ഭിക്ഷാടക
സംഘങ്ങള്‍ നടത്തുന്ന
കുറ്റകൃത്യങ്ങള്‍
*1.
ശ്രീ.എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാനങ്ങളില്‍
നിന്ന് ജോലിക്കും
ഭിക്ഷാടനത്തിനുമായി
കേരളത്തിലേക്ക്
വരുന്നവരോടൊപ്പം ധാരാളം
കുറ്റവാളികള്‍
എത്തുന്നതും
ഇത്തരക്കാര്‍ കേരളീയ
ജീവിതത്തിന്റെ ഒഴുക്കും
ശാന്തതയും
നഷ്ടപ്പെടുത്തുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജോലിക്കായി
എത്തിപ്പെടുന്നവരെ
നിരീക്ഷിക്കുന്നതിനും
അവരുടെ പൂര്‍ണ്ണമായ
വിവരശേഖരണം നടത്തി
സുക്ഷിക്കുന്നതിനും
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്നും
അവയുടെ അപര്യാപ്തത
എന്തെല്ലാമാണെന്നും
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
ഭിക്ഷാടകസംഘങ്ങള്
വിവിധ മതപരമായ
ചിഹ്നങ്ങള്‍ യഥേഷ്ടം
പ്രയോജനപ്പെടുത്തി
വന്‍തോതില്‍
പിരിവുനടത്തുകയും
കുറ്റകൃത്യങ്ങള്‍
ചെയ്യുന്ന മാഫിയകളായി
മാറുകയും ചെയുന്ന
പ്രവണത
ശ്രദ്ധിച്ചിട്ടുണ്ടോ;
ഇതൊഴിവാക്കുന്നതിനായി
കേരളം മുഴുവൻ
യാചകനിരോധിത മേഖലയായി
പ്രഖ്യാപിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
അംഗന്‍വാടികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍ നടപടി
*2.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
ഡി.കെ. മുരളി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംയോജിത
ബാല വികസന
പദ്ധതിക്കുള്ള
(ഐ.സി.ഡി.എസ്.)
കേന്ദ്രവിഹിതം 35
ശതമാനം
വെട്ടിക്കുറച്ചത്
സംസ്ഥാനത്തെ
അംഗന്‍വാടികളുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കാതിരിക്കാനായി
സര്‍ക്കാര്‍ അധിക സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
അംഗന്‍വാടികളെ
ആധുനികവല്‍ക്കരിക്കുന്നതിനും
അവയുടെ പ്രവര്‍ത്തനം
കൂടുതല്‍ കാര്യക്ഷമവും
സുതാര്യവുമാക്കുന്നതിനുമായി
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
അത്യാധുനിക
സംവിധാനത്തോടെ
സംസ്ഥാനത്ത്
ശിശുപരിപാലന
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
കുട്ടികളെ
തട്ടിക്കൊണ്ടു പോകുന്നുവെന്ന
പ്രചരണം
*3.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപകമായി കുട്ടികളെ
തട്ടിക്കൊണ്ടു പോകുന്നു
എന്ന് സൂചിപ്പിച്ച്
സാമൂഹ്യ മാധ്യമങ്ങളില്‍
വരുന്ന പോസ്റ്റുകള്‍
ജനങ്ങളില്‍ ഭീതി
പടര്‍ത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുട്ടികളെ
തട്ടിക്കൊണ്ടു പോകുന്ന
ഇതരസംസ്ഥാന ഭിക്ഷാടന
മാഫിയ കേരളത്തില്‍
വ്യാപകമാണെന്ന
പ്രചരണങ്ങളുടെ
സത്യാവസ്ഥ
വെളിപ്പെടുത്തുമോ;
(സി)
വീടുകളുടെ
ജനലുകളില്‍
സ്റ്റിക്കര്‍
പതിക്കുന്നുവെന്ന
പേരില്‍ മാധ്യമങ്ങളില്‍
വന്ന വാര്‍ത്തയുടെ
നിജസ്ഥിതി
വെളിപ്പെടുത്തുമോ;
(ഡി)
സി.സി.ടി.വി.
ക്യാമറയുടെ കച്ചവടം
പുഷ്ടിപ്പെടുത്തുന്നതിന്
വിവിധ കേന്ദ്രങ്ങളില്‍
നിന്നുള്ള ഗൂഢാലോചനയാണോ
ഇതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ജീവിതശൈലീ
രോഗങ്ങള്‍
നിയന്ത്രണവിധേയമാക്കാന്‍
പദ്ധതി
*4.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
,,
സി.കെ. ഹരീന്ദ്രന്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധിയിതര
അസുഖങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായും ഇരുപത്
ശതമാനത്തോളം ആളുകള്‍
പ്രമേഹ
രോഗബാധിതരാണെന്നുമുള്ള
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍,
ഇത്തരം ജീവിതശൈലീ
രോഗങ്ങള്‍
നിയന്ത്രണവിധേയമാക്കാന്‍
പദ്ധതി നിലവിലുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ബി)
ജീവിതശൈലീ
രോഗബാധിതരെ യഥാസമയം
കണ്ടെത്തുന്നതിനും
ചികിത്സ
ലഭ്യമാക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
കോഴിക്കോട്
വിമാനത്താവളത്തില്‍ ഹജ്ജ്
യാത്രയുടെ എംബാര്‍ക്കേഷന്‍
*5.
