കേന്ദ്ര
പൂളില്‍ നിന്നുള്ള
വൈദ്യുതിയുടെ അളവ്
6133.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പൂളില്‍ നിന്നും
സംസ്ഥാനത്തിന് 2017
ഏപ്രില്‍ മുതല്‍ ഒാരോ
മാസവും ലഭിക്കുന്ന
വൈദ്യുതിയുടെ കണക്ക്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
പൂളില്‍ നിന്നുള്ള
വൈദ്യുതിയുടെ അളവില്‍
കുറവ്
വരുത്തിയിട്ടുണ്ടോ;
അതിനുള്ള
സാഹചര്യമെന്തായിരുന്നു
എന്ന് വ്യക്തമാക്കാമോ;
(സി)
പരീക്ഷാകാലത്ത്
കൂടുതല്‍ വൈദ്യുതി
കേന്ദ്ര പൂളില്‍ നിന്ന്
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത് പ്രകാരം
ലഭ്യമാകുന്ന അധിക
വൈദ്യുതിയുടെ അളവ്
എത്രയാണെന്ന്
അറിയിക്കാമോ?
എനര്‍ജി
മാനേജ്മെന്റ് സെന്ററിന്റെ
പ്രവര്‍ത്തനം
6134.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എനര്‍ജി മാനേജ്മെന്റ്
സെന്റര്‍ മുഖാന്തരം
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്‍കുമോ;
(ബി)
ഇതിനായി
2017-18 സാമ്പത്തിക
വര്‍ഷം എത്ര തുക
ചെലവഴിച്ചു എന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(സി)
എനര്‍ജി
മാനേജ്മെന്റ്
സെന്ററിന്റെ
പ്രവര്‍ത്തനം കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വൈദ്യുതി
ആവശ്യകത
6135.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഇലക്ട്രിസിറ്റി
അതോറിറ്റിയുടെ പവര്‍
സര്‍വ്വെ പ്രകാരം
2017-18ല്‍
സംസ്ഥാനത്തിന്റെ
വൈദ്യുതി ആവശ്യകത
എത്രയായിരുന്നു;
(ബി)
ഈ
ആവശ്യകത പൂര്‍ണ്ണമായും
സംസ്ഥാന സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികളിലൂടെ
നിറവേറ്റുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
വൈദ്യുതി
ചാര്ജ്ജിനത്തില് ബോര്‍ഡിന്
പിരിഞ്ഞ് കിട്ടുവാനുള്ള
കുടിശ്ശിക
6136.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ചാര്ജ്ജിനത്തില് 2018
ജനുവരി വരെ ബോര്‍ഡിന്
പിരിഞ്ഞ് കിട്ടുവാനുള്ള
കുടിശ്ശിക തുക
എത്രയാണ്;
(ബി)
സംസ്ഥാന
സര്‍ക്കാര്‍, പൊതുമേഖലാ
സ്ഥാപനങ്ങള്‍, സ്വകാര്യ
സ്ഥാപനങ്ങള്‍
എന്നിവയുടെ കുടിശ്ശിക
തുക എത്രയാണ്;
(സി)
ഏറ്റവും
കൂടുതല്‍
കുടിശ്ശികവരുത്തിയിട്ടുള്ളത്
ഏത് സ്ഥാപനമാണ്;
(ഡി)
കുടിശ്ശിക
കൃത്യമായി
പിരിച്ചെടുത്താല്‍
ബോര്‍ഡിന്റെ നിലവിലുള്ള
സാമ്പത്തിക പ്രതിസന്ധി
മറി കടക്കുവാന്‍
സാധിക്കുമോ?
വെെദ്യുതി
ചാര്‍ജ്ജ് ഇനത്തിലുള്ള
കുടിശ്ശിക
6137.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.-ക്ക്
വെെദ്യുതി ചാര്‍ജ്ജ്
ഇനത്തില്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍,
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍, സ്വകാര്യ
വ്യവസായ സ്ഥാപനങ്ങള്‍
തുടങ്ങി ഓരോ
വിഭാഗത്തില്‍ നിന്നും
പിരിഞ്ഞ് കിട്ടാനുള്ള
വെെദ്യുതി ചാര്‍ജ്ജ്
എത്ര എന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുടിശ്ശിക
പിരിച്ചെടുക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
ഫലമായി എത്ര തുക വീതം
ഏതെല്ലാം വിഭാഗങ്ങളിലെ
ഉപഭോക്താക്കളില്‍
നിന്ന് പിരിഞ്ഞ്
കിട്ടി; വിശദവിവരം
നല്‍കുമോ?
ജോലിക്കിടെ
അപകടങ്ങളില്‍പെട്ട് മരണമടഞ്ഞ
കെ.എസ്.ഇ.ബി. ജീവനക്കാര്‍
6138.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജോലിക്കിടെയുണ്ടായ
അപകടങ്ങളില്‍ എത്ര
കെ.എസ്.ഇ.ബി.ജീവനക്കാര്‍
മരണമടഞ്ഞു;
(ബി)
അപകടത്തില്‍പെട്ട്
മരണമടഞ്ഞവരുടെ
കുടുംബാംഗങ്ങള്‍ക്ക്
എന്തൊക്കെ
ധനസഹായങ്ങളാണ്
കെ.എസ്.ഇ.ബി.
നല്‍കുന്നത്;
(സി)
ഇപ്രകാരം
ജോലിക്കിടയില്‍
മരണമടയുന്ന കരാര്‍
തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക് എന്ത്
ധനസഹായമാണ്
അനുവദിക്കുന്നത്?
കെ.എസ്.ഇ.ബി
യുടെ പുതിയ സെക്ഷന്‍
ഓഫീസുകള്‍
6139.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യുടെ പുതിയ സെക്ഷന്‍
ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്ത്
2017 ജനുവരി മുതല്‍
പുതുതായി ആരംഭിച്ച
സെക്ഷന്‍ ആഫീസുകള്‍
ഏതെല്ലാം; ഈ ഓഫീസുകളിലെ
ഉപഭോക്താക്കളുടെ
എണ്ണമെത്രയാണ്;
(സി)
സെക്ഷന്‍
ഓഫീസുകളുടെ വിവരങ്ങളും
ഉപഭോക്താക്കളുടെ
എണ്ണവും ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഏറ്റവും കുറവ്
ഉപഭോക്താക്കള്‍ ഉള്ള
സെക്ഷന്‍ ഓഫീസും
ഏറ്റവും കൂടുതല്‍
ഉപഭോക്താക്കളുള്ള
സെക്ഷന്‍ ഓഫീസും
എതൊക്കെയെന്ന്
വിശദമാക്കാമോ?
ആധുനിക
വൈദ്യുതി സേവന കേന്ദ്രങ്ങള്‍
6140.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കള്‍ക്ക്
കെ.എസ്.ഇ.ബി. നല്കുന്ന
സേവനം
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ആരംഭിക്കുമെന്ന്
പ്രഖ്യാപിച്ച ആധുനിക
വൈദ്യുതി സേവന
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ.
വിശദമാക്കുമോ;
(സി)
ഈ
കേന്ദ്രങ്ങളിലൂടെ
എന്തൊക്കെ സേവനങ്ങളാണ്
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കുന്നത്;
(ഡി)
വൈദ്യുതി
മേഖലയിലെ സ്ഥാപനങ്ങളായ
അനര്‍ട്ട്,
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റ്
എന്നിവയുമായി
ബന്ധപ്പെട്ട സേവനങ്ങളും
ഈ കേന്ദ്രങ്ങളില്‍ കൂടി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
വെെദ്യുതി
നിയമ ഭേദഗതി ബില്‍
6141.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വെെദ്യുതി നിയമ ഭേദഗതി
ബില്‍ കൊണ്ടുവരാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വെെദ്യുതി
വിതരണ മേഖല
യെ
തകര്‍ച്ചയിലേക്ക്
നയിക്കുന്ന വ്യവസ്ഥകള്‍
ഉള്‍പ്പെടുത്തിയ
ബില്ലാണിതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ബില്ലിന്റെ
ഉദ്ദേശങ്ങളും
ലക്ഷ്യങ്ങളും എന്തെന്ന്
വിവരിക്കുമോ;
(ഡി)
ഈ
നിയമം എന്ന്
പ്രാബല്യത്തില്‍
വരുത്താനാണ്
ഉദ്ദേശിക്കുന്നത്?
വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കാന്‍ നടപടി
6142.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വോള്‍ട്ടേജ് ക്ഷാമം
നിലവിലുണ്ടോ; ആയത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
വോള്‍ട്ടേജ്
കുറഞ്ഞ പ്രദേശങ്ങളില്‍
പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്നതിന്
എന്തൊക്കെ
മാനദണ്ഡങ്ങള്‍ ആണ്
ഉളളതെന്ന്
വ്യക്തമാക്കാമോ?
അനെര്‍ട്ടിന്റെ
പ്രവര്‍ത്തനം
6143.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി വ കുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏജന്‍സി
ഫോര്‍ നോണ്‍
കണ്വെന്ഷണല് എനര്‍ജി
റൂറല്‍ ടെക്നോളജി
(അനെര്‍ട്ട്)യുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സൂര്യപ്രകാശത്തില്‍
നിന്നും കാറ്റില്‍
നിന്നും ഒരുമിച്ച്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
ഹൈബ്രിഡ് പവര്‍
പ്ലാന്റ് പദ്ധതി
അനെര്‍ട്ട്
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി തദ്ദേശീയ
സാങ്കേതിക വിദ്യയും
ഉപകരണങ്ങളും
ഉപയോഗപ്പെടുത്തിയുള്ളതാണോ;
വ്യക്തമാക്കുമോ;
(ഡി)
ഏതൊക്കെ
ഏജന്‍സിയുടെ
സഹായത്തോടെയാണ് പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പൊതുജനങ്ങള്‍ക്ക്
അനെര്‍ട്ടുമായി
ബന്ധപ്പെട്ട്
സൗരോര്‍ജ്ജ പദ്ധതിയില്‍
അംഗങ്ങളാകുന്നതിന്
എന്തൊക്കെ നടപടി
ക്രമങ്ങളാണ്
പാലിക്കേണ്ടത് എന്നു
വിശദമാക്കുമോ?
അതിരപ്പള്ളി പദ്ധതി
6144.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പള്ളി
പദ്ധതി
നടപ്പാക്കാനാവില്ലെന്നുള്ളതിന്
വൈദ്യുതി വകുപ്പ്
പത്രകുറിപ്പ്
എന്തെങ്കിലും
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കാനാവില്ലെന്ന്
തീരുമാനിക്കാനുള്ള
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
ഉപേക്ഷിയ്ക്കുന്നതു
മൂലം വൈദ്യുതി
വകുപ്പിന് ഉണ്ടാകുന്ന
നഷ്ടം എത്രയെന്ന്
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.
പ്രോജക്ട് മോണിറ്ററിംഗ്
കമ്മിറ്റിയുടെ പ്രവര്‍ത്തനം
6145.
ശ്രീ.കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
നിലവിലുള്ള സാമ്പത്തിക
പ്രതിസന്ധി
നിര്‍മ്മാണത്തിലിരിക്കുന്ന
വിവിധ പദ്ധതികള്‍
പൂര്‍ത്തീകരിച്ച്
ഉല്പാദനരംഗം
ശാക്തീകരിക്കുന്നതിന്
നടത്തുന്ന
ശ്രമങ്ങള്‍ക്ക്
പ്രതിബന്ധം
സൃഷ്ടിക്കുന്നുണ്ടോ;
(ബി)
പള്ളിവാസല്‍
എക്സ്റ്റന്‍ഷന്‍ സ്കീം,
ചാത്തന് കോട്ടുനട II,
തോട്ടിയാര്‍ എന്നീ
ജലവെെദ്യുത പദ്ധതികളുടെ
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് തുക ആവശ്യമായി
വരും; ഇതിന്
എന്തെങ്കിലും
കേന്ദ്രസഹായം
ലഭിക്കുന്നുണ്ടോ;
(ഡി)
പദ്ധതികളുടെ
പുരോഗതി
വിലയിരുത്തുന്നതിനും
തടസ്സങ്ങള്‍
പരിഹരിക്കുന്നതിനുമുള്ള
കെ.എസ്.ഇ.ബി. പ്രോജക്ട്
മോണിറ്ററിംഗ്
കമ്മിറ്റിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
2014-ല്‍
സ്വകാര്യ
ഇ.എം.സി.കള്‍ക്ക്
ബൂട്ട് അടിസ്ഥാനത്തില്‍
അനുവദിച്ച ചെറുകിട
ജലവെെദ്യുത പദ്ധതികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(എഫ്)
2017-ല്‍
എത്ര ചെറുകിട വെെദ്യുത
പദ്ധതികള്‍ക്കാണ്
അനുമതി നല്‍കിയത്;
ആയതിന്റെ
നിര്‍മ്മാണപ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഇടുക്കി
ജലവൈദ്യുത പദ്ധതി
6146.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജലവൈദ്യുത പദ്ധതിയില്‍
നിന്നും 2017-18
സാമ്പത്തിക വര്‍ഷം എത്ര
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
ജലവൈദ്യുത പദ്ധതിയില്‍
നിന്നും ഒരു യൂണിറ്റ്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
എത്ര തുക ചെലവാകും;
(സി)
പ്രസ്തുത
ജലവൈദ്യുത പദ്ധതിയുടെ
അറ്റകുറ്റപ്പണിക്കായി
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
ചെലവഴിച്ച തുകയുടെ
വിശദാംശം നല്‍കുമോ?
കൂടംകുളം
പദ്ധതിയും ആശങ്കകളും
6147.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടംകുളം
പദ്ധതിയുടെ പവര്‍ ഹൈവേ
കടന്നുപോകുന്ന
പ്രദേശങ്ങളില്‍
സ്ഥലമേറ്റെടുക്കേണ്ടി
വരുന്നുണ്ടോയെന്ന്
വിശദമാക്കാമോ; ടവര്‍
സ്ഥാപിക്കുന്ന
സ്ഥലങ്ങള്‍ മാത്രമാണോ
ഏറ്റെടുക്കുന്നത്;
അങ്ങനെയെങ്കില്‍ ഒരു
ടവര്‍
സ്ഥാപിക്കുന്നതിന് എത്ര
വീതം സ്ഥലം
ആവശ്യമുണ്ട്;
(ബി)
ഏതു
നിയമപ്രകാരമാണ് സ്ഥലം
ഏറ്റെടുക്കുന്നത്; ഏതു
തരത്തിലുള്ള
നഷ്ടപരിഹാരമാണ്
നല്‍കുന്നത്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് നഷ്ടപരിഹാരം
നല്‍കുന്നതിന് പാക്കേജ്
തയാറാക്കിയിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
വിലനിര്‍ണയം നടത്താന്‍
ചുമതലപ്പെട്ട
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്
വ്യക്തമാക്കാമോ;
(ഡി)
ഭൂമി
ഏറ്റെടുക്കുന്നതിന്
മുന്‍പ്
നഷ്ടപരിഹാരത്തുക
നല്‍കുന്നതിന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ വ്യവസ്ഥ
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ഇതുവരെ
ഏതൊക്കെ പ്രദേശങ്ങളില്‍
ഭൂമി ഏറ്റെടുത്തുവെന്ന്
വ്യക്തമാക്കാമോ;
ഏതെങ്കിലും
ഭൂവുടമസ്ഥര്‍ക്ക്
നഷ്ടപരിഹാരം ഇതുവരെ
നല്‍കിയിട്ടുണ്ടോ?
ജലവൈദ്യുത
പദ്ധതികളുടെ പുനരുദ്ധാരണം
6148.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയ ശേഷം
ജലവൈദ്യുത പദ്ധതികളുടെ
പുനരുദ്ധാരണ പ്രക്രീയ
നടന്നിട്ടുണ്ടോ;എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി പുതിയതായി എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
കഴിഞ്ഞിട്ടുണ്ട്;വിശദവിവരം
നല്‍കുമോ;
(സി)
പ്രസ്തുത
പുനരുദ്ധാരണ നടപടികള്‍
കൂടാതെ മറ്റെന്തെല്ലാം
നവീകരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്?
ഉൗര്‍ജ്ജസംരക്ഷണ
ഗവേഷണ പരിശീലന പരിപാടികള്‍
6149.
ശ്രീ.പി.ടി.എ.
