തരിശു
ഭൂമിയും ജലസ്രോതസ്സുകളും
കര്‍ഷകര്‍ക്ക്
വിട്ടുകൊടുക്കുന്നതിന്
പദ്ധതി
2835.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശായി
കിടക്കുന്ന കൃഷി
യോഗ്യമായ ഭൂമിയും മറ്റ്
ജല സ്രോതസ്സുകളും കൃഷി
ആവശ്യങ്ങള്‍ക്കായി
കര്‍ഷകര്‍ക്ക്
വിട്ടുകൊടുക്കുന്ന
പദ്ധതി നിലവിലുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
ജില്ലയിലും തരിശായി
കിടക്കുന്ന ഭൂമിയുടെ
കണക്ക് പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കുമോ?
കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന
പച്ചക്കറി
ഏറ്റെടുക്കുന്നതിനുള്ള
സംവിധാനം
2836.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു വര്‍ഷം എത്ര ടണ്‍
പച്ചക്കറിയാണ്
ആവശ്യമായിട്ടുള്ളത് ;
(ബി)
ഇതില്‍
സംസ്ഥാനത്ത് നിലവില്‍
ഉല്പാദിപ്പിക്കുന്നത്
എത്ര ടണ്‍
പച്ചക്കറിയാണ് ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ആവിഷ്ക്കരിച്ച
വിവിധ പദ്ധതികളിലൂടെ
നമ്മുടെ പച്ചക്കറി
ഉത്പാദനത്തില്‍ എന്ത്
വര്‍ദ്ധനവ്
ഉണ്ടാക്കുവാന്‍
കഴിഞ്ഞു;
(ഡി)
സംസ്ഥാനത്തെ
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
പച്ചക്കറി
ഏറ്റെടുക്കുന്നതിനുള്ള
സംവിധാനം
കൃഷിവകുപ്പിനുണ്ടോ ;
വിശദാംശം നല്‍കുമോ ?
മേന്മയേറിയ നടീല്‍
വസ്തുക്കളുടെ ഉല്പാദനവും
വിതരണവും
2837.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മേന്മയേറിയ നടീല്‍
വസ്തുക്കള്‍
ഉത്പ്പാദിപ്പിച്ച്
കര്‍ഷകര്‍ക്ക് വിതരണം
ചെയ്യാന്‍ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്നു
വ്യക്തമാക്കുമോ?
കൃഷിയിടങ്ങളില്‍ വന്ന കുറവും
തോട്ടം മേഖലയിലെ പ്രശ്നങ്ങളും
2838.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മൊത്തം കൃഷിയിടങ്ങളുടെ
വിസ്തൃതി കഴിഞ്ഞ പത്തു
വർഷത്തെക്കാളും എത്ര
ഹെക്ടറാണ്
കുറഞ്ഞിട്ടുളളത്; കൃഷി
ഇനം തിരിച്ചു വിവരങ്ങൾ
നല്‍കുമോ; ഇതേ തുടർന്ന്
സംസ്ഥാനത്തിന്
ലഭിക്കുന്ന വരുമാനത്തിൽ
ഉണ്ടായ കുറവ് എത്രയാണ്;
(ബി)
സംസ്ഥാനത്തെ
തോട്ടവിള കൃഷിയുടെ
നിലവിലുളള വിസ്തീർണ്ണം
എത്രയാണ്; കഴിഞ്ഞ പത്ത്
വർഷത്തെ അപേക്ഷിച്ചു
വിസ്തീർണ്ണത്തിൽ കുറവ്
വന്നിട്ടുണ്ടോ; വിളകൾ
തിരിച്ചു വിവരങ്ങൾ
നല്‍കുമോ;
(സി)
തോട്ടം
മേഖലയിലെ പ്രശ്നങ്ങളെ
കുറിച്ച് പഠിക്കുവാൻ
ഇതുവരെ എത്ര
കമ്മിറ്റികളെ
നിയമിച്ചിട്ടുണ്ട്;
പ്രസ്തുത
കമ്മിറ്റികളുടെ പേര്
വിവരങ്ങൾ നല്‍കുമോ;
(ഡി)
തോട്ടവിളകളിൽ
നിന്നും സംസ്ഥാനത്തിന്
ലഭിക്കുന്ന പ്രതിവർഷ
വരുമാനം എത്രയാണ്;
(ഇ)
തോട്ടം
മേഖലയിൽ ഇടവിളകൾ
ചെയ്യുന്നതിനു
എന്തെങ്കിലും
തടസ്സമുണ്ടോ?
കൃഷി
നാശം സംഭവിച്ച
കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം
2839.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വരള്‍ച്ചയിലും
പ്രകൃതിക്ഷോഭത്തിലും
പെട്ട് കൃഷി നാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
എത്ര തുകയാണ് ഇതുവരെ
നഷ്ടപരിഹാരമായി വിതരണം
ചെയ്തിട്ടുള്ളതെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
നഷ്ടപരിഹാരം
യഥാസമയം നല്കുന്നതില്
വീഴ്ച
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇനിയും
ഈ ഇനത്തിൽ നല്‍കാനുള്ള
കുടിശ്ശിക ഉടനെ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ഒൗഷധ
സസ്യകൃഷി
പ്രോത്സാഹിപ്പിക്കാന്‍
സ്വീകരിച്ച നടപടി
2840.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഒൗഷധ സസ്യകൃഷി
പ്രോത്സാഹിപ്പിക്കാന്‍
കൃഷി വകുപ്പ്
സ്വീകരിച്ച
നടപടികളെക്കുറിച്ച്
വിശദമാക്കാമോ?
സൗജന്യ
നിരക്കില്‍ നടീല്‍
വസ്തുക്കള്‍ ലഭ്യമാക്കി
കര്‍ഷകരെ സഹായിക്കാന്‍ നടപടി
2841.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലത്തകര്‍ച്ച,
രോഗബാധ, വരള്‍ച്ച
ഉള്‍പ്പെടെ കര്‍ഷകര്‍
നേരിടുന്ന
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കണ്ടെത്തി
ജീവിത നിലവാരം
ഉയര്‍ത്താന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉദാരമായ
കാര്‍ഷിക വായ്പ,
ഉല്പാദന ബോണസ് ,വിള
ഇന്‍ഷുറന്‍സ്, സൗജന്യ
നിരക്കില്‍ നടീല്‍
വസ്തുക്കള്‍ എന്നിവ
സ്ഥിരമായി ലഭ്യമാക്കി
കര്‍ഷകരെ സഹായിക്കാന്‍
നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
കൃഷിയെ
പരിപോഷിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
2842.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിയെ
പരിപോഷിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ക്കല
മണ്ഡലത്തില്‍ കൃഷി
യോഗ്യമായ എത്ര ഹെക്ടര്‍
നെല്‍വയലുകള്‍ തരിശായി
കിടക്കുന്നു എന്ന
കണക്ക്
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
നെല്പാടങ്ങളിലേക്ക്
സുലഭമായി കൃഷിക്ക്
ആവശ്യമായ വെള്ളം
ലഭിക്കാത്തതുകൊണ്ട്
കര്‍ഷകര്‍ കൃഷി
ഉപേക്ഷിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സുസ്ഥിര
കാര്‍ഷിക വികസനത്തിനും
കീടബാധനിയന്ത്രണത്തിനായും
പദ്ധതികള്‍
2843.
ശ്രീ.ആര്.
രാജേഷ്
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുസ്ഥിര
കാര്‍ഷിക വികസനത്തിന്
അനിവാര്യമായ
കീടബാധനിയന്ത്രണത്തിനായി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;വിശദമാക്കുമോ;
(ബി)
അഗ്രോക്ലിനിക്കുകളുടെ
ലക്ഷ്യവും
പ്രവര്‍ത്തനവ്യാപ്തിയും
വിശദമാക്കുമോ;
എന്തെല്ലാം സേവനങ്ങളാണ്
ഇത്തരം ക്ലിനിക്കുകള്‍
നില്‍കി വരുന്നത്;
(സി)
വിള
ആരോഗ്യ പരിപാലന
പദ്ധതിയുടെ
ലക്ഷ്യമെന്താണെന്ന്
അറിയിക്കാമോ;
കീടനിരീക്ഷണ
സംവിധാനങ്ങളും
ജൈവകീടനിയന്ത്രണ
മാര്‍ഗ്ഗങ്ങളും അവയുടെ
പ്രചരണത്തിനായുള്ള
പ്രവര്‍ത്തനങ്ങളും
വിശദമാക്കുമോ?
ഭൗമസൂചിക
2844.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാദേശിക
വിളകളെ ഭൗമസൂചിക
(ജ്യോഗ്രാഫിക്കല്‍
ഇന്‍ഡിക്കേഷന്‍)
പട്ടികയില്‍പ്പെടുത്തുന്നത്
വഴി എന്തൊക്കെ
നേട്ടങ്ങള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
മറയൂര്‍
ശര്‍ക്കരയ്ക്ക്
ഭൗമസൂചിക രജിസ്ട്രേഷന്
ലഭ്യമായിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
നല്ലയിനം
തൈകള്‍ ലഭ്യമാക്കുന്നതിന്
പദ്ധതികള്‍
2845.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നല്ലയിനം തൈകള്‍
ലഭ്യമാക്കുന്നതിന്
സഹായകമായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കി എന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
വിശദാംശം അറിയിക്കുമോ;
(സി)
ഇത്തരം
തൈകള്‍ എല്ലാ
ജില്ലകളിലും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
കാലാവസ്ഥാ
വ്യതിയാനം നിമിത്തം കാര്‍ഷിക
വരുമാനത്തില്‍ ഇടിവ്
2846.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം നിമിത്തം
കാര്‍ഷിക വരുമാനത്തില്‍
എത്ര കോടി രൂപയുടെ
ഇടിവുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലസേചന
സൗകര്യം തീരെ ഇല്ലാത്ത
മേഖലകളില്‍ സൗകര്യം
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
കഴിഞ്ഞ രണ്ട്
വര്‍ഷങ്ങളായി വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാർ
ഉടമസ്ഥതയില്‍ അരി മില്ലുകള്‍
ആരംഭിക്കുന്നതിന് നടപടി
2847.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ഉടമസ്ഥതയില്‍ എത്ര അരി
മില്ലുകള്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
അത്തരത്തില്‍ അരി
മില്ലുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
സ്വകാര്യ
മേഖലയില്‍ എത്ര അരി
മില്ലുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
അരി മില്ലുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിനായി
നെല്ല്
അന്യസംസ്ഥാനങ്ങളില്‍
നിന്നും ഇറക്കുമതി
ചെയ്യാറുണ്ടോ;വിശദമാക്കുമോ?
