സഹകരണ
വിജിലൻസ്-ആഡിറ്റ് വിഭാഗങ്ങൾ
4823.
ശ്രീ.അനൂപ്
ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ ആഡിറ്റ്
വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സഹകരണ
വിജിലന്‍സിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത അന്വേഷണ സംഘം
നല്കുന്ന
റിപ്പോര്ട്ടുകളിന്മേല്
സമയബന്ധിതമായി നടപടി
സ്വീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
സഹകരണ
ബാങ്കുകളുടെ ആധുനികവത്ക്കരണം
4824.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയുടെ
ആധുനികവത്ക്കരണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിവരിക്കുമോ;
(ബി)
സഹകരണ
ബാങ്കുകളെ
വാണിജ്യാടിസ്ഥാനത്തില്‍
പുത്തന്‍ തലമുറ
ബാങ്കുകളുമായി
കിടപിടിക്കുന്ന വിധം
സജ്ജമാക്കുവാന്‍
ശ്രമിക്കുമോ;
(സി)
ഇതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്വര്‍ണ്ണ
പണയ വായ്പാ തട്ടിപ്പ്
4825.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതുമുതല്‍ നാളിതുവരെ
സംസ്ഥാനത്ത് എത്ര സഹകരണ
സംഘങ്ങളില്‍ സ്വര്‍ണ്ണ
പണയ വായ്പാ തട്ടിപ്പ്
നടന്നിട്ടുണ്ടെന്ന്
അറിയിക്കുമോ; ഏറ്റവും
കൂടുതല്‍ തട്ടിപ്പ്
നടന്നിട്ടുള്ളത് ഏത്
ജില്ലയിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വര്‍ണ്ണപണയ
വായ്പാ തട്ടിപ്പ്
നടത്തിയ എത്ര
പേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടെന്നും
ഇതില്‍ എത്ര പേരെ
ശിക്ഷിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഇത്തരം
തട്ടിപ്പുകള്‍
തടയുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
സഹകരണബാങ്കുകളിലെ
വായ്പാകുടിശ്ശികയുടെ
തിരിച്ചടവ്
4826.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
സഹകരണബാങ്കുകളില്‍
നിന്നും ലോണ്‍ എടുത്ത്
കുടിശ്ശികയായി, ജപ്തി
നടപടികളും മറ്റും
നേരിടുന്ന പാവപ്പെട്ട
ജനങ്ങളെ സഹായിക്കാന്‍,
പലിശ ഒഴിവാക്കിക്കൊണ്ട്
മുതല്‍
തിരിച്ചടയ്ക്കാന്‍ തവണ
അനുവദിച്ച് നല്കുന്ന
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
കടബാധ്യതയുള്ള
പാവപ്പെട്ട
ജനങ്ങള്‍ക്ക്
സാധിക്കുന്ന രീതിയില്‍
ലോണ്‍ തിരിച്ചടയ്ക്കല്‍
സംവിധാനം നടപ്പിലാക്കി
അവരെ രക്ഷിയ്ക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
നവകേരളീയം
കുടിശ്ശിക നിവാരണ പദ്ധതി
4827.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ നവകേരളീയം
കുടിശ്ശിക നിവാരണ
പദ്ധതിയില്‍ ഏതെല്ലാം
ബാങ്കുകളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ ;
(ബി)
കാര്‍ഷിക
ഗ്രാമ വികസന
ബാങ്കുകളില്‍ നിന്നും
വായ്പ എടുത്ത്
കിടിശ്ശികയായവര്ക്ക് ഈ
പദ്ധതിയുടെ പ്രയോജനം
നിലവില്‍
ലഭിക്കുന്നുണ്ടോ;
(സി)
സഹകരണ
കാര്‍ഷിക ഗ്രാമവികസന
ബാങ്കുകള്‍ കുടിശ്ശിക
നിവാരണ പദ്ധതി
ആവിഷ്ക്കരിച്ച്
അംഗീകാരത്തിന്
സമര്‍പ്പിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
സര്‍ക്കാര്‍ മുന്‍കൈ
എടുത്ത് കാര്‍ഷിക ഗ്രാമ
വികസന ബാങ്കുകളെ കൂടി
ഉള്‍ക്കൊള്ളിച്ച്
കുടിശ്ശികക്കാര്‍ക്ക്
ആശ്വാസം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
നല്‍കുമോ?
വിദ്യാലയങ്ങളില്‍
പശ്ചാത്തല സൗകര്യവികസനം
4828.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
പശ്ചാത്തല സൗകര്യ
വികസനത്തിനായി സഹകരണ
വകുപ്പ് അധികൃതരുടെ
നിര്‍ദ്ദേശപ്രകാരം
സമര്‍പ്പിച്ച
ആവശ്യങ്ങള്‍
പരിഗണിക്കാന്‍
വെെകുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി എപ്പോള്‍
നടപ്പിലാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പ്രാഥമിക
കാര്‍ഷിക സഹകരണ സംഘങ്ങള്‍
നല്കുന്ന സഹായങ്ങള്‍
4829.
ശ്രീ.പി.