റഹീം
,,
ആന്റണി ജോണ്‍
,,
കെ. ബാബു
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉൗര്ജ്ജകാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ഉൗര്ജ്ജസംരക്ഷണം
ഉറപ്പാക്കുന്നതിനുമായി
'എനര്‍ജി മാനേജ്മെന്റ്
സെന്റര്‍'എന്തെല്ലാം
ഗവേഷണ പരിശീലന
പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുളളതെന്നറിയിക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളില്‍
ഉൗര്‍ജ്ജ സംരക്ഷണ
അവബോധം
വളര്‍ത്തുന്നതിനായി
ഇ.എം.സി 'സ്മാര്‍ട്ട്
എനര്‍ജി പ്രോഗ്രാം'
എന്ന പരിപാടി നടത്തി
വരുന്നുണ്ടോ;
(സി)
പ്രസ്തുത
പ്രോഗ്രാം കൂടുതല്‍
സ്കൂളുകളിലേയ്ക്കും
കോളേജുകളിലേയ്ക്കും
സാങ്കേതിക വിദ്യാഭ്യാസ
സ്ഥാപനങ്ങളിലേക്കും
വ്യാപിപ്പിക്കുന്നതിനും,
ബോധവല്‍ക്കരണ
പരിപാടികള്‍,
മത്സരങ്ങള്‍
എന്നിവയ്ക്കു പുറമേ,
ഗവേഷണ വികസന
പ്രവര്‍ത്തനങ്ങള്‍ക്കുളള
സഹായം നല്‍കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സംസ്ഥാനത്തെ
ആദിവാസി മേഖലകളില്‍
ഇ.എം.സി. യുടെ
ആഭിമുഖ്യത്തില്‍
പെെക്കോ ജലവെെദ്യുത
പദ്ധതി, സൗരോര്‍ജ്ജ
പദ്ധതി, കാറ്റില്‍
നിന്നുളള വെെദ്യുത
പദ്ധതി എന്നിവ മെെക്രോ
ഗ്രിഡ് വഴി
ബന്ധിപ്പിച്ചുളള
വെെദ്യുതീകരണ പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കോള്‍പാടങ്ങളുടെ
കനാല്‍ ബണ്ടുകളില്‍ സോളാര്‍
പാനലുകള്‍
6150.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍
കോള്‍പാടങ്ങളുടെ കനാല്‍
ബണ്ടുകളില്‍ സോളാര്‍
പാനലുകള്‍ സ്ഥാപിച്ച്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
ആവശ്യമായ എന്തെങ്കിലും
പദ്ധതി
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
അതിന് നടപടി
സ്വീകരിക്കുമോ?
അണക്കെട്ടുകളുടെ
നവീകരണത്തിന് ആവിഷ്ക്കരിച്ച
പദ്ധതികള്‍
6151.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
അണക്കെട്ടുകളുടെ
നവീകരണത്തിന് ലോക
ബാങ്കിന്റെ സഹായത്തോടെ
ആവിഷ്ക്കരിച്ച
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
വായ്പാ തിരിച്ചടവ്
കാലയളവ് എത്രയാണ്;
(സി)
ലോക
ബാങ്ക് വ്യവസ്ഥ പ്രകാരം
പദ്ധതി
പൂര്‍ത്തീകരിക്കേണ്ട
കാലാവധി എന്നാണ്;
പ്രസ്തുത
കാലാവധിക്കുള്ളില്‍
നവീകരണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
കുരിയാര്‍കുറ്റി-കാരപ്പാറ
മിനി ജലവൈദ്യുത പദ്ധതി
6152.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുരിയാര്‍കുറ്റി-കാരപ്പാറ
മിനി ജലവൈദ്യുത പദ്ധതി
നിലവില്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതി സംബന്ധിച്ച്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കോടിയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ഈ
പദ്ധതി തുടരുന്നതിന്
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പൊരിങ്ങല്‍കുത്ത്,
ഷോളയാര്‍ ഡാമുകളില്‍ നിന്നും
വൈദ്യുതി ഉല്‍പ്പാദനം
6153.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
ജലവൈദ്യുത പദ്ധതികളായ
പെരിങ്ങല്‍കുത്ത്,
ഷോളയാര്‍ ഡാമുകളില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിന്
ഇപ്പോള്‍ എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളിലെ എല്ലാ
ജനറേറ്ററുകളും
പ്രവര്ത്തനക്ഷമമാണോയെന്നറിയിക്കാമോ;
(സി)
ചാലക്കുടിപ്പുഴയുടെ
നീരൊഴുക്ക് കുറയാത്ത
തരത്തില്‍ പകലും
രാത്രിയുമായി ഉത്പാദനം
ക്രമീകരിച്ച് വെള്ളം
തുറന്നുവിടുന്നതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
പട്ടേരിക്കുന്ന്കമ്മ്യൂണിറ്റി
ഇറിഗേഷന്‍ പദ്ധതിയുടെ
വെെദ്യുതി കണക്ഷന്
6154.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തിലെ
പട്ടേരിക്കുന്ന്
കമ്മ്യൂണിറ്റി
ഇറിഗേഷന്‍ പദ്ധതിയുടെ
വെെദ്യുതി കണക്ഷന്
വിഛേദിച്ചതുകാരണം
പ്രദേശത്ത് രൂക്ഷമായ
കുടിവെള്ളക്ഷാമം
നേരിടുന്നതായ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വെെദ്യുതി കണക്ഷന്
ആരുടെ
പേരിലായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
കുടിവെള്ളക്ഷാമം
രൂക്ഷമായ
സാഹചര്യത്തില്‍
വെെദ്യുതി കണക്ഷന്
പുനഃസ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
വൈദ്യുതി
വിതരണ ശൃംഖല
ശക്തിപ്പെടുത്തുന്ന നടപടികള്‍
6155.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തിന്
പുറത്ത് നിന്നും
കൂടുതല്‍ വൈദ്യുതി
കൊണ്ടുവന്ന് കേരളത്തിലെ
വൈദ്യുതി വിതരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
പുരയിടങ്ങളിലൂടെയും
വീടിനു സമീപത്തു കൂടിയും
വെെദ്യുതി ലെെനുകള്‍
വലിക്കുന്നതു മൂലമുള്ള
ബുദ്ധിമുട്ടുകള്‍
6156.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യവ്യക്തികളുടെ
ഉടമസ്ഥയിലുള്ള
പുരയിടങ്ങളിലൂടെയും
വീടിനു സമീപത്തു
കൂടിയും വെെദ്യുതി
ലെെനുകള്‍ വലിക്കുന്നതു
മൂലം ടി
വ്യക്തികള്‍ക്കുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
വെെദ്യുതി ലെെനുകള്‍
ഉളളതു കാരണം ഈ
വ്യക്തികള്‍ക്ക്
പലപ്പോഴും ഇത്തരം
പുരയിടങ്ങളില്‍ വീടോ
മറ്റ് നിര്‍മ്മാണമോ
നടത്തുന്നതിന് കഴിയാത്ത
സാഹചര്യം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വകാര്യ
വ്യക്തികളുടെ
അനുമതിയോട് കൂടി ടി
വ്യക്തികളുടെ
പുരയിടത്തിലൂടെ
വെെദ്യുതി ലൈനുകള്‍
വലിച്ചതിന് ശേഷം
പുതിയതായി പൊതുവഴി രൂപം
കൊള്ളുന്ന പക്ഷം
വെെദ്യുത പോസ്റ്റും
വെെദ്യുതലെെനും ഇത്തരം
വഴിയിലേക്ക്
മാറ്റുന്നതിന്
കെ.എസ്.ഇ.ബി. നടപടി
സ്വീകരിക്കാറുണ്ടോ.
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
മങ്കട
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വെെദ്യുതീകരണ പദ്ധതി
6157.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വെെദ്യുതീകരണ
പദ്ധതിയില്‍ മങ്കട
മണ്ഡലത്തിലെ ഓരോ
തദ്ദേശ സ്വയംഭരണ സ്ഥാപന
പരിധിയിലും എത്ര
വീടുകളാണ്
വെെദ്യുതീകരിച്ചതെന്ന്
വിശദമാക്കാമോ; ഇതിനായി
ഓരോ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളും എത്ര തുക
വീതമാണ് പദ്ധതിക്ക്
നല്‍കിയതെന്ന്
വിശദീകരിക്കാമോ;
(ബി)
പദ്ധതി
പ്രഖ്യാപനത്തിന് ശേഷവും
വെെദ്യുതി ലഭിക്കാത്ത
വീടുകളുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
കോളനികളില്‍ വൈദ്യുതി
എത്തിക്കുന്നതിനുള്ള പദ്ധതി
6158.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
എത്താത്ത ആദിവാസി
കോളനികളില്‍ വൈദ്യുതി
എത്തിക്കുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ ചാവടിപ്പാറ,
വരാള്പ്പതി എന്നീ
ആദിവാസി കോളനികളില്‍
വൈദ്യുതി
എത്തിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്?
