ജനസൗഹൃദമായ
വില്ലേജ് ഓഫീസുകള്‍
2711.
ശ്രീ.മഞ്ഞളാംകുഴി
അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളെ
ആധുനികവത്ക്കരിക്കുന്നതിനും
കമ്പ്യൂട്ടര്വത്ക്കരിക്കുന്നതിനും
സ്മാര്‍ട്ട്
വില്ലേജുകളാക്കി
മാറ്റുന്നതിനും
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനത്തെ
വില്ലേജുകളുടെ ഭൗതിക
സാഹചര്യവും
കമ്പ്യൂട്ടര്‍വത്ക്കരണവും
സമഗ്രമായി
പരിഷ്ക്കരിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വില്ലേജ്
ഓഫീസുകളില്‍ എത്തുന്ന
അപേക്ഷകര്‍ക്കും
പരാതിക്കാര്‍ക്കും
സൗകര്യപ്രദമായി സേവനം
പ്രദാനം ചെയ്യുന്നതിന്
ജനസൗഹൃദമായ എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കേരള
ലാന്‍ഡ് ബാങ്ക് പദ്ധതി
2712.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
ലാന്‍ഡ് ബാങ്ക് പദ്ധതി
ഏതു ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ ; ഈ
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങളെ
കുറിച്ച് വിശദമാക്കാമോ?
ജാതി
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള നടപടിക്രമം
T 2713.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജാതി
സര്‍ട്ടിഫിക്കറ്റിനായി
അപേക്ഷ
സമര്‍പ്പിക്കുമ്പോള്‍
സമുദായ സംഘടനകളുടെ
സാക്ഷ്യപത്രം
സമര്‍പ്പിക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യം വില്ലേജ്
ഓഫീസര്‍മാരോട്
നിര്‍ദ്ദേശിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലാന്റ്
ബാങ്ക്
2714.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാരിന്റെ
ലാന്റ് ബാങ്കില്‍ എത്ര
ഭൂമി ഉണ്ട് എന്ന്
വിശദമാക്കാമോ? ഇതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
റവന്യൂ
റിക്കവറി കുടിശ്ശിക തവണയായി
അടയ്ക്കാനുള്ള അനുവാദം
2715.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
റിക്കവറി
കുടിശ്ശികയ്ക്ക് തവണ
അനുവദിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ;
(ബി)
തവണ
അനുവദിക്കുന്നതിന്
ജില്ലാ
കളക്ടര്‍മാര്‍ക്കുള്ള
അധികാരം ഉയര്‍ത്തി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
എത്ര
തുക വരെയുള്ള
കുടിശ്ശികയ്ക്ക്
തവണകള്‍
അനുവദിക്കുന്നതിനാണ്
തഹസീല്‍ദാര്‍മാര്‍ക്ക്
അധികാരം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
തവണ
അനുവദിക്കുന്ന പ്രക്രിയ
ഓണ്‍ലൈന്‍ ആക്കുന്നതിലെ
പുരോഗതി
വ്യക്തമാക്കുമോ?
കടുത്ത
വരള്‍ച്ചയില്‍ ദുരന്ത നിവാരണ
അതോറിറ്റിയുടെ പരിഹാര
മാര്‍ഗ്ഗങ്ങള്‍
2716.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വേനല്‍ മൂലം
കഷ്ടതയനുഭവിക്കുന്ന
കര്‍ഷകരേയും ജനങ്ങളേയും
സംരക്ഷിക്കാനായി എന്തു
നടപടി സ്വീകരിച്ചു
വരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
അതിനായി
എന്തെങ്കിലും കേന്ദ്ര
സഹായം ആവശ്യപ്പെടുമോ,
വിശദാംശം ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ;
(സി)
നിലവിലുള്ള
വേനലും കടുത്ത
വരള്‍ച്ചയും (2017-18)
സംബന്ധിച്ച് സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റിയുടെ
കണ്ടെത്തലുകളും പരിഹാര
മാര്‍ഗ്ഗങ്ങളും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
തലശ്ശേരി
ഇറിഗേഷന്‍ സബ്ഡിവിഷന്
ഓഫീസിനു ഭൂമി
2717.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരിയില്‍
ഇറിഗേഷന്‍ സബ്ഡിവിഷന്
ഓഫീസിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമി
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് ലാന്റ്
റവന്യൂ
കമ്മീഷണറേറ്റില്‍
നിന്നും (ഫയല്‍
നം.LRKZ-4553/14) ഫയല്‍
പ്രിന്‍സിപ്പല്‍
സെക്രട്ടറി റവന്യൂ
(എല്‍) വകുപ്പിലേക്ക്
24.11.2014ന് അയച്ച
ഫയലിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ; റവന്യൂ
വകുപ്പില്‍ ഈ ഫയല്‍
ഇപ്പോള്‍ എവിടെയാണ്
ഉള്ളതെന്നും അതിന്റെ
ഫയല്‍ നമ്പര്‍
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇതിന്
ഭരണാനുമതി ലഭ്യമായോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
മൂന്നാര്‍
മേഖലയില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
2718.
ശ്രീ.പി.ടി.
തോമസ്
,,
ഷാഫി പറമ്പില്‍
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
മേഖലയിലെ പരിസ്ഥിതി
സന്തുലനം, വിനോദ
സഞ്ചാരം എന്നീ
ഘടകങ്ങള്‍ പരിശോധിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നിയമവിരുദ്ധമായി
സര്‍ക്കാര്‍ ഭൂമി
കയ്യേറിയ കേസുകളില്‍
നിയമനടപടികളിലൂടെ
കയ്യേറ്റമൊഴിപ്പിച്ച്അവ
പിടിച്ചെടുക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
നിലവില്‍
വന്‍കിട കയ്യേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
പ്രസ്തുത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
2017 ല്‍ എത്ര വന്‍കിട
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ചു;
(ഡി)
വന്‍കിട
കയ്യേറ്റക്കാര്‍
കോടതിയില്‍ നിന്നും
സ്റ്റേ വാങ്ങുന്ന
സാഹചര്യത്തില്‍
പ്രസ്തുത കേസുകള്‍
ആര്‍ജ്ജവത്തോടെ
നടത്തുന്നതിനും,
സര്‍ക്കാരിന്റെ
താല്പര്യം
സംരക്ഷിക്കുന്നതിനും
ഉതകുന്ന നടപടികള്‍
കൈക്കൊള്ളുമോ?
ഓണ്‍ലൈന്‍
പോക്കുവരവ് സമ്പ്രദായം
2719.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളില്‍
എന്തെല്ലാം
സര്‍ട്ടിഫിക്കറ്റുകളും
നടപടിക്രമങ്ങളുമാണ്
ഓണ്‍ലൈന്‍
ആക്കിയിട്ടുള്ളത്;വ്യക്തമാക്കുമോ;
(ബി)
ഓണ്‍ലൈന്‍
പോക്കുവരവ് സമ്പ്രദായം
സംസ്ഥാനത്ത് എത്ര
വില്ലേജുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് എത്ര
പോക്കുവരവുകള്‍
ഓണ്‍ലൈനായി
നടത്തിയിട്ടുണ്ട്;ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഓണ്‍ലൈന്‍
പോക്കുവരവ്
നടത്തുന്നതിന് സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;എങ്കില്‍
എത്ര ദിവസമാണെന്നും
സമയബന്ധിതമായി
പോക്കുവരവ് നടപടി
പൂര്‍ത്തിയാക്കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ഇ)
ഓണ്‍ലൈന്‍
പോക്കുവരവ് സംസ്ഥാനത്തെ
എല്ലാ വില്ലേജ്
ഓഫീസുകളിലേക്കും
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
വില്ലേജാഫീസുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ നടപടി
2720.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജാഫീസുകളുടെ
പ്രവര്‍ത്തനം
ജനസൗഹൃദമാക്കുന്നതിനും,
അഴിമതി
മുക്തമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സര്‍വ്വീസ്
അറ്റ് ഫിംഗര്‍ ടിപ്പ്
എന്ന ആധുനിക
കാഴ്ചപ്പാടിന്
അനുസൃതമായി റവന്യു
ഓഫീസുകളെ മാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
കാലാനുസൃതമല്ലാത്ത
നിയമങ്ങളും, ചട്ടങ്ങളും
പരിഷ്ക്കരിച്ച് റവന്യൂ
ഓഫീസുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതില്‍
എത്രമാത്രം
മൂന്നേറുവാന്
കഴിഞ്ഞെന്ന്
അറിയിക്കുമോ;
(ഡി)
റവന്യൂ
ഓഫീസുകളില്‍
ഇടനിലക്കാരെ
ഒഴിവാക്കുന്നതിനായി
14.11.2016 ല്‍
പുറപ്പെടുവിച്ച
സര്‍ക്കുലറിലെ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
ഫലപ്രദമായി
നടപ്പിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഭൂമിയില്ലാത്തവര്‍ക്ക്
മൂന്ന് സെന്റ് സ്ഥലം
2721.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
ഭൂമിയില്ലാത്തവര്‍ക്ക്
മൂന്ന് സെന്റ് സ്ഥലം
എന്ന് പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ;വിശദമാക്കാമോ?
