പൊതുമാര്‍ക്കറ്റില്‍
അരിയുടെ വിലനിലവാരം
3400.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
2011 മെയ് മാസത്തില്‍
അരിക്ക്
പൊതുമാര്‍ക്കറ്റിലെ വില
എത്രയായിരുന്നു;
(ബി)
മുന്‍
സര്‍ക്കാരിന്റെ ഭരണം
അവസാനിക്കുമ്പോള്‍ 2016
ല്‍ അരിക്ക്
പൊതുവിപണിയിലെ വില
എത്രയായിരുന്നു;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍ 2016 ല്‍
അരിയുടെ വില
പൊതുവിപണിയില്‍
എത്രയായിരുന്നു;
(ഡി)
ഇപ്പോള്‍
പൊതുവിപണിയില്‍ അരിയുടെ
വില എത്രയാണെന്ന്
വ്യക്തമാക്കുമോ?
ഹോട്ടലുകളില്‍
അമിത വില ഈടാക്കുന്നത്
തടയാന്‍ നടപടി
3401.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകള്‍ക്ക് ഓരോ
ഭക്ഷണ സാധനത്തിനും
ഈടാക്കേണ്ട വില
നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ മാനദണ്ഡങ്ങളും
നിരക്കുകളും
വിശദമാക്കാമോ;
(സി)
അമിത
വില ഈടാക്കുന്നത്
തടയാന്‍ എന്തെല്ലാം
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ?
ഭക്ഷ്യ
ഭദ്രതാ നിയമപ്രകാരമുള്ള
റേഷന്‍ കാര്‍ഡുകള്‍
3402.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ സംബന്ധമായി
മൊത്തവിതരണക്കാര്‍
/റേഷന്‍ കടകള്‍ തുടങ്ങി
എത്ര വ്യാപാരികള്‍
നിലവിലുണ്ട്;
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
വിതരണ നടത്തിപ്പുകാരായ
ഇവര്‍ക്ക് നല്കുന്ന
പ്രതിഫലം
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
റേഷന്‍കാര്‍ഡുടമകളില്‍
സ്ഥിരമായി റേഷന്‍
വാങ്ങുന്നവര്‍ എത്ര
എന്ന് വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍ ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പാക്കിയതുവഴി
റേഷന്‍ കാര്‍ഡുകള്‍
എത്ര തരങ്ങളില്‍
നിര്‍വചിക്കപ്പെട്ടു
എന്നും പ്രസ്തുത
നിര്‍വചനങ്ങള്‍
മറികടന്ന് എത്ര പേര്
കള്ള കാര്‍ഡുകള്‍
വാങ്ങിയെന്നും
അറിയിക്കുമോ ;
(ഇ)
അവരില്‍
എത്ര പേര് സ്വയമേവ
കാര്‍ഡുകള്‍ മാറ്റി
വാങ്ങിയെന്ന്
അറിയിക്കുമോ; എത്രപേരെ
വകുപ്പുകള്‍ കണ്ടെത്തി
എന്നും ഇപ്പോഴും എത്ര
പേര് അര്‍ഹതയില്ലാത്ത
കാര്‍ഡ് ഉപയോഗിച്ച്
റേഷന്‍ വാങ്ങുന്നു
എന്നതുമായ വിശദാംശം
ലഭ്യമാക്കുമോ ?
റേഷന്‍
കാര്‍ഡ് വിതരണവുമായി
ബന്ധപ്പെട്ട പരാതികള്‍
3403.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് വിതരണവുമായി
ബന്ധപ്പെട്ട് ലഭിച്ച
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍പ്പെടുന്നതിന്
ലഭിച്ച 5.14 ലക്ഷം
പരാതികള്‍ പരിശോധിച്ച്
തീര്‍പ്പ്
കല്പിക്കുവാന്
താലൂക്ക് സപ്ലൈ ഓഫീസ്
തലത്തില്‍ പ്രത്യേക
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
പ്രസ്തുത പരാതികളില്‍
എത്രയെണ്ണത്തില്‍
ഇതിനകം തീര്‍പ്പ്
കല്പിച്ചിട്ടുണ്ട്
;വിശദമാക്കാമോ;
(സി)
മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്പ്പെടുവാനര്ഹരായ
പാവപ്പെട്ടവര്‍ക്ക് അത്
നിഷേധിച്ചത് വഴി ലൈഫ്
പദ്ധതിയിലൂടെ
ലഭിക്കേണ്ട വീട്
ഉള്‍പ്പെടെയുള്ള
ആനുകൂല്യങ്ങള്‍ നഷ്ടമായ
സാഹചര്യത്തില്‍
പരാതികള്‍ അടിയന്തരമായി
പരിശോധിച്ച് അര്‍ഹരായ
മുഴുവന്‍ ആളുകളെയും
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
റേഷന്‍
കാര്‍ഡില്‍ തിരുത്തലുകള്‍
വരുത്തുന്നതിന് സ്ഥലം
എം.എല്‍.എ.യുടെ സാക്ഷ്യപത്രം
3404.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡില്‍ പേര്
ചേര്‍ക്കുന്നതിനും
തിരുത്തലുകള്‍
വരുത്തുന്നതിനും
താലൂക്ക് സപ്ലെെ
ഓഫീസര്‍ക്ക് അപേക്ഷ
സമര്‍പ്പിക്കുമ്പോള്‍
അപേക്ഷയോടൊപ്പം
എന്തെല്ലാം രേഖകളാണ്
ഹാജരാക്കേണ്ടതെന്ന്
വ്യക്തമാക്കുമോ;
(ബി)
റേഷന്‍
കാര്‍ഡില്‍
തിരുത്തലുകള്‍
വരുത്തുന്നതിന് സ്ഥലം
എം.എല്‍.എ.യുടെ
സാക്ഷ്യപത്രം
ഹാജരാക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇല്ലെങ്കില്‍
താലൂക്ക് സപ്ലെെ
ഓഫീസര്‍മാര്‍ റേഷന്‍
കാര്‍ഡ്
അനുവദിക്കുന്നതിന്
എം.എല്‍.എ.യുടെ
സാക്ഷ്യപത്രം
ഹാജരാക്കണമെന്ന്
ആവശ്യപ്പെടുന്നതായുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇത് മൂലം ജനങ്ങള്‍
നേരിടുന്ന ബുദ്ധിമുട്ട്
ഒഴിവാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡിനുള്ള അപേക്ഷാ
ഫോറങ്ങളുടെ അച്ചടി
3405.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡിനായി ഇപ്പോള്‍
അപേക്ഷ
ക്ഷണിക്കുന്നുണ്ടോ?
