മത്സ്യബന്ധന
മേഖലയോടുള്ള
കേന്ദ്രസര്‍ക്കാരിന്റെ സമീപനം
6793.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മത്സ്യബന്ധന
മേഖലയോടുള്ള
കേന്ദ്രസര്‍ക്കാരിന്റെ
സമീപനം വിശദമാക്കുമോ;
(ബി)
മത്സ്യമേഖലയ്ക്കുള്ള
കേന്ദ്രവിഹിതത്തില്‍
വന്‍ ഇടിവ്
ഉണ്ടായെന്നുള്ള
റിപ്പോര്‍ട്ടുകള്‍
ശരിയാണോ;
(സി)
വള്ളങ്ങളില്‍
മത്സ്യബന്ധനം നടത്തുന്ന
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കിവരുന്ന
സബ്സിഡിയുള്ള
മണ്ണെണ്ണയുടെ അളവ്
കേന്ദ്രസര്‍ക്കാര്‍
കുറച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സമുദ്രമേഖലയില്‍
കോര്‍പ്പറേറ്റുകള്‍ക്ക്
കടന്നുകയറാന്‍ കേന്ദ്രം
വഴിയൊരുക്കുന്നുവെന്ന്
അഭിപ്രായമുണ്ടോ;
(ഇ)
ഡീസല്‍
വിലവര്‍ദ്ധനവ്
സംസ്ഥാനത്തെ
മത്സ്യമേഖലയെ ദോഷകരമായി
ബാധിക്കുന്നതിനാല്‍
മറ്റ് ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങള്‍ക്ക്
അനുവദിക്കുന്ന സബ്സിഡി
സംസ്ഥാനത്തിന്
നിഷേധിക്കുന്നത്
എന്തുകൊണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കടല്‍
മത്സ്യസമ്പത്ത് ചൂഷണം
6794.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നും മത്സ്യ
ബന്ധനത്തിന് പോകുന്ന
ബോട്ടുകള്‍ ചെറു
മീനുകളെ പിടിക്കുന്നത്
സംബന്ധിച്ച്
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കടല്‍
മത്സ്യ സമ്പത്ത്
ചൂഷണവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് ഒൗദ്യോഗിക
നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഓരോ
മത്സ്യബന്ധന
തുറമുഖത്തുനിന്നും
മത്സ്യ ബന്ധനത്തിന്
പോകുന്ന മത്സ്യബന്ധന
യാനങ്ങള്‍ അതത്
തുറമുഖങ്ങളില്‍
രജിസ്റ്റര്‍ ചെയ്യുകയോ
രേഖപ്പെടുത്തുകയോ
ചെയ്യുന്നതിന്
സംവിധാനമുണ്ടോ;
വിശദീകരിക്കുമോ?
മത്സ്യ
മാര്‍ക്കറ്റുകളുടെ നവീകരണം
6795.
ശ്രീ.രാജു
എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
ഡി.കെ. മുരളി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിനും
മാര്‍ക്കറ്റുകളില്‍
ശുചിത്വം
ഉറപ്പാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മത്സ്യം
കേടു കൂടാതെ കരയില്‍
എത്തിക്കുന്നതിന്
മത്സ്യബന്ധന
വളളങ്ങളില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
മൂല്യവര്‍ദ്ധിത
മത്സ്യ ഉല്പന്ന
നിര്‍മ്മാണ
യൂണിറ്റുകള്‍, മത്സ്യം
ഉണക്കുവാനുള്ള
യൂണിറ്റുകള്‍ മുതലായവ
ആരംഭിക്കുന്നതിനായി
എന്തെല്ലാം സഹായമാണ്
നിലവില്‍ നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
ബോട്ടിൽ
ഉപയോഗിക്കുന്ന ഡീസലിന് റോഡ്
സെസ്
6796.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡീസല്‍
വിലയിലെ കുതിപ്പ്
മത്സ്യ
മേഖലയിലുണ്ടാക്കുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡ്
സെസ് എന്ന പേരില്‍ ഒരു
രൂപ കൂടി ചുമത്തിയാണ്
ഡീസല്‍ വില
നിശ്ചയിക്കുന്നതെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
റോഡില്‍ കയറാത്ത ബോട്ട്
പോലുള്ള വാഹനങ്ങള്‍ക്ക്
റോഡ് സെസ്
ചുമത്തിയതിനുള്ള
നീതീകരണമെന്താണ്;
(ഡി)
സംസ്ഥാനത്തെ
മത്സ്യമേഖലയില്‍
പ്രതിദിനം ഒരു കോടി
ലിറ്റര്‍ ഡീസല്‍
ഉപയോഗിക്കുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
സെസ് ഇനത്തില്‍
പ്രതിദിനം ഒരു കോടി രൂപ
മത്സ്യമേഖലയില്‍ നിന്ന്
ഈടാക്കുന്നതായ സാഹചര്യം
പരിശോധിക്കുമോ?
