ഇ-വേ
ബില്‍ പദ്ധതി
*31.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഹൈബി ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവനനികുതിയുടെ
ഭാഗമായിട്ടുള്ള ഇ-വേ
ബില്‍ പദ്ധതി 2018
ഫെബ്രുവരി 1 മുതല്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്ത്
സാങ്കേതിക
പ്രശ്നത്തെതുടര്‍ന്നാണ്
പ്രസ്തുത പദ്ധതി
ദീര്‍ഘിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
അതിര്‍ത്തി
ചെക്ക്പോസ്റ്റുകളിലൂടെ
കടന്നുവരുന്ന ചരക്ക്
വാഹനങ്ങള്‍
നിരീക്ഷിക്കുന്നതിനായി
ക്യാമറകള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്നും
എവിടെയൊക്കെയാണ്
പ്രസ്തുത ക്യാമറകള്‍
സ്ഥാപിക്കുന്നതെന്നും
വിശദമാക്കാമോ;
(സി)
ഇ-വേ
ബില്ലുകളുമായി പ്രസ്തുത
ക്യാമറകള്‍
ബന്ധിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
ഇതുമൂലമുള്ള
നേട്ടങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
*32.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
റിസ്ക് ഫണ്ട്
പദ്ധതിയുടെ ആനുകൂല്യം
വൈകുന്നതായുള്ള ആക്ഷേപം
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് പ്രതിസന്ധി
ഉണ്ടാകാനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ കാലതാമസം
ഒഴിവാക്കി, ആശ്വാസ
ധനസഹായം വായ്പക്കാരുടെ
കൈകളില്‍
എത്തിക്കുന്നതിനും
പലിശയിനത്തില്‍ വരുന്ന
സ്വാഭാവിക വര്‍ദ്ധനവ്
മൂലം
ആശ്രിതര്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
പരിഹരിക്കുവാനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്നറിയിക്കാമോ?
വൈദ്യുതി
ഉല്പാദന-പ്രസരണ-വിതരണ
മേഖലകള്‍
*33.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആന്റണി ജോണ്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉല്പാദന-പ്രസരണ-വിതരണ
മേഖലകളില്‍ ഈ വാർഷിക
പദ്ധതിയിൽ
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഊര്‍ജ്ജ
സംരക്ഷണത്തിനും
വൈദ്യുതി ദുര്‍വ്യയം
കുറയ്ക്കുന്നതിനും
നടപ്പിലാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
ഊര്‍ജ്ജ
സംരക്ഷണത്തിന്റെ
ഭാഗമായി വൈദ്യുതി
വാഹനങ്ങളുടെ ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനായി
വൈദ്യുതി വകുപ്പ്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
കാര്യങ്ങളും അതിനായി
കണക്കാക്കുന്ന ചെലവും
അറിയിക്കാമോ;
പദ്ധതിയുടെ സാമ്പത്തിക
അതിജീവന സാദ്ധ്യത
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കേന്ദ്ര
ബജറ്റിൽ സംസ്ഥാനത്തിന്റെ
താല്പര്യങ്ങളെ ബാധിക്കുന്ന
നിർദേശങ്ങൾ
*34.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
ലെ കേന്ദ്ര ബജറ്റ്
സംസ്ഥാനത്തിന്റെ
താല്പര്യങ്ങളെ ഏതൊക്കെ
തരത്തില്‍
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പെട്രോളിനും
ഡീസലിനും പ്രത്യേക
റോഡ്-പശ്ചാത്തല സൗകര്യ
സെസ്സ്
ഏര്‍പ്പെടുത്തിയതിലൂടെ
സംസ്ഥാനങ്ങള്‍ക്ക്
ഉണ്ടായിരുന്ന വരുമാനം
നഷ്ടപ്പെടുത്തി കേന്ദ്ര
സര്‍ക്കാരിന് വരുമാന
വര്‍ദ്ധനവ്
ഉറപ്പാക്കിയെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കാര്‍ഷിക
മേഖലയില്‍
വിലസ്ഥിരതാനിധിയുടെ
വിഹിതം 3500 കോടി
രൂപയില്‍ നിന്ന് 1500
കോടി രൂപയായി കുറച്ചതും
വിപണി ഇടപെടല്‍ വിഹിതം
കുറച്ചതും
സംസ്ഥാനത്തിന്റെ
താല്പര്യങ്ങളെ ഏതൊക്കെ
തരത്തില്‍ ദോഷകരമായി
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
റഗുലേറ്ററികമ്മീഷന്
*35.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ഐ.ബി. സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി റഗുലേറ്ററി
കമ്മീഷന് എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നത്;
വൈദ്യുതി ബോര്‍ഡിലെ
ജീവനക്കാരുടെ എണ്ണം
വെട്ടിക്കുറയ്ക്കണമെന്നും
നിത്യവരുമാനത്തില്‍
നിന്നും പെന്ഷന്
നല്കാന്
പാടില്ലെന്നുമുള്ള
നിബന്ധന കമ്മീഷൻ
നൽകിയിട്ടുണ്ടോ;
(ബി)
വിവിധ
കാറ്റഗറിയിലുള്ള
ജീവനക്കാരുടെ എണ്ണവും
ജോലിഭാരവും അവലോകനം
ചെയ്ത് ആവശ്യമെങ്കില്‍
പുനര്‍വിന്യാസം
നടത്താന്‍ വേണ്ട നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ബോര്‍ഡിന്റെ
സാമ്പത്തിക
സുസ്ഥിരതയ്ക്കും
പെന്‍ഷന്‍കാരുടെ
ഇടയില്‍
പരത്തിയിരിക്കുന്ന
ആശങ്ക
പരിഹരിക്കന്നതിനും
നടപടിയുണ്ടാകുമോ?
