നെല്ല്
സംഭരണത്തിന് ബദല്‍ സംവിധാനം
T 4577.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലുസംഭരണവുമായി
ബന്ധപ്പെട്ട്
കൃഷിക്കാര്‍ക്ക്
ഉടനെതന്നെ പണം
ലഭ്യമാക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
മില്ലുടമകള്‍
നെല്ല് സംഭരണത്തിന്
സഹകരിക്കാത്ത
സാഹചര്യത്തില്‍
എന്തൊക്കെ ബദല്‍
സംവിധാനം
ഒരുക്കുന്നതിനാണ്
ഉദ്ദേശിച്ചിട്ടുളളത്;വിശദാംശം
ലഭ്യമാക്കുമോ?
അരി
വില വർദ്ധന
നിയന്ത്രിക്കുന്നതിന് നടപടി
4578.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അരി വില ക്രമാതീതമായി
വര്‍ദ്ധിക്കുന്ന
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അത്
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
അന്യസംസ്ഥാന
അരി ലോബിയുടെ
പ്രവര്‍ത്തനമാണ് അരി
വില
വര്‍ദ്ധിക്കുന്നതിന്
കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
ഇടപെടലുണ്ടായിട്ടുണ്ടോ;
(സി)
അരി
വില ദിനംപ്രതി
വര്‍ദ്ധിക്കുന്നത്
സംസ്ഥാനത്ത് ആരംഭിച്ച
അരിക്കടകള്‍
ഫലപ്രദമല്ലാത്തതിനാലാണോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
ഇ-പോസ്
മെഷീൻ
സ്ഥാപിക്കുന്നതിന്റെ
പേരില്‍ റേഷന്‍കടകളില്‍
റേഷന്‍ സാധനങ്ങള്‍
കൃത്യസമയത്ത്
നല്‍കാത്തത് അരി വില
വര്‍ദ്ധിക്കുന്നതിന്
ഒരു പരിധി വരെ
കാരണമായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സ്ക്കുളുകളില്‍
നല്കുന്ന അരിയുടെ ഗുണനിലവാരം
4579.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കുളുകളില്‍
ഉച്ചഭക്ഷണത്തിനായി
വിതരണം ചെയ്യുന്ന അരി
നിലവാരം
കുറഞ്ഞതാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
സ്ക്കുളുകളില്‍
ഉച്ചഭക്ഷണത്തിനായി
നല്കുന്ന അരി എവിടെ
നിന്നാണ്
സംഭരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭക്ഷ്യ
ഭദ്രത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് റീജ
നല്കിയ അപേക്ഷ
4580.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് റീജ
വണ്ടന്നൂര്‍ വീട്,
ചെറുകാട്ടൂര്‍ പി.ഒ,
കൂളിവയല്‍,
പനമരം,വയനാട് എന്നയാള്‍
നല്കിയ അപേക്ഷ
(No.299/RA/GEN/17
തീയതി 17-10-2017)
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കേന്ദ്ര
സര്‍ക്കാരില്‍ നിന്ന് ലഭിച്ച
ഭക്ഷ്യധാന്യ വിഹിതം
4581.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ലെ
ദേശീയ ഭക്ഷ്യ ഭദ്രതാ
നിയമപ്രകാരം 2014-15,
2015-16, 2016-17,
2017-18 വര്‍ഷങ്ങളില്‍
കേന്ദ്ര
സര്ക്കാരിനോട്ആവശ്യപ്പെട്ടതും
കേന്ദ്രത്തില്‍ നിന്ന്
ലഭിച്ചതുമായ
ഭക്ഷ്യധാന്യവിഹിതം
എത്രയാണെന്ന് ഇനം
തിരിച്ച് അറിയിക്കുമോ;
