കൊല്ലത്ത്
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
1886.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ഈസ്റ്റ്, കൊല്ലം
വെസ്റ്റ് വില്ലേജ്
പരിധികളിലായി
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിച്ച് വരുന്ന
സര്‍ക്കാര്‍ ഓഫീസുകള്‍
ഏതൊക്കെയാണെന്ന്
വകുപ്പ് തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഓഫീസുകള്‍ക്ക് വാടക
ഇനത്തില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ചെലവഴിച്ച തുക
എത്രയാണെന്നും
അറിയിക്കുമോ?
ഉപഭോക്താക്കളില്‍ നിന്ന്
ഈടാക്കിയ ജി.എസ്.ടി
1887.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാപാരികള്‍
ഉപഭോക്താക്കളില്‍
നിന്ന് ജി.എസ്.ടി
ഈടാക്കിയശേഷം ആയത്
സര്‍ക്കാരില്‍
അടയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എത്ര പേര്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരക്കാരെ
പിടികൂടുന്നതിന് ചരക്ക്
സേവന നികുതി വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വാടകക്കെടിടത്തിലെ
സര്‍ക്കാര്‍ ഓഫീസുകള്‍
1888.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
ധനകാര്യ വകുപ്പിന്
കീഴിലുളള ഓഫീസുകള്‍
ഏതെങ്കിലും
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
മറ്റ്
വകുപ്പിന്റെ ഒഴിഞ്ഞ
കെട്ടിടങ്ങളിലേയ്ക്ക് ഈ
ഓഫീസ് മാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
പദ്ധതി
നിര്‍വ്വഹണ ചുമതല
നിജപ്പെടുത്തിക്കൊണ്ടുള്ള
ഉത്തരവ്
1889.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
വര്‍ഷം
അവസാനിക്കാനിരിക്കെ
സൂപ്രണ്ടിംഗ്,
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍മാര്‍ക്ക്
മാത്രമായി പദ്ധതി
നിര്‍വ്വഹണ ചുമതല
നിജപ്പെടുത്തിക്കൊണ്ട്
ട്രഷറി വിഭാഗം ഇറക്കിയ
ഉത്തരവ് പദ്ധതി
നിര്‍വ്വഹണത്തെ
പിന്നോട്ടടിക്കുമെന്ന്
കരുതുന്നുണ്ടോ;
(ബി)
നേരത്തെ
ഒരുദ്യോഗസ്ഥന് ശരാശരി
50-60 പദ്ധതികളുടെ
ചുമതല
മാത്രമുണ്ടായിരുന്നത്
ഇപ്പോള്‍ പുതിയ ഉത്തരവ്
വഴി 300 പദ്ധതികളുടെ
ചുമതല വരെയായി ഉയരുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
പദ്ധതി നിര്‍വ്വഹണത്തെ
വരുംവര്‍ഷങ്ങളില്‍
സാരമായി ബാധിക്കുമെന്ന
വിദഗ്ദ്ധാഭിപ്രായം
പരിശോധിക്കുമോ?
കാരുണ്യ
ബെനവലെന്റ് പദ്ധതിയില്‍
അനുവദിച്ച തുക
1890.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2018
ഫെബ്രുവരി 20 വരെ
കാരുണ്യ ബെനവലെന്റ്
പദ്ധതിയില്‍ നിന്ന്
എത്ര തുക അനുവദിച്ചു
എന്ന് ജില്ലതിരിച്ചു
വ്യക്തമാക്കുമോ;
(ബി)
ഈ
തുക അനുവദിച്ചത്
ഏതെല്ലാം തരത്തിലുള്ള
രോഗബാധിതര്ക്കാണെന്ന്
വ്യക്തമാക്കുമോ;
(സി)
കിട്ടിയ
അപേക്ഷകളിന്മേല്
എല്ലാം അനുകൂലമായ
തീരുമാനമെടുത്ത് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഏതെല്ലാം അപേക്ഷകള്‍
തള്ളിയിട്ടുണ്ടെന്നും
അതിനുള്ള കാരണങ്ങള്‍
എന്താണെന്നും
വ്യക്തമാക്കുമോ;
(ഇ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആദ്യത്തെ 21 മാസം
കാരുണ്യ ബെനവലെന്റ്
പദ്ധതിയില്‍ നിന്ന്
എത്ര തുക
അനുവദിച്ചിരുന്നു എന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ:
(എഫ്)
ഈ
തുക അനുവദിച്ചത്
ഏതെല്ലാം തരത്തിലുള്ള
രോഗബാധിതര്ക്കായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ജി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
ആദ്യത്തെ 21മാസം
കിട്ടിയ
അപേക്ഷകളിന്മേല്
എല്ലാം അനുകൂലമായ
തീരുമാനമെടുത്ത് ഫണ്ട്
അനുവദിച്ചിരുന്നോ എന്ന്
അറിയിക്കുമോ;
ഇല്ലെങ്കില്‍ ഏതെല്ലാം
അപേക്ഷകള്‍
തള്ളിയിരുന്നുവെന്നും
അതിനുള്ള കാരണങ്ങള്‍
എന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ?
ഗ്രാന്റ്
ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍
1891.
ശ്രീ.വി.ടി.ബല്‍റാം
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാന്റ്
ഇന്‍ എയ്ഡ്
സ്ഥാപനങ്ങള്‍ യാതൊരു
നിയന്ത്രണവുമില്ലാതെ
അനുവദിക്കുന്നത്
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയെ സാരമായി
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ പുതിയ
ഗ്രാന്റ് ഇന്‍ എയ്ഡ്
സ്ഥാപനങ്ങള്‍
അനുവദിക്കുന്നത് കര്‍ശന
പരിശോധനകളുടെ
അടിസ്ഥാനത്തില്‍
മതിയെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതുതായി ഗ്രാന്റ്
ഇന്‍ എയ്ഡ്
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ഡി)
നിലവിലുള്ള
ഗ്രാന്റ് ഇന്‍ എയ്ഡ്
സ്ഥാപനങ്ങളുടെ
പെര്‍ഫോര്‍മന്‍സ്
ആഡിറ്റ് നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
കാര്യക്ഷമമല്ലാത്ത
സ്ഥാപനങ്ങളുടെ ഗ്രാന്റ്
വെട്ടിക്കുറയ്ക്കുന്നതിന്
ആലോചനയുണ്ടോ?
ഗിഫ്റ്റ്
ന്റെ പ്രവര്‍ത്തനങ്ങള്‍
1892.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ഗിഫ്റ്റ്'(GIFT)
എന്ന സ്ഥാപനം
ആരംഭിച്ചതെന്നാണ്;
അതിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നു;
ജി.എസ്.ടി. നിലവില്‍
വന്നതിനുശേഷം
'ഗിഫ്റ്റ്' ന്റെ പ്രധാന
പ്രവര്‍ത്തനം
എന്താണെന്ന്
വിവരിക്കാമോ;
(ബി)
ഈ
സ്ഥാപനം മറ്റേതെങ്കിലും
പൊതുമേഖലാ
സ്ഥാപനത്തില്‍
ലയിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
1893.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
പുരോഗതി എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
എന്നത്തേയ്ക്ക്
നടപ്പിലാക്കുവാന്‍
കഴിയും എന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കുമോ?
ക്ഷേമപെന്‍ഷനുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1894.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമപെന്‍ഷനുകളുടെ
വിതരണം സംബന്ധിച്ച്
ധനകാര്യ വകുപ്പ്
എന്തെങ്കിലും
നിബന്ധനകള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഒന്നിലധികം
ക്ഷേമപെന്‍ഷനുകള്‍
ലഭിക്കുന്നവരുടെ
പെന്ഷന് റദ്ദ്
ചെയ്തിട്ടുണ്ടോ; എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ക്ഷേമപെന്‍ഷനുകളുടെ
തുക, ഉപജീവനത്തിന്
സഹായകരമായ രീതിയില്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സംസ്ഥാന
സംരംഭക വികസന മിഷന്
1895.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന സംരംഭക വികസന
മിഷന്റെ കീഴില്‍
ഇതുവരെയായി എത്ര
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
എത്രപേര്‍ക്ക് ഇതിന്റെ
ആനുകൂല്യം കിട്ടി; എത്ര
രൂപ ചെലവഴിച്ചു;
വിശദമാക്കുമോ;
(ബി)
എത്ര
പേര്‍ക്ക് ജോലി
ലഭ്യമാക്കാന്‍
ഉദ്ദേശിച്ചാണ് പ്രസ്തുത
മിഷന് ആരംഭിച്ചത്;
വ്യക്തമാക്കുമോ;
(സി)
ഈ
മിഷന് നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
കാരുണ്യ
ചികിത്സാ
ഗുണഭോക്താക്കള്‍ക്കായി
ചെലവഴിച്ച തുക
1896.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാ പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കാരുണ്യ
പദ്ധതിക്കായി എത്ര തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
2011
- മുതല്‍ നാളിതുവരെ
കാരുണ്യ
ഗുണഭോക്താക്കള്‍ക്കായി
ചെലവഴിച്ച തുകയുടെ
വിശദമായ പട്ടിക
ലഭ്യമാക്കുമോ?
അഞ്ചാം സംസ്ഥാന
ധനകാര്യകമ്മീഷന്റെ സമീപനം
1897.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒന്ന്, രണ്ട്
റിപ്പോര്‍ട്ടുകള്‍
പ്രകാരം
സംസ്ഥാനത്തിന്റെ തനത്
നികുതി വരുമാനമായി
ലഭ്യമാകുന്ന തുക എത്ര
എന്നും ആയതിന്റെ
വിന്യാസം എപ്രകാരമാണ്
എന്നും വ്യക്തമാക്കുമോ;
(ബി)
ആയതില്‍
യൂണിയന്
ധനകാര്യകമ്മീഷന്റെ
(U.F.C.S) സമീപനം എന്ത്
എന്നും കമ്മീഷന്റെ
സമീപനത്തില്‍
ധനകാര്യവകുപ്പ്
സ്വീകരിക്കാന്‍ പോകുന്ന
നടപടിക്രമങ്ങള്‍ എന്ത്
എന്നും വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ട് പ്രകാരം
സംസ്ഥാന സര്‍ക്കാര്‍
നല്കിയ ശുപാര്‍ശകളില്‍
നിരസിച്ച ശുപാര്‍ശകള്‍
ഏതെല്ലാം എന്നും
നിരസിക്കലിന്റെ കാരണം
കണ്ടെത്തി
പരിഹരിക്കാന്‍ വേണ്ട
എന്തു നടപടികള്‍
ധനകാര്യവകുപ്പ്
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ?
ധവളപത്രം
സമര്‍പ്പിക്കുന്നതിനുള്ള
സാഹചര്യം
1898.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ധവളപത്രം
സമര്‍പ്പിക്കുന്നതിനുള്ള
സാഹചര്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുറപ്പെടുവിച്ച ധവള
പത്രത്തില്പറയുന്ന
സാമ്പത്തിക സ്ഥിതിയില്‍
നിന്നും എത്ര കണ്ട്
മുന്നേറാന്‍
കഴിഞ്ഞിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(സി)
ധവളപത്രത്തില്‍
പ്രതീക്ഷിച്ച റവന്യൂ
വരുമാനത്തിലെ
വര്‍ദ്ധനവ് എത്ര
ശതമാനമായിരുന്നു;
പ്രസ്തുത വര്‍ദ്ധനവ്
നേടിയെടുക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
ചെലവ്
കുറയ്ക്കുന്നതിനും
സാമ്പത്തിക അച്ചടക്കം
പാലിക്കുന്നതിനും
എന്തൊക്കെ ശക്തമായ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
പ്രതിമാസ
വരവും ചെലവും തമ്മിലുള്ള
അന്തരം
1899.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പ്രതിമാസ വരവും
പ്രതിമാസ ചെലവും
തമ്മിലുള്ള അന്തരം
വര്‍ദ്ധിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
ഈ
അന്തരം
കുറയ്ക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
വരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ പണം
ചെലവഴിക്കല്‍
1900.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ പണം
ചെലവഴിച്ചില്ലെങ്കില്‍
ഭാവി തലമുറ പ്രത്യാഘാതം
അനുഭവിക്കേണ്ടിവരുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
വായ്പയെടുക്കുന്ന
തുകയുടെ എത്ര ശതമാനമാണ്
ശമ്പളം, പെന്ഷന്
തുടങ്ങിയ ആവർത്തന
ചെലവിനങ്ങളിൽ ഓരോ
വര്‍ഷവും ചെലവാകുന്നത്;
(സി)
വരും
വര്‍ഷങ്ങളില്‍ ചെലവ്
2.5 ശതമാനത്തില്‍
നിന്നും 1.67 ശതമാനമായി
കുറയ്ക്കുന്നതിന്
ഉദ്ദേശിച്ച്
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
2017-2018
സാമ്പത്തിക വർഷത്തിലെ റവന്യു
കുടിശ്ശിക
1901.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക വർഷത്തിലെ
2018 ജനുവരി 31
വരെയുള്ള റവന്യു
കുടിശ്ശിക എത്രയാണ്; ഈ
കുടിശ്ശിക
പിരിച്ചെടുക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഒരോ
വകുുപ്പിലും അഞ്ചു
വർഷത്തിലേറെയായി
പിരിച്ചെടുക്കാനുളള
റവന്യു കുടിശ്ശിക
എത്രയാണ്; വകുപ്പ്
തിരിച്ചു കണക്ക്
നല്‍കുമോ; കുടിശ്ശിക
പിരിച്ചെടുക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്?
ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ
കുടിശ്ശിക
1902.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
വായ്പയെടുത്ത്
കുടിശ്ശിക
വരുത്തിയവര്‍ക്കായി
ഏതെങ്കിലും കടാശ്വാസ
പദ്ധതികള്‍ ഇപ്പോള്‍
നിലവിലുണ്ടോ ?
