നോണ്‍
മൈഡ്രിയാറ്റിക് ക്യാമറകള്‍
4477.
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രമേഹം
ഉള്‍പ്പെടെയുള്ള
ജീവിതശൈലി രോഗങ്ങള്‍
കണ്ണിനെ
ബാധിക്കുന്നുണ്ടോ
എന്നറിയാന്‍ നിലവില്‍
എന്തൊക്കെ
സജ്ജീകരണങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
(ബി)
നോണ്‍
മൈഡ്രിയാറ്റിക്
ക്യാമറകള്‍ എല്ലാ
ജില്ലാ ആശുപത്രികളിലും
സ്ഥാപിക്കുന്നതിന്
നീക്കമുണ്ടോ;
(സി)
ഇത്തരം
ക്യാമറകള്‍
ഫലപ്രദമാണെന്ന്
കണ്ടാല്‍ പ്രമേഹം
മൂലമുള്ള അന്ധത
തടയുന്നതിനായി കൂടുതല്‍
നേത്രപടല പരിശോധനാ
ക്യാമറകള്‍ വാങ്ങി
എല്ലാ താലൂക്ക്
ആശുപത്രികളിലും
സ്ഥാപിക്കുന്നതിന്
തയ്യാറാകുമോ?
ലേബര്‍ റൂമുകളിലെ വൃത്തിയും
അനുബന്ധസൌകര്യങ്ങളും
മെച്ചപ്പെടുത്തുന്നതിന് നടപടി
4478.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളിലെ ലേബര്‍
റൂമുകളിലെ വൃത്തി,
സൗകര്യങ്ങള്‍ തുടങ്ങിയവ
പരിശോധിക്കുന്നതിന്
നിലവില്‍ സംവിധാനമുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
ലേബര്‍
റൂമുകളിലെ
വൃത്തിയില്ലായ്മ,അസൗകര്യങ്ങള്‍,
ജീവനക്കാരുടെ മോശമായ
സമീപനരീതി എന്നിവയെ
കുറിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരാതികളിന്മേല്
സ്വീകരിച്ച
നടപടികളെന്തെന്നും
വിശദമാക്കുമോ;
(സി)
ആശുപത്രികള്‍
കൂടുതല്‍
രോഗി-സൗഹൃദമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ?
'ലിംബ്
ഫിറ്റിംഗ്' സെന്ററുകളുടെ
പ്രവര്‍ത്തനം
4479.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സര്‍ക്കാര്‍
മെഡിക്കല്‍
കോളേജുകളിലും
ജില്ലാ-താലൂക്ക്
ആശുപത്രികളിലും
പ്രവര്‍ത്തിക്കുന്ന
'ലിംബ് ഫിറ്റിംഗ്'
സെന്ററുകളുടെ
പ്രവര്‍ത്തനം
നവീകരിക്കുന്നതു
സംബന്ധിച്ച
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പരിഗണിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
കൂടുതല്‍
ലിംബ് ഫിറ്റിംഗ്
സെന്ററുകള്‍
ആരംഭിക്കാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
(സി)
ലിംബ്
ഫിറ്റിംഗ്
സെന്ററുകളില്‍
പുതിയതായി കോബ്ലര്‍
തസ്തിക സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര;
(ഡി)
കോബ്ലര്‍
തസ്തികയിലേക്ക്
നിലവിലുളള പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്താത്തതിന്റെ കാരണം
വെളിപ്പെടുത്താമോ?
കോളറ
രോഗം
4480.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോളറ രോഗം
പടര്‍ന്നുപിടിക്കാന്‍
സാധ്യതയുണ്ടെന്ന
വാര്‍ത്തകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത രോഗം
വ്യാപകമാകുന്നത്
തടയാന്‍ എന്തെല്ലാം
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
അന്യസംസ്ഥാന
തൊഴിലാളികളില്‍
നിന്നാണ് രോഗം
പടരുന്നതെന്ന വിഷയം
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
അതിര്‍ത്തികളില്‍ തന്നെ
പരിശോധന കേന്ദ്രങ്ങള്‍
സ്ഥാപിച്ച് രോഗം
തടയുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നീതി
ആയോഗ് നടത്തിയ പഠന
റിപ്പോര്‍ട്ട്
4481.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
സംസ്ഥാനങ്ങളിലെ
ആരോഗ്യമേഖലയെ
വിലയിരുത്തി നീതി ആയോഗ്
നടത്തിയ പഠന
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ
;വ്യക്തമാക്കുമോ;
(ബി)
ഏത്
വര്‍ഷം അടിസ്ഥാനമാക്കി
എടുത്തുകൊണ്ടാണ് വിവിധ
ആരോഗ്യ സൂചികകളും ഭരണ
കാര്യക്ഷമതയും
നേട്ടങ്ങളും
കോട്ടങ്ങളും പ്രസ്തുത
റിപ്പോര്‍ട്ടില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്
;
(സി)
ശിശുമരണ
നിരക്ക്,
ആയുര്‍ദൈര്‍ഘ്യം
തുടങ്ങിയ സൂചികകളില്‍
വികസിത
രാജ്യങ്ങളോടൊപ്പം
സംസ്ഥാനത്തിന് സ്ഥാനം
ലഭിച്ചിട്ടുണ്ടോ ;
ഏതൊക്കെ സൂചികകളിലാണ്
സംസ്ഥാനം മുന്നിട്ട്
നില്‍ക്കുന്നത്
വിശദീകരിക്കാമോ ;
(ഡി)
ഏതെങ്കിലും
സൂചികകളില്‍ സംസ്ഥാനം
പിന്നോട്ട് പോയതായി
റിപ്പോര്‍ട്ട്
സൂചിപ്പിക്കുന്നുണ്ടോ;
എങ്കില്‍ സംസ്ഥാനം
പുറകോട്ട് പോകുവാന്‍
ഉണ്ടായ
അടിസ്ഥാനകാരണങ്ങള്‍
കണ്ടെത്തുന്നതിനും
പരിഹരിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
നെറ്റ് വര്‍ക്ക് ഫോര്‍
ഓര്‍ഗണ്‍ ഷെയറിംഗ്
4482.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
നെറ്റ് വര്‍ക്ക് ഫോര്‍
ഓര്‍ഗണ്‍ ഷെയറിംഗ്
മുമ്പാകെയുള്ള
അപേക്ഷകരുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അവയവദാന
ഓതറൈസേഷന്‍ കമ്മിറ്റി
കൃത്യമായി
കൂടാറില്ലെന്നും
അതിനാല്‍ അവയവമാറ്റ
ശസ്ത്രക്രിയകള്‍
മുടങ്ങുന്നു എന്നുമുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
അവയവദാനം
പ്രോത്സാഹിപ്പിക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
ദേശീയ
പോഷകാഹാര പദ്ധതി
4483.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീതി
ആയോഗ് ദേശീയ പോഷകാഹാര
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; ഇതിലൂടെ
ലക്ഷ്യമിടുന്നത്
എന്താണെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
കേരളത്തിലെ
ഏതൊക്കെ ജില്ലകളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
;
(സി)
സ്ത്രീകളില്‍
വിളര്‍ച്ച
വര്‍ദ്ധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിളര്‍ച്ച
പ്രതിരോധത്തിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;വിവരിയ്ക്കാമോ
?
കാരുണ്യ
സ്കീം വഴി സര്‍ജറി
ഉപകരണങ്ങള്‍
4484.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
സ്കീം വഴി ഓര്‍ത്തോ
വിഭാഗത്തിലെ
സര്‍ജറിയ്ക്ക് ആവശ്യമായ
Inplant, Prosthesis,
Plates, മറ്റ് സര്‍ജറി
ഉപകരണങ്ങള്‍ എന്നിവ
നിലവില്‍ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകള്‍
എവിടെ നിന്നാണ്
വാങ്ങുന്നത്;വ്യക്തമാക്കുമോ;
(ബി)
നിലവിലെ
വാങ്ങുന്ന രീതി
പരിഷ്ക്കരിച്ച്
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് വഴി
പ്രസ്തുത ഉപകരണങ്ങള്‍
വാങ്ങി കാരുണ്യ
സ്റ്റോറുകളിലൂടെ വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ആശുപത്രി
മാലിന്യ സംസ്കരണ പ്ലാന്റ്
T 4485.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശുപത്രി മാലിന്യ
സംസ്കരണ പ്ലാന്റ്
എവിടെയെല്ലാം സ്ഥിതി
ചെയ്യുന്നു; മുഴുവന്‍
ആശുപത്രി മാലിന്യങ്ങളും
സംസ്കരിക്കാന്‍ ഇവിടെ
സൗകര്യമുണ്ടോ;
(ബി)
പ്രസ്തുത
സംസ്കരണ പ്ലാന്റുകളിലെ
മാലിന്യ സംസ്കരണം
കുറ്റമറ്റതും
കാര്യക്ഷമവുമാണെന്ന്
കരുതുന്നുണ്ടോ;
(സി)
മതിയായ
സംവിധാനങ്ങള്‍
ഇല്ലാത്തതിനാലും
മാലിന്യത്തിന്റെ
ബാഹുല്യം കാരണവും
മാസങ്ങള്‍ പഴക്കമുള്ള
മാലിന്യം വരെ പ്രസ്തുത
പ്ലാന്റുകളില്‍
സംസ്ക്കരിക്കാതെ
കൂട്ടിയിട്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കൂടുതല്‍
സ്ഥലങ്ങളില്‍ ഇത്തരം
സംസ്കരണ പ്ലാന്റുകള്‍
നിര്‍മ്മിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയത്
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റീജിണല്‍
കാന്‍സര്‍ സെന്റര്‍
4486.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
റീജിണല്‍ കാന്‍സര്‍
സെന്ററിനായി
(ആര്.സി.സി)
വകയിരുത്തിയ തുകയുടെ
എത്ര ശതമാനം നാളിതുവരെ
ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ട്;
(ബി)
ആര്.സി.സി
- യെ സംസ്ഥാന കാന്‍സര്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ആയി ഉയര്‍ത്തുവാനുള്ള
പദ്ധതി ഏതു
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
പദ്ധതിയുടെ
മെല്ലെപോക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
മെല്ലെപോക്കിന് കാരണം
വ്യക്തമാക്കുമോ?
മാലിന്യം
ഒഴുക്കുന്നത് തടയാന്‍ നടപടി
4487.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആലപ്പുഴ-ചങ്ങനാശേരി
റോഡിലും മറ്റ്
ഇടറോഡുകളിലും
പാടശേഖരങ്ങളിലും
ആറുകളിലും തോടുകളിലും
കക്കൂസ് മാലിന്യം
വ്യാപകമായി
ഒഴുക്കുന്നതിന് എതിരെ
എടുത്ത തീരുമാനം
വ്യക്തമാക്കുമോ?
