കെ
.എസ്.ഇ .ബി യിലെ മീറ്റര്‍
റീഡര്‍ തസ്തിക
379.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ
.എസ്.ഇ .ബി യില്‍
ഇപ്പോള്‍ നിലവിലുളള
മീറ്റര്‍ റീഡര്‍
തസ്തികകളുടെ എണ്ണം
എത്ര; ഒഴിവുുകളുടെ
എണ്ണം ഡിവിഷന്
തിരിച്ച് അറിയിക്കാമോ;
(ബി)
സ്ഥിരം
ജീവനക്കാരുടെ ഒഴിവുകള്‍
പി .എസ് സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കെ
.എസ്.ഇ .ബി മീറ്റര്‍
റീഡര്‍മാരുടെ
തസ്തികയെക്കുറിച്ച്
പഠനം നടത്തുന്നതിന്
വേണ്ടി 13-03-2014 -ല്‍
കോഴിക്കോട് ഐ.ഐ.
എം.-നോട് കെ .എസ്.ഇ .ബി
ആവശ്യപ്പെട്ടീട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കോഴിക്കോട്
ഐ.ഐ. എം. പ്രസ്തുത പഠനം
പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
റിപ്പോര്‍ട്ട്
എന്നത്തേക്ക്
സമര്‍പ്പിക്കും
എന്നറിയിക്കാമോ ?
വെെദ്യുതി ചാര്‍ജ്
വര്‍ദ്ധനവും കുടിശികയും
380.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2006-11
ലെ എല്‍.ഡി.എഫ്.
സര്‍ക്കാര്‍ 5 വര്‍ഷം
കൊണ്ട് എത്ര
മെഗാവാട്ട് വെെദ്യുതി
അധികമായി
ഉല്‍പ്പാദിപ്പിച്ചു;
(ബി)
2011-16
ലെ യു.ഡി.എഫ്.
സര്‍ക്കാര്‍ 5 വര്‍ഷം
കൊണ്ട് എത്ര
മെഗാവാട്ട് വെെദ്യുതി
അധികമായി
ഉല്‍പ്പാദിപ്പിച്ചു;
(സി)
കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
എത്ര തവണ വെെദ്യുതി
ചാര്‍ജ്
വര്‍ദ്ധിപ്പിച്ചു;
നിരക്ക് വര്‍ദ്ധനയ്ക്ക്
പുറമെ എത്ര തവണ
സര്‍ച്ചാര്‍ജ്
ഏര്‍പ്പെടുത്തി; എത്ര
തുക വീതമാണ് ഓരോ
ഇനത്തിലും
വര്‍ദ്ധിപ്പിച്ചത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
5 വര്‍ഷം കൊണ്ട്
വെെദ്യുതി ചാര്‍ജ് എത്ര
ഇരട്ടി
വര്‍ദ്ധിപ്പിച്ചുവെന്നാണ്
കണക്കാക്കുന്നത്;
(ഇ)
2006-11
ലെ എല്‍.ഡി.എഫ്.
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
കെ.എസ്.ഇ.ബി. ക്ക്
കിട്ടേണ്ട കുടിശിക തുക
എത്രയായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(എഫ്)
2011-16
ലെ യു.ഡി.എഫ്.
സര്‍ക്കാര്‍
അധികാരമൊഴിഞ്ഞപ്പോള്‍
ബോര്‍ഡിന് പിരിഞ്ഞു
കിട്ടേണ്ട കുടിശിക തുക
എത്ര എന്ന്
വ്യക്തമാക്കുമോ;
(ജി)
2006-11
ലെ എല്‍.ഡി.എഫ്.
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്‍െറ നഷ്ടം
എത്ര തുക എന്നും
2011-16 ലെ യു.ഡി.എഫ്.
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
നഷ്ടം എത്ര തുക എന്നും
വ്യക്തമാക്കുമോ?
കൊയിലാണ്ടിയിൽ പുതിയ
വൈദ്യുതി സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
381.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2006-11
കാലയളവില്‍ ഇടത്
സര്‍ക്കാരിന്റെ കാലത്ത്
പ്രാഥമിക നടപടികള്‍
ആരംഭിച്ച കൊയിലാണ്ടി
വൈദ്യുതി സെക്ഷന്‍
ഓഫീസ് വിഭജിച്ച് പുതിയ
ഓഫീസ് ആരംഭിക്കുന്നതിന്
മുന്‍ സര്‍ക്കാരിന്റെ
ഭരണകാലത്ത് ഒരു
നടപടിയും ഫലപ്രദമായി
നടന്നില്ല എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ദീര്‍ഘകാലമായി
കൊയിലാണ്ടി
മണ്ഡലത്തില്‍ ഉയര്‍ന്ന്
വരുന്ന പ്രസ്തുത
ആവശ്യത്തിന്മേല്
അനുകൂല നടപടികള്‍
സ്വീകരിയ്ക്കുമോ;
(സി)
ഇതു
സംബന്ധിച്ച്നിലവില്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
കെ എസ് ഇ
ബി സെക്ഷന്‍ ഓഫീസുകളുടെ
വിഭജനം
382.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
കെ എസ് ഇ ബി സെക്ഷന്‍
ഓഫീസ് വിഭജിച്ച്
പോട്ടയിലും, കൊരട്ടി
സെക്ഷന്‍ ഓഫീസ്
വിഭജിച്ച്
കാടുകുറ്റിയിലും പുതിയ
സെക്ഷന്‍ ഓഫീസുകള്‍
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
ചെറായി
സബ് സ്റ്റേഷന്
383.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറായി
സബ് സ്റ്റേഷന്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
നിലവിലുള്ള തടസ്സങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിക്കായി എത്ര
തുക ചെലവഴിച്ച്
കഴിഞ്ഞുവെന്നും ഇനി
പൂര്‍ത്തിയാക്കാനുള്ള
പ്രവൃത്തികള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ ;
(സി)
പ്രസ്തുത
പ്രവൃത്തിക്ക് തടസ്സം
നേരിട്ടിട്ട് എത്ര
നാളായെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി
എന്നത്തേയ്ക്ക്
പുനരാരംഭിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
ചീമേനി
വൈദ്യുതി ലൈന്‍
384.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്ടിലെ
മാനന്തവാടിയില്‍
നിന്നും കാസര്‍ഗോഡ്
ജില്ലയിലെ
ചീമേനിയിലേയ്ക്ക്
MC-MV400/220KV
വൈദ്യുതി ലൈന്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
അംഗീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ജനവാസ കേന്ദ്രങ്ങളെയും
കൃഷി സ്ഥലങ്ങളെയും
ഒഴിവാക്കി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
എളവളളി
സബ്സ്റ്റേഷന്
385.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജക മണ്ഡലത്തിലെ
എളവളളി കേന്ദ്രമാക്കി
സബ്സ്റ്റേഷന്
നിര്‍മ്മിക്കുന്ന
കാര്യം പരിഗണയിലുണ്ടോ
എന്നു വ്യക്തമാക്കാമോ?