പരമ്പരാഗത
വിത്തിനങ്ങള്‍
2848.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വിത്തിനങ്ങള്‍
സൂക്ഷിക്കുന്നതിനും
സംരക്ഷിക്കുന്നതിനുമായി
സര്‍ക്കാര്‍
സ്വീകരിച്ചുകൊണ്ടിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരം
വിത്തിനങ്ങള്‍ ന്യായമായ
വിലയ്ക്കുും
വിളയിറക്കല്‍ സമയത്തും
കര്‍ഷകര്‍ക്ക്
ലഭ്യമാക്കാനുള്ള നടപടി
സ്വീകരിക്കാമോ?
സ്പെഷ്യല്‍
കാര്‍ഷിക സോണ്‍ പദ്ധതി
2849.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പെഷ്യല്‍
കാര്‍ഷിക സോണ്‍
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി 2017-18
ല്‍ വകയിരുത്തിയ
തുകയുടെ 5 ശതമാനം
എങ്കിലും ഇതുവരെ
ചെലവഴിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
എങ്കിൽ പ്രസ്തുത
പദ്ധതിയുടെ പരാജയമാണോ
ഇതു സൂചിപ്പിക്കുന്നത്;
വിശദമാക്കുമോ?
ജലദൗര്‍ലഭ്യം
മൂലം കാര്‍ഷിക മേഖലയില്‍
ഉണ്ടായ നഷ്ടം
2850.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ കഴിഞ്ഞ
സാമ്പത്തിക (2016-2017)
വര്‍ഷത്തില്‍
ജലദൗര്‍ലഭ്യം മൂലം
കാര്‍ഷിക മേഖലയില്‍
ഉണ്ടായ നഷ്ടം
എത്രയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇങ്ങനെ
കൃഷി നഷ്ടം ഉണ്ടായ
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
അനുവദിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
വേനല്‍ക്കാലം
ആരംഭിച്ചിരിക്കെ
ജലദൗര്‍ലഭ്യം മൂലം
ഉണ്ടാകുന്ന കൃഷി നഷ്ടം
ഒഴിവാക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കടബാധ്യതമൂലം
ആത്മഹത്യ ചെയ്ത കര്‍ഷകർ
2851.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കടബാധ്യത മൂലം
ആത്മഹത്യ ചെയ്ത
കര്‍ഷകരുടെ കടം
എഴുതിത്തള്ളിയ
ഇനത്തില്‍ എത്ര തുക
ചെലവഴിച്ചു എന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കടബാധ്യതയാല്‍ എത്ര
കര്‍ഷകര്‍ ആത്മഹത്യ
ചെയ്തു എന്നറിയിക്കാമോ;
(സി)
കര്‍ഷക
ആത്മഹത്യകള്‍ തടയുന്ന
കാര്യത്തിലുള്ള
നിലപാടും നടപടികളും
വിശദമാക്കാമോ?
കാര്‍ഷികരംഗത്ത്
നടത്തിയ ഇടപെടലുകള്‍
മൂലമുണ്ടായ പുരോഗതി
2852.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നശേഷം
കാര്‍ഷികരംഗത്ത്
നടത്തിയ ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഇടപെടലുകള്‍ മൂലമുണ്ടായ
പുരോഗതി എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പച്ചക്കറികൃഷിയില്‍
2015-16, 2016-17
വര്‍ഷത്തെ വളര്‍ച്ച
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞവര്‍ഷം
എത്ര ഹെക്ടറില്‍ കര
നെല്‍കൃഷി
നടത്തിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഇ)
മുന്‍വര്‍ഷത്തേക്കാള്‍
നെല്‍പ്പാടവും
നെല്ലുല്പാദനവും
വർദ്ധിക്കുകയോ,
കുറയുകയോ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(എഫ്)
വര്ദ്ധിച്ചതാണെങ്കിലും
കുറഞ്ഞതാണെങ്കിലും എത്ര
ശതമാനമെന്ന്
വ്യക്തമാക്കാമോ?
കൃഷി
ഉത്പാദന ക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
2853.
ശ്രീ.ജെയിംസ്
മാത്യു
,,
എം. സ്വരാജ്
,,
ഡി.കെ. മുരളി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്ഷികാഭിവൃദ്ധിക്കു്
ഗുണമേന്മയുള്ള നടീല്‍
വസ്തുക്കള്‍
അന്ത്യന്താപേക്ഷിതമായതിനാല്
ഗുണമേന്മയുള്ള നടീല്‍
വസ്തുക്കള്‍
ഉത്പാദിപ്പിക്കുന്നതിനും
അവ വിപണിയില്‍
ലഭ്യമാക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലാ
കൃഷി ഫാമുകളിലും
സ്പെഷ്യല്‍ ഫാമുകളിലും
ഉയര്‍ന്ന
ഉത്പാദനക്ഷമതയുള്ള
തെെകളുടെയും വിദേശീയമായ
പഴവര്‍ഗ്ഗങ്ങളുടെയും
ചെടികളുടെയും മാതൃകാ
പ്രദര്‍ശന തോട്ടങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
ഡിപ്പാര്‍ട്ട്മെന്റ്
ഫാമുകളില്‍
സ്ഥാപിച്ചിട്ടുള്ള
ടിഷ്യൂകള്‍ച്ചര്‍
ലാബുകളുടെ പ്രവര്‍ത്തനം
വിപുലീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കൃഷി
വകുപ്പിന്റെ കീഴിലുള്ള
ഫാമുകളെ മാതൃകാ
ഫാമുകളായി
വികസിപ്പിക്കുന്നതിനും
വിത്ത് ഉത്പാദന
പരിപാടികള്‍ക്കുമായി
എത്ര രൂപ ബജറ്റില്‍
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വയനാട്
പാക്കേജിൽ വകയിരുത്തിയ
പ്ലാന്‍ ഫണ്ട്
2854.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാടിലെ
കാര്‍ഷിക വികസനത്തിനായി
വയനാട് പാക്കേജിന്റെ
നടത്തിപ്പ് ഇപ്പോള്‍
എത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പാക്കേജിനായി 2017-18
സാമ്പത്തിക
വര്‍ഷത്തില്‍
വകയിരുത്തിയ പ്ലാന്‍
ഫണ്ടിന്റെ എത്ര ശതമാനം
ഇതുവരെ ചെലവഴിക്കാൻ
സാധിച്ചിട്ടുണ്ട്;
വിശദീകരിക്കുമോ?
ഹൈടെക്
ഫാര്‍മിംഗ് പദ്ധതി
2855.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഹൈടെക്
ഫാര്‍മിംഗ് പദ്ധതിയുടെ
ഭാഗമായി ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കര്‍ഷക
കൂട്ടായ്മകള്‍ക്ക്
കൃഷിയിറക്കുന്നതിന്
പ്രോത്സാഹനം
2856.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കര്‍ഷക
കൂട്ടായ്മകള്‍ക്കോ
സംഘങ്ങള്‍ക്കോ കൃഷി
ഇറക്കുന്നതിന് തരിശ്
ഭൂമികള്‍
താത്ക്കാലികമായി
നല്‍കുന്നതിനും
കൃഷിക്ക് വേണ്ടുന്ന
പ്രോത്സാഹനവും
സഹായങ്ങളും
നല്‍കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയുടെ വളര്‍ച്ചയ്ക്ക്
പുതിയ പദ്ധതി
2857.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാര്‍ഷിക
മേഖലയുടെ
വളര്‍ച്ചയ്ക്ക് ഊന്നല്‍
കൊടുക്കുന്ന പുതിയ
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിക്കുന്നത്
പരിഗണനയില്‍ ഉണ്ടോ ;
എങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കാമോ?
കടാശ്വാസ
കമ്മീഷന്
2858.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കടാശ്വാസ
കമ്മീഷനില്‍ ഇപ്പോള്‍
എത്ര അപേക്ഷകള്‍
തീര്‍പ്പു
കല്‍പ്പിക്കാനുണ്ടെന്നും
2017-18 സാമ്പത്തിക
വര്‍ഷം എത്ര പേര്‍ക്ക്
അവാര്‍ഡ്
പാസ്സാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
പ്ലാന്റ്
ഹെല്‍ത്ത് ക്ലിനിക്കുകള്‍
2859.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിള ആരോഗ്യ പരിപാലന
പദ്ധതിയുടെ ഭാഗമായി
എത്ര പ്ലാന്റ്
ഹെല്‍ത്ത്
ക്ലിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
കോതമംഗലം
മണ്ഡലത്തില്‍ പ്ലാന്റ്
ഹെല്‍ത്ത്
ക്ലിനിക്കുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;വിശദമാക്കാമോ;
(സി)
പുതുതായി
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്കുകള്‍
സംസ്ഥാനത്ത്
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
കോതമംഗലം
മണ്ഡലത്തില്‍ പുതിയ
പ്ലാന്റ് ഹെല്‍ത്ത്
ക്ലിനിക്
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിവരിക്കാമോ?
കര്‍ഷകമിത്രം
പദ്ധതി
2860.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വിളകള്‍ക്ക് ന്യായമായ
വില ലഭിക്കാനും വിളകള്‍
സംരക്ഷിക്കുന്നതിനുള്ള
അറിവ് പകരുന്നതിനുമായി
കര്‍ഷകമിത്രം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി ആദ്യ
ഘട്ടത്തില്‍ ഏത്
ജില്ലയിലാണ്
നടപ്പിലാക്കാന്‍
ആലോചിക്കുന്നത്;
കേരളത്തിലാകെ ഈ പദ്ധതി
നടപ്പിലാക്കാന്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതിയുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
കാര്‍ഷിക
മേഖലയിലെ കേന്ദ്ര ഫണ്ട്
2861.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2014-15
മുതല്‍ 2017-18 വരെ
കാര്‍ഷിക മേഖലയ്ക്ക്
ആകെ എത്ര കോടി രൂപ
കേന്ദ്ര ഫണ്ട് ലഭിച്ചു;
പ്രസ്തുത ഫണ്ട് ഏതൊക്കെ
പദ്ധതികള്‍ക്കാണ്
ചെലവഴിച്ചത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; തുക
പൂര്‍ണ്ണമായി
ചെലവഴിച്ചില്ലെങ്കില്‍
എന്തുകൊണ്ട്;
വിശദീകരിക്കുമോ?
ആറാലുംമൂട്
പച്ചക്കറി മാര്‍ക്കറ്റ്
നവീകരണം
2862.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ആറാലുംമൂട് പച്ചക്കറി
മാര്‍ക്കറ്റ്
നവീകരണത്തിന് ഫണ്ട്
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട്
എം.എല്‍.എ. ബഹു.
മന്ത്രിയ്ക്ക് നല്കിയ
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ പച്ചക്കറി
മാര്‍ക്കറ്റ്
നവീകരണത്തിന്
തിരുവനന്തപുരം
ജില്ലയില്‍ ഫണ്ട്
നല്കിയ
മാര്‍ക്കറ്റുകള്‍
ഏതെല്ലാമാണെന്നും
നല്കിയ ഫണ്ട് എത്ര
ആണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മാര്‍ക്കറ്റ്
നവീകരിക്കുന്നതിന്
കൃഷിവകുപ്പിന്റെ ഏത്
ഫണ്ടാണ്
വിനിയോഗിക്കാന്‍
കഴിയുന്നത് എന്ന്
വ്യക്തമാക്കുമോ?