എനര്‍ജി
മാനേജ്മെന്റ് സെന്റര്‍
6159.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എനര്‍ജി
മാനേജ്മെന്റ്
സെന്ററിന് നിലവില്‍
സര്‍ക്കാരില്‍ നിന്നും
ഏതൊക്കെ ഫണ്ട് ആണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ.എം.സി.ക്ക്
സര്‍ക്കാരില്‍
നിന്നല്ലാതെ ഫണ്ട്
ലഭിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ കഴിഞ്ഞ
രണ്ട് വര്‍ഷമായി
ഇത്തരത്തില്‍ ലഭിച്ച
ഫണ്ടിന്റെ ഇനം
തിരിച്ചുള്ള വിശദവിവരം
ലഭ്യമാക്കാമോ;
(സി)
നിലവില്‍
സാങ്ഷന്‍ഡ്
പോസ്റ്റുകള്‍ക്ക്
തുല്യമോ അതിനു മുകളിലോ
പ്രോജക്ട്
എഞ്ചിനീയര്‍മാരെ
എനര്‍ജി മാനേജ്മെന്റ്
സെന്ററില്‍
നിയമിച്ചിട്ടുണ്ടോ;
ആവശ്യത്തിന് സ്റ്റാഫ്
ഇല്ലാത്ത കാര്യം
ഇ.എം.സി. സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വൈദ്യുതി
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
6160.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം നടപടികളാണ്
വൈദ്യുതി ബോര്‍ഡ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഉപയോഗിക്കുന്ന
സമയത്തിന് അനുസരിച്ച്
വൈദ്യുതിക്ക് വില
നിശ്ചയിക്കണമെന്ന്
റഗുലേറ്ററി കമ്മീഷന്
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;
പ്രസ്തുത ശുപാര്‍ശ
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഇതുമൂലം
പീക്ക് ഔവറില്‍
വൈദ്യുതി ഉപയോഗം
നിയന്ത്രിക്കുന്നതിന്
സാധിക്കുമോ?
മാലിന്യത്തില്‍
നിന്നും വൈദ്യുതി ഉല്പാദനം
6161.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാലിന്യനിര്‍മ്മാര്‍ജ്ജനം
വലിയ പ്രതിസന്ധി
സൃഷ്ടിക്കുന്ന
സാഹചര്യത്തില്‍,
മാലിന്യത്തില്‍ നിന്നും
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനെക്കുറിച്ച്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മനുഷ്യവിസര്‍ജ്ജ്യത്തില്‍
നിന്ന് വൈദ്യുതി
ഉല്‍പാദിപ്പിക്കുന്നതിനെപ്പറ്റി
ശാസ്ത്രീയ പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മനുഷ്യവിസര്ജ്ജ്യമുള്പ്പെടെയുള്ള
മാലിന്യത്തില്‍ നിന്നും
ഊര്‍ജ്ജം
ഉല്പാദിപ്പിക്കുന്നതിനുള്ള
സാങ്കേതിക വിദ്യ
വികസിപ്പിച്ചാല്‍ അതു
നമ്മുടെ
നിലനില്‍പ്പിനും,
ഭൂമിയുടെ ആരോഗ്യം
സംരക്ഷിക്കുന്നതിനും
സഹായകമാകുമെന്നതിനാല്‍
ആയത് ഗൗരവത്തോടെ
പരിശോധിക്കുമോ;
(ഡി)
ശബരിമലയിലും,
പമ്പയിലും,
ഗുരുവായൂരിലും മറ്റ്
തീര്‍ത്ഥാടനകേന്ദ്രങ്ങളിലും
മനുഷ്യവിസര്ജ്ജ്യത്തെ
ഫലപ്രദമായി ഉപയോഗിച്ച്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നത്
മൂലം
മാലിന്യനിര്‍മ്മാര്‍ജ്ജനവും,
പാരിസ്ഥിതിക
സുസ്ഥിതിയും, കുടിവെള്ള
സ്രോതസ്സുകളുടെ
സംരക്ഷണവും
സാധിക്കുമെന്നതിനാല്‍
ആയത് പരിഗണിക്കുമോ;
(ഇ)
കെ.എസ്.ഇ.ബി.
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന് ഇത്തരത്തില്‍
പദ്ധതി നടപ്പാക്കുമോ?
വൈദ്യുതി
ലൈനുകളുടെ
അറ്റകുറ്റപണികള്‍ക്കിടെ അപകടം
6162.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ലൈനുകളുടെ
അറ്റകുറ്റപണികള്‍ക്കിടെ
അപകടത്തില്‍
പെടുന്നവരുടെ എണ്ണം
ദിനംപ്രതി
വര്‍ധിച്ചുവരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
അപകടങ്ങളുടെ
കാരണമെന്താണെന്ന്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
നിഷ്പക്ഷമായ അന്വേഷണം
നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഇപ്രകാരം
അപകടത്തില്‍പെട്ട്
മരിച്ചവരുടെ
കുടുംബങ്ങള്‍ക്കും
ഗുരുതരമായി
പരിക്കേറ്റവര്‍ക്കും
നഷ്ടപരിഹാരമായി എന്ത്
തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതാഘാതമേറ്റ്
മരണപ്പെടുന്നവരുടെ
കുടുംബങ്ങൾക്കുള്ള
സര്‍ക്കാര്‍ സഹായങ്ങള്‍
6163.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലയളവില്‍ സംസ്ഥാനത്ത്
വൈദ്യുതാഘാതമേറ്റ്
മരണപ്പെട്ട
ആള്ക്കാര്, വൈദ്യുതി
ബോര്‍ഡ് സ്ഥിരം
ജീവനക്കാര്‍, കരാര്‍
തൊഴിലാളികള്‍ എന്നിവര്‍
എത്ര വീതമെന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ;
ഇപ്രകാരം മരണപ്പെട്ട
കുടുംബങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
നല്കി; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഇത്തരത്തില്‍ നാളിതുവരെ
എത്ര പേര്
മരണപ്പെട്ടു;
തരംതിരിച്ച്
വ്യക്തമാക്കുമോ; ഈ
സര്‍ക്കാര്‍ എന്തൊക്കെ
സഹായങ്ങളാണ് പ്രസ്തുത
കുടുംബങ്ങള്‍ക്ക്
നല്‍കിയത്;
വിശദമാക്കുമോ;
(സി)
മുന്‍
സര്‍ക്കാര്‍ കാലയളവിലും
ഈ സര്‍ക്കാരിന്റെ
കാലയളവിലും വീടുകളില്‍
വച്ച്
വൈദ്യുതാഘാതമേറ്റ് എത്ര
പേര്
മരണപ്പെട്ടുവെന്നും
മരണപ്പെട്ടവരുടെ
കുടുംബങ്ങള്‍ക്ക്
വൈദ്യുതി ബോര്‍ഡ്
എന്തൊക്കെ സഹായങ്ങള്‍
നല്‍കിയെന്നും തരം
തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇപ്രകാരം
വീടുകളില്‍ വച്ച്
വൈദ്യുതാഘാതമേറ്റ്
മരണപ്പെടുന്നതിന്റെ
കാരണം എന്തെന്ന്
വൈദ്യുതി ബോര്‍ഡ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ബോധവത്കരണം
ഉള്‍പ്പെടെയുള്ള
നടപടികള്‍ നല്കാന്
വൈദ്യുതി ബോര്‍ഡ്
തയ്യാറാകുമോ;
വ്യക്തമാക്കുമോ;
(ഇ)
ജോലിക്കിടയില്‍
വൈദ്യുതാഘാതമേറ്റ്
മരണപ്പെടുന്ന കരാര്‍
തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്കും
അപകടം സംഭവിക്കുന്ന
തൊഴിലാളികള്‍ക്കും
നിലവില്‍ എന്തെല്ലാം
സഹായങ്ങളാണ്
നടപ്പിലാക്കി വരുന്നത്;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
വൈദ്യുതാഘാതമേറ്റ്
മരണമടയുന്ന കരാര്‍
തൊഴിലാളികളുടെ
ആശ്രിതര്‍ക്ക് 1923-ലെ
തൊഴിലാളി നഷ്ടപരിഹാര
നിയമപ്രകാരം ആശ്രിത
നിയമനത്തിന്
അര്‍ഹതയുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
കാലഹരണപ്പെട്ട പ്രസ്തുത
നിയമം കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതി
ഉപഭോഗം കുറയ്ക്കുന്നതിന്
എല്‍.ഇ.ഡി തെരുവുവിളക്കുകള്‍
6164.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതിയുടെ ഉപഭോഗം
കുറയ്ക്കുന്നതിനായി
മുഴുവന്‍
തെരുവുവിളക്കുകളും
എല്‍.ഇ.ഡി ആക്കി
മാറ്റുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഏറ്റവും
കൂടുതല്‍ വൈദ്യുതി
ഉപഭോഗം വരുന്ന
ഏപ്രില്‍, മെയ്
മാസങ്ങളില്‍, മുന്‍
മാസങ്ങളിലെ വൈദ്യുതി
ഉപയോഗവുമായി
താരതമ്യപ്പെടുത്തുമ്പോള്‍
കുറവ് വൈദ്യുതി
ഉപയോഗിച്ച
ഉപഭോക്താക്കള്‍ക്ക്
എല്‍.ഇ.ഡി ബള്‍ബ്
കുറഞ്ഞ വിലയ്ക്ക്
നല്കുന്ന ഏതെങ്കിലും
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
നല്‍കുമോ?