കേന്ദ്ര
സാമ്പത്തികനയം സാധാരണക്കാരെ
ബാധിക്കാതിരിക്കാനായി ഇടപെടൽ
*36.
ശ്രീ.ഇ.പി.ജയരാജന്
,,
ജോര്‍ജ് എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
സാമ്പത്തിക
വളര്‍ച്ചയില്‍
ഇടിവുണ്ടാകുമ്പോഴും
സമ്പന്നരുടെ
എണ്ണത്തില്‍
വര്‍ദ്ധനവിന്
കാരണമാകുന്ന കേന്ദ്ര
സര്‍ക്കാരിന്റെ
മുതലാളിത്ത വികസന
നയത്തിന്റെ ദോഷഫലം
സംസ്ഥാനത്തെ
സാധാരണക്കാരെ
ബാധിക്കാതിരിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
വികസന തന്ത്രം
വിശദമാക്കാമോ;
(ബി)
കേന്ദ്ര
നയങ്ങള്‍ സംസ്ഥാന
നികുതി വരുമാനത്തില്‍
ഇടിവുണ്ടാക്കിയ
സാഹചര്യത്തില്‍,
സാമൂഹികക്ഷേമ രംഗത്തും
മൂലധന ചെലവിലും പുരോഗതി
കെെവരിക്കാനായി
നടത്തുന്ന ഇടപെടല്‍
അറിയിക്കാമോ;
(സി)
നാണ്യവിളകളുടെ
വിലത്തകര്‍ച്ചയും
മദ്ധ്യ-പൂര്‍വേഷ്യന്‍
രാജ്യങ്ങളില്‍
നിന്നുള്ള പണത്തിന്റെ
ഒഴുക്കു കുറയാനിടയുള്ള
സാഹചര്യവും സാമ്പത്തിക
മുരടിപ്പിന്
ഇടയാക്കാതിരിക്കാന്‍
ആസുത്രണം ചെയ്യുന്ന
പരിപാടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
വിറ്റഴിക്കുന്ന നടപടി
*37.
ശ്രീ.എസ്.ശർമ്മ
,,
പി. ഉണ്ണി
,,
കെ.സുരേഷ് കുറുപ്പ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുതലാളിത്ത
അനുകൂലനയങ്ങളുടെ
ഭാഗമായി, ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
കേന്ദ്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ നീതി
ആയോഗിനെ ഉപയോഗിച്ച്
സ്വകാര്യ
മുതലാളിമാര്‍ക്ക്
തുച്ഛവിലയ്ക്ക്
വിറ്റഴിക്കുന്നത്
സംസ്ഥാനത്തിന്‍െറ
വ്യവസായ വികസനത്തെയും
പൊതു വികസനത്തെയും
ദുര്ബലപ്പെടുത്താനിടയുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
അൻപത്
വര്‍ഷത്തിലേറെയായി
നിരന്തരം ലാഭത്തില്‍
പ്രവര്
ത്തിച്ചുവരുന്നതും
ഉല്പാദന - ആരോഗ്യ
-സേവന മേഖലകളില്‍
പ്രമുഖ
പങ്കുവഹിക്കുന്നതുമായ
ഹിന്ദുസ്ഥാന്‍ ലെെഫ്
കെയര്‍ ലിമിറ്റഡ്
വിറ്റഴിക്കാനുളള
നീക്കത്തില്‍ നിന്നും
പിന്മാറണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
സംസ്ഥാനത്തിന്
പുതിയ കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഒന്നും
അനുവദിക്കാതിരിക്കുകയും
ഫാക്ട്, കൊച്ചി
കപ്പല്‍ശാല,
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ലിമിറ്റഡ്
തുടങ്ങി കേരളത്തിന്‍െറ
മുഖമുദ്രകളായിത്തീര്ന്ന
സ്ഥാപനങ്ങള്‍ സ്വകാര്യ
മുതലാളിമാര്‍ക്ക്
വിറ്റഴിക്കുന്നതുമായ
സമീപനം തിരുത്താന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
അത്തരം സ്ഥാപനങ്ങള്‍
വിറ്റഴിക്കാന്‍
അനുവദിക്കാതെ സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുത്ത്
നടത്തുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
ജി.എസ്.ടി
സംവിധാനത്തിലെ അപര്യാപ്തതകള്‍
*38.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എ. പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ വേണ്ടത്ര
അവധാനതയില്ലാതെ
നടപ്പാക്കിയ ജി.എസ്.ടി.
