ്ററുകള്‍ മാറ്റി
സ്ഥാപിക്കുന്നതിലും
ഊര്‍ജ്ജ ക്ഷമത കുറഞ്ഞ
കമ്പികൾ മാറ്റി
സ്ഥാപിക്കുന്നതിനും
കൂടുതല്‍ വിതരണ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കുന്നതിലും
കഴിഞ്ഞ 20
മാസത്തിനുളളില്‍ എന്ത്
പുരോഗതി കൈവരിക്കുവാന്‍
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്തുമോ?
വൈദ്യുതി
ഉല്പാദനവും ഉപഭോഗവും
4786.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലെ വൈദ്യുതി
ഉല്പാദനവും ഉപഭോഗവും
തമ്മിലുള്ള അന്തരം
കുറയ്ക്കാന്‍
സ്വീകരിച്ച നടപടികള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
സംസ്ഥാനത്തെ
വൈദ്യുതി ഉല്പാദന
മേഖലയില്‍ പാരമ്പര്യേതര
ഊര്‍ജ്ജ സ്രോതസ്സുകളുടെ
ഉപയോഗം ആകെ
ഉല്പാദനത്തിന്റെ എത്ര
ശതമാനമാണെന്ന്
കണക്കാക്കിയിട്ടുണ്ടോ ;
എങ്കില്‍ അറിയിക്കുമോ;
പാരമ്പര്യേതര
ഊര്‍ജ്ജസ്രോതസ്സുകള്‍
ഉപയോഗപ്പെടുത്തുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ
; വിശദാംശം ലഭ്യമാകുമോ
?
വൈദ്യുതി
ക്ഷാമം പരിഹരിക്കുന്നതിനായുളള
നടപടികള്‍
4787.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ലോഡ് ഷെഡിംഗ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
മെഗാവാട്ട്
വൈദ്യുതിയുടെ കുറവാണ്
ഇപ്പോള്‍
ഉണ്ടായിട്ടുള്ളത്; ഇത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളത്;
ഇതിനായിട്ടുള്ള
പദ്ധതികളും കരാറുകളും
എന്നാണ്
നടത്തിയിട്ടുള്ളത്;
(ബി)
സംസ്ഥാന
വൈദ്യുതി ബോര്‍ഡ്
ദീര്‍ഘകാല
അടിസ്ഥാനത്തില്‍
വൈദ്യുതി ക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം
പരിപാടികളാണ്
എടുത്തിട്ടുള്ളത്;
ഇതില്‍ നിന്നും എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ലഭ്യമാകുന്നത്; ഇത്
എന്നാണ് തുടങ്ങിയത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
നിലവില്‍
സംസ്ഥാനത്ത് പുറമേ
നിന്നും വൈദ്യുതി
വാങ്ങുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
വാങ്ങുന്നത്; ഇതു
സംബന്ധിച്ച കരാറുകള്‍
എന്നാണ് ആരംഭിച്ചത്;
വ്യക്തമാക്കാമോ?
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ
വൈദ്യുതിപ്രശനം
4788.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തുനാട്
നിയോജക മണ്ഡലത്തിലെ
കോലഞ്ചേരി പട്ടണത്തില്‍
റബര്തോട്ടങ്ങള്ക്കിടയിലൂടെയും,
പാടശേഖരങ്ങളിലൂടെയും
വൈദ്യുതിലൈന്‍
കടന്നുപോകുന്നതുമൂലം
നേരിടുന്ന
വൈദ്യുതിപ്രശ്നത്തിന്
പരിഹാരം കാണാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പുതുപ്പനം ഫിഡറില്
നിന്നും മെയിന്‍
റോഡിലൂടെ വൈദ്യുതി
എത്തിക്കണമെന്ന
വര്‍ഷങ്ങളായുള്ള
ആവശ്യത്തിന്മേല് നടപടി
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ?
