റിവൈവൽ,റിഫോംസ്
,റിസ്ട്രക്ച്ചറിംഗ്
പാക്കേജ് പദ്ധതി
325.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍ സര്‍ക്കാര്‍
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
വേണ്ടി റിവൈവൽ,റിഫോംസ്
,റിസ്ട്രക്ച്ചറിംഗ്
പാക്കേജ് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പു മൂലം
എന്തെല്ലാം ഉദ്ദേശ്യ
ലക്ഷ്യങ്ങളാണ്
നേടാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ ;
(സി)
പദ്ധതി
നടത്തിപ്പു മൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചതെന്ന്
വിശദമാക്കുമോ ;
(ഡി)
ഇതിനായി
ഭരണ തലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
സേവന
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
326.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സേവന മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ എത്ര
എണ്ണം ലാഭകരമായിട്ടാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
നഷ്ടത്തിലായതിനെത്തുടര്‍ന്ന്
അടഞ്ഞുകിടക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങള്‍ തുറന്ന്
പ്രവര്‍ത്തിക്കുന്നതിനുള്ള
എന്തെങ്കിലും ആലോചനകളോ
നടപടികളോ
സര്‍ക്കാരിനുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
കേരള
ആട്ടോമോബൈല്സ്
327.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ആറാലുംമൂട്ടില്‍
പ്രവര്‍ത്തിക്കുന്ന
കേരള ആട്ടോമോബൈല്സ്
എന്ന പൊതുമേഖല
സ്ഥാപനത്തിന്റെ
ഇന്നത്തെ അവസ്ഥ
എന്താണ്; ജീവനക്കാരുടെ
ശമ്പളവും മറ്റ്
ആനുകൂല്യവും കൃത്യമായി
നല്കുന്നുണ്ടോ ;
പെന്ഷന്
ആനുകൂല്യങ്ങളും
പെന്‍ഷനും
നല്കുന്നുണ്ടോ;
(ബി)
ഇപ്പോള്‍
കമ്പനിയുടെ സാമ്പത്തിക
ബാദ്ധ്യത എത്രയാണ് ;
കഴിഞ്ഞ യുഡിഎഫ്
ഗവണ്മെന്റ് കമ്പനിക്ക്
നല്കിയ തുക എത്ര; ഈ തുക
ശരിയായ തരത്തില്‍ ആണോ
ധനവിനിയോഗം നടത്തിയത് ;
കമ്പനിയുടെ
കെടുകാര്യസ്ഥതയ്ക്ക്
കാരണക്കാരായവരുടെ
പേരില്‍ വകുപ്പുതല
അന്വേഷണമോ, വിജിലന്‍സ്
അന്വേഷണമോ നടത്താന്‍
തീരുമാനിക്കുമോ?
പുതു
സംരംഭങ്ങള്‍ക്കുള്ള
ലൈസന്‍സ്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുവാന്‍ നടപടി
328.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായിക
അന്തരീക്ഷം
മികച്ചതാക്കുന്നതിന്
വേണ്ടി ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
നൂതന
സംരംഭങ്ങള്‍ക്കുള്ള
ലൈസന്‍സ്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ലൈസന്‍സുകള്‍
നല്കുന്ന നടപടി
എളുപ്പമാക്കാന്‍
ലൈസന്‍സിംഗ് ഏജന്‍സികളെ
സംയോജിപ്പിച്ച്ഒരൊറ്റ
ഫോറത്തില്‍
കൊണ്ടുവരുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
നിലവിലുള്ള
ഏകജാലക സംവിധാനം
പരിഷ്കരിച്ച് കൂടുതല്‍
അധികാരങ്ങള്‍ നല്‍കുമോ?
പട്ടിക
ജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുളള
വ്യവസായ വകുപ്പ്
പദ്ധതികള്‍
329.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടിക
ജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
മാത്രമായി വ്യവസായ
വകുപ്പ് ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
വ്യാവസായികാഭിരുചി
വികസിപ്പിക്കുന്നതിന്റെ
ഭാഗമായി പുതിയ
പദ്ധതികള്‍
നടപ്പിലാക്കുമോ?
കൊല്ലം
സഹകരണ സ്പിന്നിംഗ് മില്‍
330.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
സഹകരണ സ്പിന്നിംഗ്
മില്ലിന്റെ നിലവിലുള്ള
കടബാധ്യത
എത്രയാണെന്നും, ഏതൊക്കെ
സ്ഥാപനങ്ങള്‍ക്ക് എത്ര
രൂപ വീതം
നല്‍കുവാനുണ്ടെന്നും
അറിയിക്കുാമോ;
(ബി)
പ്രസ്തുത
സ്ഥാപനം നവീകരിച്ച്
തൊഴിലാളികളുടെ ജോലി
സ്ഥിരത ഉറപ്പു
വരുത്തുന്നതിനും
ആധുനികവല്‍ക്കരണം
നടത്തി ലാഭകരമായി
പ്രവര്‍ത്തിപ്പിക്കുന്നതിനും
എന്തൊക്കെ നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
മറൈന്‍
പാര്‍ക്ക്
331.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബേപ്പൂരില്‍
ആരംഭിച്ച മറൈന്‍
പാര്‍ക്കിന്റെ
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കുമോ; അവിടെ
പുതിയ സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ബേപ്പൂര്‍
നിയോജക മണ്ഡലത്തില്‍
രാമനാട്ടുകരയില്‍
ആരംഭിച്ച അഡ്വാന്‍സ്
നോളജ് പാര്‍ക്കിന്റെ
ഇപ്പോഴത്തെ സ്ഥിതി
വ്യക്തമാക്കുമോ?
ഫാക്ട്
നേരിടുന്ന പ്രതിസന്ധി
332.
ശ്രീ.വി.എസ്.അച്ചുതാനന്ദന്
,,
കെ.ജെ. മാക്സി
,,
ആന്റണി ജോണ്‍
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖലാ സ്ഥാപനമായ
ഫാക്ട് നേരിടുന്ന
പ്രതിസന്ധി വിശകലനം
ചെയ്തിട്ടുണ്ടോ;
(ബി)
പൊതുമേഖലാ
സ്ഥാനങ്ങളെ
നഷ്ടത്തിലേക്ക്
തള്ളിവിടുന്ന നയങ്ങള്‍
സ്വീകരിക്കുകയും അങ്ങനെ
നഷ്ടത്തിലാകുന്നവയെ
സ്വകാര്യവല്‍ക്കരിക്കുകയും
ചെയ്യുന്ന
കേന്ദ്രനയത്തോടുള്ള
നിലപാട് വ്യക്തമാക്കാമോ
;
(സി)
ഫാക്ടിനെ
സ്വകാര്യവല്‍ക്കരിക്കാതെ
പൊതുമേഖലയില്‍
നിലനിര്‍ത്താന്‍ വേണ്ടി
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്താനായി
എന്തൊക്കെ
ചെയ്യാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ ?
