കരാര്‍
തൊഴിലാളികളെ നിയമിക്കാനുള്ള
നിയമം
6497.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി. ജോയി
,,
പി.കെ. ശശി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുതലാളിത്തവല്‍ക്കരണ
നയങ്ങള്‍
തീവ്രമാക്കുന്നതിന്റെ
ഭാഗമായി തൊഴിലാളികളുടെ
കൂട്ടായ വിലപേശല്‍ ശേഷി
ഇല്ലാതാക്കുന്നതിന്,
എല്ലാ രംഗത്തും കരാര്‍
തൊഴിലാളികളെ മാത്രം
നിയമിക്കാനുള്ള
വ്യവസ്ഥകള്‍
ഉള്‍പ്പെടുത്തി കേന്ദ്ര
സര്‍ക്കാര്‍ കൊണ്ടു
വന്ന നിയമം
ചൂഷണാധിഷ്ഠിതമായതിനാല്
പിന്‍വലിക്കാന്‍
ആവശ്യപ്പെടുമോ;
(ബി)
2003ല്‍
കേന്ദ്രസര്‍ക്കാര്‍
പ്രാബല്യത്തിലാക്കിയതും
തൊഴിലാളികളുടെ ശക്തമായ
പ്രതിഷേധത്തെ
തുടര്‍ന്ന് പിന്നീട്
വന്ന സര്‍ക്കാര്‍ റദ്ദ്
ചെയ്തതുമായ നിയമം
വീണ്ടും കൊണ്ടുവരുന്നത്
തൊഴില്‍ രംഗത്ത് എത്ര
മാത്രം അസ്വസ്ഥതകള്‍
സൃഷ്ടിക്കാനിടയുണ്ടെന്ന്
പരിശോധിക്കുമോ;
(സി)
ഈ
നിയമം
നടപ്പാക്കുന്നതില്‍
നിന്നും സംസ്ഥാന
സര്‍ക്കാരിന് വിട്ടു
നില്ക്കാന് കഴിയുമോ
എന്ന് വ്യക്തമാക്കാമോ ?
മിനിമം
വേതനവുമായും
ഗ്രാറ്റുവിറ്റിയുമായും
ബന്ധപ്പെട്ട കേസുകള്‍
6498.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിനിമം വേതനവുമായും
തൊഴിലാളികളുടെ
ഗ്രാറ്റുവിറ്റിയുമായും
ബന്ധപ്പെട്ട നിരവധി
കേസുകള്‍ വര്‍ഷങ്ങളായി
കെട്ടികിടക്കുന്ന
സ്ഥിതിവിശേഷം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
(ബി)
ഇത്തരം
കേസുകള്‍
തീര്‍പ്പാക്കുന്നതിന്
നിലവിലുള്ള സംവിധാനം
കാര്യക്ഷമമല്ലാത്തതാണ്
കേസുകള്‍
തീര്‍പ്പാക്കുന്നതില്‍
കാലതാമസമുണ്ടാകാന്‍
കാരണമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇത്തരം
കേസുകള്‍
തീര്‍പ്പാക്കുന്നതിന്
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുമോ;
ഇതുമായി ബന്ധപ്പെട്ട്
അദാലത്തുകള്‍
സംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ ?
ഗാര്‍ഹിക
തൊഴിലാളികള്‍ക്ക് സുരക്ഷ
ഉറപ്പാക്കുന്നതിന് നടപടി
6499.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗാര്‍ഹിക
തൊഴിലാളികള്‍ക്ക്
മാന്യമായ തൊഴിലും
തൊഴില്‍ സാഹചര്യങ്ങളും
ഉറപ്പുവരുത്തുന്നതിലേയ്ക്ക്
ജനീവയില്‍ നടന്ന
ഇന്റര്‍നാഷണല്‍ ലേബര്‍
ഓര്‍ഗനൈസേഷന്റെ 189- ാം
കണ്‍വെന്‍ഷനില്‍
ഉന്നയിച്ച
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയായിരുന്നു;
(ബി)
ഗാര്‍ഹിക
തൊഴിലാളികള്‍ക്ക്
മിനിമം വേതനം ഉറപ്പു
വരുത്തണമെന്ന
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഗാര്‍ഹിക
തൊഴിലാളികള്‍ക്ക്
എല്ലാവിധ ചൂഷണങ്ങളില്‍
നിന്നും
അതിക്രമങ്ങളില്‍
നിന്നും സുരക്ഷ
ഉറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
തൊഴിലിടങ്ങള്‍
സ്ത്രീ സൗഹൃദമാക്കാന്‍ നടപടി
6500.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലിടങ്ങള്‍
സ്ത്രീ സൗഹൃദമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇക്കാര്യത്തില്‍
തൊഴില്‍ വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
'ശരണ്യ'
സ്വയം തൊഴില്‍ പദ്ധതി
6501.
ശ്രീ.പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴില്‍
നടപ്പാക്കുന്ന ശരണ്യ
സ്വയം തൊഴില്‍ പദ്ധതി
എന്താണെന്ന്
വിശദീകരിക്കാമോ;
സംസ്ഥാനത്ത്
എവിടെയെല്ലാമാണ് ഈ
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
സംരംഭകത്വ
വികസന
പരിശീലനങ്ങള്‍ക്കായി
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(സി)
ഇതിനായി
ജില്ലാ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലും
ഗ്രാമീണ സ്വയം തൊഴില്‍
കേന്ദ്രങ്ങളിലും
പ്രത്യേക പരിശീലന
പരിപാടികള്‍
സംഘടിപ്പിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
സ്ഥിരം
തൊഴിലുകള്‍ ഇല്ലാതാക്കുന്ന
കേന്ദ്ര വിജ്ഞാപനത്തിന്റെ
പ്രത്യാഘാതങ്ങള്‍
6502.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
സ്ഥിരം തൊഴിലുകള്‍
ഇല്ലാതാക്കി നിശ്ചിത
തൊഴില്‍ അനുവദിക്കുക
എന്ന ലക്ഷ്യത്തോടെ
1946-ലെ വ്യാവസായിക
തൊഴില്‍
(സ്റ്റാന്‍ഡിംഗ്
ഓര്‍ഡേഴ്സ്)
നിയമത്തിന്റെ ചട്ടം
ഭേദഗതി വരുത്തി കേന്ദ്ര
തൊഴില്‍ മന്ത്രാലയം
വിജ്ഞാപനം
പുറപ്പെടുവിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ;
(ബി)
ഇത്
സംസ്ഥാനത്തെ തൊഴില്‍
മേഖലയെ എപ്രകാരം
ബാധിക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യാവസായിക തൊഴില്‍
മേഖലയില്‍
സ്ഥിരസ്വഭാവമുള്ള
നിയമനങ്ങള്‍
ഇല്ലാതാകുന്ന
സ്ഥിതിവിശേഷം
ഉണ്ടാകുമോ;
വ്യക്തമാക്കാമോ;
(സി)
ചുരുങ്ങിയ
കാലയളവിലേക്ക്
മാത്രമായി
തൊഴിലുടമയ്ക്ക് നിയമനം
നടത്താമെന്നതും
രണ്ടാഴ്ച നോട്ടീസ്
നല്കി തൊഴിലാളികളെ
പിരിച്ചുവിടാന്‍
തൊഴിലുടമയ്ക്ക്
അധികാരം
ലഭിക്കുമെന്നതും
നമ്മുടെ തൊഴില്‍
മേഖലയില്‍ എന്ത്
പ്രത്യാഘാതം
ഉണ്ടാക്കുമെന്ന്
വിശദീകരിക്കുമോ;
ക്ഷേമനിധി ബോര്‍ഡുകള്‍
മുഖേനയുള്ള പെന്ഷന്
തുകയില്‍ ഏകീകരണം
6503.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മോട്ടോര്‍ തൊഴിലാളി
ക്ഷേമനിധിയില്‍ നിന്ന്
പെന്‍ഷനായി നല്കി
വന്നിരുന്ന തുക
എത്രയെന്ന്
വെളിപ്പെടുത്തുമോ;ജോലി
ചെയ്ത
കാലയളവിനനുസരിച്ച്
ലഭിക്കുന്ന പെന്‍ഷനില്‍
വ്യത്യാസമുണ്ടായിരുന്നോ;വിശദമാക്കാമോ;
നിരക്ക്പട്ടിക
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം വിവിധ
ക്ഷേമനിധി ബോര്‍ഡുകള്‍
മുഖേനയുള്ള പെന്ഷന്
ഏകീകൃത നിരക്ക് ആക്കി
നിജപ്പെടുത്തിയിട്ടുണ്ടോ,
എങ്കില്‍ പ്രസ്തുത
നിരക്ക് എത്രയെന്ന്
വ്യക്തമാക്കാമോ; ജോലി
ചെയ്ത
കാലയളവിനനുസരിച്ച്
ലഭിക്കുന്ന പെന്ഷന്
തുകയുടെ പുതിയ
നിരക്ക്പട്ടിക
ലഭ്യമാക്കാമോ;
(സി)
ഇത്തരത്തിലുള്ള
ഏകീകരണം മൂലം മുന്‍പ്
ലഭിച്ചുകൊണ്ടിരുന്ന
പെന്ഷന് തുകയില്‍
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ക്ഷേമനിധി
പെന്ഷന് കുടിശ്ശിക
6504.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍ വന്നശേഷം
എത്ര കോടി രൂപയുടെ
ക്ഷേമനിധി പെന്ഷന്
കുടിശ്ശികയുണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; വിവിധ
പെന്‍ഷനുകളിലായി എത്ര
മാസത്തെ കുടിശ്ശിക
കൊടുത്തു
തീര്‍ക്കാനുണ്ടെന്നും
വ്യക്തമാക്കാമോ?
