മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
*481.
ശ്രീ.സി.കെ.നാണു
,,
കെ. കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ
വകുപ്പുകള്‍ നടത്തുന്ന
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളിലെ അധ്യാപക
അനധ്യാപക നിയമനം
ഇപ്പോള്‍ എങ്ങനെയാണ്
നടത്തുന്നത്; അധ്യാപകരെ
വിദ്യാഭ്യാസ വകുപ്പിലെ
ഹൈസ്കൂള്‍,
ഹയര്‍സെക്കന്‍ഡറി,
വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി
വിഭാഗങ്ങളില്‍നിന്നും
ഡെപ്യൂട്ടേഷന്
അടിസ്ഥാനത്തില്‍
നിയമിക്കുന്നത്
സ്ഥാപനങ്ങളുടെ ഗുണമേന്മ
ഉയര്‍ത്തുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളിലെ എല്ലാ
നിയമനങ്ങളും
പി.എസ്.സി.യ്ക്ക്
വിടാന്‍ എന്തൊക്കെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകളിലെ പ്രവേശന
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ; ഇതിന്
സംസ്ഥാനാടിസ്ഥാനത്തില്‍
പരസ്യം ചെയ്യാറുണ്ടോ;
(ഡി)
പട്ടികജാതി
പട്ടികവര്‍ഗ
വകുപ്പിന്റെ
ഹോസ്റ്റലുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍
അതിന്റെ ചുമതലകള്‍
കുട്ടികള്‍ പഠിക്കുന്ന
സ്കൂളുകളിലെ ഒന്നോ
രണ്ടോ അധ്യാപകര്‍ക്ക്
കൂടി നല്കാന്
ശ്രദ്ധിക്കുമോ;
(ഇ)
കുട്ടികളുടെ
മാനസികവും ശാരീരികവുമായ
ആരോഗ്യ പരിശോധന
നടത്താന്‍ ആരോഗ്യ
വകുപ്പിനെയും അടുക്കള
ഭക്ഷണ ശുചിത്വം
പരിശോധിക്കാന്‍ ഭക്ഷ്യ
സുരക്ഷാ വകുപ്പിനെയും
ഏകോപിപ്പിച്ച്
പദ്ധതികള്‍
നടപ്പിലാക്കുമോ?
ഗ്രീന്‍
ഇന്‍ഡ്യ മിഷന്
*482.
ശ്രീ.സി.കൃഷ്ണന്
,,
ജെയിംസ് മാത്യു
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവവൈവിധ്യ
സംരക്ഷണത്തിനും
സംരക്ഷിത വനമേഖലയുടെ
സംരക്ഷണത്തിനും
വനംവകുപ്പ് നടപ്പാക്കി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സിറ്റിസണ്‍
കണ്‍സര്‍വേറ്റര്‍,
കുട്ടിവനം, എക്കോ
കാഡറ്റ് തുടങ്ങിയ നവീന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(സി)
ഗ്രീന്‍
ഇന്‍ഡ്യ മിഷന് വഴി
നടപ്പാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
നഗരങ്ങളില്‍
വൃക്ഷങ്ങള്‍
വ്യാപിപ്പിക്കുന്നതിനായി
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണ്;
(ഇ)
കണ്ടലുകളും
കാവുകളും
സംരക്ഷിക്കാന്‍
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ?
പിന്നാക്ക
വിഭാഗ വികസന പദ്ധതികള്‍
*483.
ശ്രീ.വി.
ജോയി
,,
പി.ടി.എ. റഹീം
,,
കെ.ജെ. മാക്സി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നാക്ക
വിഭാഗ വികസന
കോര്പ്പറേഷന് മുഖേന
പ്രൊഫഷണലുകള്‍ക്ക്
മുന്‍ഗണന
നല്‍കിക്കൊണ്ട്
തൊഴില്‍
സംരംഭങ്ങള്‍ക്കായി
സബ്സിഡിയോടെ വായ്പ
നല്‍കാനുളള പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
ഇതിനായി എത്ര തുക
നീക്കി
വച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പിന്നാക്ക
വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി
നടപ്പിലാക്കുന്ന
എംപ്ലോയബിലിറ്റി
എന്‍ഹാന്‍സ്മെന്റ്
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ?
സ്വകാര്യ
വ്യക്തികളുടെ സ്ഥലത്ത്
വളര്‍ത്തുവാൻ അനുവാദമില്ലാത്ത
മരങ്ങള്‍
*484.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികളുടെ
പറമ്പുകളില്‍
വളര്‍ത്തുവാനും
സംരക്ഷിക്കുവാനും
പാടില്ലാത്ത മരങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരം
മരങ്ങള്‍ വച്ച്
പിടിപ്പിച്ച്
വളര്‍ത്തുവാന്‍ പാടില്ല
എന്ന ഉത്തരവ്
നിലവിലുണ്ടോ;
(സി)
ഇതിന്റെ
പേരില്‍ വനംവകുപ്പ്
നിയമനടപടികള്‍
സ്വീകരിക്കാറുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
സ്വന്തം
പറമ്പുകളില്‍
വാണിജ്യാടിസ്ഥാനത്തിലല്ലാതെ
ഇത്തരം മരങ്ങള്‍
വളര്‍ത്തുകയും
പാകമായാല്‍ സ്വന്തം
ആവശ്യത്തിന് പോലും
മുറിച്ച്
ഉപയോഗിക്കാനാവാതെ
നിയമക്കുരുക്കില്പെടുകയും
ചെയ്യുന്നവരെ
സഹായിക്കാന്‍
തയ്യാറാകുമോ;വ്യക്തമാക്കുമോ?