മൂടാടി
കെല്‍ട്രോണ്‍ യൂണിറ്റില്‍
തുടര്‍പദ്ധതികള്‍
ആവിഷ്ക്കരിക്കുവാന്‍
നടപടി
333.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
മൂടാടിയില്‍ സ്ഥിതി
ചെയ്യുന്ന കെല്‍ട്രോണ്‍
യൂണിറ്റില്‍ 2006-11
കാലയളവില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങളുടെ
തുടര്‍ച്ചയായി
സ്ഥാപനത്തിന്റെ വികസന
സാധ്യതകള്‍ വിലയിരുത്തി
പദ്ധതികള്‍
ആവിഷ്ക്കരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
കെല്‍ട്രോണ്‍
മൂടാടി യൂണിറ്റില്‍
നിലവില്‍ നടന്നുവരുന്ന
ഉദ്പാദന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; എല്‍.ഇ.ഡി
ലൈറ്റ് നിര്‍മ്മാണ
മേഖലയില്‍ മൂടാടി
കെല്‍ട്രോണ്‍ -ന്റെ
പ്രോഡക്റ്റുകള്‍
എന്തെല്ലാം;
(സി)
ഈ
സ്ഥാപനത്തിന്റെ
വികസനത്തിനായി 2006-11
കാലയളവില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമായിരുന്നു;
(ഡി)
2011-2016
കാലയളവില്‍
സ്ഥാപനത്തിന്റെ
വികസനത്തിനായി
ആവിഷ്ക്കരിച്ച്
സര്‍ക്കാരില്‍
സമര്‍പ്പിച്ച
പദ്ധതികളേതെല്ലാമെന്ന്
വിശദമാക്കാമോ?
ഒളവണ്ണ
കളളിക്കുന്നിലെ ബെല്‍
മെറ്റല്‍ സര്‍വ്വീസ്
സെന്റര്‍
334.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലാ വ്യവസായ
കേന്ദ്രത്തിന്
കീഴിലുള്ള ഒളവണ്ണ
കളളിക്കുന്നില് ബെല്‍
മെറ്റല്‍ സര്‍വ്വീസ്
സെന്ററിന്‍െറ നിലവിലുളള
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രദേശത്തെ
ചില സ്വകാര്യ
വ്യക്തികള്‍ക്ക്
പ്രസ്തുത സ്ഥാപനം
പാട്ടത്തിന് കെെമാറാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിലെ
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
കെെമാറാന്‍
നിശ്ചയിച്ചതിലും കൂടിയ
തുകയ്ക്ക് സ്ഥാപനം
ഏറ്റെടുക്കാന്‍
പ്രദേശത്ത് സന്നദ്ധരായി
ആളുകളുണ്ടെന്നിരിക്കെ
നടപടികളില്‍
അഴിമതിയുണ്ടെന്ന
ആക്ഷേപം
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തൊഴിലാളികള്‍ക്ക്
സ്ഥാപനം ഏല്‍പ്പിച്ചു
കൊടുക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
സര്‍ക്കാര്‍
പരിഗണിക്കുമോ?
വ്യവസായ
നയം
335.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യവസായ
മേഖലയില്‍ വരുത്താന്‍
ഉദ്ദേശിക്കുന്ന
മാറ്റങ്ങളെ
സംബന്ധിച്ചുള്ള
സര്‍ക്കാരിന്റെ നയം
വിശദമാക്കാമോ;
(ബി)
പാരിസ്ഥിതിക
മലിനീകരണ പ്രശ്നങ്ങള്‍
ഉണ്ടാക്കാത്തതും കുറഞ്ഞ
വൈദ്യുതി ഉപഭോഗം
ആവശ്യമുള്ളതും
യുവജനങ്ങള്‍ക്ക്
കൂടുതല്‍ തൊഴില്‍
അവസരങ്ങള്‍ പ്രദാനം
ചെയ്യുന്നതുമായ
വ്യവസായശാലകള്‍
സ്ഥാപിക്കുന്നതിനുള്ള
സാഹചര്യം
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
വ്യവസായ
വികസനം
336.
ശ്രീ.ഹൈബി
ഈഡന്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വികസനത്തിനായി
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിന് മുന്‍
ഗവണ്മെന്റ്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ചിരുന്നുവോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
നേടാനുദ്ദേശിച്ചതെന്നു
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഇത്
മൂലം എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചത്;
(ഡി)
ഭരണതലത്തില്‍
എന്തെല്ലാം
നടപടികളാണ്ഇതിനായി
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കൈത്തറി
റിബേറ്റ് കുടിശ്ശിക
337.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈത്തറി റിബേറ്റ്
കുടിശ്ശിക ഇനത്തില്‍
എത്ര രൂപയാണ് വിവിധ
കൈത്തറി സംഘങ്ങള്‍ക്ക്
നല്‍കുവാനുള്ളതെന്ന്
കണക്കായിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ ;
(ബി)
പ്രസ്തുത
തുക കൊടുക്കുവാന്‍
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിയ്ക്കുമോ ?
സംസ്ഥാന
പൊതുമേഖലാ സ്ഥാപനങ്ങള്‍
338.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
ശ്രീമതിസി.കെ.
ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ഇപ്പോഴത്തെ നഷ്ടം എത്ര
കോടി രൂപയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കുമുള്ള
നഷ്ടം എത്ര വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പൊതുമേഖലാ സ്ഥാപനങ്ങള്‍
നഷ്ടത്തിലാകാനുള്ള
കാരണങ്ങളെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
ഇത്തരം
സ്ഥാപനങ്ങള്‍ ലാഭകരമായി
പ്രവര്‍ത്തിപ്പിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
സിമന്റ്സിന്റെ
പ്രവ്രത്തനങ്ങള്‍
339.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
യു. ആര്. പ്രദീപ്
,,
എ.എം. ആരിഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ മലബാര്‍
സിമന്റ്സിന്റെ
പ്രവ്രത്തനങ്ങള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
(2012-13 മുതല്‍
2015-16) ഓരോ
വര്‍ഷത്തെയും
കമ്പനിയുടെ വിറ്റുവരവും
ലാഭവും എത്രയെന്ന്
അറിയിക്കാമോ;
(സി)
ഫ്ലൈ
ആഷ് വാങ്ങിയതിലും
ക്ലിങ്കര്‍ ഇറക്കുമതി
ചെയ്തതിലും അതിനായി
വെല്ലിംഗ്ടണ്‍
ഐലന്റില്‍
സ്ഥലമെടുത്തതിലും നടന്ന
അഴിമതിയെക്കുറിച്ച്
അന്വേഷണം
നടത്തുമോയെന്ന്
വെളിപ്പെടുത്താമോ ;
(ഡി)
മാനേജ്മെന്റിന്റെ
ധൂര്‍ത്തും,
പിടിപ്പുകേടും കമ്പനിയെ
തകര്‍ക്കുമെന്ന
തൊഴിലാളികളുടെ
ആരോപണത്തെ
ഗൗരവമായിക്കാണുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
വികസനത്തിനുള്ള
പദ്ധതികള്‍
340.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തില്‍
സംസ്ഥാനത്ത് വ്യവസായ
വികസനത്തിന് എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചു;
വിശദമാക്കാമോ;
(ബി)
നെടുമങ്ങാട്
മണ്ഡലത്തിലെ
കെല്‍ട്രോണ്‍
വികസിപ്പിക്കാന്‍
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ;
വിശദമാക്കാമോ?
നിക്ഷേപക
സംരംഭങ്ങള്‍
341.
ശ്രീ.ജെയിംസ്
മാത്യു
,,
പി.വി. അന്‍വര്‍
,,
വി. കെ. സി. മമ്മത് കോയ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നിക്ഷേപകരെ
ആകര്‍ഷിക്കാൻ നടത്തിയ
സംരംഭങ്ങള്‍
ഏതൊക്കെയായിരുന്നു;
(ബി)
ഇത്തരത്തിൽ
സംസ്ഥാനത്ത് എത്ര ബൃഹദ്
സംരംഭങ്ങള്‍
ആരംഭിച്ചുവെന്നും അവ
ഏതൊക്കെയെന്നും
അറിയിക്കാമോ;
(സി)
ഈ
സംരംഭങ്ങളുടെ ഫലമായി
സംസ്ഥാനം നേടിയ
സാമ്പത്തിക വര്‍ദ്ധനവും
തൊഴില്‍ വളര്‍ച്ചയും
വിശകലനം
ചെയ്തിട്ടുണ്ടോ;
(ഡി)
സംരംഭകരെ
ആകര്‍ഷിക്കാന്‍
സര്‍ക്കാര്‍
ആവിഷ്കരിക്കുന്ന
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കുമോ?
മാവൂരിലെ
ഗ്വാളിയാര്‍ റയൊണ്സിന്റെ
സ്ഥലം ഏറ്റെടുക്കാന്‍
നടപടി
342.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവൂരില്‍
ഗ്വാളിയാര്‍ റയൊണ്സ്
പ്രവര്‍ത്തിച്ചിരുന്ന
സ്ഥലം ഇപ്പോള്‍ വെറുതെ
കടിക്കുകയാണെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
സ്ഥലം കോഴിക്കോട്
കോമണ്‍വെല്‍ത്ത്
മാതൃകയില്‍
നിയമനിര്‍മ്മാണത്തിലൂടെ
ഏറ്റെടുക്കാന്‍
സര്‍ക്കാര്‍
തയ്യാറാവുമോ?
ആസ്ട്രല്‍
വാച്ചസ് കമ്പനി
343.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
ബീച്ച് റോഡില്‍
പ്രവര്‍ത്തിച്ചിരുന്ന
ആസ്ട്രല്‍ വാച്ചസ്
കമ്പനി ഏത്
വര്‍ഷത്തിലാണു
പൂട്ടിയത്; ഇത്
പൂട്ടാനുള്ള
കാരണമെന്താണെന്നും
ജോലിനഷ്ടപ്പെട്ട
തൊഴിലാളികള്‍ക്കു
നല്കിയ ആനുകൂല്യങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
ആസ്ട്രല്‍
വാച്ചസ്
പ്രവര്‍ത്തിച്ചിരുന്ന
കെട്ടിടത്തില്‍
മറ്റേതെങ്കിലും
വ്യവസായമോ സ്ഥാപനങ്ങളോ
തുടങ്ങാന്‍ ഏതെങ്കിലും
സര്‍ക്കാരിന്റെ കാലത്ത്
ആലോചന ഉണ്ടായിരുന്നോ;
എങ്കില്‍ അത് ഏത്
സര്‍ക്കാരിന്റെ കാലത്ത്
എന്നും ഏത് വ്യവസായമാണ്
തുടങ്ങാന്‍
ഉദ്ദേശിച്ചത് എന്നും
എന്ന് വ്യക്തമാക്കാമോ;
(സി)
ആസ്ട്രല്വാച്ചസ്
കമ്പനി
പ്രവര്‍ത്തിച്ചിരുന്ന
കെട്ടിടത്തില്‍ പുതിയ
വ്യവസായം/സ്ഥാപനം
ആരംഭിക്കാന്‍
ആലോചിയ്ക്കുന്നുണ്ടോ;
എങ്കില്‍ ഏത്
തരത്തിലുള്ള വ്യവസായം
ആരംഭിക്കാനാണുദ്ദേശിക്കുന്നത്;
(ഡി)
ആസ്ട്രല്‍
വാച്ചസ് കമ്പനി
കെട്ടിടം
സ്ഥിതിചെയ്യുന്ന
സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ; ഈ
സ്ഥലത്തിന്റെ
ഉടമസ്ഥവകാശം ആരുടെ
പേരിലാണുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
സാമ്പത്തിക സ്ഥിതി
344.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലയിൽ
പുതിയ
വ്യവസായസംരംഭങ്ങള്‍
തുടങ്ങാന്‍
ആലോചിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തെ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ
സാമ്പത്തിക
സ്ഥിതിയെകുറിച്ച്
വിശദീകരിക്കാമോ;
(സി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെയും
നഷ്ടത്തില്‍
പ്രവര്ത്തിക്കുന്നവയുടേയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ
നഷ്ടത്തിനുത്തരവാദികളായവരെ
കണ്ടെത്താന്‍ സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ഇ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ആഡിറ്റിംഗ് തൊട്ടടുത്ത
സാമ്പത്തിക
വര്‍ഷത്തിന്റെ
ആദ്യപാദത്തില്‍ തന്നെ
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
ലാഭകരമാക്കുന്നതിന് നടപടി
345.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമേഖലയില്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ച എത്ര
വ്യവസായ
സ്ഥാപനങ്ങളുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിച്ച
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങളെ
ലാഭകരമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
അക്കൗണ്ടിംഗ്
346.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളുടെ
അക്കൗണ്ടിംഗ്
സമയബന്ധിതമായി
തീര്‍ക്കുന്നതിന് മുന്‍
ഗവണ്മെന്റ്
കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
നേടാനുദ്ദേശിച്ചത്;
(സി)
പദ്ധതി
നടത്തിപ്പു മൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചത്;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിരുന്നത്;
വിശദമാക്കുമോ?
