കെട്ടിട
നിര്‍മ്മാണ മേഖലയിലെ സുരക്ഷ
*61.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ മേഖലയില്‍
അപകടങ്ങളും അപകട
മരണങ്ങളും
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
1996
ലെ ബില്‍ഡിംഗ് ആന്റ്
അദര്‍ കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
(റഗുലേഷന് ഓഫ്
എംപ്ലോയ്മെന്റ് ആന്റ്
കണ്ടീഷന്‍ ഓഫ്
സര്‍വ്വീസ്)
നിയമത്തിലും അതിന്റെ
ചട്ടങ്ങളിലും
അനുശാസിക്കുന്ന
പ്രകാരമുള്ള സുരക്ഷാ
നിബന്ധനകള്‍
കെട്ടിടനിര്‍മ്മാതാക്കള്‍
പാലിക്കാത്തതുകൊണ്ടാണ്
അപകടങ്ങള്‍
ഉണ്ടാകുന്നത്
എന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
പ്രസ്തുത നിബന്ധനകള്‍
കര്‍ശനമായി
പാലിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
വന്‍കിട
കെട്ടിട നിര്‍മ്മാണ
മേഖലകളില്‍ സുരക്ഷാ
ആഡിറ്റ്
നിര്‍ബന്ധമാക്കുമോ;
(ഇ)
ഇത്തരത്തില്‍
അപകടങ്ങള്‍
സംഭവിക്കുന്നത്
കൂടുതലും ഇതരസംസ്ഥാന
തൊഴിലാളികള്ക്കാകയാല്
അവരുടെ കാര്യത്തില്‍
എന്തൊക്കെ ആശ്വാസ
നടപടികളാണ്
കെെക്കൊള്ളുവാന്
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കുമോ?
അക്കേഷ്യ,
യൂക്കാലിപ്റ്റസ്, മാഞ്ചിയം
എന്നീ മരങ്ങള്‍ വെട്ടി
മാറ്റുവാൻ നടപടി
*62.
ശ്രീ.പി.വി.
അന്‍വര്‍
,,
രാജു എബ്രഹാം
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനഭൂമിയില്‍ ആവാസ
വ്യവസ്ഥയ്ക്ക്
ഹാനികരമായതും അമിതമായ
ജലം വലിച്ചെടുത്ത്
സ്വാഭാവിക
പ്രകൃതിയ്ക്ക് നാശം
വരുത്തുന്നതുമായ
അക്കേഷ്യ,
യൂക്കാലിപ്റ്റസ്,
മാഞ്ചിയം എന്നീ
മരങ്ങള്‍ ഭാവിയില്‍
നട്ടുപിടിപ്പിക്കാതിരിക്കാനും
ഉളളവ വെട്ടി മാറ്റി
മറ്റു മരങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിനും
പദ്ധതി
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്തരം
മരങ്ങള്‍ ഏതൊക്കെ
വ്യവസായങ്ങള്‍ക്കാണ്
ഉപയോഗിക്കുന്നതെന്നും
അതില്‍ നിന്ന് നിലവില്‍
വനം വകുപ്പിന്
പ്രതിവര്‍ഷം എത്ര
വരുമാനം
ലഭിക്കുന്നെന്നും
അറിയിക്കാമോ;
(സി)
വന്യമൃഗങ്ങള്‍
ആഹാരത്തിനും
ജലത്തിനുമായി
നാട്ടിലിറങ്ങുന്നത്
തടയുന്നതിനായി ഇത്തരം
മരങ്ങള്‍ക്കും
പ്ലാന്റേഷനുകള്‍ക്കും
പകരം ഫലവൃക്ഷങ്ങള്‍
ഉള്‍പ്പെടെയുളള
മരങ്ങള്‍
നട്ടുപിടിപ്പിക്കാന്‍
നടപടിയെടുക്കുമോ?
സാമൂഹ്യ
വനവത്കരണം
*63.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അടൂര്‍ പ്രകാശ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സാമൂഹ്യ
വനവത്കരണത്തിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നത്;
(ബി)
സംസ്ഥാനത്ത്
കഴിഞ്ഞ വര്‍ഷം വനവത്കരണ
പദ്ധതികള്‍ക്ക്
പ്രതീക്ഷിച്ച പുരോഗതി
കൈവരിക്കാന്‍
സാധിച്ചിട്ടില്ല എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
സാമൂഹ്യ
വനവത്കരണത്തിന്റെ
ഭാഗമായി
നട്ടുപിടിപ്പിക്കുന്ന
ചെടികള്‍
പരിപാലിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വിശദമാക്കാമോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭൂമിയും
ഭവനവും
*64.