തെെറോയ്ഡ്
രോഗം
4488.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെെറോയ്ഡ് രോഗികളുടെ
എണ്ണം വര്‍ദ്ധിച്ചു
വരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രോഗികള്‍ക്ക്
മാനസികവും
ശാരീരികവുമായി ഏറെ
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന ഇൗ രോഗം
മുന്‍കൂട്ടി
കണ്ടുപിടിക്കുന്നതിന്
പ്രെെമറി ഹെല്‍ത്ത്
സെന്ററുകളില്‍ സൗകര്യം
ഒരുക്കുമോ എന്ന്
അറിയിക്കാമോ?
പഴങ്ങളിലും
പച്ചക്കറികളിലും ഉള്ള വിഷാംശം
4489.
ശ്രീ.കെ.എന്‍.എ
ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അതിര്‍ത്തി
കടന്നെത്തുന്ന
പഴങ്ങളിലും
പച്ചക്കറികളിലും ഉള്ള
വിഷാംശം ഇപ്പോള്‍
പരിശോധിക്കുന്നുണ്ടോ;
അനുവദനീയമായതിലും അധികം
വിഷാംശം
കണ്ടെത്തിയതുവഴി ഇവ
തിരിച്ചയക്കപ്പെട്ട
സംഭവം
ഉണ്ടായിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി)
പരിശോധന
പ്രകാരം ഏറ്റവും
കൂടുതല്‍ വിഷാംശം
കണ്ടെത്തിയ പഴം /
പച്ചക്കറി
വര്‍ഗ്ഗങ്ങള്‍ ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
രോഗീസൗഹൃദമായ
ചികിത്സ ഉറപ്പാക്കുന്ന പദ്ധതി
4490.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആശുപത്രികളിലെ ഔട്ട്
പേഷ്യന്റ്
വിഭാഗങ്ങളില്‍
മാറ്റങ്ങള്‍ വരുത്തി
രോഗീസൗഹൃദമായ രീതിയില്‍
ചികിത്സ ഉറപ്പാക്കുന്ന
പദ്ധതിയില്‍ ഇതുവരെ
കൈവരിച്ച നേട്ടങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ജില്ലാ/താലൂക്ക്
ആശുപത്രികളില്‍
സ്പെഷ്യാലിറ്റി/സൂപ്പര്‍
സ്പെഷ്യാലിറ്റി
സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്റെ
ഭാഗമായി ആവശ്യമായ
സംവിധാനങ്ങള്‍
ഒരുക്കുന്നതിനും
ജീവനക്കാരെ
നിയമിക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളെ
ഘട്ടം ഘട്ടമായി
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്ന
പദ്ധതിയില്‍ വേണ്ടത്ര
പുരോഗതി കൈവരിക്കുവാന്‍
സാധിക്കാത്തത് എന്തു
കൊണ്ടാണെന്ന്
വ്യക്തമാക്കാമോ; എത്ര
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ ഇതുവരെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കിയെന്ന്
അറിയിക്കാമോ ?
ആങ്കൈലോസിംഗ്
സ്പോന്ഡിലൈറ്റിസ്
4491.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരുപതിനും
മുപ്പതിനും ഇടയില്‍
പ്രായമുള്ള
യുവതീയുവാക്കളെ
ബാധിക്കുന്നതും
സ്ഥിരമായ
വൈകല്യത്തിലേക്ക്
നയിക്കുന്നതുമായ
'ആങ്കൈലോസിംഗ്
സ്പോന്ഡിലൈറ്റിസ്'
എന്ന ഗുരുതര രോഗം
ബാധിച്ചവര്‍ക്ക്
സര്‍ക്കാര്‍
ആശുപത്രികളില്‍ സൗജന്യ
ചികിത്സ ലഭ്യമാണോ എന്ന്
അറിയിക്കാമോ;
(ബി)
ഈ
രോഗം ബാധിച്ചവര്‍ക്ക്
മെഡിക്കല്‍ കോളേജുകള്‍
ഉള്‍പ്പെടെയുള്ള
ആശുപത്രികളില്‍ നിന്നും
നല്കുന്ന ചികിത്സകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
അതികഠിനമായ
വേദനയുളവാക്കുന്നതും
ഭീമമായ ചികിത്സാ ചെലവ്
വരുന്നതുമായ ഈ രോഗം
ഭേദപ്പെടുത്തുന്നതിനുള്ള
ആന്റി.റ്റി.എന്‍.എഫ്
ബയോളജിക്കല്‍ ഡ്രഗ്സ്
സര്‍ക്കാര്‍
ആശുപത്രികളില്‍
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പേസ്
മേക്കറിന്റെ അഭാവം മൂലം
ഡിസ്ചാര്‍ജ് നല്കുന്ന നടപടി
4492.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
പേസ് മേക്കറിന്റെ അഭാവം
മൂലം രോഗികളെ
ഡിസ്ചാര്‍ജ് ചെയ്യുന്ന
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
തെരഞ്ഞെടുക്കപ്പെട്ട
സ്വകാര്യ ലാബുകളിലെ
പരിശോധനയ്ക്ക്
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
റീഇംബേഴ്സ്മെന്റ്
നല്‍കുന്നുണ്ട്;
കേന്ദ്ര സര്‍ക്കാര്‍
സംരംഭമായ ഹിന്ദുസ്ഥാന്‍
ലൈഫ് കെയര്‍ ലിമിറ്റഡ്
(എച്ച്.എല്‍.എല്‍)-
ന്റെ ഹിന്ദ് ലാബ് എന്ന
ലബോറട്ടറിയിലെ
മെഡിക്കല്‍
പരിശോധനകള്‍ക്ക്
റീഇംബേഴ്സ്മെന്റ്
സൗകര്യം
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
അനുവദിച്ചിട്ടില്ലെങ്കില്‍
ഹിന്ദ് ലാബിലെ
പരിശോധനകള്‍ക്ക്
റീഇംബേഴ്സ്മെന്റ്
ആനുകൂല്യം
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ
;വ്യക്തമാക്കുമോ?
വൃക്കരോഗികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
4493.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്കരോഗികളുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വൃക്കരോഗങ്ങളെക്കുറിച്ചുളള
അറിവ്
സാധാരണക്കാര്‍ക്കിടയില്‍
വ്യാപകമാക്കുന്നതിന്
ആരോഗ്യ വകുപ്പ്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ ;
(സി)
വൃക്കരോഗം
മുന്‍കൂട്ടി
കണ്ടെത്തുന്നതിനും
വൃക്കരോഗികള്‍ക്ക്
കുറഞ്ഞ ചെലവിലുളള
ചികില്‍സ സംസ്ഥാനത്ത്
ഉറപ്പുവരുത്തുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ ?
ക്യാന്റീനുകളിലെ
ഭക്ഷ്യവിഷബാധ
4494.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാലയങ്ങളിലെയും,
ആശുപത്രികളിലെയും
ക്യാന്റീനുകളില്‍ പലതും
വേണ്ടത്ര
നിലവാരമില്ലാത്തതാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
കോളേജ്/സ്കൂള്‍
ഹോസ്റ്റലുകളില്‍
ഭക്ഷ്യവിഷബാധയുണ്ടായ
സംഭവങ്ങള്‍ 2017-ല്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ഇത്തരം
സ്ഥാപനങ്ങളില്‍
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
പരിശോധന നടത്തുന്നതിന്
സംവിധാനമുണ്ടോ;
എങ്കില്‍
കാലാകാലങ്ങളില്‍
പരിശോധന നടത്തി നിലവാരം
ഉറപ്പ് വരുത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
രോഗനിര്‍ണ്ണയവുമായി
ബന്ധപ്പെട്ട പരിശോധന
4495.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
രോഗനിര്‍ണ്ണയവുമായി
ബന്ധപ്പെട്ട
പരിശോധനകള്‍ക്ക്
പലയിടത്തും പല നിരക്ക്
ഈടാക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിരക്ക് ഏകീകരിക്കാന്‍
നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഡയബറ്റിസ്
4496.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഡയബറ്റിസ്
സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനം
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത പദ്ധതിയുടെ
നടത്തിപ്പിനായി കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്നു
വ്യക്തമാക്കുമോ?
സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ്
ടു ദി പൂവര്‍ വഴി ചികിത്സ
ധനസഹായം
4497.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൊസൈറ്റി ഫോര്‍
അസിസ്റ്റന്‍സ് ടു ദി
പൂവര്‍ വഴി ചികിത്സ
ധനസഹായം ലഭിക്കുന്നതിന്
വരുമാന പരിധിയെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
രോഗങ്ങള്‍ക്കാണ്
ധനസഹായം
അനുവദിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ചികിത്സ
സഹായം നല്‍കുന്നതിന്
അംഗീകരിച്ചിട്ടുള്ള
ആശുപത്രികള്‍
ഏതെല്ലാം;
(ഡി)
നിലവില്‍
അംഗീകരിച്ചിട്ടുള്ള
രോഗങ്ങള്‍ക്ക് താലൂക്ക്
ആശുപത്രികളില്‍
ചികിത്സയും
ശസ്ത്രക്രിയയും
ലഭിക്കുന്ന
രോഗികള്‍ക്ക് ധനസഹായം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
'ഇ-ഹെല്‍ത്ത്'
പദ്ധതിയുടെ ഡേറ്റാബേസ്
4498.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ദാസന്
,,
കെ.സുരേഷ് കുറുപ്പ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആരോഗ്യ സ്ഥാപനങ്ങളെ
കമ്പ്യൂട്ടര്‍
ശൃംഖലയുമായി
ബന്ധിപ്പിക്കുന്ന
'ഇ-ഹെല്‍ത്ത്' എന്ന
പദ്ധതിയുടെ ഡേറ്റാബേസ്
തയ്യാറാക്കല്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് പ്രസ്തുത
പദ്ധതി
നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
'ശ്രുതി
തരംഗം' പദ്ധതി
4499.
ശ്രീ.ബി.സത്യന്
,,
എം. മുകേഷ്
,,
കെ.ജെ. മാക്സി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ശ്രവണ വെെകല്യമുളള
കുട്ടികള്‍ക്ക്
കോക്ലിയര്‍
ഇംപ്ലാന്റേഷന്
സര്‍ജറിയിലൂടെ കേള്‍വി
ശക്തി
ലഭ്യമാക്കുന്നതിന്
'ശ്രുതി തരംഗം' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
പദ്ധതി പ്രകാരം
ഒരാള്‍ക്ക് എത്ര രൂപ
ധനസഹായം ലഭിക്കുമെന്നും
അറിയിക്കാമോ;
(സി)
നിലവില്‍
ഏതെല്ലാം
ആശുപത്രികളിലാണ്
പ്രസ്തുത സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
അറിയിക്കാമോ ?