എമേര്‍ജിംഗ്
കേരള
347.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍ ഗവണ്മെന്റ്
നടത്തിയ എമേര്‍ജിംഗ്
കേരള നിക്ഷേപക സംഗമം
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതിയാണ്
തയ്യാറാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പുമൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
നഷ്ടത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങൾ
348.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നഷ്ടത്തിലായതുള്പ്പെടെ
എല്ലാ പൊതുമേഖലാ
സ്ഥാപനങ്ങളും
ലാഭത്തിലാക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(ബി)
എങ്കില്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
സ്വീകരിക്കുവാന്‍
പോകുന്നതെന്ന്
വിശദമാക്കാമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കേരളത്തിലെ പൊതുമേഖലാ
സ്ഥാപനങ്ങള്‍
നഷ്ടത്തിലാവുന്നു എന്ന
ആക്ഷേപത്തിന്റെ
കാരണങ്ങള്‍ വിശദമായി
പരിശോധിച്ച് വിശദാംശം
വെളിപ്പെടുത്താമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖല സ്ഥാപനങ്ങളെ
ലാഭകരമാക്കാന്‍ നടപടി
349.
ശ്രീ.കാരാട്ട്
റസാഖ്
,,
വി. അബ്ദുറഹിമാന്
,,
ആന്റണി ജോണ്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
എല്‍.ഡി.എഫ്.
സര്‍ക്കാരിന്‍െറ
കാലത്ത് (2006-2011)
ഏതൊക്കെ പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നെന്നും
പുതുതായി എത്രയെണ്ണം
തുടങ്ങിയെന്നും
അറിയിക്കാമോ;
(ബി)
നിലവില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കുമോ; മുന്‍
യു.ഡി.എഫ്.
സര്‍ക്കാരിന്‍െറ
നയവെെകല്യം മൂലം
ഏതൊക്കെ സ്ഥാപനങ്ങളാണ്
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നത്;
(സി)
നഷ്ടത്തിലുളളവയെ
ലാഭകരമാക്കാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
ഉതിമൂട്ടില്‍
കിന്‍ഫ്രയുടെ
അപ്പാരല്‍പാര്‍ക്ക്
350.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
ഉതിമൂട്ടില്‍
കിന്‍ഫ്രയുടെ
അപ്പാരല്‍പാര്‍ക്ക്
നിര്‍മ്മാണത്തിനായി
എത്ര ഭൂമിയാണ്
പാട്ടവ്യവസ്ഥയില്‍
ലഭിച്ചിട്ടുള്ളത് ; ഏതു
വര്‍ഷം; എത്ര തുകയാണ്
വാര്‍ഷിക പാട്ടമായി
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
ഏതൊക്കെ
വര്‍ഷങ്ങളില്‍
പാട്ടത്തുക
അടച്ചിട്ടുണ്ട് എന്ന്
വര്‍ഷം തിരിച്ചു
വ്യക്തമാക്കാമോ;
ഏതൊക്കെ വര്‍ഷത്തെ
പാട്ടതുകയാണ്
അടയ്ക്കാതിരുന്നിട്ടുള്ളത്;
ഇത്എന്തു
കാരണത്താലാണെന്നും
ആരാണ്
ഉത്തരവാദിയായിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(സി)
അപ്പാരല്‍
പാര്‍ക്കിനായി
വിട്ടുകിട്ടിയ
ഭൂമിയില്‍ അപ്പാരല്‍
പാര്‍ക്ക്
സ്ഥാപിക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
ഇവിടെ കിന്‍ഫ്രയ്ക്ക്
മറ്റെന്തെങ്കിലും
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശ്മുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
റബ്ബറധിഷ്ഠിത
വ്യവസായങ്ങള്‍
351.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നിയില്‍
പ്രഖ്യാപിച്ച റബ്ബര്‍
പാര്‍ക്കിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയാതിരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
റാന്നി കേന്ദ്രീകരിച്ച്
പുതിയ റബ്ബറധിഷ്ഠിത
വ്യവസായങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
റോഡു
നിര്‍മ്മാണത്തില്‍ ഒരു
അസംസ്കൃത വസ്തുവായി
റബ്ബര്‍ ഉപയോഗിച്ച്
റബ്ബറധിഷ്ഠിത ടാറിംഗ്
നിര്‍ബന്ധമാക്കിയാല്‍
റോഡുകള്‍ക്ക്
ദീര്‍ഘകാലം ഉറപ്പു
ലഭിയ്ക്കും എന്നും
റബ്ബര്‍ മേഖലയിലെ
പ്രതിസന്ധികള്‍
പരിഹരിക്കുന്നതിന് ഇത്
ഒരളവുവരെ സഹായകരമാവും
എന്നുമുള്ളതിനാല്‍
ഇത്തരം വ്യവസായങ്ങള്‍
സര്‍ക്കാര്‍ മേഖലയില്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമേോ?
കരുനാഗപ്പള്ളി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ്
352.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
വ്യവസായ യൂണിറ്റുകള്‍
എത്രയെന്നു
വെളിപ്പെടുത്താമോ ;
(ബി)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനിടയില്‍
പ്രവര്‍ത്തനം
നിര്‍ത്തിയ
വ്യവസായയൂണിറ്റുകള്‍
എത്ര;
(സി)
ഇവിടെ
സംരംഭകര്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
സര്‍ക്കാര്‍
ഒരുക്കിയിട്ടുള്ളത്
എന്ന് വിശദീകരിക്കാമോ ;
(ഡി)
വ്യവസായ
സംരംഭങ്ങള്‍
നില്ക്കുന്ന സ്ഥലത്തിന്
പട്ടയം സംരംഭകന്
നല്‍കിയിട്ടുണ്ടോ;
(ഇ)
ഇത്തരത്തില്‍
പട്ടയം
അനുവദിച്ചിട്ടുള്ള
സ്ഥാപനങ്ങളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ?
പുതുപ്പരിയാരത്തെ
മലിനീകരണ പ്രശ്നം
പരിഹരിക്കുന്നതിനുള്ള
സുകുമാരന്‍ നായര്‍
കമ്മീഷന് റിപ്പോര്‍ട്ട്
353.
