ജനകീയ
മത്സ്യകൃഷി
4009.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനകീയ
മത്സ്യകൃഷി പദ്ധതിയുടെ
രണ്ടാം ഘട്ടം
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കടലിലെ
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഫിഷറീസ് വകുപ്പ്
നടപ്പിലാക്കുന്ന
'കൃത്രിമപാര്
സ്ഥാപിക്കല്‍' ,
'കടലിലെ കൂട് കൃഷി'
എന്നീ പദ്ധതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
അവ വിജയകരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
നശിച്ചുപോയ
ജലാശയ ആവാസ വ്യവസ്ഥ
പുന:സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
പൊതുജലാശയങ്ങളില്‍
മത്സ്യക്കുഞ്ഞുങ്ങളെ
നിക്ഷേപിക്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ഇ)
പ്രസ്തുത
പദ്ധതിയ്ക്കായി 2018-19
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ് നീക്കി
വച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ലൈറ്റ്
ഫിഷിങ് നിരോധിക്കാന്‍ നടപടി
4010.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈറ്റ്
ഫിഷിങ് സംസ്ഥാനത്തെ
മത്സ്യലഭ്യതയെ സാരമായി
ബാധിക്കുന്നുവെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ലൈറ്റ്
ഫിഷിങ് നിരോധിക്കാന്‍
ആലോചനയുണ്ടോ
എന്നറിയിക്കാമോ;
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന വെല്ലുവിളികള്‍
4011.
ശ്രീ.കെ.
ആന്‍സലന്‍
,,
എം. നൗഷാദ്
,,
കെ.ജെ. മാക്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപജീവനത്തിനായി
പ്രതികൂല സാഹചര്യങ്ങളെ
അതിജീവിച്ച്
തൊഴിലെടുക്കുന്ന
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന
വെല്ലുവിളികള്‍
എന്തെല്ലാമാണെന്ന്
അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
രാത്രികാലങ്ങളില്‍
തീരക്കടല്‍
മത്സ്യബന്ധനത്തിന്
മറ്റു സംസ്ഥാനങ്ങളില്‍
നിരോധിക്കപ്പെട്ട എല്‍.
ഇ. ഡി ലൈറ്റുകള്‍
ഉപയോഗിച്ച് തമിഴ്
നാട്ടിലെ
മത്സ്യത്തൊഴിലാളികള്‍
കേരളതീരത്ത്
മത്സ്യബന്ധനം
നടത്തുന്നത് സംബന്ധിച്ച
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത മത്സ്യബന്ധനം
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ?
ഉള്‍നാടന്‍
മത്സ്യ സമ്പത്ത്
വര്‍ദ്ധിപ്പിക്കാനുള്ള
പദ്ധതികള്‍
4012.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
,,
എം. നൗഷാദ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാധ്യതകള്‍
ഏറെയുണ്ടായിരുന്നിട്ടും
സംസ്ഥാനത്ത് ഉള്‍നാടന്‍
മത്സ്യകൃഷിയുടെ
വ്യാപ്തി ചുരുങ്ങുന്നത്
കണക്കിലെടുത്ത്
ഉള്‍നാടന്‍ മത്സ്യ
സമ്പത്ത്
വര്‍ദ്ധിപ്പിക്കാനായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണ്;വിശദമാക്കാമോ;
(ബി)
ഗുണമേന്മയുളള
മത്സ്യക്കുഞ്ഞുങ്ങളുടെ
ലഭ്യതക്കുറവ്
പരിഹരിക്കാന്‍
പദ്ധതിയുണ്ടോ;വ്യക്തമാക്കാമോ;
(സി)
പതിമൂന്നാം
പഞ്ചവത്സരപദ്ധതിക്കാലത്ത്
അക്വാകള്‍ച്ചര്‍
ഇരട്ടിയാക്കുകയെന്ന
ലക്ഷ്യത്തോടെ
നിലവിലുളള
ജലസ്രോതസ്സുകളുടെ
പൂര്‍ണ്ണമായ
വിനിയോഗത്തിനും
അതോടൊപ്പം മത്സ്യ
ആവാസ വ്യവസ്ഥയുടെ
സംരക്ഷണത്തിനും
പുനഃസ്ഥാപനത്തിനും
സംയോജിത കൃഷിരീതി
വ്യാപിപ്പിക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
മത്സ്യബന്ധന
മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍
വിഹിതം
4013.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
മുതല്‍ 2017-18 വരെ
മത്സ്യ ബന്ധനമേഖലയില്‍
കേന്ദ്ര സര്‍ക്കാര്‍
എത്ര കോടി രൂപ
നല്‍കിയിട്ടുണ്ട്;
അതില്‍ എത്ര രൂപ
ചെലവഴിച്ചു; എത്ര
ഗഡുക്കള്‍ ആയാണ്
കേന്ദ്ര വിഹിതം
ലഭിച്ചത്;
(ബി)
മുഴുവന്‍
കേന്ദ്ര ഫണ്ടും
ചെലവാക്കിയോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്എന്ന്
വിശദീകരിക്കാമോ?
