വ്യവസായ
വികസനത്തിനായി കേന്ദ്ര
ഫണ്ടുകള്‍
6078.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ ക്ലസ്റ്റര്‍
വികസനത്തിനായി കേന്ദ്ര
വിഹിതമായി 2014-15
മുതല്‍ 2017-18 വരെ
എത്ര തുകയാണ്
ലഭിച്ചത്;എത്ര
ക്ലസ്റ്ററുകളാണ്
ഇതിന്റെ ഭാഗമായി
ആരംഭിച്ചത്; ആരംഭിച്ച
ക്ലസ്റ്ററുകള്‍ എല്ലാം
പൂര്‍ണമായി പ്രവര്‍ത്തന
ക്ഷമമാണോ;
വ്യക്തമാക്കാമോ;
(ബി)
ദേശീയ
കൈത്തറി വികസന
പദ്ധതിക്കായി കേന്ദ്ര
വിഹിതമായി 2014-15
മുതല്‍ 2017-18 വരെ
എത്ര തുകയാണ് ലഭിച്ചത്;
ലഭിച്ച വിഹിതത്തില്‍
എത്ര തുക വിനിയോഗിച്ചു;
വ്യക്തമാക്കാമോ;
(സി)
ഇടത്തരവും
വലുതും ആയ
വ്യവസായങ്ങള്‍ക്ക്
കേന്ദ്രാവിഷ്കൃത
പദ്ധതിയില്‍ നിന്നും
2014-15 മുതല്‍ 2017-18
വരെ എത്ര തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ?
മാര്‍ജിന്‍മണി
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
6079.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സ്ഥാപനം
ആരംഭിക്കുന്നതിന്
വ്യവസായ കേന്ദ്രം മുഖേന
മാര്‍ജിന്‍മണി
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
ലോണ്‍
എടുത്ത വ്യക്തി
മരണപ്പെടുകയും
ബാങ്കില്‍ നിന്നെടുത്ത
ലോണ്‍ തുക തിരിച്ചടച്ച്
ജാമ്യമായി വെച്ച
രേഖകള്‍ കൈപ്പറ്റുകയും
ചെയ്തവര്‍ക്ക്,
മാര്‍ജിന്‍ മണി
ബാദ്ധ്യത ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
പ്രകാരം
അടച്ചുതീര്‍ക്കുന്നതിന്
പദ്ധതി നിലവിലുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
പ്രഖ്യാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
6080.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതിയ
വ്യവസായ സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ് കരട്
വ്യവസായ നയത്തില്‍
ഉള്ളത്; വിശദാംശം
നല്‍കുമോ?
സിക്ക് യൂണിറ്റുകളായി
കണക്കാക്കിയിട്ടുള്ള
പൊതുമേഖലാ സ്ഥാപനങ്ങൾ
6081.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളില്‍ സിക്ക്
യൂണിറ്റുകളായി
കണക്കാക്കിയിട്ടുള്ളവ
ഏതൊക്കെയാണ്;
സ്ഥാപനങ്ങളെ
സംബന്ധിച്ചുള്ള
വിശദാംശം ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഈ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്കും
തൊഴിലാളികള്‍ക്കും
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും യഥാസമയം
ലഭിക്കാത്ത
സ്ഥിതിവിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സിക്ക് യൂണിറ്റുകളായി
മാറിയ ഏതെങ്കിലും
സ്ഥാപനങ്ങളുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
കേരള
സ്റ്റേറ്റ് ബാംബു
കോര്പ്പറേഷന് പ്രവര്‍ത്തനം
6082.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തില്‍ കേരള
സ്റ്റേറ്റ് ബാംബു
കോര്പ്പറേഷന്
പ്രവര്‍ത്തനം
ലാഭത്തിലായിരുന്നോ
നഷ്ടത്തിലായിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
നഷ്ടത്തിലായിരുന്നെങ്കില്‍
ഇതിന് കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
കോര്‍പ്പറേഷനെ
ലാഭത്തിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
കേരള
സ്റ്റേറ്റ് ബാംബു
കോര്‍പ്പറേഷനിലെ പനമ്പ്
നെയ്ത്ത് തൊഴിലാളികള്‍ക്ക്
ഡി.എ.
6083.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ബാംബു
കോര്‍പ്പറേഷനിലെ പനമ്പ്
നെയ്ത്ത്
തൊഴിലാളികള്‍ക്ക് ഡി.എ.
ഇനത്തില്‍ എത്ര രൂപ
കൊടുക്കാനുണ്ട്;
(ബി)
ഇത്
എന്നത്തേക്ക് വിതരണം
ചെയ്യാൻ
സാധിക്കുമെന്നും
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ?
കേരള
സ്റ്റേറ്റ് ബാംബു
കോര്‍പ്പറേഷനിലെ പനമ്പ്
നെയ്ത്തുകാര്‍
6084.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ബാംബു
കോര്‍പ്പറേഷനിലെ പനമ്പ്
നെയ്ത്തുകാര്‍ക്ക്
പനമ്പ് നെയ്യുന്നതിന്
ഈറ്റ വിതരണം
ചെയ്യുന്നത് സബ്സിഡി
നിരക്കിലാണോ;
(ബി)
സബ്സിഡി
നിരക്കിലാണെങ്കില്‍
കോര്‍പ്പറേഷന്റെ നഷ്ടം
പരിഹരിക്കുന്നതിനായി
പരമ്പരാഗത തൊഴിലാളികളായ
ഇവരെ ഇന്‍കം
സപ്പോര്‍ട്ട് സ്കീമില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കാമോ?
ബാംബൂ
കോര്‍പ്പറേഷനിലെ താൽക്കാലിക
തൊഴിലാളികൾ
6085.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ബാംബൂ
കോര്‍പ്പറേഷനിലെ
ഹെെടെക്ക് ബാംബൂ
ഫ്ലോറിംഗ്
തൊഴിലാളികളെ
നിയമിച്ചിട്ട് എട്ട്
വര്‍ഷം
കഴിഞ്ഞിട്ടുള്ളതിനാല്‍
ഇവരെ
സ്ഥിരപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഇതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
എന്തെന്ന്
വിശദമാക്കാമോ?
കുടിവെള്ള
വ്യവസായ കമ്പനികള്‍
6086.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന് കുടിവെള്ള
വ്യവസായം ആരംഭിക്കാന്‍
ആലോചനയുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
എത്ര കുപ്പിവെള്ള
വ്യവസായ കമ്പനികള്‍
നിലവില്‍ ഉണ്ടെന്നും
പ്രസ്തുത കമ്പനികളും
അവയുടെ പ്ലാന്റുകളും
എവിടെയെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
കമ്പനികളിൽ വ്യവസായ
വകുപ്പിന്റെ ലൈസന്‍സ്
ഇല്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ ഉണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അവയുടെ പേരില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
ഭക്ഷ്യ
സുരക്ഷ ഉറപ്പ്
വരുത്താത്ത കുപ്പി
വെള്ള കമ്പനികളുടെ
പേരില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
ഏതൊക്കെയാണ് കമ്പനികള്‍
എന്നറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
ശാക്തീകരിക്കുന്നതിന് നടപടി
6087.