ദളിത്
വിഭാഗങ്ങളുടെ
ഉന്നമനത്തിനായുള്ള
പരിപാടികള്‍
*485.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഇ.പി.ജയരാജന്
,,
സി. കെ. ശശീന്ദ്രന്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദളിത്
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
തൊഴില്‍, ഭക്ഷണസുരക്ഷ,
പാര്‍പ്പിട സൗകര്യം,
ആരോഗ്യ പരിപാലനം,
വിദ്യാഭ്യാസം എന്നിവ
ഉറപ്പാക്കിക്കൊണ്ട്
സമൂഹത്തിലെ മറ്റ്
ജനവിഭാഗങ്ങളുടെ
സാമ്പത്തിക, സാമൂഹ്യ
ഉന്നതിക്ക് സമാന
തോതില്‍ എത്തിക്കാന്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പരിപാടിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
ഉദാരീകരണ
നയങ്ങളുടെ ഫലമായി
സര്‍ക്കാര്‍ മേഖലയിലും
പൊതുമേഖലയിലുമുള്ള
തൊഴില്‍ അവസരങ്ങള്‍
കുറഞ്ഞുവരുന്നത് അവസര
സമത്വം ഉറപ്പിക്കാനായി
നല്കി വരുന്ന തൊഴില്‍
സംവരണം
ദുര്‍ബലപ്പെടുത്തുന്നത്
കണക്കിലെടുത്ത് എയിഡഡ്
മേഖലയിലും സ്വകാര്യ
മേഖലയിലും കൂടി
തൊഴില്‍ സംവരണം
ഏര്‍പ്പെടുത്താന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
ജനങ്ങളെ
ജാതീയമായി
ഭിന്നിപ്പിച്ച്
നിര്‍ത്താന്‍ നടത്തുന്ന
ശ്രമങ്ങള്‍
പരാജയപ്പെടുത്താന്‍
വേണ്ട ഇടപെടല്‍
ഉണ്ടാകുമോ?
മിഷന്
മോഡ് അംബ്രല്ല പ്രോഗ്രാം
*486.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അടൂര്‍ പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളുടെ
ഉല്പാദനവും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിനും
അതിലൂടെ ക്ഷീര
കര്‍ഷകരുടെ വരുമാനവും
ലാഭവും
വര്‍ദ്ധിപ്പിക്കുന്നതിനും
വേണ്ടി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
പദ്ധതികളിലൂടെ
യുവജനങ്ങള്‍ക്കും
ദുര്‍ബലവിഭാഗങ്ങള്‍ക്കും
തൊഴിലും സംരംഭകത്വവും
നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(സി)
ഈ
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിന്
വിവിധ ഏജന്‍സികളെയും
പദ്ധതികളെയും
സംയോജിപ്പിച്ചുകൊണ്ട്
മിഷന് മോഡ് അംബ്രല്ല
പ്രോഗ്രാം
ആരംഭിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ?
വന്യജീവികള്‍
നാട്ടിലിറങ്ങുന്നത്
സംബന്ധിച്ച പഠനം
*487.
ശ്രീ.കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍
നാട്ടിലിറങ്ങുന്ന
സാഹചര്യങ്ങളെക്കുറിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
എങ്കില്‍
അതിലെ പ്രധാന
നിഗമനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
വന്യജീവികള്‍
നാട്ടിലിറങ്ങുന്നത്
സംബന്ധിച്ച്
ജനങ്ങള്‍ക്ക്
മുന്നറിയിപ്പ്
നല്കുവാനുള്ള
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
എംപ്ലോയബിലിറ്റി
സെന്ററുകളാക്കുന്നതിന് നടപടി
*488.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. സ്വരാജ്
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
എംപ്ലോയബിലിറ്റി
സെന്ററുകള്‍ ആക്കി
മാറ്റുന്നതിന്റെ
ഭാഗമായി ഇവയുടെ
നവീകരണത്തിനും
ആധുനീകരണത്തിനുമായി
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
തൊഴിലന്വേഷകര്‍ക്ക്
സ്വകാര്യ മേഖലയിലെ
തൊഴിലവസരങ്ങള്‍
കരസ്ഥമാക്കുന്നതിലേക്കായി
എന്തെങ്കിലും
പദ്ധതിയുണ്ടോ;
(സി)
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
തൊഴില്‍രഹിതര്‍ക്ക്
അസംഘടിത മേഖലകളില്‍
സ്വയം തൊഴില്‍
കണ്ടെത്താനായി
ആവിഷ്കരിച്ചിട്ടുള്ള
വിവിധോദ്ദേശ്യ തൊഴില്‍
ക്ലബുകളുടെ
പ്രവര്‍ത്തനം
ഫലപ്രദമായി
നടപ്പിലായിട്ടുണ്ടോ;വിശദാംശം
നല്‍കാമോ;
(ഡി)
വൊക്കേഷണല്‍
ഗൈഡന്‍സ് യൂണിറ്റുകളുടെ
പ്രവര്‍ത്തനം
വിശദമാക്കാമോ; ഇവയെ
ശാക്തീകരിക്കുന്നതിന്
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ?