സംവിധാനം
സംസ്ഥാനത്തിന്റെ പൊതു
സാമ്പത്തിക സ്ഥിതിയെ
പ്രതികൂലമായി
ബാധിച്ചിട്ടുള്ളതെങ്ങനെയാണെന്ന്
വിശദമാക്കാമോ ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയതോടെ
ചെക്ക്പോസ്റ്റുകള്‍
ഇല്ലാതായത്
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍ വരുത്തിയ
പ്രത്യാഘാതങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ചെക്ക്പോസ്റ്റ്
പരിശോധനയ്ക്ക് പകരമായി
നിര്‍ദ്ദേശിച്ച ഇ-വേ
ബില്‍ സമ്പ്രദായം
സംസ്ഥാനത്ത്
നടപ്പിലായിട്ടുണ്ടോ ;
വിശദാംശം നല്‍കുമോ;
(ഡി)
ചെക്ക്പോസ്റ്റുകള്‍ക്ക്
നിയമപ്രാബല്യമില്ലാതായതോടെ
നിയമാനുസൃതമായ
ബില്ലുകളില്ലാതെ
ചരക്കുകള്‍
കേരളത്തിലേയ്ക്ക്
എത്തുന്ന സ്ഥിതി
ഒഴിവാക്കുന്നതിനായി
സംസ്ഥാനത്ത്
ഇ-ഡിക്ലറേഷന്‍
സമ്പ്രദായം
പുന:സ്ഥാപിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ?
സ്ററാർട്ടപ്പ് കമ്പനികളുടെ
പ്രവര്‍ത്തനം
*39.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സ്ററാർട്ടപ്പ്
കമ്പനികൾക്ക്
അംഗീകാരവും
പ്രവർത്തനാനുമതിയും
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
സ്ററാർട്ടപ്പ്
കമ്പനികൾക്ക് അംഗീകാരം
നല്‍കുന്നതിനായി ഏതൊക്കെ
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നു;
ഇവയുടെ പ്രവര്‍ത്തനം
എങ്ങനെയാണ് മുന്നോട്ട്
കൊണ്ടുപോകുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്ററാർട്ടപ്പ്
കമ്പനികൾക്ക്
സാമ്പത്തിക സഹായം
നല്കുന്നുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
മാനദണ്ഡങ്ങൾ
വിശദമാക്കാമോ;
(ഡി)
സമൂഹത്തിലെ
എല്ലാ തട്ടിലെ
ജനങ്ങളെയും
സംരംഭകരാക്കാൻ
സര്‍ക്കാര്‍
ചെയ്യുന്നതും
ചെയ്യാനുദ്ദേശിക്കുന്നതുമായ
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
വ്യവസായ
മേഖല കൈവരിച്ച പുരോഗതി
*40.
ശ്രീ.ഐ.ബി.
സതീഷ്
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ സംസ്ഥാനത്തെ
പൊതുമേഖല വ്യവസായ
സ്ഥാപനങ്ങളുടെ നഷ്ടം
എത്രയായിരുന്നുവെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
നഷ്ടത്തിലായിരുന്ന
ഏതെല്ലാം വ്യവസായ
സ്ഥാപനങ്ങളാണ്
പിന്നിട്ട ഇരുപത് മാസം
കൊണ്ട്
ലാഭത്തിലാക്കുന്നതിന്
കഴിഞ്ഞിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
വ്യവസായ നയവും
കാര്യക്ഷമമായ ഇടപെടലും
മൂലം 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ വ്യവസായ
മേഖല കൈവരിച്ച പുരോഗതി
വിശദമാക്കുമോ?