(ബി)
ഉണ്ടെങ്കില്‍
നാളിതുവരെ എത്ര
ഗുണഭോക്താക്കള്‍ക്ക്
ഭൂമി നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുളള
കണക്കുകള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
ലക്ഷ്യം നിറവേറ്റാന്‍
നാളിതുവരെ എത്ര ഭൂമി
അക്വയര്‍
ചെയ്തിട്ടുണ്ട്
വിശദമാക്കാമോ?
സൈക്ലോണ്‍
റിസ്ക് മിറ്റിഗേഷന്‍ പദ്ധതി
2722.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൈക്ലോണ്‍
റിസ്ക് മിറ്റിഗേഷന്‍
പദ്ധതിയുടെ
ലക്ഷ്യങ്ങളെക്കുറിച്ച്
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത പദ്ധതി
പഠിക്കാനായി എത്ര തുക
വകയിരുത്തി എന്നും എത്ര
തുക ചെലവഴിച്ചു എന്നും
വിശദമാക്കാമോ;
അഴീക്കോട്
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട് പ്രവൃത്തികള്‍
2723.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
- 2018 സാമ്പത്തിക
വര്‍ഷത്തില്‍ ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ച്
പൂര്‍ത്തിയാക്കുന്നതിന്
ശുപാര്‍ശ ചെയ്ത
അഴീക്കോട് നിയോജക
മണ്ഡലത്തിലെ എത്ര
പ്രവൃത്തികള്‍ക്ക്
കണ്ണൂര്‍
കളക്ടറേറ്റില്‍ നിന്നും
ഭരണാനുമതി
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കുമോ;
ഏതെല്ലാം
പ്രവൃത്തികളെന്ന്
പറയാമോ;
(ബി)
ഇൗ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന് കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
എന്നത്തേക്ക്
ഭരണാനുമതി നടപടികള്‍
പൂര്‍ത്തിയാക്കി അന്തിമ
ഉത്തരവ് നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മൂന്നാറിലെ
പരിസ്ഥിതി അവലോകന
റിപ്പോര്‍ട്ട്
2724.
ശ്രീ.ഹൈബി
ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
പരിസ്ഥിതി
പ്രശ്നങ്ങളെപ്പറ്റി
ലാന്റ് റവന്യൂ
കമ്മീഷണര്‍ അവലോകന
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ ;
അതിലെ കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ;
(സി)
കൊട്ടക്കമ്പൂര്‍
വില്ലേജിലെ ഭൂരേഖകളും,
വ്യാജപട്ടയങ്ങളും
പരിശോധിക്കുവാനുള്ള
വകുപ്പിന്റെ ശ്രമം
ഫലപ്രദമായിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(ഡി)
കെ.ഡി.എച്ച്,
പള്ളിവാസല്‍,
ചിന്നക്കനാല്‍
വില്ലേജുകളില്‍
വ്യാപകമായ കയ്യേറ്റം
ഉണ്ടായതായി
കണ്ടെത്തിയിട്ടും
അതിനെതിരെ നടപടി
സ്വീകരിക്കുവാന്‍
വകുപ്പിന് കഴിയാത്തത്
എന്തുകൊണ്ടാണ് ;
(ഇ)
മൂന്നാര്‍
വികസന അതോറിറ്റി
രൂപീകരണം സംബന്ധിച്ച്
എന്ത് തീരുമാനമാണ്
കൈക്കൊണ്ടിട്ടുള്ളത് ?
ടി.
എസ്. കനാലിനോട് ചേര്‍ന്നുള്ള
റവന്യൂ പുറമ്പോക്ക്
കയ്യേറ്റം
2725.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കിലൂടെ കടന്നു
പോകുന്ന ദേശീയ
ജലപാതയായ ടി. എസ്.
കനാലിനോട് ചേര്‍ന്ന
ഭാഗങ്ങളിലെ റവന്യൂ
പുറമ്പോക്ക് അളന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
കയ്യേറ്റങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ച്
സര്‍ക്കാര്‍ ഭൂമി
വീണ്ടെക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മൂന്നാറിലെ
അനധികൃത കയ്യേറ്റം
തടയുന്നതിനുള്ള നടപടികള്‍
2726.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
അനധികൃത കയ്യേറ്റവും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
തടയുന്നതിനായുള്ള
റവന്യൂ വകുപ്പിന്റെ
നടപടികളില്‍ ഏതെങ്കിലും
തരത്തിലുള്ള
തടസ്സങ്ങള്‍
ഉണ്ടാകുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ശക്തമായ
നടപടികള്‍ സ്വീകരിച്ച
റവന്യൂ ഉദ്യോഗസ്ഥരെ
ഭീഷണിപ്പെടുത്തിയും
അവഹേളിച്ചും ഉന്നത
തലത്തിലുള്ള
ഇടപെടലുകള്‍
ഉണ്ടാകുന്നതായുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത് പ്രസ്തുത
ഉദ്യോഗസ്ഥരുടെ
മനോവീര്യം
തകര്‍ക്കുന്നതിന്
കാരണമായിട്ടില്ലേയെന്ന്
വ്യക്തമാക്കുമോ;
(സി)
ദേവികുളം
താലൂക്ക് ഓഫീസിന്
സമീപത്തെ സര്‍ക്കാര്‍
ഭൂമി കയ്യേറിയവരെ
ഒഴിപ്പിക്കുവാനായി
12.04.2017-ന് അവിടെ
എത്തിയ ഉദ്യോഗസ്ഥരെ
തടഞ്ഞവര്‍ക്കെതിരെ
നടപടി സ്വീകരിക്കാത്ത
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
അന്നത്തെ സബ് കളക്ടര്‍
നടപടിക്ക്ശിപാര്ശ
ചെയ്തിരുന്നോ; എങ്കില്‍
അതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പുറമ്പോക്ക്
ഭൂമി അളന്ന് കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാന്‍ നടപടി
2727.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
എം.സി. റോഡിലെ വല്ലം,
കുറുപ്പംപടി-പാണംകുഴി
റോഡിലെ വേങ്ങൂര്‍
പള്ളിത്താഴം എന്നീ
കവലകളിലെ പുറമ്പോക്ക്
അളന്നു്
തിരിക്കുന്നതിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കവലകളിലെ പുറമ്പോക്ക്
അളന്ന് കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
വല്ലം,
വേങ്ങൂര്‍ കവലകളിലെ
പുറമ്പോക്ക് കണ്ടെത്തി
ഗതാഗതക്കുരുക്ക്
ഒഴിവാക്കാന്‍
പൊതുമരാമത്ത് വകുപ്പ്
ആവശ്യപ്പെട്ട
പ്രകാരമുള്ള നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
(ഡി)
വല്ലം,
വേങ്ങൂര്‍ കവലകള്‍
അളന്നുതിരിക്കല്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുമോ;വ്യക്തമാക്കാമോ?
പുലമണ്‍തോടിന്റെ
വശങ്ങളിലുളള
കെെയ്യേറ്റക്കാരുടെ പട്ടിക
2728.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊട്ടാരക്കര
മണ്ഡലത്തിലെ
പുലമണ്‍തോടിന്റെ
വശങ്ങളിലുളള
കെെയേറ്റക്കാരുടെ
പട്ടിക റവന്യൂ വകുപ്പ്
തയ്യാര്‍
ചെയ്തിട്ടുണ്ടോ;
പട്ടികയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ചെറുവത്തൂര്‍ പുഴ പുറമ്പോക്ക്
-പട്ടയം ലഭിക്കാന്‍ നടപടി
2729.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃക്കരിപ്പൂർ
മണ്ഡലത്തിൽ
ചെറുവത്തൂര്‍
പഞ്ചായത്തിലെ പുഴ
പുറമ്പോക്കില്‍
താമസിച്ച് വരുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം ലഭിക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അന്‍പത്
വര്‍ഷത്തിലധികമായി
ഇവിടെ ജീവിച്ചുവരുന്ന
ദരിദ്രരായ
കുടുംബങ്ങള്‍ക്ക്
പട്ടയം നല്കാന്
നടപടികള്‍
സ്വീകരിക്കുമോ?
പവിത്രാനന്ദപുരം കോളനിയിലെ
പട്ടയം
2730.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
നെയ്യാറ്റിന്‍കര
നഗരസഭയിലുള്‍പ്പെട്ട
പവിത്രാനന്ദപുരം
കോളനിയില്‍ എത്ര
പേര്‍ക്ക് ആണ് പട്ടയം
നല്‍കേണ്ടത് എന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോളനിയില്‍ എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ട്;
പട്ടയം ലഭിച്ചവരുടെ
പേരുവിവരം നല്‍കാമോ;
(സി)
പട്ടയം
ഇനി ലഭിക്കേണ്ട
അപേക്ഷകരുടെ പേരു വിവരം
വിശദമാക്കാമോ;
(ഡി)
പട്ടയം
നല്‍കുന്നതിന് ടി
കോളനിയില്‍
താമസിക്കുന്നവരുടെ
അപേക്ഷകള്‍ ഏതു
വര്‍ഷത്തില്‍ ആണ്
താലൂക്ക്
അധികാരികള്‍ക്ക്
ലഭ്യമായത് എന്ന്
വിശദമാക്കാമോ;
(ഇ)
പട്ടയം
നല്കുന്നതിനു താലൂക്ക്
അധികാരികള്‍ ഇനി
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(എഫ്)
പട്ടയം
നല്കുന്നതിനു
നെയ്യാറ്റിന്‍കര നഗരസഭ
എന്തെങ്കിലും നടപടി
എടുക്കാന്‍ ഉണ്ടോ;
എങ്കില്‍ എന്താണെന്ന്
വിശദീകരിക്കുമോ?