ഹൃദ്യം
പദ്ധതി
4500.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൃദ്യം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
എന്നും പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
ഹൃദ്യം
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിന്
അപേക്ഷ
സമര്‍പ്പിക്കാനുള്ള
നടപടി ക്രമങ്ങളും
ഹാജരാക്കേണ്ട രേഖകളും
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ നടപ്പിലാക്കിയ
ആയൂര്‍ ദീപ്തം പദ്ധതി
4501.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
നടപ്പിലാക്കിയ ആയൂര്‍
ദീപ്തം പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ആയുര്‍ദീപ്തം
പദ്ധതി വിജയകരമാണോ
എന്ന്
വിലയിരുത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
(സി)
ഇൗ
പദ്ധതി
സംസ്ഥാനത്തുടനീളം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഇന്‍സൈറ്റ്
പദ്ധതി
4502.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഴ്ച
പരിമിതര്‍ക്കുള്ള
ഇന്‍സൈറ്റ് പദ്ധതി
നടത്തിപ്പിന്റെ നിലവിലെ
സ്ഥിതി എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ
പ്രൊപ്പോസല്‍
വര്‍ക്കിംഗ് ഗ്രൂപ്പ്
അംഗീകരിച്ച്
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
ഇതിനുള്ള കാരണം
വ്യക്തമാക്കാമോ?
'ആര്‍ദ്രം'
രണ്ടാം ഘട്ടം
4503.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ആര്‍ദ്രം'
രണ്ടാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തി എത്ര
പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുവാന്‍
ഉദ്ദേശിക്കുന്നത്;
ആയതിലേക്കായി എത്ര
ഫാര്‍മസിസ്റ്റ്
തസ്തികകളാണ് പുതുതായി
സൃഷ്ടിക്കുന്നത്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ രണ്ടാം
ഘട്ടം എപ്പോള്‍
തുടങ്ങുവാനാണ്
ഉദ്ദേശിക്കുന്നത്;
ആയതിലേക്ക് ധനകാര്യ
വകുപ്പിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തലശ്ശേരി
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
4504.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
തലശ്ശേരി നിയോജക
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
4505.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കിവരുന്ന
ആര്‍ദ്രം പദ്ധതിയുടെ
വിശദാംശം നല്‍കാമോ;
(ബി)
2018
വര്‍ഷത്തില്‍ ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയത് എന്ന്
വിശദീകരിക്കാമോ?
കോഴിക്കോട്
സൗത്ത് മണ്ഡലത്തില്‍ ആര്‍ദ്രം
പദ്ധതി
4506.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി പ്രകാരം
സംസ്ഥാനത്തെ എത്ര
നിയോജകമണ്ഡലങ്ങളില്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
കോഴിക്കോട്
സൗത്ത്
നിയോജകമണ്ഡലത്തില്‍
നിന്നും കുടുംബാരോഗ്യ
കേന്ദ്രമാക്കാനായി
തെരഞ്ഞെടുത്ത ആശുപത്രി
ഏതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
കുടുംബാരോഗ്യ കേന്ദ്രം
അനുവദിച്ചിട്ടില്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ ആര്‍ദ്രം പദ്ധതി
4507.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തിരുവനന്തപുരം
ജില്ലയില്‍ എത്ര
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുവാന്‍
തീരുമാനിച്ചിരുന്നു;
(ബി)
ഇതില്‍
ഇതുവരെ എത്ര
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
പ്രവര്‍ത്തനം
ആരംഭിച്ചു;
ശേഷിക്കുന്നവ
എന്നത്തേക്ക്
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുവാന്‍ കഴിയും;
(സി)
പദ്ധതിയുടെ
ഭാഗമായുള്ള
കുടുംബാരോഗ്യ സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
പൂര്‍ത്തിയാകും;
(ഡി)
കുടുംബാരോഗ്യ
കേന്ദ്രമാക്കിയ
സ്ഥാപനങ്ങളില്‍
ആവശ്യമായ
ഡോക്ടര്‍മാരേയും
നേഴ്സുമാരെയും
നിയമിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഹൃദയ-വൃക്ക-കരള്‍
മാറ്റിവെക്കല്‍ ശസ്ത്രക്രിയ
4508.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൃദയ-വൃക്ക-കരള്‍
മാറ്റിവെക്കല്‍
ശസ്ത്രക്രിയകള്‍ക്ക്
ആവശ്യമായ എല്ലാ
സജ്ജീകരണങ്ങളും വിദഗ്ധ
ഡോക്ടര്‍മാരും
സംസ്ഥാനത്തെ ഏതെല്ലാം
മെഡിക്കല്‍
കോളേജുകളില്‍
നിലവിലുണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഇതിനകം
വിവിധ മെഡിക്കല്‍
കേളേജുകളില്‍
വിജയകരമായി നടന്ന
ഹൃദയ-വൃക്ക-കരള്‍
മാറ്റശസ്ത്രക്രിയകളുടെ
വിശദാംശം
വ്യക്തമാക്കുമോ; ഈ
ശസ്ത്രക്രിയകള്‍
ഓരോന്നിനും മെഡിക്കല്‍
കോളേജുകളില്‍ എത്ര രൂപ
ചെലവ് വരും;
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികള്‍
ഈ
ശസ്ത്രക്രിയകള്‍ക്കായി
എത്ര രൂപയാണ്
ഈടാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ശസ്ത്രക്രിയകള്‍ക്കാവശ്യമായ
എല്ലാ സൗകര്യങ്ങളും
വിദഗ്ധ ഡോക്ടര്‍മാര്‍
ഉള്‍പ്പെടെ മെഡിക്കല്‍
കോളേജുകളില്‍
ഉണ്ടായിട്ടും
ലക്ഷകണക്കിന് രൂപ
മുടക്കി സാധാരണ
ജനങ്ങള്‍ സ്വകാര്യ
ആശുപത്രികളെ
ആശ്രയിക്കേണ്ട സാഹചര്യം
എന്തുകൊണ്ടാണ്
നിലനില്‍ക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
എങ്കില്‍
ഇതിനൊരു പരിഹാരം എന്ന
നിലയില്‍ അവയവ മാറ്റ
ശസ്ത്രക്രിയകള്‍ക്ക്
പ്രാപ്തമാകുന്ന
രീതിയില്‍ സര്‍ക്കാര്‍
മെഡിക്കല്‍ കോളേജുകളെ
കാര്യക്ഷമമാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മെഡിക്കല്‍
കോളേജുകളിലെ സെക്യൂരിറ്റി
ജീവനക്കാരുടെ പെരുമാറ്റം
4509.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജുകളിലെ
സെക്യൂരിറ്റി
ജീവനക്കാര്‍ രോഗികളോടും
അവരുടെ
കൂട്ടിരിപ്പുകാരോടും
മോശമായി പെരുമാറുന്നത്
സംബന്ധിച്ചുള്ള
പരാതികളും വാര്‍ത്തകളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സെക്യൂരിറ്റി
ജീവനക്കാരുടെ
ഇത്തരത്തിലുള്ള മോശം
പെരുമാറ്റം
ഒഴിവാക്കുവാനും
ഇങ്ങനെയുള്ളവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാനും
മെഡിക്കല്‍ കോളേജ്
അധികൃതര്‍ക്ക് കര്‍ശന
നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
വിമന്‍
ആന്‍ഡ് ചില്‍ഡ്രന്‍
ആശുപത്രികള്‍
4510.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
'വിമന്‍ ആന്‍ഡ്
ചില്‍ഡ്രന്‍'
ആശുപത്രികള്‍
രൂപീകരിക്കും എന്ന്
സര്‍ക്കാര്‍ പ്രഖ്യാപനം
നടത്തിയിരുന്നോ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍ പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എത്ര വിമന്‍ ആന്‍ഡ്
ചില്‍ഡ്രന്‍
ആശുപത്രികള്‍
ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
യുവാവ് ചികിത്സ ലഭിക്കാതെ
മരിക്കുവാനിടയായ സാഹചര്യം
4511.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിട്ടി
കുട്ടപ്പുഴ വേരട്ടയിലെ
നരിമട കോളനിയിലെ രാജു
എന്ന ആദിവാസി യുവാവ്
ചികിത്സ ലഭിക്കാതെ
തലശ്ശേരി സര്‍ക്കാര്‍
ആശുപത്രിയില്‍
മരക്കുവാനിടയായ
സാഹചര്യം
അന്വേഷിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
മൃതദേഹം
ആറ് മണിക്കൂറോളം
ബന്ധപ്പെട്ടവരാരും
തിരിഞ്ഞുനോക്കാതെ
ആശുപത്രി വാര്‍ഡില്‍
കിടത്തിയ സംഭവം
അന്വേഷണവിധേയമാക്കുമോ;
(സി)
ചികിത്സ ലഭിക്കാതെ
ആദിവാസികള്‍ മരിക്കുന്ന
സാഹചര്യം സര്‍ക്കാര്‍
ആശുപത്രികളില്‍
ഉണ്ടാകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ ശാക്തീകരണം
4512.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബാരോഗ്യ
ഉപകേന്ദ്രങ്ങളുടെയും
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെയും
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(ബി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ ഏതൊക്കെ
തരത്തില്‍
ശാക്തീകരിക്കുന്നതിനാണ്
കരട് ആരോഗ്യനയത്തില്‍
ലക്ഷ്യമിടുന്നത്;
(സി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലേക്ക്
കൂടുതല്‍ ജനങ്ങളെ
ആകര്‍ഷിക്കുന്നതിനും
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
ജനസൗഹൃദമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
പി.എച്ച്.സി.കളില്‍
ലഘുശസ്ത്രക്രിയക്കുള്ള
സൗകര്യം ഒരുക്കുമോ;
വ്യക്തമാക്കുമോ?
പകര്‍ച്ചവ്യാധികളുടെ
വ്യാപനം തടയുന്നതിന് നടപടി
4513.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രൂക്ഷമായ
വേനല്‍ക്കാലത്ത്
പടര്‍ന്നുപിടിക്കുവാന്‍
സാധ്യതയുള്ള
പകര്‍ച്ചവ്യാധികളുടെ
വ്യാപനം തടയുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിനായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ബന്ധപ്പെട്ട ജില്ലാ
മെഡിക്കല്‍
ഓഫീസര്‍മാര്‍ക്ക്
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏത്
അടിയന്തര സാഹചര്യവും
നേരിടുന്നതിനായി
പി.എച്ച്.സി കളില്‍
മുഴുവന്‍ സമയ അടിയന്തര
വൈദ്യസഹായം
ഉറപ്പുവരുത്തുന്നതിനായി
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശങ്ങള്‍
നല്കുന്ന കാര്യം
പരിഗണിക്കുമോ;വ്യക്തമാക്കാമോ?
