ഇറച്ചിക്കോഴി
ഉല്പന്നങ്ങളുടെ ഇറക്കുമതി
*211.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമേരിക്കയിൽ
നിന്നും കോഴിയിറച്ചിയും
ഇറച്ചിക്കോഴി
ഉല്പന്നങ്ങളും
ഇറക്കുമതി ചെയ്യാൻ
കേന്ദ്ര സർക്കാർ അനുമതി
നല്കിയ സാഹചര്യത്തിൽ
ഇത് സംസ്ഥാനത്തെ
ഇറച്ചിക്കോഴി കർഷകരെ
പ്രതികൂലമായി
ബാധിക്കാതിരിക്കുവാൻ
എന്തെങ്കിലും പദ്ധതികൾ
സർക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇറക്കുമതി
ചെയ്യുന്ന,ശീതികരിച്ചതും
ജനിതകമാറ്റം വരുത്തിയ
തീറ്റകൾ നല്കി
വളർത്തിയതുമായ
കോഴികളുടെ ഇറച്ചി
ജനങ്ങളുടെ ആരോഗ്യത്തിന്
ഹാനികരമാകാനുളള
സാധ്യതയുണ്ടോ;ഇത്
പ്രതിരോധിക്കുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി
*212.
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമഗ്ര
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എത്രത്തോളം
സഫലീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
ദാരിദ്ര്യരേഖക്ക്
തൊട്ടുമുകളിലുള്ളതും
എന്നാല്‍ ഉയര്‍ന്ന
ചികിത്സാ ചെലവ്
താങ്ങാന്‍
കഴിയാത്തതുമായ നിര്‍ധന
കുടുംബങ്ങളെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ഡി)
സീനിയര്‍
സിറ്റിസണ്‍ ഹെല്‍ത്ത്
ഇന്‍ഷ്വറന്‍സ് സ്കീം
എന്നപേരില്‍ പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗക്കാരുടെ
വിദ്യാഭ്യാസ സൗകര്യങ്ങള്‍
*213.
ശ്രീ.ആന്റണി
ജോണ്‍
,,
ജോര്‍ജ് എം. തോമസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
സാമ്പത്തിക സാമൂഹിക
ദുര്‍ബലാവസ്ഥ
പരിഹരിക്കാനായി മികച്ച
വിദ്യാഭ്യാസ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
ആവിഷ്കരിച്ചിട്ടുളള
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
മാതൃക
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍,
ഹോസ്റ്റലുകള്‍ എന്നിവ
അഖിലേന്ത്യാ
നിലവാരത്തിലേക്കുയര്‍ത്താനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
വീടുകളില്‍
നിന്ന് നിത്യേന വന്നു
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ പഠന
മികവിനായി സാമൂഹ്യ
പഠനമുറി
സ്ഥാപിക്കാനുദ്ദേശിക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
മിനിമം
വേതനം
*214.
ശ്രീ.കെ.
ആന്‍സലന്‍
,,
സി.കൃഷ്ണന്
,,
വി. കെ. സി. മമ്മത് കോയ
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേതനം പുതുക്കാനായി
നിശ്ചയിച്ചിട്ടുള്ള
അഞ്ചുവര്‍ഷകാലാവധി
കഴിഞ്ഞിട്ടും മുന്‍
സര്‍ക്കാര്‍ മിനിമം
വേതനം പുതുക്കി
നിശ്ചയിക്കാതിരുന്ന
തൊഴില്‍ മേഖലകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
മേഖലകളിലെ മിനിമം വേതനം
പുതുക്കുന്നതിനായി
അടിയന്തരമായി നടപടി
സ്വീകരിക്കാന്‍ വേണ്ട
ഇടപെടല്‍
നടത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിക്കുന്ന മിനിമം
വേതനം
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ഡി)
വേതന
സുരക്ഷാ പദ്ധതിയുടെ
വിശദാംശം അറിയിക്കാമോ?
ജലനിധി
പദ്ധതിയിലൂടെ കെെവരിച്ച
നേട്ടങ്ങളും പുരോഗതിയും
*215.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ജലനിധി
പദ്ധതിയിലൂടെ കെെവരിച്ച
നേട്ടങ്ങളും
പ്രവര്‍ത്തന
പുരോഗതിയും
വ്യക്തമാക്കുമോ;
(സി)
ജലനിധി
പദ്ധതിയുടെ ഒന്നാം ഘട്ട
പദ്ധതികളിലെ
മൂന്നിലൊന്നോളം
ഭാഗികമായോ
പൂര്‍ണ്ണമായോ
പ്രവര്‍ത്തനക്ഷമമല്ലെന്ന്
സി.എ.ജി.
