വൈദ്യുതിമേഖല
നേരിടുന്ന പ്രതിസന്ധി
*601.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വൈദ്യുതിമേഖല കടുത്ത
പ്രതിസന്ധിനേരിടുകയാണെന്നത്
കണക്കിലെടുത്ത് ഈ
മേഖലയില്‍ ലഭ്യമായ
ആധുനിക
സംവിധാനങ്ങളെല്ലാം
നടപ്പാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
വിശദമാക്കുമോ;
(ബി)
നിലവില്‍
ഉള്ളതില്‍ നിന്ന്
വ്യത്യസ്തമായി വൈദ്യുതി
ഉല്പാദന വിതരണ
മേഖലയില്‍ കാലാനുസൃതമായ
പരിഷ്കാരങ്ങള്‍
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
(സി)
ആതിരപ്പള്ളി
വൈദ്യുതി
പദ്ധതിയ്ക്കായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
പൊതുമേഖല
വ്യവസായങ്ങളുടെ വിപുലീകരണവും
പുനരുദ്ധാരണവും
*602.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എസ്.ശർമ്മ
,,
സി.കൃഷ്ണന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവീകരണ-വിപുലീകരണ
പ്രവര്‍ത്തനങ്ങളിലൂടെ
കെ.എസ്.ഡി.പി.
ഉള്‍പ്പെടെയുളള
തകര്‍ച്ചയിലായിരുന്ന 14
പൊതുമേഖലാ
വ്യവസായങ്ങളെ
ലാഭത്തിലാക്കുകയും ആറ്
സ്ഥാപനങ്ങളെ കൂടി
2017-18 ല്‍ത്തന്നെ
ലാഭത്തിലാക്കുമെന്ന
പ്രഖ്യാപിത
ലക്ഷ്യത്തോടെയും
നടത്തി വന്ന പൊതുമേഖലാ
വ്യവസായ വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സിമന്റ്
വ്യവസായികള്‍ ലോബിയായി
പ്രവര്‍ത്തിച്ച് മറ്റ്
സംസ്ഥാനങ്ങളില്‍
വില്ക്കുന്നതില്
നിന്ന് വളരെ ഉയര്‍ന്ന
വില സംസ്ഥാനത്തെ
വ്യാപാരികളില്‍ നിന്ന്
ഇൗടാക്കി ജനങ്ങളെ ചൂഷണം
ചെയ്യുന്നത്
അവസാനിപ്പിക്കാന്‍
പ്രാപ്തമാകും വിധം
മലബാര്‍ സിമന്റ്സിനെ
വിപുലീകരിക്കാന്‍
സാധ്യമാകുമോ;
(സി)
പുനരുദ്ധാരണം
അസാധ്യമെന്ന് കരുതിയ
ടെക്സ്റ്റെെല്‍
വ്യവസായം,
ഓട്ടോകാസ്റ്റ്
തുടങ്ങിയ പൊതുമേഖലാ
വ്യവസായങ്ങളുടെ
വിപുലീകരണത്തിനും
പുനരുദ്ധാരണത്തിനും
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
പ്രാഥമിക
കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക്
നല്കുന്ന സഹായം
*603.
ശ്രീ.എസ്.രാജേന്ദ്രന്
,,
മുരളി പെരുനെല്ലി
,,
ഒ. ആര്. കേളു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയെ
ഉത്തേജിപ്പിക്കുന്നതിനായി
പ്രാഥമിക കാര്‍ഷിക
സഹകരണ സംഘങ്ങള്‍ക്ക്
സര്‍ക്കാര്‍ നല്കി
വരുന്ന സഹായങ്ങള്‍
എന്തെല്ലാമാണ്;
ഇക്കാര്യത്തില്‍
സംസ്ഥാന കാര്‍ഷിക വികസന
ബാങ്കിന്റെ പങ്ക്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക
സഹകരണ സംഘങ്ങള്‍ക്ക്
നബാര്‍ഡില്‍ നിന്ന്
ലഭിച്ച് വന്നിരുന്ന
പുനര്‍വായ്പ
സഹായത്തില്‍ കുറവ്
വന്നിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഹൈടെക്
കൃഷി രീതി
പ്രോത്സാഹിപ്പിക്കുന്നതിനും
നെല്‍കൃഷി
പ്രോത്സാഹനത്തിനും
കാര്‍ഷിക സഹകരണ
സംഘങ്ങള്‍ക്ക് നല്കി
വരുന്ന സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
നോട്ട്
നിരോധനം സംസ്ഥാനത്തുണ്ടാക്കിയ
പ്രത്യാഘാതങ്ങള്‍
*604.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സർക്കാർ നടപ്പാക്കിയ
നോട്ട് നിരോധനം
ഏതെല്ലാം മേഖലകളില്‍
എങ്ങനെയെല്ലാമാണ്
