റേഷന്‍ കാര്‍ഡ്
238.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍ കാര്‍ഡ്
വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകള്‍
കാര്‍ഡുടമകള്‍ക്ക്
എന്ന് ലഭിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡിലെ വിവരങ്ങള്‍
കുറ്റമറ്റതാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
ഇ
- ടെന്‍ഡര്‍ വ്യവസ്ഥയും
പര്‍ച്ചേയ്സ് മാന്വലും
239.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.വി. അന്‍വര്‍
,,
ഐ.ബി. സതീഷ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഇ - ടെന്‍ഡര്‍
വ്യവസ്ഥയും
പര്‍ച്ചേയ്സ് മാന്വലും
ലംഘിച്ചുകൊണ്ട്
സിവില്‍ സപ്ലൈസ്
വകുപ്പ് നടത്തിയ
ഇടപാടുകളെക്കുറിച്ചുളള
പരാതി
പരിശോധിച്ചിട്ടുണ്ടോ
;എങ്കില്‍
വിശദമാക്കുമോ ;
(ബി)
ഈ
ഇടപാടുകള്‍ സംബന്ധിച്ച്
മുന്‍ സിവില്‍ സപ്ലൈസ്
വകുപ്പ് മന്ത്രി
ഉള്‍പ്പെടെയുള്ളവരെ
കുറിച്ചു് വിജിലന്‍സ്
ത്വരിതാന്വേഷണത്തിന്
ഉത്തരവിടാനുള്ള
സാഹചര്യം എന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
അന്വേഷണം ഏതു
ഘട്ടത്തിലാണെന്നും
അതിന്റെ പുരോഗതിയും
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പൊതുകമ്പോളത്തിലെ
വിലക്കയറ്റം തടയാന്‍
കഴിയുന്ന തരത്തില്‍
കമ്പോള ഇടപെടല്‍
നടത്തുന്നതില്‍
കോര്പ്പറേഷന്
പരാജയപ്പെട്ടതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
ബി.പി.എല്‍.
കാര്‍ഡ്
ലഭിക്കുന്നതിനാവശ്യമായ നടപടി
240.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡ്
പുതുക്കലുമായി
ബന്ധപ്പെട്ട്
ബി.പി.എല്‍ കാര്‍ഡുകള്‍
പലതും എ.പി.എല്‍.
കാര്‍ഡുകളാക്കി
മാറ്റിയിട്ടുള്ളതായി
പരാതികള്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
അര്‍ഹരായവര്‍ക്കെല്ലാം
ബി.പി.എല്‍. കാര്‍ഡ്
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇതിനായി
സിവില്‍ സപ്ലൈസ്,
റവന്യൂ, ഗ്രാമ
പഞ്ചായത്ത് എന്നിവയുടെ
സംയുക്ത സമിതി
രൂപീകരിച്ച് കാലതാമസം
ഒഴിവാക്കി ബി.പി.എല്‍.
കാര്‍ഡ്
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വെട്ടിക്കുറച്ച റേഷന്‍
വിഹിതം
പുന:സ്ഥാപിക്കുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കെ.എസ്.സി.എസ്.സി
ഔട്ട്ലറ്റുകള്
241.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.സി.എസ്.സി
റീട്ടെയില്‍
ഔട്ട്ലറ്റുകളില്
പരിശോധനയ്ക്കായി
വിജിലന്‍സ് വിഭാഗം
നിലവിലുണ്ടോ; എങ്കില്‍
ഇതിന്റെ പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
ഈ
സ്ക്വാഡ്
സംസ്ഥാനത്താകെ മിന്നല്‍
പരിശോധനകള്‍ നടത്തി
വരുന്നുണ്ടോ;
(സി)
വിജിലന്‍സ്
പരിശോധനാ വിഭാഗം കോഡ്
നമ്പര്‍ 0101202 എന്ന
റീട്ടെയില്‍
ഔട്ട്ലറ്റില്
എപ്പോഴെങ്കിലും പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പരിശോധനാഫലം
വിശദമാക്കുമോ;
(ഡി)
സ്ഥിരം
ജീവനക്കാരുടെ
പെരുമാറ്റവും ഇടപെടലും
നല്ലതാക്കാന്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ?