സഹകരണ
നയം
*41.
ശ്രീ.എം.
നൗഷാദ്
,,
രാജു എബ്രഹാം
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
സമ്പദ് വ്യവസ്ഥയുടെ
സുസ്ഥിര വികസനത്തിനായി
കൂടുതല്‍ കാര്യക്ഷമവും
ജനകീയവുമായ രീതിയില്‍
സഹകരണ പ്രസ്ഥാനത്തെ
പ്രാപ്തമാക്കുന്നതിന്
ആവിഷ്കരിക്കാനുദ്ദേശിക്കുന്ന
സഹകരണ നയത്തിലെ
സുപ്രധാന കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാര്‍ഷിക
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
കാര്ഷികോല്പന്നങ്ങളുടെ
മൂല്യവര്‍ദ്ധനവിനും
വേണ്ട സംരംഭങ്ങള്‍
ആരംഭിച്ച് തൊഴിലും
വരുമാനവും
വര്‍ദ്ധിപ്പിക്കാന്‍
വേണ്ട ഇടപെടലുകള്‍
നടത്തുന്ന രീതിയില്‍
സഹകരണ സംഘങ്ങളെ
ശാക്തീകരിക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(സി)
സഹകരണ
സ്ഥാപനങ്ങളുടെ ഭരണ
നിര്‍വഹണം സുതാര്യവും
കാര്യക്ഷമവുമാക്കാനുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സഹകരണബാങ്കുകളുടെ
പ്രവര്‍ത്തനം പരിഷ്കരിക്കാന്‍
നടപടി
*42.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എ. എന്‍. ഷംസീര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗ്രാമീണ സമ്പദ്
വ്യവസ്ഥയുടെ നട്ടെല്ലായ
സഹകരണബാങ്കുകളുടെ
പ്രവര്‍ത്തനം
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനും
ബാങ്കുകളുടെ സാമ്പത്തിക
അടിത്തറ
ഭദ്രമാക്കുന്നതിനും
ഉതകുന്ന എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ?
(ബി)
സഹകരണ
ബാങ്കുകളില്‍ ആധുനിക
പരിഷ്ക്കാരങ്ങള്‍
സമയബന്ധിതമായി
നടപ്പാക്കി അവയെ
ന്യൂജനറേഷന്
ബാങ്കുകളുടെ
നിലവാരത്തില്‍
എത്തിക്കുന്നതിന്
പദ്ധതികള്‍ ആസൂത്രണം
ചെയ്യുമോ;വിശദമാക്കാമോ;
(സി)
സേവനം
മെച്ചപ്പെടത്തക്കവിധം
സഹകരണബാങ്കുകളിലെയും
സഹകരണ സ്ഥാപനങ്ങളിലെയും
ക്രയവിക്രയങ്ങള്‍
സുതാര്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഉൗര്ജ്ജോല്പാദന
രംഗത്ത് സ്വയംപര്യാപ്തത
*43.
ശ്രീ.എം.
സ്വരാജ്
,,
ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗാര്‍ഹിക-ഗാര്‍ഹികേതര
ആവശ്യങ്ങള്‍ക്കായി
വേണ്ടി വരുന്ന
വെെദ്യുതിയുടെ എത്ര
ശതമാനം ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആവശ്യമായി
വരുന്ന ബാക്കി
വെെദ്യുതി
സംസ്ഥാനത്തിന്
പുറത്തുനിന്നും
ന്യായമായ വിലയ്ക്ക്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
നിര്‍മ്മാണത്തിലിരിക്കുന്ന
പാരമ്പര്യേതര ഉൗര്‍ജ്ജ
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഉൗര്ജ്ജോല്പാദന
രംഗത്ത് സ്വയംപര്യാപ്തത
കെെവരിക്കുന്നതിനായി ഇൗ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
ഏജന്‍സികളുടെ പ്രകടനം
കൂടുതല്‍
മെച്ചപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ?
വ്യവസായ
എസ്റ്റേറ്റുകള്‍
സ്ഥാപിക്കാന്‍ പദ്ധതി
*44.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായത്തിനെന്ന
പേരില്‍
ഏറ്റെടുത്തിട്ട്
ഉപയോഗിക്കാതെ
കിടക്കുന്ന ഭൂമിയുടെ
വിവരം വ്യവസായ വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലങ്ങളില്‍ വ്യവസായ
എസ്റ്റേറ്റുകള്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനായി പ്രത്യേക
സംവിധാനം
രൂപീകരിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
വിശദാംശം നല്‍കുമോ?