വ്യവസായ
സ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതി
നിരക്ക്
4789.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സ്ഥാപനങ്ങള്‍ക്ക് ഏതു
നിരക്കിലാണ് വൈദ്യുതി
വിതരണം
ചെയ്യുന്നത്;വ്യക്തമാക്കുമോ;
(ബി)
പുതുതായി
ആരംഭിക്കുന്ന
വ്യവസായങ്ങള്‍ക്ക്
കുറഞ്ഞ നിരക്കില്‍
വൈദ്യുതി നല്കുവാന്
നിലവില്‍
വ്യവസ്ഥയുണ്ടോ;ഇല്ലെങ്കില്‍
പുതിയ വ്യവസായങ്ങളെ
ആകര്‍ഷിക്കുന്നതിനായി
കുറഞ്ഞ നിരക്കില്‍
വൈദ്യുതി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ബോര്‍ഡിന്റെ സാമ്പത്തിക നില
4790.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിരക്ക്
വര്‍ദ്ധിപ്പിക്കണമെന്ന്
വൈദ്യുതി ബോര്‍ഡ്
റഗുലേറ്ററി കമ്മീഷനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
ബോര്‍ഡ് മുന്നോട്ട്
വച്ചിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
വൈദ്യുതി
ബോര്‍ഡിന്റെ നിലവിലെ
സാമ്പത്തിക നില
എപ്രകാരമാണ്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈദ്യുതി
ബോര്‍ഡിന്റെ സാമ്പത്തിക
നില
മെച്ചപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
റഗുലേറ്ററി
കമ്മീഷന് നിരക്ക്
വര്‍ദ്ധനവ്
പരിഗണിക്കുമ്പോള്‍
ബോര്‍ഡിന്റെ ലാഭ നഷ്ട
കണക്കുകൂടി
കണക്കിലെടുത്താണോ
അന്തിമ തീരുമാനം
കൈക്കൊള്ളുന്നത്?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
4791.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
വീടുകളിലും വൈദ്യുതി
എത്തുന്ന രാജ്യത്തെ
ആദ്യ സംസ്ഥാനമാക്കി
കേരളത്തെ മാറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇതിനുള്ള
ഗുണഭോക്താക്കളെ
കണ്ടെത്താന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്;
(സി)
ഇവരുടെ
ലിസ്റ്റ് എന്ന്
പ്രസിദ്ധീകരിക്കാനാകുമെന്നാണ്
കരുതുന്നത്;
(ഡി)
സംസ്ഥാനത്തെ
എല്ലാ വീടുകളിലും
വൈദ്യുതി ലഭ്യമാക്കുന്ന
നടപടി എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്;വ്യക്തമാക്കുമോ?
മെറ്റീരിയല്‍സിന്റെ
അപര്യാപ്തത മൂലം വെെദ്യുതി
കണക്ഷന് നല്‍കുന്നതിന്
കാലതാമസം
4792.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വെെദ്യുതി
കണക്ഷന്
നല്‍കുന്നതിനുള്ള
മെറ്റീരിയല്‍സിന്റെ
അലോട്ട്മെന്റ് മറ്റ്
ജില്ലകളെ അപേക്ഷിച്ച്
കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലയില്‍
ത്രീ ഫെയ്സ്
മീറ്ററിന്റെ കുറവ് മൂലം
കണക്ഷന് നല്കാന്
പറ്റാത്ത വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
ജില്ലയിലെ
മെറ്റീരിയല്‍സിന്റെ
കുറവ് നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വര്‍ദ്ധിച്ചുവരുന്ന വെെദ്യുതി
ഉപഭോഗം നേരിടാന്‍ പദ്ധതികള്‍
4793.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരും
വര്‍ഷങ്ങളില്‍
കേരളത്തിലെ വെെദ്യുതി
ഉപഭോഗം
കുതിച്ചുയരുമെന്നും,
വെെദ്യുതി ലഭ്യത
ഉറപ്പാക്കിയില്ലെങ്കില്‍
കേരളം കുടുത്ത
വെെദ്യുതി പ്രതിസന്ധി
നേരിടുമെന്നുമുളള
കേന്ദ്ര വെെദ്യുതി
അതോറിറ്റിയുടെ
പത്തൊമ്പതാമത്
വെെദ്യുതോര്ജ്ജ
സര്‍വ്വേ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വെെദ്യുതി
ഉപഭോഗം
കുതിച്ചുയരുമ്പോഴും
സംസ്ഥാനത്ത് വെെദ്യത
സ്ഥാപിത ശേഷിയിലെ
ആനുപാതിക
വര്ദ്ധനവില്ലായ്മ മറി
കടക്കാന്‍ എന്ത്
പദ്ധതിയാണ് സര്‍ക്കാര്‍
വിഭാവനം
ചെയ്യുന്നത്;വ്യക്തമാക്കുമോ;
(സി)
മഴയെയും
പുറത്തു നിന്നു
വാങ്ങുന്ന
വെെദ്യുതിയെയും
ആശ്രയിച്ചു കഴിയുന്ന
കേരളത്തില്‍ വെെദ്യുതി
പ്രതിസന്ധിയെ നേരിടാന്‍
തക്കവിധം കൂടുതല്‍
വെെദ്യുതപദ്ധതികള്
പ്രാവര്‍ത്തികമാക്കുമോ;
വ്യക്തമാക്കാമോ?