കേരള
പൂരക്കളി അക്കാദമി
*489.
ശ്രീ.എം.
നൗഷാദ്
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യ
കലാരൂപങ്ങള്‍
വീണ്ടെടുക്കുന്നതിനും
ജനകീയമാക്കുന്നതിനും
സാംസ്കാരിക വകുപ്പ്
നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി കണ്ണൂരിലെ
പയ്യന്നൂര്‍
കേന്ദ്രമായി ആരംഭിച്ച
കേരള പൂരക്കളി
അക്കാദമിയുടെ പ്രാരംഭ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അക്കാദമിയ്ക്ക്
സ്ഥിരമായി ഒരു ആസ്ഥാനം
കണ്ടെത്തുന്നതിനുള്ള
നടപടി ഏത്
ഘട്ടംവരെയായെന്ന്
അറിയിക്കുമോ;
(സി)
അക്കാദമിയുടെ
മേല്‍നോട്ടത്തില്‍
നടത്തപ്പെട്ട പൂരക്കളി
മഹോത്സവത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാന
വ്യാപകമാക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്‍കുമോ?
പുതിയ
ഫോറസ്റ്റ് സ്റ്റേഷനുകള്‍
*490.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍മാര്‍
ഉള്‍പ്പെടെ അത്യാവശ്യ
തസ്തികയിലെ
ജീവനക്കാരുടെ കുറവ് വന
സംരക്ഷണത്തിനും
വന്യജീവി
പ്രതിരോധത്തിനും
തടസ്സമാകുന്നു എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
മുന്നില്‍ കണ്ട്
സംസ്ഥാനത്ത് പത്ത്
ഫോറസ്റ്റ്
സ്റ്റേഷനുകള്‍ക്ക്
സര്‍ക്കാര്‍ നേരത്തെ
ഭരണാനുമതി
നല്‍കിയിരുന്നോ;
(സി)
പിന്നീടത്
മരവിപ്പിക്കുകയുണ്ടായോ;
എങ്കില്‍
മരവിപ്പിക്കാനുണ്ടായ
കാരണമെന്ത്;
(ഡി)
ഭരണാനുമതി
മരവിപ്പിച്ച നടപടി
പുനഃപരിശോധിക്കുമോ;
അതുവഴി ഫോറസ്റ്റ്
സ്റ്റേഷനുകളാരംഭിക്കാനുള്ള
സാഹചര്യമൊരുക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കിണറുകളേയും
ചെറു ജലസ്രോതസ്സുകളേയും
പുനരുദ്ധരിക്കുന്നതിന്
പദ്ധതികള്‍
*491.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
കെ.സുരേഷ് കുറുപ്പ്
,,
കാരാട്ട് റസാഖ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പകുതിയിലധികം ജനങ്ങള്‍
കുടിവെള്ളത്തിനായി
ആശ്രയിക്കുന്ന
സ്രോതസ്സെന്ന നിലയില്‍
കിണറുകളുടെ
സംരക്ഷണത്തിന്
പ്രത്യേകം പ്രാധാന്യം
നല്‍കുമെന്ന്
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; പദ്ധതി
എത്രമാത്രം
ഫലപ്രദമായെന്ന് അവലോകനം
ചെയ്തിരുന്നോ;വിശദമാക്കാമോ;
(ബി)
നിലവിലുള്ള
ഗ്രാമപഞ്ചായത്ത്
പദ്ധതികളും ജല
അതോറിറ്റി പദ്ധതികളും
പുനരുദ്ധരിച്ച്
ജലവിതരണം
കാര്യക്ഷമമാക്കാനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(സി)
കുളങ്ങള്‍
ഉള്‍പ്പെടെയുള്ള ചെറു
ജലസ്രോതസ്സുകള്‍
പുനരുദ്ധരിച്ച് ജല
സംഭരണത്തിന്
ആവിഷ്കരിച്ച പദ്ധതി
പ്രാവര്‍ത്തികമായോ;
വിശദാംശം നല്‍കുമോ?
ആദിവാസി
മേഖലയിലെ സ്ക്കുളുകളില്‍
നിന്നും കുട്ടികളുടെ
കൊഴിഞ്ഞുപോക്ക്
*492.