ക്ഷേമനിധി
ബോര്‍ഡുകള്‍
6505.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സമാന
സ്വാഭാവമുള്ള ക്ഷേമനിധി
ബോര്‍ഡുകള്‍
ലയിപ്പിക്കുന്ന നടപടി
മൂലം
സര്‍ക്കാരിനുണ്ടാകുന്ന
നേട്ടം എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
ക്ഷേമനിധി
ബോര്‍ഡിന്റെ ഫണ്ട്
6506.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി മറി
കടക്കുന്നതിന്
ഏതെങ്കിലും ക്ഷേമനിധി
ബോര്‍ഡിന്റെ ഫണ്ട് ഈ
സര്‍ക്കാര്‍ വന്ന ശേഷം
ട്രഷറിയിലേക്ക്
മാറ്റിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ ക്ഷേമനിധി
ബോര്‍ഡുകളുടെ ഫണ്ടാണ്
അപ്രകാരം
മാറ്റിയതെന്നും എത്ര
തുകയാണ് മാറ്റിയതെന്നും
അറിയിക്കുമോ;
(സി)
ഇപ്രകാരം
ഫണ്ട് മാറ്റുന്നത്
കൊണ്ട് പലിശയിനത്തില്‍
ക്ഷേമനിധി
ബോര്‍ഡുകള്‍ക്ക്
ലഭിച്ചിരുന്ന
വരുമാനത്തില്‍
എന്തെങ്കിലും
കുറവുണ്ടായിട്ടുണ്ടോ
എന്നറിയിക്കാമോ?
പെന്ഷന്
ലഭിക്കുന്നതിന് നടപടി
6507.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
മച്ചിങ്ങല്‍ വീട്ടില്‍
ആന്റണി കേരള ബില്‍ഡിംഗ്
ആന്റ് അദര്‍
കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
വെല്‍ഫയര്‍ ബോര്‍ഡിന്
മുന്‍പാകെ 7.1.2016 ല്‍
പെന്ഷന്
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷയില്‍ നാളിതുവരെ
നടപടി
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ ;
(ബി)
ടിയാള്‍ക്ക്
എന്നത്തേയ്ക്ക്
പെന്ഷന്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളുടെ
സംയോജനം
6508.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകളെ
ഒന്നിപ്പിക്കുന്നതു
കൊണ്ടുള്ള നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഇപ്രകാരം
ചെയ്യുന്നതിന്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
അറിയിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ വിവര
ശേഖരണം
6509.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
വിവര ശേഖരണം നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് തൊഴില്‍
വകുപ്പില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ആരാണ്
വിവരശേഖരണം
നടത്തുന്നത്; ഇതിനായി
എന്തെല്ലാം കാര്യങ്ങൾ
ചെയ്തിട്ടുണ്ട്;
(ഡി)
ഇത്
എന്നത്തേക്ക്
പ്രസിദ്ധീകരിക്കാനാകും
എന്നാണ്
കരുതുന്നത്;വ്യക്തമാക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം
6510.
ശ്രീ.പി.
ഉണ്ണി
,,
എ.എം. ആരിഫ്
,,
എം. രാജഗോപാലന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതര സംസ്ഥാന
തൊഴിലാളികളുടെ ലേബര്‍
ക്യാമ്പുകളുടെ
ശോചനീയാവസ്ഥ, ശുചിത്വം
തുടങ്ങിയവ
മനസ്സിലാക്കുന്നതിനായി
ലേബര്‍ ക്യാമ്പുകളില്‍
സന്ദര്‍ശനം
നടത്താറുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
ഇവരുടെ
ആരോഗ്യ പരിരക്ഷയ്ക്കായി
ആര്.എസ്.ബി.വൈ.
പദ്ധതിയില്‍ ഇവര്‍ക്ക്
അംഗത്വം നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍
സേവനങ്ങള്‍, നിയമസഹായം
എന്നിവ വേഗത്തില്‍
ലഭ്യമാക്കുന്നതിനായി
സുസാധ്യ കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
വിവിധ
ക്ഷേമപദ്ധതികളില്‍
ഇവര്‍ സ്വമേധയാ
അംഗങ്ങളാകുന്നതിന് ഇത്
സംബന്ധിച്ച് എന്തെല്ലാം
പ്രചരണ പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമത്തിനായുള്ള പദ്ധതികള്‍
6511.
ശ്രീ.ജെയിംസ്
മാത്യു
,,
കെ. ദാസന്
,,
എം. നൗഷാദ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതര സംസ്ഥാന
തൊഴിലാളികള്‍ക്ക്
ന്യായമായ കൂലിയും
അന്തസ്സും
സുരക്ഷിതവുമായ ജീവിത
സാഹചര്യവും
ഒരുക്കുന്നതിന്
സര്‍ക്കാര്‍ നടത്തുന്ന
പ്രവര്‍ത്തികള്‍
വിശദമാക്കുമോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ഉന്നമനത്തിനായി
നടപ്പാക്കുന്ന ആവാസ്
ഇന്‍ഷുറന്‍സ്
അടക്കമുള്ള
പദ്ധതികളെക്കുറിച്ച്
ഇവരില്‍ ബോധവത്ക്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
ഒരുക്കുന്ന ഭവന
സമുച്ചയങ്ങളുടെ
നിര്‍മ്മാണവും
നടത്തിപ്പും ആരുടെ
മേല്‍നോട്ടത്തിലാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഭവന സമുച്ചയം
ഒരുക്കുന്നതിന്
സന്നദ്ധമായി
വരുന്നവര്‍ക്ക്
സര്‍ക്കാര്‍ സഹായം
നല്‍കുമോ; സംയുക്ത
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
ഇ.എസ്.എെ. ആശുപത്രി വികസനം
6512.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ. എസ്. എെ.
ആശുപത്രികളിലെ അടിസ്ഥാന
സൗകര്യ വികസനത്തിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വികരിച്ചിട്ടുള്ളത്;
(ബി)
കണ്ണൂര്‍
ജില്ലയിലെ തോട്ടട
ഇ.എസ്.എെ.