സംസ്ഥാനത്തെ ബാധിച്ചത്;
ഇതിന്റെ പ്രത്യാഘാതം
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ;
(ബി)
സംസ്ഥാന
സർക്കാരിന്
ഇതുമൂലമുണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സമ്പദ്
വ്യവസ്ഥയെ
ഉത്തേജിപ്പിക്കാനുള്ള
നടപടികള്‍
*605.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേശീയ
ശരാശരിയെക്കാള്‍
ഉയര്‍ന്ന വളര്‍ച്ചാ
നിരക്ക് നേടിയിരുന്ന
സംസ്ഥാനത്തെ
ആഭ്യന്തരോല്പാദന രംഗം
2012-13 മുതല്‍
വളര്‍ച്ചാ നിരക്കില്‍
മാന്ദ്യം നേരിട്ട്
ദേശീയ ശരാശരിയെക്കാള്‍
പിന്നിലായിപ്പോയതിനാല്‍
സമ്പദ് വ്യവസ്ഥയെ
ഉത്തേജിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രവാസികളില്‍
നിന്നുള്ള പണത്തിന്റെ
വരവുകുറയുന്നതും പ്രധാന
നാണ്യ വിളകള്‍
നേരിടുന്ന
വിലത്തകര്‍ച്ചയും
മാന്ദ്യത്തിന്
കാരണമാകാനിടയുണ്ടെന്നതിനാല്,
പ്രഖ്യാപിച്ചിട്ടുള്ള
ഉത്തേജക പാക്കേജുകള്‍
സമയബന്ധിതമായി
പ്രാവര്‍ത്തികമാകുന്നുവെന്ന്
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കമോ;
(സി)
സംസ്ഥാനങ്ങളുടെ
വായ്പാ പരിധിയും
ധനകമ്മിയും
യാഥാര്‍ത്ഥ്യ
ബോധത്തോടെയല്ലാതെ
ധൃതഗതിയില്‍
കുറയ്ക്കാനും ആയത്
നിരീക്ഷിക്കുന്നതിന്
സ്വതന്ത്രാധികാരമുള്ള
ധനനിയന്ത്രണ സമിതി
രൂപീകരിക്കാനുമുള്ള
എഫ്.ആര്.ബി.എം. അവലോകന
സമിതിയുടെ
ശിപാര്‍ശകള്‍,
സംസ്ഥാനങ്ങളുടെ
സാമ്പത്തികാധികാരം
കവരാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ളതാകയാല്
ഇത്
അംഗീകരിക്കുന്നതില്‍
നിന്ന് പിന്മാറാന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
സൗരോര്‍ജ്ജ
വൈദ്യുതി വിതരണം
*606.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എം.ഷാജി
,,
പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
വൈദ്യുതവിതരണ
സമ്പ്രദായത്തില്‍
മാറ്റം വരുത്തി പകല്‍
സൗരോര്‍ജ്ജ വൈദ്യുതിയും
രാത്രി ജലവൈദ്യുതിയും
വിതരണം ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സൗരോര്‍ജ്ജ
വൈദ്യുതി വിതരണം
ചെയ്യുന്നതിനായി
പ്രത്യേക മീറ്ററുകള്‍
സ്ഥാപിക്കാനും നിരക്കു്
ഈടാക്കാനും
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
വെെദ്യുതി
പ്രസരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
*607.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
പ്രസരണ-വിതരണ നഷ്ടം
കുറച്ച് പ്രസരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിനും
പ്രസരണ ശേഷി
ഉയര്‍ത്തുന്നതിനുമായി
ആവിഷ്ക്കരിച്ച
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
ഏതൊക്കെ
പദ്ധതികളെയാണ് ഇതിന്റെ
ഒന്നാം ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
അവയുടെ നിര്‍മ്മാണ
പുരോഗതി
വെളിപ്പെടുത്തുമോ;
(സി)
പ്രസരണ-വിതരണ
നഷ്ടം കുറയ്ക്കുന്നതിന്
സ്വീകരിച്ച
നടപടികളിലൂടെ 2017- 18
സാമ്പത്തിക വര്‍ഷം
ഉണ്ടാക്കിയ നേട്ടം
എത്രയാണ്; ഇൗ മേഖലയില്‍
ലക്ഷ്യമിട്ടിട്ടുള്ള
നേട്ടം എത്രയാണെന്നും
എന്നത്തേക്ക് ഇത്
ആര്ജ്ജിക്കുവാന്
സാധിക്കുമെന്നും
വ്യക്തമാക്കുമോ?