വൈദ്യുതിയുടെ ഉപഭോഗം
4794.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ദിവസേനയുള്ള
വൈദ്യുതിയുടെ ഉത്പാദനം
,ഉപഭോഗം എന്നിവ എത്ര
യൂണിറ്റ് വീതമാണെന്നും
ഓരോ ഉത്പാദന മേഖലകളില്‍
നിന്നും
ഉത്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ അളവ്
എത്രയാണെന്നും
വിശദമാക്കാമോ?
വെെദ്യുതി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
4795.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വെെദ്യുതി
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദീകരിക്കാമോ?
എനര്‍ജി
മാനേജ് മെന്റ് സെന്റര്‍
4796.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എനര്‍ജി
മാനേജ് മെന്റ്
സെന്ററിന്റെ ഭാഗമായ
എനര്‍ജി മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
നേതൃത്വത്തില്‍
എന്തെങ്കിലും
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എനര്‍ജി
മാനേജ് മെന്റ്
സെന്ററിന് റീജിയണല്‍
സെന്ററുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായി എന്ന്
വിശദമാക്കാമോ;
(സി)
എനര്‍ജി
മാനേജ് മെന്റ്സെന്ററിലെ
പ്രോജക്ററ്
എഞ്ചിനീയര്‍ക്ക് നല്കി
വരുന്ന വേതനം വളരെ
കുറവാണ് എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രോജക്ററ് എഞ്ചിനീയര്‍
- ന്റെ വേതനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എന്‍ജിനീയറിംഗ്
ബിരുദധാരികള്‍ക്ക്
മറ്റ് സര്‍ക്കാര്‍
ഏജന്‍സികളില്‍
നല്കുന്ന വേതനം
എനര്‍ജി മാനേജ്മെന്റ്
സെന്ററിലെ പ്രോജക്ററ്
എന്‍ജിനീയര്‍ക്ക്
നല്കാത്തതുമൂലം
ഉന്നതനിലവാരമുള്ള
എന്‍ജിനീയര്‍മാര്‍
ഇവിടെ ജോലി
ചെയ്യുന്നതിന് വൈമുഖ്യം
കാട്ടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഇ)
എനര്‍ജി
മാനേജ് മെന്റ്
സെന്ററിന്റെ ജില്ലാതല
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
എനര്‍ജി
മാനേജ് മെന്റ്
സെന്ററിലെ സാങ്ഷന്‍ഡ്
പോസ്ററുകള്‍ എത്രയാണ്;
പ്രോജക്ററ്
സ്റ്റാഫിന്റെ എണ്ണം
എത്രയാണ്; വിവരങ്ങള്‍
ഇനം തിരിച്ച് നല്‍കുമോ
?
സോളാര്‍
എനര്‍ജി ഉപയോഗങ്ങള്‍ക്ക്
പ്രോത്സാഹനം
4797.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സോളാര്‍
എനര്‍ജിയെ കൂടുതലായി
ആശ്രയിക്കുന്നതിന്
എന്തെങ്കിലും
സാങ്കേതികതടസ്സം
നേരിടുന്നുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
സോളാര്‍
പാനല്‍
ഉപയോഗിയ്ക്കുന്നതിന്
പ്രോത്സാഹനമായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നിലവില്‍
നല്‍കിവരുന്നത്;
വിശദമാക്കാമോ?