ആശുപത്രിയില്‍ സൂപ്പര്‍
സ്പെഷ്യാലിറ്റി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
മിനിമം വേതനം
നടപ്പിലാക്കുന്നതിന് നടപടി
6513.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം തൊഴില്‍
മേഖലകളിലാണ് മിനിമം
വേതനം
നടപ്പിലാക്കിട്ടുള്ളതെന്നും
മിനിമം വേതനം
നടപ്പിലാക്കാനാകാത്ത
മേഖലകള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സ്വകാര്യ മേഖലയിലെ
ജീവനക്കാര്‍ക്ക് മിനിമം
വേതനം ലഭിക്കുന്നില്ല
എന്ന പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
അസംഘടിത
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
നോണ്‍
ബാങ്കിങ്ങ് പ്രെെവറ്റ്
ഫിനാന്‍സ് സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് മിനിമം വേജസ്
6514.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോണ്‍
ബാങ്കിങ്ങ് പ്രെെവറ്റ്
ഫിനാന്‍സ്
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക്
സംസ്ഥാനത്തെ മിനിമം
വേജസ് കമ്മിറ്റി
നിര്‍ദ്ദേശിച്ച മിനിമം
വേജസ് ഏതു
പ്രകാരത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
മിനിമം വേജസ് കമ്മിറ്റി
ഇതു സംബന്ധിച്ച്
തെളിവെടുപ്പ്
നടത്തിയിട്ടുണ്ടോ;
(ബി)
ഇൗ
രംഗത്ത്
പ്രവര്‍ത്തിക്കുന്ന
സംഘടനകളുടെ
അഭിപ്രായങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
തൊഴില്‍ ഉടമകളുടെ
അഭിപ്രായങ്ങള്‍
ആരാഞ്ഞിരുന്നോ; ഇൗ
നിര്‍ദ്ദേശങ്ങള്‍ക്കെതിരെ
സ്ഥാപന ഉടമകള്‍ ബഹു.
ഹെെക്കോടതിയില്‍
നിന്നും സ്റ്റേ
സമ്പാദിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇൗ
സ്റ്റേ നീക്കം
ചെയ്യുന്നതിന് ലേബര്‍
വകുപ്പ് ബഹു.
ഹെെക്കോടതിയെ
സമീപിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കുമോ;ആയിരക്കണക്കിന്
അഭ്യസ്തവിദ്യര്‍ ജോലി
നോക്കുന്ന നോണ്‍
ബാങ്കിംഗ് ഫെെനാന്‍സ്
മേഖലയില്‍
നിലനില്‍ക്കുന്ന
ചൂഷണവും അരാജകത്വവും
അവസാനിപ്പിക്കുന്നതിനും
സേവന വേതന സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനും ഒരു
നിയമ നിര്‍മ്മാണം
നടത്തുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
പ്രൈവറ്റ്
സ്കൂള്‍ അദ്ധ്യാപകര്‍ക്ക്
മിനിമം ശമ്പളം
6515.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രൈവറ്റ് സ്കൂള്‍
അദ്ധ്യാപകര്‍ക്ക്
മിനിമം ശമ്പളം
പ്രഖ്യാപിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഈ
വിഭാഗക്കാര്‍ക്ക്
ക്ഷേമനിധി, ഇ.പി.എഫ്,
ഇ.എസ്.ഐ എന്നിവ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിവരം ലഭ്യമാക്കാമോ?
അണ്‍എയ്ഡഡ്
സ്കൂളുകളില്‍ നടക്കുന്ന
തൊഴില്‍ നിയമലംഘനങ്ങള്‍
6516.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
അണ്‍എയ്ഡഡ്
സ്കൂളുകളില്‍ നടക്കുന്ന
തൊഴില്‍
നിയമലംഘനങ്ങള്‍ക്കും
തൊഴിലാളി വിരുദ്ധ
നടപടികള്‍ക്കുമെതിരെ
തൊഴില്‍ വകുപ്പ് നടപടി
സ്വീകരിക്കാറുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അണ്‍എയ്ഡഡ്
സ്കൂളുകളിലെ
അദ്ധ്യാപകര്‍ക്കും
ജീവനക്കാര്‍ക്കും
മിനിമം വേതനം
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ദി കേരള പേമെന്റ് ഓഫ്
മിനിമം വേജസ് ടു
ടീച്ചേഴ്സ് ഓഫ്
അൺഎയ്ഡഡ് എഡ്യൂക്കേഷണൽ
ഇൻസ്ടിറ്റ്യുഷൻ ബിൽ
2014 എന്ന പേരില്‍ ഒരു
ബില്‍
തയ്യറാക്കിയിരുന്നോ
എന്നറിയിക്കാമോ ?
കണ്‍സ്യൂമര്‍
പ്രൈസ് ഇന്‍ഡക്സ് റിവിഷന്‍
കമ്മിറ്റി
6517.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉപഭോക്തൃ
വിലസൂചിക പുതുക്കി
നിശ്ചയിക്കുന്നതിന്
കണ്‍സ്യൂമര്‍ പ്രൈസ്
ഇന്‍ഡക്സ് റിവിഷന്‍
കമ്മിറ്റി
നിലവിലുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
എന്നാണ് പ്രസ്തുത
കമ്മിറ്റിയെ
നിയമിച്ചതെന്നും
ആരൊക്കെയാണ്
അംഗങ്ങളെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
കമ്മിറ്റി അതിന്റെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ദേശീയ
നൈപുണി യോഗ്യതാ ചട്ടക്കൂട്
6518.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
നൈപുണി യോഗ്യതാ
ചട്ടക്കൂട് ( നാഷണൽ
സ്കിൽ ക്വാളിഫിക്കേഷൻ
ഫ്രെയിം വർക്ക് )
അനുശാസിക്കുന്ന
വിധത്തിലുളള തൊഴില്‍
വിദ്യാഭ്യാസത്തിന്
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
സംസ്ഥാനത്ത്
പ്രവർത്തിച്ചുവരുന്ന
സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും
കോഴ്സുകള്‍
ഏതെല്ലാമെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാര്‍ക്കായി
നൈപുണ്യ വികസന പരിപാടികള്‍
6519.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷി
സൗഹൃദ സംസ്ഥാനമെന്ന
സര്‍ക്കാരിന്റെ ലക്ഷ്യം
സാക്ഷാത്കരിക്കാന്‍
ഭിന്നശേഷിക്കാര്‍ക്കായി
പ്രത്യേക നൈപുണ്യ വികസന
പരിപാടികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഇതിനായി
ഒരുക്കിയിട്ടുളള
അനുരൂപീകൃത
കോഴ്സുകളുടേയും അവ
ലഭ്യമാക്കുന്ന
സ്ഥാപനങ്ങളുടേയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എെ.ടി.എെ.
കളെ അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്നതിന്
കര്‍മ്മ പദ്ധതി
6520.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എെ.ടി.എെ.കളെ
അന്താരാഷ്ട്ര
നിലവാരത്തിലാക്കാന്‍ ഇൗ
സര്‍ക്കാര്‍
എന്തെങ്കിലും കര്‍മ്മ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ പദ്ധതിയിലേക്ക്
എെ.ടി.എെ. കളെ
തെരഞ്ഞെടുക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
പദ്ധതിപ്രകാരം
തെരഞ്ഞെടുക്കപ്പെട്ട
എെ.ടി.എെ. കളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പട്ടിക ലഭ്യമാക്കാമോ;
(ഡി)
മണലൂര്‍
മണ്ഡലത്തിലെ മണലൂര്‍
എെ.ടി.എെ. യെ
അന്താരാഷ്ട്ര
നിലവാരത്തിലാക്കാന്‍
നടപടി സ്വീകരിക്കുമോ?
മരട്
എെ.ടി.എെ.യ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന് നടപടി
6521.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ മരട്
എെ.ടി.എെ.യ്ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എവിടെയാണ് സ്ഥലം
അനുവദിച്ചിട്ടുള്ളതെന്നും
എത്ര സ്ഥലമാണ്
നിലവിലുള്ളത് എന്നും
അറിയിക്കുമോ;
(സി)
വളരെ
വിലയേറിയതും
പ്രാധാന്യമേറിയതുമായ ഈ
സ്ഥലം പൂര്‍ണ്ണമായി
പ്രയോജനപ്പെടുത്തുന്നതിനും
ആധുനിക
സൗകര്യങ്ങളോടുകൂടിയതും
ഭാവിയിലെ ആവശ്യകതകള്‍
മുന്നില്‍ കണ്ടും ഈ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
കളമശ്ശേരി
ഐ.റ്റി.ഐ യെ മോഡല്‍
ഐ.റ്റി.ഐ.ആയി
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
6522.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കളമശ്ശേരി
ഐ.റ്റി.ഐ യെ മോഡല്‍
ഐ.റ്റി.ഐ.ആയി
ഉയര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് 2017-2018
ബജറ്റ് പ്രസംഗത്തില്‍
വകയിരുത്തിയ അഞ്ച് കോടി
രൂപ വിനിയോഗിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വ്യക്തമാക്കാമോ?
ചാലക്കുടി
ഗവ. ഐ.ടി.ഐ.യിലെ
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
ഡി.എ.