ചെറുപുഴ
വെെദ്യുതി സെക്ഷന്‍ ഓഫീസ്
പ്രവര്‍ത്തനം
ആരംഭിക്കാന്‍ നടപടി
386.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
കെ.എസ്.ഇ.ബി.
പാടിയോട്ടുചാല്‍
സെക്ഷന്‍ വിഭജിച്ച്
പുതുതായി ചെറുപുഴ
കേന്ദ്രീകരിച്ച്
സെക്ഷന്‍ ഓഫീസ്
അനുവദിച്ച്
ഉത്തരവായിട്ടും
പ്രസ്തുത സെക്ഷന്‍
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്െറ
കാരണം വിശദമാക്കാമോ;
(ബി)
മലയോര
മേഖലയിലെ ജനങ്ങള്‍ക്ക്
വളരെയധികം
പ്രയോജനപ്പെടുന്ന
പ്രസ്തുത സെക്ഷന്‍
ഓഫീസിന്‍െറ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കുമോ?
വൈദ്യുത
കമ്പി പൊട്ടി വീണുള്ള
അപകടങ്ങള്‍
387.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലവര്‍ഷവും,
ശക്തമായ കാറ്റും
വന്നതോടെ സംസ്ഥാനത്ത്
വൈദ്യുത കമ്പി പൊട്ടി
വീണ് മനുഷ്യരും
മൃഗങ്ങളും
അപകടത്തില്പ്പെടുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നത്തിന്
എന്തെങ്കിലും ശാശ്വതമായ
പരിഹാരം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
പാശ്ചാത്യ
രാജ്യങ്ങളിലേതുപോലെ
വൈദ്യുത പ്രസരണത്തിനായി
ഇന്‍സുലേറ്റഡ് വയര്‍
ഉപയോഗിക്കാന്‍ നടപടി
സ്വീകരിക്കാന്‍
കഴിയുമോ?
ലാഭപ്രഭ
പദ്ധതി
388.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
വി.റ്റി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
' ലാഭപ്രഭ 'എന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം നേട്ടങ്ങള്‍
കെെവരിച്ചിട്ടുണ്ട് ?
കൂമ്പാറ
വൈദ്യുതി സെക്ഷന്‍ ഓഫീസ്
389.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ
കൂമ്പാറയില് പുതുതായി
അനുവദിച്ച കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസ്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
വൈദ്യുത
ഉല്പാദനം നടത്തുന്നതിന്
സ്വകാര്യ കമ്പനികള്‍ക്ക്
അനുമതി
390.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
മുഹമ്മദ് മുഹാസിന്
,,
ഇ.റ്റി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യുച്ഛക്തി
ബോര്‍ഡിനെ കൂടാതെ
വൈദ്യുത ഉല്പാദനം
നടത്തുന്നതിന് സ്വകാര്യ
കമ്പനികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെണ്ണത്തിനെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വൈദ്യുതി വിതരണം
നടത്തുന്നതിന്
ബോര്‍ഡിനെ കൂടാതെ
ഏതെല്ലാം
കമ്പനികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇത്തരം
കമ്പനികള്‍ക്ക്
വൈദ്യുതി
ഉല്പാദനത്തിനും
വിതരണത്തിനുമായി
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ചെറുകിട
ജലവൈദ്യുതി നയം
391.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട ജലവൈദ്യുതി നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിക്കുന്നത്;
(സി)
നയം
നടപ്പിലാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
ദൈനംദിന
ഉപഭോഗത്തിന് വൈദ്യുതി
392.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദൈനംദിന ഉപഭോഗത്തിന്
ആവശ്യമായ വൈദ്യുതി
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തിന്
ആവശ്യമായ മൊത്തം
വൈദ്യുതിയില്‍ എത്ര
യൂണിറ്റ് വൈദ്യുതിയാണ്
സംസ്ഥാനത്ത്
ഉല്പാദിപ്പിച്ച്
വരുന്നത്; ഏതെല്ലാം
മേഖലയില്‍ ; ഓരോ
മേഖലയിലേതും പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
കേന്ദ്രവിഹിതമായി
സംസ്ഥാനത്ത് എത്ര
വൈദ്യുതി
ലഭിയ്ക്കുന്നു;
(ഡി)
വൈദ്യുതി
കമ്മി എങ്ങനെയാണ്
പരിഹരിച്ചു വരുന്നത് ;
വിശദമാക്കുമോ?
കായംകുളം
കെ. എസ്. സി. ബി. സബ്
സെന്ററുകള്‍
രൂപീകരിക്കുന്നത്
393.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏകദേശം
20000-ല്‍ അധികം
ഉപഭോക്താക്കളുള്ള
കായംകുളം കെ. എസ്. സി.
