പദ്ധതികളിലും
പ്രോജക്റ്റുകളിലും
വിദഗ്ദ്ധരുടെ പങ്കാളിത്തം
*541.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനകീയാസൂത്രണ
പദ്ധതികളിലും
പ്രോജക്റ്റുകളിലും
സാങ്കേതിക മികവും
വിദഗ്ദ്ധരുടെ
പങ്കാളിത്തവും
കുറവാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രാദേശിക
സര്‍ക്കാരുകള്‍ക്ക്
വിദഗ്ദ്ധരുടെയും
വിദ്യാഭ്യാസ ഗവേഷണ
സ്ഥാപനങ്ങളുടെയും സേവനം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ സഹായം
പ്രാദേശിക വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
ഉന്നത് ഭാരത് അഭിയാന്
എന്ന കേന്ദ്രാവിഷ്കൃത
പദ്ധതിയില്‍
വിവക്ഷിക്കുന്ന
സാധ്യതകള്‍ പരമാവധി
ഉപയോഗപ്പെടുത്തുമോ;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാന,
ജില്ല, ബ്ലോക്ക്
തലങ്ങളില്‍
സന്നദ്ധസേവനവും
ഉപദേശവും നല്കാന്
തയ്യാറുള്ള
വിദഗ്ദ്ധന്മാരുടെയും
സ്ഥാപനങ്ങളുടെയും
പാനല്‍
തയ്യാറാക്കുന്നുണ്ടോ;
വിശദമാക്കുമോ?
അഗ്രോ
എക്കോളജിക്കല്‍ യൂണിറ്റുകളുടെ
പ്രവര്‍ത്തനം
*542.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
റ്റി.വി.രാജേഷ്
,,
കെ.ഡി. പ്രസേനന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വികസനം
ഫലപ്രദമാക്കുന്നതിന്
സാങ്കേതിക വിദ്യയുടെയും
പുതിയ അറിവുകളുടെയും
വ്യാപനം
അനിവാര്യമായതിനാല്‍
അതിനായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
കാര്‍ഷിക
ജൈവവ്യവസ്ഥ
യൂണിറ്റുകളുടെ (അഗ്രോ
എക്കോളജിക്കല്‍
യൂണിറ്റ്) പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
'സമേതി'യെയും
പ്രാദേശിക കൃഷി വിദ്യാ
പരിശീലന
കേന്ദ്രങ്ങളെയും
(ആര്.എ.റ്റി.റ്റി.സി)
ശക്തിപ്പെടുത്തി
വിജ്ഞാന വ്യാപനം
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
വര്‍ക്ക്ഷോപ്പുകളുടെ
പ്രവര്‍ത്തനം
*543.
ശ്രീ.എന്‍.
ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
വര്‍ക്ക്ഷോപ്പുകളില്‍
അറ്റകുറ്റപ്പണികള്‍ക്കായി
അയയ്ക്കുന്ന ബസുകള്‍
ശരിയായ
അറ്റകുറ്റപ്പണികള്‍
നടത്താതെയും അവയുടെ
കാലപ്പഴക്കം
പരിഗണിക്കാതെയും ലേലം
ചെയ്യുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആവശ്യമായ
യോഗ്യതയും പ്രവർത്തന
പരിചയവും ഉള്ള
ജീവനക്കാര്‍
വര്‍ക്ക്ഷോപ്പുകളില്‍
ഉണ്ടെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
വര്‍ക്ക്ഷോപ്പുകളില്‍
അയയ്ക്കുന്ന ബസുകള്‍
യഥാസമയം
അറ്റകുറ്റപ്പണികള്‍
നടത്തി
ഗതാഗതയോഗ്യമാക്കി
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ എന്ന്
അറിയിക്കാമോ?
കേര
വര്‍ഷം പരിപാടി
*544.