ടൂറിസം
മേഖലയിലെ പദ്ധതികള്‍
*608.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
ടൂറിസം മേഖലയില്‍ ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ടൂറിസം
അടിസ്ഥാന
സൗകര്യവികസനത്തിലും
വിപണന തന്ത്രത്തിലും
പ്രത്യേക ശ്രദ്ധ
നല്‍കുന്നതിന്
വിജയിച്ചിട്ടുണ്ടോ;
ഇതിലൂടെ ഉണ്ടായിട്ടുള്ള
നേട്ടം വിശദമാക്കുമോ;
(സി)
കിഫ്ബിയുടെ
ധനസഹായത്തോടെ പ്രധാന
ടൂറിസം കേന്ദ്രങ്ങളുടെ
വികസനത്തിനായി
പ്രോജക്ട്
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഖാദി
ഗ്രാമ വ്യവസായം
*609.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
പാറക്കല്‍ അബ്ദുല്ല
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
ഗ്രാമ വ്യവസായത്തിന്റെ
പ്രോത്സാഹനത്തിനായി
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ചെറുകിട
ഖാദി വ്യവസായ
സംരംഭകര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ചെയ്തുവരുന്നത്;
(സി)
പി.എം.ഇ.ജി.പി.പ്രകാരമുള്ള
ഗുണഭോക്താക്കള്‍ക്ക്
കൂടുതല്‍ സാമ്പത്തിക
സഹായം നല്‍കുന്നകാര്യം
പരിഗണിക്കുമോ;
(ഡി)
ഖാദി
ഉല്‍പ്പന്നങ്ങളുടെ
ഉപയോഗം
വര്‍ദ്ധിപ്പിക്കുന്നതിനും
വിപണന മേഖല
ശക്തിപ്പെടുത്തുന്നതിനും
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
വ്യവസായ
കേന്ദ്രീകൃത പാര്‍ക്കുകളുടെ
നിര്‍മ്മാണ പുരോഗതി
*610.
ശ്രീ.ഐ.ബി.
സതീഷ്
,,
ജെയിംസ് മാത്യു
,,
ആര്. രാജേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയറ്റുമതി
വളര്‍ച്ച
ത്വരിതപ്പെടുത്തുന്നതിനായി
രൂപീകരിച്ചിട്ടുള്ള
കയറ്റുമതി അടിസ്ഥാന
സൗകര്യത്തിന്റെയും
അനുബന്ധ
പ്രവര്‍ത്തനങ്ങളുടെയും
വികസനത്തിനായി
സംസ്ഥാനങ്ങള്‍ക്കുള്ള
ധനസഹായം (ASIDE )
കേന്ദ്ര സര്‍ക്കാര്‍
നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന്
കയറ്റുമതി അധിഷ്ഠിത
വ്യവസായങ്ങളുടെ
പ്രോത്സാഹനത്തിനായി
സംസ്ഥാന സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കിന്‍ഫ്രയുടെ
കീഴിലുള്ള വ്യവസായ
വാണിജ്യ മേഖലകള്‍
ഏതെല്ലാമെന്നും
അടിസ്ഥാന സൗകര്യ
വികസനത്തിനായി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ;
(സി)
ഗ്ലോബല്‍
ആയൂര്‍വേദ വില്ലേജ്,
ഡിഫന്‍സ് പാര്‍ക്ക്,
മെഗാ ഫുഡ് പാര്‍ക്ക്
തുടങ്ങിയ പ്രത്യേക
വ്യവസായ കേന്ദ്രീകൃത
പാര്‍ക്കുകളുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
ട്രഷറി
നവീകരണത്തിനായി സ്വീകരിച്ച
നടപടികള്‍
*611.
ശ്രീ.ഇ.പി.ജയരാജന്
,,
എ.എം. ആരിഫ്
,,
ജോര്‍ജ് എം. തോമസ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധന
മാനേജ് മെന്റ് കൂടുതല്‍
ഫലപ്രദമാക്കുന്നതിന്റെ
ഭാഗമായി ട്രഷറി
നവീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ട്രഷറി
ഇടപാടുകാര്‍ക്ക്
ബാങ്കുകള്‍ നല്കുന്ന
തരത്തിലുള്ള ആധുനിക
ഇലക്ട്രോണിക് സംവിധാനം
വഴിയുള്ള സേവനങ്ങള്‍
ലഭ്യമാക്കാന്‍
സാധ്യമായിട്ടുണ്ടോ;
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്ന്
പ്രതീക്ഷിക്കുന്ന
തരത്തിലുള്ള സേവനങ്ങള്‍
ട്രഷറികളില്‍
ലഭ്യമാക്കാന്‍
പര്യാപ്തമായ വിധം
ജീവനക്കാരെ
പ്രാപ്തമാക്കുമോ;
(സി)
പുതിയ
കേന്ദ്ര ധനബില്ലിന്റെ
അടിസ്ഥാനത്തില്‍
സീനിയര്‍
സിറ്റിസണ്‍സിന്റെ
ബാങ്കുകളിലുള്ള സ്ഥിര
നിക്ഷേപത്തിന്റെ
പലിശയില്‍ നിന്ന് ആദായ
നികുതി സ്രോതസ്സില്‍
പിടിക്കേണ്ടതില്ലാത്തതുകൊണ്ടും
അമ്പതിനായിരം
രൂപവരെയുള്ള പലിശക്ക്
നികുതി
നല്‍കേണ്ടതില്ലാത്തതിനാലും
ട്രഷറികളിലെ
നിക്ഷേപത്തില്‍ ഗണ്യമായ
ഭാഗം ബാങ്കുകളിലേക്ക്
മാറാനിടയുള്ളത്
കണക്കിലെടുത്ത് 60
വയസ്സു കഴിഞ്ഞ
നിക്ഷേപകര്‍ക്ക് അര
ശതമാനം അധിക പലിശ
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
കിന്‍ഫ്ര
മുഖേനയുള്ള വ്യവസായ വികസനം
*612.