വയനാട്
ജില്ലാ ആശുപത്രിയില്‍ കാത്ത്
ലാബ്
4514.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലാ ആശുപത്രിയില്‍
കാത്ത് ലാബ്
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
അറിയിക്കാമോ; ഇനി
എന്തെല്ലാം നടപടികളാണ്
ബാക്കിയുള്ളതെന്ന്
അറിയിക്കുമോ;
(ബി)
കാത്ത്
ലാബിന്റെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിലേക്കായി
ചുമതലപ്പെടുത്തിയിട്ടുള്ള
ഏജന്‍സി ഏതാണെന്ന്
വ്യക്തമാക്കുമോ?
കീഴ്മാട്
പി. എച്ച്. സി - യുടെ ഒ. പി.
ബ്ലോക്കിന്റെ നിര്‍മ്മാണം
4515.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലുവ
കീഴ്മാട് പി. എച്ച്. സി
- യുടെ ഒ. പി.
ബ്ലോക്കിന്റെ
നിര്‍മ്മാണത്തിനായി
നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്നും അനുവദിച്ച 30
ലക്ഷം രൂപയുടെ
നിര്‍മ്മാണ
പ്രവൃത്തിയുടെ വിനിയോഗം
സംബന്ധിച്ച നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തിയുടെ
നിര്‍വാഹക ഏജന്‍സി
ആരാണെന്ന്
വ്യക്തമാക്കുമോ?
ആലപ്പാട്
പഞ്ചായത്തിലെ സര്‍ക്കാര്‍
ആശുപത്രി
4516.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ ഏക
സര്‍ക്കാര്‍ ആശുപത്രി
ഇപ്പോള്‍ ഏത്
വിഭാഗത്തില്‍പ്പെടുന്നുവെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവിടെ
ഏതെല്ലാം
വിഭാഗങ്ങളിലുളള
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നു; ഇവിടെ
നിയമിച്ചിട്ടുളള വിവിധ
വിഭാഗം ജീവനക്കാരുടെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇവിടെ
കിടത്തി ചികിത്സ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പാലക്കാട്
ജില്ലാ ആശുപത്രിയിലെ മാലിന്യ
സംസ്ക്കരണം
4517.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലാ ആശുപത്രിയിലെ
മാലിന്യ സംസ്ക്കരണം
വര്‍ഷങ്ങളായി
അവതാളത്തിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുകക്കുഴല്‍
ഒടിഞ്ഞതു മൂലം
ഇന്‍സിനറേറ്റര്‍
പ്രവര്‍ത്തനക്ഷമമല്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതു
പരിഹരിക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ആശുപത്രിയിലെ
മലിനജലം
സംസ്ക്കരിക്കുന്നതിന്
വാട്ടര്‍
ട്രീറ്റ്മെന്റ്
പ്ലാന്റ്
സ്ഥാപിക്കുന്നതിനും
ഡ്രെയിനേജ് സംവിധാനം
പുതുക്കിപ്പണിയുന്നതിനും
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
മാവേലിക്കര
ജില്ല ആശുപത്രി
4518.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ല ആശുപത്രിയുടെ
വികസനത്തിന്
2016-17ബഡ്ജറ്റില്‍ തുക
വകയിരുത്തിയിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
ഡി.പി.ആര് ഇന്‍കല്‍
തയ്യാറാക്കി നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
ഡി.പി.ആറിന്റെ
അംഗീകാരത്തിനും
ഭരണാനുമതി
നല്കുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി
4519.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രി സ്ഥാപിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയ്ക്കാമോ;
(ബി)
എങ്കില്‍
ആശുപത്രി എവിടെയാണ്
സ്ഥാപിക്കുന്നതെന്നും
എത്ര കോടി രൂപയുടെ
ഭരണാനുമതിയാണ്
ലഭിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ;
(സി)
ഈ
സ്ഥാപനത്തിന്റെ
നിലവിലുള്ള പുരോഗതി
വിശദമാക്കാമോ?
കണ്ടാണശ്ശേരി
പി.എച്ച്.സി -യി.ലെ ഒഴിവുകള്‍
നികത്താന്‍ നടപടി
4520.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കണ്ടാണശ്ശേരി
ഗ്രാമപഞ്ചായത്തിലെ
അലോപ്പതി
പ്രാഥമികാരോഗ്യ
കേന്ദ്രത്തിലെ
ജീവനക്കാരുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍ ഏതെല്ലാം
തസ്തികകളില്‍ ഒഴിവുകള്‍
നിലവിലുണ്ട്;
(സി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
നല്ലൂര്‍നാട്
കാന്‍സര്‍ ഹോസ്പിറ്റല്‍
പ്രവര്‍ത്തനം
4521.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ
നല്ലൂര്‍നാട് കാന്‍സര്‍
ഹോസ്പിറ്റല്‍
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്റെ
നടപടി ക്രമങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനായി
എന്തെല്ലാം
സൗകര്യങ്ങളാണ് ഇനിയും
ലഭ്യമാകാനുള്ളത്;
(സി)
ടി
ആശുപത്രി എത്രയും
പെട്ടെന്ന് കാന്‍സര്‍
സെന്ററായി പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
സി-മെറ്റിലെ സ്ഥിരം
ജീവനക്കാര്‍
4522.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-മെറ്റിലെ
സ്ഥിരം തസ്തികകളില്‍
ജീവനക്കാരെ റഗുലറൈസ്
ചെയ്യുന്നത് സംബന്ധിച്ച
ഫയലില്‍ (C3/516/2017)
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എകില്
പ്രസ്തുത നടപടി
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കൃത്യനിര്‍വ്വഹണത്തില്‍ വിഴ്ച
വരുത്തിയതായുള്ള പരാതി
4523.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
കണ്ടാണശ്ശേരി
ഗ്രാമപഞ്ചായത്തിലെ
നിലവിലെ അലോപ്പതി
മെഡിക്കല്‍ ഓഫീസര്‍
കൃത്യനിര്‍വ്വഹണത്തില്‍
വീഴ്ച
വരുത്തുന്നതായുള്ള
കണ്ടാണശ്ശേരി
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റിന്റെ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ഹോസ്പിറ്റല്‍
മാനേജ് മെന്റ്
കമ്മിറ്റികളില്‍ എസ്.സി.,
എസ്.ടി. പ്രാതിനിധ്യം
4524.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
സര്‍ക്കാര്‍
ആശുപത്രികളില്‍
രൂപീകരിച്ചിട്ടുള്ള
ഹോസ്പിറ്റല്‍ മാനേജ്
മെന്റ് കമ്മിറ്റികളില്‍
എസ്.സി., എസ്.ടി.
വിഭാഗത്തില്‍പ്പെട്ട
ജനപ്രതിനിധികള്‍ക്ക്
പ്രാതിനിധ്യം
ഇല്ലാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവര്‍ക്കുകൂടി
പ്രാതിനിധ്യം
കിട്ടുന്നതിനായി
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തുന്നതടക്കമുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
മാവേലിക്കര ജില്ലാ ആശുപത്രി
4525.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
'ജില്ലാ ആശുപത്രിതല'
പ്രവര്‍ത്തനത്തിനാവശ്യമായ
ഡോക്ടര്‍മാര്‍
അടക്കമുള്ള
ജീവനക്കാരുടെ തസ്തിക
സൃഷ്ടിച്ച് നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ന്യൂറോ ടെക്നോളജി കോഴ്സ്
4526.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം സര്‍ക്കാര്‍
ആശുപത്രികളില്‍ ന്യൂറോ
സര്‍ജറിയും ന്യൂറോ
മെഡിസിന് വിഭാഗങ്ങളും
പ്രവര്‍ത്തിക്കുന്നുണ്ട്;
പ്രസ്തുത വിഭാഗങ്ങള്‍
ഇല്ലാത്ത
ആശുപത്രികളില്‍ ആയവ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഡി.എം.ഇ.
കേരള ഘടകം നടത്തുന്ന
പാരാമെഡിക്കല്‍
ഡിപ്ലോമാ കോഴ്സ് ആയ
ന്യൂറോ ടെക്നോളജി
കോഴ്സ് പാസ്സായവര്‍ക്ക്
തൊഴിലവസരം
ഉണ്ടാക്കുന്നതിന് എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഓട്ടിസം
പോലെ ന്യൂറോ സംബന്ധമായ
അസുഖം ബാധിച്ചവരെ
ചികിത്സിക്കുന്നതിനുള്ള
സംവിധാനം ഒരുക്കുകയും
ന്യൂറോ
ടെക്നീഷ്യന്‍സിന്റെ
തസ്തിക
സൃഷ്ടിക്കുന്നതിന്
ശിപാര്‍ശ നല്‍കുകയും
ആവശ്യമായ യോഗ്യത
ഉള്ളവര്‍ക്ക്
താല്‍ക്കാലിക
അടിസ്ഥാനത്തില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നിയമനം നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
കാര്‍ഡിയോളജി,
നെഫ്രോളജി എന്നിവ പോലെ
സര്‍ക്കാര്‍
ജില്ലാ-താലൂക്ക്
ആശുപത്രികളില്‍ ന്യൂറോ
സെക്ഷന്‍
തുടങ്ങുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
ആരോഗ്യ
മേഖലയില്‍ പാലക്കാട്
ജില്ലയിലെ ഒഴിവുകള്‍
4527.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യമേഖലയില്‍
ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നഴ്സ് ഗ്രേഡ്
II, ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നഴ്സ് ഗ്രേഡ്
I, ഹെല്‍ത്ത് സൂപ്പര്‍
വൈസര്‍, ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍,
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
II,ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ ഗ്രേഡ്
I എന്നീ തസ്തികകളില്‍
പാലക്കാട് ജില്ലയില്‍
ഉള്ള ഒഴിവുകള്‍
സ്ഥാപനങ്ങള്‍ തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഹോമിയോ
മെഡിക്കല്‍ ഓഫീസര്‍ തസ്തിക
4528.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോമിയോ മെഡിക്കല്‍
ഓഫീസര്‍
തസ്തികയിലേയ്ക്കുള്ള
റാങ്ക് ലിസ്റ്റ്
നിലവില്‍ ഉണ്ടോ; ഇൗ
റാങ്ക് ലിസ്റ്റ് എന്ന്
നിലവില്‍ വന്നു ;എത്ര
പേരെ
നിയമിച്ചിട്ടുണ്ട്;
കഴിഞ്ഞ തവണത്തെ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേരെയാണ്
നിയമിച്ചതെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
ഇൗ തസ്തികയില്‍
ഒഴിവുകള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ അവ
നിയമനത്തിനായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; പി.ജി.
