ഭക്ഷ്യവിതരണം
ഫലപ്രദമാക്കുന്നതിന് നടപടി
*301.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.വി.വിജയദാസ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യവിതരണവും സിവില്‍
സപ്ലെെസും കാര്യക്ഷമവും
ഫലപ്രദവുമാക്കുന്നതിനായി
കേരള റേഷനിംഗ്
ഓര്‍ഡറിലും സിവില്‍
സപ്ലെെസ് മാന്വലിലും
പരിഷ്കരണം കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഭക്ഷ്യ
ഭദ്രത നിയമം കര്‍ശനമായി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സോഷ്യല്‍
ഓഡിറ്റ് അഡ്വെെസറി
കമ്മിറ്റിയും സോഷ്യല്‍
ഓഡിറ്റ് സൊസെെറ്റിയും
രൂപീകരിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
പൊതുവിതരണ
സമ്പ്രദായത്തില്‍
പരമാവധി ആളുകളെ
ഉള്‍പ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഭക്ഷ്യഭദ്രതയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നവകേരള മിഷന്റെ
ഉപഘടകമായ ഹരിത
കേരളത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വര്‍ദ്ധിച്ചുവരുന്ന
ഇടത് തീവ്രവാദം
*302.
ശ്രീ.കെ.എം.ഷാജി
,,
മഞ്ഞളാംകുഴി അലി
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇടത് തീവ്രവാദം
വര്‍ദ്ധിച്ചുവരുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
ഇടത്
തീവ്രവാദം
തടയുന്നതിനാവശ്യമായുളള
ഫണ്ട്
ലഭിയ്ക്കുന്നതിനായി
എന്തെങ്കിലും
ശിപാര്‍ശകള്‍
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
ജില്ലകളെയാണ് തീവ്രവാദ
സാന്നിദ്ധ്യമുള്ള
പ്രദേശങ്ങളായി
കണക്കാക്കിയിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
പി.എസ്.സി.
പരീക്ഷ എഴുതാത്ത
ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും
പിഴ
*303.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പബ്ലിക്
സര്‍വ്വീസ് കമ്മീഷനില്‍
അപേക്ഷ സമര്‍പ്പിച്ച
ശേഷം പരീക്ഷ എഴുതാത്ത
ഉദ്യോഗാര്‍ത്ഥികളില്‍
നിന്നും പിഴ
ഈടാക്കാനുള്ള
നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോ;
(ബി)
പരീക്ഷ
എഴുതാത്തവരെ
തുടര്‍ന്നുള്ള
പരീക്ഷകളില്‍ നിന്നും
വിലക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
തൊഴില്‍രഹിതരായവരെ
ദ്രോഹിക്കുന്ന ഇത്തരം
നടപടികള്‍ ഒഴിവാക്കുമോ
എന്നറിയിക്കാമോ?
സോളാര്‍
കേസില്‍ അഴിമതി നിരോധന
നിയമപ്രകാരം കേസെടുത്ത്
അന്വേഷണം
*304.
ശ്രീ.എം.
രാജഗോപാലന്‍
,,
രാജു എബ്രഹാം
,,
എന്‍. വിജയന് പിള്ള
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍ കേസ്
സംബന്ധിച്ച് മുന്‍
സര്‍ക്കാര്‍ നിയോഗിച്ച
കമ്മീഷന്റെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
രാഷ്ട്രീയ - ഉദ്യോഗസ്ഥ
-
ഭരണതലത്തിലുള്ളവര്ക്കും
അവരുടെ സ്റ്റാഫ്
അംഗങ്ങള്‍ക്കും എതിരെ
അഴിമതി നിരോധന
നിയമപ്രകാരം കേസെടുത്ത്
അന്വേഷണം നടത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
അക്കാലത്ത്
ഭരണ
നേതൃത്വത്തിലുണ്ടായിരുന്നവരെ
രക്ഷപ്പെടുത്താന്‍
ശ്രമിച്ചവര്‍ക്കെതിരെയും
നിയമ നടപടി
സ്വീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
സോളാർ
കേസിനാസ്പദമായ
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
പോലീസ് സേനയുടെ
അച്ചടക്കം
ഉയര്‍ത്തിപ്പിടിക്കുന്നതിനും
സെക്രട്ടേറിയറ്റിന്റെ
സുരക്ഷ
കാര്യക്ഷമമാക്കുന്നതിനും
ഉള്ള നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ;
വിശദാംശം നല്‍കാമോ?