ശ്രീ.സി.കൃഷ്ണന്
,,
കാരാട്ട് റസാഖ്
,,
കെ.ഡി. പ്രസേനന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വളര്‍ച്ച
ലക്ഷ്യവെച്ചുകൊണ്ട്
സംസ്ഥാന സര്‍ക്കാര്‍
നല്കിയ ഭൂമിയില്‍
സ്ഥാപിച്ച
കേന്ദ്രപൊതുമേഖലാ
വ്യവസായങ്ങള്‍
വിറ്റുതുലയ്ക്കുന്ന
കേന്ദ്രസര്‍ക്കാര്‍
നടപടി സംസ്ഥാനത്തെ
വ്യവസായിക വളര്‍ച്ചയെ
പ്രതികൂലമായി
ബാധിക്കുമെന്നതിനാല്‍
ഇത്തരം നീക്കത്തില്‍
നിന്നും പിന്മാറാന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
ജനവിരുദ്ധ നയങ്ങള്‍ക്ക്
ബദലായി സംസ്ഥാനത്തെ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളെ ലാഭകരമായി
മാറ്റുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങൾ എത്ര
മാത്രം ഫലം
കണ്ടുതുടങ്ങിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളെ
ശാക്തീകരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ എം.ഡിമാരുടെ
നിയമനം
6088.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളുടെ എം.ഡി
മാരെ
നിയമിച്ചിട്ടുള്ളത്
15.10.2016 -ലെ സ.ഉ.
(പി) നം.
45/2016/ആ.സ.വ. എന്ന
ഉത്തരവനുസരിച്ചാണോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത
ഉത്തരവനുസരിച്ച്
ഏതെല്ലാം
സ്ഥാപനങ്ങളിലാണ്
യോഗ്യതയുള്ള എം.ഡി
.മാരെ
നിയമിച്ചിട്ടുള്ളത്;
(സി)
ഈ
ഉത്തരവ് ബാധകമാക്കാതെ
ഏതെങ്കിലും
സ്ഥാപനങ്ങളില്‍ എം.ഡി.
മാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങളിലാണെന്നുള്ള
വിശദവിവരം നല്‍കുമോ;
(ഡി)
വ്യവസായ
വകുപ്പിന്റെ 2015
ജൂലൈയിലെ എം.ഡി. മാരുടെ
നിയമനം സംബന്ധിച്ച
വിജ്ഞാപന പ്രകാരം
അപേക്ഷിക്കുകയും നിയമന
പ്രക്രിയയുടെ ഭാഗമായി
ഒഴിവാക്കുകയും ചെയ്തവരെ
ഏതെങ്കിലും പൊതുമേഖലാ
സ്ഥാപനങ്ങളുടെ
എം.ഡി.മാരായി
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ അവര്‍
ആരെല്ലാമാണെന്നും
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളിലാണെന്നുമുള്ള
വിശദവിവരം നല്‍കുമോ;
(ഇ)
എങ്കില്‍
ഇവരെ
നിയമിച്ചിട്ടുള്ളത്
എന്ത്
മാനദണ്ഡപ്രകാരമാണെന്ന്
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ എം.ഡി /
സി.ഇ.ഒ നിയമനം
6089.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
മാനേജിംഗ് ഡയറക്ടര്‍,
ചീഫ് എക്സിക്യൂട്ടീവ്
ഓഫീസര്‍
തസ്തികകളിലേക്കുളള
നിയമനത്തിന്
മത്സരപരീക്ഷയും
അഭിമുഖവും ഇനി മുതല്‍
ഒഴിവാക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളിലേക്കുളള
നിയമനത്തിന് റിയാബ്
തയ്യാറാക്കിയ സാധ്യതാ
പട്ടിക സര്‍ക്കാര്‍
റദ്ദാക്കുകയുണ്ടായോ
എന്നറിയിക്കാമോ;
(സി)
ഇതിനുശേഷം
നാലു സ്ഥാപനങ്ങളില്‍
സര്‍ക്കാര്‍ മാനേജിംഗ്
ഡയറക്ടര്‍മാരെ
നിയമിക്കുകയുണ്ടോയോ;
(ഡി)
ഇങ്ങനെ
നിയമിച്ചവരില്‍
രണ്ടുപേര്‍ വിജിലന്‍സ്
അന്വേഷണം
നേരിടുന്നവരാണോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഇ)
ഏതൊക്കെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
എം.ഡി/സി.ഇ.ഒ നിയമനം
ഇനി നടത്താനായുണ്ട്;
അവിടങ്ങളില്‍
എന്നത്തേക്ക് നിയമനം
നടത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ ?
കെല്‍പാമില്‍
പുതിയ പദ്ധതികള്‍
6090.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
കൊറ്റാമത്ത്
പ്രവര്‍ത്തിക്കുന്ന
കെല്‍പാമിന്
2017-18-ല്‍ സംസ്ഥാന
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച ഒരു കോടി
രുപ നല്‍കുന്നതിന്
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
കെല്‍പാമില്‍ നിന്നും
ഒരു കോടി രൂപയുടെ
ഡി.പി.ആര് ലഭിച്ചതിന്
ശേഷമുള്ള നടപടികള്‍
വിശദമാക്കുമോ;
(ബി)
2017-18-ല്‍
സംസ്ഥാന ബജറ്റില്‍
പ്രഖ്യാപിച്ച ഒരു കോടി
രൂപ കെല്‍പാമിന്
നല്‍കുന്നതിന് നിലവില്‍
ഉള്ള തടസ്സങ്ങള്‍
എന്താണ് എന്ന്
വ്യക്തമാക്കുമോ;
(സി)
കെല്‍പാമില്‍
വ്യവസായ വകുപ്പ്
നടപ്പില്‍ വരുത്തുന്ന
പുതിയ പദ്ധതികള്‍
ഏതൊക്കെ എന്ന്
വ്യക്തമാക്കാമോ;
(ഡി)
2017-18-ലെ
ബജറ്റില്‍ അനുവദിച്ച
തുക 2018 മെയ്
മാസത്തില്‍ നല്കാന്
കഴിയുമോ; ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ?