സൗരോര്‍ജ്ജ
വൈദ്യുതി
4798.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉര്‍ജ്ജ
പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഏറ്റവും നല്ല മാര്‍ഗ്ഗം
സൗരോര്‍ജ്ജ
വൈദ്യുതിയുടെ ഉല്പാദനം
വര്ദ്ധിപ്പിക്കുകയാണെന്നതിന്റെ
അടിസ്ഥാനത്തില്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇതുമായി
ബന്ധപ്പെട്ട സോളാര്‍
പാനല്‍ പദ്ധതി
വിജയപ്രദമായിരുന്നോ;
വിശദാംശം നല്‍കുമോ;
(സി)
സൗരോര്‍ജ്ജ
പദ്ധതികള്‍
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി നല്കുന്ന
സബ്സിഡി തുക
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
ഊര്‍ജ്ജ
സ്രോതസ്സുകള്‍
4799.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേത
ഊര്‍ജ്ജ സ്രോതസ്സുകളുടെ
ചൂഷണം സംബന്ധിച്ച്
സർക്കാർ നയരൂപീകരണം
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പുനരുപയോഗസാദ്ധ്യതയുള്ളതും
പാരിസ്ഥിതിക
പ്രശ്നങ്ങളില്ലാത്തതുമായ
ഊര്‍ജ്ജ സ്രോതസ്സുകള്‍
കണ്ടെത്തുന്നത്
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
പാരമ്പര്യേതര
ഊർജ്ജം
4800.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യേതര
ഊർജ്ജത്തിന്റെ
സാദ്ധ്യതകള്‍
കേരളത്തില്‍
എത്രമാത്രമുണ്ടെന്നുള്ള
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
അനെർട്ട്
- നെ ഉപയോഗിച്ചുകൊണ്ട്
പാരമ്പര്യേതര ഊർജ്ജം
ഉപയോഗിക്കുന്ന രീതികള്‍
കൂടുതല്‍
ജനകീയമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാരമ്പര്യേതര
മാര്‍ഗ്ഗത്തിലൂടെയുളള
വെെദ്യുതി ഉല്പാദനം
4801.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പാരമ്പരേതര
മാര്‍ഗ്ഗത്തിലൂടെ എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ഉല്പാദിപ്പിച്ചിരുന്നത്;
(ബി)
എത്ര
പുതിയ പദ്ധതികള്‍ക്ക്
പ്രസ്തുത കാലത്ത്
തുടക്കം കുറിക്കുവാന്‍
കഴിഞ്ഞു ; വിശദാംശം
നല്‍കുമോ;
(സി)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
പാരമ്പര്യേതര
മാര്‍ഗ്ഗത്തിലൂടെ എത്ര
മെഗാവാട്ട് വെെദ്യുതി
ഉല്പാദിപ്പിക്കുന്നതിനുളള
പദ്ധതികള്‍
ആരംഭിച്ചുവെന്ന്
അറിയിക്കുമോ; അതില്‍
എത്രയെണ്ണം മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തുടക്കം
കുറിച്ചവയായിരുന്നു?
വൈദ്യുതി
മൂലമുണ്ടാകുന്ന അപകടങ്ങൾ
4802.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി
മൂലമുണ്ടാകുന്ന
അപകടങ്ങളില്‍
പരിക്കേല്‍ക്കുന്നവര്‍ക്കും
മരണപ്പെടുന്നവരുടെ
കുടുംബങ്ങള്‍ക്കും
എന്തെല്ലാം സഹായങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ടി
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നതിന്
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
പരിഹാര നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
അക്ഷയ
ഊര്‍ജ്ജ സേവന കേന്ദ്രങ്ങള്‍
4803.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്ഷയ
ഊര്‍ജ്ജ സേവന
കേന്ദ്രങ്ങളുടെ ഉദ്ദേശ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
കൊട്ടാരക്കര
മണ്ഡലത്തില്‍ പ്രസ്തുത
കേന്ദ്രം ആരംഭിക്കുന്ന
കാര്യം തീരുമാനമായോ;
അതിനായി എത്ര
അപേക്ഷകള്‍ ലഭിച്ചു;
വിശദാംശങ്ങള്‍
നല്‍കുമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ വൈദ്യുതി
ഓഫീസുകള്‍
4804.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
വൈദ്യുതി
വകുപ്പിനുകീഴില്‍
ഏതെല്ലാം ഓഫീസുകളാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
അതില്‍
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്നതും
സ്വന്തം കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതുമായ
ആഫീസുകളുടെ വിവരം
നല്‍കാമോ ;
(സി)
വാടകക്കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ആഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
വെെദ്യുതി
ബോര്‍ഡിന്റെ വാര്‍ഷിക വരുമാനം
4805.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡിന്റെ 2017-18
സാമ്പത്തിക വര്‍ഷത്തെ
വരുമാനം എത്ര കോടി
രൂപയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രതിദിനം
എത്ര കോടി രൂപയുടെ
വെെദ്യുതിയാണ്
സംസ്ഥാനത്തിന് പുറത്ത്
നിന്നും വാങ്ങുന്നത്;
വിശദമാക്കാമോ;
(സി)
പ്രതിവര്‍ഷം
ലഭിക്കുന്ന
വരുമാനത്തിന്റെ എത്ര
തുകയാണ് ബോര്‍ഡിന്
ചെലവാകുന്നത്
വിശദമാക്കാമോ?
