കേരള
മറെെന്‍ ഷിപ്പിംഗ് റെഗുലേഷന്
ആക്ട് അട്ടിമറിക്കാന്‍ നീക്കം
2791.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
മറെെന്‍ ഷിപ്പിംഗ്
റെഗുലേഷന് ആക്ട്
അട്ടിമറിക്കാന്‍ നീക്കം
നടക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആക്ട് ഏത്
സര്‍ക്കാരിന്റെ
കാലത്താണ് രൂപം
കൊണ്ടത്; ആയതിന്റെ
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ആക്ടില്‍ 58 ഇനം
മത്സ്യങ്ങളെ
പിടിക്കാന്‍ പാടില്ലാ
എന്ന നിബന്ധന ഉണ്ടോ;
പ്രസ്തുത മത്സ്യങ്ങളുടെ
പേരുവിവരം
വെളിപ്പെടുത്തുമോ;
(ഡി)
ചെറുമീനുകളെ
പിടിച്ച്
നശിപ്പിക്കുന്നതു മൂലം
മത്സ്യ സമ്പത്ത്
നശിക്കുമെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
വന്‍കിട
ബോട്ടു ലോബികള്‍
ഒത്തുകളിച്ച് മത്സ്യ
സമ്പത്ത് ഇല്ലായ്മ
ചെയ്യാന്‍ ശ്രമം
നടത്തുന്നുവെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
മത്സ്യ
സമ്പത്ത്
സംരക്ഷിക്കാന്‍
എന്തൊക്കെ അടിയന്തര
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
മണല്‍
വാരല്‍ മൂലം മത്സ്യലഭ്യതയിൽ
കുറവ്
2792.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാപകമായ
തോതിലുള്ള മണല്‍വാരല്‍
മൂലം കക്ക,
കല്ലുമ്മക്കായ, മുരു,
മത്സ്യങ്ങള്‍
എന്നിവയുടെ
ലഭ്യതയ്ക്ക് ഉണ്ടായ
കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനിയന്ത്രിതമായ
ഇത്തരം പ്രവര്‍ത്തനം
നിയന്ത്രിക്കാനും
ഉള്‍നാടന്‍ മത്സ്യ
സമ്പത്തില്‍ വര്‍ദ്ധനവ്
ഉണ്ടാക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
മത്സ്യ
ഉത്പാദനം
2793.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തികവര്‍ഷത്തെ
അപേക്ഷിച്ച് 2016-17
വര്‍ഷത്തില്‍
കേരളത്തിലെ മൊത്ത
മത്സ്യ ഉത്പാദനത്തില്‍
ഗണ്യമായ കുറവുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
മത്സ്യ ഉത്പാദനം
വര്‍ധിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
മൊത്ത
മത്സ്യ ഉത്പാദനത്തില്‍
ഉള്‍നാടന്‍ മത്സ്യ
ഉത്പാദനത്തിന്റെ പങ്ക്
ദേശീയ ശരാശരിയേക്കാള്‍
പിന്നിലാണ്എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
2015-16
വരെ വര്‍ദ്ധിച്ചു
കൊണ്ടിരുന്ന ഉള്‍നാടന്‍
മത്സ്യ ഉത്പാദനം
2016-17 വര്‍ഷത്തില്‍
കുറയാനുണ്ടായ
സാഹചര്യത്തെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സമുദ്ര
മത്സ്യോത്പാദനത്തില് കുറവ്
2794.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമുദ്ര
മത്സ്യോത്പാദനത്തില്
2016-17 വര്‍ഷത്തില്‍
കുറവ് സംഭവിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കാരണങ്ങള്‍
വിശദീകരിക്കാമോ?
മത്സ്യനയം
2795.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
മത്സ്യനയം
വിശദമാക്കുമോ;
(ബി)
കേന്ദ്രമത്സ്യബന്ധനനയം
സംസ്ഥാനത്തിന്റെ
താല്പര്യങ്ങളെ
സംരക്ഷിക്കുന്നതാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍കാലങ്ങളില്‍
ലഭിച്ചിരുന്ന തരത്തില്‍
സുലഭമായി മത്സ്യങ്ങള്‍
ലഭ്യമാകാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
ഉപഭോക്താക്കള്‍ക്ക്
വിഷമയമില്ലാത്തതും
ശുദ്ധവും
ഗുണനിലവാരമുള്ളതുമായ
മത്സ്യം ലഭിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
നീലവിപ്ലവം
2796.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലവിപ്ലവം
പദ്ധതി എന്താണെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
സര്‍ക്കാര്‍
നടപ്പാക്കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
ഉള്‍നാടന്‍
മത്സ്യ ഉല്‍പ്പാദനം
2797.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉള്‍നാടന്‍
മത്സ്യ ഉല്പാദനം
പ്രോത്സാഹിപ്പിക്കാന്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ;
വിശദമാക്കാമോ ?