സൗരോര്‍ജ്ജോത്പാദനം
*45.
ശ്രീ.കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന്
,,
എ. എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതോല്പാദനത്തിനായി
പുനരുപയോഗ
ഉൗര്ജ്ജസ്രോതസ്സുകള്ക്ക്
പ്രാധാന്യം
നല്‍കിക്കൊണ്ട്
നടപ്പിലാക്കിവരുന്നതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
കാസര്‍ഗോഡ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന 200
മെഗാവാട്ടിന്റെ ബൃഹദ്
സോളാര്‍ പദ്ധതിയുടെ
പണി ആരംഭിക്കാന്‍
സാധ്യമായിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡ് മുഴുവന്‍
വെെദ്യുതിയും
വാങ്ങുമെങ്കില്‍
സോളാര്‍ പദ്ധതി
ആരംഭിക്കാമെന്ന
എന്‍.ടി.പി.സി.യുടെ
വാഗ്ദാനം
പരിശോധിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
വീടുകളുടെയും
സര്‍ക്കാര്‍
ഓഫീസുകളുടെയും
മേല്‍ക്കൂരയില്‍
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ച്
ഉൗര്ജ്ജോത്പാദനം
നടത്താനുള്ള പദ്ധതിയുടെ
പുരോഗതി
അറിയിക്കാമോ;പ്രാരംഭ
ചെലവും ബാറ്ററിക്കായി
വന്‍ തോതില്‍
ആവര്ത്തനചെലവും കാരണം
ഓഫ് ഗ്രിഡ് പദ്ധതി
സാമ്പത്തികമായി
വിജയകരമല്ലാത്ത
സാഹചര്യത്തില്‍
ഗ്രിഡിലേക്ക്
ബന്ധിപ്പിച്ച് പദ്ധതി
വിജയകരമായി നടത്താന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
വ്യവസായങ്ങളുടെ പുനരുദ്ധാരണം
*46.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
പൊതുമേഖലാ
വ്യവസായങ്ങളുടെ
പുനരുദ്ധാരണം
എത്രത്തോളം
നടന്നുവെന്ന്
വിശദമാക്കുമോ;
(ബി)
ഹിന്ദുസ്ഥാന്‍
ലാറ്റക്സ്,
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ്, ഫാക്റ്റ്
എന്നിവ വില്‍ക്കുന്ന
കേന്ദ്രനയം
സംസ്ഥാനത്തിന്റെ
താല്പര്യങ്ങളെ
ഹാനികരമായി
ബാധിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
കേന്ദ്രപൊതുമേഖലാ
സ്ഥാപനങ്ങള്‍
വിറ്റഴിക്കുന്നതിനെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ?
വൈദ്യുത
പദ്ധതികള്‍
*47.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ജെയിംസ് മാത്യു
,,
എം. മുകേഷ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നിര്‍മ്മാണ
പ്രവര്‍ത്തനം
മുടങ്ങിക്കിടന്നിരുന്ന
ഏതെല്ലാം വൈദ്യുത
പദ്ധതികളാണ് ഈ
സര്‍ക്കാരിന്റെ കാലത്ത്
പുനരാരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം ജലവൈദ്യുത
പദ്ധതികള്‍ കമ്മീഷന്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
വൈദ്യുതി ക്ഷാമം
പരിഹരിക്കുന്നതിനായി,
നിര്‍മ്മാണ
പ്രവര്‍ത്തനം
നടന്നുവരുന്ന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന്
വിശദമാക്കുമോ?