'ഗ്രോ
മോര് ഫൂഡ്' പദ്ധതി പ്രകാരം
കൈമാറി കിട്ടിയ കൈവശ ഭൂമി
2731.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
താലൂക്കിലെ വിവിധ
വില്ലേജുകളില്‍ 'ഗ്രോ
മോര് ഫൂഡ്' പദ്ധതി
പ്രകാരം കൈമാറി കിട്ടിയ
കൈവശ ഭൂമിയിലെ പട്ടയ
വിതരണത്തിനുള്ള തടസ്സം
വ്യക്തമാക്കുമോ;
(ബി)
ഫോറസ്റ്റ്
ആക്ട് 1980 (ഹാന്റ്
ബുക്ക്) പാര്‍ട്ട്
സി.ചാപ്റ്റര്‍ - I ല്‍
25-10-1980 ന് മുന്‍പ്
വനേതര ആവശ്യത്തിന്
കൈമാറിയ ഭൂമി
സംബന്ധിച്ചും 1956 ന്
മുന്‍പ് കൈമാറിയ
വനഭൂമിയെ സംബന്ധിച്ചും
കേന്ദ്ര സര്‍ക്കാരിന്റെ
പരിഗണനയ്ക്ക് വിടേണ്ട
ആവശ്യമില്ലയെന്നും
വ്യക്തമാക്കിയിട്ടുണ്ടോ;
(സി)
1956-ന്
മുന്‍പ് കൈമാറിയ
സ്ഥലത്തിന് ഫോറസ്റ്റ്
ആക്ട് ബാധകമല്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ?
റാന്നി
മണ്ഡലത്തില്‍ പട്ടയം
2732.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ
പ്രദേശങ്ങളിലാണ് ഇനി
പട്ടയം ലഭിക്കാനുള്ളത്;
ഓരോ പ്രദേശത്തും എത്ര
കുടുംബങ്ങള്‍ക്ക്
പട്ടയം
ലഭിക്കാനുണ്ടെന്നും
എത്ര അളവ് വസ്തുവിന്
പട്ടയം
ലഭിക്കാനുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
പട്ടയം ലഭിക്കാനായി
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിച്ചത്; ഇനി
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തിയാക്കാനുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നടപടികള്‍
പൂര്‍ത്തിയാക്കി ഓരോ
പ്രദേശത്തും
കൈവശക്കാര്‍ക്ക്
എന്നത്തേക്ക് പട്ടയം
നല്‍കാനാവും എന്ന്
പറയാമോ;
(ഡി)
ജോയിന്റ്
വെരിഫിക്കേഷന്
നടപടികള്‍ പൂര്‍ത്തിയായ
സ്ഥലങ്ങള്‍ ഏതൊക്കെ;
ഇതിന് ഇനി വേണ്ട
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പട്ടയം
നല്‍കുന്നതിനുളള നടപടികള്‍
2733.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
താലൂക്കിലെ വിവിധ
പുറമ്പോക്ക്
സ്ഥലങ്ങളില്‍
കാലങ്ങളായി
താമസിച്ചുവരുന്ന
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതിനുളള
നടപടികള്‍ ഏത് ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരത്തിലുളള
എത്ര അപേക്ഷകളാണ്
നിലവില്‍
തീര്‍പ്പാക്കാന്‍ ഉളളത്
എന്ന് വില്ലേജ്
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(സി)
പുറമ്പോക്കുകളില്‍
താമസിക്കുന്ന
അര്‍ഹതപ്പെട്ട മുഴുവന്‍
പേര്‍ക്കും പട്ടയം
നല്കാന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
പട്ടയം
ലഭിക്കുന്നതിനുള്ള കാലതാമസം
2734.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പേര്‍ക്ക് പട്ടയം
അനുവദിച്ചു
നല്‍കിയിട്ടുണ്ട്;
(ബി)
ഇതില്‍
റവന്യൂ പുറമ്പോക്ക്,
പഞ്ചായത്ത്
പുറമ്പോക്ക്, ഇറിഗേഷന്‍
ഭൂമി കൈവശം, ഫോറസ്റ്റ്
ഭൂമി കൈവശം എന്നീ
വിഭാഗങ്ങളിലുളള
പട്ടയങ്ങളുടെ എണ്ണം
പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
പട്ടയത്തിനായി
ലഭിച്ച അപേക്ഷകളില്‍
നടപടി ക്രമങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിനും
പട്ടയം അനുവദിച്ചു
നല്‍കുന്നതിനും
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പട്ടയത്തിനായി ലഭിച്ച
അപേക്ഷകളില്‍ സമയ
ബന്ധിതമായി നടപടി
സ്വീകരിക്കുന്നുണ്ട്
എന്ന് ഉറപ്പു്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
ദേവികുളം
താലൂക്കില്‍ കെ.ഡി.എച്ച്
വില്ലേജില്‍ നല്കിയ
പട്ടയങ്ങള്‍
2735.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
താലൂക്കില്‍ കണ്ണന്
ദേവന് ഹില്‍സ്
വില്ലേജില്‍ 1999-ലെ
സര്‍ക്കാരിന്റെ കാലത്ത്
നല്കിയ പട്ടയം
സാധൂകരിക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
പുറമ്പോക്ക്
ഭൂമിയില്‍
താമസിക്കുന്നവര്‍ക്ക് പട്ടയം
2736.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുറമ്പോക്ക് ഭൂമിയില്‍
താമസിച്ചിരുന്ന എത്ര
പേര്‍ക്ക് ഈ
സര്‍ക്കാര്‍ പട്ടയം
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലയും
മണ്ഡലവും
അടിസ്ഥാനമാക്കി
വിവരങ്ങള്‍
ലഭ്യമാക്കാമോ?
പട്ടയവിതരണവും
ഭൂമികൈമാറ്റ ചട്ടവും
2737.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമിയുടെ പട്ടയവിതരണം
സംബന്ധിച്ച
നടപടിക്രമങ്ങളുടെ
പുരോഗതി അറിയിക്കുമോ;
(ബി)
1964-ലെ
കേരള ഭൂമി പതിവ്
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയതിലൂടെ
കാലാകാലങ്ങളായി
പരിഹാരമാകാതെ കിടന്ന
ഏതൊക്കെ
ഭൂപ്രശ്നങ്ങള്ക്കാണ്
പരിഹാരം
കണ്ടെത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
കൈവശത്തിലില്ലാത്ത
ഭൂമി പതിച്ചുകിട്ടുന്ന
സംഗതിയില്‍ ഭൂമി
കൈമാറ്റത്തിനുള്ള
കാലപരിധി
കുറച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പെരിഞ്ചാം
കുട്ടിയിലെ ദീര്‍ഘകാല
ഭൂപ്രശ്നത്തിന് പരിഹാരം
കാണാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഓഖി
ചുഴലിക്കാറ്റുമൂലം വാമനപുരം
മണ്ഡലത്തിലുണ്ടായ
നാശനഷ്ടങ്ങള്‍
2738.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റുമൂലം
വാമനപുരം
നിയോജകമണ്ഡലത്തില്‍
ഉണ്ടായ നാശനഷ്ടങ്ങളുടെ
കണക്കെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
നഷ്ടപരിഹാരമായി
പ്രസ്തുത
നിയോജകമണ്ഡലത്തിൽ എത്ര
തുക ഏതെല്ലാം
പ്രദേശത്തു
വിനിയോഗിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഓഖി
ദുരന്തനിവാരണത്തിനായി
ചെലവഴിച്ച തുക
2739.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തനിവാരണത്തിനായി
കേന്ദ്ര സര്‍ക്കാരും
സംസ്ഥാന സര്‍ക്കാരും
നാളിതുവരെ
ചെലവഴിച്ചിട്ടുള്ള
തുകയുടെ വിശദവിവരം
നല്‍കുമോ;
(ബി)
എന്തെല്ലാം
സഹായങ്ങളാണ് ഇതിനോടകം
തന്നെ സര്‍ക്കാര്‍
വിതരണം
ചെയ്തിട്ടുള്ളത്;
(സി)
ഇനിയും
എന്തെല്ലാം സഹായങ്ങളാണ്
സര്‍ക്കാര്‍ ദുരന്ത
ബാധിതര്‍ക്ക്
നല്കുവാന്
ഉദ്ദേശിക്കുന്നത്;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍
ആവശ്യപ്പെട്ട
ദുരന്തനിവാരണ ഫണ്ട്
കേന്ദ്ര സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
ഓഖി
ദുരിതാശ്വാസത്തിനതായി
ചെലവഴിച്ച തുക
2740.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരിതാശ്വാസത്തിനായി
ചെലവഴിച്ച തുക
എത്രയാണ്;
ഓരോജില്ലയിലും എത്രവീതം
ചെലവഴിച്ചു;
(ബി)
മരണമടഞ്ഞവര്‍ക്കും
കാണാതായവര്‍ക്കും
സര്‍ക്കാര്‍ ധനസഹായമായി
എത്ര തുകയാണ് വിതരണം
ചെയ്തതെന്നും;
ആര്‍ക്കെല്ലാമാണ്
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(സി)
ഇതില്‍
കേന്ദ്ര സര്‍ക്കാരിന്റെ
വിഹിതം എത്രയാണ്;
ഓരോരുത്തര്‍ക്കും
നല്കിയ
കേന്ദ്രസര്‍ക്കാര്‍
വിഹിതം എത്രയാണ്;
വ്യക്തമാക്കാമോ;
ലാന്റ് ആന്റ് ഡിസാസ്റ്റര്‍
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
2741.