മത്സ്യസംസ്കരണ
വ്യവസായ മേഖല
T 6797.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മത്സ്യസംസ്കരണ വ്യവസായ
മേഖലയില്‍ എന്തെങ്കിലും
പുതിയ സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇവയുടെ വിശദാംശം
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
കൂടുതല്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
6798.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്ന
കാര്യത്തില്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തിനുവേണ്ടിയുള്ള
പഞ്ഞമാസ
സമാശ്വാസപദ്ധതിയുടെ
നടത്തിപ്പ്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇവരുടെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്
2016-17-ല്‍ എന്ത് തുക
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളി
സ്ത്രീകളുടെ ശാക്തീകരണം
6799.
ശ്രീ.എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.എം.
നൗഷാദ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളി
സ്ത്രീകളുടെ
ശാക്തീകരണത്തിനും
ഉന്നമനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
മത്സ്യത്തൊഴിലാളി
സ്ത്രീകളുടെ ശാക്തീകരണം
എന്ന ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിനായി
'സൊസെെറ്റി ഫോര്‍
അസിസ്റ്റന്‍സ് റ്റു
ഫിഷര്‍ വുമണ്‍'
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നത്;
അറിയിക്കുമോ;
(സി)
മത്സ്യത്തൊഴിലാളി
സ്ത്രീകളുടെ ജീവനോപാധി
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
ചെറുകിട സംരംഭങ്ങളുടെ
വികസനത്തിനും പ്രസ്തുത
സൊസെെറ്റി നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
തീരദേശ
നെെപുണ്യം പദ്ധതി
പ്രകാരം
മത്സ്യത്തൊഴിലാളി
സ്ത്രീകള്‍ക്ക്
എന്തെല്ലാം
പ്രയോജനങ്ങളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളി
വികസന ക്ഷേമ സഹകരണ സംഘം
ആവിഷ്ക്കരിച്ചിട്ടുളള പദ്ധതി
6800.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളെ
ചൂഷണം ചെയ്യുന്ന
ഇടനിലക്കാരുടെ ഇടപെടല്‍
നിയന്ത്രിക്കുന്നതിന്
മത്സ്യത്തൊഴിലാളി
വികസന ക്ഷേമ സഹകരണ സംഘം
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
മത്സ്യലേലവും
വിപണനവും
നിയന്ത്രിക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
ഗുണനിലവാരമുളള
മത്സ്യം
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിന്
സഹകരണ സംഘങ്ങള്‍ മുഖേന
നടപ്പാക്കുന്ന പദ്ധതി
വിജയപ്രദമാണോ;
(ഡി)
എന്‍.എഫ്.ഡി.ബി
-യുടെ സഹകരണത്തോടെ
മത്സ്യമാര്‍ക്കറ്റുകള്‍
ആധുനികവല്‍ക്കരിക്കുന്ന
പദ്ധതി ഇനിയും
പൂര്‍ത്തിയാകാനുളളത്
എവിടെയെല്ലാമാണ്;വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
വീടുകള്‍
6801.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിനെ
ആശ്രയിച്ച് ജീവിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
കാലപ്പഴക്കത്താല്‍
തകര്‍ന്ന ഓല
ഷെഡുകള്‍ക്ക് പകരം
പുതിയ വീട്
നിര്‍മ്മിക്കുന്നതിന്
തീരദേശസംരക്ഷണ നിയമ
പ്രകാരം അനുമതി
ലഭ്യമാക്കാനാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ?