എങ്കില്‍ ഇതിന്
അവസാനമായി അപേക്ഷ
ക്ഷണിച്ചത് ഏതു
വര്‍ഷത്തിലായിരുന്നു?
(ബി)
റേഷന്‍
കാര്‍ഡിനായുള്ള അപേക്ഷാ
ഫോറങ്ങളുടെ അച്ചടി
ജോലികള്‍ താലൂക്ക്
തലത്തില്‍ ആരംഭിച്ചശേഷം
പിന്നീട് നിര്‍ത്തി
വെക്കാന്‍ സിവില്‍
സപ്ലൈസ് ഡയറക്ടര്‍
നിര്ദ്ദേശിക്കുകയുണ്ടായോ
എന്നറിയിക്കാമോ;
(സി)
ഈ
നടപടി പുതിയ റേഷന്‍
കാര്‍ഡുകളുടെ
വിതരണത്തിന് ഇനിയും
കാലതാമസം വരുത്തുമോ;
(ഡി)
എങ്കില്‍
ഇത് ഭക്ഷ്യഭദ്രതാ നിയമം
നടപ്പാക്കുന്നതിന്
ഇനിയും പ്രതിസന്ധി
സൃഷ്ടിക്കുമോ;വിശദാംശങ്ങള്‍
നല്‍കുമോ?
വാതില്‍പ്പടി
റേഷന്‍ വിതരണം
3406.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വാതില്‍പ്പടി റേഷന്‍
വിതരണം
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ജില്ലകളില്‍ ഇത്
പൂര്‍ത്തിയാക്കി;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
വിവിധ
നിറങ്ങളിലുള്ള റേഷന്‍
കാര്‍ഡുകള്‍ക്ക്
അനുവദിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍ എത്ര
വീതമാണ്; വിശദാംശം
നല്‍കാമോ?
മുന്‍ഗണനാ
റേഷന്‍ കാര്‍ഡുള്ള
സര്‍ക്കാര്‍ ജീവനക്കാര്‍
3407.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃതമായി
മുന്‍ഗണനാ റേഷന്‍
കാര്‍ഡ് കൈവശം വച്ച
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍
ജീവനക്കാരുടെ
വിശദാംശങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
വകുപ്പ്തിരിച്ച്
നല്‍കാമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇവരെ
മുന്‍ഗണനാ വിഭാഗത്തില്‍
നിന്ന്
മാറ്റുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
താലൂക്കിലെ
ബി.പി.എല്‍/എ.പി.എല്‍
പരാതിക്കാരുടെ എണ്ണം
3408.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എല്‍.
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെട്ടിട്ടില്ല
എന്നത് സംബന്ധിച്ച്
മാവേലിക്കര താലൂക്കിലെ
പരാതിക്കാരുടെ എണ്ണം
എത്രയെന്നു
വ്യക്തമാക്കുമോ ;
(ബി)
ബി.പി.എല്‍/എ.പി.എല്‍
അപാകതകള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(സി)
ഇതുമായി
ബന്ധപ്പെട്ട എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
എത്ര അപേക്ഷകളിന്മേല്
തീര്‍പ്പ്
കല്പിക്കുവാന്
കഴിഞ്ഞിട്ടുണ്ടെന്നും
താലൂക്കുകള്‍
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ?
ഉപയോഗയോഗ്യമല്ലാത്ത
ഭക്ഷ്യധാന്യങ്ങള്‍
3409.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍ വഴി വിതരണം
ചെയ്യാന്‍
സൂക്ഷിക്കുന്ന
ഭക്ഷ്യധാന്യങ്ങള്‍
ഉപയോഗയോഗ്യമല്ലാതായിത്തീരുന്ന
സാഹചര്യങ്ങളില്‍ ഇവ
എന്ത് ചെയ്യാനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്;
(ബി)
ഇത്തരത്തില്‍
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍ക്ക്
കാരണമാകുന്നതും
ഗുണനിലവാരമില്ലാത്തതെന്ന്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടതുമായ
ഭക്ഷ്യധാന്യങ്ങള്‍
അണുവിമുക്തമാക്കി
വിറ്റഴിയ്ക്കുന്നതിന്
സപ്ലൈകോയ്ക്കും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കും
എതെങ്കിലും തരത്തിലുള്ള
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഏത് സാഹചര്യത്തിലാണ്
ഇത്തരത്തില്‍
നിര്‍ദ്ദേശം
നല്‍കിയതെന്നറിയിക്കുമോ;
(ഡി)
അണുവിമുക്തമാക്കാത്ത
ഭക്ഷ്യധാന്യങ്ങള്‍
സംസ്ഥാനത്ത്
എവിടെയെങ്കിലും
വിറ്റഴിയ്ക്കപ്പെട്ടിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
ആവശ്യമായ നടപടി
സ്വീകരിയ്ക്കുമോ?