ബി.ഈസ്റ്റ് സെക്ഷനില്‍
മഴക്കാലത്ത് ഉണ്ടാകുന്ന
വ്യാപകമായ വൈദ്യുതി
തകരാറുകള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
നിലവിലുള്ള
ജീവനക്കാരുടെ എണ്ണം
പരിമിതമായതിനാലും
പ്രസ്തുത സെക്ഷന്റെ
വിസ്തൃതി വളരെ
കൂടുതലായതിനാലും
പെര്‍മനന്റ് ഫീല്‍ഡ്
സ്റ്റാഫിനെ നിയമിച്ച്
പുതിയ സബ് സെന്ററുകള്‍
രൂപീകരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കോവൂര്‍
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ്
394.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
കോവൂര്‍ കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസ്
വിഭജിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കാമോ?
വൈദ്യുതി
ലൈന്‍ പൊട്ടി വീണുളള
അപകടങ്ങൾ
395.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ലൈന്‍ പൊട്ടി
വീണു ആളുകള്‍
മരിക്കുന്നതും
ഗുരുതരമായി
പരിക്കേല്‍ക്കുന്നതുമായ
സാഹചര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടെങ്കിൽ
വിശദാംശങ്ങള്‍
നല്‍കുമോ ;
(ബി)
ഇത്
തടയുന്നതിനായി
കൈകൊള്ളുന്ന നടപടികള്‍
വിശദമാക്കാമോ :
(സി)
മഴക്കാലം
ശക്തമായതോടെ വൈദ്യുതി
വിതരണം പല കാരണങ്ങളാല്‍
തടസ്സപ്പെടുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ
;
(ഡി)
എങ്കില്‍ ആയത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
തൂണ് തകര്‍ന്ന് മരണം
396.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കുറ്റിക്കോലില്‍
3.6.16ന് കാവുങ്കല്‍
എന്ന സ്ഥലത്ത് വൈദ്യുതി
തൂണ് തകര്‍ന്ന് കരാര്‍
ജീവനക്കാരനായ രാജീവ്
മരിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരേതന്റെ
കുടുംബത്തിന്
വൈദ്യുതിവകുപ്പ്
എന്തെങ്കിലും ധനസഹായം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മീറ്റര്‍
റീഡര്‍ തസ്തിക
397.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ ഇപ്പോള്‍
നിലവിലുള്ള മീറ്റര്‍
റീഡര്‍ തസ്തികകളുടെ
എണ്ണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയിൽ നിലവിലുള്ള
ഒഴിവുകളുടെ എണ്ണം
ഡിവിഷന് തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഓരോ
ഡിവിഷനിലും സ്ഥിരം
ജീവനക്കാരുടെ എണ്ണം
എത്രയാണ്;നിലവിലുള്ള
ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ
;വിശദാംശം നല്‍കാമോ;
വാമനപുരം
നിയോജക മണ്ഡലത്തിലെ
കെ.എസ്.ഇ.ബി ഓഫീസുകള്‍
398.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
കെ.എസ്.ഇ.ബി.
ഓഫീസുകളുടെ പട്ടിക
ലഭ്യമാക്കുമോ ;
(ബി)
ഓരോ
ഓഫീസുകളുടേയും
പരിധിയില്‍ എത്ര
ഉപഭോക്താക്കള്‍
വീതമുണ്ടെന്ന്
അറിയിയ്ക്കുമോ;
(സി)
പ്രസ്തുത
ഓഫീസുകളില്‍
ഓരോന്നിലും
അനുവദിക്കപ്പെട്ട
ജീവനക്കാരുടെ തസ്തിക
തിരിച്ചുള്ള കണക്കും
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളെ സംബന്ധിച്ച
വിവരങ്ങളും
ലഭ്യമാക്കുമോ ;
(ഡി)
ഒഴിവുള്ള
തസ്തികകളില്‍
ജീവനക്കാരെ
നിയമിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിയ്ക്കുമോ ?
വൈദ്യുതി
ചാര്‍ജ് അടയ്ക്കുന്നതിന്
ഓണ്‍ലൈന്‍ സംവിധാനം
399.
ശ്രീ.കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി ചാര്‍ജ്
അടയ്ക്കുന്നതിന്
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ച
ലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ സംവിധാനം
നടത്തുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
വൈദ്യുതി
ഉല്‍പ്പാദന പദ്ധതികള്‍
400.
ശ്രീ.എം.എം.
മണി
,,
വി. കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2001-2006
കാലയളവില്‍ വൈദ്യുതി
ഉല്‍പ്പാദന
വര്‍ദ്ധനവിനായി
ഏതൊക്കെ പദ്ധതികള്‍
പ്രഖ്യാപിച്ചിരുന്നുവെന്നും
ഇവയില്‍ നിന്നെല്ലാമായി
എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉല്പാദിപ്പിച്ചുവെന്നും
വിശദമാക്കാമോ;
(ബി)
ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി
വെളിപ്പെടുത്താമോ;
(സി)
ഓരോ
പദ്ധതിക്കും ചെലവഴിച്ച
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
വൈദ്യുതി
ഉല്പാദന
പദ്ധതികളൊന്നും
പ്രാവര്‍ത്തികമാക്കാതെ
പോയതിന്റെ കാരണങ്ങള്‍
വിശകലനം
ചെയ്തിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ഇ)
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സമയബന്ധിതമായി ഏതൊക്കെ
പദ്ധതികള്‍
പൂര്‍ത്തീകരിക്കുമെന്ന്
അറിയിയ്ക്കുമോ?
വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
401.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
- 2016 കാലയളവില്‍
സംസ്ഥാനത്ത് വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കുമോ ?
വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും
വൈദ്യുതി കമ്മി
നികത്തുന്നതിനും നടപടി
402.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുവാന്‍
എന്തൊക്കെ അടിയന്തര
നടപടികളാണ്
പരിഗണനയിലുളളത്;
(ബി)
പുതിയ
ജലവൈദ്യുത
പദ്ധതികളെന്തെങ്കിലും
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സംസ്ഥാനത്തെ
ഓരോ ജലവൈദ്യുത
പദ്ധതിയുടെയും
ശേഷിയെയും
ഉല്പാദനത്തെയും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
വൈദ്യുതി
കമ്മി നികത്താന്‍
സര്‍ക്കാര്‍ നിലവില്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?