ശ്രീ.എസ്.രാജേന്ദ്രന്
,,
ആന്റണി ജോണ്‍
,,
പി.വി. അന്‍വര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യു വകുപ്പിന്
കീഴിലുള്ള "ലാന്റ്
ആന്റ് ഡിസാസ്റ്റര്‍
മാനേജ്മെന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്"
ന്റെ പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ച
നടപടികളെന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
വിഭാഗങ്ങളിലെ
ഉദ്യോഗസ്ഥര്‍ക്കാണ്
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
ട്രെയിനിംഗ് നല്കി
വരുന്നതെന്ന്
അറിയിക്കാമോ?
എസ്.
ഡി. ആര്. എഫ് ന്റെ സബ്
ഹെഡില്‍ അനുവദിച്ച തുക
2742.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2010
മുതല്‍ 2016 മെയ് വരെ
എസ്. ഡി. ആര്. എഫ്
(സ്റ്റേറ്റ് ഡിസാസ്റ്റർ
റെസ്പോൺസ് ഫണ്ട് ) ന്റെ
വിവിധങ്ങളായ ഇരുപത്തി
രണ്ടില്‍ പരം സബ്
ഹെഡുകളില്‍ ഓരോ
ജില്ലയ്ക്കും അനുവദിച്ച
തുക എത്രയാണ്;
(ബി)
വര്‍ഷം,
ജില്ല, തുക, അനുവദിച്ച
ഹെഡ് എന്നിവ തിരിച്ച്
ലിസ്റ്റ് ലഭ്യമാക്കുമോ?
കേരള
സംസ്ഥാന ദുരന്ത നിവാരണ
അതോറിറ്റി
2743.
ശ്രീ.ബി.സത്യന്
,,
കെ.കുഞ്ഞിരാമന്
,,
വി. കെ. സി. മമ്മത് കോയ
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദുരന്ത നിവാരണ
സംവിധാനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
2005-ലെ
ഡി. എം. ആക്റ്റ്
(ദുരന്ത നിവാരണ നിയമം)
പാസ്സായി പത്തു
വര്‍ഷത്തിലേറെയായിട്ടും
സംസ്ഥാന/ജില്ലാ
തലങ്ങളിലും തദ്ദേശീയ
തലങ്ങളിലും ദുരന്ത
നിവാരണ പദ്ധതികളുടെ
വാര്‍ഷിക റിപ്പോര്‍ട്ട്
സമര്‍പ്പിക്കുകയെന്ന
ബാധ്യത പോലും സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റി
നടത്തിയിട്ടില്ല എന്ന
സി & എ. ജി. യുടെ
2017-ലെ
റിപ്പോര്‍ട്ടിലെ
പരാമര്‍ശം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെ.
എസ്. ഡി. എം.എ. (കേരള
സംസ്ഥാന ദുരന്ത നിവാരണ
അതോറിറ്റി) കഴിഞ്ഞ
വര്‍ഷത്തെ പദ്ധതിയുടെ
വാര്‍ഷിക റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ദുരന്തവുമായി
ബന്ധപ്പെട്ട അപകട
സാധ്യതകളും ബാഹ്യ
ഏജന്സികളുടെമേലുള്ള
ആശ്രിതത്വവും
കുറയ്ക്കുന്നതിനായി
രൂപീകരിക്കേണ്ട
വില്ലേജ് ദുരന്ത നിവാരണ
സമിതികള്‍
രൂപീകരിക്കുന്നതിന്
മുന്‍കാലങ്ങളില്‍
കുറ്റകരമായ
അനാസ്ഥയുണ്ടായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ദുരന്ത
നിവാരണ അതോറിറ്റി
2744.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദുരന്ത നിവാരണ
അതോറിറ്റി അഴിച്ചു
പണിയാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ മറ്റു്
സംസ്ഥാനങ്ങളിലുള്ളതുപോലെ
അതതു മേഖലകളിലെ
വിദഗ്ദ്ധരെ
ഉള്‍പ്പെടുത്തിയാകുമോ ഈ
മാറ്റം
വരുത്തുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
നിലവില്‍
അടിയന്തര
സാഹചര്യങ്ങളില്‍
യഥാവിധി
പ്രവര്‍ത്തിക്കാന്‍
അതോറിറ്റിക്ക് കഴിയാതെ
വന്ന സാഹചര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
നിലവില്‍
അതോറിറ്റിയുടെ ഘടന
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഭാവിയില്‍
ഏതു തരത്തില്‍
അതോറിറ്റിയെ
പുനസംഘടിപ്പിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
സംസ്ഥാന
ദുരന്ത നിവാരണ അതോറിറ്റിയുടെ
വരവും ചെലവും
2745.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കോടി
രൂപ
വകയിരുത്തിയിരുന്നുവെന്നും
ഇതില്‍ എത്ര തുക ഇതുവരെ
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ;
വരള്‍ച്ചാ
ദുരിതാശ്വാസമായി അനുവദിച്ച
തുക
2746.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-ലെ
വരള്‍ച്ചാ
ദുരിതാശ്വാസമായി
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിന് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
പ്രോജക്ടുകളില്‍
ഉള്‍പ്പെടുത്തിയാണ്
പ്രസ്തുത ഫണ്ട്
അനുവദിച്ചതെന്ന്
അറിയിക്കുമോ;
(സി)
ഇപ്രകാരം
ലഭിച്ച തുക ഏതെല്ലാം
പ്രദേശങ്ങളില്‍ ഏതൊക്കെ
ഇനങ്ങളില്‍
ചെലവഴിച്ചുവെന്ന്
വിശദമാക്കുമോ?
പ്രകൃതിക്ഷോഭം
മൂലമുള്ള
നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ട
പരിഹാരം
2747.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
നിയോജക മണ്ഡലത്തില്‍
പ്രകൃതിക്ഷോഭം മൂലം
പുതിയ കിണര്‍
രൂപപ്പെടുകയും ഇപ്രകാരം
രൂപപ്പെട്ട കിണറിലെ
മണ്ണ് വീണ്
നിലവിലുണ്ടായിരുന്ന
വീട്ടുകിണര്‍ ഭാഗികമായി
മൂടപ്പെടുകയും ചെയ്ത
സാഹചര്യത്തില്‍ നിലവിലെ
മാനദണ്ഡപ്രകാരം
ഇവര്‍ക്ക്
റവന്യൂവകുപ്പില്‍
നിന്നും 1500 രൂപയുടെ
ധനസഹായം ലഭിക്കുന്നതിന്
മാത്രമാണ്
അര്‍ഹതയുള്ളത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സാഹചര്യങ്ങളില്‍ മതിയായ
ധനസഹായം
ലഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
മണ്ണാര്‍ക്കാട്
നിയോജക മണ്ഡലത്തിലെ
കാലവര്‍ഷക്കെടുതി
2748.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
നിയോജക മണ്ഡലത്തില്‍
കാലവര്‍ഷക്കെടുതിയിലുണ്ടായ
നാശനഷ്ടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര രൂപയുടെ
നാശനഷ്ടങ്ങള്‍
ഉണ്ടായതായി
വിലയിരുത്തിയിട്ടുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതില്‍
നഷ്ട പരിഹാരം
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കുമോ?
മാവേലിക്കരയിലെ
വെള്ളപ്പൊക്ക ദുരിതാശ്വാസ
പദ്ധതി
2749.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഈ
സര്‍ക്കാര്‍ അനുവദിച്ച
പ്രവൃത്തികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിവരം
ലഭ്യമാക്കാമോ;
(സി)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ ഫണ്ടില്‍
വകയിരുത്തിയ തുകയുടെ
വിശദവിവരം
ലഭ്യമാക്കുമോ?