ഉണ്ണി
,,
പുരുഷന് കടലുണ്ടി
,,
ആര്. രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
സമ്പദ് വ്യവസ്ഥയുടെ
ഉദ്ധാരണമെന്ന പ്രാഥമിക
കാര്‍ഷിക സഹകരണ
സംഘങ്ങളുടെ ലക്ഷ്യം
നിറവേറ്റുന്നതിന്
സ്വാശ്രയ സഹായ സംഘങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനു
നല്കി വരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഭക്ഷ്യ
സുരക്ഷാ പദ്ധതിയുടെ
ഭാഗമായി നെല്‍കൃഷിക്ക്
പ്രത്യേകം പ്രോത്സാഹനം
നല്കാന് എന്തെല്ലാം
ഇടപെടലുകള്‍ സംഘങ്ങള്‍
നടത്തുന്നുണ്ട്;
(സി)
പലിശ
രഹിത വായ്പ നല്‍കുക,
കാര്‍ഷികോപകരണങ്ങള്‍
വാങ്ങി മിതമായ
വാടകയ്ക്കു നല്‍കുക
തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമായി
നടക്കുന്നുണ്ടോ;
(ഡി)
സ്വയം
സഹായ സംഘങ്ങളിലൂടെ
കാര്‍ഷിക സംസ്കരണ
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനു
നല്കി വരുന്ന
സഹായങ്ങള്‍
എന്തെല്ലാമാണ്?
കണ്‍സ്യൂമര്‍
ഫെഡ്
4830.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ ഫെഡിന്റെ
നേതൃത്വത്തില്‍
എന്തെല്ലാം
സംരംഭങ്ങളാണ്
പ്രവര്‍ത്തിച്ച്
വരുന്നത് ;
വിശദമാക്കുമോ;
(ബി)
ഇവയില്‍
പ്രവര്‍ത്തനലാഭം നേടിയ
സംരംഭങ്ങള്‍
,നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സംരംഭങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഓരോ സംരംഭങ്ങളും
നേടിയ ലാഭം/നഷ്ടം ഇവ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ ;
(ഡി)
കണ്‍സ്യൂമര്‍
ഫെഡിന്റെ പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്
വ്യക്തമാക്കുമോ ;
(ഇ)
സംസ്ഥാനത്തെ
വിലക്കയറ്റം പിടിച്ച്
നിര്‍ത്തുന്നതിന്
കണ്‍സ്യൂമര്‍ ഫെഡിന്റെ
നേതൃത്വത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വ്യക്തമാക്കുമോ
?
വാമനപുരം
നിയോജകമണ്ഡലത്തിലെ നീതി
സ്റ്റോറുകള്‍
4831.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
എത്ര നീതി സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
; വിശദ വിവരങ്ങള്‍
നല്‍കാമോ ;
(ബി)
മണ്ഡലത്തില്‍
നീതി സ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകള്‍
ഉണ്ടോയെന്ന്
അറിയിക്കുമോ?
(സി)
എങ്കില്‍
അവിടെ നീതി
സ്റ്റോറുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്വര്‍ണ്ണ
പണയ വായ്പ നല്കുന്ന സഹകരണ
ബാങ്കുകള്‍
4832.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ സ്വര്‍ണ്ണ
പണയ വായ്പ നല്കുന്ന
സഹകരണ ബാങ്കുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വര്‍ണ്ണ
പണയ വായ്പ നല്കുന്ന
ബാങ്കുകളുടെ
ഭരണഘടനയില്‍ ഇത്തരം
വായ്പയെക്കുറിച്ച്
പറഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണഘടനയില്‍
സ്വര്‍ണ്ണ പണയ
വായ്പയെക്കുറിച്ച്
പറയാത്ത ഏതെങ്കിലും
സഹകരണ ബാങ്കുകള്‍
സ്വര്‍ണ്ണ പണയം
സ്വീകരിച്ച് വായ്പ
നല്‍കാറുണ്ടോ;
(ഡി)
ഇത്
നിയമവിരുദ്ധമാണെങ്കില്‍
ഇത്തരം
സ്ഥാപനങ്ങള്‍ക്കെതിരെ
എന്ത് നടപടികളാണ്
സ്വീകരിക്കുക എന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പരിവര്‍ത്തിത ക്രൈസ്തവ
വിഭാഗക്കാരുടെ വായ്പ
കുടിശ്ശിക
4833.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2006
മാര്‍ച്ച് 31ന് മുന്‍പ്
തിരിച്ചടവ് കാലാവധി
കഴിഞ്ഞ പട്ടികജാതി
പരിവര്‍ത്തിത ക്രൈസ്തവ
വിഭാഗക്കാക്കാര്
എടുത്ത സംസ്ഥാന സഹകരണ
സ്ഥാപനങ്ങളിലെ 50000
രൂപ വരെയുള്ള വായ്പ
കുടിശ്ശിക എഴുതി
തള്ളുന്നതിന്
തീരുമാനിച്ച ഉത്തരവ്
എന്നത്തേതാണ്;
ഇതുസംബന്ധിച്ച്
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ശ്രീ.
ഡബ്യൂ. അശോകന്,
പ്ലാന്തോട്ടം
റോഡരികത്ത് വീട്
,പരപ്പാറ പി.ഒ ,വിതുര
എന്നയാള്‍
തിരുവനന്തപുരം ജില്ലാ
സഹകരണ ബാങ്ക് വിതുര
ശാഖയില്‍ നിന്നും 569
നമ്പര്‍ കണ്‍സ്യൂമര്‍
വായ്പ 29.03.2001ല്‍
എടുത്തതില്‍
ഉണ്ടായിട്ടുള്ള
കുടിശ്ശിക പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
എഴുതിതള്ളിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധിച്ച അപേക്ഷയില്‍
എന്ത് നടപടി
സ്വീകരിച്ചു;
(സി)
ലോണ്‍
എഴുതിത്തള്ളുന്നതിലെ
കാലതാമസം നേരിട്ടതിന്റെ
കാരണം വ്യക്തമാക്കാമോ?
സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
4834.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
റിസ്ക് ഫണ്ട്
പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കുമോ?
