ലബോറട്ടറികളിലെ
ഫീസ് എകീകരണം
3272.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലബോറട്ടറികളില്‍ വിവിധ
ടെസ്റ്റുകള്‍ക്ക് ഫീസ്
നിശ്ചയിക്കുന്നതിന്
എന്തെങ്കിലും മാനദണ്ഡം
നിലവിലുണ്ടോ;എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
പരിശോധന
ഫീസുകള്‍
ഏകീകരിക്കാനുള്ള നിയമ
നിര്‍മാണം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
മെഡിക്കല്‍ കോളേജ്
കാഷ്വാലിറ്റികളിലെ തിരക്ക്
ഒഴിവാക്കുവാന്‍ നടപടി
3273.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍ കോളേജുകളിലെ
കാഷ്വാലിറ്റികളില്‍
ഉണ്ടാകുന്ന വന്‍
തിരക്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത തിരക്കുകാരണം,
അപകടങ്ങളില്‍പ്പെട്ട്
എത്തുന്നവര്‍ രക്തം
നഷ്ടപ്പെട്ട്
മണിക്കൂറുകള്‍ കാത്തു
കിടക്കേണ്ട അവസ്ഥയ്ക്ക്
എന്ത് പരിഹാരം കാണാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പടുത്താമോ;
(സി)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍
എമര്‍ജന്‍സി കെയര്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദീകരിക്കാമോ?
ആയൂര്‍വ്വേദ
ഫാര്‍മസിസ്റ്റുകള്‍ക്ക്
യൂണിഫോം അലവന്‍സ്
3274.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭാരതീയ
ചികിത്സാ വകുപ്പിന്
കീഴിലെ ആയൂര്‍വ്വേദ
ഫാര്‍മസിസ്റ്റുകള്‍ക്ക്
ലഭിച്ചു കൊണ്ടിരിരുന്ന
യൂണിഫോം അലവന്‍സ്
ലഭിക്കാത്തതിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച ഫയലില്‍
(214/A1/2017)
തീരുമാനമെടുക്കുന്നതിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഡോക്ടര്‍മാരുടെ നിര്‍ബന്ധ
സേവന കാലാവധി
3275.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൂപ്പര്‍
സ്പെഷ്യാലിറ്റി
ഡോക്ടര്‍മാരുടെയും
പി.ജി.
പൂര്‍ത്തിയാക്കിയവരുടെയും
പഠനാനന്തരമുള്ള
നിര്‍ബന്ധ സേവന കാലാവധി
കുറയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ;
(ബി)
മെഡിക്കല്‍
കോളേജുകളിലെയും ആരോഗ്യ
വകുപ്പിലെയും
ഡോക്ടര്‍മാരുടെ
പെന്ഷന് പ്രായം
ഉയര്‍ത്തിയതിനെത്തുടര്‍ന്ന്
മെഡിക്കല്‍
വിദ്യാര്‍ത്ഥികള്‍
നടത്തിയ സമരം ഒത്ത്
തീര്‍പ്പാക്കുന്നതിന്‍െറ
ഭാഗമായ കരാറിന്റെ
അടിസ്ഥാനത്തിലാണോ
അപ്രകാരം സേവന കാലാവധി
കുറച്ചതെന്നു
അറിയിക്കാമോ;
(സി)
മെഡിക്കല്‍
കോളേജുകളുടെ അംഗീകാരം
നിലനിര്‍ത്തുന്നതിന്,സ്വകാര്യ
മെഡിക്കല്‍ കോളേജില്‍
നിന്നുള്ള ഡോക്ടര്‍മാരെ
സീനിയര്‍
റെസിഡന്റുമാരായി
നിയമിക്കുന്ന കാര്യം
ആലോചനയിലുണ്ടോയെന്നു
വെളിപ്പെടുത്തുമോ?
കരട്
ആരോഗ്യ നയം
3276.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച പുതിയ
കരട് ആരോഗ്യ നയത്തില്‍
സ്ത്രീകള്‍,
കുട്ടികള്‍,
ഭിന്നശേഷിക്കാര്‍
എന്നിവര്‍ക്ക് പ്രത്യേക
പരിരക്ഷയോ സൗകര്യങ്ങളോ
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കരട്
ആരോഗ്യ നയം
തയ്യാറാക്കിയതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
കരട്
ആരോഗ്യനയത്തില്‍ ഭേദഗതി
3277.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ അംഗീകരിച്ച
കരട് ആരോഗ്യനയം
കേന്ദ്രസര്‍ക്കാര്‍
നടപ്പിലാക്കിയ
ഭക്ഷ്യസുരക്ഷാ
നിയമത്തിന് എതിരാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരട്
ആരോഗ്യനയം സംബന്ധിച്ച്
പൊതുജനങ്ങളുടെ
അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും
തേടിയിരുന്നോ;
(സി)
2006-ല്‍
നടപ്പിലാക്കിയ ഫുഡ്
സേഫ്റ്റി ആന്റ്
സ്റ്റാന്റേര്‍ഡ്സ്
ആക്റ്റിനു വിരുദ്ധമായ
പരാമര്‍ശങ്ങള്‍
ഒഴിവാക്കി സംസ്ഥാന കരട്
ആരോഗ്യനയത്തില്‍
ഭേദഗതികള്‍ വരുത്താന്‍
തയ്യാറാകുമോ എന്ന്
അറിയിക്കാമോ?
സമഗ്ര
ആരോഗ്യനയം
3278.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമഗ്ര
ആരോഗ്യനയം
രൂപീകരിച്ചിട്ടുണ്ടോ;എങ്കില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
ആരോഗ്യനയത്തില്‍
വരുത്തിയിട്ടുളളത്;
വിശദമാക്കുമോ;
(ബി)
അനുദിനം
വര്‍ദ്ധിച്ചുവരുന്ന
ചികിത്സ ചെലവ്
നേരിടുന്നതിന്
എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
ആരോഗ്യനയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;വിശദമാക്കുമോ;
(സി)
ക്യാന്‍സര്‍
ഉള്‍പ്പെടെയുളള
രോഗങ്ങളുടെ ചികിത്സ
ചെലവ്
നിയന്ത്രിക്കുന്നതിന്
ആശുപത്രികളുമായി
സഹകരിച്ച് എന്തെങ്കിലും
ചികിത്സ പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ?
ജീവിത
ശൈലിരോഗങ്ങളെ ചെറുക്കാന്‍
നടപടി
3279.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിത
ശൈലിരോഗങ്ങള്‍ നേരത്തെ
തന്നെ കണ്ടെത്തി
ചികിത്സിക്കുന്നതിനും,
രോഗബാധയെക്കുറിച്ചും
പ്രതിരോധത്തെ
സംബന്ധിച്ചുമുള്ള
അവബോധം ജനങ്ങളില്‍
എത്തിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കമോ;
(ബി)
വൈപ്പിന്‍
മണ്ഡലത്തില്‍ ഏതെല്ലാം
സ്ഥലങ്ങളില്‍ ജീവിതശൈലി
രോഗ ക്ലിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നു
എന്ന് വ്യക്തമാക്കാമോ?
ആരോഗ്യ
രംഗത്തെ അടിസ്ഥാനസൗകര്യവികസനം
3280.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ രംഗത്തെ
അടിസ്ഥാനസൗകര്യവികസനത്തിന്
മുന്‍കൈയെടുക്കുമോ
;വിശദമാക്കുമോ;
(ബി)
മെഡിക്കല്‍
കോളേജുകളിലും
സ്ത്രീകളുടെയും
കുട്ടികളുടെയും
ആശുപത്രിയിലും,ജില്ലാ
ആശുപത്രികളിലും
രോഗികള്‍, കിടക്ക
ലഭിക്കാതെ വെറും
തറയില്‍ കിടക്കുന്ന
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സാങ്കേതികമായി
തസ്തികകള്‍ക്ക്
അനുപാതമാണ് കിടക്കകള്‍
എങ്കിലും അത്യന്തം
പരിക്ഷീണരായ രോഗികള്‍
വെറും തറയില്‍
കിടക്കുന്ന
മനുഷ്യത്വരഹിതമായ അവസ്ഥ
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
രോഗ പരിശോധനാ
ടെസ്റ്റുകള്‍
നടത്തുന്നതിനുള്ള
സൗകര്യം, അത്യാഹിത
വിഭാഗത്തിനോട്
ചേര്‍ന്ന്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഏകീകൃത
പൊതുജനാരോഗ്യ നിയമം
3281.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുഴുവന്‍
പ്രാബല്യംവരുന്ന ഏകീകൃത
പൊതുജനാരോഗ്യനിയമം
നിലവിലുണ്ടോയെന്നറിയിക്കാമോ;
(ബി)
ഏകീകൃത
പൊതുജനാരോഗ്യനിയമം
നിലവിലില്ലാത്തതിനാല്‍
ഫീല്‍ഡ് സാങ്കേതിക
വിഭാഗം ജീവനക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ആയത്
വിശദമാക്കുമോ?
ജില്ലാ
ആശുപത്രികളില്‍ കാന്‍സര്‍
ചികിത്സാ കേന്ദ്രങ്ങള്‍
3282.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ ആശുപത്രികളില്‍
കാന്‍സര്‍ ചികിത്സാ
കേന്ദ്രങ്ങള്‍
തുടങ്ങണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഈ
ആവശ്യത്തിന്മേല്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
ജില്ലാ ആശുപത്രികളിലാണ്
കാന്‍സര്‍ ചികിത്സാ
കേന്ദ്രങ്ങള്‍
ആരംഭിക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
ആരോഗ്യവകുപ്പില്‍
നിലിവില്‍ കാന്‍സര്‍
ചികിത്സ വിദഗ്ദ്ധരുടെ
എത്ര തസ്തികയുണ്ട്;
പുതിയതായി കാന്‍സര്‍
ചികിത്സ വിദഗ്ദ്ധരുടെ
തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
ആരോഗ്യ
നയം
3283.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
രംഗത്തിന് പുതിയ
ദിശാമുഖം നല്കുന്ന
തരത്തില്‍ സമഗ്ര
ഇടപെടലിന് ആരോഗ്യ നയം
വിഭാവനം
ചെയ്യുന്നുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
ആരോഗ്യ മേഖല കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
ആവശ്യമായ ദീര്‍ഘകാല
ലക്ഷ്യങ്ങളും ഹ്രസ്വകാല
ലക്ഷ്യങ്ങളും നയത്തില്‍
മുന്നോട്ട്
വച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
സ്കൂള്‍
പ്രവേശനത്തിന്
വിദ്യാര്‍ത്ഥികള്‍
പ്രതിരോധ കുത്തിവയ്പ്
എടുത്തതായി
സാക്ഷ്യപ്പെടുത്തിയാല്‍
മാത്രം പ്രവേശനം
നല്കിയാല് മതിയെന്ന്
നിബന്ധന കൊണ്ടു
വരുവാന്‍
ആലോചിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ഡി)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകള്‍ക്ക്
പ്രവര്‍ത്തന
സ്വാതന്ത്ര്യം
നല്‍കുന്നതിനും അവയെ
സ്വയം ഭരണ
സ്ഥാപനങ്ങളാക്കുന്നതിനും
ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പെയിന്‍
ആന്റ് പാലിയേറ്റീവ്
ക്ലിനിക്കു്
3284.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2008
- ല്‍ നിലവില്‍വന്ന
പെയിന്‍ ആന്റ്
പാലിയേറ്റീവ് കെയര്‍
പോളിസി അനുസരിച്ച്
ഏതെല്ലാം മെഡിക്കല്‍
കോളേജുകളിലും ജില്ലാ
ആശുപത്രകളിലും,
താലൂക്ക്
ആശുപത്രികളിലും പെയിന്‍
ആന്റ് പാലിയേറ്റീവ്
ക്ലിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;വിശദമാക്കുമോ;
(ബി)
ഏറ്റവും
നല്ല രീതിയില്‍ പെയിന്‍
ആന്റ് പാലിയേറ്റീവ്
ക്ലിനിക്കുകള്‍
പ്രവര്‍ത്തിപ്പിക്കുന്ന
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍
ഇതുസംബന്ധിച്ച്
പ്രത്യേക വിഭാഗം
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പാലിയേറ്റീവ്
കെയര്‍ ആവശ്യമായ
രോഗികള്‍ക്ക്
മോര്‍ഫിന്‍ അടക്കമുള്ള
മരുന്നുകള്‍
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജുകളില്‍
സൗജന്യമായി വിതരണം
ചെയ്യുന്നുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടി
സ്വീകരിക്കുമോ?
അവയവദാനം
3285.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവിച്ചിരിക്കുന്നവരുടെ
അവയവദാനത്തിന്
സ്വീകര്‍ത്താവില്‍
നിന്നും മൂന്നരലക്ഷം
രൂപ ഫീസ്
ഈടാക്കുന്നതിന്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ; ഇത്
നേരത്തെ എത്ര
രൂപയായിരുന്നു
എന്നറിയിക്കാമോ;
(ബി)
ഇപ്രകാരം
ഉയര്‍ന്ന തുക
ഈടാക്കുന്നതിന് ആധാരമായ
വസ്തുതകള്‍
വിശദീകരിക്കാമോ;
(സി)
മാരക
വൃക്ക
രോഗങ്ങളില്പ്പെടുന്നവര്ക്ക്
ബന്ധുക്കളില്‍ നിന്ന്
വൃക്ക
സ്വീകരിക്കുന്നതിന് ഈ
നിബന്ധന വന്‍
സാമ്പത്തിക
പ്രയാസമുണ്ടാക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
അവയവമാറ്റ
ശസ്ത്രക്രിയ
3286.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവയവമാറ്റ
ശസ്ത്രക്രിയയ്ക്ക്
വിധേയരായവരെ
സംബന്ധിച്ച് നിലവിലുളള
പ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
അവയവമാറ്റ
ശസ്ത്രക്രിയയ്ക്ക്
വിധേയരായവര്‍ക്ക്
തുടര്‍ ചികിത്സയ്ക്ക്
പണമില്ലാതെ
ബുദ്ധിമുട്ടുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഇവര്‍ക്ക് നല്കുന്ന
ചികിത്സ സംബന്ധിച്ച
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ഡി)
തുടര്‍
ചികിത്സയ്ക്ക് ആവശ്യമായ
പണം അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സ്റ്റെന്റ്,
പേസ് മേക്കര്‍ എന്നിവ വിതരണം
ചെയ്ത കമ്പനികള്‍ക്ക്
നല്കുവാനുള്ള കുടിശ്ശിക
3287.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൃദ്രോഗികള്ക്കാവശ്യമായ
സ്റ്റെന്റ്, പേസ്
മേക്കര്‍ എന്നിവ
സര്‍ക്കാര്‍
ആശുപത്രികളിലും
മെഡിക്കല്‍
കോളേജുകളിലും വാങ്ങിയ
വകയില്‍ വിതരണം നടത്തിയ
കമ്പനികള്‍ക്ക്
സര്‍ക്കാര്‍
നല്കുവാനുള്ള തുക
കുടിശ്ശിക ആയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
എങ്കില്‍
കുടിശ്ശിക തുക വിതരണം
ചെയ്യാന്‍
വൈകുന്നതിനുള്ള
കാരണമെന്താണ്;
(സി)
കുടിശ്ശിക
വിതരണം ചെയ്യാത്ത പക്ഷം
മാര്‍ച്ച് ഒന്ന് മുതല്‍
ഈ ഉപകരണങ്ങള്‍
നല്‍കില്ലെന്ന് വിതരണ
കമ്പനികള്‍
അറിയിച്ചിട്ടുണ്ടോ;
ഒട്ടേറെ രോഗികളെ
ബുദ്ധിമുട്ടിലാക്കുന്ന
ഈ പ്രശ്നം
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്?
കുട്ടികളുടെ
നേത്രവൈകല്യങ്ങള്‍
കണ്ടെത്തല്‍
3288.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികളുടെ
നേത്രവൈകല്യങ്ങള്‍
നേരത്തേ കണ്ടെത്തി
പരിഹരിക്കാന്‍
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്ലാ സ്കൂള്‍
കുട്ടികളുടെയും നേത്ര
പരിശോധന വര്‍ഷത്തില്‍
ഒരിക്കലെങ്കിലും
നടത്തുന്നതിന് ആവശ്യമായ
ഒപ്പ്റ്റോമെട്രിസ്റ്റുകളുടെ
സേവനം
ഗ്രാമപ്രദേശങ്ങളില്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കാഴ്ചവൈകല്യങ്ങള്‍
കണ്ടെത്തുന്ന
കുട്ടികള്‍ക്ക് സൗജന്യ
ചികിത്സയും കണ്ണടയും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ട്രോമാകെയര്‍
സംവിധാനം
3289.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രോമാകെയര്‍
സംവിധാനത്തിന്റെ
അഭാവമാണ് റോഡപകടങ്ങള്‍
മൂലമുള്ള മരണസംഖ്യ
ഉയരുന്നതിന്
കാരണമെന്നത് പരിഗണിച്ച്
ജില്ലാ, താലൂക്ക്
ആശുപത്രി തലം വരെ
ട്രോമാ കെയര്‍ സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത പദ്ധതി
ഏതുഘട്ടത്തിലാണ്;
(ബി)
ആലപ്പുഴ,
കോഴിക്കോട് മെഡിക്കല്‍
കോളേജുകളില്‍
കേന്ദ്രപദ്ധതി
പ്രകാരമുള്ള ട്രോമാ
കെയര്‍-നാഷണല്‍ ഹൈവേ
സംവിധാനം
ആരംഭിച്ചിട്ടുണ്ടോ; ഈ
പദ്ധതിക്കായി
കേന്ദ്രത്തില്‍ നിന്നും
എന്ത് തുക ഇതിനകം
ലഭിച്ചു;വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
നാഷണല്‍ ഹൈവേകളില്‍
അപകട സാധ്യത കൂടിയ
പ്രദേശങ്ങള്‍
ഉള്‍ക്കൊള്ളിച്ചുകൊണ്ട്
ട്രോമാ കെയര്‍
സംവിധാനമുള്ള
ആംബുലന്‍സ് സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
;വ്യക്തമാക്കാമോ?
അവയവദാനത്തിലെ
വാണിജ്യ താല്പര്യം
3290.
ശ്രീ.ബി.സത്യന്
,,
വി. അബ്ദുറഹിമാന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരണാനന്തര
അവയവദാനം വഴി നിരവധി
ജീവനുകള്‍ രക്ഷിക്കാന്‍
സാധ്യമാകുമെന്നിരിക്കെ
ചില സ്വകാര്യ
ആശുപത്രികളുടെ
ദുരുദ്ദേശ്യം
വിവാദമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്
ജീവകാരുണ്യപരമായ
അവയവദാനത്തെ
പ്രതികൂലമായി ബാധിച്ചതു
കണക്കിലെടുത്ത് ഈ
രംഗത്ത് സുതാര്യത
കൊണ്ടുവരുന്നതിനായുളള
ഇടപെടലുകള്‍
വിശദമാക്കാമോ;
(സി)
അവയവദാനത്തിലെ
വാണിജ്യ താല്പര്യം
ഇല്ലാതാക്കണമെന്ന
ഹൈക്കോടതിയുടെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
അവയവ
കച്ചവടം
അവസാനിപ്പിക്കുന്നതിനോടൊപ്പം
അവയവദാനം
പ്രോത്സാഹിപ്പിക്കുന്നതിനുമായി
പുറപ്പെടുവിച്ച
മാര്‍ഗ്ഗരേഖ
അറിയിക്കാമോ?
പകര്‍ച്ചവ്യാധി
പ്രതിരോധ-നിയന്ത്രണ കര്‍മ്മ
പരിപാടി
3291.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധി
പ്രതിരോധ-നിയന്ത്രണ
കര്‍മ്മ പരിപാടി എന്ന
പേരില്‍ സ്ഥായിയായ
പ്രവര്‍ത്തനം ആരോഗ്യ
വകുപ്പ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരിപാടിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
വാര്‍ഡുതല
ആരോഗ്യ ശുചിത്വ
സമിതികളുടെ
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങളും
ശുചിത്വ
ബോധവത്ക്കരണവും
ഫലപ്രദമാണോ; ഇവരുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിനും
വിലയിരുത്തുന്നതിനും
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
ഇൗ
വര്‍ഷം
പകര്‍ച്ചപ്പനിയും
അതുമൂലമുള്ള മരണങ്ങളും
പരമാവധി
നിയന്ത്രിക്കുവാന്‍
പ്രതിരോധ നിയന്ത്രണ
കര്‍മ്മ പരിപാടിയിലൂടെ
കഴിയുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
ഹോട്ടലുകളിലേയും
ബേക്കറികളിലേയും
ഭക്ഷ്യോത്പന്നങ്ങളിലെ മായം
3292.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോട്ടലുകളിലേയും
ബേക്കറികളിലേയും
ഭക്ഷ്യോത്പന്നങ്ങളില്‍
ആരോഗ്യത്തിന്
ഹാനികരങ്ങളായ
മാരകവസ്തുക്കള്‍
കലര്‍ത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷത്തില്‍ എത്ര
കേസ്സുകള്‍ ഈയിനത്തില്‍
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
ഭക്ഷ്യോത്പന്നങ്ങളില്‍
മായം ചേര്‍ക്കുന്നത്
തടയാനും വിഷരഹിത ഭക്ഷണം
ലഭ്യമാക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ?
പൊതുജനാരോഗ്യ കേഡര്‍
3293.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോക്ടര്‍മാരുടെ
സംഘത്തെ ഉള്‍പ്പെടുത്തി
പൊതുജനാരോഗ്യ കേഡര്‍
രൂപീകരിക്കുന്നതിന്റെ
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ ;
(ബി)
പൊതുജനാരോഗ്യ
കേഡര്‍
രൂപീകരിക്കുമ്പോള്‍
ആരോഗ്യ വകുപ്പിലെ
ഏതെല്ലാം വിഭാഗങ്ങളെ
അതില്‍
ഉള്‍പ്പെടുത്തുമെന്ന്
അറിയിക്കാമോ?
അഭയം
പദ്ധതി
3294.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം
ആരോഗ്യരംഗം
കാര്യക്ഷമമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ജില്ലാ
ആശുപത്രികളില്‍
പാലിയേറ്റീവ്
കീമോതെറാപ്പി
നല്‍കുന്നതിനായി അഭയം
എന്ന പേരില്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മേജര്‍
തുറമുഖങ്ങള്‍ക്ക് കീഴിലുള്ള
ആശുപത്രികള്‍
3295.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
12 മേജര്‍
തുറമുഖങ്ങള്‍ക്ക്
കീഴിലുള്ള ആശുപത്രികള്‍
ഉന്നത ആരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തുന്നതിനുള്ള
കേന്ദ്ര പദ്ധതിയില്‍
കൊച്ചിന് പോര്‍ട്ട്
ട്രസ്റ്റ് ആശുപത്രി
ഉള്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
കേരളത്തിന് ദേശീയ
നിലവാരമുള്ള കിഡ്നി
ചികിത്സയ്ക്കുള്ള
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രിയോ, മെഡിക്കല്‍
ഹബ്ബോ ലഭിക്കുവാന്‍
സാധ്യതയുണ്ടോ; ഇതു
സംബന്ധിച്ച് കേന്ദ്ര
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ ?
ആരോഗ്യ
ജാഗ്രതാ പദ്ധതി
3296.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
ആരോഗ്യ ജാഗ്രതാ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആരോഗ്യ
ജാഗ്രതാ പദ്ധതിയുടെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
3297.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സ്വകാര്യ
ആശുപത്രികള്‍ക്ക്,
ചികിത്സ നടത്തിയ
ഇനത്തില്‍ എത്ര തുക
നല്‍കാനുണ്ടെന്ന്
ആശുപത്രികളുടെ പേരും
തുകയും സഹിതം
വ്യക്തമാക്കാമോ;
(ബി)
ഫണ്ട്
ലഭ്യമാകുന്നത്
വെെകുന്നു എന്ന
കാരണത്താല്‍ പ്രസ്തുത
പദ്ധതിയില്‍
അംഗങ്ങളായിട്ടുള്ള പല
സ്വകാര്യ ആശുപത്രികളും
പദ്ധതിയില്‍ നിന്നും
പിന്‍വാങ്ങുന്നതു മൂലം
രോഗികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പദ്ധതിയുമായി
സഹകരിക്കുന്ന പ്രധാന
സ്വകാര്യ ആശുപത്രികള്‍
ഏതെല്ലാമാണെന്നും
തുടര്‍ന്നും
പദ്ധതിയില്‍
നിലനിര്‍ത്തി ചികിത്സ
ലഭ്യമാക്കുന്നതിനും ചില
പ്രത്യേക ചികിത്സ
നടത്തുന്ന സ്വകാര്യ
ആശുപത്രികളടക്കം
കൂടുതല്‍ ആശുപത്രികളെ
പദ്ധതിയുടെ
ഭാഗമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഊരുമിത്രം
ആശ പദ്ധതി
3298.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസികളുടെ
ആരോഗ്യ പരിപാലനത്തിനായി
ആരംഭിച്ച ഊരുമിത്രം ആശ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഓരോ
പ്രദേശത്തും ഇതിന്റെ
മേല്‍നോട്ടം
വഹിക്കുന്നത്
ആരാണെന്നും
രോഗികള്‍ക്ക്
ചികിത്സയും മരുന്നും
എത്തിക്കുന്നതിന് ടി
പദ്ധതി എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദീകരിക്കാമോ?
കോക്ലിയാര്‍
ഇംപ്ലാന്റേഷന് ഉപകരണങ്ങള്‍
3299.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോക്ലിയാര്‍
ഇംപ്ലാന്റേഷന്
സര്‍ജറിക്കു വിധേയമായ
കുട്ടികള്‍
ഉപയോഗിക്കുന്ന
ഉപകരണങ്ങള്‍ക്ക്
മെയിന്റനന്‍സ്
റീപ്ലേയ്സ്മെന്റ്
ഉറപ്പുവരുത്തുമോ;
വിശദമാക്കുമോ;
(ബി)
കാലാവധി
അവസാനിക്കുന്ന എല്ലാ
മെഷീനുകള്‍ക്കും
അപ്ഗ്രഡേഷനും
റീപ്ലേസ്മെന്റും
നടത്തുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സര്‍ക്കാര്‍
പദ്ധതിയായ 'ശ്രുതി
തരംഗം' വഴിയല്ലാതെ
സര്‍ജറി നടത്തിയ
കുട്ടികള്‍
ഉപയോഗിക്കുന്ന
ഉപകരണങ്ങള്‍ക്കും
മെയിന്റനന്‍സ്
റീപ്ലേയ്സ്മെന്റിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കോക്ലിയാര്‍
ഇംപ്ലാന്റേഷനും അനുബന്ധ
ഉപകരണങ്ങള്‍ക്കും
കുറഞ്ഞ പ്രീമിയത്തില്‍
ഇന്‍ഷ്വറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഈ
മേഖലയില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചെന്നും
അവയുമായി ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോയെന്നും
വിശദമാക്കുമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ കമ്പ്യുട്ടര്‍
സേവനം
3300.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയിലുള്ള എല്ലാ
അലോപ്പതി
ആശുപത്രികളിലും
കമ്പ്യുട്ടര്‍
സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍
ഇതിനായുള്ള നടപടി ഏത്
ഘട്ടത്തിലാണ്;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍ ചികിത്സ
നടത്തുന്നവരുടെ
ചികിത്സാവിവരങ്ങള്‍
കമ്പ്യുട്ടറില്‍
സൂക്ഷിക്കുന്ന പദ്ധതി
ജില്ലാ ആശുപത്രികളിലും
താലൂക്ക്
ആശുപത്രികളിലും
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്നത്തേയ്ക്ക് ഇത്
നടപ്പിലാക്കുവാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്ന്
വ്യക്തമാക്കുമോ?
ആര്‍ദ്രം
പദ്ധതി
3301.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
എറണാകുളം ജില്ലയില്‍
എത്ര ആരോഗ്യ
കേന്ദ്രങ്ങള്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ
;
(ബി)
പുതുതായി
എത്ര കുടുംബാരോഗ്യ
കേന്ദ്രങ്ങളാണ്
തുടങ്ങാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ ;
(സി)
കോതമംഗലം
മണ്ഡലത്തില്‍
ഏതെങ്കിലും
ആരോഗ്യകേന്ദ്രത്തെ
കുടുംബാരോഗ്യ
കേന്ദ്രമാക്കി
മാറ്റുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കാമോ ;
(ഡി)
ഇതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആര്‍ദ്രം
പദ്ധതി
3302.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര ജില്ലാ
ആശുപത്രിയില്‍, ജില്ലാ
ആശുപത്രിക്കനുസൃതമായി
തസ്തികകള്‍ സൃഷ്ടിച്ച്,
നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
ആശുപത്രിയെ ജില്ലാ
ആശുപത്രി നിലവാരത്തില്‍
ഉയര്‍ത്തുന്നതിന്
ആരോഗ്യ വകുപ്പ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
സ്വീകരിച്ച നടപടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ?
മലപ്പുറം
നിയോജക മണ്ഡലത്തിലെ ആര്‍ദ്രം
പദ്ധതി
3303.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം നിയോജക
മണ്ഡലത്തില്‍ ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സര്‍ക്കാര്‍
ആശുപത്രികള്‍
ഏതെല്ലാമാണ്;
(ബി)
രോഗികള്‍ക്ക്
ഏറെ പ്രയോജനകരമായ
പ്രസ്തുത പദ്ധതി
പ്രകാരം ഈ
ആശുപത്രികളില്‍
ആവശ്യമായ
ഡോക്ടര്‍മാരുടെയും
മറ്റു പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും തസ്തിക
നിലവിലുണ്ടോ;ഏതെങ്കിലും
ആശുപത്രികളില്‍
ഒഴിവുകള്‍ നിലവിലുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഒരോ
ആശുപത്രികളിലും
സ്റ്റാഫ് പാറ്റേണ്‍
അനുസരിച്ച് ജീവനക്കാരെ
നിയമിക്കുന്നതിനും
ഒഴിവുകള്‍
നികത്തുന്നതിനും സത്വര
നടപടികള്‍
സ്വീകരിക്കുമോ?
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
മിനിസ്റ്റീരിയല്‍ വിഭാഗത്തിന്
പുതിയ തസ്തികകള്‍
3304.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
ആരോഗ്യ വകുപ്പിലെ
മിനിസ്റ്റീരിയല്‍
വിഭാഗത്തിന് പുതിയ
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
മിനിസ്റ്റീരിയല്‍
സ്റ്റാഫിലെ
സൂപ്പര്‍വൈസറി
തസ്തികകള്‍
സൃഷ്ടിക്കാത്തത് മൂലം
ആര്‍ദ്രം
പദ്ധതിനടത്തിപ്പ്
ബുദ്ധിമുട്ടിലായത്
പരിഗണിച്ച്
മിനിസ്റ്റീരിയല്‍
വിഭാഗത്തിന് പുതിയ
തസ്തികകള്‍
സൃഷ്ടിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വര്‍ക്കല
മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി
3305.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി
നടപ്പിലാക്കുന്നതിന്
വര്‍ക്കല മണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
പ്രൈമറി ഹെല്‍ത്ത്
സെന്ററുകള്‍
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ആര്‍ദ്രം
പദ്ധതി
ആരംഭിച്ചിട്ടുള്ള
ആശുപത്രികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ;
(സി)
ആര്‍ദ്രം
പദ്ധതി
നടപ്പിലാക്കിയിട്ടുള്ള
ആശുപത്രികളില്‍ നിന്നും
കൂടുതലായി എന്തെല്ലാം
സേവനങ്ങളാണ്
ജനങ്ങള്‍ക്ക്
ലഭിക്കുന്നത് എന്ന്
അറിയിക്കുമോ?
മാവേലിക്കര
ആയുര്‍വേദ ആശുപത്രിയെ
ആധുനികവത്കരിക്കാന്‍ നടപടി
3306.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആയുര്‍വേദ
ആശുപത്രികളുടെ ഭൗതിക
സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിച്ച്
പൊതുജനോപകാരപ്രദമാക്കുവാനായി
ഇവയെ ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
മാവേലിക്കര
ആയുര്‍വേദ ആശുപത്രിയെ
ആധുനികവത്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയെ ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ ആര്‍ദ്രം പദ്ധതി
3307.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കോഴിക്കോട്
ജില്ലയിലെ വിവിധ
ആരോഗ്യസ്ഥാപനങ്ങളില്‍
പുതുതായി എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ജില്ലയിലെ
ഏതെല്ലാം
ആശുപത്രികളിലാണ്
ആര്‍ദ്രം പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
ആശുപത്രികളില്‍ ഇതിനകം
നടപ്പിലാക്കിയ
പരിപാടികള്‍/പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
രോഗികളെ സ്വകാര്യ
ലാബുകളിലേക്ക്
പറഞ്ഞുവിടുന്നുവെന്ന പരാതി
3308.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
ചികിത്സ തേടുന്ന
രോഗികളുടെ രക്തം
മുതലായവ
പരിശോധിക്കുന്നതിനുള്ള
സംവിധാനം മെഡിക്കല്‍
കോളേജിലുണ്ടോ;
(ബി)
എന്നാല്‍
പല ഡോക്ടര്‍മാരും
ജീവനക്കാരും നിർദ്ധനരായ
രോഗികളെ സമീപത്തുള്ള
സ്വകാര്യ ലാബുകളിലേക്ക്
പരിശോധനയ്ക്ക്
പറഞ്ഞുവിടുന്നുവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
ഡോക്ടര്‍മാര്‍ക്കും,
ജീവനക്കാര്‍ക്കുമെതിരെ
നടപടി സ്വീകരിക്കുവാന്‍
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
എന്താണ്?
മെഡിക്കല്‍
കോളേജുകളെ ലോകോത്തര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് പദ്ധതി
3309.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
മെഡിക്കല്‍ കോളേജുകളെ
ലോകോത്തര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് ഈ
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിന്റെ
ഭാഗമായി ഏതൊക്കെ ആധുനിക
ഉപകരണങ്ങളും
സൗകര്യങ്ങളുമാണ് ഇതിനകം
മെഡിക്കല്‍
കോളേജുകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
മെഡിക്കല്‍
കോളേജുകളുടെ സമഗ്ര
വികസനം ലക്ഷ്യമാക്കി
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
2018-19 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കോടി
രൂപയാണ്
വകയിരുത്തിയിട്ടുള്ളത്?
മെഡിക്കല്‍
കോളേജുകളില്‍ ഫാക്കല്‍റ്റി
ഡോക്ടര്‍മാരുടെ കുറവ്
3310.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളില്‍
ഫാക്കല്‍റ്റി
ഡോക്ടര്‍മാരുടെ കുറവ്
മൂലം കഴിഞ്ഞവര്‍ഷം എത്ര
ശസ്ത്രക്രിയകള്‍
മാറ്റിവച്ചിട്ടുണ്ടെന്നും
എത്രയെണ്ണം റദ്ദ്
ചെയ്യേണ്ടി
വന്നിട്ടുണ്ടെന്നും
അറിയിക്കാമോ;വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഫാക്കല്‍റ്റി
ഡോക്ടര്‍മാരുടെ കുറവ്
കാരണം മെഡിക്കല്‍
വിദ്യാര്‍ത്ഥികള്‍
അനസ്തേഷ്യ സേവനം
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മെഡിക്കല്‍
വിദ്യാര്‍ത്ഥികള്‍
അനസ്തേഷ്യ നല്‍കുന്നത്
കാരണം അനസ്തേഷ്യയുമായി
ബന്ധപ്പെട്ട അപകട
സാധ്യതകളോ അനസ്തേഷ്യാ
സമയത്തുള്ള മരണങ്ങളോ
അധികമാകുന്നതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
മെഡിക്കല്‍ കോളേജ്
ആശുപത്രികളുടെ വികസനം
3311.
ശ്രീ.ജെയിംസ്
മാത്യു
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ബാബു
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ് ആശുപത്രികളെ
എയിംസ് മാതൃകയില്‍
വികസിപ്പിക്കാന്‍ ഈ
സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ആധുനിക
ഉപകരണങ്ങളും മികച്ച
പശ്ചാത്തല
സൗകര്യവുമൊരുക്കി ഇവയെ
ലോകോത്തര
നിലവാരത്തിലേക്കുയര്‍ത്താനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
മെഡിക്കല്‍
കോളേജ് ആശുപത്രികളിലെ
തിരക്ക് കണക്കിലെടുത്ത്
രോഗി ഡോക്ടര്‍ ബന്ധം
മെച്ചപ്പെടുത്താനും
ദീര്‍ഘമായ കാത്തിരിപ്പു
സമയം കുറയ്ക്കുന്നതിനും
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ?
താലൂക്ക് ആശുപത്രികളായി
ഉയര്‍ത്തിയ കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററുകള്‍
3312.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
സി.എച്ച്.സി -കളെ
ഈയടുത്തകാലത്തായി
താലൂക്ക് ആശുപത്രികളായി
ഉയര്‍ത്തിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
ആശുപത്രികള്‍ ഇപ്പോള്‍
ഏത് ഭരണസമിതിയുടെ
കീഴിലാണെന്നും താലൂക്ക്
ആശുപത്രിയായി
മാറ്റപ്പെട്ടതോടെ
ഉണ്ടാകാന്‍ പോകുന്ന
മാറ്റങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തപ്പെട്ട
സി.എച്ച്.സി -കളില്‍
ഇപ്പോഴുള്ള അടിസ്ഥാന
സൗകര്യങ്ങളും
സംവിധാനങ്ങളും സ്റ്റാഫ്
പാറ്റേണും എന്താണെന്നും
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തപ്പെട്ട
സാഹചര്യത്തില്‍ ഈ
കാര്യങ്ങളില്‍
ഉണ്ടാക്കാനുദ്ദേശിക്കുന്ന
മാറ്റങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
സി.എച്ച്.സി
-കള്‍ താലൂക്ക്
ആശുപത്രികളാക്കിയതിനെ
തുടര്‍ന്ന് ഉണ്ടാകുന്ന
അധികച്ചെലവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ?
ഒഫ്താല്‍മിക് അസിസ്റ്റന്റ്
തസ്തിക
3313.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളില്‍
ഒഫ്താല്‍മിക്
അസിസ്റ്റന്റ് തസ്തിക
നിലവിലുണ്ടോ എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇല്ലെങ്കില്‍,
നേത്ര ചികിത്സാരംഗത്ത്
ഒഫ്താല്‍മിക്
അസിസ്റ്റന്റിന്റെ
പ്രാധാന്യം
കണക്കിലെടുത്ത്
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളില്‍ ഈ
തസ്തിക സൃഷ്ടിക്കുന്ന
കാര്യം പരിഗണിക്കുമോ
എന്ന് വ്യക്തമാക്കാമോ?
പി.എച്ച്.സി
- കളും താലൂക്കാശുപത്രികളും
ഉന്നതനിലവാരത്തില്‍
ഉയര്‍ത്തുമെന്ന പ്രഖ്യാപനം
3314.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എച്ച്.സി
- കളും
താലൂക്കാശുപത്രികളും
ഉന്നത നിലവാരത്തില്‍
ഉയര്‍ത്തുമെന്ന്
പ്രഖ്യാപനം
ഉണ്ടായിരുന്നോ;
എന്തൊക്കെ
സൗകര്യങ്ങളാണ് പുതുതായി
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
ഇതിനനുസരിച്ച് പുതിയ
തസ്തികകള്‍ നിലവില്‍
വരുമോ;
(ബി)
എത്ര
വര്‍ഷം കൊണ്ട് പദ്ധതി
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
ഇതിന്റെ ഭാഗമായി
എന്തൊക്കെ പ്രാരംഭ
നടപടികളാണ്
ആരംഭിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ.എച്ച്.ആര്.ഡബ്ല്യു.എസ്
-മായി ബന്ധപ്പെട്ടുള്ള പേ
വാര്‍ഡ് ബ്ലോക്കുകള്‍
3315.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
കെ.എച്ച്.ആര്.ഡബ്ല്യു.എസ്
-മായി ബന്ധപ്പെട്ട് പേ
വാര്‍ഡ് ബ്ലോക്കുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
നിശ്ചിത
കാലാവധി
സൂചിപ്പിച്ചുകൊണ്ടുള്ള
വ്യവസ്ഥ പ്രകാരമാണോ
അനുബന്ധ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
കാലാവധി
പൂര്‍ത്തീകരിച്ചശേഷം ഈ
സ്ഥാപനത്തിന്റെ തുടര്‍
പ്രവ്രത്തനം
നടത്തുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നടപടിക്രമങ്ങള്‍
അനിവാര്യമാണോ;
(ഡി)
കാലാവധി
പൂര്‍ത്തീകരണത്തിനുശേഷം
അനുബന്ധ
കെ.എച്ച്.ആര്.ഡബ്ല്യു.എസ്.
പേ വാര്‍ഡ്
ബ്ലോക്കുകളുടെ ആവശ്യകത
ബന്ധപ്പെട്ട ആശുപത്രി
വികസനം
സാധ്യമാക്കുന്നില്ലായെങ്കില്
ഈ ആസ്തികള്‍
തിരിച്ചെടുക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
വിശദമാക്കാമോ?
ജീവിതശൈലി
രോഗങ്ങള്‍
3316.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എച്ച്.സി.കള്‍
സി.എച്ച്.സി.കള്‍
താലൂക്ക് ആശുപത്രികള്‍
എന്നീ
ആരോഗ്യസ്ഥാപനങ്ങളില്‍
ജീവിതശൈലി രോഗങ്ങള്‍
ചികിത്സിക്കുന്നതിനാവശ്യമായ
എന്തെല്ലാം
സൗകര്യങ്ങള്‍ ആണ്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
ഡോക്ടര്‍മാര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
സ്വീകരിക്കുമോ?
ഡയാലിസിസ്
യൂണിറ്റുകള്‍
3317.
ശ്രീ.കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാധാരണക്കാരായ
വൃക്ക രോഗികള്‍ക്ക്
മികച്ച ചികിത്സാസഹായം
ഒരുക്കുന്നതിന്
താലൂക്ക്/ജനറല്‍
ആശുപത്രികളില്‍
ആരംഭിച്ച ഡയാലിസിസ്
യൂണിറ്റുകള്‍
സാമ്പത്തിക പ്രതിസന്ധി
കാരണം
അടച്ചുപൂട്ടുന്നുവെന്നത്
വസ്തുതയാണോ;
വ്യക്തമാക്കുമോ;
(ബി)
വമ്പിച്ച
ബാധ്യത വന്നതിനാല്‍ പല
ആശുപത്രികളിലെയും
പ്രസ്തുത
യൂണിറ്റുകള്‍ക്ക്
പ്രവര്‍ത്തിക്കുവാന്‍
കഴിയാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോയെന്നറിയിക്കുമോ;
താലൂക്ക് ആശുപത്രികളിലെ
ഡയാലിസിസ്
യൂണിറ്റുകളുടെ
പ്രവര്‍ത്തനത്തിനുള്ള
തുക എപ്രകാരമാണ്
കണ്ടെത്തുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ആവശ്യത്തിന് രോഗികളില്‍
നിന്നും എന്തെങ്കിലും
തുക ഈടാക്കുന്നുണ്ടോ;
പ്രസ്തുത തുക ഡയാലിസിസ്
യൂണിറ്റുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
മതിയാകുന്നതാണോയെന്നറിയിക്കുമോ;
(ഡി)
അല്ലെങ്കില്‍
പ്രസ്തുത
യൂണിറ്റുകള്‍ക്ക്
മാത്രമായി പ്രത്യേക
കോര്‍പ്പസ് ഫണ്ട്
രൂപീകരിക്കുന്ന കാര്യം
അടിയന്തരമായി
പരിഗണിക്കുമോ?
പഴയങ്ങാടി
താലൂക്കാശുപത്രി കെട്ടിട
നിര്‍മ്മാണം
3318.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ കല്യാശ്ശേരി
മണ്ഡലത്തിലെ ഭരണാനുമതി
ലഭിച്ച പഴയങ്ങാടി
താലൂക്കാശുപത്രി
കെട്ടിട നിര്‍മ്മാണ
പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയും;
വിശദാംശം നല്‍കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തുന്ന ആശുപത്രികള്‍
3319.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
2018-19- ല്‍ പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തുന്ന
ആശുപത്രികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2017-18
-ല്‍ അനുവദിച്ച ടി
മണ്ഡലത്തിലെ പ്രാഥമിക
ആരോഗ്യകേന്ദ്രത്തിന്റെ
വര്‍ക്കുകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇതിന് ചെലവായ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
2017-18-ല്‍
അനുവദിച്ച പരണിയം
പ്രാഥമിക
ആരോഗ്യകേന്ദ്രത്തിന്
കൂടുതല്‍ വികസന
പ്രവര്‍ത്തനത്തിന്
2018-19- ല്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
മങ്കട സി.എച്ച്.സി. യുടെ
കെട്ടിട നിർമാണം
3320.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
കെട്ടിട നിര്‍മ്മാണം
നടക്കുന്ന മങ്കട
സി.എച്ച്.സി - യുടെ
നിലവിലെ പുരോഗതി
വിശദമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണം വേഗത്തില്‍
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(സി)
കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തിയാകുന്ന
മുറയ്ക്ക് മറ്റ്
സൗകര്യങ്ങള്‍
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
മങ്കട
സി എച്ച് സി
3321.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
സി എച്ച് സി
സ്ററാന്റേര്ഡൈസേഷന്
ആക്കുന്നതിന്റെ ഭാഗമായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ് ;
(ബി)
മങ്കട
മണ്ഡലത്തിലെ മങ്കട
ഗ്രാമപഞ്ചായത്തില്‍
ഹോമിയോപ്പതി ആശുപത്രി
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കാമോ
?
തലശ്ശേരി
ജനറല്‍ ഹോസ്പിറ്റല്‍
തീയേറ്റര്‍ കോംപ്ലക്സ്
3322.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
2016-17
വര്‍ഷത്തെ
എം.എല്‍.എ-യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
തലശ്ശേരി ജനറല്‍
ഹോസ്പിറ്റലില്‍
തീയേറ്റര്‍ കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി
ലഭ്യമായിരുന്ന
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ ആശുപത്രികളില്‍
അടിസ്ഥാന സൗകര്യ വികസനം
3323.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വര്‍ക്കല
മണ്ഡലത്തിലെ
ആശുപത്രികളില്‍
അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ആശുപത്രിക്കും
(ഹെല്‍ത്ത് സെന്ററുകള്‍
ഉള്‍പ്പെടെ) എത്ര
രൂപയുടെ ഫണ്ട് വീതം
അനുവദിച്ചിട്ടുണ്ടെന്ന
വിവരം പ്രത്യേകമായി
വിശദീകരിക്കാമോ;
(സി)
വര്‍ക്കല
മണ്ഡലത്തിലെ
ആശുപത്രികളില്‍
എന്‍.എച്ച്.എം. മുഖേന
അടിസ്ഥാന സൗകര്യ
വികസത്തിനായി എത്ര
ഫണ്ട് അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലാ ആശുപത്രിയിലെ
ട്രോമാകെയര്‍ യൂണിറ്റ്
3324.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലാ ആശുപത്രിയിലെ
ട്രോമാകെയര്‍
യൂണിറ്റിന്റെ
നിര്‍മ്മാണ പ്രവര്‍ത്തന
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ; യൂണിറ്റ്
എന്നത്തേക്ക്
പ്രവര്ത്തക്ഷമമാകുമെന്ന്
അറിയിക്കാമോ?
ഗാന്ധിഗ്രാം
ത്വക്ക് രോഗാശുപത്രി
3325.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയില്‍
ഹ്യൂമന്‍ റിസോഴ്സ്
ഡെവലപ്മെന്റ്
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്(Face
ll) സ്ഥാപിക്കുന്നതിന്
പുതുക്കിയ ഭരണാനുമതി
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയിന്മേല് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
പുതുക്കിയ
ഭരണാനുമതി
നല്‍കുന്നതിനും
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
രണ്ടാം ഘട്ട
നിര്‍മ്മാണം
ആരംഭിക്കുന്നതിനും
ആവശ്യമായ സത്വര
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ ?
പരപ്പനങ്ങാടി
ഗവ. ഫിഷറീസ് ആശുപത്രിയില്‍
കിടത്തി ചികിത്സ
T 3326.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരൂരങ്ങാടി
മണ്ഡലത്തിലെ
പരപ്പനങ്ങാടി ഗവ.
ഫിഷറീസ് ആശുപത്രിയില്‍
കിടത്തി
ചികിത്സയ്ക്കുള്ള എല്ലാ
സൗകര്യങ്ങളും
നിലവിലുണ്ടെങ്കിലും
നാളിതുവരെയും അത്
അനുവദിക്കാതിരുന്നതിനുള്ള
കാരണം എന്താണ്;
(ബി)
ഇത്
സംബന്ധിച്ച് എം. എൽ.എ.
നല്കിയ നിവേദനത്തില്‍
എന്തെല്ലാം നടപടികള്‍
ഏതെല്ലാം തീയതികളില്‍
സ്വീകരിച്ചു എന്നതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ?
മണ്ണാര്‍ക്കാട്
മണ്ഡലത്തിലെ കുടുംബാരോഗ്യ
കേന്ദ്രം
3327.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
നിയോജക മണ്ഡലത്തില്‍
ഏത് പ്രാഥമികാരോഗ്യ
കേന്ദ്രത്തെയാണ്
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തുവാനായി
ശിപാര്‍ശ
നല്‍കിയിട്ടുള്ളത്;
(ബി)
ഇതിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍ കാത്ത്
ലാബ്
3328.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
കാത്ത് ലാബ്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏതു
വര്‍ഷത്തില്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
2017-18-ല്‍
ഏതെല്ലാം
ആശുപത്രികളിലാണ് കാത്ത്
ലാബ്
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കാത്ത്
ലാബ്
ആരംഭിക്കുന്നതിനായി ഓരോ
ആശുപത്രിയിലും എത്ര
കോടി രൂപ ആണ്
അനുവദിച്ചതെന്ന്
വിശദീകരിക്കാമോ;
(ഡി)
ജനറല്‍
അശുപത്രിയില്‍ കാത്ത്
ലാബ്
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ;
(ഇ)
2018-19-സാമ്പത്തിക
വര്‍ഷത്തില്‍ ഏതൊക്കെ
സ്ഥലത്താണ് കാത്ത് ലാബ്
ആരംഭിക്കുന്നത്; അതില്‍
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രി
ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സൈക്കോ
സോഷ്യല്‍ കൗണ്‍സിലര്‍മാര്‍
3329.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്ക്കുളുകളില്‍
പ്രവര്‍ത്തിക്കുന്ന
സൈക്കോ സോഷ്യല്‍
കൗണ്‍സിലര്‍മാര്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
അടിസ്ഥാന വിദ്യാഭ്യാസ
യോഗ്യതയെന്തെന്ന്
അറിയിക്കാമോ:
(ബി)
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുള്ള
കരാര്‍/ ദിവസ വേതന
ജീവനക്കാരുടെ വേതനം
സംബന്ധിച്ച് GO(P)No.
28/2016/Fin dtd
26.02.2016 പ്രകാരം
ഇവര്‍ ഏത്
കാറ്റഗറിയിലാണ്
ന്യായമായും
ഉള്പ്പെടേണ്ടതെന്ന്
അറിയിക്കാമോ;
(സി)
ഇവരെ
26.02.2016ലെ GO(P)No.
28/2016/Fin ഉത്തരവിലെ
കാറ്റഗറി III -ല്‍
ഉള്‍പ്പെടുത്തണമെന്ന്
ആവശ്യപ്പെട്ട്
വകുപ്പില്‍ നിന്നും
കത്ത് നല്‍കിയതിന്റെ
അടിസ്ഥാനമെന്തെന്ന്
അറിയിക്കുമോ;
(ഡി)
ഇവരുടെ
തസ്തികയുടെ അടിസ്ഥാന
വിദ്യാഭ്യാസ യോഗ്യത
മാനദണ്ഡമാക്കിയുള്ള
കാറ്റഗറിയില്‍ ഇവരെ
ഉള്‍പ്പെടുത്തുന്നതിന്
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ ;
(ഇ)
എന്നത്തേക്ക് ഇത്
നടപ്പിലാക്കുമെന്ന്
അറിയിക്കാമോ?
മുടങ്ങിയ
ശമ്പളം വിതരണം ചെയ്യാന്‍
നടപടി
3330.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിന് കീഴിലുള്ള
സ്റ്റേറ്റ്
ന്യൂട്രീഷ്യന്‍
ബ്യൂറോയിലെ
ജീവനക്കാരുടെ ശമ്പളം
ആറുമാസമായി
മുടങ്ങിയിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അതിനുള്ള കാരണം
എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കുടിശ്ശിക
സഹിതമുള്ള ശമ്പളം
വിതരണം ചെയ്യുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളില്‍ കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന നേഴ്സുമാരുടെ വേതനം
3331.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ആശുപത്രികളില്‍ കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന
നേഴ്സുമാര്‍ക്ക് കുറഞ്ഞ
വേതനം
നിഷേധിച്ചിട്ടുണ്ടോ;
(ബി)
സ്വകാര്യ
മേഖലയിലെ
നേഴ്സുമാര്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
കുറഞ്ഞ വേതനം
സര്‍ക്കാര്‍
ആശുപത്രികളിലെ കരാര്‍
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന
നേഴ്സുമാര്‍ക്കും
നല്‍കുമോ;
വ്യക്തമാക്കുമോ;
(സി)
കരാര്‍
അടിസ്ഥാനത്തില്‍
ജോലിചെയ്യുന്നവര്‍ക്ക്
ഏത് വിധേനയാണ് ശമ്പളം
കണ്ടെത്തുന്നത്;
ആശുപത്രി വികസനഫണ്ടിനെ
മാത്രം ആശ്രയിച്ച്
ഇവര്‍ക്ക് ശമ്പളം
നല്കുവാന് കഴിയുമോ;
(ഡി)
കരാര്‍
ജീവനക്കാരുടെ
ശമ്പളവര്‍ദ്ധന
നടപ്പിലാക്കുമ്പോള്‍
ജില്ലാ
ആശുപത്രികളിലെയും,
മെഡിക്കല്‍
കോളേജുകളിലെയും വിവിധ
സേവനങ്ങള്‍ക്കുളള
നിരക്ക്
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആരോഗ്യവകുപ്പ്
ജീവനക്കാര്‍ക്ക് മതിയായ ജോലി
സംരക്ഷണം
3332.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മീസില്‍സ്
റൂബെല്ല വാക്സിന്
എടുക്കുന്നതിനും, മന്ത്
രോഗപ്രതിരോധ ഗുളിക
ഉള്‍പ്പെടെയുള്ളവ
വിതരണം ചെയ്യുന്നതിനും
ഭവന സന്ദര്‍ശനം
നടത്തുന്ന
ആരോഗ്യവകുപ്പ്
ജീവനക്കാരെ
മര്‍ദ്ദിക്കുകയും
അപമാനിക്കുകയും ചെയ്ത
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
ഇത്തരം
സംഭവങ്ങള്‍ക്ക്
ഉത്തരവാദികളായവര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടോ;
(സി)
ജീവനക്കാര്‍ക്ക്
മതിയായ ജോലി
സംരക്ഷണവും, സുരക്ഷയും
ഉറപ്പ് വരുത്തുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വര്‍ക്കല
മണ്ഡലത്തിലെ ആരോഗ്യ
കേന്ദ്രങ്ങളില്‍ ഒഴിവുള്ള
തസ്തികകളുടെ എണ്ണം .
3333.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജകമണ്ഡലത്തിലെ
ആരോഗ്യ കേന്ദ്രങ്ങളില്‍
നിലവിലുള്ള
ജീവനക്കാരുടെ എണ്ണവും
ഒഴിവുള്ള തസ്തികകളുടെ
എണ്ണവും കാറ്റഗറി
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഒഴിവുള്ള
തസ്തികകള്‍ ഏതു തീയതി
മുതലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ ?
തൊടുപുഴ
ജില്ലാ ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ ഒഴിവു
നികത്താന്‍ നടപടി
3334.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
ജില്ലാ ആശുപത്രിയിലെ
ഡോക്ടര്‍മാരുടെ ഒഴിവുകൾ
നികത്തുന്ന
തിലേയ്ക്കായി അധിക
സാമ്പത്തിക ബാധ്യത
ഇല്ലാതെ തസ്തികകള്‍
അനുവദിക്കുന്നതു
സംബന്ധിച്ച
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ജറി,
മെഡിസിന് എന്നീ
തസ്തികകളില്‍
ഡോക്ടര്‍മാരുടെ ഒഴിവ്
ഉടന്‍ നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
ഒഴിവുകള്‍
3335.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ആരോഗ്യവകുപ്പില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര തസ്തികകള്‍
ഒഴിഞ്ഞു
കിടക്കുന്നുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ -I ല്‍
നിന്നും ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികയിലേയ്ക്ക്
യഥാസമയം സ്ഥാനക്കയറ്റം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നില്ലെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്താണ് ഈ
കാലതാമസത്തിന് കാരണം;
(സി)
സ്ഥാനക്കയറ്റം
നല്കുന്നതുമൂലമുണ്ടാകുന്ന
ഒഴിവുകളില്‍ നിലവിലെ
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ യഥാസമയം
ഒഴിവുകള്‍
നികത്താത്തതുമൂലം
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവസരം
നഷ്ടപ്പെടാതിരിക്കുന്നതിന്
ആരോഗ്യവകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
ആശുപത്രികളില്‍
സീനിയര്‍ ലേ സെക്രട്ടറി
തസ്തിക
3336.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ഞൂറ്
കിടക്കകളുള്ള
താലൂക്ക്/ജില്ലാ
ആശുപത്രികളില്‍
സീനിയര്‍ ലേ സെക്രട്ടറി
തസ്തിക അനിവാര്യമാണോ;
(ബി)
എങ്കില്‍
പ്രസ്തുത
ആശുപത്രികളില്‍ ഈ
തസ്തിക സൃഷ്ടിക്കുന്ന
കാര്യം പരിഗണിക്കുമോ?
ആരോഗ്യവകുപ്പിന്
കീഴില്‍ പി.എസ്.സി വഴി
അല്ലാതെയുളള നിയമനങ്ങള്‍
3337.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്
കീഴില്‍ പി.എസ്.സി വഴി
അല്ലാതെയുളള
നിയമനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ശേഷം ആരോഗ്യവകുപ്പിന്റെ
കീഴില്‍ ഇത്തരത്തില്‍
നിയമനം നടന്ന ഓഫീസുകള്‍
ഏതെല്ലാമെന്നും നിയമനം
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
എംപ്ലോയ്മെന്റ്
വഴി നടന്ന നിയമനങ്ങള്‍
എത്രയെന്ന്
അറിയിക്കാമോ;
(ഡി)
കോണ്‍ട്രാക്ട്
നിയമനങ്ങള്‍
എത്രയെന്നും ദിവസവേതന
നിയമനങ്ങള്‍
എത്രയെന്നും
അറിയിക്കുമോ;
(ഇ)
ഈ
നിയമനങ്ങളില്‍ സംവരണം
പാലിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(എഫ്)
സംവരണം
പാലിച്ചിട്ടില്ലെങ്കില്‍
അത് പരിഹരിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യവകുപ്പിലെ
സ്റ്റാഫ് പാറ്റേണ്‍
3338.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
നിലവില്‍ 1961 ലെ
സ്റ്റാഫ് പാറ്റേണാണോ
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
ജനസംഖ്യാവര്‍ദ്ധനവിന്
ആനുപാതികമായി ആരോഗ്യ
സ്ഥാപനങ്ങളില്‍ ഒ.പി
യുടെയും, ഐ.പി. യുടെയും
എണ്ണത്തിലുണ്ടായ
വര്‍ദ്ധനവിന്
ആനുപാതികമായി
ജീവനക്കാരെ
നിയമിക്കാത്തത് കൊണ്ട്
രോഗികള്‍ക്ക് ചികിത്സാ
സൗകര്യം
ലഭ്യമാക്കുവാന്‍
കഴിയുന്നില്ലായെന്നത്
വസ്തുതയല്ലേ;
വ്യക്തമാക്കുമോ ;
(സി)
സീനിയോറിറ്റി
ലിസ്റ്റ് തയ്യാറാക്കി
ഡി.പി.സി.
കൂടാത്തതിനാല്‍
അര്‍ഹമായ
ഉദ്യോഗക്കയറ്റം
ലഭിക്കാതെ
ഹെൽത്ത്സര്വ്വീസില്
നിന്നും ജീവനക്കാര്‍
വിരമിക്കേണ്ട സാഹചര്യം
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
ആരോഗ്യ
വകുപ്പില്‍
ജീവനക്കാര്‍ക്ക്
സമയബന്ധിതമായി
പ്രമോഷന്
നല്‍കുന്നതിനും,
രോഗികളുടെ എണ്ണത്തിന്
ആനുപാതികമായി
തസ്തികകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ആരോഗ്യവകുപ്പിലെ
ആശ്രിതനിയമനം
3339.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
ആശ്രിതനിയമനം
നിര്‍ത്തിവച്ചിട്ടുണ്ടോ;എങ്കില്‍
കാരണമെന്താണ്;
(ബി)
ആശ്രിതനിയമനത്തിനായി
നിലവില്‍ എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ട്;
(സി)
ഇതില്‍
ആദ്യ അപേക്ഷകന്റെ
അപേക്ഷാ തീയതി എന്നാണ്;
(ഡി)
ഡബ്ല്യു.പി.സി/നം.5960/2016
നമ്പര്‍ കേസില്‍
നിലവിലുള്ള ഹൈക്കോടതി
സ്റ്റേ സൂപ്പര്‍
ന്യൂമററി പ്രകാരം
നിയമനം
ലഭിച്ചിട്ടുള്ളവരെ
സര്‍വ്വീസില്‍ റഗുലറൈസ്
ചെയ്യുന്നതിന്
മാത്രമല്ലെ ബാധകം;
പ്രസ്തുത സ്റ്റേ
ഉത്തരവില്‍ ആശ്രിത
നിയമനങ്ങള്‍
നടത്തുന്നത്
തടഞ്ഞിട്ടുണ്ടോ;
(ഇ)
24.5.1999-ലെ
സര്‍ക്കാര്‍ ഉത്തരവ്
പി. നമ്പര്‍
12/99/ഉ.ഭ.വ പ്രകാരം
സര്‍വ്വീസില്‍ ഇരിക്കെ
മരണമടഞ്ഞ ജീവനക്കാരുടെ
ആശ്രിതര്‍ക്ക് അതേ
വകുപ്പില്‍ നിയമനം
നല്കുന്നതില് ക്വാട്ട
നിശ്ചയിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആരോഗ്യവകുപ്പില്‍
ആശ്രിത നിയമനത്തിനായി
അപേക്ഷ
നല്‍കിയിട്ടുള്ളവര്‍ക്ക്
അടിയന്തരമായി നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ?
ഡോക്ടര്‍മാരുടെയും
വിവിധ പാരാമെഡിക്കല്‍
സ്റ്റാഫുകളുടെയും ഒഴിവുകള്‍
3340.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
വിവിധ ആശുപത്രികളിലും
മെഡിക്കല്‍
കോളേജുകളിലും ഇതര
ആരോഗ്യസ്ഥാപനങ്ങളിലും
നിലനില്‍ക്കുന്ന
ഡോക്ടര്‍മാരുടെയും
വിവിധ പാരാമെഡിക്കല്‍
സ്റ്റാഫുകളുടെയും
ഒഴിവുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയിലെ
ആശുപത്രികള്‍,
മെഡിക്കല്‍ കോളേജ്, ഇതര
ആരോഗ്യ സ്ഥാപനങ്ങള്‍
എന്നിവയില്‍ എതെല്ലാം
തസ്തികകളില്‍ എത്ര
ഒഴിവുകള്‍
നിലനില്ക്കുന്നു എന്ന്
തസ്തിക തിരിച്ച്
സ്ഥാപനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
നിലവിലുളള
ഒഴിവുകള്‍
നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ഒപ്ടോമെട്രിസ്റ്റിന്റെ
നിയമനം
3341.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഒപ്ടോമെട്രിസ്റ്റിനെ
നിയമിക്കുന്നത് ഏത്
യോഗ്യതയുടെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകളുണ്ട്; ടി
ഒഴിവുകളിലേക്ക്
നിയമിക്കുന്നതിന്
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(സി)
ബി.എസ്.സി.
(ഒപ്ടോമെട്രിസ്റ്റ്)
യോഗ്യതയുള്ളവരെ പി.
എസ്. സി. വഴി
ഒപ്ടോമെട്രിസ്റ്റായി
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കൊല്ലം
ജില്ലയിലെ ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് ഗ്രേഡ്-II
നഴ്സുമാരുടെ ഒഴിവുകള്‍
3342.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത്
ഗ്രേഡ്-II നഴ്സുമാരുടെ
എത്ര ഒഴിവുകളാണ്
ഉളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത്
നഴ്സ് ഗ്രേഡ് II
കാറ്റഗറി നമ്പര്‍
666/12 പി.എസ്.സി.
(കൊല്ലം) യുടെ
ലിസ്റ്റില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നാളിതുവരെ നിയമനം
നല്കി എന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
കൊല്ലം ജില്ലയില്‍ ഈ
തസ്തികയില്‍ നിലവിലുളള
ഒഴിവുകള്‍ പി.എസ്.സി -
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിനുളള നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
പ്ലാസ്റ്റിക്
നിരോധനം
3343.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹോട്ടലുകളിലും
തട്ടുകടകളിലും ചൂടുള്ള
ഭക്ഷണ സാധനങ്ങള്‍
പ്ലാസ്റ്റിക് ഷീറ്റില്‍
കഴിക്കാന്‍
നല്‍കുന്നതും പൊതിഞ്ഞ്
നല്‍കുന്നതും നിരോധനം
ലംഘിച്ച് ഇപ്പോഴും
തുടരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
മേല്‍
സൂചിപ്പിച്ച ഗുരുതര
ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന
പ്രവൃത്തി
നിയന്ത്രിക്കുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ ;
(സി)
മേല്‍
സൂചിപ്പിച്ച
വിഷയത്തില്‍
പൊതുജനങ്ങള്‍ക്ക്
കൂടുതല്‍ അവബോധം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
ഹോട്ടലുകളുടെ
ലൈസന്‍സുകള്‍ റദ്ദാക്കുന്ന
നടപടി
3344.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആരോഗ്യ വകുപ്പും ഭക്ഷ്യ
സുരക്ഷാ വിഭാഗവും
നടത്തിയ സംയുക്ത
പരിശോധനയുടെ
അടിസ്ഥാനത്തില്‍
വൃത്തിഹീനമായ
സാഹചര്യത്തില്‍ പഴകിയ
ആഹാരസാധനങ്ങള്‍ വില്പന
നടത്തിയത് കണ്ടെത്തി
സംസ്ഥാനത്തെ എത്ര
ഹോട്ടലുകളുടെ
ലൈസന്‍സുകള്‍
റദ്ദാക്കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
വിശദാംശം നല്‍കുമോ;
(ബി)
ഇപ്രകാരം
ലൈസന്‍സ്
റദ്ദാക്കപ്പെടുന്ന
ഹോട്ടലുകള്‍
ദിവസങ്ങള്‍ക്കുള്ളില്‍
തന്നെ വീണ്ടും
പ്രവര്‍ത്തനം
ആരംഭിയ്ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
വകുപ്പു നല്കുന്ന
ശിക്ഷാനടപടികള്‍
ലഘുവായതിനാല്‍
സംഭവിക്കുന്ന ഇത്തരം
കാര്യങ്ങള്‍
പരിഹരിക്കുന്നതിന്
ആവശ്യമായ
നിയമഭേദഗതിയ്ക്ക്
തയ്യാറാകുമോ;വിശദമാക്കാമോ?
ഭക്ഷ്യസുരക്ഷാ
ഗുണനിലവാര നിയമം
3345.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006
- ലെ ഭക്ഷ്യസുരക്ഷാ
ഗുണനിലവാര നിയമപ്രകാരം
നടത്തിയ പരിശോധനയില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയ കോഴിക്കോട്
ജില്ലയിലെ
സ്ഥാപനങ്ങളുടെ
പേരുവിവരം
ലഭ്യമാക്കാമോ;
(ബി)
ഈ
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
രാസവസ്തുക്കളുടെ
ഉപയോഗം കാരണം
ആരോഗ്യപ്രശ്നങ്ങള്‍
3346.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നുമുള്‍പ്പെടെ
കാസര്‍കോട്
ജില്ലയിലേക്ക്
കൊണ്ടുവരുന്ന
മത്സ്യങ്ങളില്‍
വിഷലിപ്തമായ അമോണിയ
ഉള്‍പ്പെടെയുളള
രാസവസ്തുക്കളുടെ
ഉപയോഗം നിമിത്തം
ഉണ്ടാകുന്ന
ആരോഗ്യപ്രശ്നങ്ങള്‍
നേരിടാന്‍ എന്തൊക്കെ
പദ്ധതികളാണ് വകുപ്പു
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
പ്രതിദിനം
പരിശോധിക്കാനും മറ്റും
നടപടികള്‍ ഉണ്ടോ;
വ്യക്തമാക്കാമോ?
ഇന്ത്യന്‍
കോഫീ ഹൗസിന്റെ ലൈസന്‍സ്
3347.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
എം.ജി. റോഡിലെ
സ്പെന്‍സര്‍ ജംഗ്ഷനു
സമീപം
പ്രവര്‍ത്തിച്ചിരുന്ന
ഇന്ത്യന്‍ കോഫീ
ഹൗസിന്റെ ലൈസന്‍സ്
സസ്പെന്‍ഡ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എന്ത്
കാരണത്താലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2017
ഒക്ടോബര്‍ 20-ന്
പരിശോധന നടത്തിയ
ഉദ്യോഗസ്ഥര്‍ പ്രസ്തുത
റസ്റ്റോറന്റിന്
ഇംപ്രൂവ്മെന്റ്
നോട്ടീസ്
നല്‍കിയിരുന്നോ; അതു
നടപ്പാക്കിയശേഷം
പരിശോധന നടത്തിയ
ഉദ്യോഗസ്ഥന്റെ
റിപ്പോര്‍ട്ട്
എന്തായിരുന്നുവെന്നറിയിക്കുമോ;
തുടര്‍ന്നു സ്വീകരിച്ച
നടപടിയില്‍ ലഭിച്ച
അപ്പീല്‍ എന്തു
കാരണത്താലാണ്
നിരസിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
റസ്റ്റോറന്റിനെതിരെ
ഭക്ഷണവുമായി
ബന്ധപ്പെട്ട
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
പരിശോധനയില്‍ ഭക്ഷ്യ
വസ്തുക്കള്‍/ആഹാരപദാര്‍ത്ഥങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
അവയവ മാറ്റ ശാസ്ത്രക്രിയ
3348.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവ
മാറ്റ
ശാസ്ത്രക്രിയയ്ക്ക്
വിധേയരാകുന്ന
രോഗികള്‍ക്ക് ജീവിതകാലം
മുഴുവന്‍ കഴിക്കേണ്ട
മരുന്നുകള്‍ക്ക്
ഇന്നത്തെ വിലയുടെ 10
ശതമാനം ഈടാക്കിക്കൊണ്ട്
വിതരണം ചെയ്യുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
രോഗികള്‍ക്ക് നല്‍കേണ്ട
മരുന്ന്
ഉല്പ്പാദിപ്പിക്കുവാന്
കേരള ഡ്രഗ്സ് ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
ലിമിറ്റഡിന്
കഴിവുണ്ടോയെന്നും
ഇല്ലെങ്കില്‍
അതിനായുള്ള നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
രോഗി-ഡോക്ടര്‍ അനുപാതവും
സ്റ്റാഫ് പാറ്റേണും
3349.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രോഗികള്‍ക്ക്
ആനുപാതികമായി
ഡോക്ടര്‍മാരും അനുബന്ധ
ജീവനക്കാരും
ലഭ്യമാണോയെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലെ
രോഗി-ഡോക്ടര്‍ അനുപാതം
എത്രയാണ്; ഈ അനുപാതം
എന്നാണ് നിലവില്‍
വന്നത്; ഇത്തരം അനുപാതം
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡം
വെളിപ്പെടുത്തുമോ;
(സി)
മാറിയ
സാഹചര്യത്തിനനുസരിച്ച്
ഡോക്ടര്‍-രോഗി
അനുപാതവും മറ്റ്
സ്റ്റാഫ് പാറ്റേണുകളും
പരിഷ്ക്കരിക്കുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കുക?
അരിവാള്‍ രോഗത്തെ
പ്രതിരോധിക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
T 3350.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആദിവാസി
സമൂഹത്തില്‍
കണ്ടുവരുന്ന അരിവാള്‍
രോഗത്തെ
പ്രതിരോധിക്കാന്‍
ആരോഗ്യ വകുപ്പിന്റെ
സഹകരണത്തോടുകൂടി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
സൗജന്യ
നിരക്കില്‍ മരുന്നു
ലഭ്യമാക്കുവാന്‍ നടപടി
3351.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളിലും
സര്‍ക്കാര്‍
ആശുപത്രികളിലും
ജനങ്ങള്‍ക്ക് സൗജന്യ
നിരക്കില്‍ മരുന്നു
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മെഡിക്കല്‍
കോളേജുകളില്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
കമ്മ്യൂണിറ്റി
മെഡിക്കല്‍
സ്റ്റോറുകളില്‍
ജനങ്ങള്‍ക്ക് ശരിയായ
രീതിയില്‍ സേവനം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
രോഗികള്‍ക്ക്
ആവശ്യമുളള മരുന്നുകള്‍
പ്രസ്തുത മെഡിക്കല്‍
സ്റ്റോറുകളില്‍
കൃത്യമായി
ലഭ്യമാകുന്നില്ലെന്ന
പരാതി പരിശോധിക്കുമോ;
(ഡി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
ആശുപത്രിയുമായി
ബന്ധപ്പെട്ട്
ഹോസ്പിറ്റല്‍
ഡെവലപ്മെന്റ്
സൊസെെറ്റിയുടെ എത്ര
മെഡിക്കല്‍
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടങ്ങളില്‍ ശരിയായ
പരിശോധന
നടത്തുന്നില്ലെന്ന
പരാതി പരിശോധിക്കുമോ;
(ഇ)
രോഗികള്‍ക്ക്
ആവശ്യമായ മരുന്നുകള്‍
ലഭ്യമാക്കുവാന്‍
ആശുപത്രി അധികൃതര്‍ക്ക്
നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
പാലക്കാട്
ജില്ലാ ആശുപത്രിയിലെ കാരുണ്യ
ഫാര്‍മസി
3352.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പാലക്കാട്
ജില്ലാ ആശുപത്രിയിലെ
കാരുണ്യ ഫാര്‍മസിയില്‍
നടന്നതായി പറയപ്പെടുന്ന
അനധികൃത മരുന്ന്
വില്‍പ്പനയെ
സംബന്ധിച്ച് വകുപ്പുതല
അന്വേഷണമോ, പോലീസ്
കേസ്സോ നിലവില്‍
ഉണ്ടോ;എങ്കില്‍ ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആംബുലന്‍സ്
ഇ-നെറ്റ് വര്‍ക്ക് സര്‍വ്വീസ്
3353.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആംബുലന്‍സ് സര്‍വ്വീസ്
ഇ-നെറ്റ് വര്‍ക്ക്
ശൃംഖല
സ്ഥാപിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
(ബി)
ഏതെങ്കിലും
മാതൃകയുടെ
അടിസ്ഥാനത്തിലാണോ ഇൗ
ആംബുലന്‍സ് ശൃംഖല
സ്ഥാപിക്കുന്നത്;
എങ്കില്‍ എങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇൗ
പദ്ധതി
നടപ്പാക്കുന്നതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
മെഡിക്കല്‍
സര്‍വ്വീസസ് കോര്‍പ്പറേഷന്റെ
ടെന്നീസ് ക്ലബ്ബിലെ
മെമ്പര്‍ഷിപ്പ്
3354.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
സര്‍വ്വീസസ്
കോര്പ്പറേഷന്
തിരുവനന്തപുരം ടെന്നീസ്
ക്ലബ്ബില്‍
മെമ്പര്‍ഷിപ്പ്
എടുത്തിട്ടുണ്ടോ;
എങ്കില്‍ എന്ത്
ആവശ്യത്തിനാണ് പ്രസ്തുത
ക്ലബ്ബില്‍
മെമ്പര്‍ഷിപ്പ്
എടുത്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
മെമ്പര്‍ഷിപ്പ്
എടുക്കുന്നതിന്
കോര്പ്പറേഷന് എന്ത്
തുക ചെലവഴിച്ചു;
പ്രതിവര്‍ഷം
ഈയിനത്തില്‍
കോര്പ്പറേഷന്
ടെന്നീസ് ക്ലബ്ബിന്
എന്ത് തുക
നല്‍കേണ്ടിവരുന്നുവെന്ന്
വെളിപ്പെടുത്തുമോ?
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
3355.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
ആനുകൂല്യങ്ങള്‍
നല്കുവാന് കാലതാമസം
നേരിടുന്നു എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പരാതി
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളില്‍
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
ആനുകൂല്യത്തിനായി
കെട്ടിക്കിടക്കുന്ന
അപേക്ഷകളുടെ കണക്ക്
ലഭ്യമാണോ; എങ്കില്‍
വെളിപ്പെടുത്താമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റീഇംബേഴ്സ്മെന്റ്
ഇനത്തിലുള്ള ബാധ്യതയുടെ
കണക്ക് വകുപ്പ്
തിരിച്ച് ലഭ്യമാണോ;
എങ്കില്‍
വെളിപ്പെടുത്താമോ?
മെഡിക്കല്‍
സ്ഥാപനങ്ങള്‍ക്കുള്ള
സ്റ്റാന്‍ഡേര്‍ഡൈസേഷന്‍
മാനദണ്ഡങ്ങള്‍
3356.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
സ്ഥാപനങ്ങള്‍ക്കുള്ള
സ്റ്റാന്‍ഡേര്‍ഡൈസേഷന്‍
മാനദണ്ഡങ്ങള്‍
നിര്‍ദ്ദേശിക്കുന്ന
സ്റ്റാന്‍ഡേര്‍ഡൈസേഷൻ
കമ്മിറ്റിയുടെ
സര്‍ക്കാര്‍ അംഗീകരിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാന
സര്‍ക്കാരിന്റെ
സ്റ്റാന്‍ഡേര്‍ഡൈസേഷന്‍
മാനദണ്ഡങ്ങളുമായി
ആശുപത്രികളുടെ
തല്‍സ്ഥിതി
തിരിച്ചറിയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ആരോഗ്യസ്ഥാപനങ്ങളില്‍
സ്റ്റാന്‍ഡേര്‍ഡൈസേഷന്‍
മാനദണ്ഡങ്ങള്‍
കൈവരിക്കുന്നതിന്
സമയക്രമം
പരാമര്‍ശിക്കപ്പെടുന്ന
ഒരു ദീര്‍ഘവീക്ഷണ
പദ്ധതി തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ആയുര്‍വ്വേദ
ഡിസ്പന്സറികള്
3357.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭാരതീയ ചികിത്സാ
വകുപ്പിന് കീഴില്‍ 36
ഗവ. ആയുര്‍വ്വേദ
ഡിസ്പന്സറികള്
ഫാര്‍മസിസ്റ്റ് തസ്തിക
ഇല്ലാതെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് ഇതു
സംബന്ധിച്ച ഫയലില്‍
(359/A1/2017/AYUSH
&
24249/E/2017/Finance)
അടിയന്തര നടപടി
സ്വീകരിക്കുമോ?
രാഷ്ട്രീയ
വയോശ്രീ യോജന പദ്ധതി
3358.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
റ്റി.വി.രാജേഷ്
,,
പി.കെ. ശശി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജനങ്ങള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
രാഷ്ട്രീയ
വയോശ്രീ യോജന പ്രകാരം
വയോജനങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വയോജനങ്ങള്‍ക്ക്
അടിസ്ഥാന ആവശ്യങ്ങള്‍
ലഭ്യമാക്കി അവരുടെ
ജീവിത നിലവാരം
ഉയര്‍ത്തുന്നതിനായി
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
വയോജനങ്ങള്‍ക്കായുള്ള
സംയോജിത പദ്ധതിയില്‍
എന്തെല്ലാം
കാര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുട്ടികളുടെ
പരിപാലനം
3359.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഇതരസംസ്ഥാനത്തൊഴിലാളികളുടെ
കുട്ടികളെ
പരിപാലിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദവിവരങ്ങള്‍
നല്‍കാമോ?
പ്രായമായവരുടെ
ജീവിതസുരക്ഷ
3360.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഴുപത് വയസ്സിനു മേല്‍
പ്രായമായവര്‍
എത്രയാണെന്ന കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
ലഭ്യമാക്കാമോ;
(ബി)
ഇവരുടെ
ജീവിതം
സംരക്ഷിതമാക്കാനും
മെച്ചപ്പെട്ട ചികിത്സ
ലഭ്യമാക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രായമായ
മാതാപിതാക്കളെ മക്കള്‍
സംരക്ഷിക്കാത്ത നിരവധി
വാര്‍ത്തകള്‍
പുറത്തുവരുന്ന
സാഹചര്യത്തില്‍, ഇവരെ
സംരക്ഷിക്കുവാനും
ഇവര്‍ക്ക്
ഒത്തുചേര്‍ന്ന്
ഇരിക്കുവാനും
വിനോദോപാധികളില്‍
ഏര്‍പ്പെടാനും
താലൂക്കടിസ്ഥാനത്തില്‍
എന്തെങ്കിലും പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
പ്രായമായ
മാതാപിതാക്കളെ
ഉപദ്രവിക്കുകയും
സംരക്ഷിക്കാതിരിക്കുകയും
ചെയ്യുന്ന
മക്കള്‍ക്കെതിരെ
എന്തൊക്കെ നിയമ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
സംസ്ഥാന
സര്‍ക്കാര്‍ വയോജനനയം
പ്രഖ്യാപിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്നാണ്
പ്രഖ്യാപിച്ചതെന്നും
എന്തൊക്കയാണ് ഈ നയം വഴി
ലക്ഷ്യമിടുന്നതെന്നും
വ്യക്തമാക്കാമോ;
(എഫ്)
വയോജനനയം
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വെളിച്ചെണ്ണയില്‍
മായം കലര്‍ത്തി കച്ചവടം
T 3361.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പായ്ക്കറ്റ്
വെളിച്ചെണ്ണയില്‍ പാം
കെര്ണല് ഓയില്‍,
പാമോയില്‍ എന്നിവ
വ്യാപകമായി കലര്‍ത്തി
കച്ചവടം ചെയ്യുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
തമിഴ്
നാട്ടിലെ കങ്കായം,
പൊളളാച്ചി
എന്നിവിടങ്ങളിലെ
മിക്സിംഗ്
പ്ലാന്റുകളില്‍ നിന്നും
മായം കലര്‍ന്ന
വെളിച്ചെണ്ണയുമായി
എത്തുന്ന ടാങ്കര്‍
ലോറി
പരിശോധിക്കുവാന്‍
സംവിധാനമുണ്ടോ;
വിശദമാക്കുമോ;
(സി)
നിരോധിച്ച
കമ്പനികള്‍ വെളിച്ചെണ്ണ
പുതിയ പേരില്‍
വിപണിയില്‍ ഇറക്കുന്നത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
ബി.പി.എല്‍ വിഭാഗത്തില്‍പെട്ട
എം.ബി.ബി.എസ്
വിദ്യാര്‍ത്ഥികള്‍ക്ക്
സ്ക്കോളര്‍ഷിപ്പ്
3362.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍
കോളേജുകളില്‍
എം.ബി.ബി.എസ്സിന്
പഠിക്കുന്ന ബി.പി.എല്‍
വിഭാഗത്തില്‍പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
സ്ക്കോളര്‍ഷിപ്പ്
നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
പ്രസ്തുത
സ്ക്കോളര്ഷിപ്പിനുളള
തുക എപ്രകാരമാണ്
കണ്ടെത്തുന്നത്;
എന്‍.ആര്.ഐ.
ക്വാട്ടയില്‍ പ്രവേശനം
നേടിയ
വിദ്യാര്‍ത്ഥികള്‍
അടയ്ക്കുന്ന ഫീസില്‍
നിന്നുമാണോ ഇതിനുളള തുക
കണ്ടെത്തുന്നത്;ആയത്
വിശദമാക്കുമോ;
(സി)
2017-18
കാലയളവില്‍
എം.ബി.ബി.എസിന്
സ്വാശ്രയ കോളേജുകളില്‍
അഡ്മിഷന് ലഭിച്ച
ബി.പി.എല്‍
വിഭാഗത്തില്‍പെട്ട എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
സ്ക്കോളര്‍ഷിപ്പ്
അനുവദിച്ചുവെന്നതിന്റെ
വിശദാംശം നല്‍കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജ് പ്രവേശനം
3363.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
മെഡിക്കല്‍ കോളേജ്
പ്രവേശനം സംബന്ധിച്ച്
എല്ലാവര്ക്കും
സ്വീകാര്യമായതും
സ്വാഭാവിക നീതി
ഉറപ്പാക്കുന്നതുമായ ഒരു
സമഗ്ര നിയമനിര്‍മ്മാണം
ഇന്നത്തെ
സാഹചര്യത്തില്‍
സാധ്യമാണോ; വിശദവിവരം
നല്‍കുമോ;
(ബി)
വരുന്ന
അദ്ധ്യയന വര്‍ഷത്തില്‍
തര്‍ക്കങ്ങളില്ലാതെ
സ്വാശ്രയ മെഡിക്കല്‍
പ്രവേശനം നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
ഇപ്പോള്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
എം.ബി.ബി.എസ് ഫീസ്
3364.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വാശ്രയ മെഡിക്കല്‍
കോളേജുകളിലെ
എം.ബി.ബി.എസ്. ഫീസ്
നിശ്ചയിച്ച് അഡ്മിഷന്
ആന്റ് ഫീ റെഗുലേറ്ററി
കമ്മിറ്റി
ഉത്തരവായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എന്‍.ആര്.ഐ.
സീറ്റിന്റെ ഫീസ്
എത്രയായിട്ടാണ്
നിശ്ചയിച്ചിട്ടുള്ളത്;
(സി)
ഓരോ
കോളേജിലും എന്‍.ആര്.ഐ.
സീറ്റില്‍ നിന്നും
ലഭിക്കുന്ന ഫീസില്‍
നിന്നും അഞ്ചു ലക്ഷം
രൂപ മെരിറ്റില്‍ അഡ്
മിഷന് കിട്ടിയ
പാവപ്പെട്ട
വിദ്യാര്‍ത്ഥികളെ
സഹായിക്കുന്നതിനായി
കോര്‍പ്പസ് ഫണ്ടിലേക്ക്
മാറ്റണമെന്ന
നിര്‍ദ്ദേശം ഉണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഈ
തുക സ്കോളര്‍ഷിപ്പായി
വിതരണം
ചെയ്യുന്നതിനുള്ള
സംവിധാനം എന്താണ് ;
വിശദമാക്കുമോ;
(ഇ)
സ്കോളര്‍ഷിപ്പിന്
അര്‍ഹതയുള്ള
വിദ്യാര്‍ത്ഥികളെ
കണ്ടെത്തുന്നതിനുള്ള
അര്‍ഹത സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുമോ;
വ്യക്തമാക്കുമോ?
സി.
മെറ്റ് നഴ്സിങ്ങ് കോളേജ്
3365.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ പേരിയ
അയംമ്പാറയില്
പ്രവര്‍ത്തിക്കുന്ന സി.
മെറ്റ് നഴ്സിങ്ങ്
കോളേജിന്റെ ഹോസ്റ്റല്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നതെന്നും
വര്‍ഷത്തില്‍
വാടകയിനത്തില്‍ എത്ര
തുക
നല്‍കുന്നുണ്ടെന്നും
വിശദമാക്കാമോ.
(ബി)
ആവശ്യത്തിന്
ഭൂമി ലഭ്യമായിട്ടും
സ്വന്തമായി ഹോസ്റ്റല്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
ബന്ധപ്പെട്ടവര്‍
എന്തെങ്കിലും തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ സിദ്ധ
ഡിസ്പെന്‍സറി/ആശുപത്രി
3366.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം മണ്ഡലത്തില്‍
നിലവില്‍ എത്ര സിദ്ധ
ഡിസ്പെന്‍സറി/ആശുപത്രികള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
സിദ്ധ ഡിസ്പെന്‍സറികള്‍
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ;
(സി)
കോതമംഗലം
മണ്ഡലത്തില്‍ സിദ്ധ
ഡിസ്പെന്‍സറി/ആശുപത്രി
തുടങ്ങുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനുവേണ്ടി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഡ്രഗ്സ്
കണ്ട്രോള് സൊസൈറ്റി
3367.
ശ്രീ.ഡി.കെ.
മുരളി
,,
വി. അബ്ദുറഹിമാന്
,,
എ.എം. ആരിഫ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡ്രഗ്സ് കണ്ട്രോള്
സൊസൈറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
വിശദമാക്കാമോ;
(ബി)
അവശ്യ
മരുന്നുകളുടെ വില
നിയന്ത്രിക്കുന്നതിനായി
പ്രസ്തുത സൊസൈറ്റി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
നാര്‍ക്കോട്ടിക്
മരുന്നുകളുടെ ദുരുപയോഗം
കണ്ടെത്തുന്നതിനായി
എക്സൈസ് വകുപ്പുമായി
ചേര്‍ന്ന് സംയുക്ത
പരിശോധന
നടത്തിയിട്ടുണ്ടോ;
(ഡി)
ലഹരിയ്ക്കായി
ഉപയോഗിക്കുന്ന അലോപ്പതി
മരുന്നുകള്‍ മരുന്നു
വ്യാപാര സ്ഥാപനങ്ങള്‍
മുഖേന
വില്‍ക്കപ്പെടുന്നുണ്ടോ
എന്ന്
നിരീക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഡ്രഗ്സ് കണ്ട്രോള്
വകുപ്പ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
ജനറിക്
മരുന്നുകളുടെ വിപണനം
3368.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരുന്ന്
വിപണന മേഖലയിലെ ചൂഷണം
അവസാനിപ്പിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
'
കേരള ജനറിക് ' എന്ന
പേരില്‍ കാരുണ്യാ
കമ്മ്യൂണിറ്റി ഫാര്‍മസി
വഴി ജനറിക്
മരുന്നുകളുടെ വിപണനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയൊക്കെയാണ്
പ്രസ്തുത വിപണന
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
സംവിധാനം
വിജയപ്രദമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ കൂടുതല്‍
സ്ഥലങ്ങളില്‍ അത്
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
രോഗികള്‍ക്ക്
ജനറിക് മരുന്നുകള്‍
കുറിച്ച് നല്‍കുന്നതിന്
ഡോക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം
ഡോക്ടര്‍മാര്‍
പാലിക്കുന്നുവെന്ന്
ഉറപ്പ് വരുത്തുവാന്‍
എന്ത് സംവിധാനമാണ്
ഒരുക്കിയിട്ടുളളതെന്ന്
അറിയിക്കാമോ ?
വിലങ്ങാട്
ആയുര്‍വേദ ഡിസ്പെന്‍സറി
3369.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ വാണിമേല്‍
ഗ്രാമപഞ്ചായത്തിലെ
ട്രൈബല്‍ ഏരിയ ആയ
വിലങ്ങാട് ആയുര്‍വേദ
ഡിസ്പെന്‍സറി
ആരംഭിക്കാനുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
(ബി)
ആദിവാസികളുടെ
പരമ്പരാഗത ചികിത്സയായ
ആയുര്‍വേദ ചികിത്സ
വിലങ്ങാട് ട്രൈബല്‍
ഏരിയയിലെ
നിവാസികള്‍ക്ക്
ലഭ്യമാകണമെങ്കില്‍
പതിനഞ്ച് കിലോമീറ്റര്‍
യാത്ര ചെയ്തു വാണിമേല്‍
ആയുര്‍വേദ
ഡിസ്പെന്‍സറിയെ
ആശ്രയിക്കണമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അടിസ്ഥാന
സൗകര്യത്തിനും മറ്റും
ഗ്രാമപഞ്ചായത്ത്
പ്ലാന്‍ ഫണ്ടില്‍
വകയിരുത്തിയ തുക ലാപ്സ്
ആകുന്നതിനു മുന്‍പേ
പ്രസ്തുത പ്രൊപ്പോസലിന്
അംഗീകാരം ലഭ്യമാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
വാണിമേല്‍
ഗ്രാമപഞ്ചായത്തിനോട്
ആയുര്‍വേദ വകുപ്പ്
ആവശ്യപ്പെട്ടപ്രകാരം
ആയുര്‍വേദ
ഡിസ്പെന്‍സറിക്ക്
ആവശ്യമായ അടിസ്ഥാന
സൗകര്യം ഒരുക്കി
നല്‍കിയിട്ടും പ്രസ്തുത
പ്രൊപ്പോസല്‍
വൈകുന്നതിന്റെ
സാങ്കേതിക കാരണം
വ്യക്തമാക്കാമോ?
സേഫ് കിറ്റ് പദ്ധതി
3370.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.
ഉണ്ണി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലെെംഗിക അതിക്രമത്തിന്
ഇരയാകുന്നവര്‍ക്കായി
സേഫ് (സെക്ഷ്വല്‍
അസോള്‍ട്ട്
ഫോറന്‍സിക് എവിഡന്‍സ്
കളക്ഷന്‍) കിറ്റ്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ശാസ്ത്രീയമായ
തെളിവുകളുടെ
അഭാവത്തില്‍,
സ്ത്രീകള്‍ക്കെതിരെ
അക്രമം നടത്തുന്ന
കുറ്റവാളികള്‍
രക്ഷപ്പെടാനുളള
പഴുതുകള്‍
അടയ്ക്കുന്നതിന്
പ്രസ്തുത പദ്ധതി
എപ്രകാരമാണ്
സഹായകമാകുന്നതെന്നു
വെളിപ്പെടുത്തുമോ ;
(സി)
ലെെംഗികാതിക്രമത്തിന്
ഇരയാകുന്ന
സ്ത്രീകള്‍ക്കാവശ്യമായ
എല്ലാ പരിശോധനകളും
നടത്തുന്നതിനുളള
സംവിധാനം പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
സേഫ്
കിറ്റ് രൂപകല്‍പ്പന
ചെയ്തത് ആരാണെന്ന്
വ്യക്തമാക്കാമോ?
ചൈല്‍ഡ് വെല്‍ഫയര്‍
ഇന്‍സ്പെക്ടര്‍
3371.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പില്‍ ചൈല്‍ഡ്
വെല്‍ഫയര്‍
ഇന്‍സ്പെക്ടറുടെ എത്ര
തസ്തികകള്‍
നിലവിലുണ്ട്; എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ചൈല്‍ഡ് വെല്‍ഫയര്‍
ഇന്‍സ്പെക്ടര്‍മാരുടെ
പ്രധാന ചുമതലകളും
ഉത്തരവാദിത്തങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
അടച്ചുപൂട്ടല്‍ ഭീഷണിയില്‍
യത്തീംഖാനകള്‍
3372.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
യത്തീംഖാനകള്‍ ബാലനീതി
നിയമപ്രകാരം മാര്‍ച്ച്
31നകം രജിസ്റ്റര്‍
ചെയ്യണമെന്ന്
സുപ്രീംകോടതി
ഉത്തരവായിട്ടുണ്ടോ;
(ബി)
ഈ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
അനാഥാലയങ്ങള്‍
അടച്ചുപൂട്ടുന്നതിന്
സര്‍ക്കാരിന്റെ അനുമതി
തേടിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇപ്രകാരം
അടച്ച് പൂട്ടുന്ന
സ്ഥാപനങ്ങളിലെ
അന്തേവാസികളുടെ
സംരക്ഷണം
ഉറപ്പാക്കുന്നതിന്
ഏര്‍പ്പെടുത്തിയ
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ജൂവനൈല്‍
ഡയബറ്റീസ് പദ്ധതി
3373.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജുവനൈല്‍
ഡയബറ്റീസ് ബാധിതരായ
കുട്ടികള്‍ക്ക് സൗജന്യ
ചികിത്സ നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
പദ്ധതിക്കുവേണ്ടി എത്ര
തുക നാളിതുവരെ
വകയിരുത്തിയിട്ടുണ്ട്;
തുക അനുവദിച്ച്
സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഈ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വയോജനങ്ങളുടെ
അപേക്ഷകളില്‍
തീര്‍പ്പുകല്‍പ്പിക്കല്‍
3374.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
ഓഫീസുകളില്‍
വയോജനങ്ങള്‍
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ക്ക്
എന്തെങ്കിലും പ്രത്യേക
പരിഗണനയ്ക്ക്
അര്‍ഹതയുണ്ടോയെന്ന്
വ്യക്തമാക്കാമോ ; ഇതു
സംബന്ധിച്ച് ചട്ടങ്ങള്‍
എന്തെങ്കിലും
നിലവിലുണ്ടോയെന്നറിയിക്കാമോ;
(ബി)
സഹായങ്ങള്‍ക്ക്
വേണ്ടിയുള്ള ഇവരുടെ
അപേക്ഷകളില്‍
ബന്ധപ്പെട്ട
വകുപ്പുകളില്‍ നിന്ന്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(സി)
വയോജനങ്ങളുടെ
അപേക്ഷകളില്‍
തീര്‍പ്പുകല്‍പ്പിക്കുന്നത്
നാലോ അഞ്ചോ
വര്‍ഷങ്ങള്‍ക്ക്
ശേഷമാണെന്ന്
ബന്ധപ്പെട്ട നിയമസഭ
സമിതി
കണ്ടെത്തിയിട്ടുള്ളതായി
സര്‍ക്കാരില്‍ അറിവ്
ലഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇവരുടെ ചികിത്സ
സഹായവുമായി ബന്ധപ്പെട്ട
ഹര്‍ജികളില്‍ കാലതാമസം
കൂടാതെ അര്‍ഹമായ സഹായം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ഇ)
ധനസഹായത്തിനപേക്ഷിക്കുന്ന
വയോജനങ്ങള്‍
ധനസഹായമെത്തുന്നതിന്
മുമ്പ് മരണപ്പെട്ടാല്‍
പ്രസ്തുത തുക
ആശ്രിതര്‍ക്ക്
നല്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ ?
വൃദ്ധസദനങ്ങളിലെ
അന്തേവാസികള്‍ക്കായി
ക്ഷേമപദ്ധതികള്‍
3375.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൃദ്ധസദനങ്ങളില്‍
അന്തേവാസികള്‍
(അംഗങ്ങള്‍)
കൂടിവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
കേന്ദ്രങ്ങളിലുള്ള
വയോധികരെ
ഏറ്റെടുക്കാന്‍
ബന്ധുക്കള്‍ എത്താത്ത
സാഹചര്യം വര്‍ദ്ധിച്ചു
വരുന്നുണ്ടോ;
(സി)
എങ്കില്‍
ഇവര്‍ക്കായി
ക്ഷേമപദ്ധതികള്‍
ആസൂത്രണം ചെയ്യുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ആശാവര്‍ക്കര്‍മാരുടെ
ചുമതലകള്‍
3376.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ആശാവര്‍ക്കര്‍മാരുടെ
ചുമതലകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ഓരോ
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും
ആശാവര്‍ക്കര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
താലോലം
പദ്ധതി
3377.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സാമൂഹ്യനീതി
വകുപ്പ്
നടപ്പിലാക്കുന്ന
താലോലം പദ്ധതി
എന്താണെന്ന്
വ്യക്തമാക്കുമോ; ഇൗ
പദ്ധതി
പ്രയോജനപ്പെടുന്നത്
എങ്ങനെയുളളവര്ക്കാണെന്നും
ആയതിന്റെ
നടപടിക്രമങ്ങള്‍
എന്താണെന്നും
വ്യക്തമാക്കാമോ?
നാഷണല്‍
റൂറല്‍ ഹെല്‍ത്ത് മിഷന്
പ്രവര്‍ത്തനങ്ങളുടെ
ഓഡിറ്റിംഗ്
3378.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര,
സംസ്ഥാന
ഗവണ്മെന്റുകളുടെ ഫണ്ട്
ഉപയോഗിച്ച് നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷന് മുഖേന
ആരോഗ്യമേഖലയില്‍
നടത്തിയ നിരവധി
പ്രവര്‍ത്തനങ്ങളുടെ
ഫണ്ട് വിനിയോഗവുമായി
ബന്ധപ്പെട്ട കൃത്യമായ
ഓഡിറ്റിംഗ് സംവിധാനം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ ;
(ബി)
എങ്കില്‍
ഏത് ഏജന്‍സിയാണ്
പ്രസ്തുത ഓഡിറ്റിംഗ്
നടത്തുന്നതെന്ന്
അറിയിക്കാമോ;
(സി)
ഏതെല്ലാം സാമ്പത്തിക
വര്‍ഷങ്ങളിലെ
ഓഡിറ്റിംഗ്
ബാക്കിയുണ്ട് ;
വിശദാംശം നല്‍കാമോ?
സ്നേഹപൂര്‍വ്വം
പദ്ധതിയുടെ ആനുകൂല്യങ്ങള്‍
ലഭിച്ചവര്‍
3379.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്നേഹപൂര്‍വ്വം
പദ്ധതിയുടെ നിര്‍വ്വഹണ
ഏജന്‍സി ഏതാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
കുട്ടികള്‍ക്ക്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ട്;
ജില്ലതിരിച്ച് വിശദാംശം
നല്‍കുമോ?
കേന്ദ്ര
വിഹിതത്തിലെ കുറവ് അംഗന്‍വാടി
പ്രവർത്തനങ്ങളെ
ബാധിക്കാതിരിക്കാൻ നടപടി
3380.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളില്‍
ഫീഡിംഗ് അടക്കമുള്ളവ
സ്വകാര്യവത്കരിക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
ഐ സി ഡി എസ്
-കള്‍ക്കുള്ള കേന്ദ്ര
വിഹിതത്തില്‍
കുറവുവരുത്തിയിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഇത്
അംഗന്‍വാടികളുടെ
പ്രവര്‍ത്തനങ്ങളെ
ബാധിക്കാതിരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ ;
(സി)
അംഗന്‍വാടികളില്‍
ഡിജിറ്റല്‍ സ്കെയില്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ ?
അംഗനവാടി
പരിശീലന കേന്ദ്രങ്ങള്‍
3381.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അംഗനവാടി പരിശീലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
എവിടെയെല്ലാമാണ്
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നത്;
(ബി)
അംഗനവാടി
പരിശീലന
കേന്ദ്രങ്ങള്‍ക്കുള്ള
കേന്ദ്രഫണ്ട്
സമയബന്ധിതമായി
ലഭിക്കുന്നുണ്ടോ;
(സി)
നിലവില്‍
കുടിശ്ശിക ഇനത്തില്‍
എത്ര കേന്ദ്ര സഹായ
ഫണ്ട്
ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കുമോ?
മാതൃകാ
അംഗന്‍വാടി പദ്ധതി
3382.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടുതല്‍ അംഗന്‍വാടികളെ
മാതൃകാ അംഗന്‍വാടി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിനും
പദ്ധതി
കാര്യക്ഷമമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ബി)
കൊടകര,ചാലക്കുടി
ബ്ലോക്കുകള്‍
ഉള്‍പ്പെടുന്ന
ചാലക്കുടി മണ്ഡലത്തില്‍
ഈ പദ്ധതി പ്രകാരം
ഏതെല്ലാം
അംഗന്‍വാടികളുടെ
നവീകരണത്തിനാണ് നടപടി
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്രസ്തുത
മണ്ഡലത്തിലെ കൂടുതല്‍
അംഗന്‍വാടികള്‍ മാതൃകാ
അംഗന്‍വാടി പദ്ധതി
പ്രകാരം
നവീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കായംകുളം
മണ്ഡലത്തിലെ അംഗനവാടികള്‍
3383.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
സ്ഥലമുണ്ടായിട്ടും
കെട്ടിടങ്ങള്‍ ഇല്ലാത്ത
എത്ര അംഗനവാടികള്‍
കായംകുളം മണ്ഡലത്തില്‍
ഉണ്ടെന്നും അവ
ഏതൊക്കെയെന്നും
വിശദമാക്കാമോ;
(ബി)
ടി
മണ്ഡലത്തില്‍
സ്വന്തമായി
സ്ഥലമില്ലാതെ
വാടകകെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
അംഗന്‍വാടികള്‍
ഏതൊക്കെയെന്നും
വ്യക്തമാക്കുമോ?