കെല്‍ട്രോണിലെ
കരാര്‍ ജീവനക്കാരെ
പിരിച്ചുവിടുന്ന നടപടി
6091.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണില്‍
ജോലിക്കുറവ് മൂലം
കരാര്‍ ജീവനക്കാരെ
കരാര്‍ കാലാവധി തീരുന്ന
മുറയ്ക്ക് പിരിച്ചു
വിടണമെന്ന് വേജ്
റിവിഷന്‍ ഓര്‍ഡര്‍
പ്രകാരം നിര്‍ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരത്തില്‍ എത്ര
കരാര്‍ ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ജോലി
കുറഞ്ഞതിന്റെ പേരില്‍
വി.എസ്.എസ്.സി. വേളി
യൂണിറ്റില്‍ നിന്നും
പന്ത്രണ്ട്
കെല്‍ട്രോണ്‍ കരാര്‍
ജീവനക്കാര്‍ക്ക് കരകുളം
യൂണിറ്റിലേക്ക് സ്ഥലം
മാറ്റം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതില്‍ എത്ര
പേര് അവിടെ ജോലിയിൽ
പ്രവേശിച്ചിട്ടുണ്ടെന്നും
ജോലിയിൽ
പ്രവേശിക്കാത്തവര്‍
ആരെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ഈ
പന്ത്രണ്ട്പേരില്
കരകുളം യൂണിറ്റില്‍
ജോലി ചെയ്യാത്തവര്‍ക്ക്
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കേരള
വ്യവസായ നിക്ഷേപ പ്രോത്സാഹന
ബില്‍
6092.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ അന്തരീക്ഷം
സുഗമമാക്കുന്നതിനുള്ള
കേരള വ്യവസായ നിക്ഷേപ
പ്രോത്സാഹന ബില്‍
നടപ്പിലാക്കുന്നതിന്റെ
പ്രവര്‍ത്തനം ഏതു
ഘട്ടംവരെയായി എന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതിലെ
പ്രധാന അനുകൂല
ഘടകങ്ങള്‍ എന്തെന്ന്
വിശദമാക്കുമോ;
(സി)
ഏതൊരു
തൊഴില്‍ ഉടമയ്ക്കും
സ്ഥാപനത്തിനും
തങ്ങള്‍ക്ക് ഇഷ്ടമുള്ള
തൊഴിലാളികളെക്കൊണ്ട്
സര്‍ക്കാര്‍
തീരുമാനിയ്ക്കുന്ന
മിനിമം വേതനത്തില്‍
ജോലി ചെയ്യിക്കുന്നതിന്
ഈ ബില്ലില്‍ വ്യവസ്ഥ
ഉണ്ടാക്കുമോയെന്ന്
വ്യക്തമാക്കാമോ?
പുതിയ
സംരംഭങ്ങള്‍ക്ക്
കെ.എസ്.ഐ.ഡി.സി. ധനസഹായം
6093.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവവ്യവസായ
സംരംഭകരുടെ നൂതന
ആശയങ്ങള്‍
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ധനസഹായം നല്കുന്ന
പദ്ധതി നിലവിലുണ്ടോ;
(ബി)
ഇതിനായി
കെ.എസ്.ഐ.ഡി.സി
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ.
ഉണ്ടെങ്കില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്രപേര്‍ക്ക് ധനസഹായം
നല്‍കിയെന്നും എന്ത്
തുക ഇപ്രകാരം
നല്‍കിയെന്നും
വെളിപ്പെടുത്തുമോ?
വ്യവസായ
രംഗം
മെച്ചപ്പെടുത്തുന്നതിനായി
നടപടി
6094.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നശേഷം
വ്യവസായരംഗം
മെച്ചപ്പെടുത്തുന്നതിനായി
2018 ഫെബ്രുവരി 28 വരെ
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
പുതിയതായി
എത്ര വ്യവസായങ്ങള്‍
സംസ്ഥാനത്ത്
ആരംഭിക്കുവാന്‍ സർക്കാർ
ഇടപെടലിലൂടെ
കഴിഞ്ഞിട്ടുണ്ട്;
ഇതിന്റെ ഫലമായി
കേരളത്തിലെ
വ്യവസായരംഗത്ത്
വന്നുചേര്‍ന്നിട്ടുള്ള
മാറ്റങ്ങള്‍
എന്തെല്ലാമാണ്;
(സി)
എന്തെല്ലാം
മേജർ വ്യവസായ
സംരംഭങ്ങളാണ്
സര്‍ക്കാരിന്
മുന്നിലുള്ളത്;
വിശദവിവരം നല്‍കാമോ?
നൂതനസാങ്കേതികവിദ്യാധിഷ്ഠിത
വ്യവസായങ്ങളുടെ പ്രോത്സാഹനം
6095.
ശ്രീ.എം.
സ്വരാജ്
,,
കെ.സുരേഷ് കുറുപ്പ്
,,
പി. ഉണ്ണി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദഗ്ദ്ധ്യമുള്ള
തൊഴിലാളികളുടെ ലഭ്യതയും
സ്ഥലലഭ്യതയിലുള്ള
പരിമിതിയും
കണക്കിലെടുത്ത്
ബയോടെക്നോളജി പോലെ നൂതന
സാങ്കേതിക
വിദ്യാധിഷ്ഠിത
വ്യവസായങ്ങളുടെ
പ്രോത്സാഹനത്തിനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഗവേഷണവും
വ്യവസായവും
ഏകോപിപ്പിച്ചുകൊണ്ടുള്ള
ലൈഫ് സയന്‍സ്
പാര്‍ക്കിനെക്കുറിച്ച്
വിശദമാക്കാമോ;
പാര്‍ക്കിന്റെ
നിര്‍മ്മാണ പ്രവൃത്തി
ഏതുഘട്ടത്തിലാണ്;
(സി)
സംസ്ഥാന
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്,
മെഡ്സ് പാര്‍ക്ക്
തുടങ്ങിയവ
സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനങ്ങൾ
വിശദമാക്കാമോ?
വ്യവസായങ്ങള്‍
ആരംഭിക്കാന്‍ സഹായപദ്ധതി
6096.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രവാസികള്‍ക്കും
കുടുംബശ്രീ
യൂണിറ്റുകള്‍ക്കും
ചെറുകിട
വ്യവസായങ്ങളുള്‍പ്പെടെയുള്ള
വ്യവസായങ്ങള്‍
ആരംഭിക്കാന്‍ പ്രത്യേക
സഹായപദ്ധതികള്‍ വിഭാവനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തൊക്കെ
പദ്ധതികളാണ്
പ്രഖ്യാപിച്ചതെന്ന്
വ്യക്തമാക്കുമോ?