റേഷന്‍കടകള്‍
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന
നടപടി
3410.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി റേഷന്‍കടകള്‍
കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
ഈ-പോസ്
മെഷീനുകള്‍ക്കായി
സപ്ലൈകോ ടെന്‍ഡര്‍
ക്ഷണിച്ചിരുന്നോ; ഏത്
സ്ഥാപനവുമായാണ് കരാര്‍
ഉറപ്പിച്ചത്; എന്ത്
തുകയ്ക്കാണ് ഇ-പോസ്
മെഷീനുകള്‍
ലഭ്യമാക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
പ്ലാന്‍
ഫണ്ടില്‍ നിന്നും ഈ
ആവശ്യത്തിലേയ്ക്കായി
ഇതിനകം എന്ത് തുക
ചെലവഴിച്ചു; 2017-18
ല്‍ ഇതിനായി അനുവദിച്ച
തുകയുടെ എത്ര ശതമാനം
ഇതുവരെ ചെലവാക്കി;
വ്യക്തമാക്കാമോ?
അട്ടപ്പാടിയില്‍
റേഷന്‍ കടകള്‍ വഴി
ഭക്ഷ്യധാന്യങ്ങള്‍
T 3411.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
ജനങ്ങളുടെ പട്ടിണി
മാറ്റുവാന്‍ ചാമ, ചോളം,
കൂവരക്,തിന,
പയറുവര്‍ഗ്ഗങ്ങള്‍
എന്നിവ റേഷന്‍ കടകള്‍
വഴി നല്കുവാന്
തീരുമാനിച്ചിരുന്നോ; ഈ
തീരുമാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
അട്ടപ്പാടിയില്‍
സഞ്ചരിക്കുന്ന മാവേലി
സ്റ്റോര്‍ തുടങ്ങുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭക്ഷ്യധാന്യവിഹിതം
പാഴാക്കാതിരിക്കാന് നടപടി
3412.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ഹതപ്പെട്ട
എല്ലാവരും
ഭക്ഷ്യധാന്യങ്ങള്‍
വാങ്ങണമെന്നും
അല്ലെങ്കില്‍
അനുവദിച്ചിട്ടുളള
പട്ടികയില്‍ കുറവു വരും
എന്നും അത്തരത്തില്‍
കുറവു വന്നാല്‍
ഭക്ഷ്യധാന്യവിഹിതം
വെട്ടിക്കുറയ്ക്കുമെന്ന
കേന്ദ്രസര്‍ക്കാര്‍
സമീപനം
നടപ്പാക്കപ്പെടും
എന്നുമുള്ള കാര്യങ്ങള്‍
ഭക്ഷ്യ സിവില്‍ സപ്ലൈസ്
വകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
ധാന്യവിഹിതം
പാഴാക്കാതിരിക്കാനും
എല്ലാവരുടെയും റേഷന്‍
വിഹിതം അവരവര്‍ വാങ്ങണം
എന്നതും, ഈ വിഹിതം
ആവശ്യമില്ലാത്തവർ
അക്കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്താനും
ഒപ്പം റേഷന്‍കടക്കാരുടെ
അഴിമതി ഒഴിവാക്കാനും
വകുപ്പ് സ്വീകരിച്ചു
വരുന്ന നടപടികള്‍
വ്യക്തമാക്കുമോ?
പെട്രോളിയം,പാചക
വാതകം എന്നിവയുടെ വിലവര്‍ദ്ധന
3413.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മെയ് മാസത്തിനുശേഷം
സംസ്ഥാനത്ത് പെട്രോളിയം
ഉല്പന്നങ്ങള്ക്കും
പാചക വാതകത്തിനും എത്ര
ശതമാനം വില
ഉയര്‍ന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഇതിനുമുമ്പ്
എപ്പൊഴൊക്കെ ഇവയ്ക്ക്
വിലവര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അരി
വിതരണത്തിനുമുമ്പ് ഗുണനിലവാര
പരിശോധന
3414.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
എഫ്.സി.ഐ. യില്‍
നിന്നുള്ള അരി
വിതരണത്തിനുമുമ്പ്
ഏതെങ്കിലും തരത്തിലുള്ള
ഗുണനിലവാര പരിശോധന
നടത്താറുണ്ടോ ;
(ബി)
ചാക്കുകളില്‍
സൂക്ഷിക്കുന്ന അരിയില്‍
കടന്നു കൂടുന്ന
കീടങ്ങളെ
നശിപ്പിക്കുന്നതിന്
അപകടകരമായ
കീടനാശിനികള്‍
ഉപയോഗിക്കുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
നാഡീവ്യവസ്ഥയെ
തകരാറിലാക്കുകയും
മാരകരോഗങ്ങള്‍ക്ക്
കാരണമാവുകയും ചെയ്യുന്ന
തരത്തിലുള്ള
കീടനാശിനികള്‍
അപകടകരമായ തോതില്‍
അടങ്ങിയിട്ടുള്ള
ഇത്തരത്തിലുള്ള
ഭക്ഷ്യധാന്യങ്ങള്‍
സിവില്‍ സപ്ലൈസ്
കോര്പ്പറേഷന് വഴി
വിതരണം ചെയ്യുന്നത്
തടയുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വിവിധ
വില്പനശാലകളില് നിന്ന് സബ്
സിഡി സാധനങ്ങള്‍ വാങ്ങുന്നതായ
ക്രമക്കേടുകള്‍
3415.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരേ
റേഷന്‍ കാര്‍ഡ്
ഉപയോഗിച്ചു തന്നെ
സപ്ലെെകോയുടെ വിവിധ
വില്പനശാലകളില് നിന്ന്
സബ് സിഡി സാധനങ്ങള്‍
വാങ്ങുന്നതായുള്ള
ക്രമക്കേടുകള്‍
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ക്രമക്കേടുകള്‍
നടക്കുന്നതു മൂലം
അര്‍ഹരായ എല്ലാ
ഉപഭോക്താക്കള്‍ക്കും
സബ് സിഡി സാധനങ്ങള്‍
ലഭിക്കുന്നില്ല
എന്നതിനാല്‍
ഇതൊഴിവാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇത്തരം
തട്ടിപ്പുകള്‍
വർദ്ധിക്കാൻ
സാധ്യതയുള്ള ഉത്സവ
സീസണുകളില്‍
ഇപ്രകാരമുള്ള
ക്രമക്കേടുകള്‍
തടയുന്നതിന് പ്രത്യേക
പരിഗണന നൽകി നടപടി
സ്വീകരിക്കുമോ?