കാസര്‍കോട്
വൈദ്യുതി ഭവന്
4806.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
വൈദ്യുതി ഭവന്
എപ്പോള്‍, ആരാണ്
തറക്കല്ലിട്ടതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്
എത്ര രൂപയുടെ
ഭരണാനുമതിയാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തിയുടെ
കരാര്‍ ആര്‍ക്കാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രവൃത്തി
എപ്പോഴാണ്
തുടങ്ങിയതെന്നും,
എപ്പോള്‍ തീ൪ക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഇ)
പ്രവൃത്തിയുടെ
കാലാവധി എത്രയാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഈ
വൈദ്യുതി ഭവനില്‍
ഏതെല്ലാം ഓഫീസുകളാണ്
പ്രവര്‍ത്തിക്കുക എന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
വൈദ്യുതി ഭവന്
4807.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
വൈദ്യുതി ഭവന്
നിലവില്‍ എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
വാടകയിനത്തില്‍
വര്‍ഷത്തില്‍ എത്ര രൂപ
ഇതിനായി
ചെലവഴിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വൈദ്യുതി
ഭവന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടിയായിട്ടുണ്ടോ; ഈ
പ്രവൃത്തിയുടെ
തറക്കല്ലിടല്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
എങ്കില്‍
തറക്കല്ലിടല്‍
കഴിഞ്ഞിട്ടും പ്രവൃത്തി
തുടങ്ങാതിരിക്കാനുളള
കാരണം വിശദമാക്കാമോ;
(ഡി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
പ്രവൃത്തി എന്ന്
തുടങ്ങാനാവും എന്ന്
അറിയിക്കാമോ?
പിലാത്തറയില്‍
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
4808.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പിലാത്തറ
കേന്ദ്രമാക്കി പുതിയ
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇവിടെ
സെക്ഷന്‍ ഓഫീസ്
തുടങ്ങുന്നതിന്
എന്തെങ്കിലും പഠനം
കെ.എസ്.ഇ.ബി.
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ഇ.ബി.സബ്സ്റ്റേഷനുകളിലെ
ജീവനക്കാര്‍
4809.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
റെഗുലേറ്ററി
അതോറിറ്റിയുടെ
നിര്‍ദ്ദേശ പ്രകാരം
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ 33 കെ.വി
സബ്സ്റ്റേഷനുകളില്‍ ഒരു
ഷിഫ്റ്റില്‍ എത്ര
തൊഴിലാളികള്‍
വേണമെന്നും പ്രസ്തുത
തൊഴിലാളികളുടെ യോഗ്യത
എന്തായിരിക്കണമെന്നും
വ്യക്തമാക്കാമോ;
(ബി)
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
റെഗുലേറ്ററി
അതോറിറ്റിയുടെ നിയമ
പ്രകാരം 750 കെ.വി.എ
യ്ക്ക് മുകളില്‍
ക്ഷമതയുള്ള
ട്രാന്‍സ്ഫോര്‍മറുകള്‍
പ്രവര്‍ത്തിപ്പിക്കാന്‍
മൂന്നുവര്‍ഷത്തെ
പ്രവര്‍ത്തിപരിചയം ഉള്ള
ഡിപ്ലോമ ഹോള്‍ഡറും
അയാളെ സഹായിക്കാന്‍
കുറഞ്ഞത് മൂന്ന് ഐ.ടി.ഐ
ഹോള്‍ഡറും
വേണമെന്ന്ബി1-17175/2004/സി.ഇ.ഐ,
തിരുവനന്തപുരം തീയതി
18.09.2004നമ്പര്‍
പരിപത്രം പ്രകാരം
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതനുസരിച്ച്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
കെ.എസ്.ഇ.ബി
ലിമിറ്റഡിന്റെ 33 കെ.വി
സബ്സ്റ്റേഷനുകളില്‍
വര്‍ഷങ്ങളായി
ജോലിചെയ്യുന്ന ഐ.ടി.ഐ
യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികളെ
മാറ്റി പകരം ഡിപ്ലോമ
യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികളെ
നിയമിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
സഹിതം വ്യക്തമാക്കാമോ;
(ഡി)
33
കെ.വി
സബ്സ്റ്റേഷനുകളില്‍
സുരക്ഷയെ കരുതി ഒരു
സമയം ഒന്നില്‍ കൂടുതല്‍
ജീവനക്കാരുടെ സാനിധ്യം
വേണം എന്ന്
ആവശ്യപ്പെട്ട് മുമ്പ്
കെ.എസ്.ഇ.ബി. ഉന്നത
അധികാരികള്‍
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
എങ്കില്‍ ആയതില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ഇ)
എങ്കില്‍
മേല്‍
സൂചിപ്പിച്ചിട്ടുള്ള