(ബി)
പ്രസ്തുത
പദ്ധതിയുടെ ആനുകൂല്യം
വായ്പാക്കാരന്
മരണപ്പെട്ടാല്‍ ആ വിവരം
ആശ്രിതന് ബാങ്കില്‍
അറിയിച്ചുകഴിഞ്ഞാല്‍
സമയ ബന്ധിതമായി
ആശ്രിതര്‍ക്ക്
ലഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
റിസ്ക്
ഫണ്ട്
4835.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റിസ്ക് ഫണ്ട്
ആനുകൂല്യം
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് എത്ര
അപേക്ഷ ലഭിച്ചുവെന്നും
എത്രയെണ്ണം
തീര്‍പ്പാക്കിയെന്നും
വ്യക്തമാക്കുമോ;
(ബി)
റിസ്ക്
ഫണ്ട് ആനുകൂല്യം
അനുവദിക്കുന്നതിലെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ഗരുരതര
രോഗത്തിന്
ചികിത്സയിലുള്ളവര്‍ക്കും,
വായ്പ കുടിശ്ശിക 1
ലക്ഷത്തില്‍ കൂടുതല്‍
ഉള്ളവര്‍ക്കും, അവരുടെ
സാമ്പത്തികാവസ്ഥ
പരിശോധിച്ച് റിസ്ക്
ഫണ്ട് ആനുകൂല്യം
ലഭ്യമാക്കുന്നതിന്
ഇളവുകള്‍ നല്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ?
സഹകരണ
വകുപ്പിലെ അസിസ്റ്റന്റ്
രജിസ്ട്രാര്‍ തസ്തികകളിലെ
ഒഴിവുകള്‍
4836.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
സഹകരണ വകുപ്പിലെ വിവിധ
സ്ഥാപനങ്ങളില്‍
അസിസ്റ്റന്റ്
രജിസ്ട്രാര്‍മാരുടെ
എത്ര ഒഴിവുകള്‍
ഉണ്ടെന്ന് ജില്ലകള്‍
തിരിച്ച് ലഭ്യമാക്കാമോ?
സഹകരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതിന് നടപടി
4837.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതിനായി
സര്‍ക്കാര്‍ ഭൂമി
പാട്ടത്തിന്
ലഭ്യമാകുന്നതിന്
നിലവിലുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
സ്വകാര്യ
സംരംഭങ്ങള്‍ക്ക്
നല്കുന്ന പരിഗണനയും
വേഗതയും ആനുകൂല്യവും
സഹകരണ സ്ഥാപനങ്ങള്‍ക്ക്
ലഭിക്കുന്നില്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
വിവിധ തരത്തിലുള്ള
സഹകരണ സ്ഥാപനങ്ങള്‍ക്ക്
വിവിധ പ്രോജക്ടുകള്‍
നടപ്പിലാക്കുന്നതിനായി
സ്ഥല ലഭ്യത ഉറപ്പു
വരുത്തുന്നതിനാവശ്യമായ
വകുപ്പു തല ഇടപെടല്‍
നടത്തുന്നതിനും
പൊതുവായ തീരുമാനങ്ങള്‍
കെെക്കൊള്ളുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
സ്വകാര്യ
വസ്തു ന്യായ വിലയ്ക്ക്
വാങ്ങുന്നതിന്
സംഘങ്ങള്‍ക്ക്
സാമ്പത്തിക സഹായവും
കുറഞ്ഞ പരിശയ്ക്ക്
വായ്പാ സൗകര്യവും
ലഭ്യമാക്കുന്നതിനാവശ്യമായ
തീരുമാനങ്ങള്‍
കെെക്കൊള്ളുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ
കെ.എസ്.ആര്.ടി.സി. പെന്ഷന്
വിതരണം
4838.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകള്‍ വഴിയുള്ള
കെ.എസ്.ആര്.ടി.സി.
പെന്ഷന് വിതരണം
പൂര്‍ത്തിയായോ; എത്ര
പേര്‍ക്ക് പെന്ഷന്
നല്കുകയുണ്ടായി; എത്ര
തുക ഇതിനായി
ചെലവഴിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
പെന്ഷന് വിതരണം
ചെയ്യുന്നതിനായി
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
സഹകരണ ബാങ്കുകളെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
ഓരോ ബാങ്കും എത്ര
പെന്‍ഷന്‍കാര്‍ക്ക്
പെന്ഷന്
നല്കുകയുണ്ടായി; എത്ര
തുക നല്കി; വിശദാംശം
നല്‍കാമോ?
വിദേശ
വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
അന്താരാഷ്ട്ര പ്രചരണ പരിപാടി
4839.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
അന്താരാഷ്ട്ര പ്രചരണ
പരിപാടി
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
രാജ്യങ്ങളില്‍ പ്രചരണം
നടത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(സി)
കേരളത്തിന്റെ
പാരമ്പര്യവും പൈതൃകവും
മറ്റ് രാജ്യങ്ങളില്‍
എത്തിക്കുവാന്‍ ഇതിലൂടെ
സാധ്യമാണോ എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
വിദേശ
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍
പ്രാേജക്ടുകള്‍
4840.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ആന്റണി ജോണ്‍
,,
പി.ടി.എ. റഹീം
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
വിനോദസഞ്ചാരികളുടെ
എണ്ണം പരിമിതമാണെന്നത്
പരിഗണിച്ച് പ്രസ്തുത
വിനോദസഞ്ചാരികളെ
കൂടുതലായി
ആകര്‍ഷിക്കുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ ;
വിശദമാക്കാമോ;
(ബി)
സ്പെെസ്
റൂട്ട് ടൂറിസം, പെെതൃക
ടൂറിസം, കായല്‍ ടൂറിസം
,ആയൂര്‍വേദ ടൂറിസം
തുടങ്ങി വിദേശ
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍
പര്യാപ്തമായ
സംരംഭങ്ങള്‍
സമയബന്ധതിമായി
പൂര്‍ത്തിയാക്കുവാനും
പ്രസ്തുത
പ്രാേജക്ടുകള്‍
അന്താരാഷ്ട്ര തലത്തില്‍
വിപണനം നടത്താനും
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;വിശദമാക്കാമോ;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
വൃത്തിയായി
പരിപാലിക്കുന്നതിനും
റോഡ്, താമസ സൗകര്യം
മുതലായ
പശ്ചാത്തലസൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
സ്വീകരിച്ച
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്അറിയിക്കാമോ?