ശ്രീ.ബി.സത്യന്
,,
ആര്. രാജേഷ്
,,
മുരളി പെരുനെല്ലി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയിലെ
ദുര്‍ബല
ജാതികളില്‍പ്പെട്ടവര്‍ക്ക്
പട്ടികജാതി വികസന
വകുപ്പ് മുഖേനയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുഖേനയും
നടപ്പിലാക്കുന്ന
പദ്ധതികളുടെ പ്രയോജനം
അര്‍ഹമായ തോതില്‍
ലഭിക്കുന്നില്ലെന്ന
പ്ലാനിംഗ് ബോര്‍ഡിന്റെ
അവലോകന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
നടത്താനുദ്ദേശിക്കുന്ന
തിരുത്തല്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
കുടുംബങ്ങളില്‍
നാല്പതുശതമാനത്തോളം
കുടുംബങ്ങള്‍ക്ക്
വാസയോഗ്യമായ
വീടില്ലെന്ന പ്രശ്നം
പരിഹരിക്കാനായി എസ്.സി.
എസ്.പി-യില്‍ പ്രത്യേക
ഊന്നല്‍ നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
വരുമാനദായക പദ്ധതികള്‍
ആവിഷ്കരിക്കുമോ;
(സി)
ഇവരുടെ
ഭൂ ഉടമസ്ഥത
നാമമാത്രമായതിനാല്‍
ഭൂമി വാങ്ങല്‍
പദ്ധതിയില്‍
അനുവദിക്കുന്ന തുകയും
ഭവന നിര്‍മ്മാണത്തിന്
അനുവദിക്കുന്ന തുകയും
വര്‍ദ്ധിപ്പിച്ച്
നല്കാന് സാധിക്കുമോ?
ലഹരി
മാഫിയയെ നിയന്ത്രിക്കാനുള്ള
നടപടികള്‍
*65.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
വി. ജോയി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിലെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തിന്റെ
കാര്യക്ഷമമായ
ഇടപെടലുകളുടെ ഫലമായി,
നാര്‍ക്കോട്ടിക്
ഡ്രഗ്സ് ആന്റ്
സൈക്കോട്രോപിക്
സബ്സ്റ്റന്‍സ്
(എന്‍.ഡി.പി.എസ്)
നിയമത്തിന് കീഴില്‍
വരുന്ന കേസുകളും
വിമാനത്താവളം വഴി ലഹരി
പദാര്‍ത്ഥങ്ങള്‍
സംസ്ഥാനത്തേയ്ക്ക്
കൊണ്ടു വരുന്ന കേസുകളും
കൂടുതലായി രജിസ്റ്റര്‍
ചെയ്യപ്പെടുന്ന
സാഹചര്യത്തില്‍, ലഹരി
മാഫിയയെ
നിയന്ത്രിക്കാന്‍
കര്‍ശന നടപടികള്‍
തുടര്‍ന്നും
സ്വീകരിക്കുന്നതിനായി
പ്രത്യേക സംഘങ്ങളെ
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക്
നിയമം നല്കുന്ന
പരിരക്ഷ ദുരുപയോഗം
ചെയ്ത് ഇത്തരക്കാരെ
ലഹരി കടത്തിനും
കൈമാറ്റത്തിനുമായി
മാഫിയ സംഘങ്ങള്‍
വലയില്പ്പെടുത്താതിരിക്കാനായി
വകുപ്പിന് ജാഗ്രതാ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ലഹരി
പദാര്‍ത്ഥ വില്‍പ്പനയും
ഉപയോഗവും
അവസാനിപ്പിക്കാനായി
പൊതുജനങ്ങളുടെ കൂടി
പങ്കാളിത്തത്തോടെ ലഹരി
വിമുക്ത മിഷന്
നടത്തിവരുന്ന
പ്രവര്‍ത്തനത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
സ്വകാര്യ
ആശുപത്രികളിലെ നഴ്സുമാരുടെ
സേവന വേതന വ്യവസ്ഥകള്‍
*66.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
നഴ്സുമാരുടെ സേവന വേതന
വ്യവസ്ഥകള്‍ പരിശോധിച്ച
ബലരാമന് കമ്മീഷന്
റിപ്പോര്‍ട്ടിലെ
തൊഴില്‍ വകുപ്പിനെ
സംബന്ധിച്ച 19 മുതല്‍
30 വരെയുള്ള
ശിപാര്‍ശകളില്‍ ഏതൊക്കെ
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
നഴ്സുമാരുടെ
ഡ്യൂട്ടി സമയം
സംബന്ധിച്ച് വീരകുമാര്‍
കമ്മിറ്റി നല്കിയ
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
പ്രസ്തുത ശിപാര്‍ശ
വ്യവസായ ബന്ധസമിതി
പരിഗണിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അത്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
ക്ഷീര
മേഖലയുടെ വികസനം
*67.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉല്പാദനശേഷിയുള്ള
കറവപശുക്കളുടെ എണ്ണം
ഓരോ സെന്‍സസ്
കഴിയുമ്പോഴും
കുറഞ്ഞുവരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ക്ഷീരമേഖലയിലേക്ക്
കടന്നുവരുന്ന പുതിയ
സംരംഭകരെ
ആകര്‍ഷിക്കുന്നതിന്
പദ്ധതികള്‍
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേരളത്തില്‍
വന്‍കിട ഡയറി ഫാമുകള്‍
ആരംഭിക്കുന്നതിന്
സ്ഥലപരിമിതിയുള്ളതിനാല്‍
ചെറുകിടകര്‍ഷകരെ
സഹായിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
ഈ
മേഖലയിലെ തൊഴിലാളികളുടെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
അസംഘടിത
തൊഴിലാളികളുടെ തൊഴില്‍
സാഹചര്യവും വേതനവും
*68.