കെ.എസ്.ഇ.ബി
സെഷന് ഓഫീസ്
6165.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലേമ്പ്ര
കേന്ദ്രീകരിച്ച്
കെ.എസ്.ഇ.ബി സെഷന്
ഓഫീസ് ആരംഭിക്കുന്നതിന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നറിയിക്കുമോ;
(സി)
ചേലേമ്പ്ര
പഞ്ചായത്തിലെ
കെ.എസ്.ഇ.ബി
ഉപഭോക്താക്കള്‍
ഏതെല്ലാം സെക്ഷന്‍
ഓഫീസുകളെയാണ് വിവിധ
സേവനങ്ങള്‍ക്കായി
സമീപിക്കുന്നത്; ഓരോ
സെക്ഷനിലും എത്ര
ഉപഭോക്താക്കള്‍
നിലവിലുണ്ട്;വിശദമാക്കുമോ;
(ഡി)
പെരുവള്ളൂര്‍
പറമ്പില്‍ പീടികയില്‍
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
വേണ്ടി നിവേദനം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടി എന്തെല്ലാമെന്ന്
വിശദമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ വെെദ്യുതി
വകുപ്പിന്റെ ഓഫീസുകള്‍
6166.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ വെെദ്യുതി
വകുപ്പിന്റെ എത്ര
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
ഏതെല്ലാം
ഓഫീസുകളാണെന്നും
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര ഓഫീസുകള്‍ വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഓഫീസുകള്‍ക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ?
അസിസ്റ്റന്റ് എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍) തസ്തികയിലെ
പി.എസ്.സി. വഴി നേരിട്ടുള്ള
നിയമനം
6167.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയില്‍
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി സേഫ്റ്റി
റെഗുലേഷന് 2010-ല്‍
അനുശാസിച്ചിട്ടുള്ള
യോഗ്യതാ മാനദണ്ഡങ്ങള്‍
നടപ്പിലാക്കാനുള്ള കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷന്
നല്കിയ നിര്‍ദ്ദേശം
നടപ്പിലാക്കി
തുടങ്ങിയോ;
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി അസിസ്റ്റന്റ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയിലെ പി.എസ്.സി.
വഴിയുള്ള നേരിട്ടുള്ള
നിയമനം 40 ശതമാനത്തില്‍
നിന്നും 60 ശതമാനമായി
ഉയര്‍ത്തുവാനുള്ള
നിര്‍ദ്ദേശം സി.ഇ.എ.
റെഗുലേഷന്
ഇംപ്ലിമെന്റേഷൻ
കമ്മിറ്റി ബോര്‍ഡിന്
മുന്‍പാകെ
സമര്‍പ്പിച്ചിട്ടുള്ളത്
എപ്പോള്‍
നടപ്പിലാക്കും എന്ന്
വെളിപ്പെടുത്തുമോ;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
പ്രവര്‍ത്തന മികവ്
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച്
കോഴിക്കോട് എെ.എെ.
എം. സമര്‍പ്പിച്ച പഠന
റിപ്പോര്‍ട്ടില്‍
പ്രസ്തുത തസ്തികയുടെ
പി.എസ്.സി. വഴിയുള്ള
നേരിട്ടുള്ള നിയമനം 40
ശതമാനത്തില്‍ നിന്നും
50 ശതമാനമായി
ഉയര്‍ത്തുവാനുള്ള
നിര്‍ദ്ദേശം
നടപ്പിലാക്കുവാന്‍
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ബോര്‍ഡ് ഇതുവരെ
എടുത്തത്; അതിന്റെ
പുരോഗതിയും അത്
എപ്പോള്‍
നടപ്പിലാക്കും എന്നുള്ള
വിവരവും നല്‍കാമോ?
കെ.എസ്.ഇ.ബി.
സബ് എഞ്ചിനീയര്‍ തസ്തിക
6168.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
സബ് എഞ്ചിനീയര്‍
തസ്തികയില്‍ നിലവില്‍
നിയമന നിരോധനം ഉണ്ടോ;
ഇല്ലാ എങ്കില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട് എന്ന്
വ്യക്തമാക്കാമോ; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സബ്
എഞ്ചിനീയര്‍
തസ്തികയില്‍ നിന്നും
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയിലേയ്ക്ക്
പ്രമോഷന്
നല്‍കുന്നതിന് നിലവില്‍
എത്ര ഒഴിവുണ്ട് എന്ന്
വ്യക്തമാക്കാമോ; ഇതില്‍
പരിഗണിക്കുന്നതിന്
എെ.റ്റി.എെ,ഡിപ്ലോമ
,എഞ്ചിനീയറിംഗ് എന്നീ
വിഭാഗത്തില്‍ നിന്നും
പ്രത്യേക ക്വാട്ട
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സബ്
എഞ്ചിനീയര്‍
തസ്തികയില്‍ നിന്നും
അസിസ്റ്റന്റ്
എഞ്ചിനീയറിലേയ്ക്ക്
പ്രമോഷന്
നല്കുന്നതിനു പ്രത്യേക
കോടതി വിധി നിലവില്‍
ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പ്രമോഷന്റെ
ആനുപാതം എത്ര എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
യിലെ ഒഴിവുകള്‍
6169.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ മസ്ദൂര്‍,
ലെെന്‍മാന്‍, സബ്
എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികകളില്‍ നിലവില്‍
എത്ര ഒഴിവുകള്‍
വീതമുണ്ട്; പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇൗ ഒഴിവുകള്‍
അടിയന്തരമായി
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
യിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)
തസ്തിക
6170.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയിലെ 20%
ഐ.റ്റി.ഐ പ്രൊമോഷന്
ക്വോട്ടയില്‍ നിലിവില്‍
ജോലി ചെയ്യുന്നവരില്‍
എത്ര പേര്‍ക്ക്
ഐ.റ്റി.ഐ., ഡിപ്ലോമ
എന്നീ രണ്ട്
വിദ്യാഭ്യാസ യോഗ്യതകള്‍
ഉണ്ട് ഇതു സംബന്ധിച്ച
കണക്കുകള്‍ ഏത് തീയതി
പ്രകാരമാണുള്ളതെന്നു
അറിയിക്കുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ 20%
ഐ.റ്റി.ഐ പ്രൊമോഷന്
ക്വോട്ടയിലെ നിലിവില്‍
ജോലി ചെയ്യുന്നവരില്‍
ഐ.റ്റി.ഐ. വിദ്യാഭ്യാസ
യോഗ്യത മാത്രം
ഉള്ളവരില്‍ എത്ര പേരാണ്
2018, 2019, 2020 എന്നീ
വര്‍ഷങ്ങളില്‍
സര്‍വ്വീസില്‍ നിന്നും
റിട്ടയര്‍ ആകുന്നത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
തസ്തികയിലെ 20%
ഐ.റ്റി.ഐ പ്രൊമോഷന്
ക്വോട്ടയില്‍ നിലിവില്‍
ജോലി ചെയ്യുന്നവരില്‍
ഐ.റ്റി.ഐ., ഡിപ്ലോമ
എന്നീ രണ്ട്
വിദ്യാഭ്യാസ യോഗ്യതകളും
ഉള്ളവരില്‍ എത്ര പേരാണ്
2018, 2019, 2020 എന്നീ
വര്‍ഷങ്ങളില്‍
സര്‍വ്വീസില്‍ നിന്നും
റിട്ടയര്‍ ആകുന്നത്
എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി സേഫ്റ്റി
റെഗുലേഷന് 2010-ല്‍
റെഗുലേഷന് ആറിലും
ഏഴിലും
നിഷ്കര്‍ഷിച്ചിട്ടുള്ള
യോഗ്യതാ മാനദണ്ഡമായ
ഡിഗ്രിയോ ഡിപ്ലോമയോ
ഇല്ലാത്തവര്‍
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ ജെനറേഷന്,
ട്രാന്സ്മിഷന്,
ഡിസ്ട്രിബ്യൂഷന്‍
വിഭാഗങ്ങളിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍
ഇരുന്നുകൊണ്ട്
ഓപ്പറേഷന് ജോലികള്‍
ചെയ്യുന്നതും
മെയിന്റെനന്‍സ് ജോലികള്‍
സൂപ്പര്‍വൈസ്
ചെയ്യുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ടി വിദ്യാഭ്യാസ യോഗ്യത
ഇല്ലാത്ത എത്ര പേരാണ്
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍
ഇരുന്നുകൊണ്ട് ഇപ്രകാരം
ടി വിഭാഗങ്ങളില്‍
നിലവില്‍ ജോലി
ചെയ്യുന്നത് എന്ന്
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി.