ശസ്ത്രക്രിയകളില്‍
ഉപയോഗിക്കുന്ന സ്റ്റെന്റിന്റെ
വില
*305.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൃദയധമനികളിലുണ്ടാകുന്ന
തടസ്സം നീക്കം
ചെയ്യുന്ന
ശസ്ത്രക്രിയകളില്‍
ഉപയോഗിക്കുന്ന
സ്റ്റെന്റിന്റെയും
മെഡിക്കേറ്റഡ്
സ്റ്റെന്റിന്റെയും വില
നാഷണല്‍
ഫാര്‍മസ്യൂട്ടിക്കല്‍
പ്രൈസിംഗ് അതോറിറ്റി
വളരെയധികം കുറച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്നിട്ടും
സംസ്ഥാനത്തെ പല
സ്വകാര്യ
ആശുപത്രികളിലും
പ്രസ്തുത
നിരക്കിലുണ്ടായിട്ടുള്ള
കുറവ് രോഗികള്‍ക്ക്
നല്‍കാതെ അനുബന്ധ
ശസ്ത്രക്രിയ
സാമഗ്രികളുടെ ചാര്‍ജ്ജ്
വര്‍ദ്ധിപ്പിച്ച്
രോഗികളെ ചൂഷണം
ചെയ്യുന്നതായ പരാതി
ലഭിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
(സി)
രോഗികളില്‍
നിന്നും ഇപ്രകാരം
അമിതഫീസ് ഈടാക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
ഭക്ഷ്യസുരക്ഷ
നിയമം
*306.
ശ്രീ.സി.
കെ. ശശീന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.മുരളി
പെരുനെല്ലി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷ
നിയമപ്രകാരം (ഫുഡ്
സേഫ്റ്റി ആക്ട്), ആഹാര
പദാര്‍ത്ഥങ്ങളുടെ
ഉത്പാദന - സംഭരണ -
വിതരണ രംഗത്ത്
പ്രവര്‍ത്തിക്കുന്നവരില്‍
പന്ത്രണ്ട് ലക്ഷം
രൂപയ്ക്ക് മേല്‍
വാര്‍ഷിക
വിറ്റുവരവുളളവര്‍
ലൈസന്‍സും മറ്റുളളവര്‍
രജിസ്ട്രേഷനും
നേടിയിരിക്കണമെന്ന
വ്യവസ്ഥ കര്‍ശനമായി
പാലിച്ചിട്ടുണ്ടോ എന്ന്
പരിശോധന നടത്താറുണ്ടോ;
(ബി)
ലൈസന്‍സോ
രജിസ്ട്രേഷനോ നേടിയ
സ്ഥാപനങ്ങള്‍
പാലിക്കേണ്ട
വ്യവസ്ഥകള്‍
എന്തെല്ലാമാണ്; അവ
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
ഭക്ഷ്യസുരക്ഷ വകുപ്പിന്
സാധ്യമാകുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ?
ലിംബ്
സെന്ററുകള്‍
*307.
ശ്രീ.ആര്.
രാമചന്ദ്രന്
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
മേഖലയിലെ ലിംബ്
സെന്ററുകള്‍
എവിടെയൊക്കെയാണ്
നിലവിലുള്ളത്
എന്നറിയിക്കുമോ;
(ബി)
കൈകാലുകള്‍ക്ക്
സ്വാധീനം
നഷ്ടപ്പെട്ടവര്‍ക്ക്
രക്ഷാകേന്ദ്രങ്ങളായിരുന്ന
ലിംബ് സെന്ററുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സാഹചര്യം മുതലെടുത്ത്
സ്വകാര്യ സ്ഥാപനങ്ങള്‍
കൊള്ളലാഭം
ഉണ്ടാക്കുന്നുവെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ലിംബ്
സെന്ററുകളില്‍ ഏതൊക്കെ
സേവനങ്ങളാണ്
നല്‍കുന്നതെന്നും അവ
നേരിടുന്ന പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ഇ)
ലിംബ്
സെന്ററുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ?
ആരോഗ്യ
രംഗത്തെ കേന്ദ്രധനസഹായം
*308.
ശ്രീ.പി.ഉബൈദുള്ള
,,
പാറക്കല്‍ അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നീതി
ആയോഗ് തയ്യാറാക്കിയ
വാര്‍ഷിക വളര്‍ച്ചാ
നിരക്കിന്റെ
അടിസ്ഥാനത്തിലാണ് ദേശീയ
ആരോഗ്യമിഷന് കീഴിലുള്ള
പദ്ധതികള്‍ക്ക്
കേന്ദ്രവിഹിതമനുവദിക്കുക
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വളര്‍ച്ചാ
നിരക്കില്‍ കേരളം
പിന്നിലാണെന്ന നീതി
ആയോഗിന്റെ പഠന
റിപ്പോര്‍ട്ട്,
കേന്ദ്രധനസഹായം
സംസ്ഥാനത്തിന്
ലഭിക്കുന്നതിന്
വിഘാതമാവുമോയെന്നറിയിക്കുമോ;
(സി)
കേന്ദ്ര
സഹായത്തില്‍ കുറവ്
വരുന്നത് ആരോഗ്യ
രംഗത്തെ നിലവിലുള്ള
സ്ഥിതി നിലനിര്‍ത്താന്‍
സംസ്ഥാനത്തിന്
തടസ്സമാവുമോയെന്ന്
വിശദമാക്കുമോ;
(ഡി)
എങ്കില്‍
തീരുമാനം
പുനഃപരിശോധിക്കാന്‍
കേന്ദ്രത്തെ
സമീപിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
റേഷന്‍
കടക്കാര്ക്കുളള പാക്കേജ്
*309.