(ബി)
ഇങ്ങനെ
അനുമതി ലഭിക്കാതെതന്നെ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍
നിര്‍മ്മിച്ച ചെറിയ
കോണ്‍ക്രീറ്റ്, ഓട്
വീടുകള്‍ക്ക്
തദ്ദേശശ്വയംഭരണ
സ്ഥാപനങ്ങള്‍ അനധികൃത
കെട്ടിടങ്ങളായി
കണക്കാക്കി
നമ്പറിടുകയും സാധാരണ
നികുതിയിലും
മൂന്നിരട്ടി വരുന്ന തുക
നികുതി ചുമത്തുകയും
ചെയ്യുന്നത്
ഒഴിവാക്കുന്ന
കാര്യത്തില്‍ ഫിഷറീസ്
വകുപ്പ് എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
മത്സ്യത്തൊഴിലാളി
ഭവനങ്ങള്ക്ക്സി.ആര്.ഇസഡ്.ക്ലിയറന്‍സ്
6802.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
തീരപ്രദേശത്ത്
താമസിക്കുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
വീടുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
അപേക്ഷകള്‍ വേഗത്തില്‍
തീര്‍പ്പ്
കല്പിക്കുന്നതിനുള്ള
നടപടികള്‍
(സി.ആര്.ഇസഡ്.ക്ലിയറന്‍സ്)
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
ആയതിന് വേണ്ടി
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മത്സ്യബന്ധനത്തൊഴിലാളികള്‍ക്കായി
സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണം
6803.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തൊഴിലാളികള്‍ക്കായി
ഏര്‍പ്പെടുത്തുമെന്ന്
പ്രഖ്യാപിച്ചിട്ടുള്ള
സമ്പൂര്‍ണ്ണ
ഭവനനിര്‍മ്മാണ
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
2017-18ല്‍
പ്രഖ്യാപിച്ച സമഗ്ര
ഭവനനിര്‍മ്മാണ പദ്ധതി
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(ഡി)
കടലാക്രമണം
രൂക്ഷമായ
പ്രദേശങ്ങളില്‍
താമസിക്കുന്നവരെ
സുരക്ഷിതമായി
പുനരധിവസിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതി
എവിടെയൊക്കെ
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
മത്സ്യബന്ധനബോട്ടിന്
ഡീസല്‍ സബ്സിഡി
6804.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ബോട്ട്
മത്സ്യബന്ധനത്തിനായി
കടലിലേക്ക് പോകുമ്പോള്‍
ഏകദേശം 4000-5000
ലിറ്റര്‍ ഡീസലുമായാണ്
പോകുന്നതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
ഡീസലിന്
ലിറ്ററിന് 10 രൂപ
വര്‍ധനവുണ്ടായപ്പോള്‍
ഒരു ട്രിപ്പിന് തന്നെ
ഒരു ബോട്ടിന്
40000-50000 രൂപയുടെ
അധിക ചെലവ് വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിനനുസൃതമായി
മത്സ്യ വിലയില്‍
വര്‍ധനവ്
വരുത്താനാകാത്ത
സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(ഡി)
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളില്‍
മത്സ്യമേഖലയില്‍
ഡീസലിന് സബ്സിഡി
ഇല്ലാത്തത് കേരളത്തില്‍
മാത്രമാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;വിശദമാക്കുമോ?
നല്ല മത്സ്യം
ലഭ്യമാക്കുന്നതിന് നടപടി
6805.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പിന്റെ കീഴില്‍
നല്ല മത്സ്യം
ജനങ്ങൾക്ക്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പലപ്പോഴും
ശാസ്ത്രീയമായി മത്സ്യം
സൂക്ഷിക്കുന്നില്ലെന്ന
പരാതി നിലവിലുണ്ടോ;
(സി)
കടലില്‍
നിന്നും പിടിക്കുന്ന
മത്സ്യം സൂക്ഷിക്കുന്ന
രീതി വ്യക്തമാക്കുമോ;
(ഡി)
കേടുകൂടാതെ
സൂക്ഷിക്കുന്ന രീതി
എങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(ഇ)
മത്സ്യത്തില്‍
ഐസ് ഇടാന്‍ പാടില്ലെന്ന
മത്സ്യക്കച്ചവടക്കാരുടെ
അഭിപ്രായത്തിന്മേലുള്ള
വിദഗ്ദ്ധാഭിപ്രായം
ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
ജലാശയങ്ങളിലെ മത്സ്യ
സമ്പത്തു്
6806.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഉള്‍നാടന്‍
ജലാശയങ്ങളിലെ മത്സ്യ
സമ്പത്ത്
നിലനിര്‍ത്തുന്നതിനുവേണ്ടി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
സംസ്ഥാനത്തെ
പുഴകളിലേക്കും
കായലുകളിലേക്കും
വന്‍തോതില്‍ വ്യവസായ
മാലിന്യങ്ങളുള്‍പ്പെടെ
നിക്ഷേപിക്കുന്ന പ്രവണത
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ നമ്മുടെ
ജലാശയങ്ങളിലെ പരമ്പരാഗത
മത്സ്യ ഇനങ്ങളെ വംശനാശം
സംഭവിക്കാതെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?