മസ്ദൂര്‍
തസ്തികയിലെ ഒഴിവുകൾ
403.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
യുടെ കെ.എസ്.ഇ.ബി.
മസ്ദൂര്‍ റാങ്ക്
ലിസ്റ്റ് (തൃശൂര്‍
ജില്ല ) നിലവിലുണ്ടോ;
(ബി)
ആകെ
എത്ര മസ്ദൂര്‍
തസ്തികകളാണ് തൃശൂര്‍
ജില്ലയില്‍
ഉള്ളത്;അതില്‍ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്;
(സി)
ഓവര്‍സിയര്‍
തസ്തികയിലേക്ക്
അര്‍ഹതയുള്ളവര്‍ക്ക്
പ്രൊമോഷന്
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(ഡി)
അര്‍ഹമായ
പ്രൊമോഷനുകള്‍
സമയബന്ധിതമായി
നല്‍കാത്തത് മൂലം
മസ്ദൂര്‍ തസ്തികയില്‍
ഒഴിവുകള്‍
ഉണ്ടാകുന്നില്ല എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
പി.എസ്.സി.
മസ്ദൂര്‍ റാങ്ക്
ലിസ്റ്റില്‍പ്പെട്ടവര്‍ക്ക്
നിയമനം നല്കാന് നടപടി
സ്വീകരിക്കുമോ?
മസ്ദൂര്‍
തസ്തികയിലെ ഒഴിവുകള്‍
404.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ വിവിധ
സെക്ഷനുകളിലായി
മസ്ദൂര്‍ തസ്തികയില്‍
എത്ര ഒഴിവുണ്ടെന്ന്
വ്യക്തമാക്കുമോ; അതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
25000 ലധികം
ഉപഭോക്താക്കളുള്ള
സെക്ഷനുകള്‍
വിഭജിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
സെക്ഷനുകളെ വിഭജിച്ച്
ജീവനക്കാരുടെ അധിക
ജോലിഭാരം കുറച്ച്
മെച്ചപ്പെട്ട സേവനം
ജനങ്ങള്‍ക്ക്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
മീറ്റര്‍
റീഡര്‍മാരുടെ ഒഴിവുകൾ
405.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്ഇ.ബി
യില്‍ നിലവിലുള്ള
മീറ്റര്‍ റീഡര്‍മാരുടെ
തസ്തികകളുടെ എണ്ണം
എത്രയാണ്;
(ബി)
ഒഴിവുകളുടെ
എണ്ണം ഡിവിഷന്
തിരിച്ച് അറിയിക്കുമോ;
(സി)
സ്ഥിരം
ജീവനക്കാരുടെ എണ്ണം
എത്രയാണ് ;
(ഡി)
ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ഇ)
കെ.എസ്.ഇ.ബി
മീറ്റര്‍ റീഡര്‍മാരുടെ
തസ്തികയെക്കുറിച്ച്
പഠനം നടത്തുന്നതിന്
വേണ്ടി
ചുമതലപ്പെടുത്തിയ
ഐ.ഐ.എം കോഴിക്കോട്
റിപ്പോര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടോ ;
(എഫ്)
ഉണ്ടെങ്കില്‍
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ജി)
പഠന
റിപ്പോര്‍ട്ട്
തയ്യാറാക്കിയില്ലെങ്കില്‍
കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
എന്താണ്;
എന്നത്തേയ്ക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കും എന്നാണ്
പ്രതീക്ഷിക്കുന്നത്?
മീറ്റര്‍
റീഡര്‍മാരുടെ
തസ്തികയെക്കുറിച്ച് പഠനം
406.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
മീറ്റര്‍ റീഡര്‍മാരുടെ
തസ്തികയെ കുറിച്ച് പഠനം
നടത്തുന്നതിന് 2014 ല്‍
കോഴിക്കോട് എെ.എെ.എം
നെ
ചുമതലപ്പെടുത്തിയിരുന്നോ;
(ബി)
ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
അതിന്റെ പ്രധാന
ശുപാര്‍ശകള്‍
എന്തെല്ലാം; വിശദാംശം
നല്‍കുമോ;
(സി)
റിപ്പോര്‍ട്ട്
ലഭ്യമായിട്ടില്ലെങ്കില്‍
അതിന്റെ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ?
വൈദ്യുതി
വിതരണത്തിനായുള്ള
തൂണുകള്‍
407.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വൈദ്യുതി
വിതരണത്തിനായുള്ള
തൂണുകള്‍ ഏതു
കമ്പനിയില്‍ നിന്നാണ്
കെ.എസ്.ഇ.ബി.
ലഭ്യമാക്കുന്നത്;
വിശദാംശങ്ങള്‍
അറിയിയ്ക്കാമോ;
(ബി)
ഈ
കമ്പനിയെ എത്ര
പ്രാവശ്യം
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിയ്ക്കാമോ;
(സി)
കരിമ്പട്ടികയില്‍
ഉള്‍പ്പെടുത്തിയ
കമ്പനിക്ക് വീണ്ടും
തൂണ്
നിര്‍മ്മാണത്തിനുള്ള
(പോള്‍ കാസ്റ്റിംഗ്
യൂണിറ്റ്) അനുമതി
നല്കിയതതിനുണ്ടായികാരണം
അറിയിക്കുമോ ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
കമ്പനി വിതരണം ചെയ്ത
തൂണില്‍ കയറുമ്പോള്‍
ഒടിഞ്ഞുവീണ് കരാര്‍
ജീവനക്കാരന്
മരിച്ചതിനെ തുടര്‍ന്ന്
കമ്പനിക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിയ്ക്കാമോ?