മണ്‍പാത്ര
നിര്‍മ്മാണത്തിന് കളിമണ്ണ്
6097.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗതമായി
മണ്‍പാത്ര നിര്‍മ്മാണം
നടത്തി ഉപജീവനം
നടത്തുന്നവര്‍ക്ക്
അവരുടെ തൊഴിലിന് വേണ്ട
അസംസ്കൃത വസ്തുവായ
കളിമണ്ണ്
ശേഖരിക്കുന്നതിന്
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
മണ്‍പാത്ര
നിര്‍മ്മാണത്തിനായി
കളിമണ്ണെടുക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
നിബന്ധനകള്‍
എന്തെല്ലാമാണ്;
(സി)
മണലൂര്‍
മണ്ഡലത്തിലെ
കണ്ടാണശ്ശേരി
പഞ്ചായത്തിലെ ആളൂര്‍
കുംഭാര കോളനിയില്‍
മണ്‍പാത്ര നിര്‍മ്മാണം
കുലത്തൊഴിലാക്കിയവര്‍ക്ക്
കളിമണ്ണ്
ശേഖരിക്കുന്നതിന്
തടസ്സം ഉണ്ടാക്കുകയും
മണ്ണ് കൊണ്ട് പോകുന്ന
വാഹനങ്ങള്‍
തടഞ്ഞിടുകയും ചെയ്യുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
പരിഹാരം കാണാന്‍ നടപടി
എടുക്കുമോ;
(ഡി)
വ്യവസായ
വകുപ്പിന്റെ കീഴില്‍ ഇൗ
കോളനിയില്‍ നിലവിലുള്ള
സ്ഥലത്ത് മണ്‍പാത്ര
നിര്‍മ്മാണത്തിന്റെ
വികസനത്തിനാവശ്യമായ
വര്‍ക്ക് ഷെഡ്
നിര്‍മ്മിക്കുന്നതിനും
ആവശ്യമായ യന്ത്ര
സാമഗ്രികള്‍
സ്ഥാപിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ചെറുകിട
വ്യവസായ എസ്റ്റേറ്റുകള്‍
6098.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായം
സ്ഥാപിക്കുന്നതിന് ഭൂമി
ലഭ്യമാകുന്നില്ല എന്നത്
വ്യവസായ വികസനത്തിന്
വലിയ പ്രതിസന്ധി
സൃഷ്ടിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
വ്യവസായ
വികസനത്തിനുളള ഭൂമി
ലഭ്യതകുറവ്
പരിഹരിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഗ്രാമീണ
മേഖലയിലുള്‍പ്പെടെ
വ്യവസായ വികസനം
ലക്ഷ്യമിട്ട് ചെറുകിട
വ്യവസായ
എസ്റ്റേറ്റുകള്‍
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ചെറുകിട
വ്യവസായ
എസ്റ്റേറ്റുകള്‍
തുടങ്ങുന്നതിന്
ആര്‍ക്കൊക്കെയാണ്
അനുമതി നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇവ
തുടങ്ങുന്നതിനുള്ള
നിബന്ധനകള്‍
അറിയിക്കുമോ;
(എഫ്)
പ്രസ്തുത
എസ്റ്റേറ്റുകളുടെ
വികസനത്തില്‍
സര്‍ക്കാരിന്റെ പങ്ക്
വ്യക്തമാക്കുമോ?
പുതുതായി
ആരംഭിച്ച വ്യവസായ
പാര്‍ക്കുകള്‍
6099.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ വന്ന ശേഷം
പുതിയതായി എത്ര വ്യവസായ
പാര്‍ക്കുകള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(ബി)
കിന്‍ഫ്രയുടെ
കീഴില്‍ വ്യവസായ
പാര്‍ക്കുകള്‍
ആരംഭിക്കുന്നതിനായി
സര്‍ക്കാരിന് എത്ര
പ്രൊപ്പോസലുകൾ
ലഭിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(സി)
കോങ്ങാട്
മണ്ഡലത്തില്‍ നിന്നും
ലഭിച്ച
പ്രൊപ്പോസലിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടിയുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
യു.എസ്.ടി.
ഗ്ലോബലിന് കെല്‍ട്രോണിന്റെ
സ്ഥലം നല്കല്
6100.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെല്‍ട്രോണിന് കീഴില്‍
മണ്‍വിളയിലുള്ള 2.25
ഏക്കര്‍ ഭൂമിയും പി.
സി. ബി. ഉത്പാദന
കേന്ദ്രമായി
പ്രവര്‍ത്തിച്ചിരുന്ന
കെട്ടിടവുമുള്‍പ്പെടെ
യു.എസ്.ടി. ഗ്ലോബല്‍
എന്ന കമ്പനിക്ക്
കെെമാറുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏത് വ്യവസ്ഥ
പ്രകാരം എന്ത്
കാര്യത്തിന് വേണ്ടി
എത്ര നാളത്തേക്കാണ്
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
യു.എസ്.ടി.
ഗ്ലോബലുമായി
ഉണ്ടാക്കിയ കരാര്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കെെമാറ്റത്തിലൂടെ
സര്‍ക്കാരിനും
കെല്‍ട്രോണിനും
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണെന്നും
ഇതില്‍ കെല്‍ട്രോണ്‍,
യു.എസ്.ടി. ഗ്ലോബല്‍
ഇവയുടെ വിഹിതം എത്ര
ശതമാനം വീതമാണെന്നും
വിശദമാക്കുമോ;
(സി)
ഈ
കമ്പനിക്ക് എത്ര
തുകയ്ക്ക് എത്ര
വര്‍ഷത്തേക്കാണ്
വസ്തുവും അനുബന്ധ
കെട്ടിടങ്ങളും
കെെമാറുന്നത്;
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
കെെമാറുന്ന
വസ്തുവകകള്‍ക്ക്
പ്രദേശത്തെ മതിപ്പ് വില
എത്ര രൂപയാണ്;
വ്യക്തമാക്കുമോ?
ഓട്,
ഇഷ്ടിക നിര്‍മ്മാതാക്കള്‍
നേരിടുന്ന പ്രതിസന്ധി
6101.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസംസ്കൃത
വസ്തുക്കളുടെ
ദൗര്‍ലഭ്യവും
സര്‍ക്കാര്‍
നിയന്ത്രണങ്ങളും മൂലം
ഓട്, ഇഷ്ടിക
നിര്‍മ്മാതാക്കള്‍
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രകൃതിക്ക്
ദോഷകരമാകാത്തവിധത്തില്
ഈ മേഖലയ്ക്കാവശ്യമായ
വസ്തുക്കള്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ജലസംഭരണികളിലടിയുന്ന
ചെളിയും മണലും
പ്രകൃതിക്ക്
ദോഷകരമാകാത്ത രീതിയില്‍
ശേഖരിച്ച്
ആവശ്യക്കാര്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബാംബു
കോര്പ്പറേഷന് ഉല്പന്നങ്ങള്
6102.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാംബു
കോര്പ്പറേഷന്
ഉല്പന്നങ്ങളെ
ജി.എസ്.ടി.യില്‍
നിന്നും പൂര്‍ണ്ണമായി
ഒഴിവാക്കുവാനുള്ള നടപടി
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
മാവൂര്‍
ഗ്വാളിയോര്‍ റയോണ്‍സ് ഭൂമി
6103.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്വാളിയോര്‍ റയോണ്‍സ്
ഭൂമി
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
(ബി)
കോഴിക്കോട്
കോംട്രസ്റ്റ് ഭൂമി
ഏറ്റെടുത്ത മാത്യകയില്‍
മാവൂരിലെ ഭൂമിയും
ഏറ്റെടുക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്താന്‍ സര്‍ക്കാര്‍
സന്നദ്ധമാവുമോ എന്ന്
വെളിപ്പെടുത്താമോ?
അല്‍ബറാക്
ഫൈനാന്‍ഷ്യല്‍ സര്‍വ്വീസ്
ലിമിറ്റഡ് കമ്പനി
6104.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഇൻഡസ്ട്രിയൽ
ഡവലപ്മെന്റ്
കോർപറേഷന്റെ ഓഹരി
പങ്കാളിത്തത്തോടെ
അല്‍ബറാക്
ഫൈനാന്‍ഷ്യല്‍
സര്‍വ്വീസ് ലിമിറ്റഡ്
എന്ന കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നുമുതലാണ് ഈ സ്ഥാപനം
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളത്;
(സി)
ഈ
സ്ഥാപനത്തിന്റെ
പ്രവര്‍ത്തന ലക്ഷ്യം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തിന്റെ
വിവിധ അടിസ്ഥാന സൗകര്യ
വികസന പദ്ധതികളില്‍ ഈ
സ്ഥാപനം വഹിക്കുന്ന
പങ്ക് വ്യക്തമാക്കാമോ?
എന്‍ജിനീയറിംഗ്
വര്‍ക്ക്ഷോപ്പുകള്‍
6105.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍ജിനീയറിംഗ്
വര്‍ക്ക്ഷോപ്പുകളെ
പരമ്പരാഗത വ്യവസായ
സ്ഥാപനങ്ങളായി
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യം
പരിഗണിക്കുമോ;
(സി)
പ്രസ്തുത
വ്യവസായത്തിന്റെ
നിലനില്‍പ്പിനായി
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ഡി)
ഈ
മേഖലയിലെ പ്രശ്നങ്ങള്‍
പഠിക്കുന്നതിനായി ഒരു
കമ്മീഷനെ നിയമിക്കുന്ന
കാര്യം പരിഗണിക്കുമോ?
ഒളവണ്ണ
കള്ളിക്കുന്നിലെ ബെല്‍
മെറ്റല്‍ സര്‍വ്വീസ് സെന്റര്‍
6106.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളവണ്ണ
ഗ്രാമപഞ്ചായത്തിലെ
കള്ളിക്കുന്നില്‍
വ്യവസായ വകുപ്പിന്
കീഴിലുള്ള ബെല്‍
മെറ്റല്‍ സര്‍വ്വീസ്
സെന്റര്‍ ഭൂമിയുടെ
വിസ്തീര്‍ണ്ണം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യവസായ
കേന്ദ്രം
തുടങ്ങുന്നതിനുവേണ്ടി
പ്രസ്തുത ഭൂമി
കോഴിക്കോട് ബ്ലോക്ക്
പഞ്ചായത്തിന് ലീസിന്
നല്‍കുന്നതിനുള്ള
അപേക്ഷ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പുനലൂര്‍
പേപ്പര്‍ മില്ലിന്റെ നവീകരണം
6107.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂര്‍
പേപ്പര്‍ മില്ലിന്റെ
നവീകരണം ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(ബി)
പേപ്പര്‍
മില്ലിലേക്ക് വൈദ്യുതി
ലൈന്‍ ദീര്‍ഘിപ്പിച്ച്
വൈദ്യുതി
ലഭ്യമാക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്താണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
തടസ്സങ്ങള്‍ പരിഹരിച്ച്
മില്ലിലേക്ക് വൈദ്യുതി
എത്തിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പേപ്പര്‍
മില്ലില്‍ ഉല്‍പ്പാദന
പ്രക്രിയ എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കാക്കഞ്ചേരി
കിന്ഫ്രയിലേക്ക്കൊണ്ടുവരുന്ന
വെള്ളം
6108.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കാക്കഞ്ചേരി
കിന്‍ഫ്രയിലേക്ക്
ഊര്ക്കടവില് നിന്നും
കൊണ്ടുവരുന്ന വെള്ളം
ശുദ്ധീകരിക്കാന്‍
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ശുദ്ധീകരണ പ്ലാന്റില്‍
ഗാര്‍ഹികാവശ്യത്തിന്
ഉപയോഗിക്കാനായി
ജലശുദ്ധീകരണം
നടത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ശുദ്ധീകരണ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദീകരിക്കാമോ?
പാറ
ഉല്പന്നങ്ങളുടെ അമിതമായ വില
6109.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാറ
ഉല്പന്നങ്ങളുടെ അമിത
വില തടയുന്നതിനായി പാറ
ക്വാറികള്‍ സര്‍ക്കാര്‍
ഏറ്റെടുത്ത് മിതമായ
വിലയ്ക്ക്
ഉല്പന്നങ്ങള് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
പാറഖനനം
T 6110.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പലയിടത്തും
അനുമതിയില്ലാതെ
അനധികൃതമായ പാറഖനനം
നടത്തുന്നതിനുള്ള ശ്രമം
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനധികൃത
പാറഖനന ഭീഷണിക്കെതിരെ
സംസ്ഥാനത്ത്
എവിടെയൊക്കെയാണ് ജനകീയ
സമരങ്ങള്‍ നടക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
അനധികൃത
പാറഖനനം
നിയന്ത്രിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദവിവരങ്ങള്‍
അറിയിക്കാമോ;
(ഡി)
ചരിത്രപ്രാധാന്യമുള്ള
ഇടങ്ങളിലെ പാറഖനനം
നിരോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ഖനനത്തിന്
ലൈസന്‍സ്
നല്‍കുന്നതിനുള്ള
നടപടികള്‍ വളരെ
കര്‍ശനമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
വിഴിഞ്ഞം
പദ്ധതിയുടെ പേരില്‍
അനധികൃത ഖനനത്തിനുള്ള
ശ്രമം നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇത്
സംബന്ധിച്ച് പരാതികള്‍
വല്ലതും
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
മലപ്പുറം
ജില്ലയിലെ ക്വാറികള്‍
6111.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ എത്ര
ക്വാറികള്‍ പാരിസ്ഥിതിക
അനുമതിയോടുകൂടി
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
കരിങ്കല്‍
ക്വാറി ലീസിന് വേണ്ടി
2017 ജനുവരി മുതല്‍
2018 മാര്‍ച്ച് വരെ
എത്ര അപേക്ഷകള്‍
ലഭിച്ചു; എത്ര
അപേക്ഷകള്‍ പരിശോധിച്ച്
ലെറ്റര്‍ ഒഫ്
ഇന്റന്‍ഡ്-ന് വേണ്ടി
ഡയറക്ടര്‍ക്ക് നല്കി;
എത്ര അപേക്ഷകളാണ് ഇനി
തീര്‍പ്പ്
കല്‍പ്പിക്കാനുള്ളത്;
(സി)
ജില്ലയില്‍
ക്വാറി ലീസിന്
അപേക്ഷിച്ചവരില്‍
നിന്ന് 2017-18
മാര്‍ച്ച് വരെ
റോയല്‍റ്റി ഇനത്തിലുള്ള
ഫൈന്‍ ആയി എത്ര രൂപ
ഈടാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
മലപ്പുറം
ജില്ലയിലെ ജിയോളജി
വിഭാഗത്തിന് പുതുതായി
സബ് ഓഫീസുകള്‍
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
ജില്ലാ
ജിയോളജി ഓഫീസിന്റെ
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം
എന്നറിയിക്കാമോ?