ക്ലാഞ്ഞില്‍
ഉപയോഗിച്ചുകൊണ്ടുള്ള
പരമ്പരാഗത മത്സ്യബന്ധന രീതി
4014.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങിന്റെ
ക്ലാഞ്ഞില്‍
ഉപയോഗിച്ചുകൊണ്ടുള്ള
പരമ്പരാഗത മത്സ്യബന്ധന
രീതി തടഞ്ഞുകൊണ്ട്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ:വിശദമാക്കാമോ;
(ബി)
പ്രസ്തുത
മത്സ്യബന്ധന രീതി
നിരോധിക്കുന്നതിനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
ട്രോളറുകളുടെ
വലകള്‍ക്ക് കേടുപാട്
സംഭവിക്കുന്നതിനാല്‍
ട്രോളറുകള്‍
ക്ലാഞ്ഞിലിന്
സമീപത്തേക്ക്
വരാതിരിക്കുന്നതുമൂലം
മത്സ്യത്തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട രീതിയില്‍
മത്സ്യബന്ധനം നടത്താന്‍
കഴിയുമെന്നതിനാല്‍
പ്രസ്തുത മത്സ്യബന്ധന
രീതി
പുനഃസ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മത്സ്യോല്പ്പാദനത്തിലെ
കുറവ്
4015.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അശാസ്ത്രീയ
മത്സ്യബന്ധനത്തെത്തുടര്‍ന്ന്
മത്സ്യോല്‍പ്പാദനത്തില്‍
വന്‍ കുറവുണ്ടാകുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നിശ്ചിത
വലിപ്പത്തില്‍
താഴെയുള്ള മത്സ്യങ്ങളെ
പിടിക്കരുതെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇതിന്
വിരുദ്ധമായി
മത്സ്യബന്ധനം
നടത്തുന്നവരെ കണ്ടെത്തി
നടപടി സ്വീകരിക്കുവാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
സമഗ്രവികസനത്തിനായി
മാസ്റ്റര്‍പ്ലാന്‍
4016.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
സമഗ്രവികസനത്തിനായി
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഈ
പ്ലാന്‍
തയ്യാറാക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുളളത്
ആരെയെല്ലാമാണെന്നും ഇത്
നടപ്പാക്കുന്നതിന് എത്ര
ചെലവുണ്ടാകുമെന്നും
അറിയിക്കുമോ;
(സി)
ഈ
പദ്ധതി എന്നത്തേക്ക്
നടപ്പാക്കാനാവുമെന്ന്
വിശദമാക്കുമോ;
മത്സ്യ
അനുബന്ധ തൊഴിലാളികളുടെ
ക്ഷേമനിധി
4017.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
അനുബന്ധ തൊഴിലാളികളുടെ
ക്ഷേമനിധി വിഹിതം
ആറുമാസം കുടിശ്ശിക
വന്നാല്‍ അംഗത്വം
നഷ്ടപ്പെടുന്ന സാഹചര്യം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആറുമാസകാലാവധിക്കുള്ളില്
അംഗത്വം നഷ്ടപ്പെടുന്ന
സ്ഥിതി, ആക്ടില്‍
ഭേദഗതി വരുത്തി
ഒഴിവാക്കാനാകുമോ;വ്യക്തമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
എന്തെങ്കിലും
തരത്തിലുള്ള പരിശോധന
നടത്തി നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
പീലിംഗ്
തൊഴിലാളികളുടെ
ക്ഷേമത്തിനായുള്ള നടപടികള്‍
4018.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീലിംഗ്