(ബി)
ഭക്ഷ്യഭദ്രതാനിയമം
നടപ്പാക്കുന്നതിലെ
കാലതാമസം കാരണം
പ്രസ്തുത വര്‍ഷങ്ങളില്‍
സംസ്ഥാനത്തിന്
കേന്ദ്രത്തില്‍ നിന്നും
ലഭ്യമാകേണ്ട
ഭക്ഷ്യധാന്യ
വിഹിതത്തില്‍ കുറവു
വന്നിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പഴയ
ബി.പി.എല്‍ കാര്‍ഡ്
നിലനിര്‍ത്തുവാന്‍ നടപടി
4582.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കിയ
ബി.പി.എല്‍ റേഷന്‍
കാര്‍ഡ് ലഭിച്ച ഒരു
കുടുംബത്തിലെ ഏതാനും
പേര് പ്രസ്തുത
കാര്‍ഡില്‍ നിന്നും
ഒഴിവായി പുതിയ റേഷന്‍
കാര്‍ഡിന്
അപേക്ഷിക്കുമ്പോള്‍
നിലവിലുള്ള പഴയ റേഷന്‍
കാര്‍ഡ് ബി.പി.എല്‍
കാര്‍ഡ് ആയിത്തന്നെ
നിലനിര്‍ത്തുവാന്‍
വ്യവസ്ഥ ചെയ്യുന്നത്
സംബന്ധിച്ച സർക്കാർ
നിലപാട്
വ്യക്തമാക്കുമോ;
(ബി)
പുതുക്കിയ
റേഷന്‍കാര്‍ഡ് പ്രകാരം
ബി.പി.എല്‍
റേഷന്‍കാര്‍ഡ് ലഭിച്ച
ഒരു കുടുംബം
അല്ലെങ്കില്‍ ഒരാള്‍
അവരുടെ കാര്‍ഡിലെ
പേരുകള്‍ മറ്റൊരു
റേഷന്‍ കാര്‍ഡിലേക്ക്
മാറ്റി നല്കുവാന്
അപേക്ഷ
നല്കുകയാണെങ്കില്
അതുപ്രകാരം അവര്‍ക്കു
നല്കുന്ന പുതിയ റേഷന്‍
കാര്‍ഡ് ബി.പി.എല്‍
റേഷന്‍ കാര്‍ഡ് ആയി
നല്കുവാന് വ്യവസ്ഥ
ചെയ്യുവാന്‍ കഴിയുമോ;
ഇല്ലെങ്കില്‍ കാരണം
വിശദീകരിക്കുമോ?
പുതിയ
റേഷന്‍ കാർഡ് വിതരണവും
ബി.പി.എല്‍. കാര്‍ഡുടമകളും
4583.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഴയ റേഷന്‍ കാര്‍ഡുകള്‍
പ്രകാരം സംസ്ഥാനത്ത്
ആകെ എത്ര ബി. പി. എല്‍.
റേഷന്‍ കാര്‍ഡുടമകള്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡുകള്‍
പുതുക്കി വിതരണം
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
നിലവില്‍ എത്ര ബി. പി.
എല്‍. റേഷന്‍
കാര്‍ഡുടമകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ബി.
പി. എല്‍.
കാര്ഡുടമകളായിരുന്ന
പലരും പുതിയ റേഷന്‍
കാര്‍ഡ് വിതരണം
ചെയ്തപ്പോള്‍ എ. പി.
എല്‍. കാര്‍ഡുടമകളായി
മാറിയതിനാല്‍ ഇവ ബി.
പി. എല്‍.
കാര്ഡാക്കിത്തന്നെ
നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട്
എത്ര അപേക്ഷകള്‍
ലഭ്യമായിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
വിഷയത്തിന്മേല്
പരിശോധന നടത്തി
സ്വീകരിച്ച തിരുത്തല്‍
നടപടികള്‍
വിശദീകരിക്കാമോ?
ആവശ്യമായ
അളവില്‍ ഭക്ഷ്യധാന്യ വിതരണം
4584.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.പി.എല്‍.വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക് ഒരു
മാസത്തേക്ക്
അനുവദിക്കുന്ന ഒരു
കിലോ ഭക്ഷ്യധാന്യം
കൊണ്ട് കുടുംബത്തിന്
കഴിയാന്‍
സാധിക്കുമോയെന്ന്
വകുപ്പ് അധികൃതര്‍
പരിശോധിക്കുമോ;
(ബി)
എ.
പി. എല്‍. / ബി. പി.
എല്‍.