പഠനത്തിനും എം.ബി.
ബി.എസ് പഠനത്തിനും
പോയവരുടെയും എന്‍. ജെ.
ഡി. ഒഴിവുകളും
പി.എസ്.സി -ക്ക്
നിയമനത്തിനായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ഹോമിയോ
മെഡിക്കല്‍
ഓഫീസര്‍മാരുടെ
സ്ഥാനക്കയറ്റ പോസ്റ്റായ
സി.എം.ഒ. പോസ്റ്റുകള്‍
കാലങ്ങളായി ഡി. പി .സി
വിളിക്കാത്തതിനാല്‍
ഒഴിഞ്ഞു കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സ്ഥാനക്കയറ്റം
നല്‍കുന്നതിലൂടെ
ഉണ്ടാകുന്ന മെഡിക്കല്‍
ഓഫീസര്‍മാരുടെ
ഒഴിവുകള്‍
നിയമനത്തിനായി ഉടന്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മോര്‍ച്ചറി
അറ്റന്റര്‍ തസ്തിക
4529.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍
ഫോറന്‍സിക് മെഡിസിന്
വിഭാഗത്തില്‍
മോര്‍ച്ചറി അറ്റന്റര്‍
എന്ന തസ്തിക നിലവില്‍
ഉണ്ടോ;
(ബി)
ഏത്
വിഭാഗം ജീവനക്കാരാണ്
നിലവില്‍ ഈ തസ്തികയില്‍
ജോലി ചെയ്യുന്നത്; ഈ
ജീവനക്കാര്‍ക്ക് വേണ്ട
വിധ ട്രെയിനിംഗ്
ലഭ്യമാക്കിയിട്ടുണ്ടോ;
ഈ ജീവനക്കാര്‍ക്ക്
വേണ്ടി മെഡിക്കല്‍
പ്രോട്ടോകോള്‍ വല്ലതും
നിലവില്‍ ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ മെഡിക്കല്‍
കോളേജുകളില്‍
മോര്‍ച്ചറിയില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക് ജോലി
ചെയ്യാനാവശ്യമായ
വൃത്തിയുള്ള സാഹചര്യവും
വേണ്ടത്ര ഉപകരണങ്ങളും
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഡോക്ടര്‍മാരുടെ
ഒഴിവുകളും നിയമനവും
4530.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍
ഡോക്ടര്‍മാരുടെ എത്ര
ഒഴിവുകളുണ്ട്;
ജില്ലതിരിച്ച് വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഡോക്ടര്‍മാരെ
നിയമിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഫാര്‍മസിസ്റ്റ്
തസ്തികയിലുള്ള നിയമനവും
പ്രൊമോഷനും
4531.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫാര്‍മസിസ്റ്റ്
ഗ്രേഡ് I
തസ്തികയിലേയ്ക്കുള്ള
പ്രൊമോഷന് ലിസ്റ്റ്
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണം വിശദമാക്കാമോ;
(ബി)
പത്തനംതിട്ട
ജില്ലയിലെ
ഫാര്‍മസിസ്റ്റ് ഗ്രേഡ്
I, ഗ്രേഡ്II തസ്തികകള്‍
തമ്മിലുള്ള അനുപാതം
നിലവില്‍ വരുത്തുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടായിട്ടും
ജില്ലയില്‍
ഫാര്‍മസിസ്റ്റ് ഗ്രേഡ്
II തസ്തികയിലെ
ഒഴിവുകള്‍
നികത്തപ്പെടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആര്‍ദ്രം
പദ്ധതി
നടപ്പാക്കിയിട്ടുള്ള
ആശുപത്രികളില്‍
ഫാര്‍മസിസ്റ്റുകളെ
നിയമിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ക്ലിനിക്കല്‍ ലാബുകളും
ഇമേജിംഗ് സെന്ററുകളും
4532.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ലിനിക്കല്‍
ലാബുകള്‍ക്കും,
ഇമേജിംഗ്
സെന്ററുകള്‍ക്കും
ഗ്രേഡിംഗ്
ഏര്‍പ്പെടുത്തുവാനും
അവയുടെ
മേല്‍നോട്ടത്തിന്
ക്ലിനിക്കല്‍
ഡയഗനോസ്റ്റിക്
ടെക്നോളജി കൗണ്‍സില്‍
രൂപീകരിക്കുവാനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത നടപടിയുടെ
ലക്ഷ്യമെന്താണെന്നും
തന്മൂലം ക്ലിനിക്കല്‍
ലാബുകളുടെ ഫീസ്
ഏകീകരിക്കുവാനും
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
സാധിക്കുമോയെന്നും
വ്യക്തമാക്കാമോ?
മായം
ചേര്‍ക്കല്‍
4533.
ശ്രീ.കെ.വി.വിജയദാസ്
,,
എം. നൗഷാദ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെളിച്ചെണ്ണ
വില വര്‍ദ്ധനവിനെ
തുടര്‍ന്ന്, പെട്രോളിയം
ഉപോല്പന്നങ്ങളായ
പാരഫിന്‍, മെഴുക്
ഉള്‍പ്പെടെയുള്ള ആരോഗ്യ
പ്രശ്നത്തിന്
ഇടയാക്കുന്ന
ഭക്ഷ്യയോഗ്യമല്ലാത്ത
പദാര്‍ത്ഥങ്ങളും വില
കുറഞ്ഞ മറ്റ് എണ്ണകളും
ചേര്‍ത്ത്, മായം ചേർത്ത
വെളിച്ചെണ്ണ വ്യാപകമായി
വില്‍ക്കുന്നുവെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
പരിശോധന
നടത്തിയിരുന്നോ;
വിശദാംശം അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
ഒട്ടുമിക്ക ആളുകളും
പാചകത്തിനായി
ഉപയോഗിക്കുന്ന എണ്ണ
ഉള്‍പ്പെടെയുള്ള ആഹാര
പദാര്‍ത്ഥങ്ങളില്‍ മായം
കലര്‍ത്തുന്നത്
ഭയാനകമായ തോതില്‍
ആരോഗ്യപ്രശ്നങ്ങള്‍
വ്യാപിപ്പിക്കുമെന്നതിനാല്
ഇതു തടയാന്‍
ഭക്ഷ്യസുരക്ഷാ
വകുപ്പിന് കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
മായം കണ്ടെത്താന്‍
ഭക്ഷ്യ സുരക്ഷാ
വകുപ്പിന്റെ കീഴില്‍
ആധുനിക
സൗകര്യത്തോടെയുള്ള
ലബോറട്ടറികള്‍
എവിടെയെല്ലാമാണുള്ളത്;
(സി)
ഭക്ഷ്യ
സുരക്ഷാ വകുപ്പ്
സഞ്ചരിക്കുന്ന ഫുഡ്
ടെസ്റ്റിംഗ്
ലബോറട്ടറികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇവയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിരുന്നോ;
വിവിധ തരം ആഹാര
പദാര്‍ത്ഥങ്ങളില്‍
ആരോഗ്യത്തിനു ഹാനികരമായ
വസ്തുക്കള്‍
ചേര്‍ക്കുന്നതായി
കണ്ടെത്തുന്ന
കേസ്സുകളില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
കുറ്റവിചാരണയ്ക്ക്
വിധേയരാക്കാറുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
എന്‍.എച്ച്.എം. കരാര്‍
ജീവനക്കാരുടെ ശമ്പളം
4534.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.എച്ച്.എമ്മിന്റെ
കീഴില്‍ കരാര്‍
അടിസ്ഥാനത്തില്‍
ആശുപത്രി അറ്റന്‍ഡര്‍,
നഴ്സ് എന്നീ
തസ്തികകളില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
നിലവിലെ
ശമ്പളമെത്രയാണെന്നും,
ഇപ്പോഴത്തെ ജീവിത
സാഹചര്യത്തില്‍
പ്രസ്തുത തുക
പര്യാപ്തമാണോയെന്നും
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ ആശുപത്രികളിലെ
ജീവനക്കാരുടെ കുറഞ്ഞ
ശമ്പളം പുതുക്കി
നിശ്ചയിച്ച് ഉത്തരവായ
സാഹചര്യത്തില്‍
എന്‍.എച്ച്.എമ്മിന്റെ
കീഴില്‍ കരാര്‍
അടിസ്ഥാനത്തില്‍
ആശുപത്രി അറ്റന്‍ഡര്‍,
നഴ്സ് എന്നീ
തസ്തികകളില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
ശമ്പളം പുതുക്കി
നല്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
പിലാത്തറ പാരാ മെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിട
നിര്‍മ്മാണം
4535.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
കല്ല്യശ്ശേരിയിലെ
പിലാത്തറ പാരാ
മെഡിക്കല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
കെട്ടിട നിര്‍മ്മാണ
പുരോഗതി എന്താണെന്നും
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നും
അറിയിക്കാമോ;
(ബി)
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
ആദിവാസികള്‍ക്ക് ചികിത്സയും
മരുന്നും
4536.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
വനമേഖലകളില്‍
താമസിക്കുന്ന
ആദിവാസികള്‍ക്ക്
ചികിത്സയും മരുന്നും
ലഭ്യമാക്കാന്‍
സ്വീകരിച്ച
പ്രവര്ത്തനങ്ങളെന്തെല്ലാമെന്ന്
വിശദമാക്കാമോ?
ആരോഗ്യവകുപ്പിന്റെ സ്വയംഭരണ
സ്ഥാപനമായ സി-മെറ്റ്
4537.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-മെറ്റി ന്റെ
പതിനേഴാമത് ഗവര്‍ണിംഗ്
ബോഡി തീരുമാന പ്രകാരം
അംഗങ്ങളെ സര്‍ക്കാര്‍
നാമനിര്‍ദ്ദേശം
ചെയ്യുന്നത് സംബന്ധിച്ച
ഫയലില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഐ.സി.യു
- വില്‍ കുഞ്ഞിനെ ഉറുമ്പ്
പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ
സംഭവം
4538.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ഫെബ്രുവരി 11-ാം തീയതി
എറണാകുളം മെഡിക്കല്‍
കോളേജ് ആശുപത്രിയില്‍
മാസം തികയാതെ ജനിച്ച
കുഞ്ഞിനെ ഐ.സി.യു.വില്‍
ഉറുമ്പ് പൊതിഞ്ഞ
നിലയില്‍ കണ്ടെത്തിയ
സംഭവത്തില്‍ അന്വേഷണം
നടത്തിയോ;
(ബി)
പ്രസ്തുത
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;ആയത്
വിശദമാക്കുമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
4539.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ വന്‍കിട
കോര്‍പ്പറേറ്റ്
ആശുപത്രികളെ ഒഴിവാക്കി
സര്‍ക്കാര്‍ / ഇടത്തരം
സ്വകാര്യ
ആശുപത്രികളിലേക്ക്
പരിമിതപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അര്‍ബുദം,
വൃക്കരോഗം, കരള്‍,
തലച്ചോറിലെ ടൂമര്‍
എന്നിവയ്ക്ക് സൗജന്യ
ചികിത്സ ഉറപ്പാക്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ?