ശ്രീ.വി.എസ്.അച്ചുതാനന്ദന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലമ്പുഴ
നിയോജകമണ്ഡലത്തിലെ
പുതുപ്പരിയാരത്ത്
പ്രവര്‍ത്തിക്കുന്ന
ഇരുമ്പുരുക്ക്
കമ്പനികളില്‍ നിന്നുള്ള
മലിനീകരണ പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ
മലിനീകരണ പ്രശ്നം
സംബന്ധിച്ച്
സര്‍ക്കാര്‍ നിയോഗിച്ച
സുകുമാരന്‍ നായര്‍
കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകള്‍
അടിയന്തരമായി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
മാനാഞ്ചിറയിലുള്ള
കോമണ്‍വെല്‍ത്ത് കമ്പനി
സർക്കാർ ഏറ്റെടുക്കുന്നത്
354.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മാനാഞ്ചിറയിലുള്ള
കോമണ്‍വെല്‍ത്ത് കമ്പനി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട
ബില്‍,നിയമസഭ
പാസാക്കിയതിനുശേഷം,സ്ഥലം
ഏറ്റെടുക്കുന്നതിന്
കാലതാമസം നേരിടുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബില്ലിന്
രാഷ്ട്രപതിയുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കമ്പനി
ഏറ്റെടുക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വ്യവസായസംരംഭകരുടെ
വളര്‍ച്ചയ്ക്ക്
കര്‍മ്മപദ്ധതികള്‍
355.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂക്ഷ്മ-ഇടത്തരം-ചെറുകിട
വ്യവസായ സംരംഭകരുടെ
വളര്‍ച്ചയ്ക്ക് മുന്‍
സര്‍ക്കാര്‍ എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
തയ്യാറാക്കിയിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചതെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പു മൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഉദുമ
ടെക്സ്റ്റയില്‍ മില്‍
356.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
കേരള സ്റ്റേറ്റ്
ടെക്സറ്റയില്‍
കോര്‍പ്പറേഷന്റെ ഒരു
യൂണിറ്റായി ഉദുമ
ടെക്സ്റ്റയില്‍ മില്‍
എന്ന സ്ഥാപനം
കാസര്‍ഗോഡ് ജില്ലയിലെ
മൈലാട്ടിയില്‍
സ്ഥാപിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സ്ഥാപനത്തിന്റെ
ഉത്ഘാടനം
നിര്‍വ്വഹിച്ചത്
എന്നാണെന്ന്
വിശദമാക്കാമോ;
(സി)
ഈ
സ്ഥാപനത്തില്‍
ഇതുവരെയായി
വാണിജ്യാടിസ്ഥാനത്തില്‍
ഉല്പാദനം
ആരംഭിച്ചിട്ടില്ലാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇങ്ങനെ ഒരു
അവസ്ഥക്ക് കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
സ്ഥാപനവുമായി
ബന്ധപ്പെട്ട
തര്‍ക്കങ്ങള്‍
പരിഹരിച്ച് സ്ഥാപനം
തുറന്ന്
വാണിജ്യാടിസ്ഥാനത്തില്‍
ഉല്പാദനം
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കണെമെന്നാവശ്യപ്പെട്ട്
സ്ഥലം എം.എല്‍.എ ഈ
സര്‍ക്കാറിന്
തന്നിട്ടുള്ള
നിവേദനത്തില്‍
എന്തെങ്കിലും നടപടി
എടുത്തിട്ടുണ്ടോ;വിശദമാക്കാമോ?
പരമ്പരാഗത
കൈത്തറി തൊഴിലാളികളും
സംഘങ്ങളും നേരിടുന്ന
പ്രതിസന്ധി
357.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്യസംസ്ഥാനങ്ങളില്‍
നിന്നും യന്ത്രത്തറി
ഉത്പന്നങ്ങള്‍, കൈത്തറി
ഉത്പന്നങ്ങള്‍ എന്ന
പേരില്‍
വിറ്റഴിക്കപ്പെടുന്നുണ്ടോ
;എങ്കില്‍ ഇതു
തടയുന്നതിന് എന്തെല്ലാം
നടപടി
സ്വീകരിക്കുന്നുണ്ട്;
(ബി)
ഇത്തരത്തില്‍
ഉപഭോക്താക്കള്‍
കബളിപ്പിക്കപ്പെടാതിരിക്കുന്നതിന്
ഏതെങ്കിലും രീതിയില്‍
വിപണിയില്‍ ഇടപെടലുകള്‍
നടത്തുന്നുണ്ടോ;
(സി)
പരമ്പരാഗത
കൈത്തറി ഉത്പന്നങ്ങള്‍
തിരിച്ചറിയുന്നതിന്
ഏതെങ്കിലും അടയാളങ്ങള്‍
നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
ഉത്പന്നങ്ങള്‍ക്ക്
പ്രത്യേകം അടയാളം
നിശ്ചയിച്ച് നല്‍കുമോ;
(ഡി)
സംസ്ഥാനത്തെ
പരമ്പരാഗത കൈത്തറി
തൊഴിലാളികളും സംഘങ്ങളും
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മൈലം
മള്‍ട്ടിപര്‍പ്പസ് മിനി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുളള
മാസ്റ്റര്‍പ്ലാന്‍
358.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
മൈലം
ഗ്രാമപഞ്ചായത്തില്‍
നിലവിലെ കളിസ്ഥലം
നവീകരിച്ച്
മള്‍ട്ടിപര്‍പ്പസ് മിനി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
നാഷണല്‍ ഗെയിംസ്
സെക്രട്ടേറിയറ്റ് ചീഫ്
എഞ്ചിനീയര്‍ മാസ്റ്റര്‍
പ്ലാന്‍ തയ്യാര്‍
ചെയ്തു നല്‍കിയത്
എന്നാണ്; (നം.
3553/ENGG/13/NGS)എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
മാസ്റ്റര്‍ പ്ലാനിന്
കായിക യുവജനക്ഷേമ
വകുപ്പ് അനുമതി
നല്കാന് എന്തെല്ലാം
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കാമോ?
ദേശിയ
ഗെയിംസ്
359.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.റ്റി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് ദേശിയ
ഗെയിംസിന് സംസ്ഥാനം
ആതിഥ്യമരുളുകയുണ്ടോയോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
നടത്തിപ്പിന് കേന്ദ്ര
ഗവണ്മെന്റിന്റെ പ്രശംസ
ഉണ്ടായോ; വിശദമാക്കുമോ;
(സി)
ഇതിനുവേണ്ടി
എത്ര കളിയിടങ്ങളും,
സ്റ്റേഡിയങ്ങളും
നിര്‍മ്മിക്കുകയും
നവീകരിക്കുകയും ചെയ്തു;
വിശദമാക്കുമോ;
(ഡി)
ഇവ
കാത്തുസൂക്ഷിക്കുവാനും
നിലനിര്‍ത്തിക്കൊണ്ട്
പോകുവാനും എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദീകരിക്കാമോ?