6523.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
കാലയളവില്‍ സെമസ്റ്റര്‍
സമ്പ്രദായത്തില്‍ ഒരു
വര്‍ഷത്തെ CITS
ട്രെയിനിംഗ്
പൂര്‍ത്തിയാക്കിയ
ചാലക്കുടി ഗവ.
ഐ.ടി.ഐ.യിലെ 12
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
പ്രസ്തുത കാലയളവിലെ
ഡി.എ. ഇനിയും
അനുവദിച്ച് നല്‍കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഡി.എ.
ലഭിക്കുന്നതിനായുള്ള
ഇവരുടെ അപേക്ഷകളില്‍
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
മൊറയൂരില്‍
ഐ.ടി.ഐ സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
6524.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ മൊറയൂരില്‍
ഐ.ടി.ഐ
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
മൊറയൂര്‍
പഞ്ചായത്തില്‍ സ്ഥലം
ലഭ്യമാവാത്ത പക്ഷം
മണ്ഡലത്തിലെ മറ്റു
പ്രദേശങ്ങളില്‍
അനുയോജ്യമായ സ്ഥലത്ത്
പ്രസ്തുത കേന്ദ്രം
മാറ്റി
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
അനുയോജ്യമായ സ്ഥലം
കണ്ടെത്തുന്നതിന്
മലപ്പുറം മണ്ഡലത്തിലെ
മറ്റ് തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
വകുപ്പുതല നിര്‍ദ്ദേശം
നല്‍കുമോ
;വ്യക്തമാക്കുമോ?
ചാത്തമംഗലം
ഗവ. ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍
6525.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആവശ്യമായ
സൗകര്യങ്ങള്‍
നിലവിലുള്ള ചാത്തമംഗലം
ഗവ. ഐ.ടി.ഐ.യില്‍ പുതിയ
കോഴ്സുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
സര്‍ക്കാര്‍
എെ.ടി.എെ.കള്‍ക്ക് ഭൂമി
ലഭ്യമാക്കാന്‍ നടപടി
6526.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2006-2011
കാലയളവിലെ സര്‍ക്കാര്‍
പ്രഖ്യാപിച്ച്
പ്രവര്‍ത്തനം ആരംഭിച്ച
സര്‍ക്കാര്‍ എെ.ടി
എെ.കളില്‍ സ്വന്തമായി
ഭൂമി, കെട്ടിടം എന്നിവ
ലഭിക്കാത്ത എത്ര
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ഇവയില്‍
വയനാട് ജില്ലയില്‍
നിന്നുള്ള ഏതെങ്കിലും
സ്ഥാപനം
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഭൂമി
ലഭ്യമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
സ്ഥാപനങ്ങള്‍ക്കായി
ഭൂമി ഏറ്റെടുത്തു്
നല്കാന് ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ സ്ഥാപനം
തയ്യാറാകുന്നില്ലെങ്കില്‍
സര്‍ക്കാര്‍ നേരിട്ട്
ഭൂമി വാങ്ങി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഭൂമി
ലഭ്യമാക്കുന്ന
നടപടികള്‍ അനിശ്ചിതമായി
നീണ്ട് പോകുന്ന
സാഹചര്യമുണ്ടെങ്കില്‍
ഭൂമി വിട്ട് നല്കാന്
തയ്യാറുള്ള മറ്റ്
പഞ്ചായത്തുകളിലേക്ക്
സ്ഥാപനം മാറ്റാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ
എന്നറിയിക്കാമോ?
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
സി.ടി.ഐ പരിശീലനകാലയളവില്‍
ലഭിക്കുന്ന ആനുകൂല്യങ്ങള്‍
6527.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
സംസ്ഥാനങ്ങളിലെ
മെട്രോപൊളിറ്റന്‍
നഗരങ്ങളിലെ സി.ടി.ഐ.
ട്രെയിനിംഗ്
സെന്ററുകളില്‍ ഒരു
വര്‍ഷക്കാലം
നീണ്ടുനില്‍ക്കുന്ന
ട്രെയിനിംഗിന്
നിയോഗിക്കപ്പെടുന്ന
ഐ.ടി.ഐ.
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
ശമ്പള ഇതര
ആനുകൂല്യങ്ങള്‍
നല്‍കിവരുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
സെമസ്റ്റര്‍
രീതിയിലുള്ള സി.ടി.ഐ
ട്രെയിനിംഗ്
ആരംഭിച്ചതിനുശേഷം
ട്രെയിനിംഗിന്
നിയോഗിക്കപ്പെട്ടിട്ടുള്ള
എല്ലാ
ഇന്സ്ട്രക്ടര്മാര്ക്കും
അര്‍ഹമായ കെ.എസ്.ആര്.
പാര്‍ട്ട് II, റൂള്‍ 59
റൂളിംഗ് നമ്പര്‍ 2
പ്രകാരമുള്ള ഡി.എ
അനുവദിച്ചു
സമയബന്ധിതമായി നല്കി
വരുന്നുണ്ടോ;
(സി)
തൊണ്ണൂറ്
ദിവസത്തിനുമേല്‍
കാലയളവിലേക്ക്
ട്രെയിനിംഗിന്
നിയോഗിക്കപ്പെടുന്ന
ഇന്‍സ്ട്രക്ടര്‍മാര്‍ക്ക്
തൊണ്ണൂറ്
ദിവസത്തിനുശേഷമുള്ള
കാലയളവിലെ ഓരോ മാസവും
പരമാവധി
അനുവദിക്കാവുന്ന
ട്രെയിനിംഗ് അലവന്‍സ്
എത്ര രൂപയാണ്; പ്രസ്തുത
ട്രെയിനിംഗ് അലവന്‍സ്
കാലോചിതമായി
വര്‍ദ്ധിപ്പിക്കുന്നകാര്യം
വകുപ്പിന്റെ
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
പ്രായപരിധി
കഴിഞ്ഞ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
താല്‍ക്കാലിക നിയമനം
6528.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
രജിസ്റ്റര്‍ ചെയ്ത്
മുടങ്ങാതെ
പുതുക്കിക്കൊണ്ടിരിക്കുന്ന
30 വര്ഷത്തിനുമേല്
സീനിയോറിട്ടിയുള്ളതും
പി.എസ്.സി.യില്‍
അപേക്ഷിക്കാന്‍
പ്രായപരിധി
കഴിഞ്ഞവരുമായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവരുടെ യോഗ്യത
അനുസരിച്ച് സര്‍ക്കാര്‍
സര്‍വ്വീസില്‍
താല്കാലിക നിയമനം
ലഭിക്കാന്‍ അവസരം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രായപരിധി
കഴിഞ്ഞ ഇപ്രകാരമുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
താല്‍ക്കാലിക നിയമനം
ലഭിക്കുന്നതിനായി ഒരു
നിശ്ചിത ശതമാനം
മാറ്റിവയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
രജിസ്റ്റര്‍
ചെയ്ത തൊഴില്‍രഹിതര്‍
6529.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
നിലവില്‍ രജിസ്റ്റര്‍
ചെയ്ത തൊഴില്‍രഹിതര്‍
എത്ര പേരുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
പ്രൊഫഷണല്‍
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
6530.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൊഫഷണല്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ എത്ര
പേര് വിവിധ
കേഡറുകളിലായി
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; വിശദ
വിവരം നല്‍കുമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിയമനം
നല്‍കിയിട്ടുണ്ട്;വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ നൈപുണ്യ
തൊഴില്‍ക്ഷമതാ വികസന
കേന്ദ്രങ്ങളാക്കി മാറ്റാൻ
പദ്ധതി
6531.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ നൈപുണ്യ
തൊഴില്‍ ക്ഷമതാ വികസന
കേന്ദ്രങ്ങളാക്കി
പരിവര്‍ത്തനം
ചെയ്യുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം തൊഴില്‍
മേഖലയിലുള്ളവര്‍ക്കാണ്
ഇതിന്റെ പ്രയോജനം
ലഭിക്കുക; വിശദാംശം
വെളിപ്പെടുത്തുമോ?