രക്തം
പാഴാകാതെ സൂക്ഷിക്കുവാന്‍
സംവിധാനം
4540.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്ലഡ്
ബാങ്കുകളും
ആശുപത്രികളും
തമ്മിലുള്ള
ഏകോപനമില്ലായ്മയും സ്ഥല
പരിമിതിയും കാരണം രക്തം
ബ്ലഡ് ബാങ്കുകളില്‍
പാഴാകുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രക്തദാന
ക്യാമ്പുകളിലൂടെയും
മറ്റും ലഭിക്കുന്ന
രക്തം പാഴാകാതെ
സൂക്ഷിക്കുവാന്‍ എല്ലാ
ബ്ലഡ് ബാങ്കുകളിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ;
(സി)
ആര്.സി.സി.യി
-ലെ ആവശ്യത്തിനു
പ്ലേറ്റ് ലറ്റുകള്‍
മാറ്റിയശേഷം ബാക്കി
വരുന്ന രക്തം
ഉപയോഗപ്പെടുത്തുവാന്‍
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
സംവിധാനങ്ങള്‍
കൊണ്ടുവരുമോ?
ഫാമിലി
വെല്‍ഫയര്‍ സബ് സെന്റര്‍
4541.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
അന്‍പതിനായിരത്തോളം
ജനസംഖ്യയുള്ള
നെല്ലികുഴി
ഗ്രാമപഞ്ചായത്തില്‍
ഫാമിലി വെല്‍ഫയര്‍ സബ്
സെന്റര്‍ തുടങ്ങുന്ന
കാര്യം
പരിഗണനയിലുണ്ടോ;വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതിനുവേണ്ടി സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
ഫാമിലി
വെല്‍ഫയര്‍ സബ്
സെന്റര്‍ എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
മലബാര്‍
കാന്‍സര്‍ സെന്ററിനായി (ആര്.
സി. സി.) വകയിരുത്തിയ തുക
4542.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
മലബാര്‍ കാന്‍സര്‍
സെന്ററിനായി (ആര്. സി.
സി.) വകയിരുത്തിയ
തുകയുടെ എത്ര ശതമാനം
ഇതുവരെ ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
സാമ്പത്തിക
വര്‍ഷത്തില്‍ പദ്ധതി
തുകയുടെ അഞ്ചുശതമാനം
പോലും ചെലവഴിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
നാഷണല്‍
മെഡിക്കല്‍ കമ്മീഷന് ബില്‍
4543.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ നാഷണല്‍
മെഡിക്കല്‍ കമ്മീഷന്
ബില്‍ എന്താണ്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ടി
ബില്‍ സംസ്ഥാനത്തിന്റെ
ആരോഗ്യ
പ്രവര്‍ത്തനങ്ങളെ
ഏതെല്ലാം രീതിയില്‍
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
കണ്ണൂര്‍
ജില്ലാ ആയുര്‍വേദ
ആശുപത്രിയില്‍ തടവുകാര്‍ക്ക്
കിടത്തി ചികിത്സ
4544.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലാ ആയുര്‍വേദ
ആശുപത്രിയില്‍ 2017
ആഗസ്റ്റിന് ശേഷം എത്ര
തടവുകാര്‍ക്ക് കിടത്തി
ചികിത്സ
നല്കിയെന്നറിയിക്കാമോ;
(ബി)
അവര്‍
ആരൊക്കെയെന്നും എത്ര
ദിവസം
ചികിത്സയിലായിരുന്നുവെന്നും
വ്യക്തമാക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ ആയുര്‍വേദ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
4545.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയില്‍ ആയുര്‍വേദ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ?
ആന്‍ജിയോ
പ്ലാസ്റ്റി മെഡിക്കല്‍
ഉപകരണങ്ങളുടെ വിലനിയന്ത്രണം
4546.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൃദ്രോഗികള്‍ക്ക്
ഉപയോഗിക്കുന്ന ആന്‍ജിയോ
പ്ലാസ്റ്റി മെഡിക്കല്‍
ഉപകരണങ്ങള്‍ക്ക്
അമിതവില
ഈടാക്കിവരുന്നതായുള്ള
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
മെഡിക്കല്‍
ഉപകരണങ്ങള്‍ക്കാണ്
കമ്പനികള്‍ അമിതവില
ഈടാക്കുന്നതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
മെഡിക്കല്‍
ഉപകരണങ്ങളുടെ
വിലനിയന്ത്രണത്തിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
മെഡിക്കല്‍
ഉപകരണങ്ങളെ
അവശ്യമരുന്നുകളുടെ
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
നാഷണല്‍
ഫാര്‍മസ്യൂട്ടിക്കല്‍
പ്രൈസിംഗ്
അതോറിറ്റിയോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിലനിയന്ത്രണം ഏത്
രീതിയില്‍
സാധിക്കുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കാമോ?
ഡിഅഡിക്ഷന്‍
സെന്ററുകള്‍
4547.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ ആശുപത്രികളില്‍
ഡി അഡിക്ഷന്
സെന്ററുകള്‍
രൂപീകരിക്കുന്ന പദ്ധതി
ഏതുഘട്ടത്തിലാണ്;
(ബി)
സംസ്ഥാനത്ത്
എത്ര ജില്ലാ
ആശുപത്രികളില്‍ ഡി
അഡിക്ഷന് സെന്ററുകള്‍
രൂപീകരിക്കാന്‍ ഈ
സര്‍ക്കാരിന്
സാധിച്ചിട്ടുണ്ട്?
ആശുപത്രികള്‍
നവീകരിക്കുന്നതിനായുളള
പദ്ധതികള്‍
4548.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
രണ്ടാം
മാന്ദ്യവിരുദ്ധപാക്കേജില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്തെ
ആശുപത്രികള്‍
നവീകരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
വിഭാവനം
ചെയ്തിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം നിറവേറ്റാന്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
ഗ്രാമീണ
മേഖലയിലെ ആരോഗ്യ
കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യം
വികസിപ്പിക്കുന്നതിന്
പ്രസ്തുത പദ്ധതിയില്‍
ഉൗന്നല്‍ നല്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
മാതൃ-
ശിശുമരണ
നിരക്ക്കുറയ്ക്കുന്നതിനായി
പദ്ധതി
4549.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാതൃ - ശിശുമരണ നിരക്ക്
കുറയ്ക്കുന്നതിനായി
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ആശുപത്രികളില്‍ ആധുനിക
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ശിശുമരണങ്ങളുടെ കാരണം
കണ്ടെത്തുന്നതിനും
മരണനിരക്ക്
കുറയ്ക്കുന്നതിനുമായി
ശിശുമരണ ഓഡിറ്റ്
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
മാതൃ-ശിശു
മരണ നിരക്ക്
കുറയ്ക്കുന്നതിന്റെ
ഭാഗമായി ആശുപത്രികളിലെ
ജീവനക്കാര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ഷെല്‍ട്ടര്‍
ഹോമുകള്‍
4550.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അലഞ്ഞുതിരിയുന്നവര്‍ക്കും
മനോദൗര്‍ബല്യമുള്ളവര്‍ക്കും
വേണ്ടി ഷെല്‍ട്ടര്‍
ഹോമുകള്‍ എല്ലാ
ജില്ലകളിലും തുടങ്ങാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
വിഭാഗക്കാരെ
സംരക്ഷിക്കുന്നതിനു
വേണ്ടി മുൻ കാലങ്ങളിൽ
സ്വീകരിച്ചിരുന്ന
നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കാമോ?
വ്യാജ മരുന്ന് വില്പന
മെഡിക്കല്‍ സ്റ്റോറുകളില്‍
പരിശോധന
4551.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണമില്ലാത്ത
മരുന്നുകളും പ്രമുഖ
കമ്പനികളുടെ വ്യാജ
മരുന്നുകളും
വില്‍ക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
മരുന്നുകള്‍
കണ്ടെത്തുന്നതിനായി
ഡ്രഗ്സ് കണ്ട്രോള്
വിഭാഗം മെഡിക്കല്‍
സ്റ്റോറുകളില്‍
പരിശോധന
നടത്തുന്നുണ്ടോ;
(സി)
സംസ്ഥാനത്തുള്ള
മെഡിക്കല്‍
സ്റ്റോറുകള്‍
പരിശോധിക്കുന്നതിന്
ആവശ്യമായ ജീവനക്കാര്‍
ഡ്രഗ്സ് കണ്ട്രോള്
വിഭാഗത്തില്‍
നിലവിലുണ്ടോ;
(ഡി)
ജി.എസ്.ടിയുടെ
ഭാഗമായി
മരുന്നുകള്‍ക്ക്
ബാര്‍കോഡ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതിയുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഈ
പദ്ധതി നിലവില്‍
വരുന്നതോടുകൂടി മരുന്ന്
വില്പന സുതാര്യമാകുകയും
വ്യാജമരുന്നുകളുടെ
വില്പന അവസാനിക്കുകയും
ചെയ്യുമെന്ന്
കരുതുന്നുണ്ടോ?
അമിത
വില ഈടാക്കുന്ന മെഡിക്കല്‍
സ്റ്റോറുകള്‍
4552.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മരുന്നുഷോപ്പുകളിലും
സര്‍ജിക്കല്‍
ഉപകരണങ്ങള്‍
വില്‍ക്കുന്ന
ഷോപ്പുകളിലും അമിതവില
ഈടാക്കുന്ന
കാര്യത്തില്‍ പരിശോധന
നടത്തുകയുണ്ടായോ;
(ബി)
കാന്‍സര്‍
തുടങ്ങിയ
രോഗങ്ങള്‍ക്കുള്ള
മരുന്നുകള്‍ക്ക്
മെഡിക്കല്‍
സ്റ്റോറുകള്‍ അമിതവില
ഈടാക്കുന്ന കാര്യം
ഡ്രഗ്സ് കണ്ട്രോളര്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(സി)
അമിത
വില ഈടാക്കുന്ന
മെഡിക്കല്‍
സ്റ്റോറുകളുടെ ലൈസന്‍സ്
റദ്ദാക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
നടപടിക്ക്
വിധേയമായ സ്റ്റോറുകളുടെ
വിവരം ലഭ്യമാക്കുമോ;
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(ഇ)
അമിത
വില ഈടാക്കുന്ന
സ്റ്റോറുകളുടെ വിപണന
ലൈസന്‍സ്
റദ്ദാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
മരുന്നുകളുടെ ഗുണനിലവാരം
4553.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന് വഴി
വാങ്ങുന്ന മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള സമ്പ്രദായം
എന്താണ്;
(ബി)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന് വഴി
വാങ്ങുന്ന മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന് ഒരു
ഉന്നതതല വിദഗ്ദ്ധ
സമിതിയെ നിയോഗിക്കുന്ന
കാര്യം
പരിഗണിക്കുമോ;വ്യക്തമാക്കുമോ?