വേര്‍തിരിക്കുന്നതിലെ
അപാകത മൂലം
സാമ്പത്തികമായി വളരെ
പിന്നോക്കം
നില്ക്കുന്ന ദരിദ്ര
വിഭാഗങ്ങള്‍ക്ക് ഒരു
കിലോ അരി മാത്രം
കിട്ടുന്നത് ഒഴിവാക്കി
ഒരു കുടുംബത്തിന്
ആവശ്യമായ ശരാശരി ഭക്ഷ്യ
സാധനങ്ങള്‍ വിതരണം
ചെയ്യാന്‍ നടപടി
ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
റേഷന്‍
കടകളില്‍ ഇ-പോസ് മെഷീന്
4585.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ റേഷന്‍ കടകളിലും
2018 മാര്‍ച്ച് 31 നകം
ഇലക്ട്രോണിക് പോയിന്റ്
ഓഫ് സെയില്‍ (ഇ-പോസ്)
മെഷീന്
സ്ഥാപിക്കാത്തപക്ഷം
കേന്ദ്ര വിഹിതം
നഷ്ടപ്പെടും എന്ന
അറിയിപ്പ് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര റേഷന്‍ കടകള്‍
ഉണ്ട്; കേന്ദ്രം
നല്കുന്ന റേഷന്‍ വിഹിതം
എത്ര; ആയത് സംസ്ഥാന
ആവശ്യത്തിന്
പര്യാപ്തമാണോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
എല്ലാ റേഷന്‍കടകളിലും
ഇ-പോസ് മെഷീന്
സ്ഥാപിക്കുന്നതിനായുള്ള
ചെലവ് എത്ര; ഏത്
ഏജന്‍സിയാണ് ഇത്
സ്ഥാപിക്കുന്നത്;
ഇതിനായി കേന്ദ്ര സഹായം
ലഭ്യമായോ; എങ്കില്‍
എത്ര; വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
നാളിതുവരെ എത്ര റേഷന്‍
കടകളില്‍ പ്രസ്തുത
മെഷീന് സ്ഥാപിച്ചു
കഴിഞ്ഞു; ആയത്
ഫലപ്രദമാണോ എന്ന്
പരിശോധിച്ചുവോ;
വിശദാംശം ലഭ്യമാക്കുമോ?
റേഷന്‍
കടകളില്‍ ഇ-പോസ് മെഷീന്
സ്ഥാപിക്കുന്നതിന് നടപടി
4586.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തിന്റെ കൃത്യത
ഉറപ്പു വരുത്താന്‍
ഇ-പോസ് മെഷീന് റേഷന്‍
കടകളില്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതുവരെ
എത്ര ഇ-പോസ് മെഷീന്
സ്ഥാപിച്ചിട്ടുണ്ട്;എത്ര
രൂപ ഇതിനുവേണ്ടി
ചെലവഴിച്ചു;വിശദാംശം
നല്‍കുമോ?
വയനാട്
ജില്ലയില്‍ പുതിയ റേഷന്‍
കടകള്‍
4587.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ പുതിയ
റേഷന്‍ കടകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
(ബി)
റേഷന്‍ കടകള്‍
അഴിമതിരഹിതമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
(സി)
റേഷന്‍ കാര്‍ഡ്
നാളിതുവരെ
ലഭ്യമാകാത്തവര്‍ക്ക്
പുതിയ റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ് ;
വിശദമാക്കുമോ ?
പട്ടികജാതി
വിഭാഗത്തിന് സംവരണം ചെയ്ത
റേഷന്‍ ഷോപ്പ് ലൈസന്‍സ്
4588.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീട്ടെയില്‍
റേഷന്‍ ഷോപ്പ് ലൈസന്‍സ്
നല്കുന്നതില്
പട്ടികജാതി വിഭാഗത്തിന്
സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ആലപ്പുഴ
ജില്ലയില്‍ ജനസംഖ്യക്ക്
ആനുപാതികമായി എത്ര
റീട്ടെയില്‍ റേഷന്‍
ഷോപ്പുകള്‍ പട്ടികജാതി
വിഭാഗത്തിനായി ലൈസന്‍സ്
സംവരണം ചെയ്ത്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇങ്ങനെ
സംവരണം
ഏര്‍പ്പെടുത്തിയിട്ടുള്ള
റേഷന്‍ ഷോപ്പുകള്‍ക്ക്
ഇനിയും ലൈസന്‍സ്
നല്കുവാനുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇങ്ങനെയുള്ള
റേഷന്‍ ഷോപ്പിന്റെ
ലൈസന്‍സ് പട്ടികജാതി
വിഭാഗത്തില്‍പെട്ടവര്‍ക്ക്
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഇപോസ്
സംവിധാനം പൂര്‍ത്തീകരിച്ച
ജില്ലകൾ
4589.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ റേഷന്‍
കടകളിലും ഇലക്ട്രോണിക്
പോയിന്റ് ഒാഫ് സെയില്‍
(ഇപോസ്) മെഷീന്