വിദേശത്ത്
നിന്നും മണല്‍ ഇറക്കുമതി
ചെയ്യുന്നതിന് നടപടി
T 6112.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
മേഖലയിലെ മണല്‍ ക്ഷാമം
നേരിടുന്നതിന്
വിദേശത്ത് നിന്നും
മണല്‍ ഇറക്കുമതി
ചെയ്യുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
സ്വീകരിക്കാനുള്ളത്;
വ്യക്തമാക്കുമോ;
(ബി)
മണല്‍
ഇറക്കുമതി ചെയ്യുന്ന
പദ്ധതിയില്‍ നിന്നും
അയല്‍ സംസ്ഥാനങ്ങളോ
നിര്‍മ്മാണ കമ്പനികളോ
പിന്മാറാനിടയായ
സാഹചര്യം സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
വിദേശ
മണലിന്റെ ഗുണനിലവാരം
സംബന്ധിച്ചും
സംസ്ഥാനത്തിന് ഇത്
സാമ്പത്തികമായി
എത്രമാത്രം
ഗുണകരമാണെന്നത്
സംബന്ധിച്ചും നടത്തിയ
പഠനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ?
കൈത്തറി
സഹകരണ സംഘങ്ങള്‍ക്കുളള
റിബേറ്റ് കുടിശ്ശിക
6113.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
സഹകരണ സംഘങ്ങള്‍,
ഹാന്റക്സ്, ഹാൻവീവ്
എന്നിവയ്ക്ക് റിബേറ്റ്
കുടിശ്ശികയായി വന്‍ തുക
കൊടുത്ത്
തീര്ക്കുവാനുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
കുടിശ്ശിക അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൈത്തറി
സ്കൂള്‍ യൂണിഫോം
6114.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
യൂണിഫോം കൈത്തറി
ഉല്പന്നമാക്കുന്നതിന്
കഴിഞ്ഞ വര്‍ഷം
(2017-18)
തീരുമാനിച്ചതിന്റെ
ഭാഗമായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
എന്തുമാത്രം
തുണി കൈത്തറി മേഖലയില്‍
ഉല്പാദിപ്പിച്ച്
സ്കൂള്‍ യൂണിഫോമിനായി
വിതരണം ചെയ്തു
എന്നറിയിക്കാമോ;
(സി)
സ്കൂള്‍
യൂണിഫോമിനായി
എന്തുമാത്രം തുണി
ആവശ്യമായിരുന്നുവെന്ന്
അറിയിക്കാമോ?
കൈത്തറി
മേഖലയില്‍ ജോലി ചെയ്യുന്നവര്‍
6115.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍
ഉറപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പരമ്പരാഗത
നെയ്ത്ത്
തൊഴിലാളികള്‍ക്ക്
മൂല്യവര്‍ദ്ധിതവും
വൈവിദ്ധ്യമേറിയതുമായ
ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ പരിശീലനം
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
കൈത്തറി
എന്നപേരില്‍ വ്യാജ
തുണിത്തരങ്ങള്‍
6116.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് കൈത്തറി
മേഖലയുടെ
ഉന്നമനത്തിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ;
ഇതിനായി പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
കൈത്തറി
എന്ന പേരില്‍ വ്യാജ
തുണിത്തരങ്ങള്‍ വിപണനം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവ
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
കൈത്തറി
വ്യവസായത്തിന് ബജറ്റ് വിഹിതം
6117.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17സാമ്പത്തിക
വര്‍ഷം കൈത്തറി
വ്യവസായത്തിന്റെ ബജറ്റ്
വിഹിതം എത്രയാണ്;
ബജറ്റ് വിഹിതം മുഴുവന്‍
ചെലവഴിച്ചോ;
ഇല്ലെങ്കില്‍ എത്ര രൂപ
തിരികെ അടച്ചു;
തിരിച്ചടവിനുള്ള
കാരണമെന്താണ്;
വ്യക്തമാക്കാമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ കൈത്തറി
വ്യവസായത്തിന്
അനുവദിച്ച തുക,
ചെലവാക്കിയ തുക എന്നിവ
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ കൈത്തറി
വ്യവസായത്തിന്
അനുവദിച്ച തുക
ടെക്സ്റ്റയില്‍
മില്ലുകള്‍ക്ക് വക
മാറ്റി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ബജറ്റില്‍
കൈത്തറി വ്യവസായത്തിന്
അനുവദിച്ച തുക യഥാസമയം
പദ്ധതിയ്ക്ക്
വിനിയോഗിയ്ക്കാതെ വക
മാറ്റി
ചെലവഴിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തില്‍ സ്ഥിരമായി
വീഴ്ച വരുത്തുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ?
വ്യവസായ വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ
സ്പിന്നിംഗ് മില്ലുകള്‍
6118.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സ്പിന്നിംഗ്
മില്ലുകളുടെ നഷ്ടം
വര്‍ദ്ധിക്കുവാനുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ഏതെല്ലാം സഹകരണ
സ്പിന്നിംഗ്
മില്ലുകളാണ് അസംസ്കൃത
പദാര്‍ത്ഥങ്ങളുടെ കുറവ്
മൂലം അടച്ചുപൂട്ടേണ്ടി
വന്നിട്ടുള്ളത്;
(സി)
അസംസ്കൃത
പദാര്‍ത്ഥങ്ങളുടെ കുറവ്
മൂലം ഭാഗികമായി
പ്രവര്‍ത്തിക്കുന്ന
സംസ്ഥാനത്തെ
സ്പിന്നിംഗ് മില്ലുകള്‍
ഏതെല്ലാം; വിശദമാക്കാമോ
?