ശ്രീ.പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
വിമാനത്താവളത്തില്‍
നിന്നും വലിയ
വിമാനങ്ങള്‍ക്കു
സര്‍വ്വീസ് നടത്താന്‍
കഴിയുമെന്ന്
എയര്‍പോര്‍ട്ട്
അതോറിറ്റി സിവില്‍
ഏവിയേഷന്‍
മന്ത്രാലയത്തിന്
റിപ്പോര്‍ട്ട്
നല്കിയതിനാല് ഹജ്ജ്
യാത്രയുടെ
എംബാര്‍ക്കേഷന്‍
കോഴിക്കോട്ടു
നിന്നാക്കാന് കേന്ദ്ര
ഗവണ്മെന്റിനോട്
ആവശ്യപ്പെടുമോ;
(ബി)
കേരളത്തിലെ
എണ്‍പത് ശതമാനത്തിലേറെ
ഹജ്ജ് തീര്‍ത്ഥാടകര്‍
വടക്കന്‍ കേരളത്തില്‍
നിന്നാകയാല്‍
ഇക്കാര്യത്തില്‍
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍ നടപടി
സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതർക്ക് ചികിത്സയും
സാമ്പത്തിക സഹായവും
*6.
ശ്രീ.എം.
രാജഗോപാലന്‍
,,
റ്റി.വി.രാജേഷ്
,,
കാരാട്ട് റസാഖ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡി.വൈ.എഫ്.ഐ.
സുപ്രീംകോടതിയില്‍
നല്കിയ കേസിന്റെ
വിധിയില്‍
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരായ മുഴുവന്‍
പേര്‍ക്കും 5 ലക്ഷം
രൂപയും ആജീവനാന്ത
ചികിത്സയും കേന്ദ്ര
സര്‍ക്കാരും കീടനാശിനി
കമ്പനിയും ചേര്‍ന്ന്
നല്‍കണമെന്ന ഉത്തരവ്
കേന്ദ്ര സര്‍ക്കാര്‍
പാലിച്ചിട്ടുണ്ടോ;
(ബി)
അര്‍ഹരായ
ദുരിതബാധിതരെ
കണ്ടെത്താനും അവര്‍ക്ക്
ആശ്വാസം
ലഭ്യമാക്കാനുമായി
സംസ്ഥാന സർക്കാർ നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
ദുരിതബാധിതര്‍ക്ക്
സൗജന്യ റേഷന്‍
നല്‍കുന്നതിനും ചികിത്സ
നല്‍കുന്നതിനും
ചെയ്തിട്ടുള്ള
കാര്യങ്ങള്‍
വിശദമാക്കാമോ?
വിഭാഗീയ
ശക്തികള്‍ക്കെതിരായ നടപടികള്‍
*7.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.എം.
ആരിഫ്
,,
പി.ടി.എ. റഹീം
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരാധനാലയങ്ങളുടെ
പേരില്‍ തര്‍ക്കം
ഉന്നയിച്ചുകൊണ്ടും
ജിഹാദി ഭീകരതയെന്ന്
മുദ്രകുത്തിയും
സാമുദായിക ധ്രുവീകരണം
നടത്തുവാന്‍
സംസ്ഥാനത്തിന്
വെളിയില്‍
നിന്നുള്ളവരുടെ കൂടി
പിന്തുണയോടെ
സംഘപരിവാര്‍ സംഘടനകള്‍
നടത്തുന്ന ശ്രമങ്ങള്‍
വിഫലമാക്കാന്‍ പോലീസ്
സേനക്ക് ജാഗ്രതാ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ന്യൂനപക്ഷങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാരില്‍
വിശ്വാസം
നഷ്ടപ്പെട്ടെന്ന്
മതമേലദ്ധ്യക്ഷന്മാര്
പ്രതികരിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇഷ്ടമുള്ള
ഭക്ഷണം കഴിക്കാനും
ഇഷ്ടമുള്ള മതവിശ്വാസം
സ്വീകരിക്കാനും പൂർണ
സ്വാതന്ത്ര്യം
ഉറപ്പാക്കാന്‍
സാധിച്ചിട്ടുള്ള
സംസ്ഥാനത്ത്
ഘര്‍വാപസിയുടെ പേരിലും
ലൗജിഹാദിന്റെ പേരിലും
വിഭാഗീയത സൃഷ്ടിക്കാന്‍
ശ്രമിക്കുന്നവരെ
അമര്‍ച്ച ചെയ്യാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികളെ നിരീക്ഷിക്കാന്‍
പൊലീസ് സംവിധാനം
*8.