പേപ്പര്‍ലെസ്സ്
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
6532.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
പേപ്പര്‍ലെസ്സ്
ഓഫീസുകളാക്കി
മാറ്റുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള
നിയമനം
6533.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
എത്ര പേര്‍ക്ക്
തൊഴില്‍
നല്കാനായിട്ടുണ്ടെന്നുള്ള
വിശദവിവരം
ജില്ലതിരിച്ച്
നല്‍കുമോ;
(ബി)
ഇതില്‍
എത്രപേര്‍ക്ക് സ്ഥിര
നിയമനം നല്കാന്
കഴിഞ്ഞിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
ഡിജിറ്റൈസേഷന് നടപടി
6534.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ എംപ്ളോയ്മെന്റ്
എക്സ്ചേഞ്ചുകളിലും
ഡിജിറ്റൈസേഷന്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
(ബി)
എംപ്ളോയ്മെന്റ്എക്സ്ചേഞ്ചുകള്
കൂടുതല്‍ സുതാര്യവും
കാര്യക്ഷമവുമാക്കുന്നതിന്
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ?
വ്യാവസായിക
പരിശീലന വകുപ്പിലെ ഡ്രൈവര്‍
തസ്തിക പുനര്‍നാമകരണം
6535.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പിലെ
ഡ്രൈവര്‍ തസ്തികയ്ക്ക്
'മോട്ടോര്‍ ഡ്രൈവര്‍'
എന്ന് പുനര്‍നാമകരണം
ചെയ്തുകൊണ്ട് 5.2.2016-
ല്‍ തൊഴിലും നൈപുണ്യവും
(സി) വകുപ്പിന്റെ
ഉത്തരവ്
ഇറങ്ങിയെങ്കിലും
നാളിതുവരെയായിട്ടും
ആയത് നടപ്പാക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
3.6.2011-
ലെ ബഹു. ഹൈക്കോടതിയുടെ
WP(C)7765/11 നമ്പര്‍
ഉത്തരവ് പ്രകാരം
ട്രെയിനിംഗ്
ഡയറക്ടര്‍ക്ക്
ബഹു.ഹൈക്കോടതി
നിര്‍ദ്ദേശം നല്‍കുകയും
സര്‍ക്കാര്‍ 5.2.2016
ല്‍ ഉത്തരവിറക്കുകയും
ചെയ്ത സാഹചര്യത്തില്‍
പ്രസ്തുത ഉത്തരവ്
നടപ്പാക്കുന്നതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ദേശീയ
സംസ്ഥാന പാതയോരങ്ങളിലെ
മദ്യഷാപ്പുകള്‍
6536.
ശ്രീ.അനില്‍
അക്കര
,,
അനൂപ് ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
സംസ്ഥാന പാതയോരങ്ങളില്‍
നിന്ന് 500 മീറ്റര്‍
ദൂരപരിധിയിലുള്ള
മദ്യഷാപ്പുകള്‍
പൂട്ടണമെന്ന
സുപ്രീംകോടതിയുടെ
വിധിയില്‍ നിന്നും
സംസ്ഥാനത്തെ
പഞ്ചായത്തുകളെ
ഒഴിവാക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
സര്‍ക്കാര്‍
സുപ്രീംകോടതിയെ
സമീപിച്ചിരുന്നോ;
വ്യക്തമാക്കാമോ;
(ബി)
പാതയോര
മദ്യ നിരോധനം വിനോദ
സഞ്ചാര മേഖലയെ
ബാധിച്ചുവെന്നും
പ്രസ്തുത മേഖല
പ്രതിസന്ധിയിലാണെന്നും
സുപ്രീംകോടതിയില്‍
സമര്‍പ്പിച്ച
സത്യവാങ്മൂലത്തില്‍
പ്രസ്താവിച്ചിരുന്നോ;
(സി)
എങ്കില്‍
ഇതിനാധാരമായ വസ്തുതകള്‍
വിശദമാക്കാമോ?
മൈക്രോ
ബ്രൂവറികള്‍ ആരംഭിക്കുന്നതിന്
അനുമതി
6537.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകള്‍ക്ക് ബിയര്‍
നിര്മ്മാണത്തിനു്
അനുമതി
നല്‍കുന്നതിനുള്ള
ശിപാര്‍ശ സര്‍ക്കാരിനു്
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
ആരാണ് ശിപാര്‍ശ
സമര്പ്പിച്ചതെന്നു്
വ്യക്തമാക്കുമോ:
(ബി)
അപ്രകാരം
മൈക്രോ ബ്രൂവറികള്‍
ആരംഭിക്കുന്നതിന് നിയമം
അനുവദിക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
എക്സൈസ്
വകുപ്പില്‍ കേസ്സുകള്‍
ഓണ്‍ലൈനായി രജിസ്റ്റര്‍
ചെയ്യുന്നതിന് സംവിധാനം
6538.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ കേസ്സുകള്‍
ഓണ്‍ലൈനായി രജിസ്റ്റര്‍
ചെയ്യുന്നതിന് സംവിധാനം
ഒരുക്കിയിട്ടുണ്ടോയെന്നറിയിക്കാമോ
;
(ബി)
ഇത്
സംബന്ധിച്ച സോഫ്റ്റ്
വെയര്‍ തയ്യാറാക്കിയത്
ഏത് ഏജന്‍സിയാണെന്നും
അതിനായി എന്ത് തുക
നല്‍കിയെന്നും
വിശദമാക്കാമോ;
(സി)
എക്സൈസ്
വകുപ്പില്‍ ക്രൈം
റിക്കാര്‍ഡ്സ് ബ്യൂറോ
രൂപീകരിച്ചിട്ടുണ്ടോ;
അതിന്റെ ഫലപ്രദമായ
പ്രവര്‍ത്തനത്തിന്
സോഫ്റ്റ് വെയര്‍
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
എക്സൈസ്
ഡിപ്പാര്‍ട്ടുമെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍
6539.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
ഡിപ്പാര്‍ട്ടുമെന്റിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
2017
ല്‍ എക്സൈസ്
ഡിപ്പാര്‍ട്ട്മെന്റ്
രജിസ്റ്റര്‍ ചെയ്ത
കേസുകളില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
അതില്‍ എന്‍.ഡി.പി.എസ്,
കോട്പ നിയമങ്ങള്‍
പ്രകാരം രജിസ്റ്റര്‍
ചെയ്ത കേസുകള്‍
പ്രത്യേകമായി നല്‍കുമോ;
(സി)
അബ്കാരി
നിയമപ്രകാരം എത്ര
ലിറ്റര്‍ സ്പിരിറ്റും,
വ്യാജമദ്യവും
പിടിച്ചെടുത്തു;
വ്യാജമദ്യത്തിന്റെയും,
സ്പിരിറ്റിന്റെയും
കടത്ത് തടയുന്നതിന്
ചെക്ക് പോസ്റ്റുകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം വിജയപ്രദമാണോ
എന്നറിയിക്കാമോ?
പുതിയതരം
ലഹരി വസ്തുക്കളുടെ വ്യാപനം
6540.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയ്യില്‍
കരുതാവുന്നതും
എളുപ്പത്തില്‍
ഒളിപ്പിക്കാന്‍
കഴിയുന്നതുമായ കഞ്ചാവ്
മിഠായികള്‍ സംസ്ഥാനത്ത്
വ്യാപകമായി
വിറ്റഴിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോലീസിനെയും
എക്സൈസിനെയും
കബളിപ്പിച്ച് നടത്തുന്ന
ഈ ഇടപാടില്‍ ഇതരസംസ്ഥാന
ലഹരി മാഫിയയ്ക്കുള്ള
പങ്കിനെപ്പറ്റി
അന്വേഷിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധിച്ച സമഗ്ര
അന്വേഷണത്തിന് നടപടി
സ്വീകരിക്കുമോ;
(സി)
എക്സൈസ്
വകുപ്പിന് കീഴില്‍
പുതിയതരം ലഹരി
വസ്തുക്കള്‍
കണ്ടെത്തുന്നതിനുള്ള
സാങ്കേതിക പരിജ്ഞാനവും
സംവിധാനങ്ങളും
കുറവാണെന്നിരിക്കെ,
അതിര്‍ത്തി ചെക്ക്
പോസ്റ്റുകളില്‍ ഇവ
പരിശോധിക്കുന്നതിന്
മൊബൈല്‍
പരിശോധനാലാബുകള്‍
സ്ഥാപിക്കുമോ;
(ഡി)
പുതിയതരം
ലഹരി വസ്തുക്കള്‍
കണ്ടെത്തുന്നതിനുള്ള
സാങ്കേതിക പരിജ്ഞാനവും
പരിശീലനവും എക്സൈസ്
വകുപ്പിന്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പുതിയ
മദ്യശാലകള്‍
6541.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
മദ്യനയത്തിന്റെ ഭാഗമായി
എത്ര ബാറുകള്‍ പൂട്ടി
എന്നറിയിക്കാമോ ;
(ബി)
ദേശീയ
സംസ്ഥാന പാതയോരത്ത്
നിന്നും 500 മീറ്റര്‍
ദൂരപരിധിയിലുളള
മദ്യശാലകള്‍
പൂട്ടണമെന്ന
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍ എത്ര
കളള് ഷാപ്പുകള്‍ ,
ബീയര്‍-വൈന്‍
പാര്‍ലറുകള്‍,
മദ്യവില്പനശാലകള്,
ബാറുകള്‍ എന്നിവ
പൂട്ടുകയുണ്ടായി;
(സി)
പൂട്ടിയ
എത്ര കളള് ഷാപ്പുകള്‍,
ബീയര്‍ - വൈന്‍
പാര്‍ലറുകള്‍,
മദ്യവില്പനശാലകള്,
ബാറുകള്‍ എന്നിവ ഈ
സര്‍ക്കാരിന്റെ
മദ്യനയത്തിന്റെ ഭാഗമായി
2018 ജനുവരി 31 വരെ
തുറന്നു;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പുതിയ
ബാറുകള്‍ക്ക് അനുമതി
നല്‍കിയെന്നതിന്റെ
വിശദാംശം നല്‍കുമോ?