ശ്രീ.രാജു
എബ്രഹാം
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി.കെ. ശശി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടകളിലും
വാണിജ്യസ്ഥാപനങ്ങളിലും
ജോലി ചെയ്യുന്ന അസംഘടിത
തൊഴിലാളികളുടെ തൊഴില്‍
സാഹചര്യവും വേതനവും
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്
പര്യാപ്തമാകുന്ന
രീതിയില്‍ തൊഴില്‍
വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തെ
ശക്തിപ്പെടുത്തുന്നതിനും
നവീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
തൊഴിലിടങ്ങളില്‍
ലിംഗസമത്വം
നടപ്പാക്കാനും സ്ത്രീ
സൗഹൃദ അന്തരീക്ഷം
സൃഷ്ടിക്കുന്നതിനും
ഉതകുന്ന എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രാക്തന
ഗോത്രവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായി പദ്ധതികള്‍
*69.
ശ്രീ.ഒ.
ആര്. കേളു
,,
കെ.വി.വിജയദാസ്
,,
ഡി.കെ. മുരളി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടി,
വയനാട്ടിലെ വിവിധ
പ്രദേശങ്ങള്‍,
തിരുവനന്തപുരത്ത്
പൊടിയക്കാല തുടങ്ങിയ
പട്ടികഗോത്ര മേഖലകള്‍
ആരോഗ്യ വിദ്യാഭ്യാസ
രംഗങ്ങളിലും മറ്റ്
അടിസ്ഥാന സൗകര്യങ്ങളുടെ
കാര്യത്തിലും ഏറെ
പിന്നോക്കം
നില്‍ക്കുന്നത്
പരിഹരിക്കാനായി
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രാക്തന
ഗോത്രവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
പട്ടിക
ഗോത്ര
വര്‍ഗ്ഗക്കാര്‍ക്കായുള്ള
പ്രത്യേക ആരോഗ്യ
ഭക്ഷ്യസുരക്ഷാ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
വ്യവസായബന്ധ
സമിതികൾ തൊഴിലാളി
സൗഹൃദമാക്കുവാൻ നടപടി
*70.
ശ്രീ.കെ.
ദാസന്
,,
സി.കൃഷ്ണന്
,,
എ.എം. ആരിഫ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രത്തിന്റെ
തൊഴിലാളി വിരുദ്ധ
നയങ്ങള്‍ക്കെതിരെ കക്ഷി
രാഷ്ട്രീയ ഭേദമന്യേ
ട്രേഡ് യൂണിയനുകള്‍
പ്രതിഷേധം ഉയര്‍ത്തുന്ന
സാഹചര്യത്തില്‍,
സംസ്ഥാനത്ത് തൊഴില്‍
സുരക്ഷിതത്വം
ഉറപ്പാക്കാനും സേവന
വേതന വ്യവസ്ഥകള്‍
തൊഴിലാളികള്‍ക്ക്
പ്രതികൂലമാകാതിരിക്കാനും
ചെയ്യുന്ന കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
വ്യവസായ
സൗഹൃദ സാഹചര്യം
സൃഷ്ടിക്കുന്നതിന്റെ
ഭാഗമായി തൊഴില്‍
സംസ്കാരത്തില്‍
കാലാനുസൃതമായി അനിവാര്യ
മാറ്റങ്ങള്‍
നടപ്പിലാക്കേണ്ടി
വരുമ്പോള്‍,
വ്യവസായബന്ധ സമിതികളെ
കാര്യക്ഷമമാക്കിക്കൊണ്ട്
അവ തൊഴിലാളി
സൗഹൃദപരമായിരിക്കുവാന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വ്യവസായബന്ധ
സമിതികളുടെ
പ്രവര്‍ത്തനം ഐ.ടി.,
മത്സ്യസംസ്കരണം
തുടങ്ങിയ കൂടുതല്‍
മേഖലകളിലേയ്ക്ക്
വ്യാപിപ്പിക്കുമോ;വിശദമാക്കുമോ?
പാതയോരത്തെ
മദ്യഷാപ്പ് നിരോധനം
*71.