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ഒന്നാം
ഘട്ട പദ്ധതികളില്‍
പ്രവര്‍ത്തനക്ഷമമല്ലാത്തവ
പുനരുദ്ധരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ക്ഷീര
മേഖലയുടെ ആധുനികവത്ക്കരണം
*216.
ശ്രീ.ഡി.കെ.
മുരളി
,,
സി. കെ. ശശീന്ദ്രന്
,,
എം. രാജഗോപാലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
മേഖലയുടെ
ആധുനികവത്ക്കരണത്തിനും
അതുവഴി യുവജനങ്ങളെ ഇൗ
മേഖലയിലേയ്ക്ക്
ആകര്‍ഷിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ക്ഷീര സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ
സാമ്പത്തിക ശാക്തീകരണം
*217.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എസ്.ശർമ്മ
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലം
പൊതു സ്വത്ത് എന്നതിനു
പകരം വിലകൊടുത്തു
വാങ്ങേണ്ട ചരക്കായി
പരിഗണിക്കുന്ന
കേന്ദ്രനയത്തിന്റെ
സ്ഥാനത്ത്
ഗുണനിലവാരമുള്ള
കുടിവെള്ളം ഓരോ
പൗരന്റെയും
അവകാശമാക്കിത്തീര്ക്കാന്
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ദേശീയ
ഗ്രാമീണ കുടിവെള്ള
പദ്ധതിക്കുള്ള കേന്ദ്ര
സഹായത്തില്‍
കുറവുവന്നതു കാരണം കേരള
വാട്ടര്‍ അതോറിറ്റി
ഏറ്റെടുത്ത കുടിവെള്ള
പദ്ധതികള്‍
മുടങ്ങിയിട്ടുണ്ടോ;
എങ്കില്‍ ഈ പദ്ധതികള്‍
പ്രാവര്‍ത്തികമാക്കാനായി
എന്ത് നടപടി
സ്വീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;
(സി)
എല്ലാ
വീട്ടിലും പൈപ്പ് വഴി
കുടിവെള്ളം എത്തിക്കുക
എന്ന കേരള വാട്ടര്‍
അതോറിറ്റിയുടെ
പ്രഖ്യാപിത ലക്ഷ്യം
നിറവേറ്റാനായി ലോക
ബാങ്കില്‍ നിന്നോ
കേന്ദ്ര സര്‍ക്കാരില്‍
നിന്നോ സഹായമോ വായ്പയോ
ലഭിക്കുന്നുണ്ടോ;
(ഡി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
സാമ്പത്തിക
ശാക്തീകരണത്തിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്പ്പറേഷന് പ്രവര്‍ത്തനം
*218.
ശ്രീ.കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്പ്പറേഷന്
പ്രസ്തുത വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കുമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷം
വായ്പാ വിതരണത്തിലും
തിരിച്ചടവിലും
കോര്പ്പറേഷന്
ഉണ്ടാക്കിയ നേട്ടം
വിശദമാക്കുമോ;
(സി)
കോര്‍പ്പറേഷന്റെ
നിലവിലെ അംഗീകൃത മൂലധനം
എത്രയാണെന്നറിയിക്കുമോ;
അത് ഉയര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
കോര്പ്പറേഷന്
നടപ്പിലാക്കുന്ന
പദ്ധതികളെക്കുറിച്ച്
ഉപഭോക്താക്കള്‍ക്ക്
ബോധവത്ക്കരണം
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
'ഒപ്പം' എന്ന പേരില്‍
പ്രചരണ പരിപാടി
സംഘടിപ്പിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
വനത്തിനുള്ളിലെ
സങ്കേതങ്ങളില്‍ താമസിക്കുന്ന
പട്ടികവര്‍ഗ്ഗക്കാർ
*219.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിനുള്ളിലെ
സങ്കേതങ്ങളില്‍
താമസിക്കുന്ന
പട്ടികവര്‍ഗ്ഗക്കാരുടെ
സമഗ്രവികസനത്തിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗം ആള്‍ക്കാരുടെ
ആരോഗ്യപരിരക്ഷ
ഉറപ്പാക്കുന്നതിനും
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ച്
വരുന്നുവെന്നറിയിക്കുമോ;
(സി)
ഇവരുടെ
പ്രാദേശികമായ വാസസ്ഥലം
നശിപ്പിക്കുന്നത്
തടയുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
വനത്തില്‍
ജീവിക്കുന്ന പട്ടിക
വര്‍ഗ്ഗക്കാര്‍ക്ക്
അഗതി മന്ദിരങ്ങള്‍
നിര്മ്മിച്ചുനല്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ക്ഷീരമേഖലയുടെ
പ്രോത്സാഹനത്തിന് പദ്ധതികൾ
*220.
ശ്രീ.ബി.ഡി.
ദേവസ്സി
,,
വി. അബ്ദുറഹിമാന്
,,
ജെയിംസ് മാത്യു
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പാദനത്തില്
സ്വയം പര്യാപ്തത
നേടണമെന്ന ലക്ഷ്യത്തോടെ
പ്രവര്‍ത്തനം
നടത്തുമ്പോള്‍
,സംസ്ഥാനത്തെ സവിശേഷ
സാഹചര്യത്തില്‍ പാല്
ഉല്പാദനത്തിനുണ്ടാകുന്ന
അധിക ചെലവ് പരിഗണിച്ച്
, പ്രോത്സാഹന തുക
നല്‍കുന്നതിന് ഒരു
ലക്ഷം രൂപയെന്ന വരുമാന
പരിധി നിശ്ചയിച്ചത്
ഒഴിവാക്കുന്ന കാര്യം
പരിശോധിക്കുമോ;
(ബി)
അന്യ
സംസ്ഥാനത്തുനിന്ന്
രാസവസ്തുക്കള്‍
കലര്‍ത്തിയും നിശ്ചിത
ഗുണനിലവാരം
പുലര്‍ത്താതെയും പാല്
കൊണ്ടുവന്ന് കുറഞ്ഞ
വിലയ്ക്ക് നല്‍കുന്നത്
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍ക്കും
ക്ഷീരമേഖലക്ക് ആകെയും
പ്രതികൂലമാകുമെന്നതിനാല്‍
ഇത് നിയന്ത്രിക്കാന്‍
വേണ്ട ഇടപെടല്‍
നടത്തുവാൻ ക്ഷീര വികസന
വകുപ്പിന് സാധ്യമാകുമോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
എന്തുചെയ്യാനാകുമെന്ന്
അറിയിക്കാമോ;
(സി)
മിതമായ
വിലയ്ക്ക് കാലിത്തീറ്റ
ലഭ്യമാക്കാനും
തീറ്റപ്പുല്‍കൃഷി
വ്യാപിപ്പിക്കുന്നതിനും
സംഭരണ സൗകര്യങ്ങളും
കോള്‍ഡ് സ്റ്റോറേജ്
സംവിധാനവും
കാര്യക്ഷമമാക്കുന്നതിനും
പദ്ധതിയുണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
ഗോസമൃദ്ധി
പദ്ധതി
*221.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.സി.
ദിവാകരന്
,,
മുഹമ്മദ് മുഹസിന് പി.
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമഗ്ര
കന്നുകാലി
ഇന്‍ഷ്വറന്‍സ്
പദ്ധതിയായ ഗോസമൃദ്ധി
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ കേന്ദ്ര
സംസ്ഥാന
സര്‍ക്കാരുകളുടെ
പങ്കാളിത്തം
എപ്രകാരമെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
കന്നുകാലികളെ നാളിതുവരെ
ഈ പദ്ധതി പ്രകാരം
ഇന്‍ഷ്വര്‍ ചെയ്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇന്‍ഷുറന്‍സ്
പ്രീമിയത്തിന്റെ എത്ര
ശതമാനം വിഹിതമാണ്
ഗുണഭോക്താവ്
അടക്കേണ്ടത് എന്ന്
വ്യക്തമാക്കുമോ?
ജലനിധി
രണ്ടാംഘട്ടം
*222.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
റ്റി.വി.രാജേഷ്
,,
മുരളി പെരുനെല്ലി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
രണ്ടാംഘട്ടത്തിന്റെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ജലനിധി
ഒന്നാംഘട്ടത്തില്‍
നടപ്പാക്കിയ
പദ്ധതികളുടെ അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വരള്‍ച്ചക്കാലത്ത്
കുടിവെള്ള പ്രശ്നം
പരിഹരിക്കാന്‍ ഈ
പദ്ധതികള്‍ക്ക്
ക്ഷമതയില്ലാതെ
പോയതിന്റെ കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
ജലനിധിയും
കേരള വാട്ടര്‍
അതോറിറ്റിയും വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ വില
താരതമ്യപ്പെടുത്തി
അറിയിക്കുമോ;
(ഡി)
കേരള
വാട്ടര്‍ അതോറിറ്റി
ഏതെങ്കിലും വിതരണ ശൃംഖല
കേരള റൂറല്‍ വാട്ടര്‍
സപ്ലൈ ആന്റ്
സാനിട്ടേഷന്‍
ഏജന്‍സിക്ക്
കൈമാറുന്നുണ്ടോ;
എങ്കില്‍ ഇത്
കുടിവെള്ളത്തിന്റെ
വിലയേയും
പൊതുടാപ്പുകളേയും
എങ്ങനെ ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
സാനിറ്റേഷന്‍
രംഗത്ത്
കെ.ആര്.ഡബ്ല്യു.എസ്.എ.
കാര്യക്ഷമമായി
ഇടപെടുന്നുണ്ടോ;വിശദാംശം
അറിയിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ പുരോഗതി
*223.
ശ്രീ.റോജി
എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ
സമൂഹത്തിന്റെ
മുഖ്യധാരയില്‍
കൊണ്ടുവരുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
പദ്ധതികളുടെ
അടിസ്ഥാനത്തില്‍ അവരുടെ
വിദ്യാഭ്യാസ
കാര്യത്തില്‍
എന്തുമാത്രം പുരോഗതി
കൈവരിക്കുവാന്‍
കഴിഞ്ഞുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
അയ്യന്‍കാളി
ടാലന്റ് സെര്‍ച്ച്
സ്കോളര്‍ഷിപ്പ്
മുഖാന്തിരം എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ആനുകൂല്യം നല്കുവാന്
കഴിഞ്ഞു;
(ഡി)
മത്സരപരീക്ഷാ
പരിശീലനത്തിനുള്ള
എക്സാമിനേഷന്
ട്രെയിനിംഗ്
സെന്ററുകള്‍ മുഖേനയും
സിവില്‍ സര്‍വ്വീസ്
കോച്ചിംഗ് സെന്ററുകള്‍
മുഖേനയും
ഉണ്ടാക്കിയിട്ടുള്ള
മാറ്റം വിശദമാക്കുമോ?
നീലക്കുറിഞ്ഞി
പൂക്കുന്ന സമയത്ത് തിരക്ക്
നിയന്ത്രണ സംവിധാനം
*224.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലക്കുറിഞ്ഞി
പൂക്കുന്ന സമയത്ത്
ഉണ്ടാകാന്‍
സാദ്ധ്യതയുള്ള
ടൂറിസ്റ്റുകളുടെ വൻ
തിരക്ക്
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കൂടുതല്‍
പേര്‍ക്ക്
കുറിഞ്ഞിപ്പൂക്കള്‍
കാണുന്നതിന്
സൗകര്യമൊരുക്കുമോ;
(സി)
തിരക്ക്
ഒഴിവാക്കുന്നതിനായി
ഇരവിപുരം നാഷണല്‍
പാര്ക്കിന് പുറമെ
കുറിഞ്ഞി
പൂക്കാനിടയുള്ള മറ്റ്
സ്ഥലങ്ങള്‍ കൂടി
അടയാളപ്പെടുത്തി
സന്ദര്‍ശകരെ അത്തരം
സ്ഥലങ്ങളിലേക്കും
നയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
*225.
ശ്രീ.ആര്.
രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെയിടയില്‍
തോല്‍വിയുടെയും
കൊഴിഞ്ഞു പോക്കിന്റെയും
നിരക്ക് താരതമ്യേന
കൂടുതലായതിനാല്‍ ഇത്
പരിഹരിക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
വീടുകളോട് ചേര്‍ന്ന്
പഠനമുറി
നിര്‍മ്മിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കുമോ;
(സി)
പട്ടികജാതി
കുട്ടികള്‍ക്കായുള്ള
പ്രീമെട്രിക്, പോസ്റ്റ്
മെട്രിക്
ഹോസ്റ്റലുകളില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഉണ്ടായിരുന്ന
പരിതാപകരമായ സ്ഥിതി
പരിഹരിച്ച് ആധുനിക
സൗകര്യങ്ങളോടെ
പഠനസൗകര്യം
ഏര്‍പ്പെടുത്താനും
മികച്ച ഭക്ഷണം
ലഭ്യമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
തൊഴില്‍
നയം
*226.