സാഹചര്യങ്ങളില്‍,
വര്‍ഷങ്ങളായി ജോലി
ചെയ്തു വരുന്ന
പ്രവര്‍ത്തി പരിചയമുള്ള
ഐ.ടി.ഐ യോഗ്യതയുള്ള
ഉദ്യോഗാര്‍ത്ഥികളെ
നിലവില്‍ അവരുടെ ജോലി
സമയം വെട്ടിക്കുറക്കാതെ
തുടരാന്‍
അനുവദിക്കുന്നതിന്ആവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
മൈലാട്ടി സബ് സ്റ്റേഷന്
4810.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
220 KV മൈലാട്ടി സബ്
സ്റ്റേഷനിലേക്ക് എവിടെ
നിന്നാണ് വൈദ്യുതി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അയല്‍
സംസ്ഥാനങ്ങളില്‍ നിന്ന്
ഈ സബ് സ്റ്റേഷനിലേക്ക്
വൈദ്യുതി വിതരണമുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
കേരളത്തിലെ
ഏതെല്ലാം ജില്ലകളാണ്
അയല്‍ സംസ്ഥാനങ്ങളിലെ
വൈദ്യുതി കിട്ടാതെ
കേരളത്തിലെ
വൈദ്യുതിമാത്രം
ആശ്രയിച്ച്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ:
(ഡി)
കര്‍ണാടകയില്‍
നിന്ന് കാസര്‍ഗോഡ്
ജില്ലയിലേക്ക് വൈദ്യുതി
എത്തിക്കുന്നതിന്
പദ്ധതിയുണ്ടോ എന്നും
എങ്കില്‍ ഈ പദ്ധതി
ഇതുവരെ നടപ്പിലാക്കാന്‍
കഴിയാത്തതെന്തുകൊണ്ടാണെന്നും
വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ
ആർ. ബ്ളോക്കിലും കായൽ
പാടശേഖരത്തിലും വോൾട്ടേജ്
ക്ഷാമം
4811.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്ടിലെ
ആർ. ബ്ളോക്കിലും, കായൽ
പാഠശേഖരത്തിലും
വോൾട്ടേജ് ക്ഷാമം മൂലം
പമ്പിങ് സ്ഥിരമായി
മുടങ്ങുന്നത് കൃഷിയുടെ
സുഗമമായ നടത്തിപ്പിന്
തടസമുണ്ടാക്കുന്നത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ
; എച്ച് ബ്ലോക്കിൽ 66
കെ.വി. സബ് സ്റ്റേഷൻ
സ്ഥാപിക്കുന്ന
നടപടിയുടെ പുരോഗതി
വിശദമാക്കാമോ?
അസിസ്റ്റന്റ് എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)
തസ്തികയിലേക്കുള്ള പ്രൊമോഷന്
4812.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍ നിലവില്‍
എത്ര
ഒഴിവുകളാണുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
2015
ന് ശേഷം പ്രസ്തുത
തസ്തികയിലേക്ക്
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍ നിന്നും
പ്രൊമോഷന്
നല്‍കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികകളിലെ ഒഴിവുകള്‍
പ്രൊമോഷന് മൂലം
നികത്തുന്നതിന് ബോര്‍ഡ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികയിലേക്കുള്ള
പ്രൊമോഷന് നടപടികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കുമോ?
കെ.എസ്.ഇ.ബി
യില്‍ കാസര്‍ഗോഡ് ജില്ലയിലെ
ഒഴിവുകള്‍
4813.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി
യില്‍ നിലവില്‍
കാസര്‍ഗോഡ് ജില്ലയില്‍
എത്ര ഒഴിവുകള്‍ വിവിധ
തസ്തികകളിലായി
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ; ടി
ഒഴിവുകള്‍ നികത്താന്‍
നടപടികള്‍
സ്വീകിരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.ലിമിറ്റഡിലെ
അസിസ്റ്റന്റ് എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍) തസ്തിക
4814.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ
അസിസ്റ്റന്റ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയുടെ സാങ്ഷന്‍ഡ്
സ്ട്രെംഗത് എന്തിന്റെ
അടിസ്ഥാനത്തിലാണ്
കണക്കാക്കിയിരിക്കുന്നത്
എന്നറിയിക്കാമോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിലെ ടി
തസ്തികയുടെ പി.എസ്.സി
ഓപ്പണ്‍ ക്വാട്ട,
പി.എസ്.സി ഇന്‍
സര്‍വ്വീസ് ക്വാട്ട,
ഡിപ്ലോമ പ്രമോഷന്
ക്വാട്ട, ഐ.ടി.ഐ
പ്രെമോഷന് ക്വാട്ട
എന്നീ വിഭാഗങ്ങളിലെ
സാങ്ഷന്‍ഡ് സ്ട്രെംഗതും
വര്‍ക്കിംഗ്
സ്ട്രെംഗതും
തരംതിരിച്ച്
അറിയിക്കുമോ; വിശദാംശം
നല്‍കുമോ;
(സി)
ഈ
തസ്തിക
അനുവദിച്ചിട്ടുള്ള
ഓഫീസുകളുടെ പേരും
അവിടുത്തെ സാങ്ഷന്‍ഡ്
സ്ട്രെംഗതും
വര്‍ക്കിംഗ്
സ്ട്രെംഗതും
അനുസരിച്ചുള്ള വിശദമായ
കണക്കുകള്‍
അറിയിക്കുമോ?