മീറ്റര്‍ റീഡര്‍ തസ്തികയിലെ
ഒഴിവുകള്‍
6171.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യിലെ
മീറ്റര്‍ റീഡര്‍
തസ്തികയിലെ ഒഴിവുകള്‍
നികത്തുന്നതിന്
നിലവില്‍ റാങ്ക്
ലിസ്റ്റ് ഉണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേരുടെ റാങ്ക്
ലിസ്റ്റാണ് നിലവില്‍
ഉള്ളത്; റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടില്ലെങ്കില്‍
എന്താണ് കാരണം;
വിശദാംശം അറിയിക്കാമോ;
(ബി)
നിലവില്‍
കെ.എസ്.ഇ.ബി.യില്‍
അവസാനമായി എന്നാണ്
മീറ്റര്‍ റീഡര്‍
തസ്തികയിലേയ്ക്ക്
നിയമനം നടന്നത്;
നിലവില്‍ മീറ്റര്‍
റീഡര്‍
തസ്തികയിലേയ്ക്ക് എത്ര
ഒഴിവുകള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കാമോ; ഈ
ഒഴിവുകള്‍
നികത്തുന്നത്തിനായി
പി.എസ.സി- ക്കു
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്നറിയിക്കാമോ;
ഇല്ലെങ്കില്‍ ഇതിനുള്ള
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പി.എസ്.സി.
തസ്തികയ്ക്ക് വേണ്ടി
കാറ്റഗറി നമ്പര്‍
557/14 പ്രകാരം പരീക്ഷ
നടത്തിയതില്‍,
കെ.എസ്.ഇ.ബി. ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിനാല്‍
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കാന്‍
കഴിയില്ലായെന്ന നിലപാട്
എടുത്തിരുന്നോ
എന്നറിയിക്കാമോ; ഈ
കാര്യത്തില്‍
ഹൈക്കോടതിയുടെ വിധി
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിധിന്യായം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാന
വൈദ്യുത ബോര്‍ഡില്‍
മീറ്റര്‍ റീഡര്‍
തസ്തികയിലെ 799
ഒഴിവുകള്‍
വെട്ടികുറച്ച് കൊണ്ട്
തീരുമാനം എന്നാണ്
കൈകൊണ്ടത്; ഈ
തീരുമാനത്തിനു
മുന്നേയാണോ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കാമോ.
(ഇ)
നിലവില്‍
മീറ്റര്‍ റീഡര്‍
തസ്തികയിലേക്ക്
പി.എസ്.സി. പരീക്ഷ
നടത്തി റാങ്ക് ലിസ്റ്റ്
തയ്യാറാക്കുന്നുണ്ടോയെന്നറിയിക്കാമോ;
ഉണ്ടെങ്കില്‍
കെ.എസ്.ഇ.ബി. 799
തസ്തികകള്‍
വെട്ടികുറച്ചത്
യുവജനങ്ങള്‍ക്ക്
തൊഴില്‍ അവസരം
നിഷേധിച്ചത്
അല്ലേയെന്നും, ഇത്
സംബന്ധിച്ച്
കെ.എസ്.ഇ.ബി. ഹൈക്കോടതി
ഡിവിഷന് ബഞ്ചില്‍
കേസ്സ്
നല്‍കിയിട്ടുണ്ടോ
എന്നും വിശദാംശം
നല്‍കാമോ?
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയിലേക്കുള്ള
സ്ഥാനക്കയറ്റം
6172.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സബ്
എഞ്ചിനീയര്‍
തസ്തികയില്‍ നിന്നും
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയിലേക്ക്
സ്ഥാനക്കയറ്റത്തിന്
വേണ്ടി എത്ര ശതമാനം
ക്വാട്ടയാണ് വെെദ്യുതി
ബോര്‍ഡ് പരിഗണിച്ച്
വരുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇപ്രകാരം
സ്ഥാനക്കയറ്റം
നല്കുന്ന നടപടി
ബോര്‍ഡില്‍ ഇപ്പോഴും
നിലവിലുണ്ടോ;
അവസാനമായി എത്
വര്‍ഷമാണ് പ്രൊമോഷന്
നല്‍കിയതെന്നു
വ്യക്തമാക്കാമോ;
(സി)
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം
നല്‍കണമെന്ന്
നിര്‍ദ്ദേശിച്ച് 2015
ല്‍ കോടതി വിധി
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ അത് പ്രകാരം
എത്ര പേര്‍ക്ക്
പ്രൊമോഷന് നല്കി
എന്ന് വിശദമാക്കാമോ;
(ഡി)
കോടതി
ഉത്തരവ് പ്രകാരം നിയമനം
നല്കിയ
ഉദ്യോഗാര്‍ത്ഥിയുടെ
റാങ്ക് നമ്പര്‍
എത്രയാണെന്നും ടിയാളുടെ
റാങ്ക് നമ്പരിന് താഴെ
എത്ര
ഉദ്യോഗാര്‍ത്ഥികള്‍
ഉണ്ടായിരുന്നു എന്നും
ഇവര്‍ക്ക് നിയമനം
നല്കാതിരുന്നതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
യില്‍ നിയമനം
നിര്‍ത്തിവെച്ചതായുള്ള
നിര്‍ദ്ദേശം
6173.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ഇ.ബി യിലെ
പി.എസ്.സി വഴിയുള്ള
എല്ലാ നിയമനങ്ങളും
നിര്‍ത്തിവച്ചു കൊണ്ട്
എന്തെങ്കിലും ബോര്‍ഡ്
ഓര്‍ഡറുകളോ
സര്‍ക്കുലറുകളോ
ഇറക്കിയിട്ടുണ്ടോ എന്നു
വെളിപ്പെടുത്തുമോ?
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍ നല്‍കുമോ?
(ബി)
കെ.എസ്.ഇ.ബി. യിലെ
ഏതൊക്കെ
തസ്തികകളിലേയ്ക്കുള്ള
നിയമന നടപടികള്‍
നിര്‍ത്തിവയ്ക്കുവാന്‍
ആണ് കേരള
പി.എസ്.സി-യ്ക്കു
നിര്‍ദ്ദേശം നല്‍കിയത്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
നിയമന നടപടികള്‍
നിര്‍ത്തിവച്ചത്
കോഴിക്കോട് ഐ.ഐ.എം
സമര്‍പ്പിച്ച പഠന
റിപ്പോര്‍ട്ടിന്റെയോ,
കേരള സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷന്
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി സേഫ്റ്റി
റെഗുലേഷന് 2010
കെ.എസ്.ഇ.ബി.യില്‍
നടപ്പിലാക്കുവാന്‍
നിര്‍ദ്ദേശിച്ചതിന്റെ
അടിസ്ഥാനത്തിലോ ആണോ
എന്നു
വെളിപ്പെടുത്തുമോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍ നല്‍കുമോ?
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ നിയമന നിരോധനം
6174.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ ഏതെങ്കിലും
തസ്തികയില്‍ നിയമന
നിരോധനം ഉണ്ടോ;
വിശദമാക്കുമോ;
(ബി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിലും, നിയമനം
നല്‍കുന്നതിലും,
തൊഴിലാളി
വിരുദ്ധപ്രവര്‍ത്തനങ്ങളാണ്
ബോര്‍ഡ് ഇപ്പോള്‍
നടപ്പാക്കികൊണ്ടിരിക്കുന്നതെന്ന
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കാറ്റഗറി
നമ്പര്‍- 557/2014
പി.എസ്.സി റാങ്ക്
പട്ടികയില്‍ നിന്നും
799 പേരെ
നിയമിയ്ക്കണമെന്ന് ബഹു.