ദേശീയ
സ്കൂള്‍ മീറ്റിലെ യോഗ്യതാ
മാനദണ്ഡങ്ങള്‍
360.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
സ്കൂള്‍ മീറ്റില്‍
പങ്കെടുക്കുന്ന
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികള്‍
പലരും പ്രായപരിധി
മാനദണ്ഡങ്ങള്‍
മറികടക്കുന്നതിന് പല
ക്ലാസുകളിലും
ബോധപൂര്‍വ്വം
തോല്ക്കുന്നതായ
സാഹചര്യം നിലവിലുണ്ടോ
;
(ബി)
കഴിഞ്ഞ
ദേശീയ സ്കൂള്‍
മീറ്റില്‍ പങ്കെടുത്ത
വിദ്യാര്‍ത്ഥികള്‍ എത്ര
പേര് വിവിധ
ക്ലാസുകളില്‍
പരാജയപ്പെട്ടവരാണ്; ഇത്
സംസ്ഥാന ശരാശരിയുമായി
താരതമ്യം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ദേശീയ
സ്കൂള്‍ മീറ്റിലെ
യോഗ്യതാ മാനദണ്ഡങ്ങള്‍
പരിഷ്ക്കരിക്കുവാന്‍
ഏത് രീതിയിലുളള
ഇടപെടലാണ്
നടത്തിയിട്ടുളളത്;
വ്യക്തമാക്കുമോ;
(ഡി)
കായികരംഗത്ത്
സജീവമായ
വിദ്യാര്‍ത്ഥികളുടെ
പഠന നിലവാരം
മെച്ചപ്പെട്ടതാണെന്ന്
ഉറപ്പ് വരുത്തുന്നതിന്
പഠനത്തില്‍
തടസ്സമുണ്ടാകാത്ത
രീതിയില്‍ കായിക
രംഗത്ത് മെച്ചപ്പെട്ട
നേട്ടം കെെവരിക്കാന്‍
ആവശ്യമായ മാറ്റങ്ങള്‍
കൊണ്ടു വരുന്ന കാര്യം
പരിഗണിക്കുമോ?
കായിക
താരങ്ങള്‍ക്ക്
സ്പോര്‍ട്സ് ക്വാട്ട
നിയമനം
361.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2010 മുതല്‍ ഓരോ
വര്‍ഷവും എത്ര കായിക
താരങ്ങള്‍ക്ക് വീതമാണ്
സ്പോര്‍ട്സ്
ക്വാട്ടയില്‍ ജോലി
നല്‍കുന്നത്; ഇതു
പ്രകാരം എത്ര കായിക
താരങ്ങള്‍ക്ക് ജോലി
നല്‍കിയിട്ടുണ്ട്;
(ബി)
ഓരോ
വര്‍ഷവും കായിക
താരങ്ങള്‍ക്കുള്ള
ഒഴിവുകള്‍ യഥാസമയം
കണക്കാക്കി ജോലി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്കുാമോ?
ഏറനാട്
മണ്ഡലത്തില്‍ സ്മൈല്‍
പദ്ധതി
362.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായിക
വകുപ്പിന്റെ സ്മൈല്‍
പദ്ധതിയില്‍
ഉല്‍പ്പെടുത്തി
സംസ്ഥാനത്ത് എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍,
പദ്ധതി
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍ ഇവ
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏറനാട്
മണ്ഡലത്തെ സ്മൈല്‍
പദ്ധതിയിലുള്‍പ്പെടുത്തി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം നല്‍കുമോ ;
(ഡി)
പുതുതായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
നാഷണല്‍
ഗെയിംസ് മെഡല്‍
ജേതാക്കള്‍ക്ക് ജോലി
363.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഗെയിംസില്‍ സ്വര്‍ണ്ണം,
വെള്ളി മെഡലുകള്‍ നേടിയ
കായിക താരങ്ങള്‍ക്ക്
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ജോലി
നല്‍കുമെന്ന മുന്‍
സര്‍ക്കാരിന്റെ
പ്രഖ്യാപനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ എത്ര
കായിക താരങ്ങള്‍ക്ക്
മുന്‍ സര്‍ക്കാര്‍ ജോലി
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
ഈ സര്‍ക്കാര്‍
അനുഭാവപൂര്‍വ്വം നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ
പ്രവര്‍ത്തനം
364.
ശ്രീ.ആര്.
രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
കെ. ആന്‍സലന്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സ്പോര്‍ട്സ്
കൗണ്‍സിലിന്റെയും
ജില്ലാ സ്പോര്‍ട്സ്
കൗണ്‍സിലുകളുടെയും
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാന-
ജില്ലാ സ്പോര്‍ട്സ്
കൗണ്‍സിലുകളുടെ
പ്രവര്‍ത്തനത്തെക്കുറിച്ചുളള
ആരോപണങ്ങള്‍
സമഗ്രാന്വേഷണത്തിന്
വിധേയമാക്കുമോ;
(സി)
സ്പോര്‍ട്സ്
കൗണ്‍സിലുകളുടെ
ജനാധിപത്യസ്വഭാവം
ഇല്ലാതാക്കി
നാമനിര്‍ദ്ദേശ
കൗണ്സിലുകളാക്കാന്
2015ല്‍ മുന്‍
സര്‍ക്കാര്‍ കൊണ്ടുവന്ന
നിയമഭേദഗതി
പിന്‍വലിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(ഡി)
ഈ
സര്‍ക്കാരിന്റെ കായിക
നയം വ്യക്തമാക്കുമോ;
നയത്തിനനുസൃതമായി
സ്പോര്‍ട്സ്
കൗണ്‍സിലുകളെ
പുനസംഘടിപ്പിക്കുമോ?
ഗ്യാലറി
നിര്‍മ്മിക്കുവാന്‍ നടപടി
365.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
പനന്വിള്ളി
മെമ്മോറിയല്‍
ഗവണ്മെന്റ് കോളേജില്‍
ട്രഷറി നിക്ഷേപ
ഫണ്ടുപയോഗിച്ച്
നിര്‍മ്മിച്ച ഇന്‍ഡോര്‍
സ്റ്റേഡിയത്തില്‍
സിന്തെറ്റിക്
കോര്‍ട്ടുകളും
ഗ്യാലറിയും
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ ?