ശ്രീ.ബി.സത്യന്
,,
ഇ.പി.ജയരാജന്
,,
വി. അബ്ദുറഹിമാന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേര
കര്‍ഷകര്‍ നേരിടുന്ന
മുഖ്യപ്രശ്നങ്ങളായ
കുറഞ്ഞ ഉദ്പാദനക്ഷമത,
ജലസേചന സൗകര്യത്തിന്റെ
അഭാവം, വിളവെടുക്കാന്‍
ആളുകളെ ലഭിക്കാത്ത
സാഹചര്യം, വില
സ്ഥിരതയില്ലായ്മ,
കീടബാധ തുടങ്ങിയവ
പരിഹരിക്കാനായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ് കേര
വര്‍ഷം പരിപാടിയുടെ
ഭാഗമായി നടത്തി
വരുന്നത്
എന്നറിയിക്കാമോ;
(ബി)
മൂല്യവര്ദ്ധിതോല്പന്നങ്ങളുടെയും
നീരയുടെയും
വ്യാപനത്തിനുള്ള
പ്രോത്സാഹന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വയോജനക്ഷേമ
പരിപാടികള്‍
*545.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വയോജന നയം വാഗ്ദാനം
ചെയ്യുന്ന സുപ്രധാന
കാര്യങ്ങള്‍
പ്രാവര്‍ത്തികമാക്കുന്നതില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എത്രത്തോളം താത്പര്യം
കാണിക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ത്രിതല
പഞ്ചായത്തുകളുടെ വികസന
ഫണ്ടിന്റെ എത്ര ശതമാനം
തുകയാണ്
വയോജനങ്ങള്‍ക്കായി
നീക്കിവച്ചിട്ടുള്ളത്;
(സി)
വയോജനങ്ങളുടെ
കൂട്ടായ്മകള്‍
രൂപീകരിച്ച് പരാതി
പരിഹരിക്കുന്നതിന്
പഞ്ചായത്ത് തലത്തില്‍
സൗകര്യമൊരുക്കാന്‍
നടപടി സ്വീകരിക്കുമോ?
കടലും
തീരപ്രദേശവും മാലിന്യ
മുക്തമാക്കാന്‍ നടപടി
*546.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരപ്രദേശങ്ങളും കടലും
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള
ഖര-ദ്രവ നിക്ഷേപത്താല്‍
മലിനപ്പെടുന്നത്
തടയുന്നതിന്എന്തെങ്കിലും
കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
തീരപ്രദേശത്ത്
പ്രവര്‍ത്തിക്കുന്നതും
കടലും കടല്‍ത്തീരവും
മലിനമാക്കുന്നതുമായ
ഹോട്ടലുകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
മറ്റ് കച്ചവട
കേന്ദ്രങ്ങള്‍ക്കുമെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ച്
വരുന്നുണ്ട്;
(സി)
കടലിനെയും
കടല്‍ത്തീരത്തെയും
മാലിന്യമുക്തമാക്കുന്നതിന്
ഇത്തരം വ്യാപാര
കേന്ദ്രങ്ങളുടെ കൂടി
സഹകരണം
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ പുനരധിവാസ
പാക്കേജ്
*547.
ശ്രീ.ഹൈബി
ഈഡന്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര തുറമുഖ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായ പുനരധിവാസ
പാക്കേജ്
നടപ്പിലാക്കുന്നത്
വൈകുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
പാക്കേജ്
നടപ്പിലാക്കുന്നത്
വൈകുന്നതില്‍
പ്രതിഷേധിച്ച്
അടിമലത്തുറയിലെ
കമ്പവലക്കാരും
തൊഴിലാളികളും തുറമുഖ
നിര്‍മ്മാണ
കേന്ദ്രത്തിന്
മുന്നില്‍ നടത്തിയ സമരം
ഒത്തുതീര്‍പ്പായത്
ഏതൊക്കെ ഉറപ്പിന്റെ
അടിസ്ഥാനത്തിലാണ്;
(സി)
പുനരധിവാസ
പാക്കേജ് അടിയന്തരമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കര്‍ഷക
കടാശ്വാസ കമ്മീഷന്
*548.
ശ്രീ.സണ്ണി
ജോസഫ്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷക
കടാശ്വാസ കമ്മീഷന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനഫലമായി എത്ര
കോടി രൂപയുടെ
ആനുകൂല്യമാണ് ഇതുവരെ
കര്‍ഷകര്‍ക്ക്
ലഭിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(സി)
കമ്മീഷന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നത്;
കമ്മീഷന്
പുനഃസംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഏതുവര്‍ഷം
വരെയുള്ള കടങ്ങളാണ്
കമ്മീഷന് നിലവില്‍
പരിഗണിക്കുന്നത്;
പ്രസ്തുത കാലയളവ്
ദീര്‍ഘിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
നടപടി സ്വീകരിക്കുമോ?
തീരദേശ
കപ്പല്‍ ഗതാഗത പദ്ധതി
*549.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.എം.
ആരിഫ്
,,
എം. മുകേഷ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെലവ്
കുറഞ്ഞ
കടത്തുമാര്ഗ്ഗമെന്ന
നിലയിലും
യാത്രാമാധ്യമമായും
വികസിപ്പിക്കാനുദ്ദേശിക്കുന്ന
തീരദേശ കപ്പല്‍ ഗതാഗത
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
കൊച്ചി-കോഴിക്കോട്
യാത്രാകപ്പല്‍ സര്‍വീസ്
ആരംഭിക്കാനുള്ള പദ്ധതി
പ്രാവര്‍ത്തികമാക്കാനായി
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഉള്‍നാടന്‍
ജലാശയങ്ങളിലൂടെയുള്ള
ചരക്ക് നീക്കത്തിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുവെന്ന്
അറിയിക്കാമോ?
