പഞ്ചായത്തുകളില്‍
ഹെല്‍ത്ത് വിങ്ങ്
രൂപീകരിക്കുന്നതിനുള്ള നടപടി
2353.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ മേഖലയിലെ
പൊതുജനാരോഗ്യ മേഖലയില്‍
പ്രവ൪ത്തിച്ച് വരുന്ന
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
സേവനം അതത്
പഞ്ചായത്തുകള്‍ക്കു
കീഴില്‍
കൊണ്ടുവരുന്നതിനും
മുനിസിപ്പല്‍ കോമണ്‍
സര്‍വ്വീസില്‍ ഇപ്പോള്‍
നിലവിലുളളതുപോലെ
പഞ്ചായത്തുകളില്‍
ഹെല്‍ത്ത് വിങ്ങ്
രൂപീകരിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മഹാത്മാഗാന്ധി ദേശീയ തൊഴില്‍
ഉറപ്പ് പദ്ധതിപ്രകാരം
തൊഴിലാളികളൂടെ വേതനം
2354.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ തൊഴില്‍ ഉറപ്പ്
പദ്ധതിപ്രകാരം
തൊഴിലാളികള്‍ക്ക്
വേതനമായി എത്ര രൂപയാണ്
നല്‍കിവരുന്നത്;
പ്രസ്തുത തുക എപ്പോള്‍
മുതലാണ്
പ്രാബല്യത്തില്‍
വന്നത്;
(ബി)
നിലവിലുള്ള
വേതനം ഉയര്‍ത്താന്‍
നടപടി സ്വീകരിക്കുമോ?
പി.എം.എ.
വൈ (പ്രധാനമന്ത്രി ആവാസ്
യോജന)
2355.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.എ.
വൈ (പ്രധാനമന്ത്രി
ആവാസ് യോജന) പ്രകാരം
ഒാരോ വീടിനും എത്ര രൂപ
വീതമാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ ;
(ബി)
പി.എം.എ.
വൈ പ്രകാരം ഒാരോ
ജില്ലകളിലും വീട്
അനുവദിക്കുന്നതിനായുള്ള
മാനദണ്ഡം എന്താണെന്ന്
വെളിപ്പെടുത്താമോ;
(സി)
2016-17
വര്ഷത്തേില് പ്രസ്തുത
പദ്ധതി പ്രകാരം
കല്ല്യാശ്ശേരി നിയോജക
മണ്ഡലത്തില്‍ എത്ര
വീടാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ?
ജൈവ
വൈവിദ്ധ രജിസ്റ്റര്‍
2356.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിൽ ജൈവ
വൈവിദ്ധ രജിസ്റ്റര്‍
സൂക്ഷിക്കുന്നതിന്
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ഉദ്ദേശിച്ചത്;
വിശദമാക്കുമോ;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദീകരിക്കുമോ?
വീട്
നിര്‍മ്മാണത്തിനുളള
പെര്‍മിറ്റ് സംബന്ധിച്ച
അപേക്ഷകള്‍
T 2357.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ കൊയിലാണ്ടി
നഗരസഭ, പയ്യോളി നഗരസഭ,
ചേമഞ്ചേരി പഞ്ചായത്ത്,
മൂടാടി പഞ്ചായത്ത്,
തിക്കോടി പഞ്ചായത്ത്
എന്നിവടങ്ങളില്‍ വീട്
നിര്‍മ്മാണത്തിനുളള
പെര്‍മിറ്റ് സംബന്ധിച്ച
എത്ര അപേക്ഷകള്‍ തീരദേശ
പരിപാലന അതോറിറ്റിയില്‍
തീര്‍പ്പാവാതെ
പരിഗണനയിലിരിക്കുന്നുവെന്ന്
പട്ടിക സഹിതം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
സമയബന്ധിതമായി എന്ന്
തീര്‍പ്പാക്കുമെന്ന്
വിശദമാക്കാമോ?
പുതിയ
വീട് പണിയുന്നതിന് തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
അനുമതി
2358.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
വീട് വച്ച് കുടുംബസമേതം
താമസിച്ച്
വരുന്നവര്‍ക്ക്
ഭൂരേഖകളില് നിലം എന്ന്
രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍
താമസിക്കുന്ന വീട്
പുതുക്കിപ്പണിയുന്നതിനോ,
അത് പൊളിച്ച് കളഞ്ഞ്
വാസയോഗ്യമായ പുതിയ
വീട് പണിയുന്നതിനോ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ അനുമതി
നിഷേധിക്കുന്ന കാര്യം
ശ്രദ്ധയിലുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തിലുളള നയം
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
അപേക്ഷകള്‍
പരിശോധിക്കുന്നതിനും,
തീരുമാനിക്കുന്നതിനുമായി
എന്തെല്ലാം
സംവിധാനങ്ങള്‍ ആണ്
പഞ്ചായത്ത് തലങ്ങളില്‍
നിലവിലുളളതെന്നതിന്റെ
വിശദാംശം
ലഭ്യമാക്കാമോ?
ആഡംബര
നികുതി പരിഷ്കരണം
2359.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെട്ടിടങ്ങള്‍ക്കുളള
ആഡംബര നികുതി
ശാസ്ത്രീയമായി
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നു വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ആഡംബര നികുതി
ചുമത്തുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
നികുതി ഈടാക്കുന്നതിന്
വരുമാന പരിധികൂടി
ബാധകമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നും എങ്കില്‍
അതിനായി പ്രത്യേക
സാമ്പത്തിക സര്‍വ്വെ
നടത്തുന്ന കാര്യം
പരിഗണിക്കുമോ എന്നും
വ്യക്തമാക്കാമോ?
ക്ഷേമ
പെന്‍ഷനുകളുടെ വിതരണം
2360.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേമ
പെന്‍ഷനുകളുടെ
വിതരണത്തില്‍
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ; ഏതു
മാസം വരെയുളള പെന്ഷന്
വിതരണം ചെയ്തിട്ടുണ്ട്;
(ബി)
ക്യാബിനറ്റില്‍
ഏറ്റവും ഒടുവില്‍ ക്ഷേമ
പെന്‍ഷനുകള്‍
പരിഷ്ക്കരിച്ച്
തീരുമാനമെടുത്തത്
എന്നാണെന്നും
പരിഷ്ക്കരിച്ച നിരക്ക്
എത്രയാണെന്നും
വിശദമാക്കുമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നിരക്കുകള്‍
പുതുക്കിയിട്ടുണ്ടോ;
എങ്കില്‍ പുതുക്കിയ
നിരക്ക് എത്രയാണ്?
ഗ്രാമ
പഞ്ചായത്തുകളില്‍
ക്ലാര്‍ക്കുമാരുടെ തസ്തികകള്‍
സൃഷ്ടിക്കുന്നതിനുളള നടപടി
2361.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
പഞ്ചായത്തുകളില്‍
ക്ലാര്‍ക്കുമാരുടെ
തസ്തികകളുടെ എണ്ണം
കൂട്ടേണ്ടത്
ആവശ്യമാണെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തസ്തികകള്‍
സൃഷ്ടിക്കുന്നതിനാവശ്യമായ
നടപടികള്‍
സമയബന്ധിതമായി
സ്വീകരിക്കുമോ;
(സി)
തൃശൂര്‍
ജില്ലയിലെ
പഞ്ചായത്തുകളില്‍ എത്ര
ക്ലാര്‍ക്കുമാരുടെ
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങളിലെ
സോഷ്യല്‍ ഓഡിറ്റിംഗ്
2362.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളില്‍
സോഷ്യല്‍ ഓഡിറ്റിംഗ്
നടക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സോഷ്യല്‍
ഓഡിറ്റിംഗ്
നിര്‍ബന്ധവും
കര്‍ശനവുമാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
പശുസഖി
പദ്ധതി
2363.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയും
മൃഗസംരക്ഷണ വകുപ്പും
ചേര്‍ന്ന്
നടപ്പാക്കാനുദ്ദേശിക്കുന്ന
പശുസഖി പദ്ധതിയുടെ
വിശദാംശങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
വനിതകളുടെ
തൊഴിലും വരുമാനവും
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ പദ്ധതി
ഉപകരിക്കുമോഎന്നു
വെളിപ്പെടുത്താമോ ?
ജില്ലാ
ആസൂത്രണ കമ്മിറ്റികളുടെ ഘടന
2364.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ആസൂത്രണ കമ്മിറ്റികളുടെ
ഘടന എന്താണെന്ന്
വ്യക്തമാക്കുമോ;
ഇതിന്റെ പ്രവര്‍ത്തനം
ഏതു
തരത്തിലായിരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കമ്മിറ്റികളിലെ
അംഗങ്ങളായി വരുന്ന
ഉദ്യോഗസ്ഥര്‍
ആരെല്ലാമായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഓരോ
ജില്ലയിലെയും
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍ ഈ
സമിതിക്കുള്ള പങ്ക്
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജില്ലാ
ആസൂത്രണ കമ്മിറ്റിയുടെ
സാങ്കേതിക
സെക്രട്ടേറിയറ്റുകള്‍
എന്നുമുതല്‍
പ്രവര്‍ത്തിച്ചു
തുടങ്ങുമെന്നും
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ വകുപ്പില്‍ പൊതു
സര്‍വ്വീസ് രൂപീകരണം
2365.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പില്‍
പൊതു സര്‍വ്വീസ് എന്ന
ആശയം സംബന്ധിച്ച
നിലപാട്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
രൂപീകരിച്ചിരിക്കുന്ന
കോര്‍പ്പറേഷനുകളിലും
മുന്‍സിപ്പാലിറ്റികളിലും
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതു
സംബന്ധിച്ച നിലപാട്
അറിയ്ക്കാമോ;
(സി)
പഞ്ചായത്ത് ഡയറക്ടര്‍
ഓഫീസ് മാത്രം സ്വരാജ്
ഭവനിലേയ്ക്ക്
മാറ്റാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത ഓഫീസ് സ്വരാജ്
ഭവനിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ..
(ഡി)
ഏതെല്ലാം
ഓഫീസുകളാണ് ഇപ്പോള്‍
സ്വരാജ് ഭവനില്‍
പ്രവര്‍ത്തിക്കുന്നത്
എന്നറിയിക്കാമോ?
ആധുനിക
അറവുശാലകള്‍
2366.
ശ്രീ.വി.റ്റി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പഞ്ചായത്തുകളില്‍
ആധുനിക അറവുശാലകള്‍
നിര്‍മ്മിക്കുവാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഭരണതലത്തില്‍ കൈക്കൊണ്ട
നടപടികള്‍ എന്തെല്ലാം ;
വിശദീകരിക്കുമോ?
ശുചിത്വ
മിഷന് മുഖേനയുള്ള മാലിന്യ
സംസ്കരണപദ്ധതികളും ആധുനിക
ശ്മശാനങ്ങളും
2367.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശുചിത്വ
മിഷന് മുഖേന
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ മാലിന്യ
സംസ്കരണ പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
എത്ര തുകയാണ്
അനുവദിച്ചിരുന്നത്;
എത്ര തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഇതില്‍ നിന്നും തുക
അനുവദിച്ചിട്ടുണ്ട്;
ഇവയുടെ ജില്ല
തിരിച്ചുള്ള കണക്കും
തുകയും ലഭ്യമാക്കാമോ;
(ബി)
മാലിന്യ
സംസ്കരണത്തില്‍
പദ്ധതികള്‍
നടപ്പാക്കാത്ത തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
തീരുമാനമെടുത്തിരുന്നോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇതനുസരിച്ച് എതൊക്കെ
സ്ഥാപനങ്ങള്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പഞ്ചായത്തുകളില്‍
ആധുനിക ശ്മശാനങ്ങള്‍
നിര്‍മ്മിക്കുന്നതില്‍
എത്ര തുകയാണ് ശുചിത്വ
മിഷന് മുഖേന
അനുവദിക്കുന്നത്; എത്ര
പഞ്ചായത്തുകള്‍ക്ക് തുക
അനുവദിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ആവശ്യമായ
സ്ഥലങ്ങളില്‍
ഒന്നിലധികം
ഗ്രാമപഞ്ചായത്തുകള്‍
ചേര്‍ന്ന് ഇത്തരം
ആധുനിക ശ്മശാനങ്ങള്‍
സ്ഥാപിക്കുന്നതിന്
പ്രത്യേക അനുമതി
നല്കാന് നടപടി
സ്വീകരിക്കുമോ?
മാലിന്യ
സംസ്കരണം
2368.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാലിന്യ സംസ്കരണത്തിലെ
വീഴ്ചകള്‍ മൂലം
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നഗരസഭാ
പ്രദേശങ്ങളില്‍
ഉള്‍പ്പെടെ മാലിന്യ
സംസ്കരണത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(സി)
ബയോഗ്യാസ്
യൂണിറ്റുകള്‍
ഉള്‍പ്പെടെ ജൈവ
മാലിന്യസംസ്കരണത്തിനായി
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കാമോ?
വനിതകളെ
മാധ്യമരംഗത്തേക്ക്
കൊണ്ടുവരാനും ചാനല്‍
ആരംഭിക്കാനും നടത്തിയ
ട്രെയിനിംഗ്
2369.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന തദ്ദേശ
സ്വയംഭരണവകുപ്പിന്റെ
സഹകരണത്തില്‍
കോഴിക്കോട്
തൊട്ടില്‍പാലം സൗത്ത്
ഏഷ്യന്‍ കോളേജ് ഓഫ്
ഫിലിംസിന്റെ സാങ്കേതിക
സഹായത്തോടെ കുടുംബശ്രീ
സ്റ്റേറ്റ് മിഷന്,
വനിതകളെ
മാധ്യമരംഗത്തേക്ക്
കൊണ്ടുവരാനും ചാനല്‍
ആരംഭിക്കാനും
ഉദ്ദേശിച്ചുകൊണ്ട്
കുടുബശ്രീ
പ്രവര്‍ത്തകരില്‍
നിന്നും എഴുത്ത്
പരീക്ഷയുടെയും
അഭിമുഖത്തിന്റെയും
അടിസ്ഥാനത്തില്‍
ജില്ലകളില്‍ നിന്ന് 10
പേര് വീതം
തെരഞ്ഞെടുക്കപ്പെട്ട
140 പേര്‍ക്കുള്ള
ട്രെയിനിംഗ്
ആരംഭിച്ചിരുന്നുവോ;
വിശദമാക്കാമോ;
(ബി)
ട്രെയിനിംഗ്
ഇപ്പോള്‍
നിര്‍ത്തിവച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി മുമ്പോട്ട്
കൊണ്ടുപോവാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ കരാര്‍
പ്രവര്‍ത്തനങ്ങള്‍
2370.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
ആസ്തി വികസന സ്കീമിലെ
തുക വിനിയോഗിച്ച്
എല്‍.എസ്.ജി.ഡി
മുഖാന്തിരം
നടപ്പാക്കുന്ന
വൈപ്പിന്‍ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ് നിശ്ചിത
കരാര്‍ കാലാവധി
കഴിഞ്ഞിട്ടും
പൂര്‍ത്തീകരിക്കാത്തതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെങ്കിലും
കരാറുകാര്‍ക്ക് കാലാവധി
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ആര്‍ക്കൊക്കെയെന്നും
എന്തൊക്കെ
കാരണത്താലാണെന്നും
അനുമതി നല്‍കിയത്
ആരെന്നും വിശദമാക്കാമോ;
(സി)
കരാര്‍
കാലാവധിക്കുള്ളില്‍
പ്രവൃത്തി
പൂര്‍ത്തീകരിക്കാത്ത
കരാറുകാരുണ്ടെങ്കില്,
അവര്‍ക്കെതിരെ
ഏതെങ്കിലും തരത്തിലുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കാമോ?
ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്
നിര്‍മ്മിച്ച
അനക്സ്കെട്ടിടത്തിലെ മുറികള്‍
ലേലം ചെയ്യുന്നത്
2371.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്
നിര്‍മ്മിച്ച
അനക്സ്കെട്ടിടത്തിലെ
മുറികള്‍ ലേലം ചെയ്ത്
നല്‍കുന്നതിനായി അനുമതി
നല്‍കിയിട്ടുണ്ടോ
എന്നും ഇല്ലെങ്കിൽ
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയിൻ മേൽ
അടിയന്തരമായി അനുമതി
നല്കുവാന് നടപടി
സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?
ഖരമാലിന്യ
സംസ്ക്കരണ പ്ലാന്റുകള്‍
2372.
ശ്രീ.അന്‍വര്‍
സാദത്ത്
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ഖരമാലിന്യ സംസ്ക്കരണ
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടത്;
(സി)
ഇത്
നടപ്പാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദീകരിക്കുമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍ ആധുനിക
രീതിയിലുള്ള ശ്മശാനം
നിര്‍മ്മിക്കുന്നതിന് നടപടി
2373.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലാണ്
ആധുനിക രീതിയിലുള്ള
ശ്മശാനങ്ങളുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ ആധുനിക
രീതിയിലുള്ള
ശ്മശാനങ്ങള്‍
നിര്‍മ്മിക്കുന്നതിന്
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ പഞ്ചായത്ത്/
മുനിസിപ്പാലിറ്റികളിലെ
ഒഴിവുകള്‍
2374.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കഴിഞ്ഞ 5
വര്‍ഷങ്ങളിലായി
ജില്ലാ/ബ്ലോക്ക്,ഗ്രാമപഞ്ചായത്തുകളിലും
മുനിസിപ്പാലിറ്റികളിലുമായി
താല്കാലിക നിയമനം
ലഭിച്ച്, തുടരുന്ന എത്ര
ജീവനക്കാരുണ്ടെന്നും ഈ
ഒഴിവുകള്‍ പി.എസ്.സി
ക്ക് വിടുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ എന്നും
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടായിട്ടും
ഇതില്‍ നിന്നും നിയമനം
നടത്താതെ
താല്‍ക്കാലിക/കരാര്‍
നിയമനം നടത്തിയത് ഏത്
ഉത്തരവിന്റ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി
യ്ക്കു റിപ്പോര്‍ട്ട്
ചെയ്യണമെന്ന
ഉത്തരവുണ്ടായിട്ടും
ആയതു പാലിക്കാത്ത
അധികാരികള്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുമോ;വെളിപ്പെടുത്താമോ?
കൊയിലാണ്ടി
മണ്ഡലത്തിൽ തദ്ദേശ്ശ ഭരണ
വകുപ്പുമായി ബന്ധപ്പെട്ട
ആസ്തി വികസന പദ്ധതികൾ
2375.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡലം ആസ്തി
വികസന
പദ്ധതിയിലുള്‍പ്പെടുത്തി
കൊയിലാണ്ടി മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളാണ്
കോഴിക്കോട്
എല്‍.എസ്.ജി.ഡി.
ഇ.ഇ.-യുടെ ഓഫീസ് മുഖേന
നടപടി
പുരോഗമിച്ചുവരുന്നത്;
ഓരോ പദ്ധതിയുടെയും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ച പ്രവൃത്തികളില്‍
ഏതെല്ലാമാണ്
അക്രഡിറ്റഡ് ഏജന്‍സിയായ
ഊരാളുങ്കല്‍ സൊസൈറ്റിയെ
ചുമതലപ്പെടുത്തിക്കൊണ്ട്
സര്‍ക്കാര്‍
ഉത്തരവായത്; ഓരോ
പ്രവൃത്തിയുടെയും
വിശദാംശം വ്യക്തമാക്കി
ബന്ധപ്പെട്ട
ഉത്തരവുകളുടെ പകര്‍പ്പ്
സഹിതം വ്യക്തമാക്കാമോ;
(സി)
ഊരാളുങ്കല്‍
സൊസൈറ്റിയെ
ചുമലപ്പെടുത്തിക്കൊണ്ട്
എ.എസ്. ആയ ചേമഞ്ചേരി
പഞ്ചായത്തിലെ
കാണിലശ്ശേരി-പുതുശ്ശേരിതാഴ
റോഡ് കോഴിക്കോട്
ഇ.ഇ.-യുടെ ഓഫീസില്‍
ടെണ്ടര്‍
നോട്ടിഫിക്കേഷന്‍
നടത്തിയത് എന്ത്
മാര്‍ഗ്ഗരേഖയുടെ
അടിസ്ഥാനത്തിലാണ് എന്ന്
വിശദമാക്കാമോ;
(ഡി)
ബന്ധപ്പെട്ട
ഫയലിലെ നോട്ട് ഫയല്‍,
കറന്റ് ഫയല്‍
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
ഇതുവരെയും
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍ എപ്പോള്‍
ആരംഭിക്കാന്‍ കഴിയും
എന്നത് വിശദമാക്കാമോ?
കുടുംബശ്രീ
പ്രവര്‍ത്തനങ്ങള്‍
2376.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജനവും
സ്ത്രീ ശാക്തീകരണവും
ലക്ഷ്യമിട്ട്
പ്രവര്‍ത്തനം ആരംഭിച്ച
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
കഴിഞ്ഞ 5 വര്‍ഷവും
മന്ദീഭവിക്കപ്പെട്ടിരിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതിനും
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍ പുതിയ
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
പ്രത്യേക പദ്ധതി
നടപ്പിലാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
നടപ്പിലാക്കുന്ന വിവിധ
ക്ഷേമപദ്ധതിയുടെ
നോഡല്‍ ഏജന്‍സിയായി
കുടുംബശ്രീയെ
ചുമതലപ്പെടുത്തി
കുടുംബശ്രീയുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജസ്വലമാക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
കപ്പത്തോട്
സംരക്ഷിക്കുന്നതിന് നടപടി
2377.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കോടശ്ശേരി,പരിയാരം
പഞ്ചായത്തുകളിലൂടെ
ഒഴുകുന്ന 'കപ്പത്തോട്'
സംരക്ഷിക്കുന്നതിനായി
കെ എൽ ഡി സി മുഖേന
സമര്‍പ്പിച്ച
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കപ്പത്തോട്ടിലെ
കുളവാഴകള്‍ നീക്കം
ചെയ്യുന്നതിനും
വൃത്തിയാക്കി വശങ്ങള്
കെട്ടി
സംരക്ഷിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
അയ്യന്‍കാളി
നഗര തൊഴിലുറപ്പ് പദ്ധതി
2378.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരങ്ങളില്‍
അയ്യന്‍കാളി നഗര
തൊഴിലുറപ്പ് പദ്ധതി
നടപ്പാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി വഴി എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
കെെവരിക്കാന്‍
ഉദ്ദേശിച്ചതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത പദ്ധതി
നടപ്പാക്കുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കെെക്കൊണ്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ഡിസാസ്റ്റര്‍
മാനേജ്മെന്റ് ഫണ്ട് വിനിയോഗം
-എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ് വിഭാഗം വീഴ്ച
വരുത്തുന്നത്
പരിഹരിക്കുന്നതിന് നടപടി
2379.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡിസാസ്റ്റര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുവാന്‍
ഭരണാനുമതി ലഭിക്കുന്ന
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിന്
എല്‍.എസ്.ജി.ഡി.
എഞ്ചിനീയറിംഗ് വിഭാഗം
വീഴ്ച വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കിൽ ആയതു
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
2015-16,
2016-17 കാലയളവിൽ
നഗരൂര്‍, കിളിമാനൂര്‍,
കരവാരം,
പഴയകുന്നുമ്മേല്‍,
പുളിമാത്ത് ഗ്രാമ
പഞ്ചായത്തുകളിലെ
ഏതെല്ലാം പദ്ധതികളാണ്
കിളിമാനൂര്‍ ബ്ലോക്ക്
പഞ്ചായത്ത്
നിര്വ്വഹണാനുമതിക്കായി
ഇനി കലക്ടര്‍ക്ക്
അയയ്ക്കുവാനുളളതെന്ന്
വ്യക്തമാക്കാമോ?
മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസ്
ജീവനക്കാരുടെ പി.എഫ് പ്രശ്നം
പരിഹരിക്കല്‍
2380.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസ്
ജീവനക്കാരുടെ പി.എഫ്
ക്രഡിറ്റ് കാര്‍ഡ്
വിതരണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ; പി.എഫ്
തുക യഥാസമയം
വരവുവയ്ക്കാത്തതിനാല്
ജീവനക്കാരുടെ
അക്കൗണ്ടില്‍
എത്താതിരിക്കുന്നതായുള്ള
ആക്ഷേപം പരിഹരിക്കുമോ;
ആയതിനുവേണ്ടി
കമ്പ്യൂട്ടര്‍ സംവിധാനം
ഏര്‍പ്പെടുത്തുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഡെപ്യൂട്ടേഷനില്‍
പോയ ജീവനക്കാരുടെ
പി.എഫ് ചെക്കുകള്‍
യഥാസമയം അക്കൗണ്ടില്‍
ചേര്‍ക്കാതിരിക്കുന്ന
കാര്യം പരിശോധിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
തിരുവനന്തപുരം
നഗരസഭയില്‍ പി.എഫ്.
അഡ്വാന്‍സിന്
അപേക്ഷിച്ച
ജീവനക്കാരന്റെ ഫയല്‍
നമ്പര്‍ 4575/തീയതി
6/4/2016 പ്രകാരമുളള
അപേക്ഷ
പരിഗണിക്കാത്തതിന്റെ
കാരണം വ്യക്തമാക്കോമോ;
പ്രസ്തുത അപേക്ഷ
സമപ്പിച്ചതിനുശേഷം ശേഷം
നല്കിയ അപേക്ഷകളില്‍
പി.എഫ്. അഡ്വാന്‍സ്
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആര്‍ക്കൊക്കെയാണെന്ന്
അറിയിക്കാമോ;
അപേക്ഷകളില്‍
അനാവശ്യമായ കാലതാമസം
ഒഴിവാക്കുന്നതിനും
തീര്‍പ്പുകല്‍പ്പിക്കുന്നതിനും
ബന്ധപ്പെട്ട
ഉദ്യേഗസ്ഥര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്കുുമോ?
തീര്‍പ്പാകാതെ
കിടക്കുന്ന വീട് നിര്‍മ്മാണ
പെര്‍മീറ്റ് അപേക്ഷകൾ
2381.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂമി
തരം മാറ്റം മുതലായ
കാരണങ്ങളാല്‍ അംഗീകാരം
നല്‍കാതെ നിരാകരിച്ചതോ
വിവിധ സൂക്ഷ്മ പരിശോധനാ
നടപടികളിലായി
പെന്ഡിംഗ്ആയി
നില്ക്കുന്നതോ ആയ എത്ര
വീട് നിര്‍മ്മാണ
പെര്‍മിറ്റ്
സംബന്ധിച്ച്
അപേക്ഷകളാണ്
കൊയിലാണ്ടി
മണ്ഡലത്തിലെ നഗരസഭകള്‍
ഉള്‍പ്പെടെയുളള വിവിധ
തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളില്‍
തീര്‍പ്പാകാതെ
കിടക്കുന്നതെന്ന്
വിശദമാക്കാമോ; ഒാരോ
സ്ഥാപനത്തിലെയും
അപേക്ഷകരുടെ
പേര്,വിലാസം,
കൃഷിഭവന്, വില്ലേജ്
എന്നിവ തിരിച്ച പട്ടിക
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
നിരാകരിക്കാനോ അംഗീകാരം
നല്കാതിരിക്കാനോ ഉള്ള
കാരണങ്ങള്‍ പ്രത്യേകം
പ്രത്യേകം
വിശദമാക്കാമോ?
ലൈസന്‍സില്ലാതെ
പ്രവര്‍ത്തിക്കുന്ന
അറവുശാലകള്‍
T 2382.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലൈസന്‍സില്ലാതെ വിവിധ
തരം അറവുശാലകള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
അറവുശാലകളില്‍ നിന്നും
ഗുണനിലവാരമില്ലാത്തതും,
ചത്തതും, രോഗബാധിതവും,
വൃത്തിഹീനവുമായ
ആടുമാടുകളുടെ മാംസം
വില്‍ക്കുന്നത് കാരണം
മാരകമായ രോഗങ്ങള്‍
പരക്കുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
അമിത
ലാഭം ലക്ഷ്യമിട്ട്
ആടുമാടുകളെ
കുത്തിവെയ്പ് നടത്തി
കൃത്രിമമായി തൂക്കം
കൂട്ടി മാംസം വിറ്റ്
ജനങ്ങളെ
രോഗികളാക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിശോധിച്ച് ഇതിനെതിരെ
എന്തൊക്കെ നടപടി
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ;
(ഡി)
ഗുണനിലവാരമുള്ള
ആടുമാടുകളുടെ മാംസം
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടി
സ്വീകരിയ്ക്കും എന്ന്
വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ സ്റ്റാഫ്
പാറ്റേണ്‍
2383.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ സ്റ്റാഫ്
പാറ്റേണ്‍ പുതുക്കി
നിശ്ചയിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പുതിയ
വാര്‍ഡുകള്‍
രൂപീകരിച്ചിട്ടും
അതിനനുസരിച്ച് ജോലിഭാരം
വര്‍ധിച്ചിട്ടും
ഇപ്പോഴും പഴയ സ്റ്റാഫ്
പാറ്റേണ്‍തന്നെ
നിലനില്‍ക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
മലപ്പുറം
മണ്ഡലത്തിലെ ഒരു
നഗരസഭയിലെയും 5
പഞ്ചായത്തുകളിലെയും
സ്റ്റാഫ് പാറ്റേണ്‍
എന്നാണ് അവസാനം
പുതുക്കി
നിശ്ചയിച്ചതെന്നും അവ
കാലോചിതമായി
പരിഷ്ക്കരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്നും
വിശദമാക്കാമോ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ അലവന്‍സുകളും
ഓണറേറിയവും യാത്രാബത്തയും
2384.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
തെരഞ്ഞെടുക്കപ്പെട്ട
അംഗങ്ങള്‍ക്ക് നല്കി
വരുന്ന അലവന്‍സുകളും
ഓണറേറിയവും
യാത്രാബത്തയും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇവര്‍ക്ക്
പെന്ഷന്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട ഏതെങ്കിലും
ഫയല്‍ സര്‍ക്കാരിന്റെ
മുമ്പിലുണ്ടോ;
വിശദവിവരം അറിയിക്കുമോ?
ഗ്രാമപഞ്ചായത്ത്
മുന്‍ അംഗങ്ങള്‍ക്ക്
പെന്ഷന്
2385.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
മുന്‍ അംഗങ്ങള്‍ക്ക്
പെന്ഷന്
ഏര്‍പ്പെടുത്തേണ്ടത്
ആവശ്യമാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന് വേണ്ടി
സര്‍ക്കാര്‍ എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളത്
എന്നതറിയിക്കാമോ?
ക്ഷേമപെന്‍ഷനുകള്‍
2386.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോസ്റ്റാഫീസ്
വഴി വൃദ്ധജനങ്ങള്‍ക്ക്
നല്‍കിയിരുന്ന
ക്ഷേമപെന്‍ഷനുകള്‍
ബാങ്കുകളിലെത്തി
വാങ്ങണമെന്ന് കഴിഞ്ഞ
യു.ഡി.എഫ്. സര്‍ക്കാര്‍
വ്യവസ്ഥയുണ്ടാക്കിയതുമൂലം
വയോധികരായ
പെന്‍ഷന്‍കാര്‍
ബാങ്കുകളിലെത്തി ക്യൂ
നില്ക്കുന്നതും
ബാങ്കുകള്‍ ഇവരെ
ക്യൂവില്‍ നിര്‍ത്തി
പീഡിപ്പിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ പ്രസ്തുത
പെന്‍ഷനുകള്‍
പോസ്റ്റാഫീസ് വഴി
നല്കാന് നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ ;
(ബി)
കഴിഞ്ഞ
യു.ഡി.എഫ്.
സര്‍ക്കാരിന്റെ
കാലയളവില്‍,വിവിധ
തൊഴിലാളി
പെന്‍ഷനുകള്‍ക്കായി
നല്കിയ അപേക്ഷകളില്‍,
തീരുമാനമാകാത്തവ എത്ര
വീതമെന്ന് തരംതിരിച്ച്
വ്യക്തമാക്കാമോ ;
(സി)
യു.ഡി.എഫ്.
സര്‍ക്കാര്‍
ഭരണമൊഴിയുമ്പോള്‍ വിവിധ
പെന്‍ഷനുകളില്‍
നല്‍കാനുണ്ടായിരുന്ന
കുടിശ്ശികയുടെ വിശദാംശം
ലഭ്യമാക്കാമോ?