ടൂറിസം
മേഖലയിലെ തൊഴിലവസരങ്ങള്‍
4841.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയ്ക്ക് ആവശ്യമുള്ള
മാനവ
വിഭവശേഷിയെക്കുറിച്ച്
വകുപ്പിന്റെ
നേതൃത്വത്തില്‍
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പഠനം
നടത്തിയ ഏജന്‍സി
ഏതെന്നും ഏതു വര്‍ഷമാണ്
പഠനം
നടത്തിയതെന്നുമുള്ള
വിവരങ്ങള്‍
വിശദമാക്കാമോ;
(ബി)
പഠനം
നടത്തിയിട്ടുണ്ടെങ്കില്‍
പഠന റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ടൂറിസം
മേഖലയിലെ
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ഏതെങ്കിലും കര്‍മ്മ
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
ടൂറിസം
കേന്ദ്രങ്ങളുടെ നവീകരണവും
നൂതന പദ്ധതികളും
4842.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മികച്ച ടൂറിസം
കേന്ദ്രങ്ങളുടെ
നവീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഓരോ
ജില്ലയിലെയും മികച്ച
ടൂറിസം കേന്ദ്രങ്ങളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിച്ച്
മികവുറ്റവയാക്കാന്
ഡി.ടി.പി.സി.
ഉള്‍പ്പെടെയുള്ള
ഏജന്‍സികള്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ടൂറിസം
മേഖലയില്‍ നിന്നും
റവന്യു ഇനത്തില്‍
ലഭിക്കുന്ന തുകയുടെ
വിശദാംശങ്ങള്‍ ജില്ലാ
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ഡി)
വിനോദ
സഞ്ചാര മേഖലയില്‍
മുന്നോട്ട് വയ്ക്കുന്ന
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
മെഡിക്കല്‍
ടൂറിസം
4843.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മെഡിക്കല്‍
ടൂറിസത്തിന്റെ സാധ്യത
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മെഡിക്കല്‍
ടൂറിസം
വിപുലീകരിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ?
അന്യസംസ്ഥാന
വിനോദസഞ്ചാരികളുടെ എണ്ണം
4844.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ആഭ്യന്തര
വിനോദസഞ്ചാരികളില്‍
അന്യസംസ്ഥാനങ്ങളില്‍
നിന്നുള്ളവരുടെ എണ്ണം
വളരെ കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തമിഴ്നാട്,
കര്‍ണ്ണാടക, മഹാരാഷ്ട്ര
ഒഴികെയുള്ള
സംസ്ഥാനങ്ങളില്‍
നിന്നും നമ്മുടെ
വിനോദസഞ്ചാരകേന്ദ്രങ്ങള്‍
സന്ദര്‍ശിക്കുന്നവരുടെ
എണ്ണം മൊത്ത ആഭ്യന്തര
വിനോദസഞ്ചാരികളുടെ
എണ്ണവുമായി
താര്യതമ്യപ്പെടുത്തുമ്പോള്‍
വളരെ കുറവാണെന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാമാണ്
കാരണങ്ങള്‍ എന്നാണ്
വിലയിരുത്തപ്പെട്ടിട്ടുള്ളത്;
(സി)
അന്യസംസ്ഥാനത്ത്
നിന്നുമുള്ള
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്ന
തരത്തില്‍
വിനോദസഞ്ചാരനയത്തില്‍
എന്തെങ്കിലും
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ ഇത്തരം
സഞ്ചാരികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്എന്നറിയിക്കാമോ?
വിദേശ
വിനോദ സഞ്ചാരികളെ
കേരളത്തിലേയ്ക്ക്
ആകര്‍ഷിക്കുന്നതിനായി പദ്ധതി
4845.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിനോദ സഞ്ചാര
സാധ്യതകള്‍ വിദേശ
രാജ്യങ്ങളില്‍
പ്രചരിപ്പിക്കുന്നതിനും
അവിടങ്ങളില്‍ നിന്ന്
കൂടുതല്‍ വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുമായി
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ വിശദമാക്കുമോ
;
(ബി)
മലയാളികള്‍
ഏറെയുള്ള ഗള്‍ഫ്
രാജ്യങ്ങളില്‍ നിന്ന്
അറബി വിനോദ സഞ്ചാരികളെ
കേരളത്തിലേയ്ക്ക്
ആകര്‍ഷിക്കുന്നതിനായി
സര്‍ക്കാര്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കുമോ ;
(സി)
സാമ്പത്തിക
ശക്തിയായ ചൈനയില്‍
നിന്നും മറ്റ്
കിഴക്കന്‍ ഏഷ്യന്‍
രാജ്യങ്ങളില്‍ നിന്നും
കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
പദ്ധതിയുണ്ടോ;വ്യക്തമാക്കുമോ
;
(ഡി)
ഇന്റര്‍നെറ്റിലൂടെയും
നവമാധ്യമങ്ങളിലൂടെയും
കേരളാ
ടൂറിസത്തിനെക്കുറിച്ചുള്ള
പ്രചരണത്തിന്
സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കുമോ
?