പൊതുവിപണിയില്‍
നിന്നും വായ്പ
1903.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയില്‍
നിന്നും വായ്പ
എടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര തുകയാണ്
2018-19 സാമ്പത്തിക
വര്‍ഷം എടുക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതിനകം എത്ര തുക
വായ്പയായി
എടുത്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(സി)
ട്രഷറി
നിക്ഷേപം വഴി മൊത്തം
എന്തു തുക
സമാഹരിച്ചിട്ടുണ്ട്; ഈ
വര്‍ഷത്തെ ട്രഷറി
നിക്ഷേപലക്ഷ്യം
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
കര്‍മ്മപദ്ധതികള്‍ക്ക്
ഏതെല്ലാം ഏജന്‍സികളില്‍
നിന്നും വായ്പ
എടുക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വിശദമാക്കാമോ;
(ഇ)
ലോക
ബാങ്കില്‍ നിന്നുള്ള
വായ്പ ഏതെല്ലാം
പദ്ധതികള്‍
നിര്വ്വഹിക്കുന്നതിനാണെന്ന്
അറിയിക്കാമോ?
നികുതി അടയ്ക്കുവാൻ നൽകിയ
സാവകാശവും നികുതി വെട്ടിപ്പും
1904.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വർഷത്തിൽ
ഏതെല്ലാം
സ്ഥാപനങ്ങൾക്ക് നികുതി
അടയ്ക്കുവാൻ സാവകാശം
നല്‍കിയിട്ടുണ്ട്; തുക
സഹിതം വിവരങ്ങൾ
നല്‍കുമോ;
(ബി)
വിവിധ
വകുപ്പൂകൾ കണ്ടുപിടിച്ച
നികുതി വെട്ടിപ്പുകൾ
എത്രയാണ്; ഇതിനെതിരെ
വകുപ്പുകൾ സ്വീകരിച്ച
നടപടികളും ഈടാക്കിയ
തുകകളുടെ വിവരങ്ങളും
നല്‍കുമോ?
ജി.എസ്.
ടിയുടെ ഗുണങ്ങളും ദോഷങ്ങളും
1905.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പാക്കിയതു കാരണം
സംസ്ഥാനത്ത്
ഉണ്ടായിട്ടുള്ള
ഗുണങ്ങളും ദോഷങ്ങളും,
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
ജി.എസ്.ടി
നടപ്പിലാക്കിയത് കാരണം
ഉണ്ടായ സാമ്പത്തിക
പ്രതിസന്ധിയും വരുമാന
നഷ്ടവും വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്
ഉണ്ടാകുന്ന വരുമാന
നഷ്ടത്തിന്
കേന്ദ്രത്തില്‍ നിന്ന്
എന്തെല്ലാം
പരിഹാരമായിരുന്നു
വാഗ്ദാനം ചെയ്തത്
എന്നത്
വിശദമാക്കാമോ;എങ്കിൽ
അര്‍ഹമായ സഹായങ്ങള്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും
ലഭിച്ചിട്ടുണ്ടോ?
നികുതി
വരുമാനത്തിന്റെ വളര്‍ച്ച
1906.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ല്‍ സംസ്ഥാനത്തിന്റെ
മൊത്തം നികുതി വരുമാനം
എത്ര ശതമാനം
വളര്‍ച്ചനേടുമെന്നാണ്
പ്രതീക്ഷിച്ചിരുന്നത്;
നിലവില്‍ എത്ര ശതമാനം
വളര്‍ച്ച നേടുന്നതിന്
കഴിഞ്ഞുവെന്നറിയിക്കുമോ;
(ബി)
സ്റ്റാമ്പ്
ആന്റ് രജിസ്ട്രേഷന്
നികുതി, മോട്ടോര്‍ വാഹന
നികുതി, എന്നിവയില്‍
2017-18 ല്‍
പ്രതീക്ഷിച്ച വളര്‍ച്ച
എത്രയായിരുന്നു; ഇതില്‍
എത്ര ശതമാനം വളര്‍ച്ച
നേടുവാന്‍
കഴിഞ്ഞുവെന്നറിയിക്കുമോ;
(സി)
മേല്പറഞ്ഞ നികുതികളുടെ
കാര്യത്തില്‍ 2015-16,
2016-17 കാലഘട്ടത്തില്‍
പ്രതീക്ഷിച്ച
വളര്‍ച്ചാനിരക്കും,
നേടിയ വളര്‍ച്ചാ
നിരക്കും
വ്യക്തമാക്കുമോ?
ലോട്ടറിയില്‍
നിന്നും മദ്യവില്പനയില്
നിന്നും ലഭിക്കുന്ന വരുമാനം
1907.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലോട്ടറിവ്യവസായത്തില്
നിന്നും,
മദ്യവില്പനയില്
നിന്നും പ്രതിവര്‍ഷം
ലഭിക്കുന്ന
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടാകുന്നുണ്ടോ;
കഴിഞ്ഞ അഞ്ച്
വര്‍ഷങ്ങളിലെ വിശദാംശം
നല്‍കുമോ;
(ബി)
ഇവയില്‍
നിന്ന് ലഭിക്കുന്ന
അധികവരുമാനം നല്ല
സൂചനയാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
പുതിയ കിഫ്ബി പദ്ധതികള്‍
1908.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
കിഫ്ബി പദ്ധതികള്‍
അനുവദിക്കുന്നത്
നിര്‍ത്തിവച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പുതിയ
കിഫ്ബി പദ്ധതികള്‍
അനുവദിക്കുന്നത്
പുനരാരംഭിക്കാന്‍
ആലോചനയുണ്ടോ;
എങ്കില്‍ എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി ഫണ്ടിലേക്ക്
പ്രതീക്ഷിക്കുന്ന നിക്ഷേപം
1909.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ട്
സമാഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
2017
ഡിസംബര്‍ വരെ എത്ര തുക
കിഫ്ബി ഫണ്ട്
സമാഹരിച്ചിട്ടുണ്ടെന്നും
എങ്ങനെയാണ് ഫണ്ട്
സമാഹരിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടിയിലൂടെ
കിഫ്ബിയിലേക്ക് ഫണ്ട്
സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;ഉണ്ടെങ്കില്‍
എത്ര തുക സമാഹരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
നടപ്പു
സാമ്പത്തിക വര്‍ഷം
പ്രവാസി ചിട്ടിയിലൂടെ
കിഫ്ബി ഫണ്ടിലേക്ക്
പ്രതീക്ഷിക്കുന്ന
നിക്ഷേപം എത്രയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി ഫണ്ട് മുഖേന
സ്റ്റേഡിയങ്ങള്‍
നിര്‍മ്മിക്കുന്നതിന് നടപടി
1910.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
കിഫ്ബി മുഖേന ഫണ്ട്
ലഭ്യമാക്കി പുതുതായി
എത്ര സ്റ്റേഡിയങ്ങളാണ്
നിര്‍മ്മിക്കുന്നത്;
ഇവയ്ക്കായി ആകെ എത്ര
തുകയാണ്
ചെലവാക്കുന്നത്;
(ബി)
മേല്‍
സൂചിപ്പിച്ച
സ്റ്റേഡിയങ്ങള്‍
സംസ്ഥാനത്തിന്റെ ആകെ
കായിക മുന്നേറ്റത്തിന്
ഉതകുംവിധം
പ്രയോജനപ്പെടുത്തുന്നതിന്
നിലവില്‍ പ്രത്യേക
പദ്ധതി എന്തെങ്കിലും
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാന
ഖജനാവിലേക്ക് വന്‍
വരുമാനം നല്‍കും
വിധത്തിലും നാടിന്റെ
കായിക വളര്‍ച്ചയ്ക്ക്
പ്രയോജനപ്പെടും
വിധത്തിലും കൂടുതല്‍
സ്റ്റേഡിയങ്ങള്‍
സംസ്ഥാനത്ത്
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കിഫ്ബി
അക്കൗണ്ടിലെ നീക്കിയിരുപ്പു
തുക
1911.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
അക്കൗണ്ടില്‍ 2018
ജനുവരി 31 ലെ
നീക്കിയിരിപ്പ് എത്ര
കോടി രൂപയാണ്;
(ബി)
ഇതില്‍
വിവിധ ബാങ്കുകളിലുള്ള
നിക്ഷേപം എത്രയാണ് ;
ഓരോ ബാങ്കിലും ഉള്ള
നിക്ഷേപം തരംതിരിച്ച്
വ്യക്തക്കുമോ;
(സി)
പ്രസ്തുത
നിക്ഷേപത്തിന് എത്ര
ശതമാനം പലിശയാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വര്‍ക്കല
മണ്ഡലത്തില്‍ കിഫ്ബി
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
1912.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കിയിട്ടുള്ളവയില്
സാങ്കേതികാനുമതി നല്കി
ടെണ്ടര്‍ നടപടി
പൂര്ത്തിയാക്കിയിട്ടുള്ളവ
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കിഫ്ബി
അംഗീകാരം ലഭിച്ച്
ഭരണാനുമതി
ലഭിച്ചിട്ടുള്ള ഇടവാ
സ്റ്റേഡിയത്തിന്റെ
സാങ്കേതികാനുമതി
നല്‍കുന്നതിന് കാലതാമസം
വരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഈ
പ്രവൃത്തിക്ക്
ഭരണാനുമതി നല്കി
ടെണ്ടര്‍ നടപടി
പൂര്‍ത്തിയാക്കുന്നതിന്
എത്ര കാലയളവ് വേണ്ടി
വരുമെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയിലെ
നിയമനം
1913.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ കിഫ്ബിയില്‍
നാളിതുവരെ എത്ര
പേര്‍ക്ക്
താത്ക്കാലികാടിസ്ഥാനത്തിലും
കരാര്‍ അടിസ്ഥാനത്തിലും
നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമനം വഴി നാളിതുവരെ
എത്ര രൂപ
ചെലവായിട്ടുണ്ട്; വിശദ
വിവരം ലഭ്യമാക്കാമോ;
(സി)
കിഫ്ബിയിലെ
നിയമന ചട്ടം അനുസരിച്ച്
മറ്റ് സര്‍ക്കാര്‍
വകുപ്പില്‍ നിന്നും
ഡെപ്യൂട്ടേഷനില്‍
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കിഫ്ബിയുടെ
ചീഫ് എക്സിക്യൂട്ടീവ്
ഓഫീസറായി ധനകാര്യ
വകുപ്പ് സെക്രട്ടറിയെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയിലെ
പ്രതീക്ഷിത നിക്ഷേപം
1914.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിക്ഷേപം എന്ന
രീതിയില്‍ ഓരോ
വര്‍ഷവും എത്ര തുക വീതം
ലഭിക്കുമെന്നാണ്
പ്രതീക്ഷിച്ചിരുന്നത്;
പ്രതീക്ഷിത
നിക്ഷേപത്തിന്റെ എത്ര
ശതമാനം ഓരോ വര്‍ഷവും
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പെട്രോള്‍
സെസ്, മോട്ടോര്‍ വാഹന
നികുതി എന്നിവ കൂടാതെ
മറ്റെന്തെല്ലാം
ഇനങ്ങളില്‍ നിന്നും
കിഫ്ബിയില്‍ തുക
ലഭ്യമായിട്ടുണ്ട്; ഓരോ
വര്‍ഷവും ലഭിച്ച
തുകയുടെ നാളിതുവരെയുള്ള
കണക്ക് ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
കിഫ്ബിയിലേക്ക്
വകമാറ്റുന്നതിന്
മുമ്പുള്ള കാലങ്ങളില്‍
പെട്രോള്‍ സെസ്,
മോട്ടോര്‍ വാഹന
നികുതി എന്നിവയില്‍
നിന്നുള്ള വരുമാനം ഏത്
അക്കൗണ്ടിലേക്കാണ്
മുതല്കൂട്ടിയിരുന്നത്
; ഇൗ തുക ഏതെല്ലാം
കാര്യങ്ങള്‍ക്കായാണ്
വിനിയോഗിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
ധനസമാഹരണത്തിനായുളള
ബോണ്ടുകള്‍
1915.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസമാഹരണത്തിന് ജനറല്‍
ഒബ്ളിഗേഷന്‍ ബോണ്ട്,
മസാല ബോണ്ട് എന്നിവ വഴി
എത്ര തുക
സമാഹരിക്കുവാനാണ്
പദ്ധതിയിട്ടിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ബോണ്ടുകള്‍
പുറപ്പെടുവിക്കുന്നതിന്
കേന്ദ്ര
സര്‍ക്കാരിന്റെയും,
ആര്.ബി.ഐ യുടെയും
അനുവാദം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കിഫ്ബി
പദ്ധതികളുടെ
നടത്തിപ്പിനായി
നബാര്‍ഡില്‍ നിന്നും
വായ്പ എടുത്തിട്ടുണ്ടോ;
എത്ര ശതമാനം
പലിശയ്ക്കാണ് വായ്പ
എടുത്തിട്ടുള്ളത്;
തിരിച്ചടവ് എത്ര
വര്‍ഷമാണ്; വിവരങ്ങള്‍
ലഭ്യമാക്കാമോ?
സാങ്കേതികാനുമതി
ലഭിച്ച പദ്ധതികള്‍
1916.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017
ലും, 2017-2018 ലും
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ എത്ര
പദ്ധതികള്‍ക്ക് ഇതിനകം
സാങ്കേതികാനുമതി
ലഭിച്ചു;
(ബി)
സാങ്കേതികാനുമതി
ലഭിച്ച പദ്ധതികള്‍
എത്ര; അവ
പൂര്‍ത്തിയാക്കുന്നതിന്
ആകെ എന്ത് തുക
ആവശ്യമായി വരും;
(സി)
സാങ്കേതികാനുമതി
ലഭിച്ച എത്ര
പദ്ധതികള്‍ക്ക്
ടെന്‍ഡര്‍ നല്കി;
ഇവയില്‍ എത്ര
പദ്ധതികള്‍ ഇതിനകം പണി
പൂര്‍ത്തിയാക്കിയെന്ന്
വെളിപ്പെടുത്തുമോ?