സ്പിന്നിംഗ്
മില്‍ ജീവനക്കാര്‍ക്ക് സഹകരണ
നിയമത്തിലെ ആനുകൂല്യങ്ങള്‍
6119.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വ്യവസായ വകുപ്പിന്
കീഴിലെ സഹകരണ
സ്പിന്നിംഗ്
മില്ലുകളിലെ ജീവനക്കാരെ
സഹകരണ നിയമത്തിലെ
സെക്ഷന്‍ 80 ല്‍
ഉള്‍പ്പെടുത്തി
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ആയത്
നടപ്പാക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
സഹകരണ
സ്പിന്നിംഗ്
മില്ലുകളിലെ ജീവനക്കാരെ
സെഷന് 80 ല്‍
ഉള്‍പ്പെടുത്തി അത്
പ്രകാരമുള്ള
ക്ലാസിഫിക്കേഷന്‍, ഫീഡർ
കാറ്റഗറി, ശമ്പള
സ്കെയില്‍ എന്നിവ
കൃത്യമായി
നടപ്പിലാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ടെക്സ്റ്റയില്‍
മില്‍ തൊഴിലാളികളുടെ ശമ്പള
പരിഷ്കരണം
6120.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടെക്സ്റ്റയില്‍
മില്ലുകളിലെ
തൊഴിലാളികളുടെ
മുടങ്ങിക്കിടക്കുന്ന
ശമ്പള പരിഷ്കരണം
അടിയന്തരമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മില്ലുകളിലെ
ബദലി കാഷ്വല്‍
തൊഴിലാളികള്‍ക്ക് തുല്യ
ജോലിക്ക് തുല്യ വേതനം
നടപ്പാക്കുന്നതിനും
മിനിമം വേതനം
നിശ്ചയിക്കുന്നതിനുമുള്ള
നിലപാട്
വ്യക്തമാക്കാമോ;
(സി)
ടെക്സ്റ്റയില്‍
മില്ലുകളിലെ
ഒഴിവുകളിലേക്ക് ബദലി
കരാര്‍ തൊഴിലാളികളെ
പരിഗണിക്കുന്നതിനും,
ഇ.എസ്.ഐ. ചികില്‍സാ
നിബന്ധനകൾ
ലഘൂകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(ഡി)
മില്ലുകളിലെ
തൊഴിലാളികളുടെ ശമ്പളം,
ഗ്രാറ്റുവിറ്റി,
പി.എഫ്. കുടിശ്ശിക
എന്നിവ കൊടുത്തു
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഖാദി
മേഖലയുടെ ആധുനികവത്കരണം
6121.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഖാദി
മേഖലയെ
നിലനിര്‍ത്തുന്നതിനും,
ആധുനികവത്കരിച്ച്
മെച്ചപ്പെടുത്തുന്നതിനും
ഈ സർക്കാർ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ഖാദി,
കെെത്തറി സെന്ററുകളിലെ
വര്‍ക്ക് ഷെഡ് നവീകരണം
6122.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഖാദി,
കെെത്തറി സെന്ററുകളിലെ
അടിസ്ഥാന
സൗകര്യത്തിന്റെ അഭാവം
കണക്കിലെടുത്ത്
അവിടങ്ങളിലെ വര്‍ക്ക്
ഷെഡ്
നവീകരിക്കുന്നതിനായി
ആവശ്യമായ ഫണ്ട്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ തേന്‍
മ്യൂസിയം
6123.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
തേന്‍ മ്യൂസിയത്തിന്റെ
(ഹണി പാര്‍ക്ക്)
നിലവിലെ
അവസ്ഥയെന്തെന്ന്
വിശദമാക്കാമോ?
സ്കൂള്‍,
കോളേജ് ഗ്രൗണ്ടുകളുടെ
നവീകരണം
6124.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂള്‍, കോളേജുകള്‍
എന്നിവയിലെ
ഗ്രൗണ്ടുകള്‍
നവീകരിക്കുന്നതിനും
സിന്തറ്റിക്
ട്രാക്കുകള്‍,
ഇന്‍ഡോര്‍
സ്റ്റേഡിയങ്ങള്‍ എന്നിവ
നിര്‍മ്മിക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍ കായിക
വകുപ്പ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
കായിക രംഗത്തിന്
ഉണര്‍വേകുന്ന തരത്തില്‍
സ്കൂളുകള്‍,
കോളേജുകള്‍
എന്നിവിടങ്ങളിലെ
ഗ്രൗണ്ടുകള്‍,
സ്റ്റേഡിയങ്ങള്‍ എന്നിവ
നവീകരിക്കുന്നതിന്
വകുപ്പ് നടപടി
സ്വീകരിക്കുമോ?
ഭിന്നശേഷിക്കാരായ
കായിക താരങ്ങള്‍ക്ക്
പ്രോത്സാഹന പദ്ധതികള്‍
6125.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
കുട്ടികളുടെ കായിക
മികവ്
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഭിന്നശേഷിക്കാരായ
കായിക താരങ്ങള്‍ക്ക്
നല്കി വരുന്ന
പ്രോത്സാഹന പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
ഭിന്നശേഷിക്കാരില്‍
നിന്നും കായിക താരങ്ങളെ
വാര്‍ത്തെടുക്കുന്നതിന്
സ്പെഷ്യല്‍ സ്കൂള്‍
ആരംഭിക്കുന്നത്
സര്‍ക്കാര്‍
പരിഗണിക്കുമോ
എന്നറിയിക്കാമോ?
കായിക
വികസനം
6126.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
വികസനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ജില്ലാ
സ്റ്റേഡിയങ്ങളുടെയും
മിനി
സ്റ്റേഡിയങ്ങളുടെയും
നിര്‍മ്മാണത്തിന്റെ
ടെന്‍ഡര്‍ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിളായി
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
പ്രസ്തുത സ്ഥാപനത്തിന്
സമയബന്ധിതമായി
പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
വൈദഗ്ദ്ധ്യമുണ്ടോ
എന്നറിയിക്കാമോ?
ജില്ലാ
സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം
6127.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ച ജില്ലാ
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണം
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയങ്ങളില്‍
എന്തൊക്കെ
സൗകര്യങ്ങളാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വോളിബോള്‍
താരത്തിന് സര്‍ക്കാര്‍ ജോലി
നല്‍കുന്നതിന് നടപടി
6128.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വോളിബോളില്‍ കേരള
പുരുഷ ടീം 2018
ഫെബ്രുവരി 18 മുതല്‍ 28
വരെ കോഴിക്കോട് വച്ചു
നടന്ന നാഷണല്‍
വോളിബോള്‍
ചാമ്പ്യന്‍ഷിപ്പില്‍
ചാമ്പ്യന്‍ പട്ടം
നേടിയതിനു പുറമെ
ഇക്കഴിഞ്ഞ മാര്‍ച്ച് 11
മുതല്‍ 20 വരെ
ആന്ധ്രയില്‍ വച്ച്
നടന്ന ഫെഡറേഷന് കപ്പ്
നാഷണല്‍ മത്സരത്തിലും
ചാമ്പ്യന്മാരായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
കേരളത്തിന് രണ്ട്ദേശീയ
കിരീടം നേടിക്കൊടുത്ത
പ്രസ്തുത വോളിബോള്‍
ടീമിനും അസോസിയേഷന്
ഭാരവാഹികള്‍ക്കും
ക്യാഷ് അവാര്‍ഡ്
നല്‍കുന്നതിനും
അനുമോദനചടങ്ങ്
സംഘടിപ്പിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
ഇൗ
രണ്ട്ചാമ്പ്യന്ഷിപ്പിലും
വിജയികളായ കേരള ടീമില്‍
കഴിഞ്ഞ 8 വര്‍ഷമായി
കളിയ്ക്കുന്നതും ഇൗ
ഫെഡറേഷന് നാഷണല്‍
മത്സരത്തില്‍
ഇന്ത്യയിലെ ഒന്നാം
നമ്പര്‍ ലിബ്റോ
കളിക്കാരനായി
തെരഞ്ഞെടുത്ത
കോഴിക്കോടുകാരനുമായ
ശ്രീ. സി.കെ.രതീഷ് എന്ന
കളിക്കാരന് കായിക
വകുപ്പ് മന്ത്രിക്ക്
ജോലിയ്ക്കായി അപേക്ഷ
നല്‍കിയതിന് പ്രകാരം
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ
(ഡി)
സ്പോര്‍ട്സില്‍
ഉജ്ജ്വല നേട്ടങ്ങള്‍
കെെവരിച്ച
ശ്രീ.സി.കെ.രതീഷിന്
ജോലി നല്‍കുന്നതിന്
പ്രത്യേക ഉത്തരവ്
പുറപ്പെടുവിക്കുമോ
എന്നറിയിക്കാമോ?