ശ്രീ.വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലയിലെ
സ്ക്കുളുകളില്‍ നിന്നും
കുട്ടികളുടെ
കൊഴിഞ്ഞുപോക്ക്
വിദ്യാഭ്യാസ
കാര്യങ്ങളില്‍ അവരെ
മുഖ്യധാരയില്‍
എത്തിക്കുന്നതിന്
വിഘാതമായിട്ടുള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
സ്ക്കുള്
കുട്ടികളുടെ
കൊഴിഞ്ഞുപോക്ക്പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
പ്രീ
മെട്രിക്, പോസ്റ്റ്
മെട്രിക്
ഹോസ്റ്റലുകളുടെ
പരിതാപകരമായ അവസ്ഥ
മാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
മോഡല്‍
റസിഡന്‍ഷ്യല്‍
സ്ക്കുളുകള്ക്ക്
സംസ്ഥാനത്തെ മികച്ച
വിദ്യാലയങ്ങളെക്കാള്‍
മെച്ചപ്പെട്ട
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ; അത് മൂലം
കുട്ടികളുടെ പഠന
നിലവാരത്തില്‍
ഉണ്ടായിട്ടുള്ള മാറ്റം
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
ജലസ്രോതസ്സുകളുടെ
മലിനീകരണം തടയാന്‍ സ്വീകരിച്ച
നടപടികള്‍
*493.
ശ്രീ.എ.എം.
ആരിഫ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഴകള്‍,
തോടുകള്‍, കിണറുകള്‍
ഉള്‍പ്പെടെയുളള
ജലസ്രോതസ്സുകളില്‍
പകുതിയിലധികവും
മലിനമായതിനാല്‍
ഉപയോഗയോഗ്യമല്ലാത്തത്
കണക്കിലെടുത്ത്
ജലസ്രോതസ്സുകളുടെ
മലിനീകരണം തടയാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
മലിനജലനിര്മ്മാര്ജ്ജന
സൗകര്യമില്ലാത്തതാണ്
കുടിവെളള
സ്രോതസ്സുകളുടെ
മലിനീകരണത്തിന്റെ
മുഖ്യകാരണമെന്നതിനാല്
മലിനജല
നിര്‍മ്മാര്‍ജ്ജനത്തിന്
കേരള വാട്ടര്‍
അതോറിറ്റിയും കേരള
റൂറല്‍ വാട്ടര്‍ സപ്ലെെ
ആന്റ് സാനിറ്റേഷന്‍
ഏജന്‍സിയും നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
ജലശുദ്ധി
പരിശോധിക്കാനായി
എന്തൊക്കെ
സംവിധാനങ്ങളാണുളളത്;
സ്വകാര്യ കുടിവെളള
വില്പനക്കാര്
ടാങ്കറിലും ജാറിലും
വിതരണം ചെയ്യുന്ന
ജലത്തിന്റെ ശുദ്ധി
ഉറപ്പാക്കാന്‍
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
അവലംബിക്കുന്നത്;
വ്യക്തമാക്കാമോ?
കേരള
നവോത്ഥാന സാംസ്ക്കാരിക
സമുച്ചയങ്ങള്‍
*494.
ശ്രീ.വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
സംസ്ക്കാരം
പരിപോഷിപ്പിക്കുന്നതിനും
പ്രചരിപ്പിക്കുന്നതിനും
നമ്മുടെ പാരമ്പര്യവും
പൈതൃകവും
സംരക്ഷിക്കുന്നതിനും
സാംസ്ക്കാരിക വകുപ്പ്
വഹിക്കുന്ന പങ്ക്
വിശദമാക്കുമോ;
(ബി)
ജില്ലാ
കേന്ദ്രങ്ങളില്‍
നവോത്ഥാന നായകന്മാരുടെ
പേരില്‍ കേരള നവോത്ഥാന
സാംസ്ക്കാരിക
സമുച്ചയങ്ങള്‍
സ്ഥാപിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
ഇതിനകം എത്ര
സ്ഥാപനങ്ങളുടെ പണി
പൂര്‍ത്തിയായി;
(സി)
കിഫ്ബിയില്‍
നിന്നും
ഇക്കാര്യത്തിനായി എന്ത്
ഫണ്ട്
അനുവദിച്ചുവെന്നും
എന്ത് തുക ഇതിനകം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
പാല്
പരിശോധനാ ലാബുകളും ഹൈടെക്
ഡയറി ഫാമുകളും
*495.