ടൂറിസം
മേഖലയില്‍ വന്‍കിടപദ്ധതികള്‍
4846.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2018-19
വര്‍ഷത്തില്‍ ടൂറിസം
മേഖലയില്‍
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്ന 10 കോടി
രൂപയ്ക്കുമേലുളള
വന്‍കിടപദ്ധതികള്‍
എന്തെല്ലാമാണ്;
ജില്ലതിരിച്ചുളള
വിശദവിവരം നല്‍കുമോ?
ഗ്രീന്‍
കാര്‍പ്പറ്റ് പദ്ധതി
4847.
ശ്രീ.ജെയിംസ്
മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനവും സുസ്ഥിരമായ
സംരക്ഷണവും
ലക്ഷ്യമാക്കി ഗ്രീന്‍
കാര്‍പ്പറ്റ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ടൂറിസം
കേന്ദ്രങ്ങളില്‍
ശുചിത്വവും
സുരക്ഷിതത്വവും ഉറപ്പു
വരുത്തുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ഇതിനായി
സംസ്ഥാനതലത്തിലും
ജില്ലാ തലത്തിലും മേഖലാ
തലത്തിലും
രൂപീകരിച്ചിട്ടുള്ള
നിരീക്ഷണ സമിതികളുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
മാലിന്യ
സംസ്കരണത്തിന് പ്രത്യേക
പ്രാധാന്യം നല്കി
പരിസ്ഥിതി സൗഹൃദ
ടൂറിസമെന്ന ഖ്യാതി
നേടാനും കൂടുതല്‍ വിനോദ
സഞ്ചാരികളെ ടൂറിസം
കേന്ദ്രങ്ങളിലേയ്ക്ക്
ആകര്‍ഷിക്കുന്നതിനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
4848.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങളും
പ്രവര്‍ത്തനങ്ങളും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
(ബി)
ഉത്തരവാദിത്ത
ടൂറിസം പദ്ധതിയിന്‍
കീഴില്‍ ഏതൊക്കെ
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
എന്തൊക്കെ പുതിയ
പദ്ധതികളും
പരിപാടികളുമാണ്
നടപ്പിലാക്കുന്നത്;
വിശദവിവരങ്ങള്‍
അറിയിക്കുമോ?
സ്പിരിച്വല്‍
ടൂറിസം
4849.
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പിരിച്വല്‍ ടൂറിസം
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഏതൊക്കെ
കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തിയാണ്
സ്പിരിച്വല്‍ ടൂറിസം
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആത്മീയ
കേന്ദ്രങ്ങളെ
ബന്ധിപ്പിച്ച് കൊണ്ട്
ഒരു സ്പിരിച്വല്‍
ടൂറിസം സര്‍ക്യൂട്ട്
സ്ഥാപിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്രം
ടൂറിസം
മന്ത്രാലയത്തിന്റെ
പദ്ധതിയായ പ്രസാദ്
സ്കീമില്‍ കേരളത്തില്‍
നിന്നള്ള ഏതൊക്കെ
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസാദ്
സ്കീമില്‍ കൂടുതല്‍
കേന്ദ്രങ്ങളെ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ടൂറിസം മേഖലകള്‍ കണ്ടെത്തുവാൻ
സര്‍വ്വെ
4850.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര മേഖലയില്‍
കൂടുതല്‍ മെച്ചപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ക്കായി
ഒരോ നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
സര്‍വ്വെ നടത്തി ടൂറിസം
മേഖലകള്‍
കണ്ടെത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിനായി
നിയമസഭാ സാമാജികൻ
അദ്ധ്യക്ഷനായ ഒരു
കമ്മിറ്റി
മണ്ഡലാടിസ്ഥാനത്തില്‍
രൂപീകരിച്ച് മേഖല
കണ്ടെത്തുന്നതിനും
യോജ്യമായ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
മങ്കട
നിയോജക മണ്ഡലത്തിലെ
പാലൂര്‍ക്കോട്ട
വെള്ളച്ചാട്ട മേഖലയെ
ടൂറിസം മേഖലയായി മാറ്റി
അടിസ്ഥാന സൗകര്യങ്ങള്‍
നല്‍കുമോ; ഇതിനായി
ഫണ്ട് അനുവദിക്കുമോ?
ചെറായി
ബീച്ചിലെ വാട്ടര്‍
സ്പോര്‍ട്ട്സ് പദ്ധതി
4851.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
ബീച്ചില്‍ ഏറെ
അപകടസാധ്യതയുള്ള
വാട്ടര്‍ സ്പോര്‍ട്ട്സ്
പദ്ധതി നടത്തുന്നതിനായി
എറണാകുളം ഡി.ടി.പി.സി.
അനുവാദം
നല്‍കിയിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തുന്നതിന്
തുറമുഖ വകുപ്പില്‍
നിന്നും ലൈസന്‍സ്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
വാട്ടര്‍
സ്പോര്‍ട്ട്സ് പദ്ധതി
നടത്തുന്നതിനായി
എന്തെല്ലാം സുരക്ഷാ
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
സേവനദാതാവില്‍
നിന്നും ബ്രാൻഡ് ഫീ
കൈപ്പറ്റിയിട്ടുള്ള
എറണാകുളം
ഡി.ടി.പി.സി.ക്ക്
പ്രസ്തുത പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെട്ടുള്ള
ഉത്തരവാദിത്തം, ചുമതല
എന്നിവ
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ചെറായി
ബീച്ചിലെ പാര്‍ക്കിംഗ് ഫീ
4852.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
ബീച്ചിലെ പാര്‍ക്കിംഗ്
ഫീ
പിരിച്ചെടുക്കുന്നതിനായി
എറണാകുളം ഡി.ടി.പി.സി.