ഇന്‍ഷ്വര്‍
ചെയ്തിട്ടില്ലാത്ത
വിളകള്‍ക്കുളള നഷ്ടപരിഹാര തുക
*550.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്‍ഷ്വര്‍
ചെയ്തിട്ടില്ലാത്ത
കാര്‍ഷികവിളകള്‍
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ മാനദണ്ഡപ്രകാരം
ദീര്ഘകാലവിളകളായും
വാര്ഷികവിളകളായും
തരംതിരിച്ച് അവയുടെ
വിസ്തൃതിയുടെ
അടിസ്ഥാനത്തില്‍
നഷ്ടപരിഹാരം
കണക്കാക്കുമ്പോള്‍
കേന്ദ്രസഹായം ഗണ്യമായി
കുറയുന്നതിനുള്ള
സാഹചര്യമുണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇതുമൂലം
ബുദ്ധിമുട്ടുന്ന
കര്‍ഷകരെ
സഹായിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്താണെന്ന്
വിശദമാക്കാമോ ;
(സി)
ഓഖി
ചുഴലിക്കൊടുങ്കാറ്റില്‍
വാഴകൃഷി നശിച്ച
കര്‍ഷകരില്‍ ഭൂരിപക്ഷം
പേര്‍ക്കും
ഇന്‍ഷ്വറന്‍സ്
ഇല്ലായിരുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
കേന്ദ്രസഹായം
പഴയ രീതിയില്‍
പുന:സ്ഥാപിക്കണമെന്ന്
സര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇതിന്മേലുള്ള
പ്രതികരണമെന്താണ്;
അറിയിക്കാമോ ;
(ഇ)
കൃഷി
നാശം സംഭവിച്ച
കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാര തുകയുടെ
കുടിശ്ശിക വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കുടിശ്ശിക
വിതരണം ചെയ്യാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി
*551.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ലെ വാര്‍ഷിക പദ്ധതിയുടെ
25 ശതമാനം തുക ഓരോ
പാദത്തിലും
ചെലവഴിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
പ്രസ്തുത നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കുന്നതിന്
തദ്ദേശ ഭരണ
സ്ഥാപനങ്ങള്‍ക്ക്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ജില്ലാ
പദ്ധതിയിലെ
നിര്‍ദ്ദേശങ്ങള്‍ക്ക്
അനുസൃതമായി വേണം തദ്ദേശ
ഭരണ സ്ഥാപനങ്ങള്‍
തുടര്‍ന്നുള്ള
വര്‍ഷത്തെ പദ്ധതികളും
പ്രോജക്റ്റുകളും
തയ്യാറാക്കേണ്ടതെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
ജില്ലാ
ആസൂത്രണ സമിതികളുടെ
ആഭിമുഖ്യത്തില്‍
പരമാവധി
ജനപങ്കാളിത്തത്തോടെ
ജില്ലാ പദ്ധതികള്‍
തയ്യാറാക്കണമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ജലസമൃദ്ധിക്കായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
*552.
ശ്രീ.യു.
ആര്. പ്രദീപ്
,,
എ. പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സര്‍വതലസ്പര്‍ശിയായ
വികസനം
ഉറപ്പാക്കുന്നതിന്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുളള
മിഷനുകളുടെ ഭാഗമായി
ജലസംരക്ഷണത്തിനും
ജലസമൃദ്ധിക്കുമായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
തോടുകളും
നീര്‍ചാലുകളും പുഴകളും
പുനരുജ്ജീവിപ്പിക്കുന്നതിനും
സംരക്ഷിക്കുന്നതിനുമായുളള
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
ഉപമിഷന്റെ
ഭാഗമായി ഒരു
പഞ്ചായത്തിലെ ഒരു
വാര്‍ഡ് എന്ന നിലയില്‍
ആയിരം ഗ്രാമങ്ങളെ ഹരിത
ഗ്രാമങ്ങളായി
പ്രഖ്യാപിക്കുന്നതിനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
പദ്ധതികള്‍
*553.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
മതവിഭാഗങ്ങളില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
മെച്ചപ്പെട്ട
വിദ്യാഭ്യാസ
സൗകര്യങ്ങള്‍
നല്‍കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ന്യൂനപക്ഷ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
തൊഴില്‍
ലഭിക്കുന്നതിനുള്ള
സാധ്യത
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗങ്ങളില്‍പ്പെട്ട
ഭവനരഹിതരായ വിധവകള്‍,
വിവാഹമോചിതര്‍
എന്നിവര്‍ക്ക് വീട്
നിര്‍മ്മാണത്തിനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മണ്ണിന്റെയും
വിളകളുടെയും ആരോഗ്യപരിപാലനം
*554.