വൈദ്യുതി
ചാര്ജ്ജ്കുടിശ്ശിക
408.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
ചാര്‍ജ്ജ് ഇനത്തില്‍
കുടിശ്ശികയായി പിരിഞ്ഞു
കിട്ടനുള്ള തുക
എത്രയാണ്; ഇത്
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
ഇനത്തില്‍ കുടിശ്ശിക
നല്‍കാനുള്ള
സ്ഥാപനങ്ങളുടെയും
വകുപ്പുകളുടെയും പേരു
വിവരങ്ങള്‍ ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കുടിശ്ശിക
വരുത്തിയവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
വെെദ്യുതി
പ്രസരണ ശൃംഖല വിപുലീകരണം
409.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെെദ്യുതി പ്രസരണ ശൃംഖല
വിപുലീകരിക്കുന്നതിന്
WDLF കണ്ടക്ടര്‍
ഉപയോഗിക്കുന്നതിന്
പകരമായി HTLS (ഹെെ
ടെന്‍ഷന്‍ ലോ സാഗിംഗ്)
സംവിധാനം
ഉപയോഗപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുളള കാരണം
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഓരോന്നിനുമുളള പ്രസരണ
നഷ്ടത്തോത്
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
വെെദ്യുതി
പ്രസരണ ശൃംഖല
വിപുലീകരിക്കുന്നതിന്
പ്രസരണ വിഭാഗം
മേധാവിയുടെ അഭിപ്രായം
തേടിയിട്ടുണ്ടോ;
എങ്കില്‍ അതിന്‍െറ
വിശദാംശം
വ്യക്തമാക്കാമോ?
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
ഭൂഗര്‍ഭ കേബിള്‍ സംവിധാനം
410.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പ്രദേശങ്ങളിലാണ്
ഭൂഗര്‍ഭ കേബിള്‍
സംവിധാനമാക്കുന്നതിനുള്ള
പ്രവൃത്തികള്‍
നടന്നുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
സ്കീം പ്രകാരമാണ് ടി
പ്രവൃത്തി
നടപ്പാക്കിവരുന്നതെന്നും
ഇതിനായി എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
ഇനിയും ബാക്കിയുള്ള
പ്രദേശങ്ങളില്‍കൂടി
പ്രസ്തുത പ്രവൃത്തി
നടപ്പാക്കാനുദ്ദേശിക്കുണ്ടോയെന്നും
വ്യക്തമാക്കാമോ?
ബേപ്പൂര്‍
മണ്ഡലത്തിലെ വൈദ്യുതി
പ്രോജക്ടുകള്‍
411.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
നിയോജക മണ്ഡലത്തിലെ
ഫറോക്ക് നല്ലൂരില്‍
സ്ഥാപിക്കുന്ന 33
കെ.വി. സബ് സ്റ്റേഷന്റെ
നിര്‍മ്മാണ പ്രവൃത്തി
എത്രത്തോളമായെന്ന്
വ്യക്തമാക്കുമോ; ഇത്
എന്ന് കമ്മീഷന്
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ നല്ലളം
കിഴുവന പാടത്ത്
വീടുകള്‍ക്ക് അപകടകരമായ
നിലയിലുള്ള 110 കെ വി
ടവര്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടി
എത്രത്തോളമായെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ പ്രവൃത്തി
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ബേപ്പൂര്‍
നടുവട്ടം കല്‍കുന്നത്ത്
പ്രദേശത്തെ വോള്‍ട്ടേജ്
ക്ഷാമം സംബന്ധിച്ച
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
അനുഭവപ്പെടുന്ന വൈദ്യുതി
തടസ്സത്തിന് പരിഹാരം
412.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജക മണ്ഡലത്തില്‍
അനുഭവപ്പെടുന്ന
വൈദ്യുതി തടസ്സത്തിന്
പരിഹാരം കാണുന്നതിന്
നടപടികള്‍
ആവശ്യപ്പെട്ട് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സര്‍ക്കാരില്‍
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ച അനന്തര
നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
കൊയിലാണ്ടി
നഗരത്തിലെ വാണിജ്യ
വ്യാവസായിക
സ്ഥാപനങ്ങളുടെയും
ആശുപത്രി, സര്‍ക്കാര്‍
ഓഫീസുകള്‍
എന്നിവയുടെയും ദൈനംദിന
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്ന ഈ
പ്രശ്നത്തിന് പരിഹാരം
കാണാന്‍ സര്‍ക്കാര്‍
സത്വര നടപടി
സ്വീകരിക്കുമോ?
സൗരോര്‍ജ്ജ
വൈദ്യുതി ഉല്പാദനം
413.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
വൈദ്യുതി ഉല്പാദനം
പ്രോത്സാഹിപ്പിക്കുവാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
വീട്ടാവശ്യത്തിന്
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ച് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
ഉപഭോക്താക്കള്‍ക്ക്
ധനസഹായം ലഭ്യമാണോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
കാസര്‍കോട്
ജില്ലയില്‍
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍
നിശ്ചയിച്ചിട്ടുള്ള
സ്ഥലങ്ങള്‍
414.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍ പുതുതായി
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍
നിശ്ചയിച്ചിട്ടുള്ള
സ്ഥലങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍
എസ്റ്റിമേറ്റ്
തയ്യാറാക്കിയ എത്ര
സ്ഥലങ്ങളുണ്ട്; ലൈന്‍
വലിച്ച്, പോസ്റ്റ്
നാട്ടി,
ട്രാന്‍ഫോര്‍മര്‍
സ്ഥാപിക്കാന്‍ മാത്രം
കാത്തിരിക്കുന്ന
എത്രസ്ഥലങ്ങളുണ്ടെന്നും
ഇവിടെ എപ്പോള്‍
ട്രാന്‍ഫോര്‍മര്‍
സ്ഥാപിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത്
പുതുതായി സ്ഥാപിച്ച
ട്രാന്‍സ്ഫോര്‍മറുകളുടെ
കണക്ക് ജില്ല തിരിച്ചു
നല്‍കാമോ?
സൗരോര്‍ജ്ജ
നയം
415.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൗരോര്‍ജ്ജ നയം
രൂപീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നയത്തിന്‍െറ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണ് എന്ന്
വിശദമാക്കാമോ;
(സി)
സൗരോര്‍ജ്ജത്തില്‍
നിന്ന് എത്ര മെഗാവാട്ട്
വെെദ്യുതി
ഉല്‍പ്പാദിപ്പിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നത്;
(ഡി)
തൃശ്ശൂര്‍
ജില്ലയില്‍ സൗരോര്‍ജ്ജ
നിലയങ്ങള്‍
സ്ഥാപിക്കുന്നതിനുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ?