ശ്രീ.ബി.സത്യന്
,,
കെ. ബാബു
,,
കെ.കുഞ്ഞിരാമന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ നവലിബറല്‍
നയങ്ങള്‍
വിപുലപ്പെടുത്തുന്നതിന്റെ
ഫലമായി സംഘടിത അസംഘടിത
മേഖലകളില്‍ നിന്ന്
പുറത്താകുന്ന
തൊഴിലാളികള്‍ക്ക്
പരിരക്ഷ നല്കാന്
സംസ്ഥാന സര്‍ക്കാരിന്റെ
കരട് തൊഴില്‍ നയത്തില്‍
ഉള്ള പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിന്റെ
ഭാഗമായി തൊഴില്‍
വകുപ്പുമായി
ബന്ധപ്പെട്ടുള്ള
രജിസ്ട്രേഷന്,
ലൈസന്‍സ്
നടപടിക്രമങ്ങള്‍
ലഘൂകരിക്കാനും
ഓണ്ലൈനാക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സ്വയംതൊഴില്‍
പ്രോത്സാഹിപ്പിക്കാന്‍
വകുപ്പ് നടത്തുന്ന
ഉദ്യമങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
മള്‍ട്ടി
പര്‍പ്പസ് ജോബ് ക്ലബ്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍
പരിശീലന കേന്ദ്രങ്ങളെ
മികവുറ്റതാക്കാന്‍ നടപടി
*227.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
പരിശീലന കേന്ദ്രങ്ങളെ
മികവുറ്റവയാക്കി
മാറ്റാന്‍ നടത്തുന്ന
ഇടപെടല്‍
വിശദമാക്കാമോ;
(ബി)
പത്ത്
എെ.ടി.എെ. കളെ
അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്നതിനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
എെ.ടി.എെ. കള്‍ക്ക്
എെ.എസ്.ഒ. അംഗീകാരം
നേടാനുള്ള ലക്ഷ്യം
സാധ്യമായിട്ടുണ്ടോ;
(സി)
തൊഴില്‍
സാധ്യത കൂടിയ
ട്രേഡുകള്‍
ആരംഭിക്കാന്‍
നടപടിയുണ്ടോ;
(ഡി)
പരിശീലനം
വിജയകരമായി
പൂര്‍ത്തിയാക്കുന്നവര്‍ക്ക്
തൊഴില്‍ അവസരങ്ങള്‍
തുറന്നു കൊടുക്കാനായി
എല്ലാ ജില്ലകളിലും
നടത്തിയ തൊഴില്‍
മേളകള്‍ എത്ര മാത്രം
പ്രയോജനപ്രദമായിരുന്നു
എന്ന് വിശദമാക്കാമോ;
(ഇ)
എെ.ടി.എെ.കളില്‍
പ്രവര്‍ത്തിക്കുന്ന
പ്ലേസ് മെന്റ്
സെല്ലിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായുള്ള പദ്ധതികള്‍
*228.
ശ്രീ.സി.കൃഷ്ണന്
,,
ആര്. രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പെട്ട
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
സമര്‍ത്ഥരായ
പട്ടികജാതി
വിദ്യാര്‍ത്ഥികളെ
തെരഞ്ഞെടുത്ത്
സെന്‍ട്രല്‍ സ്കൂളിലോ
ഉന്നത നിലവാരം
പുലര്‍ത്തുന്ന മറ്റ്
സ്കൂളുകളിലോ പ്രവേശനം
നല്കി
പഠിപ്പിക്കുന്നതിനുള്ള
പദ്ധതി
നിലവിലുണ്ടോ;വിശദമാക്കുമോ;
(സി)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കായി
നിലവില്‍ നല്‍കിവരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇവയുടെ തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(ഡി)
പട്ടികജാതി
വികസന വകുപ്പിനുകീഴില്‍
പ്രവര്‍ത്തിക്കുന്ന
പ്രീമെട്രിക്,പോസ്റ്റ്
മെട്രിക്
ഹോസ്റ്റലുകളുടെ നിലവാരം
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ലഹരിമാഫിയകളെ
ഇല്ലാതാക്കുന്നതിന് നടപടി
*229.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാടന്‍ കഞ്ചാവ് മുതല്‍
കൊക്കെയിന്‍ വരെയുള്ള
ലഹരി മരുന്നുകളുടെ
ഉപയോഗം
വര്‍ദ്ധിക്കുന്നത്
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ കാരണങ്ങള്‍
അറിയിക്കുമോ;
(ബി)
രാജ്യാന്തര
ലഹരി വിപണിയുമായി
കേരളത്തിലെ
മാഫിയയ്ക്കുള്ള ബന്ധം
ഇവിടെ ലഭിക്കുന്ന ലഹരി
ഉല്‍പ്പന്നങ്ങളുടെ
വൈവിധ്യത്തില്‍ നിന്ന്
വ്യക്തമാണെങ്കിലും
പ്രസ്തുത ലഹരിമാഫിയകളെ
അമര്‍ച്ച
ചെയ്യുന്നതിനുള്ള
സര്‍ക്കാര്‍ ശ്രമങ്ങള്‍
ഫലപ്രദമാകാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
സ്ക്കൂള്
വിദ്യാര്‍ത്ഥികളുടെ
ഇടയില്‍ പുകയില
ഉല്‍പ്പന്നങ്ങളുടെ
ഉപയോഗം വ്യാപകമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ആയത്
നിയന്ത്രിക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(ഡി)
കലാലയങ്ങളില്‍
അക്കാദമികമായ
പ്രവര്‍ത്തനങ്ങളില്‍
ശ്രദ്ധ ചെലുത്താതെ
വിദ്യാര്‍ത്ഥികള്‍ ലഹരി
വ്യാപാരത്തിനായി മാത്രം
അഡ്മിഷന് നേടുന്ന
കേസുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;എങ്കില്‍
ഇത് തടയുന്നതിന് നടപടി
സ്വീകരിക്കുമോ?
കായലുകളുടെ സംരക്ഷണം
*230.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാസ്താംകോട്ട,വേമ്പനാട്,അഷ്ടമുടി
തുടങ്ങിയ കായലുകള്‍
കയ്യേറ്റം കൊണ്ടും
മാലിന്യ നിക്ഷേപം
കൊണ്ടും നേരിടുന്ന
ഗുരുതരമായ പ്രശ്നം
പരിഹരിക്കാന്‍
എന്തെങ്കിലും
പദ്ധതിയുണ്ടോ;
(ബി)
ശാസ്താംകോട്ട
കായലില്‍ ജല ലഭ്യത
ഉറപ്പ് വരുത്തുന്നതിന്
എന്തൊക്കെ
നിര്‍ദേശങ്ങളാണ്
സര്‍ക്കാരിന്റെ
മുന്നിലുള്ളത്;ഈ
നിര്‍ദേശങ്ങളും
പഠനങ്ങളും
നടപ്പിലാക്കാന്‍ ഇതേവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ശാസ്താംകോട്ട
കായലില്‍ നിന്നും
ശുദ്ധജലം വിതരണം
നടത്തുന്ന
പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോര്പറേഷന്
എന്നിവയുടെ
തനതുഫണ്ടില്‍ നിന്ന്
ഒരു വിഹിതം നീക്കി
വച്ച് ഈ കായലിന്റെ
വികസനത്തിന് ഫണ്ട്
സ്വരൂപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
കായല്‍
സംരക്ഷണ സമിതി
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കാമോ;
(ഇ)
ജൈവ,അജൈവ
മാലിന്യങ്ങള്‍
പുറന്തള്ളുന്ന ഹൗസ്
ബോട്ടുകള്‍
ഉള്‍പ്പെടെയുള്ളവയെ
കര്‍ശനമായി
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ഗോത്രബന്ധു
പദ്ധതി
*231.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഒ. ആര്. കേളു
,,
ആന്റണി ജോണ്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കി വരുന്നത്;
(ബി)
സ്കൂളുകളില്‍
നിന്നും ഇടയ്ക്ക് വച്ച്
പഠനം നിര്‍ത്തി പോകുന്ന
പട്ടിക വര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസത്തിനായി
'ഗോത്രബന്ധു' പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പട്ടിക
വര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞു പോക്ക്
തടയുന്നതിനൊപ്പം
വിദ്യാസമ്പന്നരായ
പട്ടിക വര്‍ഗ്ഗ
യുവതീയുവാക്കള്‍ക്ക്
തൊഴില്‍ നല്‍കുന്നതിനും
ഈ പദ്ധതി എപ്രകാരം
പ്രയോജനപ്പെടുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതി
സംസ്ഥാനത്തുടനീളം
വ്യാപിപ്പിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നീലക്കുറിഞ്ഞി
സങ്കേതത്തിലെ കൈയേറ്റം
*232.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലക്കുറിഞ്ഞി
സങ്കേതത്തിന്റെ
വിസ്തൃതി
പുനഃപരിശോധിക്കുവാന്‍
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
സങ്കേതത്തിലെ
കൈയേറ്റം സംബന്ധിച്ച
കാര്യങ്ങള്‍
മനസ്സിലാക്കുന്നതിനായി
നിയോഗിച്ച മന്ത്രിമാര്‍
എന്തെങ്കിലും
നിഗമനത്തില്‍
എത്തിച്ചേര്‍ന്നിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കുമോ?
