ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നത്
1.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.ക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍ വകുപ്പ്
മേധാവികള്‍ അലംഭാവം
കാണിക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുമ്പോള്‍
താല്‍ക്കാലിക
നിയമനങ്ങള്‍ നടന്ന
തസ്തികയിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തത്
പരിശോധിക്കുമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍ ഒഴിവുകളും
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം
നടത്തുന്നതിനാവശ്യമായ
സത്വര നടപടി
സ്വീകരിക്കുമോ?
മുന്‍
സര്‍ക്കാര്‍ അവസാനകാലത്ത്
നടത്തിയ നിയമനങ്ങൾ
2.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ബാബു
,,
പി.ടി.എ. റഹീം
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
അവസാനകാലത്ത് നടത്തിയ
നിയമനങ്ങളെക്കുറിച്ച്
ഉയര്‍ന്നുവന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
മുന്‍
ചീഫ് സെക്രട്ടറിമാര്‍
,മുന്‍ വിജിലന്‍സ്
ഡയറക്ടര്‍ തുടങ്ങി
വിരമിച്ച
ഉദ്യോഗസ്ഥര്‍ക്ക്
നല്കിയ സ്ഥാനമാനങ്ങള്‍
റദ്ദാക്കുന്നതോടൊപ്പം
അനധികൃത നിയമനം
നേടിയവര്‍ എടുത്ത
തീരുമാനങ്ങളും
നടപടികളും
പരിശോധനാവിധേയമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങളും ഇതുവരെ
സ്വീകരിച്ച നടപടികളും
അറിയിക്കുമോ?
അച്ചടി-ദൃശ്യ-മാധ്യമങ്ങള്‍
3.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ് ചുമതല
ഏല്‍ക്കുന്നതുമായി
ബന്ധപ്പെട്ട്
കേരളത്തിലും കേരളത്തിന്
പുറത്തും ഉള്ള
അച്ചടി-ദൃശ്യ-മാധ്യമങ്ങള്‍ക്ക്
എത്ര കോടി രൂപയുടെ
പരസ്യം നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
പരസ്യങ്ങള്‍ നല്കാന്
ആരാണ് നിര്‍ദ്ദേശം
നല്‍കിയത് എന്ന്
വ്യക്തമാക്കുമോ?
കസ്തൂരി
രംഗന്
റിപ്പോര്ട്ടിന്മേലുള്ള
നടപടികള്‍
4.
ശ്രീ.അടൂര്‍
പ്രകാശ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്തൂരിരംഗന്‍
റിപ്പോര്ട്ടിന്മേല്
മുന്‍ സര്‍ക്കാര്‍
എന്തെല്ലാം സത്വര
നടപടികളാണ്
കൈക്കൊണ്ടത്;
വിശദമാക്കുമോ;
(ബി)
കേന്ദ്ര
വനം പരിസ്ഥിതി
മന്ത്രാലയം
പുറപ്പെടുവിച്ച ഓഫീസ്
മെമ്മോറാണ്ടത്തിലെ
അപാകതകള്‍
പരിഹരിക്കാന്‍
എന്തെല്ലാം നട പടികളാണ്
സംസ്ഥാനം എടുത്തത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
എന്തെല്ലാം
ശുപാര്‍ശകളാണ് സംസ്ഥാന
സര്‍ക്കാര്‍ നിയോഗിച്ച
മൂന്നംഗ കമ്മിറ്റി
കേന്ദ്രത്തിന്
സമര്‍പ്പിച്ചത്;
(ഡി)
ഇതിന്മേല്
കേന്ദ്രം എന്ത്
നിലപാടാണ് കൈക്കൊണ്ടത്
എന്ന് വിശദമാക്കുമോ?
ലാവലിന്‍
കേസ്
5.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാവലിന്‍
കേസ് പരിഗണിക്കുന്നത്
വേഗത്തില്‍ ആക്കണമെന്ന്
ആവശ്യപ്പെട്ട്
സര്‍ക്കാര്‍ കോടതിയില്‍
ഹര്‍ജി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ലാവലിന്‍
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് റിവിഷന്‍
ഹര്‍ജി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ലാവലിന്‍
കേസില്‍ ആരെയൊക്കെയാണ്
പ്രതികളായി
കണ്ടെത്തിയിരിക്കുന്നത്
; വിശദാംശങ്ങള്‍
എന്തെല്ലാം ;
(ഇ)
ലാവലിന്‍
കേസ്സില്‍
ഓരോരുത്തര്‍ക്കുമെതിരെ
ഏതെല്ലാം വകുപ്പുകളാണ്
ചാര്‍ജ്ജ്
ചെയ്യപ്പെട്ടിട്ടുള്ളതെന്നറിയിക്കുമോ?
ഭരണമാറ്റം
6.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണമാറ്റത്തെത്തുടര്‍ന്ന്
ഉദ്യോഗസ്ഥര്‍ക്കും
ജീവനക്കാര്‍ക്കും വിവിധ
തരത്തിലുള്ള ഭീഷണികള്‍
ഉയരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ പ്രവണതകള്‍
നിയന്ത്രിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രതിപക്ഷ
നേതാവിന്റെ ഔദ്യോഗിക വസതി
മോടിപിടിപ്പിക്കല്‍
7.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിപക്ഷ
നേതാവിന്റെ ഔദ്യോഗിക
വസതി
മോടിപിടിപ്പിക്കുന്നതിനും
അറ്റകുറ്റ പണികള്‍
നടത്തുന്നതിനും കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ചെലവഴിച്ച തുകയുടെ ഇനം
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ബി)
ടെലിഫോണ്‍
ബില്‍, അതിഥി
സല്‍ക്കാരം, യാത്രാബത്ത
എന്നീ ഇനങ്ങളില്‍
ചെലവായ തുക എത്രയെന്ന്
വിശദമാക്കുമോ;
(സി)
ഔദ്യോഗിക
വസതിയിലേക്ക് സാധന
സാമഗ്രികള്‍
വാങ്ങുന്നതിന് ചെലവായ
തുക എത്രയെന്ന്
വിശദമാക്കുമോ?
സര്‍ക്കാര്‍
സര്‍വ്വീസിലെ ഒഴിവുകള്‍
8.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസില്‍ നിന്നും
2016 മെയ് 31 - ന് എത്ര
ഉദ്യോഗസ്ഥരും
അദ്ധ്യാപകരും റിട്ടയര്‍
ചെയ്തു എന്നതിന്റെ
വകുപ്പുതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ ;
(ബി)
2016
ജൂണ്‍ 1 - നും 10 - നും
ഇടയില്‍ എത്ര ഒഴിവുകള്‍
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തു
എന്നതിന്റെ
വകുപ്പുതിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ
?
ജനസമ്പര്‍ക്ക
പരിപാടി
9.
ശ്രീ.അടൂര്‍
പ്രകാശ്
,,
റോജി എം. ജോണ്‍
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത്
ജനസമ്പര്‍ക്ക പരിപാടി
നടത്തിയിട്ടുണ്ടോ?
(ബി)
എത്ര
ഘട്ടങ്ങളിലായാണ് ഇവ
നടത്തിയത്; ഓരോ
ഘട്ടത്തിലും ഉള്ള
വ്യത്യസ്ഥതകള്‍
എന്തെല്ലാമായിരുന്നു?
(സി)
ഈ
പരിപാടി നടത്തിയതിന്റെ
വെളിച്ചത്തില്‍
നിലവിലുള്ള
ചട്ടങ്ങളില്‍
എന്തെല്ലാം ഇളവുകളും
പരിഷ്ക്കാരങ്ങളും
വരുത്തുകയുണ്ടായി;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഈ
പ്രശ്നപരിഹാര
പരിപാടിക്ക്
അന്തര്‍ദേശീയ തലത്തില്‍
എന്തെല്ലാം
അംഗീകാരങ്ങള്‍
ലഭിക്കുകയുണ്ടായി;
വിശദാംശങ്ങള്‍
എന്തെല്ലാം?
(ഇ)
ഈ
പരിപാടിയില്‍ എത്ര
പരാതികളില്‍ പരിഹാരം
കാണുകയും എത്രകോടി
രൂപയുടെ സഹായം വിതരണം
ചെയ്യുകയും ചെയ്തു?
മുഖ്യമന്ത്രി,
മന്ത്രിമാര്‍ എന്നിവരുടെ
വിവിധ ചെലവുകള്‍
10.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രി, മറ്റു
മന്ത്രിമാര്‍,
എന്നിവരുടെ ഔദ്യോഗിക
വസതി
മോടിപിടിപ്പിക്കുന്നതിനും
അറ്റകുറ്റപണികൾ
നടത്തുന്നതിനും
ചെലവഴിച്ച തുകയുടെ ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ ;
(ബി)
ഇവരുടെ
ഔദ്യോഗിക
വസതിയിലേയ്ക്ക് സാധന
സാമഗ്രികള്‍
വാങ്ങുന്നതിന് ചെലവായ
തുക വിശദമാക്കുമോ ;
(സി)
ഇവരുടെ
ടെലിഫോണ്‍ ബില്‍,
അതിഥി സല്‍ക്കാരം,
യാത്രാബത്ത എന്നീ
ഇനങ്ങളില്‍ ചെലവായ തുക
എത്രയെന്ന്
വിശദമാക്കുമോ ?
തിരുവനന്തപുരം
ജില്ലയിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റിന്‍െറ
ഒഴിവുകള്‍
11.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വിവിധ
വകുപ്പുകളില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റിന്‍െറ എത്ര
ഒഴിവുകള്‍ നാളിതു വരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വകുപ്പ്
തിരിച്ച് ഒഴിവുകളുടെ
എണ്ണം ലഭ്യമാക്കാമോ;
(സി)
ഹെഡ്
ക്വാര്‍ട്ടര്‍ ഒഴിവ്
എത്ര എണ്ണം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
വകുപ്പ് തിരിച്ച് ഹെഡ്
ക്വാര്‍ട്ടര്‍
ഒഴിവുകളുടെ എണ്ണം
ലഭ്യമാക്കാമോ?
സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞാ ചടങ്ങ്
12.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞാ
ചടങ്ങിനായി എന്ത് തുക
ചിലവഴിച്ചെന്ന് വിവിധ
വകുപ്പുകള്‍ തിരിച്ചുളള
കണക്ക്
വ്യക്തമാക്കുമോ;
(ബി)
രൂപീകരിക്കാന്‍
പോകുന്ന
സര്‍ക്കാരുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തിനകത്തും
പുറത്തും ഏതൊക്കെ
പത്രങ്ങളിലാണ് PRD
പരസ്യം നല്‍കിയത്.
ഇതിനായി എന്തു തുക
നല്കി; ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ദ്യശ്യ-ശ്രവണ
മാധ്യമങ്ങളിലൂടെ പരസ്യം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു തുക
വീതം നല്‍കിയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരും ബഡ്സ്
സ്ക്കൂളുകളും
13.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോട്ടെ
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായി
പ്രഖ്യാപിച്ച പുനരധിവാസ
ഗ്രാമത്തിന്റെ
നടപടികള്‍ എന്തായെന്ന്
വ്യക്തമാക്കാമോ;
(ബി)
എന്‍ഡോസള്‍ഫാന്‍
ഇരകള്‍ക്കുവേണ്ടി
നബാര്‍ഡ്-ആര്.എെ.ഡി.എഫ്
വാഗ്ദാനം ചെയ്ത സഹായം
27 ശതമാനം മാത്രമേ
ഉപയോഗിച്ചിട്ടുളളുവെന്നും
ബാക്കി തുക ഈ വര്‍ഷം
ഉപയോഗിച്ചില്ലെങ്കില്‍
ലാപ്സായി പോകുമെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
കാസര്‍ഗോട്ടെ
ബഡ്സ് സ്കൂള്‍
കെട്ടിടങ്ങള്‍
എപ്പോള്‍
പ്രവര്‍ത്തിച്ചു
തുടങ്ങുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ബഡ്സ്
സ്കൂളുകള്‍ എയ്ഡഡ്
പദവിയിലേക്കുയര്ത്തുവാന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ തീരുമാനം
എപ്പോള്‍
പ്രാവര്‍ത്തികമാക്കുമെന്ന്
വ്യക്തമാക്കാമോ ?
വിവരാവകാശ
നിയമം, 2005
14.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവരാവകാശ
നിയമം, 2005 - ന്റെ
പരിധിയില്‍ സര്‍ക്കാര്‍
സ്ഥാപനങ്ങള്‍, അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,
കോര്‍പ്പറേഷനുകള്‍,
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍
എന്നിവയ്ക്കു പുറമെ
ഏതൊക്കെ സ്ഥാപനങ്ങള്‍
ഉള്‍പ്പെടുമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
നിയമത്തിന്റെ
പരിധിയില്‍ സ്വകാര്യ
മേഖലയിലെ ആശുപത്രികള്‍,
ഇന്‍ഷ്വറന്‍സ്,
പണമിടപാട് സ്ഥാപനങ്ങള്‍
എന്നിവ ഉള്‍പ്പെടുമോ
എന്ന് വ്യക്തമാക്കുമോ?
കസ്തൂരി
രംഗന് - ഗാഡ്ഗില്‍
റിപ്പോര്‍ട്ട് - പരിഹാര
മാര്‍ഗ്ഗങ്ങള്‍
15.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പശ്ചിമഘട്ട
സംരക്ഷണത്തിനായി
സമര്‍പ്പിച്ച ഗാഡ്ഗില്‍
- കസ്തൂരി രംഗന്
റിപ്പോര്‍ട്ടില്‍
ജനവാസ മേഖലകളെ
ഒഴിവാക്കുന്നതിനായി
കഴിഞ്ഞ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
വിഷയം
പരിഹരിക്കുന്നതിന്
ഗവണ്മെന്റ്
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രശ്നബാധിത
പ്രദേശത്തെ എം.എല്‍.എ.