ഏര്‍പ്പെട്ട കരാറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ബീച്ചിലെ പാര്‍ക്കിംഗ്
ഫീ പിരിച്ചെടുക്കുന്ന
കരാറുകാരന് കരാര്‍
വ്യവസ്ഥകള്‍
ലംഘിച്ചതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്ര തവണ കരാര്‍
ലംഘിച്ചുവെന്നും കരാര്‍
വ്യവസ്ഥകള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കരാറുകാരനെതിരെ
എറണാകുളം ഡി.ടി.പി.സി.
ഏതെങ്കിലും തരത്തിലുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ചെറായി
ബീച്ചില്‍ നടപ്പാക്കുന്ന
വികസന പ്രവര്‍ത്തനങ്ങള്‍
4853.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
ബീച്ചില്‍ എറണാകുളം
ഡി.ടി.പി.സി.
മുഖാന്തിരം സര്‍ക്കാര്‍
നടപ്പാക്കുന്ന വിവിധ
വികസന
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് 2018
മാര്‍ച്ച് മാസത്തില്‍
ഡി.ടി.പി.സി.യുടെ
നേതൃത്വത്തില്‍
പള്ളിപ്പുറം
ഗ്രാമപഞ്ചായത്തില്‍
വച്ച് ചേര്‍ന്ന
യോഗത്തില്‍ ഏതെല്ലാം
വകുപ്പുകളിലെ
ഉദ്യോഗസ്ഥര്‍
പങ്കെടുത്തിരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
യോഗത്തിന്റെ
മിനിട്സിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലുള്‍പ്പെട്ട
ടൂറിസം ഡെസ്റ്റിനേഷനായ
ചെറായി ബീച്ചിലെ
സുപ്രധാന പ്രവൃത്തികള്‍
സംബന്ധിച്ച യോഗം
പ്രദേശത്തെ എം.എല്‍.എ.
യെ
അറിയിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരില്‍ നിന്നും
വിശദീകരണം തേടുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഭാവിയില്‍
മണ്ഡലത്തിലെ വികസന
പ്രവൃത്തികള്‍
സംബന്ധിച്ച വിവരങ്ങള്‍
എം.എല്‍.എ.
യെഅറിയിക്കുന്നതിനും
അഭിപ്രായങ്ങള്‍
ആരായുന്നതിനും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ചെറായി
ബീച്ചില്‍ വാട്ടര്‍
സ്പോര്‍ട്സ് നടപ്പാക്കുന്ന
ഏജന്‍സി
4854.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
ബീച്ചില്‍ വാട്ടര്‍
സ്പോര്‍ട്സ്
നടത്തുന്നതിനായി അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
നിശ്ചയിക്കപ്പെട്ടിട്ടുള്ള
ഏജന്‍സി ഏതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഏജന്‍സി കേരളത്തില്‍
മറ്റെവിടെയെങ്കിലും
വാട്ടര്‍ സ്പോര്‍ട്സ്
പദ്ധതി നടപ്പാക്കി
പരിചയസമ്പത്തുള്ളവരാണോ;
എങ്കില്‍
എവിടെയൊക്കെയെന്നും
എത്ര നാളത്തെ
പരിചയസമ്പത്തുണ്ടെന്നും
വിശദമാക്കാമോ?
ചെറായി
ബീച്ചില്‍ വാട്ടര്‍
സ്പോര്‍ട്സ്
4855.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
ബീച്ചില്‍ വാട്ടര്‍
സ്പോര്‍ട്സ്
നടത്തുന്നതിനായി
എറണാകുളം ഡി.ടി.പി.സി.
എന്ന ബ്രാൻഡ്
ഉപയോഗിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
നിശ്ചയിക്കപ്പെട്ടിട്ടുളള
ഏജന്‍സി ഏതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
ഏതെല്ലാം ഏജന്‍സികള്‍
എറണാകുളം
ഡി.ടി.പി.സി.യെ
സമീപിച്ചിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഏജന്‍സിയെ
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡം
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ഏജന്‍സിയുമായി എറണാകുളം
ഡി.ടി.പി.സി. കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ?