ഒരു
രൂപയ്ക്ക് അരി
242.
ശ്രീ.പി.ടി.
തോമസ്
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
രൂപയ്ക്ക് അരി റേഷനായി
നല്കുന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാനായത്;
(സി)
പദ്ധതി
നടത്തിപ്പിനായി ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതി
നടത്തിപ്പുമൂലം
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ത്വക്
രോഗ ആശൂപത്രിയിലെ
അന്തേവാസികള്‍ക്ക് റേഷന്‍
പഞ്ചസാര അനുവദിക്കുന്നതിനു
നടപടി
243.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ കൊരട്ടി
ഗാന്ധി ഗ്രാം ത്വക്ക്
രോഗ ആശുുപത്രിയിലെ
അന്തേവാസികള്‍ക്ക്
റേഷന്‍ പഞ്ചസാര
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
ദേശീയ
ഭക്ഷ്യ ഭദ്രതാ നിയമം
244.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി. ഉണ്ണി
,,
എ. എന്‍. ഷംസീര്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013-ലെ
ദേശീയ ഭക്ഷ്യ ഭദ്രതാ
നിയമം (National Food
Security Act)
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ
;
(ബി)
ഈ
നിയമം സംസ്ഥാനത്ത്
നടപ്പിലാക്കുമ്പോള്‍
നിലവിലുള്ള റേഷനിംഗ്
സമ്പ്രദായത്തെ എങ്ങനെ
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാരിന്റെ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്നും അവ
ഉപഭോക്താക്കളെ എങ്ങനെ
ബാധിക്കുമെന്നും
വ്യക്തമാക്കുമോ?
അവശ്യ
സാധനങ്ങളുടെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിന് നടപടി
245.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അവശ്യ
സാധനങ്ങളുടെ
വിലക്കയറ്റം പിടിച്ച്
നിര്‍ത്തുന്നതിന്
ഗവണ്മെന്റ് എന്തെല്ലാം
നടപടികളാണ്
എടുത്തിട്ടുള്ളതെന്ന്
അറിയിക്കാമോ?
അവശ്യ
ഭക്ഷ്യവസ്തുക്കളുടെ വില
നിയന്ത്രണം
246.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ധാന്യങ്ങളുടെയും, അവശ്യ
ഭക്ഷ്യവസ്തുക്കളുടെയും
വിലനിയന്ത്രിക്കുവാനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഭക്ഷ്യ
വസ്തുക്കളില്‍ അമിതമായി
മായം കലര്‍ത്തുന്നത്
കണ്ടെത്തുന്നതിനും
തടയുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
റേഷന്‍
കടകളുടെ കമ്പ്യൂട്ടര്‍വത്കരണം
247.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍
കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ
ഭാഗമായി നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം അറിയിക്കുമോ;
(ബി)
റേഷന്‍
കടകളുടെ
കമ്പ്യൂട്ടര്‍വത്കരണവുമായി
ബന്ധപ്പെട്ട് നാളിതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നുള്ള
വിവരം ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പൊതുവിതരണം
ശാക്തീകരിക്കുന്നതിന്
സഹായകമാകുന്ന
കമ്പ്യൂട്ടര്‍വത്കരണം
റേഷന്‍കടകളില്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
മാവേലി
സ്റ്റോറുകള്‍
248.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എ്രത മാവേലി
സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
കഴിഞ്ഞ സര്‍ക്കാര്‍
എ്രത പുതിയ മാവേലി
സ്റ്റോറുകള്‍
അനുവദിച്ചു; എത്ര എണ്ണം
പ്രവര്‍ത്തനം
ആരംഭിച്ചു;
(ബി)
കൂടുതല്‍
മാവേലി സ്റ്റോറുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
2011
മുതല്‍ 2016 മാര്‍ച്ച്
31 വരെ മാവേലി
സ്റ്റോറുകളിലൂടെയുളള
വിറ്റുവരവ് ഓരോ
വര്‍ഷവും എത്ര
വീതമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
എത്ര സഞ്ചരിക്കുന്ന
മാവേലി സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവയുടെ എണ്ണം
വര്ദ്ധിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ?