ശ്രീ.വി.
ജോയി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വികസനം
സാധ്യമാക്കുന്നതിന്
കിന്‍ഫ്ര എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
വരുന്നത്;
(ബി)
കിന്‍ഫ്രയുടെ
നിലവിലുള്ള വ്യവസായ
പാര്‍ക്കുകളില്‍ റോഡ്,
വൈദ്യുതി വിതരണം
തുടങ്ങിയ അടിസ്ഥാന
സൗകര്യങ്ങള്‍
നവീകരിക്കുന്നതിന്
പുതിയ പദ്ധതികള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
2018-19
വര്‍ഷക്കാലയളവില്‍
കിന്‍ഫ്ര
നടപ്പാക്കാനുദ്ദേശിക്കുന്ന
പുതിയ പദ്ധതികള്‍
ഏതൊക്കെയാണ്;
(ഡി)
സംസ്ഥാനത്തിന്റെ
പുതിയ വ്യവസായനയ
പ്രകാരം കര, ജല,
വ്യോമയാന ഗതാഗത
സൗകര്യങ്ങളുടെ ലഭ്യതയും
സാമീപ്യവും ഉള്ള
പ്രദേശങ്ങള്‍
കേന്ദ്രീകരിച്ച്
വ്യവസായ വികസന മേഖലകള്‍
സ്ഥാപിക്കുന്നതിന്
അനുയോജ്യമായ ഭൂമി
കണ്ടെത്തി അക്വയര്‍
ചെയ്യുന്നതിന്
കിന്‍ഫ്രയ്ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്
പ്രകാരം കിന്‍ഫ്ര
നടത്തിയിട്ടുള്ള
അക്വിസിഷന്‍ നടപടികളുടെ
വിശദാംശം നല്‍കുമോ?
കരകൗശല
മേഖലയുടെ സമഗ്ര വികസനത്തിന്
നൂതന പദ്ധതികള്‍
*613.
ശ്രീ.ഡി.കെ.
മുരളി
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കരകൗശല മേഖലയുടെ സമഗ്ര
വികസനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
കരകൗശല
ഉല്പന്നങ്ങളുടെ വിപണനം
പ്രോത്സാഹിപ്പിക്കുന്നതിനായി
എല്ലാ ജില്ലാ വ്യവസായ
കേന്ദ്രങ്ങളിലും വിപണന
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
(സി)
കരകൗശല
മേഖലയിലെ
തൊഴിലാളികള്‍ക്ക്
സൂക്ഷ്മസംരംഭങ്ങള്‍
ആരംഭിക്കുന്നതിന് സഹായം
നല്‍കുന്നതിന് 'ആശ'
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കരകൗശല
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
അപ്പെക്സ്
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
മേഖലയിലെ സുപ്രധാന പദ്ധതികള്‍
*614.
ശ്രീ.പി.വി.
അന്‍വര്‍
,,
രാജു എബ്രഹാം
,,
എം. നൗഷാദ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ വികസനത്തിന്
അടിത്തറ പാകേണ്ട
വൈദ്യുതി മേഖലയില്‍
പതിമൂന്നാം പഞ്ചവത്സര
പദ്ധതിക്കാലത്ത്
നടപ്പിലാക്കാനായി
വര്‍ക്കിംഗ് ഗ്രൂപ്പ്
ശിപാര്‍ശ ചെയ്തിട്ടുള്ള
സുപ്രധാന പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഇന്നവേഷന്‍
ആന്റ് എസ്കോട്ട് ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(സി)
വൈദ്യുതി
അപകടങ്ങള്‍
ഇല്ലാതാക്കുന്നതിന്
കെ.എസ്.ഇ.ബി. യും
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്റ്ററേറ്റും
ഏര്‍പ്പെടുത്തുന്ന
സുരക്ഷാ സജ്ജീകരണങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ?