വിനോദസഞ്ചാര
വിപണന സംരംഭങ്ങള്‍
*48.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ആന്റണി ജോണ്‍
,,
എസ്.രാജേന്ദ്രന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ടൂറിസം വികസനത്തില്‍
മുഖ്യപങ്ക് വഹിക്കുന്ന
വിനോദസഞ്ചാര
വിപണനത്തിന് എന്തെല്ലാം
സംരംഭങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വദേശ
വിദേശ വിപണികളില്‍ കേരള
ടൂറിസം നൂതനവും
പുതുമയുള്ളതുമായ
എന്തെല്ലാം വിപണന
പ്രചരണ പരിപാടികളാണ്
സംഘടിപ്പിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ഇതിന്റെ
ഭാഗമായി അന്തര്‍ദേശീയ
വ്യാപാര മേളകളിലും റോഡ്
ഷോകളിലും കേരളം
പങ്കെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ടൂറിസം
മാര്‍ക്കറ്റിംഗിനായി
നടപ്പു ബജറ്റില്‍
വകയിരുത്തിയിട്ടുള്ള
തുക കൂടുതല്‍
ഫലപ്രദമായി
വിനിയോഗിക്കാന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സഹകരണ
സ്ഥാപനങ്ങളുടെ പ്രതിസന്ധി
*49.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ഒ. ആര്. കേളു
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെയും
വിവിധ ഏജന്‍സികളുടെയും
ഇടപെടലിന്റെ ഫലമായി
സംസ്ഥാനത്ത് ലാഭത്തില്‍
പ്രവര്‍ത്തിച്ചുവന്നിരുന്ന
നിരവധി സഹകരണ
സ്ഥാപനങ്ങള്‍
നഷ്ടത്തിലായതായി
ആക്ഷേപമുയര്‍ന്നിരിക്കുന്ന
സാഹചര്യത്തില്‍,
ഗ്രാമീണ സമ്പദ്
വ്യവസ്ഥയുടെ നട്ടെല്ലായ
സഹകരണ സ്ഥാപനങ്ങളെ
കരകയറ്റാനായി ഏതെല്ലാം
വിധത്തില്‍
ഇടപെടാനാണുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
കേന്ദ്ര
നയത്തിന്റെ ഫലമായുണ്ടായ
സാമ്പത്തിക തകര്‍ച്ച
സഹകരണ സ്ഥാപനങ്ങളുടെ
കിട്ടാക്കടത്തിന്റെ
തോത്
വര്ദ്ധിപ്പിച്ചിരിയ്ക്കുന്ന
സാഹചര്യത്തില്‍ വായ്പ
എടുത്തവരെ
പാപ്പരാക്കാതെ
പ്രതിസന്ധി
പരിഹരിക്കാന്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
പരമാവധി
സാധാരണക്കാരിലേക്ക്
ബാങ്കിംഗ് സേവനം
അതിവേഗതയില്‍
അഴിമതിരഹിതമായും
സുതാര്യമായും
എത്തിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
കെ.എസ്.ഇ.ബി.
യുടെ സാമ്പത്തിക പ്രതിസന്ധി
*50.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നതായി
ചെയര്മാന് സംഘടനാ
നേതാക്കള്‍ക്ക് കത്ത്
അയച്ച വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മാസ്റ്റര്‍
പെന്ഷന് ആന്റ്
ഗ്രാറ്റുവിറ്റി
ട്രസ്റ്റിലേക്കുള്ള
വിഹിതം അടയ്ക്കാത്തത്
ഭാവിയില്‍ പെന്ഷന്
നല്‍കുന്നതിനെ
ബാധിക്കുമെന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
വൈദ്യുത
ചാര്‍ജ്ജ് വര്‍ദ്ധനവ്
ഒഴിവാക്കി
കെ.എസ്.ഇ.ബി.യുടെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ;വിശദാംശം
വ്യക്തമാക്കുമോ?
നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
*51.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നികുതി വരുമാനത്തിലുള്ള
വളര്‍ച്ച 2017-18 ല്‍
പ്രതീക്ഷിച്ചത് എത്ര
ശതമാനമായിരുന്നു;
പ്രസ്തുത വളര്‍ച്ച
കൈവരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍ എന്താണ്;
(ബി)
വര്‍ദ്ധിച്ചുവരുന്ന
അഴിമതിയും സര്‍ക്കാര്‍
സ്റ്റേകളും നികുതി
പിരിവിനെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
നികുതി
ചോര്‍ച്ച തടഞ്ഞ് നികുതി
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഡി)
ഉപഭോക്താക്കള്‍
ബില്ല് ചോദിച്ച്
വാങ്ങുന്നതിനെ
പ്രോത്സാഹിപ്പിക്കുന്നതിന്
കൊണ്ടുവന്ന പദ്ധതി
വിജയകരമായിരുന്നോ;
(ഇ)
അപ്പീല്‍
കേസുകളും കോടതി
വ്യവഹാരങ്ങളും
വേഗത്തില്‍