ശ്രീ.കാരാട്ട്
റസാഖ്
,,
ജെയിംസ് മാത്യു
,,
കെ.കുഞ്ഞിരാമന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണിന്റെയും
കാലാവസ്ഥയുടെയും
സവിശേഷത കൊണ്ടും
ഭൂമിയുടെ ചെരിവ്
കൊണ്ടും സംസ്ഥാനത്തെ
മണ്ണ് വ്യത്യസ്ത
തോതില്‍
അമ്ലത്വമുള്ളതായതുകൊണ്ട്
മണ്ണിന്റെയും
വിളകളുടെയും
ആരോഗ്യപരിപാലനത്തിനായി
നടപ്പാക്കി വരുന്ന
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
അന്ധമായ
വളപ്രയോഗം
പ്രയോജനപ്രദമല്ലാത്തതുകൊണ്ടും
സാമ്പത്തിക നഷ്ടം
വരുത്തുന്നതായതിനാലും
മണ്ണില്‍
ആവശ്യാനുസരണമുളള
മൂലകങ്ങള്‍
ചേര്‍ക്കുന്നതിന്
മണ്ണുപരിശോധന
നിര്‍ബ്ബന്ധമാക്കാന്‍
നടപടി സ്വീകരിക്കാന്‍
സാധ്യമാകുമോ എന്ന്
പരിശോധിക്കുമോ;
(സി)
കര്‍ഷകരെ
ബോധവല്‍ക്കരിക്കുന്നതിനും
മണ്ണുപരിശോധനാ
സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
സുസ്ഥിര
വരുമാന സ്രോതസ്സായി കൃഷിയെ
മാറ്റുവാന്‍ പദ്ധതി
*555.
ശ്രീ.പി.
ഉണ്ണി
,,
എം. സ്വരാജ്
,,
പി.വി. അന്‍വര്‍
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
ഉല്പാദനത്തിലുള്ള
അസ്ഥിരതയും
വിലയിലുണ്ടാകുന്ന
ചാഞ്ചാട്ടങ്ങളും ജലസേചന
സൗകര്യങ്ങളുടെ
അപര്യാപ്തതയും പുതു
തലമുറയ്ക്ക് കൃഷി
അനാകര്ഷമാക്കിത്തീര്ത്തതിനാല്
സുസ്ഥിര വരുമാന
സ്രോതസ്സായി കൃഷിയെ
മാറ്റുവാന്‍ എന്തെല്ലാം
പദ്ധതികളുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഹൈടെക്
കൃഷി രീതി
വ്യാപകമാക്കാനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; ഇതിന്
വേണ്ട സാങ്കേതികവിദ്യ
വ്യാപനത്തിന്
പദ്ധതിയുണ്ടോ;
(സി)
ഉയര്‍ന്ന
തോതിലുള്ള പ്രാരംഭ
നിക്ഷേപ ആവശ്യകത
കണക്കിലെടുത്ത്
ഏതെങ്കിലും തരത്തിലുള്ള
സാമ്പത്തിക സഹായ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനം
*556.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എസ്.ശർമ്മ
,,
വി. ജോയി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
അടിസ്ഥാന സൗകര്യ വികസന
പദ്ധതികള്‍ ഏറ്റെടുത്ത്
നടത്തുന്നതിനായി
രൂപീകരിച്ച ഇംപാക്ട്
കേരള ലിമിറ്റഡിന്റെ
ഘടനയും പ്രവര്‍ത്തന
രേഖയും അറിയിക്കാമോ;
(ബി)
നഗര
അടിസ്ഥാന സൗകര്യ
വികസനത്തിനായുള്ള അമൃത്
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
നഗരങ്ങളുടെ വികസന
മാസ്റ്റര്‍ പ്ലാനിന്റെ
അടിസ്ഥാനത്തിലാണോ
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നത്;
പദ്ധതിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
അറിയിക്കാമോ;
(സി)
തിരുവനന്തപുരം,
കൊച്ചി സ്മാര്‍ട്ട്
സിറ്റി പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വികസന മാസ്റ്റര്‍
പ്ലാനുകള്‍
തയ്യാറായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വികേന്ദ്രീകൃതാസൂത്രണത്തില്‍
സാങ്കേതികവിദ്യയുടെ പ്രയോഗം
*557.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ആന്‍സലന്‍
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വികേന്ദ്രീകൃതാസൂത്രണത്തിലും
പ്രാദേശിക ഭരണനിര്‍വഹണം
കാര്യക്ഷമമാക്കുന്നതിനും
സാങ്കേതിക വിദ്യയുടെ
പ്രയോഗം
വിപുലപ്പെടുത്തുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഗ്രാമപഞ്ചായത്തുകളെയും
നഗരസഭകളെയും
സ്മാര്‍ട്ടാക്കാനായി
ഇന്‍ഫര്‍മേഷന്‍ കേരള
മിഷന് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
ചെറിയ
ആവശ്യങ്ങള്‍ക്കുപോലും
തദ്ദേശസ്വയംഭരണ സ്ഥാപന
ഓഫീസുകളില്‍ പലതവണ
കയറിയിറങ്ങേണ്ടി വരുന്ന
സാഹചര്യം
ഒഴിവാക്കുന്നതിനും
അഴിമതി
കുറയ്ക്കുന്നതിനും
സേവനങ്ങള്‍ ഓണ്‍ലൈന്‍
ആക്കി മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കേരളാ
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
*558.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
അഗ്രോ ഇന്‍ഡസ്ട്രീസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കെയ്കോയുടെ
കീഴിലുള്ള അഗ്രോ
ബസാറുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രധാനമന്ത്രി
കൗശല്‍ വിജ്ഞാന് യോജന
(PMKVY) എന്ന നൈപുണ്യ
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി കെയ്കോ
യുവതീയുവാക്കള്‍ക്ക്
പരിശീലനം
നല്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
തിരുവനന്തപുരം
ആനയറ വേള്‍ഡ്
മാര്‍ക്കറ്റില്‍
അഗ്രിമാള്‍
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ഇ)
തൃശൂര്‍
മാളയിലെ ചക്ക സംസ്ക്കരണ
യൂണിറ്റില്‍ നടക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ജി.എസ്.ടി.യിലേക്ക് മാറ്റിയ
നികുതികള്‍
*559.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിലവില്‍ വന്നതിനുശേഷം
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
പിരിച്ചിരുന്ന ഏതൊക്കെ
നികുതികളാണ്
ജി.എസ്.ടി.യിലേക്ക്
മാറ്റിയതെന്ന്
അറിയിക്കുമോ;
ഈയിനത്തില്‍ തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
വരുമാന നഷ്ടം
സംഭവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ജി.എസ്.ടി.
പിരിച്ചതിന്റെ
വിഹിതമായി സര്‍ക്കാരിന്
ലഭിച്ച വരുമാനം തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കൈമാറിക്കിട്ടിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
ലഭിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നികുതി പിരിവ് സംവിധാനം
കാര്യക്ഷമമല്ല എന്ന്
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇത് പഴയ
രീതിയിലേക്ക്
മാറ്റണമെന്ന ആവശ്യം
ജി.എസ്.ടി.
കൗണ്‍സിലില്‍
ഉന്നയിക്കണമെന്ന്
ധനകാര്യ വകുപ്പിനോട്
ആവശ്യപ്പെടുമോ?
കൃഷിയിടങ്ങള്‍ക്ക്
അനുയോജ്യമായ കാര്‍ഷിക
യന്ത്രങ്ങള്‍
വികസിപ്പിക്കാന്‍ നടപടി
*560.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പാറക്കല്‍ അബ്ദുല്ല
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൃഷിയിടങ്ങള്‍ വിസ്തൃതി
വളരെ കുറഞ്ഞവയാണെന്നത്
കണക്കിലെടുത്ത്
അതിനനുയോജ്യമായ
കാര്‍ഷിക
ലഘുയന്ത്രങ്ങള്‍
വികസിപ്പിച്ചെടുക്കുന്നതിന്
എന്തൊക്കെ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ത്രീകള്‍
ഒറ്റയ്ക്കും സഹകരണ
സംഘങ്ങള്‍ രൂപീകരിച്ചും
കാര്‍ഷികമേഖലയിലേയ്ക്ക്
കടന്നുവരുന്നതിനാല്‍
അവര്‍ക്കുപയോഗിക്കാന്‍
അനുയോജ്യമായ
യന്ത്രങ്ങള്‍
വികസിപ്പിക്കുന്ന
കാര്യത്തില്‍
എന്തെങ്കിലും
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(സി)
വിവിധങ്ങളായ
കാര്‍ഷിക ജോലികള്‍
എളുപ്പത്തില്‍
ചെയ്യാവുന്ന മള്‍ട്ടി
പര്‍പ്പസ് യന്ത്രങ്ങള്‍
കര്‍ഷകര്‍ക്ക് കുറഞ്ഞ
ചെലവില്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
കൃഷി
ഭവനുകളെ കാര്‍ഷിക സേവന
കേന്ദ്രങ്ങളാക്കി മാറ്റാന്‍
നടപടി
*561.
