അശാസ്ത്രീയമായ
കീടനാശിനി പ്രയോഗം
2286.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷിയിടങ്ങളില്‍
നടക്കുന്ന
അശാസ്ത്രീയമായ
കീടനാശിനി പ്രയോഗം
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നുണ്ടെന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി
കണക്കാക്കിയിട്ടുണ്ടോ;
(ബി)
മാരകമായ
കീടനാശിനികള്‍
കൃഷിയിടങ്ങളില്‍
പ്രയോഗിക്കുന്നത്
നിരുത്സാഹപ്പെടുത്തുന്നതിനും
ജൈവകീടനാശിനികള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ആരോഗ്യത്തിന്
ഹാനികരമായ
കീടനാശിനികളുടെ പ്രയോഗം
കണ്ടെത്തുന്നതിനും,
കൃഷിയിടങ്ങളില്‍ ഇത്തരം
കീടനാശിനികള്‍
പ്രയോഗിക്കുന്ന
കര്‍ഷകരെ
പിന്തിരിപ്പിക്കുന്നതിനുമായി
ഏതെങ്കിലും തരത്തിലുള്ള
പരിശോധനകള്‍
നടത്തുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
കര്‍ഷകര്‍ക്കെതിരെ
സ്വീകരിക്കുന്ന
നടപടികള്‍ എന്തെന്ന്
അറിയിക്കുമോ?
അഗ്രോ
സര്‍വ്വീസ് സെന്ററുകളുടെ
പ്രവര്‍ത്തനം
2287.
ശ്രീ.വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗ്രോ സര്‍വ്വീസ്
സെന്ററുകളുടെ
പ്രവര്‍ത്തനത്തിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുള്ളത്;
വിശദീകരിക്കുമോ;
(ബി)
ഇതുവഴി
കൈവരിക്കാന്‍
ലക്ഷ്യമിട്ടിട്ടുള്ള
ഉദ്ദേശ്യലക്ഷ്യങ്ങളുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇവ
നടപ്പില്‍
വരുത്തുന്നതിന്
ഭരണതലത്തില്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ?
നെല്‍കൃഷി
വ്യാപന പദ്ധതികള്‍
2288.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി വ്യാപന
പദ്ധതികള്‍ക്ക്
കോടികള്‍
ചെലവഴിച്ചിട്ടും
വയലുകളുടെ
വിസ്തീര്‍ണ്ണവും
ഉല്പാദനവും കുറയുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
കൃഷിഭവനുകളില്‍
തയ്യാറാക്കിയ ഡാറ്റാ
ബാങ്ക്
അനുസരിച്ച്സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ തരിശ്
നിലമാണുണ്ടായിരുന്നത്;
നിലവില്‍ എത്ര ഹെക്ടര്‍
തരിശ് നിലമുണ്ടെന്നും
ആയത്
കൃഷിയോഗ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വിശദമാക്കുമോ?
പാലക്കാട്
ജില്ലയിലെ നെല്‍കൃഷി വ്യാപനം
2289.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നെല്‍
വയലുകള്‍
തരിശായിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
തടയുന്നതിനും അത്തരം
ഭൂമിയില്‍ കൃഷി
വ്യാപകമാക്കുന്നതിനുമായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
ജില്ലയില്‍ എത്ര
ഹെക്ടര്‍ ഭൂമിയില്‍
നെല്‍കൃഷി
ചെയ്യുന്നുണ്ട്;
01.07.2006, 01.07.2016
വര്‍ഷങ്ങളിലെ വിവരം
വെളിപ്പെടുത്തുമോ?
സ്കൂളുകള്‍
കേന്ദ്രീകരിച്ചുള്ള കൃഷി
2290.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകള്‍
കേന്ദ്രീകരിച്ച്,
കാര്‍ഷിക വിഭവങ്ങളുടെ
ഉത്പാദനത്തിലും ജൈവ
പച്ചക്കറി
ഉത്പാദനത്തിലും
വിദ്യാര്‍ത്ഥികള്‍ക്ക്
പരിചയം സിദ്ധിക്കുംവിധം
ഒരു പദ്ധതി തയ്യാറാക്കി
നടപ്പാക്കാന്‍ മുന്‍കൈ
എടുക്കുമോ;
(ബി)
മുന്‍പ്
സ്കൂളുകളില്‍
ഉണ്ടായിരുന്ന യംഗ്
ഫാര്‍മേഴ്സ് ക്ലബുകളുടെ
മാതൃകയില്‍ ഇതിനായി
പ്രത്യേക സ്കീം
തയ്യാറാക്കുകയും
സ്കൂളുകളുടെ
പരിസരങ്ങളില്‍ പി.ടി.എ
യുടെ കൂടി സഹകരണത്തോടെ
ഈ പദ്ധതി
നടപ്പാക്കുകയും
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
പച്ചക്കറികളുടെ
വില നിയന്ത്രിക്കുന്നതിന് കൃഷി
വകുപ്പ് സ്വീകരിച്ച നടപടികള്‍
2291.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറികളുടെ വില
നിയന്ത്രിക്കുന്നതിന്
കൃഷി വകുപ്പ്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ.