മാവേലി
സ്റ്റോറുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
3416.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സ്റ്റോറുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം
വെളിപ്പെടുത്തുമോ;
(ബി)
നിലവില്‍
മാവേലി സ്റ്റോറുകള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍ അവ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
സംഭരിച്ച
നെല്ലിന്റെ വില
കൃത്യസമയത്തുതന്നെ
കര്‍ഷകര്‍ക്ക് നല്‍കുന്നതിന്
നടപടി
3417.
ശ്രീ.ആര്.
രാജേഷ്
,,
കെ.ഡി. പ്രസേനന്‍
,,
യു. ആര്. പ്രദീപ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷകരില്‍ നിന്ന്
നേരിട്ട് നെല്ല്
സംഭരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
രംഗത്ത് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നെല്ല്
സംഭരിച്ച വകയില്‍
കൊടുത്ത്
തീര്‍ക്കാനുണ്ടായിരുന്ന
കുടിശ്ശിക കൊടുത്തു
തീര്‍ക്കാന്‍ ഈ
സര്‍ക്കാര്‍ എത്ര തുക
വിനിയോഗിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
സംസ്ഥാനത്ത്
നെല്ല് സംഭരണം
നടത്തുന്ന മറ്റ്
ഏജന്‍സികള്‍
ഏതൊക്കെയാണ്;
(ഇ)
നെല്ല്
സംഭരണം യഥാസമയം
നടത്തുന്നതിനും
സംഭരിച്ച നെല്ലിന്റെ
വില കൃത്യസമയത്തുതന്നെ
കര്‍ഷകര്‍ക്ക്
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
കേരളത്തിലെ
നെല്ലുസംഭരണം
3418.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലുസംഭരണം
കാര്യക്ഷമമാക്കുന്നതിന്
ആലോചനയുണ്ടോ; എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ; നെല്ലിന്റെ
സംഭരണവില പുതുക്കാൻ
നടപടി സ്വീകരിക്കുമോ;
(ബി)
സപ്ലൈകോ
നടത്തിയ നെല്ല്
സംഭരണത്തില്‍
കര്‍ഷകര്‍ക്ക്
നെല്ലിന്റെ വില
നല്കാനുണ്ടോ ;
എങ്കില്‍ എത്ര തുകയാണ്
നല്‍കാനുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഈ
സീസണില്‍ സപ്ലൈകോ എത്ര
ടണ്‍ നെല്ലാണ്
സംഭരിച്ചതെന്നറിയിക്കാമോ;
എന്ത് നിരക്കിലാണ്
സംഭരണം നടത്തിയത്
എന്നറിയിക്കുമോ;
(ഡി)
സംസ്ഥാനവിഹിതം
നല്കാത്തതിനാല്
കേന്ദ്ര വിഹിതം മാത്രം
വിതരണം ചെയ്തിട്ടുണ്ടോ
; വ്യക്തമാക്കാമോ;
(ഇ)
പി.ആര്.എസ്.
വായ്പാ പദ്ധതി
നടപ്പിലാക്കിയോ;
അതിന്റെ ലക്ഷ്യം
നേടാനായിട്ടുണ്ടോ ;
വിശദമാക്കാമോ ?
സപ്ലെെകോയിലെ
താല്‍ക്കാലിക ജീവനക്കാരുടെ
വേതനം
3419.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകോയിലെ
താല്‍ക്കാലിക പാക്കിംഗ്
ജീവനക്കാര്‍ക്ക്
നിലവില്‍ എത്ര രൂപയാണ്
ദിവസ വേതനമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ; ഇൗ
ജീവനക്കാരുടെ ദിവസ
വേതനം മിനിമം അറുന്നൂറ്
രൂപയായി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം താല്‍ക്കാലിക
ജീവനക്കാരുടെ ശമ്പളം
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എന്‍.എഫ്.എസ്.എ.(നാഷണല്‍
ഫുഡ് സെക്യൂരിറ്റി
ആക്ട്) യുമായി
ബന്ധപ്പെട്ടുള്ള
തസ്തികകളില്‍ സപ്ലെെകോ
ജീവനക്കാര്‍ക്ക്
പ്രമോഷന്
നല്‍കുന്നതിന് വേണ്ട
നടപടി സ്വീകരിക്കുവാന്‍
തയ്യാറാകുമോയെന്ന്
വിശദമാക്കുമോ?
വാതില്‍പ്പടി
വിതരണത്തിനായി സപ്ലൈകോ
സജ്ജമാക്കിയ ഗോഡൗണുകള്‍
3420.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങളുടെ
വാതില്‍പ്പടി
വിതരണത്തിനായി സപ്ലൈകോ
എല്ലാ ജില്ലകളിലും
ഗോഡൗണുകള്‍
സജ്ജമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
സ്വകാര്യ
വ്യക്തികളില്‍ നിന്നും
ഗോഡൗണുകള്‍ വാടകയ്ക്ക്
എടുത്തിട്ടുണ്ടോ;എങ്കില്‍
പ്രതിമാസം
സപ്ലൈകോയ്ക്ക്
ഈയിനത്തില്‍ എന്ത്
ചെലവ് വരുമെന്ന്
വ്യക്തമാക്കുമോ?