ശ്രീ.ഇ.പി.ജയരാജന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആന്റണി
ജോണ്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
ശാസ്ത്രീയമാക്കി
ലാഭകരമാക്കുന്നതിലേക്കായി
വിജ്ഞാന വ്യാപനത്തിനും
യന്ത്രവല്‍ക്കരണം,
വായ്പാ ലഭ്യത,
മണ്ണുപരിശോധന മുതലായവ
സംബന്ധിച്ച ഉപദേശങ്ങള്‍
നല്‍കാനും
ഉദ്ദേശിച്ചുകൊണ്ട്
ബ്ലോക്ക് തലത്തില്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
കാര്‍ഷിക സേവന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ; ഇവ
നിലവില്‍ നല്കി വരുന്ന
സേവനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എല്ലാ
പഞ്ചായത്തുകളിലുമുള്ള
കൃഷി ഭവനുകളുടെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
വിദൂരസ്ഥമായ
കാര്‍ഷിക സേവന
കേന്ദ്രങ്ങളുടെ
പ്രയോജനം പരിമിതമായ
കര്‍ഷകരിലേയ്ക്ക്
മാത്രമേ എത്തുകയുള്ളൂ
എന്നതിനാല്‍ കൃഷി
ഭവനുകളെ കാര്‍ഷിക സേവന
കേന്ദ്രങ്ങളാക്കി
മാറ്റിത്തീര്‍ത്ത്
പ്രവര്‍ത്തനം
ശാക്തീകരിക്കാന്‍
സാധിക്കുമോ; വിശദാംശം
നൽകാമോ ?
കെ.എസ്.ആര്.ടി.സി.യുടെ
വരുമാന വര്‍ദ്ധനവ്
*562.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി - സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
മുഴുവന്‍
ഷെഡ്യൂളുകളുടെയും
ഡ്യൂട്ടി പാറ്റേണ്‍
ഏകീകരിക്കുന്നതിനും
ഷെഡ്യൂളുകള്‍
ശാസ്ത്രീയമായി
പരിഷ്ക്കരിച്ച്
ജീവനക്കാരുടെ വിഭവശേഷി
പൂര്‍ണ്ണമായും
ഉപയോഗപ്പെടുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിജയപ്രദമായിരുന്നോ;
വിശദീകരിക്കുമോ;
(ബി)
യാത്രക്കാരെ
ആകര്‍ഷിക്കുന്നതിന്റെയും
പണരഹിത ഇടപാടുകള്‍
പ്രോത്സാഹിപ്പിക്കുന്നതിന്റെയും
ഭാഗമായി നടപ്പിലാക്കിയ
ട്രാവല്‍ കാര്‍ഡ്
സംവിധാനം
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(സി)
സമാന്തര
സര്‍വ്വീസുകള്‍
നിയന്ത്രിക്കുന്നതിന്
ഗതാഗത കമ്മീഷണറേറ്റും
പോലീസും
കെ.എസ്.ആര്.ടി.സി.യും
ചേര്‍ന്ന് സംയുക്ത
സ്ക്വാഡ്
രൂപീകരിച്ചിട്ടുണ്ടോ;
ഇതിന്റെ പ്രവര്‍ത്തനം
തൃപ്തികരമാണോ; ഇതുമൂലം
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(ഡി)
'മിന്നല്‍'
സര്‍വ്വീസുകള്‍
ലാഭകരമാണോ; എങ്കില്‍
കൂടുതല്‍
സ്ഥലങ്ങളിലേക്ക്
പ്രസ്തുത സര്‍വ്വീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
ജെെവ
പച്ചക്കറി കര്‍ഷകര്‍ക്ക്
ഇന്‍സന്റീവ് നല്കുന്ന പദ്ധതി
*563.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാളികള്‍ക്കുണ്ടാകുന്ന
പല രോഗങ്ങളുടെയും
അടിസ്ഥാനകാരണമായി
ചൂണ്ടിക്കാണിക്കുന്നത്
വിഷമയമായ പച്ചക്കറികളും
ഭക്ഷ്യധാന്യങ്ങളും
കഴിക്കുന്നതാണെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ
അനിയന്ത്രിതമായ വളം-
കീടനാശിനി ഉപയോഗം
നിയന്ത്രിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
നിരോധിച്ചിട്ടുളള
കീടനാശിനികളുടെ ഉപയോഗം
ഇൗ സര്‍ക്കാരിന്റെ
ഇടപെടല്‍മൂലം
എത്രമാത്രം
കുറയ്ക്കുന്നതിന്
സാധിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
ഓര്‍ഗാനിക്
ഫാമിംഗ്
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നത്;
(ഡി)
സേഫ്
ടു ഈറ്റ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി വിതരണം
ചെയ്യുന്ന
പച്ചക്കറികള്‍ എല്ലാ
ദിവസവും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
പൂര്‍ണ്ണമായും
ജെെവ പച്ചക്കറി കൃഷി
ചെയ്യുന്ന
കര്‍ഷകര്‍ക്ക്
ഇന്‍സന്റീവ് നല്കുന്ന
പദ്ധതി
ആവിഷ്കരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
പുരാവസ്തു
വകുപ്പിലെ സ്ഥാപനങ്ങളുടെ
സംരക്ഷണം
*564.