പട്ടാമ്പി മണ്ഡലത്തില്‍
കിഫ്ബി വഴി അംഗീകാരം നല്കിയ
പ്രോജക്ടുകള്‍
1917.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ കിഫ്ബി
വഴി അംഗീകാരം നല്കിയ
പ്രോജക്ടുകള്‍
ഏതൊക്കെയാണെന്ന്
വിശദീകരിക്കാമോ ;
അവയുടെ നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ ;
(ബി)
പട്ടാമ്പി
മണ്ഡലവുമായി
ബന്ധപ്പെട്ട് ,
നിലവില്‍ എന്തെല്ലാം
പദ്ധതികളാണ് കിഫ്ബിയുടെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ചിട്ടുള്ളത്
; അവയുടെ വിശദ
വിവരങ്ങള്‍
ലഭ്യമാക്കാമോ?
വയനാട്
ജില്ലയില്‍ കിഫ്ബി മുഖേന
നടപ്പാക്കാന്‍ തീരുമാനിച്ച
പദ്ധതികള്‍
1918.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ കിഫ്ബി
മുഖേന എത്ര പദ്ധതികളാണ്
നടപ്പാക്കാന്‍
തീരുമാനിച്ചതെന്ന്
അറിയിക്കാമോ;
(ബി)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
കല്‍പ്പറ്റ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പദ്ധതികളാണ്
കിഫ്ബി ധനസഹായത്തോടെ
നടപ്പാക്കാന്‍
തീരുമാനിച്ചത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ കിഫ്ബി
മുഖേന നടപ്പാക്കാന്‍
തീരുമാനിച്ച എത്ര
പദ്ധതികള്‍ക്ക് അനുമതി
നല്കിയിട്ടുണ്ടെന്നതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ കിഫ്ബി വഴിയുള്ള
പ്രവൃത്തികള്‍
1919.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കോതമംഗലം
മണ്ഡലത്തില്‍ കിഫ്ബി
വഴി ഏതെല്ലാം
പ്രവൃത്തികള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രസ്തുത
പ്രവൃത്തികളില്‍ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വിശദീകരിക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ച
പ്രവര്‍ത്തികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
വണ്ടൂര്‍
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ കിഫ്ബി പദ്ധതികള്‍
1920.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ വണ്ടൂര്‍
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
കിഫ്ബി പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
ഏതൊക്കെ പദ്ധതികളുടെ
പ്രവര്‍ത്തനം
ആരംഭിച്ചുവെന്നും ഓരോ
പദ്ധതിയിലും ഇതിനകം
ചെലവഴിച്ച തുക
എത്രയാണെന്നും
വിശദമാക്കുമോ?
വൈപ്പിന്‍
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
1921.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈപ്പിന്‍
നിയോജക മണ്ഡലത്തില്‍
കിഫ്ബി മുഖാന്തരം
നടപ്പാക്കുന്നതിനായി
അനുവാദം
നല്‍കിയിട്ടുള്ള ഓരോ
പ്രവൃത്തിയുടെയും
നിര്‍വഹണ ഏജന്‍സി ,
എസ്.പി.വി. എന്നിവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിൽ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുമതി
നല്കിയ പ്രവൃത്തികള്‍
1922.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍,കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
അനുമതി
നല്കിയ പ്രവൃത്തികളുടെ
പേര്,തുക എന്നിവ
തിരിച്ച് വിശദമാക്കാമോ?
നിലമ്പൂര്‍
ബൈപ്പാസിന് പണം അനുവദിക്കാന്‍
കിഫ്ബിക്കുള്ള തടസ്സം
1923.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017,
2017-18 സാമ്പത്തിക
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ചിരുന്ന
നിലമ്പൂര്‍ ബൈപ്പാസ്,
സ്ഥലം
ഏറ്റടുക്കുന്നതിന്
കിഫ്ബിയില്‍ നിന്നും
105 കോടി രൂപ
നല്‍കണമെന്ന
നിര്‍ദ്ദേശം കിഫ്ബി
ഇതുവരെ അംഗീകരിക്കാത്ത
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
ബജറ്റ്
പ്രസംഗത്തിലുള്ള
കാര്യങ്ങള്‍ കിഫ്ബി
പരിഗണിക്കണമെന്നിരിക്കെ
നിലമ്പൂര്‍
ബൈപ്പാസിന്റെ സ്ഥലം
ഏറ്റെടുക്കുന്ന പദ്ധതി
കിഫ്ബി
നിരാകരിച്ചതിന്റെ
കാരണമെന്തെന്ന്
വിശദമാക്കാമോ;
(സി)
നിലമ്പൂര്‍
ബൈപ്പാസിന് സ്ഥലം
ഏറ്റെടുക്കുന്നതിന്
ആവശ്യമായ തുക
അനുവദിക്കാതെ
എങ്ങിനെയാണ് ബൈപ്പാസ്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ ;
(ഡി)
പുല്ലേപ്പേടി-തന്മനം
റോഡിന്റെ സ്ഥലം
ഏറ്റെടുത്ത മാതൃകയില്‍
നിലമ്പൂര്‍ ബൈപ്പാസിനും
പണം അനുവദിക്കുന്നതിന്
കിഫ്ബിക്കുള്ള
തടസ്സമെന്തെന്ന്
വിശദമാക്കാമോ ?
വടക്കാഞ്ചേരി
മണ്ഡലത്തില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
1924.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
എന്തൊക്കെയാണ്;
(ബി)
അവയില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി; എത്ര
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
എത്ര പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ?
കൊയിലാണ്ടി മണ്ഡലത്തിലെ ആസ്തി
വികസന പദ്ധതികൾ
1925.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍ കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
2016-17, 2017-18
വര്‍ഷങ്ങളില്‍ ധനകാര്യ
അനുമതി നല്കിയ
പദ്ധതികള്‍ ഏതെല്ലാം;
(ബി)
ഇനിയും
ധനകാര്യ അനുമതി
നല്കിയിട്ടില്ലാത്തതും
ധനകാര്യാനുമതിക്ക്
പരിഗണനയിലിരിക്കുന്നതുമായ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
എം.എല്‍.എ-മാരുടെ
ആസ്തിവികസന ഫണ്ട്
1926.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ-മാരുടെ
ആസ്തിവികസന ഫണ്ട്
ജില്ലാതലത്തില്‍
കൈകാര്യം ചെയ്യുന്ന
അസിസ്റ്റന്റ്
ഡവലപ്പ്മെന്റ്
കമ്മീഷണര്‍ക്ക്
ധനവിനിയോഗത്തിനുള്ള
അനുവാദമോ ഹെഡ് ഓഫ്
അക്കൗണ്ടോ
അനുവദിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വൈപ്പിന്‍
ഗവ. ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജ് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
1927.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എം.എല്‍.എ.
ആസ്തി വികസന
സ്കീമിലുള്‍പ്പെടുത്തി
വൈപ്പിന്‍ ഗവ. ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജിന്റെ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍
ഡി.പി.ആര്.ന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
പയ്യന്നൂര്‍ മണ്ഡലത്തിലെ
ആസ്തി വികസന ഫണ്ട്
പ്രവൃത്തികൾ
1928.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
സാമ്പത്തിക വര്‍ഷം
പയ്യന്നൂര്‍
മണ്ഡലത്തില്‍ എം.എല്‍.എ
ആസ്തി വികസന ഫണ്ടില്‍
നിന്നും ഭരണാനുമതിയായ
19 പ്രവൃത്തികളുടെയും
പ്രാദേശിക ഫണ്ട് മുഖേന
നിര്‍ദ്ദേശിച്ച 9
പ്രവൃത്തികളുടെയും
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിയില്‍ സ്ഥാപിക്കുന്ന
ഡയാലിസിസ് കേന്ദ്രത്തിന്
ഫണ്ട് അഡ്വാന്‍സ്
1929.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
യുടെ ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിയില്‍ കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
സ്ഥാപിക്കുന്ന
ഡയാലിസിസ്
കേന്ദ്രത്തിനു ഫണ്ട്
അഡ്വാന്‍സ് ആയി
നല്‍കുന്നതിന്റെ
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
ഡയാലിസിസ്
കേന്ദ്രത്തിന്റ
നിര്‍വ്വഹണ വിഭാഗമായ
തിരുവനന്തപുരം ജില്ലാ
മെഡിക്കല്‍ ഓഫീസര്‍ക്ക്
ധനകാര്യ വിഭാഗത്തില്‍
നിന്നും നേരിട്ടാണോ
ഫണ്ട് നല്‍കുന്നത്
എന്ന് വിശദീകരിക്കാന്‍
കഴിയുമോ;
(സി)
ഫണ്ട്
നല്കുന്നതിനു എത്ര
കാലതാമസമുണ്ടാകുമെന്ന്
വെളിപ്പെടുത്തുമോ?
മണ്ഡല
ആസ്തി വികസന ഫണ്ട് വിനിയോഗം
1930.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലെെബ്രറി കൗണ്‍സിലിന്റെ
അംഗീകാരമുള്ള
ലെെബ്രറിയുടെ
കെട്ടിടങ്ങള്‍
അടക്കമുള്ള അടിസ്ഥാന
സൗകര്യ വികസനത്തിനായി
മണ്ഡല ആസ്തി വികസന
ഫണ്ട്
വിനിയോഗിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോ;വിശദമാക്കാമോ;
(ബി)
എങ്കില്‍
ഈ തടസ്സം നീക്കി മണ്ഡല
ആസ്തി വികസന ഫണ്ടില്‍
നിന്നും
വായനശാലകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുവാന്‍ തുക
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സാമാജികരുടെ പ്രാദേശിക/ആസ്തി
വികസന ഫണ്ട്
1931.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമസഭാ
സാമാജികരുടെ
പ്രാദേശിക/ആസ്തി വികസന
ഫണ്ടിന്റെ ഭാഗമായി
2017-18 ല്‍ ജില്ലാ
ഭരണകൂടങ്ങള്‍ക്ക്
നല്കിയ പദ്ധതികളുടെ
ഭരണാനുമതി നിശ്ചിത
സമയത്തിനുള്ളില്‍ തന്നെ
നല്കുവാന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
പ്രാദേശിക/ആസ്തി
വികസന ഫണ്ടിന്റെ
ഭാഗമായി നല്കുന്ന
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിക്കുമ്പോള്‍
ഉത്തരവിന്റെ പകര്‍പ്പ്
ഇ മെയില്‍ മുഖേന ഉടന്‍
തന്നെ നല്കുവാനുളള
നിര്‍ദ്ദേശം ജില്ലാ
ഭരണകൂടത്തിന്
നല്കുുന്നതിനുളള
നടപടികൾ സ്വീകരിക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
1932.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
വര്‍ഷത്തെ പയ്യന്നൂര്‍
മണ്ഡലത്തിലെ എം.എല്‍.എ.
ആസ്തിവികസന ഫണ്ട്,
പ്രാദേശിക വികസന ഫണ്ട്
എന്നിവയില്‍
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ?
ദേശസാല്‍കൃത
ബാങ്കുകള്‍ ഈടാക്കുന്ന രഹസ്യ
ചാര്‍ജ്ജുകള്‍
1933.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശസാല്‍കൃത ബാങ്കുകള്‍
ഇടപാടുകാരില്‍ നിന്ന്
രഹസ്യ ചാര്‍ജ്ജുകള്‍
ഈടാക്കുന്ന കാര്യം
ധനവകുപ്പിന്റെ
ശ്രദ്ധയിയില്‍
പെട്ടിട്ടുണ്ടോ;
(ബി)
ഇടപാടുകാര്‍
അറിയാതെ അവരുടെ
നിക്ഷേപങ്ങളില്‍
നിന്നും ഫീസുകളായി തുക
പിന്‍വലിക്കുന്ന കാര്യം
ബാങ്കുകളുമായി ചര്‍ച്ച
ചെയ്ത് പരിഹരിക്കുമോ ;
(സി)
സംസ്ഥാനത്ത്
ഇത്തരത്തില്‍
നിക്ഷേപകരില്‍ നിന്നും
ഇടപാടുകാരില്‍ നിന്നും
പിന്‍വലിച്ചത് എത്ര തുക
എന്ന് ധനവകുപ്പിന്
വിവരം ലഭിച്ചിട്ടുണ്ടോ
;
(ഡി)
അമിതമായും
അനുവാദമില്ലാതെയും
പിന്‍വലിച്ച തുക തിരികെ
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ ?
ജി.എസ്.ടി
- വാണിജ്യനികുതി വകുപ്പിൽ
നടപ്പിലാക്കിയ പരിഷ്കരണങ്ങൾ
1934.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി
നടപ്പിലാക്കിയശേഷം
വാണിജ്യനികുതി
വകുപ്പില്‍ എന്തെല്ലാം
പരിഷ്കരണങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
വകുപ്പില്‍ അധികമുള്ള
തസ്തികകള്‍ എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
അധികമുള്ള തസ്തികകള്‍
വെട്ടിക്കുറയ്ക്കുന്നതിനോ
മറ്റ്
വകുപ്പുകളിലേയ്ക്ക്
പുനര്‍വിന്യസിക്കുന്നതിനോ
ആലോചനയുണ്ടോ;
(സി)
ജി.എസ്.ടി.
നിലവില്‍ വന്നതു കാരണം
വകുപ്പില്‍
ഇന്റലിജന്‍സ് വിംഗിന്റെ
ജോലിഭാരത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഈ വിംഗിന്റെ
ജോലി സ്വഭാവത്തില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
ഉണ്ടായിട്ടുള്ളത്;
(ഡി)
നികുതി
വെട്ടിപ്പ്
കണ്ടെത്തുന്നതുമായി
ബന്ധപ്പെട്ടോ മറ്റ്
രഹസ്യ സ്വഭാവമുള്ളതോ ആയ
എത്ര പരിശോധനകള്‍
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
ഇന്റലിജന്‍സ് വിംഗ്
നടത്തിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച് പാലം
നിര്‍മ്മാണം
1935.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നബാര്‍ഡ്
ധനസഹായത്തോടെ
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി ലഭിച്ച
പള്ളിപ്പുറം
കോണ്‍വെന്റ് ബീച്ച്
പാലത്തിന്റെ പുതുക്കിയ
എസ്റ്റിമേറ്റ് തുക
അനുവദിച്ചു
കിട്ടുന്നതിനായുള്ള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ,
എങ്കില്‍ ഇതില്‍
സ്വീകരിച്ച തുടര്‍
നടപടി വിശദമാക്കാമോ?