ഗ്രാമപഞ്ചായത്തുകളിലെ
സ്റ്റാഫ് പാറ്റേണ്‍
2387.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളിലെ
സ്റ്റാഫ് പാറ്റേണ്‍
സമയബന്ധിതമായി
പുതുക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
കൊണ്ടാേട്ടി
നിയോജക മണ്ഡലത്തിലെ
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
പുതുക്കിയ സ്റ്റാഫ്
പാറ്റേണ്‍ നിലവില്‍
വന്നിട്ടുണ്ടോ
(2015-ലെ വാര്‍ഡ്
അടിസ്ഥാനത്തില്‍) എന്ന്
അറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇതിന് വേണ്ടി
നടപ്പാക്കാദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
മുനിസിപ്പാലിറ്റികള്ക്ക്പ്രവര്ത്തന
മികവിന്അവാര്ഡ്
2388.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനിസിപ്പാലിറ്റികള്‍ക്ക്
പദ്ധതി നടത്തിപ്പും
പ്രവര്‍ത്തന മികവും
വിലയിരുത്തി സംസ്ഥാന
സര്‍ക്കാര്‍ അവാര്‍ഡ്
നല്‍കാറുണ്ടോ;
(ബി)
അവാര്‍ഡിന്
തെരഞ്ഞെടുക്കാന്‍
സ്വീകരിക്കുന്ന
മാനദണ്ഡം എന്താണെന്ന്
വിശദമാക്കാമോ;
(സി)
2011
മുതല്‍ ഇതുവരെ ഏതെല്ലാം
മുനിസിപ്പാലിറ്റികളാണ്
അവാര്‍ഡ്
നേടിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
എല്ലാ
വര്‍ഷവും അവാര്‍ഡ്
പ്രഖ്യാപനം നടത്തി
അവയുടെ വിതരണം അതത്
വര്‍ഷം തന്നെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഐ.എ.വൈ.
പദ്ധതി പ്രകാരം
പൂര്‍ത്തീകരിച്ച വീടുകള്‍
2389.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഐ.എ.വൈ. പദ്ധതി പ്രകാരം
എത്ര വീടുകള്‍
പൂര്‍ത്തീകരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;എത്ര
വീടുകള്‍
പൂര്‍ത്തീകരിച്ചു;
(ബി)
ഐ.എ.വൈ.
പദ്ധതി പ്രകാരം കഴിഞ്ഞ
വര്‍ഷം
അനുവദിക്കപ്പെട്ട
വീടുകള്‍ക്ക് സംസ്ഥാന
സര്‍ക്കാരും
പട്ടികജാതി-വര്‍ഗ
വകുപ്പും നല്‍കേണ്ട
ധനവിഹിതം കൃത്യമായി
നല്‍കിയിരുന്നോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഐ.എ.വൈ.
പദ്ധതി പിന്‍വലിച്ച്
ആവിഷ്കരിച്ച
പി.എം.എ.വൈ.
പദ്ധതിയില്‍ കേരളത്തിന്
അര്‍ഹമായ പരിഗണന
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
ഐ.എ.വൈ.
പദ്ധതി പ്രകാരം
അനുവദിക്കപ്പെട്ട്
നിര്‍മ്മാണം പകുതി
വഴിയിലായ ഭവനങ്ങളുടെ
പൂര്‍ത്തീകരണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
ഗ്രാമവികസന
വകുപ്പിന്റെ കീഴിലുള്ള വിവിധ
തസ്തികകളിലേക്കുള്ള നിയമനം
2390.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിന് കീഴില്‍
ഏതെല്ലാം
തസ്തികകളിലേക്കുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റുകളാണ്
നിലവിലുള്ളതെന്നു
അറിയുമോ ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്കിയിട്ടുണ്ട്എന്നും
എത്ര ഒഴിവുകള്‍
നിലവിലുണ്ട്എന്നും
വെളിപ്പെടുത്താമോ ;
(സി)
യഥാസമയം
പ്രൊമോഷന് നല്കി
ബ്ലോക്ക് ഡവലപ്മെന്റ്
ഓഫീസര്‍മാരുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
കൂടുതല്‍ നിയമനം
നടത്തുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
ഗ്രാമവികസന
വകുപ്പിന്റെ അധീനതയിലുളള
സ്ഥലവും കെട്ടിടങ്ങളും
2391.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളിയില്‍
ഗ്രാമവികസന വകുപ്പിന്റെ
അധീനതയിലുളള സ്ഥലത്തും
കെട്ടിടങ്ങളിലും
ഇപ്പോള്‍ ഏതെങ്കിലും
സ്ഥാപനങ്ങളോ
സര്‍ക്കാര്‍ വകുപ്പുകളോ
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
പ്രത്യേക വകുപ്പിന്റെ
നിയന്ത്രണത്തിലുളള
സ്ഥാപനങ്ങള്‍ പ്രസ്തുത
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും
പ്രസ്തുത സ്ഥലവുമായി
ബന്ധപ്പെട്ട് കേസ്
നിലവിലുണ്ടോയെന്നുമുള്ള
വസ്തുതകള്‍
വിശദമാക്കാമോ;
(സി)
മൃഗസംരക്ഷണവകുപ്പിന്
പ്രസ്തുത സ്ഥലത്ത്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അനുമതി
ലഭിച്ചിട്ടുണ്ടോയെന്നും
നിലവില്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തടസമുണ്ടോയെന്നും
വിശദമാക്കാമോ?
പി.എം.ജി.എസ്.വൈ
- 2
2392.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
- 2 പ്രകാരം
മുന്‍സര്‍ക്കാരിന്റെ
കാലത്ത് (2011-16) എത്ര
കി.മീ. റോഡ്
നിര്‍മ്മിക്കുന്നതിനാണ്
കേന്ദ്ര സര്‍ക്കാര്‍
അനുവാദം
നല്കിയിരുന്നതെന്നു
വ്യക്തമാക്കാമോ;
(ബി)
പി.എം.ജി.എസ്.വൈ
-2 പ്രകാരം 2011-16
കാലയളവില്‍ എത്ര
തുകയാണ് കേന്ദ്ര
സര്‍ക്കാര്‍ ഇതുവരെ
അനുവദിച്ചത് എന്നും
ഫണ്ട് സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടോ എന്നും
ഇല്ലെങ്കിൽ ആയതിന്റെ
കാരണവും
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ബഡ്ജറ്റ്
വിഹിതവും ചെലവും
2393.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
മെയ് മുതല്‍ 2016 മെയ്
വരെയുള്ള കാലയളവിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പ്ളാന്‍
& നോണ്‍ പ്ളാന്‍
എന്നിവയിലുള്ള ബഡ്ജറ്റ്
വിഹിതത്തിന്റേയും
ചെലവിന്റേയും വര്‍ഷം
തിരിച്ചുള്ള
സ്റ്റേറ്റ്മെന്റ്
നല്‍കാമോ?
മലയോര
വികസന പദ്ധതി
2394.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹാഡ
(HADA)
രൂപീകരിക്കപ്പെട്ടതിനുശേഷം
നാളിതുവരെ എത്ര
തുകയ്ക്കുള്ള വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കിയിട്ടുള്ളത്
എന്നും അവയുടെ ജില്ല
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കാമോ എന്നും
വ്യക്തമാക്കാമോ;
(ബി)
റാന്നി
നിയോജക മണ്ഡലത്തിൽ
നാളിതുവരെ മലയോര വികസന
ഏജന്‍സിയുടെ യാതൊരു
പദ്ധതിയും
നടപ്പിലാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിനുള്ള
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നത് ഏത്
വകുപ്പ് മുഖേനയാണെന്നത്
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് നടപ്പിലാക്കി
വരുന്ന പദ്ധതി
2395.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികളുെയും
ലഭ്യമാക്കി വരുന്ന
ആനുകൂല്യങ്ങളെയും
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമ പ്രവര്‍ത്തനങ്ങള്‍
2396.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ വകുപ്പ് എന്നാണ്
ആരംഭിച്ചതെന്നും,
വകുപ്പ് വഴി എന്തൊക്കെ
ന്യൂനപക്ഷ
ക്ഷേമപ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്നും,
ഇതിന്റെ കീഴില്‍
ന്യൂനപക്ഷ ക്ഷേമവകുപ്പ്
ഡയറക്ടറേറ്റ്
രൂപീകരിച്ചിട്ടുണ്ടോയെന്നും,
ജില്ലകള്‍ തോറും ഇവയുടെ
പ്രവര്‍ത്തനത്തിന്
എന്ത് നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും,
വകുപ്പിന്റെ
ഘടനയടക്കമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ന്യൂനപക്ഷ
ക്ഷേമ കോര്പ്പറേഷന്
രൂപീകരിച്ചിട്ടുണ്ടോ;
കോര്‍പ്പറേഷന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
ഇവയ്ക്ക്
ജില്ലാ ഓഫീസുകളോ
റീജ്യണല്‍ ഓഫീസുകളോ
ഉണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
എന്തൊക്കെ
പദ്ധതികളാണ്
കോര്പ്പറേഷന് വഴി
നടപ്പാക്കുന്നത്;
ഇവയുടെ അപേക്ഷയുടെ
മാതൃക സഹിതം
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
ഭവന പദ്ധതി
2397.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
ധന സഹായം നല്‍കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതി
അനുസരിച്ച് ആനുകൂല്യം
ലഭിക്കുന്നതിനുള്ള
അര്‍ഹതാ മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
കണ്ണൂര്‍
ജില്ലയില്‍ 2016 - 17
വര്‍ഷത്തേയ്ക്ക് എത്ര
വീടുകളാണ് മേല്‍ പദ്ധതി
അനുസരിച്ച്
അനുവദിച്ചിട്ടുള്ളതെന്നറിയിക്കാമോ
?
പുതിയ
എംപാര്‍ക്കേഷന്‍ പോയിന്റുകള്‍
2398.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഹജ്ജ് കമ്മിറ്റി വഴി
ഹജ്ജിനുപോകുന്ന
തീര്‍ത്ഥാടകരുടെ
സൗകര്യാര്‍ത്ഥം
കൂടുതല്‍
എംപാര്‍ക്കേഷന്‍
പോയിന്റുകള്‍
സംസ്ഥാനത്ത്
ആരംഭിക്കാന്‍
ഉദ്ദേശിക്കുുന്നുണ്ടോ;
(ബി)
കോഴിക്കോട്
നിലവിലുണ്ടായിരുന്ന
എംപാര്‍ക്കേഷന്‍
പോയിന്റ് നിലനിര്‍ത്തി
കൊച്ചിയില്‍
ഉള്‍പ്പെടെ പുതിയ
കേന്ദ്രങ്ങള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഹജ്ജ്
കര്മ്മത്തിന്
പോകുന്നവര്‍ക്ക് മെച്ചപ്പെട്ട
സൗകര്യങ്ങള്‍
2399.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതുമുതല്‍
ഹജ്ജ്കര്മ്മത്തിനു
സംസ്ഥാന ഹജ്ജ് കമ്മറ്റി
മുഖേന എത്ര അപേക്ഷകള്‍
നാളിതുവരെ
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്രപേര്‍
ഹജ്ജ്
പണ്യകര്മ്മത്തിന്
സംസ്ഥാനത്തുനിന്നും
പോയിട്ടുണ്ട്;
ജില്ലതിരിച്ച് എണ്ണം
വ്യക്തമാക്കാമോ?
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
(2011-16) എത്ര പേര്
ഹജ്ജ് കര്മ്മത്തിന്
സംസ്ഥാനത്തുനിന്ന്
പോയിട്ടുണ്ട്;
ജില്ലതിരിച്ച് എണ്ണം
വ്യക്തമാക്കാമോ?
(ഡി)
ഈ
ഇനത്തില്‍ കഴിഞ്ഞ
സര്‍ക്കാര്‍ ചെലവഴിച്ച
തുകയുടെ വര്‍ഷം
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
ഹജ്ജ്പുണ്യ
കര്മ്മത്തിന്
പോകുന്നവര്‍ക്ക്
കൂടുതല്‍ മെച്ചപ്പെട്ട
സൗകര്യങ്ങള്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?