സ്ഥാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതെല്ലാം
ജില്ലകളില്‍
പൂര്ത്തീകരിച്ചവെന്നും
ബാക്കിയുള്ളവ
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്നും
വ്യക്തമാക്കുമോ;
(ബി)
ഏപ്രില്‍
മുതല്‍ ഭക്ഷ്യ
ധാന്യവിതരണം ഇപോസ്
വഴിയാകുമ്പോള്‍ ഇനിയും
ഇപോസ് മെഷീന്
സ്ഥാപിച്ചിട്ടില്ലാത്ത
കടകളിലെ റേഷന്‍ വിതരണം
മുടങ്ങും എന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപോസ്
സംവിധാനം
ഏര്പ്പടുത്തുമ്പോള്
ശാരീരിക ബുദ്ധിമുട്ട്
അനുഭവിക്കുന്നവരുടെ
പേരുകള്‍ മാത്രം
ഉള്‍പ്പെട്ട കാര്‍ഡു
ഉടമകൾക്ക് റേഷന്‍
വാങ്ങാന്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
സപ്ലൈകോ
വലിയതുറ ജില്ലാ ഡിപ്പോയിലെ
സ്റ്റോക്ക്
4590.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
വലിയതുറയിലെ ജില്ലാ
ഡിപ്പോ നോണ്‍ മാവേലി
ഗോഡൗണില്‍, ഗ്ലാക്സോ
കമ്പനിയുടെ
ഉല്പന്നങ്ങള്
വന്‍തോതില്‍ തിരിമറി
നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എത്ര
രൂപയുടെ സ്റ്റോക്ക്
കുറവാണ്
കണ്ടെത്തിയതെന്ന്
അറിയിക്കാമോ;
(സി)
സ്റ്റോക്ക്
കൈകാര്യം
ചെയ്യുന്നതില്‍ ജാഗ്രത
കുറവുണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
ഡിപ്പോ മാനേജരുടെ
വിശദീകരണം
ലഭിച്ചിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തെക്കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
എങ്കിൽ അന്വേഷണത്തില്‍
വെളിവായ വിവരം
വെളിപ്പെടുത്താമോ ?
ഹോള്‍സെയില്‍
റേഷന്‍ ഡീലര്‍മാര്‍
4591.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
റേഷന്‍കടകള്‍ക്ക് അരി
വിതരണം ചെയ്തിരുന്ന
ഹോള്‍സെയില്‍ കടകള്‍
ഇപ്പോള്‍ പ്രവര്‍ത്തന
രഹിതമാണോ; ഇവര്‍
സര്‍ക്കാരിന്
സെക്യൂരിറ്റിയായി തുക
ഡെപ്പോസിറ്റ്
ചെയ്തിട്ടുണ്ടോ; ബാങ്ക്
സെക്യൂരിറ്റി
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇവരുടെ
ബാങ്ക് സെക്യൂരിറ്റി
തിരികെ
ആവശ്യപ്പെട്ടിട്ടുണ്ടോ;വിശദീകരിക്കുമോ;
ഏതെങ്കിലും
ഹോള്‍സെയില്‍ ഡീലറുടെ
സെക്യൂരിറ്റി തിരികെ
നല്‍കിയിട്ടുണ്ടോ;
(സി)
ഹോള്‍
സെയില്‍ റേഷന്‍
കടകളോടനുബന്ധിച്ച് ജോലി
ചെയ്തിരുന്നവര്‍ക്ക്
പുനരധിവാസ പാക്കേജ്
നടപ്പിലാക്കുമോ;
വിശദീകരിക്കുമോ?
സപ്ലൈകോയിലെ
ക്രമക്കേടുകള്‍
പരിശോധിക്കാന്‍ നടപടി
4592.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിലെ
നിത്യോപയോഗസാധനങ്ങള്‍
പൊതു വിപണിയില്‍
മറിച്ചുവില്‍ക്കുന്നതായുള്ള
ആക്ഷേപം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നറിയിക്കാമോ;
(ബി)
സപ്ലൈകോ
ഔട്ട് ലെറ്റ്, ഗോഡൗണ്‍
എന്നിവിടങ്ങളില്‍
സ്റ്റോക്കിലും
വിതരണത്തിലുമുള്ള
ക്രമക്കേട്
പരിശോധിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(സി)
കാലാവധി
കഴിഞ്ഞ സ്റ്റോക്ക്
തിരിച്ചെടുത്ത്
തട്ടിപ്പ്
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതു തടയുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പൊതുമാര്ക്കറ്റിലുള്ള
വിലയെക്കാള്‍
ഉയര്‍ന്നവില
നിത്യോപയോഗസാധനങ്ങള്‍ക്ക്
ഈടാക്കുന്നത് തടയുവാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
വിതരണം
ചെയ്യുന്ന സാധനങ്ങളുടെ
ഗുണനിലവാരം സര്‍ക്കാര്‍
പരിശോധിക്കുന്നുണ്ടോ;
ഇതിനായി എന്ത്
സംവിധാനങ്ങളാണ്
നിലവിലുള്ളത് ;
വിശദാംശങ്ങള്‍
നല്‍കുമോ?