തീര്‍പ്പാക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
സംവിധാനം
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വിനോദസഞ്ചാരനയം
*52.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
മുഹമ്മദ് മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനസര്‍ക്കാരിന്റെ
വിനോദസഞ്ചാരനയം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വിനോദസഞ്ചാര മേഖലയെ
നിയന്ത്രിക്കുന്നതിനും
നിരീക്ഷിക്കുന്നതിനും
അതോറിറ്റി
രൂപീകരിക്കുന്നതിന്
നീക്കമുണ്ടോ;
(സി)
പ്രസ്തുത
അതോറിറ്റിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
*53.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് രൂപീകരണം
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(ബി)
ഇതിന്
ജില്ലാ സഹകരണ
ബാങ്കുകളുടെ അംഗീകാരം
ആവശ്യമാണോ;
(സി)
എങ്കില്‍
ഏതെല്ലാം ജില്ലാ സഹകരണ
ബാങ്കുകള്‍ ഈ
നിര്‍ദ്ദേശത്തെ
അംഗീകരിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(ഡി)
നിലവിലുളള
ജില്ലാ സഹകരണ ബാങ്കുകളെ
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
കൈത്തറി
വ്യവസായം നേരിടുന്ന
പ്രതിസന്ധി
*54.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
വ്യവസായം നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
പ്രസ്തുത നടപടികള്‍
മൂലം ആ മേഖലയില്‍
എന്തുമാത്രം
ഉണര്‍വുണ്ടാക്കുവാന്‍
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
സര്‍ക്കാര്‍
നടപ്പിലാക്കിയ
പ്രൊഡക്ഷന്‍
ഇന്‍സെന്റീവ് സ്കീം,
ഇന്‍കം സപ്പോര്‍ട്ട്
സ്കീം എന്നിവ പ്രസ്തുത
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിനും
പുതിയ തൊഴിലാളികളെ ഈ
രംഗത്തേക്ക്
ആകര്‍ഷിക്കുവാനും
സഹായകമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സ്കൂള്‍
കുട്ടികള്‍ക്ക്
ഏര്‍പ്പെടുത്തിയ സൗജന്യ
കൈത്തറി യൂണിഫോം ഈ
മേഖലയിലെ മുരടിപ്പ്
മാറ്റുന്നതിന്
എത്രമാത്രം
സഹായകമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
കൈത്തറി
ഉല്പന്നങ്ങള്ക്ക്
വിദേശവിപണി നേടുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഇ)
സര്‍ക്കാര്‍
ആശുപത്രികളിലും
ഹോസ്റ്റലുകളിലും
കൈത്തറിത്തുണി മാത്രമേ
ഉപയോഗിക്കാവൂ എന്ന
നിബന്ധന
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ?
വിനോദസഞ്ചാര
മേഖലയുടെ പ്രോത്സാഹനവും
പ്രചരണവും
*55.
ശ്രീ.ഒ.
ആര്. കേളു
,,
എം. രാജഗോപാലന്‍
,,
കെ. ബാബു
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിനോദ സഞ്ചാര മേഖലയുടെ
പ്രോത്സാഹനത്തിനും
പ്രചരണത്തിനുമായി
എന്തെല്ലാം നൂതന
സംരംഭങ്ങളാണ്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
വിനോദ
സഞ്ചാര കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനൊപ്പം
വിനോദസഞ്ചാരികളുടെ
സുരക്ഷയും
ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
വിനോദസഞ്ചാര മേളകളിലാണ്
കഴിഞ്ഞ വര്‍ഷം കേരള
ടൂറിസം
പങ്കെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇക്കാലയളവില്‍
കേരള ടൂറിസത്തിന്
ദേശീയ-അന്തര്‍ദേശീയ
തലത്തില്‍ ലഭിച്ച
പുരസ്കാരങ്ങളും
നേട്ടങ്ങളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകളുടെ ആധുനികവല്കരണം
*56.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാങ്കിംഗ്
രംഗത്ത് നടപ്പിലാക്കി
വരുന്ന ആധുനികവല്കരണം
സഹകരണ ബാങ്കുകളിലും
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
.