നദീതീര സംരക്ഷണം
2750.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത
മണല്‍ വാരല്‍,
കരയിടിച്ചില്‍ ,
കൈയ്യേറ്റം എന്നിവമൂലം
സംസ്ഥാനത്തെ
നദീതീരങ്ങളും നദികളും
തന്നെ വ്യാപകമായ
തോതില്‍
നശിപ്പിക്കപ്പെടുന്നത്
കണക്കിലെടുത്ത് നദീതീര
സംരക്ഷണത്തിനായി
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച്
നടപ്പാക്കാവുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
പ്രസ്തുത ഫണ്ടില്‍
മിച്ചം
തുകയുണ്ടായിട്ടും വേണ്ട
വിധത്തില്‍ നദീതീര
സംരക്ഷണ പദ്ധതികള്‍
നടക്കുന്നില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നദീതീര
സംരക്ഷണത്തിനായുള്ള
ജില്ലാവിദഗ്ധസമിതിയുടെ
കര്‍ത്തവ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ; പ്രസ്തുത
വിദഗ്ധസമിതിയുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
റിവര്‍
മാനേജ് മെന്റ് ഫണ്ട് ഉപയോഗം
-തിരുവനന്തപുരം ജില്ല
2751.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ റിവര്‍
മാനേജ് മെന്റ്
ഫണ്ടിനത്തില്‍
തിരുവനന്തപുരം
ജില്ലയ്ക്ക് എത്ര തുക
വീതമാണ്
വകയിരുത്തിയിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
രണ്ട് സാമ്പത്തിക
വര്‍ഷങ്ങളിലും പ്രസ്തുത
ഫണ്ട് ഉപയോഗിച്ച്
തിരുവനന്തപുരം
ജില്ലയില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
ജില്ലയില്‍ റിവര്‍ മാനേജ്
മെന്റ് ഫണ്ട്
2752.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഇനത്തില്‍ കൊല്ലം
ജില്ലയ്ക്ക് അനുവദിച്ച
തുക എത്രയാണ്;
അറിയിക്കാമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ചു നടത്തിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
2753.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ടില്‍
നിന്നുള്ള സഹായത്തിനായി
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ നിന്നും
ലഭിച്ച പ്രൊപ്പോസലുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2016-17,2017-18
വര്‍ഷങ്ങളില്‍ ലഭിച്ച
പ്രൊപ്പോസലുകളിന്മേല്‍
മലപ്പുറം കളക്ടര്‍ എത്ര
ഉത്തരവുകള്‍
നല്‍കിയിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
നിലവില്‍
കളക്ടറേറ്റില്‍ ഉള്ള
പ്രെപ്പോസലുകളില്
കോട്ടയ്ക്കല്‍
നിയോജകമണ്ഡലവുമായി
ബന്ധപ്പെട്ടതില്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചത്
ഏതെല്ലാം;
(ഡി)
പ്രസ്തുത
പ്രെപ്പോസലുകളില്
സര്‍ക്കാര്‍ തിരികെ
അയച്ചത് ഏതെല്ലാം;
തിരിച്ച് അയച്ചതില്‍
കളക്ടറേറ്റില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
2754.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയുടെ റിവര്‍
മാനേജ് മെന്റ് ഫണ്ട്
മറ്റ്
ജില്ലയിലെ/ജില്ലകളിലെ
പദ്ധതികള്‍ക്ക്
ഉപയോഗിക്കുവാന്‍
ഉത്തരവായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍
ഉത്തരവിറക്കാന്‍
നിര്‍ദ്ദേശം നല്‍കിയത്
ആരാണെന്ന്
വ്യക്തമാക്കാമോ;പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;പ്രസ്തുത
ഉത്തരവ്
റദ്ദാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ;
(സി)
മലപ്പുറം
ജില്ലയുടെ റിവര്‍
മാനേജ് മെന്റ് ഫണ്ട്
ജില്ലയുടെ വികസനത്തിന്
ഉപയോഗിക്കാതെ മറ്റ്
ജില്ലകളുടെ വികസനത്തിന്
ഉപയോഗിക്കുവാന്‍ കാരണം
വ്യക്തമാക്കാമോ;ഏത്
ജില്ലയിലേക്കാണ്
പ്രസ്തുത ഫണ്ട്
കൈമാറിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
റിവര്‍
മാനേജ് മെന്റ് ഫണ്ട്
ഉപയോഗിച്ച്
പ്രപ്പോസലുകള്‍
തയ്യാറാക്കുമ്പോള്‍
എം.എല്‍.എ മാരെ
ഉള്‍പ്പെടുത്താനുള്ള
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
2008-ലെ
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട
സംരക്ഷണ നിയമം
2755.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.മുരളി
പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-ലെ
കേരള നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തിലെ
വ്യവസ്ഥകള്‍ക്ക്
വിരുദ്ധമായി നെല്‍വയലോ
നീര്‍ത്തടമോ നികത്തുകയോ
മാറ്റം വരുത്തുകയോ
ചെയ്യുന്നത്
സംബന്ധിച്ച്
നിരീക്ഷിക്കുന്നതിനായി
രൂപീകരിച്ചിട്ടുളള
തദ്ദേശ-ജില്ലാ-സംസ്ഥാനതല
നിരീക്ഷണ സമിതികളുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
നടത്തിയിട്ടുണ്ടോ;
(ബി)
നിയമലംഘന
കേസുകളും അതിനെതിരെ
കൈക്കൊണ്ട നടപടികളും
സംബന്ധിച്ചുളള
വിവരങ്ങള്‍ ബന്ധപ്പെട്ട
റവന്യൂ ഡിവിഷന്
ഓഫീസുകളില്‍
സൂക്ഷിക്കാറുണ്ടോ;
(സി)
നിയമ
വിരുദ്ധമായി
പരിവര്‍ത്തനം
നടത്തിയതായി കണ്ടെത്തിയ
ഭൂമി
പൂര്‍വ്വസ്ഥിതിയില്‍
ആക്കുന്നതിനായി
നടത്തിയിട്ടുളള
ശ്രമങ്ങള്‍
വിജയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി
ഏറ്റെടുക്കുന്ന നടപടി
2756.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഭൂമി ഏറ്റെടുക്കുന്ന
നടപടിക്ക് നേരിടുന്ന
തടസ്സങ്ങള്‍
വിശദമാക്കുമോ;
(ബി)
ഭൂമി
ഏറ്റെടുക്കല്‍
പദ്ധതിയിലെ തടസ്സങ്ങള്‍
നീക്കുന്നതിനായി
ആകര്‍ഷക പാക്കേജ്
നടപ്പിലാക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഭൂമി
വിട്ടുകൊടുക്കുന്നവരുടെ
പുനരധിവാസ പാക്കേജില്‍
മാറ്റങ്ങള്‍ വരുത്തി
പുനരധിവാസ നയം
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
ഭൂമി
ഏറ്റെടുക്കല്‍ നടപടി
ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിച്ച മറ്റ്
നടപടികള്‍
വിശദമാക്കുമോ;
(ഇ)
ഭൂമി
ഏറ്റെടുക്കുന്നതിന്
സ്ഥാപിച്ച പ്രത്യേക
ഓഫീസുകളിലെ
എസ്റ്റാബ്ലിഷ്മെന്റ്
ചെലവ് വഹിക്കുന്നതിലെ
വ്യവസ്ഥ
വ്യക്തമാക്കുമോ?
വന്‍കിട
കമ്പനികളില്‍ നിന്നും ഭൂമി
ഏറ്റെടുക്കുന്നതിന്
നിയമനിര്‍മ്മാണം
2757.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇംഗ്ലീഷ്
കമ്പനികള്‍ കെെവശം
വച്ചിരുന്നതും മറ്റ്
പലര്‍ക്കും കെെമാറ്റ
ചെയ്തതുമായ ഭൂമി തിരികെ
എടുക്കുന്നതിനായി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
30.12.2015ലെ
സ.ഉ.(എം.എസ്.)
703/2015/ആര്.ഡി.
ഉത്തരവ് പ്രകാരം നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെങ്കിലും
വന്‍കിട കമ്പനികളില്‍
നിന്നും ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
വന്‍കിട
കമ്പനികള്‍ കെെവശം
വച്ചിരിക്കുന്ന ഭൂമി
തിരികെ
എടുക്കുന്നതിനുള്ള
നിയമനിര്‍മ്മാണം
നടത്തുന്നതില്‍
കാലതാമസം
ഉണ്ടാകുന്നത്എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
നിയമനിര്‍മ്മാണം
നടത്തുന്നതിനായി കരട്
ബില്‍
തയ്യാറാക്കുന്നതിന്
ബന്ധപ്പെട്ട വകുപ്പിനെ
ചുമതലപ്പെടുത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
കരട്
ബില്‍
തയ്യാറാക്കുന്നതിന്
കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ കാലാവധി
എത്രയാണെന്നും ആയത്
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
നിര്‍ദ്ദേശം
നല്‍കുമോയെന്നും
വ്യക്തമാക്കുമോ;
(എഫ്)
ഇൗ
വിഷയം വിശദമായി
പഠിക്കുന്നതിന്
ഏതെങ്കിലും
ഉദ്യോഗസ്ഥനെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ജി)
ഈ
സര്‍ക്കാര്‍ നാളിതുവരെ
ഇക്കാര്യങ്ങള്‍ക്കായി
എത്രരൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
കൊല്ലങ്കോട്
ബൈപാസ്സ് - ഭൂമി
ഏറ്റെടുക്കുന്ന നടപടി
2758.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
കൊല്ലങ്കോട് ബൈപാസ്സ്
റോഡിന് ആവശ്യമായ ഭൂമി
ഏറ്റെടുക്കുന്ന
നടപടികള്‍ ഏത് ഘട്ടം
വരെയായെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന് ആവശ്യമായ ഭൂമി
ഏറ്റെടുക്കുന്നതിന്
നിലവില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
ഇനി എന്തെല്ലാം
നടപടികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
വിശദമാക്കുമോ;
(സി)
ഭൂമി
അളന്ന്
തിട്ടപ്പെടുത്താന്‍
ആവശ്യമായ ഫണ്ട്
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കോട്ടയ്ക്കല്‍
ബൈപ്പാസ് റോഡ്
2759.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
ബൈപ്പാസ് റോഡിനായി
സ്ഥലം ഏറ്റെടുക്കുന്നത്
സംബന്ധിച്ച്
പൊതുമരാമത്ത്
വകുപ്പിന്റെ
G3/697/2017 നമ്പര്‍
ഫയലില്‍ റവന്യൂ വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭൂമി
ഏറ്റെടുക്കുന്നതിനുവേണ്ടി
എസ്.എല്‍.ഇ.സി.
(സ്റ്റേറ്റ് ലെവല്‍
എംപവേര്‍ഡ് കമ്മിറ്റി)
യും എച്ച്.എല്‍.സി യും
കൂടിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എസ്.എല്‍.ഇ.സി.
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഭൂവിനിയോഗവും കൈമാറ്റവും
സംബന്ധിച്ച നടപടിക്രമങ്ങള്‍
2760.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂവിനിയോഗവും
കൈമാറ്റവും സംബന്ധിച്ച
നടപടിക്രമങ്ങള്‍
സുതാര്യമാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഭൂമിയുടെ
ക്രയ-വിക്രയത്തില്‍
റവന്യൂ- രജിസ്ട്രേഷന്-
സര്‍വ്വേ വകുപ്പുകളെ
ഏകോപിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്നു
വെളിപ്പെടുത്താമോ;
(സി)
ഇതു
സംബന്ധിച്ച്
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ഭൂരഹിതര്‍ക്ക്
ഭൂമി നല്കുവാന് നടപടി
2761.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരഹിതരായ ആളുകള്‍ക്ക്
ഭൂമി നല്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇങ്ങനെ
നല്കുന്നതിനാവശ്യമായ
ഭൂമി ഇപ്പോള്‍
സര്‍ക്കാരിന്റെ
കൈവശമുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഭൂമി ഏതു വിധത്തില്‍
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
വ്യക്തികളുടെയും
സ്ഥാപനങ്ങളുടെയും
കൈവശമുള്ള ഭൂമിയുടെ
വിസ്തൃതി കണ്ടെത്താന്‍
സര്‍ക്കാര്‍
അവലംബിക്കാനുദ്ദേശിക്കുന്ന
മാര്ഗ്ഗങ്ങളെന്തൊക്കെയാണ്?
പേരൂര്‍ക്കട
ലാ അക്കാഡമിക്ക് പാട്ടത്തിന്
നല്കിയ ഭൂമി
2762.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരൂര്‍ക്കട
ലാ അക്കാഡമി ലാ
കോളേജിന് ഭൂമി
പാട്ടത്തിന് പതിച്ച്
നല്കുമ്പോള് ഏതൊക്കെ
നിബന്ധനകളുടെ
അടിസ്ഥാനത്തിലാണ് അത്
പതിച്ച് നല്‍കിയത്;
(ബി)
പ്രസ്തുത
നിബന്ധനകള്‍
ലംഘിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ.
ഉണ്ടെങ്കില്‍ ഭൂമി
പതിവ് ചട്ടങ്ങളിലെ
വ്യവസ്ഥകള്‍ ലംഘിച്ച്
അനധികൃതമായി
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍
ഒഴിപ്പിച്ച് സ്ഥലം
സര്‍ക്കാരിലേക്ക്
ഏറ്റെടുക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ?
കടുത്ത
വേനലില്‍ ഭൂഗര്‍ഭജലനിരപ്പ്
സംരക്ഷിക്കാനായുള്ള
പ്രവര്‍ത്തനങ്ങള്‍
2763.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
വേനലില്‍ നിന്നും
ജനങ്ങള്‍ക്ക്
സംരക്ഷണവും ജലലഭ്യതയും
ഉറപ്പുവരുത്തുന്നതിനും
ജലസ്രോതസ്സുകള്‍
സംരക്ഷിക്കാനും,
ഭൂഗര്‍ഭജലനിരപ്പ്
കുറയുന്നത് കണ്ടെത്തി
അത്തരം പ്രദേശങ്ങളില്‍
ഭൂഗര്‍ഭജലനിരപ്പ്
സംരക്ഷിക്കാനായി
കുളങ്ങളും തോടുകളും
കിണറുകളും
സംരക്ഷിക്കാനും
നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
ജില്ല തിരിച്ചുളള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കടുത്ത
വേനലില്‍ കുടിവെളളവും
കൃഷിയും
സംരക്ഷിക്കാനായി
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
പ്രാധാന്യമുള്ള
പാലക്കാട് ജില്ലയില്‍
കുടിവെളളവും
കാര്‍ഷികമേഖലയ്ക്ക്
അവശ്യം വേണ്ടുന്ന
ജലലഭ്യതയും
ഉറപ്പാക്കുന്നതിനായി ഈ
സര്‍ക്കാര്‍ നടപ്പാക്കി
വരുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം
വ്യക്തമാക്കുമോ?
വേനലിന്റെ
കാഠിന്യം മൂലമുണ്ടാകാവുന്ന
പ്രശ്നങ്ങള്‍
2764.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനുഷിക
ഇടപെടലുകള്‍ കാലാവസ്ഥാ
വ്യതിയാനം മറ്റ്
പ്രശ്നങ്ങള്‍
എന്നിവയാലുണ്ടാകാവുന്ന
കഠിനവേനല്‍ കാരണം
കൃഷിനാശവും,
കുടിവെളളക്ഷാമവും,
സൂര്യാതപം
മൂലമുണ്ടാകാവുന്ന
മരണങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ,
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവ
സംബന്ധിച്ച് റവന്യൂ
വകുപ്പ് ഇതര വകുപ്പുകളെ
കൂടി ഉള്‍ക്കൊളളിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
കടുത്ത
വേനല്‍ മൂലമുണ്ടാകാന്‍
സാധ്യതയുളള
കുടിവെളളക്ഷാമവും
കൃഷിനാശവും
പരിഹരിക്കുന്നതിന്
എന്ത് നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയില്‍ വരള്‍ച്ച
നേരിടുന്നതിനുള്ള
മുന്‍കരുതല്‍
2765.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാല
ആരംഭത്തില്‍ കടുത്ത
വരള്‍ച്ച നേരിടുന്ന
ജില്ലയാണ് പാലക്കാട്
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയിലുണ്ടോ;
(ബി)
കടുത്ത
വരള്‍ച്ച
നേരിടുന്നതിനായി റവന്യൂ
വകുപ്പിന്റെ
നേതൃത്വത്തില്‍
എന്തെല്ലാം
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദീകരിക്കാമോ ;
(സി)
പൊതുകുളങ്ങള്‍
സംരക്ഷിക്കുന്നതിനും
ജലലഭ്യത ഉറപ്പു വരുത്തി
വേനലിന്റെ കാഠിന്യം
കുറയ്ക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദീകരിക്കാമോ ;
(ഡി)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
കുടിവെള്ളെം പോലും
ലഭിക്കാത്ത
പ്രദേശങ്ങളില്‍
ടാങ്കര്‍ ലോറികളില്‍
കുടിവെള്ളം
എത്തിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
കാലാവസ്ഥാ
വ്യതിയാനത്താലുള്ള കടുത്ത
വരള്‍ച്ച
2766.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പുവര്‍ഷം
മാര്‍ച്ച് ആദ്യം തന്നെ
സംസ്ഥാനത്ത് 40 ഡിഗ്രി
സെല്‍ഷ്യസ് ചൂട്
പാലക്കാട് ജില്ലയിലും
മറ്റു ജില്ലകളിലും
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
നടപ്പു
വര്‍ഷത്തെ കാലാവസ്ഥാ
വ്യതിയാനം മൂലം
ഉണ്ടായിക്കൊണ്ടിരിക്കുന്ന
കൃഷിനാശം, കുടിവെള്ള
ക്ഷാമം, കടുത്ത
വരള്‍ച്ച എന്നിവ
സംബന്ധിച്ച്കാലാവസ്ഥാ
പഠന കേന്ദ്രവും സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റിയും റവന്യൂ
വകുപ്പും നാളിതുവരെ
നടത്തിയ
നിരീക്ഷണങ്ങളുടെയും
പഠനങ്ങളുടെയും വിശദാംശം
ലഭ്യമാക്കുമോ?
റവന്യൂ ഓഫീസുകളില്‍ നിന്നുള്ള
സേവനം മെച്ചപ്പെടുത്തല്‍
2767.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകള്‍
ഉള്‍പ്പെടെയുള്ള റവന്യൂ
ഓഫീസുകളില്‍ നിന്നും
ലഭിക്കുന്ന സേവനം
മെച്ചപ്പെടുത്തുന്നതിന്
വിവര സാങ്കേതിക
വിദ്യയുടെ സഹായത്തോടെ
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ് ;
(ബി)
എല്ലാ
വില്ലേജാഫീസുകളെയും
ഇ-ഗവേണന്‍സ് സേവനമുള്ള
ഓഫീസുകളാക്കുന്നതിനുള്ള
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
;
(സി)
വില്ലേജാഫീസുകളില്‍
നിന്നുള്ള സേവനങ്ങള്‍
പൗരന് ഏത് സമയത്തും
എവിടെയും
ലഭ്യമാക്കുന്നതിന്
ഉതകുന്ന തരത്തില്‍
പദ്ധതി
ആവിഷ്ക്കരിക്കുമോ?
ജനസൗഹൃദ
വില്ലേജ് ഓഫീസുകള്‍
2768.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വില്ലേജ്
ഓഫീസുകള്‍
ജനസൗഹൃദമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സ്മാര്‍ട്ട്
റവന്യു ഓഫീസ് പദ്ധതി
2769.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്മാര്‍ട്ട്
റവന്യു ഓഫീസ്
പദ്ധതിക്കായി 2017-18
സാമ്പത്തിക
വര്‍ഷത്തില്‍
വകയിരുത്തിയ തുകയുടെ
എത്ര ശതമാനം ഇതുവരെ
ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ട്;വിശദമാക്കുമോ?