ആധുനിക
കൃഷിരീതികള്‍
പ്രോത്സാഹിപ്പിക്കാന്‍ നടപടി
2863.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരവത്ക്കരണം
വര്‍ദ്ധിച്ചു വരുന്ന
കേരളത്തില്‍ ആധുനിക
രീതിയിലുളള കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍ നിലവില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ് ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ ;
(ബി)
സ്ഥലപരിമിതി
പരിഗണിച്ച്
മട്ടുപ്പാവിലെ കൃഷി,
ഹൈഡ്രോപോണിക്സ്
തുടങ്ങിയ ആധുനിക
കൃഷിരീതികള്‍
പ്രോത്സാഹിപ്പിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ജൈവകൃഷി
നയം
2864.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജൈവകൃഷി നയം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്തെ
കാര്‍ഷികമേഖലയുടെ
വികസനത്തിനും
അഭിവൃദ്ധിയ്ക്കും
ഉതകുന്ന എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
നയത്തില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ ജൈവകൃഷി രീതി
2865.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തില്‍ ജൈവകൃഷി
രീതി അവലംബിച്ചുകൊണ്ട്
എത്ര കര്‍ഷകര്‍ കൃഷി
ചെയ്തു വരുന്നുണ്ട്;
ഇവരുടെ പേരു വിവരങ്ങള്‍
കൃഷിഭവനിലെ രേഖകളുടെ
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
കാര്‍ഷിക വിളകളാണ്
മുഖ്യമായും ഇവര്‍
ഉല്പാദിപ്പിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ജൈവകൃഷി
രീതിയിലൂടെ
ഉല്പാദിപ്പിക്കുന്ന
കാര്‍ഷിക വിളകള്‍ക്ക്
ഉല്പാദന
ചെലവിനനുസൃതമായി വില
ലഭ്യമാകുന്ന തരത്തില്‍
അവയുടെ വിപണന സാധ്യത
ഉറപ്പുവരുത്തുന്നതിന്
കൃഷി വകുപ്പിന്റെ
നേതൃത്വത്തില്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ ആയതിന്റെ
വിശദാംശം ലഭ്യമാക്കുമോ
?
ജൈവകാര്‍ഷിക
നയം
2866.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ജൈവകാര്‍ഷിക നയം
വ്യക്തമാക്കുമോ;
(ബി)
നല്ല
കാര്‍ഷിക മുറകള്‍ (Good
Agricultural
practices)
അടിസ്ഥാനമാക്കിയുള്ള
സര്ട്ടിഫിക്കേഷന്
കൃഷിവകുപ്പ്
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
പാര്‍ട്ടിസിപ്പേറ്ററി
ഗ്യാരന്റി സിസ്റ്റം
(PGS)
സര്ട്ടിഫിക്കേഷന്
കൃഷി വകുപ്പ്
നടപ്പിലാക്കുന്നുണ്ടോ;
എങ്കിൽ അതിന്റെ
സവിശേഷതകള്‍
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്ത്
പൂര്‍ണ്ണമായും
ജൈവരീതിയില്‍
പച്ചക്കറികള്‍
ഉല്പാദിപ്പിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വെജിറ്റബിള്‍
& ഫ്രൂട്ട് പ്രമോഷന്
കൗണ്‍സിലിന്റെ പുതിയ
പദ്ധതികള്‍
2867.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വെജിറ്റബിള്‍ &
ഫ്രൂട്ട് പ്രമോഷന്
കൗണ്‍സില്‍ എന്തെല്ലാം
പുതിയ പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും എത്ര രൂപ
വീതമാണ്
അനുവദിച്ചിട്ടുള്ളത് ;
വിശദാംശം നല്‍കുമോ;
(സി)
പച്ചക്കറി,
ഫ്രൂട്ട്സ് ഇവയുടെ
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
വി.എഫ്.പി .സി.കെ
ക്ലസ്റ്ററുകള്‍
നടത്തുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
നിലവില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
വി.എഫ്.പി .സി.കെ
നടത്തിവരുന്നത് ;
വിശദാംശം
വ്യക്തമാക്കുമോ?
അന്യസംസ്ഥാനങ്ങളില്‍
നിന്നുള്ള പച്ചക്കറിയിലെ
വിഷാംശം പരിശോധിക്കുന്നതിന്
സംവിധാനം
2868.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും ലഭിക്കുന്ന
പച്ചക്കറികളിലെ
വിഷാംശത്തിനെതിരെ
ബോധവല്‍ക്കരണം
ആരംഭിച്ചിട്ട് അഞ്ച്
വര്‍ഷം കഴിഞ്ഞിട്ടും
സംസ്ഥാനത്ത് വിഷരഹിതമായ
പച്ചക്കറി
ഉല്പാദിപ്പിക്കുന്നതില്
എത്ര മാത്രം
മുന്നേറുവാന്‍
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
പച്ചക്കറിയിലെ വിഷാംശം
പരിശോധിക്കുന്നതിന്
എന്ത് സംവിധാനമാണ് കൃഷി
വകുപ്പിൽ
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
പച്ചക്കറി
കൃഷിക്കാരില്‍ നിന്നും
ഉത്പന്നങ്ങള്‍
സംഭരിക്കുന്നതിന് നടപടി
2869.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പച്ചക്കറി
കൃഷിക്കാരില്‍ നിന്ന്
ഉത്പന്നങ്ങള്‍
സംഭരിക്കുന്നതിന്
വേണ്ടി നിലവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഈ
ഉത്പന്നങ്ങള്‍ എല്ലാം
ഹോര്‍ട്ടികോര്‍പ്പിന്റെ
വില്‍പ്പന ശാലകളിലൂടെ
വില്‍പ്പന
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇതര
സംസ്ഥാനങ്ങളിലെ
പച്ചക്കറികള്‍ക്ക് പകരം
നമ്മുടെ സംസ്ഥാനത്തില്‍
ഉത്പാദിപ്പിക്കുന്ന
പച്ചക്കറികള്‍ക്ക്
ഹോര്‍ട്ടികോര്‍പ്പിന്റെ
വില്‍പ്പന ശാലകളില്‍
കൂടുതല്‍ പരിഗണന
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വിഷരഹിതമായ
പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും
ജനങ്ങള്‍ക്ക് നല്കാന് നടപടി
2870.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു്
വിഷരഹിതമായ
പച്ചക്കറിയും
പഴവര്‍ഗ്ഗങ്ങളും
ഉദ്പാദിപ്പിച്ച്
ജനങ്ങള്‍ക്ക് നല്കാന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
പച്ചക്കറി കൃഷി
ആരംഭിച്ചവര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
കൃഷിവകുപ്പ്
നല്‍കുന്നത്;
(സി)
പ്രകൃതി
ക്ഷോഭങ്ങളില്‍പ്പെട്ട്
നശിക്കുന്ന
കൃഷികള്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
സാമ്പത്തിക സഹായം
എത്രയാണെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ; ഈ
സഹായം വളരെ
തുച്ഛമാണെന്നിരിക്കേ
തുക ഉയര്‍ത്തി കര്‍ഷകരെ
കടക്കെണിയില്‍ നിന്നും
രക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഹോര്‍ട്ടികോര്‍പ്പിന്റെ
വില്‍പ്പനശാലകള്‍
2871.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോര്‍ട്ടികോര്‍പ്പിന്റെ
എത്ര വില്‍പ്പനശാലകള്‍
നിലവിലുണ്ട്; ഇവ
ജില്ലതിരിച്ച് എണ്ണം
അറിയിക്കുമോ;
(ബി)
നഗരപ്രദേശങ്ങളിലും
മറ്റും കൂടുതല്‍
വില്‍പ്പനശാലകള്‍
തുറക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പാലക്കാട് ജില്ലയിലെ നെല്ല്
സംഭരണം
2872.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ രണ്ടാംവിള
നെല്ല് സംഭരണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്; നെല്ല്
സംഭരണം എന്നു മുതല്‍
ആരംഭിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
നെല്ല്
സംഭരിക്കുവാനുള്ള
ഏജന്‍സികളുടെ
കാര്യത്തില്‍
തീരുമാനമായോ; എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
നെല്ല്
കയറ്റിറക്ക് കൂലി
സംബന്ധിച്ച നിബന്ധനകളും
വ്യവസ്ഥകളും
വിശദമാക്കാമോ?
മാവേലിക്കര
കരിങ്ങാലില്ച്ചാല് പുഞ്ച
കൃഷിയോഗ്യമാക്കി
മാറ്റുന്നതിനായി പദ്ധതി
2873.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തിൽ അധികമായി
നെല്‍കൃഷി ചെയ്യുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കിൽ എത്ര ഹെക്ടര്‍
സ്ഥലത്താണ് അധികമായി
കൃഷി ചെയ്യുവാന്‍
കഴിഞ്ഞിട്ടുള്ളത്;
ജില്ലാ
അടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തിലെ
കരിങ്ങാലില്ച്ചാല്
പുഞ്ച കൃഷിയോഗ്യമാക്കി
മാറ്റുന്നതിനായി എത്ര
കോടി രൂപയുടെ
പദ്ധതിയാണ്
തയ്യാറാക്കിയിരിക്കുന്നത്;
എത്ര കോടി രൂപ ഇതിനായി
അനുവദിച്ചു; അനുമതി
ലഭ്യമായ പദ്ധതിയുടെ
വിശദാംശംങ്ങള്‍
ലഭ്യമാക്കുമോ?
ജൈവ
നെല്‍കൃഷി
2874.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി വകുപ്പിന്റെ
നേതൃത്വത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍/പാടശേഖര
സമിതികള്‍ എന്നിവയുടെ
സഹായത്തോടെ ജൈവ
നെല്‍കൃഷി നടത്തി
വരുന്നുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
ഉല്‍പ്പാദിപ്പിക്കുന്ന
അരികള്‍ ഏതെല്ലാം
പേരിലാണ്
വിറ്റഴിക്കുന്നത് എന്ന്
അറിയിക്കുമോ;
(സി)
ഇത്തരത്തിലുള്ള
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
മറ്റു കുത്തക
ബ്രാന്‍ഡുകളിലെ
അരിയെക്കാള്‍ കുറഞ്ഞ
വിലയില്‍ അരി പൊതു
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
അവ സംബന്ധിച്ച വിശദാംശം
അറിയിക്കുമോ?