മലബാര്‍
റിവര്‍ ടൂറിസം
4856.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
റിവര്‍ ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന്
ഇതുവരെ എന്തൊക്കെ
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയത്
ഏതൊക്കെ
മണ്ഡലങ്ങളിലാണെന്നും
ഏതെല്ലാം നദികള്‍ ആണ് ഈ
പദ്ധതിയില്‍
ഉള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതിക്ക് വേണ്ടി
തലശ്ശേരി നിയോജക
മണ്ഡലത്തില്‍
എന്തെല്ലാം കാര്യങ്ങള്‍
ആണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ബേക്കല്‍
റിസോര്‍ട് ഡവലപ്മെന്റ്
കോര്പ്പറേഷന്
4857.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബേക്കല്‍
റിസോര്‍ട് ഡവലപ്മെന്റ്
കോര്പ്പറേഷന്
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി 2017-18
ബഡ്ജറ്റില്‍ അനുവദിച്ച
തുകയില്‍ ഒരു രൂപ പോലും
ചെലവഴിക്കാന്‍
സാധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
കായംകുളം
മണ്ഡലത്തില്‍ അഡ്വഞ്ചര്‍
ടൂറിസം
4858.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
അഡ്വഞ്ചര്‍ ടൂറിസം
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലിന്റെ
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ ടൂറിസം വകുപ്പ്
പദ്ധതികള്‍
4859.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ടൂറിസം വകുപ്പ്
മുഖാന്തിരം നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓരോ
പദ്ധതിക്കും എത്ര തുക
ചെലവഴിച്ചുവെന്നും എത്ര
പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്നും
പൂര്ത്തിയാകാത്തവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നും
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖം മൂലമുള്ള
വിനോദസഞ്ചാരസാധ്യതകൾ
4860.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖം ഇമിഗ്രേഷന്‍
സെന്ററായി
തെരഞ്ഞെടുത്ത്
കേന്ദ്രസര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചതുമൂലം
എന്തെല്ലാം സാധ്യതകളാണ്
സംസ്ഥാനത്തെ
വിനോദസഞ്ചാര
വികസനത്തിന്
പ്രതീക്ഷിക്കുന്നത് ;
(ബി)
വിഴിഞ്ഞം
തുറമുഖം വഴി
സംസ്ഥാനത്തെ ടൂറിസം
രംഗത്ത് ഉണ്ടാകാന്‍
പോകുന്ന മാറ്റങ്ങള്‍
മുന്‍കൂട്ടി
കണ്ടുകൊണ്ട്
വിനോദസഞ്ചാര
വികസനത്തിനായി സംസ്ഥാനം
എന്തെല്ലാം പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കാമോ ?
വിനോദസഞ്ചാര
മേഖലകളില്‍ സര്‍ക്കാര്‍
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
4861.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിനോദസഞ്ചാര
മേഖലകളില്‍ സര്‍ക്കാര്‍
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്; നിലവിലെ
സംവിധാനങ്ങള്‍
അപര്യാപ്തമാണെന്ന്
സര്‍ക്കാര്‍
കരുതുന്നതിന്
കാരണമെന്തെന്ന്
അറിയിക്കുമോ?
ക്ഷേത്രങ്ങളിലെ
ജാതി വിവേചനം
4862.
ശ്രീ.ഇ.പി.ജയരാജന്
,,
ഐ.ബി. സതീഷ്
,,
എം. സ്വരാജ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുളള
ക്ഷേത്രങ്ങളിലെ
പാരമ്പര്യ തസ്തികകള്‍
എന്ന്
വിവക്ഷിച്ചിരിക്കുന്നവ
ഏതെല്ലാമാണ്;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്
നിയമനം നല്‍കാത്ത
ഗുരുവായൂര്‍,
കൂടല്‍മാണിക്യം
ഒഴികെയുളള ദേവസ്വം
ബോര്‍ഡുകള്‍ക്കു
കീഴിലുളള ക്ഷേത്ര
ജീവനക്കാരില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആകെയുണ്ടായിരുന്ന 12489
പേരില്‍ ഒന്നേകാല്‍
ശതമാനം പേര്
മാത്രമായിരുന്നു
പട്ടികജാതി
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇൗ
തസ്തികകളിലേക്കുള്ള
നിയമനരീതി എപ്രകാരമാണ്;
പ്രസ്തുത നിയമനം
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡിന്
കെെമാറുന്നതിനുള്ള
നടപടിയെടുക്കുമോയെന്നറിയിക്കുമോ?
(ഡി)
ക്ഷേത്രത്തില്‍
ഉറക്കെ
പ്രാര്‍ത്ഥിച്ചെന്ന
ആക്ഷേപത്തിന്മേല്
നെടുമങ്ങാടിനു സമീപം
ഒരു ദളിത് യുവാവിനു്
മര്‍ദ്ദനമേല്‍ക്കേണ്ടി
വന്നത്
ജാത്യന്ധതകൊണ്ടുളള
അസഹിഷ്ണുത മൂലമാണെന്ന
സാഹചര്യം കൂടി
കണക്കിലെടുത്ത്,വിവിധ
ക്ഷേത്ര ഭരണ
സമിതികളില്‍
നിലനില്‍ക്കുന്ന
വര്‍ഗ്ഗീയ വാദവും ജാതി
വിവേചനവും
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ശബരിമലയിൽ
ദേവസ്വം ബോര്‍ഡിന്
ലഭിച്ചിട്ടുള്ള ഭൂമി
4863.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല,
പമ്പ, നിലയ്ക്കല്‍
എന്നീ സ്ഥലങ്ങളില്‍
ദേവസ്വം ബോര്‍ഡിന്