ഹോര്‍ട്ടി കോര്‍പ്പ്
പൊതുവിപണിയേക്കാള്‍
അമിത വില വാങ്ങുന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; ആയത്
പരിശോധിക്കാന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
ഓരോയിനം
പച്ചക്കറികളുടെയും പൊതു
വിപണിയിലെ
വിലയും,ഹോര്‍ട്ടികോര്‍പ്പിലെ
വിലയും തമ്മിലുള്ള
താരതമ്യം
വ്യക്തമാക്കാമോ;
ഹോര്‍ട്ടി കോര്‍പ്പ്
കര്‍ഷകരില്‍ നിന്ന്
നേരിട്ട് പച്ചക്കറി
ശേഖരിക്കുന്നുണ്ടോ;
പുറമേ നിന്നും വരുന്ന
പച്ചക്കറി ഇടനിലക്കാരെ
ഒഴിവാക്കി കര്‍ഷകരില്‍
നിന്നും നേരിട്ട്
സംഭരിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
നീര
ഉല്പാദന പെെലറ്റ്
കേന്ദ്രങ്ങള്‍
2292.
ശ്രീ.ഷാഫി
പറമ്പില്‍
,,
ഹൈബി ഈഡന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നീര ഉല്പാദന പെെലറ്റ്
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതുവഴി കെെവരിക്കാന്‍
ലക്ഷ്യമിട്ടിട്ടുളള
നേട്ടങ്ങളുടെ
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇവ
നടപ്പില്‍
വരുത്തുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുളളത്;
വിശദീകരിക്കുമോ?
സേഫ്
റ്റു ഈറ്റ് പദ്ധതി
2293.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സേഫ്
റ്റു ഈറ്റ് എന്ന പദ്ധതി
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
വിഷരഹിതമായ
പച്ചക്കറി
ഉപഭോക്താവിന്റെ
കൈകളിലെത്തുന്നതിനുവേണ്ടി
സ്വീകരിച്ചുവരുന്ന
പദ്ധതികളെന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ചെറുകിട
കര്‍ഷകരില്‍ നിന്നും
ഉല്പന്നങ്ങള്
ശേഖരിയ്ക്കുന്നതിനുവേണ്ടി
പദ്ധതി തയ്യാറാക്കുമോ;
(ഡി)
വിഷരഹിത
പച്ചക്കറി
ശേഖരിക്കുന്നതിനും
വിപണനം
ചെയ്യുന്നതിനുമായി
മൊബൈല്‍ യൂണിറ്റുകള്‍
ആരംഭിക്കുമോ?
നിറവ്
പദ്ധതി
2294.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷി
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍
നടപ്പിലാക്കി വരുന്ന
കാര്‍ഷിക വികസന
പദ്ധതിയായ 'നിറവ്'
വിജയകരമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ആയതിന്റെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ആറ്റിങ്ങല്‍
മണ്ഡലത്തില്‍ നിറവ്
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(സി)
നിറവ്
പദ്ധതി മികവുറ്റതാക്കാൻ
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും ഉണ്ടെങ്കിൽ
ആയതിന്റെ വിശദവിവരവും
ലഭ്യമാക്കാമോ?
നെല്‍
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
2295.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍ നെല്‍
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വായ്പയെടുത്ത്
കൃഷി ചെയ്ത്
ഉദ്പാദിപ്പിക്കുന്ന
നെല്ല് സര്‍ക്കാര്‍
ഏജന്‍സികള്‍ യഥാസമയം
ശേഖരിക്കാത്തതിനാലും
തുക നല്‍കാത്തതിനാലും
നെല്‍
കര്‍ഷകര്‍ക്കുണ്ടാക്കുന്ന
ഗുരുതര സാമ്പത്തിക
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ കൃഷി
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ഉദ്യോഗസ്ഥ
തലത്തില്‍ നെല്‍
കര്‍ഷകരോട് കാട്ടുന്ന
അവഗണന
അവസാനിപ്പിക്കാന്‍
കര്‍ശന നടപടി
സ്വീകരിക്കുമോ;
(ഡി)
കൃഷിനാശം
നേരിട്ടവര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
അടുത്ത കൃഷി ആരംഭിക്കും
മുമ്പ് നല്‍കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നെല്‍
കര്‍ഷകര്‍ക്ക് ഉല്പാദന ബോണസ്
അനുവദിക്കുന്നതിന് നടപടി
2296.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
3 വര്‍ഷമായി തൃശ്ശൂര്‍
ജില്ലയിലെ നെല്‍
കര്‍ഷകര്‍ക്ക്,
കൃഷിഭവന് മുഖേന വിതരണം
ചെയ്യുന്ന ഉല്പാദന
ബോണസ്
നല്‍കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്‍
കര്‍ഷകര്‍ക്ക്
അടിയന്തരമായി ഉല്പാദന
ബോണസ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മുന്‍
സര്‍ക്കാരുകളുടെ കാര്‍ഷിക
കടാശ്വാസ പദ്ധതികള്‍
2297.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2006-11 ലെ എല്‍ ഡി എഫ്
സര്‍ക്കാര്‍ അധികാരം
ഒഴിയുമ്പോള്‍
ഉണ്ടായിരുന്ന കര്‍ഷക
കുടുംബങ്ങള്‍ എത്ര
എന്നും, കഴിഞ്ഞ യു ഡി
എഫ് സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
കര്‍ഷക കുടുംബങ്ങള്‍
എത്ര എന്നും, എത്ര
കുടുംബങ്ങളുടെ കുറവ്
കാര്‍ഷിക മേഖലയില്‍
ഉണ്ടായി എന്നും ഇതിനു
കാരണം എന്ത് എന്നും
വ്യക്തമാക്കുമോ;
(ബി)
2006-11
ലെ മുന്‍ എല്‍ ഡി എഫ്
സര്‍ക്കാരുണ്ടാക്കിയ
കാര്‍ഷിക കടാശ്വാസ
നിയമത്തില്‍ വരുത്തിയ
മാറ്റങ്ങള്‍ എന്തെല്ലാം
എന്നും, ഇതുമൂലം
കാര്‍ഷിക കടാശ്വാസം
ലഭിക്കുന്നതില്‍
കര്‍ഷകര്‍ക്കുണ്ടായ
പ്രശ്നങ്ങള്‍
എന്തെല്ലാം എന്നും,
കാര്‍ഷിക കടാശ്വാസ
ഇനത്തില്‍ എത്ര തുക
കര്‍ഷകര്‍ക്ക്
കുടിശ്ശികയിനത്തില്‍
കഴിഞ്ഞ യു ഡി എഫ്
സര്‍ക്കാര്‍
വരുത്തിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
യു ഡി എഫ് സര്‍ക്കാര്‍
കുട്ടനാട്, ഇടുക്കി,
വയനാട് പാക്കേജുകള്‍
ഫലപ്രദമായി
നടപ്പാക്കാത്തതുമൂലമുണ്ടായ
പ്രശ്നങ്ങള്‍
എന്തെല്ലാം എന്നും ഇതു
പരിഹരിക്കാന്‍
സര്‍ക്കാര്‍ എന്ത്
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ?