വില്ലേജ്
ഓഫീസുകളിലെ സ്റ്റാഫ്
പാറ്റേണ്‍
2770.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളിലെ സ്റ്റാഫ്
പാറ്റേണ്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലെ
ജോലിഭാരം
കണക്കിലെടുത്താല്‍
വില്ലേജ് ഓഫീസിലെ
സ്റ്റാഫ് പാറ്റേണ്‍
തികച്ചും
അപര്യാപ്തമാണെന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഓഫീസുകളിലെ ജോലി ഭാരം
സംബന്ധിച്ച് ഉദ്യോഗസ്ഥ
ഭരണ പരിഷ്കാര വകുപ്പ്
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
ഏതൊക്കെ
വില്ലേജുകളിലാണ് അമിത
ജോലിഭാരം ഉള്ളതായി
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
റിപ്പോര്ട്ടിന്മേല്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
വില്ലേജ്
ഓഫീസുകളിലെ സ്റ്റാഫ്
പാറ്റേണ്‍ പുതുക്കുന്നതിന്
നടപടി
2771.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളിലെ ജോലിഭാരം
കണക്കിലെടുത്ത്
സ്റ്റാഫ് പാറ്റേണ്‍
പുതുക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ?
സര്‍വ്വേയര്‍
തസ്തികയിലെ ഒഴിവുകള്‍
2772.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
റവന്യൂ സര്‍വ്വേ &
ലാന്റ് റിക്കോര്‍ഡ്സ്
വകുപ്പുകളില്‍ രണ്ടാം
ഗ്രേഡ് സര്‍വ്വേയര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍വ്വേ
& ലാന്റ്
റിക്കോര്‍ഡ്സ്
വകുപ്പില്‍
സര്‍വ്വേയര്‍
തസ്തികയില്‍ സേവനം
അനുഷ്ഠിച്ചവര്‍
ഡ്രാഫ്റ്റ്സ് മാന്‍
തസ്തികയിലേയ്ക്ക്
മാറിയിട്ടുണ്ടോ;
എങ്കില്‍ എത്ര പേര്
എന്ന് വ്യക്തമാക്കാമോ;
(സി)
ഡ്രാഫ്റ്റ്സ്മാന്‍
തസ്തികയിലേയ്ക്ക്
മാറിയപ്പോള്‍ നിലവില്‍
വന്ന സര്‍വ്വേയര്‍
തസ്തികയിലെ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്യുമോ;
(ഡി)
പി.എസ്.സി.
തയ്യാറാക്കിയിട്ടുള്ള
സര്‍വ്വേയര്‍ റാങ്ക്
ലിസ്റ്റില്‍ (കാറ്റഗറി
നം.415/15) നിന്നും
ഇതിനകം എത്ര പേര്‍ക്ക്
നിയമനം നല്‍കിയെന്ന്
വ്യക്തമാക്കാമോ?
ഡെപ്യൂട്ടി
കളക്ടര്‍/ തഹസില്‍ദാര്‍
തസ്തികയില്‍ നിന്നും 2018-ല്‍
വിരമിക്കുന്നവര്‍
2773.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ ഡെപ്യൂട്ടി
കളക്ടര്‍/തഹസില്‍ദാര്‍
തസ്തികയില്‍ നിന്നും
2018-ല്‍ വിരമിക്കുന്ന
ജീവനക്കാരുടെ എണ്ണം
ലഭ്യമാണോ
എന്നറിയിക്കുമോ;
(ബി)
2018-ല്‍
വിരമിക്കുന്ന
ഡെപ്യൂട്ടി
കളക്ടര്‍മാരുടേയും,
തഹസില്‍ദാര്‍മാരുടെയും
പേരും വിരമിക്കുന്ന
മാസവും അറിയിക്കുമോ;
വിശദാംശം നല്‍കുമോ?
കോങ്ങാട്
മണ്ഡലത്തിലെ സര്‍ക്കാര്‍ ഭൂമി
2774.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോങ്ങാട്
മണ്ഡലത്തില്‍ പൊതു
ആവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുവാന്‍
കഴിയുന്ന സര്‍ക്കാര്‍
ഭൂമിയുടെ വില്ലേജ്
തിരിച്ചുള്ള വിശദവിവരം
നല്‍കുമോ?
പുല്‍പ്പറ്റ
ഗ്രാമ പഞ്ചായത്ത് മിനി
സ്റ്റേഡിയം
2775.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
പുല്‍പ്പറ്റ ഗ്രാമ
പഞ്ചായത്ത് മിനി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
റവന്യൂ എസ്ചീറ്റ് ഭൂമി
റീ സര്‍വ്വേ നമ്പര്‍
111/11 വിട്ട്
തരണമെന്നാവശ്യപ്പെട്ട്
പഞ്ചായത്ത് നല്കിയ
നിവേദനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
റവന്യൂ
വകുപ്പില്‍
പരിഗണനയിലുള്ള യു.
3/25/2016 ഫയലില്‍
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പഞ്ചായത്ത്
ഉടമസ്ഥതയിലുള്ള റീ
സര്‍വ്വേ 366/2 ലെ 180
സെന്റ് സ്ഥലം പകരം
വിട്ട് കൊടുത്ത്
റവന്യൂ വകുപ്പിന്റെ
സ്ഥലം പഞ്ചായത്തിന്
കളിക്കളം
നിര്‍മ്മിക്കുവാന്‍
വിട്ട് നല്‍കുമോ?
കസ്റ്റഡിയില്‍
എടുത്ത വാഹനങ്ങള്‍
ഉണ്ടാക്കുന്ന പാരിസ്ഥിതിക
പ്രശ്നങ്ങള്‍
2776.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണല്‍
കടത്തുമായി
ബന്ധപ്പെട്ട്
കസ്റ്റഡിയില്‍ എടുത്ത
വാഹനങ്ങള്‍ സിവില്‍
സ്റ്റേഷന് പരിസരത്ത്
കൂടി കിടക്കുന്നത്
ഗുരുതരമായ പാരിസ്ഥിതിക
പ്രശ്നങ്ങള്‍ക്ക്
ഇടയാക്കുന്നു എന്നതും
ഇത്തരം വാഹനങ്ങള്‍
കൊതുക് വളര്‍ത്തല്‍
കേന്ദ്രങ്ങള്‍ ആകുന്നത്
ഗുരുതരമായ
പ്രശ്നങ്ങള്‍ക്ക്
ഇടയാക്കുന്നു എന്നതും
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പട്ടാമ്പി
മണ്ഡലം പകര്‍ച്ച
പനിയും,
അനുബന്ധിച്ചുള്ള മരണവും
കുറെയേറെ നടന്ന
പ്രദേശമായതിനാല്‍
ഇത്തരം വാഹനങ്ങള്‍
എത്രയും പെട്ടന്ന്
ഒഴിവാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കായിക
സമുച്ചയം എന്ന പദ്ധതി
2777.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജില്ലാ ആസ്ഥാനങ്ങളിലും
കായിക സമുച്ചയം എന്ന
പദ്ധതിയുടെ ഭാഗമായി
മലപ്പുറത്ത്
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
പി. മൊയ്തീന്‍കുട്ടി
ഇന്‍ഡോര്‍
സ്റേറഡിയത്തിന് സ്ഥലം
കണ്ടെത്തുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ടി
പദ്ധതിയ്ക്കായി എത്ര
ഏക്കര്‍ സ്ഥലമാണ്
ആവശ്യമായിട്ടുള്ളതെന്നും
മലപ്പുറം സിവില്‍
സ്റ്റേഷന് വളപ്പിലോ
മലപ്പുറം വില്ലേജിലോ
റവന്യൂ പുറമ്പോക്ക്
ഭൂമി ഇതിനായി
കണ്ടെത്തിയിട്ടുണ്ടോയെന്നുമുളള
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അനുയോജ്യമായ സ്ഥലം
കണ്ടെത്തുന്നതിന്
ജില്ലാ കളക്ടര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
റവന്യൂ
വകുപ്പില്‍ നിന്നും
ലഭിക്കേണ്ട സേവനങ്ങള്‍
2778.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭിക്കേണ്ട സേവനങ്ങള്‍
വേഗത്തിലും
എളുപ്പത്തിലുമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
റവന്യൂ
വകുപ്പില്‍ സമ്പൂര്‍ണ്ണ
കമ്പ്യൂട്ടര്‍വത്കരണം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളും
സര്‍വ്വീസ് ഡെലിവറിയും
മെച്ചപ്പെടുത്തുന്നതിന്
ആധുനിക വിവര സാങ്കേതിക
വിദ്യയുടെ ഉപയോഗം
എത്രത്തോളം ഉപകരിച്ചു
എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
സര്‍വ്വീസ്
ഡെലിവറിയില്‍ വിവര
സാങ്കേതിക വിദ്യയുടെ
ഉപയോഗം എത്രമാത്രം
പ്രയോജനപ്പെട്ടു എന്ന്
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസുകളിലെ സിറ്റിസണ്‍
സപ്പോര്‍ട്ട് ഡെസ്ക്
2779.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ വര്‍ഷം എത്ര
വില്ലേജ് ഓഫീസുകളിലാണ്
സിറ്റിസണ്‍
സപ്പോര്‍ട്ട് ഡെസ്ക്
സ്ഥാപിക്കുന്നതെന്നും
അവ എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
സിറ്റിസണ്‍
സപ്പോര്‍ട്ട്
ഡെസ്കിലൂടെ എന്തെല്ലാം
സേവനങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
താലൂക്കിലെ തഴക്കര വില്ലേജ്
ആഫീസ് കെട്ടിടം
2780.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കിലെ തഴക്കര
വില്ലേജ് ആഫീസ്
കെട്ടിടം
ശോചനീയാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ എസ്റ്റിമേറ്റ്
തയ്യാറാക്കി
ഭരണാനുമതിയും തുകയും
അനുവദിക്കുമോ;
ഇതിനാവശ്യമായ
എന്തെങ്കിലും നടപടികള്‍
നിലവില്‍
സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
വിശദമാക്കുമോ?