ഉള്‍നാടന്‍
മത്സ്യബന്ധനത്തിനുവേണ്ടി
അനുവദിച്ച തുക
2798.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
ഉള്‍നാടന്‍
മത്സ്യബന്ധനത്തിനുവേണ്ടി
എത്ര തുക
അനുവദിച്ചിരുന്നു;
(ബി)
ഇതില്‍
ഇതുവരെ എത്ര തുക
ചെലവഴിക്കാന്‍
സാധിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
മത്സ്യബന്ധന
ബോട്ടുകളുടെ മണ്ണെണ്ണ
സബ്സിഡി
2799.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
ബോട്ടുകള്‍ക്ക്
നല്‍കിയിരുന്ന മണ്ണെണ്ണ
സബ്സിഡി
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
സബ്സിഡി നിരക്കില്‍
നല്കുന്ന മണ്ണെണ്ണയുടെ
പരിധി ഉയര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സമുദ്രോല്പന്ന
കയറ്റുമതിയില്‍
സംസ്ഥാനത്തിന്റെ വിഹിതം
2800.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്ത്യയില്‍
നിന്നുമുള്ള
സമുദ്രോല്പന്ന
കയറ്റുമതിയില്‍
സംസ്ഥാനത്തിന്റെ വിഹിതം
അളവിലും മൂല്യത്തിലും
കുറഞ്ഞു വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
വര്‍ദ്ധിപ്പിക്കാനുള്ള
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;വിശദമാക്കാമോ?
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
പദ്ധതികള്‍
2801.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ.ജെ. മാക്സി
,,
സി.കൃഷ്ണന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമുദ്ര മത്സ്യസമ്പത്ത്
ഗണ്യമായി
കുറഞ്ഞുകൊണ്ടിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
അന്‍പത്തിയെട്ട്
ഇനം
മത്സ്യക്കുഞ്ഞുങ്ങളെ
പിടിക്കുന്നത്
നിരോധിച്ചുകൊണ്ട്
കേന്ദ്ര സമുദ്ര
മത്സ്യഗവേഷണ സ്ഥാപനം
പുറപ്പെടുവിച്ചിട്ടുളള
നിര്‍ദ്ദേശങ്ങളുടെ
വിശദാംശം നല്‍കാമോ;
(ഡി)
മത്സ്യത്തീറ്റയ്ക്കും
കോഴിത്തീറ്റയ്ക്കും
വളത്തിനുമായി
മത്സ്യക്കുഞ്ഞുങ്ങളെ
ഉപയോഗിക്കുന്നതിനെതിരെ
സ്വീകരിച്ചിട്ടുളള
നടപടികളെന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കരയിൽ
കോസ്റ്റല്‍ ഡവലപ്മെന്റ്
അതോറിറ്റി മുഖേനയുള്ള
നിര്‍മ്മാണം
2802.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പ് കോസ്റ്റല്‍
ഡവലപ്മെന്റ് അതോറിറ്റി
മുഖേന നെയ്യാറ്റിന്‍കര
നഗരസഭ
മത്സ്യമാര്‍ക്കറ്റ്,
പൊഴിയൂര്‍ സര്‍ക്കാര്‍
ആശുപത്രി എന്നീ
സ്ഥലങ്ങളില്‍ പുതിയ
കെട്ടിട
നിര്‍മ്മാണത്തിനായി
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
എത്ര
കോടി രൂപയുടെ
ഡി.പി.ആര്.
ആണ്ഓരോന്നിനും തയ്യാര്‍
ആക്കിയത് എന്ന്
വ്യക്തമാക്കുമോ;
(സി)
ഡി.പി.ആര്.
കിഫ്ബിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍ എന്നാണ്
സമര്‍പ്പിച്ചത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
നെയ്യാറ്റിന്‍കര
നഗരസഭ മാര്‍ക്കറ്റ്,
പൊഴിയൂര്‍ സാമൂഹിക
ആരോഗ്യ കേന്ദ്രം
എന്നിവയുടെ ഡി.പി.ആര്.
കിഫ്ബി അംഗീകരിച്ചു
എങ്കില്‍ അതിന്റെ
ഉത്തരവ് നമ്പര്‍, തീയതി
എന്നിവ വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളായ
സ്ത്രീകളുടെ ശാക്തീകരണം
2803.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യത്തൊഴിലാളികളായ
സ്ത്രീകളുടെ
ശാക്തീകരണത്തിനായി
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
പെന്ഷന്
ഫോര്‍ വൈവ്സ് ഓഫ് ഡിസീസ്ഡ്
ഫിഷര്‍മെന്‍
2804.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെന്ഷന്
ഫോര്‍ വൈവ്സ് ഓഫ്
ഡിസീസ്ഡ് ഫിഷര്‍മെന്‍
പദ്ധതിയുടെ ഭാഗമായി
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ ഇതുവരെ
എത്രപേര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്കാന്
സാധിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
കുറഞ്ഞ പലിശ നിരക്കില്‍
വായ്പാ സൗകര്യം
2805.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്ക്
കുറഞ്ഞ പലിശ നിരക്കില്‍
വായ്പാ സൗകര്യം
ലഭ്യമാക്കണം എന്ന
പന്ത്രണ്ടാം പഞ്ചവത്സര
പദ്ധതി നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
2806.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
വേണ്ടി ഗ്രൂപ്പ്
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കാന്‍
2017-18 വര്‍ഷത്തില്‍
തുക
വകയിരുത്തിയിരുന്നോ;വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഇതുവരെ എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാന്‍
സാധിച്ചുവെന്ന്
വിശദമാക്കാമോ?
മറൈന്‍
ആംബുലന്‍സുകള്‍
2807.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്കായി
മറൈന്‍ ആംബുലന്‍സുകള്‍
വാങ്ങാന്‍ 2017-18
വര്‍ഷത്തിലെ
ബഡ്ജറ്റില്‍ നിന്ന് തുക
വകയിരുത്തിയിരുന്നോ ;
(ബി)
ഇതുവരെ
എത്ര മറൈന്‍
ആംബുലന്‍സുകള്‍
വാങ്ങാന്‍
സാധിച്ചുവെന്ന്
വിശദമാക്കാമോ ?
മത്സ്യബന്ധന
യാനങ്ങളുടെ രൂപകല്‍പ്പനയിൽ
സുരക്ഷാ മാനദണ്ഡങ്ങള്‍
2808.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യബന്ധനത്തിന്
ഉപയോഗിക്കുന്ന
വള്ളങ്ങളുടെയും
ബോട്ടുകളുടെയും
രൂപകല്‍പ്പന രാജ്യാന്തര
മാനദണ്ഡങ്ങള്‍
അനുസരിച്ചുള്ളതാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍, മതിയായ
സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഓഖി
ദുരന്തം പോലുള്ള
ദുരന്തങ്ങളില്‍പ്പെട്ട്
അപകടത്തിലാകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
അപകടസാധ്യത
കുറയ്ക്കുന്നതിന്
വള്ളങ്ങളുടെയും
ബോട്ടുകളുടെയും
രൂപകല്പനയില്
ഏതെങ്കിലും തരത്തിലുള്ള
മാറ്റങ്ങള്‍
കൊണ്ടുവരുന്നതിന്
ആലോചനയുണ്ടോ; എങ്കില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
പരിഗണനയിലുള്ളത് എന്ന്
അറിയിക്കുമോ?
ഓഖി
ദുരന്തത്തിൽ കഷ്ടത
അനുഭവിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസം
2809.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
കഷ്ടത അനുഭവിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
നഷ്ടപരിഹാരത്തുക
സമയബന്ധിതമായി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
തരംതിരിച്ച്
വിശദമാക്കുമോ;
(സി)
ദുരന്തത്തെത്തുടര്‍ന്ന്
കാണാതായ
മത്സ്യത്തൊഴിലാളികളുടെ
കാര്യത്തില്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
മത്സ്യമേഖല
നേരിടുന്ന പ്രതിസന്ധി
2810.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമേഖല
നേരിടുന്ന കടുത്ത
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഓഖി
ദുരന്തത്തിന് ശേഷം
മത്സ്യലഭ്യതയില്‍ വന്ന
കുറവ്, വ്യാജ പ്രചരണം
എന്നിവ സൃഷ്ടിച്ച കനത്ത
ആഘാതത്തില്‍ പാവപ്പെട്ട
മത്സ്യത്തൊഴിലാളികള്‍
പട്ടിണിയിലാണെന്നത്
അറിയാമോ;
(സി)
ഓഖി
ദുരന്തത്തെ തുടര്‍ന്ന്
ദിവസവും നല്കുന്ന
കാലാവസ്ഥ
മുന്നറിയിപ്പുകള്‍
തൊഴിലാളികളെ
ഭയപ്പാടിലാക്കുകയുംഅവർ
മത്സ്യബന്ധനത്തിന്
പോകാതിരിക്കുകയും
ചെയ്യുന്ന അവസ്ഥ
ഉണ്ടായിട്ടുണ്ടോ ;
(ഡി)
ഓഖി
ചുഴലിക്കൊടുങ്കാറ്റ്
കടലിനുള്ളിലെ ആവാസ
വ്യവസ്ഥയെ
ബാധിച്ചിട്ടുണ്ടോ ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ ;
(ഇ)
മത്സ്യമേഖല
നേരിടുന്ന
അതീവഗുരുതരമായ
പ്രതിസന്ധിയില്‍
നിന്നും പ്രസ്തുത
മേഖലയെ രക്ഷിക്കുവാന്‍
സര്‍ക്കാര്‍ തലത്തില്‍
നടത്തുന്ന ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
നഷ്ടപരിഹാരം
2811.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍ക്ഷോഭത്തിലും
പ്രകൃതി ദുരന്തങ്ങളിലും
വളളം, വല, മറ്റ്
മത്സ്യബന്ധന ഉപാധികള്‍
എന്നിവയ്ക്കുണ്ടാകുന്ന
നാശനഷ്ടങ്ങള്‍
തിട്ടപ്പെടുത്തി
മത്സ്യത്തൊഴിലാളികള്‍ക്ക്
യഥാസമയം നഷ്ടപരിഹാരം
നല്‍കുന്നതിന് കഴിയാത്ത
സാഹചര്യം നിലവിലുണ്ടോ;
(ബി)
ഇത്തരത്തില്‍
നാശനഷ്ടങ്ങള്‍ക്കിരയായ
മത്സ്യത്തൊഴിലാളികളെ
സഹായിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇൗ പദ്ധതി
ആവിഷ്കരിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
(സി)
പദ്ധതിയുടെ
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാലതാമസത്തിന് കാരണം;
അടിയന്തരമായി ഇത്
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം
2812.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ
താമരക്കുളം,
മാങ്കാംകുഴി (തഴക്കര)
എന്നീ
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിന്
ഡി.പി.ആര്.
തയ്യാറാക്കി
നല്‍കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാര്‍ക്കറ്റുകളുടെ
നവീകരണത്തിന് ഭരണാനുമതി
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
മാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി
ഭരണാനുമതി നല്കി തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മത്സ്യവിപണന
സൗകര്യം
2813.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യത്തൊഴിലാളികള്‍ക്ക്
മത്സ്യം വിപണനം
ചെയ്യുന്നതിനുള്ള
സൗകര്യം
മെച്ചപ്പെടുത്തുവാനായി
സ്വീകരിച്ച
നടപടികളെക്കുറിച്ചുള്ള
വിശദാംശം നല്‍കാമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
2814.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ഉള്‍നാടന്‍ മത്സ്യകൃഷി
വഴി വര്‍ഷംതോറും
ലഭിക്കുന്ന
മത്സ്യസമ്പത്തിന്റെ
കഴിഞ്ഞ മൂന്ന്
വര്‍ഷത്തെ കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഉള്‍നാടന്‍
മത്സ്യകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തൊക്കെ സഹായങ്ങളാണ്
കര്‍ഷകര്‍ക്ക്
നല്‍കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇതിനായി
കഴിഞ്ഞ വര്‍ഷം നല്കിയ
ധനസഹായത്തിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
മത്സ്യവിത്തുകളുടെ
ഉല്പാദനം
2815.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നല്ലയിനം
മത്സ്യവിത്തുകളുടെ
ഉത്പാദനം
വര്‍ദ്ധിപ്പിക്കാനും
ഗുണമേന്മ
ഉറപ്പുവരുത്താനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മത്സ്യഫെഡ്
വഴി പലിശ രഹിത വായ്പ
2816.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
മത്സ്യഫെഡ് വഴി പലിശ
രഹിത വായ്പ
ലഭ്യമാക്കാന്‍
സാധിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
മത്സ്യബന്ധന
വകുപ്പ്പദ്ധതികള്
2817.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യബന്ധന
വകുപ്പ് 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ തലശ്ശേരി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ ; ഓരോ
പ്രവൃത്തിയും
ഏതാണെന്നും ആയതിന്റെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വ്യക്തമാക്കാമോ ?
നിലമ്പൂര്‍
മണ്ഡലത്തിലെ മത്സ്യകൃഷിയ്ക്ക്
പ്രോത്സാഹനം
2818.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ ഉള്‍നാടന്‍
മത്സ്യകൃഷിക്കാര്ക്കും
ഉള്‍നാടന്‍ മത്സ്യ
വര്‍ദ്ധനവിന്
വഴിയൊരുക്കുന്നവര്‍ക്കും
പ്രോത്സാഹനം നല്കുന്ന
എന്തൊക്കെ പദ്ധതികളാണ്
ഈ സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
നടപ്പിലാക്കിയത് എന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തൊക്കെ
പദ്ധതികളാണ് ഭാവിയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ ?
വാടാനപ്പള്ളി
ഫിഷറീസ് യു. പി സ്കൂളിന്
കെട്ടിടം
2819.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി ഫിഷറീസ്
യു. പി. സ്കൂളിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഫിഷറീസ് വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കോട്ടിക്കുളം
ലൈബ്രറി നിര്‍മ്മാണം
2820.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ തീരദേശ
വികസന കോര്പ്പറേഷന്
കോട്ടിക്കുളം ലൈബ്രറി
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഈ
പ്രവൃത്തി തുടങ്ങാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
സ്ഥലം
ലഭ്യമാക്കാന്‍
എന്തെങ്കിലും തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മുട്ടത്തറയില്‍
മത്സ്യത്തൊഴിലാളികളുടെ
പുന:രധിവാസ ഫ്ലാറ്റുകള്‍
2821.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
മുട്ടത്തറയില്‍
മത്സ്യത്തൊഴിലാളികളുടെ
പുന:രധിവാസത്തിനായി
മുന്‍സര്‍ക്കാരിന്റെ
കാലത്ത് അനുവദിച്ച 3.5
ഏക്കര്‍ ഭൂമിയില്‍
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചു
നല്കുന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ ;
(ബി)
പ്രവൃത്തിയുടെ
നിര്‍മ്മാണോദ്ഘാടനം
എന്നായിരുന്നു
നിര്‍വ്വഹിച്ചതെന്ന്
വിശദമാക്കുമോ ;
(സി)
പ്രവൃത്തി
എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
വര്‍ക്കല
മണ്ഡലത്തിലെ തീരദേശ
റോഡുകളുടെ നിലവാരം
2822.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ തീരദേശ
റോഡുകളുടെ
നിലവാരമുയര്‍ത്തുന്നതിന്
2017 - 18 ല്‍
തെരഞ്ഞെടുത്തിട്ടുള്ള
റോഡുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
തെരഞ്ഞെടുത്തിട്ടുള്ള
ഏതെല്ലാം റോഡുകളുടെ
എസ്റ്റിമേറ്റുകള്‍
ഭരണാനുമതിക്കായി
സര്‍ക്കാരിലേക്ക്
ശിപാര്‍ശ
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാരിലേക്ക്
ഭരണാനുമതിക്ക് ശിപാര്‍ശ
ചെയ്യുവാന്‍
ബാക്കിയുള്ള റോഡുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
റോഡുകള്‍ ശിപാര്‍ശ
ചെയ്യുന്നതിന് കാലതാമസം
വന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഭരണാനുമതി
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി
2823.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിത്തീറ്റയ്ക്കും
വളത്തിനുമായി
ഉപയോഗിക്കുന്നതിനായി
വന്‍തോതില്‍
മത്സ്യക്കുഞ്ഞുങ്ങളെ
പിടിക്കുന്നതിനാല്‍
കടലിലെ മത്സ്യ സമ്പത്ത്
ഗണ്യമായി
കുറഞ്ഞുവരുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കര്‍ശനമായി
തടയുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
കടലിലെ
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചെല്ലാനം
മത്സ്യബന്ധന തുറമുഖം
2824.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചെല്ലാനം
മത്സ്യബന്ധന
തുറമുഖത്തിന്റെ
നിര്‍മാണത്തിന്റെ
നിജസ്ഥിതി
വിശദമാക്കാമോ; ഇതിനായി
തുക
അനുവദിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
നിര്‍മാണ
പ്രവര്‍ത്തനങ്ങളും
സ്ഥലമെടുപ്പ് നടപടികളും
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നും
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുള്ളതെന്നും
വിശദമാക്കുമോ?
സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ
ഡവലപ്പ്മെന്റ് കോര്പ്പറേഷന്
നടപ്പാക്കുന്ന പ്രവൃത്തികള്‍
T 2825.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നോര്‍ത്ത്
നിയോജകമണ്ഡലത്തില്‍
കേരള സ്റ്റേറ്റ്
കോസ്റ്റല്‍ ഏരിയ
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
നടപ്പാക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കുന്നതിനായി
വകയിരുത്തിയ തുക
എത്രയാണെന്നും
പ്രവൃത്തികള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്നും
വിശദമാക്കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
പ്രവൃത്തികള്‍
2826.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
2017 - 18 സാമ്പത്തിക
വര്‍ഷത്തില്‍ തലശ്ശേരി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയും
ഏതൊക്കെയാണെന്നും
ആയതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കുമോ?
വലിയതുറ-പൂന്തുറ
ഫിഷിംഗ് ഹാര്‍ബറുകള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി
2827.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വലിയതുറ-പൂന്തുറ
ഭാഗത്തെ മത്സ്യബന്ധനം
സുഗമമാക്കുന്നതിനും
മത്സ്യവിപണനം
സാധ്യമാക്കുന്നതിനുമായി
മാതൃകാപഠനം,
പാരിസ്ഥിതിക പഠനം
എന്നിവ പൂര്‍ത്തിയാക്കി
വലിയതുറ-പൂന്തുറ
ഫിഷിംഗ് ഹാര്‍ബറുകള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
2016-17
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ ഈ
പദ്ധതിയ്ക്കായി തുക
വകയിരുത്തിയിരുന്നുവോ;
ഇക്കാര്യത്തില്‍
എന്തെല്ലാം തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
കഷ്ടത അനുഭവിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
വിഷമതകള്‍
കണക്കിലെടുത്ത്
പ്രസ്തുത തുറമുഖങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അടിയന്തര
നടപടിയുണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
കുളത്തൂര്‍,
കാരോട് ഗ്രാമപഞ്ചായത്തുകളില്‍
ഹാര്‍ബര്‍ എഞ്ചിനീയറിംഗ്
വിഭാഗം ഭരണാനുമതി നല്കിയ
പ്രവൃത്തികൾ
2828.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
കുളത്തൂര്‍, കാരോട്
ഗ്രാമപഞ്ചായത്തുകളില്‍
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വിഭാഗം
എത്ര വര്‍ക്കുകള്‍ക്ക്
ഭരണാനുമതി നല്കി; അവ
ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ; ഓരോ
വര്‍ക്കിന്റേയും തുക
എത്ര എന്ന്
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
നല്കിയ വര്‍ക്കുകളില്‍
എത്ര എണ്ണം
പൂര്‍ത്തീകരിച്ചു; അവ
ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
നല്കി
പൂര്‍ത്തീകരിക്കാത്ത
വര്‍ക്കുകള്‍ ഏതെല്ലാം
എന്ന് വിശദമാക്കാമോ;
അതിന്റെ അടങ്കല്‍ തുക
എത്രയാണ്;
(ഡി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വിഭാഗത്തിന്റെ
വര്‍ക്കുകള്‍ക്ക്
കാലതാമസം
വരുത്തുന്നതിന്റെ കാരണം
വിശദമാക്കാമോ?
പുരിയങ്ങാടി
മത്സ്യബന്ധന തുറമുഖത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
2829.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പുരിയങ്ങാടി
മത്സ്യബന്ധന
തുറമുഖത്തിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
പ്രവൃത്തികളുടെ
വിശദാംശം അറിയിക്കാമോ;
(ബി)
സി.
ഡബ്ള്യു. പി. ആർ. എസ്.
മുഖേന നടത്തുന്ന മാതൃക
പഠനത്തിന്റെ അന്തിമ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
മാതൃകാപഠനം
പൂര്‍ത്തീകരിച്ച്
പരിസ്ഥിതി പഠനം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കശുവണ്ടി
വ്യവസായത്തിന്റെ
സമഗ്രവികസനവും
പുന:രുദ്ധാരണവും
2830.
ശ്രീ.ഇ.പി.ജയരാജന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
നൗഷാദ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കശുവണ്ടി
വ്യവസായത്തിന്റെ
സമഗ്രവികസനത്തിനും
പുന:രുദ്ധാരണത്തിനും
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കശുവണ്ടി
വ്യവസായ വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൊതുമേഖലയിലെ കശുവണ്ടി
ഫാക്ടറികളുടെ
നവീകരണത്തിനും തനത്
ബ്രാന്‍ഡ്
സൃഷ്ടിക്കുന്നതിനുമായി
2018-19 ബജറ്റില്‍ തുക
നീക്കിവെച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
അന്തര്‍ദേശീയ
സഹകരണം ഉറപ്പുവരുത്തി
കശുവണ്ടി
വ്യവസായമേഖലയുടെ
ഉയര്‍ച്ച ലക്ഷ്യം
വെച്ചുകൊണ്ടുള്ള
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്തുവരുന്നതെന്ന്
വിശദമാക്കുമോ?
പ്ലാന്റേഷന്
കോര്‍പ്പറേഷനില്‍നിന്നും
നേരിട്ട് കശുവണ്ടി വാങ്ങൽ
2831.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാന്റേഷന്
കോര്‍പ്പറേഷന്‍െറ
അധീനതയിലുള്ള കശുമാവ്
തോട്ടങ്ങളില്‍ നിന്നും
കശുവണ്ടി കോര്പ്പറേഷന്
നേരിട്ട് കശുവണ്ടി
നല്കാന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(ബി)
പ്ലാന്റേഷന്
കോര്പ്പറേഷന്
സ്വകാര്യ
കുത്തകകള്‍ക്ക്
കശുവണ്ടി നല്‍കുന്നത്
ഒഴിവാക്കി സര്‍ക്കാര്‍
നേരിട്ട് വാങ്ങാന്‍
പദ്ധതികള്‍
ആവിഷ്കരിക്കാൻ നടപടി
സ്വീകരിക്കുമോ?
ചെറുകിട കശുവണ്ടി
വ്യവസായികളുടെ വീടുകൾ ജപ്തി
ചെയ്ത നടപടി
T 2832.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ഒരു വര്‍ഷത്തിനിടയില്‍
സംസ്ഥാനത്തെ എത്ര
കശുവണ്ടി ഫാക്ടറികള്‍
പ്രവര്‍ത്തനം
നിര്‍ത്തിയിട്ടുണ്ടെന്നും
എത്ര ചെറുകിട കശുവണ്ടി
വ്യവസായികളുടെ വീടുകള്‍
ജപ്തി
ചെയ്തിട്ടുണ്ടെന്നും
വിശദമാക്കുമോ;
(ബി)
ഫാക്ടറിയും ഭൂമിയും ഈട്
നല്കി ബാങ്കില്‍
നിന്ന് വായ്പ
എടുത്തവരെ വീടുകളില്‍
നിന്ന് ഇറക്കി
വിടരുതെന്ന് ബാങ്ക്
പ്രതിനിധികളുടെയും
ചെറുകിട
വ്യവസായികളുടെയും
യോഗത്തില്‍ ബാങ്കുകളോട്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിരുന്നോ;
പ്രസ്തുത
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി എത്ര
വീടുകള്‍ ബാങ്കുകള്‍
ജപ്തി
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കശുമാവ്
കൃഷി വ്യാപിപ്പിക്കാൻ നടപടി
2833.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കശുമാവ് കൃഷി
വ്യാപിപ്പിച്ച്
തോട്ടണ്ടി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
പനങ്ങാട്
കുഫോസ് ക്യാംപസിലെ നിർമ്മാണം
2834.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പനങ്ങാട്
കുഫോസ് ക്യാംപസിലെ
ഓഫീസ് സൗകര്യങ്ങളുടെയും
സ്റ്റേഡിയത്തിലെ
റെസ്റ്റ് റൂമിന്റെയും
നിര്‍മ്മാണത്തിനായി
നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്നും അനുവദിച്ച ഒരു
കോടി രൂപയുടെ വിനിയോഗം
സംബന്ധിച്ച നിജസ്ഥിതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍വ്വഹണ ഏജന്‍സി
ആരാണെന്ന് അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?