ഇന്ത്യ
ട്രേഡ് സെന്റര്‍
2298.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രവാണിജ്യ
വ്യവസായ
മന്ത്രാലയത്തിനു
കീഴില്‍ പൊതുസ്വകാര്യ
പങ്കാളിത്തത്തോടെ
പ്രവര്‍ത്തിക്കുന്ന
ഇന്ത്യ ട്രേഡ്
സെന്ററിന്റെ അയ്യായിരം
കോടിയില്‍പ്പരം രൂപ
ഓഡിറ്റ് നടത്താതെ
കേന്ദ്രസര്‍ക്കാര്‍
തടഞ്ഞുവെച്ചിരിക്കുകയാണെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ആരോപണത്തിന്റെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഒന്‍പത്
വര്‍ഷത്തിനിടെ, വിവിധ
സംസ്ഥാനങ്ങളിലെ
കര്‍ഷകരില്‍ നിന്ന്
ഉല്‍പ്പന്നങ്ങള്‍
വാങ്ങി വില്‍പ്പനനടത്തി
സമാഹരിച്ച തുകയാണു
സാങ്കേതിക കാരണങ്ങളും
നിയമപ്രശ്നങ്ങളും
ചൂണ്ടിക്കാട്ടി
കേന്ദ്രസര്‍ക്കാര്‍
തടഞ്ഞുവെച്ചിരിക്കുന്നതെന്ന്
പറയപ്പെടുന്നു. ഇതില്‍
കേരളത്തിന്റെ വിഹിതം
എത്ര തുക വരുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇന്ത്യ
ട്രേഡ് സെന്റര്‍ എന്ന
പേരില്‍ 2007 ല്‍
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
കമ്പനി
രൂപവല്‍ക്കരിച്ചത്
രാജ്യത്തെ കര്‍ഷകരെയും,
പരമ്പരാഗത
തൊഴിലാളികളെയും വ്യാപാര
ഇടനിലക്കാരുടെ
ചൂഷണത്തില്‍ നിന്ന്
മോചിപ്പിക്കുകയെന്ന
ലക്ഷ്യത്തോടുകൂടിയാണ്.
ഈ ലക്ഷ്യം
കൈവരിക്കുന്നതിനുവേണ്ടി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ?
കര്‍ഷക
ആത്മഹത്യ
2299.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആത്മഹത്യ ചെയ്ത
കര്‍ഷകരുടെ പേരുവിവരവും
ആത്മഹത്യയിലേക്ക്
നയിച്ച കാരണങ്ങളും
വിശദമാക്കുമോ?