മത്സ്യമേഖലയിൽ
പുതിയ നിയമ നിര്‍മ്മാണം
6807.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യലേലം,
വിപണനം, ഗുണമേന്മാ
പരിപാലനം എന്നീ
മേഖലകളുമായി
ബന്ധപ്പെട്ട നിയമം
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ശുചിത്വം
ഉറപ്പാക്കി
സുരക്ഷിതമായി
ഭക്ഷിക്കാവുന്ന മത്സ്യം
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
മത്സ്യബന്ധനം, സംഭരണം,
വിതരണം, വില്പന എന്നീ
മേഖലകളെ
ബന്ധിപ്പിച്ചുകൊണ്ട്
നിയമ നിര്‍മ്മാണം
നടത്തുമോ;
(സി)
ഇടത്തട്ടുകാരുടെ
ചൂഷണത്തില്‍ നിന്ന്
മത്സ്യത്തൊഴിലാളികളെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
മത്സ്യത്തിന്റെ
മിനിമം വിപണന വില
നിശ്ചയിക്കുന്നത്
സര്ക്കാരായിരിക്കുമോയെന്ന്
അറിയിക്കുമോ;
(ഇ)
മത്സ്യമേഖലയുമായി
ബന്ധപ്പെട്ട ഐസ്
പ്ലാന്റുകള്‍, ശീതീകരണ
സംഭരണികള്‍,
സംസ്കരണത്തിന്
മുമ്പുള്ള
സംഭരണകേന്ദ്രങ്ങള്‍,
സംസ്കരണ കേന്ദ്രങ്ങള്‍,
മത്സ്യം വഹിക്കുന്ന
വാഹനങ്ങള്‍
എന്നിവക്കെല്ലാം
ശുചിത്വമാനദണ്ഡങ്ങള്‍
നിര്‍ണ്ണയിച്ച്
നല്‍കുമോ;
വ്യക്തമാക്കുമോ?
മത്സ്യബന്ധന
മേഖലയുടെ വികസനത്തിനായി നൂതന
പദ്ധതികള്‍
6808.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ആന്‍സലന്‍
,,
കെ.കുഞ്ഞിരാമന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
മേഖലയുടെ വികസനത്തിനായി
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്ന
നൂതന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സമുദ്ര
മത്സ്യബന്ധന മേഖലയുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തി
സാമ്പത്തിക
വളര്‍ച്ചയ്ക്കും
ഭക്ഷ്യസുരക്ഷയ്ക്കും
പോഷകാഹാരത്തിനും വേണ്ടി
മത്സ്യബന്ധന മേഖലയില്‍
സുസ്ഥിരമായ വളര്‍ച്ച
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഉള്‍നാടന്‍
ജലസ്രോതസ്സുകളിലെ
അക്വാകള്‍ച്ചറിന്റെ
വളര്‍ച്ച, വിളവെടുത്ത
മത്സ്യത്തിന്റെ
പൂര്‍ണ്ണമായ വിനിയോഗം,
മൂല്യവര്‍ദ്ധനവ്
എന്നിവയ്ക്കായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
(ഡി)
ഭാവി
ഉദ്യമങ്ങളില്‍
മത്സ്യവിഭവ
സംരക്ഷണത്തിനും
ഹാനികരമായ മത്സ്യബന്ധന
രീതികള്‍
ഇല്ലാതാക്കുന്നതിനും
കൂടുതല്‍ പ്രാധാന്യം
നല്‍കുമോ;
(ഇ)
പ്രസ്തുത
പ്രവര്‍ത്തനങ്ങളില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ സജീവ
പങ്കാളിത്തവും
സംഭാവനയും
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ന്യായവിലയ്ക്ക് ഗുണനിലവാരമുളള
മത്സ്യം
6809.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗുണനിലവാരമുളള
മത്സ്യം ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിന്
മത്സ്യഫെഡ്
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
മൊബെെല്‍
ഫിഷ് മാര്‍ട്ട്
6810.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മായം
ഇല്ലാത്ത മത്സ്യം
വിതരണം ചെയ്യുന്നതിനായി
മത്സ്യഫെഡ് മൊബെെല്‍
ഫിഷ് മാര്‍ട്ട്
ആരംഭിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതെല്ലാം സ്ഥലത്താണ്
ഇത്തരം വിപണന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നത്;
(സി)
കൂടുതല്‍
പ്രദേശങ്ങളിലേക്ക്
ഇതിന്റെ പ്രവര്‍ത്തനം
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വയനാട്
ജില്ലയില്‍ മത്സ്യത്തൊഴിലാളി
ക്ഷേമനിധി ഓഫീസ്
T 6811.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ മത്സ്യബന്ധന
അനുബന്ധ തൊഴിലാളികളുടെ
സേവനങ്ങള്‍
ഉറപ്പുവരുത്തുന്നതിനായി
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ
ഓഫീസ് ആരംഭിക്കുമോ;
(ബി)
മത്സ്യ-അനുബന്ധ
തൊഴിലാളി
ക്ഷേമനിധിയില്‍ നിന്നും
അംഗത്വം
നഷ്ടപ്പെടുന്നതിനുള്ള
സാഹചര്യങ്ങള്‍
വിശദമാക്കാമോ;
(സി)
മത്സ്യ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്റെ സ്ഥിരം
ഓഫീസ് വയനാട്
ജില്ലയില്‍
പ്രവര്‍ത്തനം
ആരംഭിക്കാത്ത
സാഹചര്യത്തില്‍ അംഗത്വം
നഷ്ടപ്പെടുത്തുന്ന
വ്യവസ്ഥകളില്‍ ഭേദഗതി
വരുത്താന്‍
തയ്യാറാകുമോ;വ്യക്തമാക്കാമോ?
