വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണത്തിന്റെ
പുരോഗതി
3038.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
സ്വപ്നപദ്ധതിയായി
വിശേഷിപ്പിക്കുന്ന
വിഴിഞ്ഞം തുറമുഖ
നിര്‍മ്മാണത്തിന്റെ
നിലവിലെ പുരോഗതി
അറിയിക്കുമോ ;
(ബി)
വിഴിഞ്ഞം
തുറമുഖം എപ്പോള്‍
യാഥാര്‍ത്ഥ്യമാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(സി)
നിര്‍മ്മാണ
കമ്പനി സമയബന്ധിതമായി
പ്രവൃത്തികള്‍
ചെയ്യുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ
;വിവരങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
വിഴിഞ്ഞം
തുറമുഖ പ്രോജക്ടുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തുളള എത്ര
പേര്‍ക്ക് തൊഴില്‍
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത് ;
(ഇ)
ഭാവിയിലെ
ലാഭം സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണപ്രവൃത്തി
3039.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
സാധന സാമഗ്രികള്‍
ലഭിക്കുന്നില്ലെന്ന
പരാതി ഉണ്ടോ;
(ബി)
ആവശ്യമായ സാധന
സാമഗ്രികള്‍
ലഭ്യമല്ലാത്തതിനാല്‍
നിര്‍മ്മാണപ്രവൃത്തി
നിര്‍ത്തിവെച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
തുറമുഖ
നിര്‍മ്മാണ
പ്രവര്‍ത്തനം
നിലച്ചുപോയാല്‍ സംസ്ഥാന
സര്‍ക്കാരിന് നഷ്ടം
സംഭവിക്കുമെന്ന ആശങ്ക
ബന്ധപ്പെട്ട
അധികാരികള്‍
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖത്തെ ദേശീയ റെയില്‍
പാതയുമായി ബന്ധിപ്പിക്കുന്ന
ലിങ്ക് പാത
3040.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തെ ദേശീയ
റെയില്‍ പാതയുമായി
ബന്ധിപ്പിക്കുന്ന
ലിങ്ക് പാതയുടെ
നിര്‍മ്മാണത്തിന്
അനുമതി
ലഭിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണപ്രവര്‍ത്തനം
ഏത് ഏജന്‍സിയെയാണ്
ഏല്പിച്ചിട്ടുള്ളതെന്നും
എത്ര കോടി രൂപയാണ്
അടങ്കല്‍ തുകയായി
നിശ്ചയിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
തുറമുഖങ്ങളുടെ
നവീകരണത്തിന് പദ്ധതി
3041.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളുടെ
നവീകരണത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
സ്വീകരിച്ചു വരുന്നത്;
വിവരിക്കുമോ;
(ബി)
ആയതില്‍
എന്തെല്ലാം
അടിസ്ഥാനസൗകര്യങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
തുറമുഖ
നവീകരണത്തിന്
എന്തെല്ലാം നടപടികള്‍
ഇതുവരെ
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍ നല്‍കാമോ?
ചെറുകിട
ഇടത്തരം തുറമുഖങ്ങളുടെ
നവീകരണം
3042.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. രാജഗോപാലന്‍
,,
എം. മുകേഷ്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
ഇടത്തരം തുറമുഖങ്ങളുടെ
നവീകരണത്തിനും അടിസ്ഥാന
സൗകര്യ വികസനത്തിനുമായി
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുറമുഖങ്ങളിലെ
ചരക്കുഗതാഗതം
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(സി)
വന്‍കിടേതര
തുറമുഖങ്ങളെ
പൊതു-സ്വകാര്യ മേഖലാ
പങ്കാളിത്തത്തോടെ
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
ഏതെല്ലാം
തുറമുഖങ്ങളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഗതാഗതത്തിനായി
ചെറുകിട തുറമുഖങ്ങളുടെ വികസനം
3043.
ശ്രീ.എസ്.ശർമ്മ
,,
എ. പ്രദീപ്കുമാര്‍
,,
എ.എം. ആരിഫ്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട തുറമുഖങ്ങള്‍
ചരക്കുഗതാഗതത്തിനും
യാത്രക്കാരുടെ
സഞ്ചാരത്തിനും
സജ്ജമാക്കുന്നതിനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
വടക്കന്‍
കേരളത്തില്‍
ചരക്കുഗതാഗതത്തിന്റെ
കേന്ദ്രമായി മാറ്റാന്‍
ഉദ്ദേശിക്കുന്ന
അഴീക്കല്‍ തുറമുഖ
നിര്‍മ്മാണത്തിന്
കിഫ്ബി വഴി ഫണ്ട്
ലഭ്യമായിട്ടുണ്ടോ;
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ;
(സി)
സഞ്ചാരത്തിനായി
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്ന
പൊന്നാനി, ആലപ്പുഴ,
തലശ്ശേരി, കാസര്‍ഗോഡ്,
വലിയതുറ തുറമുഖങ്ങളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
മാരിടൈം
ബോര്‍ഡിന്റെ പ്രവർത്തനം
3044.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാരിടൈം
മേഖലയിലെ വിവിധ
പദ്ധതികളുടെ ഫലപ്രദമായ
നടത്തിപ്പിനും
തീരസംരക്ഷണ സംവിധാനം
ഉറപ്പാക്കുന്നതിനും
മാരിടൈം ബോര്‍ഡിന്റെ
രൂപീകരണം എത്ര മാത്രം
സഹായകമായി എന്ന്
വിശദീകരിക്കുമോ;
(ബി)
തീരദേശ
സുരക്ഷ ഉള്‍പ്പെടെയുള്ള
എല്ലാ തുറമുഖ
പ്രവര്‍ത്തനങ്ങളും ഒരു
ഏജന്‍സിയുടെ കീഴില്‍
ഏകോപിപ്പിക്കുവാന്‍
മാരിടൈം ബോര്‍ഡിന്റെ
രൂപീകരണം കൊണ്ട്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇതുമൂലം
ഈ മേഖലയില്‍
ഉണ്ടായിട്ടുള്ള
നേട്ടങ്ങള്‍
വിശദമാക്കുമോ?
മാരിടൈം
ഡവലപ്പ്മെന്റ് ബോര്‍ഡ്
3045.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന മാരിടൈം
ഡവലപ്പ്മെന്റ്
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ബോര്‍ഡിനുകീഴില്‍
നിലവില്‍ എത്ര
ജീവനക്കാരുണ്ട്; ഇവരുടെ
സേവന വേതന വ്യവസ്ഥകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
നിലവില്‍
എത്ര തുറമുഖങ്ങളുടെ
മേല്‍നോട്ടം
ബോര്‍ഡിനുണ്ടെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ നിയമാനുസൃത
കടവുകള്‍
3046.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ തുറമുഖ
വകുപ്പിന്റെ
നിയന്ത്രണത്തിൽ
നിയമാനുസൃതമായി
പ്രവര്‍ത്തിക്കുന്ന
എത്ര കടവുകള്‍
ഉണ്ടെന്ന് പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
കടവും നടത്തുന്നതിനുള്ള
ഒരു മാസത്തെ ചെലവും
ഇതില്‍ നിന്ന്
കിട്ടുന്ന വരുമാനവും
വ്യക്തമാക്കാമോ;
(സി)
മിച്ചം
തുക വരുന്നുണ്ടെങ്കില്‍
ജില്ലയില്‍ ഏതെങ്കിലും
ജനോപകാരപ്രദമായ
പ്രവൃത്തിക്കോ
പദ്ധതിക്കോ
അതുപയോഗിക്കാറുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ഈ സര്‍ക്കാര്‍
അത്തരത്തില്‍ ചെലവഴിച്ച
തുകയും അതുപയോഗിച്ചു്
നടത്തിയ പദ്ധതികളും
വ്യക്തമാക്കാമോ;
(ഇ)
നിയമാനുസൃതമല്ലാത്ത
കടവുകള്‍ ജില്ലയില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന്
വ്യക്തമാക്കാമോ;എങ്കില്‍
അത്തരം
കടവുകള്‍ക്കെതിരെ എന്ത്
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
അത്തരം
കടവുകളില്‍ നിന്ന്
പിടിക്കപ്പെടുന്ന മണല്‍
എന്താണ്
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ?
ഡ്രഡ്ജിങ്ങിലൂടെ
ലഭിക്കുന്ന മണൽ
ഉപയോഗപ്പെടുത്താ നുള്ള
നിര്‍ദ്ദേശം
3047.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
പാറക്കല്‍ അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖങ്ങളുടെ
ആഴം കൂട്ടുന്നതിനായി
ഡ്രഡ്ജ് ചെയ്യുമ്പോള്‍
ലഭിക്കുന്ന മണല്‍
ശുദ്ധീകരിച്ച് കെട്ടിട
നിര്‍മ്മാണത്തിന്
ഉപയോഗിക്കാനുള്ള
നിര്‍ദ്ദേശം
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
തുറമുഖങ്ങളില്‍ നിന്നു്
ലഭിക്കുന്ന മണലാണ്
ഇപ്രകാരം
ഉപയോഗപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഈ
പ്രക്രിയ ആരെ
ഏല്‍പ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ഇതുമൂലം
സര്‍ക്കാരിന്
ലഭിക്കുമെന്ന്
പ്രതീക്ഷിക്കുന്ന
വരുമാനം
കണക്കാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
മൃഗശാലകള്‍
ആരംഭിക്കുന്നതിന് നടപടി
3048.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
പുതിയ മൃഗശാലകള്‍
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(ബി)
സ്ഥലവും
മറ്റ് അനുബന്ധ
സൗകര്യങ്ങളും ഒരുക്കി
നല്കുന്ന പക്ഷം
കോങ്ങാട് മണ്ഡലത്തില്‍
ഒരു മൃഗശാല
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
മ്യൂസിയത്തിലെ
പൂന്തോട്ടസംരക്ഷണം
3049.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മ്യൂസിയം ഗാര്ഡന്
സംരക്ഷണത്തില്‍
അപാകതയുള്ളതായി
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രകൃതി
രമണീയത നശിപ്പിക്കുന്ന
തരത്തില്‍ ബങ്കുകള്‍,
ടോയ് ലെറ്റുകള്‍
എന്നിവ സ്ഥാപിക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
മ്യൂസിയം
കോമ്പൗണ്ട്
സംരക്ഷിക്കുന്നതിന്
പ്രത്യേകം ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വര്‍ക്കല
മണ്ഡലത്തിലെ പൈതൃക സ്ഥലങ്ങളും
സ്ഥാപനങ്ങളും
3050.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ ഏതൊക്കെ
സ്ഥലങ്ങളും
കെട്ടിടങ്ങളുമാണ് പൈതൃക
സ്ഥലങ്ങളും
സ്ഥാപനങ്ങളുമായി
പുരാവസ്തുവകുപ്പ്
നിര്‍ണ്ണയിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ആയത്
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍ എത്ര
രൂപയുടെ ഫണ്ട്
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
സംരക്ഷിത സ്ഥലങ്ങളും
കെട്ടിടങ്ങളും
സംരക്ഷിക്കുന്നതിന്
ആവശ്യമായ ഫണ്ട്
അനുവദിക്കുമോയെന്നറിയിക്കുമോ?
സംരക്ഷിത
സ്മാരകങ്ങളുടെ പരിപാലനം
3051.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികളുടെ
കൈവശത്തിലും
ഉടമസ്ഥതയിലുമുള്ള
സംരക്ഷിത സ്മാരകങ്ങളുടെ
പരിപാലനത്തിനും
അറ്റകുറ്റപണികള്‍ക്കും
വേണ്ടി ഫണ്ട്/ഗ്രാന്റ്
എന്നിവ
നല്‍കുന്നതുള്‍പ്പെടെ
പുരാവസ്തു വകുപ്പ്
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തുവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
സംരക്ഷിത
സ്മാരകങ്ങള്‍ക്ക്
നിലവില്‍ നല്‍കിവരുന്ന
ഇളവുകള്‍ വിശദമാക്കാമോ;
(സി)
ഇവയ്ക്ക്
കെട്ടിട നികുതിയില്‍
ഇളവുണ്ടോ എന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ അതിനായി
പുരാവസ്തു വകുപ്പ്
ബന്ധപ്പെട്ട അധികൃതരോട്
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കുമോ?
പുരാവസ്തു
വകുപ്പിന്റെ ചേലക്കര
മണ്ഡലത്തിലെ സംരക്ഷിത
സ്ഥാപനങ്ങള്‍
3052.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ പുരാവസ്തു
വകുപ്പിന്റെ എത്ര
സംരക്ഷിത സ്ഥാപനങ്ങളും
സ്ഥലങ്ങളും ഉണ്ട് എന്ന്
വ്യക്തമാക്കാമോ; ഇവയുടെ
പേരുവിവരങ്ങളും ചരിത്ര
പ്രാധാന്യവും
വ്യക്തമാക്കാമോ;
(ബി)
ഇവ
അറ്റകുറ്റപണി നടത്തി
സംരക്ഷിക്കുന്നതിന് ഈ
സർക്കാർ അധികാരത്തില്‍
വന്നതിനു ശേഷം
പുരാവസ്തു വകുപ്പ് തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കാമോ?
ചേന്നമത്ത്
ശ്രീ മഹാദേവ ക്ഷേത്ര
ലിഖിതത്തിന്റെ സംരക്ഷണം
3053.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ഗ്രാമപഞ്ചായത്തിലെ
മാമ്പള്ളിക്കുന്നം എന്ന
സ്ഥലത്തുള്ള ചേന്നമത്ത്
ശ്രീ മഹാദേവ ക്ഷേത്ര
ലിഖിതം (മാമ്പള്ളി
ശാസനം) സംസ്ഥാന
പുരാവസ്തു സംരക്ഷണ
വകുപ്പിന്റെ
സംരക്ഷണത്തില്‍
ഉള്‍പ്പെട്ടിട്ടുള്ള
ലിഖിതമാണോ എന്നും
ആണെങ്കില്‍ പ്രസ്തുത
ക്ഷേത്ര ലിഖിതത്തിന്റെ
സംരക്ഷണത്തിന്
പുരാവസ്തു വകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
ക്ഷേത്രത്തിന്റെ
ശ്രീകോവിലും ക്ഷേത്ര
സങ്കേതവും പുരാവസ്തു
വകുപ്പിന്റെ
സംരക്ഷണയിലാണോ എന്നും
ആണെങ്കില്‍ പുതിയ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പുരാവസ്തു വകുപ്പിന്റെ
അനുമതി ആവശ്യമുണ്ടോ
എന്നും വിശദമാക്കാമോ?