പാട്ടത്തിന്
നല്കിയ സര്‍ക്കാര്‍ ഭൂമി
2781.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടത്തിന്
നല്‍കിയിട്ടുള്ള
സര്‍ക്കാര്‍ ഭൂമി
സംബന്ധിച്ച കേസുകള്‍
പ്രത്യേകം പരിശോധിച്ച്
ഓരോ കേസിലും
സ്വീകരിക്കേണ്ട നിലപാട്
സംബന്ധിച്ച് ശിപാര്‍ശ
സമര്‍പ്പിക്കുന്നതിനായി
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സമിതിയില്‍ ആരെല്ലാമാണ്
അംഗങ്ങളായിട്ടുള്ളത്;
സമിതി ഇതുസംബന്ധിച്ച
ശിപാര്‍ശ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ശിപാര്‍ശയില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
പാട്ടക്കാലാവധി
കഴിഞ്ഞ ഏതെല്ലാം പാട്ട
ഭൂമികളാണ്
തിരിച്ചെടുക്കുന്നതിനായി
ലാന്റ് റവന്യൂ
കമ്മീഷണര്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഡി)
ഹാരിസണ്‍
മലയാളം കമ്പനിയുടെ
കൈവശമുണ്ടായിരുന്നതും
എന്നാല്‍ ഇപ്പോള്‍
ബിലീവേഴ്സ് ചര്‍ച്ച്
കൈവശം
വെച്ചിരിക്കുന്നതും
നിര്‍ദ്ദിഷ്ട
വിമാനത്താവളത്തിന്
വേണ്ടി കണ്ടെത്തിയതുമായ
സ്ഥലം സര്‍ക്കാര്‍
പാട്ട ഭൂമിയാണോ;
എങ്കില്‍ ഇത്
സംബന്ധിച്ച് സമിതിയുടെ
ശിപാര്‍ശ
എന്തായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ?
കമ്പ്യൂട്ടര്‍വത്കരണം
2782.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന്റെ
കമ്പ്യൂട്ടര്‍വത്കരണത്തിന്
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
വകയിരുത്തിയ തുകയുടെ
എത്ര ശതമാനം ഇതുവരെ
ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ട് ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
പരാജയത്തിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തതിട്ടുണ്ടോ;
വിശദമാക്കാമോ?
ഇ-രേഖ
പദ്ധതി
2783.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരേഖകള്‍ ഡിജിറ്റൈസ്
ചെയ്യുന്നതിനായി
ആരംഭിച്ച ഇ-രേഖ പദ്ധതി
ഏതു ഘട്ടത്തിലാണ്; ഈ
സര്‍ക്കാര്‍ എന്തെല്ലാം
തുടര്‍ നടപടികള്‍
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
എത്ര വില്ലേജുകളിലെ
ഭൂരേഖകള്‍ (എഫ്.എം.ബി)
പൊതുജനങ്ങള്‍ക്ക്
ഓണ്‍ലൈനില്‍ എടുക്കാന്‍
സൗകര്യമുണ്ടെന്ന്
വ്യക്തമാക്കുമോ; ഇതില്‍
മുന്‍ സര്‍ക്കാരിന്റെ
കാലത്ത്
എത്രയായിരുന്നു:
(സി)
ഇപ്പോള്‍
എത്ര വില്ലേജുകളില്‍
ബി. റ്റി. ആര്
ഡിജിറ്റൈസ്
ചെയ്തുവെന്നും അതില്‍
മുന്‍ സര്‍ക്കാരിന്റെ
കാലത്ത്
എത്രയായിരുന്നുവെന്നും
അറിയിക്കുമോ;
(ഡി)
ഇപ്പോള്‍
എത്ര വില്ലേജുകളില്‍
ഓണ്‍ലൈന്‍ പോക്കുവരവ്
നടത്തുന്നുണ്ടെന്നും
ഇതില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ?
വില്ലേജ്
ഒാഫീസ് മാന്വല്‍ പരിഷ്ക്കരണം
2784.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസ് മാന്വല്‍ എന്നാണ്
അവസാനമായി
പരിഷ്ക്കരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
വില്ലേജ്
ഓഫീസ് മാന്വല്‍
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഭൂമിയ്ക്കുപകരം സ്വകാര്യ ഭൂമി
2785.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സര്‍ക്കാര്‍ ഭൂമി
സ്വകാര്യ
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
കൈമാറി പകരം സ്വകാര്യ
ഭൂമി തിരികെ
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
കേസ്സുകളില്‍
സര്‍ക്കാര്‍ ഭൂമിയുടെ
നിശ്ചയിച്ച കമ്പോള വില
ഓരോ സ്ഥലത്തും
എത്രയായിരുന്നുവെന്നറിയിക്കാമോ;
(സി)
പകരം
സ്വീകരിച്ച സ്വകാര്യ
ഭൂമിയുടെ കമ്പോള വില
നിശ്ചയിച്ചത്
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏതു
നിയമപ്രകാരമാണ്
ഇത്തരത്തില്‍ ഭൂമി
കൈമാറ്റം നടത്തിയതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
എറണാകുളം
ജില്ലയില്‍ സര്‍ക്കാര്‍
ഭൂമി സ്വകാര്യ
വ്യക്തിക്ക് കൈമാറ്റം
ചെയ്തതായി വന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
ഇത്തരത്തില്‍
കൈമാറ്റം നടത്തിയ
ഭൂമിയെ സംബന്ധിച്ച
ഫയലുകളുടെ പകര്‍പ്പ്
മേശപ്പുറത്തു വെക്കുമോ?
സര്‍വ്വേയര്‍
ഗ്രേഡ് II റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
2786.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വേ
നടപടികള്‍
സ്വകാര്യവത്കരിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
കാറ്റഗറി
നം 415/2015 ലിസ്റ്റ്
പ്രകാരം സര്‍വ്വേയര്‍
ഗ്രേഡ് II ന്റെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(സി)
സര്‍വ്വേയര്‍
ഗ്രേഡ് II ന്റെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
അറിയിക്കാമോ ;
(ഡി)
റവന്യൂ
വകുപ്പില്‍
സര്‍വ്വേയര്‍ ഗ്രേഡ് II
ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുമോ;
(ഇ)
റവന്യൂ
വകുപ്പിലെ ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ചാലക്കുടി
ടൗണില്‍ വാണിജ്യ - പാര്‍പ്പിട
സമുച്ചയ നിര്‍മ്മാണം
2787.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
ടൗണില്‍ വാണിജ്യ
പ്രാധാന്യമുള്ള
സ്ഥലത്ത് ഹൗസിംഗ്
ബോര്‍ഡ് വക വാണിജ്യ
സമുച്ചയവും പാര്‍പ്പിട
സമുച്ചയവും
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
ഇല്ലെങ്കില്‍
നിര്‍മ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
ഭവന നിര്‍മ്മാണരംഗത്തെ പുതിയ
പദ്ധതികള്‍
2788.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നശേഷം
ഭവന നിര്‍മ്മാണ രംഗത്ത്
ആവിഷ്ക്കരിച്ച പുതിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എല്ലാപേര്‍ക്കും ഭവനം
എന്ന ആശയം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി ഭവന
നിര്‍മ്മാണ
പദ്ധതികളിലേയ്ക്ക്
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനായുള്ള
മാനദണ്ഡങ്ങളില്‍ ഇളവ്
വരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
ആശ്വാസ്
റെന്റല്‍ ഹൗസിംഗ് സ്കീം
2789.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൗസിംഗ്
ബോര്‍ഡിന്റെ കീഴില്‍
ആശ്വാസ് റെന്റല്‍
ഹൗസിംഗ് സ്കീം എന്ന
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏതെല്ലാം ജില്ലകളെയാണ്
തിരഞ്ഞെടുത്തിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇത്തരം
ഫ്ളാറ്റുകള്‍
നിര്‍മ്മിക്കുന്നതിന്
സ്ഥലം
ഏറ്റെടുക്കുന്നതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഹൗസിംഗ്
ബോര്‍ഡ് കോളനിക്കകത്തെ
റോഡുകള്‍ നന്നാക്കുന്നതിന്
നടപടി
2790.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഹൗസിംഗ്
ബോര്‍ഡിന്റെ
ഉടമസ്ഥതയിലുള്ള,
ഒറ്റപ്പാലം നഗരസഭ
വാര്‍ഡ് II ലെ
കോളനിക്കകത്തെ
റോഡുകള്‍ ഉപയോഗ
ശൂന്യമായി
കിടക്കുയാണെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡുകള്‍ ഉപയോഗ
യോഗ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വിശദീകരിക്കാമോ?