നെല്ല്
സംഭരണത്തിന്‍െറ കുടിശ്ശി ക
249.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
നിന്നും സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
മുഖാന്തിരം സംഭരിച്ച
നെല്ലിന്റെ കുടിശ്ശിക
തുക എത്രയുണ്ടെന്നും,
ആയത്
കൊടുത്തുതീര്‍ക്കുന്നതിന്
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്നും,
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ?
സിവില്‍
സപ്ലെെസ് കോര്‍പ്പറേഷന്റെ
വിറ്റുവരവും മാവേലി
സ്റ്റോറുകളുടെ എണ്ണവും
250.
ശ്രീ.വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
10 വര്‍ഷം സിവില്‍
സപ്ലെെസ്
കോര്പ്പറേഷന്
ബഡ്ജറ്റ് വിഹിതമായി
അനുവദിച്ച തുക വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
2011-ല്‍
കഴിഞ്ഞ സര്‍ക്കാര്‍
അധികാരമേറ്റപ്പോള്‍
സംസ്ഥാനത്ത്
നിലവിലുണ്ടായിരുന്ന
മാവേലി സ്റ്റോറുകളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
സംസ്ഥാനത്ത് നിലവിലുളള
മാവേലി സ്റ്റോറുകളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
10 വര്‍ഷത്തെ
വിറ്റുവരവ്
എത്രയാണെന്ന് വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ?
ആലപ്പുഴ
ജില്ലയിലെ സിവില്‍ സപ്ലൈസ്
വകുപ്പിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യുന്നതിന്
നടപടി
251.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍,സിവില്‍
സപ്ലൈസ് വകുപ്പില്‍
അസിസ്റ്റന്റ് സെയില്‍സ്
മാന്‍ തസ്തികയില്‍
എത്രയാളുകള്‍ നിലവില്‍
ജോലി ചെയ്യുന്നുണ്ട്;
എത്ര പോസ്റ്റ്
നിലവിലുണ്ട് ; ഈ
തസ്തികയില്‍ നിലവില്‍
എത്ര വേക്കന്‍സികള്‍
ആലപ്പുഴ ജില്ലയിലുണ്ട്
; ഒഴിവുകള്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ ?
തലശ്ശേരി
മണ്ഡലത്തിലെ മാവേലി സ്റ്റോര്‍
ഉദ്ഘാടനം
252.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയമസഭാ മണ്ഡലത്തില്‍
വരുന്ന ചൊക്ലിയില്‍,
ഗ്രാമപഞ്ചായത്ത്
,കെട്ടിട സൗകര്യം
അനുവദിച്ചിട്ടും മാവേലി
സ്റ്റോര്‍ ഉദ്ഘാടനം
വൈകുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
പേരുകളും
പരസ്യവാചകങ്ങളും
253.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യ വിഭവ
ഉപഭോക്താക്കളെ
തെറ്റിദ്ധരിപ്പിക്കുന്ന
രീതിയിലുളള പേരുകളും
പരസ്യവാചകങ്ങളും
നിരന്തരം
പ്രസിദ്ധപ്പെടുത്തി
അവരെ വഞ്ചിക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം കേസുകളില്‍
സര്‍ക്കാരിന് സ്വമേധയാ
നടപടികള്‍
സ്വീകരിക്കുന്നതിന്
2006 ലെ ഫുഡ്
സെക്യൂരിറ്റി ആന്റ്
സ്റ്റാന്‍ഡേര്‍ഡ് ആക്ട്
വ്യവസ്ഥകള്‍
അനുവദിക്കുന്നുണ്ടോ ;
വിശദമാക്കുമോ;
(സി)
ഈ
വര്‍ഷം ഇത്തരം
കമ്പനികള്‍/
വ്യക്തികള്‍
ക്കെതിരെയുളള
അന്വേഷണത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
ആലത്തുര്