ദീന്
ദയാല്‍ ഉപാധ്യായ ഗ്രാമ
ജ്യോതി യോജന
*615.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
എസ്.രാജേന്ദ്രന്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി മേഖലയില്‍
നടപ്പിലാക്കി വരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതിയായ ദീന് ദയാല്‍
ഉപാധ്യായ ഗ്രാമ ജ്യോതി
യോജനയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ദാരിദ്ര്യ
രേഖയ്ക്ക്
താഴെയുള്ളവര്‍ക്ക്
സര്‍വ്വീസ് കണക്ഷന്
നല്‍കുന്നതിന് ഇൗ
പദ്ധതി പ്രകാരം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഗ്രാമ
പ്രദേശങ്ങളില്‍
വെെദ്യുതീകരണത്തിനും
വിതരണ ലെെനുകള്‍,
ട്രാന്‍സ്ഫോര്‍മറുകള്‍
എന്നിവ
സ്ഥാപിക്കുന്നതിനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
ഇൗ
പദ്ധതി പ്രകാരം എത്ര
ഗ്രാമീണ ഭവനങ്ങള്‍ക്ക്
വെെദ്യുതി നല്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
പദ്ധതി നടത്തിപ്പിനായി
കേന്ദ്ര സര്‍ക്കാര്‍
എത്ര കോടി രൂപ
2017-2018 സാമ്പത്തിക
വര്‍ഷം
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ലോട്ടറി
കൂടുതല്‍
ആകര്‍ഷകമാക്കുന്നതിന് നടപടി
*616.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
എ. പ്രദീപ്കുമാര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
നവീകരിക്കുന്നതിനും
ലോട്ടറി കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ലോട്ടറി
വില്‍പ്പനയിലും
വരുമാനത്തിലുമുണ്ടായിട്ടുള്ള
വര്‍ദ്ധനവ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഒറ്റ
നമ്പര്‍ ലോട്ടറിയും
ചൂതാട്ട ലോട്ടറിയും
ഉള്‍പ്പെടെയുള്ള
അനധികൃത ലോട്ടറികളുടെ
വില്‍പ്പന തടയുന്നതിന്
എന്തെല്ലാം കര്‍ശന
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
അറിയിക്കുമോ?
ക്വാറികളുടെ
ലൈസന്‍സ് പുതുക്കുന്നതിനുള്ള
വ്യവസ്ഥകള്‍
*617.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ച്
ഹെക്ടറില്‍ താഴെ
വിസ്തീര്‍ണ്ണമുള്ള
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നതിന്
നിലവില്‍ സര്‍ക്കാര്‍
നിര്‍ബന്ധമാക്കിയിട്ടുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ക്വാറികളുടെ
ലൈസന്‍സ്
പുതുക്കുന്നതിനായുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(സി)
അഞ്ച്
ഹെക്ടറിന് മുകളില്‍
വിസ്തീര്‍ണ്ണമുള്ള
വന്‍കിട ക്വാറികള്‍ക്ക്
ബാധകമായ നിബന്ധനകളും
ഫീസ് നിരക്കുകളും
അറിയിക്കാമോ;
(ഡി)
ക്വാറികളുടെ
ലൈസന്‍സ്
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
തീര്‍പ്പാകാതെയുള്ള
അപേക്ഷകളില്‍
അടിയന്തരമായി
തീരുമാനമെടുക്കാമോ?
ധാതുക്കളുടെ
അനധികൃത ഖനനവും കടത്തും
തടയാന്‍ നടപടി
*618.
ശ്രീ.എ.എം.
ആരിഫ്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.ജെ. മാക്സി
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ധാതുക്കളുടെ അനധികൃത
ഖനനം, കടത്ത് എന്നിവ
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
കേരള മിനറല്‍
സ്ക്വാഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
മേഖലയില്‍ മൈനിംഗ് ആൻഡ്
ജിയോളജി വകുപ്പ്
നടത്തുന്ന പരിശോധനകള്‍
എന്തെല്ലാമാണ്;
(ഡി)
ആലപ്പുഴ,
കോട്ടയം, എറണാകുളം
ജില്ലകളിലെ ലൈം
ഷെല്ലിന്റെ അനധികൃത
ഖനനവും കടത്തും
ചേര്‍ത്തല താലൂക്കിലെ
അനധികൃത സിലിക്കാ മണല്‍
ഖനനവും തടയുന്നതിനായി
രൂപീകരിച്ചിട്ടുള്ള
സ്പെഷ്യല്‍
സ്ക്വാഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
വ്യവസായ
എസ്റ്റേറ്റുകളുടെ
പ്രവര്‍ത്തനം
*619.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വ്യവസായ വികസനം
ലക്ഷ്യമാക്കി ആരംഭിച്ച
വ്യവസായ
എസ്റ്റേറ്റുകളുടെ
പ്രവര്‍ത്തനം ഈ
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
വ്യവസായ
എസ്റ്റേറ്റുകളില്‍
വിവിധ കാലഘട്ടങ്ങളില്‍
വ്യത്യസ്ത
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന്
വേണ്ടി കരാര്‍ പ്രകാരം
നല്കിയ ഭൂമിയും
വസ്തുവകകളും
പ്രവര്‍ത്തനരഹിതമായ
സ്ഥാപനങ്ങളില്‍ നിന്നും
തിരികെ സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നവസംരംഭകര്‍ക്ക്
ചെറുകിട സൂക്ഷ്മ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
പ്രസ്തുത
എസ്റ്റേറ്റുകളില്‍
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനും ഇത്
സംബന്ധിച്ച നടപടികള്‍
സുതാര്യമാക്കുന്നതിനും
അടിയന്തര നിര്‍ദ്ദേശം
നല്‍കുമോ എന്ന്
അറിയിക്കാമോ?