ശ്രീ.പി.കെ.ബഷീര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാതയോരത്തെ
മദ്യഷാപ്പ്
നിരോധനത്തില്‍ നിന്നും
കള്ളുഷാപ്പുകളെ
ഒഴിവാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
അബ്കാരി നിയമത്തില്‍
ഭേദഗതി വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
ഹരിത
കേരളം പദ്ധതിയുടെ ഭാഗമായി
ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍
*72.
ശ്രീ.ഐ.ബി.
സതീഷ്
,,
ഇ.പി.ജയരാജന്
,,
എ. പ്രദീപ്കുമാര്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിത
കേരളം പദ്ധതിയുടെ
ഭാഗമായി
ജലസംരക്ഷണത്തിനായി
ചെയ്ത
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ജലക്ഷാമം
പരിഹരിക്കാന്‍
വിവേകപൂര്‍ണ്ണമായ
വാട്ടര്‍ മാനേജ് മെന്റ്
നടപടികള്‍ ആസൂത്രണം
ചെയ്ത് നടപ്പാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാനായുള്ള
പരിപാടികളുടെ വിശദാംശം
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
ജലസ്രോതസ്സുകളില്‍
മൂന്നിലൊന്നോളം
ഉപയോഗശൂന്യമാണെന്ന
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിനും
കയ്യേറ്റവും
മലിനീകരണവും
തടയുന്നതിനും
നിയമനിര്‍മ്മാണം
ഉള്‍പ്പെടെ
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സാംസ്കാരിക
നായകര്‍ക്കെതിരെയുള്ള ഭീഷണി
*73.
ശ്രീ.വി.
അബ്ദുറഹിമാന്
,,
പുരുഷന് കടലുണ്ടി
,,
എം. മുകേഷ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്തിരിപ്പനും
വിഭാഗീയവുമായ
ആശയങ്ങള്‍ക്കെതിരെ
ശബ്ദമുയര്‍ത്തുന്ന
സാംസ്ക്കാരിക നായകരെ
കായികമായി ആക്രമിച്ച്
പുരോഗമനാശയങ്ങളെ
ഉന്മൂലനം ചെയ്യാന്‍
നടത്തുന്ന
നീക്കത്തിന്റെ ഭാഗമായി,
കുരീപ്പുഴ ശ്രീകുമാര്‍
ഉള്‍പ്പെടെയുള്ള
കേരളത്തിലെ വിവിധ
സാംസ്കാരിക
നായകര്‍ക്കെതിരെ
സംഘപരിവാര്‍ ഭീഷണി
ഉയര്‍ത്തിയിരിക്കുന്ന
സാഹചര്യത്തില്‍ ഇത്തരം
സാംസ്കാരികാധിനിവേശത്തെ
പ്രതിരോധിക്കാനായി
സാംസ്കാരിക വകുപ്പ്
നടത്തുന്ന ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
ജനങ്ങളുടെ
ചിന്തകളെയും
വീക്ഷണങ്ങളെയും ബഹുസ്വര
സമൂഹത്തിനനുയോജ്യമായ
വിധത്തില്‍
വിശാലമാക്കാന്‍
സാധിക്കുന്ന തരത്തില്‍
സാംസ്കാരിക
കലോത്സവങ്ങള്‍
സംഘടിപ്പിക്കാന്‍
ശ്രമിക്കുമോ;
(സി)
ജനങ്ങളെ
നിസ്സഹായരാക്കി കമ്പോള
ശക്തികളുടെ
താല്പര്യത്തിന്
വിധേയരാക്കുന്ന നവ
ലിബറല്‍
നയങ്ങള്‍ക്കെതിരെയുള്ള
പ്രതിഷേധങ്ങളെ
നിശ്ശബ്ദമാക്കുന്ന
മുതലാളിത്ത
തന്ത്രത്തിനെതിരെ
സാംസ്ക്കാരിക
മേഖലയ്ക്ക് ഉത്തേജനം
നല്കാനുതകുന്ന
പരിപാടികള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
ജലനിധി
*74.
ശ്രീ.അന്‍വര്‍
സാദത്ത്
,,
റോജി എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുനൂറോളം
ഗ്രാമ പഞ്ചായത്തുകളില്‍
കുടിവെള്ളമെത്തിക്കുന്നതിനുള്ള
ജലനിധി രണ്ടാംഘട്ട
പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
ഇതിന്റെ
ഭാഗമായി
നടപ്പിലാക്കുവാന്‍
നിര്‍ദ്ദേശിച്ചിരുന്ന
ഏഴ് മള്‍ട്ടി
പഞ്ചായത്ത് പദ്ധതികള്‍
ഏത് ഘട്ടത്തിലാണ്;
(സി)
ജലനിധി
രണ്ടാംഘട്ടത്തിനായി
ഇതുവരെ എത്ര തുകയാണ്
ചെലവഴിച്ചത്;
(ഡി)
ജലനിധി
ഒന്നാംഘട്ടപ്രകാരം
നടപ്പിലാക്കിയ ചില
പദ്ധതികള്‍
പരാജയപ്പെടുകയുണ്ടായോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണ് ;
രണ്ടാംഘട്ടത്തില്‍
നടപ്പിലാക്കിയ
പദ്ധതികളുടെ അവലോകനം
ഏത് ഏജന്‍സിയാണ്
നടത്തുന്നത് എന്ന്
അറിയിക്കാമോ?