മോഡേണ്‍ റൈസ് മില്‍
പ്രവര്‍ത്തനം
പുനരാരംഭിക്കാന്‍ നടപടി
254.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പിന്റെ
കീഴിലുള്ള ആലത്തുര്
മോഡേണ്‍ റൈസ് മില്‍
പ്രവര്‍ത്തനം
നിലച്ചിട്ട് എത്ര
വര്‍ഷമായെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റൈസ് മില്ലിന്റെ
പ്രവര്‍ത്തനം
നിലക്കുവാനുണ്ടായ കാരണം
വ്യക്തമാക്കാമോ;
(സി)
മോഡേണ്‍
റൈസ് മില്‍
പ്രവര്‍ത്തനം
പുനരാരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പൊതുവിതരണ
സംവിധാനം
കാര്യക്ഷമമാക്കുന്നതിന് നടപടി
255.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ പൊതുവിതരണ
സംവിധാനം
കാര്യക്ഷമമല്ലാതിരുന്നതു
കാരണം സാധാരണക്കാരുടെ
ജീവിതം
ദുസ്സഹമായിരുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിലക്കയറ്റം
പിടിച്ചുനിര്‍ത്തുന്നതിനും
പൊതു വിതരണ സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
പൂതുക്കിയ
റേഷന്‍കാര്‍ഡ്
അനുവദിക്കുന്നതിന് നടപടി
256.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡുകള്‍
പുതുക്കി
നല്‍കുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
പുതുക്കിയ
റേഷന്‍കാര്‍ഡ് എന്നു
മുതല്‍ വിതരണം
ചെയ്യുവാന്‍ കഴിയും;
(ബി)
റേഷന്‍
കാര്‍ഡ്
പുതുക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
കഴിഞ്ഞ ഒന്നര വര്‍ഷമായി
നടക്കുന്നതിനാല്‍
റേഷന്‍ കാര്‍ഡ്
ഇല്ലാത്തവരുടെ പുതിയ
റേഷന്‍കാര്‍ഡിനുളള
അപേക്ഷകള്‍
സ്വീകരിക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവില്‍
ഒരു റേഷന്കാര്ഡിലും
ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക്
സര്‍ക്കാര്‍
സഹായത്തിലൂടെ
ലഭിക്കുന്ന വീട്,
കാരുണ്യ ചികിത്സ സഹായം
തുടങ്ങിയവ
നഷ്ടപ്പെടുന്ന സാഹചര്യം
പരിഗണിച്ച്
റേഷന്‍കാര്‍ഡ്
അടിയന്തരമായി
അനുവദിക്കുന്നതിന്
സൗകര്യം ഏര്‍പ്പെടുത്തി
നല്‍കുമോ?
വിലക്കയറ്റം
തടയല്‍
257.
ശ്രീ.സണ്ണി
ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വിലക്കയറ്റം
നേരിടാന്‍ സിവില്‍
സപ്ലൈസ് എന്തെല്ലാം
ഇടപെടലുകളാണ്
വിപണിയില്‍
നടത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
വിലക്കയറ്റം
പിടിച്ചുനിര്‍ത്താന്‍
ആര്‍ക്കെല്ലാം എത്ര തുക
സബ്സിഡിയായി
നല്‍കിയെന്ന്
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
എല്‍.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്ത്
ഈയിനത്തില്‍ എന്തു തുക
സബ്സിഡിയായി
നല്കുകയുണ്ടായെന്ന്
വ്യക്തമാക്കുമോ?
വിലക്കയറ്റം
തടയുന്നതിന് നടപടി
258.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുന്നതിനും
പൊതുവിതരണ സമ്പ്രാദായം
ശക്തിപ്പെടുത്തുന്നതിനുമായി
ഈ സ്രക്കാര്‍
സ്വീകരിയ്ക്കുവാന്‍
പോകുന്ന നടപടികളുടെ
വിശദാംശങ്ങള്‍
ന്ലകുമോ?
നെല്ലുസംഭരണം
259.