വാമനപുരത്ത്
പുതിയ കെ.എസ്.ഇ.ബി
ഓഫീസുകള്‍
416.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പുല്ലമ്പാറ, കല്ലറ,
പാങ്ങോട്
പഞ്ചായത്തുകളില്‍ ഓരോ
പുതിയ കെ.എസ്.ഇ.ബി
ഓഫീസുകള്‍
സ്ഥാപിക്കുന്നതിനുള്ള
പ്രൊപ്പോസലുകള്‍
നിലവിലുണ്ടോ;
ഇക്കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
കൊട്ടാരക്കര
സിവില്‍ സബ് ഡിവിഷന്
(അക്കൗണ്ട്സ് ക്ലോസിംഗ്
യൂണീറ്റ്)
417.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
വൈദ്യുതി ഭവനില്‍
പ്രവര്‍ത്തിച്ചുവന്ന
സിവില്‍ സബ് ഡിവിഷന്
(അക്കൗണ്ട്സ് ക്ലോസിംഗ്
യൂണീറ്റ്)
പുനരാരംഭിക്കുന്നതിന്
കെ. എസ്. ഇ. ബി.
ചെയര്മാന് &
മാനേജിംഗ്
ഡയറക്ടര്‍ക്ക് മുന്‍
വൈദ്യുതി മന്ത്രി
മുഖാന്തരം നല്കിയ
കത്തില്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
വിശദീകരിക്കുമോ;
(ബി)
കൊട്ടാരക്കര
വൈദ്യുതി ഭവനില്‍
സിവില്‍ വിഭാഗം
ആരംഭിക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
പുറമ്പോക്കു
ഭൂമിയില്‍
താമസിച്ചുവരുന്നവര്‍ക്ക്
വൈദ്യുതി കണക്ഷന ്
418.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുറമ്പോക്കു
ഭൂമിയില്‍
താമസിച്ചുവരുന്നവര്‍ക്ക്
വൈദ്യുതി കണക്ഷന്
ലഭ്യമാകുന്നില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിദ്യാര്‍ത്ഥികള്‍
ഉള്‍പ്പെടുന്ന
കുടുംബങ്ങള്‍ക്ക്
പ്രത്യേത പരിഗണന നല്കി
വൈദ്യുതി ലഭ്യമാക്കുന്ന
കാര്യം പരിഗണിക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളിലെ വൈദ്യുത
ഉപയോഗം
419.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളിലെ വൈദ്യുത
ഉപയോഗം അവലോകനം
ചെയ്യാറുണ്ടോ;
(ബി)
എങ്കില്‍
വൈദ്യുത ഉപഭോഗം
കുറയ്ക്കുന്നത്
നിരീക്ഷിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
അനാവശ്യമായി
വൈദ്യുതി ഉപയോഗിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിക്കുന്ന
നടപടികള്‍ എന്തെല്ലാം ;
വിശദാംശം ലഭ്യമാക്കാമോ?
പട്ടിക്കാട്
ഇലക്ട്രിക്കല്‍ സെക്ഷന്‍
420.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യുഛക്തി
വകുപ്പില്‍ പുതിയ
സെക്ഷന്‍ ഓഫീസുകള്‍
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
തൃശൂര്‍
ജില്ലയിലെ പട്ടിക്കാട്
ഇലക്ട്രിക്കല്‍ സെക്ഷന്‍
കീഴില്‍ എത്ര
ഉപഭോക്താക്കള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടിക്കാട്
ഇലക്ട്രിക്കല്‍
സെക്ഷന്‍ വിഭജിച്ച്
പീച്ചി കേന്ദ്രമാക്കി
പുതിയ സെക്ഷന്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
വടക്കേപ്പുഴ
എക്സ്റ്റന്‍ഷന്‍ പദ്ധതി
421.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടക്കേപ്പുഴ
എക്സ്റ്റന്‍ഷന്‍ പദ്ധതി
ഏതുഘട്ടംവരെ
എത്തിയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിയ്ക്കുന്നതിനായി
2016-17 ലെ പുതുക്കിയ
ബജറ്റില്‍ എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ എത്ര
മില്ല്യന്‍ യൂണിറ്റ്
ഉൗര്ജ്ജോല്പാദനമാണ്
വര്‍ദ്ധിപ്പിക്കാന്‍
സാധിക്കുകയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
നെടുമണ്‍കാവ്
ജംഗ്ഷനിലെ സബ്
എഞ്ചിനീയര്‍ ഓഫീസ്
422.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
നെടുമണ്‍കാവ്
ജംഗ്ഷനില്‍ സബ്
എഞ്ചിനീയര്‍ ഓഫീസ്
പേയ്മെന്റ്
സൗകര്യത്തോടെ
ആരംഭിക്കുന്നതിന് മുന്‍
ഊര്‍ജ മന്ത്രി
കെ.എസ്.ഇ.ബി.
ചെയര്മാന് &
മാനേജിംഗ്
ഡയറക്ടര്‍ക്ക്
നിര്‍ദ്ദേശം നല്‍കിയത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സെന്റര്‍ പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
സെന്റര്‍ അടിയന്തരമായി
പ്രവര്‍ത്തനം
തുടങ്ങാന്‍ നടപടി
സ്വീകരിക്കുമോ?