ശ്രീമതി
ഗീതാ ഗോപി
,,
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകള്‍
അനുവദിക്കുന്നതില്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കും
വനിതകള്‍ക്കും
നിയമാനുസരണം നല്‍കേണ്ട
വിഹിതം കേരളത്തില്‍
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-പോസ്
യന്ത്രങ്ങള്‍ വഴി
ധാന്യവിതരണം നടത്തിയ
സ്ഥലങ്ങളില്‍ റേഷന്‍
കടക്കാര്ക്കുളള
പാക്കേജ്
നടപ്പിലാക്കിയോയെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയുടെ കാര്യക്ഷമതയും
നിലവാരവും
വര്‍ദ്ധിപ്പിക്കാന്‍ നടപടി
*310.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എ. പ്രദീപ്കുമാര്‍
,,
കെ.ഡി. പ്രസേനന്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ക്രൈം റിക്കോര്‍ഡ്സ്
ബ്യൂറോയുടെ
താല്‍ക്കാലിക
കണക്കുപ്രകാരം 2013
മുതല്‍
കുറ്റകൃത്യങ്ങള്‍
ക്രമാനുഗതമായി
വര്‍ദ്ധിച്ചു
വന്നിരുന്ന സ്ഥിതിയില്‍
നിന്ന് വ്യത്യസ്തമായി,
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
കുറ്റകൃത്യങ്ങളില്‍
പത്തു ശതമാനത്തോളം
കുറവുണ്ടായത് ഭാവിയില്‍
കൂടുതല്‍
മെച്ചപ്പെടുത്താനായി
പോലീസ് സേനയുടെ
അംഗബലവും കാര്യക്ഷമതയും
വര്‍ദ്ധിപ്പിക്കാനും
നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്താനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ ;
(ബി)
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
പോലീസ് സേനയുടെ
പ്രവര്‍ത്തനം
ഉയര്‍ത്താനുള്ള പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
ഇതിന്റെ
ഭാഗമായി പശ്ചാത്തല
സൗകര്യങ്ങളിലും
അതോടൊപ്പം പോലീസിന്റെ
ഇടപെടലിലും എന്തൊക്കെ
മാറ്റങ്ങള്‍ കൊണ്ടു
വരാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
റേഷന്‍
കടകളിലെ ഇ-പോസ് മെഷീന്
*311.
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുല്ലക്കര രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ ഇ-പോസ്
മെഷീനുകള്‍
സ്ഥാപിക്കുന്നതോടെ
എല്ലാ
കാര്‍ഡുടമകള്‍ക്കും
അവരവര്‍ക്കിഷ്ടമുള്ള
റേഷന്‍ കടകളില്‍
നിന്നും ധാന്യം
വാങ്ങുന്നതിനുള്ള
പോര്‍ട്ടിംഗ് സൗകര്യം
ലഭ്യമാക്കുമോ; എങ്കില്‍
ആയത് എന്നുമുതല്‍
നടപ്പാകുമെന്നറിയിക്കുമോ;
(ബി)
ഇ-പോസ്
മെഷീന്
സ്ഥാപിക്കുന്നതോടുകൂടി
ധാന്യങ്ങള്‍ ചെലവാകാതെ
മിച്ചം വരുന്ന സാഹചര്യം
ഉണ്ടാകുമോ;
(സി)
ഇ-പോസ്
മെഷീന് സ്ഥാപിക്കുന്ന
റേഷന്‍ കടകളില്‍
റേഷന്‍കടക്കാര്‍ക്ക്
പ്രത്യേക പാക്കേജ്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നിയമവാഴ്ച
നിലനിര്‍ത്തുന്നതിന് നടപടി
*312.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിയമം കൈയിലെടുക്കാനും
നിരപരാധികളെ
തല്ലിക്കൊല്ലാനും
ആക്രമിക്കാനും
ആള്‍ക്കൂട്ടം
തയ്യാറാകുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിയമവാഴ്ച
ഇല്ലാതാകുന്നതിന്റെ
സൂചനയായി ഇത്തരം
സംഭവങ്ങളെ
കാണുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിയമവാഴ്ചയില്ലെന്ന്
ഡി.ജി.പി. റാങ്കിലുള്ള
ഒരു മുതിര്‍ന്ന
ഉദ്യോഗസ്ഥൻ പറഞ്ഞതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥനെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
അട്ടപ്പാടിയില്‍
മധു എന്ന ആദിവാസി
യുവാവിനെ ഫോറസ്റ്റ്
ജീവനക്കാര്‍ പിടിച്ച്
ജനക്കൂട്ടത്തിന്
കൊടുക്കുകയും അവര്‍
പരസ്യമായി അയാളെ
മര്‍ദ്ദിച്ച്
കൊലപ്പെടുത്തുകയും
ചെയ്തത് നിയമവാഴ്ച
സംസ്ഥാനത്ത്
നിലവിലില്ലായെന്നതിന്റെ
സൂചനയായി
വിലയിരുത്തുന്നുണ്ടോ;
(ഇ)
നിയമവാഴ്ച
നിലനിര്‍ത്തുന്നതിനും
ജനങ്ങളുടെ ജീവനും
സ്വത്തിനും സംരക്ഷണം
നല്‍കുന്നതിനും എന്ത്
നടപടിയാണ്
കൈക്കൊള്ളുകയെന്ന്
അറിയിക്കുമോ?