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പാക്കുന്നതിൽ കാലതാമസം
T 1936.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാർക്കും
പെന്‍ഷന്‍കാര്‍ക്കും
കഴിഞ്ഞ വര്‍ഷം
പ്രഖ്യാപിച്ച
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കാന്‍
കാലതാമസം വന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി ഇ .ഒ .ഐ
(expression on
interest)
തയ്യാറാക്കിയതില്‍
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളത്?
ജീവനക്കാര്‍ക്കുള്ള
മെഡിക്കല്‍ ഇന്‍ഷുറന്‍സ്
പദ്ധതി
T 1937.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
സര്‍ക്കാര്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
മെഡിക്കല്‍
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണ്; ഇതില്‍
ഒൗട്ട് പേഷ്യന്റ്
ചികിത്സയ്ക്കുളള
ക്ലെയിം അനുവദനീയമാണോ;
(ബി)
സര്‍വ്വീസ്
പെന്‍ഷണര്‍മാര്‍
അല്ലാത്തതും മറ്റു
സര്‍ക്കാര്‍
സ്ഥാപനങ്ങളിലോ
അനുബന്ധസ്ഥാപനങ്ങളിലോ
ജോലി
നോക്കുന്നവരുമല്ലാത്തതുമായ
മാതാപിതാക്കളുടെ
ചികിത്സക്കും ഇൗ പദ്ധതി
പ്രകാരം ക്ലെയിം
ലഭിക്കുമോ;
(സി)
നിലവിലെ
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ്
ചട്ടങ്ങളില്‍
ജീവനക്കാരനെ മാത്രം
ആശ്രയിച്ച് കഴിയുന്ന
മാതാപിതാക്കളുടെ
ചികിത്സക്ക്
റീഇംബേഴ്സ്മെന്റ്
ലഭിക്കുമെന്നിരിക്കെ ഇൗ
ആനുകൂല്യം പുതുതായി
കൊണ്ടുവരുന്ന
പദ്ധതിയില്‍
നിഷേധിക്കാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ?
പത്താം
ശമ്പള പരിഷ്ക്കരണ അനോമലി
കമ്മിറ്റി
1938.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള പരിഷ്ക്കരണം
സംബന്ധിച്ച
റിപ്പോര്‍ട്ട്
നടപ്പിലാക്കിയതിന് ശേഷം
അനോമലി കമ്മിറ്റി
രൂപീകരിച്ച്
പ്രവര്‍ത്തനം
നടത്തിയിട്ടുണ്ടോ;
(ബി)
ശമ്പള
പരിഷ്ക്കരണം സംബന്ധിച്ച
എല്ലാ പരാതികളും ഇനി
സര്‍ക്കാരിന്
സമര്പ്പിക്കേണ്ടായെന്നും
അടുത്ത ശമ്പള
പരിഷ്ക്കരണ കമ്മീഷന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിച്ചാല്‍
മതിയെന്നുമുള്ള
തീരുമാനം
എടുത്തിട്ടുണ്ടോ;
അതിനുള്ള
കാരണമെന്താണ്;വിശദമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ്
പിന്‍വലിക്കുന്നതിനും
അനോമലി കമ്മിറ്റി
പുനഃസ്ഥാപിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
ചെക്ക്
പോസ്റ്റുകളിലെ കാഷ്വല്‍
സ്വീപ്പര്‍മാർ
1939.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെക്ക്
പോസ്റ്റുകള്‍
നിറുത്തലാക്കിയ
സ്ഥലങ്ങളില്‍ എത്രപേര്‍
കാഷ്വല്‍ സ്വീപ്പര്‍
ജോലി ചെയ്തിരുന്നു;
അതില്‍ എത്ര പേര്
നെയ്യാറ്റിന്‍കര
താലൂക്കിലെ ചെക്കു
പോസ്റ്റുകളില്‍ ജോലി
ചെയ്തു എന്ന്
വിശദീകരിക്കാമോ;
(ബി)
ചെക്ക്
പോസ്റ്റുകള്‍
നിര്‍ത്തലാക്കിയപ്പോള്‍
കാഷ്വല്‍ സ്വീപ്പര്‍
ആയി ജോലി നോക്കിയവരെ
പിരിച്ച് വിട്ടത്
സർക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പിരിച്ചു
വിട്ടവരെ മറ്റ്
സ്ഥലങ്ങളില്‍
നിയമിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
ചെക്കു പോസ്റ്റുകളില്‍
ക്വഷ്വല് സ്വീപ്പര്‍
ആയി എത്ര പേര് ആണ്
ജോലി ചെയ്തിരുന്നത് ;
അതില്‍ എത്ര പേര്
നിലവില്‍ ജോലി
ചെയ്യുന്നുണ്ട് എന്ന്
വ്യക്തമാക്കാമോ?
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരുടെ
ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ്
1940.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ ഹൗസ്
ബില്‍ഡിംഗ്
അഡ്വാന്‍സിന്റെ
2017-2018 ലെ
മുന്‍ഗണനാപട്ടികയില്‍
എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ട്;
ഇനി എത്ര പേര്‍ക്ക് തുക
അനുവദിക്കാനുണ്ട്.
(ബി)
ഇതിനായി
2017-2018
സാമ്പത്തികവര്‍ഷത്തെ
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയില്‍
എത്ര തുക അനുവദിച്ചു;
ബാക്കി എത്ര
എന്നറിയിക്കുമോ;
(സി)
2017-18
വര്‍ഷത്തെ ബജറ്റില്‍
ഇതിനായി അനുവദിച്ച തുക
മുഴുവനായും
വിനിയോഗിച്ചോ;
കാലതാമസത്തിന്റ കാരണം
വ്യക്തമാക്കുമോ;
(ഡി)
എച്ച്.ബി.എ.
സര്‍ക്കാര്‍
നല്‍കുന്നത്
നിറുത്തലാക്കി
ബാങ്കുകളെ
ഏല്‍പ്പിക്കാനുളള
തീരുമാനം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍
നല്കുകയാണെങ്കില്
സര്‍ക്കാരിനുണ്ടാകുന്ന
അധിക ബാദ്ധ്യത എത്ര
കോടി രൂപയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
2018-2019
വര്‍ഷത്തെ ബഡ്ജറ്റില്‍
ഹൗസ് ബില്‍ഡിംഗ്
അഡ്വാന്‍സിനായി എത്ര
കോടി രൂപയാണ്
നീക്കിവച്ചിട്ടുളളത്
എന്നറിയിക്കുമോ; ഇൗ
തുക മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
അനുവദിക്കാന്‍
പര്യാപ്തമാണോ;
ഇല്ലെങ്കില്‍ ബാക്കി
തുക എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
സ്പാര്ക്
ഡേറ്റ ബേസില്‍ നിന്നും
വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട
സംഭവം
1941.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടെ
ശമ്പളത്തിന്റെയും മറ്റു
ക്ലെയിമുകളുടെയും ബില്‍
തയ്യാറാക്കാന്‍
ഉപയോഗിക്കപ്പെടുന്ന
സ്പാര്ക്
സോഫ്റ്റ്റ്വെയറിന്റെ
ഡേറ്റ ബേസില്‍ നിന്നും
വിവരങ്ങള്‍
ചോര്‍ത്തപ്പെട്ടത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് സംഭവിക്കാനിടയായ
സാഹചര്യം വിശദമാക്കുമോ
;
(ബി)
ജീവനക്കാരുടെ
ക്ലെയിമുകള്‍ സ്പാര്ക്
സിസ്റ്റത്തില്‍
രേഖപ്പെടുത്താന്‍
അധികാരപ്പെടുത്തിയിട്ടുള്ള
ഡി.ഡി.ഒ മാരില്‍ ചിലര്‍
ഇതിന് സ്വകാര്യ
ഏജന്‍സികളെ
ഏര്‍പ്പെടുത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന്
1942.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് ഇനത്തില്‍
2014 മുതല്‍ എത്ര രൂപ
ജീവനക്കാരില്‍ നിന്ന്
സമാഹരിച്ചിട്ടുണ്ട്; ഈ
തുക Fund Manager-മാര്‍
നിര്‍ദ്ദേശിക്കുന്ന
തരത്തിലാണോ
നിക്ഷേപിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
ഈ
തുക സംസ്ഥാനത്തെ
ട്രഷറികളില്‍
നിക്ഷേപിക്കുന്നതിന്
നിയമ തടസ്സങ്ങള്‍
ഉണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(സി)
സംസ്ഥാനത്ത്
സ്റ്റാറ്റ്യൂട്ടറി
പെന്‍ഷനിലും പങ്കാളിത്ത
പെന്‍ഷനിലുമായി
നിലവില്‍ എത്ര
ജീവനക്കാര്‍ ജോലി
ചെയ്തുവരുന്നുണ്ട് ;
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട ജീവനക്കാര്‍
T 1943.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട
ജീവനക്കാര്‍
മരണപ്പെട്ടാല്‍
നിലവില്‍ എന്ത്
ആനുകൂല്യങ്ങളാണ്
കുടുംബത്തിന്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
എന്‍.പി.എസ്-ലേക്ക്
അടച്ച സര്‍ക്കാര്‍
വിഹിതം ഉള്‍പ്പെടെയുള്ള
മുഴുവന്‍ തുകയും
മരണപ്പെട്ട
ജീവനക്കാരുടെ
കുടുംബത്തിന്
ലഭ്യമാക്കുന്നുണ്ടോ;
(സി)
മരണപ്പെട്ട
ജീവനക്കാരന്റെ
കുടുംബത്തിന്
ഡി.സി.ആര്.ജി.
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
1944.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവില്‍ കേരളം
ഭരിച്ചിരുന്ന
സര്‍ക്കാര്‍
പി.എഫ്.ആര്.ഡി.എ.-
യുമായി എം.ഒ.യു.
ഒപ്പുവച്ചതിന്റെ
ഭാഗമായി നിലവില്‍ വന്ന
പങ്കാളിത്ത പെന്ഷന്
പദ്ധതിയുമായി
ബന്ധപ്പെട്ട്
കേരളത്തിന് സ്വമേധയാ
പ്രസ്തുത എം.ഒ.യു. -
ല്‍ നിന്ന് പുറത്ത്
വരുവാന്‍ കഴിയുമോ ;
ഇല്ലെങ്കില്‍
അതുകൊണ്ടാണോ
കേരളത്തിന് തനതായി
സ്റ്റാറ്റ്യൂട്ടറി
പെന്ഷന്
പുന:സ്ഥാപിക്കുവാന്‍
കഴിയാത്തത്; വിശദാംശം
നല്‍കുമോ ;
(ബി)
പി.എഫ്.ആര്.ഡി.എ.-
യുമായി കേരളം ഒപ്പിട്ട
എം.ഒ.യു.-ന്റെ
വിശദവിവരങ്ങള്‍
നല്‍കുമോ ;
(സി)
ഇൗ
പ്രശ്നം എപ്രകാരം
പരിഹരിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക
വിമാനയാത്രാ മാനദണ്ഡങ്ങള്‍
1945.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക
വിമാനയാത്രയ്ക്കുള്ള
മാനദണ്ഡങ്ങള്‍ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
ഇപ്പോള്‍ നിലവിലുള്ള
മാനദണ്ഡങ്ങളും
അനുവദനീയമായ
സൗകര്യങ്ങളും
വ്യക്തമാക്കാമോ;
(ബി)
വിമാനയാത്രക്ക്
ടിക്കറ്റ്
ചാര്‍ജ്ജുകള്‍ കൂടാതെ
മറ്റെന്തെങ്കിലും
ചാര്‍ജുകള്‍ കൂടി
യാത്രാ ചെലവിനത്തില്‍
മടക്കി നല്കാന്
ഉത്തരവായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മാനദണ്ഡങ്ങള്‍
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടെങ്കില്‍
പ്രസ്തുത ആനുകൂല്യം
എല്‍.ടി.സി എടുക്കുന്ന
ജീവനക്കാര്‍ക്കും
ബാധകമാണോ എന്ന്
അറിയിക്കാമോ?
ബാലസാന്ത്വനം
പദ്ധതി
1946.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അര്‍ബുദ
രോഗ ബാധിതരായ
കുട്ടികളുടെ ചികിത്സ
സഹായ പദ്ധതിയായ
ബാലസാന്ത്വനം
പദ്ധതിയിലേക്ക് സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരായ എത്ര പേര്
എല്ലാ മാസവും സംഭാവന
തുക നല്‍കുന്നുണ്ടെന്നും
ആകെ ഫണ്ട് എത്ര
രൂപയായെന്നും
വ്യക്തമാക്കാമോ;
(ബി)
ബാലസാന്ത്വനം
പദ്ധതിയിലേക്ക് ഫണ്ട്
സ്വരുപിക്കുന്നതിന്
ആവശ്യമായ പ്രചരണ
പ്രവര്‍ത്തനങ്ങള്‍
സജീവമാക്കുന്നതിന്
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
1947.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
ഇന്സ്പെക്ഷന്
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലാത്തതുമൂലം
സര്‍ക്കാര്‍
വാഹനങ്ങളുടെ ദുരുപയോഗം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
വാഹന ദുരുപയോഗം
തടയുന്നതിനായി
പരിശോധനകള്‍ കൂടുതല്‍
ഉത്തരവാദിത്വത്തോടുകൂടി
നടത്തുവാന്‍ ധനകാര്യ
ഇന്സ്പെക്ഷന്
വിഭാഗത്തിന്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
1948.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
പദ്ധതി പ്രകാരം അപേക്ഷ
സമര്‍പ്പിക്കാനുള്ള
കാലാവധി
ദീര്‍ഘിപ്പിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
മാതാപിതാക്കളുടെ
വാര്‍ഷിക വരുമാനം 8
ലക്ഷം വരെയുള്ളവരുടെ
കുട്ടികള്‍ എടുത്ത
വിദ്യാഭ്യാസ വായ്പ
ഇ.എല്‍.ആര്.എസ്.