ശ്രീ.കെ.ജെ.
മാക്സി
,,
ജെയിംസ് മാത്യു
,,
കെ. ആന്‍സലന്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സമ്പദ് വ്യവസ്ഥയുടെ
അനിവാര്യ
ഭാഗമായിത്തീര്‍ന്ന
ഇതരസംസ്ഥാന
തൊഴിലാളികള്‍
വര്‍ദ്ധിച്ച തോതില്‍
ക്രിമിനല്‍ കേസുകളില്‍
ഉള്‍പ്പെടുന്നത്
ആശങ്കയുയര്ത്തുന്നതിനാല്
ഇവരെ കൂടുതല്‍ അടുത്ത്
നിരീക്ഷിക്കാന്‍ പൊലീസ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
തിരിച്ചറിയല്‍
രേഖകളോ കൃത്യമായ
മേല്‍വിലാസമോ ഒന്നും
പരിശോധിക്കാതെ
ഏജന്റുമാര്‍ വഴി
സംസ്ഥാനത്തേക്ക് വരുന്ന
ഇവരുടെ രജിസ്ട്രേഷന്
സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
സംവിധാനം
ഫലപ്രദമായിട്ടുണ്ടോ;
(സി)
ലഹരി
പദാര്‍ത്ഥങ്ങള്‍
കടത്തുന്നതിനായും
തീവ്രവാദ സംഘടനകളുടെ
ഒളിത്താവളമായും
സംസ്ഥാനത്തെ
തൊഴിലിടങ്ങളെ
ഉപയോഗപ്പെടുത്തുന്നവരെ
കണ്ടെത്താന്‍ ശക്തമായ
നടപടികള്‍
സ്വീകരിക്കുമോ?
അന്നപൂര്‍ണ്ണ
പദ്ധതി
*9.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്നപൂര്‍ണ്ണ പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
ആര്‍ക്കൊക്കെയാണ്
പദ്ധതിയുടെ ഗുണഫലം
ലഭ്യമാകുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
ഗുണഭോക്താക്കളുടെ എണ്ണം
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തേക്കാള്‍
വര്‍ദ്ധിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
2017-18 സാമ്പത്തിക
വര്‍ഷം കേന്ദ്ര
വിഹിതമായി എത്ര തുക
ലഭിച്ചെന്ന്
വ്യക്തമാക്കാമോ?
വിലക്കയറ്റം
തടയാന്‍ നടപടികള്‍
*10.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.അബ്ദു റബ്ബ്
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റം
തടയാന്‍ സര്‍ക്കാര്‍
ഇടപെടുന്നില്ലെന്നും
സപ്ലെെകോയില്‍ സബ്സിഡി
ഉത്പന്നങ്ങള്‍ക്ക്
ക്ഷാമം
നേരിടുന്നുവെന്നതുമായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സബ്സിഡി
ഉത്പന്നങ്ങള്‍
സപ്ലെെകോ സ്വകാര്യ
കച്ചവടക്കാര്‍ക്ക്
മറിച്ചു
വില്‍ക്കുന്നതായ പരാതി
പരിശോധിക്കുകയുണ്ടായോ;
(സി)
എങ്കില്‍
വിലക്കയറ്റം
തടയുന്നതിനും സബ്സിഡി
ഉത്പന്നങ്ങളുടെ ലഭ്യത
ഉറപ്പ് വരുത്തുന്നതിനും
സബ്സിഡി ഇതര
ഉത്പന്നങ്ങളുടെ വില
പൊതു വിപണിയിലേതിന്
ആനുപാതികമായി
ഉയര്‍ത്താതിരിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ?
പ്രവാസികളുടെ
പുനരധിവാസം
*11.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. കെ. സി. മമ്മത് കോയ
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആഗോള
സാമ്പത്തിക
മാന്ദ്യത്തിന്റെ ഫലമായി
ഗള്‍ഫ് രാജ്യങ്ങളില്‍,
വിശേഷിച്ച് സൗദി
അറേബ്യയില്‍,
സ്വദേശിവല്‍ക്കരണം
കൂടുതല്‍ മേഖലകളിലേക്ക്
വ്യാപകമാക്കുന്നത്
കാരണം പ്രവാസികള്‍
അധികമായി
തിരിച്ചുവരാനിടയാകുന്നത്
സംസ്ഥാന സമ്പദ്
വ്യവസ്ഥയില്‍
ഉണ്ടാക്കാനിടയുള്ള
ആഘാതം
വിലയിരുത്തിയിട്ടുണ്ടോ;
ഇത് ലഘൂകരിക്കാനായി
എന്തൊക്കെ പദ്ധതികള്‍
ആവിഷ്ക്കരിക്കാനാണുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
പ്രവാസികളുടെ
പുനരധിവാസത്തിനായി
പ്രവാസി മലയാളി നിക്ഷേപ
സഹായ സെല്‍
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ ഇതിന്റെ
ഉദ്ദേശ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പുനരുല്‍പാദനത്തിന്
ഉപകരിക്കാത്തവിധം
നിശ്ചല നിക്ഷേപമായി
മാറുന്ന പ്രവാസി
സമ്പത്ത് ഉല്പാദന
മേഖലയിലേക്ക്
തിരിച്ചുവിട്ട്
പ്രവാസികള്‍ക്കും
സംസ്ഥാന സമ്പദ്
വ്യവസ്ഥയ്ക്കും
നേട്ടമുണ്ടാക്കുന്നതിനുതകുന്ന
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ?