ശ്രീ.വി.എസ്.അച്ചുതാനന്ദന്
ശ്രീമതി
യു. പ്രതിഭാ ഹരി
ശ്രീ.മുരളി
പെരുനെല്ലി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയുടെ
നെല്ലുസംഭരണം
കാര്യക്ഷമമല്ലാത്തത്
മൂലം നെല്ല് സംഭരണം
വൈകുന്നതും, സംഭരിച്ച
നെല്ലിന്റെ വില
ദീര്‍ഘകാലം
കുടിശികയായതും
നെല്‍കര്‍ഷകരെ കടുത്ത
പ്രതിസന്ധിയിലാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്ലിന്റെ
സംഭരണ വില ഉയര്‍ത്താന്‍
ആലോചിക്കുന്നുണ്ടോ;
(സി)
രൊക്കം
പണം നല്കി നെല്ലു
സംഭരിക്കാന്‍ വേണ്ട
നടപടി എടുക്കുമോ;
(ഡി)
സര്‍ക്കാര്‍
മേഖലയില്‍
അരിമില്ലുകള്‍
സ്ഥാപിക്കുമെന്ന മുന്‍
സര്‍ക്കാരിന്റെ
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിരുന്നോ;
(ഇ)
ഇക്കാര്യത്തില്‍
എന്തു നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വട്ടവിളയില്‍
സപ്ലൈകോ സൂപ്പര്‍
മാര്‍ക്കറ്റ്
260.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ ചെങ്കല്‍
പഞ്ചായത്തിലെ
വട്ടവിളയില്‍
സപ്ലൈകോയുടെ ഒരു
സൂപ്പര്‍ മാര്‍ക്കറ്റ്
ആരംഭിക്കണമെന്ന
ചെങ്കല്‍
പഞ്ചായത്തിന്റെ
പ്രമേയത്തിന്മേല്
എന്ത് തീരുമാനം
കൈക്കൊണ്ടു എന്ന്
വ്യക്തമാക്കാമോ;
(ബി)
റേഷന്‍
ഷോപ്പ്, മാവേലി
സ്റ്റോറുകള്‍ ,മറ്റ്
ന്യായവില ഷോപ്പുകള്‍
എന്നിവയില്‍ അവശ്യ
സാധനങ്ങളുടെ
ലഭ്യതക്കുറവിന് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
നിയന്ത്രിക്കുന്നതിന് നടപടി
261.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെ പ്രതിരോധിച്ച്
കൊണ്ടിരിക്കുന്ന
സര്‍ക്കാര്‍
സംവിധാനങ്ങളെ
ശക്തിപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
വിലക്കയറ്റത്തിനിടയാക്കുന്ന
പ്രമുഖ കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഉപഭോക്തൃ
സംസ്ഥാനമായ കേരളത്തിന്
ദോഷകരമാകുന്ന നയങ്ങള്‍
കേന്ദ്ര
സര്‍ക്കാരിന്‍െറ
ശ്രദ്ധയില്‍പ്പെടുത്തി
പരിഹാരം കണ്ടെത്തുമോ;
(സി)
വിലക്കയറ്റം
തടയുന്നതിന് മുന്‍
സര്‍ക്കാര്‍
കെെക്കൊണ്ട ആശ്വാസ
നടപടികള്‍ തുടരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വിലക്കയറ്റം
262.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പൊതു വിപണിയില്‍
നിത്യോപയോഗ
സാധനങ്ങള്‍ക്ക്
ക്രമാതീതമായി വില
വര്ദ്ധിപ്പിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണമെന്തെന്നു
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടിട്ടുണ്ടോ;
(ബി)
വിലക്കയറ്റം
പിടിച്ചു
നിര്‍ത്തുന്നതിനും
പൊതു വിപണിയില്‍ അവശ്യ
സാധനങ്ങളുടെ ലഭ്യത
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
കണ്‍സ്യൂമര്‍ഫെഡ്,
സപ്ലെെകോ
കണ്‍സ്യൂമര്‍ഫെഡ്/സപ്ലെെകോ
സൂപ്പര്‍മാര്‍ക്കറ്റുകളിലും
, മാവേലി
സ്റ്റോറുകളിലും
നിത്യോപയോഗ
സാധനങ്ങളുടെയും , അരി,
പലവ്യഞ്ജനങ്ങളുടെയും
ലഭ്യത
ഉറപ്പുവരുത്തുന്നതില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കാമോ;
(ഡി)
പൊതു
വിപണിയിലുളള
വിലയേക്കാള്‍ ഉയര്‍ന്ന
വിലയിലാണ് സപ്ലെെകോ,
കണ്‍സ്യൂമര്‍ഫെഡ്,
മാവേലിസ്റ്റോർ
എന്നിവിടങ്ങളില്‍ ചില
സാധനങ്ങളെങ്കിലും
വില്‍ക്കുന്നത് എന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നിത്യോപയോഗ
വസ്തുക്കളുടെ വില നിയന്ത്രണം
263.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
വസ്തുക്കളുടെ വില
നിയന്ത്രിക്കാന്‍ നൂതന
പദ്ധതികള്‍
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പലവ്യഞ്ജന
സാധനങ്ങള്‍
അന്യസംസ്ഥാനങ്ങളിലെ
കര്‍ഷകരില്‍ നിന്നും
നേരിട്ട് സംഭരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പച്ചക്കറി
വിഭവങ്ങള്‍ കര്‍ഷകരില്‍
നിന്നും നേരിട്ട്
സംഭരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
ആഭ്യന്തര പച്ചക്കറി
കര്‍ഷകരെ
പ്രോത്സാഹിപ്പിക്കാന്‍
സിവില്‍ സപ്ലെെസ്
വകുപ്പ് താലൂക്ക്
അടിസ്ഥാനത്തില്‍
സംഭരണശാലകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അസിസ്റ്റന്റ്
സെയില്സ്മാന്മാരുടെ നിയമനം
264.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനില്‍
അസിസ്റ്റന്റ്
സെയില്സ്മാന്
തസ്തികയില്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവില്‍
വന്നതെപ്പോളാണെന്നും
ലിസ്റ്റിന്റെ കാലാവധി
എന്ന് അവസാനിമെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്നും
നിയമനം ലഭിച്ചവരില്‍
എത്ര പേര് പ്രസ്തുത
ജോലിയില്‍ നിന്നും
വിട്ടുപോയിട്ടണ്ടെന്നും
ജില്ല തിരിച്ച്
വിശദമാക്കാമോ;
(സി)
ഓരോ
ജില്ലയിലും ഇപ്പോള്‍
എത്ര അസിസ്റ്റന്റ്
സെയില്സ്മാന്മാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്നെ
വിശദാംശം നല്‍കുമോ;
ലിസ്റ്റില്‍ നിന്നും
പരമാവധി
ഉദ്യോഗാര്‍ത്ഥികളെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഭക്ഷ്യസുരക്ഷാ
നിയമം
265.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യസുരക്ഷാ നിയമം
പൂര്‍ണ്ണമായി
നടപ്പിലാക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ നിയമസഭാ
മണ്ഡലങ്ങളിലും ഒരു
ഭക്ഷ്യസുരക്ഷാ ഓഫീസ്
സ്ഥാപിക്കണം എന്ന നയം
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം പുതിയ
പദ്ധതികളാണ് ഈ
മേഖലയില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
നെടുമങ്ങാട്ട്
സൂപ്പര്‍ മാര്‍ക്കറ്റും
മാവേലി സ്റ്റോറുകളും
266.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെടുമങ്ങാട്
മണ്ഡലത്തില്‍ സൂപ്പര്‍
മാര്‍ക്കറ്റും മാവേലി
സ്റ്റോറുകളും
ആരംഭിക്കാനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
ഭക്ഷ്യസാധനങ്ങളുടെ
ഗുണനിലവാരം
267.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകളിലെയും
മാവേലിസ്റ്റോറുകളിലെയും
ഭക്ഷ്യ സാധനങ്ങളുടെ
കുറവ് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനും
ഭക്ഷ്യസാധനങ്ങളുടെ
ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനും
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
268.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
ഹോട്ടലുകളിലെ
ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില
ഏകീകരിക്കാന്‍ നടപടി
269.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍ ഒരേതരം
ഭക്ഷണ
പദാര്‍ത്ഥങ്ങള്‍ക്ക്
പലതരത്തില്‍ വില
ഈടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒരേതരം
ഭക്ഷണ പദാര്‍ത്ഥങ്ങളുടെ
വില ഏകീകരിക്കാന്‍
എന്തെങ്കിലുംനടപടികള്
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
സ്വീകരിക്കുമോ?