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എഴുതിത്തള്ളുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് സഹായ
പദ്ധതി
T 1949.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയിരക്കണക്കിന്
കുടുംബങ്ങള്‍ക്ക്
ആശ്വാസമായി,
സര്‍ക്കാര്‍
പ്രഖ്യാപിക്കുകയും തുക
മാറ്റി വയ്ക്കുകയും
ചെയ്ത വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് സഹായ
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
ഉത്തരവും മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളും
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സഹായ പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനായി
വിദ്യാഭ്യാസ വായ്പ
എടുത്തവര്‍ക്ക്
കൃത്യമായ
നിര്‍ദ്ദേശങ്ങളും,
ഏതെല്ലാം വര്‍ഷങ്ങളില്‍
ഏതെല്ലാം
കോഴ്സുകള്‍ക്കായി
വായ്പ എടുത്തവര്‍ക്കാണ്
ഇൗ പദ്ധതിയില്‍
ഉള്‍പ്പെടുവാന്‍ കഴിയുക
എന്നതു സംബന്ധിച്ച
വിശദമായ അറിയിപ്പുകളും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് പദ്ധതി
1950.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ്
പദ്ധതി പ്രകാരം ഇതുവരെ
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്നും ;
ലഭിച്ച അപേക്ഷകളുടെ
നിലവിലുള്ള അവസ്ഥ
എന്തെന്നും ബാങ്കുകള്‍
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ബി)
പാന്‍കാര്‍ഡ്
ലഭ്യമല്ലാത്തതിനാല്‍
പദ്ധതിയില്‍
അപേക്ഷിക്കാന്‍
കഴിയാത്തവര്‍ക്ക് അവസരം
നല്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
ഇവര്‍ക്ക്
ഒരവസരംകൂടി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
എ.ഡി.എസ്.പദ്ധതിയില്‍
തദ്ദേശസ്വയംഭരണ വകുപ്പിന്
അനുവദിച്ച തുക
1951.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്‍.എ.സി-
എ.ഡി. എസ്. പദ്ധതിയില്‍
ഉള്‍പ്പെടുത്തി തദ്ദേശ
സ്വയംഭരണ വകുപ്പുമുഖേന
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുള്ള
പ്രവൃത്തികള്‍ക്കായി ഈ
സാമ്പത്തിക വര്‍ഷം
എല്‍.എസ്.ജി.ഡി. യ്ക്ക്
എത്ര തുക
അനുവദിക്കുകയുണ്ടായി;
(ബി)
ഈ
തുക തികയാതെ
വന്നതിനാല്‍ കൂടുതല്‍
തുക
അനുവദിക്കുന്നതിനായി
തദ്ദേശസ്വയംഭരണ വകുപ്പ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ആവശ്യപ്പെട്ട തുക
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
തന്നെ ഫണ്ട്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
വിവിധ
ബഡ്ജറ്റുകളില് പാറശ്ശാല
മണ്ഡലത്തിനായി വകയിരുത്തിയ
പ്രവൃത്തികള്‍
1952.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-2012
സാമ്പത്തിക വര്‍ഷം
മുതല്‍ 2015-2016
സാമ്പത്തിക വര്‍ഷം
വരെയുള്ള കാലയളവില്‍
സംസ്ഥാന ബഡ്ജറ്റുകളില്
വിവിധ വകുപ്പുകളിന്‍
കീഴില്‍ പാറശ്ശാല
നിയോജക മണ്ഡലത്തിനായി
വകയിരുത്തിയ വിവിധ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് തരം
തിരിച്ച് അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
സമയബന്ധിതമായി
പൂര്‍ത്തിയാക്കാനാകാത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കാലയളവിലെ
ബഡ്ജറ്റുകളില്
പ്രഖ്യാപിച്ചിട്ടും
ഇനിയും
ആരംഭിക്കാനാകാത്ത
പ്രവൃത്തികളുണ്ടോ;
എങ്കിൽ അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തലശ്ശേരി
- ഇരിക്കൂര്‍ റോഡ്
1953.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ബഡ്ജറ്റില്‍
തലശ്ശേരി - ഇരിക്കൂര്‍
റോഡിന് തുക
വകയിരുത്തിയിട്ടുണ്ടോയെന്നും
എങ്കില്‍ അത്
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
തലശ്ശേരി
- ഇരിക്കൂര്‍ റോഡിന്റെ
സമഗ്ര വികസനത്തിന്
കഴിഞ്ഞ രണ്ട്
വര്‍ഷത്തിനുള്ളില്‍
എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്നും
ആയതിന്റെ പ്രവൃത്തിയുടെ
പുരോഗതിയുംവ്യക്തമാക്കാമോ?
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
സ്കൂളുകള്‍ക്ക് വകയിരുത്തിയ
തുക
1954.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും
സ്കൂളുകള്‍ക്ക് 2018-19
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
എത്രയാണെന്ന്
വ്യക്തമാക്കാമോ?
തിരുവേഗപ്പുറ
തടയണ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1955.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൂതപ്പുഴയ്ക്ക്
കുറുകെ ബജറ്റ്
നിര്‍ദ്ദേശത്തില്‍
ഉള്‍പ്പെട്ടിട്ടുളള
തിരുവേഗപ്പുറ തടയണയുടെ
പ്രവര്‍ത്തനങ്ങള്‍
എവിടം വരെയായി എന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
തടയണയുടെ
നിര്‍മ്മാണത്തിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
ഒന്നില്‍
കൂടുതല്‍
ക്ഷേമപെന്ഷന്
വാങ്ങുന്നത്
ഒഴിവാക്കാന്‍
നടപടി
1956.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷേമപെന്ഷന്
വാങ്ങുന്നവരുടെ എണ്ണം
നിലവില്‍ എത്രയാണ്;
(ബി)
ക്ഷേമപെന്ഷന്
നിലവില്‍ എത്ര രൂപയാണ്
നല്കി വരുന്നത്;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നതിനുമുമ്പ് എത്ര
രൂപയായിരുന്നു;
(ഡി)
തെറ്റായ
വിവരങ്ങള്‍ നല്കി
ഒന്നില്‍ കൂടുതല്‍
ക്ഷേമപെന്ഷന്
വാങ്ങുന്നത്
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിച്ചുവരുന്നുണ്ടോ;
(ഇ)
എങ്കില്‍
ഇതിനകം എത്രപേരുടെ
ഒന്നില്‍കൂടുതല്‍
പെന്ഷന്
ഒഴിവാക്കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കാരുണ്യ
ബനവലെന്റ് ഫണ്ടില്‍
ഉള്‍പ്പെട്ടിട്ടുളള സ്വകാര്യ
ആശുപത്രികള്‍
1957.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലെന്റ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുളള
സ്വകാര്യ
ആശുപത്രികള്‍ക്ക്
പാവപ്പെട്ടവര്‍ക്ക്
ചികിത്സ നല്കിയ
ഇനത്തില്‍ നിലവില്‍
എന്ത് കുടിശ്ശികയുണ്ട്;
(ബി)
കാരുണ്യ
ലോട്ടറിയില്‍ നിന്നും
2017-18 ല്‍
സര്‍ക്കാരിന് ലഭിച്ച
ലാഭം എത്രയാണ്;
(സി)
വളരെയധികം
ലാഭം ലഭിച്ചിട്ടും
സ്വകാര്യ
ആശുപത്രികള്‍ക്കുളള
കുടിശ്ശിക വെെകുന്നത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ ?
ചെറുകിട
വ്യാപാരികളുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന് നടപടി
1958.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്‍കിട
വ്യാപാരികള്‍ അവരിൽ
നിന്ന് സാധനം വാങ്ങാത്ത
വ്യാപാരികളുടെ
നമ്പരുകള്‍
രേഖപ്പെടുത്തി
സാധനങ്ങള്‍ വിറ്റതായി
കാണിക്കുന്നത് മൂലം
ചെറുകിട
വ്യാപാരികള്‍ക്ക്
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
ഇസ്ലാമിക
ബാങ്കു്
1959.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇസ്ലാമിക
ബാങ്കുമായി
ബന്ധപ്പെട്ട് നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഇസ്ലാമിക
ബാങ്കില്‍ വന്ന
നിക്ഷേപങ്ങളുടെ വിവരവും
നിക്ഷേപങ്ങളിൽ നിന്നും
വിതരണം ചെയ്ത
വായ്പകളുടെ വിവരവും
ലഭ്യമാക്കുമോ?
ജി.എസ്.ടി.വരുമാന നഷ്ടം
പരിഹരിക്കുന്നതിന് നടപടി
1960.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയശേഷം കേരള
സര്‍ക്കാരിന്റെ വരുമാനം
എത്രമാത്രം
കുറഞ്ഞുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെയിനങ്ങളില്
നിന്നുളള വരുമാനമാണ്
കുറഞ്ഞതെന്ന്
വ്യക്തമാക്കാമോ;
(സി)
വരുമാനനഷ്ടം
പരിഹരിക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
ജി.എസ്.ടി.
1961.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പാക്കിയതിനു ശേഷം
സംസ്ഥാനത്തെ ജി.എസ്.ടി.
ഇന്റലിജന്‍സ് വിഭാഗം
വാഹന പരിശോധനയില്‍
പിടികൂടിയ കേസുകളുടെ
എണ്ണമെത്രയാണെന്നും പിഴ
ഇനത്തില്‍ ഈടാക്കിയ തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എന്ന് മുതലാണ് ഇ-വേ
ബില്‍ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ; ഏത്
ഏജന്‍സിയെയാണ്
ഇതിനായുള്ള സോഫ്റ്റ്
വെയര്‍ തയ്യാറാക്കാനായി
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇ-വേ
ബില്‍ ഇനിയും
നടപ്പാക്കാത്തതു മൂലം
സംസ്ഥാനത്തിന്
പ്രതിദിനം
സംഭവിച്ചുകൊണ്ടിരിക്കുന്ന
നികുതി നഷ്ടം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ഡി)
ഇ-വേ
ബില്‍ സംവിധാനം
സംസ്ഥാനത്ത്
അടിയന്തരമായി
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.
യില്‍ സംസ്ഥാനത്തിന്റെ ഭാവി
1962.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
ഉപഭോക്തൃ സംസ്ഥാനമെന്ന
നിലയില്‍ ജി.എസ്.ടി.
ഭാവിയില്‍ കേരളത്തിന്
ഗുണകരമാകുമെന്ന്
അനുമാനിക്കുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്നും
എത്ര കാലത്തിനുള്ളില്‍
ഗുണകരമായി മാറുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
സോഫ്റ്റ് വെയര്‍
പൂര്‍ണ്ണമായും
പ്രവര്‍ത്തനക്ഷമമാകുന്നതിന്
മുമ്പ് ജി.എസ്.ടി.
നടപ്പിലാക്കിയത് മൂലം
സംസ്ഥാനത്ത് നേരിട്ട
ബുദ്ധിമുട്ടുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ; ആയത്
പരിഹരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഭൂരിപക്ഷം
ഉത്പാദകരും
മൊത്തവ്യാപാരികളും
ഇന്‍പുട്ട് ടാക്സിന്റെ
പൂര്‍ണ്ണ ആനുകൂല്യം
ഉപഭോക്താവിന് കൈമാറാത്ത
അവസ്ഥ ഇപ്പോഴും
നിലവിലുണ്ടോ; എങ്കില്‍
അപ്രകാരം
ചെയ്യാത്തവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ആന്റി
പ്രോഫിറ്റീയറിംഗ്
സംവിധാനം
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
2017
നവംബര്‍ 15 ന്
പ്രാബല്യത്തില്‍ വന്ന
നികുതി കുറവിന്റെ
ആനുകൂല്യം
കച്ചവടക്കാരും മൊത്ത
വ്യാപാരികളും
ഉപഭോക്താക്കള്‍ക്ക്
കൈമാറിയിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ആനുകൂല്യം
കൈമാറാത്തവരുടെ
വിശദാംശം ആന്റി
പ്രോഫിറ്റീയറിംഗ്
അതോറിറ്റിക്ക്
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.
പ്രശ്നങ്ങള്‍ക്ക് പരിഹാരമായി
സുവിധാ കേന്ദ്രങ്ങള്‍
1963.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
മൂലമുളള
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
അക്ഷയ കേന്ദ്രങ്ങളുടെ
മാതൃകയില്‍ സുവിധാ
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
(ബി)
ഏതൊക്കെ
സേവനങ്ങളാണ് പ്രസ്തുത
സുവിധാകേന്ദ്രങ്ങളില്
നിന്നും ലഭിക്കുകയെന്ന്
വ്യക്തമാക്കുമോ;
(സി)
നികുതിദായകര്‍
നല്കുന്ന
ഡേറ്റാകള്ക്ക്
അനുസൃതമായി
എളുപ്പത്തില്‍
റിട്ടേണ്‍
സമര്‍പ്പിക്കുന്നതിനുള്ള
സംവിധാനം പ്രസ്തുത
കേന്ദ്രങ്ങളില്‍
ഒരുക്കുമോയെന്ന്
വിശദമാക്കുമോ?