അവശ്യസാധനങ്ങളുടെ
വിലസ്ഥിരത ഉറപ്പുവരുത്താൻ
സപ്ലൈകോ സ്വീകരിച്ച നടപടികൾ
4593.
ശ്രീ.ജെയിംസ്
മാത്യു
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.ടി.എ.
റഹീം
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യസാധനങ്ങളുടെ
വിലസ്ഥിരത
ഉറപ്പുവരുത്തുന്നതിനായി
കേരള സംസ്ഥാന സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സപ്ലൈകോയുടെ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
അവശ്യസാധനങ്ങളുടെ
വിലക്കയറ്റം പിടിച്ചു
നിര്‍ത്തുന്നതിന്
സപ്ലൈകോയുടെ കൂടുതല്‍
ചില്ലറ വില്പനശാലകള്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഉത്സവ
സീസണുകളില്‍ പ്രത്യേക
വില്പനശാലകള് കൂടുതല്‍
ആരംഭിക്കുന്നതിനും
സപ്ലൈകോ മെഡിക്കല്‍
സ്റ്റോറുകളിലൂടെ
കൂടുതല്‍ ജീവന്‍രക്ഷാ
മരുന്നുകള്‍
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കണ്ണൂര്‍
കല്ല്യാശ്ശേരി ഏഴോം
പഞ്ചായത്തിലെ കൊട്ടിലയില്
മാവേലിസ്റ്റോര്‍
4594.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏഴോം
പഞ്ചായത്തിലെ
കൊട്ടിലയില്
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിന്
നല്കിയ നിവേദനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
നാട്ടുകാരുടെ
ആവശ്യം പരിഗണിച്ച്
ഇവിടെ ഒരു
മാവേലിസ്റ്റോര്‍
ആരംഭിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
പള്ളിക്കര പഞ്ചായത്തില്‍
മാവേലിസ്റ്റോര്‍
4595.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പള്ളിക്കര
പഞ്ചായത്തിലെ
മാവേലിസ്റ്റോര്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
(ബി)
ഈ
പഞ്ചായത്തിന്റെ
തീരദേശമേഖലയില്‍ ഒരു
മാവേലി സ്റ്റോര്‍ കൂടി
അനുവദിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(സി)
വര്‍ഷങ്ങളായി
ആവശ്യപ്പെടുന്ന ഈ
വിഷയത്തില്‍ എന്താണ്
തടസ്സമെന്ന്
വിശദമാക്കാമോ?
നെല്ല്
സംഭരണത്തിന് ചെലവായ തുക
T 4596.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണത്തിന് 2014-15,
2015-16, 2016-17
വര്‍ഷങ്ങളില്‍ എത്ര
കോടി രൂപ ചെലവഴിച്ചു;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
കര്‍ഷകര്‍ക്ക്
നല്‍കാനുള്ള
കുടിശ്ശികയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നെല്ല്
സംഭരണത്തിന് ചെലവഴിച്ച തുക
T 4597.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18,
2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലെ ബജറ്റില്‍
നെല്ല് സംഭരണത്തിന്
എത്ര കോടി രൂപയാണ്
വകയിരുത്തിയിരിക്കുന്നത്;
(ബി)
കഴിഞ്ഞ
വര്‍ഷങ്ങളിലെ നെല്ല്
സംഭരണത്തിന് ചെലവിട്ട
തുകയുടെ
അടിസ്ഥാനത്തില്‍ ബജറ്റ്
തുക പര്യാപ്തമാണോ എന്ന്
വിശദമാക്കാമോ?