എം.എം.ആര്.
വാക്സിന്റെ ക്ഷാമം
*313.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എം.എം.ആര്. വാക്സിന്
കടുത്ത ക്ഷാമമുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍ നിന്നും
ഈ പ്രതിരോധ കുത്തിവയ്പ്
സൗജന്യമായാണോ
നല്‍കുന്നതെന്നും
ഏതൊക്കെ ദിവസങ്ങളിലാണ്
ഇത് നല്‍കുന്നതെന്നും
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
എം.എം.ആര്.
വാക്സിനുകള്‍ എവിടെ
നിന്നാണ്
ലഭ്യമാകുന്നതെന്നറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍
ആശുപത്രികളില്‍
ആവശ്യത്തിന്
എം.എം.ആര്.
വാക്സിനുകള്‍
ലഭ്യമാകാതെ വന്നതിനുള്ള
കാരണങ്ങള്‍
വിശദമാക്കാമോ?
ലോക
കേരളസഭയുടെ പ്രധാന
നിര്‍ദ്ദേശങ്ങളും ആശയങ്ങളും
*314.
ശ്രീ.കെ.
ദാസന്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ. ബാബു
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജനപ്രതിനിധികളുടെയും
പ്രവാസി
പ്രതിനിധികളുടെയും
സ്ഥിരം സംവാദ-ആലോചന
വേദിയായ ലോക
കേരളസഭയുടെ പ്രഥമ
സമ്മേളനത്തില്‍
രൂപപ്പെട്ട പ്രധാന
നിര്‍ദ്ദേശങ്ങളും
ആശയങ്ങളും
എന്തൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
ഫലപ്രദമായ
നടത്തിപ്പിനായി
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
പ്രവാസി
നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം
തീരുമാനങ്ങളാണ് ലോക
കേരളസഭ സമ്മേളനത്തില്‍
കെെക്കൊണ്ടിട്ടുളളതെന്ന്
അറിയിക്കാമോ;
(ഡി)
ലോക
കേരളസഭയുടെ അടുത്ത
സമ്മേളനം എന്നേയ്ക്ക്
ചേരുവാനാണ്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
പറമ്പിക്കുളം
ആളിയാര്‍ പദ്ധതി
*315.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
ആളിയാര്‍ പദ്ധതി
പൂര്‍ത്തിയായപ്പോള്‍
കേരളത്തിന് തിരിച്ചു
ലഭിക്കേണ്ട ഭൂമിയും
കെട്ടിടങ്ങളും മറ്റ്
നിര്‍മ്മിതികളും
സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്താണതിന് കാരണമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
കെട്ടിടങ്ങളും
നിര്‍മ്മിതികളുമാണ്
ഏറ്റെടുക്കാനുള്ളതെന്നും
അവ സമയബന്ധിതമായി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
പറമ്പിക്കുളം
ആളിയാര്‍
പദ്ധതിയിലുള്‍പ്പെട്ട
തമിഴ്നാട് ഷോളയാര്‍
ഡാമിന്റെ സൈഡ്
സ്പില്വേയില്ക്കൂടിയുള്ള
ജലത്തിന്റെ അവകാശം ഏത്
സംസ്ഥാനത്തിനാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ജലം തമിഴ്നാട്
അനധികൃതമായി
കടത്തിക്കൊണ്ടു
പോകുന്നത് തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
എെ.ടി.നയത്തിന്റെ
അടിസ്ഥാനത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
*316.
ശ്രീ.എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
,,
വി. ജോയി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവര
വിനിമയ സാങ്കേതിക
വിദ്യയുടെ വളര്‍ച്ച
കൊണ്ടുണ്ടാകുന്ന നേട്ടം
സംസ്ഥാനത്ത് എല്ലാ
മേഖലകളിലും
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിച്ചുകൊണ്ട്
പ്രഖ്യാപിച്ച എെ.ടി.
നയത്തിന്റെ
അടിസ്ഥാനത്തില്‍ ഇൗ
രംഗത്ത് ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പ്രധാന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കൊച്ചിയിലെ
സ്മാര്‍ട്ട് സിറ്റി
പദ്ധതി കരാര്‍
പ്രകാരമുള്ള
സമയരേഖയനുസരിച്ച്
പുരോഗമിക്കുന്നുണ്ടോ
എന്ന് അവലോകനം
നടത്തിയിരുന്നോ;
വിശദാംശം അറിയിക്കാമോ;
(സി)
കേരളത്തെ
ഹാര്‍ഡ് വെയര്‍ ഉല്പാദന
കേന്ദ്രമാക്കാന്‍ ഉള്ള
സാധ്യതയ്ക്ക്
വഴിതെളിക്കാന്‍
സര്‍ക്കാര്‍
നടത്തിവരുന്ന ഇടപെടല്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
പ്രതിരോധ
കുത്തിവയ്പിനെക്കുറിച്ച്
ബോധവല്‍ക്കരണം
*317.
ശ്രീ.അടൂര്‍
പ്രകാശ്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിരോധ കുത്തിവയ്പ്
എടുക്കുന്നവരുടെ
എണ്ണത്തില്‍ കുറവ്
വന്നതായി നീതി
ആയോഗിന്റെ
ആരോഗ്യസൂചികയില്‍
സൂചിപ്പിച്ചിട്ടുണ്ടോ;
(ബി)
2015-16ലെ
പ്രസ്തുത സൂചിക
അനുസരിച്ച് എത്ര ശതമാനം
കുറവാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
പ്രതിരോധ
കുത്തിവയ്പുകള്‍ക്കെതിരെ
വ്യാപക പ്രചാരണം
നടത്തുന്നത്
ഇത്തരത്തില്‍ കുറവ്
വരുവാന്‍
കാരണമായിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
വാക്സിനേഷന്റെ
ആവശ്യകതയെക്കുറിച്ച്
എല്ലാ തലത്തിലും
ബോധവല്‍ക്കരണം
നടത്തുന്നതിനും
പ്രതിരോധ
കുത്തിവയ്പിന്റെ
കാര്യത്തില്‍ രാജ്യത്ത്
ഒന്നാം സ്ഥാനത്തേക്ക്
സംസ്ഥാനത്തെ
എത്തിക്കുന്നതിനും
ക്രിയാത്മകമായ നടപടി
സ്വീകരിക്കുമോ?
വിജിലന്‍സ്
വിഭാഗം കാര്യക്ഷമമാക്കാന്‍
നടപടികള്‍
*318.
ശ്രീ.എം.
സ്വരാജ്
,,
ഇ.പി.ജയരാജന്
,,
പി.കെ. ശശി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
വിഭാഗം
കാര്യക്ഷമമാക്കാനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
വിജിലന്‍സ്
വിഭാഗത്തിന്റെ
പ്രവര്‍ത്തനത്തില്‍
വരുത്തേണ്ട എന്തൊക്കെ
പരിഷ്ക്കാരങ്ങളാണ് ഭരണ
പരിഷ്കാര കമ്മീഷന്
ശിപാര്‍ശ
ചെയ്തിരിക്കുന്നത്;
(സി)
അഴിമതിക്കേസുകളുടെ
സ്വഭാവത്തില്‍ വന്ന
മാറ്റത്തിനനുസരിച്ച്
അത്തരം കേസുകള്‍
കാര്യക്ഷമമായി കൈകാര്യം
ചെയ്യാന്‍
വിജിലന്‍സില്‍ വരുത്തിയ
നവീകരണ നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
മുന്‍കാലങ്ങളില്‍
യാതൊരു തെളിവുമില്ലാതെ
നിക്ഷിപ്ത
താല്പര്യത്തോടെ
വിജിലന്‍സ് കേസുകള്‍
രജിസ്റ്റര്‍ ചെയ്യുകയും
തെളിവില്ല എന്ന
കാരണത്താല്‍ കോടതിയില്‍
അവസാനിപ്പിക്കുകയും
ചെയ്തിരുന്നു എന്ന
ആക്ഷേപം ഒഴിവാക്കാന്‍
കൈക്കൊണ്ട നടപടികള്‍
അറിയിക്കാമോ?
ഭക്ഷ്യോപദേശക
വിജിലന്‍സ് സമിതികള്‍
*319.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സാധനങ്ങള്‍
പൊതുജനങ്ങള്‍ക്ക്
യഥാവിധി
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്തുന്നതിനും
റേഷന്‍ വിതരണത്തിലെ
ക്രമക്കേടുകള്‍
കണ്ടെത്തുന്നതിനുമായി
ഭക്ഷ്യോപദേശക
വിജിലന്‍സ് സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം തലങ്ങളിലാണ്
ഇവ
രൂപീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(സി)
പൊതുവിതരണം
സംബന്ധിച്ച് ജനങ്ങള്‍
നല്കുന്ന പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
പ്രസ്തുത സമിതികള്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
അന്ത്യോദയ
അന്നയോജന പദ്ധതി
ഗുണഭോക്താക്കള്‍
*320.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്ത്യോദയ
അന്നയോജന (എ.എ.വൈ.)