തൊഴിലാളികളായി
സംസ്ഥാനത്താകെ എത്ര
പേരുണ്ടെന്നുള്ള കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
(ബി)
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന വേതനം പോലും
പീലിംഗ്
തൊഴിലാളികള്‍ക്ക്
ലഭിക്കാത്തതിനെ
തുടര്‍ന്ന് അരൂര്‍
ഉള്‍പ്പെടെയുള്ള
പ്രദേശങ്ങളില്‍ നിന്നും
മത്സ്യസംസ്ക്കരണശാലകള്
തൊഴിലാളികളെ സുലഭമായി
കിട്ടുന്ന തമിഴ്
നാട്ടിലേക്കും
ഗുജറാത്തിലേക്കും
കൂട്ടത്തോടെ മാറ്റി
സ്ഥാപിക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നമ്മുടെ
രാജ്യത്തിനും
സംസ്ഥാനത്തിനും
വമ്പിച്ച നികുതി
വരുമാനമുണ്ടാക്കിത്തരുന്ന
ഈ മത്സ്യ സംസ്ക്കരണ
ശാലകളില്‍
പണിയെടുക്കുന്ന
തൊഴിലാളികള്‍ക്ക്
എം.പി.ഇ.ഡി.എ. പോലുള്ള
കേന്ദ്ര സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ ഒന്നും
ചെയ്യാത്തത്
പരിഗണിച്ച്, കയറ്റുമതി
സ്ഥാപനങ്ങളിലെ
സി.എസ്.ആർ. കൂടി
ഉള്‍പ്പെടുത്തി മത്സ്യ
അനുബന്ധ തൊഴിലാളി
ക്ഷേമനിധി ,തൊഴിലാളി
ക്ഷേമകരമായ
രീതിയിലേക്ക് മാറ്റി ഈ
വ്യവസായത്തെ
സംസ്ഥാനത്തു തന്നെ
നിലനിര്‍ത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
എം.പി.ഇ.ഡി.എ.
ഉള്‍പ്പെടെയുള്ള
കേന്ദ്ര വാണിജ്യ
മന്ത്രാലയത്തിന്റെ
സഹായവും തേടി ഒരു സമഗ്ര
തൊഴിലാളി ക്ഷേമ പദ്ധതി
നടപ്പിലാക്കുന്നതിന്
മുന്‍കൈ എടുക്കുമോ;
(ഇ)
മത്സ്യതൊഴിലാളികള്ക്കെന്ന
പോലെ,
ഭവനനിര്‍മ്മാണ-വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍ ഈ
സംസ്ക്കരണ ശാലകളില്‍
പണിയെടുക്കുന്ന പീലിംഗ്
തൊഴിലാളികള്‍ക്ക് കൂടി
നല്കുന്ന കാര്യം
പരിഗണിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുളള
റേഷന്‍ കാര്‍ഡുകള്‍
4019.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളില്‍
പലര്‍ക്കും
ദാരിദ്ര്യരേഖയ്ക്ക്
മുകളിലുള്ളവർക്കായുള്ള
റേഷന്‍ കാര്‍ഡുകളാണ്
വിതരണം
ചെയ്തിട്ടുള്ളതെന്ന
റിപ്പോര്‍ട്ടുകള്‍
ഫിഷറീസ് വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡില്‍
അംഗങ്ങളായിട്ടുള്ള
എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
ബി.പി.എല്‍. കാര്‍ഡ്
നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍
ഇത്തരത്തിലുള്ള എന്ത്
നിര്‍ദ്ദേശമാണ്
ഭക്ഷ്യസിവില്‍ സപ്ലൈസ്
വകുപ്പിന്
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭൂമിയും വീടും നല്കുന്ന
പദ്ധതി
4020.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ഭൂമിയും വീടും
നല്കുന്ന പദ്ധതി
പ്രകാരം
തെരഞ്ഞെടുക്കപ്പെട്ട
ഗുണഭോക്താക്കള്‍
കണ്ടെത്തുന്ന ഭൂമിയുടെ
ന്യായവിലയും
മാര്‍ക്കറ്റ് വിലയും
തമ്മില്‍ വലിയ അന്തരം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉദ്യോഗസ്ഥര്‍
നിശ്ചയിക്കുന്ന
ന്യായവില കുറവായതിനാല്‍
ധനസഹായ തുകയായ ആറു
ലക്ഷത്തിന്റെ ഗുണഫലം
പൂര്‍ണ്ണമായി
വിനിയോഗിക്കാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതുകാരണം
മത്സ്യത്തൊഴിലാളികള്‍
അനുഭവിക്കുന്ന
ക്ലേശങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സാമൂഹ്യ സുരക്ഷ
4021.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
തീരദേശത്തെ
കടലാക്രമണത്തെ ചെറുത്ത്
തീരദേശവാസികളെ
സംരക്ഷിക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ ;
(ബി)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികളുടെ
സാമൂഹ്യ സുരക്ഷ
ഉറപ്പാക്കുന്നതിനായുള്ള
ഇന്‍ഷ്വറന്‍സ് തുക
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
സമ്പാദ്യ സമാശ്വാസ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ ഓഖി
ദുരന്തബാധിതര്‍ക്കുളള
സഹായങ്ങള്‍
4022.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ ഓഖി
ദുരന്തം മൂലം
എത്രപേര്‍ക്ക്
കെടുതികള്‍
സംഭവിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
വര്‍ക്കല
മണ്ഡലത്തില്‍ ഓഖി
ദുരന്തബാധിതര്‍ക്ക്
സഹായങ്ങള്‍
എത്തിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിരുന്നുവെന്നും
ആയതിലേക്ക് വിനിയോഗിച്ച
ഫണ്ട് തുക എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ദുരന്തം മൂലം വര്‍ക്കല
മണ്ഡലത്തില്‍
മത്സ്യബന്ധന
ഉപകരണങ്ങള്‍
നഷ്ടപ്പെട്ടവര്‍
എത്രയെന്ന്
വ്യക്തമാക്കാമോ; എത്ര
രൂപയുടെ നഷ്ടം
കണക്കാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മത്സ്യങ്ങളിലെ
രാസപദാര്‍ത്ഥങ്ങളുടെ
സാന്നിധ്യം
തിരിച്ചറിയുന്നതിന്
സ്ട്രിപ്പുകള്‍
4023.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്‍പ്പനയ്ക്കുള്ള
മത്സ്യങ്ങളിലെ
രാസപദാര്‍ത്ഥങ്ങളുടെ
സാന്നിധ്യം
തിരിച്ചറിയുന്നതിന്
സ്ട്രിപ്പുകള്‍ വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ട്രിപ്പുകള്‍
പൊതുജനങ്ങള്‍ക്ക്
ആവശ്യാനുസരണം
ലഭ്യമാകുംവിധം റേഷന്‍
കടകള്‍, മാവേലി
സ്റ്റോറുകള്‍ എന്നിവ
വഴിയോ മറ്റ്
മാര്‍ഗ്ഗങ്ങളിലൂടെയോ
എത്തിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
മത്സ്യ ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
4024.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉള്‍നാടന്‍
മത്സ്യഉല്പാദനം ഒരോ
വര്‍ഷവും ശരാശരി എത്ര
ടണ്‍വരും?
(ബി)
ഉള്‍നാടന്‍
മത്സ്യകൃഷി സംസ്ഥാനത്ത്
വര്‍ദ്ധിപ്പിച്ച്
കൂടുതല്‍ ഉല്പാദനം
ഉണ്ടാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
വിശദാംശം
വ്യക്തമാക്കുമോ?
നായരമ്പലം
ഗ്രാമപഞ്ചായത്തിലെ
ചെമ്മീന്‍പാടം
4025.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നായരമ്പലം
ഗ്രാമപഞ്ചായത്തിലെ
അഞ്ഞൂറ് ഏക്കറോളം
ചെമ്മീന്‍പാടം
ഫലപ്രദമായി
വിനിയോഗിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
പദ്ധതി
നടപ്പാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
മാവേലിക്കര
മണ്ഡലത്തിലെ പ്രവൃത്തികള്‍
4026.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനീയറിംഗും വകുപ്പ്
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിവിവരം
വിശദമാക്കുമോ?
ചാലക്കുടിയില്‍
ആധുനിക മത്സ്യമാര്‍ക്കറ്റ്
സ്ഥാപിക്കാന്‍ നടപടി
4027.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയില്‍ ആധുനിക
മത്സ്യമാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
മത്സ്യമാര്‍ക്കറ്റ്
സ്ഥാപിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ തീരദേശ റോഡുകളുടെ
പുന:രുദ്ധാരണം
4028.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
തീരദേശ റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ഏതെല്ലാം
പ്രവൃത്തികള്‍ക്ക് എത്ര
തുക ആകെ
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കടല്‍ഭിത്തി
നിര്‍മാണം
4029.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് എത്ര
കിലോമീറ്റര്‍
ദൂരത്തില്‍ കടല്‍ഭിത്തി
നിര്‍മിക്കാന്‍
സാധിച്ചിട്ടുണ്ട്; ഇത്
ഏതൊക്കെ പ്രദേശങ്ങളില്‍
എന്ന് വിശദമാക്കാമോ;
(ബി)
കടല്‍ഭിത്തി
നിര്‍മാണത്തില്‍ ജിയോ
ട്യൂബുകള്‍
ഉപയോഗപ്പെടുത്താന്‍
ആലോചനയുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പുതിയങ്ങാടിയില്‍
ആധുനികരീതിയിലുള്ള എെസ്
പ്ലാന്റ്
4030.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
പുതിയങ്ങാടിയില്‍
നിലവിലുള്ള
ഉപയോഗശൂന്യമായ എെസ്
പ്ലാന്റിന് പകരം ആധുനിക
രീതിയിലുള്ള എെസ്
പ്ലാന്റ്
നിര്‍മ്മിക്കുന്നതിന്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
തയ്യാറാക്കി
സമര്‍പ്പിച്ച
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
റീജിയണല്‍
കോംപ്രിഹെന്‍സീവ് പദ്ധതി
4031.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീജിയണല്‍
കോംപ്രിഹെന്‍സീവ്
ഇക്കണോമിക് പാർട്ണർഷിപ്
പദ്ധതി (ആർ.സി.ഇ.പി.)
സംസ്ഥാനത്തെ കശുവണ്ടി
വ്യവസായത്തെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തോട്ടണ്ടിയുടെ
ഇറക്കുമതി ചുങ്കം അഞ്ച്
ശതമാനത്തില്‍ നിന്നും
2.5 ശതമാനമായി കേന്ദ്ര
സര്‍ക്കാര്‍ കുറച്ചത്
കശുവണ്ടി വ്യവസായത്തിന്
എത്രമാത്രം സഹായകമാകും
എന്ന് വ്യക്തമാക്കാമോ;
(സി)
പൂട്ടിക്കിടക്കുന്ന
സ്വകാര്യ കശുവണ്ടി
ഫാക്ടറികള്‍
തുറപ്പിക്കുന്നതിനും
കാപ്പക്സിന്റെയും
കാഷ്യു ഡവലപ്മെന്റ്
കോര്‍പ്പറേഷന്റെയും
അധീനതയിയുള്ള
ഫാക്ടറികളില്‍ തൊഴില്‍
ദിനങ്ങൾ
വര്‍ദ്ധിപ്പിക്കുന്നതിനും
കാഷ്യു ബോര്‍ഡിന്റെ
രൂപീകരണം എത്രമാത്രം
സഹായകമായെന്ന്
വ്യക്തമാക്കാമോ?