ഭക്ഷ്യ
സ്വയംപര്യാപ്തതയ്ക്കും
കാര്ഷികരഗത്തിന്റെ
ഉണര്‍വ്വിനും നടപടി
2300.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
കാലയളവില്‍ ഭക്ഷ്യ
സ്വയംപര്യാപ്തതയ്ക്കും
കാര്‍ഷികരംഗം തളരുന്നതു
പരിഹരിക്കുന്നതിനുമായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഓരാ
വര്‍ഷവും കാര്‍ഷിക
വിളകളുടേയും
പച്ചക്കറികളുടേയും
ഉല്പാദനം എത്ര
ശതമാനമായിരുന്നു എന്നും
സംസ്ഥാനത്തിനു വേണ്ടത്
എത്ര എന്നും ഇവയ്ക്ക്
മറ്റു സംസ്ഥാനങ്ങളെ
ആശ്രയിക്കേണ്ടി വന്നത്
എത്ര ശതമാനം എന്നും
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
സംസ്ഥനത്തെ
നെല്പാടങ്ങളില്
കൃഷിയിറക്കാതെ
തരിശകിടന്ന ഭൂമി
എത്രയെന്നും റബ്ഭര്‍
തോട്ടമായി മാറിയ ഭൂമി
എത്രയെന്നും നെല്‍വയല്‍
നികത്തി കെട്ടിട
സമുച്ചയങ്ങളും
ഫ്ലാറ്റുകളുമായി മാറിയ
ഭൂമി എത്രയെന്നും
വിശദമാക്കുമോ;
(ഡി)
നെല്‍കൃഷിയും
മറ്റു കാര്‍ഷിക വിളകളും
പച്ചക്കറികളും
സംസ്ഥാനത്തിനാവശ്യത്തിന്
ലഭ്യമാക്കാനായി ഇവയുടെ
ഉല്പാദനം കൂട്ടാന്‍ ഇൗ
സര്‍ക്കാര്‍ എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
കൃഷിഭൂമി
മറ്റാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നതു
തടയുവാനും ഉപയോഗിച്ചവ
തിരിച്ചു പിടിക്കാനും
എന്തു നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഉത്പാദന
ബോണസ്
2301.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തിലെ
കോള്‍ നിലങ്ങളിലെ
നെല്‍കര്‍ഷകര്‍ക്ക്
നല്‍കിവരുന്ന ഉത്പാദന
ബോണസ് എത്രയാണെന്ന്
വെളിപ്പെടുത്താമോ ;
(ബി)
ഉത്പാദന
ചെലവ് വര്‍ദ്ധിച്ച
സാഹചര്യത്തില്‍ ബോണസ്
തുക
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കേരഫെഡ്
നടപ്പിലാക്കുന്ന പച്ചത്തേങ്ങ
സംഭരണം
2302.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിവകുപ്പ്
മുഖേന തെരെഞ്ഞെടുത്ത
കൃഷി ഭവനിലൂടെ കേരഫെഡ്
നടപ്പിലാക്കുന്ന
പച്ചത്തേങ്ങ സംഭരണം
നടത്തിയ വകയില്‍ എത്ര
രൂപ കര്‍ഷകര്‍ക്ക്
കുടിശ്ശികയായി
നല്കുവാനുണ്ടെന്ന്
ജില്ല തിരിച്ച്
വിശദമാക്കാമോ ;
(ബി)
കര്‍ഷകര്‍ക്ക്
ഏത് തീയതി വരെയുള്ള
തുകയാണ് ഓരോ ജില്ലയിലും
വിതരണം ചെയ്തതെന്ന്
വിശദമാക്കാമോ;
(സി)
സംഭരിച്ച
തേങ്ങ യഥാസമയം
കൃഷിഭവനില്‍ നിന്നും
കേരഫെഡ്
എടുക്കാത്തതിനാല്‍
കര്‍ഷകരില്‍ നിന്നും
തേങ്ങ സംഭരിക്കുവാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
മൊബൈല്‍
കൃഷി ക്ലിനിക്കുകൾ
2303.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൊബൈല്‍ കൃഷി
ക്ലിനിക്കുകള്‍
നിലവിലുണ്ടോ എന്ന
കാര്യം വ്യക്തമാക്കാമോ;
(ബി)
മലപ്പുറം ജില്ലയില്‍
ഇത്തരത്തിലുളള എത്ര
ക്ലിനിക്കുകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം ക്ലിനിക്കുകള്‍
ആരംഭിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കൃഷിഭവനു
കളുടെ കാര്യക്ഷമമായ
പ്രവര്‍ത്തനം
2304.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കൃഷിഭവനുകളുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പാക്കിയത്;
വിശദീകരിക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതുവഴി കൈവരിക്കാന്‍
ലക്ഷ്യമിട്ടിട്ടുളളത്;വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇവ
നടപ്പില്‍
വരുത്തുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളത്;
വിശദീകരിക്കുമോ?
പോളിഹൗസ്
ഫാമിംഗ് സമ്പ്രദായം
2305.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോളിഹൗസ് ഫാമിംഗ്
സമ്പ്രദായം
മെച്ചപ്പെടുത്തുവാനും
വ്യാപിപ്പിക്കുവാനും
ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പോളിഹൗസ്
ഫാമിംഗ് വഴി
ഉത്പ്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്
വിറ്റഴിക്കാന്‍
സ്വീകരിച്ചു വരുന്ന
മാര്‍ക്കറ്റിംഗ്
രീതികള്‍
എന്തെല്ലാമെന്നും പുതിയ
രീതികള്‍ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ?
കാര്‍ഷിക
മേഖലയിലെ ആധുനിക
ലബോറട്ടറികള്‍
2306.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാര്‍ഷിക മേഖലയുമായി
ബന്ധപ്പെട്ട് ആധുനിക
ലബോറട്ടറികള്‍
സ്ഥാപിക്കുന്ന
കാര്യത്തില്‍ നിലപാട്
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
മേഖലയില്‍ ആധുനിക
ലബോറട്ടറികള്‍
സ്ഥാപിക്കുന്നതിന്
കേന്ദ്ര സഹായം
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
കാര്‍ഷിക
മേഖലയില്‍ ആധുനിക
ലബോറട്ടറി സൗകര്യം
ഏര്‍പ്പെടുത്തുന്ന
കാര്യത്തില്‍
പരിഗണനയിലുള്ള
പരിപാടികളുടെ വിശദാംശം
വെളിപ്പെടുത്താമോ?