ഹെെക്കോടതിയുടെ
സിംഗിള്‍ ബഞ്ചിന്റെ
ഉത്തരവ് ഉണ്ടായതിന്
പിറകെ ബോര്‍ഡ് ഇൗ
തസ്തികകള്‍ മുഴുവന്‍
റദ്ദാക്കിയ ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കുമോ;
ഇങ്ങനെ ഉത്തരവിറക്കിയത്
എന്ത് മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വിവരിയ്ക്കുമോ;
(ഡി)
പി.എസ്.സി വഴിയുളള
സ്ഥിരം നിയമനം തടയാനും,
പിന്‍വാതിലിലൂടെ
താല്‍ക്കാലിക നിയമനം
നടത്താനുമാണ് തസ്തിക
റദ്ദാക്കിയതെന്ന
പൊതുവായ ആരോപണം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ഇൗ
തസ്തികയില്‍ നിലവിലുളള
799 ഒഴിവുകള്‍ ഏത്
തീയതിയ്ക്കകം
പി.എസ്.സി-യില്‍
റിപ്പോര്‍ട്ട്
ചെയ്തിരിയ്ക്കണമെന്നായിരുന്നു
ബഹു. ഹെെക്കോടതിയുടെ
നിര്‍ദ്ദേശം എന്ന്
വിശദമാക്കുമോ?
കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷന്
6175.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
അപ്പീല്‍ 7600/12
നമ്പര്‍ കേസില്‍
19/10/12 ലെ ബഹു.
സുപ്രീം കോടതിയുടെ
വിധിയെ തുടര്‍ന്ന് കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷന്
മെമ്പര്‍മാരായി
തുടരാന്‍ നിയമപരമായ
യാതൊരു അവകാശങ്ങളും
ഇല്ലാത്ത വേണുഗോപാല്‍,
വിക്രമന്‍നായര്‍
എന്നിവരെ
പുറത്താക്കാന്‍
എന്തെങ്കിലും നടപടികള്‍
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിധിപ്രകാരം
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ
ജീവനക്കാര്‍ക്ക് കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റെഗുലേറ്ററി
കമ്മീഷനില്‍
ജോലിചെയ്യാന്‍
സാധിക്കില്ല
എന്നിരിക്കെ
എന്തടിസ്ഥാനത്തിലാണ്
ബോര്‍ഡ് ജീവനക്കാരായ
പി. ശിവപ്രസാദ്, കെ.
പ്രസീതുകുമാര്,
കെ.എസ്. സവിത
എന്നിവര്‍ക്ക്
ഡപ്യൂട്ടേഷന് കാലാവധി
നീട്ടികൊടുത്ത്
26/2/18-ല്‍
കെ.എസ്.ഇ.ബി.
ഉത്തരവിറക്കിയത്
വിശദമാക്കുമോ?
ഹെെഡല്‍
ടൂറിസം സെന്റര്‍
6176.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹെെഡല്‍
ടൂറിസം സെന്റര്‍ എന്ന
സ്ഥാപനത്തെ
കെ.എസ്.ഇ.ബി. ലിമിററഡ്
- ന്റെ
ഉപകമ്പനിയാക്കിക്കൊണ്ടുളള
ഉത്തരവ് സര്‍ക്കാരോ,
കെ.എസ്.ഇ.ബി. - യോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഹെെഡല്‍
ടൂറിസം സെന്റര്‍ എന്ന
ഉപ കമ്പനിക്ക്
കെ.എസ്.ഇ.ബി. യ്ക്ക്
ബാധകമായ കേരള പബ്ലിക്
സര്‍വ്വീസ്
കമ്മീഷന്(അഡീഷണല്‍-ഫങ്ങ്ഷന്‍സ്)
ആക്ട്, 1963 ബാധകമാണോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഹെെഡല്‍
ടൂറിസം സെന്റര്‍ എന്ന
സ്ഥാപനത്തില്‍ 5/2016
മുതല്‍ എത്ര പേരെ,
ഏതൊക്കെ വിദ്യാഭ്യാസ
യോഗ്യതയുടെ
അടിസ്ഥാനത്തില്‍,
ഏതൊക്കെ തസ്തികകളില്‍,
എത്ര രൂപ ശമ്പളത്തില്‍,
ഏതൊക്കെ സ്ഥലങ്ങളില്‍
നിയമിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
ഇവരുടെ പേരുകളും
വിശദാംശങ്ങളും
വെളിപ്പെടുത്താമോ;
(സി)
ഹെെഡല്‍
ടൂറിസം സെന്ററില്‍
5/2016 മുതല്‍ ജോലിക്ക്
നിയമിക്കപ്പെട്ടവരെ
നോട്ടിഫിക്കേഷനിലൂടെ
അപേക്ഷ ക്ഷണിച്ചിട്ടാണോ
നിയമിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
ഡാമുകളുടെ
സൗന്ദര്യവല്‍ക്കരണത്തിന്
അനുവദിച്ച സംഖ്യ
വകമാറ്റി ഹെെഡല്‍
ടൂറിസം സെന്ററിനു
വേണ്ടി വാഹനങ്ങള്‍
വാങ്ങിച്ചു എന്ന
വിഷയത്തില്‍
അക്കൗണ്ടന്റ്
ജനറലിനെകൊണ്ട് ഓഡിറ്റ്
നടത്തിക്കണം
എന്നാവശ്യപ്പെട്ടുകൊണ്ട്
കേരള സംസ്ഥാന
ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷന്
14.02.2017 തീയതിയില്‍
KSEB യ്ക്ക് അയച്ച
കത്തിന്മേല് ബോര്‍ഡ്
എന്ത് നടപടിയാണ്
എടുത്തതെന്ന്
അറിയിക്കാമോ;
(ഇ)
ഡാമുകളുടെ
സൗന്ദര്യവല്‍ക്കരണത്തിന്
അനുവദിച്ചതില്‍ നിന്ന്
എത്ര തുകയാണ് വകമാറ്റി
ഹെെഡല്‍ ടൂറിസം
സെന്ററിന് വാഹനങ്ങള്‍
വാങ്ങിക്കാന്‍
ഉപയോഗിച്ചതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഇപ്രകാരം
ഏതൊക്കെ കമ്പനികളുടെ
എത്ര വാഹനങ്ങള്‍
വാങ്ങിയെന്ന് വണ്ടിയുടെ
മോഡല്‍,വണ്ടി നമ്പര്‍
എന്നിവ സഹിതം
വ്യക്തമാക്കാമോ?
അസിസ്റ്റന്റ്എഞ്ചിനീയര്മാരുടെ
ഷിഫ്റ്റ് ഡ്യൂട്ടി
6177.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ നിലവില്‍
വൈദ്യുതി വിതരണം
നടത്തിക്കൊണ്ടിരിക്കുന്ന
ഇ. എച്ച്. ടി സബ്
സ്റ്റേഷനുകളില്‍
ഷിഫ്റ്റ് ഓപ്പറേറ്റിംഗ്
ഡ്യൂട്ടിയിലുള്ള
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
മാരുടെ ഒരു ദിവസത്തെ
(24 മണിക്കൂര്‍)
ഡ്യൂട്ടി എത്ര
ഷിഫ്റ്റുകള്‍ ആയിട്ടാണ്
വേര്‍തിരിച്ചിരിക്കുന്നത്;
ഒരു ഷിഫ്റ്റിന്റെ
സമയദൈര്‍ഘ്യം എത്രയാണ്
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇപ്രകാരം
ഷിഫ്റ്റ് ഓപ്പറേറ്റിംഗ്
ഡ്യൂട്ടിയിലുള്ള ഒരു
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)ക്ക്
28, 30, 31 ദിവസങ്ങള്‍
ഉള്ള മാസങ്ങളില്‍ ഓരോ
മാസവും എത്ര വീതം
ഷിഫ്റ്റ് ഡ്യൂട്ടികള്‍
ആണ് ചെയ്യേണ്ടതെന്ന
വിവരം തരംതിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍) ക്ക്
ഒരു മാസം ആകെ
അനുവദിച്ചിട്ടുള്ള
ഷിഫ്റ്റ് ഡ്യൂട്ടികളുടെ
എണ്ണം ഒരു പോലെയാണോ
എന്ന് 400KV മേജര്‍,
220KV മൈനര്‍, 220KV,
110KV, 66KV സബ്
സ്റ്റേഷനുകള്‍
തരംതിരിച്ച്
വിശദമാക്കാമോ;
(ഡി)
ടി
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ
ഷിഫ്റ്റ് ഡ്യൂട്ടി
ക്രമീകരിക്കുന്നത്
ഏതെങ്കിലും തൊഴില്‍
നിയമത്തിന്റെയോ ബോര്‍ഡ്
ഉത്തരവിന്റെയോ
അടിസ്ഥാനത്തിലാണോ
എന്നും; ആണെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ?