കശുവണ്ടി
വ്യവസായത്തിന്റെ നിലവിലെ
അവസ്ഥ
4032.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏഴായിരം
കോടി രൂപയിലധികം
വിദേശനാണ്യം
നേടിത്തന്നിരുന്ന
കശുവണ്ടി
വ്യവസായത്തിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(ബി)
തോട്ടണ്ടിക്ക്
കേന്ദ്ര സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ 9.36%
ഇറക്കുമതി തീരുവ ഈ
വ്യവസായത്തെ ദോഷകരമായി
ബാധിച്ചുവോയെന്ന്
വ്യക്തമാക്കുമോ;
(സി)
കശുവണ്ടി
സംസ്ക്കരിച്ച്
കയറ്റുമതി
ചെയ്യുമ്പോള്‍
ഇറക്കുമതി തീരുവയില്‍
5% തിരികെ
ലഭിക്കുമെന്നത്
പ്രായോഗികമായി
നടപ്പിലാകാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
നിലവാരം
കുറഞ്ഞ തോട്ടണ്ടി,
കാലീത്തീറ്റ എന്ന
പേരില്‍ ഇറക്കുമതി
ചെയ്ത് സംസ്ക്കരിച്ച്
പരിപ്പാക്കുന്നത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
ഈ
മേഖലയിലെ
യന്ത്രവല്‍ക്കരണം
പരമ്പരാഗത തൊഴിലാളികളെ
ബാധിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
ഈ
മേഖലയുടെ
പുനരുദ്ധാരണത്തിന്
കാഷ്യുബോര്‍ഡ് ഏതൊക്കെ
തരത്തില്‍
സഹായകമാകുമെന്ന്
വ്യക്തമാക്കുമോ?
(ജി)
കാഷ്യുബോര്ഡിന്
അനുവദിച്ച ബജറ്റ്
വിഹിതത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍
4033.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്വകാര്യ കശുവണ്ടി
ഫാക്ടറികളുണ്ടെന്ന്
വ്യക്തമാക്കുമോ;
ഇവയില്‍ എത്രയെണ്ണം
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
വിശദീകരിക്കുമോ;
(ബി)
കശുവണ്ടി
ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
ലൈസന്‍സ്
നല്‍കുന്നതാരാണെന്നും
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച പരിശോധനകള്‍
ഏതെല്ലാം വകുപ്പുകളാണ്
നടത്തുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
അസംസ്കൃത തോട്ടണ്ടി
എവിടെനിന്ന്
ലഭ്യമാക്കുന്നുവെന്നും
ഏതെങ്കിലും സർക്കാർ
ഏജന്‍സികള്‍ തോട്ടണ്ടി
വിതരണം ചെയ്യുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ഡി)
സ്വകാര്യ
ഫാക്ടറികള്ക്കാവശ്യമായിട്ടുള്ള
തോട്ടണ്ടി സര്‍ക്കാര്‍
ഏജന്‍സികള്‍ വിതരണം
ചെയ്ത് തൊഴില്‍ ലഭ്യത
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കശുവണ്ടി
ശേഖരണം സര്‍ക്കാര്‍
ഏജന്‍സിക്ക് നല്കുവാൻ നടപടി
T 4034.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ
കശുവണ്ടി
ശേഖരിക്കുന്നതിന്
കഴിഞ്ഞ വര്‍ഷം
ആര്‍ക്കാണ് അനുമതി
നല്‍കിയിരുന്നത്;
(ബി)
സര്‍ക്കാര്‍
ഏജന്‍സി കശുവണ്ടി
ശേഖരണം നടത്തുക വഴി
ജില്ലയിലെ മറ്റു
ചെറുകിട കര്‍ഷകര്‍ക്ക്
കശുവണ്ടിക്ക് ഉയര്‍ന്ന
വില കഴിഞ്ഞ വര്‍ഷം
ലഭ്യമായിട്ടുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ വര്‍ഷവും കശുവണ്ടി
ശേഖരണം സര്‍ക്കാര്‍
ഏജന്‍സിക്കുതന്നെ
നല്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇല്ലെങ്കില്‍
നല്കാതിരിക്കാനുള്ള
കാരണം എന്താണെന്ന്
വിശദമാക്കാമോ?