ശ്രീനാരായണ
ഗുരു തീര്‍ത്ഥാടന വിനോദ
സഞ്ചാര സര്‍ക്യൂട്ട്
*620.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീനാരായണ
ഗുരുവുമായി ബന്ധപ്പെട്ട
ചരിത്ര കേന്ദ്രങ്ങളെ
ചേര്‍ത്തുള്ള
തീര്‍ത്ഥാടന വിനോദ
സഞ്ചാര സര്‍ക്യൂട്ട്
നടപ്പാക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ശ്രീനാരായണ
ഗുരുവുമായി ബന്ധപ്പെട്ട
ഏതൊക്കെ
കേന്ദ്രങ്ങളാണ്
പ്രസ്തുത
സര്‍ക്യൂട്ടില്‍
ഉള്‍പ്പെടുത്തുകയെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ മൊത്തം
ചെലവ് എത്ര രൂപയാകും
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ഇൗ പദ്ധതിക്ക് കേന്ദ്ര
സഹായം
ലഭ്യമാകുന്നുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്നറിയിക്കുമോ;
(ഡി)
പദ്ധതിയുമായി
ബന്ധപ്പെട്ട് ആരാധനാ
കേന്ദ്രങ്ങള്‍ക്കും
ആശ്രമങ്ങള്‍ക്കും സമീപം
തീര്‍ത്ഥാടകര്‍ക്കായി
എന്തൊക്കെ
സൗകര്യങ്ങള്‍
ഒരുക്കാനാണ്
പദ്ധതിയിടുന്നത്;
(ഇ)
സര്‍ക്യൂട്ടിലെ
എല്ലാ കേന്ദ്രങ്ങളിലും
പൊതുവായി ഏതൊക്കെ
സൗകര്യങ്ങള്‍
നിര്‍മ്മിക്കുമെന്ന്
വിശദമാക്കുമോ;
(എഫ്)
പദ്ധതി
എന്നേക്ക്
പ്രാവര്‍ത്തികമാകുമെന്ന്
വ്യക്തമാക്കുമോ?
പീക്ക്
ഔവറിലെ വൈദ്യുതി ഉപഭോഗം
നിയന്ത്രിക്കുവാന്‍ നടപടി
*621.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീക്ക്
ഔവറിലെ വൈദ്യുതി ഉപയോഗം
നിയന്ത്രിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പീക്ക്
ഔവറില്‍ ഉപയോഗിക്കുന്ന
വൈദ്യുതിക്ക് അധികതുക
ഈടാക്കുന്നതിന്
സഹായകമായ രീതിയില്‍
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(സി)
തിരുവോണം,
ക്രിസ്തുമസ്, ന്യൂ
ഇയര്‍ തുടങ്ങിയ
വിശേഷാവസരങ്ങളില്‍
പീക്ക് ഔവറില്‍
ഉപയോഗിക്കുന്ന
വൈദ്യുതിക്ക് ഇരട്ടി
ചാര്‍ജ്ജ് ഈടാക്കുവാന്‍
നിര്‍ദ്ദേശമുണ്ടോ;
വിശദമാക്കുമോ?
ബാങ്കുകളുടെ
ജപ്തി നടപടി
*622.
ശ്രീ.പി.കെ.