തുറന്ന
ബാറുകള്‍
6542.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അടച്ച ബാറുകള്‍ ഈ
സര്‍ക്കാര്‍ തുറന്ന്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര ബാറുകള്‍
തുറന്ന് നല്‍കിയെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇനിയും
കൂടുതല്‍ ബാറുകള്‍
തുറന്നുനല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ?
ചെത്തു
തൊഴിലാളികള്‍ക്ക്
കള്ളുഷാപ്പുകളുടെ നടത്തിപ്പ്
6543.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കള്ളുഷാപ്പുകളുടെ
നടത്തിപ്പ് ചെത്തു
തൊഴിലാളി സഹകരണ
സംഘങ്ങളെ
ഏല്‍പ്പിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അത് എന്ന് മുതല്‍
നടപ്പിലാക്കാനാണ്
തീരുമാനിച്ചതെന്നും
അതിന്റെ നടപടികള്‍ ഏത്
വരെയായെന്നും
വിശദമാക്കാമോ?
2018-19
ലെ അബ്കാരി നയം
6544.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19 ലെ അബ്കാരി നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വിനോദസഞ്ചാര
മേഖലകളിലെ ബാറുകളുടെ
പ്രവര്‍ത്തനസമയം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(സി)
മദ്യം
പ്ലാസ്റ്റിക്
കുപ്പികളില്‍
വില്‍ക്കുന്നതിന്
നിയന്ത്രണം
കൊണ്ടുവരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഇപ്പോള്‍
പ്രഖ്യാപിച്ച മദ്യനയം
മദ്യവര്‍ജ്ജനമെന്ന
സര്‍ക്കാരിന്റെ
പ്രഖ്യാപിത നയത്തിന്
വിരുദ്ധമാണെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ വെന്‍ഡിംഗ്
മെഷീനുകള്‍
6545.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുപ്പിയിലുള്ള
മദ്യവും ബിയറും
വില്‍ക്കുന്നതിനായി
വെന്‍ഡിംഗ് മെഷീനുകള്‍
സ്ഥാപിക്കുന്നതിന്
ബിവറേജസ്
കോര്പ്പറേഷന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ സ്ഥലങ്ങളിലാണ്
പ്രസ്തുത വെന്‍ഡിംഗ്
മെഷീനുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
വിദേശനിര്‍മ്മിത
മദ്യം
6546.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇറക്കുമതി
ചെയ്യുന്ന
വിദേശനിര്‍മ്മിത മദ്യം
വാങ്ങിക്കുവാന്‍ ബെവ്കോ
ഇന്റര്‍നാഷണല്‍
ടെന്‍ഡര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
ഇറക്കുമതി
ചെയ്യുന്ന
വിദേശനിര്‍മ്മിത മദ്യം
ബെവ്കോ ഔട്ട്ലെറ്റ്
വഴി വില്‍ക്കുന്ന
സാഹചര്യത്തില്‍
ഇന്ത്യന്‍ നിര്‍മ്മിത
വിദേശ മദ്യത്തിന്
ആവശ്യക്കാര്‍ കുറയുന്ന
സാഹചര്യം
സംജാതമാകുമോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
വിദേശനിര്‍മ്മിത
മദ്യത്തിന്റെ ഇറക്കുമതി
ചുങ്കവും സംസ്ഥാന
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള
നികുതിയും എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ?
ദേശീയ
സംസ്ഥാന പാതയോരങ്ങളിലെ
മദ്യശാല
6547.
ശ്രീ.വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
സംസ്ഥാന പാതയോരങ്ങളില്‍
മദ്യശാല പാടില്ലായെന്ന
സുപ്രീംകോടതി വിധിക്ക്
ലഭിച്ച ഇളവ് പ്രകാരം,
നഗരസ്വഭാവമുള്ള
പഞ്ചായത്തുകള്‍ക്ക്
ഇളവ് നല്‍കുന്നതിന്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
മാനദണ്ഡമെന്താണ്
എന്നറിയിക്കാമോ;
(ബി)
ഈ
സാഹചര്യത്തിൽ
പൂട്ടിക്കിടക്കുന്ന
എത്ര കള്ള് ഷാപ്പുകളും
ബീയര്‍-വൈന്‍
പാര്‍ലറുകളും ബാറുകളും
തുറക്കുവാന്‍
കഴിയുമെന്നാണ്
സര്‍ക്കാര്‍
കണക്കാക്കുന്നത്;
(സി)
ഇവ
തുറക്കുന്നതിലൂടെ
ലൈസന്‍സ് ഫീസിനത്തില്‍
എത്ര ലക്ഷം രൂപ
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ?
വിദേശ
നിര്‍മ്മിത വിദേശ
മദ്യത്തിന്റെ വിപണനം
6548.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ ചില്ലറ
വില്പനശാലകള് വഴി
വിദേശ നിര്‍മ്മിത വിദേശ
മദ്യത്തിന്റെ ഏതൊക്കെ
റേഞ്ചുകളിലുള്ള
ബ്രാന്റുകളാണ് വിപണനം
നടത്തുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ബി)
ചില്ലറ
വില്പന മദ്യഷോപ്പുകള്‍
പ്രവര്‍ത്തിക്കുന്ന
എ.എഫ്.എല്‍ 1 നമ്പര്‍
ലൈസന്‍സ് പ്രകാരം തന്നെ
വിദേശനിര്‍മ്മിത മദ്യം
വില്‍ക്കുന്നതിനും
സാധിക്കുമോ;
ഇല്ലെങ്കില്‍ അതിനായി
അബ്കാരി നിയമത്തില്‍
ഭേദഗതി
കൊണ്ടുവരുന്നതിന്
ഉദ്ദേശ്യമുണ്ടോ;വ്യക്തമാക്കുമോ?
മദ്യശാലകള്‍
തുറക്കുന്നതിനായി
നഗരസ്വഭാവമുള്ളതായി
ഉയര്‍ത്തുന്ന പഞ്ചായത്തുകള്‍
6549.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
മദ്യശാലകള്‍
തുറക്കുന്നതിനായി
നഗരസ്വഭാവമുള്ളതായി
ഉയര്‍ത്തേണ്ട
പഞ്ചായത്തുകളുടെ പട്ടിക
എക്സൈസ് കമ്മീഷണര്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സ്റ്റാര്‍
പദവി
ഉയര്‍ത്തുന്നതിനുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയാക്കി ബാര്‍
ലൈസന്‍സിനായി എത്രപേര്‍
അപേക്ഷ
നല്‍കിയിട്ടുണ്ട്;
അതില്‍ എത്ര പേര്‍ക്ക്
ലൈസന്‍സ് നല്‍കിയെന്ന്
വെളിപ്പെടുത്തുമോ?