എത്രമാത്രം ഭൂമിയാണ്
ലഭിച്ചിട്ടുള്ളത്; ഈ
ഭൂമി അളന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഈ ഭൂമിയുടെ
ഉടമസ്ഥാവകാശം മാത്രമാണോ
ഉള്ളത്; അതോ ഭൂമിക്ക്
പട്ടയം
ലഭിച്ചിട്ടുണ്ടോ;
(ബി)
ദേവസ്വം
ബോര്‍ഡിന്
ലഭിച്ചിട്ടുള്ള
ഭൂമിയില്‍, ഹെെക്കോടതി
നിര്‍ദ്ദേശ പ്രകാരം
ശബരിമല ഉത്സവ സീസണില്‍
വച്ച കടകള്‍,
വനംവകുപ്പ്
ഉദ്യാേഗസ്ഥര്‍
പൊളിച്ചുകളഞ്ഞതായ
വാര്‍ത്ത
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ശബരിമലയിലെ
ടോയ് ലറ്റ് കോംപ്ലക്സ്
ഇത്തരത്തില്‍
നശിപ്പിക്കപ്പെട്ടതായി
പത്രത്തില്‍ വാര്‍ത്ത
വന്നത് ശരിയാണോ;
എങ്കില്‍ ആരാണ് ഇത്
നശിപ്പിച്ചത്; ഇത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തുകയുണ്ടായോ;കുറ്റക്കാരായവര്‍
ആരൊക്കെയെന്ന്
കണ്ടെത്തുന്നതിനും
അവര്‍ക്കെതിരെ നടപടി
സ്വീകരിക്കുന്നതിനും
തയ്യാറാവുമോ;
(ഡി)
ദേവസ്വം
ബോര്‍ഡിന്റെ ഭൂമി
സംബന്ധിച്ച തര്‍ക്കം
പരിഹരിക്കുന്നതിനായി
റവന്യൂ, വനം എന്നീ
വകുപ്പുകളെ കൂടി
ഉള്‍പെടുത്തി സംയുക്ത
പരിശോധന നടത്തി
കൃത്യമായ അതിര്‍ത്തി
നിര്‍ണ്ണയിച്ച് ദേവസ്വം
ബോര്‍ഡിന്റെ ഭൂമി
സംരക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഭാവിയില്‍
ദേവസ്വം ബോര്‍ഡ് വക
ഭൂമിയില്‍ മറ്റ്
വകുപ്പുകളുടെ
ഇടപെടലുകള്‍
ഉണ്ടാകാതിരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
ശബരിമലയുമായി
ബന്ധപ്പെട്ട ഇടത്താവളങ്ങള്‍
4864.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയുമായി
ബന്ധപ്പെട്ടുള്ള
പ്രധാനപ്പെട്ട
ഇടത്താവളങ്ങള്‍
ഏതൊക്കെയാണെന്ന്
പറയാമോ; ഓരോ
ഇടത്താവളത്തിലും
തീര്‍ത്ഥാടകര്‍ക്കായി
എന്തൊക്കെ
സൗകര്യങ്ങളാണ്
നിലവിലുള്ളത് എന്ന്
വിശദമാക്കാമോ;
(ബി)
ഇടത്താവളങ്ങളുടെ
വികസനങ്ങള്‍ക്കായി
പുതിയ പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശമുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഏതൊക്കെ
ഇടത്താവളങ്ങളെയാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്നും ഓരോയിടത്തും
എന്തൊക്കെ വികസനങ്ങളാണ്
നടപ്പാക്കുന്നത് എന്നും
ഇതിന് ചെലവാകുന്ന
തുകയും ഇനം തിരിച്ച്
വ്യക്തമാക്കാമോ?
ശ്രീ
പത്മനാഭ സ്വാമി ക്ഷേത്ര ഫണ്ട്
വിനിയോഗം
4865.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീപത്മനാഭ
സ്വാമി ക്ഷേത്രത്തിനായി
2011 മുതല്‍ 2017 വരെ
എത്ര രൂപ
അനുവദിച്ചിട്ടുണ്ട്;
ഇനം തിരിച്ച് കണക്ക്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാര്‍
നല്കിയ ഫണ്ട്
വിനിയോഗത്തെ
സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറല്‍
ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഫണ്ട് വിനിയോഗത്തെ
സംബന്ധിച്ച്
അക്കൗണ്ടന്റ്
ജനറലിനെക്കൊണ്ട്
ഓഡിറ്റ്
നടത്തിക്കുന്നതിന്
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ക്ഷേത്രങ്ങള്‍ക്ക്
ധനസഹായം
4866.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ
ക്ഷേത്രങ്ങള്‍ക്കാണ്
ദേവസ്വം ബോര്‍ഡ് വഴി ഈ
സര്‍ക്കാര്‍ ധനസഹായം
അനുവദിച്ചിട്ടുളളത്
എന്നറിയിക്കാമോ;
(ബി)
ഇതില്‍
ബാലുശ്ശേരി
മണ്ഡലത്തില്‍ ഏതൊക്കെ
ക്ഷേത്രങ്ങളുടെ
നവീകരണത്തിനാണ് ഫണ്ട്
അനുവദിച്ചതെന്നും അത്
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണെന്നും
അറിയിക്കാമോ?
പത്മതീര്ത്ഥക്കുള
നവീകരണം
4867.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിലെ
പത്മതീര്‍ത്ഥക്കുളത്തിന്റെ
നവീകരണത്തിനായി
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
(ബി)
പത്മതീര്ത്ഥക്കുള
നവീകരണം നാളിതുവരെ
ഏതൊക്കെ ഏജന്‍സികളെയാണ്
ഏല്‍പ്പിച്ചിരുന്നത്
എന്നുള്ള കാര്യം
വ്യക്തമാക്കാമോ; ഓരോ
ഏജന്‍സിക്കും
അനുവദിച്ചു നല്കിയ തുക
വ്യക്തമാക്കാമോ;
(സി)
നവീകരണവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ അനുവദിച്ച
ഫണ്ട് സംബന്ധിച്ച്
ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കാമോ?
മാടായിക്കാവിലെ
ക്ഷേത്രകലാ അക്കാദമി
4868.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴില്‍ സ്ഥാപിതമായ
മാടായിക്കാവിലെ
ക്ഷേത്രകലാ
അക്കാദമിയില്‍ പുതിയ
കോഴ്സുകള്‍
തുടങ്ങുന്നതിനും
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ബി)
ഈ
ബജറ്റില്‍ എത്ര രൂപയാണ്
അക്കാദമിക്ക്
നീക്കിവച്ചിട്ടുള്ളത്;
കൂടുതല്‍ തുക
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?