(ബി)
സഹകരണ
ബാങ്കുകളില്‍
നിലവിലുള്ള വായ്പാനയം
കാലാനുസൃതമായി
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
നിലവില്‍
സഹകരണ ബാങ്കുകളിൽ
കോർബാങ്കിംഗ് സംവിധാനം
നടപ്പിലാക്കിയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
സഹകരണ
ബാങ്കുകളില്‍
ആര്.ടി.ജി.എസ്.,
മൊബൈല്‍ ബാങ്കിംഗ്,
ഇന്റര്‍നെറ്റ്
ബാങ്കിംഗ് എന്നിവ
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കെട്ടിട
നിര്‍മ്മാണ സാമഗ്രികളുടെ വില
വര്‍ദ്ധന
*57.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ
സാമഗ്രികളുടെ അമിതമായ
വില വര്‍ദ്ധനവ് കാരണം
നിര്‍മ്മാണമേഖലയാകെ
പ്രതിസന്ധിയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജി.എസ്.ടി
നിലവില്‍ വന്ന ശേഷം
നികുതി 5% ആയി
കുറഞ്ഞിട്ടും കെട്ടിട
നിര്‍മ്മാണ
സാമഗ്രികളുടെ വില
അമിതമായി
വര്‍ദ്ധിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(സി)
ക്വാറി,
ക്രഷര്‍ ഉല്പന്നങ്ങളുടെ
വില ഏകീകരിക്കാനും
ന്യായവില
ഉറപ്പാക്കുന്നതിനുമായി
കെെക്കൊണ്ട നടപടികള്‍
വിശദീകരിക്കാമോ?
നിര്‍മ്മാണ
പ്രവര്‍ത്തനം നടന്നുവരുന്ന
ജലവൈദ്യുത പദ്ധതികള്‍
*58.
ശ്രീ.കാരാട്ട്
റസാഖ്
,,
രാജു എബ്രഹാം
,,
പി.കെ. ശശി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആവശ്യമായ തോതിലും
ഗുണത്തിലും വൈദ്യുതി
ലഭ്യത
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
നിര്‍മ്മാണം
നടന്നുവരുന്ന പ്രധാന
ജലവൈദ്യുത പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവയുടെ
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
നിര്‍മ്മാണ
പ്രവര്‍ത്തനം
നടന്നുവരുന്ന
പദ്ധതികളുടെ ആകെ
ഉല്പാദന ശേഷി
എത്രയാണെന്ന്
അറിയിക്കാമോ?
2011-ലെ
കേരള ധനസംബന്ധമായ
ഉത്തരവാദിത്ത നിയമം
*59.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-ലെ
കേരള ധനസംബന്ധമായ
ഉത്തരവാദിത്ത (ഭേദഗതി)
നിയമത്തിലെ പ്രധാന
വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നു;
അത് പൂര്‍ണ്ണ തോതില്‍
പാലിക്കുന്നതിന്
സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
നിയമ പ്രകാരം
സംസ്ഥാനത്തിന്റെ ആകെ കട
ബാധ്യത മൊത്തം സംസ്ഥാന
ആഭ്യന്തര
ഉത്പാദനത്തിന്റെ എത്ര
ശതമാനമായി കുറച്ചു
കൊണ്ടു വരണമെന്നാണ്
വ്യവസ്ഥ ചെയ്തിരുന്നത്;
പ്രസ്തുത ലക്ഷ്യം
കെെവരിക്കുന്നതിന്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത്
സാധിച്ചിരുന്നോ;
(സി)
റവന്യൂ
കമ്മി കുറച്ചു കൊണ്ടു
വരുന്നതിന് ഇൗ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്; തനത്
നികുതി വരുമാനം
വര്‍ദ്ധിപ്പിച്ചു
കൊണ്ട് റവന്യൂ കമ്മി
പടിപടിയായി കുറച്ചു
കൊണ്ടുവരിക എന്ന
സമീപനം
വിജയപ്രദമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനങ്ങളുടെ
ഡെബ്റ്റ്
സസ്റ്റെെനബിലിറ്റി
അടിസ്ഥാനമാക്കി
ധനകമ്മിയുടെ ലക്ഷ്യം
നിശ്ചയിക്കണമെന്നും
അതിലൂടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
കൂടുതല്‍ വായ്പ
എടുക്കുന്നതിനായി
സംസ്ഥാന സര്‍ക്കാരുകളെ
അനുവദിക്കണമെന്നുമുള്ള
ആവശ്യം കേന്ദ്രത്തിന്
മുമ്പില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കേന്ദ്രത്തിന്റെ
പ്രതികരണമെന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
നോട്ട്
നിരോധനം
*60.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ട്
നിരോധനം ഒരു വര്‍ഷം
പിന്നിടുമ്പോള്‍
സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതിയെ
ആയത് എപ്രകാരം
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നോട്ട്
നിരോധനം മൂലം
സംസ്ഥാനത്തിന് ഏതൊക്കെ
മേഖലകളിലാണ് പ്രതീക്ഷിത
വരുമാനം
ലഭിക്കാത്തതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സ്ഥിതി
മറികടക്കുന്നതിന്
ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍
അവലംബിച്ചുവെന്ന്
അറിയിക്കുമോ?