സമൂഹ
അടുക്കള പദ്ധതിയുടെ
പ്രവര്‍ത്തനം
*233.
ശ്രീ.വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
ശിശുമരണങ്ങള്‍
തടയുവാന്‍ കേന്ദ്ര
സഹായത്തോടെ
നടപ്പിലാക്കിയ സമൂഹ
അടുക്കള പദ്ധതിയുടെ
പ്രവര്‍ത്തനം നല്ല
രീതിയില്‍
നടക്കുന്നുണ്ടോ;
(ബി)
അട്ടപ്പാടിയില്‍
എത്ര ഊരുകളിലാണ് ഈ
പദ്ധതി
നടപ്പിലാക്കിയത്;
(സി)
ഇതിലേക്കുള്ള
ഭക്ഷ്യസാധനങ്ങള്‍
വാങ്ങി നല്‍കേണ്ടത്
ആരുടെ
ചുമതലയാണ്;കൃത്യമായ
രീതിയില്‍ ഇത് വാങ്ങി
നല്കുവാന്
കഴിഞ്ഞിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നറിയിക്കാമോ;
(ഡി)
അട്ടപ്പാടിയില്‍
പല പദ്ധതികളിലായി
കോടിക്കണക്കിന് രൂപ
മുടക്കിയിട്ടും
പട്ടിണിയും
ദാരിദ്ര്യവും യാതൊരു
മാറ്റവുമില്ലാതെ
തുടരുന്ന സാഹചര്യം
എന്തുകൊണ്ടാണ്
ഉണ്ടായതെന്നതിനെക്കുറിച്ച്
സമഗ്രമായ അന്വേഷണം
നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
എക്സൈസ്
ചെക്പോസ്റ്റുകള്‍
ശക്തിപ്പെടുത്താന്‍ നടപടി
*234.
ശ്രീ.വി.
ജോയി
,,
എ.എം. ആരിഫ്
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ
ആധുനീകരണത്തിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
മദ്യം,മയക്കുമരുന്ന്,പുകയില
ഉല്പന്നങ്ങള്
എന്നിവയുടെ അയല്‍
സംസ്ഥാനങ്ങള്‍ വഴിയുള്ള
കടത്ത്
അവസാനിപ്പിക്കുന്നതിനായി
ചെക്പോസ്റ്റുകള്‍
ശക്തിപ്പെടുത്താന്‍
കൈക്കൊണ്ട നടപടികള്‍
അറിയിക്കാമോ;
(സി)
എക്സൈസ്
വകുപ്പില്‍
എന്‍ഫോഴ്സ്മെന്റ്
ശക്തിപ്പെടുത്തുന്നതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളില്‍ നിയമനം
നടത്താന്‍
സാധ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പ്രാക്തന
ഗോത്രവര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായുള്ള പദ്ധതികള്‍
*235.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.മുരളീധരന്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാക്തന
ഗോത്രവര്‍ഗ്ഗങ്ങളുടെ
ആരോഗ്യം,വിദ്യാഭ്യാസം,ജീവിതോപാധി,ഭക്ഷണം
എന്നിവ
മെച്ചപ്പെടുത്തുന്നതിനുള്ള
പദ്ധതി
തയ്യാറാക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനത്തിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗത്തിന്റെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാര്‍
പ്രത്യേക ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
ഈ
ഫണ്ട് ഉപയോഗിച്ച്
സംസ്ഥാനത്ത്
നടപ്പിലാക്കിയ
പദ്ധതികളെന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയതിലൂടെ
പ്രാക്തന
ഗോത്രവര്‍ഗ്ഗങ്ങളുടെ
ആരോഗ്യം,വിദ്യാഭ്യാസം,ജീവനോപാധി
,ഭക്ഷണം എന്നീ
രംഗങ്ങളില്‍
ഉണ്ടായിട്ടുള്ള നേട്ടം
വിശദമാക്കുമോ;
(ഇ)
അനുവദിച്ച
തുകയുടെ വിനിയോഗ
സര്‍ട്ടിഫിക്കറ്റ്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രത്തിന്
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(എഫ്)
വിനിയോഗ
സര്‍ട്ടിഫിക്കറ്റ്
നല്‍കാത്തത് മൂലം ഈ
വിഭാഗത്തിന് അനുവദിച്ച
കേന്ദ്ര ഫണ്ട്
ലഭ്യമാകാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റബ്ബർ
ഉപയോഗിച്ച് തടയണ നിര്‍മ്മാണം
*236.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബർ
ഉപയോഗിച്ചുള്ള തടയണകള്‍
നിര്‍മ്മിക്കുന്നതിനുള്ള
നിര്‍ദ്ദേശം ജലസേചന