ശ്രീ.എല്‍ദോ
എബ്രഹാം
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃത്രിമപാല്,
വ്യാജപാല്‍ എന്നിവ
കടന്നുവരുന്ന
സാഹചര്യത്തില്‍ ഇത്
പിടികൂടുന്നതിനും
നശിപ്പിക്കുന്നതിനും
സംവിധാനം നിലവിലുണ്ടോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
വരുന്ന വ്യാജപാല്‍
ചെക്ക്
പോസ്റ്റില്‍ത്തന്നെ
പരിശോധിച്ച്
തിരിച്ചയയ്ക്കുന്നതിനുള്ള
സംവിധാനം ഒരുക്കുമോ;
(സി)
കേരളത്തില്‍
അന്താരാഷ്ട്ര
നിലവാരത്തിലുള്ള പാല്
പരിശോധനാ ലാബുകളുണ്ടോ;
ഇല്ലെങ്കില്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
കേരളത്തില്‍
സര്‍ക്കാര്‍ മേഖലയില്‍
ഹൈടെക് ഡയറി ഫാമുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഇത്തരത്തിലുള്ള
കൂടുതല്‍ ഹൈടെക് ഡയറി
ഫാമുകള്‍
സ്ഥാപിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ലഹരി
ഉപയോഗ വ്യാപനം തടയാനുള്ള
പ്രവർത്തനങ്ങൾ
*496.
ശ്രീ.എന്‍.
വിജയന് പിള്ള
,,
കെ. ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാജമദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
വ്യാപനം തടയുന്നതിന്
എക്സൈസ് ചെക്ക്
പോസ്റ്റുകളില്‍
എന്തെല്ലാം ആധുനിക
സജ്ജീകരണങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വ്യാജമദ്യ വില്പന
തടയുന്നതിനും
ലഹരിക്കായി അലോപ്പതി
മരുന്നുകളും
ആയുര്‍വ്വേദ
മരുന്നുകളും
ഉപയോഗിക്കുന്നത്
തടയുന്നതിനും
എന്‍ഫോഴ്സ്മെന്റ്
വിഭാഗം എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നത്;
(സി)
സംസ്ഥാനത്ത്
എക്സൈസ് ടവറുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
കുടിവെള്ള
സ്രോതസ്സുകള്‍
വറ്റിവരളുമെന്നുള്ള
മുന്നറിയിപ്പ്
*497.
ശ്രീ.അന്‍വര്‍
സാദത്ത്
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ജനങ്ങള്‍ക്കും
പ്രത്യേകിച്ച്
നഗരപ്രദേശങ്ങളിലെ
ജനങ്ങള്‍ക്ക്
കുടിവെള്ളം എത്തിക്കുക
എന്ന 13-ാം
പഞ്ചവത്സരപദ്ധതിയുടെ
സമീപന രേഖ
പ്രാവര്‍ത്തികമാക്കുന്നതിന്
ജലവിഭവ വകുപ്പ്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കിണറുകളുടെയും
കുളങ്ങളുടെയും
സംരക്ഷണത്തിനായി
പ്രത്യേക പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ജലസ്രോതസ്സുകളുടെ
അടിസ്ഥാനം
മഴയാണെന്നിരിക്കെ
മഴലഭ്യതയില്‍
ഉണ്ടാകുന്ന കുറവുകള്‍
സംസ്ഥാനത്തിന്റെ
കുടിവെള്ള വിതരണത്തെ
പ്രതികൂലമായി
ബാധിക്കുമോ;
(ഡി)
ഈ
വര്‍ഷം വേനല്‍
കടുക്കുമെന്നും
കുടിവെള്ള
സ്രോതസ്സുകള്‍
വറ്റിവരളുമെന്നുമുള്ള
മുന്നറിയിപ്പുകളെ
ജലവിഭവ വകുപ്പ്
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
എങ്കില്‍ ഇതിനെ
നേരിടുവാന്‍ എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
2017
ല്‍ തെക്ക് പടിഞ്ഞാറന്‍
മണ്‍സൂണില്‍ ലഭിച്ച
മഴയുടെ കുറവ് ഭൂഗര്‍ഭ
ജലത്തിന്റെ അളവില്‍
വ്യതിയാനം
ഉണ്ടാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പട്ടികഗോത്രവര്ഗ്ഗക്കാര്ക്കായുള്ള
വികസന പദ്ധതികള്‍
*498.
ശ്രീ.പി.വി.
അന്‍വര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി. ഉണ്ണി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
അട്ടപ്പാടിയിലുണ്ടായിരുന്ന
പോഷകാഹാരക്കുറവ്
മൂലമുള്ള ശിശുമരണം
ഇല്ലാതാക്കുന്നതിന് ഈ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പട്ടികഗോത്രവര്ഗ്ഗക്കാരുടെയിടയിലെ
ഭക്ഷ്യ, ആരോഗ്യ,
പാര്‍പ്പിട,
വിദ്യാഭ്യാസ
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;
(സി)
പ്രസ്തുത
വിഭാഗക്കാര്‍ക്കുള്ള
വികസന പദ്ധതികള്‍
സുസ്ഥിര വികസന ഫലം
കാണാത്തതിന്റെ
മുഖ്യകാരണം പദ്ധതികളുടെ
ആസൂത്രണത്തില്‍
പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ
സജീവ പങ്കാളിത്തം
ഇല്ലാത്തതായതിനാല്‍ അത്
പരിഹരിക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ?
സ്വകാര്യ
ആശുപത്രി നഴ്സുമാരുടെ ശമ്പള
പരിഷ്ക്കരണം
*499.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശമ്പള
പരിഷ്ക്കരണം
ഉള്‍പ്പെടെയുള്ള
ഉറപ്പുകള്‍ ഈ
സര്‍ക്കാര്‍
പാലിയ്ക്കാത്തതുമൂലം
സംസ്ഥാനത്തെ സ്വകാര്യ
ആശുപത്രികളിലെ
നഴ്സുമാര്‍ കൂട്ട
അവധിയെടുത്ത്
പ്രതിഷേധിക്കുവാന്‍
തീരുമാനിച്ചതായി
തൊഴില്‍ വകുപ്പിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ പ്രശ്നം
പരിഹരിയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
നഴ്സുമാര്‍ക്ക്
അര്‍ഹമായ ശമ്പളം
നല്‍കാതെ
കഷ്ടപ്പെടുത്തുന്ന
സ്വകാര്യ
ആശുപത്രികള്‍ക്കെതിരെ
തൊഴില്‍ വകുപ്പിന്
എന്തൊക്കെ
നിയമനടപടികള്‍
സ്വീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(ഡി)
2017
ജൂലൈ മാസത്തില്‍ ശമ്പള
പരിഷ്ക്കരണം
നടപ്പാക്കുമെന്ന്
നഴ്സുമാര്‍ക്ക്
സര്‍ക്കാര്‍ ഉറപ്പ്
നല്‍കിയെങ്കിലും ഇത്
നടപ്പാക്കാനാവാത്തത്
എന്തുകൊണ്ടാണ്
എന്നതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
തൊഴിലാളികള്‍ക്ക്
വൈദഗ്ദ്ധ്യം പകര്‍ന്ന്
നല്‍കുന്നതിനുള്ള പദ്ധതികൾ
*500.
ശ്രീ.എസ്.ശർമ്മ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ തെറ്റായ
നയങ്ങളുടെ ഫലമായി
സര്‍വമേഖലയിലും തൊഴില്‍
നഷ്ടമുണ്ടായെന്ന
സ്ഥിതിവിവരകണക്കുകളുടെ
അടിസ്ഥാനത്തിലും
സാമ്പത്തിക
മാന്ദ്യത്തിന്റെ ഫലമായി
മദ്ധ്യേഷ്യന്‍
രാജ്യങ്ങളിലെ
ദേശസാല്‍ക്കരണം കാരണം
പ്രവാസികളായ അവിദഗ്ദ്ധ
തൊഴിലാളികളുടെ തൊഴില്‍
നഷ്ടത്തിനിടയാക്കുന്നതും
പരിഗണിച്ച്
തൊഴിലാളികള്‍ക്ക്
വൈദഗ്ദ്ധ്യം പകര്‍ന്ന്
നല്‍കുന്നതിനും ഇത്തരം
തൊഴിലാളികള്‍ക്ക്
തൊഴില്‍
കണ്ടെത്തുന്നതിനുമായി
പദ്ധതിയുണ്ടോ;
(ബി)
സ്കില്‍
ഡെവലപ്മെന്റ് മിഷന്
വഴി ലേബര്‍
മാര്‍ക്കറ്റ്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം
നടപ്പിലാക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
'ഇന്‍ഡ്യ
സ്കില്‍സ് കേരള'യുടെ
വിശദാംശവും ലക്ഷ്യവും
അറിയിക്കാമോ?
ഭൂഗര്‍ഭജല
വികസനവും പര്യവേഷണവും
*501.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭജല
വികസനത്തിനും
പര്യവേഷണത്തിനുമായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഭൂഗര്‍ഭജല
സ്രോതസ്സുകള്‍
കണ്ടെത്തുന്നതിനും
വികസിപ്പിക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
കുടിവെള്ള
ലഭ്യത പൂര്‍ണ്ണമായോ
ഭാഗികമായോ ഇല്ലാത്ത
സ്ഥലങ്ങളില്‍ ഭൂഗര്‍ഭ
ജലത്തില്‍ നിന്നും
കുടിവെള്ളം
ലഭ്യമാക്കുന്ന പദ്ധതി
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കുമോ;
(ഡി)
കൃത്രിമ
മാര്‍ഗ്ഗങ്ങളിലൂടെ
ഭൂഗര്‍ഭ ജല പരിരക്ഷയും
പുനരുജ്ജീവനവും
നടപ്പിലാക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
വനസമ്പത്ത്
സംരക്ഷിക്കുന്നതിന് ബൃഹത്
പദ്ധതി
*502.