പഞ്ചായത്തുകളിലെ
മദ്യശാലകള്‍
6550.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനായിരത്തിലധികം
ജനവാസമുള്ള
പഞ്ചായത്തുകളെ നഗര
മേഖലയായി കണക്കാക്കി
അവിടെ മദ്യശാലകള്‍
തുറക്കുവാന്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇൗ
തീരുമാനം ഗ്രാമ
പ്രദേശങ്ങളില്‍ യഥേഷ്ടം
മദ്യശാലകള്‍
തുറക്കുവാന്‍ അവസരം
ഒരുക്കുമെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിനോദ
സഞ്ചാര മേഖലയായി
പ്രഖ്യാപിച്ചിട്ടുള്ള
പഞ്ചായത്തുകളെ നഗര
സ്വഭാവമുള്ള
ഗണത്തില്‍പ്പെടുത്തി
മദ്യ ഷോപ്പുകള്‍
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
കൂടുതല്‍ മദ്യശാലകള്‍
തുറക്കുന്നത്
മദ്യവര്‍ജ്ജനത്തെ
എപ്രകാരമാണ്
പ്രോത്സാഹിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മദ്യശാലകള്‍ക്ക്
ഏര്‍പ്പെടുത്തിയിരുന്ന
നിരോധനം
6551.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
സംസ്ഥാന പാതയോരങ്ങളില്‍
500 മീറ്റര്‍
ദൂരപരിധിയിലുള്ള
മദ്യശാലകള്‍ക്ക്
ഏര്‍പ്പെടുത്തിയിരുന്ന
നിരോധനത്തില്‍ നിന്നും
നഗരപ്രദേശങ്ങളോട്
ചേര്‍ന്നതോ
പട്ടണസമാനവികസനമോ ഉള്ള
പഞ്ചായത്തുകളെ
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവ്
കള്ള്ഷാപ്പുകള്‍ക്കും
ബാധകമാക്കിയിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍,
പൂട്ടിയ എത്ര
കള്ള്ഷാപ്പുകള്‍
തുറക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
പൂട്ടികിടന്നിരുന്ന
ബാറുകള്‍
6552.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൂട്ടികിടന്നിരുന്ന
എത്ര ബാറുകള്‍ തുറന്ന്
പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ബിവറേജസ്
കോര്‍പ്പറേഷനിലൂടെ ഉള്ള
മദ്യ വിറ്റുവരവില്‍
കഴിഞ്ഞ കാലത്തെ
അപേക്ഷിച്ച് എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
അറിയിക്കാമോ?
ടോഡി
ബോര്‍ഡ് രൂപീകരിക്കുവാനുള്ള
തീരുമാനം
6553.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാടാകെ
കള്ളുഷാപ്പുകള്‍
സ്ഥാപിക്കുക എന്ന
ഉദ്ദേശ്യത്തോടുകൂടി
ടോഡി ബോര്‍ഡ്
രൂപീകരിക്കുവാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
മദ്യവ്യാപനത്തെ
സഹായിക്കുന്ന ഈ
തീരുമാനം
പുനഃപരിശോധിക്കുവാന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ?
കോട്പ
നിയമം കര്‍ശനമാക്കുന്നതിന്
നടപടി
6554.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സിഗററ്റിന്റെയും
പുകയില
ഉല്പന്നങ്ങളുടെയും
ഉപയോഗം
നിയന്ത്രിക്കുന്നതിനുളള
2003-ലെ സിഗററ്റ്സ്
ആന്റ് അദര്‍ ടുബാക്കോ
പ്രോഡക്ട്സ് ആക്ട്
(കോട്പ നിയമം)
സംബന്ധിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമം സംസ്ഥാനത്ത്
ഫലപ്രദമായി
നടപ്പാക്കുന്നുണ്ടോ
എന്നറിയിക്കുമോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
സ്കൂളുകളില്‍ പാന്‍മസാല
ഉള്‍പ്പെടെയുളള ലഹരി
വസ്തുക്കളുടെ ഉപയോഗം
വര്‍ദ്ധിക്കുന്നതായി
റിപ്പോര്‍ട്ടുകള്‍
സൂചിപ്പിക്കുന്നതിനാല്‍
കോട്പാ നിയമം
കര്‍ശനമാക്കുമോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
അപകട
സാധ്യതയില്ലെന്ന
പരസ്യത്തോടെ സ്ത്രീകളെ
ലക്ഷ്യമിട്ടുളള
സിഗററ്റ് ബ്രാന്റുകള്‍
വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സ്ത്രീകളിലെ ശ്വാസകോശ
അര്‍ബുദ നിരക്കിന്റെ
വര്‍ദ്ധനവിന് പുകവലി
കാരണമാകുമെന്നതിനാല്‍
ഇത്തരം സിഗരറ്റുകളുടെ
വില്പന
നിയന്ത്രിക്കുമോ;
(എഫ്)
കോട്പ
നിയമത്തെക്കുറിച്ച്
മാധ്യമങ്ങളിലൂടെയും
മറ്റും വ്യാപകമായ
ബോധവല്‍ക്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മയക്ക്
മരുന്ന് കഞ്ചാവ് വിപണനം
തടയുന്നതിനായി നിയമങ്ങള്‍
6555.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മയക്ക് മരുന്ന്-കഞ്ചാവ്
വിപണനം നടത്തുന്നവര്‍
വളരെ വേഗം ജാമ്യം
നേടുകയും
കുറ്റവിമുക്തരാകുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇൗ
മേഖലയില്‍
ഉള്‍പ്പെടുന്ന
കൗമാരക്കാരെ
കണ്ടെത്തുന്നതിന്
ഇന്റലിജന്‍സ് വിഭാഗവും,
ഷാഡോ-എക്സെെസ് സംഘവും
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
കഞ്ചാവ്
മയക്കുമരുന്ന് വിപണനം
നടത്തുന്നവര്‍
കേസുകളില്‍ നിന്ന് വേഗം
രക്ഷപെടുന്നത്
തടയുന്നതിനായി
കര്‍ശനമായ നിയമങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചേലക്കര
മണ്ഡലത്തില്‍ എക്സൈസ് വകുപ്പ്
ഉദ്യോഗസ്ഥര്‍ നടത്തിയ
റെയ്ഡുകള്‍
T 6556.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടക്കാഞ്ചേരി
എക്സൈസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടറുടെ
പരിധിയില്‍ വരുന്ന
ചേലക്കര മണ്ഡലത്തില്‍
വ്യാജമദ്യത്തിന്റെയും
പുകയില ഉത്പന്നങ്ങള്‍
അടക്കമുള്ള ലഹരി
വസ്തുക്കളുടെയും
ഉല്പാദനവും വിതരണവും
തടയുന്നതിന് എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
എക്സൈസ്
വകുപ്പ് 2017 ല്‍ എത്ര
റെയ്ഡുകള്‍
നടത്തിയിട്ടുണ്ട്;
ഇതില്‍ എന്തെല്ലാം ലഹരി
വസ്തുക്കള്‍
പിടിച്ചെടുത്തിട്ടുണ്ട്;
അവയുടെ അളവ് എത്രയാണ്;
വിശദാംശം
വ്യക്തമാക്കുമോ ?
ലഹരി
വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
6557.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ സ്ക്കുള്
കോളേജ് തലത്തില്‍ എത്ര
ലഹരിവിരുദ്ധ
ക്ലബ്ബുകള്‍ ആരംഭിച്ചു:
(ബി)
ലഹരി
വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍ എന്ത്
തുക ഇതുവരെ ചെലവഴിച്ചു;
(സി)
ഇതിന്റെ
ഭാഗമായി നടത്തുന്ന
പ്രവര്ത്തനങ്ങള്ക്ക്കേരള
സ്റ്റേറ്റ് ബിവറേജസ്
കോര്പ്പറേഷന് എന്ത്
തുക ചെലവഴിച്ചു; ലഹരി
വിമുക്ത ചികിത്സാ
കേന്ദ്രങ്ങള്‍ക്ക് 2016
മെയ് മാസത്തിന് ശേഷം
എന്ത് തുക
നല്കിയെന്നറിയിക്കുമോ?
