'ആലില'
പദ്ധതി
437.
ശ്രീ.അടൂര്‍
പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ മുന്‍
ഗവണ്മെന്റ് 'ആലില
പദ്ധതി'
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഈ പദ്ധതി മൂലം
കൈവരിക്കാനുദ്ദേശിച്ചത്;
(സി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട് എന്ന്
വെളിപ്പെടുത്തുമോ ?
കേരള
ബാങ്ക് രൂപീകരണം
438.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
14 ജില്ലാ സഹകരണ
ബാങ്കുകളെയും
സംയോജിപ്പിച്ചുകൊണ്ട്
കേരള ബാങ്ക്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
സഹകരണ ബാങ്കുകളുടെ
സംയോജനത്തിന് റിസര്‍വ്
ബാങ്കിന്റെയും
നബാര്‍ഡിന്റെയും അനുമതി
ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍ അത്
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
നന്മ
സ്റ്റോറുകള്‍
അഭിവൃദ്ധിപ്പെടുത്താന്‍ നടപടി
439.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവശ്യ
സാധനങ്ങള്‍ സബ്സിഡി
നിരക്കില്‍ വില്‍പ്പന
നടത്തുന്നതിന് വേണ്ടി
ആരംഭിച്ച നന്മ
സ്റ്റോറുകളുടെ
അവസ്ഥപരിതാപകരമായണ്
എന്ന ആക്ഷപം
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നന്മ
സ്റ്റോറുകള്‍
അഭിവൃദ്ധിപ്പെടുത്തി
സബ്സിഡി നിരക്കില്‍
അവശ്യ സാധനങ്ങള്‍
വിതരണം ചെയ്യുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പുതിയ
ബാങ്ക് രൂപീകരണ നടപടികള്‍
440.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളും
സംസ്ഥാന സഹകരണ ബാങ്കും
കൂടിച്ചേര്‍ന്ന് പുതിയ
ഒരു ബാങ്ക്
രൂപീകരിക്കാന്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ജില്ലാ-സംസ്ഥാന സഹകരണ
ബാങ്കുകളിലെ
ജീവനക്കാരുടെ
സംരക്ഷണത്തിന് വേണ്ടി
സര്‍ക്കാര്‍ ചെയ്ത
കാര്യങ്ങള്‍
വ്യക്തമാക്കുമോ?
സഹകരണ
സംഘം ജീവനക്കാരുടെ
സ്ഥാനക്കയറ്റം
441.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സഹകരണ സംഘം
ചട്ടങ്ങളില്‍ വരുത്തിയ
ഭേദഗതി പ്രകാരം സഹകരണ
ബാങ്ക് ജീവനക്കാരുടെ
സ്ഥാനക്കയറ്റത്തിന്
വിദ്യാഭ്യാസ യോഗ്യത 10
+ 2 + 3
ആയിരിക്കണമെന്ന്
നിഷ്ക്കര്ഷിച്ചിട്ടുള്ളതു
കാരണം വിദൂര
വിദ്യാഭ്യാസം വഴി
ബിരുദം നേടിയ
പ്രീഡിഗ്രി, +2
പാസാകാത്ത
ഉദ്യോഗസ്ഥര്‍ക്ക്
സ്ഥാനക്കയറ്റം
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിബന്ധനയില്‍ നിന്നും
ഇളവ് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
1969
കേരള സഹകരണ സംഘം
നിയമം/ചട്ടങ്ങള്‍
എന്നിവ സമഗ്രമായി
ഭേദഗതി ചെയ്യുന്നതിന്
സഹകാരികളുടെ ഒരു വിദഗ്ധ
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത കമ്മിറ്റി ഇത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സഹകരണ
റിസ്ക് ഫണ്ട്
442.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ സഹകരണ
റിസ്ക് ഫണ്ട് പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഈ പദ്ധതി മൂലം
കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ട്?