പദ്ധതിയില്‍
ഉള്‍പ്പെടുന്ന
വിഭാഗങ്ങളെ
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍ ആരാണ്
നിശ്ചയിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എ.എ.വൈ.
വിഭാഗക്കാരെ
കണ്ടെത്തുന്നതിന്
സംസ്ഥാനം പ്രത്യേക
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
മുന്‍ഗണനാ
വിഭാഗങ്ങളെ
കണ്ടെത്താന്‍
നിശ്ചയിച്ചിരിക്കുന്ന
മാനദണ്ഡങ്ങളും എ.എ.വൈ.
വിഭാഗത്തെ
കണ്ടെത്തുന്നതിന്
നിശ്ചയിച്ചിരിക്കുന്ന
മാനദണ്ഡങ്ങളും
തമ്മിലുള്ള
വ്യത്യാസങ്ങള്‍
അറിയിക്കുമോ;
(ഡി)
എ.എ.വൈ.
പദ്ധതി പ്രകാരം
സംസ്ഥാനത്ത് എത്ര
കുടുംബങ്ങള്‍ക്ക്
ഭക്ഷ്യധാന്യ
വിഹിതത്തിന്
അര്‍ഹതയുണ്ട് എന്ന്
വെളിപ്പെടുത്തുമോ?
തൊഴില്‍
നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന
പ്രവാസികളെ
സംരക്ഷിക്കുന്നതിന് പദ്ധതികൾ
*321.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
നാടുകളില്‍ നടക്കുന്ന
സ്വദേശിവല്‍ക്കരണം
മലയാളികളുടെ ഗള്‍ഫ്
സ്വപ്നങ്ങള്‍ക്ക്
മങ്ങലേല്പിക്കുന്നു
എന്ന വസ്തുത
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
തൊഴില്‍ നഷ്ടപ്പെട്ട്
തിരിച്ചെത്തുന്ന
പ്രവാസികളെ
സംരക്ഷിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവാസികളുടെ
തിരിച്ചുവരവ് കേരള
സമൂഹത്തെ ഏതൊക്കെ
തരത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ?
മാനസികാരോഗ്യം
മെച്ചപ്പെടുത്താന്‍ നടപടികള്‍
*322.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉയര്‍ന്ന
ജീവിത നിലവാരവും
ശാരീരികാരോഗ്യവും
കൈവരിച്ചിട്ടുണ്ടെങ്കിലും
മാനസികാരോഗ്യത്തിന്റെ
കാര്യത്തില്‍ കേരളീയര്‍
പിന്തള്ളപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാനസികാരോഗ്യകുറവിനാലും
മാനസിക
വൈകല്യങ്ങള്ക്കടിമപ്പെട്ടും
വിവിധ വിഭാഗം ജനങ്ങള്‍
ആത്മഹത്യയിലേക്ക്
തിരിയുന്ന പ്രവണത
ഒഴിവാക്കുന്നതിനായി
കൈക്കൊള്ളുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
വയോജന
കമ്മീഷന് രൂപീകരണം
*323.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.കുഞ്ഞിരാമന്
,,
എസ്.രാജേന്ദ്രന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
വയോജന സംരക്ഷണത്തിന്
ദേശീയ പുരസ്കാരം
നേടിയിട്ടുള്ള
സാഹചര്യത്തില്‍,
വയോജനങ്ങളുടെ ആരോഗ്യ
സംരക്ഷണവും ക്ഷേമവും
ഉറപ്പുവരുത്തുന്നതിനായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ജീവിത
സായാഹ്നത്തിലെ
വരുമാനമില്ലായ്മയോ
കുറഞ്ഞ വരുമാനമോ മൂലം
ശിഷ്ടജീവിതം
ദുരിതപൂര്‍ണ്ണമാകുന്നത്
ഒഴിവാക്കാൻ സാമൂഹ്യ
നീതി വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്ഷേമ കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
വയോജനങ്ങള്‍ക്ക്
എതിരെയുള്ള ശാരീരിക
മാനസിക അതിക്രമങ്ങള്‍
തടയുന്നതിനും വൃദ്ധ
സദനങ്ങളിലെ സേവനം
മെച്ചപ്പെടുത്തുന്നതിനും
വയോജന
സംരക്ഷണത്തിനുള്ള
നിയമപരമായ ബാധ്യത
നിറവേറ്റപ്പെടുന്നുവെന്ന്
ഉറപ്പാക്കുന്നതിനുമായി
വയോജന കമ്മീഷന്
രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ഷുഹൈബിന്റെ
വധത്തില്‍ സി.ബി.ഐ. അന്വേഷണം
*324.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
മട്ടന്നൂര്‍ ബ്ലോക്ക്
കോണ്‍ഗ്രസ്
പ്രവര്‍ത്തകനായിരുന്ന
ഷുഹൈബിന്റെ കൊലപാതകം
സംബന്ധിച്ച് കേരള
ഹൈക്കോടതി സര്‍ക്കാരിനെ
വിമര്‍ശിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
സാഹചര്യം
എന്തായിരുന്നു;
(ബി)
ഈ
കേസില്‍ സി.ബി.ഐ
അന്വേഷണം ആവശ്യപ്പെട്ട്
സമര്‍പ്പിച്ച
ഹര്‍ജിയില്‍
സര്‍ക്കാര്‍ നിലപാട്
അറിയിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ഏജന്‍സി ഈ കേസ്
അന്വേഷിച്ചാല്‍ ചില
ഉന്നതര്‍ കേസില്‍
ഉള്പ്പെടുമെന്നതിനാലാണോ
സി.ബി.ഐ. അന്വേഷണം
ആവശ്യമില്ലെന്ന നിലപാട്
സർക്കാർ സ്വീകരിച്ചത്
എന്നറിയിക്കുമോ?