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ഇതിനാവശ്യമായ
സാങ്കേതിക വിദ്യയും
മറ്റു് വിവരങ്ങളും
ജലസേചന വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(സി)
വരള്‍ച്ച
നേരിടുന്നതിനും റബ്ബർ
കര്‍ഷകരെ
സഹായിക്കുന്നതിനും
ഇത്തരം ചെക്കു്
ഡാമുകള്‍
നിര്‍മ്മിക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ക്ഷീര
സഹകരണ സംഘങ്ങളുടെ
ആധുനികവല്‍ക്കരണം
*237.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ക്ഷീര സഹകരണ
സംഘങ്ങളുടെ
ശാക്തീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ക്ഷീര
സഹകരണ സംഘങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനും
ആധുനികവല്‍ക്കരണത്തിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പാല്
വില ചാര്‍ട്ട്
നവീകരിച്ചപ്പോള്‍ ക്ഷീര
സംഘങ്ങളുടെ മാര്‍ജിന്‍
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ക്ഷീരസംഘം
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
വാട്ടര്‍ അതോറിറ്റിയുടെ
കുടിശ്ശിക
പിരിച്ചെടുക്കുവാന്‍ നടപടി
*238.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. സ്വരാജ്
,,
എം. നൗഷാദ്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പകുതിയിലധികം
ജനങ്ങള്‍ക്ക് പൈപ്പ്
ലൈനിലൂടെ
കുടിവെളളമെത്തിക്കുന്ന
കേരള വാട്ടര്‍
അതോറിറ്റി കുടിവെളളം
വിതരണം
ചെയ്യുന്നതിലൂടെയുളള
വരവും പ്രവര്‍ത്തന
ചെലവും തമ്മിലുളള വിടവ്
കുറയ്ക്കാനായി എന്ത്
മാര്‍ഗ്ഗമാണ്
സ്വീകരിക്കുന്നത്;
(ബി)
നിലവിലുളള
വന്‍കുടിശ്ശിക
സമയബന്ധിതമായി
പിരിച്ചെടുക്കുവാന്‍
നടപടിയെടുക്കുമോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റിയെ
സാമ്പത്തികമായും
സ്ഥാപനപരമായും
ശാക്തീകരിച്ച് എല്ലാ
വീടുകളിലും കുടിവെളളം
എന്ന
ലക്ഷ്യസാക്ഷാല്‍ക്കാരത്തിന്
ഉളള പരിപാടി എന്താണ്;
വിശദമാക്കാമോ;
(ഡി)
ജലചോര്‍ച്ച
തടയാനായി
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ആദിവാസികള്‍ക്ക്
ഭക്ഷണം നല്കാന് പദ്ധതി
*239.
ശ്രീ.കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
മേഖലകളില്‍
ദാരിദ്ര്യവും
പട്ടിണിയും
നിലനില്ക്കുന്നു എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആദിവാസികളുടെ
സംരക്ഷണത്തിനും
ഭക്ഷണത്തിനുമായി
മുന്‍സര്‍ക്കാര്‍
നടപ്പിലാക്കിയ സാമൂഹിക
അടുക്കള പദ്ധതി
നിലവിലുണ്ടോ;
(സി)
മൂന്നുനേരവും
ഊരുകളില്‍ ഭക്ഷണം
നല്കുന്ന പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
പെണ്‍കുട്ടികള്‍ക്കായി
'വാത്സല്യനിധി' പദ്ധതി
*240.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ബി.സത്യന്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതിയില്‍പ്പെട്ട
പെണ്‍കുട്ടികളുടെ സമഗ്ര
വികസനത്തിനായി
'വാത്സല്യനിധി' പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
അംഗമാകുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
ഇതിന് പ്രകാരം
ഗുണഭോക്താവിന് എത്ര
രൂപയാണ്
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ ;
(സി)
പെണ്‍കുട്ടികളുടെ
വിദ്യാഭ്യാസം,ആരോഗ്യരക്ഷ
എന്നിവയ്ക്കായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി 2018-19
ലെ ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?