ഇലക്ട്രിക്കല്‍
സബ്ബ് സ്റ്റേഷന്
ആരംഭിക്കാന്‍ നടപടി
423.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
കുറ്റ്യാടിയിലും സമീപ
പഞ്ചായത്തുകളിലുമുളള
വോള്‍ട്ടേജ് ക്ഷാമവും
വൈദ്യുതി
വിതരണരംഗത്തടക്കമുളള
മറ്റ് പ്രശ്നങ്ങളും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കക്കയത്തു
നിന്നുളള 110 കെ വി
ഇലക്ട്രിക്ക് ലൈന്‍
കടന്നു പോകുന്നത്
കുറ്റ്യാടി മണ്ഡലത്തിലെ
വേളത്തു കൂടിയാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
കുറ്റ്യാടി
മണ്ഡലത്തിലെയും സമീപ
പ്രദേശങ്ങളിലെയും
വൈദ്യുതി
പ്രശ്നങ്ങള്‍ക്ക്
പരിഹാരമായി' 'വേളം'
കേന്ദ്രമായി ഒരു
ഇലക്ട്രിക്കല്‍ സബ്ബ്
സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ചാത്തന്‍കോട്ടുനട
ജല വൈദ്യുത പദ്ധതി
424.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാദാപുരം
നിയോജക മണ്ഡലത്തിലെ
ചാത്തന്‍കോട്ടുനട ജല
വൈദ്യുത പദ്ധതിയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍ നിലച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
നിര്‍മ്മാണം
പുനരാരംഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്:
വിശദമാക്കാമോ:
(സി)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
പ്രസ്തുത പദ്ധതി എന്ന്
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
പരുത്തിപ്പാറ 110 കെ.വി
സ്റ്റേഷന്
425.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയുടെ
കീഴില്‍
പരുത്തിപ്പാറയില്‍ 110
കെ.വി
സ്റ്റേഷനോടനുബന്ധിച്ച്
എത്ര ഏക്കര്‍
സ്ഥലമുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
ഏതെങ്കിലും ഭാഗം
ഫ്ലാറ്റ്
നിര്‍മ്മിതിക്കായി
മാറ്റാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
എങ്കില്‍ അതിനുള്ള
മുതല്‍മുടക്ക്
എത്രയെന്നും
മാറ്റിവയ്ക്കുന്ന സ്ഥലം
എത്രയെന്നും
വ്യക്തമാക്കാമോ ;
(സി)
നിലവിലെ
110 കെ.വി സാധാരണ 220
കെ.വി സബ് സ്റ്റേഷനായി
ഉയര്‍ത്താന്‍ എത്ര
സ്ഥലം വേണ്ടി
വരുമെന്നും അത്
ഇപ്പോള്‍
ലഭ്യമാണോയെന്നും
ഫ്ലാറ്റിനുള്ള സ്ഥലം
മാറ്റിയാല്‍ ആയത്
ലഭിക്കുമോയെന്നും
വെളിപ്പെടുത്താമോ ;
(ഡി)
സാധാരണ
220 കെ.വി സബ്
സ്റ്റേഷന്
നിര്‍മ്മിതിക്ക് എന്ത്
ചെലവ് വരുമെന്നും അത്
ഹൈബ്രിഡ് അല്ലെങ്കില്‍
ജി.ഐ.എസ്
രീതിയിലേയ്ക്ക്
മാറ്റിയാല്‍ എന്ത്
ചെലവ് വരുമെന്നും
വ്യക്തമാക്കാമോ ;
(ഇ)
ഫ്ലാറ്റ്
നിര്‍മ്മിതിക്ക്
വേണ്ടതായ, തദ്ദേശ സ്വയം
ഭരണ സ്ഥാപനത്തിന്റേയും,
ഫയര്‍ ഫോഴ്സ്
വകുപ്പിന്റേയും അനുമതി
ലഭിച്ചിട്ടുണ്ടോ ;
ഇക്കാര്യത്തില്‍ പ്രസരണ
വിഭാഗം മേധാവിയുടെ
അഭിപ്രായം
തേടിയിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
ലഭ്യമാക്കുമോ ?
ആറ്റിങ്ങലില്‍
33 കെ.വി. സബ് സ്റ്റേഷന്
നിര്‍മ്മാണം
426.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങലില്‍
33 കെ.വി. സബ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിനായി
എന്തു തുക
ചെലവാകുമെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാനാകുമെന്നും
നിര്‍മ്മാണത്തിന്
മേല്‍നോട്ടം വഹിക്കുന്ന
ഏജന്‍സി ഏതാണെന്നും
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാകുമെന്നും
വ്യക്തമാക്കാമോ?
പുതുവൈപ്പില്‍ KSEB
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
427.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിനിലെ ഞാറയ്ക്കല്‍
KSEB ഓഫീസിന്റെ
പ്രവര്‍ത്തന മേഖല വളരെ
വിസ്തൃതമായതിനാല്‍
പുതുവൈപ്പ്
കേന്ദ്രീകരിച്ച്
പുതുതായി സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
428.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍
പ്ലാനിലുള്പ്പെടുത്തിയിട്ടുള്ളവയില്
ഏതൊക്കെ പദ്ധതികളാണ്
ഇതിനോടകം
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
ഓരോ പദ്ധതിക്കും
ചെലവഴിച്ച തുക ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
അടുത്ത
ശബരിമല ഉത്സവ സീസണു
മുന്‍പായി എന്തൊക്കെ
പദ്ധതികളാണ്
അടിയന്തരമായി
പൂര്‍ത്തീകരിക്കാനുള്ളത്;
അവയുടെ ഓരോന്നിന്റെയും
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പമ്പയില്‍
നിന്നും ശബരിമലയിലേക്ക്
റോപ് വേ
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
ഇവ മാസ്റ്റര്‍
പ്ലാനില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ശബരിമല ഉന്നതാധികാര
സമിതിയുടെ അംഗീകാരം ഈ
പ്രോജക്റ്റിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പമ്പാ
നദി, ശബരിമല ഉത്സവ
സീസണുമായി ബന്ധപ്പെട്ട്
മാലിന്യപൂരിതമാകുന്നു
എന്ന പരാതി ശാശ്വതമായി
പരിഹരിക്കാന്‍
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
ശബരിമലയും
പരിസരവും പ്ലാസ്റ്റിക്
രഹിതമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ഓച്ചിറ
ക്ഷേത്രത്തില്‍ ഒരു
സ്ഥിരം ശാസ്ത്രീയ മാലിന്യ
സംസ്ക്കരണ സംവിധാനം
ഒരുക്കാന്‍ നടപടി
429.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധാരാളം
ഭക്തര്‍
എത്തിച്ചേരുന്നതും
കുടില്‍ കെട്ടി
ഭജനമിരിക്കുന്നതുമായ
ഓച്ചിറ ക്ഷേത്രത്തില്‍
മാലിന്യ
സംസ്ക്കരണത്തിനായി
ശാസ്ത്രീയമായ ഒരു
സ്ഥിരം സംവിധാനം
ഒരുക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ശബരിമല
മാസ്റ്റര്‍പ്ലാന്‍
430.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍പ്ലാന്‍
നടപ്പാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതിയാണ്
ആസൂത്രണം ചെയ്തത് എന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഇതുവരെ
പൂര്‍ത്തിയായിട്ടുളള
പ്രവൃത്തികള്‍
വിശദമാക്കുമോ;
(സി)
ശബരിമലയിലേക്കുളള
റോഡുകളുടെ
പുനരുദ്ധാരണത്തിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടത്;
(ഡി)
ശബരിമല
മാലിന്യ
മുക്തമാക്കുന്നതിന്
ആസൂത്രണം ചെയ്തു
നടപ്പാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങള്‍
എന്തെല്ലാം?