നെന്മാറ
നിയോജകമണ്ഡലത്തില്‍ മിനി
സ്റ്റേഡിയം
366.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
മിനി സ്റ്റേഡിയം
ഇല്ലായെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ധാരാളം
കായിക പ്രതിഭകളുള്ള
നെന്മാറയില് ഗവ:
ബോയ്സ് ഹയര്‍സെക്കണ്ടറി
സ്കൂള്‍ ഗ്രൗണ്ടില്‍
ഒരു മിനിസ്റ്റേഡിയം
അനുവദിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
കായംകുളം
ഇന്‍ഡോര്‍ സ്റ്റേഡിയം
367.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളത്ത്
ഒരു ഇന്‍ഡോര്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനും,
കൃഷ്ണപുരത്ത്
ഉയര്‍ന്നുവരുന്ന
നിര്‍ദ്ദിഷ്ട
സാംസ്കാരിക വിനോദ
കേന്ദ്രത്തില്‍
കുട്ടികള്‍ക്കും,
മുതിര്‍ന്നവര്‍ക്കും
പരിശീലനത്തിനായി
പ്രത്യേകം നീന്തല്‍
കുളങ്ങള്‍
സ്ഥാപിക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഫുട്ബാള്‍
വികസനം
368.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഫുട്ബാള്‍
വികസനത്തിനായി
എന്തെങ്കിലും ദീര്‍ഘകാല
പദ്ധതിക്ക് രൂപം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രതിഭകളെ
ഇളം പ്രായത്തില്‍
കണ്ടെത്തി അവര്‍ക്ക്
പരിശീലനം നല്കി
കഴിവുകളെ
പരിപോഷിപ്പിക്കുന്ന
റസിഡന്‍ഷ്യല്‍
ഫുട്ബാള്‍ അക്കാദമി
സംസ്ഥാനത്ത്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
അതോടൊപ്പം
സ്കൂള്‍, കോളേജ്
തലത്തില്‍ ഫുട്ബാള്‍
വികസനത്തിനായി
ആവിഷ്കരിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
സ്കൂള്‍ സ്ഥാപിക്കുന്നതിന്
നടപടി
369.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞിരപ്പള്ളി
കുന്നംഭാഗം ഗവണ്മെന്റ്
ഹൈസ്ക്കൂളില്‍ ഒരു
സ്പോര്‍ട്സ് സ്കൂള്‍
സ്ഥാപിക്കുന്നതിനുള്ള
നിര്‍ദ്ദേശം ഇപ്പോള്‍
ഏതു ഘട്ടത്തിലാണ് ;
(ബി)
പ്രസ്തുതസ്കൂളില്
സ്പോര്‍ട്സ്
സ്കൂളിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള
നടപടികള്‍
ത്വരിതപ്പെടുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ ?
ആറ്റിങ്ങല്‍
ശ്രീപാദം സ്റ്റേഡിയം
മേഖലാ പരിശീലന
കേന്ദ്രമാക്കി മാറ്റാന്‍
നടപടി
370.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
ശ്രീപാദം സ്റ്റേഡിയം
മേഖലാ പരിശീലന
കേന്ദ്രമാക്കി
മാറ്റിയിട്ടുണ്ടോ;
എങ്കിൽ ഇതിനായി
എന്തെല്ലാം
സൗകര്യങ്ങളാണ് ഇനി
ഒരുക്കേണ്ടതെന്ന്
വിശദമാക്കാമോ;
(ബി)
ഇവിടെ
സിന്തറ്റിക് ട്രാക്ക്
നിര്‍മ്മാണത്തിനും
അനുബന്ധ
പണികള്‍ക്കുമായി എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്നും,
നിര്‍മ്മാണ പ്രവർത്തനം
ഏത് ഘട്ടത്തിലാണെന്നും
,എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നും
,നിര്‍മ്മാണ പ്രവർ
ത്തനത്തിന് മേല്‍
നോട്ടം വഹിക്കുന്ന
ഏജന്‍സി ഏതാണെന്നും
വിശദമാക്കാമോ;
(സി)
ഇവിടെ
ഹോസ്റ്റല്‍
പ്രവൃത്തിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ
പ്രവൃത്തിപ്പിക്കാന്‍
ഇനി എന്തെല്ലാം
നടപടിക്രമങ്ങള്‍
പാലിക്കേണ്ടതായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
കാസര്‍കോഡ്
ജില്ലയില്‍ സിന്തറ്റിക്ക്
ട്രാക്ക്
371.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിന്തറ്റിക്ക്
ട്രാക്ക്
ഉള്‍പ്പെടെയുളള
അടിസ്ഥാന
സൗകര്യങ്ങളോടുകൂടിയ
എത്ര സ്റ്റേഡിയങ്ങള്‍
കേരളത്തിലുണ്ട്; ജില്ല
തിരിച്ചുളള കണക്കു
വ്യക്തമാക്കാമോ;
(ബി)
കാസര്‍കോഡ്
ജില്ലയില്‍
സിന്തറ്റിക്ക് ട്രാക്ക്
നിര്‍മ്മിക്കാന്‍
ആലോചനയുണ്ടോ;
എങ്കില്‍ എവിടെയാണ് ഇത്
നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്;
(സി)
2016
ഫെബ്രുവരി 12 നു
അവതരിപ്പിച്ച ബജറ്റില്‍
രണ്ട് കോടി രൂപ
വകയിരുത്തിയിട്ടുളള
കാസര്‍കോട്
ഗവണ്മെന്റ് കോളേജിലെ
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
കൗണ്‍സിലുകളുടെ പുന:സംഘടന
372.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
- ജില്ലാ സ്പോര്‍ട്സ്
കൗണ്‍സിലുകള്‍
പുന:സംഘടിപ്പിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ?
നീലേശ്വരത്ത്
ഇ.എം.എസ് സ്റ്റേഡിയം
373.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നീലേശ്വരത്ത്
ഇ.എം.എസ് സ്റ്റേഡിയം
പണിയുന്നതിന് ബജറ്റ്
പ്രസംഗത്തില്‍
വ്യക്തമായ തുക
നിര്‍ദ്ദേശിച്ചിട്ടും
നാളിതുവരെയായി
പ്രവൃത്തി ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
കേരള
മുഖ്യമന്ത്രിയായിരുന്ന
ഇ.എം.എസ് ആദ്യമായി
പ്രതിനിധാനം ചെയ്ത
നീലേശ്വരത്ത് ഉചിതമായ
സ്മാരകമെന്ന നിലയില്‍ ഈ
പദ്ധതി ഉടന്‍
പ്രഖ്യാപിക്കുമോ?