നെല്ല്
സംഭരണത്തിന്
സപ്ലൈകോയുടെ
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തണമെന്ന ആവശ്യം
2875.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല്
സംഭരണത്തിന്റെ ഭാഗമായി
നെല്ല് തൂക്കി പണം
നല്‍കുന്നതിനായി
സപ്ലൈകോയുടെ മാനദണ്ഡം
എന്താണ് ; വിശദാംശം
നല്‍കുമോ;
(ബി)
ഈ
മാനദണ്ഡം കര്‍ഷകര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൊതു
മാനദണ്ഡമില്ലാതെ പല
മില്ലുകാരും അവരുടെ
താല്പര്യപ്രകാരമുള്ള
കിഴിവ്
ആവശ്യപ്പെടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
കുട്ടനാട്,
അപ്പര്‍ കുട്ടനാട്
പാടശേഖരങ്ങളിലെ
നെല്ലിന് തൂക്കം
കുറവായതിനാല്‍
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തണമെന്ന
കര്‍ഷകരുടെ ആവശ്യം
പരിഗണിക്കുമോ?
നെല്ല്
ഉല്‍പ്പാദനത്തില്‍ കുറവ്
വരാനുള്ള സാഹചര്യം
2876.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
പ്രോത്സാഹിപ്പിക്കാനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടും
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം നെല്ല്
ഉല്‍പ്പാദനത്തില്‍
ഉണ്ടായ ഗണ്യമായ കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്ല്
ഉല്പാദനത്തില് കുറവ്
വരാനുള്ള സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വിത്ത്
വിതയ്ക്കുന്നതിനുള്ള യന്ത്രം
2877.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിത്ത്
വിതയ്ക്കുന്നതിനുള്ള
യന്ത്രം സംസ്ഥാനത്തെ
പാടശേഖരങ്ങളില്‍
വിജയകരമായി
പരീക്ഷിച്ചിട്ടുണ്ടോ;
(ബി)
ഇൗ
യന്ത്രം മൂലമുള്ള
പ്രയോജനം എന്താണ്; വിത
യന്ത്രത്തിന്
സര്‍ക്കാര്‍ തലത്തില്‍
അംഗീകാരം
നല്‍കിയിട്ടുണ്ടോ?
മെത്രാന്
കായലില്‍ നെല്‍കൃഷി
2878.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെത്രാന്
കായലില്‍ എത്ര ഏക്കര്‍
സ്ഥലത്താണ് നെല്‍കൃഷി
പുനരാരംഭിച്ചതെന്നും
സര്‍ക്കാരിന്റെ
ആഭിമുഖ്യത്തിലാണോ
നെല്‍കൃഷി
നടത്തുന്നതെന്നും
വിശദമാക്കുമോ;
(ബി)
നെല്‍കൃഷി
നടത്തുന്നതിന് ബണ്ട്
കെട്ടുന്നതിനും
പാടശേഖരം
ഒരുക്കുന്നതിനും
കൃഷിക്കുമായി ആദ്യതവണ
കൃഷിയിറക്കിയപ്പോള്‍
എന്ത് തുക
ചെലവായിയെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
കൃഷിയില്‍ നിന്നും എത്ര
ക്വിന്റല്‍ നെല്ല്
ലഭിച്ചുവെന്നും അതിലൂടെ
ലഭിച്ച ആകെ
വരുമാനമെത്രയെന്നും
വെളിപ്പെടുത്തുമോ?
നെല്‍കൃഷി
വികസനത്തിന് പാടശേഖര സമിതി
2879.
ശ്രീ.പി.
ഉണ്ണി
,,
ആര്. രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കൃഷിയ്ക്ക്
അനുകൂല സാഹചര്യമുള്ളതും
ഉല്പാദന വര്‍ദ്ധനവിന്
സാദ്ധ്യതയുള്ളതുമായ
പ്രദേശങ്ങള്‍
കേന്ദ്രീകരിച്ച്
തരിശുനില കൃഷിക്കും
ഗ്രൂപ്പ്
അടിസ്ഥാനത്തിലുള്ള
കൃഷിക്കും പ്രാധാന്യം
നല്‍കികൊണ്ടുള്ള
നെല്‍കൃഷി വികസനത്തിന്
എന്തെല്ലാം
പരിപാടികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ഈ
രംഗത്ത് പാടശേഖര
സമിതികളുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
പാടശേഖര
സമിതികള്‍ മുഖേന
ഗ്രൂപ്പ് ഫാമിംഗ്
അടിസ്ഥാനത്തില്‍
നെല്‍കൃഷി
ചെയ്യുന്നതിന് നിലവില്‍
എത്ര രൂപയാണ് ഹെക്ടര്‍
ഒന്നിന് നല്കി
വരുന്നത്;
(ഡി)
ഉത്തമ
കൃഷിമുറകള്‍
അവലംബിക്കുന്നതിന്
പാടശേഖര സമിതികള്‍ക്ക്
എന്തെല്ലാം
ധനസഹായങ്ങളാണ് നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
കൊയ്ത്ത്
യന്ത്രങ്ങള്‍ ന്യായമായ
വാടകയ്ക്ക് നല്കി
നെല്‍കര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
2880.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൊയ്ത്തിനായി കര്‍ഷക
തൊഴിലാളികളെ
ലഭിക്കാത്ത
സാഹചര്യത്തില്‍
കൊയ്ത്ത് യന്ത്രങ്ങള്‍
വ്യാപകമായി
ഉപയോഗിക്കുന്നുണ്ടോ;
(ബി)
പല
കര്‍ഷക സംഘങ്ങളും സഹകരണ
സ്ഥാപനങ്ങളും
വാങ്ങിയിട്ടുള്ള
കൊയ്ത്ത് യന്ത്രങ്ങള്‍
പ്രവര്‍ത്തനക്ഷമമല്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
പാടശേഖരങ്ങളില്‍ തമിഴ്
നാട്ടില്‍ നിന്നുള്ള
കൊയ്ത്ത് യന്ത്രങ്ങളും
തൊഴിലാളികളും ആണ്
പ്രവര്‍ത്തിക്കുന്നത്
എന്നും അവര്‍ അമിതമായി
കൂലി ഇൗടാക്കുന്നു
എന്നതും വസ്തുതയാണോ;
(ഡി)
സംസ്ഥാനത്ത്
കൊയ്ത്തിനായി ആഗ്രോ
ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍
കൊയ്ത്ത് യന്ത്രങ്ങള്‍
ന്യായമായ വാടകയ്ക്ക്
നല്കി നെല്‍ കര്‍ഷകരെ
സഹായിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
തൊടിയൂര്‍-തഴവ
വട്ടക്കായലില്‍ കൃഷി
2881.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
തൊടിയൂര്‍-തഴവ
വട്ടക്കായല്‍ കാര്‍ഷിക
യോഗ്യമാക്കി
കൃഷിയിറക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വിശദീകരിക്കുമോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിനുവേണ്ടി
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
ഈ
പദ്ധതിയില്‍
പങ്കാളികളായ
കര്‍ഷകര്‍ക്ക് പാട്ട
വ്യവസ്ഥയില്‍ ഭൂമി വാടക
ലഭിക്കുമോയെന്നതിന്റെ
വിശദാംശം ലഭ്യമാക്കുമോ?
നെല്‍കൃഷിയുടെ
സ്പെഷ്യല്‍ ഇക്കണോമിക്
സോണുകളും റൈസ് ബയോ
പാര്‍ക്കുകളും
2882.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍
കൃഷിയുടെ സ്പെഷ്യല്‍
ഇക്കണോമിക് സോണായി
പ്രഖ്യാപിച്ചിട്ടുള്ള
പ്രദേശങ്ങള്‍
ഏതൊക്കെയാണെന്നും
ഇതിന്റെ ഭാഗമായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
എന്തെന്നും
അറിയിക്കുമോ;
(ബി)
കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച റൈസ് ബയോ
പാര്‍ക്കുകള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
'പച്ചക്കറി
ഗ്രാമങ്ങള്‍' എന്ന
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
പച്ചക്കറി
ഗ്രാമങ്ങളാക്കി
മാറ്റുന്നതിന്
ഏതെങ്കിലും പ്രദേശങ്ങളെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
നെല്‍കര്‍ഷകരെ
സംരക്ഷിക്കുന്നതിനും
നെല്‍കൃഷിയെ
പ്രാേത്സാഹിപ്പിക്കുന്നതിനും
നടപടി
2883.
ശ്രീ.സണ്ണി
ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമങ്ങളില്‍
പാടത്ത് കൊയ്ത്തും
മെതിയും നടത്തുവാന്‍
കര്‍ഷകത്തൊഴിലാളികളെ
ലഭിക്കാത്തത് മൂലം
നെല്‍കര്‍ഷകര്‍
പ്രതിസന്ധിയിലാണെന്നത്
വസ്തുതയാണോ;
(ബി)
കുത്തനെ
കൂടുന്ന കൃഷി ചെലവും
കൂലി വര്‍ദ്ധനവും മൂലം
സംസ്ഥാനത്തെ നെല്‍
കര്‍ഷകര്‍ കൃഷി
ഉപേക്ഷിക്കേണ്ട
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
കുടുംബശ്രീ
യൂണിറ്റുകളുടെ
പ്രവര്‍ത്തനവും
കര്‍ഷകസമിതികളുടെ
പ്രവര്‍ത്തനവും കൊണ്ട്
ഇൗ മേഖലയ്ക്ക് എന്ത്
ഉണര്‍വ് നല്കുവാന്
സാധിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നെല്‍കൃഷിയുടെ
വിസ്തൃതി വര്‍ഷംതോറും
കുറഞ്ഞുവരുന്ന
സാഹചര്യവും അരിക്കായി
മറ്റ് സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ട
സ്ഥിതിവിശേഷവും
കണക്കിലെടുത്ത്
നിലവിലുള്ള നെല്‍കൃഷിയെ
എങ്കിലും
സംരക്ഷിക്കുന്നതിനും
കര്‍ഷകരെ
പ്രാേത്സാഹിപ്പിക്കുന്നതിനും
ഉതകുന്ന നടപടികള്‍
കെെക്കൊള്ളുമോ?
നെല്ലുല്പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികള്‍
2884.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി ചെയ്യുന്ന
സ്ഥലത്തിന്റെ
കാര്യത്തിലും
നെല്ലുല്‍പ്പാദനത്തിലും
കുറവു
വന്നുകൊണ്ടിരിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് നെല്‍കൃഷി
ചെയ്യുന്ന സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം
കാര്യമായി
കുറഞ്ഞുവരുന്നത്;
നെല്ലുല്‍പ്പാദനത്തില്‍
കാര്യമായി കുറവു വന്ന
ജില്ലകള്‍ ഏതൊക്കെയാണ്;
(സി)
നെല്ലുല്പാദനത്തില്
കുറവു വരുന്നതിന്റെ
കാരണങ്ങള്‍
വിലയിരുത്തുകയുണ്ടായോ;
(ഡി)
13ാം
പഞ്ചവത്സരപദ്ധതിയില്‍
ഉള്‍പ്പെടുത്തി
നെല്ലുല്പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
കൃഷി വകുപ്പ് ആസൂത്രണം
ചെയ്ത് നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
നാളികേര കൃഷി
2885.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തേങ്ങ
ഉല്പാദനത്തില് ഒന്നാം
സ്ഥാനത്ത് ആയിരുന്ന
നമ്മുടെ സംസ്ഥാനം
കര്‍ണ്ണാടകയ്ക്കും
തമിഴ് നാടിനും
പിന്നിലാകുവാന്‍ ഉണ്ടായ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നാളീകേരാധിഷ്ഠിത
ഉല്പന്നങ്ങള്
ലക്ഷ്യമിട്ട്
പ്രൊഡ്യുസേഴ്സ് കമ്പനി
ആരംഭിച്ചിരുന്നോ;
(സി)
വൈവിധ്യങ്ങളായ
നാളീകേര ഉല്പന്നങ്ങള്
വിപണിയില്‍
എത്തിക്കുന്ന
കമ്പനികള്‍
സ്ഥാപിക്കുന്നതിന്
പ്രോത്സാഹനം നല്‍കുമോ?