കേരഫെഡിലെ
അഴിമതി
2307.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരഫെഡിലെ
അഴിമതി സംബന്ധിച്ച്
വിജിലന്‍സ് അന്വേഷണം
നടക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പച്ചത്തേങ്ങ
സംഭരണവുമായി
ബന്ധപ്പെട്ട് വലിയ
തോതില്‍ അഴിമതി
നടന്നിട്ടുള്ളതായ
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ വിശദാംശം
നല്‍കുമോ?
കേരഗ്രാമം
പദ്ധതി
2308.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
കേരകര്‍ഷകര്‍ നേരിടുന്ന
നാളീകേരവിലയിടിവും,
തെങ്ങുകള്‍ക്കുണ്ടാകുന്ന
കീടബാധയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നാളികേരത്തിന് മികച്ച
താങ്ങുവില
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ,
(ബി)
പ്രതിരോധശേഷി
കൂടുതലുള്ള
തെങ്ങിന്‍തൈകള്‍
കര്‍ഷകര്‍ക്ക്
നല്‍കുന്നതിന്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
വിശദീകരിക്കുമോ;
(സി)
കേരകര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
നാളീകേര ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
നടപ്പിലാക്കിയ
കേരഗ്രാമം പദ്ധതിയുടെ
വിശദാംശങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ; ഈ
പദ്ധതിയിലൂടെ ഏതെല്ലാം
ആനുകൂല്യങ്ങളാണ്
കര്‍ഷകര്‍ക്ക്
നല്‍കിയിട്ടുള്ളത്; ഈ
പദ്ധതി തുടര്‍ന്നും
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പാട്ടകൃഷി
പദ്ധതി
2309.
ശ്രീ.പി.ടി.
തോമസ്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാട്ടകൃഷി പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ ഈ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സ്വയം
തൊഴില്‍ പദ്ധതിയുടെ
ഭാഗമായി തൊഴില്‍
രഹിതരായ
യുവതീയുവാക്കള്ക്ക്പാട്ടകൃഷി
നടത്തുന്നതിന്
സാമ്പത്തിക സഹായം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
തദ്ദേശസ്വയം
ഭരണ സ്ഥാപനങ്ങളുമായി
സഹകരിച്ച് പാട്ടകൃഷി
വിപുലപ്പെടുത്താനും
വിഷരഹിത പച്ചക്കറി
ഉല്‍പ്പാദിപ്പിച്ച്
വിതരണം നടത്താനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
പച്ചതേങ്ങ
സംഭരണം നടത്തിയതില്‍
കുടിശ്ശിക
2310.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം തൃശൂര്‍
ജില്ലയില്‍
കൃഷിഭവനുകള്‍ മുഖേന
പച്ചതേങ്ങ സംഭരണം
നടത്തിയതില്‍
കുടിശ്ശികയായി എത്ര രൂപ
കേരകര്‍ഷകര്‍ക്ക്
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയത്അടിയന്തരമായി
കേരകര്‍ഷകര്‍ക്ക്
വിതരണം ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം കൃഷി
ഭവനുകളിലാണ് പച്ച തേങ്ങ
സംഭരിക്കുന്നതെന്ന്
വിശദമാക്കാമോ?
മെത്രാന്
കായലിലെ സര്‍ക്കാര്‍ ഭൂമി
2311.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ മെത്രാന്
കായല്‍
എന്നറിയപ്പെടുന്ന
പ്രദേശത്ത് ആകെ എത്ര
ഹെക്ടര്‍ ഭൂമിയാണുള്ളത്
എന്നും ഇതില്‍
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ എത്ര
ഹെക്ടര്‍
ഭൂമിയുണ്ട്എന്നും
അറിയാമോ ;
വ്യക്തമാക്കുമോ;
(ബി)
മെത്രാന്
കായലില്‍ സര്‍ക്കാര്‍
ഉടമസ്ഥതിയിലുള്ള ഭൂമി
സ്വകാര്യ
വ്യക്തികള്‍ക്ക്
പതിച്ചുനല്കിയതായി
അറിവുണ്ടോ ;
ഉണ്ടെങ്കില്‍ എന്നാണ്
പതിച്ച് നല്‍കിയത്;
(സി)
മെത്രാന്
കായലില്‍ അവസാനമായി
കൃഷി ചെയ്തത് ഏത്
വര്‍ഷമാണ്; ഏതുതരം
കൃഷിയാണ് ഇറക്കിയത്;
(ഡി)
പ്രസ്തുത
പ്രദേശത്ത് കൃഷി
പുനരാരംഭിക്കാന്‍
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിലേക്ക്
എത്ര തുക ചെലവ്
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങളുടെ വിപണനം
2312.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃഷി വകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള് വിപണനം
ചെയ്യുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
ഇത്തരം
ഉല്പന്നങ്ങള്ക്ക്
ആവശ്യമായ പ്രചരണം
നല്കി വിപണി
വിപുലപ്പെടുത്തുന്ന
കാര്യം
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ എന്തെല്ലാം
പദ്ധതികളാണ് ഇതിനായി
ആസൂത്രണം
ചെയ്യുന്നതെന്ന്
വിശദമാക്കുമോ?