ആന്റി
പ്രോഫിറ്റിംഗ് അതോറിറ്റി
രൂപീകരിക്കാന്‍ നടപടി
1964.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.യുടെ
മറവില്‍ കൊള്ളലാഭം
തടയുന്നതിന്റെ ഭാഗമായി
കേന്ദ്ര മാതൃകയില്‍
ആന്റി പ്രോഫിറ്റിംഗ്
അതോറിറ്റി
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ജി.എസ്.ടി.യുടെ
മറവില്‍ കച്ചവടക്കാര്‍
ഉപഭോക്താക്കളെ ചൂഷണം
ചെയ്യുന്നത് തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കേന്ദ്ര
ആന്റി പ്രോഫിറ്റിംഗ്
അതോറിറ്റിക്ക്
റിപ്പോര്‍ട്ട് ചെയ്ത
കേസുകളില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ചരക്ക്
സേവന നികുതി
1965.
ശ്രീ.ഹൈബി
ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പാക്കിയപ്പോള്‍
2015-16 ലെ നികുതി
വരുമാനത്തിന്റെ 14
ശതമാനം
വാര്‍ഷികവര്‍ദ്ധനവ്
കൂടി
കണക്കാക്കിയിട്ടാണോ
2017-18 ല്‍
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട ദ്വൈമാസ
തുക നിശ്ചയിച്ചതെന്ന്
വ്യക്തമാക്കുമോ; ആയത്
പ്രകാരം സംസ്ഥാനത്തിന്
ഈ സാമ്പത്തികവര്‍ഷം
കേന്ദ്രസര്‍ക്കാരില്‍
നിന്ന് എന്ത് തുക
ലഭിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
തുക കൃത്യമായ
കാലയളവില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്ന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ജി.എസ്.ടി.
നടപ്പിലാക്കിയത് മൂലം
വരുമാനനഷ്ടമുണ്ടായതിനാലാണ്
സാമ്പത്തിക പ്രതിസന്ധി
ഉണ്ടായതെന്നുള്ള
പ്രചരണങ്ങള്‍
വസ്തുതാപരമാണോയെന്ന്
വ്യക്തമാക്കുമോ;
(സി)
ചരക്ക്
സേവന നികുതിയുടെ
ഭാഗമായി
എസ്.ജി.എസ്.ടി.യുടെ
വിഹിതം മാസത്തിന്റെ
പകുതിക്ക് ശേഷവും
ഐ.ജി.എസ്.ടി.യുടെ
വിഹിതം മാസാവസാനവും
സംസ്ഥാനത്തിന്
കൃത്യമായി
ലഭിക്കാറുണ്ടോ;
(ഡി)
ജി.എസ്.ടി.
നടപ്പിലാക്കിയശേഷം ഓരോ
ഇനത്തിലും ലഭിച്ച തുക
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
വാറ്റ്-
ജി.എസ്.ടി താരതമ്യ പഠനം
1966.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
നികുതി കാലഘട്ടത്തില്‍
നിന്നും ജി.എസ്.ടി.
യിലേക്ക്
മാറിയപ്പോഴുണ്ടായ
നികുതി വരുമാനത്തെ
താരതമ്യ പഠനത്തിനു
വിധേയമാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ
;
(ബി)
ജി.എസ്.ടി. യിലേക്ക്
മാറിയപ്പോള്‍ നികുതി
വരുമാനത്തില്‍ കുറവ്
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
ജി.എസ്.ടി.യില്‍
നികുതി വെട്ടിപ്പിന്
സാധ്യതകള്‍
ഉണ്ടോയെന്നും എങ്കില്‍
ഇത് തടയുന്നതിന്
എന്താണ് പരിഹാരമെന്നും
വ്യക്തമാക്കുമോ ?
ആക്രിസാധനങ്ങള്‍ക്ക്
ജി .എസ് .ടി
1967.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആക്രിസാധനങ്ങള്‍ക്ക്
15% ജി .എസ് .ടി.
ഏര്‍പ്പടുത്തിയ
നടപടികളില്‍
എന്തെങ്കിലും
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
പാഴ് വസ്തുകളുടെ ശേഖരണം
തടസ്സപ്പെടുന്നത്
ഗുരുതരമായ പാരിസ്ഥിതിക
പ്രശ്നങ്ങള്‍ക്ക്
കാരണമാവും എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇക്കാര്യം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാര്‍
എന്തു നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ?
ചെക്ക് പോസ്റ്റുകളില്‍
അനധികൃത കടത്ത്
1968.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
അതിര്‍ത്തികളിലെ
വാണിജ്യ നികുതി ചെക്ക്
പോസ്റ്റുകളില്‍ നികുതി
വകുപ്പിന്റെ
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ചെക്ക് പോസ്റ്റുകളില്‍
വാണിജ്യ നികുതി
വകുപ്പിന്റെ പരിശോധന
ഇല്ലാത്തതിനാല്‍
വന്‍തോതില്‍ അനധികൃത
കടത്ത് നടക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കാമോ?
വാണിജ്യ
നികുതി വകുപ്പിന് പുതിയ
വാഹനങ്ങള്‍
1969.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വാണിജ്യ നികുതി
വകുപ്പില്‍ എത്ര
വാഹനങ്ങള്‍
വാങ്ങുന്നതിന് അനുമതി
നല്‍കിയിട്ടുണ്ട്;
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇന്റലിജന്‍സ്
വിംഗിന്റെ
ഉപയോഗത്തിനായി എത്ര
വാഹനങ്ങള്‍
വാങ്ങിയിട്ടുണ്ട്;
ഇതിനായി എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ട്രഷറി
നിക്ഷേപങ്ങള്‍
1970.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍/പൊതുമേഖലാ
സ്ഥാപനങ്ങള്‍ എന്നിവ
കാലാകാലങ്ങളില്‍
യഥാര്‍ത്ഥ ചെലവ്
വഹിക്കാതെ ട്രഷറിയില്‍
നിക്ഷേപിച്ചിരുന്ന തുക
പിന്‍വലിച്ച്
സംസ്ഥാനത്തിന്റെ
കണക്കിലേക്ക് തിരികെ
കൊണ്ടുവരാനുളള
എന്തെങ്കിലും നടപടി ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര തുകയാണ്
ഇത്തരത്തില്‍
കണക്കില്പ്പെടുത്തിയിട്ടുളളത്;
കാരണം എന്താണ് ;
(സി)
ഇത്തരത്തില്‍
കിഫ്ബിയുടേതായി
ട്രഷറിനിക്ഷേപങ്ങളില്
സൂക്ഷിച്ചിരുന്ന
ഏതെങ്കിലും തുക
സംസ്ഥാനത്തിന്റെ
കണക്കില്‍ തിരികെ
കൊണ്ടുവന്നിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര തുകയാണ്
ഇത്തരത്തില്‍
കണക്കില്പ്പെടുത്തിയിട്ടുളളത്;
ഇതുമായി ബന്ധപ്പെട്ട
ഉത്തരവുകളും വിശദാംശവും
ലഭ്യമാക്കുമോ?
ട്രഷറികളുടെ
നവീകരണ പ്രവര്‍ത്തനങ്ങള്‍
1971.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ട്രഷറികളില്‍
മെച്ചപ്പെട്ട
സൗകര്യമൊരുക്കുന്നതിനായി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ട്രഷറികളെ
ബന്ധിപ്പിച്ച് എ.ടി.എം.
സ്ഥാപിക്കാനുള്ള
നടപടികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
ട്രഷറികളിലെ
ബാങ്കിംഗ് സേവനം
കൂടുതല്‍
ആകര്‍ഷകമാക്കാന്‍
ചെയ്യാനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഇതരസംസ്ഥാനങ്ങളിലെ
ട്രഷറികളിലെ
മെച്ചപ്പെട്ട
സംവിധാനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
അത്തരം
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്ത്
നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ?
മുക്കം
സബ്ട്രഷറിയുടെ മാറ്റം
1972.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുക്കം
മിനി സിവില്‍
സ്റ്റേഷനില്‍ സ്ഥലം
ലഭ്യമായിട്ടും വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
മുക്കം സബ് ട്രഷറി
അവിടേക്കു മാറ്റി
സ്ഥാപിക്കാത്തതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
മിനി സിവില്‍
സ്റ്റേഷനില്‍
കെട്ടിടത്തിൽ ഈ സബ്
ട്രഷറി എന്നു മുതല്‍
പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ?
പഴയങ്ങാടി
ട്രഷറി
കെട്ടിടനിര്‍മ്മാണത്തിന്
ഭരണാനുമതി
1973.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
അടിസ്ഥാന സൗകര്യ വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഇന്‍കെല്‍ മുഖേന
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
16.7.2017ന് ഭരണാനുമതി
ലഭിച്ച കണ്ണൂര്‍
ജില്ലയിലെ പഴയങ്ങാടി
ട്രഷറി കെട്ടിട
നിര്‍മ്മാണത്തിന്,
ടെക്നിക്കല്‍ കമ്മിറ്റി
നിയോഗിച്ച പ്രകാരം
കണ്ടെത്തിയ ന്യൂനതകള്‍
പരിഹരിച്ച് പുതിയ
ഡി.പി.ആര് തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
കാലതാമസം
വരുന്നതെന്തുകൊണ്ടെന്നും
ട്രഷറി
കെട്ടിടനിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
കാസര്‍ഗോഡ്
ചട്ടഞ്ചാല്‍ സബ് ട്രഷറിയ്ക്ക്
കെട്ടിടം
1974.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചട്ടഞ്ചാല്‍
സബ് ട്രഷറിക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമി ലഭ്യമായത്
എന്നാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സ്ഥലത്ത് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടി ആയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
വര്‍ഷങ്ങളായി
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത സ്ഥാപനത്തിന്
ഭൂമി
ലഭിച്ചിട്ടുള്ളതിനാല്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
പദ്ധതി
നിര്‍വ്വഹണ ചുമതല സംബന്ധിച്ച്
ട്രഷറി ഡയറക്ടറുടെ ഉത്തരവ്
1975.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
പദ്ധതി നിര്‍വ്വഹണ
ചുമതല ഏതാനും
ഉദ്യോഗസ്ഥരിലേക്ക്
മാത്രമാക്കി ചുരുക്കി
സംസ്ഥാന ട്രഷറി
ഡയറക്ടര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
സാമ്പത്തിക
വര്‍ഷാവസാനം ഇങ്ങനെയൊരു
ഉത്തരവ് ഇറക്കാനുളള
സാഹചര്യം
വിശദീകരിക്കാമോ;
ഇതുമൂലം പദ്ധതി
നടത്തിപ്പ്
അവതാളത്തിലാകുമെന്ന
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നേരത്തെയുളള
തീരുമാന പ്രകാരം
താഴെതട്ടിലുളള
ഉദ്യോഗസ്ഥര്‍ക്ക്
നല്കിയിട്ടുളള
ബി.ഡി.ഒ. കോഡ്
തിരിച്ചെടുക്കുവാന്‍
ട്രഷറി
ഓഫീസര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഉദ്യോഗസ്ഥരെ
മാറ്റി
നിയമിക്കുന്നതിലുളള
സാങ്കേതിക
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുന്നതിനും,
വര്‍ഷാവസാന പദ്ധതി
കാര്യക്ഷമമാക്കുന്നതിനും,
നിര്‍വഹണചുമതല
താഴെതട്ടിലുളള
ഉദ്യോഗസ്ഥര്‍ക്ക്
തന്നെ നല്കി
ഉത്തരവിറക്കുമോ?
മാവേലിക്കര
നൂറനാട് സബ്ട്രഷറി
1976.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ നൂറനാട്
സബ്ട്രഷറിക്ക്
എം.എല്‍.എയുടെ മണ്ഡല
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി പുതിയ
കെട്ടിടം
നിര്‍മ്മിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടത്തില്‍ ട്രഷറി
ഓഫീസ് പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ട്രഷറി
ഓഫീസിന്റെ പ്രവര്‍ത്തനം
പുതിയ കെട്ടിടത്തില്‍
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ലോട്ടറി
വില്‍പ്പനയിലെ വരുമാന
വര്‍ദ്ധനവ്
1977.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലോട്ടറി
വില്‍പ്പനയില്‍ എത്ര
ശതമാനത്തിന്റെ
വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ലോട്ടറി
വില്‍പ്പനയിലൂടെ കഴിഞ്ഞ
2 വര്‍ഷങ്ങളിലായി
സര്‍ക്കാരിലേക്ക് എത്ര
കോടി രൂപയുടെ വരുമാന
വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് കുടിശ്ശിക
1978.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
തൃശൂര്‍ ജില്ലയിലെ
സ്വകാര്യ ആശുപത്രികളുടെ
പട്ടിക ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം തൃശൂര്‍
ജില്ലയില്‍ സ്വകാര്യ
ആശുപത്രികള്‍ക്ക്
കൊടുക്കുവാനുളള
കുടിശ്ശിക എത്രയെന്ന്
ആശുപത്രി തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കുടിശ്ശിക അടിയന്തരമായി
കൊടുത്തു
തീര്‍ക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കൊച്ചി
സര്‍വ്വകലാശാലയിലെ
ഉദ്യോഗക്കയറ്റം
1979.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
സര്‍വ്വകലാശാലയില്‍
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി പുതിയ
തസ്തികകള്‍ സൃഷ്ടിച്ച്
ഉദ്യോഗക്കയറ്റം
നല്‍കിയതായ പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇൗയിനത്തില്‍
പ്രസ്തുത സര്‍വ്വകലാശാല
എത്ര രൂപയുടെ അധിക
ബാധ്യതയുണ്ടാക്കി;
(സി)
ഇത്
സംബന്ധിച്ച് പരിശോധന
നടത്തുവാന്‍ സംസ്ഥാന
ധനകാര്യവകുപ്പിന്റെ
സ്പെഷ്യല്‍ പരിശോധനാ
വിഭാഗത്തെ
ചുമതലപ്പെടുത്തിയിരുന്നോ;
എങ്കില്‍ പ്രസ്തുത
വിഭാഗത്തിന്റെ പ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്?
കെ. എസ്. എഫ്. ഇ. പ്രവാസി
ചിട്ടി
1980.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികളുടെ
ധനസമാഹരണാര്‍ത്ഥം കെ.