വനിതാ
സിവില്‍
ഓഫീസര്മാര്ക്കെതിരേയുള്ള
പീഡനങ്ങള്‍
6558.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍
നിയമിച്ചിട്ടുള്ള വനിതാ
സിവില്‍ ഓഫീസര്‍മാര്‍
തങ്ങള്‍ക്ക് നേരെ
നടക്കുന്ന മാനസികവും
ശാരീരികവുമായ
പീഡനങ്ങള്‍ക്കെതിരെ
സര്‍ക്കാരിനും എക്സൈസ്
കമ്മീഷണര്‍ക്കും പരാതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതിയില്‍
പറഞ്ഞിരിക്കുന്ന
കാര്യങ്ങള്‍
സംബന്ധിച്ച് അന്വേഷണം
നടത്തുവാന്‍ എക്സൈസ്
അധികൃതര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പരാതിയില്‍ അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
വനിതാ
ജീവനക്കാര്‍ക്ക്
എക്സൈസ് വകുപ്പില്‍
സുരക്ഷിതമായി ജോലി
ചെയ്യുവാന്‍ വേണ്ടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
എക്സെെസിലെ
മിനിസ്റ്റീരിയല്‍ വിഭാഗം
6559.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എക്സെെസ് ഗാര്‍ഡുമാരുടെ
കുറവ് നിലവിലുണ്ടോ;
(ബി)
പരിശീലനം
നേടിയ ഗാര്‍ഡുമാര്‍
ക്ലറിക്കല്‍ ജോലികള്‍
ചെയ്യുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
മിനിസ്റ്റീരിയല്‍
ജോലികള്‍ ചെയ്യുന്നതിന്
പോലീസ് വകുപ്പിലെ പോലെ
സമാന സ്വഭാവമുള്ള
മിനിസ്റ്റീരിയല്‍
വിഭാഗം വകുപ്പില്‍
നിലവിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
മിനിസ്റ്റീരിയല്‍
വിഭാഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നിലമ്പൂര്‍ മണ്ഡലത്തിലെ ലഹരി
വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
6560.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017 ജനുവരി മുതല്‍
നിലമ്പൂര്‍ മണ്ഡലത്തെ
കേന്ദ്രീകരിച്ച്
ഏതൊക്കെ രീതിയിലുള്ള
ലഹരി വിരുദ്ധ കാംപയിന്
പ്രവര്‍ത്തനങ്ങളും
പരിശോധനയുമാണ്
നടന്നതെന്ന്
വിശദമാക്കാമോ;
(ബി)
സ്കൂളുകള്‍
കേന്ദ്രീകരിച്ച്
ലഹരി-കഞ്ചാവ് മാഫിയകള്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
കണ്ടെത്താന്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വനിതാ
എക്സൈസ് ജീവനക്കാര്‍ക്കെതിരെ
പീഡനം
6561.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസില്‍
വനിതാ
ജീവനക്കാര്‍ക്കെതിരെ
പീഡനമെന്ന
14-03-2018-ലെ വിവിധ
പത്രങ്ങളിലെ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഇതിനെപ്പറ്റി
അടിയന്തര അന്വേഷണം
നടത്തി കുറ്റക്കാരെ
കണ്ടെത്തുമോ;വിശദമാക്കുമോ;
(ബി)
ജോലിസമയത്ത്
മദ്യപിക്കുന്ന
പുരുഷന്മാര്ക്കൊപ്പം
പലയിടത്തും വനിതാ
ജീവനക്കാര്‍ ജോലി
ചെയ്യേണ്ടി
വരുന്നുണ്ടെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എക്സൈസ് ഓഫീസര്‍മാരായി
സ്ത്രീകളെ നിയമിച്ച്
തുടങ്ങിയത്
എന്നുമുതലാണെന്നും എത്ര
വനിതകളെ ഇതുവരെ
നിയമിച്ചിട്ടുണ്ടെന്നും
അറിയിക്കുമോ; ആകെ എത്ര
വനിതാ എക്സൈസ്
ഓഫീസര്‍മാര്‍
വകുപ്പില്‍ ജോലി
ചെയ്യുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കുമോ;
(ഡി)
ഇപ്പോള്‍
എത്ര വനിതാ എക്സൈസ്
ഓഫീസര്‍മാരാണ് ഈ
വകുപ്പില്‍ ഉള്ളത്;
വിശദമാക്കുമോ;
(ഇ)
പീഡനം
സംബന്ധിച്ച് വനിതാ
ജീവനക്കാരുടെ
എന്തെങ്കിലും പരാതി
സര്‍ക്കാരിനോ ഉന്നത
ഉദ്യോഗസ്ഥര്‍ക്കോ
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
കോപ്പി ലഭ്യമാക്കുമോ;
ഇതിനെതിരെ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കുമോ?
എക്സൈസ്
വകുപ്പ് പിടിച്ചെടുത്ത തൊണ്ടി
സാധനങ്ങള്‍
6562.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
നാളിതുവരെ എക്സൈസ്
വകുപ്പ് ഇതര
വകുപ്പുകളുടെ
സഹകരണത്തോടുംകൂടി എത്ര
തുക മൂല്യമുള്ള
ലഹരിവസ്തുക്കള്‍/കുഴല്‍പ്പണം/സ്വര്‍ണ്ണം-വെള്ളി/വാഹനങ്ങള്‍
ഉള്‍പ്പെടെയുള്ള തൊണ്ടി
സാധനങ്ങള്‍
പിടിച്ചെടുത്തിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തൊണ്ടി സാധനങ്ങളുടെ
സൂക്ഷിപ്പുകാര്‍
ആരെല്ലാം എന്നും ഇവ
സര്‍ക്കാരിന് മുതല്‍
കൂട്ടാനായി നിലവിലുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
പിടികൂടുന്ന തൊണ്ടി
സാധനങ്ങള്‍ വിവിധ
എക്സൈസ്
സ്റ്റേഷനുകളില്‍
കിടന്ന് നശിക്കുന്നത്
തടയുവാനും കോടതി
അനുമതിയോടുകൂടി ലേലം
ചെയ്ത് സര്‍ക്കാരിന്
മുതല്കൂട്ടാനുമുള്ള
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
ഈ സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
നാളിതുവരെ ഇത്തരത്തില്‍
എത്ര തുകയുടെ ലേലം
നടപ്പിലാക്കി തുക
ഖജനാവില്‍
നിക്ഷേപിച്ചു; വിശദാംശം
വ്യക്തമാക്കുമോ?
കള്ളില്‍
മായം ചേര്‍ക്കുന്നതിനുള്ള
ശിക്ഷ
6563.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കള്ളില്‍
മായം ചേര്‍ക്കുന്നത്
നിലവിലുള്ള നിയമ
പ്രകാരം
ശിക്ഷാര്‍ഹമാണോ;
എങ്കില്‍ അബ്കാരി
നിയമത്തിലെ ഏത് വകുപ്പ്
പ്രകാരമാണ് അത്തരം
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യുന്നത്;
(ബി)
നിലവിലുള്ള
നിയമ പ്രകാരം കള്ളില്‍
മായം
ചേര്‍ക്കുന്നതിനുള്ള
ശിക്ഷ എന്താണ്;
(സി)
കള്ളില്‍
സ്റ്റാര്‍ച്ച്
ചേര്‍ക്കുന്നത് മായം
ചേര്‍ക്കലിന്റെ
പരിധിയില്‍ നിന്ന്
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
ഇത്
സംബന്ധിച്ച് അബ്കാരി
ചട്ടത്തില്‍ മാറ്റം
വരുത്തിയിട്ടുണ്ടോഎന്നറിയിക്കാമോ?
ബിവറേജസ്
കോര്‍പ്പറേഷനില്‍ സെയില്‍സ്
മാന്‍, ഹെല്‍പ്പര്‍ നിയമനം
6564.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനില്‍
ഹെല്‍പ്പര്‍, സെയില്‍സ്
മാന്‍ തസ്തികയില്‍
ദിവസവേതനാടിസ്ഥാനത്തില്‍
നിയമനം നടത്തുന്നതിന്
അനുമതി
ആവശ്യപ്പെട്ടിട്ടുണ്ടോയെന്നറിയിക്കാമോ;
(ബി)
എങ്കില്‍
എത്ര പേരെ
നിയമിക്കുന്നതിനാണ്
അനുമതി
നല്‍കിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ എക്സൈസ്
റെയ്ഡുകള്‍
6565.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
ആലത്തൂര്‍ മണ്ഡലത്തില്‍
മയക്കുമരുന്ന്
ഉള്‍പ്പടെയുള്ള ലഹരി
വസ്തുക്കളുടെ വ്യാപനവും
വില്‍പ്പനയും
തടയുന്നതിന്റെ ഭാഗമായി
എക്സൈസ് വകുപ്പ് എത്ര
റെയ്ഡുകള്‍
നടത്തിയിട്ടുണ്ടെന്നും
ഇതിന്റെ ഭാഗമായി എത്ര
പേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്
എന്നും വ്യക്തമാക്കാമോ?