കുട്ടനാട്
റാണിക്കായലിലെ കൃഷിയിറക്കൽ
2313.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടനാട്
റാണിക്കായലില്‍
കൃഷിയിറക്കുന്നതുമായി
ബന്ധപ്പെട്ട് വകുപ്പ്
മന്ത്രി സന്ദര്‍ശനം
നടത്തിയിരുന്നോ ;
എങ്കില്‍ ഏതെല്ലാം
സ്ഥലങ്ങള്‍
സന്ദര്‍ശിച്ചെന്നും
എന്തെല്ലാം
കാര്യങ്ങളില്‍
തീരുമാനമായെന്നും
വെളിപ്പെടുത്താമോ?
തൃശ്ശൂര്‍-പൊന്നാനി
കോള്‍ വികസന ഏജന്‍സി
2314.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍-പൊന്നാനി
കോള്‍ വികസന ഏജന്‍സി
രൂപീകരിച്ചശേഷം എത്ര
തവണ യോഗം
ചേര്‍ന്നിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ദീര്‍ഘകാലമായി
യോഗം ചേരാതിരുന്നതിന്റെ
കാരണം
എന്തായിരുന്നുവെന്ന്
വിശദമാക്കുമോ;
(സി)
ഏജന്‍സിയുടെ
പ്രവര്‍ത്തനങ്ങളും
ചുമതലകളും
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
(ഡി)
സ്പെഷല്‍
പര്‍പ്പസ് വെഹിക്കിള്‍
എന്ന രീതിയിലാണോ അതോ
ഉപദേശകസമിതി എന്ന
രീതിയിലാണോ ഏജന്‍സിയുടെ
പ്രവര്‍ത്തനം
ലക്ഷ്യമിട്ടിരിക്കുന്നത്?
തൃശ്ശൂര്‍-പൊന്നാനി
കോള്‍ വികസനപദ്ധതി
2315.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍-പൊന്നാനി
കോള്‍ വികസന പദ്ധതിയുടെ
ഭാഗമായി നടന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ആദ്യ
പദ്ധതിയില്‍ നിന്ന്
കഴിഞ്ഞ യു.ഡി.എഫ്
സര്‍ക്കാര്‍ എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തിയത് എന്ന്
വ്യക്തമാക്കാമോ;
(സി)
കര്‍ഷകരുടെ
പങ്കാളിത്തത്തോടെ മുന്‍
എല്‍.ഡി.എഫ്
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച പ്രസ്തുക
പദ്ധതി പൂര്‍ണ്ണ
തോതില്‍
നടപ്പിലാക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ?
വഴിയോരകൃഷി
2316.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
എല്‍. ഡി. എഫ്
സ്രക്കാരിന്െറ
കാലത്ത് ആരംഭിച്ച്,
നല്ല നിലയില്‍
നടന്നുവരുന്ന
വഴിയോരകൃഷി കൂടുതല്‍
ജനകീയ പങ്കാളിത്തത്തോടെ
നടപ്പിലാക്കുമോ;
ഇതിനാവശ്യമായ
സഹായങ്ങള്‍
ലഭ്യമാക്കാമോ?
വില്ലുകുളം
ജലസേചന പദ്ധതി
2317.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരിമ്പൂര്‍
ഗ്രാമപഞ്ചായത്തിലെ
വില്ലുകുളം
(വെളുത്തൂര്‍,
കൈപ്പിള്ളി) ജലസേചന
പദ്ധതി ആര് കെ വി വൈ
യില്‍ ഉള്‍പ്പെടുത്തി
പ്രൊജക്ട്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
പദ്ധതി
അടിയന്തരമായി
പ്രവര്‍ത്തനം
ആരംഭിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
ഇലവത്തൂര്‍
കര്‍ഷക സംഘത്തിന്റെ കൃഷി
നാശത്തിന് നഷ്ടപരിഹാരം
2318.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
നിയോജക മണ്ഡലത്തിലെ
ഇലവത്തൂര്‍ കോള്‍
കര്‍ഷക സംഘം ഇത്തവണ
ഇറക്കിയ കൃഷി
കീടബാധയേറ്റ് നശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൃഷി
നാശം എത്രയാണെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനു
നഷ്ടപരിഹാരം
നല്കുവാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കുറ്റ്യാടി
മേഖലയിലെ
തെങ്ങുകര്ഷകര്ക്കുണ്ടായ
നഷ്ടം
2319.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറ്റവും
കൂടുതല്‍ നാളികേര
കൃഷിയുള്ള കോഴിക്കോട്
ജില്ലയില്‍ വലുതും
ഗുണമേന്മയുള്ളതുമായ
നാളികേരം ലഭിക്കുന്നത്
കുറ്റ്യാടിമേഖലയില്‍
നിന്നാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ബി)
ഇക്കഴിഞ്ഞ
മാര്‍ച്ച്-ഏപ്രില്‍
മാസങ്ങളിലെ കടുത്ത
ചൂടില്‍ ഈ
പ്രദേശങ്ങളിലെ നിരവധി
തെങ്ങുകള്‍ കരിഞ്ഞ്
ഉണങ്ങിയ സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധമായി
എന്തെങ്കിലും ശാസ്ത്രീയ
പഠനം നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇനി
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇതുമൂലം
കര്ഷര്ക്കുണ്ടായ
ഭീമമായ നഷ്ടം
നികത്താന്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ക്രോസ് ബാര്‍ കം
ബ്രിഡ്ജിന്റെ നടപടി
2320.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മയ്യിച്ച
പെങ്ങാട്ട് പുഴയില്‍
കാര്‍ഷിക പാക്കേജില്‍
ഉള്‍പ്പെടുത്തി
നടപടികള്‍ ആരംഭിച്ച
ക്രോസ് ബാര്‍ കം
ബ്രിഡ്ജിന്റെ നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
പ്രസ്തുത പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ തെങ്ങുകൃഷി
സംരക്ഷണത്തിന് നടപടി
2321.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏറ്റവും കൂടുതല്‍
കേരകര്ഷകരുള്ള
ജില്ലയാണ്
കോഴിക്കോടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിണ്ടോ;
(ബി)
നാളികേര
വികസന ബോര്‍ഡിന്റെ
കണക്ക് പ്രകാരം
ജില്ലയില്‍ എത്ര
ഹെക്ടര്‍ സ്ഥലത്ത്
തെങ്ങ് കൃഷിയുണ്ടെന്നും
ഇതില്‍ നിന്ന്
പ്രതിവര്‍ഷം എത്ര തേങ്ങ
ഉല്പാദിപ്പിക്കുന്നുണ്ടെന്നും
വിശദമാക്കാമോ;
(സി)
നാളികേര
മേഖലയെ ആശ്രയിക്കുന്ന
ഏഴു ലക്ഷത്തോളം
കര്‍ഷകരും
തൊഴിലാളികളും
ജില്ലയിലുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ജില്ലയില്‍
നാളികേരക്കൃഷി
സംരക്ഷിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ ?
