തുറമുഖങ്ങളുടെ
വികസനത്തിനായി പദ്ധതികള്‍
4223.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളുടെ
വികസനത്തിനായി
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
അഴീക്കല്‍,
ബേപ്പൂര്‍, കൊല്ലം,
വിഴിഞ്ഞം,
കൊടുങ്ങല്ലൂര്‍ എന്നീ
ഇടത്തരം തുറമുഖങ്ങളുടെ
യാത്രാ ചരക്ക് ഗതാഗതം
ഉള്‍പ്പെടെയുള്ള സമഗ്ര
പശ്ചാത്തല
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഐ.എസ്.പി.എസ്.
കോഡ് എന്താണെന്ന്
വ്യക്തമാക്കുമോ;
ഐ.എസ്.പി.എസ്. കോഡ്
തലത്തില്‍ തുറമുഖസുരക്ഷ
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഇലക്ട്രോണിക്
ഡേറ്റ ഇന്റര്‍ചേഞ്ച്
സംവിധാനം
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ചെറുകിട
തുറമുഖങ്ങളുടെ ശേഷി
4224.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട തുറമുഖങ്ങളുടെ
ശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷം
വകയിരുത്തിയ 608 കോടി
രൂപയില്‍ നാളിതുവരെ
എത്ര ചെലവായിട്ടുണ്ട്;
തുറമുഖങ്ങള്‍
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ;
(സി)
ആനുപാതികമായ
നിരക്കില്‍ പ്രസ്തുത
തുക വിനിയോഗിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങളെ സംബന്ധിച്ച്
വകുപ്പുതലത്തില്‍
പരിശോധന
നടത്തിയിട്ടുണ്ടോ;
കണ്ടെത്തലുകള്‍
വിശദമാക്കാമോ?
തുറമുഖ
വകുപ്പിന്റെ അധീനതയിലുള്ള
സ്ഥലത്ത് അറവ് ശാല
4225.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നഗരസഭ പരിധിയില്‍
വരുന്ന തുറമുഖ
വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലം
നഗരസഭയ്ക്ക് അറവ് ശാല
സ്ഥാപിക്കാന്‍
സൗജന്യമായി
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട ഫയലിന്റെ
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ എവിടെയാണ്
ഉള്ളതെന്നും അതിന്റെ
ഫയല്‍ നമ്പര്‍
എത്രയാണെന്നും
വ്യക്തമാക്കാമോ?
അഴീക്കല്‍
തുറമുഖ നിര്‍മ്മാണം
4226.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഴീക്കല്‍
തുറമുഖ
നിര്‍മ്മാണത്തിന്
കണ്‍സള്‍ട്ടന്റിനെ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
തുറമുഖ നിര്‍മ്മാണം
ആരംഭിക്കുവാനാവശ്യമായ
മണ്ണ് പരിശോധന,
ജലപരിശോധന എന്നിവ
പൂര്‍ത്തിയായിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ ആകെ
അടങ്കല്‍തുക
എത്രയെന്നും
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയാണോ
പദ്ധതി
നടപ്പിലാക്കുന്നതെന്നും
അറിയിക്കുമോ;
(ഡി)
പ്രസ്തുത
തുറമുഖത്തിന്റെ രൂപരേഖ
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വിഭാഗം
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഇ)
തുറമുഖ
കമ്പനി രൂപീകരണം ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ?
കാസര്‍കോട്
ജില്ലയിലെ കടവുകളില്‍ ഡാറ്റ
എന്‍ട്രി ഓപ്പറേറ്റര്‍
4227.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍കോട് ജില്ലയിലെ
കടവുകളില്‍ ഡാറ്റ
എന്‍ട്രി
ഓപ്പറേറ്റര്‍മാരായി
എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇന്റര്‍വ്യൂ
നടത്തിയിട്ടാണോ ഇവരെ
നിയമിച്ചതെന്നും എത്ര
പേര് ഇന്റര്‍വ്യൂവില്‍
പങ്കെടുത്തുവെന്നും
ഇന്റര്‍വ്യൂ
നടത്തിയതാരാണെന്നും
വ്യക്തമാക്കാമോ;
(സി)
ഇന്റര്‍വ്യൂവില്‍
എത്ര പേരെ
തെരഞ്ഞെടുത്തുവെന്നും
ഇവരെ ഏതെല്ലാം
കടവുകളില്‍
നിയമിച്ചുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇന്റര്‍വ്യുവില്‍
പങ്കെടുത്തവരെ
തെരഞ്ഞടുക്കാന്‍
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇന്റര്‍വ്യൂവില്‍
പങ്കെടുത്തവരുടെയും
തെരഞ്ഞെടുക്കപ്പെട്ടവരുടെയും
യോഗ്യതകളും
പരിചയസമ്പത്തും
വ്യക്തമാക്കാമോ?
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
4228.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
ഗതാഗതത്തിന്റെ 20
ശതമാനം
തീരക്കടലിലൂടെയൂം
കനാലുകളിലൂടെയുമായി
മാറ്റുമെന്ന പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
തുറമുഖങ്ങളുടെ
ആഴം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
ഡ്രഡ്ജിംഗ്
പ്രവര്‍ത്തനം
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
തീരദേശ
കപ്പല്‍ ഗതാഗത
പദ്ധതിയുടെ ഭാഗമായി
വികസിപ്പിക്കുന്ന
തുറമുഖങ്ങളുടെ
വികസനപ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ?