കുട്ടനാട്
മേഖലയില്‍ സംഭരിച്ച നെല്ലിന്
കുടിശിക
T 4598.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കുട്ടനാട്-അപ്പര്‍
കുട്ടനാട് മേഖലയില്‍
സംഭരിച്ച നെല്ലിന്
കര്‍ഷകര്‍ക്ക് എത്ര
കോടി രൂപ കുടിശിക
നല്‍കാനുണ്ട്; വിശദാംശം
വെളിപ്പെടുത്തുമോ?
ഭക്ഷ്യ
ഗവേഷണ വികസന കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
4599.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തനത് ഭക്ഷ്യ ഇനങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
ഇത്തരം ഭക്ഷ്യ
ഇനങ്ങള്‍ക്ക്
അന്താരാഷ്ട്ര
വിപണിയില്‍
മത്സരിക്കാന്‍ തക്ക
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനുമായി
ഭക്ഷ്യ ഗവേഷണ വികസന
കൗണ്‍സില്‍
പ്രവര്‍ത്തിച്ചു
വരുന്നുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം ഗവേഷണ
പ്രവര്‍ത്തനങ്ങളാണ് ഇതു
സംബന്ധിച്ച് കൗണ്‍സില്‍
നടത്തിവരുന്നത്;
(സി)
ഇതിന്റെ
സേവനം
വിപുലീകരിക്കുന്നതിന്റെ
ഭാഗമായി ഫുഡ് ബിസിനസ്സ്
മാനേജ്മെന്റ് സ്കൂള്‍,
ഔഷധ പരിശോധന ലബോറട്ടറി,
ശീതീകരണ സംഭരണി, ഭക്ഷ്യ
പാര്‍ക്ക് എന്നിവ
സ്ഥാപിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ഡി)
ഭക്ഷ്യസംസ്കരണ
- മൂല്യവര്‍ദ്ധന
പ്രവര്‍ത്തനങ്ങള്‍ക്കായി
കൗണ്‍സില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സ്കൂള്‍
കുട്ടികള്‍ക്ക് നാല് കിലോ അരി
4600.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മധ്യവേനലവധിക്ക്
സ്കൂള്‍ കുട്ടികള്‍ക്ക്
നാല് കിലോ അരി വിതരണം
ചെയ്യുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
പദ്ധതിയ്ക്കായി എത്ര
തുക ചെലവ് വരും എന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അരി
വിതരണം എന്നു മുതല്‍
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരിയില്‍
സിവില്‍ സപ്ലൈസ് വകുപ്പിന്
കീഴില്‍ പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
4601.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
സിവില്‍ സപ്ലൈസ്
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും
ആയതിന് ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എന്തെല്ലാം
കാര്യങ്ങള്‍ ആണ്
ചെയ്തിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
ഉപഭോക്തൃ
തര്‍ക്ക പരിഹാര ഫോറങ്ങളുടെ
പ്രവര്‍ത്തനം
4602.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉപഭോക്തൃ തര്‍ക്ക
പരിഹാര
കമ്മീഷൻ/ഫോറങ്ങളുടെ
പ്രവര്‍ത്തനം
മന്ദഗതിയിലാണെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിരവധി
കേസുകള്‍ സംസ്ഥാന
കമ്മീഷനിൽ
തീര്‍പ്പാക്കാന്‍
കഴിയുന്നില്ല എന്ന
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(സി)
ഉപഭോക്തൃ
തര്‍ക്ക പരിഹാര
പരാതികള്‍ അടിയന്തരമായി
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കാമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
സേവനങ്ങള്‍ ഓണ്‍ലൈന്‍
ആക്കുന്നതിന് നടപടി
4603.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ലീഗല്‍ മെട്രോളജി
വകുപ്പിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
സേവനങ്ങള്‍ ഓണ്‍ലൈന്‍
ആക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ലീഗല്‍
മെട്രോളജി
വകുപ്പിനുവേണ്ടി
മൊബൈല്‍ ആപ്ലിക്കേഷന്‍
വികസിപ്പിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഈ
വകുപ്പില്‍
ഐ.റ്റി.സെല്‍
രൂപീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
ഐ.റ്റി. സെല്‍
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ലീഗല്‍
മെട്രോളജി വകുപ്പ്
സേവനങ്ങള്‍
ജനസൗഹൃദമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
മാവേലിസ്റ്റോറുകളിലെ
ക്രമക്കേട് -
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
4604.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിസ്റ്റോറുകളിലെ
സാധനങ്ങള്‍
കരിഞ്ചന്തയില്‍ മറിച്ചു
വില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരത്തില്‍
ക്രമക്കേട് നടത്തിയ
ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്നും
അവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?