കെ.എസ്.ഇ.ബി.
യുടെ സ്പോര്‍ട്സ് &
ഗെയിംസ് ടീമുകള്‍
4815.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യ്ക്ക്
ഏതൊക്കെ പുരുഷ, വനിതാ
സ്പോര്‍ട്സ് ആൻഡ്
ഗെയിംസ് ടീമുകള്‍
നിലവിലുണ്ട്;
വിശദമാക്കുമോ;
(ബി)
അത്
ലറ്റിക്സിലും വിവിധ
ഗെയിംസിലും കൂടുതല്‍
നല്ല നിലവാരമുള്ള
സ്പോര്‍ട്സ് താരങ്ങളെ
നിയമിച്ച് കേരളത്തിന്റെ
കായികയശസ്സ്
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിയ്ക്കുമോ;
(സി)
കേരളത്തില്‍
വിവിധ തരത്തിലുള്ള
സ്പോര്‍ട്സ് ആൻഡ്
ഗെയിംസ് താരങ്ങള്‍
യാതൊരു ജീവിത
മാര്‍ഗ്ഗവും ഇല്ലാതെ
ജോലിയില്ലാതെ അലയുന്നത്
കൂടി കണക്കിലെടുത്ത്
കെ.എസ്.ഇ.ബി. യിൽ
അടിയന്തിരായി ഓരോ
വര്‍ഷവും ഓരോ ഗെയിമിനും
വേണ്ട എണ്ണം ആളുകളെ
നിയമിയ്ക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ?
അനെര്‍ട്ട്
4816.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ട്
വിപുലീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിയ്ക്കുന്നുണ്ടോ;വിശദമാക്കാമോ?
(ബി)
സൗരോര്‍ജ്ജത്തില്‍
നിന്നാണ് നാളെയുടെ
ഊര്‍ജ്ജാവശ്യം
പരിഹരിയ്ക്കപ്പെടുന്നത്
എന്നിരിക്കെ സൗരോര്‍ജ്ജ
പദ്ധതികള്‍ കൂടുതല്‍
വ്യാപിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നശേഷം
പ്രസ്തുത പദ്ധതിയുടെ
കാര്യത്തില്‍
എന്തെല്ലാം വിപുലീകരണ
പ്രവര്‍ത്തനങ്ങളാണ്
ഏറ്റെടുത്തിട്ടുള്ളത്?
വിശദാംശം ലഭ്യമാക്കാമോ?
ഇലക്ട്രിസിറ്റി
ഡ്യൂട്ടിയിനത്തില്‍
പിരിച്ചെടുക്കുന്ന തുക
4817.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1963-
ലെ കേരള സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ഡ്യൂട്ടി ആക്ട് പ്രകാരം
കെ.എസ്.ഇ.ബി. 2015-16,
2016-17, 2017-18
കാലയളവുകളില്‍ എത്ര
രൂപയാണ് ഇലക്ട്രിസിറ്റി
ഡ്യൂട്ടിയായി
പിരിച്ചെടുത്തിട്ടുള്ളത്;വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക സര്‍ക്കാര്‍
ഖജനാവില്‍
അടയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വൈദ്യുതി ക്ഷാമം
4818.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷം
കുറഞ്ഞതുമൂലം സംസ്ഥാനം
കടുത്ത വൈദ്യുതി
ക്ഷാമത്തിലേക്ക്
നീങ്ങുന്നുണ്ടോ;വിശദമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനുള്ള കാരണങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രതിസന്ധി തരണം
ചെയ്യന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
അസിസ്റ്റന്റ് എഞ്ചിനീയര്‍
തസ്തികയിലേയ്ക്കുള്ള
ഉദ്യോഗക്കയറ്റം
4819.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.