തുറമുഖങ്ങളില്‍
യന്ത്രവല്‍കൃതമല്ലാത്ത
മണ്ണുനീക്കലിന്
ഏര്‍പ്പെടുത്തിയ
ക്രമീകരണങ്ങള്‍
4229.
ശ്രീ.ബി.സത്യന്
,,
കെ.കുഞ്ഞിരാമന്
,,
എം. നൗഷാദ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നോണ്‍ മേജര്‍
പോര്‍ട്ടുകളില്‍
ചാനലിലെയും ബേസിനിലെയും
ആഴം
നിലനിര്‍ത്തുന്നതിനായി
നടത്തുന്ന
യന്ത്രവല്‍കൃതമല്ലാത്ത
മണ്ണുനീക്കലിന് നേരത്തെ
ഉണ്ടായിരുന്നതില്‍
നിന്ന് വ്യത്യസ്തമായി
ഏര്‍പ്പെടുത്തിയ
ക്രമീകരണങ്ങള്‍
അറിയിക്കാമോ;
(ബി)
ഇപ്രകാരം
ലഭിക്കുന്ന മണലിന്റെ
വില്പനയിലുളള അഴിമതി
അവസാനിപ്പിക്കുന്നതിനായി
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ;
(സി)
തുറമുഖ
വകുപ്പിന് സാമ്പത്തിക
ബാധ്യത വരാത്ത
രീതിയില്‍,
തുറമുഖങ്ങളുടെ ആഴം
നിലനിര്‍ത്തുന്നതിനും
പാരിസ്ഥിതികാഘാതമില്ലാതെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ട മണല്‍
ലഭ്യമാക്കുന്നതിനും
സഹായകരമായ സംവിധാനം
അഴിമതിരഹിതമായി
നടക്കുന്നുവെന്ന്
ഉറപ്പുവരുത്താനായി
വകുപ്പുതല മേല്‍നോട്ട
നിരീക്ഷണ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
കുട്ടിക്കാനത്തെ
വേനല്‍ക്കാല കൊട്ടാരം
4230.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
രാജവംശത്തിന്റെ
ഉടമസ്ഥതയില്‍
ഉണ്ടായിരുന്നതും
വേനല്‍ക്കാലങ്ങളില്‍
രാജവംശം
താമസിച്ചിരുന്നതുമായ
കുട്ടിക്കാനത്തെ
വേനല്‍ക്കാല കൊട്ടാരം
സര്‍ക്കാരിന്റെ
ഉടമസ്ഥതയിലല്ലെന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉടമസ്ഥത
ആര്ക്കാണെന്നറിയിക്കുമോ;
(ബി)
രാജഭരണകാലത്തെ
കൊട്ടാരങ്ങളും മറ്റ്
സ്ഥാപനങ്ങളും
വസ്തുവകകളും
ജനായത്തഭരണത്തില്‍
സംസ്ഥാന
സര്‍ക്കാരിലേക്ക്
എത്തിച്ചേര്‍ന്നപ്പോള്‍
എന്തുകൊണ്ടാണ് ഈ
കൊട്ടാരത്തിന്റെ മാത്രം
ഉടമസ്ഥാവകാശം
സര്‍ക്കാരിന് ലഭിക്കാതെ
പോയതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവിടെ
കൊട്ടാരം ഉള്‍പ്പെടെ
എത്ര സ്ഥലമായിരുന്നു
രാജാവിന്
ഉണ്ടായിരുന്നതെന്നും
എങ്ങനെയാണ് ഇത്
സ്വകാര്യവ്യക്തിക്ക്
ലഭ്യമായതെന്നും
വ്യക്തമാക്കുമോ;
(ഡി)
ചരിത്ര
പ്രാധാന്യമുള്ള ഒട്ടേറെ
രാജകീയ ശാസനങ്ങള്‍
പുറപ്പെടുവിക്കപ്പെട്ട
സ്ഥലം എന്ന നിലയില്‍,
ഏറെ ചരിത്ര
പ്രാധാന്യമുള്ള
പ്രസ്തുത സ്ഥലം
പുരാവസ്തു വകുപ്പ്
ഏറ്റെടുക്കാനും
തകര്‍ന്നുവീഴാറായ
കൊട്ടാരം
അറ്റകുറ്റപ്പണി നടത്തി
സംരക്ഷിത സ്മാരകമായി
നിലനിര്‍ത്താനും നടപടി
സ്വീകരിക്കുമോ?
കേന്ദ്ര
പുരാവസ്തു വകുപ്പ്
4231.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
പുരാവസ്തു വകുപ്പ്
വിവിധ
പ്രവൃത്തികള്‍ക്കായി
കേരളത്തിന് 2015-16,
2016-17 വര്‍ഷങ്ങളില്‍
അനുവദിച്ച ഗ്രാന്റ്
എത്രയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
ഗ്രാന്റൂപയോഗിച്ച്
വകുപ്പ്
നടത്തിവരുന്നതും
പൂര്‍ത്തീകരിച്ചതുമായ
പ്രവൃത്തികള്‍
വിശദമാക്കുമോ;
(സി)
ഈ
ഗ്രാന്റിന്റെ തുക
മുഴുവന്‍
ചെലവഴിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിൽ മ്യൂസിയവും
പുരാവസ്തു സംരക്ഷണവും
വകുപ്പിന്റെ സ്ഥാപനങ്ങൾ
4232.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍,
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പിന്റെ
അധീനതയിലുള്ള
വസ്തുവകകളുടെയും
സ്ഥാപനങ്ങളുടെയും
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
അവയുടെ
സംരക്ഷണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?