എസ്. എഫ്. ഇ.
ആരംഭിക്കുന്ന പ്രവാസി
ചിട്ടിയിലൂടെ എത്ര കോടി
രൂപയുടെ ധനസമാഹരണമാണ്
ലക്ഷ്യം വയ്ക്കുന്നത്;
ഈ ചിട്ടി
ആരംഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
കെ.
എസ്. എഫ്. ഇ.
ആരംഭിക്കുന്ന പ്രവാസി
ചിട്ടികളുടെ ആകര്‍ഷകമായ
പ്രത്യേകതകള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
പ്രവാസി
ചിട്ടിയെടുക്കുന്നവര്ക്ക്
പെന്ഷന്
1981.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ
ഇപ്പോള്‍ നടത്തുന്ന
ചിട്ടികളില്‍
പ്രവാസികള്‍ക്ക്
അംഗമാകുന്നതിന്
എന്തെങ്കിലും
നിയമതടസ്സമുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവാസി
ചിട്ടിയെടുക്കുന്നവര്ക്ക്
പെന്ഷന് നല്‍കാനുള്ള
എന്തെങ്കിലും നടപടികള്‍
സര്‍ക്കാര്‍
ആലോചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ
പ്രവാസി ചിട്ടി ആകർഷകമാക്കാൻ
നടപടി
1982.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാധാരണക്കാരുടെ
സമ്പാദ്യശീലം
വളര്‍ത്തുന്നതില്‍
കെ.എസ്.എഫ്.ഇ യുടെ
പങ്ക് വിശദമാക്കാമോ;
(ബി)
കിഫ്ബിക്ക്
ധനം കണ്ടെത്തുന്നതിന്
പ്രവാസി ചിട്ടി
നടത്തുന്നതിന്റെ
പ്രാരംഭമായി പ്രവാസി
ബന്ധു സംഗമങ്ങള്‍
നടത്തിയിരുന്നോ;അതിലൂടെ
ലഭിച്ച സന്ദേശം
പ്രോത്സാഹനജനകമാണോ;വ്യക്തമാക്കാമോ;
(സി)
പ്രവാസി
ചിട്ടിയില്‍
പ്രവാസികള്‍ക്ക്
താല്പര്യം
രേഖപ്പെടുത്തുന്നതിന്
വെബ്സൈറ്റ്
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
കെ.എസ്.എഫ്.ഇ
യുടെ സ്വദേശി
ചിട്ടികളില്‍ 40
ശതമാനത്തോളം നിലവില്‍
തന്നെ പ്രവാസികള്‍
ബന്ധുക്കള്‍ വഴി
ചേര്‍ന്നിട്ടുള്ള
സാഹചര്യത്തില്‍ വന്‍
തുക സലയുള്ള പ്രവാസി
ചിട്ടികളില്‍
ചേരുന്നതിന് അവര്‍
താല്പര്യം
പ്രകടിപ്പിക്കുമോ;വ്യക്തമാക്കുമോ;
(ഇ)
പ്രവാസി
ചിട്ടികളില്‍
ചേരുന്നവര്‍ക്ക്
എന്തൊക്കെ പ്രത്യേക
ആനുകൂല്യങ്ങളാണ്
നല്‍കുന്നത്;വിശദമാക്കാമോ;
(എഫ്)
എന്‍.ആര്.ഐ
അക്കൗണ്ടില്‍
നികുതിക്ക്
വിധേയമല്ലാത്ത തുക
ഉപയോഗിച്ച് പ്രവാസി
ചിട്ടിയില്‍ ചേര്‍ന്ന്
ചിട്ടി പിടിച്ചാല്‍ ആ
തുക നികുതി
വിധേയമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇക്കാര്യത്തിലുള്ള
പ്രവാസികളുടെ ആശങ്ക
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
1983.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് കഴിഞ്ഞ
വര്‍ഷം
ഏര്‍പ്പെടുത്തുമെന്ന്
പ്രഖ്യാപിച്ച ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
കാലതാമസം
വ്യക്തമാക്കാമോ ;
(ബി)
ഈ
പദ്ധതി എന്ന് മുതല്‍
നടപ്പിലാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത് ;
(സി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍
വ്യക്തമാക്കാമോ ;
(ഡി)
എത്ര
രൂപയാണ് ഒാരോ
ജീവനക്കാരനില്‍ നിന്നും
ഈടാക്കുന്നത് എന്നും
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
1984.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
നടപ്പിലാക്കാന്‍
തീരുമാനിച്ച ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ നടപടികള്‍
ഏതുവരെ ആയെന്ന്
വിശദമാക്കാമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
എപ്പോള്‍ പദ്ധതി
നടപ്പിലാക്കാനാകും
എന്ന് വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
T 1985.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ് പരിരക്ഷ
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇതിനായി
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഇന്‍ഷ്വറന്‍സ്
വകുപ്പ് മുഖേന ഇൗ
പദ്ധതി നടപ്പിലാക്കുവാൻ
സർക്കാർ നടപടി
സ്വീകരിക്കുമോ ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
പദ്ധതി
T 1986.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ് പദ്ധതി
ഏര്‍പ്പെടുത്തുന്നത്
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ആയത്
ഏതു തരത്തിലാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
ഏറ്റെടുക്കാന്‍
തയ്യാറായി ആരെല്ലാം
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി എന്ന് നിലവില്‍
വരുമെന്ന്
വെളിപ്പെടുത്തുമോ?
റീ- ഇന്‍ഷുറന്‍സ് മുഖേന
നടപ്പിലാക്കിവന്ന സ്കീമുകള്‍
കോ- ഇന്‍ഷുറന്‍സ്
മുഖേനയാക്കിയ നടപടി
1987.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പ്
മുഖേന നടപ്പിലാക്കി
വരുന്ന ജനറല്‍
ഇന്‍ഷുറന്‍സ്
പദ്ധതികള്‍ ഏതെല്ലാം
എന്ന് അറിയിക്കുമോ;
(ബി)
ഇവയില്‍
ഏതെല്ലാം റീ-
ഇന്‍ഷുറന്‍സ് മുഖേനയും
ഏതെല്ലാം കോ-
ഇന്‍ഷുറന്‍സ് മുഖേനയും
നടപ്പിലാക്കുന്നു എന്ന്
വിശദാംശം സഹിതം
അറിയിക്കുമോ;
(സി)
റീ- ഇന്‍ഷുറന്‍സ് മുഖേന
നടപ്പിലാക്കിവന്ന
സ്കീമുകള്‍ കോ-
ഇന്‍ഷുറന്‍സ്
മുഖേനയാക്കിയ നടപടി
പുന:പരിശോധിക്കുവാന്‍
തയ്യാറാകുമോ;
(ഡി)
വകുപ്പിലെ
ഡെവലപ്മെന്റ്
ഓഫീസര്‍മാരുടെ സേവനം
നിലവില്‍ കോ-
ഇന്‍ഷുറന്‍സില്‍
ഏര്‍പ്പെട്ടിട്ടുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ബിസിനസ്
വര്‍ദ്ധിപ്പിക്കുന്നതിനാണ്
ഉതകുന്നതെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഈ
ന്യൂനത തിരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പ്
സ്കീമുകള്‍
1988.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പ്
മുഖേന ഏതെങ്കിലും പുതിയ
സ്കീമുകള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കാമോ?
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിൽ
പുതുതായി തസ്തികകള്‍
1989.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ്
വകുപ്പില്‍ നിലവില്‍
എത്ര ജീവനക്കാരാണ്
ഉള്ളത് എന്ന് തസ്തിക,
എണ്ണം, ജില്ല തിരിച്ച്
അറിയിക്കുമോ;
(ബി)
വര്‍ദ്ധിച്ച
ജോലി ഭാരത്തിനനുസൃതമായി
വകുപ്പില്‍ ജീവനക്കാര്‍
ആവശ്യാനുസരണം ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
ഈ
വകുപ്പില്‍ പുതുതായി
തസ്തികകള്‍
അനുവദിക്കണമെന്ന
ഏതെങ്കിലും ശിപാര്‍ശ
പരിഗണനയില്‍
ഉണ്ടോ;എങ്കിൽ അവയുടെ
വിശദാംശം അറിയിക്കുമോ;
(ഡി)
ഈ
വകുപ്പിന്റെ
കാര്യക്ഷമമായ
പ്രവര്‍ത്തനം
ഉറപ്പാക്കുന്നതിലേക്കായി
പുതിയ തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിന്
ആസ്ഥാന മന്ദിരം
1990.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിന്
സ്വന്തമായി ഒരു ആസ്ഥാന
മന്ദിരം
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിലേക്കായി നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ അപകട
ഇന്‍ഷ്വറന്‍സ് പദ്ധതി
T 1991.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ അപകട
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍
ജീവനക്കാരന് ഒരു
വര്‍ഷം എന്ത് തുകയാണ്
പ്രീമിയം ഇനത്തില്‍
അടയ്ക്കേണ്ടതെന്ന്
അറിയിക്കുമോ;
(ബി)
നിലവില്‍
ഏത് ഏജന്‍സിയാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
2017-ല്‍
ക്ലെയിമിനുള്ള എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും ആയതില്‍
എത്രയെണ്ണം
തീര്‍പ്പാക്കിയെന്നും
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതി പ്രകാരമുള്ള
അപേക്ഷകളില്‍ കാലതാമസം
കൂടാതെ ആനുകൂല്യം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇന്‍ഷുറന്‍സ്
വകുപ്പിന്റെ പുന:സംഘടന
1992.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പ്
പുന:സംഘടിപ്പിക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
റിപ്പോര്‍ട്ട്
പരിഗണനയില്‍ ഉണ്ടോ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഇപ്രകാരമുള്ള പുന:സംഘടന
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പുന:സംഘടന എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
മുദ്രപ്പത്രങ്ങളുടെ
ക്ഷാമം
T 1993.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുദ്രപ്പത്രങ്ങള്‍ക്ക്
ഏതെങ്കിലും
വിധത്തിലുള്ള ക്ഷാമം
നേരിടുന്നുണ്ടോ;
എങ്കില്‍
ഏതിനങ്ങള്ക്കാണ്
ക്ഷാമം നേരിടുന്നത്;
പ്രസ്തുത ക്ഷാമം
ഉണ്ടാകാനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
ലൈസന്‍സ്
ഇല്ലാത്തതും ലൈസന്‍സ്
പുതുക്കാത്തതുമായ
വെണ്ടര്‍മാര്‍
സംസ്ഥാനത്തിന്റെ
പലഭാഗത്തും
മുദ്രപ്പത്രങ്ങള്‍
വില്‍ക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത്തരക്കാര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മുദ്രപ്പത്രങ്ങള്‍
വില്ക്കാന്
ലൈസന്‍സുള്ള
പത്തനംതിട്ട ജില്ലയിലെ
അംഗീകൃത വെണ്ടര്‍മാരുടെ
പേരുവിവരം
ലഭ്യമാക്കാമോ;
(ഡി)
മുദ്രപ്പത്രങ്ങളുടെ
സ്റ്റോക്ക് വിവരം
പ്രസിദ്ധപ്പെടുത്തണമെന്നുള്ള
നിര്‍ദ്ദേശം എല്ലാ
വിതരണ ലൈസന്‍സികളും
പാലിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരക്കാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
ചെറിയ
വിലയുള്ള
മുദ്രപത്രങ്ങളുടെ
കൃത്രിമ ക്ഷാമം
സൃഷ്ടിക്കാന്‍
ഏതെങ്കിലും കോണില്‍
നിന്നും ബോധപൂര്‍വ്വമായ
ശ്രമം നടക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍ സംവിധാനം വഴി
തൊണ്ട് ശേഖരണം
1994.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സംവിധാനം വഴി തൊണ്ട്
ശേഖരിക്കാറുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
നാളിതുവരെ എത്ര തൊണ്ട്
ഇപ്രകാരം
ശേഖരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി നടപ്പിലാക്കിയത്
എങ്ങനെയാണെന്ന്
വിശദീകരിക്കുമോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
നടപ്പിലാക്കിയതുമുതല്‍
നാളിതുവരെ ഈ പദ്ധതി
വിജയകരമാണെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
വിജയകരമാണെങ്കില്‍
ആയതിന്റെ സാഹചര്യം
വ്യക്തമാക്കുമോ?
'കയര്‍
കേരള' യിലെ പങ്കാളിത്തം
1995.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കയര്‍
കേരള' യില്‍ ഇത്തവണ
എത്ര ബയേഴ്സ്
പങ്കെടുത്തുവെന്ന്
വ്യക്തമാക്കുമോ; ഇതില്‍
സ്വദേശികള്‍ എത്ര;
വിദേശികള്‍ എത്ര;
(ബി)
ഡൊമസ്റ്റിക്
ബയേഴ്സ്ഏതെല്ലാം
സംസ്ഥാനങ്ങളില്‍ നിന്ന്
എത്ര വീതം
പങ്കെടുത്തുവെന്ന്
വിശദമാക്കുമോ;
(സി)
'കയര്‍
കേരള' യിലൂടെ ഏകദേശം
എത്ര കോടി രൂപയുടെ
വിദേശ മാര്‍ക്കറ്റ്
ലഭിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഡൊമസ്റ്റിക്
മാര്‍ക്കറ്റില്‍
തൊഴിലുറപ്പ് പദ്ധതി
വഴി ലഭിച്ചത് എത്ര;
അല്ലാതെയുള്ള കയര്‍
ഉല്‍പ്പന്നങ്ങള്‍ക്ക്
എത്ര; ഇവയ്ക്ക് ലഭിച്ച
ഓര്‍ഡറുകള്‍ എത്ര വീതം;
ഇവ ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
'കയര്‍
കേരള' യുടെ ആകെ ചെലവ്
എത്രയാണ്; ഇനം തിരിച്ച്
വെളിപ്പെടുത്തുമോ;
(എഫ്)
'കയര്‍
കേരള' യ്ക്ക് ഈ വര്‍ഷം
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ധനസഹായം
ലഭിച്ചുവോ; എങ്കില്‍
എത്ര; ഏതെല്ലാം
ഇനങ്ങളിലെന്ന്
വ്യക്തമാക്കുമോ;
(ജി)
'കയര്‍
കേരള' യില്‍ നിന്നും
ലഭിച്ച കയര്‍
ഭൂവസ്ത്രത്തിന്റെ
മുഴുവന്‍ ഒാര്‍ഡറുകളും
സമയബന്ധിതമായി
നല്കുവാന്
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ ?