നാളികേര
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
2886.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരം
തിങ്ങും കേരളനാട് എന്ന
വിശേഷണം
നഷ്ടമായിക്കൊണ്ടിരിക്കുന്ന
കേരളത്തില്‍ നാളികേര
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
നാളികേരത്തിന്റെ
അനന്തസാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
നാളികേര
മിഷന്
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ആയതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
നാളികേരത്തില്‍
നിന്നും മൂല്യ
വര്‍ദ്ധിത
ഉല്പന്നങ്ങള്
ഉണ്ടാക്കുന്നതിനും അവ
വ്യാപകമായി
പ്രചരിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
നാളികേര
വര്‍ഷാചരണത്തിന്റെ ഭാഗമായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
2887.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
വര്‍ഷം നാളികേര
വര്‍ഷമായി
ആചരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്റെ ഭാഗമായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
മികച്ച തെങ്ങിന്
തെെകള്‍
ഉത്പാദിപ്പിച്ച്
നല്കുവാന് എെ. സി. എ.
ആര്. മായി
ധാരണയിലായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
(സി)
ഇടവിളകളിലൂടെ
തെങ്ങ് കൃഷിക്കാരുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കര്‍ഷകര്‍ക്ക്
ന്യായവില ഉറപ്പാക്കിയുള്ള
നാളികേര സംഭരണം
2888.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കര്‍ഷകര്‍ക്ക് ന്യായവില
ഉറപ്പാക്കി നാളികേര
സംഭരണം നടത്താന്‍ കൃഷി
വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ;
(ബി)
നാളികേര
സംഭരണം നടത്താന്‍ ഏതു
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുളളതെന്നും
ഇപ്രകാരം
ചെയ്യുമ്പോള്‍
ക്വിന്റലിന് എത്ര
രൂപയാണ് നിരക്ക്
നിശ്ചയിച്ചിട്ടുളളതെന്നും
അറിയിക്കുമോ;
(സി)
ഇപ്രകാരം
സംഭരിക്കുന്ന
നാളികേരത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനുളള
സംവിധാനം
വിശദമാക്കുമോ?
നാളികേരത്തില്‍
നിന്ന് മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന് പദ്ധതി
2889.
ശ്രീ.കെ.
ദാസന്
,,
കെ. ആന്‍സലന്‍
,,
പി.വി. അന്‍വര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര കൃഷിയുടെ
വികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നാളികേരത്തില്‍
നിന്ന് മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഇടവിള കൃഷി പ്രോത്സാഹനത്തിന്
പ്രത്യേക പദ്ധതികള്‍
2890.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടവിള
കൃഷിയ്ക്കുളള
സര്‍ക്കാര്‍
പ്രോത്സാഹനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
ഇതിനായി സബ്സിസിഡി
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇടവിള
കൃഷിക്ക് ലഭ്യമായ
വായ്പകളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കൃഷിഭവനുകള്‍
കേന്ദ്രീകരിച്ച് ഇടവിള
കൃഷി പ്രോത്സാഹനത്തിന്
പ്രത്യേക പദ്ധതികള്‍
നിലവിലുണ്ടോ;
വിശദമാക്കുമോ?
കാര്‍ഷിക
വായ്പാ അനുപാതത്തെ സംബന്ധിച്ച
വിവരങ്ങള്‍
2891.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശസാല്‍കൃത
ബാങ്കുകള്‍ സംസ്ഥാനത്തെ
കൃഷിക്കാര്‍ക്ക്
യഥാസമയം കാര്‍ഷിക
വായ്പകള്‍
നല്‍കുന്നില്ല എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ദേശസാല്‍കൃത
ബാങ്കുകള്‍ക്കും
ഷെഡ്യൂള്‍
ബാങ്കുകള്‍ക്കും
ന്യൂജനറേഷന്
ബാങ്കുകള്‍ക്കും
നിശ്ചയിച്ചിട്ടുളള
കാര്‍ഷിക വായ്പാ
അനുപാതത്തെ സംബന്ധിച്ച
വിവരങ്ങള്‍
സര്‍ക്കാരിന്
ലഭ്യമാണോ; എങ്കില്‍
വിശദവിവരം നല്‍കാമോ;
(സി)
ബാങ്കുകള്‍
അര്‍ഹമായ വായ്പ
നല്‍കാത്ത വിവരം
പരിശോധനക്കുശേഷം
ബാങ്കിംഗ് മേഖലയിലെ
അപ്പലേറ്റ്
അതോറിറ്റിയെ
അറിയിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
അര്‍ഹതപ്പെട്ട
എല്ലാ കര്‍ഷകര്‍ക്കും
കാര്‍ഷികാവശ്യത്തിനായി
ഇൗ ബാങ്കുകളില്‍
നിന്നും സ്വര്‍ണ്ണപണയ
വായ്പ ലഭ്യമാക്കാന്‍
സര്‍ക്കാര്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
കേരളത്തിലെ
കര്‍ഷകന്റെ ശരാശരി കടം
2892.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
സ്വീകരിച്ചിട്ടുള്ള
മൊത്തം കാര്‍ഷിക കടം
എത്രയാണ് എന്ന്
വ്യക്തമാക്കാമോ;
കേരളത്തിലെ കര്‍ഷകന്റെ
ശരാശരി കടം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
കര്‍ഷകര്‍ മൊത്തം
പൊതുമേഖല ബാങ്കുകളില്‍
നിന്നും
സ്വീകരിച്ചിട്ടുള്ള
കാര്‍ഷിക
വായ്പ(ദീര്‍ഘകാല വായ്പ
, ഹ്രസ്വകാല വായ്പ)
എത്രയാണെന്ന് ജില്ല
തിരിച്ചുള്ള
വ്യക്തമാക്കാമോ;
(സി)
കേരളത്തിലെ
കര്‍ഷകര്‍ കേരളത്തിലെ
സഹകരണ ബാങ്കുകളില്‍
നിന്നും
സ്വീകരിച്ചിട്ടുള്ള
വായ്പ,(ദീര്‍ഘകാല വായ്പ
, ഹ്രസ്വകാല വായ്പ )
എത്രയാണെന്ന്
വ്യക്തമാക്കാമോ?
കർഷകർക്കായി
സോളാർ വൈദ്യുതി
2893.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കർഷകർക്കായി
എന്തെല്ലാം സോളാർ
വൈദ്യുത പദ്ധതികളാണ്
നിലവിലുളളത്;
(ബി)
കർഷകർ
അധികമായി
ഉല്പാദിപ്പിക്കുന്ന
സോളാർ വൈദ്യുതി സംസ്ഥാന
സർക്കാരിന് വാങ്ങുവാൻ
കേന്ദ്രം നിർദ്ദേശം
നല്‍കിയതിന്റെ
പശ്ചാത്തലത്തിൽ ഇതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും ബൃഹത്
പദ്ധതി സംസ്ഥാന
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
ഇത്തരം
പദ്ധതികൾക്കായി
2018-2019-ൽ കേന്ദ്ര
സർക്കാർ തുക
വകയിരുത്തിയിട്ടുളളതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
നിലമ്പൂര്‍ മണ്ഡലത്തിലെ
കര്‍ഷകര്‍ നേരിടുന്ന
വന്യമൃഗങ്ങളുടെ ശല്യം
2894.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ കര്‍ഷകര്‍
വന്യമൃഗങ്ങളുടെ ശല്യം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇത്
തടയുന്നതിനായി സബ്സിഡി
നിരക്കില്‍ സോളോര്‍
ഫെന്‍സിംഗ്
സ്ഥാപിക്കുന്നതിന് കൃഷി
വകുപ്പ് നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ;
(സി)
അല്ലെങ്കില്‍
ജനകീയാസൂത്രണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി പണം
കണ്ടെത്തി സബ്സിഡി
നിരക്കില്‍ സോളാര്‍
ഫെന്‍സിംഗ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കര്‍ഷകര്‍ക്ക് നല്‍കേണ്ട
ധനസഹായം
2895.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
വിവിധ കൃഷിഭവനുകളില്‍
വിളനാശം വന്ന ഇനത്തില്‍
കര്‍ഷകര്‍ക്ക് ഏതു
വര്‍ഷം വരെ ധനസഹായം
നല്കി എന്ന്
വ്യക്തമാക്കാമോ ;
(ബി)
ഒാരോ
വര്‍ഷവും
പെരുമ്പഴുതൂര്‍,
നെയ്യാറ്റിന്‍കര,
അതിയന്നൂര്‍, തിരുപുറം,
ചെങ്കല്‍, കാരോട്,
കുളത്തൂര്‍ എന്നീ കൃഷി
ഭവനുകളില്‍
പ്രകൃതിക്ഷോഭത്തെ
തുട൪ന്ന് എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നു എന്ന്
വ്യക്തമാക്കാമോ?
(സി)
കര്‍ഷകര്‍ക്ക്
നൽകാനുള്ള ധനസഹായ
കുടിശിക 2018 മാര്‍ച്ച്
31 നു് മുന്‍പ്
നല്കാന് കഴിയുമോ
എന്ന് വ്യക്തമാക്കാമോ?
ഓഖി
വരുത്തിയ കൃഷി നാശത്തിന്
പ്രത്യേക നഷ്ടപരിഹാര പാക്കേജ്
അനുവദിക്കുവാൻ നടപടി
2896.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലി കൊടുങ്കാറ്റ്
തിരുവനന്തപുരം
ജില്ലയില്‍ വരുത്തിയ
കൃഷി നാശത്തിന്റെ
കണക്ക്
തിട്ടപ്പെടുത്തിയിട്ടുണ്ടോ
; എത്ര കോടി രൂപയുടെ
നഷ്ടമാണ് ഉണ്ടായത് ;
(ബി)
വിള
ഇന്‍ഷുറന്‍സ് ഉളള വാഴ
കര്‍ഷകര്‍ക്ക് കൃഷി
നാശത്തിന് നല്കുന്ന
നഷ്ടപരിഹാരം എത്രയാണ് ;
(സി)
നെയ്യാറ്റിന്‍കര
താലൂക്കിലെ
വാഴക്കര്‍ഷകരില്‍ 10
ശതമാനം പേര്‍ക്ക്
മാത്രമെ ഇന്‍ഷുറന്‍സ്
പരിരക്ഷയുളളുവെന്നും
ആയതിനാല്‍ ശേഷിക്കുന്ന
കര്‍ഷകര്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
തുച്ഛമായ തുക മാത്രമേ
നഷ്ടപരിഹാരമായി
ലഭിക്കുകയുള്ളൂ എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പാട്ടത്തിനെടുത്തും
ബാങ്ക് വായ്പയെടുത്തും
കൃഷി നടത്തിയ കര്‍ഷകരെ
സഹായിക്കുവാന്‍
പ്രത്യേക പാക്കേജ്
അനുവദിക്കുവാൻ സർക്കാർ
നടപടി സ്വീകരിക്കുമോ?
കൊയിലാണ്ടി
മണ്ഡലത്തിലെ വിളനാശം സംഭവിച്ച
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം
2897.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ
വേനല്‍ക്കെടുതി മൂലം
വിളനാശം സംഭവിച്ച
കര്‍ഷകരില്‍ എത്ര
പേരുടെ അപേക്ഷകള്‍
കൊയിലാണ്ടി നിയോജക
മണ്ഡലത്തിലെ വിവിധ കൃഷി
ഭവനുകളില്‍
ലഭിച്ചിട്ടുണ്ട് എന്ന്
ഓഫീസുകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ലഭിച്ചിട്ടുള്ള
അപേക്ഷകളിന്മേല് എത്ര
എണ്ണം
തീര്‍പ്പാക്കിയെന്നും
ആനുകൂല്യം ലഭിച്ച
കര്‍ഷകരുടെ പേര് വിവരം
കൃഷി ഓഫീസുകള്‍
തിരിച്ച്
വിശദമാക്കാമോ;
(സി)
ഇനിയും
തീര്‍പ്പാക്കാനുള്ള
അപേക്ഷകളുടെ
വിശദാംശങ്ങള്‍
അപേക്ഷകരുടെ പേര് വിവരം
സഹിതം കൃഷി ഓഫീസുകള്‍
തിരിച്ച്
ലഭ്യമാക്കാമോ;
(ഡി)
ഇൗ
അപേക്ഷകളിന്മേല്
അടിയന്തിരമായി
തീര്‍പ്പാക്കാനുള്ള
നടപടികള്‍
കെെക്കൊള്ളുമോയെന്ന്
വ്യക്തമാക്കാമോ?
നാണ്യവിളകളുടെ വിലത്തകര്‍ച്ച
2898.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏലക്ക,
ഗ്രാമ്പു, കുരുമുളക്,
ജാതി, കൊക്കോ
തുടങ്ങിയ നാണ്യവിളകളുടെ
വില കഴിഞ്ഞ വര്‍ഷത്തെ
അപേക്ഷിച്ച് 30 ശതമാനം
വരെ കുറവുണ്ടായ
സാഹചര്യം സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
വിലത്തകര്‍ച്ചമൂലം
ബുദ്ധിമുട്ടുന്ന
കര്‍ഷകരെ സഹായിക്കാന്‍
എന്ത് പദ്ധതിയാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ?
ഗാര്‍ഹിക
കീടനാശിനികള്‍
2899.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
കീടനാശിനികള്‍ എന്ന
ഗണത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സാധനങ്ങള്‍ കടകളില്‍
മറ്റ് ഭക്ഷ്യ ഉപയോഗ
വസ്തുക്കള്‍ക്കൊപ്പം
പ്രദര്ശിപ്പിക്കുവാനും
സൂക്ഷിക്കുവാനും
പാടില്ലായെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഗാര്‍ഹിക
കീടനാശിനി വിഭാഗത്തില്‍
വരുന്ന വസ്തുക്കള്‍
വില്‍ക്കുന്നതിന്
ലെെസന്‍സിംഗ് ഓഫീസറില്‍
നിന്നും അനുമതി
തേടേണ്ടതുണ്ടോ;
(സി)
കൃഷി
വകുപ്പിന്റെ കീഴിലാണോ
ഇൗ വിഭാഗം നിലവില്‍
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം
വെളിപ്പെടുത്തുമോ?
കീടനാശിനി
നിരോധനം
2900.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കീടനാശിനി നിരോധനം
കൊണ്ടുവരാന്‍
ലക്ഷ്യമിട്ടിട്ടുണ്ടോ;
(ബി)
ഇതിന്റെ
ആദ്യപടിയെന്ന നിലയില്‍
കീടനാശിനി ഉപയോഗത്തില്‍
നിയന്ത്രണം
കൊണ്ടുവന്നിട്ടുണ്ടോ;
(സി)
സോയില്‍
ഹെല്‍ത്ത് കാര്‍ഡിന്റെ
അടിസ്ഥാനത്തില്‍ മാത്രം
വളപ്രയോഗത്തിന് അനുമതി
നല്കുന്ന കാര്യം
ആലോചിക്കുമോ?
കീടനാശിനി
പ്രയോഗം
2901.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറികളിലും മറ്റും
അമിതമായി ഉപയോഗിക്കുന്ന
കീടനാശിനി പ്രയോഗം
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
വ്യാവസായികാടിസ്ഥാനത്തില്‍
ജൈവ കീടനാശിനി
ഉല്പാദിപ്പിക്കുന്നതിന്
പദ്ധതി
2902.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വ്വകലാശാലയിലെ കൃഷി
വിജ്ഞാന്
കേന്ദ്രങ്ങളില്‍
വ്യാവസായികാടിസ്ഥാനത്തില്‍
ജൈവ കീടനാശിനി
ഉല്പാദിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
കീടനാശിനിയുടെ
പരിശോധനയ്ക്ക്
ഇന്ത്യന്‍ കാര്‍ഷിക
ഗവേഷണ കൗണ്‍സില്‍
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നത്;
(സി)
ജൈവ
കീടനാശിനി
ഉല്പാദിപ്പിക്കുന്നതിന്
ആവശ്യമായ സാമ്പത്തിക
സഹായം കൃഷി വിജ്ഞാന്
കേന്ദ്രങ്ങള്‍ക്ക്
എപ്രകാരമാണ്
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
വായ്പാ
തട്ടിപ്പിന് നേതൃത്വം
നല്‍കിയവര്‍ക്കെതിരെ
സ്വീകരിച്ച നടപടി
2903.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
സഹായസംഘങ്ങള്‍ക്കും
ഗ്രൂപ്പുകള്‍ക്കും
നല്കുന്ന കാര്‍ഷിക
വായ്പകളുടെ മറവില്‍
സംസ്ഥാനത്ത് 2018-ല്‍
വായ്പാതട്ടിപ്പ്
നടന്നിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
എത്ര രൂപയുടെ
തട്ടിപ്പാണ്
നടന്നതെന്നും
തട്ടിപ്പിന് നേതൃത്വം
നല്കിയവര്ക്കും
തട്ടിപ്പിലുള്പ്പെട്ടവര്ക്കും
എതിരെ കൃഷിവകുപ്പ്
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ?
നീരയുടെ വിപണനം
2904.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ദാസന്
,,
പി.കെ. ശശി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വരള്‍ച്ചകൊണ്ട് കനത്ത
ഉല്പാദന ഇടിവു
നേരിടുന്ന
കേരകര്‍ഷകര്‍ക്ക് കൃഷി
ആദായകരമാക്കുന്നതിനായി
നീര ഉല്പാദന പദ്ധതി
പ്രയോജനപ്രദമാകാതെ
പോകുന്നതിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മികച്ച
ആരോഗ്യപാനീയമെന്ന്
തെളിയിക്കപ്പെട്ട
നീരയ്ക്ക് സംസ്ഥാനത്തെ
മാര്‍ക്കറ്റില്‍
ഇടംപിടിക്കാന്‍ കഴിയാതെ
പോയതിന്റെ കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
നാളികേര
വികസന കോര്പ്പറേഷന്
നീരയുടെ ഉല്പാദനം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
മിതമായ വിലയും
മുടക്കമില്ലാത്ത
വിതരണവും വഴി വിപണി
ശക്തിപ്പെടുത്താന്‍
സാധിക്കുമോ; ഗുണനിലവാരം
ഉറപ്പാക്കികൊണ്ട് പൊതു
ബ്രാന്റ് രൂപീകരിച്ച്
വിപണി
പിടിച്ചെടുക്കുവാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ?
നീര
കര്‍ഷകരുടെ പ്രതിസന്ധി
2905.
ശ്രീ.പി.ടി.
തോമസ്
,,
അടൂര്‍ പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദഗ്ദ്ധ
തൊഴിലാളികളുടെ കുറവും
ദീര്‍ഘകാലം നീര
സൂക്ഷിച്ചു
വയ്ക്കുവാനുള്ള
സാങ്കേതിക വിദ്യയുടെ
അഭാവവും സംസ്ഥാനത്തെ
നീര കര്‍ഷകരെ
പ്രതിസന്ധിയിലാക്കിയിട്ടുണ്ടോ;
(ബി)
ടെട്രാപാക്ക്,
അലുമിനിയം കാന്‍
എന്നിവയില്‍
പ്രിസര്വ്വേറ്റീവ്
ചേര്‍ക്കാതെ നീര
സൂക്ഷിക്കാമെന്നിരിക്കെ
ഇതിനായി ഒരു പ്ലാന്റ്
സ്ഥാപിക്കണമെന്ന നീര
കര്‍ഷകരുടെ ആവശ്യം
പരിഗണിച്ചിട്ടുണ്ടോ;
(സി)
രാഷ്ട്രീയ
കൃഷി വികാസ് യോജനയില്‍
6.18 കോടി രൂപ
ഇക്കാര്യത്തിനായി
അനുവദിക്കുവാന്‍
കേന്ദ്രം
തയ്യാറായിട്ടും
സംസ്ഥാനം അനുകൂല
നിലപാട്
സ്വീകരിച്ചില്ലെന്ന
ആക്ഷേപത്തില്‍
വസ്തുതയുണ്ടോ;
(ഡി)
നാളികേരള
വികസന കോര്പ്പറേഷന്
നീര ഉത്പാദനം
ഏറ്റെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
നീര
ഉത്പാദന ലെെസന്‍സിന്റെ
കാലാവധി നീക്കണമെന്ന
നീര കര്‍ഷകരുടെ ആവശ്യം
പരിഗണിക്കുമോ?
നെല്ല്
ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
മാസ്റ്റര്‍ പ്ലാന്‍
2906.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ല് ഉല്‍പ്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തിന്റെ
വിവിധ മേഖലകളില്‍
ഉല്പാദിപ്പിക്കുന്ന
നെല്ല് ആ ലേബലില്‍
രാജ്യാന്തര തലത്തില്‍
മാര്‍ക്കറ്റ്
ചെയ്യുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
കൃഷി
വകുപ്പിന്റെ
നേതൃത്വത്തിലുള്ള
പ്രത്യേക പ്രാദേശിക
സമിതികള്‍, ഏതൊക്കെ
പ്രദേശങ്ങളെയാണ്
പ്രസ്തുത പദ്ധതിയിന്‍
കീഴില്‍
ഉള്‍പ്പെടുത്തേണ്ടതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ക്ലസ്റ്റര്‍
സംവിധാനത്തിലുള്ള പച്ചക്കറി
കൃഷി
2907.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ലസ്റ്റര്‍
സംവിധാനത്തിലുള്ള
പച്ചക്കറി കൃഷി
വിജയപ്രദമാണോ;എങ്കില്‍
അത്
വ്യാപിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്വാശ്രയസംഘങ്ങള്‍
വഴി നടത്തുന്ന കൃഷിയുടെ
വിലയിരുത്തല്‍
എപ്രകാരമാണ്
നടത്തുന്നത്; മികച്ച
പോയിന്റ് നേടുന്ന
ക്ലസ്റ്ററുകള്‍ക്ക്
പ്രത്യേക സഹായം
നല്‍കാറുണ്ടോ;വിശദമാക്കുമോ;
(സി)
ഇടനിലക്കാരെ
ഒഴിവാക്കി പച്ചക്കറി
നേരിട്ട് ലേലം ചെയ്ത്
വിപണനം
നടത്തുന്നതിനുള്ള
സൗകര്യം
ഒരുക്കിയിട്ടുണ്ടോ;ഇതുമൂലം
കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള
നേട്ടം എന്തൊക്കെയാണ്;
(ഡി)
സംസ്ഥാനത്ത്
പച്ചക്കറി ഉല്‍പ്പാദന
കമ്പനി രൂപീകരിക്കുന്ന
നടപടി ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
അഗ്രോ
സര്‍വ്വീസ് സെന്ററുകള്‍
2908.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
നിലവില്‍
അഗ്രോ സര്‍വ്വീസ്
സെന്ററുകള്‍ വഴി
നല്കുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
അഗ്രോ
സര്‍വ്വീസ്
സെന്ററുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാറ്റ്
വീഴ്ച രോഗം സംബന്ധിച്ച് കേരള
കാര്‍ഷിക സര്‍വ്വകലാശാല
നടത്തിയ പഠനം
2909.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെങ്ങിനുണ്ടാകുന്ന
കാറ്റ് വീഴ്ച രോഗം
സംബന്ധിച്ച് കേരള
കാര്‍ഷിക സര്‍വ്വകലാശാല
പഠനം
നടത്തിയിട്ടുണ്ടോ;എങ്കില്‍
പഠന റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
രോഗത്തെ
പ്രധിരോധിക്കുന്നതിനുള്ള
ഗവേഷണങ്ങള്‍ക്കായി 2000
മുതല്‍ നാളിതുവരെ എത്ര
രൂപ ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഗവേഷണത്തില്‍ എത്ര
പേര് പങ്കെടുത്തു
എന്നും ഗവേഷണ ഫലം
എന്തായിരുന്നു എന്നും
വെളിപ്പെടുത്തുമോ;
(ഡി)
കാറ്റു
വീഴ്ച രോഗത്തിന് കാരണം
ഫെെറ്റോ
പ്ലാസ്മയാണെന്ന
കണ്ടെത്തല്‍
നടത്തിയത്ആരാണ്; ഇതിന്
പ്രതിരോധ മരുന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
കാറ്റു
വീഴ്ച രോഗം
യഥാര്‍ത്ഥത്തില്‍ വേരു
ചീയല്‍
രോഗമായിരുന്നിട്ടും
തെറ്റിദ്ധാരണ പരത്തുന്ന
കാറ്റു വീഴചയെന്ന
പ്രയോഗം ഒൗദ്യാേഗിക
ഉപയോഗങ്ങളില്‍ നിന്നും
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(എഫ്)
കാറ്റു
വീഴ്ച രോഗം സംബന്ധിച്ച്
കര്‍ഷകര്‍ക്ക് വേണ്ടത്ര
ബോധവത്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
നെല്ലിയാമ്പതി
ഓറഞ്ച് ഫാമിലെ
ദിവസവേതനക്കാരായ തൊഴിലാളികൾ
2910.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതി
ഓറഞ്ച് ഫാമിലെ
ദിവസവേതനക്കാരായ ഫാം
തൊഴിലാളികളെ കാഷ്വല്‍
തൊഴിലാളികളായി
നിയമിക്കുന്നതിനുള്ള
സമയ പരിധി സ.ഉ(സാധാ)നം
.2207/2010/കൃഷി തീയതി
14.12.2010 പ്രകാരം
ദീര്‍ഘിപ്പിച്ച്
ഉത്തരവായെങ്കിലും 365
തൊഴിലാളികളില്‍
നാമമാത്രമായവര്‍ക്ക്
മാത്രമേ നിയമനം
നല്കിയിട്ടുള്ളൂവെന്നിരിക്കെ
ശേഷിച്ചവരെ കാഷ്വല്‍
തൊഴിലാളികളായി
നിയമിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ; ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാഷ്വല്‍
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഇത് സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കാമോ?
വെറ്റിലപ്പാറയിലെ
പ്ലാന്റേഷന് കോര്‍പ്പറേഷന്റെ
സ്ഥലം ഉപയോഗിക്കുന്നതിന്
അനുമതി
2911.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പാക്കുന്നതിനായി
അനുമതി ലഭിച്ചിട്ടുള്ള
ചാലക്കുടി മണ്ഡലത്തിലെ
കോടശ്ശേരി-പരിയാരം-അതിരപ്പിള്ളി
പഞ്ചായത്തുകള്‍ക്കു
വേണ്ടിയുള്ള ശുദ്ധജല
വിതരണ പദ്ധതിക്കായി,
കിണര്‍, പമ്പ് ഹൗസ്
എന്നിവ
സ്ഥാപിക്കുന്നതിന്
വെറ്റിലപ്പാറയിലെ
പ്ലാന്റേഷന്
കോര്‍പ്പറേഷന്റെ സ്ഥലം
ഉപയോഗിക്കുന്നതിന്
അനുമതി നല്‍കണമെന്ന
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അനുമതി
ഉടന്‍
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കൃഷി
ഓഫീസര്‍മാരുടെ ഒഴിവുകള്‍
2912.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി
ഓഫീസര്‍മാരുടെ എത്ര
ഒഴിവുകളുണ്ട് ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ബി)
കുറ്റിക്കോല്‍
കൃഷിഭവന് ഓഫീസ്
ഓഫീസറില്ലാതെ എത്ര
കാലമായി ഒഴിഞ്ഞ്
കിടക്കുന്നു എന്ന്
അറിയിക്കാമോ ;
(സി)
ഒഴിവുള്ള
തസ്തികകളില്‍ കൃഷി
ഓഫീസര്‍മാരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പാലക്കാട്
ജില്ലയില്‍ കൃഷി വകുപ്പിലെ
നിയമനങ്ങള്‍
2913.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എസ്.സി.യുടെ നിയമന
ശുപാര്‍ശ പ്രകാരം
പാലക്കാട് ജില്ലയില്‍
എത്ര പേര്‍ക്ക് കൃഷി
വകുപ്പില്‍ നിയമനം
ലഭിച്ചിട്ടുണ്ടെന്നുളള
വിവരം താലൂക്ക്
തിരിച്ച്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ കൃഷിക്കാര്‍ക്കു
നല്കുന്ന ആനുകൂല്യങ്ങള്‍
2914.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി
വകുപ്പിന്റെ കീഴില്‍
ഏതെല്ലാം ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ഓഫീസിലും കൃഷിക്കാരെ
ഉദ്ദേശിച്ചു ചെയ്യുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
ഓഫീസ് മുഖേനയും
കൃഷിക്കാര്‍ക്കു
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഓരോ
ഓഫീസിലും നിലവിലുളള
തസ്തികയും ഒഴിവുകളുടെ
എണ്ണവും
വ്യക്തമാക്കാമോ;
(ഇ)
ഒഴിവുകള്‍
എത്രകാലമായി
തുടരുന്നുവെന്നും ഇത്
നികത്താന്‍
സ്വീകരിച്ചുകൊണ്ടിരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(എഫ്)
കാസര്‍ഗോഡ്
ജില്ലയിലെ ഏതെങ്കിലും
കൃഷിവകുപ്പു
ഉദ്യോഗസ്ഥനോ
ജീവനക്കാരനോ
വര്‍ക്കിംഗ്
അറേഞ്ച്മെന്റില്‍ മറ്റു
ജില്ലകളില്‍ ജോലി
ചെയ്യുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
മണ്ണാര്‍ക്കാട്
നിയോജക മണ്ഡലത്തിലെ കൃഷി
ഭവനുകളിലെ ഒഴിവുകള്‍
2915.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന കൃഷി
ഭവനുകളിലെ ഒഴിവുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം കൃഷി
ഭവനുകളില്‍ ഏതെല്ലാം
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഒഴിഞ്ഞു
കിടക്കുന്ന
തസ്തികകളില്‍ നിയമനം
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചേലക്കര
മണ്ഡലത്തില്‍
ഉത്പാദിപ്പിക്കുന്ന കൂര്‍ക്ക
സംഭരിച്ച് വില്പന
നടത്തുന്നതിന് നടപടി
2916.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര മണ്ഡലത്തില്‍
ഏതെല്ലാം കൃഷിഭവനുകളുടെ
പരിധിയിലാണ്
കിഴങ്ങുവിളയായ
കൂര്ക്കമുഖ്യമായും
കൃഷി ചെയ്യുന്നത്;
(ബി)
ഒരു
വര്‍ഷം ശരാശരി എത്ര
ഹെക്ടറില്‍ കൂര്‍ക്ക
കൃഷി ചെയ്യുന്നുണ്ട്;
ഇതിലൂടെ ശരാശരി എത്ര
ടണ്‍ കൂര്‍ക്ക
ഉത്പാദിപ്പിക്കുന്നുണ്ട്;
(സി)
കൂര്‍ക്ക
കര്‍ഷകര്‍ക്ക്
എന്തെല്ലാം സാമ്പത്തിക
സഹായങ്ങളാണ് കൃഷി
വകുപ്പ് നല്കി
വരുന്നത്;
(ഡി)
കര്‍ഷകര്‍ക്ക്
ഉത്പാദന
ചെലവിനനുസൃതമായി നല്ല
വില ലഭിക്കുന്നതിന്
ഹോര്‍ട്ടി കോര്‍പ്പ്
മുഖേന കൂര്‍ക്ക
സംഭരിച്ച് വില്പന
നടത്തുന്നതിന് നടപടി
സ്വീകരിക്കാന്‍
ഉദ്ദേശമുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
കോങ്ങാട്
മണ്ഡലത്തില്‍ കൃഷി വകുപ്പ്
മുഖേനയുള്ള പദ്ധതികള്‍
2917.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍ നിലവില്‍
കൃഷി വകുപ്പ് മുഖേന
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
തുക ഉള്‍പ്പെടെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ അടുത്ത
ഒരു
വര്‍ഷക്കാലത്തേയ്ക്ക്
കൃഷി വകുപ്പ് മുഖേന
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ?
തൃശ്ശൂര്‍
ജില്ലയില്‍ നെല്‍കൃഷി
മേഖലയില്‍ തരിശ് രഹിത കേരളം
പദ്ധതി
2918.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശ്
രഹിത കേരളം പദ്ധതിയുടെ
ഭാഗമായി തൃശ്ശൂര്‍
ജില്ലയില്‍ നെല്‍കൃഷി
മേഖലയില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി മണലൂര്‍
മണ്ഡലത്തില്‍ എത്ര
ഹെക്ടര്‍ ഭൂമിയില്‍
നെല്‍കൃഷി
ഇറക്കുകയുണ്ടായെന്നറിയിക്കുമോ;
(സി)
ഈ
ഭൂമിയില്‍ തുടര്‍ന്നും
കൃഷി ഇറക്കുന്നതിനും
പശ്ചാത്തല സൗകര്യം
ഒരുക്കാനും എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് അറിയിക്കാമോ?
ജലാശയങ്ങളുടെ നവീകരണം
2919.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൃഷി വകുപ്പില്‍
നിന്നും ജലാശയങ്ങള്‍
പുനഃരുദ്ധരിച്ച്
നവീകരിയ്ക്കുന്നതിനായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദവിവരം നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തിലേയ്ക്കായി
ജലാശയ നവീകരണത്തിന്
നല്കിയ
പ്രൊപ്പോസലിന്മേല്
എടുത്ത തീരുമാനത്തിന്റെ
വിശദവിവരം നല്‍കുമോ?
കൃഷി
ഭവനുകള്‍ കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന ജനകീയ
സമിതികള്‍
2920.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൃഷി ഭവനുകള്‍
കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന
ജനകീയ സമിതികള്‍
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ജനകീയ
സമിതികളുടെ രൂപീകരണം
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവ് ലഭ്യമാക്കാമോ?
ദേവികുളം
കാര്‍ഷികഗവേഷണ കേന്ദ്രം
2921.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
കാര്‍ഷികഗവേഷണ കേന്ദ്രം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
കാര്‍ഷിക
ക്ലിനിക്കുകള്‍
2922.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വിളകള്‍ക്കുണ്ടാകുന്ന
രോഗങ്ങള്‍ക്ക് മരുന്ന്
കുറിച്ച്
നല്‍കുന്നതിനും അതിന്റെ
പ്രയോഗ രീതി
വിശദീകരിക്കുന്നതിനും
ക്ലിനിക്കുകള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
പ്രസ്തുത
ക്ലിനിക്കുകളുടെ
പ്രവര്‍ത്തനം
എപ്രകാരമായിരിക്കുമെന്നും
ഏതൊക്കെ ജില്ലകളിലാണ്
ഇത്
ആരംഭിക്കുന്നതെന്നും
വ്യക്തമാക്കുമോ ?
കൊയിലാണ്ടി
മണ്ഡലത്തിലെ കൃഷി വകുപ്പ്
പദ്ധതികള്‍
2923.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
കൊയിലാണ്ടി നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക് കൃഷി
വകുപ്പ് മുഖേന
ഭരണാനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; ഓരോ
പദ്ധതിയുടെയും
വിശദാംശങ്ങളും
അനുവദിച്ച തുകയും
എത്രയെന്നും
വ്യക്തമാക്കുമോ?
പഴയന്നൂരിലെ
പച്ചക്കറികൃഷി വികസന
പദ്ധതികള്‍
2924.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറിയുടെ
പ്രത്യേക കാര്‍ഷിക
വികസന മേഖലയായി
2017-18ലെ ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
പഴയന്നൂരില്‍ എന്തൊക്കെ
പദ്ധതികളാണ് കൃഷി
വകുപ്പ് ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനകം എന്തെല്ലാം
കാര്യങ്ങള്‍ പ്രസ്തുത
സ്ഥലത്ത്
ചെയ്തിട്ടുണ്ട് ;
(ബി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
ആരംഭിക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശം കൃഷി
വകുപ്പുദ്യോഗസ്ഥര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പച്ചക്കറികളുടെ
വില നിലവാരം
2925.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പച്ചക്കറികളുടെ
വില നിലവാരം പിടിച്ചു
നിര്‍ത്തുന്നതിന്
നിലവില്‍ എന്തെല്ലാം
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇതിലേയ്ക്കായി
ഏതെല്ലാം
ഏജന്‍സികള്‍/സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നു
എന്ന് അറിയിക്കുമോ;
(സി)
ഇവയുടെ
പ്രവര്‍ത്തനം കൂടുതല്‍
വിപുലപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ മണ്ണ് സംരക്ഷണ
പദ്ധതികൾ
T 2926.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്.ഐ.ഡി.എഫ്.
23-ാം ഘട്ടത്തില്‍
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെട്ട മണ്ണ്
സംരക്ഷണ പദ്ധതിയിലേക്ക്
സമര്‍പ്പിച്ചിട്ടുളള
കുളങ്ങളുടെ
പുനരുദ്ധാരണപദ്ധതിക്ക്
അനുമതി നല്‍കിയിട്ടുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
അനുമതിക്കാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
ഏതെല്ലാം
പ്രോജക്ടുകളാണ്
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ?
നിര്‍ത്തടാധിഷ്ഠിത
പദ്ധതികള്‍
T 2927.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ച
പ്രതിരോധിക്കുവാന്‍
നിര്‍ത്തടാധിഷ്ഠിത
പദ്ധതികള്‍
വ്യാപിപ്പിക്കുവാൻ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് മണ്ണ്
സംരക്ഷണ വകുപ്പ്
തയ്യാറാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
മണ്ണ്
ഇടിക്കല്,
പാറപൊട്ടിക്കല്‍,
എന്നിവ മൂലം
പ്രകൃതിയ്ക്ക്
ഉണ്ടാകുന്ന മാറ്റങ്ങള്‍
സംബന്ധിച്ച് വകുപ്പ്
പഠനം
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
കേരള
കാര്‍ഷിക സര്‍വ്വകലാശാല
പ്ലാന്‍ ഫണ്ട്
2928.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
കാര്‍ഷിക
സര്‍വ്വകലാശാലയുടെ
വികസനത്തിനായി 2017-18
സാമ്പത്തിക
വര്‍ഷത്തില്‍
വകയിരുത്തിയ പ്ലാന്‍
ഫണ്ടിന്റെ എത്ര ശതമാനം
ഇതുവരെ ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
മികച്ച
കര്‍ഷകരുടെ മക്കള്‍ക്ക്
കാര്‍ഷിക സര്‍വ്വകലാശാല
കോഴ്സുകളില്‍ അഡ്മിഷന് സംവരണം
2929.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികച്ച
കര്‍ഷകരെ
തെരഞ്ഞെടുക്കുന്നതിലും,
മികച്ച കര്‍ഷകനുള്ള
അവാര്‍ഡുകള്‍
സംബന്ധിച്ചും
നിലവിലുള്ള നടപടിക്രമം
വ്യക്തമാക്കാമോ;
(ബി)
മികച്ച
കര്‍ഷകരുടെ
മക്കള്‍ക്ക്, കാര്‍ഷിക
സര്‍വ്വകലാശാല
നടത്തുന്ന BVSc,
BSc(Agriculture)
കോഴ്സുകളിലേയ്ക്ക്
അഡ്മിഷന് നിലവില്‍
സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
മേല്‍ വിവരിച്ച
കോഴ്സുകളിലേയ്ക്ക്
മികച്ച കര്‍ഷകരുടെ
മക്കള്‍ക്ക് നിശ്ചിത
ശതമാനം സീറ്റുകള്‍ക്ക്
പുതുതായി സംവരണം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഈ
കാര്യത്തിലുള്ള നിലപാട്
വ്യക്തമാക്കാമോ?
കാര്‍ഷിക
സര്‍വകലാശാലയിലെ അനദ്ധ്യാപക
നിയമനങ്ങള്‍
2930.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
സര്‍വകലാശാലയിലെ
അനദ്ധ്യാപക നിയമനങ്ങള്‍
പി.എസ്.സി. യ്ക് വിട്ട
ശേഷം ഏതെല്ലാം
തസ്തികകളിലാണ്
നിയമനങ്ങള്‍
നടത്തിയതെന്ന്
വ്യക്തമാക്കാമോ;
ദീര്‍ഘകാലമായി പല
തസ്തികകളിലും
നിയമനങ്ങള്‍
നടത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ; ഇത്തരം
നിയമനങ്ങള്‍
നടത്താത്തത്
സര്‍വകലാശാലയുടെ
പ്രവര്‍ത്തനങ്ങളെ
സാരമായി
ബാധിക്കുന്നുണ്ടെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
നിയമനങ്ങള്‍ എത്രയും
പെട്ടെന്ന് നടത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വെറ്ററിനറി
സര്‍വ്വകലാശാലയില്‍ സംവരണം
പാലിക്കാതെ നിയമനം
2931.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെറ്ററിനറി
സര്‍വ്വകലാശാലയില്‍
സ്ഥിര നിയമനങ്ങളിലും
താത്കാലിക
നിയമനങ്ങളിലും സംവരണം
പാലിച്ചിട്ടില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
തസ്തികകളിലാണ് സംവരണം
പാലിക്കാതെ നിയമനം
നടന്നത്; പ്രസ്തുത
നിയമനങ്ങളില്‍ സവരണം
പാലിച്ച് ക്രമീകരണം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
സംസ്ഥാന
വെയര്‍ഹൗസിങ് കോര്പറേഷന്
2932.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വെയര്‍ഹൗസിങ്
കോര്‍പറേഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കോര്‍പറേഷന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
അറിയിക്കുമോ ;
(സി)
സംസ്ഥാന
പ്ലാന്‍ ഫണ്ടില്‍
നിന്നും 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
കോര്പറേഷന് അനുവദിച്ച
തുകയില്‍ എത്ര ശതമാനം
ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
കീടനിയന്ത്രണ
പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ
പങ്കാളിത്തം
2933.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കീടനിയന്ത്രണ
പ്രവര്‍ത്തനങ്ങളില്‍
സ്വകാര്യ പങ്കാളിത്തം
കൊണ്ടുവരാന്‍ കൃഷി
വകുപ്പ് എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സംസ്ഥാന വെയർ ഹൗസിങ്
കോര്പ്പറേഷന് ടെൻഡർ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
വെയര്‍ഹൗസുകളുടെ
ആധുനികവല്‍ക്കരണം
2934.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെയര്‍ഹൗസുകളുടെ
ആധുനികവല്‍ക്കരണത്തിനായി
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്
;
(ബി)
പ്രസ്തുത
ആധുനികവല്‍ക്കരണത്തിനായി
എന്തെങ്കിലും പഠനങ്ങള്‍
നടത്തുവാന്‍ ഇൗ
സര്‍ക്കാര്‍ മുന്‍കെെ
എടുത്തിട്ടുണ്ടോ?