ഡ്രഗ്സ്
കണ്ട്രോള്
ഡിപ്പാര്‍ട്ട്മെന്റിന്റെ
പ്രവര്‍ത്തനം
4554.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡ്രഗ്സ്
കണ്ട്രോള്
ഡിപ്പാര്‍ട്ട്മെന്റിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
ഡിപ്പാര്‍ട്ട്മെന്റ്
എന്തൊക്കെ പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിരിക്കുന്നതെന്ന്
വിശദമാക്കുമോ?
പുതിയ
ഹോമിയോ ആശുപത്രികള്‍
4555.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
മങ്കട
ഗ്രാമപഞ്ചായത്തില്‍
പുതുതായി ഹോമിയോ
ഡിസ്പെന്‍സറി
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് പുതുതായി
ഹോമിയോ ആശുപത്രികള്‍
ആരംഭിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ ഹോമിയോ
ഡിസ്പെന്‍സറികള്‍
4556.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളില്‍
സര്‍ക്കാര്‍ ഹോമിയോ
ഡിസ്പെന്‍സറികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മണ്ഡലത്തില്‍
എല്ലാ പഞ്ചായത്തുകളിലും
ഹോമിയോ ഡിസ്പെന്‍സറി
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആയുഷ്
വകുപ്പ് നടത്തുന്ന
ട്രീറ്റ്മെന്റ് അറ്റന്റഡ്
ട്രെയിനിംഗ് കോഴ്സ്
4557.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ആയുഷ് വകുപ്പ്
നടത്തുന്ന
ട്രീറ്റ്മെന്റ്
അറ്റന്റഡ് ട്രെയിനിംഗ്
കോഴ്സ് (ടി.എ.ടി.സി)
സംസ്ഥാന സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാന
സര്‍ക്കാരിന്റെ കീഴില്‍
ഉള്ള നാച്ചുറോപ്പതി
ആശുപത്രികളില്‍ ഈ
കോഴ്സ് പാസ്സായവരെ
നഴ്സുമാരായി
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇതരസംസ്ഥാനങ്ങളില്‍
അംഗീകാരം ഉള്ള ഈ കോഴ്സ്
പാസ്സായവര്‍ക്ക്
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍ പരിഗണന
ലഭിക്കുന്നില്ലെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
ഈ കോഴ്സ് പാസ്സായവര്‍
അഞ്ച് വര്‍ഷത്തോളമായി
തൊഴില്‍ രഹിതരാണെന്ന
സ്ഥിതി വിശേഷം ഗൗരവമായി
കാണുമോ;
വ്യക്തമാക്കാമോ?
ആയൂര്‍വ്വേദ
കോളേജുകളിലെ പഞ്ചകര്‍മ്മ
വകുപ്പ്
4558.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയൂര്‍വ്വേദ
കോളേജുകളില്‍
പഞ്ചകര്‍മ്മ വകുപ്പില്‍
എത്ര അസിസ്റ്റന്റ്
പ്രൊഫസര്‍, അസോസിയേറ്റ്
പ്രൊഫസര്‍, പ്രൊഫസര്‍
തസ്തികകള്‍
നിലവിലുണ്ട്; വിശദാംശം
നല്‍കാമോ;
(ബി)
മറ്റ്
വകുപ്പുകളെ അപേക്ഷിച്ച്
പഞ്ചകര്‍മ്മയില്‍
തസ്തിക കുറവായതിനാല്‍
കൂടുതല്‍ തസ്തിക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ആയൂര്‍വ്വേദ
കോളേജ് ആശുപത്രികളിലെ
പഞ്ചകര്‍മ്മ ചികിത്സ
മുറികള്‍ പലതും
അസൗകര്യങ്ങള്‍
നിറഞ്ഞതായതിനാല്‍ ഇത്
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആയൂര്‍വേദ
പരിപോഷണത്തിന് അന്തര്‍ദ്ദേശീയ
ഗവേഷണ കേന്ദ്രം
4559.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയൂര്‍വേദ
പരിപോഷണത്തിന്
അന്തര്‍ദ്ദേശീയ ഗവേഷണ
കേന്ദ്രം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍ പ്രസ്തുത
ഗവേഷണ കേന്ദ്രം എവിടെ
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഗവേഷണ കേന്ദ്രത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങളുടെ
വിശദാംശം ലഭ്യാക്കാമോ?
ആയൂര്‍വേദ
ഔഷധ നിര്‍മ്മാണ ലൈസന്‍സ്
പുതുക്കല്‍
4560.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയൂര്‍വേദ ഒൗഷധ
നിര്‍മാണവുമായി
ബന്ധപ്പെട്ട്
SP7,25Dലൈസന്‍സുകള്‍
പുതുക്കി നല്‍കാത്തതു
കാരണം ആയൂര്‍വേദ ഒൗഷധ
നിര്‍മാണം പ്രതിസന്ധി
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
SP7,
25 D ലൈസന്‍സുകള്‍
പുതുക്കി നല്‍കാത്തതു
കാരണം ആയൂര്‍വേദ
ഔഷധശാലകളിലും
ആശുപത്രികളിലും
അതിരൂക്ഷമായ ഔഷധക്ഷാമം
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ
വിധിയുടെ
അടിസ്ഥാനത്തില്‍ SP7,
25 D മുതലായ ആയുര്‍വേദ
ഔഷധ നിര്‍മ്മാണ
ലൈസന്‍സുകള്‍ പുതുക്കി
നല്‍കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
പ്രസ്തുത ലൈസന്‍സുകള്‍
എന്നുമുതല്‍
അനുവദിച്ചുനല്കും
എന്നുള്ള കാര്യം
വിശദീകരിക്കുമോ?
ആയുര്‍വേദ
മരുന്നുകളുടെ ലൈസന്‍സ്
അതോറിറ്റി
4561.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആയുര്‍വേദ
മരുന്നുകള്‍
നിര്‍മ്മിക്കുന്നവര്‍ക്ക്
പുതിയ ലൈസന്‍സ്
എടുക്കാനും പുതുക്കി
നല്‍കുന്നതുമായ
അതോറിറ്റിയെ
നിയമിക്കാനുള്ള
എന്തെങ്കിലും
തരത്തിലുള്ള നടപടികള്‍
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
നിര്‍ഭയ
ഷെല്‍ട്ടര്‍ ഹോമുകള്‍
4562.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര നിര്‍ഭയ
ഷെല്‍ട്ടര്‍ ഹോമുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
നിര്‍ഭയ
ഷെല്‍ട്ടര്‍ ഹോമുകളുടെ
പ്രവര്‍ത്തന ചുമതല
നിര്‍വ്വഹിക്കുന്നത്
ആരാണ്; ഇവയുടെ
പ്രവര്‍ത്തന രീതി
വെളിപ്പെടുത്തുമോ;
(സി)
നിര്‍ഭയ
ഷെല്‍ട്ടര്‍ ഹോമുകള്‍
നല്കുന്ന സേവനങ്ങള്‍
എന്തൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
'സാഗ്'
കേന്ദ്രാവിഷ്കൃത പദ്ധതി
4563.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.
ഉണ്ണി
,,
സി. കെ. ശശീന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൗമാരക്കാരായ
പെണ്‍കുട്ടികളുടെ
ശാക്തീകരണത്തിനായി
'സാഗ്' കേന്ദ്രാവിഷ്കൃത
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കൗമാരക്കാരായ
പെണ്‍കുട്ടികളുടെ
വിദ്യാഭ്യാസം,
ആരോഗ്യപരിപാലനം,
തൊഴില്‍ നെെപുണ്യം
എന്നിവയ്ക്കായി
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായുളള
കേന്ദ്ര-സംസ്ഥാന വിഹിതം
എത്ര ശതമാനം വീതമാണ്;
(ഡി)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
ഇത് നടപ്പിലാക്കി
വരുന്നത്;
(ഇ)
കൂടുതല്‍
പേര്‍ക്ക് പ്രസ്തുത
പദ്ധതിയുടെ ഗുണഫലം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ ?
വികലാംഗര്‍ക്ക്
ഡ്രെെവിംഗ് ലെെസന്‍സ്
ലഭിക്കുന്നതിലേക്കായി
സാമൂഹ്യനീതി വകുപ്പിന്റെ
ചുമതലയില്‍ പരിശീലനം
4564.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വികലാംഗര്‍ക്ക് മൂന്ന്
ചക്രവാഹനങ്ങള്‍ വിതരണം
ചെയ്യുമ്പോള്‍
ഗുണഭോക്താക്കള്‍ക്ക്
ഡ്രെെവിംഗ് ലെെസന്‍സ്
വേണമെന്ന നിബന്ധന
സംസ്ഥാനത്ത്
എല്ലായിടത്തും
പാലിക്കപ്പെടുന്നുണ്ടോ;പദ്ധതി
നടപ്പിലാക്കുന്നതിന്
ഇത് എന്തെങ്കിലും
ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(ബി)
വികലാംഗര്‍ക്ക്
ഡ്രെെവിംഗ് ലെെസന്‍സ്
ലഭിക്കുന്നതിലേക്കായി
സാമൂഹ്യനീതി
വകുപ്പിന്റെ ചുമതലയില്‍
ഇവര്‍ക്ക് ഡ്രെെവിംഗ്
പരിശീലനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ഐ.സി.ഡി.എസ്.