ശ്രീ.കെ.കുഞ്ഞിരാമന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഒ.
ആര്. കേളു
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പുരാവസ്തു വകുപ്പിന്റെ
കീഴില്‍ വരുന്ന
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ചും അവയുടെ
നവീനവല്ക്കരണത്തെക്കുറിച്ചും
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പുരാവസ്തു
വകുപ്പിന്റേതായ വിവിധ
സ്ഥാപനങ്ങളുടെ
സംരക്ഷണവും പരിപാലനവും
നടത്തുന്നതിനായി
അനുവദിക്കപ്പെട്ട
തുകയുടെ വിനിയോഗം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(സി)
ചരിത്ര
പഠനത്തിനും
ഗവേഷണത്തിനും വിനോദ
സഞ്ചാരത്തിനും
തീര്‍ത്ഥാടകര്‍ക്ക്
പുരാവസ്തു ശേഖരവും
ചരിത്ര സ്മാരകങ്ങളും
സന്ദര്‍ശിക്കുന്നതിനും
മറ്റുമുള്ള
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും പൈതൃകം
നിലനിര്‍ത്തിക്കൊണ്ട്
പ്രസ്തുത സ്ഥാപനങ്ങള്‍
നവീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഇ-വേസ്റ്റ്
നിര്‍മ്മാര്‍ജ്ജനം
*565.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-വേസ്റ്റ്
നിര്മ്മാര്ജ്ജനക്കാര്യത്തില്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സംവിധാനങ്ങള്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് പരിശോധിക്കാന്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
തെരുവോരക്കച്ചവടം
*566.
ശ്രീ.പി.കെ.
ശശി
,,
കെ. ദാസന്
,,
സി.കൃഷ്ണന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവോരക്കച്ചവടക്കാരുടെ
ഉപജീവന സംരക്ഷണവും
തെരുവോരക്കച്ചവട
നിയന്ത്രണവും നിയമ
പ്രകാരം ഇത്തരം
കച്ചവടക്കാരെ
കണ്ടെത്തുന്നതിനുള്ള
സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
വാഹനത്തിലും
വീഥിയോരത്തും കച്ചവടം
ചെയ്യുന്നവര്‍ക്ക്
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(സി)
തിരക്കുള്ള
സ്ഥലങ്ങളില്‍ നിന്ന്
മാറ്റി സൗകര്യപ്രദമായ
സ്ഥലത്ത് കച്ചവടം
നടത്തുന്നതിനും തെരുവ്
വൃത്തികേടാക്കുന്നില്ലെന്ന്
ഉറപ്പുവരുത്താനും
ആവശ്യമായ നടപടികള്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
തരിശുഭൂമി
കൃഷിയോഗ്യമാക്കുന്നതിനുള്ള
പദ്ധതികള്‍
*567.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉദ്ദേശം ഒരു ലക്ഷം
ഹെക്ടര്‍ തരിശുഭൂമി
ഉണ്ടെന്ന്
കണക്കാക്കിയിരിക്കുന്നതിനാല്‍
തരിശുഭൂമി കൃഷി
യോഗ്യമാക്കുന്നതിനായി
പ്രഖ്യാപിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
തരിശുഭൂമി
കൃഷി
യോഗ്യമാക്കിയെടുക്കുന്നതിന്
പ്രാരംഭ ഘട്ടത്തില്‍
അധിക ചെലവ്
വരുന്നതിനാല്‍
തൊഴിലുറപ്പുപദ്ധതിയില്‍
ഇത്തരം പ്രവൃത്തികള്‍
ഉള്‍പ്പെടുത്താന്‍
സാധ്യമാകുമോ;
വിശദമാക്കുമോ;
(സി)
നെല്‍
വര്‍ഷത്തിന്റെ ഭാഗമായി
നെല്‍കൃഷിക്കനുയോജ്യമായ
കൃഷിഭൂമി പരിസ്ഥിതി
സൗഹൃദപരമായ സുസ്ഥിര
നെല്‍കൃഷിക്കായി
സജ്ജമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
കുരുമുളക്