കെ.
എസ്. ഇ. ബി. വാങ്ങിയ
കേടുപാടുകള്‍ ഉള്ള
ഇന്‍സുലേറ്ററുകള്‍
6178.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം
കേന്ദ്രങ്ങളില്‍
നിന്നുമാണ് കെ. എസ്. ഇ.
ബി. ഇന്സുലേറ്റര്
വാങ്ങിയിരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
വ്യാപകമായ
കേടുപാടുകള്‍ ഉള്ള
ഇന്‍സുലേറ്ററുകള്‍ ഇതര
സംസ്ഥാനത്ത് നിന്നും
കെ. എസ്. ഇ. ബി.
വാങ്ങാന്‍ ഇടയായ
സാഹചര്യം
വിശദമാക്കുമോ;
(സി)
കേടുപാടുകള്‍
ഉള്ള ഇന്‍സുലേറ്ററുകള്‍
കെ. എസ്. ഇ. ബി. ക്ക്
ലഭ്യമാക്കിയ സ്ഥാപനം
ഏതാണ്; അവര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
6179.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി സംസ്ഥാനത്ത്
ഊര്‍ജ്ജ സംരക്ഷണ
അവാര്‍ഡ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
അവാര്‍ഡ്
പരിഗണനയ്ക്കുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
അവാര്‍ഡ് നല്‍കുന്നത്
ഏതെല്ലാം
വിഭാഗങ്ങളിലാണെന്നും
വ്യക്തമാക്കാമോ;
(ഡി)
അവാര്‍ഡിന്
അര്‍ഹരാകുന്നവര്‍
നടത്തുന്ന ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും അവര്‍
എത്ര യൂണിറ്റ്
വൈദ്യുതിയാണ്
ലാഭിച്ചതെന്നുമുള്ള
വിവരങ്ങള്‍
പൊതുജനങ്ങളുടെ
അറിവിലേക്കായി
പ്രസിദ്ധപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
പ്രസ്തുത
അവാര്‍ഡ്
ചടങ്ങിലേയ്ക്ക്
കൂടുതല്‍ സ്ഥാപനങ്ങളെ
ആകര്‍ഷിക്കുന്നതിനും,
അതു വഴി ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അനെര്‍ട്ട്
ദൃശ്യ, മാധ്യമ പരസ്യം
നല്കുന്ന ഏജന്‍സികള്‍
6180.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ടിന്റെ
2018-2019 വര്‍ഷത്തെ
പദ്ധതികള്‍
എന്തൊക്കെയാണ്;ഓരോ
പദ്ധതിയുടെയും തുക,
സബ്സിഡി ഇവ
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ദൃശ്യ,
മാധ്യമ
പരസ്യങ്ങള്‍ക്കായി
അനെര്‍ട്ട് എന്ത് തുക
ചെലവാക്കി എന്ന് ഇനം
തിരിച്ച് ലഭ്യമാക്കാമോ;
ഏത് ഏജന്‍സി മുഖേനയാണ്
പരസ്യം നടത്തുന്നത്;
(സി)
പരസ്യം
നല്കുന്ന
ഏജന്‍സിയ്ക്കെതിരെ എത്ര
തുകയുടെ വിജിലന്‍സ്
അന്വേഷണമാണ്
നടക്കുന്നത്?
വിജിലന്‍സ് അന്വേഷണം
നടക്കുന്ന
സാഹചര്യത്തില്‍ ടി
കമ്പനിയെ എങ്ങനെയാണ്
എംപാനല്‍ ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയത്
എന്ന് വിശദമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
ഏതൊക്കെ ഏജന്‍സികള്‍
വഴിയാണ് പരസ്യം
ചെയ്യേണ്ടത് എന്ന്
വ്യക്തമാക്കുമോ ?
കാസര്‍കോട്
ജില്ലയിലെ വൈദ്യുതി
കണക്ഷനുകള്‍
6181.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ എത്ര
വൈദ്യുതി കണക്ഷനുകള്‍
ഉണ്ടെന്ന് സെക്ഷന്‍
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
തരത്തിലുള്ള താരിഫ്
പ്രകാരമാണ് ഈ
കണക്ഷനുകളെന്ന്
വ്യക്തമാക്കാമോ;
(സി)
കാസര്‍കോട്
ജില്ലയില്‍ എത്ര പേര്
ഇപ്പോള്‍ കണക്ഷനു
വേണ്ടി
കാത്തിരിക്കുന്നു എന്ന്
സെക്ഷന്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
തരത്തിലുള്ള താരിഫ്
പ്രകാരമാണ് ഇവര്‍
കണക്ഷനുവേണ്ടി
അപേക്ഷിച്ചിട്ടുള്ളതെന്നും
എത്ര കാലമായി
കാത്തിരിപ്പു
തുടരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഇ)
ഇവര്‍ക്കു
ഇതുവരെ കണക്ഷന്
നല്കാന്
കഴിയാത്തതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
സിംഗിള്‍
ഫേസ്, ത്രീഫേസ്
മീറ്ററുകളും മറ്റു
സാമഗ്രികളും ഇല്ലാത്തത്
കാരണം എത്ര പേര്‍ക്കാണ്
കണക്ഷന് നല്കാന്
കഴിയാത്തതെന്ന്
സെക്ഷന്‍ തിരിച്ച്
വ്യക്തമാക്കാമോ?
ഇരിമ്പിളിയം
ഗ്രാമ പഞ്ചായത്തില്‍
വൈദ്യുതിബോര്‍ഡിന്റെ
കസ്റ്റമര്‍ കെയര്‍ സെന്റര്‍
6182.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
ഇരിമ്പിളിയം ഗ്രാമ
പഞ്ചായത്തില്‍
വൈദ്യുതിബോര്‍ഡിന്റെ
കസ്റ്റമര്‍ കെയര്‍
സെന്റര്‍
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് തിരൂര്‍
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
അനെര്‍ട്ടിലെ
നിയമനങ്ങൾ
6183.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ടില്‍
സി.എം.ഡി. എന്ന സ്ഥാപനം
മുഖേന എത്ര നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്;
ഇതിനായി എത്ര തുക
സി.എം.ഡി. യ്ക്ക്
നല്കി; പ്രസ്തുത
സ്ഥാപനം സര്‍ക്കാര്‍
നിയമനങ്ങള്‍ നടത്തുന്ന
ഏജന്‍സിയാണോ; എങ്കില്‍
ഇതു സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സി.എം.ഡി
മുഖേന നിയമനം
ലഭിച്ചവരുടെ പേര്,
യോഗ്യത, തസ്തിക, ശമ്പളം
എന്നിവ സംബന്ധിച്ച
വിവരം ലഭ്യമാക്കാമോ;
ഓരോ തസ്തികയ്ക്കും
അനെര്‍ട്ട്
നിഷ്ക്കര്‍ഷിച്ച
യോഗ്യതകള്‍
എന്തൊക്കെയാണ്;
(സി)
മറ്റ്
ഏതെല്ലാം ജോലികള്‍ ആണ്
അനെര്‍ട്ട് സി.എം.ഡി.
യ്ക്ക് നല്‍കിയതെന്നും
ഇതിനായി നല്കിയ തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ഡി)
സി.എം.ഡി. യുമായി
ബന്ധപ്പെട്ട്
അനെര്‍ട്ടില്‍
ഏതെങ്കിലും തരത്തിലുളള
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
എങ്കില്‍ ഏത്
പരിപാടിയുമായി
ബന്ധപ്പെട്ടെന്നും എത്ര
തുകയെക്കുറിച്ചുളള
അന്വേഷണമാണ്
നടക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഇ)
അനെര്‍ട്ടിന്റെ
എക്സിക്യുട്ടീവ്കമ്മറ്റി
തീരുമാന പ്രകാരമാണ്
മേല്‍ ജോലികള്‍
ഏല്പ്പിച്ചെതെങ്കില്
വിജിലന്‍സ് അന്വേഷണം
നടക്കുന്ന വിവരം
എക്സിക്യുട്ടീവ്
കമ്മറ്റിയില്‍
ധരിപ്പിച്ചതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?