മത്സ്യബന്ധനവുമായി
ബന്ധപ്പെട്ടുള്ള കേന്ദ്ര
ഫണ്ട്
6812.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഴക്കടല്‍
മത്സ്യബന്ധന ഉല്‍പ്പാദന
പദ്ധതിയുടെ ഭാഗമായി
കേന്ദ്രാവിഷ്കൃത
പദ്ധതിയില്‍ നിന്ന്
2014-15 ലും 2015-16
ലും കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ച വിഹിതം
എത്രയാണ്; 2016-17 ലും
2017-18 ലും
കേന്ദ്രത്തില്‍ നിന്ന്
ധനസഹായം
ലഭിച്ചുവോ;വ്യക്തമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
വേണ്ടിയുള്ള
വിവരശേഖരണത്തിന്
2014-15 മുതല്‍ 2017-18
വരെ കേന്ദ്രത്തില്‍
നിന്ന് വിഹിതമായി എത്ര
രൂപയാണ് ലഭിച്ചത്;
(സി)
സംസ്ഥാനത്തെ
വിവിധ മത്സ്യബന്ധന
തുറമുഖ വികസനത്തിന്റെ
ഭാഗമായി 2014-15 മുതല്‍
2017-18 വരെ എത്ര
രൂപയാണ് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിച്ചത്;വ്യക്തമാക്കുമോ
?
കോട്ടിക്കുളം-ബേക്കല്‍
മത്സ്യബന്ധന തുറമുഖം
6813.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
കോട്ടിക്കുളം-ബേക്കല്‍
തീരദേശമേഖലയില്‍
മത്സ്യബന്ധന തുറമുഖം
നിര്‍മ്മിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ബി)
ഇതിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ?
കശുവണ്ടി
തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി
കുടിശ്ശിക
T 6814.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന കോര്‍പ്പറേഷനിലും
കാപ്പക്സിലും
തൊഴിലാളികള്‍ക്ക്
ഗ്രാറ്റുവിറ്റി
കുടിശ്ശിക
നല്കുവാനുണ്ടോ;
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത സ്ഥാപനങ്ങളിലെ
ഗ്രാറ്റുവിറ്റി
കുടിശ്ശിക വിതരണം
ചെയ്യുന്നതിന് എത്ര രൂപ
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
തോട്ടണ്ടി
വാങ്ങുന്നതിന് കാഷ്യു ബോര്‍ഡ്
സ്വീകരിച്ച നടപടികള്‍
6815.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടാന്‍സാനിയ,
എെവറി കോസ്റ്റ്,
മൊസാമ്പിക് എന്നീ
കശുവണ്ടി
ഉല്പാദകരാജ്യങ്ങളില്
നിന്നും തോട്ടണ്ടി
വാങ്ങുന്നതിന് കാഷ്യു
ബോര്‍ഡ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
രാജ്യങ്ങളിലെ
അംബാസിഡര്‍മാരുടെ
യോഗത്തില്‍
ഇതുസംബന്ധിച്ചുണ്ടായ
ധാരണ
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍
നേരിടുന്നുണ്ടോ;
(സി)
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍
നിന്നും കാഷ്യു
ബോര്‍ഡിന് വായ്പ
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
തോട്ടണ്ടി
സംഭരിക്കുന്നതിനും
പരിപ്പിന് ന്യായവില
ഉറപ്പ് വരുത്തുന്നതിനും
കാഷ്യു ബോര്‍ഡ്
രൂപികരണത്തിലൂടെ
സാധ്യമായിട്ടുണ്ടോ
എന്നറിയിക്കാമോ?