മാരുള്പ്പെടെയുളള
ജനപ്രതിനിധികളേയും,
കര്‍ഷക സംഘടനകളേയും
വിളിച്ച് ചേര്‍ത്ത്
യോഗം നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ നദികളില്‍
നിന്നുള്ള മണലൂറ്റ്
നിയന്ത്രിക്കാന്‍ നടപടി
16.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കവ്വായി
കായലുള്‍പ്പെടെയുള്ള
നദികളില്‍ നിന്നും
വ്യാപകമായി
മണലൂറ്റുന്നതുമൂലം
മത്സ്യമേഖല ഉള്‍പ്പെടെ
പരിസ്ഥിതിക്കുണ്ടാകുന്ന
വ്യാപകമായ നാശം
നിയന്ത്രിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
കടല്‍
തീരങ്ങളിൽ നിന്നുപോലും
പൂഴി വാരുകയും
ഇതിനെതിരെ
പ്രതികരിക്കുന്ന
നാട്ടുകാര്‍ക്കും
ഉദ്യോഗസ്ഥന്മാര്ക്കുമെതിരെ
പൂഴി മാഫിയകള്‍
നടത്തുന്ന
അതിക്രമങ്ങള്‍ തടയാന്‍
നടപടികള്‍ ഉണ്ടാകുമോ?
ജലാശയങ്ങള്‍
വൃത്തിയാക്കുന്നതിന്
നടപടി
17.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
ജലാശയങ്ങളില്‍
വ്യാപകമായ തോതില്‍
പോളയും മറ്റു
മാലിന്യങ്ങളും
കെട്ടികിടക്കുന്നത്
ജലമലിനീകരണത്തിനും
പരിസ്ഥിതി
മലിനീകരണത്തിനും
കാരണമാകുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലാശയങ്ങളിലെ പോളയും
മറ്റു മാലിന്യങ്ങളും
സമയ ബന്ധിതമായി നീക്കം
ചെയ്യുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
പി എസ്
സി നിയമനങ്ങളിലെ കാലതാമസം
18.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് 99/2014,
101/2014, 004/2014,
505/2013 കാറ്റഗറി
തസ്തികളിലേക്ക് നടത്തിയ
എഴുത്തു പരീക്ഷയുടെ ഫലം
പ്രസിദ്ധീകരിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ നിലവില്‍
എത്ര ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഓരോ
കാറ്റഗറിയിലെയും
ഒഴിവുകള്‍ തരംതിരിച്ചു
നല്‍കുമോ;
(സി)
പ്രസ്തുത
തസ്തികകളില്‍
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേക്ക് നിയമനം
നടത്താന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകൾ
19.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
എല്ലാ സര്‍ക്കാര്‍
വകുപ്പുകളില്‍
നിന്നുമായി എത്ര
ഒഴിവുകൾ പി.എസ്.
സി.ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്?
പി.എസ്.സി
റാങ്ക് പട്ടികയില്ലാത്ത
തസ്തികളിലേയ്ക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നടത്തുന്നതിന് നടപടി
20.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാന
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളില്‍ നിന്ന്
എത്ര ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളുടെ
കാറ്റഗറി തിരിച്ചുള്ള
ലിസ്റ്റ് ലഭ്യമാക്കാമോ;
(സി)
പി.എസ്.സി
റാങ്ക് പട്ടികയില്ലാത്ത
തസ്തികകള്‍
വേര്‍തിരിച്ചെടുത്ത്
റാങ്ക് പട്ടിക നിലവില്‍
വരുന്നതുവരെ
താല്‍ക്കാലിക
അടിസ്ഥാനത്തില്‍ ഈ
ഒഴിവുകളിലേയ്ക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
പി.എസ്.സി
മുഖേനയല്ലാത്ത
നിയമനങ്ങള്‍
21.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
വിവിധ വകുപ്പുകള്‍,
അനുബന്ധ സ്ഥാപനങ്ങള്‍,
വെയര്‍ ഹൌസിംഗ്
കോര്പ്പറേഷന്
തുടങ്ങിയ
കോര്‍പ്പറേഷനുകള്‍,
പൊതുമേഖലാ
സ്ഥാപനങ്ങള്‍
തുടങ്ങിയവയില്‍
പി.എസ്.സി.
മുഖേനയല്ലാതെ നടത്തിയ
സ്ഥിരം / താല്‍ക്കാലിക
നിയമനങ്ങള്‍ എത്ര;
(ബി)
ഇവയില്‍
ഏതെല്ലാം മേഖലയിലെ
നിയമനങ്ങളിലെ അഴിമതി
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം നടക്കുന്നു;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവിലെ
പി.എസ്.സി.
മുഖേനയല്ലാത്ത എല്ലാ
നിയമനങ്ങള്‍
സംബന്ധിച്ചും വിശദമായ
അന്വേഷണം നടത്താന്‍
സര്‍ക്കാര്‍ എന്ത്
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ?
പി.എസ്.സി.
നിയമനം
22.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സംസ്ഥാനത്ത്
നിയമനനിരോധനം
നിലവിലുണ്ടായിരുന്നോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സംസ്ഥാനത്ത്
മൊത്തം എത്രപേര്‍ക്ക്
പി.എസ്.സി. നിയമനം
നല്കുകയുണ്ടായി; ഇൗ
കാലയളവില്‍ എത്രപേര്‍
സര്‍വ്വീസില്‍ നിന്ന്
റിട്ടയര്‍ ചെയ്തു എന്നു
വ്യക്തമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം ഇതിനകം
എത്ര ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകള്‍
ഏതൊക്കെ വകുപ്പുകളില്‍
ഉള്‍പ്പെട്ടതാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
പി.എസ്.സി.
നിയമനങ്ങള്‍
23.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
നടത്തിയ ആകെ
നിയമനത്തിന്റെ കണക്ക്
ലഭ്യമാക്കുമോ ; ഓരോ
വകുപ്പിലും നടത്തിയ
നിയമനങ്ങളുടെ വിശദമായ
കണക്ക് ലഭ്യമാക്കുമോ;
(ബി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
നിലവിലുള്ള ഏതെങ്കിലും
വകുപ്പില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
താല്കാലിക നിയമനം
നടത്തിയിട്ടുണ്ടോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആകെ നടത്തിയ താല്കാലിക
നിയമനങ്ങളുടെ കണക്ക്
ലഭ്യമാക്കുമോ ; ഇതിന്റെ
വിശദാംശങ്ങള്‍ വകുപ്പ്
തിരിച്ച് ലഭ്യമാക്കുമോ
;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ സ്വീകരിച്ച
നടപടിയുടെ ഭാഗമായി എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
ഇതിന്റെ വിശദമായ കണക്ക്
ലഭ്യമാക്കുമോ?
എല്‍.ഡി.ടൈപ്പിസ്റ്റ്
റാങ്ക് ലിസ്റ്റ്
24.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ജില്ലകളിലായി
നിലവിലുള്ള എല്‍.ഡി.
ടൈപ്പിസ്റ്റ് (വേരിയസ്
ഡിപ്പാര്‍ട്ട്മെന്റ്സ്)
റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നതെന്നും ഇതിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്നും
റാങ്ക് ലിസ്റ്റിന്റെ
കാലാവധി നീട്ടി
നല്‍കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ എത്ര
തവണയെന്നും എത്ര
കാലയളവ് വീതമാണ് നീട്ടി
നല്‍കിയിട്ടുള്ളതെന്നും
വെളിപ്പെടുത്തുമോ?
(ബി)
ഈ
ലിസ്റ്റില്‍ നിന്ന് ഓരോ
ജില്ലയിലും എത്ര
നിയമനങ്ങള്‍ വീതം
നടത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം ഈ
തസ്തികയിലേക്ക് എത്ര
പേര്‍ക്ക് നിയമനം
നല്‍കിയെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ഡി)
സര്‍ക്കാര്‍
നിര്‍ദ്ദേശ പ്രകാരം ഓരോ
ജില്ലയില്‍ നിന്ന്
എല്‍.ഡി. ടൈപ്പിസ്റ്റ്
ഒഴിവ് എത്ര വീതമാണ്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ഇ)
ടി റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
ആറ് മാസം കൂടി
ദീര്‍ഘിപ്പിച്ചു
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ഒഴിവുളള
തസ്തികകള്‍
25.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
ചുമതലയേറ്റതിനുശേഷം
ഒഴിവുളള തസ്തികകള്‍
സമയബന്ധിതമായി
റിപ്പോര്‍ട്ട്
ചെയ്യാന്‍ നിര്‍ദ്ദേശം
നല്കിയിരുന്നുവോ:
വിശദമാക്കാമോ;
(ബി)
നിര്‍ദ്ദേശം
നല്കിയെങ്കില്
ഇതിനോടകം എത്ര
തസ്തികകള്‍ ഒഴിവുളളതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
എന്നു
മുതലാണ് ഈ തസ്തികകളില്‍
ഒഴിവ് ഉണ്ടായതെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഒഴിവുകള്‍
26.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
വിവിധവകുപ്പുകളില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റിന്റെ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
പ്രസ്തുത
ഒഴിവുകള്‍ വകുപ്പ്
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയില്‍
ഹെഡ്ക്വാര്‍ട്ടര്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വകുപ്പു
തിരിച്ചുള്ള ഒഴിവുകള്‍
ലഭ്യമാക്കുമോ;
(ഡി)
റിപ്പോര്‍ട്ടു
ചെയ്യപ്പെട്ട
ഒഴിവുകളില്‍
അടിയന്തരമായി നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സേവനാവകാശനിയമം
27.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനാവകാശനിയമം
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇത്
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
സേവനാവകാശ
നിയമമനുസരിച്ച്
പൊതുജനങ്ങള്‍ക്ക്
നല്കുന്ന സേവനങ്ങളെ
സംബന്ധിച്ചുളള
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുളള
വകുപ്പുകള്‍ ഏതെല്ലാം;
പ്രസ്തുത
വിജ്ഞാപനങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വിജ്ഞാപനം ഇതുവരേയും
പുറപ്പെടുവിക്കാത്ത
വകുപ്പുകള്‍
ഏതെല്ലാമാണെന്നും
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കുമോ;
(ഡി)
സെക്രട്ടേറിയറ്റ്
ഉള്‍പ്പെടെയുളള
സര്‍ക്കാര്‍
ഓഫീസുകളില്‍ നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭിക്കേണ്ട സേവനങ്ങള്‍
വേഗത്തിലും കൃത്യമായും
ലഭിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഡിജിറ്റല്‍ സംസ്ഥാനം
28.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ഇന്ത്യയിലെ ആദ്യത്തെ
ഡിജിറ്റല്‍ സംസ്ഥാനം
ആക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട് ;
(ബി)
ഇതിനായി
വിവിധ വകുപ്പുകളെ
ഏകോപിപ്പിച്ച്
പ്രവര്‍ത്തനം
നടത്തുവാന്‍ ഏതു
നോഡല്‍ ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
;
(സി)
എന്തെല്ലാം
സേവനങ്ങളാണ് ഇതുവഴി
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ ?
ഐ.ടി.മേഖല
29.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഐ.ടി.മേഖല എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
മേഖലയില്‍ എത്ര
പേര്‍ക്ക്
തൊഴിലവസരങ്ങള്‍
നല്‍കാനായി എന്ന്
വിശദമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഈ മേഖലയില്‍ ഏതെല്ലാം
മാര്‍ഗ്ഗങ്ങളില്‍കൂടി
എത്രകോടി രൂപ
വരുമാനമുണ്ടായിട്ടുണ്ട്;
വിശദമാക്കുമോ?
ചീമേനി
ഐ.ടി. പാര്‍ക്ക്
30.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനിയില്‍
കഴിഞ്ഞ എല്‍ ഡി എഫ്
സര്‍ക്കാരിന്റെ കാലത്ത്
അനുവദിച്ച ഐ.ടി.
പാര്‍ക്കിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ; ഈ
പാര്‍ക്കിന്റെ
പ്രവര്‍ത്തനം
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കൊച്ചി
സ്മാര്‍ട്ട് സിറ്റി
31.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട് സിറ്റി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
മുന്‍ ഗവണ്മെന്റ്
ആസൂത്രണം ചെയ്തത്;
(ബി)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
(സി)
ആദ്യ
ഘട്ടത്തില്‍ എത്ര
പേര്‍ക്ക്
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനാകും
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ഡി)
പദ്ധതി
പൂര്‍ണ്ണ തോതില്‍
നടപ്പാക്കുന്നതിന് ഇനി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തേണ്ടതുണ്ടെന്ന്
വ്യക്തമാക്കുമോ?
മലയാളം
കമ്പ്യൂട്ടിംഗ്
32.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മലയാളം കമ്പ്യൂട്ടിംഗ്
പൊതുജനങ്ങളിലേക്കെത്തിക്കുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടന്നുവരുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ അതിന്റെ
വിശദാംശം നല്‍കുമോ ?
കണ്ണൂര്‍
സൈബര്‍ പാര്‍ക്ക്
33.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
എരമം-കുറ്റൂര്‍
പഞ്ചായത്തില്‍
നിര്‍മ്മാണ
പ്രവര്‍ത്തനം ആരംഭിച്ച
കണ്ണൂര്‍ സൈബര്‍
പാര്‍ക്കിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
സൈബര്‍ പാര്‍ക്കിന്റെ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഉത്തരവുകള്‍ ഔദ്യോഗിക വെബ്
സെെറ്റുകളില്‍ യഥാസമയം
പ്രസിദ്ധികരിക്കുന്നതിന്
നടപടി
34.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളുടെ ഔദ്യോഗിക
വെബ് സെെറ്റുകള്‍
യഥാസമയം അപ്ഡേറ്റ്
ചെയ്യണമെന്ന
നിര്‍ദ്ദേശം
നിലവിലുണ്ടോ;
(ബി)
എല്ലാ
വകുപ്പുകളും അവയുമായി
ബന്ധപ്പെട്ടിറക്കുന്ന
ഉത്തരവുകള്‍ യഥാസമയം
അനുബന്ധ വെബ്
സെെറ്റില്‍
പ്രസിദ്ധികരിക്കണമെന്ന
ഉത്തരവ് പാലിക്കാത്ത
സ്ഥിതി നിലവിലുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൊതുജനത്തിന്
വിവരലഭ്യതയ്ക്ക്
തികച്ചും സഹായകമായി ഓരോ
വകുപ്പും ഇറക്കുന്ന
ഉത്തരവുകള്‍ യഥാസമയം
അവയുടെ ഔദ്യോഗിക വെബ്
സെെറ്റില്‍
പ്രസിദ്ധപ്പെടുത്തുന്നതിന്
ഉത്തരവ് നല്‍കുമോ?