ജനമൈത്രി
പോലീസ് സംവിധാനം
കാര്യക്ഷമമാക്കാന്‍ നടപടി
*325.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മര്‍ദ്ദന
സംവിധാനത്തിലൂടെ
ക്രമസമാധാനം
ഉറപ്പുവരുത്തുകയെന്ന
പഴയ രീതിയില്‍ നിന്ന്
വ്യത്യസ്തമായി അതാത്
പ്രദേശത്തെ ജനങ്ങളുടെ
പങ്കാളിത്തത്തോടെ
സമാധാനം ഉറപ്പാക്കാനായി
ആവിഷ്കരിച്ച ജനമൈത്രി
പോലീസ് സംവിധാനം
വിഭാവനം ചെയ്ത
രീതിയില്‍
പൂര്‍ണ്ണമായും
പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ;
(ബി)
ജനമൈത്രി
പോലീസ് സംവിധാനം എല്ലാ
സ്റ്റേഷനുകളിലേക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
പദ്ധതിയുടെ വിജയകരമായ
നടത്തിപ്പിനായി ബീറ്റ്
ഓഫീസര്‍മാര്‍ക്ക്
പരിശീലനം
സംഘടിപ്പിച്ചിട്ടുണ്ടോ;
(സി)
പോലീസ്
സ്റ്റേഷനുകൾ
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള
പരിമിതികള്‍
പരിഹരിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
പരാതി
പരിഹാരത്തിനായി പ്രത്യേക
വകുപ്പ് രൂപീകരണം
*326.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകമെമ്പാടുമുള്ള
ജനാധിപത്യ ഭരണ
സംവിധാനങ്ങളില്‍
പൗരന്മാരുടെ പരാതി
പരിഹാരത്തിന് കൂടുതല്‍
പ്രാധാന്യം
നല്‍കിക്കൊണ്ടുള്ള
മാറ്റം സംജാതമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൗരന്മാരുടെ
പരാതി പരിഹാരത്തിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
സേവനങ്ങള്‍ വേഗത്തില്‍
ലഭ്യമാക്കുന്നതിന്
ഊന്നല്‍
കൊടുത്തുകൊണ്ടുള്ള
ഭരണപരിഷ്കാര
നടപടികള്‍ക്ക്
തയ്യാറാകുമോ;
(ഡി)
മുഖ്യമന്ത്രിയുടെ
പരാതി പരിഹാര സെല്‍
ഉള്‍പ്പെടെ വിവിധ
വകുപ്പുകളിലുള്ള പരാതി
പരിഹാര സംവിധാനങ്ങളെ
സമന്വയിപ്പിച്ച് പരാതി
പരിഹാരത്തിനായി മാത്രം
ഒരു വകുപ്പ്
രൂപീകരിക്കുന്നതിനെപ്പറ്റി
ആലോചിക്കുമോ?
നെല്ലിന്റെയും
അരിയുടെയും ഗുണനിലവാരം
സംബന്ധിച്ച മാനദണ്ഡങ്ങള്‍
*327.
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സീസണിലെ നെല്ല്
സംഭരണത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
നെല്ലിന്റെയും
അരിയുടെയും ഗുണനിലവാരം
സംബന്ധിച്ച്
സര്‍ക്കാര്‍ നിശ്ചയിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
നെല്ലിന്റെ
ഗുണനിലവാരം
കുറഞ്ഞതിനെത്തുടര്‍ന്ന്
നെല്ല് സംഭരണത്തില്‍
തടസ്സം നേരിട്ടിരുന്നോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
കൃഷി
വകുപ്പിലെ എത്ര
ഉദ്യോഗസ്ഥര്‍ നെല്ല്
സംഭരണ പ്രക്രിയയുമായി
ബന്ധപ്പെട്ട്
സപ്ലൈകോയില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
സംഭരിച്ച
നെല്ല് സംസ്ക്കരിച്ച്
അരിയാക്കി പൊതുവിതരണ
ശൃംഖലയില്‍ വിതരണം
ചെയ്യുന്നതിന്
മുന്നോടിയായി
ഗുണനിലവാരം
പരിശോധിക്കുന്നുണ്ടോ;
എങ്കില്‍ എവിടെ
വെച്ചാണെന്ന്
വ്യക്തമാക്കുമോ?
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കുവാന്‍ നടപടി
*328.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒമ്പത് ജില്ലകളില്‍
മലേറിയ
കണ്ടെത്തിയെന്നതും
കോഴിക്കോട് ഇതര സംസ്ഥാന
തൊഴിലാളികള്‍ക്കിടയില്‍
മന്ത് രോഗം
വ്യാപകമാകുന്നുവെന്നതും
ഉള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രോഗം
പകരാനുള്ള സാഹചര്യം
ഒഴിവാക്കാനും അത്
മുന്‍കൂട്ടി കണ്ടെത്തി
പ്രതിരോധിക്കുന്നതിനുമുള്ള
പ്രവര്‍ത്തനങ്ങള്‍
പാളിയത് കൊണ്ടാണ്
ഇത്തരം രോഗങ്ങള്‍
വീണ്ടും
ഉണ്ടാകുന്നതെന്നത്
പരിഗണിച്ച് പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
സെക്രട്ടേറിയറ്റിൽ
ഫയലുകളുടെ കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
*329.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
സെക്രട്ടേറിയറ്റിൽ
ഭരണവകുപ്പുകളിൽ
കെട്ടിക്കിടക്കുന്ന
ഫയലുകളുടെ നിലവിലുള്ള
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
സെക്രട്ടേറിയറ്റിൽ
ഇ-ഓഫീസ് വഴിയും
ഫിസിക്കൽ ആയും
രൂപംകൊള്ളുന്ന ഫയലുകളിൽ
തീരുമാനമെടുക്കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുന്നതിന്
സർക്കാർ
സ്വീകരിച്ചുവരുന്ന
നടപടികൾ
വ്യക്തമാക്കാമോ;
(സി)
ഇ-ഓഫീസ്
സംവിധാനം നിലവിൽ
വന്നതിനുശേഷം തപാൽ
നമ്പർ ഇടുന്ന
ഫയലുകൾക്ക് വകുപ്പുകൾ
വീണ്ടും നമ്പർ ഇടുന്ന
സംവിധാനം
അവസാനിപ്പിക്കാമോ; ഈ
നമ്പറിൽ എംഎൽഎ.മാർക്കും
സെർച്ച് ചെയ്ത്
കണ്ടുപിടിക്കുന്നതിന്
അവസരമൊരുക്കുമോ എന്ന്
അറിയിക്കാമോ?
മുല്ലപ്പെരിയാര്‍
വിഷയത്തില്‍ പ്രശ്നപരിഹാരം
*330.
ശ്രീ.കെ.ജെ.
മാക്സി
,,
കെ.സുരേഷ് കുറുപ്പ്
,,
എ.എം. ആരിഫ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളവും
തമിഴ് നാടും
സമവായത്തിലെത്തിയാല്‍
മുല്ലപ്പെരിയാറില്‍
പുതിയ ഡാമാകാം എന്ന
സുപ്രീംകോടതി വിധിയെ
തുടര്‍ന്ന്
ഇക്കാര്യത്തില്‍ സമവായം
ഉണ്ടാക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട് സംസ്ഥാന
നിയമസഭ 2014 ല്‍
ഏകകണ്ഠമായി
ആവശ്യപ്പെട്ടതിന്റെയടിസ്ഥാനത്തില്
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും ഇടപെടല്‍
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജനങ്ങളുടെ
ജീവനും സ്വത്തിനും ഉള്ള
ഭീഷണി കണക്കിലെടുത്ത്
ഭരണഘടനയുടെ അനുഛേദം 143
പ്രകാരമുള്ള അധികാരം
പ്രയോഗിച്ചുകൊണ്ട്
രാഷ്ട്രപതി ഈ വിഷയം
സുപ്രീംകോടതിയ്ക്ക്
റഫര്‍ ചെയ്യണമെന്ന
ആവശ്യത്തില്‍
എന്തെങ്കിലും നടപടി
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
രാജ്യത്തെ
ഐ.ഐ.ടി.കള്‍ നടത്തിയ
പഠന റിപ്പോര്‍ട്ട്
യുക്തിരഹിതമായി തള്ളിയ
പശ്ചാത്തലത്തില്‍
അന്താരാഷ്ട്ര
തലത്തിലുള്ള വിദഗ്ദ്ധ
സംഘത്തെ ഉപയോഗിച്ച്
പഠനം നടത്താന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
ഡാമിന്റെ സുരക്ഷ
സംബന്ധിച്ച പഠനം
നടത്തുന്നത്
സുപ്രീംകോടതി
വിലക്കിയിട്ടില്ലാത്ത
സാഹചര്യത്തില്‍
സംസ്ഥാനം ഇതിനായി
അന്താരാഷ്ട്ര വിദഗ്ദ്ധ
സമിതിയെ നിയമിക്കുന്ന
കാര്യം പരിശോധിക്കുമോ;
വ്യക്തമാക്കുമോ?