സ്പോര്‍ട്സ്
കൗണ്‍സില്‍
പ്രസിഡന്റിന്റെ നിയമനം
374.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്പോര്‍ട്സ്
കൗണ്‍സില്‍ പ്രസിഡന്റായ
അഞ്ജു ബോബി ജോര്‍ജ്
എന്നുമുതലാണ്
സ്പോര്‍ട്സ്
കൗണ്‍സില്‍ പ്രസിഡന്റ്
ആയതെന്നും കൗണ്‍സില്‍
ഫണ്ട് ഉപയോഗിച്ച്
നാളിതുവരെ എത്ര
വിമാനയാത്രകള്‍ നടത്തി
എന്നും ഇവര്‍ നാളിതുവരെ
സ്വീകരിച്ച ശമ്പളം,
യാത്രാബത്ത, മറ്റു
സാമ്പത്തിക
ആനുകൂല്യങ്ങള്‍ എന്നിവ
എത്ര എന്നും
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
സ്പോര്‍ട്സ്
കൗണ്‍സില്‍ പ്രസിഡന്റ്
അധികാരമേറ്റശേഷം
നടത്തിയ നിയമനങ്ങള്‍
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
സ്പോര്‍ട്സ്
കൗണ്‍സില്‍
പ്രസിഡന്റിന്റെ
സഹോദരനെ സ്പോര്‍ട്സ്
കൗണ്‍സിലില്‍ ഏത്
തസ്തികയിലാണ്
നിയമിച്ചിട്ടുള്ളതെന്നും
ഇയാളുടെ ശമ്പളം
എ്രതയാണെന്നും ഇയാള്‍
യാത്ര ബത്ത, മറ്റു
സാമ്പത്തിക
ആനുകൂല്യങ്ങള്‍
തുടങ്ങിയവയില്‍ നിന്നും
നാളിതുവരെ എ്രത തുക
കെെപ്പറ്റി എന്നും
ഇയാള്‍ക്ക് നിലവിലെ
തസ്തികയില്‍ ജോലി
ചെയ്യാനുള്ള യോഗ്യത
ഉണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)
സ്പോര്‍ട്സ്
കൗണ്‍സില്‍
പ്രസിഡന്റിന്റെ
സ്ഥിരതാമസം എവിടെയാണ്
എന്നും പ്രസിഡന്റിന്
കേരളത്തിലോ പുറത്തോ
സ്പോര്‍ട്സ്
സ്കൂളുകളോ,
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട മറ്റു
സ്ഥാപനങ്ങളോ
ഉണ്ടോയെന്നും
വ്യക്തമാക്കുമോ ;
(ഇ)
സ്പോര്‍ട്സ്
കൗണ്‍സില്‍
പ്രസിഡന്റിന്റെ നിയമനം
ഏതു രീതിയിലായിരുന്നു
എന്നും സ്പോര്‍ട്സ്
കൗണ്‍സിലില്‍ യു.ഡി.എഫ്
സര്‍ക്കാര്‍ കൊണ്ട്
വന്ന നാമനിര്‍ദ്ദേശ
സംവിധാനം ഒഴിവാക്കാനും
കൗണ്‍സിലിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താനും
എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
മിനിസ്റ്റേഡിയം
375.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തില്‍
പൊതു
കളിസ്ഥലമില്ലെന്നുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എഞ്ചിനിയറിംഗ്
കോളേജുള്‍പ്പെടെ
100ലധികം വിദ്യാഭ്യാസ
സ്ഥാപനങ്ങളുള്ള
കരുനാഗപ്പള്ളി
മണ്ഡലത്തില്‍
മിനിസ്റ്റേഡിയം
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ:
(സി)
ജല
സമൃദ്ധമായ
കരുനാഗപ്പള്ളിയില്‍ ഒരു
നീന്തല്‍ കുളവും
നീന്തല്‍
പരിശീനകേന്ദ്രവും
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ;
(ഡി)
കന്നേറ്റി
ജലോല്‍സവം നടക്കുന്ന
കന്നേറ്റി കായലും ,
ടി.എസ് കനാലും
ഉള്‍പ്പെടുത്തി ഒരു
വാട്ടര്‍ സ്പോര്‍ട്സ്
അക്കാദമി
സ്ഥാപിക്കുന്നതിനു
നടപടി സ്വീകരിക്കുമോ?
ചാലക്കുടിയില്‍
ഇന്‍ഡോര്‍ സ്റ്റേഡിയം
376.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മുനിസിപ്പാലിറ്റിയില്‍
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുല്ലൂരാംപാറയിലെ
മത്തായി ചാക്കോ
സ്പോര്‍ട്സ് കോംപ്ലക്സ്
377.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി,പുല്ലൂരാംപാറയില്‍
മലബാര്‍ സ്പോര്‍ട്സ്
അക്കാദമിയുടെ
സഹായത്തോടെ മത്തായി
ചാക്കോ സ്പോര്‍ട്സ്
കോംപ്ലക്സ്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്പോര്‍ട്സ് കോംപ്ലക്സ്
ആരംഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ ?
മള്‍ട്ടിപര്‍പ്പസ്
സ്റ്റേഡിയങ്ങള്‍
378.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാഷണല്‍
ഗെയിംസിനോടനുബന്ധിച്ച്
കേരളത്തില്‍ നിർമ്മിച്ച
സ്റ്റേഡിയങ്ങളും,
കളിസ്ഥലങ്ങളും
സംരക്ഷിക്കുന്നതിനും
കായിക ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിനുമായി
എന്തൊക്കെ നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
'സ്മൈൽ
കേരള 'എന്ന
പദ്ധതിയിലൂടെ
സംസ്ഥാനത്ത് പല
സ്ഥലങ്ങളിലുംനിർമ്മിച്ച
മള്‍ട്ടിപര്‍പ്പസ്
സ്റ്റേഡിയങ്ങള്‍
ഉള്‍പ്പെടെയുള്ള
സംവിധാനങ്ങളുടെ നിലവിലെ
അവസ്ഥയും ഉപയോഗക്ഷമതയും
പരിശോധിക്കുന്നുണ്ടോ;എങ്കിൽ
വിശദമാക്കാമോ ;
(സി)
സംസ്ഥാനത്ത്
രൂപീകരിക്കപ്പെട്ടിട്ടുള്ള
കായിക നയത്തിൽ
എന്തെങ്കിലും
ഭേദഗതികള്‍
സര്‍ക്കാരിന്റെ
ആലോചനയിലുണ്ടോ.
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;