തൊഴില്‍ശാലകളിലെ
സുരക്ഷിതത്വം
*75.
ശ്രീ.എസ്.ശർമ്മ
,,
എം. സ്വരാജ്
,,
പി.കെ. ശശി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
കപ്പല്‍ശാലയിലെ
അപകടത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ
തൊഴില്‍ശാലകളിലും
ബഹുനില മന്ദിരങ്ങളുടെ
നിര്‍മ്മാണം നടക്കുന്ന
ഇടങ്ങളിലും
തൊഴിലെടുക്കുന്നവരുടെ
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
കഞ്ചിക്കോട്,
കളമശ്ശേരി, ആലുവ
തുടങ്ങിയ വ്യവസായ
കേന്ദ്രങ്ങളിലെ വിവിധ
തൊഴില്‍ശാലകളില്‍
സുരക്ഷാ ഉപകരണങ്ങളോ
സുരക്ഷാ ക്രമീകരണങ്ങളോ
പര്യാപ്തമല്ലെന്ന പരാതി
ഉയര്‍ന്നിട്ടുണ്ടോ;
എങ്കില്‍ ആയത് പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ഫാക്ടറീസ് ആന്റ്
ബോയിലേഴ്സ് വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
പ്രവര്‍ത്തനം കൂടുതല്‍
ശാക്തീകരിക്കാന്‍
നടപടിയുണ്ടാകുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാര്‍ നിരന്തരം
വരുത്തുന്ന തൊഴില്‍
നിയമ ഭേദഗതികള്‍,
തൊഴില്‍ സുരക്ഷയെ
മാത്രമല്ല
തൊഴിലാളികളുടെ
സുരക്ഷയേയും
പ്രതികൂലമായി
ബാധിക്കുന്നവയാണെന്ന
കാര്യം
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ആവാസ്
പദ്ധതി
*76.
ശ്രീ.കെ.
ആന്‍സലന്‍
,,
സി.കൃഷ്ണന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതര സംസ്ഥാന
തൊഴിലാളികളുടെ
ക്ഷേമത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതര
സംസ്ഥാനക്കാരായ
മുഴുവന്‍
തൊഴിലാളികള്‍ക്കും
സൗജന്യ ഇന്‍ഷ്വറന്‍സും
ആരോഗ്യ പരിരക്ഷയും
ഉറപ്പുവരുത്തുന്ന ആവാസ്
പദ്ധതി
നടത്തിപ്പിനായുള്ള
വിവരശേഖരണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇന്‍ഷ്വറന്‍സ്
ഏജന്‍സിയെ
കണ്ടെത്തുന്നതിനുള്ള
ടെണ്ടര്‍
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പദ്ധതി
നടത്തിപ്പുമായി
ബന്ധപ്പെട്ട് ജില്ലാ
ലേബര്‍ ഓഫീസര്‍മാരുടെ
ചുമതലയില്‍ ജില്ലകളില്‍
ഫെസിലിറ്റേഷന്‍
സെന്ററുകള്‍
തുടങ്ങുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
സെന്ററുകളില്‍
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിനും
ജലസംരക്ഷണത്തിനുമുള്ള
പ്രവര്‍ത്തനങ്ങള്‍
*77.
ശ്രീ.എം.
സ്വരാജ്
,,
ഐ.ബി. സതീഷ്
,,
എ. എന്‍. ഷംസീര്‍
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വേനല്‍ക്കാലത്ത്
അനുഭവപ്പെട്ട കഠിനമായ
ജലക്ഷാമത്തിന്റെ
പശ്ചാത്തലത്തില്‍
വരുന്ന വേനല്‍ക്കാലത്ത്
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ജലം
സംരക്ഷിക്കേണ്ടതിന്റെയും
മിതമായി
ഉപയോഗിക്കേണ്ടതിന്റെയും
ആവശ്യകതയും
പ്രാധാന്യവും
സംബന്ധിച്ച്
ജനങ്ങള്‍ക്ക് അവബോധം
നല്‍കുന്നതിനായി
എന്തെല്ലാം പ്രചരണ
പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അയല്‍ക്കൂട്ടം,
കുടംബശ്രീ, മറ്റ്
സാമൂഹിക സംഘടനകള്‍
എന്നിവയെ ജലസംരക്ഷണ
പ്രവര്‍ത്തനങ്ങളില്‍
എങ്ങനെയെല്ലാമാണ്
പ്രയോജനപ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ?
സ്വാഭാവിക
വനങ്ങളുടെ സംരക്ഷണം
*78.
ശ്രീ.എം.
രാജഗോപാലന്‍
,,
ബി.ഡി. ദേവസ്സി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാഭാവിക
വനങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ജെെവ
വെെവിദ്ധ്യം
സംരക്ഷിക്കുന്നതിനും
കാട്ടുമൃഗങ്ങളുടേതടക്കമുള്ള
ജീവനോപാധികള്‍
നിലനിര്‍ത്തുന്നതിനും
വനങ്ങളെ കാട്ടുതീയില്‍
നിന്ന്
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
വനാതിര്‍ത്തികള്‍
സര്‍വ്വെ
നടത്തുന്നതിനും
അതിര്‍ത്തി
വേര്‍തിരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
നശിച്ചു
പോകുന്ന വനത്തിന് പകരം
വനം വച്ചു
പിടിപ്പിക്കുന്നതിന്റെ
ഭാഗമായി എത്ര ഹെക്ടര്‍
പ്രദേശത്താണ് പുതുതായി
മരങ്ങള്‍ വച്ച്
പിടിപ്പിച്ചിട്ടുള്ളതെന്നും
ഇവയുടെ പരിപാലനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
ജലസേചനം
ആധുനികവല്കരിക്കുന്നതിനുള്ള
പദ്ധതികള്‍
*79.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ലോകബാങ്ക്,മറ്റ് വിദേശ
ധനകാര്യ സ്ഥാപനങ്ങള്‍
എന്നിവയുടെ സഹായത്തോടെ
ജലസേചന വികസനത്തിനുള്ള
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ അവ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ;
(ബി)
കേരളത്തിലെ
തനതു വരുമാനം കാര്‍ഷിക
അടിസ്ഥാന സൗകര്യ
വികസനത്തിന്
അപര്യാപ്തമാകുന്ന
നിലവിലെ സാഹചര്യത്തില്‍
ഭക്ഷ്യസുരക്ഷ
ഉറപ്പുവരുത്തുന്നതിലേക്കായി
ജലസേചനം
ആധുനികവല്കരിക്കുന്നതിന്
ലോക ബാങ്കിന്റെയോ മറ്റ്
ധനകാര്യ
സ്ഥാപനങ്ങളുടെയോ
സാമ്പത്തിക സഹായം
ലഭ്യമാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ഇ.എസ്.ഐ.
ആശുപത്രികളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ നടപടി
*80.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇ.എസ്.ഐ.
ആശുപത്രികളില്‍ നിന്നും
തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന സേവനങ്ങള്‍
അപര്യാപ്തമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇ.എസ്.ഐ.
ആശുപത്രികളുടേയും
ഡിസ്പന്‍സറികളുടേയും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
തൊഴിലാളികള്‍ക്ക്
പരമാവധി ചികിത്സാസഹായം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
തൊഴിലാളികൾക്ക്സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
*81.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികൾക്ക്
സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
പ്രതിവര്‍ഷം എന്ത് തുക
ചെലവാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ലോട്ടറിയില്‍ നിന്നുള്ള
വരുമാനം പൂര്‍ണ്ണമായും
ഈ പദ്ധതിക്ക് വേണ്ടി
നീക്കിവയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ച ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതിയായ
ആയുഷ്മാന്‍ ഭാരതിന്റെ
മാര്‍ഗ്ഗരേഖകള്‍ കൂടി
കണക്കിലെടുത്താണോ
സംസ്ഥാന പദ്ധതിക്ക്
രൂപം നല്‍കുന്നത്;
(ഡി)
സംസ്ഥാന
പദ്ധതിക്ക്
കേന്ദ്രവിഹിതമായി എന്ത്
തുക ലഭിക്കുമെന്നാണ്
കരുതുന്നത്;
(ഇ)
കേന്ദ്രവിഹിതം
മുന്‍ഗണനാ പട്ടികയില്‍
ഉള്ളവര്‍ക്ക് മാത്രമായി
പരിമിതപ്പെടുത്തുന്ന
സാഹചര്യത്തില്‍
ശേഷിക്കുന്നവരുടെ
പ്രീമിയം തുക സംസ്ഥാന
സര്‍ക്കാര്‍ വഹിക്കുമോ;
(എഫ്)
സ്വന്തമായി
പ്രീമിയം അടച്ച്
പദ്ധതിയില്‍
ചേരുന്നവര്‍ക്കും
സര്‍ക്കാര്‍ പ്രീമിയം
അടയ്ക്കുന്നവര്‍ക്കും
ഒരേ തുകയാണോ
പ്രീമിയമായി
നിശ്ചയിക്കുന്നത്;
വിശദമാക്കുമോ?
സ്വയംപര്യാപ്ത
ക്ഷീരകേരളം
*82.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ക്ഷീരകേരളം എന്ന
പ്രഖ്യാപിത ലക്ഷ്യം
നേടാനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ക്ഷീര
വികസന വകുപ്പ്
സ്ഥാപിക്കാനുദ്ദേശിക്കുന്ന
കിടാരി പാര്‍ക്കിന്റെ
ലക്ഷ്യങ്ങളും
പദ്ധതിയുടെ വിശദാംശവും
അറിയിക്കാമോ;
(സി)
ഒരു
ലക്ഷം കന്നുകുട്ടികളെ
ഉള്‍പ്പെടുത്തികൊണ്ട്
കന്നുകുട്ടി പരിപാലന
പദ്ധതി നടപ്പിലാക്കാന്‍
ചെയ്ത
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
കേന്ദ്ര
സര്‍ക്കാരിന്റെ
കന്നുകാലി കശാപ്പ്
നിയന്ത്രണം സംസ്ഥാനത്തെ
കന്നുകാലി വളര്‍ത്തു
മേഖലയില്‍ തിരിച്ചടി
ഉണ്ടാക്കാനിടയുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ?
ജലവിതരണ
ശൃംഖല പുനരുദ്ധരിക്കുന്നതിന്
നടപടി
*83.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
സാമ്പത്തിക
പ്രതിസന്ധിയിലാകുമെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
പൈപ്പുകളുടെ
ചോര്‍ച്ച
പരിഹരിക്കുന്നതിനും
ജലവിതരണ ശൃംഖല
പുനരുദ്ധരിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
കൈക്കൊളളുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റിയുടെ
നടത്തിപ്പില്‍
എന്തൊക്കെ മാറ്റങ്ങളാണ്
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കേരള
ജല അതോറിറ്റിക്കു്
ലഭിക്കാനുളള കുടിശ്ശിക തുക
*84.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.അബ്ദു റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റി
ലാഭകരമാക്കുവാന്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ജല
അതോറിറ്റിക്കു്
ലഭിക്കുവാനുളള
കുടിശ്ശിക തുക
പിരിച്ചെടുക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
വിവിധ
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍
നല്‍കാനുളള കുടിശ്ശിക
എപ്രകാരം ഈടാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
കുടിശ്ശിക
പിരിച്ചെടുക്കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഭൂഗര്‍ഭ
ജലനിരപ്പ്
*85.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
ക്രമാതീതമായി
സംസ്ഥാനത്ത് പല
ഭാഗത്തും
കുറയുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഭൂഗര്‍ഭ
ജലനിരപ്പ്
ഉയര്‍ത്തുന്നതിനായി
ഹരിതകേരളം മിഷനിലുടെ
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
കേരള
ഭൂജലം (നിയന്ത്രണവും,
ക്രമീകരണവും)
നിയമത്തില്‍
ഓര്‍ഡിനന്‍സിലൂടെ
കൊണ്ടുവന്ന ഭേദഗതി
പ്രകാരം ഒരു ലെവലില്‍
താഴെയുള്ള ഭാഗത്ത്
നിന്നും ഭൂജലം
എടുക്കുന്നതിന്
പെര്‍മിറ്റ്
ആവശ്യമില്ലായെന്നുള്ള
നിബന്ധന വന്‍കിട
വ്യവസായികള്‍ക്ക്
ഭൂജലചൂഷണത്തിന് അവസരം
ഒരുക്കുന്നതാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഭേദഗതി നിര്‍ദ്ദേശം
ഹരിതകേരള മിഷന് വഴി
നടപ്പിലാക്കുന്ന
പദ്ധതികള്‍ക്ക്
വിരുദ്ധമാകയാല്‍ ആയത്
ഉപേക്ഷിക്കുമോ;
(ഇ)
കഴിഞ്ഞ
വര്ഷത്തെപോലെ സംസ്ഥാനം
ഈ വര്‍ഷവും കടുത്ത
വരള്‍ച്ചയിലേക്ക്
നീങ്ങുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
വനപ്രദേശങ്ങളില്‍
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നതിനെതിരെ
നടപടി
*86.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപ്രദേശങ്ങളില്‍
വന്‍തോതില്‍ മാലിന്യ
നിക്ഷേപം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
മാലിന്യങ്ങള്‍
നിക്ഷേപിക്കുന്നതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ഇക്കോടൂറിസം
കേന്ദ്രങ്ങളിലും
വനത്തിനുള്ളിലെ
ആരാധനാലയങ്ങളിലും
മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിന്
സ്വീകരിച്ച നടപടികള്‍
ഫലപ്രദമാണോയെന്ന്
അറിയിക്കുമോ;
(ഡി)
ഉറവിടത്തിലും
കേന്ദ്രീകൃതമായും
മാലിന്യനിര്‍മ്മാര്‍ജ്ജനം
നടത്തുന്നതിന്
തദ്ദേശസ്ഥാപനങ്ങളുമായി
ചേര്‍ന്ന് വനം വകുപ്പ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഡാമുകളിലെ
മണൽ ശേഖരിക്കുന്നതിന് നടപടി
*87.