സംസ്ഥാനത്തെ
വകുപ്പുകളില്‍
ഇ-ഗവേണന്‍സ്
35.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം വകുപ്പുകളില്‍
ഇ-ഗവേണന്സുകള്
ആരംഭിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(ബി)
ഇ-ഗവേണന്‍സ്
വഴി പൊതു ജനങ്ങള്‍ക്ക്
മെച്ചപ്പെട്ട
സേവനങ്ങള്‍ നടത്തുവാന്‍
കഴിയുമെന്നത്
സര്‍ക്കാരിന്റെ
വിലയിരുത്തലില്‍
വന്നിട്ടുണ്ടോ?
മരണപ്പെട്ട
ജവാന്‍െറ
കുടുംബാംഗങ്ങള്‍ക്ക്
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് നടപടി
36.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജമ്മുകാശ്മീരില്‍
സൈനിക നടപടിക്കിടെ പാക്
സൈനികരുടെ വെടിയേറ്റ്
മരിച്ച ജവാന്
സുബിനേഷിന്റെ
കുടുംബാംഗങ്ങള്‍ക്ക്
മുന്‍സര്‍ക്കാര്‍
പ്രഖ്യാപിച്ച
ആനുകൂല്യങ്ങള്‍
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുഭരണ
വകുപ്പില്‍ നിന്നും ഈ
വിഷയത്തില്‍
എടുത്തിട്ടുള്ള
തുടര്‍നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
സുബിനേഷിന്റെ
സഹോദരി സുബിഷയ്ക്ക്
ജോലി ലഭ്യമാക്കുന്ന
കാര്യത്തിലും നടപടികള്‍
പൂര്‍ത്തിയാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഏറ്റവും
ഉയര്‍ന്ന പരിഗണന നല്കി
ഈ വിഷയത്തില്‍
സര്‍ക്കാരിന്റെ
അടിയന്തര നടപടികള്‍
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കുമോ?
ഹരിപ്പാട്
നിയോജക മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായ വിതരണം
37.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജക മണ്ഡലത്തില്‍
2011-16 കാലയളവില്‍ ആകെ
എത്ര പേര്‍ക്ക്
മുഖ്യമന്ത്രിയുടെ
ചികിത്സാ സഹായം (CMDRF)
ലഭ്യമാക്കി;
(ബി)
2011-16
കാലയളവില്‍ ആകെ എത്ര
കോടി രൂപ ഈ
മണ്ഡലത്തില്‍ ചികിത്സാ
സഹായമായി (CMDRF)
വിതരണം ചെയ്തു;
(സി)
ഒരേ
ചികിത്സാ സഹായം
ലഭിച്ചിട്ടുള്ള ആളിന്
രണ്ടു വര്‍ഷം കഴിഞ്ഞേ
തുടര്‍ന്ന് CMDRF ല്‍
നിന്നു സഹായം നല്കാവു
എന്ന നിയമം പാലിക്കാതെ
ഒരേ ആളിന് തന്നെ
വീണ്ടും രണ്ടു
വര്‍ഷത്തിനുള്ളില്‍
സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
തെരഞ്ഞെടുപ്പ്
പ്രഖ്യാപനത്തിന് ശേഷം
ഹരിപ്പാട് മണ്ഡലത്തില്‍
എത്ര പേര്‍ക്ക്
ചികിത്സാ സഹായം
ലഭ്യമാക്കി എന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
38.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
അനുവദിച്ച്
ഉത്തരവായതില്‍
എത്രപേര്‍ക്ക് എത്ര തുക
നല്‍കാനുണ്ടെന്ന് ജില്ല
തിരിച്ച് വിശദമാക്കുമോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍ 2015
നവംബര്‍ മാസം മുതല്‍
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
അനുവദിച്ച്
ഉത്തരവായതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധനസഹായം
39.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ചികിത്സാ
ധനസഹായം ലഭിക്കുന്നതിന്
മുന്‍കാലങ്ങളില്‍ ഏറെ
കാലതാമസം
നേരിട്ടിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിനും
നടപടിക്രമങ്ങള്‍
ലഘൂകരിച്ച് പ്രസ്തുത
ആനുകൂല്യം പാവപ്പെട്ട
രോഗികള്‍ക്ക് എത്രയും
വേഗം
ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
ചികിത്സാ
ധനസഹായം ലഭിക്കുന്നതിന്
ആവശ്യമായ
റിപ്പോര്‍ട്ടുകള്‍
നല്‍കുന്നതിന് കാലതാമസം
വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ;
(സി)
എം.എല്‍.എ
മാരുടെ ശുപാര്‍ശയുടെ
അടിസ്ഥാനത്തില്‍
അനുവദിക്കുന്ന
ധനസഹായങ്ങളുടെ
വിശദവിവരങ്ങള്‍ യഥാസമയം
അതാത് എം.എല്‍.എ മാരെ
രേഖാമൂലം
അറിയിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
40.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന് ധനസഹായം
ലഭിക്കുന്നതിന്
പേക്ഷിക്കുമ്പോള്‍
പാലിക്കേണ്ടുന്ന
കാര്യങ്ങളും
മാര്‍ഗ്ഗരേഖയും
മാനദണ്ഡങ്ങളും വിശദമായി
വ്യക്തമാക്കാമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന് ധനസഹായം
ലഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
ലഘൂകരിക്കാന്‍
തീരുമാനമെടുക്കുമോ;
(സി)
അപകടമരണങ്ങള്‍
സംഭവിക്കുന്ന
കേസുകളില്‍
ധനസഹായത്തിന്
നിലവിലുള്ള
മാനദണ്ഡങ്ങളും മാര്‍ഗ്ഗ
രേഖകളും വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
41.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊലപാതകത്തിന്ഇരയാകുന്നവരുടെ
ആശ്രിതര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
നല്‍കുന്നതിന്
വ്യവസ്ഥയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കൊലപാതകത്തിന്ഇരയാകുന്നവരുടെ
ആശ്രിതര്‍ക്കുണ്ടാകുന്ന
മാനസികവും
സാമ്പത്തികവുമായ
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
അനുവദിക്കുന്ന കാര്യം
പരിശോധിക്കുമോ?
കൊച്ചി
മെട്രോ റെയില്‍ പദ്ധതി
42.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
മുന്‍ ഗവണ്മെന്റ്
ആസൂത്രണം ചെയ്തത്;
(ബി)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ട്;
(സി)
പദ്ധതി
പൂര്‍ണ്ണമായി
നടപ്പാക്കുന്നതിനായി
ഇനി എന്തെല്ലാം
പ്രവര്‍ത്തികള്‍
ചെയ്യാനുണ്ട്;
(ഡി)
പദ്ധതി
ലക്ഷ്യ
സമയത്തിനുള്ളില്‍
പൂര്‍ത്തിയാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഈ ഗവണ്മെന്റ്
കൈക്കൊള്ളാനുദ്ദേശിക്കുന്നത്?
ലെെറ്റ്
മെട്രോ റെയില്‍ പദ്ധതി
43.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
ലെെറ്റ് മെട്രോ
റെയില്‍ പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് മുന്‍
ഗവണ്മെന്റ് ആസൂത്രണം
ചെയ്തിട്ടുള്ളത്;
(ബി)
ഇൗ
പദ്ധതി
നടപ്പാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
(സി)
പദ്ധതിക്കുള്ള
ടെന്‍ഡര്‍ നടപടികളും
കണ്‍സള്‍ട്ടന്‍സി
നിയമനവും ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
നദീ
സംയോജന പദ്ധതി
44.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതൊക്കെ നദികളിലെ
ജലമാണ് മറ്റ്
സംസ്ഥാനങ്ങളുമായി
പങ്കുവയ്ക്കാന്‍
സംസ്ഥാനം കരാറില്‍
ഏര്‍പ്പെട്ടിരിക്കുന്നത്
; അവയുടെ
ഓരോന്നിന്റെയും കരാര്‍
കാലാവധി
അവസാനിക്കുന്നത്
എപ്പോഴെന്നും കരാര്‍
പ്രകാരം
പങ്കുവയ്ക്കപ്പെട്ട
ജലത്തിന്റെ അളവ്
എത്രയെന്നും
വ്യക്തമാക്കാമോ ;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ നദീ
സംയോജന
പദ്ധതിയെക്കുറിച്ച്
സംസ്ഥാന സര്‍ക്കാരിന്റെ
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ ; ഇതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നിലപാട് എന്താണ് ;
(സി)
കേരളത്തിലെ
പ്രധാന നദികളായ
അച്ചന്‍കോവില്‍, പമ്പ
എന്നിവയെ ഇപ്രകാരം
തമിഴ് നാട്ടിലെ
നദികളുമായി
ബന്ധപ്പെടുത്തുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും നീക്കം
നടത്തുന്നുണ്ടോ;
(ഡി)
ഇതു
സംബന്ധിച്ച് കേന്ദ്രം
സ്വീകരിച്ചിട്ടുള്ള
നിലപാടുകള്‍ എന്താണ് ;
(ഇ)
നിരവധി
കുടിവെള്ള വിതരണ
പദ്ധതികള്‍ ഈ രണ്ട്
നദികളെ ആശ്രയിച്ച്
മാത്രം മുന്നോട്ട്
പോകുകയും ഈ നദികളില്‍
ഇപ്പോള്‍ത്തന്നെ
ആവശ്യത്തിന് വെള്ളം
കിട്ടാതെവരികയും
ചെയ്യുന്ന
സാഹചര്യത്തില്‍,
കേരളത്തിലെ നദികളുടെ
മുഴുവന്‍ സംരക്ഷണവും
ഉദ്ദേശിച്ച് ഒരു
പ്രത്യേക റിവര്‍
മാനേജ്മെന്റ്
അതോറിറ്റിക്ക് രൂപം
കൊടുക്കാനും ഈ
അതോറിറ്റിയുടെ
അനുമതിയോടെമാത്രം
മേലില്‍ ജലം
പങ്കുവയ്ക്കലുള്പ്പെടെയുള്ള
കാര്യങ്ങള്‍
നടപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
നദീസംയോജന
പദ്ധതി
45.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നദീസംയോജന
പദ്ധതിപ്രകാരമുള്ള
നടപടികള്‍
കേന്ദ്രസര്‍ക്കാര്‍
പുനരുജ്ജീവിപ്പിക്കാന്‍
ഒരുങ്ങുന്ന
സാഹചര്യത്തില്‍,
സംസ്ഥാനത്തെ നദികളെ അത്
ഏതുവിധത്തില്‍
ബാധിക്കുമെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ:
വിശദമാക്കുമോ;
(ബി)
എങ്കില്‍
അതു സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ദേശീയ
ജലവികസന സമിതി ഇതു
സംബന്ധിച്ച്
തയ്യാറാക്കിയ
സാധ്യതാപഠന
റിപ്പോര്‍ട്ടില്‍
സംസ്ഥാനത്തെക്കുറിച്ചുള്ള
വിവരങ്ങളില്‍
അനുകൂലമായി
പില്ക്കാലത്തുണ്ടായ
മാറ്റങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട്
46.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുല്ലപ്പെരിയാറില്‍
പുതിയ അണക്കെട്ട്
പണിയുന്നത് സംബന്ധിച്ച്
മുന്‍ ഗവണ്മെന്റിന്റെ
നയം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് നിയമസഭ
ഏകകണ്ഠമായി പ്രമേയം
പാസ്സാക്കിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഈ
വിഷയം സംബന്ധിച്ച് ഈ
ഗവണ്മെന്റിന്റെ
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുന്‍
ഗവണ്മെന്റിന്റെ ഈ
വിഷയത്തിലുള്ള
നിലപാടിനു വിരുദ്ധമായ
നിലപാട്
സ്വീകരിക്കാനുണ്ടായ
കാരണങ്ങള്‍
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സര്‍വ്വീസിലെ ഒഴിവുകള്‍
47.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലെ ഒഴിവുകള്‍
കൃത്യമായി പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ടു
ചെയ്യാന്‍ എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
പ്രത്യേക സോഫ്ററ്
വെയര്‍ സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ
;
(സി)
ഒഴിവുകള്‍
ഇ - മെയില്‍ വഴി
പി.എസ്.സി യെ
അറിയിക്കുവാനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
ഒഴിവുകള്‍
യഥാസമയം റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഇ)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നത്
എന്ന് വിശദമാക്കുമോ ?
പരസ്യത്തിനായി
ചെലവഴിച്ച തുക
48.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-2016
വരെ അധികാരത്തിലിരുന്ന
സര്‍ക്കാര്‍ ആകെ
പരസ്യത്തിനായി
ചെലവഴിച്ച തുകയുടെ
കണക്ക് വ്യക്തമാക്കുമോ;
ഓരോ വര്‍ഷവും ചെലവഴിച്ച
തുകയുടെ കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
വകുപ്പുകളില്‍
പരസ്യത്തിനായി
ചെലവഴിച്ച തുകയുടെ
കണക്ക് വ്യക്തമാക്കുമോ;
(ബി)
2011-
മെയ് 13 ശേഷം19 ന്
മുന്‍പായി കഴിഞ്ഞ
സര്‍ക്കാര്‍
അധികാരമേല്‍ക്കുന്നതിനു
മുന്‍പായി
സര്‍ക്കാരിന്റെതായ
ഏതെങ്കിലും പരസ്യങ്ങള്‍
ഉണ്ടായിരുന്നുവോയെന്ന്
വെളിപ്പെടുത്താമോ ;
എങ്കില്‍ ഈ
പരസ്യത്തിനായി
ചെലവഴിച്ച തുകയുടെ
കണക്ക് വ്യക്തമാക്കുമോ?
വിദേശ
ജയിലുകളില്‍ കിടക്കുന്ന
മലയാളികള്‍
49.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍
കേസുകളില്‍
ഉള്‍പ്പെട്ട് എത്ര
മലയാളികള്‍ വിദേശ
ജയിലുകളില്‍
കിടക്കുന്നതായി
അറിയാമോ;
(ബി)
വിദേശത്തുനിന്ന്
അപ്രത്യക്ഷരായ
മലയാളികളുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
വിമാന
യാത്രാക്കൂലി
50.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിമാന
കമ്പനികള്‍ യാത്രക്കാരെ
യാത്രാക്കൂലിയിനത്തില്‍
അമിതമായി ചൂഷണം
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ ;
(ബി)
ചിലപ്പോള്‍
അഞ്ചും ആറും ഇരട്ടി
യാത്രാക്കൂലി ഈ വിധം
വിമാനക്കമ്പനികള്‍
യാത്രക്കാരില്‍ നിന്നും
ഈടാക്കുന്ന കാര്യം
പരിശോധിക്കാമോ ;
(സി)
ഇതുമൂലം
ഗള്‍ഫ് നാടുകളില്‍
ജോലി ചെയുന്ന
മലയാളികള്‍ അടക്കമുള്ള
ഒട്ടേറെ പേര്
അനുഭവിക്കുന്ന കടുത്ത
സാമ്പത്തിക പ്രയാസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ഇതിനു പരിഹാരം കാണാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ ?
ഭൂമി
അനുവദിച്ചത് സംബന്ധിച്ച
കേസ്
51.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-11
കാലത്ത് അന്നത്തെ
മുഖ്യമന്ത്രി തന്റെ
ബന്ധുവിന് ഭൂമി
അനുവദിച്ചത് സംബന്ധിച്ച
കേസിന്റെ അന്വേഷണം
പൂര്ത്തീയായിട്ടുണ്ടോ
; വിശദമാക്കുമോ?
(ബി)
പ്രസ്തുത
കേസില്‍
ആര്‍ക്കെല്ലാമെതിരെയാണ്
കുറ്റപത്രം
സമര്‍പ്പിക്കാനുദ്ദേശിക്കുന്നത്;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
(സി)
കേസിന്മേലുള്ള
അന്തിമ റിപ്പോര്‍ട്ട്
വിജിലന്‍സ് കോടതിയില്‍
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
പോലീസ് കസ്റ്റഡിയില്‍
എടുക്കുന്ന വാഹനങ്ങള്‍
52.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനധികൃത
മണല്‍കടത്തുമായി
ബന്ധപ്പെട്ടും മറ്റു
വിവിധകേസ്സുകളിലും
പോലീസ് കസ്റ്റഡിയില്‍
എടുക്കുന്ന വാഹനങ്ങള്‍
പോലീസ്
സ്റ്റേഷനുകള്‍ക്കു
മുമ്പിലും
പാതയോരങ്ങളിലും
നിര്‍ത്തിയിടുന്നതുമൂലം
അപകടമുണ്ടാകുന്നതും
ആളുകള്‍
മരണപ്പെടുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ബേപ്പൂര്‍
നിയോജകമണ്ഡലത്തിലെ
നല്ലളം പോലീസ്
സ്റ്റേഷന് ഉള്‍പ്പെടെ
കേരളത്തിലെ പോലീസ്
സ്റ്റേഷനുകള്‍ക്കു
മുമ്പിലും
പാതയോരങ്ങളിലും
ഇത്തരത്തില്‍ അപകടകരമായ
രീതിയില്‍
നിര്‍ത്തിയിട്ട
വാഹനങ്ങള്‍ നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
"വിജിലന്റ്
കേരള" പദ്ധതി
53.
ശ്രീ.പി.ടി.
തോമസ്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
"വിജിലന്റ് കേരള"
പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിമൂലം എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
കൈവരിക്കാന്‍ കഴിഞ്ഞത്;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കാനായി
ഭരണതലത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ?
സബ്-ഇന്‍സ്പെക്ടര്‍
തസ്തികയിലേക്കുളള ഒഴിവുകള്‍
നികത്താന്‍ നടപടി
54.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിലെ
സബ്-ഇന്‍സ്പെക്ടര്‍
തസ്തികയിലേക്കുളള
ഒഴിവുകള്‍ അടുത്ത
മൂന്ന് വര്‍ഷത്തേയ്ക്ക്
പിഎസ്സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യേണ്ടതില്ലെന്ന
01-03-2016 -ലെ
അഡീഷണല്‍ ചീഫ്
സെക്രട്ടറിയുടെ Go(Ms)
No/76/2016/ Home
ഉത്തരവ് സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
റദ്ദാക്കാന്‍ നടപടി
സ്വീകരിക്കുമോ;
ഇങ്ങനെയൊരു
ഉത്തരവിറങ്ങാനുളള
സാഹചര്യം അന്വേഷണ
വിധേയമാക്കുമോ;
(ബി)
ജി.ഒ(പി)
No.268/2010/Home തീയതി
10.12.2010 പ്രകാരം
നിലവില്‍ വന്ന കേരള
സിവില്‍ പോലീസ്
കേഡറിലെ സബ്
ഇന്‍സ്പെക്ടര്‍ ഓഫ്
പോലീസ് റാങ്ക്
ലിസ്റ്റ് (കാറ്റഗറി
നമ്പര്‍ 253/2014)
നിലവില്‍ വന്ന് ഒരു
വര്‍ഷം കഴിഞ്ഞിട്ടും
റിക്രൂട്ട്മെന്റ് റൂള്‍
നിലവില്‍ വന്നിട്ടില്ല
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ അപാകത
പരിഹരിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
അന്യ
സംസ്ഥാന തൊഴിലാളികള്‍
55.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നമ്മുടെ
സംസ്ഥാനത്ത് അന്യ
സംസ്ഥാന തൊഴിലാളികളുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അന്യ
സംസ്ഥാന തൊഴിലാളികളുടെ
വരവ്
നിയന്ത്രിക്കുന്നതിനായി
നിലവില്‍ എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്തേക്ക്
വരുന്ന മുഴുവന്‍ അന്യ
സംസ്ഥാന
തൊഴിലാളികളുടേയും
ക്രിമിനല്‍ പശ്ചാത്തലം
പരിശോധിക്കുന്നുണ്ടോ;
(ഡി)
ഇവര്‍ക്ക്
എെഡന്റിറ്റി കാര്‍ഡ്,
മെഡിക്കല്‍ പരിശോധന
നടത്തിയ ആരോഗ്യ
കാര്‍ഡ് എന്നിവ
നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മുന്‍
സര്‍ക്കാര്‍ കാലയളവിലെ
കുറ്റകൃത്യങ്ങളുടെ
കണക്കുകള്‍
56.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്‍െറ
ഭരണകാലത്ത് ആഭ്യന്തര
വകുപ്പ് കൈകാര്യം
ചെയ്തിരുന്ന
മന്ത്രിമാര്‍ ആരെല്ലാം
എന്നും ഇവരുടെ
ഓരോരുത്തരുടെയും
ഭരണകാലത്തു നടന്ന
കൊലപാതകം,
കൊലപാതകശ്രമം,
ബലാത്സംഗം,
സ്ത്രീധനപീഡന മരണം,
ലൈംഗിക അതിക്രമവും
അതിലൂടെയുള്ള മരണവും,
കൊള്ള, മോഷണം,
കലാപങ്ങള്‍, ബ്ലേഡ്
മാഫിയ ആക്രമണവും
അതിലൂടെയുള്ള മരണവും,
വീടും സ്ഥലവും
നഷ്ടപ്പെട്ടവര്‍, മണല്‍
മാഫിയ ആക്രമണവും
അതിലൂടെയുള്ള മരണവും,
കുട്ടികള്‍ക്കു
നേരെയുള്ള ആക്രമണം,
വൃദ്ധര്‍ക്കു നേരേയുള്ള
ആക്രമണം, മറ്റു മാഫിയ
ആക്രമണവും മരണവും എത്ര
വീതമെന്ന് ക്രൈം
റിക്കാര്‍ഡ്സ്
ബ്യൂറോയുടെ കണക്കുകള്‍
പ്രകാരം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കണക്കുകളുടെ
അടിസ്ഥാനത്തില്‍ കഴിഞ്ഞ
അഞ്ച് വര്‍ഷക്കാലത്തെ
ക്രമസമാധാനം
സംബന്ധിച്ച് ഉന്നതതല
അന്വേഷണം നടത്താന്‍
നടപടികള്‍
സ്വീകരിക്കുമോ;
ചെറായി
എ.കെ.ജി വായനശാല തീവച്ചു
നശിപ്പിച്ച സംഭവം
57.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറായി
എ.കെ.ജി വായനശാലയും,
തൊട്ടടുത്ത
കടമുറികളും, തീവച്ചു
നശിപ്പിച്ച സംഭവം
സംബന്ധിച്ച്
അന്വേഷണത്തിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഏത്
ഏജന്‍സിയെയാണ്
അന്വേഷണത്തിനായി
ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും,
ചുമതലപ്പെട്ട
ഉദ്യോസ്ഥര്‍ ആരെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സംഭവത്തില്‍
ഉള്‍പ്പെട്ട പ്രതികളെ
അറസ്റ്റ്
ചെയ്തിട്ടിണ്ടോ;വിശദമാക്കാമോ;
(ഡി)
നാശനഷ്ടം
സംഭവിച്ചവര്‍ക്ക്
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള
നഷ്ടപരിഹാരം
ലഭ്യമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കാമോ?
മുക്കം
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
58.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട് ജില്ലയിലെ
മുക്കം പോലീസ്
സ്റ്റേഷന് കെട്ടിടം
അപകടാവസ്ഥയിലാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പോലീസ്
സേനയിലെ സ്ഥലം മാറ്റങ്ങള്‍
59.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പോലീസ്
സേനയില്‍ നടത്തിയ സ്ഥലം
മാറ്റങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
അവ
നിശ്ചിത മാനദണ്ഡങ്ങള്‍
പാലിച്ചുകൊണ്ടു
തന്നെയാണോ;
(സി)
എത്ര
ജീവനക്കാരെ ആഭ്യന്തര
വകുപ്പില്‍ നിശ്ചിത
കാലാവധി തീരുംമുമ്പ്
സ്ഥലം മാറ്റിയെന്നും
അവയുടെ തസ്തിക
തിരിച്ചുള്ള കണക്കുകളും
വിശദീകരിക്കാമോ?
പോലീസ്
സേനയുടെ നവീകരണം
60.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
ശ്രീമതിസി.കെ.
ആശ
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമൂഹ
നന്മ ലക്ഷ്യമിട്ട്
സംസ്ഥാനത്തെ പോലീസ്
സംവിധാനത്തില്‍
എന്തെങ്കിലും
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം പുതിയ
സംവിധാനങ്ങളാണ്
കൊണ്ടുവരാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാന
പോലീസില്‍
നിലനില്‍ക്കുന്ന
കുറ്റാന്വേഷണ
രീതികളില്‍
എന്തെങ്കിലും മാറ്റം
വരുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്താന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തുള്ള
പോലീസ് സേനയെ
നവീകരിക്കുന്നതിന്
എന്തു നടപടികളാണ്
ഉണ്ടായിരുന്നതെന്നും,
പുതിയ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നും
ഇതിന് കേന്ദ്ര സഹായം
ലഭ്യമായിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
തീരദേശ
സംരക്ഷണവകുപ്പ് രൂപീകരണം
61.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ തീരദേശ
സംരക്ഷണം ഫലപ്രദമായി
ഏകോപിപ്പിക്കുവാന്‍
ഒരു പ്രത്യേക വകുപ്പ്
രൂപീകരിക്കുന്ന കാര്യം
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
മടമ്പം-ചെങ്ങളായി-ചമതച്ചാല്‍
പുഴകളില്‍ കുട്ടികള്‍
മുങ്ങിമരിച്ച സംഭവം
62.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍
മടമ്പം-ചെങ്ങളായി-ചമതച്ചാല്‍
പുഴകളില്‍ മൂന്ന്
ആഴ്ചക്കിടയില്‍ 9
കുട്ടികള്‍
മുങ്ങിമരിച്ച ദാരുണമായ
സംഭവത്തില്‍
ഗവണ്മെന്റ് എന്തെല്ലാം
നടപടികളാണ്
കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
മരണമടഞ്ഞ ഓരോ
കുട്ടികള്‍ക്കും 5
ലക്ഷം രൂപാവീതം അവരുടെ
രക്ഷകര്‍ത്താക്കള്‍ക്ക്
ധനസഹായം നല്‍കുന്നതിന്
ശ്രീ. കെ,സി. ജോസഫ്
എം.എല്‍.എ.യുടെ കത്ത്
മുഖ്യമന്ത്രിക്ക്
ലഭിച്ചിട്ടുണ്ടോ;
(സി)
മരണാനന്തര
സഹായമായി മരിച്ച ഓരോ
കുട്ടികളുടെയും
രക്ഷകര്‍ത്താക്കള്‍ക്ക്
എന്ത് ധനസഹായമാണ്
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇനിയും
ഇത്തരം ദുരന്തങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
സംഭവം നടന്ന
സ്ഥലങ്ങളില്‍
മുന്നറിയിപ്പു
നല്കുന്ന ബോര്‍ഡുകള്‍
സ്ഥാപിക്കാന്‍
തദ്ദേശസ്ഥാപനങ്ങള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
അരൂര്‍
പോലീസ് സ്റ്റേഷന്
കെട്ടിടം
63.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍
പോലീസ് സ്റ്റേഷന്
ഇപ്പോള്‍
വാടകകെട്ടിടത്തിലേക്ക്
മാറ്റി
പ്രവര്‍ത്തിപ്പിക്കുവാന്‍
ഇടയായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പഞ്ചായത്ത്
പോലീസ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
കൈമാറിയ സ്ഥലത്ത്
പോലീസ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
എത്ര കോടി രൂപയുടെ
എസ്റ്റിമേറ്റാണ്
സമര്‍പ്പിച്ചിട്ടുളളത്;
(സി)
ജില്ലാ
അതിര്‍ത്തിയിലെ ഒരു
പോലീസ് സ്റ്റേഷന്
ഇപ്രകാരം
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്നത്
സംബന്ധിച്ച്
മാധ്യമങ്ങളില്‍ വരുന്ന
വിമര്‍ശനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മയക്കുമരുന്നുകേസുകള്‍
അടക്കം ഏറ്റവും അധികം
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുളള ഇവിടെ
ആധുനിക സൗകര്യങ്ങള്‍
ഉളള ഒരു പോലീസ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുളള
നടപടി സത്വരമായി
സ്വീകരിക്കുമോ;
പരിയാരം
മെഡിക്കല്‍ കോളേജ് പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
64.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പരിയാരം ടി.
ബി.
സാനിറ്റോറിയത്തിന്റെ
ഭൂമിയില്‍നിന്നും
പരിയാരം മെഡിക്കല്‍
കോളേജ് പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
നഗരൂര്‍
കേന്ദ്രമായി പോലീസ്
സ്റ്റേഷന് ആരംഭിക്കാന്‍
നടപടി
65.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരൂര്‍
കേന്ദ്രമായി പോലീസ്
സ്റ്റേഷന്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ആഭ്യന്തര
വകുപ്പ്
ആവശ്യപ്പെട്ടതനുസരിച്ച്
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ
കെട്ടിടവും മറ്റ് ഭൗതിക
സാഹചര്യവുമൊരുക്കാമെന്നുളള
തീരുമാനം നഗരൂര്‍
ഗ്രാമപഞ്ചായത്ത്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എന്ത് തുടര്‍നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
നിയമസഭാ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
66.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നിയമസഭാ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ജില്ലയും പോലീസ്
സ്റ്റേഷനും തിരിച്ചുള്ള
കണക്ക് നല്‍കാമോ; എത്ര
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ട്; ഇനി
എത്ര പ്രതികളെ അറസ്റ്റ്
ചെയ്യാനുണ്ട്;
(ബി)
സെക്ഷന്‍
153 (A) പ്രകാരം
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പോലീസ്
സ്റ്റേഷനുകളിലാണ് ഈ
സെക്ഷന്‍ അനുസരിച്ച്
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
തെരഞ്ഞെടുപ്പു കാലത്ത്
വര്‍ഗ്ഗീയ സംഘര്‍ഷം
ഉളവാക്കുന്നതിനെതിരെ
ഉപയോഗിക്കുന്ന സെക്ഷന്‍
പ്രകാരം
കേസ്സെടുക്കേണ്ടിവന്ന
സാഹചര്യം
വ്യക്തമാക്കാമോ?
നിയമസഭാ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട കേസ്
67.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
നിയമസഭാ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട്
കാസര്‍കോട് ജില്ലയിലെ
ബേഡഡുക്കല് കൈപ്പത്തി
ചിഹ്നം പതിപ്പിച്ച 500
രൂപ നോട്ട് നാട്ടുകാര്‍
പിടികൂടിയ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്ജില്ലാ
കളക്ടര്‍ക്കും,
റിട്ടേണിംഗ്
ഓഫിസര്‍ക്കും നല്കിയ
പരാതിയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പരാതികള്‍
ജില്ലാ പോലീസ്
മേധാവിക്ക്
കൈമാറിയിട്ടുണ്ടോ ;
വിശദവിവരങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച് കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ ;
ഇല്ലെങ്കില്‍ ഇതുവരെ
കേസ് എടുത്ത് അന്വേഷണം
നടത്താതിരിക്കാനുള്ള
കാരണം വിശദമാക്കാമോ?
നിയമസഭാ
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു
നടന്ന അക്രമങ്ങള്‍
68.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമസഭാ
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്
സംസ്ഥാനമൊട്ടാകെ
എന്തെല്ലാം
അക്രമപ്രവര്‍ത്തനങ്ങള്‍
നടന്നിട്ടുണ്ട്;
(ബി)
ഏതെല്ലാം
കേസുകളാണ് ഇതുമായി
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(സി)
രജിസ്റ്റര്‍
ചെയ്ത കേസ്സുകളില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ.,
വിഴിഞ്ഞം
പോലീസ് ക്യാംപ്
69.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നതിന്‍െറ
ഭാഗമായി അവിടെ
പ്രവര്‍ത്തിക്കുന്ന
പോലീസ് എ.ആര്.
ക്യാംപ്
നെയ്യാറ്റിന്കരയിലേക്കു
മാറ്റി
സ്ഥാപിക്കുന്നതിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
അറിയിക്കുമോ?
കൈക്കൂലി
- അഴിമതി കേസുകള്‍
70.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍ കഴിഞ്ഞ
5 വര്‍ഷത്തിനിടെ
കൈക്കൂലി - അഴിമതി
കേസുകളില്‍പെട്ട എത്ര
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസ് ചാര്‍ജ്ജ്
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
ഏതെല്ലാം
കേഡറിലുള്ള
ഉദ്യോഗസ്ഥരാണ് ഇത്തരം
കേസുകളില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇതില്‍
എത്ര പേര്‍ക്കെതിരെ
ശിക്ഷാ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
കാടാമ്പുഴ
പോലീസ് സ്റ്റേഷന്
71.
ശ്രീ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലെ
കാടാമ്പുഴയില്‍
അനുവദിച്ച പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന്
ആവശ്യമായ സ്ഥലം റവന്യൂ
വകുപ്പ് ആഭ്യന്തര
വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്റെ
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാനാവുമെന്ന്
വ്യക്തമാക്കുമോ ?
എഴുകോണ്‍
പോലീസ് സ്റ്റേഷന്
കെട്ടിട നിര്‍മ്മാണം
72.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ്
അതിര്‍ത്തിയില്‍ വരുന്ന
എഴുകോണ്‍ പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കാന്‍
ആഭ്യന്തര വകുപ്പിന്
ഭൂമി ലഭ്യമായത്
എന്നാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന്
ആവശ്യമായ പ്ലാനും
എസ്റ്റിമേറ്റും
തയ്യാറാക്കിയിരുന്നോ ;
എങ്കില്‍ അടങ്കല്‍ തുക
എത്രയാണെന്ന്
വെളിപ്പെടുത്താമോ ;
(സി)
കെട്ടിട
നിര്‍മ്മാണത്തിന്
ആവശ്യമായ ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഫണ്ട്
അനുവദിക്കുന്നതിനും
നിര്‍മ്മാണം
ആരംഭിക്കുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ ?
ചാലക്കുടി
മണ്ഡലത്തില്‍
ഹര്ത്താലിനോടനുബന്ധിച്ചൂ
നടന്ന അക്രമസംഭവത്തിലെ
അന്വേഷണം
73.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂര്‍ക്കനാട്
സംഭവത്തെ തുടര്‍ന്ന്
വിശ്വഹിന്ദു പരിഷത്ത്
തൃശൂര്‍ ജില്ലയില്‍
28.4.14-ന് ആഹ്വാനം
ചെയ്ത ഹര്‍ത്താലിന്റെ
തലേന്ന് ചാലക്കുടി
മണ്ഡലത്തില്‍ ഒരു
ക്രിസ്ത്യന്‍
ദേവാലയത്തിനും മൂന്ന്
കപ്പേളകള്‍ക്കും
നേരെയുണ്ടായ
ആക്രമണത്തിലെ പ്രതികളെ
പിടികൂടിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്റെ
അന്വേഷണം ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇരിങ്ങാലക്കുട
എസ്.ഐ. ആയിരുന്ന
ജിജോയുടെയും
വെള്ളിക്കുളങ്ങര
സ്റ്റേഷനിലെ പോലീസ്
ഉദ്യോഗസ്ഥനായ
സഹോദരന്റേയും വീടും
വാഹനങ്ങളും ആക്രമിച്ച
സംഭവത്തില്‍ പോലീസ്
ഉദ്യോഗസ്ഥന് ബൈക്ക്
വാങ്ങി നല്‍കും എന്ന
ആഭ്യന്തര വകുപ്പ്
മന്ത്രിയുടെ ഉറപ്പ്
പാലിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതിനായി നടപടി
സ്വീകരിക്കുമോ?
രാഷ്ട്രീയ
സംഘട്ടനങ്ങള്‍
74.
ശ്രീ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ലെ സംസ്ഥാന
നിയമസഭയിലേയ്ക്കുള്ള
തെരഞ്ഞെടുപ്പ്
കഴിഞ്ഞതിനുശേഷം എത്ര
രാഷ്ട്രീയ
സംഘട്ടനങ്ങള്‍
ഉണ്ടായിയെന്നും
ഏതൊക്കെ രാഷ്ട്രീയ
കക്ഷികള്‍
തമ്മിലാണെന്നും
വ്യക്തമാക്കാമോ ;
(ബി)
അതില്‍
എത്ര പ്രതികളെ അറസ്റ്റു
ചെയ്തുവെന്ന്
വെളിപ്പെടുത്താമോ;
(സി)
ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കുമോ ?
ഓപ്പറേഷന്
കുബേര
75.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓപ്പറേഷന് കുബേര എന്ന
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കാന്‍ ഭരണ
തലത്തില്‍ എന്തെല്ലാം
നടപടികള്‍
എടുത്തിട്ടുണ്ട്;
(ഡി)
എത്രമാത്രം
ഉദ്ദേശ്യലക്ഷ്യങ്ങള്‍
പദ്ധതി നടത്തിപ്പ് വഴി
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
സ്പെഷ്യല്‍
പബ്ലിക്ക്
പ്രോസിക്യൂട്ടറെ
നിയമിക്കുന്നതിനുള്ള
നടപടി
76.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഉദുമ
മാങ്ങാട് കൊല്ലപ്പെട്ട
എം. ബി. ബാലകൃഷ്ണന്റെ
വിധവ കെ. വി. അനിത
സ്പെഷ്യല്‍ പബ്ലിക്ക്
പ്രോസിക്യൂട്ടറെ
നിയമിക്കുന്നതിനായുള്ള
അനുമതിക്കായി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
സെക്രട്ടേറിയറ്റ്
ആഭ്യന്തര വകുപ്പില്‍
72096/C4/14/ആഭ്യന്തരം
നമ്പര്‍ ഫയലില്‍ എന്ത്
തീരുമാനമാണ്
എടുത്തിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
തന്റെ
അപേക്ഷ വീണ്ടും
പരിഗണിക്കണമെന്നാവശ്യപ്പെട്ട്
വിധവയായ കെ.വി.അനിത
നല്കിയ ഹര്‍ജിയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
കേരളത്തിലെ
അന്യസംസ്ഥാന തൊഴിലാളികള്‍
77.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലാകെയുള്ള
അന്യസംസ്ഥാന
തൊഴിലാളികള്‍
എത്രയെന്ന്
വ്യക്തമാക്കുമോ; ഇവരുടെ
സംസ്ഥാനം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികളുടെ പേരില്‍
ക്രിമിനല്‍ കുറ്റങ്ങള്‍
വ്യാപകമാക്കുന്ന
സാഹചര്യത്തില്‍ ഇവരുടെ
വിശദാംശങ്ങളും എണ്ണവും
തിട്ടപ്പെടുത്തുന്നതിനുള്ള
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
(സി)
അന്യസംസ്ഥാന
തൊഴിലാളികളെ
കൊണ്ടുവരുന്ന
ഏജന്‍സികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ;
ഇതിനെ സംബന്ധിച്ച്
അന്വേഷണം നടത്തുമോ?
പട്ടികജാതി
കുടുംബത്തിനെതിരെയുളള
ആക്രമണം
78.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
കുട്ടിമാക്കുലില്‍
പട്ടികജാതി കുടുംബത്തെ
ആക്രമിക്കുകയും വീടും,
കാറും തകര്‍ക്കുകയും
ചെയ്ത സംഭവത്തില്‍
പോലീസ് കേസ്
എടുത്തിട്ടുണ്ടോ;
(ബി)
ഈ
കേസില്‍ എത്രപേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഏതെല്ലാം
വകുപ്പുകളാണ്
കുറ്റക്കാര്‍ക്കെതിരെ
ചുമത്തിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഈ
കേസിന്റെ നിലവിലുള്ള
അവസ്ഥ വ്യക്തമാക്കുമോ?
ഞാറയ്ക്കല്‍
പോലീസ് സ്റ്റേഷന്റെ
അധികാര പരിധി
79.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ
ഞാറയ്ക്കല്‍ പോലീസ്
സ്റ്റേഷന് പരിധിയില്‍
എത്ര പഞ്ചായത്തുകളാണ്
ഉള്‍പ്പെട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഷനിലെ
ജീവനക്കാരുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂവിസ്തൃതിയും
ജനസംഖ്യയും
കണക്കിലെടുത്ത്
പുതുവൈപ്പ് മേഖല
കേന്ദ്രീകരിച്ച്
പുതുതായി പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിനും
ഞാറയ്ക്കല്‍ പോലീസ്
സ്റ്റേഷന്റെ അധികാര
പരിധി
പുന:ക്രമീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കരീലകുളങ്ങര
പോലീസ് സ്റ്റേഷന്
80.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരീലകുളങ്ങര പോലീസ്
സ്റ്റേഷന് നിലവില്‍
പ്രവര്‍ത്തിക്കുന്നത്
എൻ റ്റി പി സി
നല്‍കിയിട്ടുള്ള
കെട്ടിടത്തിലാണ്. ഇത്
കാലപ്പഴക്കത്താല്‍
തികച്ചും
ജീര്‍ണ്ണാവസ്ഥയിലാണെന്നും,
ജീവനക്കാര്‍ക്ക് മതിയായ
സൗകര്യങ്ങള്‍ ഇല്ലാത്ത
കെട്ടിടം ആണ് എന്നുള്ള
എന്നുമുള്ള വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ടി പോലീസ്
സ്റ്റേഷന്
അതിര്‍ത്തിയുടെ
മധ്യഭാഗത്തായി മതിയായ
സൗകര്യങ്ങളോടുകൂടിയ
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ ?
കുലശേഖരപുരം
വില്ലേജില്‍ നിയമസഭാ
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു
നടന്ന സംഘര്‍ഷം
81.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തില്‍
കുലശേഖരപുരം
വില്ലേജില്‍ നിയമസഭാ
തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു
നടന്ന സംഘര്‍ഷത്തെ
തുടര്‍ന്ന് കൃഷ്ണപിള്ള
എന്നയാള്‍
മരിക്കാനിടയായ
സംഭവത്തിലെ മുഴുവന്‍
പ്രതികളെയും അറസ്റ്റു
ചെയ്തിട്ടുണ്ടോ;
(ബി)
പ്രതികള്‍ക്കെതിരെ
ഏതെല്ലാം വകുപ്പുകള്‍
പ്രകാരം കേസ്
എടുത്തിട്ടുണ്ട്;
(സി)
കേസിന്റെ
അന്തിമ റിപ്പോര്‍ട്ട്
കോടതിയില്‍
സമര്‍പ്പിക്കുന്നതിന്
കാലതാമസമുണ്ടാകുമോ;
(ഡി)
എത്രയുംവേഗം
അന്വേഷണം
പൂര്‍ത്തീകരിച്ച്
കോടതിയില്‍
സമര്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വെഞ്ഞാറമൂട്
കേന്ദ്രമാക്കി
ഡി.വൈ.എസ്.പി. ഓഫീസ്
82.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ ഓരോ
പോലീസ് സ്റ്റേഷനിലും
2012 മുതല്‍ നാളിതുവരെ
രജിസ്റ്റര്‍
ചെയ്തിട്ടുളള കേസുകളുടെ
എണ്ണം വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
കേസുകളുടെയും
ജനസംഖ്യയുടെയും
വര്‍ദ്ധനവ് പരിഗണിച്ച്
വാമനപുരം
നിയോജകമണ്ഡലത്തിലെ
വെഞ്ഞാറമൂട്
കേന്ദ്രമാക്കി ഒരു
പുതിയ ഡി.വൈ.എസ്.പി.
ഓഫീസ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ആയതിന്
ഏതെങ്കിലും
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?
അന്യസംസ്ഥാന
തൊഴിലാളികള്‍
പ്രതികളായുള്ള
കുറ്റകൃത്യങ്ങള്‍
83.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലിനായി
അന്യസംസ്ഥാനങ്ങളില്‍നിന്നും
ബംഗ്ലാദേശില്‍ നിന്നും
ഇവിടെയെത്തി
താമസിച്ചുവരുന്ന
തൊഴിലാളികളെ
സംബന്ധിച്ച യാതൊരു
ആധികാരിക/ഒൗദ്യോഗിക
കണക്കുകളും
ലഭ്യമല്ലാത്ത സാഹചര്യം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അന്യസംസ്ഥാന
തൊഴിലാളികള്‍
പ്രതികളായുള്ള
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
അവരെക്കുറിച്ച്
ആധികാരിക കണക്കെടുപ്പ്
നടത്തുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
തൊഴില്‍,
തദ്ദേശസ്വയംഭരണം,
പോലീസ് എന്നീ
വകുപ്പുകളെ സംയുക്തമായി
ഉപയോഗപ്പെടുത്തി
സമയബന്ധിതമായി ഇൗ വിഷയം
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
നാളിതുവരെ
ഇൗ വിഷയത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
പെണ്‍വാണിഭം,
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളുടെ പീഡനം
എന്നിവ സംബന്ധിച്ച കേസുകള്‍
84.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തില്‍
പെണ്‍വാണിഭം,
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളുടെ പീഡനം
എന്നിവ സംബന്ധിച്ച്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തുവെന്നും,
ഏതെല്ലാം കേസുകളില്‍
പ്രതികളെ അറസ്റ്റു
ചെയ്തുവെന്നുമുള്ള
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ആഭ്യന്തര
വകുപ്പും സര്‍ക്കാര്‍
രൂപീകരിച്ച പ്രത്യേക
പോലീസ് സംഘവും
ഓപ്പറേഷന് ബിഗ് ഡാഡി
വഴി രജിസ്റ്റര്‍ ചെയ്ത
കേസ്സുകള്‍ എത്രയെന്നും
അതില്‍ എത്ര കേസുകളില്‍
പ്രതികളെ
അറസ്റ്റുചെയ്തുവെന്നും
അറിയിക്കുമോ;
(സി)
ഇത്തരക്കാര്‍
സാമൂഹ്യ മാധ്യമങ്ങള്‍
കൂടുതലായി
ഉപയോഗിക്കുന്നതിനാല്‍
ഇവ ഉപയോഗിച്ചുള്ള
പെണ്‍വാണിഭങ്ങളും
മറ്റും തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
മറിയക്കുട്ടി
കൊലപാതകം
85.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ ചെറുപുഴ
കാക്കയം ചാലില്‍
കൊല്ലപ്പെട്ട
മറിയക്കുട്ടിയുടെ
കൊലപാതകം
സംബന്ധിച്ചുള്ള
അന്വേഷണത്തിന്റെ
നിലവിലുള്ള അവസ്ഥ
വിശദമാക്കാമോ;
(ബി)
കൊലപാതകം
നടന്ന് 4 വര്‍ഷം
കഴിഞ്ഞിട്ടും പ്രതികളെ
പിടിക്കാത്ത
സാഹചര്യത്തില്‍
അന്വേഷണം
ഊര്‍ജ്ജിതപ്പെടുത്തുന്നതിന്
വല്ല നടപടികളും
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വര്‍ക്കലയില്‍
കേരള പോലീസിന്റെ ഒരു സബ്
ഡിവിഷന് ആഫീസ്
86.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഏറ്റവും പ്രധാനപ്പെട്ട
ഒരു ടൂറിസ്റ്റ്
കേന്ദ്രമായ പാപനാശം
ഉള്‍പ്പെടുന്ന വര്‍ക്കല
ശിവഗിരിയില്‍ പുതിയ
താലൂക്ക് അനുവദിച്ച
സാഹചര്യത്തില്‍ കേരള
പോലീസിന്റെ ഒരു സബ്
ഡിവിഷന് (Dy.S.P
ആഫീസ്)
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആഫീസിന്റെ പ്രവര്‍ത്തനം
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ; ആയത്
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
തെരഞ്ഞെടുപ്പ്
ദിവസം ഉദുമ നിയോജക
മണ്ഡലത്തിലെ ആക്രമണം
87.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
നിയമസഭയിലേക്ക്
2016മെയ് 16 ന് നടന്ന
തെരഞ്ഞെടുപ്പ് ദിവസം
ഉദുമ നിയോജക
മണ്ഡലത്തിലെ
തെക്കിന്പറമ്പ് യു.
പി. സ്കൂളില്‍ വച്ച്
എല്‍. ഡി. എഫ്
സ്ഥാനാര്‍ത്ഥിയുടെ ചീഫ്
ഏജന്റും മുന്‍ ഉദുമ
എം.എല്‍.എ യുമായിരുന്ന
ശ്രീ.കെ. വി.
കുഞ്ഞിരാമനേയും
എല്‍.ഡി. എഫ്. ബൂത്ത്
ഏജന്റ് മാരെയും
ആക്രമിച്ച്
പരുക്കേല്‍പ്പിക്കുകയും
റിട്ടേണിംഗ് ഓഫീസറുടെ
അനുമതിയോടെ ഇലക്ഷന്
ദിവസം ചീഫ് ഏജന്റ്
ഉപയോഗിച്ചിരുന്ന സ്ഥലം
എം.എല്‍.എ യുടെ
KL60C-8787 വാഹനവും
പോലീസ് വാഹനവും അടിച്ച്
തകര്ക്കുതയും ചെയ്ത
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഏതൊക്കെ വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
ആരൊക്കെയാണ് പ്രതികള്‍;
(സി)
എത്ര
പ്രതികളെ
പിടികൂടിയിട്ടുണ്ട്;
ഇനി എത്ര പേരെ
പിടികൂടാനുണ്ട്; ഇതില്‍
ബാങ്ക് ജീവനക്കാരായ
ഉദ്യോഗസ്ഥരുണ്ടോ
;വിശദാശംങ്ങള്‍
അറിയിക്കാമോ;
(ഡി)
മുന്‍
എം. എല്‍.എ. നല്കിയ
പരാതിയില്‍ നിന്ന്
ഏതെങ്കിലും വ്യക്തികളെ
ഒഴിവാക്കിയിട്ടുണ്ടോ ;
എങ്കില്‍ കാരണം
എന്താണ്;
(ഇ)
യു.
ഡി. എഫ്. ഇലക്ഷന്
കമ്മിറ്റി ഓഫീസിനടുത്തു
നടന്ന ഈ അക്രമണ
സംഘത്തിലെ
ഗൂഢാലേചനക്കാരെയും
കണ്ടെത്താനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ് പദ്ധതി
88.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്സ്
പോലീസ് കേഡറ്റ് പദ്ധതി
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
ഉണ്ടെങ്കില്‍ പുതിയതായി
എത്ര സ്കൂളുകളിലാണ്
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഒരു
സ്കൂളില്‍ പദ്ധതി
നടപ്പാക്കുന്നതിന്
സര്‍ക്കാരിന് എത്ര
പണമാണ് പ്രതിവര്‍ഷം
ചെലവഴിക്കേണ്ടി
വരുന്നത്;
(സി)
പദ്ധതിയില്‍
പങ്കാളിയാകുന്ന സ്കൂള്‍
പി.ടി.എ.കള്‍ ഇതിനായി
പണം
ചെലവഴിക്കേണ്ടതുണ്ടോ;
(ഡി)
സ്റ്റുഡന്റ്
പോലീസ് പദ്ധതിയുടെ
ഫലപ്രദമായ
നിര്‍വ്വഹണത്തിനായി
സര്‍ക്കാര്‍ ഇതുവരെ
എത്ര രൂപയാണ്
ചെലവഴിച്ചിട്ടുള്ളത്;
വര്‍ഷം തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
വിശദീകരിക്കുമോ;
(ഇ)
ഇപ്പോള്‍
എത്ര സ്കൂളുകളിലാണ്
പദ്ധതി നടപ്പാക്കുന്നത്
എന്ന് വെളിപ്പെടുത്താമോ
?
വാടാനപ്പിള്ളി
പോലീസ് സ്റ്റേഷന്
കെട്ടിട നിര്‍മ്മാണം
89.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍
വാടാനപ്പിള്ളി പോലീസ്
സ്റ്റേഷന് കെട്ടിട
നിര്‍മ്മാണത്തിനായി
സ്ഥലം ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
സ്വന്തമായി
സ്ഥലമുണ്ടെങ്കില്‍
ഇപ്പോള്‍ വാടക
കെട്ടിടത്തില്‍
പ്രവൃത്തിക്കുന്ന
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
പുതിയ
കെട്ടിട
നിര്‍മ്മാണത്തിനാവശ്യമായ
എസ്റ്റിമേറ്റും പ്ലാനും
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
കരുനാഗപ്പള്ളി
ട്രാഫിക് പോലീസ്
സ്റ്റേഷന്
90.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളിയില്‍
ട്രാഫിക് പോലീസ്
സ്റ്റേഷന്
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അനുവദിച്ച സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ ;
ഇതിനാവശ്യമായ
ജീവനക്കാരെ
അനുവദിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രവര്‍ത്തനത്തിനാവശ്യമായ
സേനാംഗങ്ങളെ അനുവദിച്ച്
ട്രാഫിക് പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
അടച്ചുപൂട്ടിയ
ആരാധനാലയങ്ങള്‍
91.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര
ആരാധനാലയങ്ങള്‍ പോലീസ്
അടച്ചുപൂട്ടിയിട്ടുണ്ട്
എന്ന് അറിയിക്കുമോ ;
(ബി)
ഇവ
അടച്ച് പൂട്ടിയതിനുള്ള
കാരണങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
ഇത്തരത്തില്‍
മലപ്പുറം ജില്ലയില്‍
ഏതെങ്കിലും
ആരാധനാലയങ്ങള്‍
അടച്ചുപൂട്ടിയിട്ടുണ്ടോ
;
(ഡി)
ഉണ്ടെങ്കില്‍
അതിന്റെ കാരണങ്ങള്‍
അറിയിക്കുമോ ?
തൊണ്ടിമുതലായി
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
92.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
നിയോജക മണ്ഡലത്തിലെ
വര്‍ക്കല, അയിരൂര്‍,
കല്ലമ്പലം, പള്ളിക്കല്‍
സ്റ്റേഷനുകളില്‍
തൊണ്ടിമുതലായി
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
സമയബന്ധിതമായി ലേലം
ചെയ്ത്
വില്ക്കൂന്നതിന് നടപടി
സ്വീകരിക്കാന്‍ കഴിയും?
കസ്തൂരിരംഗന്‍-ഗാഡ്ഗില്‍
റിപ്പോര്‍ട്ടിനെതിരെയുള്ള
സമരത്തില്‍
പങ്കെടുത്തവര്‍ക്കെതിരെയുള്ള
കേസ്
93.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്തൂരിരംഗന്‍-ഗാഡ്ഗില്‍
റിപ്പോര്‍ട്ടിനെതിരെയുള്ള
പ്രക്ഷോഭത്തിന്റെ
ഭാഗമായി കോഴിക്കോട്
ജില്ലയില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതില്‍
പിന്‍വലിച്ച കേസുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇൗ
സമരത്തിന്റെ പേരില്‍
നിരപരാധികളായ
ആളുകള്‍ക്കെതിരെ
കള്ളക്കേസെടുത്ത
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍,
കേസ് പിന്‍വലിക്കുന്ന
കാര്യം പരിഗണിക്കുമോ?
കുടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
പോലീസ് സ്റ്റേഷനുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
94.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പോലീസ്
സ്റ്റേഷനുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
ഇപ്പോള്‍ നടന്നു
വരുന്നത്; ഇവയുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
കുടുത്തുരുത്തി
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം സ്ഥലങ്ങളിലാണ്
പുതിയ പോലീസ്
സ്റ്റേഷനും ഔട്ട്
പോസ്റ്റും
സൃഷ്ടിക്കുവാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ; ഇത്
സംബന്ധിച്ച്
പ്രൊപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പന്തീരങ്കാവില്‍
പോലീസ് സ്റ്റേഷന്
ആരംഭിക്കാന്‍ നടപടി
95.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
പന്തീരങ്കാവ്
ആസ്ഥാനമായി ഒരു പോലീസ്
സ്റ്റേഷന്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മുന്‍സര്‍ക്കാരിലെ
മന്ത്രിമാര്‍ക്കും
ഉന്നതഉദ്യോഗസ്ഥര്‍ക്കും
എതിരെ അന്വേഷണം
96.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
ആന്റണി ജോണ്‍
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിലെ
മന്ത്രിമാരും
ഉന്നതഉദ്യോഗസ്ഥരും
ഉള്‍പ്പെട്ട സോളാര്‍
അഴിമതി, ബാര്‍ക്കോഴ,
കടകം പള്ളി ഭൂമി
തട്ടിപ്പ്, പാറ്റൂര്‍
ഭൂമികൈയ്യേറ്റം,
ടൈറ്റാനിയം അഴിമതി,
കടമക്കുടി,
മെത്രാന്‍കായല്‍
തുടങ്ങിയ ആക്ഷേപങ്ങളെ
കുറിച്ചു നിഷ്പക്ഷമായ
അന്വേഷണം നടത്താന്‍
തയ്യാറാകുമോ;
(ബി)
അന്വേഷണ
ഉദ്യോഗസ്ഥര്‍ കേസുകള്‍
ഇല്ലാതാക്കാന്‍ ശ്രമം
നടത്തിയെന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഈ
കേസുകള്‍
പുനരന്വേഷിക്കുന്നതോടൊപ്പം
കേസ് ഇല്ലാതാക്കാന്‍
ശ്രമിച്ച
ഉദ്യോഗസ്ഥര്ക്കെതിരെക്കൂടി
അന്വേഷണം നടത്തി
മാതൃകാപരമായി നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ?
അന്യസംസ്ഥാനതൊഴിലാളികള്‍
പ്രതികളായ ക്രിമിനല്‍
കേസ്സുകള്‍
97.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
അഞ്ചുവര്‍ഷം
അന്യസംസ്ഥാനതൊഴിലാളികള്‍
പ്രതികളായി എത്ര
ക്രിമിനല്‍ കേസ്സുകള്‍
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട്
എന്ന് വാര്‍ഷിക
ക്രമത്തില്‍
ജില്ലതിരിച്ച്
അറിയിക്കുമോ;
(ബി)
ഇക്കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍
സ്ത്രീകള്‍ക്കെതിരെയുള്ള
ആക്രമണം, കൊലപാതകം,
മോഷണ്രശമം എന്നീ
വിഭാഗത്തില്‍പ്പെടുത്തി
അന്യസംസ്ഥാനതൊഴിലാളികള്ക്കെതിരെ
രജിസ്റ്റര്‍ ചെയ്ത
കേസ്സുകളുടെ എണ്ണം
വാര്ഷികക്രമത്തില്
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(സി)
അന്യസംസ്ഥാനതൊഴിലാളികളുമായി
ബന്ധപ്പെട്ടുള്ള
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതു്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
എടുക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്:
വിശദാംശം അറിയിക്കുമോ?
അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക്
ബയോ മെട്രിക്
തിരിച്ചറിയല്‍ കാര്‍ഡ്
നല്‍കുന്നതിന് നടപടി
98.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തിലേയ്ക്ക്
ജോലിക്കായി
വരുന്നവരില്‍ ഒരു
വിഭാഗം ക്രിമിനല്‍
കുറ്റങ്ങളില്‍
ഏര്‍പ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
രണ്ട് വര്‍ഷങ്ങളില്‍
കൊലപാതകം, മോഷണം ,
നിരോധിത
ഉല്‍പ്പന്നങ്ങളുടെ
വില്‍പ്പന എന്നിവയുമായി
ബന്ധപ്പെട്ട്
അന്യസംസ്ഥാനത്തൊഴിലാളികള്‍
പ്രതികളായ എത്ര
കേസ്സുകള്‍
ഉണ്ടായിട്ടുണ്ടെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
എത്രപേര്‍
പിടിക്കപ്പെട്ടു; എത്ര
പേര്
പിടിക്കപ്പെടാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജിഷ
വധക്കേസിന്റെ
അടിസ്ഥാനത്തില്‍ മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
വന്ന്
താമസിക്കുന്നവരുടെ
കൃത്യമായ വിവരങ്ങള്‍
സൂക്ഷിക്കുന്നതിന് ഓരോ
പോലീസ് സ്റ്റേഷനിലും
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഇ)
അന്യസംസ്ഥാന
തൊഴിലാളികള്‍
ഉള്‍പ്പെട്ട
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍,
അന്യസംസ്ഥാനത്തൊഴിലാളികളുടെ
വിവരങ്ങള്‍ കൃത്യമായി
ശേഖരിക്കുന്നതിനും,
അവര്‍ക്ക് ബയോ മെട്രിക്
തിരിച്ചറിയല്‍ കാര്‍ഡ്
നല്‍കുന്നതിനും, അവരെ
സംസ്ഥാനത്തേക്ക്
കൊണ്ടുവരുന്ന
കോണ്‍ട്രാക്ടര്‍മാര്‍ക്കും
അവരെ താമസിപ്പിക്കുന്ന
കെട്ടിട ഉടമകള്‍ക്കും
ലൈസന്‍സ്
ഏര്‍പ്പെടുത്തുന്നതിനും,
നിര്‍ദ്ദേശം കൃത്യമായി
പാലിക്കാത്തവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
ആവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നിയമസഭാ
തെരഞ്ഞെടുപ്പ് 2016
99.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
നിയമസഭാ
തെരഞ്ഞെടുപ്പില്‍
ഉദുമയില്‍ യു.ഡി.എഫ്
സ്ഥാനാര്‍ത്ഥി
പരസ്യമായി കള്ളവോട്ട്
ചെയ്യണമെന്ന് ആഹ്വാനം
ചെയ്യുന്നതായി
പറയപ്പെടുന്ന വീഡിയോ
ക്ലിപ്പുമായി
ബന്ധപ്പെട്ട വിഷയം
പോലീസിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് ചീഫ്
ഇലക്ടറല്‍ ഓഫീസര്‍ക്കും
ജില്ലാ കളക്ടര്‍ക്കും
റിട്ടേണിംഗ്
ഓഫീസര്‍ക്കും ജില്ലാ
പോലീസ് മേധാവിക്കും
നല്കിയ പരാതികളില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
പരസ്യമായി
കള്ളവോട്ട്
ചെയ്യണമെന്ന് ആഹ്വാനം
ചെയ്യുന്ന
വീഡിയോക്ലിപ്പും
പരാതികളും ലഭിച്ചിട്ടും
ഇതുവരെ കേസ്സ്
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം നടത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ; ഇതിന്
ആരുടെ ഭാഗത്തുനിന്നാണ്
കാലതാമസം ഉണ്ടായതെന്ന്
വിശദമാക്കാമോ?
എസ്.എന്‍.ഡി.പി.
യുടെ മൈക്രോഫൈനാന്‍സ്
പദ്ധതി
100.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എസ്.എന്‍.ഡി.പി.
യുടെ മൈക്രോഫൈനാന്‍സ്
പദ്ധതിയില്‍ തട്ടിപ്പ്
നടത്തിയിട്ടുണ്ടെന്ന്
വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയില്‍ എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയിട്ടുള്ളതെന്നും
ആരെല്ലാമാണ് ഇതിന്
ഉത്തരവാദികളെന്നും
വിശദമാക്കാമോ;
(സി)
തട്ടിപ്പുകള്‍
സംബന്ധിച്ച്
ആര്‍ക്കെല്ലാമെതിരെയാണ്
അന്വേഷണം നടത്തണമെന്ന്
കോടതി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
എന്തെല്ലാം
തുടര്‍നടപടികളാണ്
പ്രസ്തുത കേസ്സില്‍
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ശ്രീ.
വി.എ.
അരുണ്‍കുമാറിനെതിരെയുള്ള
വിജിലന്‍സ്അന്വേഷണം
101.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ.
വി.എസ്.
അച്ചുതാനന്ദന്റെ മകന്
വി.എ.
അരുണ്‍കുമാറിനെതിരെ
വിജിലന്‍സ് നടത്തുന്ന
വി.ഇ.4/2011/എസ്.ഡി.റ്റി.
വിഇ.20/2011/എസ്.ഐ.യു.11
എന്നീ നമ്പരിലുള്ള
വിജിലന്‍സ്
അന്വേഷണത്തിന്റെ
ഇതുവരെയുള്ള
പൂര്‍ണ്ണവിവരം
വെളിപ്പെടുത്തുമോ;
(ബി)
വി.എ.
അരുണ്‍കുമാറിനെതിരെ
അതീവ ഗുരുതരമായ
പതിമൂന്ന് അഴിമതി
ആരോപണങ്ങള്‍
ഉന്നയിച്ചുകൊണ്ട് ശ്രീ.
ഉമ്മന്‍ചാണ്ടി
പ്രതിപക്ഷ
നേതാവായിരുന്നപ്പോള്‍
01.03.2011-ല്‍
അന്നത്തെ മുഖ്യമന്ത്രി
വി.എസ്. അച്ചുതാനന്ദന്
രേഖാമൂലം പരാതി
നല്‍കിയെങ്കിലും
വിജിലന്‍സ്
അന്വേഷണത്തിന് ശുപാര്‍ശ
ചെയ്യാത്തതിനെ
തുടര്‍ന്ന്
16.6.2011-ല്‍
ജി.ഒ.(എം.എസ്)19/2011/വി.ജി.നമ്പര്‍
പ്രകാരം ഉമ്മന്‍ ചാണ്ടി
മുഖ്യമന്ത്രി
ആയതിനുശേഷം ഉത്തരവിട്ട
വിജിലന്‍സ്
അന്വേഷണത്തിന്റെ
ഇതുവരെയുള്ള പൂര്‍ണ്ണ
വിവരം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വിജിലന്‍സ്
അന്വേഷണത്തില്‍
പരാതിക്കാരനായ ശ്രീ.
ഉമ്മന്‍ ചാണ്ടിയുടെ
മൊഴി അന്വേഷണ
ഉദ്യോഗസ്ഥര്‍
രേഖപ്പെടുത്തിയോ എന്ന്
വ്യക്തമാക്കുമോ?
ട്രാവൻകൂര്‍
ടൈറ്റാനിയം കമ്പനിയില്‍
നടന്ന അഴിമതി
102.
ശ്രീ.ഐ.ബി.
സതീഷ്
,,
എ.എം. ആരിഫ്
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം
കമ്പനിയില്‍ മലിനീകരണ
നിവാരണ സംവിധാനങ്ങള്‍
സജ്ജീകരിക്കുന്നതില്‍
നടന്ന
അഴിമതിയെക്കുറിച്ച്
ഉയര്‍ന്ന പരാതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പരാതിയില്‍
ആരോപണ വിധേയര്‍
ആരെല്ലാമെന്നും അവരില്‍
ആര്‍ക്കെല്ലാമെതിരെ
പ്രാഥമിക വിവര
റിപ്പോര്‍ട്ട്
ഉണ്ടെന്നും
ബാക്കിയുളളവരെ
ഒഴിവാക്കിയതിന് എന്തു
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്നും
അറിയിക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട വിജിലന്‍സ്
കേസിന്റെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ?
2011-16
ഭരണകാലത്തെ മുഖ്യമന്ത്രി
, മന്ത്രിമാര്‍,
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങള്‍
എന്നിവര്‍ക്കെതിരെയുള്ള
കേസ്സുകള്‍
103.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-16-ലെ
യു.ഡി.എഫ് ഭരണകാലത്ത്
വിവിധ വകുപ്പുകള്‍
കൈകാര്യം ചെയ്ത
മുഖ്യമന്ത്രി
ഉള്‍പ്പെടെ എത്ര
മന്ത്രിമാര്‍
ഉണ്ടായിരുന്നുവെന്നും
ഇവര്‍ക്ക്
ഓരോരുത്തര്‍ക്കും
പേഴ്സണല്‍ സ്റ്റാഫ് ആയി
എത്ര പേര് വീതം
ഉണ്ടായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
മുഖ്യമന്ത്രി
ഉള്‍പ്പെടെ മറ്റു
മന്ത്രിമാര്‍,
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങള്‍ എന്നിവരില്‍
ആരുടെയെല്ലാം പേരില്‍
വിജിലന്‍സ് കേസ്സ്
ഉള്‍പ്പെടെ വിവിധയിനം
കേസ്സുകള്‍ നിലവിലുണ്ട്
എന്നും എത്ര കേസ്സുകള്‍
കോടതി മുമ്പാകെയുണ്ട്
എന്നും ഇത്
ആരുടെയെല്ലാം
പേരുകളിലാണ് എന്നും
എത്ര കേസ്സുകളില്‍
കോടതി എഫ്.ഐ.ആര്
രജിസ്റ്റര്‍ ചെയ്ത്
അന്വേഷണം നടത്താന്‍
ഉത്തരവ് നല്കി എന്നും
ആയത് ആരുടെയെല്ലാം
പേരുകളിലാണ് എന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍
മുഖ്യമന്ത്രി
ഉള്‍പ്പെടെ ഏതെല്ലാം
മന്ത്രിമാര്‍,
പേഴ്സണല്‍ സ്റ്റാഫ്
അംഗങ്ങള്‍
എന്നിവര്‍ക്കെതിരെയുള്ള
പരാതികളിന്മേല്
ഏതൊക്കെ വിഷയങ്ങളില്‍
ജുഡിഷ്യല്‍ അന്വേഷണം
നടക്കുന്നു എന്നും ആയത്
എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
ഫയര്‍
സ്റ്റേഷന് ഭരണാനുമതി
ലഭ്യമാക്കുന്നതിന് നടപടി
104.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍
വന്യമൃഗങ്ങളുടെ
ആക്രമണവും
മണ്ണിടിച്ചിലും മറ്റു
പ്രകൃതി ദുരന്തങ്ങളും
നിരന്തരം
സംഭവിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ഒരു
ഫയര്‍ സ്റ്റേഷന്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇക്കാര്യത്തില്‍
ഫയര്‍ ആന്റ് റെസ്ക്യൂ,
കമാന്‍ഡന്‍ഡിന്റെ
റിപ്പോര്‍ട്ടും ഇതിനായി
വേണ്ടി വരുന്ന സ്ഥലവും
മറ്റ് അനുബന്ധ
സൗകര്യങ്ങളും ഉറപ്പും
നല്‍കിയിട്ടും
നാളിതുവരെ പ്രസ്തുത
ഫയര്‍ സ്റ്റേഷന്നു
ഭരണാനുമതി
ലഭിച്ചിട്ടില്ല
എന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഫയര്‍ സ്റ്റേഷന്
അനുവദിക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
അടൂര്‍
അഗ്നിശമനാ വിഭാഗത്തിന്
കെട്ടിടം
105.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടൂരില്‍
അഗ്നിശമനാ വിഭാഗത്തിന്
നിലവില്‍ സ്വന്തമായി
രണ്ടേക്കറിലധികം
ഭൂമിയുണ്ടെങ്കിലും
കെട്ടിടമില്ലാത്ത
കാരണത്താല്‍ വാടക
സ്ഥലത്ത്
പ്രവര്‍ത്തിച്ചു
വരുന്നതിന്റെ പരിമിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
അഗ്നിശമന നിലയം
പണിയുന്നതിനുള്ള ഫണ്ട്
ലഭ്യമാക്കുന്നതിനു
വേണ്ടി സമയബന്ധിത
സഹായനടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
വിഷയം
ശ്രദ്ധയില്പ്പെട്ടിട്ടില്ലായെങ്കില്
ആയത് ബോദ്ധ്യപ്പെട്ട്
അടൂരില്‍ അഗ്നിശമനാ
വിഭാഗത്തിന് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
പരവൂര്‍
ഫയര്‍ സ്റ്റേഷന് കെട്ടിടം
106.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
പരവൂര്‍ ഫയര്‍
സ്റ്റേഷന് കെട്ടിടം
നിര്‍മ്മിക്കുന്നതിലേക്ക്
പരവൂര്‍ പോലീസ്
സ്റ്റേഷന്
കോമ്പൗണ്ടില്‍ നിന്നും
ഭൂമി
അനുവദിക്കുന്നതിലേക്കായി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
കൊല്ലം സിറ്റി പോലീസ്
കമ്മീഷണറോട് ഡി.ജി.പി
ആവശ്യപ്പെട്ടിരുന്നുവോ;
(ബി)
എങ്കില്‍
പ്രസ്തുത റിപ്പോര്‍ട്ട്
ആവശ്യപ്പെട്ട്
സ്റ്റേറ്റ് പോലീസ് ചീഫ്
എന്നാണ് കത്ത്
നല്‍കിയതെന്നും,
അതിന്മേല് നാളിതുവരെ
സ്വീകരിച്ച മേല്‍നടപടി
എന്താണെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
നടപടിയുടെ പുരോഗതി
അറിയിക്കുമോ?
അരൂരില്‍
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കാന്‍ നടപടി
107.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂരിലെ
വ്യവസായ മേഖലകളില്‍
തീപിടുത്തം, അമോണിയാ
ചോര്‍ച്ച ഉള്‍പ്പെടെ
കഴിഞ്ഞ 5
വര്‍ഷത്തിനുള്ളില്‍
എത്ര തവണ അപകടം
നടന്നുവെന്ന് ഫയര്‍
&റസ്ക്യൂ രേഖകളില്‍
നിന്നും
വ്യക്തമാക്കുമോ;
(ബി)
അപകടങ്ങള്‍
ആവര്‍ത്തിക്കുന്നത്
പരിഗണിച്ച് എം.പി.,
എം.എല്‍.എ
ഉള്‍പ്പെടെയുള്ളവര്‍
ജില്ലാകളക്ടറുടെ യോഗം
വിളിച്ചു ചേര്‍ത്ത്
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
ആവശ്യപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പഴയ
പോലീസ് സ്റ്റേഷന്
നിന്നിരുന്ന സ്ഥലം
ഫയര്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനായി
അനുവദിക്കുന്നതിന്
എം.എല്‍.എ
ആവശ്യപ്പെട്ടപ്രകാരം
ആഭ്യന്തര, വ്യവസായ
മന്ത്രിമാര്‍
ബന്ധപ്പെട്ട വകുപ്പു
സെക്രട്ടറിമാര്‍
ഉള്‍പ്പെടെ യോഗം
ചേര്‍ന്ന്
തീരുമാനിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അരൂര്‍
ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതിന്
വേണ്ടിയുള്ള അരൂര്‍
എം.എല്‍.എ യുടെ
സബ്മിഷന് കഴിഞ്ഞ
സര്‍ക്കാരിന്റെ വകുപ്പ്
മന്ത്രി ,സഭയില്‍
നല്കിയ മറുപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വട്ടപ്പാറ
ഫയര്‍ സ്റ്റേഷൻ
108.
ശ്രീ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലെ
വട്ടപ്പാറയില്‍
അനുവദിച്ച ഫയര്‍
സ്റ്റേഷന് ആവശ്യമായ
സ്ഥലം റവന്യൂ വകുപ്പ്
ആഭ്യന്തര വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനാവശ്യമായ നടപടി
സ്വീകരിക്കുമോ ;
(ബി)
ഫയര്‍
സ്റ്റേഷന്റെ
പ്രവര്‍ത്തനം
എന്നത്തേയ്ക്ക്
ആരംഭിക്കാനാവുമെന്ന്
വ്യക്തമാക്കുമോ?
ആലത്തൂര്‍
ഫയര്‍ ഫോഴ്സിന്
സ്വന്തമായി കെട്ടിടം
109.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
ഫയര്‍ ഫോഴ്സിന്
സ്വന്തമായി
കെട്ടിടമില്ലാത്തതിനാല്‍
അനുഭവപ്പെടുന്ന
ബുദ്ധിമുട്ട്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഫയര്‍ഫോഴ്സിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അനുയോജ്യമായ സ്ഥലം
ലഭ്യമാക്കുന്നതിനുളള
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അനുയോജ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
സ്ഥലം
ഏറ്റെടുക്കുന്നതിനുളള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കുന്ദമംഗലം
ഫയര്‍ സ്റ്റേഷന്
110.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലത്ത് ഒരു
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കൊയിലാണ്ടി
ഫയര്‍ സ്റ്റേഷന്
111.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-2011
ല്‍ ഇടത് പക്ഷ
സര്‍ക്കാര്‍
കൊയിലാണ്ടിയില്‍ ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
ബജറ്റില്‍
പ്രഖ്യാപിച്ചതിന്റെ
അടിസ്ഥാനത്തില്‍
ഉണ്ടാകേണ്ട തുടര്‍
നടപടികള്‍ പിന്നീട്
വന്ന യു.ഡി.എഫ്.
സര്‍ക്കാര്‍
സ്വീകരിച്ചിട്ടില്ലെന്നതും
കൊയിലാണ്ടിയില്‍ ഇത്
വരെയും ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നതും
ശ്രദ്ധയില്‍
പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷകാലയളവില്‍
കൊയിലാണ്ടിയില്‍
ഉണ്ടായിട്ടുള്ള ഫയര്‍
ഇന്‍സിഡെന്‍സ്
എത്രയെന്ന്
വിശദമാക്കാമോ; സംഭവിച്ച
ഓരോ ഇന്സിഡെന്റിലും
നാശനഷ്ടത്തിന്റെ തോത്
വര്‍ദ്ധിച്ചത് ഫയര്‍
സ്റ്റേഷന്
കൊയിലാണ്ടിയില്‍
ഇല്ലാത്ത
സാഹചര്യത്തിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
കൊയിലാണ്ടി
ജനതയുടെ ഏറ്റവും
പ്രധാനാവശ്യമായ ഫയര്‍
സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
കൂടുതല്‍ പരിഗണന നല്കി
നടപടി സ്വീകരിക്കുമോ?
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന്
112.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷനിലെ
സൗകര്യങ്ങളുടെ കുറവ്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന്
ആധുനിക ജീവന്‍രക്ഷാ
ഉപകരണങ്ങള്‍ അനുവദിച്ചു
നവീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കൊല്ലങ്കോട്
പുതിയ ഫയര്സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
നടപടി
113.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
കൊല്ലങ്കോട്
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന്
സ്ഥലവും, കെട്ടിടം
നിര്‍മ്മിക്കാന്‍
ആവശ്യമായ ഫണ്ടും
ലഭ്യമായത് സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
നെന്മാറ
മണ്ഡലത്തില്‍ പുതിയ
ഫയര്സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ഒറ്റപ്പാലത്ത്
ഫയര്‍ സ്റ്റേഷന്
114.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സബ്ഡിവിഷന്
ആസ്ഥാനമായ
ഒറ്റപ്പാലത്ത് ഒരു
ഫയര്‍ സ്റ്റേഷന് ഇല്ല
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
മുന്‍ഗണനാ പട്ടികയില്‍
ഒറ്റപ്പാലം ഫയര്‍
സ്റ്റേഷന്
ഉള്‍പ്പെട്ടിരുന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
ഒറ്റപ്പാലത്ത്
ഒരു ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനായി
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടാമ്പിയില്‍
ഫയര്‍ സ്റ്റേഷന്
115.
ശ്രീ.മുഹമ്മദ്
മുഹാസിന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
നിയോജക മണ്ഡലത്തില്‍
നിലവില്‍ ഫയര്‍
സ്റ്റേഷന്
ഇല്ലാത്തതുമൂലം ഉള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധിച്ചിരുന്നുവോ ;
(ബി)
നിലവില്‍
പുതിയ ഫയര്‍
സ്റ്റേഷനുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;വിശദാംശം
അറിയിക്കുമോ ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെയും സഹകരണ
സ്ഥാപനങ്ങളുടെയും
സഹായത്തോടെ അടിസ്ഥാന
സൗകര്യം
ഒരുക്കിത്തന്നാല്‍
പുതിയ സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ ?
ജയിലുകളിലെ
സാക്ഷരതാ ക്ലാസ്സുകള്‍
116.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മിക്ക ജയിലുകളിലും
സാക്ഷരതാ ക്ലാസ്സ്
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജയിലുകളില്‍
സാക്ഷരതാ ക്ലാസ്സ്
പുനരാരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
എല്ലാ
തടവുകാരെയും
സാക്ഷരരാക്കണമെന്ന
ജയില്‍ ചട്ടത്തിലെ
വ്യവസ്ഥക്കനുസൃതമായി
ജയിലുകളില്‍ സ്ഥിരം
അധ്യാപകരെ
നിയമിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
കല്യാശ്ശേരിയില്‍
സിവില്‍ സര്‍വ്വീസ്
അക്കാഡമിയുടെ സബ്
സെന്റര്‍
117.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലാപഞ്ചായത്തിന്റെ
കീഴില്‍
കല്യാശ്ശേരിയിലുള്ള
സെന്റര്‍ ഫോര്‍
എക്സലന്‍സില്‍ സിവില്‍
സര്‍വ്വീസ്
അക്കാദമിയുടെ സബ്
സെന്റര്‍
ആരംഭിക്കണമെന്നതു
സംബന്ധിച്ച് നല്കിയ
നിവേദനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ബി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ,
പൊതുവിഭാഗങ്ങള്‍ക്ക്
60:10:30 എന്ന
അനുപാതത്തില്‍
മിടുക്കരായ
പാവപ്പെട്ടവര്‍ക്ക്
സിവില്‍ സര്‍വ്വീസ്
പരീക്ഷകള്‍ക്ക്
പരിശീലനം നല്കുന്ന
വിധത്തില്‍ സിവില്‍
സര്‍വ്വീസ്
അക്കാദമിയുടെ സബ്
സെന്റര്‍
ആരംഭരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗെയില്‍
വാതക പെെപ്പ് ലൈന്‍
പദ്ധതി
118.
ശ്രീ.പി.ടി.
തോമസ്
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗെയില്‍ വാതക പെെപ്പ്
ലൈന്‍ പദ്ധതി
നടപ്പാക്കാന്‍
എന്തെല്ലാം പദ്ധതിയാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)
പദ്ധതി
നടപ്പാക്കുന്നതുമൂലമുള്ള
ജനങ്ങളിലെ ആശങ്ക
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളാനുദ്ദേശിക്കുന്നത്;
(സി)
പദ്ധതി
നടപ്പാക്കുന്നതിനുള്ള
തടസ്സം നീക്കാന്‍
ബന്ധപ്പെട്ട
ജനങ്ങളുമായി ചര്‍ച്ച
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
പി.എസ്.സി
നിയമനങ്ങള്‍
119.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.റ്റി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് പി.എസ്.സി.
നിയമനങ്ങള്‍
നടത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് എത്ര
പേര്‍ക്കാണ് നിയമനം
നല്‍കിയത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
എത്ര തസ്തികകളാണ്
പുതുതായി സൃഷ്ടിച്ചത്?
(ഡി)
ഈ
നേട്ടം കൈവരിക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം
തയ്യാറെടുപ്പുകളാണ്
നടത്തിയത്?
പ്രഭാകരന്
കമ്മീഷന് റിപ്പോര്‍ട്ട്
120.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയില്‍
നടപ്പിലാക്കി വരുന്ന
പ്രഭാകരന് കമ്മീഷന്
റിപ്പോര്‍ട്ട്
ശുപാര്‍ശ ചെയ്ത
പാക്കേജില്‍ നിന്നും
എത്ര കോടി രൂപയുടെ
വികസന
പ്രവര്‍ത്തനങ്ങളാണ്
അനുവദിച്ചതെന്ന് വര്‍ഷം
, നിയോജകമണ്ഡലം എന്നിവ
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
പാക്കേജില്‍ എത്ര കോടി
രൂപയുടെ വികസന
പ്രവര്‍ത്തനങ്ങളാണ്
ശുപാര്‍ശ
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പാക്കേജ് പ്രകാരം
ശുപാര്‍ശ
ചെയ്യപ്പെടാത്ത എത്ര
പ്രവർത്തികൾ
അനുവദിച്ചിട്ടുണ്ടെന്നും
ഏത് മാനദണ്ഡ പ്രകാരമാണ്
ഇത്തരത്തില്‍
അനുവദിച്ചിട്ടുളളതെന്നും
വ്യക്തമാക്കാമോ?
അഴിമതിമുക്ത-മതനിരപേക്ഷ
സര്‍ക്കാര്‍
121.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഴിമതിമുക്ത-മതനിരപേക്ഷ
സര്‍ക്കാരായി
പ്രവര്‍ത്തിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ള ഈ
സര്‍ക്കാര്‍ ഇതിനായി
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
വിഭാവനം
ചെയ്തിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
ഗെയില്പ്രകൃതി
വാതക പൈപ്പ് ലൈന്‍ പദ്ധതി
122.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്യാസ്
അതോറിറ്റി ഓഫ്
ഇന്ത്യയുടെ
(ഗെയില്‍)പ്രകൃതി വാതക
പൈപ്പ് ലൈന്‍ പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കുന്ന കാര്യം
ഇപ്പോൾ പരിഗണനയിലുണ്ടോ
;
(ബി)
എങ്കില്‍
ഇതു സംബന്ധമായ സര്‍വ്വേ
നടപടി പുനരാരംഭിക്കുമോ
;
(സി)
സംസ്ഥാനത്ത്
ഏതൊക്കെ ജില്ലയില്‍
കൂടിയാണ് പ്രസ്തത
പൈപ്പ് ലൈന്‍
കടന്നുപോകുന്നത്;
(ഡി)
ജനവാസ
കേന്ദ്രങ്ങളെ
പദ്ധതിയില്‍ നിന്ന്
മാറ്റി നിര്‍ത്തുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ഇ)
പദ്ധതി
നടപ്പാക്കുന്നതോടെ
കൃത്യമായ സുരക്ഷാ
സംവിധാനങ്ങള്‍
ഒരുക്കുമോ ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?