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി വകുപ്പിലെ
അനധികൃതനിയമനം
2322.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കൃഷി
വകുപ്പിന് കീഴിലെ വിവിധ
സ്ഥാപനങ്ങളില്‍ എത്ര
പേരെ കഴിഞ്ഞ
സര്‍ക്കാര്‍
അനധികൃതമായി
നിയമിച്ചിട്ടുണ്ടെന്നും
യാതൊരു
മാനദണ്ഡവുമില്ലാതെ
നിയമിച്ച ജീവനക്കാരെ
പിരിച്ചുവിടാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ?
ഹോര്‍ട്ടി
കോര്‍പ്പ് മുഖേന വില്‍പ്പന
നടത്തുന്ന പച്ചക്കറികള്‍
2323.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോര്‍ട്ടി
കോര്‍പ്പ് മുഖേന
വില്‍പ്പന നടത്തുന്ന
പച്ചക്കറികള്‍ നിലവാരം
കുറഞ്ഞതും പബ്ലിക്
മാര്‍ക്കറ്റിലെ
വിഷാംശമുള്ളതുമാണെന്നുള്ള
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എങ്കില്‍ ആയത്
ഒഴിവാക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ ;
(ബി)
ഇത്തരത്തില്‍
കുറ്റകരമായ
പ്രവൃത്തികള്‍
ചെയ്തവര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ ?
കൊയിലാണ്ടി
മണ്ഡലത്തിലെ നിറവ് പദ്ധതികള്‍
2324.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന പുതിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
"നിറവ്"
പദ്ധതിയിലുള്‍പ്പെടുത്തി
കൊയിലാണ്ടി
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
കൃഷി വകുപ്പ്
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കുമോ?
കര്‍ഷകരുടെ
രജിസ്ട്രേഷന്
2325.
ശ്രീ.അടൂര്‍
പ്രകാശ്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.റ്റി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷകരുടെ
രജിസ്ട്രേഷനും
അവര്‍ക്കുള്ള
ആനുകൂല്യങ്ങളും
ഇ-പേയ്മെന്റ് വഴി
നല്കാന് കര്‍മ്മ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കെെവരിക്കാന്‍
ലക്ഷ്യമിട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇവ
നടപ്പില്‍
വരുത്തുന്നതിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടിട്ടുള്ളത്;
വിശദീകരിക്കുമോ?
മൂവാറ്റുപുഴ
ഇ ഇ സി മാര്‍ക്കറ്റ്
2326.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ഇ ഇ സി മാര്‍ക്കറ്റില്‍
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
നിലവില്‍
നടന്നുവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
എറണാകുളത്തിന്റെ
കിഴക്കന്‍ മേഖലയിലെ
കര്‍ഷകര്‍ക്ക്
ഗുണകരമാകുന്ന
വിധത്തില്‍ മൂവാറ്റുപുഴ
ഇ ഇ സി മാര്‍ക്കറ്റില്‍
ഒരു അഗ്രോ പാര്‍ക്ക്
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
എങ്കില്‍
എന്തൊക്കെ സേവനങ്ങളാണ്
കര്‍ഷകര്‍ക്ക്
ലഭ്യമാകുന്നതെന്ന്
വിശദമാക്കാമോ?
നെടുമങ്ങാട്
വേള്‍ഡ് മാര്‍ക്കറ്റിലെ കാര്‍ഷിക
ഉല്പന്നങ്ങള്
2327.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
വേള്‍ഡ്
മാര്‍ക്കറ്റില്‍
കൃഷിക്കാരുടെ
ഉല്പന്നങ്ങള് വിപണനം
നടത്താനുള്ള
സജ്ജീകരണങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മാര്‍ക്കറ്റില്‍ അടുത്ത
ഓണക്കാലത്ത്
പച്ചക്കറികളുടെയും
പഴവര്‍ഗ്ഗങ്ങളുടെയും
ദേശീയ പ്രദര്‍ശനവും
വിപണനവും നടത്താന്‍
ആവശ്യമായ സഹായ
സഹകരണങ്ങള്‍ നല്കാന്
സന്നദ്ധമാകുമോ?