സപ്ലെെകോയില്‍
കാലാവധി കഴിഞ്ഞ ഭക്ഷ്യ
വസ്തുക്കള്‍
3421.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷക്കാലയളവില്‍
സപ്ലെെകോയില്‍ കാലാവധി
കഴിഞ്ഞ ഭക്ഷ്യ
വസ്തുക്കള്‍ സംഭരിച്ച്
വിതരണം നടത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് തരം ഭക്ഷ്യ
വസ്തുവാണ് ഇപ്രകാരം
വിതരണം ചെയ്തതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനുത്തരവാദികളായവര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
സൗജന്യമായി ഉച്ചഭക്ഷണം
നല്കുന്ന പദ്ധതി
T 3422.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരഞ്ഞെടുക്കപ്പെട്ട
പ്രദേശങ്ങളില്‍
സന്നദ്ധസംഘടനകളുമായി
സഹകരിച്ച്
അര്‍ഹരായവര്‍ക്ക്
ഉച്ചഭക്ഷണം സൗജന്യമായി
നല്കുവാനുള്ള പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;ഈ
പദ്ധതി വയനാട്
ജില്ലയില്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആദിവാസി വിഭാഗത്തിലെ
മധു എന്ന
ചെറുപ്പക്കാരന്
വിശന്നിട്ട് ഭക്ഷണം
മോഷ്ടിച്ചുവെന്ന
കുറ്റമാരോപിക്കപ്പെട്ട്
ക്രൂരമായി കൊല
ചെയ്യപ്പെട്ടത് ഏത്
സാഹചര്യത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കൊലപാതകത്തിന്റെ
അടിസ്ഥാനത്തില്‍
വിശപ്പ് രഹിത കേരളം
പദ്ധതി ഒരു പരാജയം
ആണെന്ന് വകുപ്പ്
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ?
കോതമംഗലം
മാമലക്കണ്ടത്ത് മാവേലി
സ്റ്റോര്‍ ആരംഭിക്കുവാന്‍
നടപടി
3423.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്കിലെ മാമലക്കണ്ടം
പ്രദേശത്ത് നിലവില്‍
മാവേലി സ്റ്റോറോ,
മൊബെെല്‍ മാവേലി
സ്റ്റോറോ ഇല്ലാത്ത
സാഹചര്യത്തില്‍
പ്രദേശത്തിന്റെ
പിന്നോക്കാവസ്ഥ
പരിഗണിച്ച് ഒരു മാവേലി
സ്റ്റാേര്‍ പുതുതായി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മാമലക്കണ്ടത്തേക്കുള്ള
റോഡ് സൗകര്യം
വര്‍ദ്ധിക്കുകയും
കെ.എസ്.ആര്.ടി.സി
ഉള്‍പ്പെടെ മൂന്ന്
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുകയും ചെയ്യുന്ന
സാഹചര്യത്തില്‍
മൊബെെല്‍ മാവേലി
സ്റ്റാേര്‍ സേവനം
അടിയന്തരമായി
ലഭ്യമാക്കുമോ;
വിശദമാക്കാമോ?
സപ്ലൈകോ
ജീവനക്കാര്‍ക്കുള്ള പ്രമോഷന്
റൂള്‍
3424.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
ജീവനക്കാര്‍ക്ക്
അന്‍പത് ശതമാനം
പ്രമോഷന് നല്കുവാന്
തീരുമാനിച്ച
4.09.2010-ലെ പ്രമോഷന്
റൂള്‍ GO Ms 30/2010 F
& CSD
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസം
ഒഴിവാക്കി ഈ റൂള്‍
നടപ്പിലാക്കുവാന്‍
നടപടി കൈക്കൊള്ളുമോ;
(ബി)
പ്രസ്തുത
റൂള്‍
നടപ്പിലാക്കുവാന്‍
എന്തെങ്കിലും തടസ്സം
നിലവില്‍ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
നെല്‍
കര്‍ഷകര്‍ക്കുള്ള കുടിശ്ശിക
തുക
3425.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
-ല്‍ ഒന്നാം വിള നെല്ല്
സംഭരിച്ചതിന്റെ ഭാഗമായി
നെല്‍ കര്‍ഷകര്‍ക്കുള്ള
കുടിശ്ശിക തുക
പൂര്‍ണ്ണമായും
നല്‍കിയോ;
(ബി)
ഇല്ലായെങ്കില്‍
കുടിശ്ശിക തുക
പൂര്‍ണ്ണമായും എന്ന്
വിതരണം ചെയ്യാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
രണ്ടാം
വിള നെല്‍കൃഷിയുടെ നെല്ല്
സംഭരണം
3426.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തില്‍
സംസ്ഥാനത്ത് രണ്ടാംവിള
നെല്‍കൃഷിയുടെ നെല്ല്
സംഭരിക്കുന്നതിനുള്ള
രജിസ്ട്രേഷന്
എന്നാരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുവരെ
എത്ര രജിസ്ട്രേഷന്
ലഭിച്ചിട്ടുണ്ടെന്നും
ആര്‍ക്കൊക്കെ ഏതൊക്കെ
ജില്ലകളിലാണ്
രജിസ്ട്രേഷന്
ലഭിച്ചതെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
മേല്‍കാലയളവില്‍
രണ്ടാംവിള
നെല്‍കൃഷിയുടെ നെല്ല്
സംഭരണത്തിനായി എത്ര തുക
സര്‍ക്കാര്‍
വകയിരുത്തിയെന്നും എത്ര
തുക ചെലവഴിച്ചുവെന്നും
അറിയിക്കുമോ?
തൃശ്ശൂര്‍
ജില്ലയില്‍ സിവില്‍
സപ്ലൈസിന്റെ നെല്ല് സംഭരണം
3427.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ സിവില്‍
സപ്ലൈസിന്റെ നെല്ല്
സംഭരണത്തിന്
മില്ലുടമകളുമായി
ഏര്‍പ്പെട്ടിട്ടുള്ള
കരാറിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
കരാര്‍ പ്രകാരം
കൊയ്ത്തു കഴിഞ്ഞ്
നെല്ല് വാഹനത്തില്‍
കയറ്റുന്നതുവരെയുള്ള
പ്രവൃത്തികള്‍ക്ക്
നല്കി വരുന്ന തുക
ക്വിന്റലിന് എത്ര
രൂപയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഈ പ്രവൃത്തികള്‍
ചെയ്തുവരുന്ന
കര്‍ഷകര്‍ക്ക്
സര്‍ക്കാര്‍
അനുവദിക്കുന്ന സംഖ്യ
മില്ലുടമകള്‍
തട്ടിയെടുക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(ഡി)
മില്ലുടമകള്‍ക്കുവേണ്ടി
കര്‍ഷകര്‍ നടത്തുന്ന
മേല്‍സൂചിപ്പിച്ച
പ്രവൃത്തിക്കുള്ള തുക
കര്‍ഷകര്‍ക്ക് തന്നെ
ലഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഇ)
ഈ
പ്രശ്നത്തില്‍
തൃശ്ശൂരില്‍ വച്ച് കൃഷി
വകുപ്പ് മന്ത്രിയുടെയും
തുടര്‍ന്ന് ജില്ലാ
കളക്ടറുടെയും
കര്‍ഷകപ്രതിനിധികളുടെയും
മില്ലുടമകളുടെയും
സാന്നിധ്യത്തില്‍
എടുത്ത തീരുമാനങ്ങളുടെ
ഭാഗമായി സര്‍ക്കാര്‍
എടുത്ത നടപടികള്‍
വ്യക്തമാക്കാമോ?
നെല്ലിന്റെ
സംഭരണവില
3428.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്ലിന്റെ സംഭരണവില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സപ്ലൈകോ
നെല്ല് സംഭരിച്ചവകയില്‍
2018 ജനുവരി 31 വരെ
എത്ര രൂപ കര്‍ഷകര്‍ക്ക്
നല്‍കാനുണ്ട്; പ്രസ്തുത
കുടിശ്ശിക അടിയന്തരമായി
കൊടുത്ത്
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
വിശപ്പ്
രഹിത പദ്ധതിയുടെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
3429.
ശ്രീ.അടൂര്‍
പ്രകാശ്
,,
അനൂപ് ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പ്
രഹിത പദ്ധതിയുടെ
ഭാഗമായി സര്‍ക്കാരിന്റെ
നേരിട്ടുള്ള
നിയന്ത്രണത്തില്‍
ഹോട്ടലുകള്‍
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത തീരുമാനം
മാറ്റുവാനുണ്ടായ
സാഹചര്യമെന്താണ്;
വിശദമാക്കാമോ;
(സി)
സ്വകാര്യ
ഹോട്ടലുകളുമായി
സഹകരിച്ച് അശരണര്‍ക്ക്
ഉച്ചഭക്ഷണം
നല്‍കുന്നതിന് പദ്ധതി
പരിഗണിച്ചിരുന്നോ;
എന്തുകൊണ്ടാണ് പ്രസ്തുത
പദ്ധതി ഉപേക്ഷിക്കേണ്ടി
വന്നത്;
വ്യക്തമാക്കുമോ;
(ഡി)
വിശപ്പ്
രഹിത പദ്ധതിയുടെ
ഭാഗമായി
ആവിഷ്ക്കരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ള
തുടര്‍പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
ഇതിനായി എന്ത് തുക
2018-19 ല്‍ നീക്കി
വച്ചിട്ടുണ്ട്;
(ഇ)
2017-18
ലെ ബഡ്ജറ്റില്‍
ഇക്കാര്യത്തിനായി
നീക്കി വച്ച തുകയില്‍
എത്ര തുക
ചെലവഴിച്ചു;വ്യക്തമാക്കുമോ?
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ
അന്തേവാസികളുടെ റേഷന്‍
പെര്‍മിറ്റ്
3430.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രിയിലെ
അന്തേവാസികള്‍ക്ക്
എസ്റ്റാബ്ലീഷ് മെന്റ്
പെര്‍മിറ്റ്
വെല്‍ഫെയര്‍
വിഭാഗത്തില്‍
ഉള്‍പ്പെടുത്തി റേഷന്‍
അരി നല്‍കിയിരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പെര്‍മിറ്റ്
പുതുക്കിയപ്പോള്‍
പ്രതിമാസം 17.55
ക്വിന്റല്‍ അരി എന്നത്
8.5 ക്വിന്റലായി
കുറച്ചിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇതുമൂലം
അന്തേവാസികള്‍ക്ക്
ആവശ്യമായ അരി
ലഭിക്കാത്തതും
അനുവദിച്ച അരി യഥാസമയം
ലഭ്യമാകാത്തതും
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
അടിയന്തരമായി
റേഷന്‍ പെര്‍മിറ്റ്
പുതുക്കി നല്കി
അന്തേവാസികള്‍ക്ക്
കൂടുതല്‍ അരി
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കേന്ദ്ര
സര്‍ക്കാര്‍ കേരളത്തിന്
നല്‍കിയിട്ടുള്ള
ഭക്ഷ്യധാന്യങ്ങള്‍
3431.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നശേഷം
എത്രമാത്രം
ഭക്ഷ്യധാന്യങ്ങളാണ്
കേന്ദ്ര സര്‍ക്കാര്‍
കേരളത്തിന്
നല്‍കിയിട്ടുള്ളത്;
(ബി)
കേരളം
ആവശ്യപ്പെട്ട
അളവനുസരിച്ച് കേന്ദ്രം
ഭക്ഷ്യധാന്യങ്ങള്‍
നല്‍കിയിട്ടുണ്ടോ; ഓരോ
പ്രാവശ്യവും ലഭിച്ച
അളവ് സഹിതം വിശദവിവരം
നല്‍കുമോ?
താത്ക്കാലിക
ജീവനക്കാരുടെ വേതനം
പരിഷ്ക്കരിക്കുന്നതിന് നടപടി
3432.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലെെസ് വകുപ്പിന്റെ
സ്ഥാപനങ്ങളില്‍
പാക്കിംഗ് മേഖലയിലടക്കം
ജോലി ചെയ്തു വരുന്ന
താത്ക്കാലിക
ജീവനക്കാരുടെ വേതനം
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഭാഗം ജീവനക്കാരുടെ
വേതന വ്യവസ്ഥ
പരിഷ്ക്കരിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തരത്തിലുള്ള
ആലോചനയുണ്ടോ;എങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
സമയബന്ധിതമായി
ഈ വിഭാഗം ജീവനക്കാരുടെ
വേതന വ്യവസ്ഥ
പരിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭക്ഷ്യസുരക്ഷാ
പരിശോധനയിൽ കണ്ടെത്തിയ
ബ്രാന്‍ഡുകള്‍/കമ്പനികള്‍
3433.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
പരിശോധനയ്ക്കായി
വിജിലന്‍സ് ടീം
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത ടീം നടത്തിയ
പരിശോധനകളും സ്വീകരിച്ച
നടപടികളും
വ്യക്തമാക്കാമോ;
(ബി)
ഭക്ഷ്യ
സുരക്ഷാ/ഗുണമേന്മാ
പരിശോധനയില്‍
ഉപയോഗയോഗ്യമല്ലെന്ന്
കണ്ടെത്തിയ
വെളിച്ചെണ്ണ, പാല്,
ഐസ്ക്രീം എന്നിവയുടെ
ബ്രാന്‍ഡുകള്‍/കമ്പനികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
റേഷന്‍കടകള്‍
വഴി സബ് സിഡി നിരക്കില്‍
ഇപ്പോള്‍ നല്‍കിവരുന്ന
സാധനങ്ങൾ
3434.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍കടകള്‍ വഴി
എന്തൊക്കെ സാധനങ്ങളാണ്
ഇപ്പോള്‍ സബ് സിഡി
നിരക്കില്‍
നല്‍കിവരുന്നത്;
(ബി)
റേഷന്‍
കടകള്‍
വൈവിദ്ധ്യവല്ക്കരിക്കുന്നതിനും
റേഷന്‍കടക്കാരുടെ വേതനം
യഥാസമയം
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത് ;
(സി)
കര്‍ഷകരില്‍
നിന്നും ശേഖരിക്കുന്ന
നെല്ല് അരിയാക്കി
റേഷന്‍കടവഴി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ഉല്പന്നങ്ങളുടെ അളവിലും
തൂക്കത്തിലുമുളള കുറവ്
3435.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്പന നടത്തുന്ന
പെട്രോളിയം
ഉല്പന്നങ്ങളും
പാചകവാതകങ്ങളും അളവിലും
തൂക്കത്തിലും കുറവ്
ഇല്ലാതെ വിതരണം
ചെയ്യുന്നുണ്ടെന്ന്
ഉറപ്പ്
വരുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ പരിശോധനകളാണ്
ഇത് സംബന്ധിച്ച് നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
അളവ്
തൂക്ക വെട്ടിപ്പ് തടയാന്‍
നടപടി
3436.
ശ്രീ.ഇ.പി.ജയരാജന്
,,
ഡി.കെ. മുരളി
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കള്‍
അളവ് തൂക്കങ്ങളുടെ
കാര്യത്തിലും വിലയിലും
വ്യാപകമായി
വഞ്ചിക്കപ്പെടുന്നത്
തടയാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ;
(ബി)
റേഷന്‍കടകള്‍,
പെട്രോള്‍ പമ്പുകള്‍,
പാതയോര കച്ചവട
സ്ഥാപനങ്ങള്‍, ഗ്യാസ്
ഏജന്‍സികള്‍
തുടങ്ങിയവയില്‍
വ്യാപകമായ അളവ് തൂക്ക
വെട്ടിപ്പ് നടക്കുന്നത്
കര്‍ശനമായി തടയാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
വിമാനത്താവളം,
മള്‍ട്ടിപ്ലക്സുകള്‍,
ബസ് സ്റ്റാന്റുകളുടെ
പരിസരം തുടങ്ങിയ
സ്ഥലങ്ങളില്‍
അവശ്യസാധനങ്ങള്‍ക്ക്
അന്യായവില
ഇൗടാക്കുന്നത് തടയാന്‍
നടപടിയെടുക്കുമോ?
അളവ്
തൂക്കത്തില്‍ കൃത്രിമം
നടത്തുന്ന സ്ഥാപനങ്ങള്‍
3437.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാംസം,
പച്ചക്കറി, മീന്‍
തുടങ്ങിയ ആഹാര
സാധനങ്ങള്‍ തൂക്കി
വാങ്ങുമ്പോള്‍ നിശ്ചിത
അളവില്‍ കുറവ്
വരുത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചില
വ്യാപാരികള്‍
ഇത്തരത്തില്‍
പൊതുജനത്തെ
വഞ്ചിക്കുന്നതിനെതിരെ
ഉദ്യാേഗസ്ഥര്‍ നടപടി
സ്വീകരിക്കുന്നില്ലെന്നകാര്യം
സര്‍ക്കാര്‍ തലത്തില്‍
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ;
(സി)
അളവ്-തൂക്കം
വകുപ്പ് ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കെതിരെ
ഇത്തരത്തില്‍ നടപടി
സ്വീകരിച്ച; പ്രസ്തുത
സ്ഥാപനങ്ങളുടേയും
വ്യക്തികളുടേയും പേര്
വിവരം ലഭ്യമാക്കുമോ;
(ഡി)
ജനങ്ങളെ
വഞ്ചിക്കുന്ന ഇത്തരം
വ്യക്തികളെയും
സ്ഥാപനങ്ങളെയും
നിയന്ത്രിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
3438.
ശ്രീ.സി.കൃഷ്ണന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. ജോയി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലീഗല്‍ മെട്രോളജി
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
അളവ്
തൂക്കങ്ങളുടെ
കാര്യത്തില്‍ കൃത്യതയും
നിലവാരവും
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
വകുപ്പ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഉപഭോക്താക്കളെ
വിവിധ ചൂഷണങ്ങളില്‍
നിന്നും
രക്ഷിക്കുന്നതിനായി
എന്തെല്ലാം ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വിശദമാക്കാമോ ;
(ഡി)
അളവ്
തൂക്കത്തില്‍
ക്രമക്കേട്
കാണിക്കുന്നവര്‍ക്കെതിരെ
ലീഗല്‍ മെട്രോളജി
നിയമപ്രകാരം എന്തെല്ലാം
ശിക്ഷാ നടപടികളാണ്
വകുപ്പ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പമ്പുകളിലെ
ഇന്ധനത്തിന്റെ അളവില്‍
ക്രമക്കേട്
3439.
ശ്രീ.എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍
പമ്പുകളില്‍ നിന്ന്
ലഭിക്കുന്ന
ഇന്ധനത്തിന്റെ
അളവുകളില്‍ ക്രമക്കേട്
നടത്തുന്നതുമായി
ബന്ധപ്പെട്ട പരാതികള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പെട്രാേള്‍
പമ്പുകളുമായി
ബന്ധപ്പെട്ട
വിഷയത്തില്‍ ലീഗല്‍
മെട്രോളജി വകുപ്പിന്റെ
ഇടപെടല്‍
കാര്യക്ഷമമാക്കാന്‍
കഴിയാത്തതുമൂലം
ഉണ്ടാകുന്ന പ്രായോഗിക
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പെട്രോള്‍
പമ്പുകള്‍ക്ക്
എന്‍.ഒ.സി.നല്കുമ്പോള്
ലീഗല്‍ മെട്രോളജി
വകുപ്പിന്റെ ഇടപെടല്‍
കൂടി
ശക്തിപ്പെടുത്തുന്നതിനായി
നിലവിലുള്ള നിയമങ്ങളും
ചട്ടങ്ങളും ഭേദഗതി
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
നിത്യോപയോഗ
ഭക്ഷ്യവസ്തുക്കളില്‍ മായം
ചേര്‍ത്തതിന്റെ പേരില്‍ നടപടി
3440.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളായ അരി,
വെളിച്ചെണ്ണ,
ധാന്യങ്ങള്‍ മറ്റ്
ഭക്ഷ്യവസ്തുക്കള്‍
എന്നിവയില്‍ ചില
ഉത്പാദകരും,
വിതരണക്കാരും,
വ്യാപാരികളും മായം
കലര്‍ത്തുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവ
കണ്ടെത്താന്‍ ഭക്ഷ്യ
സുരക്ഷാ വകുപ്പിനുള്ള
സംവിധാനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നിത്യോപയോഗ
ഭക്ഷ്യവസ്തുക്കളില്‍
മായം ചേര്‍ത്തതിന്റെ
പേരില്‍
ആര്‍ക്കെല്ലാമെതിരെ
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ട് ;
പൂര്‍ണ്ണമായ വിശദാംശം
നല്‍കുമോ;
(സി)
നിലവിലുള്ള
പരിശോധനാ സംവിധാനം
കുറ്റമറ്റതാക്കുന്നതിനും
ബന്ധപ്പെട്ട
വകുപ്പുകള്‍ തമ്മില്‍
ഏകോപനം ഉറപ്പാക്കി അതീവ
ഹാനികരമായ മായവും
ചായവും മറ്റ്
വസ്തുക്കളും
ഭക്ഷ്യവസ്തുക്കളില്‍
ചേര്‍ക്കുന്ന
സ്ഥിതിയില്‍ കൃത്യമായ
ഇടവേളകളില്‍
പരിശോധനകള്‍ നടത്തി
ഇത്തരക്കാര്‍ക്കെതിരെ
കര്‍ശന നിയമനടപടികള്‍
സ്വീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
ലീഗല്‍
മെട്രോളജി വകുപ്പില്‍
സീനിയര്‍ സൂപ്രണ്ട് തസ്തിക
3441.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
മെട്രോളജി വകുപ്പില്‍
എത്ര സീനിയര്‍
സൂപ്രണ്ട്
തസ്തികയാണുള്ളത്;
വകുപ്പില്‍ പുതിയതായി
സീനിയര്‍ സൂപ്രണ്ടിന്റെ
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
സീനിയര്‍ സൂപ്രണ്ടായി
ജോലിചെയ്യുന്ന
ഉദ്യോഗസ്ഥനെ
സീനിയോറിറ്റി
മറികടന്നാണോ
നിയമിച്ചിട്ടുള്ളത്;
അങ്ങനെയെങ്കില്‍
സീനിയോറിറ്റി മറി
കടന്ന്
നിയമിക്കാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
(സി)
ഈ
തസ്തികയിലേക്ക്
യോഗ്യതയുള്ള
ജീവനക്കാരിക്ക് നിയമനം
നല്‍കാതെ സ്ഥലം
മാറ്റിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?