ശശി
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭവനരഹിതര്‍
ഇല്ലാത്ത സംസ്ഥാനം എന്ന
ലക്ഷ്യം നേടാന്‍
പ്രയത്നിക്കുന്ന
സാഹചര്യത്തില്‍
കര്‍ഷകരും ചെറുകിട
കച്ചവടക്കാരും
ഉള്‍പ്പെടെയുള്ളവരുടെ
വായ്പകള്‍, കേന്ദ്ര
സര്‍ക്കാരിന്റെ നോട്ട്
നിരോധനം, ജി. എസ്. ടി.,
ഉല്പന്നങ്ങളുടെ
വിലത്തകര്‍ച്ച തുടങ്ങിയ
കാരണങ്ങളാല്‍
കുടിശ്ശികയാകുന്നതിനെ
തുടര്‍ന്ന് കിടപ്പാടം
ജപ്തി ചെയ്യുന്നത്
ഒഴിവാക്കണമെന്ന സംസ്ഥാന
സര്‍ക്കാരിന്റെ ആവശ്യം
അംഗീകരിക്കാതെ
ബാങ്കുകള്‍ ജപ്തി നടപടി
തുടരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
2002
ല്‍ കൊണ്ടുവന്ന
സെക്യൂരിറ്റൈസേഷന്‍
ആന്റ്
റീകണ്‍സ്ട്രക്ഷന്‍ ഓഫ്
ഫൈനാന്‍ഷ്യല്‍
അസെറ്റ്സ് ആന്റ്
എന്‍ഫോഴ്സ്മെന്റ് ഓഫ്
സെക്യൂരിറ്റി
ഇന്ററസ്റ്റ് (
സര്‍ഫേസി) നിയമം
വായ്പയെടുത്ത് വീടുവച്ച
നിരവധി പേരെ
വഴിയാധാരമാക്കുന്നതിനാല്
പാവപ്പെട്ടവരുടെ
താല്പര്യസംരക്ഷണത്തിനായി
പ്രസ്തുത നിയമത്തില്‍
ഉചിതമായ ഭേദഗതി
വരുത്താന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
സംസ്ഥാനത്ത്
കുടിശ്ശിക
പിടിച്ചെടുക്കുന്നതിന്
റിലയന്സുള്പ്പെടെയുള്ളവരുടെ
കീഴിലുള്ള കടം തിരിച്ച്
പിടിക്കല്‍
സ്ഥാപനങ്ങളെ,
ദേശസാല്‍കൃത ബാങ്കുകള്‍
പോലും നിയമിക്കുന്നത്
അവസാനിപ്പിക്കാന്‍
വേണ്ട ഇടപെടല്‍
നടത്തുമോയെന്നറിയിക്കാമോ?
കിന്‍ഫ്രയുടെ
വ്യവസായ പാര്‍ക്കുകള്‍
*623.
ശ്രീ.വി.
അബ്ദുറഹിമാന്
,,
ബി.ഡി. ദേവസ്സി
,,
കെ.കുഞ്ഞിരാമന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക പുരോഗതിക്ക്
അനിവാര്യമായ വ്യവസായ
മേഖലയുടെ വളര്‍ച്ച
ഉറപ്പ്
വരുത്തുന്നതിനോടൊപ്പം
അവ പരിസ്ഥിതി സൗഹൃദവും
പ്രദേശവാസികളുടെയും
ഭാവി തലമുറകളുടെയും
ജീവിതത്തിന്
ഹാനികരമാകാത്ത
വിധത്തിലുള്ളവയാണെന്നും
ഉറപ്പ് വരുത്തുന്നതിന്
ശ്രദ്ധപതിപ്പിക്കുമോ;
(ബി)
പരിസ്ഥിതി
സൗഹൃദ വ്യവസായ വികസനം
ഉറപ്പ് വരുത്തുന്നതിന്
കിന്‍ഫ്രയുടെ വ്യവസായ
പാര്‍ക്കുകള്‍ക്ക് എത്ര
മാത്രം നേട്ടം
കൈവരിക്കാനായിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
വിവിധ
വ്യവസായ മേഖലകളില്‍
കിന്‍ഫ്ര കൈവരിച്ച
നേട്ടം അറിയിക്കാമോ?
കേരള
സ്പോര്‍ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കാന്‍ നടപടി
*624.
ശ്രീ.ടി.
വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വളര്‍ന്നുവരുന്ന കായിക
താരങ്ങള്‍ക്ക്
അന്തര്‍ദേശീയ
മത്സരങ്ങളില്‍
പങ്കെടുക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
സഹായകരമല്ല എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അന്തര്‍ദേശീയ
തലത്തില്‍
മത്സരിക്കുന്നതിന്
കായിക താരങ്ങളെ
പ്രാപ്തരാക്കുന്നതിനായി
പട്യാലയിലെ നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
മാതൃകയില്‍ കേരളത്തിലും
സ്പോര്‍ട്സ്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കണമെന്ന
നിര്‍ദ്ദേശം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
ഉപഭോക്താക്കളെ ഇ-മെയില്‍ /
എസ്.എം.എസ്. മുഖേന വിവരങ്ങള്‍
അറിയിക്കല്‍
*625.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പുരുഷന് കടലുണ്ടി
,,
യു. ആര്. പ്രദീപ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി
ഉപഭോക്താക്കള്‍ക്ക്
മെച്ചപ്പെട്ട
സൗകര്യങ്ങള്‍
ലഭിക്കുന്നതിനായി വിവര
സാങ്കേതിക വിദ്യ
അടിസ്ഥാനമാക്കിയ
എന്തെല്ലാം
പദ്ധതികള്‍ക്കാണ്
കെ.എസ്.ഇ.ബി. ആരംഭം
കുറിച്ചിട്ടുള്ളത്;
(ബി)
വൈദ്യുതി
തടസ്സങ്ങള്‍
ഉപഭോക്താക്കളെ
എസ്.എം.എസ്. വഴി
മുന്‍കൂട്ടി
അറിയിക്കുന്നതിന്
'ഊര്‍ജ്ജ ദൂത്' പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
വൈദ്യുതി
ബില്ലിന്റെ തുക,
അടക്കേണ്ട തീയതി
മുതലായവ ഇ-മെയില്‍
വഴിയും എസ്.എം.എസ്.