ശ്രീ.ഇ.പി.ജയരാജന്
,,
എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനസമ്പത്ത്
സംരക്ഷിക്കുന്നതിനും
ആയതിന്റെ
നീതിപൂര്‍വ്വമായ
ഉപയോഗത്തിനും ഉതകുന്ന
തരത്തില്‍ ബൃഹത്
പദ്ധതികള്‍ക്ക് രൂപം
നല്‍കുമോ;
(ബി)
മുന്‍കാലങ്ങളെ
അപേക്ഷിച്ച് ചന്ദനം
കൊളള തടയുന്നതില്‍ ഈ
സർക്കാർ കെെവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
വനവിഭവങ്ങള്‍
ശേഖരിക്കുന്നതിനും
അവയുടെ നിയമാനുസൃത
വിതരണത്തിനും നിലവിലുളള
സംവിധാനം
പര്യാപ്തമാണോ;
(ഡി)
വന
സംരക്ഷണത്തിനും
പരിപാലനത്തിനും
വനവാസികളുടെ
പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ?
അട്ടപ്പാടിയിലെ
പട്ടികഗോത്രവര്‍ഗ
പ്രശ്നങ്ങള്‍
*503.
ശ്രീ.മുരളി
പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
പട്ടികഗോത്രവര്‍ഗ
കുടുംബങ്ങളിലെ മുഴുവന്‍
പേരുടെയും പ്രശ്നങ്ങള്‍
സൂക്ഷ്മമായി പഠിച്ച്
പരിഹാരം കാണാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത് സംസ്ഥാനത്തെ
പട്ടികഗോത്രവര്‍ഗ
കുടുംബങ്ങളുടെ ആകെ
പ്രശ്നങ്ങള്‍ പഠിച്ച്
പരിഹരിക്കുന്ന
തരത്തില്‍
വിപുലീകരിക്കുമോ;
(ബി)
അട്ടപ്പാടിയില്‍
പട്ടയം ലഭിക്കാനുള്ള
എല്ലാ
പട്ടികഗോത്രവര്ഗക്കാര്ക്കും
മേയ് മാസം പട്ടയ വിതരണം
പൂര്‍ത്തിയാക്കാനും
റാഗി, ചോളം തുടങ്ങിയവ
കൃഷിചെയ്യുന്നതിനുളള
പ്രാേത്സാഹനത്തിനും
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പട്ടികഗോത്രവര്ഗക്കാര്
നേരിടുന്ന ഭൂമി പ്രശ്നം
പരിഹരിക്കാന്‍ വനാവകാശ
നിയമ പ്രകാരം ഭൂമി
ലഭ്യമാക്കാനും
റ്റി.ആര്.ഡി.എം. വഴി
പുനരധിവസിപ്പിക്കാനും
പദ്ധതിയുണ്ടോ?
ആദിവാസി
ക്ഷേമ പ്രവര്‍ത്തനങ്ങളില്‍
വനം വകുപ്പിന്റെ പങ്ക്
*504.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ക്ഷേമ
പ്രവര്‍ത്തനങ്ങളില്‍
വനം വകുപ്പിന്റെ പങ്ക്
വിശദമാക്കുമോ;
(ബി)
ആദിവാസി
യുവാക്കള്‍ക്ക്
ഇക്കോടൂറിസം മേഖലകളില്‍
തൊഴില്‍ നല്കുന്നുണ്ടോ;
കൂടുതല്‍ ആദിവാസി
വിഭാഗങ്ങള്‍ക്ക് ഈ
മേഖലയില്‍ തൊഴില്‍
നല്‍കുന്നത്
പരിഗണിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ആദിവാസി
വിഭാഗത്തില്‍ നിന്നും
ഫോറസ്റ്റ്
വാച്ചര്‍മാരായി
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
നിയമനം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
തുടര്‍ന്നും
കൂടുതല്‍ ആദിവാസി
വിഭാഗങ്ങള്‍ക്ക് നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
സംസ്ഥാനത്തെ
നോക്കുകൂലി
വിമുക്തമാക്കുവാനുള്ള
നടപടികള്‍
*505.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നോക്കുകൂലി
വിമുക്തമാക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
മേയ്
ഒന്നു മുതല്‍ ഇത്
നടപ്പില്വരുത്തുവാന്
തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
നോക്കുകൂലി
ഭരണഘടനാവിരുദ്ധമാണെന്ന്
കേരള ഹൈക്കോടതി വിധി
പ്രസ്താവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സംസ്ഥാനത്തേക്ക്
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിന്
നോക്കുകൂലി ഒരു
തടസ്സമാണെന്ന്
കരുതുന്നുണ്ടോ; അതിന്റെ
ഭാഗമായിട്ടാണോ 2018 ലെ
കേരള നിക്ഷേപം
പ്രോത്സാഹിപ്പിക്കലും
സുഗമമാക്കലും
ഓര്‍ഡിനന്‍സിലൂടെ
ഇത്തരം ഒരു ഭേദഗതി
കൊണ്ടുവന്നത് എന്ന്
വിശദമാക്കാമോ?
വ്യാപാര-വ്യവസായ
സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ്
*506.
ശ്രീ.എം.
മുകേഷ്
,,
പി.കെ. ശശി
,,
ബി.സത്യന്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളി-തൊഴിലുടമ
ബന്ധം
ചൂഷണാധിഷ്ഠിതമല്ലാതാക്കിത്തീര്ക്കുന്നതിന്
വ്യാപാര-വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
ഗ്രേഡിംഗ്
നല്‍കുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഗ്രേഡിംഗ്
എല്ലാ
സ്ഥാപനങ്ങള്‍ക്കും
നിര്‍ബന്ധമാണോ അതോ
ഐഛികമാണോ;ഗ്രേഡിംഗ്
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
ഗാര്‍ഹിക
തൊഴിലാളികള്‍,
സെക്യൂരിറ്റി
ജീവനക്കാര്‍ തുടങ്ങി
വളരെ കുറവ് വേതനം
ലഭിക്കുന്ന തൊഴിലാളികളെ
തൊഴില്‍ നല്കുന്ന
ഏജന്‍സികള്‍
സാമ്പത്തികമായി ചൂഷണം
ചെയ്യുന്നതായും
പരാതിപ്പെടാന്‍ പോലും
പറ്റാത്ത സാഹചര്യം
സൃഷ്ടിച്ചിരിക്കുന്നതായുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് പരിശോധനാ
വിധേയമാക്കുമോ;
വ്യക്തമാക്കാമോ?
അടച്ചുപൂട്ടിയ
ബാറുകള്‍ തുറക്കാനുള്ള
തീരുമാനം
*507.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടുത്ത
കാലത്തുണ്ടായ
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍ മുന്‍
സര്‍ക്കാര്‍
അടച്ചുപൂട്ടിയ ബാറുകള്‍
തുറക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)
മദ്യം
സമൂഹത്തിലുണ്ടാക്കുന്ന
വിപത്തുകള്‍
മനസ്സിലാക്കി ഈ
തീരുമാനം
പുനഃപരിശോധിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്കുള്ള
അടിസ്ഥാന സൗകര്യങ്ങൾ
*508.
ശ്രീ.ഹൈബി
ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികള്‍
ഒരുമിച്ച് താമസിക്കുന്ന
സ്ഥലങ്ങളിലെ
ശുചിത്വമില്ലായ്മയും
അടിസ്ഥാന സൗകര്യങ്ങളുടെ
കുറവും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ
കേന്ദ്രങ്ങളിലെ
തൊഴിലാളികളുടെ അടിസ്ഥാന
സൗകര്യങ്ങളുടെ സ്ഥിതി
കാലാകാലങ്ങളില്‍
നിരീക്ഷിക്കുന്നതിനും
പരിഹാര നടപടികള്‍
സ്വീകരിക്കുന്നതിനും
തൊഴില്‍ വകുപ്പില്‍
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
അപ്നാ
ഘര്‍ പദ്ധതി പ്രകാരം
പൂര്‍ത്തിയാക്കിയ
ഹോസ്റ്റലുകള്‍ ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത
ഹോസ്റ്റലുകളുടെ വാടക
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പട്ടികജാതി
വിഭാഗക്കാര്‍ക്കുവേണ്ടിയുള്ള
തുടര്‍പഠന പദ്ധതി
*509.
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളിലെ
അവശേഷിക്കുന്ന നിരക്ഷരത
ഇല്ലാതാക്കുക, പഠനം
മുടങ്ങിയവര്‍ക്ക്
തുടര്‍പഠനം ഒരുക്കുക
എന്നീ ലക്ഷ്യങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
സര്‍ക്കാര്‍ പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആദ്യ
ഘട്ടത്തില്‍ പദ്ധതി
എവിടെയെല്ലാമാണ്
നടപ്പാക്കുന്നതെന്നും
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
ഗുണഭോക്താക്കളെയും
അധ്യാപകരെയും
കണ്ടെത്തുന്ന
മാര്‍ഗങ്ങളും പഠന
കേന്ദ്രങ്ങളുടെ
വിശദാംശങ്ങളും
ലഭ്യമാക്കാമോ?
അന്യാധീനപ്പെടുന്ന
പുഴകളും തോടുകളും
*510.
ശ്രീ.പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പുഴകളും തോടുകളും
കയ്യേററത്തിന്റെയും
മാലിന്യ
നിക്ഷേപത്തിന്റെയും
ഫലമായി
അന്യാധീനപ്പെട്ട്
പോകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പുഴകളുടെയും
തോടുകളുടെയും സംരക്ഷണം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പുഴകളുടെയും
തോടുകളുടെയും വീതി,
നീളം, ആഴം എന്നിവ
സംബന്ധിച്ച പട്ടികയോ
ആസ്തി രജിസ്റ്ററോ
വകുപ്പില്‍ ലഭ്യമാണോ;
ഇല്ലായെങ്കില്‍ തദ്ദേശ
സ്ഥാപനങ്ങള്‍, റവന്യൂ
വകുപ്പ് എന്നിവയുമായി
സഹകരിച്ച് ആയത്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?