സിവില്‍
സര്‍വ്വീസസ് ടൂര്‍ണമെന്റില്‍
നേട്ടം
കൈവരിക്കുന്നവര്ക്കുള്ള
ആനുകൂല്യങ്ങള്‍
6129.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസസ്
ടൂര്‍ണമെന്റില്‍ നേട്ടം
കൈവരിക്കുന്നവര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മാസ്റ്റേഴ്സ്
അത് ലറ്റിക്സ്
മത്സരങ്ങളില്‍ നേട്ടം
കൈവരിക്കുന്ന
ജീവനക്കാര്‍ക്ക്
യാതൊരു അംഗീകാരമോ
ആനുകൂല്യമോ
നല്‍കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
സ്വന്തം
ചെലവിലാണ് പ്രസ്തുത
മത്സരങ്ങളില്‍
പങ്കെടുക്കുന്നതെന്നതു
പരിഗണിച്ച്,
സ്പെയിനില്‍ നടക്കുന്ന
ലോക മാസ്റ്റേഴ്സ് അത്
ലറ്റിക്സ് മീറ്റില്‍
ഇന്ത്യയെ
പ്രതിനിധീകരിക്കുന്ന
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ചെലവുള്‍പ്പെടെയുള്ള
സാമ്പത്തികാനുകൂല്യം
നല്‍കുമോ;
(ഡി)
സംസ്ഥാന-ദേശീയ
മത്സരങ്ങളില്‍ നേട്ടം
കൈവരിച്ച് ലോക
മത്സരങ്ങളില്‍ യോഗ്യത
നേടി ഇന്ത്യയെ
പ്രതിനിധീകരിക്കുന്ന
ജീവനക്കാര്‍ക്ക്
സര്വ്വീസാനുകൂല്യങ്ങളുള്പ്പെടെയുള്ള
അംഗീകാരം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ലോക
പഞ്ചഗുസ്തി
മത്സരത്തില്‍
പങ്കെടുത്ത് നേട്ടം
കൈവരിച്ച
ജീവനക്കാര്‍ക്ക്
എന്തെങ്കിലും സര്‍വീസ്
ആനുകൂല്യങ്ങള്‍(പ്രമോഷന്,
ഇന്‍ക്രിമെന്റ്
ഉള്‍പ്പെടെയുള്ളവ)നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മാസ്റ്റേഴ്സ്
അത് ലറ്റിക്സ് മീറ്റില്‍
മികച്ച നേട്ടം
കെെവരിക്കുന്നവര്ക്ക്
ആനുകൂല്യങ്ങള്‍
6130.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സര്‍വീസ്
ടൂര്‍ണമെന്റില്‍ നേട്ടം
കെെവരിക്കുന്ന
ജീവനക്കാര്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്പോര്‍ട്സ്
ക്വാട്ടയിലല്ലാതെ,
സര്‍വ്വീസില്‍ വന്നശേഷം
സ്പോര്‍ട്സ് രംഗത്ത്
നേട്ടം കെെവരിക്കുന്ന
ജീവനക്കാര്‍ക്ക്
ആനുകൂല്യങ്ങളെന്തെങ്കിലും
നല്‍കിവരുന്നുണ്ടോ;
വിശദമാക്കാമോ;
ഇല്ലെങ്കില്‍ നല്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
മാസ്റ്റേഴ്സ്
അത് ലറ്റിക്സ്
മീറ്റില്‍ സംസ്ഥാന
ദേശീയ മത്സരങ്ങളില്‍
മികച്ച നേട്ടം
കെെവരിച്ച്
അന്തര്‍ദേശീയ തലത്തില്‍
യോഗ്യത നേടുകയും
ചെയ്യുന്നവര്‍ക്ക്
എന്തെങ്കിലും
ആനുകൂല്യങ്ങള്‍
നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സ്വന്തം
ചെലവിലാണ്
മത്സരങ്ങളില്‍
പങ്കെടുക്കേണ്ടതെന്നത്
പരിഗണിച്ച്,സംസ്ഥാന-ദേശീയ
മത്സരങ്ങളില്‍
വ്യക്തിഗത നേട്ടം
കെെവരിച്ച് സ്പെയിനില്‍
വച്ചു നടക്കുന്ന ലോക
മാസ്റ്റേഴ്സ് അത്
ലറ്റിക്സില്‍ ഇന്ത്യയെ
പ്രതിനിധീകരിക്കുന്ന
സംസ്ഥാന
ജീവനക്കാര്‍ക്ക്
അംഗീകാരമെന്ന നിലയില്‍
യാത്രാ
ചെലവുള്പ്പെടെയുളള
ചെലവുകള്‍ സര്‍ക്കാര്‍
നല്‍കുമോ; ഇല്ലെങ്കില്‍
അനുവദിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഇ)
അപ്രകാരം
ലോക മാസ്റ്റേഴ്സ് അത്
ലറ്റിക്സ് മീറ്റില്‍
ഇന്ത്യയെ
പ്രതിനിധീകരിക്കുന്ന
സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
അംഗീകാരമെന്ന നിലയിലും
പ്രോത്സാഹനമെന്ന
നിലയിലും
ഇന്‍ക്രിമെന്റ്,
സേവനകാലം
ദീര്‍ഘിപ്പിക്കല്‍
ഉള്‍പ്പെടെയുളള
സര്വീസാനുകൂല്യങ്ങള്
നല്‍കുമോ; ഇല്ലെങ്കില്‍
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
യുവജനക്ഷേമ
വകുപ്പ്/ബോര്‍ഡ്
നടപ്പിലാക്കുന്ന പദ്ധതികള്‍
6131.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
വകുപ്പ്/ബോര്‍ഡ്
സംസ്ഥാനത്ത്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോതമംഗലം നിയോജക
മണ്ഡലത്തില്‍
യുവജനക്ഷേമ
വകുപ്പ്/ബോര്‍ഡിന്റെ
കീഴില്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
കോതമംഗലം
മണ്ഡലത്തില്‍
യുവജനക്ഷേമ
വകുപ്പ്/ബോര്‍ഡ് പുതിയ
പദ്ധതികള്‍
എന്തെങ്കിലും
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ?
ആലത്തൂരില്‍
യുവജനക്ഷേമബോര്‍ഡിന്റെ
പദ്ധതികള്‍
6132.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
യുവജനക്ഷേമ ബോര്‍ഡിന്റെ
കീഴില്‍ എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതൊക്കെയാണെന്നും,
അതിനായി ചെലവായ തുക
എത്രയാണെന്നും
അറിയിക്കാമോ?