സബ്എഞ്ചിനീയര്
തസ്തികയില്‍ നിന്ന്
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയിലേയ്ക്കുള്ള
50% ഉദ്യോഗക്കയറ്റ
ക്വാട്ടയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
ഉണ്ടെന്ന് അറിയിക്കാമോ;
(ബി)
പ്രൊമോഷന്
സംബന്ധിച്ച ബഹു.കേരള
ഹൈക്കോടതിയിലെ
WPC7964/2017 എന്ന
കേസിലെ വിധിക്ക്
നിലവില്‍ സ്റ്റേ
ഉത്തരവുകള്‍ ഉണ്ടോ;
(സി)
പ്രസ്തുത
കോടതിവിധിയനുസരിച്ച്
സീനിയറായവരെ ഒഴിവാക്കി
ജൂനിയറായ ഒരു
വ്യക്തിക്കുമാത്രം
പ്രൊമോഷന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കാമോ;
(ഡി)
കോടതി
വിധി വന്ന് മൂന്ന്
വര്‍ഷമായിട്ടും
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാരണം
വ്യക്തമാക്കാമോ?
പവര്‍
ഗ്രിഡ് കോര്‍പറേഷന്റെ ടവര്‍
ലൈനിന് സമീപം കെട്ടിടം
4820.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കൂവ്വപ്പടി
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
ഐമുറി പബ്ലിക്
ലൈബ്രറിക്കുവേണ്ടി
പവര്‍ ഗ്രിഡ്
കോര്‍പറേഷന്റെ ടവര്‍
ലൈനിനു സമീപം കെട്ടിടം
നിര്‍മ്മിക്കുവാനുള്ള
അനുവാദത്തിനു
സമര്‍പ്പിച്ച അപേക്ഷ
പരിഗണനയില്‍
ഉണ്ടോയെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷയില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
അരൂര്‍
മണ്ഡലത്തിലെ മാട്ടേല്‍
തുരുത്തില് സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
4821.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ ചേന്നം
പള്ളിപ്പുറം
പഞ്ചായത്തിലെ മാട്ടേല്‍
തുരുത്തിലേക്ക്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തില്‍
ഉള്‍പ്പെടുത്തി
ഗാര്‍ഹിക കണക്ഷന്
നല്കുന്നതിലേക്ക്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ ;
(ബി)
പ്രസ്തുത
ആവശ്യത്തിലേയ്ക്ക്
ടവര്‍
സ്ഥാപിക്കുന്നതിന്
സൗജന്യമായി സ്ഥലം
ലഭ്യമായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന് ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് വിശദമാക്കാമോ ;
(ഡി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കുമെന്ന്
വിശദമാക്കാമോ ?
വൈദ്യുതി
ബോര്‍ഡിലെ സാമ്പത്തിക
പ്രതിസന്ധി
4822.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ആസുത്രണത്തിലുണ്ടായ
ഗുരുതരമായ പാളിച്ചമൂലം
വൈദ്യുതി ബോര്‍ഡ് വന്‍
സാമ്പത്തിക
പ്രതിസന്ധിയിലാണെന്ന
ആക്ഷേപം വാസ്തവമാണോ ;
(ബി)
പ്രസ്തുത
പ്രതിസന്ധി തരണം
ചെയ്യുന്നതിനായി
എന്തൊക്കെ കാര്യങ്ങളാണ്
ബോര്‍ഡ്
നടപ്പിലാക്കുന്നത്;
(സി)
കേന്ദ്ര
പൂളില്‍ നിന്നും
സ്വകാര്യ വൈദ്യുതി
നിലയങ്ങളില്‍ നിന്നും
പ്രതിമാസം എത്ര
മെഗാവാട്ട്
വൈദ്യുതിയാണ് നിലവില്‍
സംസ്ഥാനത്തിന്
ലഭിക്കുന്നത്;
(ഡി)
ഈയിനത്തില്‍
വൈദ്യുതി വാങ്ങുന്നതിന്
ബോര്‍ഡ് 2017-18
സാമ്പത്തികവര്‍ഷം
ഇതുവരെ എന്ത് തുക
മുടക്കി ;എന്തെങ്കിലും
തുക കുടിശ്ശികയുണ്ടോ;
വിശദാംശം നല്‍കുമോ?