ശ്രീ.മഞ്ഞളാംകുഴി
അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാമുകളില്‍
കെട്ടിക്കിടക്കുന്ന
ചെളിയും എക്കലും നീക്കം
ചെയ്യാനുള്ള
എന്തെങ്കിലും പദ്ധതി
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഈ
പ്രവൃത്തികള്‍ ആരെ
ഏല്‍പ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
സംസ്ഥാനം
നേരിടുന്ന മണല്‍ ക്ഷാമം
ഒരു പരിധി വരെ
പരിഹരിക്കുന്നതിനായി
ഡാമുകളില്‍
കെട്ടിക്കിടക്കുന്ന
മണല്‍ ശേഖരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
യുവാക്കളില്‍
വര്‍ദ്ധിച്ചു വരുന്ന ലഹരി
ഉപയോഗം
*88.
ശ്രീ.എം.
മുകേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
യുവജനങ്ങളുടെ
ഇടയില്‍ ലഹരി
പദാര്‍ത്ഥങ്ങളുടെ
ഉപയോഗം വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സാഹചര്യത്തില്‍, ഇതു
സംബന്ധിച്ച് ശക്തമായ
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഈ
രംഗത്ത് ലഹരി വര്‍ജ്ജന
മിഷനായ 'വിമുക്തി'യുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ഡി)
'വിമുക്തി'യുടെ
ഭാഗമായി സര്‍ക്കാര്‍
ആശുപത്രികളോട്
ചേര്‍ന്ന് ഡീ അഡിക്ഷന്
സെന്ററുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ് ഇവ
ആരംഭിക്കുന്നത്;
വിശദാംശം നല്‍കുമോ?
ജാതി
വിവേചനം
*89.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
റ്റി.വി.രാജേഷ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സവര്‍ണര്‍
എന്നു
വിവക്ഷിക്കുന്നവര്‍
ജാതി ശ്രേണിയില്‍
താഴ്ന്നതെന്ന് കരുതുന്ന
ജാതിയില്‍
ഉള്പ്പെട്ടയാളായതുകൊണ്ട്
പ്രശസ്ത ചിത്രകാരനും
ശില്പിയുമായ അശാന്തന്റെ
മൃതദേഹം സംസ്കാരിക
സ്ഥാപനമായ ഡര്‍ബാര്‍
ഹാളില്‍
പൊതുദര്‍ശനത്തിന്
വയ്ക്കുന്നത്
വിലക്കിയതിനെതിരെ
അയിത്താചരണത്തിന്
നടപടിയെടുക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
ഒരു
ദളിതന്റെ മൃതദേഹം
ക്ഷേത്രത്തിന്
സമീപത്തുകൂടി
കൊണ്ടുപോയാല്‍ ക്ഷേത്രം
അശുദ്ധമാകുമെന്ന്
കരുതുന്നത് പോലെയുള്ള
ജാതിവിവേചനങ്ങള്‍
കര്‍ശനമായി
നിയന്ത്രിക്കാന്‍
ഇടപെടല്‍ നടത്തുമോ;
(സി)
വേദങ്ങളിലും
മന്ത്ര തന്ത്രങ്ങളിലും
ആചാരാനുഷ്ഠാനങ്ങളിലും
അവഗാഹം നേടിയവരായിട്ടും
ദളിതനായതിന്റെ പേരില്‍
ചെട്ടികുളങ്ങര
ക്ഷേത്രത്തില്‍
കീഴ്ശാന്തിക്കാരനെ
പ്രവേശിപ്പിക്കാതിരുന്നതും
ചെര്‍പ്പുളശേരിയില്‍
പിന്നോക്കക്കാരനായതുകൊണ്ടുമാത്രം
ശാന്തിക്കാരനെ
ക്രൂരമായി ആക്രമിച്ചതും
പോലെയുള്ള ജാതി
വിവേചനപരമായ
പ്രവര്‍ത്തനങ്ങളെ
കര്‍ശനമായി അമര്‍ച്ച
ചെയ്യാന്‍ വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
എംപ്ലോയബിലിറ്റി
സെന്ററുകള്‍
*90.
ശ്രീ.എ.എം.
ആരിഫ്
,,
യു. ആര്. പ്രദീപ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലന്വേഷകരായ
യുവജനങ്ങള്‍ക്ക്
കൂടുതല്‍
തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സ്വകാര്യമേഖലയിലെ
തൊഴിലവസരങ്ങള്‍
കണ്ടെത്തുന്നതിനും അത്
യോഗ്യരായ
ഉദ്യോഗാര്‍ത്ഥികളില്‍
എത്തിക്കുന്നതിനുമായി
എംപ്ലോയബിലിറ്റി
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
എംപ്ലോയബിലിറ്റി
സെന്ററുകളുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
എംപ്ലോയബിലിറ്റി
സെന്ററുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
ഇവ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?