കെ.എസ്.ഡി.പി.
ഔഷധങ്ങള്‍ക്ക് ലോകാരോഗ്യ
സംഘടനയുടെ അംഗീകാരം
*12.
ശ്രീ.എ.എം.
ആരിഫ്
,,
എസ്.ശർമ്മ
,,
കെ.സുരേഷ് കുറുപ്പ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ സ്ഥാപനമായ
കേരള സ്റ്റേറ്റ്
ഡ്രഗ്സ് ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
(കെ.എസ്.ഡി.പി.)
ഉത്പാദിപ്പിക്കുന്ന
ഔഷധങ്ങള്‍ക്ക് വേള്‍ഡ്
ഹെല്‍ത്ത്
ഓര്‍ഗനൈസേഷന്റെ (WHO)
അംഗീകാരം
ലഭിക്കുന്നതിനായി
ആരോഗ്യവകുപ്പ്
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
ഔഷധങ്ങള്‍ക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ലോക
ഔഷധ വിപണിയിലേയ്ക്ക്
കെ.എസ്.ഡി.പി.
ഉത്പന്നങ്ങള്‍ വിതരണം
നടത്തുന്നതിനായി കേരളാ
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് മൂഖേന
വിതരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
ആശുപത്രികളിലെ
സ്റ്റാഫ് പാറ്റേണ്‍
*13.
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ല,
താലൂക്ക്
ആശുപത്രികളിലും
പ്രൈമറി, ഫാമിലി
ഹെല്‍ത്ത്
സെന്ററുകളിലും
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ എന്ന്
നിലവില്‍ വന്നതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനസംഖ്യാ
വര്‍ദ്ധനവിന്
ആനുപാതികമായി
ഒ.പി.യിലും ഐ.പി. യിലും
എണ്ണത്തില്‍ ഉണ്ടായ
മാറ്റത്തിന് അനുസൃതമായി
പ്രസ്തുത സ്റ്റാഫ്
പാറ്റേണ്‍
പരിഷ്കരിക്കുന്നതിന്
സമഗ്ര പാക്കേജ്
നടപ്പാക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
കാത്ത്
ലാബ്, ഇ.സി.ജി, എക്സ്
റേ, ആധുനിക ലാബ്,
ആംബുലന്‍സ് എന്നീ
സൗകര്യങ്ങള്‍
അനുവദിച്ചിട്ടുള്ള
ആശുപത്രികളില്‍
ഇതിനാവശ്യമായ സ്ഥിരം
സ്റ്റാഫിന്റെ ലഭ്യത
ഉറപ്പുവരുത്തുവാന്‍ ഈ
പാക്കേജില്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
ഭക്ഷ്യഭദ്രതാ
നിയമം
*14.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി.എ.അഹമ്മദ് കബീര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രതാ നിയമം
പൂര്‍ണ്ണരൂപത്തില്‍
നടപ്പാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
നടപ്പാക്കാനാകുമെന്നറിയിക്കുമോ;
(ബി)
സ്ഥിരം
ലൈസന്‍സുള്ള റേഷന്‍കട
ഉടമകള്‍ക്ക് പുതുക്കിയ
വേതനപാക്കേജ്
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
ഇതിനുള്ള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്; പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
അലോപ്പതി
മരുന്നുകളുടെ ഗുണനിലവാര
പരിശോധന
*15.
ശ്രീ.വി.
ജോയി
,,
ഇ.പി.ജയരാജന്
,,
എം. നൗഷാദ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യയില്‍
വിറ്റഴിക്കപ്പെടുന്ന
ആന്റിബയോട്ടിക്കുകളുടെ
അറുപത്തിനാല് ശതമാനവും
അംഗീകാരമില്ലാത്തവയാണെന്ന
അന്താരാഷ്ട്ര ഗവേഷകരുടെ
കണ്ടെത്തലിന്റെ
പശ്ചാത്തലത്തില്‍
കെ.എം.എസ്.സി.എല്‍. വഴി
നടത്തുന്ന മരുന്നു
വാങ്ങലുകളില്‍
ലോകാരോഗ്യ സംഘടനയുടെ
അംഗീകാരം ലഭിച്ച
കെ.എസ്.ഡി.പി.ക്ക്
മുന്‍ഗണന നല്കാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
മരുന്നു
കമ്പനികളുടെ
ഏജന്റുമാരുടെ
പ്രലോഭനത്തില്‍ ഗണ്യമായ
ഒരു വിഭാഗം
ഡോക്ടര്‍മാര്‍
മരുന്നുകളുടെ ജനറിക്
നാമം കുറിക്കാന്‍
വൈമുഖ്യം കാണിക്കുന്നത്
അവസാനിപ്പിക്കാന്‍
ഇടപെടല്‍ നടത്തുമോ;
(സി)
6000
കോടി രൂപയിലധികം
വിറ്റുവരവുള്ള
സംസ്ഥാനത്തിലെ അലോപ്പതി
മരുന്നു വിപണിയില്‍
റാന്‍ഡം
സാമ്പിളിംഗിന്റെ
അടിസ്ഥാനത്തില്‍
ഗുണനിലവാര
പരിശോധനയ്ക്കു്
എടുക്കുന്ന മരുന്നുകള്‍
വിലകൊടുത്തു
വാങ്ങേണ്ടവയായതിനാല്
അതിനായി
നീക്കിവയ്ക്കുന്ന
തുകവര്ദ്ധിപ്പിച്ച്
കൂടുതല്‍ സാമ്പിളുകള്‍
ശേഖരിച്ച് ഗുണനിലവാര
പരിശോധന
ശക്തിപ്പെടുത്താന്‍
നടപടിയെടുക്കുമോയെന്ന്
വ്യക്തമാക്കാമോ?
പറമ്പിക്കുളം
- ആളിയാര്‍ പദ്ധതി
*16.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
പദ്ധതിയില്‍ നിന്നും
സംസ്ഥാനത്തിന് കരാര്‍
പ്രകാരമുള്ള ജലം തമിഴ്
നാട് വിട്ട്
നല്‍കാത്തത് മൂലം
ചിറ്റൂര്‍ പുഴയുടെ താഴ്
വാരങ്ങളില്‍ രൂക്ഷമായ
ജലക്ഷാമത്തിനും,
കൃഷിനാശത്തിനും
ഇടയാക്കിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കരാര്‍
പ്രകാരം എത്ര
ക്യൂസെക്സ് വെള്ളമാണ്
ലഭിക്കുവാന്‍
അര്‍ഹതപ്പെട്ടത്;
നിലവില്‍ എത്ര
ക്യൂസെക്സ് ജലമാണ്
തമിഴ് നാട് മണക്കടവ്
ചിറ വഴി സംസ്ഥാനത്തിന്
നല്‍കുന്നത്;
(സി)
തമിഴ്
നാട് നടത്തുന്ന കരാര്‍
ലംഘനങ്ങള്‍ അവരുടെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പ്രതികരണമെന്താണ് എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇതു
സംബന്ധിച്ച്
അടിയന്തരമായി
മുഖ്യമന്ത്രിതലത്തിൽ
ചര്‍ച്ച നടത്തി
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട ജലം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ദേശീയ
ജലപാതാ നിര്‍മ്മാണം
*17.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവളം
മുതല്‍ കാസര്‍ഗോഡ്
വരെയുള്ള ദേശീയ ജലപാതാ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണ ചുമതല
ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്;
(സി)
ഇത്
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
സമയബന്ധിതമായി
പ്രസ്തുത നിർമ്മാണം
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികള്‍
ഇതിനകം
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മണ്ണെണ്ണ
സബ്സിഡി
*18.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി.കൃഷ്ണന്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
മണ്ണെണ്ണ സബ്സിഡി
നിര്‍ത്തലാക്കാന്‍
കേന്ദ്രസര്‍ക്കാര്‍
തീരുമാനിച്ചിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
മണ്ണെണ്ണ സബ്സിഡി
ഇനത്തില്‍ എത്ര കോടി
രൂപയാണ്
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചിരുന്നതെന്നും
ആയത് ഈ സാമ്പത്തിക
വര്‍ഷം എത്രയായി
കുറഞ്ഞിരിക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
ഇതിന്
കാരണമായി
കേന്ദ്രസര്‍ക്കാര്‍
നല്കിയ വിശദീകരണം
എന്താണെന്ന്
അറിയിക്കാമോ;
(ഡി)
പാവപ്പെട്ട
ജനങ്ങളെ
ഇരുട്ടിലാക്കുന്നതിനും
മത്സ്യത്തൊളിലാളികളുള്പ്പെടെയുള്ളവരെ
പട്ടിണിയിലേക്ക്
തള്ളിവിടുന്നതിനും
കാരണമാകാവുന്ന ഈ
തീരുമാനം
പിന്‍വലിക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
ആരോഗ്യ
ജാഗ്രത പദ്ധതി
*19.
ശ്രീ.ബി.സത്യന്
,,
യു. ആര്. പ്രദീപ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചവ്യാധി
നിയന്ത്രണത്തിനായി
ആരോഗ്യ വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ആരോഗ്യ
ജാഗ്രത പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നുവെന്ന്
ഉറപ്പാക്കുന്നതിനായി
പ്രാഥമികാരോഗ്യ
ഉപകേന്ദ്രങ്ങളുടെയും
അംഗീകൃത സാമൂഹ്യാരോഗ്യ
പ്രവര്‍ത്തകരുടെയും
(ആശാ വര്‍ക്കര്‍)
ഇടപെടല്‍ ഏതു
വിധത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പകര്‍ച്ചവ്യാധി
നിര്‍മ്മാര്‍ജ്ജന
പരിപാടികളില്‍ പൊതുജന
പങ്കാളിത്തം
ഉറപ്പാക്കുന്നതിനും
പരിപാടി സമയബന്ധിതമായും
കാര്യക്ഷമമായും
നടപ്പിലാക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിനും
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
അംഗപരിമിതരുടെ
ക്ഷേമം
*20.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ. ബാബു
,,
എം. മുകേഷ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതരുടെ
ക്ഷേമത്തിനും
സുരക്ഷയ്ക്കുമായി
എന്തെല്ലാം നവീന
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അംഗപരിമിതര്‍ക്കായി
'സ്റ്റേറ്റ്
ഇനിഷ്യേറ്റീവ്സ് ഓണ്‍
ഡിസെബിലിറ്റീസ്' പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(സി)
വൈകല്യം
മുന്‍കൂട്ടി
കണ്ടെത്തുന്നതിനും
നിര്‍ണ്ണയിക്കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ് ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
വകുപ്പുകളുടെ
പങ്കാളിത്തത്തോടെയാണ് ഈ
പദ്ധതി നടപ്പാക്കി
വരുന്നതെന്ന്
അറിയിക്കാമോ?
ജീവിതശൈലി
രോഗങ്ങള്‍ക്കെതിരെ പ്രതിരോധ
നടപടികള്‍
*21.
ശ്രീ.ഡി.കെ.
മുരളി
,,
ജെയിംസ് മാത്യു
,,
പി.കെ. ശശി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ച
വ്യാധികള്ക്കെന്നപോലെ
ജീവിതശൈലി
രോഗങ്ങള്‍ക്കെതിരെ
പ്രതിരോധ നടപടികള്‍
സ്വീകരിക്കുന്നതിന്
ആര്‍ദ്രം മിഷനില്‍
എന്തെല്ലാം പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
രോഗികളെ
തുടക്കത്തില്‍ത്തന്നെ
കണ്ടെത്തി
ചികിത്സിക്കുന്നതിനും
രോഗസാധ്യതയുള്ളവരെ
കണ്ടെത്തി അവരുടെ
ജീവിതശൈലിയില്‍ മാറ്റം
വരുത്താന്‍
പ്രേരിപ്പിക്കുന്നതിനും
പ്രാദേശികമായി
എന്തെല്ലാം
ഇടപെടലുകളാണ് നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍
അടിസ്ഥാനമാക്കി
കുടുംബങ്ങളുടെ
ആരോഗ്യനില
തുടര്‍ച്ചയായി
നിരീക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
അടിയന്തര ചികിത്സ
*22.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
48 മണിക്കൂര്‍ അടിയന്തര
ചികിത്സ
ലഭ്യമാക്കുന്നതിനുള്ള
സര്‍ക്കാര്‍ തീരുമാനം
നടപ്പായിട്ടുണ്ടോ;
(ബി)
സ്വകാര്യ
ആശുപത്രികള്‍ തമ്മില്‍
ചികിത്സാചെലവില്‍ വലിയ
അന്തരം
നിലനില്‍ക്കുന്നതിനാല്‍
ചികിത്സാക്രമം
നിരീക്ഷിക്കുന്നതിന്
സര്‍ക്കാര്‍ സംവിധാനം
ഏര്‍പ്പെടുത്തുമോ;
ആയതിനോട് സ്വകാര്യ
ആശുപത്രികളുടെ സഹകരണം
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ചികിത്സയുമായി
ബന്ധപ്പെട്ട ആശുപത്രി
ബില്ലുകള്‍ യഥാസമയം
മാറി നല്‍കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അനുയാത്ര
പദ്ധതി
*23.
ശ്രീ.ആര്.
രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗപരിമിതര്‍ക്കായി
എന്തെല്ലാം
ക്ഷേമപദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
ഈ
മേഖലയില്‍ സമഗ്രമായ
ഇടപെടലുകള്‍
നടത്തുന്നതിനായി
'അനുയാത്ര' പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(സി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ, തീരദേശ
മേഖലകളില്‍ പ്രത്യേക
ശ്രദ്ധ നല്കി
വൈകല്യങ്ങള്‍
മുന്‍കൂട്ടി
കണ്ടെത്തുന്നതിനും,
ആവശ്യമായ തെറാപ്പികളും
സേവനങ്ങളും
നല്‍കുന്നതിനും
എന്തെല്ലാം
കാര്യങ്ങളാണ്
'അനുയാത്ര' പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വിജിലന്‍സ്
ഡയറക്ടർ നിയമനം
*24.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
കമ്മീഷന്
രൂപീകരിക്കണമെന്ന്
ഭരണപരിഷ്ക്കാര
കമ്മീഷന് അതിന്റെ
ഒന്നാമത്
റിപ്പോര്‍ട്ടില്‍
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
ശിപാര്‍ശയില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാന
പോലീസ് മേധാവിയുടെയും
വിജിലന്‍സ്
ഡയറക്ടറുടെയും
തസ്തികകള്‍ കേന്ദ്ര
സര്‍ക്കാര്‍ അംഗീകരിച്ച
ഡി.ജി.പി. റാങ്കിലുള്ള
കേഡര്‍ തസ്തികകളാണോ;
(സി)
ക്രമസമാധാന
ചുമതലയുള്ള
ഡി.ജി.പി.യെത്തന്നെ
കേഡര്‍ പദവിയിലുള്ള
വിജിലന്‍സ് ഡയറക്ടറായി
ആറുമാസത്തിലധികം
കാലയളവില്‍
നിയമിക്കുന്നതിന്
കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്റെ
അനുമതി ആവശ്യമുണ്ടോ;
ശ്രീ. ലോക് നാഥ്
ബെഹ്റയ്ക്ക് വിജിലന്‍സ്
ഡയറക്ടറുടെ അധികചുമതല
പതിനൊന്ന് മാസത്തോളം
നല്‍കിയത് കേന്ദ്ര
ആഭ്യന്തര
മന്ത്രാലയത്തിന്റെ
അനുമതിയോടുകൂടിയായിരുന്നോ;
ഇല്ലെങ്കില്‍
കാരണമെന്താണ്;
(ഡി)
വിജിലന്‍സ്
വകുപ്പില്‍ സ്ഥിരം
ഡയറക്ടറെ
നിയമിക്കാത്തതിന് കേരള
ഹൈക്കോടതി സംസ്ഥാന
സര്‍ക്കാരിനെ
വിമര്‍ശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വിമര്‍ശനത്തിന് ശേഷവും
ഇക്കാര്യത്തില്‍
കാലതാമസമുണ്ടായതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഇ)
വിജിലന്‍സ്
ഡയറക്ടറുടെ പദവി എക്സ്
കേഡര്‍ തസ്തികയാക്കി
മാറ്റുന്നതിന് കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി
തേടിയിരുന്നുവോ;
എങ്കില്‍ അതിനുള്ള
സാഹചര്യമെന്തായിരുന്നുവെന്ന്
വിശദമാക്കുമോ?
ക്രമസമാധാനപാലനത്തിന്
ആധുനിക സാങ്കേതിക വിദ്യ
*25.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എ. പ്രദീപ്കുമാര്‍
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
ക്രമസമാധാനപാലനം
കാര്യക്ഷമമാക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ക്രമസമാധാനപാലനത്തിന്
ആധുനിക സാങ്കേതിക
വിദ്യയുടെ പ്രയോഗം
വ്യാപിപ്പിക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
അറിയിക്കാമോ; പോലീസ്
സ്റ്റേഷനുകളില്‍ പോകാതെ
പരാതി നല്കുവാന്
വേണ്ടിയുള്ള
ഇ-കിയോസ്കുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വ്യക്തമാക്കാമോ;
(സി)
പോലീസ്
സേനയുടെ പ്രവര്‍ത്തനം
കൂടുതല്‍ മേഖലകളിലേക്ക്
വിപുലീകൃതമായതിന്റെ
പശ്ചാത്തലത്തില്‍,
രണ്ടു ദശാബ്ദങ്ങള്‍ക്ക്
മുമ്പ് നിശ്ചയിച്ച
സ്റ്റാഫ് പാറ്റേണ്‍
പുതുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ?
സപ്ലൈകോ
വഴിയുള്ള നിത്യോപയോഗ
സാധനങ്ങളുടെ വില നിയന്ത്രണം
*26.