അഡീഷണല്‍ പ്രോജക്ടുകളിലെ
തസ്തികകൾ
4565.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിനു കീഴിലെ
ഐ.സി.ഡി.എസ്.കളില്‍
2011 മുതല്‍
രൂപീകരിച്ച്
പ്രവര്‍ത്തിച്ചു വരുന്ന
95 അഡീഷണല്‍
പ്രോജക്ടുകളില്‍
ആവശ്യത്തിന്
സ്റ്റാഫുകളെ ഇനിയും
അനുവദിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പഞ്ചായത്തുകളുടെ
എണ്ണം മാത്രം
കണക്കിലെടുത്ത്
സൂപ്പര്‍വൈസര്‍ തസ്തിക
അനുവദിക്കുന്നത്
ഒഴിവാക്കി
അംഗന്‍വാടികളുടെ
എണ്ണവും ജോഗ്രഫിക്കല്‍
ഏരിയയും കണക്കിലെടുത്ത്
പ്രസ്തുത
പ്രോജക്ടുകളില്‍
കൂടുതല്‍
സൂപ്പര്‍വൈസര്‍മാരേയും
മറ്റു സ്റ്റാഫുകളേയും
നിയമിച്ച് പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
മിനി
അംഗൻവാടികൾ
4566.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിനി
അംഗന്‍വാടികളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
അംഗന്‍വാടികളിലേക്ക്
സ്ഥലം മാറ്റം നല്‍കുമോ
എന്ന കാര്യം
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച മോഡേണ്‍
അംഗന്‍വാടി പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ;
(സി)
അംഗന്‍വാടികളില്‍
പോഷകാഹാരം വിതരണം
ചെയ്യുന്ന കൗമാരക്കാരായ
പെണ്‍കുട്ടികള്‍ക്ക്
ബോധവല്‍ക്കരണ
ക്ലാസ്സുകള്‍
സംഘടിപ്പിക്കുമോ;
വ്യക്തമാക്കുമോ?
മാതൃക
അങ്കണവാടി
4567.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കണവാടികളെ
ആധുനീകരിക്കുന്നതിന്റെ
ഭാഗമായി മാതൃക
അങ്കണവാടിയായി
ഉയര്‍ത്തുന്നതിന്
വാമനപുരം
നിയോജകമണ്ഡലത്തില്‍
നിന്നും ഏതെങ്കിലും
അങ്കണവാടിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത് ഏതാണെന്നും എന്ത്
മാനദണ്ഡപ്രകാരമാണ്
തെരഞ്ഞെടുത്തതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ പുരോഗതി
എന്തായെന്ന്
അറിയിക്കാമോ?
അങ്കണവാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
ഓണറേറിയം
4568.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അങ്കണവാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
ഓണറേറിയത്തില്‍
പ്രതിമാസം എത്ര രൂപയുടെ
വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ഈ തുക
പണമായി എന്നു മുതല്‍
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ?
അംഗന്‍വാടി
കെട്ടിടങ്ങള്‍
4569.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗന്‍വാടികള്‍
പ്രവര്‍ത്തിക്കുന്നത്
മതിയായ അടിസ്ഥാന
സൗകര്യങ്ങള്‍ ഇല്ലാത്ത
കെട്ടിടങ്ങളിലാണെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടങ്ങളുടെ
അറ്റകുറ്റപ്പണി യഥാസമയം
ചെയ്യുന്നുണ്ടോയെന്ന്
പരിശോധിക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(സി)
അംഗന്‍വാടികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കുമോ?
വര്‍ക്കല
മണ്ഡലത്തിലെ അങ്കണവാടികള്‍
4570.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജക മണ്ഡലത്തില്‍
എത്ര അങ്കണവാടികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും,ഓരോ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും
എത്രയെണ്ണം
വീതമാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അങ്കണവാടികളില്‍
സ്വന്തമായി ഭൂമിയും
കെട്ടിടങ്ങളും ഇല്ലാത്ത
എത്രയെണ്ണം
പ്രവര്‍ത്തിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ചുറ്റുമതിലും
ശുദ്ധജലവും ഇല്ലാത്ത
അങ്കണവാടികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
നൂറ്
ശതമാനം ഭിന്നശേഷിക്കാരായവരുടെ
പ്രതിമാസ പെന്ഷന് തുക
വര്‍ദ്ധിപ്പിക്കാമെന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
4571.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നൂറ്
ശതമാനം
ഭിന്നശേഷിക്കാരായവരുടെ
പ്രതിമാസ പെന്ഷന് തുക
ഇരുന്നൂറ് രൂപാ
വര്‍ദ്ധിപ്പിക്കാമെന്ന
സര്‍ക്കാര്‍
പ്രഖ്യാപനത്തിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(ബി)
വികലാംഗ
പെന്ഷന്
വാങ്ങുന്നവര്‍ക്ക്
മറ്റൊരു ക്ഷേമ
പെന്ഷന് കൂടി
വാങ്ങാമെന്ന
ഉത്തരവുണ്ടെങ്കിലും
ഇതുവരെ അത്
പ്രാബല്യത്തില്‍
വന്നിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച നടപടി
ക്രമങ്ങള്‍
വിശദമാക്കാമോ?
മൊബൈല്‍
ക്രഷ്
4572.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനത്തൊഴിലാളികളുടെ
കുട്ടികളെ
പരിപാലിക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
മൊബൈല്‍ ക്രഷ് എന്ന
പദ്ധതി ഇപ്പോള്‍
എവിടെയൊക്കെയാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
മൊബൈല്‍
ക്രഷ് പദ്ധതി
സംസ്ഥാനത്ത് കുടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ആലോചിക്കുമോ;
വ്യക്തമാക്കുമോ?
വികലാംഗരുടെ
ക്ഷേമത്തിനായി പദ്ധതികള്‍
4573.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വികലാംഗര്‍
ഉണ്ടെന്നുള്ളതിന്
കണക്കുണ്ടോ; ജില്ല
തിരിച്ച് ഇവരുടെ
വികലാംഗശതമാനം, എണ്ണം,
പുരുഷ-വനിതകള്‍
എത്രയുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
വികലാംഗരുടെ
ക്ഷേമത്തിനായി ഏതൊക്കെ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതില്‍ സര്‍ക്കാര്‍
തലത്തില്‍ എത്രയെന്നും
മറ്റുളളവ എത്രയെന്നും
വിശദമാക്കുമോ;
(സി)
ഇവരുടെ
ക്ഷേമത്തിനായി
എന്തൊക്കെ പദ്ധതികള്‍
നടപ്പാക്കിയിട്ടുണ്ട്;
ഈ പദ്ധതികള്‍ക്ക് ലോണ്‍
നല്കുന്ന സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
വ്യക്തമാക്കുമോ;
(ഡി)
വികലാംഗര്‍ക്ക്
40% ല്‍ കൂടുതല്‍
വികലാംഗത്തമുണ്ടെന്ന
മെഡിക്കല്‍ ബോര്‍ഡിന്റെ
സര്‍ട്ടിഫിക്കറ്റ്
ഉണ്ടെങ്കില്‍ മാത്രമേ
ബിസിനസ്സ് ആവശ്യത്തിന്
ലോണ്‍ കൊടുക്കുകയുള്ളോ;
ഇതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
വിഭാഗക്കാര്‍ക്ക് എത്ര
ലക്ഷം രൂപ വരെ വിവിധ
പദ്ധതികള്‍ക്ക്
സര്‍ക്കാര്‍ ലോണ്‍
കൊടുക്കും; പദ്ധതി
സഹിതം വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ഇതിന് പലിശയും
സബ്സിഡിയുമുണ്ടോ എന്നും
വിശദമാക്കുമോ;
(എഫ്)
വികലാംഗര്‍ക്കുള്ള
വിവിധ ലോണുകള്‍
എടുക്കുന്നതിന്
പ്രായപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ജി)
ഒരു
സെന്റു ഭൂമി പോലും
ഇല്ലാത്തതും
മറ്റുള്ളവരുടെ
ആശ്രിതരായി ജീവിക്കുന്ന
യാതൊരു വരുമാനവും
ഇല്ലാത്ത 40% വും
അതില്‍ കൂടുതലും
വികലാംഗത്തമുള്ളവര്ക്കും
സര്‍ക്കാര്‍ എന്തൊക്കെ
ക്ഷേമപദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കി
വരുന്നുണ്ട്;
വികലാംഗപെന്ഷന്
പ്രസ്തുത
വിഭാഗക്കാര്‍ക്ക് നല്കി
വരുന്നുണ്ടോ ; എങ്കില്‍
തുക എത്ര; ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ആശ്വാസ
പദ്ധതികള്‍
4574.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിലെ നിരവധി
ആശ്വാസ പദ്ധതികള്‍
അര്‍ഹരായ മുഴുവന്‍
പേര്‍ക്കും യഥാസമയം
ലഭിക്കുന്നു എന്ന്
ഉറപ്പുവരുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ;
(ബി)
ഐ.സി.ഡി.എസ്
മുഖേന കേരള സുരക്ഷാ
മിഷന് സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍ കൃത്യമായ
മോണിറ്ററിംഗ് നടത്തി
പോരായ്മകള്‍
ഐ.സി.ഡി.എസുകള്‍ മുഖേന
കക്ഷികളെ അറിയിച്ച്
പരിഹരിക്കുന്നതിനും,
അര്‍ഹരായ മുഴുവന്‍
പേര്‍ക്കും സഹായം
ലഭിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ;
(സി)
കാന്‍സര്‍
അടക്കമുള്ള മാരക
രോഗങ്ങൾ ബാധിച്ച
പാവപ്പെട്ടവര്‍ക്കുള്ള
സമാശ്വാസ സഹായം
കാലതാമസം കൂടാതെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
അനാഥാലയങ്ങളുടെ
രജിസ്ട്രേഷന്
4575.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
മുഴുവന്‍
അനാഥാലയങ്ങളുടെയും
രജിസ്ട്രേഷന്
പൂര്‍ത്തിയാക്കുന്ന
നടപടി നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
രജിസ്ട്രേഷന്
പൂര്‍ത്തിയാകാത്ത എത്ര
അനാഥാലയങ്ങളാണ്
ഉള്ളതെന്നും
രജിസ്ട്രേഷന്
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിന്
നേരിടുന്ന
തടസ്സമെന്തെന്നും
അറിയിക്കുമോ ;
(സി)
രജിസ്ട്രേഷന്
നടത്താത്ത
അനാഥാലയങ്ങളില്‍ ചൂഷണം
നടക്കാന്‍
സാദ്ധ്യതയുള്ളതിനാല്‍ ഈ
വിഷയത്തില്‍ പ്രത്യേക
ശ്രദ്ധ പതിപ്പിച്ച്
തുടര്‍ രജിസ്ട്രേഷന്
നടപടികള്‍
പൂര്‍ത്തീകരിക്കുമോ ?
സ്ത്രീകളുടെയും
കുട്ടികളുടെയും വകുപ്പ്
4576.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും വകുപ്പ്
രൂപീകരിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കിൽ ടി
വകുപ്പില്‍
ഇവര്‍ക്കായുള്ള ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ;
(ബി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമായുളള
വിവിധ പദ്ധതികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
(സി)
ടി
വകുപ്പിന്റെ സ്റ്റാഫ്
പാറ്റേണ്‍
ലഭ്യമാക്കുമോ?