മുഖേനയും അറിയിക്കുന്ന
'ഊര്‍ജ്ജ സൗഹൃദ' ബില്‍
വിവര സംവിധാനത്തിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ?
പെപ്പര്‍
ടൂറിസം പദ്ധതി
*626.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജനപങ്കാളിത്തത്തോടെയുള്ള
വിനോദ സഞ്ചാര
പദ്ധതിയായ പെപ്പര്‍
ടൂറിസം കേരളത്തില്‍
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജനങ്ങളുടെ
ഉത്തരവാദിത്തത്തോടെയുള്ള
ഇൗ വിനോദ സഞ്ചാര വികസന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പരമ്പരാഗത
വ്യവസായങ്ങളെ ടൂറിസം
വികസനവുമായി
കൂട്ടിയിണക്കുന്നതിന്
എത്തരത്തില്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ആദ്യത്തെ പെപ്പര്‍
ടൂറിസം കേന്ദ്രം
എവിടെയാണ്; അവിടെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ഇ)
കേരളത്തിലെ
മറ്റിടങ്ങളിലേക്കും
പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
കേരളാ
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
*627.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സ്റ്റാര്‍ട്ടപ്പ്
സംരംഭകരെ
പ്രോത്സാഹിപ്പിക്കുവാന്‍
കുറഞ്ഞ പലിശ നിരക്കില്‍
വായ്പ അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
വിനോദ
സഞ്ചാരികളുടെ എണ്ണം
ഉയര്‍ത്തുന്നതിന് പുതിയ
പദ്ധതി
*628.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളം
സന്ദര്‍ശിക്കുന്ന വിനോദ
സഞ്ചാരികളുടെ എണ്ണം
ഇരുപതുലക്ഷമായി
ഉയര്‍ത്തുന്നതിന് പുതിയ
പദ്ധതി സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി ഏതെല്ലാം
പട്ടണങ്ങളില്‍
ബിസിനസ്സ് മീറ്റ്
നടത്തി; ഏതെല്ലാം
സ്ഥലങ്ങളില്‍ നടത്താന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കുമോ;
(സി)
ഈ
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ?
കയര്‍
വികാസ് യോജന
*629.
ശ്രീ.കെ.
ദാസന്
,,
ബി.സത്യന്
ശ്രീമതി
യു. പ്രതിഭ ഹരി
,,
പി. അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ വ്യവസായ
പുനരുദ്ധാരണം, നവീകരണം,
നൂതന സാങ്കേതിക
വിദ്യകള്‍
വികസിപ്പിക്കല്‍
എന്നിവയിലൂടെ കയര്‍
മേഖലയുടെ സുസ്ഥിര
വികസനം ലക്ഷ്യമാക്കി
കേന്ദ്രാവിഷ്കൃത
പദ്ധതിയായ കയര്‍ ഉദ്യമി
യോജന നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
ഗ്രാമീണ
മേഖലയിലുളള
വനിതകള്‍ക്ക് ചകിരി
ഉല്പാദന മേഖലയിലും
അനുബന്ധ മേഖലകളിലും
സ്വയം തൊഴില്‍
സംരംഭങ്ങള്‍ പ്രദാനം
ചെയ്യുന്നതിനായി മഹിളാ
കയര്‍ യോജന
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്‍പ്രകാരം
എവിടെയെല്ലാമാണ് സ്വയം
തൊഴില്‍ യൂണിറ്റുകള്‍
ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
രാജ്യത്തിനകത്തും
പുറത്തും കയര്‍
ഉല്പന്നങ്ങളുടെ വിപണനം
ശക്തിപ്പെടുത്തുന്നതിനായി
കേന്ദ്ര സര്‍ക്കാര്‍
ആവിഷ്കരിച്ച കയര്‍
വികാസ് യോജന പ്രകാരം
സംസ്ഥാനത്ത് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
വ്യാവസായിക അന്തരീക്ഷം
*630.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിക്ഷേപ
സൗഹൃദമാക്കുന്നതിന് ഉളള
ഒരു വ്യാവസായിക
അന്തരീക്ഷം
നിലവിലില്ലായെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ.
ഉണ്ടെങ്കില്‍ അതിനുളള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
അവസ്ഥ മാറ്റുന്നതിനും
കേരളത്തെ
നിക്ഷേപസൗഹൃദമാക്കുന്നതിനും
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
കഴിഞ്ഞ
രണ്ട് വര്‍ഷം കൊണ്ട്
ഇത് മൂലം സംസ്ഥാനത്ത്
തൊഴിലവസരങ്ങളും
വരുമാനവും
വര്‍ദ്ധിപ്പിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നിലവിലുളള കൂടുതല്‍
നിയമങ്ങളില്‍ മാറ്റം
വരുത്തണമെന്ന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?