ശ്രീ.രാജു
എബ്രഹാം
,,
കെ.സുരേഷ് കുറുപ്പ്
,,
ഒ. ആര്. കേളു
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ നയം, ഇന്ധന
വില വര്‍ദ്ധനവ്,
കാലാവസ്ഥ വ്യതിയാനം
കൊണ്ടുള്ള വിളനാശം
എന്നിവ കാരണം
സംസ്ഥാനത്ത് ഭക്ഷ്യ
വസ്തുക്കള്‍ക്കുണ്ടാകുന്ന
വിലക്കയറ്റം
ഇല്ലാതാക്കാന്‍ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം അറിയിക്കാമോ;
(ബി)
ആന്ധ്രാപ്രദേശില്‍
നിന്നും മത്സരാധിഷ്ഠിത
വിലയ്ക്ക് അരി
സംഭരിച്ച് സംസ്ഥാനത്ത്
ന്യായവിലയ്ക്ക്
ലഭ്യമാക്കാനുള്ള നടപടി
ഫലവത്താകുന്നുണ്ടോ;
(സി)
സപ്ലൈകോ
വഴി നിത്യോപയോഗ
സാധനങ്ങള്‍ നിയന്ത്രിത
വിലയ്ക്ക് നല്‍കുന്നത്
കാര്യക്ഷമമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
ചില്‍ഡ്രന്‍
ആന്റ് പോലീസ് പദ്ധതി
*27.
ശ്രീ.വി.
അബ്ദുറഹിമാന്
,,
പി.വി. അന്‍വര്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നടപ്പാക്കുന്ന
ചില്‍ഡ്രന്‍ ആന്റ്
പോലിസ് (സി.എ.പി.)
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകള്‍
ബാലസൗഹൃദവും സ്ത്രീ
സൗഹൃദവും ആക്കി
തീര്‍ക്കാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
വീടുകളില്‍
ദുരുദ്ദേശ്യത്തോടെ
സ്റ്റിക്കര്‍
പതിക്കുന്നവര്‍ക്കെതിരെയും
ഇതിന്റെയടിസ്ഥാനത്തില്‍
കുട്ടികളെ തട്ടികൊണ്ടു
പോകുന്നവര്‍
വ്യാപകമാണെന്ന
നുണപ്രചാരണം നടത്തി
ജനങ്ങളില്‍ അനാവശ്യ
ഭീതി പടര്‍ത്തുന്ന
പ്രവണത
അവസാനിപ്പിക്കുന്നതിനും
കര്‍ശന നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
വിശപ്പുരഹിത
കേരളം പദ്ധതി
*28.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പുരഹിത
കേരളം പദ്ധതി
സംസ്ഥാനത്ത് നിലവില്‍
വന്നിട്ടുണ്ടോ; എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അനാഥാലയങ്ങള്‍,
വ്യദ്ധസദനങ്ങള്‍
എന്നിവയ്ക്ക്
ധാന്യവിതരണത്തിന്
പെര്‍മിറ്റ്
നല്‍കിയിരുന്നത്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നിര്‍ത്തലാക്കിയെങ്കില്‍
ആയത്
പുനരാരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
(ഡി)
ഈ
വര്‍ഷത്തെ ബജറ്റില്‍
വിശപ്പുരഹിത കേരളം
പദ്ധതിക്ക് എത്ര തുക
വകയിരുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സിവില്‍സപ്ലൈസ്
കോര്‍പ്പറേഷന്റെ ടെണ്ടര്‍
നടപടികള്‍
*29.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
ഔട്ട് ലെറ്റുകള്‍ വഴി
വില്‍പ്പന
നടത്തുന്നതിനായുള്ള
അവശ്യസാധനങ്ങളുടെ
സംഭരണത്തിന്
സിവില്‍സപ്ലൈസ്
കോര്പ്പറേഷന്
നടത്തിവരുന്ന ടെണ്ടര്‍
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ടെണ്ടര്‍
ഒഴിവാക്കി ഔട്ട് ലെറ്റ്
മാനേജര്‍, ഡിപ്പോ
മാനേജര്‍ എന്നിവര്‍
നേരിട്ട് വാങ്ങുന്ന
സാധനങ്ങള്‍
ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
അമിതവിലക്കയറ്റം
ഉണ്ടാകുന്ന
സാഹചര്യങ്ങളില്‍
ടെണ്ടര്‍ ഒഴിവാക്കി
അതത് സാധനങ്ങള്‍
ഉല്പാദന
കേന്ദ്രങ്ങളില്‍ നിന്ന്
കോര്പ്പറേഷന്
നേരിട്ട്
സംഭരിക്കുന്നതിന്
സംവിധാനം
ഒരുക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിലനിയന്ത്രണ
അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
*30.
ശ്രീ.കെ.
രാജന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചരക്ക് സേവന നികുതി
നിയമം വന്നതിനുശേഷം
പായ്ക്ക് ചെയ്ത
സാധനങ്ങളുടെ വില
കൂടിയിട്ടുണ്ടോ;
എങ്കില്‍ അധിക വില
ഈടാക്കുന്നതിനെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
വിലനിയന്ത്രണ അതോറിറ്റി
രൂപവത്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതോറിറ്റിയുടെ
നാളിതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
ജി.എസ്.ടി.
ബോധവത്കരണത്തിനായി
ഉപഭോക്തൃകാര്യ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?