കര്‍ഷകരെ രക്ഷിക്കാന്‍ നടപടി
*568.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീലങ്ക,
ഇന്തോനേഷ്യ തുടങ്ങിയ
രാജ്യങ്ങളില്‍ നിന്നും
കേരളത്തിലേക്ക്
വന്‍തോതില്‍ കുരുമുളക്
ഇറക്കുമതി ചെയ്ത്
ഉത്പാദന
കേന്ദ്രങ്ങളില്‍
സ്റ്റോക്ക്
ചെയ്തിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
മതിയായ രേഖകളില്ലാതെ
സ്റ്റോക്ക്
ചെയ്യപ്പെട്ട കുരുമുളക്
ഇന്ത്യന്‍
കുരുമുളകുമായി
ചേര്‍ത്ത് വില്പന
നടത്താനാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇത്തരം
കുരുമുളക് വില്‍പ്പന
നടത്തുന്നത് തടയാന്‍
എന്തൊക്കെ നടപടികളാണ്
കൃഷിവകുപ്പ്
ചെയ്യാനുദ്ദേശിക്കുന്നത്';
വിശദമാക്കാമോ;
(ഡി)
കൃഷി
വകുപ്പ് അഗ് മാര്‍ക്ക്
ലാബിലെ അസിസ്റ്റന്റ്
ഡയറക്ടര്‍
ഉള്‍പ്പെടെയുള്ള
ഉദ്യോഗസ്ഥര്‍, ഭക്ഷ്യ
സുരക്ഷ വിഭാഗം
എന്നിവയുടെ സഹായത്തോടെ
വ്യാപകമായ റെയ്ഡ്
നടത്തി കേരളത്തിലെ
കുരുമുളക് കര്‍ഷകരെ
രക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
*569.
ശ്രീ.പി.ടി.എ.
റഹീം
,,
ജെയിംസ് മാത്യു
,,
ഡി.കെ. മുരളി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിള ഇന്‍ഷുറന്‍സ്
പദ്ധതി പ്രകാരം ഓരോ
വിളയ്ക്കും ലഭിക്കുന്ന
പരമാവധി തുക എത്രയെന്ന്
വിശദമാക്കാമോ ;
(ബി)
ഇന്‍ഷുറന്‍സ്
പദ്ധതി
സുസ്ഥിരമാക്കുന്നതിന്റെ
ഭാഗമായി
നടന്നുകൊണ്ടിരിക്കുന്ന
പഠനത്തിന്റെ
അടിസ്ഥാനത്തില്‍ ഇത്
പുന:ക്രമീകരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിളനാശത്തിന്
കര്‍ഷകര്‍ക്ക്
നല്‍കാനുള്ള നഷ്ടപരിഹാര
തുകയില്‍
കുടിശ്ശികയുണ്ടോ;
എങ്കില്‍ അത്
കൊടുത്തുതീര്‍ക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
വന്യമൃഗങ്ങള്‍
മൂലമുണ്ടാകുന്ന
വിളനാശത്തിന്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ആയത്
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
ജൈവ
കീടനാശിനികളുടെ ഉത്പാദനം
*570.
ശ്രീ.വി.
ജോയി
,,
എ.എം. ആരിഫ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികമേഖലയില്‍
കായ്ഫലങ്ങളുടെ രോഗ,
കീടബാധ ചെറുക്കുന്നതിന്
ഫലപ്രദമായ ജൈവ
കീടനാശിനികള്‍
ഇല്ലാത്തതാണ് ജൈവ
പച്ചക്കറികളിലും
പഴവര്‍ഗ്ഗങ്ങളിലും
കീടനാശിനികളുടെ
സാന്നിദ്ധ്യം ധാരാളമായി
കണ്ടുവരുന്നതിന് ഒരു
കാരണമെന്നതിനാല്‍
സംസ്ഥാനത്ത് ജൈവ
കീടനാശിനികള്‍
വ്യാവസായിക
അടിസ്ഥാനത്തില്‍
ഉത്പാദിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതിനായി കാര്‍ഷിക
സര്‍വ്വകലാശാലകളിലെ
കൃഷി വിജ്ഞാന്
കേന്ദ്രങ്ങളില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കീടനാശിനി
പരിശോധനയ്ക്ക്
ഇന്ത്യന്‍ കാര്‍ഷിക
ഗവേഷണ കൗണ്‍സില്‍
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നത്;
(ഡി)
കീടനാശിനി
പ്രയോഗത്തെക്കുറിച്ച്
കര്‍ഷകര്‍ക്കിടയില്‍
അവബോധം
വളര്‍ത്തുന്നതിനും ഇതു
സംബന്ധിച്ച് വ്യാപകമായ
പ്രചരണം നടത്തുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?