മാവേലിക്കര
മണ്ഡലത്തില്‍ മാതൃകാ
അംഗന്‍വാടി
3384.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
സ്വന്തമായി സ്ഥലവും
കെട്ടിടവും ഇല്ലാത്ത
അംഗന്‍വാടികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ മാതൃകാ
അംഗന്‍വാടി
നിര്‍മ്മിക്കുന്നതിന്
സാമൂഹ്യനീതി വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
മാതൃകാ
അംഗന്‍വാടിയുടെ
നിര്‍മ്മാണത്തിന്
തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ അവ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ഡി)
അടിയന്തരമായി
മാതൃകാ അംഗന്‍വാടി
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭിന്നശേഷിക്കാരായ കുട്ടികളുടെ
സംരക്ഷണം
3385.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
കുട്ടികളുടെ
സംരക്ഷണത്തിനായി
സര്‍ക്കാര്‍ നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഇവരെ
പരിചരിക്കുന്നതിനും,
വിദ്യാഭ്യാസം
ചെയ്യിക്കുന്നതിനും
മാതാപിതാക്കള്‍ക്ക്
പരിശീലനം
നല്‍കുന്നതിനുള്ള
പദ്ധതി നിലവിലുണ്ടോ;
(സി)
മറ്റു കുട്ടികളെപോലെ
ഭിന്നശേഷിക്കാരായ
കുട്ടികളുടെയും
വിദ്യാഭ്യാസ കലാകായിക
രംഗങ്ങളിലുള്ള കഴിവ്
കണ്ടെത്തി
വര്‍ദ്ധിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെയര്‍
ടേക്കർമാര്‍ക്ക് പ്രത്യേക
പരിശീലനം
3386.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രത്യേക
പരിഗണനയര്‍ഹിക്കുന്നവരുടെ
കെയര്‍ ടേക്കർമാര്‍ക്ക്
പ്രത്യേക പരിശീലനം
നല്കാന് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പരിശീലനത്തിന്റെ
ഉള്ളടക്കം, എത്ര
ദിവസത്തെ പരിശീലനം,
പങ്കാളികളുടെ എണ്ണം,
പരിശീലനം നല്കുന്ന
ഏജന്‍സി മുതലായ
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കെയർ ടേക്കർമാരുടെ
സമഗ്ര പരിശീലനം
സംബന്ധിച്ച്
സാമൂഹ്യസുരക്ഷാ മിഷനിലോ
അനുബന്ധ സ്ഥാപനങ്ങളിലോ
ഏതെങ്കിലും
ഏജന്‍സി/സ്ഥാപനം പദ്ധതി
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
പ്രൊപ്പോസലുകളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ; ഈ
പദ്ധതിയിന്മേല്
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍ എന്തെല്ലാം?
മാനസിക
വെല്ലുവിളി
അഭിമുഖീകരിക്കുന്നവർക്ക്
സമഗ്രമായ പാക്കേജ്
3387.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളി
അഭിമുഖീകരിക്കുന്നവരുടെ
ജീവിതായോധനത്തിനും
സുരക്ഷയ്ക്കുമായി
സമഗ്രമായ പാക്കേജ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രത്യേക
പരിഗണനയര്‍ഹിക്കുന്നവരുടെ
പിന്തുണയ്ക്കായി കെയര്‍
ടേക്കര്‍മാരുടെ
സ്നേഹവലയം തീര്‍ക്കുമോ;
ഇതിനായി കെയര്‍
ടേക്കര്‍മാരുടെ
കൂട്ടായ്മ
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത് സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അംഗപരിമിത
സൗഹൃദസംസ്ഥാനം
3388.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗപരിമിത സൗഹൃദ
സംസ്ഥാനമാക്കുക എന്ന
ലക്ഷ്യം
കൈവരിക്കുന്നതിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
അംഗപരിമിതികള്ക്ക്
കാരണമാകുന്ന അവസ്ഥകള്‍
പ്രതിരോധിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്ക് വേണ്ടി
സ്പെഷ്യല്‍ അംഗൻവാടികൾ
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഭിന്നശേഷിക്കാരുടെ
പുനരധിവാസത്തിനായി
പ്രവര്‍ത്തിക്കുന്ന
സംഘടനകള്‍ക്ക്
സര്‍ക്കാര്‍ സാമ്പത്തിക
സഹായം നല്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
സംഘടനകള്‍ക്ക് 2017-18
സാമ്പത്തിക വര്‍ഷം എത്ര
തുകയാണ്
അനുവദിച്ചതെന്ന്
വിശദമാക്കുമോ?
സംസ്ഥാനത്തെ
ഭിന്നശേഷിക്കാര്‍
3389.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭിന്നശേഷിക്കാര്‍ എന്ന
പദത്തിന്റെ
നിര്‍വ്വചനത്തില്‍
ആരെയെല്ലാമാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
അംഗവൈകല്യമുള്ള
വ്യക്തികളെ മുഴുവന്‍ ഈ
പദത്തിന്റെ
നിര്‍വ്വചനത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എല്ലാ
വകുപ്പുകളിലും ഇത്തരം
വ്യക്തികളെ
വിശേഷിപ്പിക്കുന്നതിന്
ഈ പദം ഉപയോഗിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ഉത്തരവിന്റെ/നിര്‍ദ്ദേശത്തിന്റെ
പകര്‍പ്പും വിശദാംശംവും
ലഭ്യമാക്കുമോ;
(സി)
പേഴ്സണ്‍സ്
വിത്ത് ഡിസ്എബിലിറ്റി
ആക്ട്, 1995
പ്രകാരമുള്ള
അവകാശങ്ങള്‍
ഭിന്നശേഷിക്കാര്‍ക്ക്
ഉറപ്പുവരുത്തുന്ന
രീതിയില്‍ സര്‍ക്കാര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സൈക്കോസോഷ്യല്‍
കൗണ്‍സിലര്‍മാര്‍
3390.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍ നിലവില്‍
എത്ര സൈക്കോസോഷ്യല്‍
കൗൺസിലർമാർ
പ്രവര്‍ത്തിക്കുന്നു
എന്ന് അറിയിക്കാമോ ;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍ കൂടുതല്‍
സൈക്കോസോഷ്യല്‍
കൗണ്‍സിലര്‍മാരെ
നിയമിക്കുന്നത്
പരിഗണനയില്‍
ഉണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ ?
സൈക്കോസോഷ്യല്‍
കൗണ്‍സിലര്‍മാര്‍ക്ക് അവധി
ആനുകൂല്യങ്ങള്‍
3391.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
സ്കൂളുകളില്‍
പ്രവര്‍ത്തിക്കുന്ന
കരാര്‍ ജീവനക്കാരായ
സൈക്കോസോഷ്യല്‍
കൗണ്‍സിലര്‍മാര്‍ക്ക്
അര്‍ഹതപ്പെട്ട
ശമ്പളത്തോടുകൂടിയ
പ്രസവാവധി
ഉള്‍പ്പെടെയുള്ള അവധി
ആനുകൂല്യങ്ങള്‍
നിലവില്‍
ലഭിക്കുന്നില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ത്രീകള്‍
മാത്രം ജോലി
ചെയ്തുവരുന്ന ഈ
മേഖലയില്‍ അടിയന്തരമായി
ശമ്പളത്തോടുകൂടിയ
പ്രസവാവധി
ഉള്‍പ്പെടെയുള്ള നിയമം
അനുശാസിക്കുന്ന അവധി
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എന്നത്തേയ്ക്ക്
ഇത് അനുവദിക്കുമെന്ന്
അറിയിക്കുമോ?
ഭിന്നശേഷിയുള്ളവര്‍ക്കായി
പദ്ധതികള്‍
3392.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യനീതി വകുപ്പിന്
കീഴില്‍
ഭിന്നശേഷിയുള്ളവര്‍ക്കായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്
; വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇവര്‍ക്കായി
2 ചക്രങ്ങള്‍
പ്രത്യേകമായി
ഘടിപ്പിച്ച
സ്കൂട്ടറുകള്
നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
എങ്കില്‍
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍ ആനുകൂല്യം
ലഭിക്കുന്നതിന്
ഭിന്നശേഷിക്കാരെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
അപേക്ഷിക്കേണ്ട
രീതി ഉള്‍പ്പെടെ
പൂര്‍ണ്ണമായ വിശദാംശം
കൂടി ലഭ്യമാക്കുമോ?
ധനസഹായ
പദ്ധതികള്‍
3393.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പ് മുഖേന
നടപ്പാക്കി വരുന്ന
ധനസഹായ പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
അര്‍ഹതയ്ക്കുള്ള
മാനദണ്ഡം,
അപേക്ഷിക്കേണ്ട നടപടി
ക്രമങ്ങള്‍, അപേക്ഷയുടെ
മാതൃകകള്‍ എന്നിവയുടെ
വിശദാംശം അറിയിക്കാമോ ;
(സി)
ഈ
അപേക്ഷകള്‍
നല്കേണ്ടതാര്ക്കാണെന്നും,
ആയത് പരിഗണിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
കാലാവധി എത്രയെന്നും
അറിയിക്കാമോ ?
സാമൂഹ്യ
നീതി വകുപ്പിന് ലഭ്യമായ
കേന്ദ്ര ഫണ്ട്
3394.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സാമൂഹ്യക
നീതി വകുപ്പിനും
പഞ്ചായത്തുകള്‍ക്കും
ആയി 2014-15 മുതല്‍
2017-18 വരെ കേന്ദ്ര
വിഹിതം എത്ര
ലഭിച്ചുവെന്ന്
അറിയിക്കാമോ ; ലഭിച്ച
കേന്ദ്ര ഫണ്ടില്‍ എത്ര
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ ;
പൂര്‍ണമായും
ചെലവഴിച്ചില്ല എങ്കില്‍
എന്തുകൊണ്ട് ;
വിശദീകരിക്കാമോ?
ബാലനീതി
നിയമം
3395.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലനീതി
നിയമവ്യവസ്ഥയനുസരിച്ച്
സംസ്ഥാനത്തെ എല്ലാ
അനാഥാലയങ്ങളും
രജിസ്റ്റര്‍
ചെയ്യണമെന്നുള്ള
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമത്തിലെ കടുത്ത
വ്യവസ്ഥകള്‍ അനുസരിച്ച്
പ്രവര്‍ത്തിക്കുവാന്‍
കഴിയുകയില്ലെന്നും
അതിനാല്‍
അനാഥാലയങ്ങളുടെ
പ്രവര്‍ത്തനം
അവസാനിപ്പിക്കുകയാണെന്നും
അനാഥാലയ
നടത്തിപ്പുകാര്‍
അറിയിച്ചിട്ടുണ്ടോ;
(സി)
കുട്ടികള്‍ക്ക്
ആനുപാതികമായി നിശ്ചിത
എണ്ണം ജോലിക്കാര്‍,
അദ്ധ്യാപകര്‍, കെയര്‍
ടേക്കര്‍മാര്‍,
ഡോക്ടര്‍മാര്‍,
സൈക്കോളജിസ്റ്റ്
എന്നിവര്‍ വേണമെന്ന
ബാലനീതി നിയമത്തിലെ
വ്യവസ്ഥ
നടപ്പിലാക്കുമ്പോള്‍
ഓരോ സ്ഥാപനത്തിനും എത്ര
അധിക ചെലവ്
ഉണ്ടാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
മേല്‍പ്പറഞ്ഞ
സൗകര്യം ഒരുക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും പ്രത്യേക
ധനസഹായം
അനാഥാലയങ്ങള്‍ക്ക്
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ?
നിര്‍ഭയ
പദ്ധതി
3396.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ത്രീകളുടെയും
പെണ്‍കുട്ടികളുടെയും
സംരക്ഷണത്തിനായി
നടപ്പിലാക്കുന്ന
നിര്‍ഭയ പദ്ധതിയുടെ
നിലവിലെ സ്ഥിതി
അറിയിക്കുമോ ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ ഈ
പദ്ധതി മുഖേന നടത്തി
വരുന്നു എന്ന്
അറിയിക്കുമോ ;
(സി)
ഈ
പദ്ധതിയുടെ
പ്രയോജനങ്ങള്‍
പൊതുജനങ്ങളെ
അറിയിക്കുന്നതിലേക്ക്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ?
ഓര്‍ഫനേജ്
കണ്ട്രോള് ബോര്‍ഡിന്റെ
നിയന്ത്രണത്തിലുള്ള
ഓര്‍ഫനേജുകള്‍
3397.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓര്‍ഫനേജ് കണ്ട്രോള്
ബോര്‍ഡിന്റെ
നിയന്ത്രണത്തിലുള്ള
അനാഥാലയങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
അനാഥാലയങ്ങളിൽ
എത്രയെണ്ണം പുതിയ
ബാലനീതി നിയമ
വ്യവസ്ഥകള്‍ അനുസരിച്ച്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;വിശദമാക്കുമോ;
(സി)
എത്ര
അനാഥാലയങ്ങൾ ഇതിനകം
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുണ്ടെന്നും
അടച്ചുപൂട്ടാനായി
എത്രയെണ്ണം ഓര്‍ഫനേജ്
കണ്ട്രോള് ബോ൪ഡിന്
അപേക്ഷ
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ഡി)
അടച്ചുപൂട്ടിയ
അനാഥാലയങ്ങളിൽ നിന്നും
എത്ര കുട്ടികള്‍ ഇതിനകം
പുറത്തു പോകുമെന്നും
ഇവരുടെ പഠനം, സംരക്ഷണം
എന്നിവക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നും
വിശദമാക്കുമോ?
ഓര്‍ഫനേജ്
കണ്ട്രോള് ബോര്‍ഡിലെ
കൗണ്‍സിലര്‍മാരുടെ വേതനം
3398.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി വകുപ്പിന്
കീഴിലുള്ള ഓര്‍ഫനേജ്
കണ്ട്രോള് ബോര്‍ഡിലെ
വിവിധ സ്ഥാപനങ്ങളില്‍
വര്‍ക്കു ചെയ്യുന്ന
കൗണ്‍സിലര്‍മാര്‍ക്ക്
മാസങ്ങളായി വേതനം
തടസ്സപ്പെട്ടവിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇവ൪ക്ക് എന്ന് മുതല്‍
ശമ്പളം നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മിത്ര
181
3399.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീ
സുരക്ഷയ്ക്കും
ശാക്തീകരണത്തിനുമായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
അതിലൂടെ സ്ത്രീ
ശാക്തീകരണത്തില്‍ എത്ര
മാത്രം മുന്നോട്ട്
പോകുവാന്‍
സാധിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വനിതകളെ
സ്വയം
പ്രാപ്തരാക്കുന്നതിന്
കേന്ദ്രധനകാര്യ
കോര്‍പ്പറേഷനുകളുടെയും,
സംസ്ഥാന
സര്‍ക്കാരിന്റെയും
സഹായത്തോടെ സംരംഭകത്വ
വായ്പാവിതരണം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതിലൂടെ എത്ര വനിതകളെ
സ്വയം
പ്രാപ്തരാക്കുവാന്‍
കഴിഞ്ഞു;
(സി)
ഗാര്‍ഹിക
പീഢനത്തിന്
ഇരയാകുന്നവര്‍,
വിധവകള്‍,
വിവാഹമോചിതര്‍
എന്നിവര്‍ക്ക് സ്വയം
തൊഴില്‍ ചെയ്യുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്ത്രീ
സുരക്ഷയ്ക്കും,
ശാക്തീകരണത്തിനുമായി
ആരംഭിച്ച മിത്ര 181
ന്റെ പ്രവര്‍ത്തനം
വിശദമാക്കുമോ?