സഹകരണ
വകുപ്പിലെ സ്ഥലം മാറ്റം
443.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സഹകരണ
വകുപ്പില്‍ എത്ര
സര്‍ക്കാര്‍ ജീവനക്കാരെ
കാലാവധി തീരും മുന്‍പ്
സ്ഥലം മാറ്റി
നിയമിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ബി)
ജില്ല
തിരിച്ചും തസ്തിക
തിരിച്ചുമുളള
കണക്കുകള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലംമാറ്റങ്ങള്‍
പുനഃപരിശോധിക്കുവാന്‍
തയ്യാറാകുമോയെന്ന്
വിശദമാക്കാമോ?
സഹകരണ
മേഖലയില്‍ ആഡിറ്റ്
444.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ ആഡിറ്റ്
സമകാലികമാക്കാന്‍ മുന്‍
സര്‍ക്കാര്‍ പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം എന്തെല്ലാം;
(ബി)
ഇതുമൂലം
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
(സി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടി
എടുത്തിട്ടുണ്ട് എന്ന്
വെളിപ്പെടുത്താമോ ?
സഹകരണ
മേഖലയില്‍ നിക്ഷേപ ഗാരന്റി
പദ്ധതി
445.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ മുന്‍
സര്‍ക്കാര്‍ നിക്ഷേപ
ഗ്യാരന്റി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുമൂലം കൈവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ലേബര്‍
കോണ്‍ട്രാക്ട് സഹകരണ
സംഘങ്ങള്‍
446.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയിലുള്ള ലേബര്‍
കോണ്‍ട്രാക്ട് സഹകരണ
സംഘങ്ങള്‍ തകര്‍ച്ചയെ
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഇത്തരം എത്ര സംഘങ്ങളാണ്
പ്രവര്‍ത്തിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സഹകരണ
മേഖലയിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ലേബര്‍ കോണ്‍ട്രാക്ട്
സഹകരണ സംഘങ്ങളെ
ഏല്പിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വിശദമാക്കാമോ?
ആശ്വാസ്
പദ്ധതി
447.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.റ്റി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ മുന്‍
ഗവണ്മെന്റ് ആശ്വാസ്
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദേശ്യലക്ഷ്യങ്ങളാണ്
ഇതുമൂലം കൈവരിക്കാന്‍
ഉദ്ദേശിച്ചിരുന്നത്;
പദ്ധതി നടത്തിപ്പില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഉണര്‍വ്
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
448.
ശ്രീ.സണ്ണി
ജോസഫ്
,,
അനില്‍ അക്കര
,,
വി.റ്റി.ബല്‍റാം
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ മുന്‍
ഗവണ്മെന്റ് ഉണര്‍വ്
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ
;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
പ്രാഥമിക
സഹകരണ സംഘങ്ങൾ ആദായനികുതി
പരിധിയില്‍
449.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക സഹകരണ
സംഘങ്ങളെ ആദായനികുതി
നിയമത്തിന്റെ
പരിധിയില്‍ കൊണ്ടു
വരാനുള്ള കേന്ദ്രനീക്കം
പ്രതിരോധിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രാഥമിക
സര്‍വ്വീസ് സഹകരണ
സംഘങ്ങള്‍
നിക്ഷേപങ്ങള്‍
സ്വീകരിക്കാന്‍
പാടില്ലെന്ന പുതിയ
നിബന്ധനകള്‍ വല്ലതും
കേന്ദ്ര ആദായനികുതി
വകുപ്പ് മുന്നോട്ടു
വച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പുതിയ
കേന്ദ്ര സഹകരണ നിയമം
പ്രാബല്യത്തില്‍ വന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തെ സഹകരണ
മേഖലയെ
ശക്തിപ്പെടുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ത്രിവേണി-നന്മ
സ്റ്റോറുകള്‍
ലാഭകരമാക്കാനുള്ള നടപടികൾ
450.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിവേണി-നന്മ
സ്റ്റോറുകള്‍
ലാഭത്തിലാക്കുന്നതിനും
,ജീവനക്കാർക്ക്
ജോലിസ്ഥിരത
ലഭിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്നു
വിശദമാക്കാമോ?
കാരശ്ശേരി
സഹകരണ ബാങ്ക്
451.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ സഹകരണ
നിയമത്തില്‍ ഭേദഗതി
വരുത്തി, കാരശ്ശേരി
സര്‍വ്വീസ് സഹകരണ
ബാങ്കിന് പഴയ
കോഴിക്കോട് താലൂക്ക്
പ്രവര്‍ത്തന പരിധിയായി
നിശ്ചയിച്ചതിനെതിരെ
താലൂക്കിലെ സഹകാരികളും
ജീവനക്കാരും നല്കിയ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍,
ഇതിന്മേലെടുത്ത
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(സി)
പ്രാഥമിക
സഹകരണ സംഘങ്ങളുടെ
തകര്‍ച്ചയ്ക്ക്
കാരണമായേക്കാവുന്ന
ഇത്തരം ഉത്തരവുകളെ
മറികടക്കുന്നതിന്
നിയമഭേദഗതി സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(ഡി)
എങ്കില്‍
ആയതിന് നടപടികള്‍
സ്വീകരിക്കുമോ ?
സുവര്‍ണ്ണ
കേരളം പദ്ധതി
452.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയില്‍ മുന്‍
ഗവണ്മെന്റ് സുവര്‍ണ്ണ
കേരളം പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ
;എങ്കിൽ വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുമൂലം കൈവരിക്കാന്‍
ഉദ്ദേശിച്ചിരുന്നത് ;
(സി)
പദ്ധതി
നടത്തിപ്പില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്;
(ഡി)
ഈ
പദ്ധതിക്കായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കാരശ്ശേരി
സര്‍വ്വീസ് സഹകരണ ബാങ്ക്
453.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരശ്ശേരി
സര്‍വ്വീസ് സഹകരണ
ബാങ്കിന് സഹകരണ
നിയമത്തിലെ 7 (1) (സി)
വകുപ്പില്‍ ഇളവ് നല്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ബാങ്കിന് എത്ര
ബ്രാഞ്ചുകളാണ്
നിലവിലുളളത്; പുതുതായി
ബ്രാഞ്ച് ആരംഭിക്കാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
അനുമതി
കൂടാതെ പുതിയ
ബ്രാഞ്ചുകള്‍
ആരംഭിക്കാനുളള
ബാങ്കിന്‍െറ
നീക്കത്തിനെതിരെ
പ്രക്ഷോഭവും കോടതി
യില്നടപടികളും
നിലവിലുണ്ടോ;
(ഡി)
പ്രവര്‍ത്തന
പരിധിയില്‍
ഇളവനുവദിച്ചുകൊണ്ടുളള
ഉത്തരവ് റദ്ദാക്കണമെന്ന
ആവശ്യത്തിന്മേല്
സ്വീകരിച്ച് വരുന്ന
നടപടികള്‍
വിശദമാക്കാമോ?
താമരക്കുടി
സര്‍വ്വീസ് സഹകരണ ബാങ്ക്
454.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
താമരക്കുടി സര്‍വ്വീസ്
സഹകരണ ബാങ്കില്‍
നിന്നും വായ്പ
കുടിശ്ശിക ആയ തുക
തിരിച്ചു
പിടിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
വായ്പാ
കുടിശ്ശിക ഇനത്തില്‍
എത്ര തുക
പിരിച്ചെടുത്തിട്ടുണ്ട്;
(സി)
നിക്ഷേപകര്‍ക്ക്
പണം തിരികെ
നല്‍കുന്നതിന്
നടപടികള്‍
കൈക്കൊള്ളുന്നുവോ ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വിദ്യാഭ്യാസ
വായ്പ പലിശ ഇളവ്
455.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖല
ബാങ്കുകളില്‍ നിന്നും
വിദ്യാഭ്യാസ
വായ്പയെടുക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പലിശ ഇളവ്
നല്കുമ്പോള് സഹകരണ
ബാങ്കുകളില്‍ നിന്നും
വിദ്യാഭ്യാസ
വായ്പയെടുത്ത
വിദ്യാര്‍ത്ഥികള്‍ക്ക്
പലിശയിളവ് ലഭിക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
ബാങ്കുകളില്‍ നിന്നും
വിദ്യാഭ്യാസ വായ്പ
എടുക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
കൂടി പലിശ ഇളവ്
ലഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുന്നത്
പരിഗണിക്കുമോ;
സംസ്ഥാനത്തെ
ത്രിവേണി നന്മ സ്റ്റോറുകളുടെ
പ്രവര്‍ത്തനം
456.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ത്രിവേണി നന്മ
സ്റ്റോറുകള്‍
പ്രവര്ത്തസജ്ജമാക്കുവാന്
സ്വീകരിക്കുവാന്‍
പോകുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പൂട്ടിയിട്ടിരിക്കുന്ന
ത്രിവേണി സ്റ്റോറുകള്‍
തുറക്കുന്നതിന് നടപടി
ഉണ്ടാകുമോ;
(സി)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
വിലക്കയറ്റം
തടയുന്നതിന്
കണ്‍സ്യൂമര്‍ ഫെഡ്
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
വായ്പകള്‍ക്ക്
നല്കുന്ന ഇളവുകള്‍
457.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
സഹകരണ ബാങ്കുകളില്‍
നിന്നും വായ്പ എടുത്ത
വ്യക്തികള്‍ മരിച്ചാല്‍
വായ്പ/പിഴപ്പലിശ, പലിശ
എന്നിവയില്‍ എന്തൊക്കെ
ഇളവുകളാണ് ഇപ്പോള്‍
നല്കി
വരുന്നത്;വിശദമാക്കാമോ;
(ബി)
മാരക
രോഗങ്ങള്‍ വന്ന്
മരിച്ചവരുടെ
വായ്പകള്‍ക്ക് റിസ്ക്
ഫണ്ടിന്റെ
ആനുകൂല്യങ്ങള്‍
കൃത്യമായി ലഭിക്കാറില്ല
എന്ന പരാതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയത്
പരിഹരിക്കുന്നതിനും
അര്‍ഹതപ്പെട്ടവര്‍ക്ക്
റിസ്ക് ഫണ്ടിന്റെ
ആനുകൂല്യങ്ങള്‍
കൃത്യമായി
ലഭിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിനോദ
സഞ്ചാര വികസനം
458.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിനോദ സഞ്ചാര
വികസനത്തിനായി
എന്തൊക്കെ നൂതന
പദ്ധതികള്‍ക്ക് രൂപം
നല്‍കും; വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കൂടുതല്‍
വിനോദ സഞ്ചാരികളെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
വരുമാനവും തൊഴില്‍
അവസരങ്ങളും
വര്‍ദ്ധിപ്പിക്കാന്‍
വിനോദ സഞ്ചാര മേഖലയെ
പ്രയോജനപ്പെടുത്തുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
മലബാറില്‍
ടൂറിസം മേഖലയുടെ
വികാസത്തിന്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
വിനോദ
സഞ്ചാരികളുടെ വരവ്
459.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യ
സന്ദര്‍ശിക്കുന്ന സൗദി
പൗരന്മാര്ക്ക് ബയോ
മെട്രിക് പരിശോധന
ഏര്‍പ്പെടുത്തണമെന്ന്
കേന്ദ്ര സര്‍ക്കാര്‍
തീരുമാനമെടുത്തതായി
അറിവുണ്ടോ ;
(ബി)
അത്
കേരളത്തിലേയ്ക്കുള്ള
സൗദി വിനോദ
സഞ്ചാരികളുടെ വരവിനെ
പ്രതികൂലമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
ഇതു പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കാമോ?
പീച്ചി
വിനോദ സഞ്ചാര
കേന്ദ്രത്തിന്റെ വികസനം
460.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പില്‍ നിന്ന്
കഴിഞ്ഞ 5
വര്‍ഷത്തിനുളളില്‍
പീച്ചി വിനോദ സഞ്ചാര
കേന്ദ്രത്തിന്‍െറ
വികസനത്തിനും
സൗന്ദര്യവല്‍ക്കരണത്തിനുമായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ആയതിന്റെ വിശദ വിവരവും
ലഭ്യമാക്കാമോ ;
(ബി)
പീച്ചി
വിനോദ സഞ്ചാര
കേന്ദ്രത്തിന്‍െറ
വികസനത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടൊയെന്ന്
വ്യക്തമാക്കാമോ?
കോവളം-വര്‍ക്കല-പൊന്മുടി
വിനോദസഞ്ചാര കേന്ദ്രങ്ങളെ
ബന്ധിപ്പിച്ച് ടൂറിസ്റ്റ്
ഹബ്ബ്
461.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പൊന്മുടി ടുറിസ്റ്റ്
കേന്ദ്രത്തില്‍
വിനോദസഞ്ചാരികള്‍ക്കായി
ഒരുക്കിയിട്ടുളള
സൗകര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഹില്‍
ടൂറിസത്തിന്റെ അനന്ത
സാദ്ധ്യതകള്‍
പരിഗണിച്ച്
കോവളം-വര്‍ക്കല-പൊന്മുടി
എന്നീ ടൂറിസ്റ്റ്
കേന്ദ്രങ്ങളെ
ബന്ധിപ്പിച്ച് ഒരു
ടൂറിസ്റ്റ് ഹബ്ബ്
രൂപീകരിക്കുന്നതിനും
പൊന്മുടിയുടെ
സമഗ്രവികസനത്തിന് ഒരു
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കി
നടപ്പിലാക്കുന്നതിനും
മുന്‍കൈയെടുക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
ആലപ്പുഴ
മെഗാടൂറിസം പദ്ധതി
462.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയില്‍
ഉള്‍പ്പെടുത്തി കായലോര
ടൂറിസവുമായി
ബന്ധപ്പെട്ട് കായംകുളം
കായല്‍ തീരത്ത്
പുരോഗമിച്ചുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
എന്തൊക്കെയെന്നും,
പ്രസ്തുത പദ്ധതി
നാടിനായി എന്നേക്കു
സമര്‍പ്പിക്കുവാന്‍
കഴിയുമെന്നും
വിശദമാക്കാമോ;
(ബി)
കൃഷ്ണപുരം
കൊട്ടാരം, കൃഷ്ണപുരം
സാംസ്കാരിക
വിനോദകേന്ദ്രം, ദേശീയ
കാര്‍ട്ടൂണ്‍ മ്യൂസിയം,
കായംകുളത്തെ
നിര്‍ദ്ദിഷ്ട ഹൗസ്
ബോട്ട് ടെര്‍മിനല്‍
എന്നീ പദ്ധതികളെ
സംയോജിപ്പിച്ച്
കായംകുളത്തിന്റെ ടൂറിസം
സാദ്ധ്യതകള്‍
പരിപോഷിപ്പിക്കുന്നതിലേയ്ക്ക്
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
മുനമ്പം,
ചെറായി, കുഴിപ്പിള്ളി
ബീച്ചുകളിലെ വിനോദ സഞ്ചാര
വികസനം
463.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനമ്പം,
ചെറായി, കുഴിപ്പിള്ളി
ബീച്ചുകളിലെ വിനോദ
സഞ്ചാര വികസനത്തിനായി
2014-15 വര്‍ഷത്തില്‍
ചെലവഴിച്ച തുക
എത്രയെന്നും
എന്തിനെല്ലാമാണെന്നും
വിശദമാക്കാമോ ?
(ബി)
ഭരണാനുമതി
ലഭിച്ച ഏതെല്ലാം
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വ്യക്തമാക്കാമോ ?
(സി)
ഈ
പ്രവൃത്തികള്‍
ആരംഭിക്കുന്നതില്‍
തടസ്സങ്ങളെന്തെങ്കിലുമുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
തലശ്ശേരി
പൈതൃക ടൂറിസം പദ്ധതി
464.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
പൈതൃക ടൂറിസം
പദ്ധതിയില്‍ ഏതെല്ലാം
പ്രവൃത്തികള്‍
ഉള്‍പ്പെടുന്നു;
(ബി)
ഇതില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
(സി)
ഇവയ്ക്ക്
എത്ര തുക ചെലവായി;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ട്;
(ഇ)
പ്രസ്തുത പദ്ധതി
പ്രകാരം ചെയ്തിട്ടുള്ള
പ്രവൃത്തിക്ക് എത്ര തുക
നിക്കി
വച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ബേക്കല്‍
ടൂറിസം വികസനം
465.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കല്‍
ടൂറിസത്തിന്റെ
വികസനവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
സൗത്ത്
ബീച്ച് പാര്‍ക്കിന്റെ
നവീകരണം, സുനാമി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മിച്ച് കഴിഞ്ഞ
അഞ്ച് വര്‍ഷവും തുറന്ന്
കൊടുക്കാന്‍ സാധിക്കാതെ
അനാഥമായി കിടക്കുന്ന
പാര്‍ക്ക്, ബേക്കല്‍
എയര്‍സ്ട്രിപ്പ് എന്നിവ
യാഥാര്‍ത്ഥ്യമാക്കാനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ബി
ആര് ഡി സി (ബേക്കല്‍
റിസോര്‍ട്ട്
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്)
മറ്റേതെങ്കിലും
ജില്ലകളിലെ പ്രൊജക്ട്
കഴിഞ്ഞ വര്‍ഷം
ഏറ്റെടുത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ആയതിന് ബി ആര് ഡി സി
തുക
ചിലവഴിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഗ്രീന്‍
ടൂറിസം സര്‍ക്യൂട്ട്
പ്രൊജക്ട്കൊണ്ട് ബി
ആര് ഡി സി ക്ക് എന്ത്
ഗുണമാണുള്ളതെന്ന്
വിശദമാക്കാമോ; പദ്ധതി
ഏറ്റെടുത്തിന്റെ കാരണം
അറിയിക്കാമോ?
മണിയാര്‍
ടൂറിസം പദ്ധതി
466.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണിയാര്‍
ടൂറിസം പദ്ധതിക്ക് എത്ര
തുകയാണ്
അനുവദിച്ചിരുന്നതെന്നും
എന്തൊക്കെ പദ്ധതികളാണ്
ഇതില്‍ വിഭാവനം
ചെയ്തിരുന്നതെന്നും
ഇതില്‍ ഏതൊക്കെ
പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ബാക്കിയുള്ളവയുടെ
നിര്‍മ്മാണം
തടസ്സപ്പെട്ടതിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തത
പദ്ധതികളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനും
മണിയാര്‍ ഡാം
കേന്ദ്രീകരിച്ച് വിനോദ
ബോട്ട് യാത്ര
ഉള്‍പ്പെടെ സഞ്ചാരികളെ
ആകര്‍ഷിക്കാന്‍
കഴിയുംവിധമുള്ള
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാനും എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ വിവിധ ടൂറിസ്റ്റ്
ഡെസ്റ്റിനേഷനുകള്‍
467.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വിവിധ
ടൂറിസ്റ്റ്
ഡെസ്റ്റിനേഷനുകളെ
ബന്ധപ്പെടുത്തി സ്വദേശ,
വിദേശ വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
ഏന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ ഏതെല്ലാം
ടൂറിസ്റ്റ്
കേന്ദ്രങ്ങളെയാണ്
നിര്‍ദ്ദിഷ്ട
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച പ്രോജക്ട്
റിപ്പോര്‍ട്ട്
ലഭ്യമാണോ; വിശദാംശം
വെളിപ്പെടുത്താമോ?
തുഷാരഗിരി-ടൂറിസ്റ്റ്
കോട്ടേജുകള്‍ തുറന്ന്
കൊടുക്കാന്‍ നടപടി
468.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയായ തുഷാരഗിരിയില്‍
ടൂറിസംവകുപ്പ്
നിര്‍മ്മിച്ച
ടൂറിസ്റ്റ്
കോട്ടേജുകള്‍
സഞ്ചാരികള്‍ക്കായി
തുറന്ന്
കൊടുക്കാത്തതെന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ ;
(ബി)
കോട്ടേജുകള്‍
തുറന്ന്
കൊടുക്കുന്നതിനാവശ്യമായ
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ ?
കൊല്ലമ്പുഴ
ടൂറിസ്റ്റ് അമിനിറ്റി
സെന്റര്‍
469.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഠിനംകുളം
വാട്ടര്‍
സര്‍ക്യൂട്ടിന്റെ
ഭാഗമായി
കൊല്ലമ്പുഴയില്‍
നിര്‍മ്മിച്ച
ടൂറിസ്റ്റ് അമിനിറ്റി
സെന്ററിന്റേയും
പാര്‍ക്കിന്റേയും
നാശാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
വകുപ്പിന്റെ
ഭാഗത്തുനിന്നും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ചില്‍ഡ്രന്‍സ്
പാര്‍ക്ക് നവീകരണത്തിന്
ആറ്റിങ്ങല്‍
മുനിസിപ്പല്‍
എഞ്ചിനീയറിംഗ് വിഭാഗം
തയ്യാറാക്കി
സമര്‍പ്പിച്ച
പദ്ധതിയിന്മേല്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കോയിക്കല്‍
കൊട്ടാരം
470.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചരിത്രപ്രസിദ്ധമായ
കോയിക്കല്‍ കൊട്ടാരം,
ദേശീയ നാണയ
ശേഖരകേന്ദ്രം, എന്നിവ
സംയോജിപ്പിച്ചുകൊണ്ട്
ടൂറിസം പദ്ധതി
നടപ്പിലാക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
പോത്തുണ്ടി,
ചുള്ളിയാര്‍, മീങ്കര ഡാമുകളെ
കേന്ദ്രീകരിച്ചുള്ള ടൂറിസം
471.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ മണ്ഡലത്തിലെ
പോത്തുണ്ടി,
ചുള്ളിയാര്‍, മീങ്കര
ഡാമുകളെ
കേന്ദ്രീകരിച്ചുള്ള
ടൂറിസം പദ്ധതി
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
നെല്ലിയാമ്പതി,
പറമ്പിക്കുളം
മലനിരകളുടെ
താഴ്വരയിലുള്ള ഈ
ഡാമുകളെ
കേന്ദ്രീകരിച്ച് ടൂറിസം
പദ്ധതി
നടപ്പിലാക്കിയാല്‍
ധാരാളം ടൂറിസ്റ്റുകളെ
ആകര്‍ഷിക്കാന്‍
കഴിയുമെന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
ഏങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
നെന്മാറ
നിയോജക മണ്ഡലത്തില്‍
മേല്പറഞ്ഞ ഡാമുകളെ
കോര്‍ത്തിണക്കിയ ടൂറിസം
പദ്ധതി അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ?
ജാനകിക്കാട്
ഇക്കോ ടൂറിസം പദ്ധതി
472.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജാനകിക്കാട്
ഇക്കോ ടൂറിസം പദ്ധതി
കാര്യക്ഷമമല്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉന്നമനത്തിനായി
എന്തൊക്കെ പദ്ധതികളാണ്
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നത്
വിശദമാക്കാമോ?
ഏനാമാക്കല്‍
നെഹ്റു പാര്‍ക്കിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
473.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
വെന്തിടങ്ങ്
പഞ്ചായത്തിലെ
ഏനാമാക്കല്‍ നെഹ്റു
പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
മുടങ്ങിക്കിടക്കുന്നതു
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാരണങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കിന്റെ
നിര്‍മ്മാണം
ആരംഭിച്ചതെന്നാണെന്ന്
അറിയിക്കമോ;
(സി)
ഇതുവരെ
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇതിന്റെ
നിര്‍മ്മാണ ചുമതല ഏത്
ഏജന്‍സിക്കാണ് എന്ന്
വ്യക്തമാക്കുമോ;
(ഇ)
പാര്‍ക്കിന്റെ
നിര്‍മ്മാണ
പൂര്‍ത്തീകരണത്തിനു
സത്വര നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യക്കാമോ?
കാസര്‍കോട്
സര്‍ക്കാര്‍ അതിഥി മന്ദിരം
474.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
സര്‍ക്കാര്‍ അതിഥി
മന്ദിരത്തില്‍ എത്ര
മുറികളുണ്ട്; എല്ലാ
മുറികളും എയര്‍
കണ്ടീഷന്‍ ചെയ്തതാണോ;
ഇല്ലെങ്കില്‍ എത്ര
മുറികളിലാണ് എ.സി.
ഘടിപ്പിക്കാത്തത്; ഈ
മുറികളില്‍ എ.സി.
ഘടിപ്പിക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
കാസര്‍കോട്
സര്‍ക്കാര്‍ അതിഥി
മന്ദിരത്തില്‍
ജനറേറ്റര്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ നിരന്തരം
വൈദ്യുതി തടസ്സം
അനുഭവപ്പെടുന്ന ഇവിടെ
ജനറേറ്റര്‍
സ്ഥാപിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പരിമിതികള്‍
അനുഭവപ്പെടുന്ന
കാസര്‍കോട്
സര്‍ക്കാര്‍ അതിഥി
മന്ദിരത്തില്‍ അഡീഷണല്‍
ബ്ലോക്ക്
നിര്‍മ്മിക്കാന്‍
ആലോചനയുണ്ടോ;
ഇല്ലെങ്കില്‍ ഇതിനു
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ നവീകരണം
475.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
ശ്രീകൃഷ്ണപുരത്തെ
ബാപ്പുജി ചില്‍ഡ്രന്‍സ്
പാര്‍ക്കിന്റെ
നവീകരണത്തിനായി
എന്തെല്ലാം
സജ്ജീകരണങ്ങള്‍
ഒരുക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കിന്റെ
നവീകരണത്തിനായുള്ള
പ്രോജക്ട്
റിപ്പോര്‍ട്ട്
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുുമെന്നും
പ്രസ്തുത റിപ്പോർട്ട്
എന്ന്
ലഭ്യമാക്കുമെന്നും
വ്യക്തമാക്കാമോ?
വീരമലക്കുന്ന്,
കവ്വായികായല്‍, വലിയപറമ്പ്
ടൂറിസം പദ്ധതികള്‍
476.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
വീരമലക്കുന്ന്,കവ്വായികായല്‍,വലിയപറമ്പ്
വില്ലേജ്
എന്നിവിടങ്ങളിലെ ജൈവ
വൈവിദ്ധ്യങ്ങളും
പ്രകൃതി സൗന്ദര്യവും
മുതലാക്കി കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാര്‍ ആരംഭിച്ച
ടൂറിസം പദ്ധതികള്‍
കൂടുതല്‍
വ്യാപിപ്പിക്കാനും
പശ്ചാത്തല സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തി
ടൂറിസ്റ്റുകളെ
ആകര്ഷിക്കാനുമുളള
നടപടികള്‍
സ്വീകരിക്കുമോ?
ആദിച്ചനല്ലൂര്‍
ചിറ ടൂറിസം പദ്ധതി
477.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും
വിനോദസഞ്ചാരവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
ആദിച്ചനല്ലൂര്‍ ചിറ
ടൂറിസം പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കുമോ;
പ്രസ്തുത പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(ബി)
പദ്ധതി
നിര്‍വ്വഹണവുമായി
ബന്ധപ്പെട്ട്
കരാറുകാരന് എത്ര
രൂപയാണ്
നല്‍കിയിട്ടുളളത്;
തുടര്‍ന്ന്
ലഭിക്കുവാനുളള തുക
കരാറുകാരന്
നല്‍കുന്നതിന്
സാങ്കേതികമായി
എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍
ഉണ്ടോ; എങ്കില്‍ ആയത്
എന്താണെന്നും
എന്നത്തേക്ക് പ്രശ്ന
പരിഹാരം ഉണ്ടാകുമെന്നും
വ്യക്തമാക്കുമോ ?