കരനെല്‍കൃഷി
പദ്ധതി
2328.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരനെല്‍കൃഷി
പദ്ധതി നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഈ പദ്ധതി
വീണ്ടും നടപ്പാക്കാന്‍
ഉദ്ദേശമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി
നടപ്പാക്കുകയാണെങ്കില്‍
കര്‍ഷകര്‍ക്കു
കിട്ടുന്ന
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
ന്ലകുമ്പോള്
കണക്കാക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കയാണെന്ന്
വ്യക്തമാക്കാമോ?
തെങ്ങുകളിലെ
രോഗബാധ
2329.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ 5 വര്‍ഷമായി
രോഗബാധ മൂലവും മറ്റു
കാരണങ്ങളാലും മുറിച്ച്
മാറ്റപ്പെട്ട
തെങ്ങുകളുടെ ഏകദേശ
കണക്ക് ലഭ്യമാക്കുമോ;
(ബി)
തെങ്ങുകളിലെ
രോഗലക്ഷണങ്ങള്‍
കണ്ടെത്തി രോഗ നിവാരണം
വരുത്തുന്നതില്‍
കാര്‍ഷിക
സര്‍വകലാശാലയ്ക്കും
കൃഷി വകുപ്പുിനും
കഴിയാത്തതു മൂലം
തെങ്ങുകള്‍
മുറിച്ചുമാറ്റുന്നത്
പരിശോധിക്കുവാന്‍ എന്തു
നടപടി
സ്വീകരിച്ചുവെന്നു
വ്യക്തമാക്കുമോ;
(സി)
തെങ്ങിന്റെ
രോഗ നിവാരണത്തിനു നവീന
മരുന്ന് കണ്ടെത്തി
സംസ്ഥാനത്താകമാനം
ലഭ്യമാക്കുവാനും, വിളവു
വര്‍ദ്ധിപ്പിക്കുവാനായി
നവീന സാങ്കേതിക
വിദ്യയുടെ സഹായം
ലഭ്യമാക്കുവാനും എന്തു
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
തേങ്ങയ്ക്ക്
താങ്ങുവില
ഉറപ്പാക്കുവാനും
ഇടനിലക്കാരെ
ഒഴിവാക്കുവാനും എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
മുതലമടയില്‍
മാമ്പഴ സംസ്കരണ വിതരണ
കേന്ദ്രം
T 2330.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാംഗോ സിറ്റി
എന്നറിയപ്പെടുന്ന
മുതലമട പഞ്ചായത്തിലെ
കര്‍ഷകരുടെ മാങ്ങ
ഉത്പ്പാദനവും വിപണനവും
സംബന്ധിച്ച
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രാജ്യത്തിനകത്തും
പുറത്തുമായി
കോടിക്കണക്കിന്
രൂപയുടെ കയറ്റുമതി
നടത്തുന്ന പ്രസ്തുത
കാര്‍ഷിക വ്യവസായത്തെ
സംരക്ഷിക്കുന്നതിനായി
മുതലമട പഞ്ചായത്തില്‍
വിപുലമായ രീതിയില്‍
മാമ്പഴ സംസ്കരണ വിതരണ
കേന്ദ്രം ആരംഭിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദമാക്കാമോ?
പടന്നക്കാട്
കാര്‍ഷിക കോളേജിലെ അദ്ധ്യാപക
ക്ഷാമം പരിഹരിക്കാന്‍ നടപടി
2331.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
യൂണിവേഴ്സിറ്റിയുടെ
കീഴിലുള്ള കാസര്‍ഗോഡ്
ജില്ലയിലെ പടന്നക്കാട്
കാര്‍ഷിക കോളേജിലെ
അദ്ധ്യാപക ക്ഷാമം
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഈ
കോളേജില്‍ എം.എസ്.സി
അഗ്രികള്‍ച്ചര്‍ കോഴ്സ്
അനുവദിക്കാന്‍ നടപടി
ഉണ്ടാകുമോ;
ഓണക്കാലത്തെ
പച്ചക്കറി ലഭ്യത
വർധിപ്പിക്കുന്നത്
2332.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണക്കാലം
ലക്ഷ്യമാക്കി പച്ചക്കറി
ലഭ്യത ഉറപ്പു
വരുത്തുന്നത്തിനായി
ഉല്പാദന വര്‍ദ്ധനവിന്
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
പച്ചക്കറി
ഉല്പാദന
കേന്ദ്രങ്ങളില്‍
നിന്നും കൃഷിവകുപ്പും
അനുബന്ധ ഏജന്‍സികളും
ചേര്‍ന്ന് പച്ചക്കറി
സംഭരിച്ചു വിതരണം
ചെയ്യുന്നതിനുള്ള
സംവിധാനം
ശക്തിപ്പെടുത്തുമോ?
സംസ്ഥാനത്ത്
നിലവിലുള്ള നെല്‍വയലുകള്‍
2333.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഏക്കര്‍
നെല്‍വയലുണ്ട്; ജില്ലാ
അടിസ്ഥാനത്തിലുള്ള
കണക്ക് വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാര്‍ എത്ര
ഏക്കര്‍ നെല്‍വയല്‍
നികത്തുന്നതിന് അനുമതി
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ?
ഓണാട്ടുകരയുടെ
കാര്‍ഷിക വികസനം
2334.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തിