മാരിടൈം
ബോര്‍ഡ്
2400.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാരിടൈം ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദീകരിക്കുമോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദീകരിക്കുമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി
2401.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തമിഴ്
നാട് സര്‍ക്കാരിന്റെ
കുളച്ചല്‍-ഇനയം
പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാര്‍
തത്വത്തില്‍ അനുമതി
നല്കിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുളച്ചല്‍-ഇനയം
തുറമുഖം വരുന്നതിനാല്‍
വിഴിഞ്ഞം പദ്ധതി
സാമ്പത്തിക
ലാഭമുണ്ടാക്കാന്‍
ഇടയില്ലെന്ന് കണ്ട്
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യം
പിന്മാറാന്
പോകുന്നുവെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
വിഴിഞ്ഞം
പദ്ധതിക്ക് കിട്ടാതെ
പോയ കേന്ദ്ര ആനുകൂല്യം
ഇനയം പദ്ധതിക്ക്
കേന്ദ്രം പ്രഖ്യാപിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കുളച്ചല്‍-ഇനയം
പദ്ധതിക്ക് കേന്ദ്ര
ഗവണ്മെന്റിന്റെ
ആദ്യഘട്ടത്തിലെ
വാഗ്ദാനം 6000 കോടി
രൂപയാണെന്ന്
മനസ്സിലാക്കിയിട്ടുണ്ടോ;
(ഇ)
വിഴിഞ്ഞം
പദ്ധതി നടപ്പാക്കുന്ന
അദാനി ഗ്രൂപ്പിന്
കേന്ദ്ര സഹായം 200 കോടി
(ഇരൂനൂറ്)
യാണെന്നതിനാല്‍ ഈ തുക
കൂട്ടി കിട്ടാന്‍
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2402.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണ
പദ്ധതിയ്ക്ക് അദാനി
ഗ്രൂപ്പുമായി
ഉണ്ടാക്കിയ മുന്‍
സര്‍ക്കാരിന്‍െറ
ഉടമ്പടി
പുനഃപരിശോധിയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുളള
കരാര്‍ പ്രകാരം ഭൂമി
വിട്ടു കൊടുക്കുന്ന
കേരള സംസ്ഥാന
സര്‍ക്കാരിന്
അതിന്‍േറതായ ന്യായമായ
ലാഭ വിഹിതം
ലഭിയ്ക്കുകയില്ല എന്ന
ആക്ഷേപം പരിശോധനാ
വിധേയമാക്കാന്‍
തയ്യാറുണ്ടോ;
വിവരിയ്ക്കുമോ?
വിഴിഞ്ഞം
രാജ്യാന്തര തുറമുഖം
2403.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
രാജ്യാന്തര
തുറമുഖവുമായി
ബന്ധപ്പെട്ട റെയില്‍വേ
ലൈനിനു വേണ്ടി സ്ഥലം
ഏറ്റെടുക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടി ഏതു വരെയായി
എന്ന് വ്യക്തമാക്കുമോ;
(സി)
നടപടി
ക്രമങ്ങള്‍
പൂര്‍ത്തിയായെങ്കില്‍
സ്ഥലം എപ്പോള്‍
ഏറ്റെടുക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുളച്ചല്‍
തുറമുഖം, വിഴിഞ്ഞം തുറമുഖത്തെ
ബാധിയ്ക്കുമെന്ന
വിലയിരുത്തല്‍
2404.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാനുമതി
ലഭിച്ചുവെന്ന്
അറിയുവാന്‍ കഴിഞ്ഞ
തമിഴ് നാട്ടിലെ
കുളച്ചല്‍ തുറമുഖം,
വിഴിഞ്ഞം തുറമുഖത്തെ
ഏതെല്ലാം തരത്തില്‍
സാമ്പത്തികവും
സാമൂഹികമായും
ബാധിയ്ക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
പരിഹാരം കാണുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ ?
കാസര്‍ഗോഡ്
- കോട്ടിക്കുളം -
ബേക്കല്‍ തീരദേശ
മേഖലയില്‍ മത്സ്യബന്ധന
തുറമുഖം
2405.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
- കോട്ടിക്കുളം -
ബേക്കല്‍ തീരദേശ
മേഖലയില്‍ മത്സ്യബന്ധന
തുറമുഖം
നിര്‍മ്മിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലം ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
പരിശോധിച്ച് സാധ്യതാ
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇതിന്റെ
ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര ലക്ഷം രൂപയാണ്
വേണ്ടി വരുന്നത്;
ആയതിന് ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ഗവേഷണത്തിനായി
ഭരണാനുമതി
അനുവദിക്കുന്ന വിഷയം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
തുറമുഖങ്ങള്‍
ബന്ധിപ്പിച്ച് പ്രതിവാര
ചരക്ക് കപ്പല്‍ സര്‍വ്വീസ്
2406.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുറമുഖങ്ങള്‍
ബന്ധിപ്പിച്ച് പ്രതിവാര
ചരക്ക് കപ്പല്‍
സര്‍വ്വീസ്
നടത്തുന്നതിന്
കര്‍മ്മപദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദീകരിക്കുമോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദീകരിക്കുമോ?
പൈതൃക
നിർമ്മിതികളുടെ സംരക്ഷണവും
നവീകരണവും
2407.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന കൊട്ടാരങ്ങളുടെ
സംരക്ഷണത്തിനും പൈതൃക
നിര്‍മ്മിതികളുടെ
നവീകരണത്തിനും
കര്‍മ്മപദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിച്ചിരിക്കുന്നതെന്നു
വിശദീകരിക്കുമോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്നു
വിവരിക്കാമോ;
ശങ്കർ
ദേശീയ മ്യൂസിയം, കൃഷ്ണപുരം
കൊട്ടാരം
എന്നിവിടങ്ങളിലേക്കുള്ള അടയാള
ബോർഡുകൾ
2408.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാര്‍ട്ടൂണിസ്റ്റ്
ശങ്കര്‍ ദേശീയ
മ്യൂസിയം, കൃഷ്ണപുരം
കൊട്ടാരം എന്നിവയുടെ
ദൂരപരിധിയെക്കുറിച്ചുള്ള
അടയാള ബോര്‍ഡുകള്‍
ദേശീയ പാതയില്‍
പ്രദര്‍ശിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പൈതൃക
നിര്‍മ്മിതികളുടെ നവീകരണം
2409.
ശ്രീ.സണ്ണി
ജോസഫ്
,,
റോജി എം. ജോണ്‍
,,
കെ.മുരളീധരന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന പൈതൃക
നിര്‍മ്മിതികളുടെ
നവീകരണത്തിന്
കര്‍മ്മപദ്ധതി
ആവിഷ്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാനുദ്ദേശിച്ചത്;
വിശദീകരിക്കുമോ;
(സി)
ഈ
പ്രവര്‍ത്തനത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിവരിക്കുമോ?
കോട്ടുക്കല്‍
ഗുഹാക്ഷേത്രം
2410.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടുക്കല്‍
ഗുഹാക്ഷേത്രം
സംരക്ഷിക്കുന്നതോടൊപ്പം,
വിനോദസഞ്ചാര
വകുപ്പുമായി
ബന്ധപ്പെടുത്തി
വികസനപ്രവര്‍ത്തനങ്ങള്‍
ആവിഷ്ക്കരിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?