കയര്‍
വ്യവസായ മേഖലയില്‍
സമ്പൂര്‍ണ്ണ യന്ത്രവല്‍ക്കരണം
1996.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍മേഖലയുടെ
സമഗ്ര വികസനത്തിനായി
ആവിഷ്ക്കരിച്ച രണ്ടാം
പുന:സംഘടനാ പദ്ധതി
കയര്‍ മേഖലയില്‍
ഉണ്ടാക്കിയിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
കയര്‍
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണത്തിനായി
രണ്ടാം പുന:സംഘടനയില്‍
എന്തൊക്കെ കാര്യങ്ങളാണ്
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;
ഇതിനായി എന്‍.സി.ഡി.സി.
സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
കയര്‍
വ്യവസായ മേഖലയില്‍
സമ്പൂര്‍ണ്ണ
യന്ത്രവല്‍ക്കരണം
നടപ്പിലാക്കിയാലെ
പ്രസ്തുത മേഖലയ്ക്ക്
ഇനി
നിലനില്‍പ്പുള്ളുവെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കയര്‍
മേഖലയില്‍
യന്ത്രവല്‍ക്കരണം
നടപ്പിലാക്കുവാന്‍
ശ്രമിച്ചപ്പോള്‍
അതിനെതിരെ നിരന്തര
സമരമുണ്ടായതിനാല്‍
ഇതരസംസ്ഥാന കയര്‍
ലോബിക്ക് മേല്‍ക്കൈ
ലഭിച്ചതാണ് കയര്‍
മേഖലയിലെ ഇപ്പോഴത്തെ
പ്രതിസന്ധിക്ക്
കാരണമെന്ന്
വിലയിരുത്തുന്നുണ്ടോ?
കയര്‍
ഉപയോഗിച്ച് മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
1997.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കയര്‍
വ്യവസായത്തെ
സംരക്ഷിക്കാനും
പുഷ്ടിപ്പെടുത്താനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(ബി)
കയര്‍
ഉപയോഗിച്ച്
മൂല്യവര്‍ദ്ധിത
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നൂതന പദ്ധതികള്‍
എന്തെങ്കിലും
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ?
രണ്ടാം
കയര്‍ പുന:സംഘടനാ സ്കീം
1998.
ശ്രീ.വി.
ജോയി
,,
എം. രാജഗോപാലന്‍
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രണ്ടാം
കയര്‍ പുന:സംഘടനാ സ്കീം
സമയബന്ധിതമായി
നടപ്പാക്കാന്‍ ആവശ്യമായ
എന്തെല്ലാം നടപടികളാണ്ഈ
മേഖലയില്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കയര്‍
വ്യവസായത്തിന്റെ
ആധുനികവത്കരണത്തിനുള്ള
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
സ്കീമില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
കയര്‍
വ്യവസായ മേഖലയിലെ
യന്ത്രവല്‍ക്കരണത്തിലൂടെ
ഉല്പാദനക്ഷമതയും
ഗുണമേന്മയും
വര്‍ദ്ധിപ്പിച്ച്
ആഭ്യന്തര-വിദേശ വിപണനം
ഊര്‍ജ്ജിതമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ഈ മേഖലയില്‍
ആധുനികവത്കരണം
നടപ്പാക്കുമ്പോള്‍
പരമ്പരാഗത തൊഴിലാളികളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കയര്‍ ഉല്പന്നങ്ങളുടെ
വൈവിധ്യവല്‍ക്കരണത്തിന് നടപടി
1999.
ശ്രീ.എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
നൗഷാദ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ വ്യവസായ മേഖലയുടെ
സമഗ്ര വികസനം
സാധ്യമാകുംവിധം കയര്‍
ഉല്പന്നങ്ങളുടെ
വൈവിധ്യവല്‍ക്കരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതിന്റെ
ഭാഗമായി കയര്‍
ഭൂവസ്ത്രത്തിന്റെ
വിനിയോഗം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിച്ചുകൊണ്ട്
കയര്‍ ഭൂവസ്ത്ര വികസന
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
ഹരിത
കേരളം പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്ത്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
ഏറ്റെടുക്കുന്ന
ഏതെല്ലാം
പദ്ധതികള്‍ക്കാണ് കയര്‍
ഭൂവസ്ത്രം
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതികളില്‍ കയര്‍
ഭൂവസ്ത്രം
ഉപയോഗിക്കുന്നതിനായി
ധാരണാപത്രം
ഒപ്പിട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ?
ആധുനിക സാങ്കേതിക വിദ്യ
ഉപയോഗിച്ച് കയര്‍ മേഖലയിലെ
നവീകരണം
2000.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തെ ആധുനിക
സാങ്കേതിക വിദ്യ
ഉപയോഗിച്ച്
നവീകരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികളെന്തെല്ലാം;
(ബി)
നിലവില്‍
പ്രതിവര്‍ഷം എത്ര ടണ്‍
കയറും കയറുത്പന്നങ്ങളും
ഉത്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സാങ്കേതിക
നവീകരണത്തിലൂടെ ഇത്
എത്ര ടണ്ണായി
ഉയര്‍ത്താന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
സാങ്കേതിക
നവീകരണം മൂലം കയര്‍
പിരിക്കാര്ക്കും
നെയ്ത്തുകാര്‍ക്കും
തൊഴില്‍
നഷ്ടപ്പെടുന്നില്ലെന്ന്
ഉറപ്പു വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കയര്‍
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണം
2001.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
കയര്‍ പിരി മേഖലയെ
സഹായിക്കുന്നതിന്
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
2018-19 ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരിക്കുന്നത്
എന്നറിയിക്കുമോ;
(ബി)
കയര്‍
മേഖലയിലെ സഹകരണ
സംഘങ്ങളുടെ
പുനരുദ്ധാരണത്തിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
വായ്പാകുടിശ്ശിക
വന്നത് മൂലം
പ്രതിസന്ധിയിലായ കയര്‍
സഹകരണ സംഘങ്ങളെ
കരകയറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
കയര്‍
വ്യവസായ മേഖല
നവീകരിക്കുന്നതിന് പദ്ധതി
2002.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
,,
വി. അബ്ദുറഹിമാന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ വ്യവസായ മേഖലയെ
നവീകരിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
വിശദമാക്കാമോ;
(ബി)
അയല്‍
സംസ്ഥാനങ്ങളില്‍ കയര്‍
വ്യവസായ രംഗത്ത് നടന്ന
നവീകരണവും ഉല്പന്ന
വൈവിധ്യവത്ക്കരണവും
സംസ്ഥാനത്തെ കയര്‍
വ്യവസായത്തെ
എപ്രകാരമെല്ലാമാണ്
പ്രതികൂലമായി
ബാധിച്ചിട്ടുളളത്;
വ്യക്തമാക്കാമോ;
(സി)
കയര്‍
ഉത്പന്നങ്ങളുടെ
ആഭ്യന്തര വിപണി
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
കയര്‍
ഉത്പന്നങ്ങള്‍
വില്‍ക്കുന്നതിന്
രാജ്യവ്യാപകമായി വിപണന
ശൃംഖല
സൃഷ്ടിക്കുന്നതിനായി
മാര്‍ക്കറ്റിംഗ്
കമ്പനിയ്ക്ക് രൂപം
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കയര്‍
സൊസൈറ്റികള്‍ക്ക്
ഓട്ടോമാറ്റിക് സ്പിന്നിംഗ്
മെഷീനുകള്‍
2003.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
സൊസൈറ്റികള്ക്ക്ഓട്ടോമാറ്റിക്
സ്പിന്നിംഗ് മെഷീനുകള്‍
നല്‍കാറുണ്ടോ; എങ്കില്‍
ഈ സര്‍ക്കാര്‍
നാളിതുവരെയായി ഏതെല്ലാം
സംഘങ്ങള്‍ക്ക് ഏതെല്ലാം
മെഷീനുകള്‍
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇപ്രകാരം
ലഭ്യമാക്കിയ
ഓട്ടോമാറ്റിക്
സ്പിന്നിംഗ്
മെഷീനുകളില്‍
ഡീഫൈബറിംഗ്, സെമി
ഓട്ടോമാറ്റിക്,
ഓട്ടോമാറ്റിക് ലൂം
എന്നീ
ഇനങ്ങളില്‍പ്പെട്ട
മെഷീനുകള്‍ എത്ര
വീതമുണ്ടെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇവയെ
കൂടാതെ മറ്റ്
ഏതെങ്കിലും മെഷീനുകള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അവയുടെ ജില്ല
തിരിച്ചുള്ള വിശദവിവരം
നല്‍കുമോ;
മണ്ണ്-ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക് കയര്‍
ഭൂവസ്ത്രം
2004.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിത
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മണ്ണ്-ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
കയര്‍ ഭൂവസ്ത്രം
ഉപയോഗിക്കുന്ന പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഇതിനകം
എത്ര രൂപയുടെ കയര്‍
ഭൂവസ്ത്രം ആണ്
ഗ്രാമപഞ്ചായത്തുകള്‍ക്കും
മറ്റും
കൈമാറിയിട്ടുളളത്;
(സി)
കയര്‍
ഭൂവസ്ത്ര പദ്ധതി
വ്യാപകമായി
നടപ്പിലാക്കുന്നതോടെ
കയര്‍ മേഖലയില്‍ എത്ര
തൊഴിലവസരങ്ങള്‍
കൂടുതലായി
സൃഷ്ടിക്കുവാന്‍ കഴിയും
എന്നാണ്
പ്രതീക്ഷിയ്ക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
വിപണനം നടത്തിയ കയര്‍
ഉല്പന്നങ്ങളുടെ കണക്ക്
2005.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍ഫെഡ്,
കയര്‍ കോര്പ്പറേഷന്,
ഫോംമാറ്റിംഗ്സ് എന്നീ
പൊതുമേഖലാ സ്ഥാപനങ്ങള്‍
കയര്‍ ഉല്പന്നങ്ങള്
എക്സ്പോര്‍ട്ട്
മാര്‍ക്കറ്റിലും
ഡൊമസ്റ്റിക്
മാര്‍ക്കറ്റിലും വിപണനം
നടത്താറുണ്ടോ;
(ബി)
എങ്കില്‍
ഓരോ സ്ഥാപനവും
ഇക്കഴിഞ്ഞ 5 വര്‍ഷമായി
വിപണനം നടത്തിയ കയര്‍
ഉല്പന്നങ്ങളുടെ കണക്ക്
ഇനം വര്‍ഷം എന്നിവ
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
ഏതെല്ലാം
ഉല്പന്നങ്ങളാണ്
ആഭ്യന്തര വിപണിയിലും
പുറത്തും വില്പന
നടത്തുന്നതെന്ന്
പ്രത്യേകം
വിശദീകരിക്കുമോ?
കയര്‍
ഉല്പന്നങ്ങളുടെ വിപണനം
2006.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കോര്പ്പറേഷന്
പി.പി.എസ്.എസ് വഴി
കയര്‍ ഉല്പന്നങ്ങള്
സംഭരിച്ച് വിപണനം
നടത്താറുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍ സംഭരിച്ച
ഉല്പന്നങ്ങള്
എക്സ്പോര്‍ട്ടിംഗ്
മാര്ക്കറ്റല്ലാതെ,
ഡൊമസ്റ്റിക്
മാര്‍ക്കറ്റില്‍ വിപണനം
നടത്താറുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍ എത്ര
കയര്‍ ഉല്പന്നങ്ങള്
ഏതെല്ലാം
സ്ഥലത്തുള്ളവര്‍ക്ക്
വില്പന നടത്തിയെന്ന്
വ്യക്തമാക്കുമോ; ഇവയുടെ
വിശദമായ ലിസ്റ്റ്
ലഭ്യമാക്കുമോ;
(ഡി)
ഇത്തരത്തില്‍
വില്പന നടത്തിയതില്‍
ഡിസ്കൗണ്ട്
നല്‍കിയിട്ടുണ്ടോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെയായി
പി.പി.എസ്.എസ് വഴി
സംഭരിച്ച് വിപണനം
നടത്തിയവയ്ക്ക് എത്ര
രൂപ ഡിസ്കൗണ്ട്
അനുവദിച്ചിട്ടുണ്ടെന്നും
അത്
ആര്‍ക്കെല്ലാമെന്നും
വിശദീകരിക്കുമോ ?
പഷ്ണിത്തോടിന് സമീപമുളള കയര്‍
ഫെഡ് ഗോഡൗൺ
2007.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍ഫെഡിന്റെ
ഉടമസ്ഥതയില്‍
പളളുരുത്തി-ഇടക്കൊച്ചി
നോര്‍ത്ത് ഭാഗത്ത്
പഷ്ണിത്തോടിന് സമീപമുളള
ഗോഡൗണുകളിലേക്ക്
വഴിയില്ലാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഗോഡൗണ്‍ എന്ത്
പ്രവര്‍ത്തനങ്ങള്‍ക്കായി
ഉപയോഗിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
കേന്ദ്രസര്‍ക്കാര്‍
സ്ഥാപനമായ
എഫ്.ആര്.ബി.എല്ലിന്റെ
നേതൃത്വത്തില്‍ ഈ
കെട്ടിടത്തില്‍
എന്തെങ്കിലും വികസന
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികളാണ്
പൂര്‍ത്തീകരിച്ചിട്ടുളളത്;വിശദമാക്കുമോ?