ദേവസ്വം
വകുപ്പിലെ പെന്ഷന്
431.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആചാരസ്ഥാനികർക്കും
തെയ്യം
കലാകാരന്മാര്ക്കും
ദേവസ്വം
വകുപ്പില്നിന്നുളള
പെന്ഷന് മാസങ്ങളായി
കിട്ടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതുതായി
പെന്ഷന്
അപേക്ഷിക്കുന്നവരുടെ
അപേക്ഷകള്‍
സ്വീകരിക്കാന്‍ തടസ്സം
ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇവര്‍ക്ക്
ഇപ്പോള്‍ എത്ര രൂപയാണ്
പ്രതിമാസം പെന്ഷന്
നല്‍കുന്നതെന്നും തുക
വര്‍ദ്ധിപ്പിച്ച്
നല്കാന് നടപടികള്‍
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?
പുതിയിടം,
എരുവ ക്ഷേത്രങ്ങളിലെ
കുളങ്ങള്‍
432.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മധ്യതിരുവിതാംകൂറിലെ
പുതിയിടം, എരുവ
ക്ഷേത്രങ്ങളിലെ
കുളങ്ങള്‍
പുനരുദ്ധരിച്ച്
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
പിഷാരികാവ്
ക്ഷേത്രം
433.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാറിലെ
കൊല്ലം ശ്രീ
പിഷാരികാവ്
ക്ഷേത്രത്തില്‍ ഓണ്‍
ഫണ്ടായി സ്ഥിരം
നിക്ഷേപം ഉള്‍പ്പെടെ
എത്ര രൂപ നിലവില്‍
നീക്കിയിരിപ്പുണ്ട്
എന്നത് വിശദമാക്കാമോ ;
(ബി)
ഈ
തുക ഉപയോഗപ്പെടുത്തി
മലബാറിലെ പ്രധാന
ക്ഷേത്രമായ ഇവിടെ
കൂടുതല്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ ;
(സി)
ശ്രീ
പിഷാരികാവ്
ക്ഷേത്രത്തിനോട്
ചേര്‍ന്നുള്ള
ആനക്കുളവും കൊല്ലം
ചിറയും
പുനരുദ്ധീകരിക്കാന്‍
ഏതെങ്കിലും
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ; തുടര്‍
നടപടികള്‍
വിശദമാക്കാമോ ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
ആശ്രിതനിയമനം
434.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
ആശ്രിതനിയമനം പ്രകാരം
നിയമിക്കുന്നതിന്
ഏതെല്ലാം തസ്തികകളെയാണ്
പരിഗണിക്കുന്നത്;
(ബി)
നിലവില്‍
ആശ്രിത നിയമനത്തിനായി
എത്ര പേരുടെ ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ട്;
അതില്‍ നിന്നും എത്ര
പേര്‍ക്ക് നിയമനം
നല്കി;
(സി)
ലിസ്റ്റിലെ
സീനിയോറിറ്റി മറികടന്ന്
ആര്‍ക്കെങ്കിലും നിയമനം
നല്കിയിട്ടുള്ളതായി
അറിയാമോ; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മാടായിക്കാവിലെ
ക്ഷേത്രകലാ അക്കാഡമി
435.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
മാടായിക്കാവില്‍
മലബാര്‍ ദേവസ്വം
ബോര്‍ഡിന്റെ
നിയന്ത്രണത്തിലുള്ള
ക്ഷേത്രകലാ
അക്കാഡമിയുടെ
നിലവിലുള്ള
ഭരണസമിതിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലാ ഏന്ന
ആക്ഷേപം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;എങ്കില്‍
ഭരണസമിതി
പുനഃസംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ബി)
അക്കാഡമിയില്‍
പുതിയ കോഴ്സുകള്‍
തുടങ്ങുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശം
നല്‍കുമോ ?
ക്ഷേത്രക്കുളങ്ങളുടെ
നവീകരണം
436.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതിയും
ദേവസ്വവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷേത്രക്കുളങ്ങളുടെ
നവീകരണം സംബന്ധിച്ച്
പ്രോപ്പോസല്‍ ദേവസ്വം
വകുപ്പു
തയ്യാറാക്കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
കുളങ്ങള്‍
നവീകരിക്കുന്നതിന്
ഇറിഗേഷന്‍ വകുപ്പുമായി
യോജിച്ച് പദ്ധതി
നടപ്പാക്കുന്നതിന്
ബജറ്റ് ശീര്‍ഷകം
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
ക്ഷേത്രക്കുളങ്ങളുടെ
നവീകരണം സംബന്ധിച്ച്
ഇറിഗേഷന്‍ വകുപ്പില്‍
നിലനില്‍ക്കുന്ന
10807/WR/M2/2013
ഫയലിന്റെ പുരോഗതി
വ്യക്തമാക്കാമോ ?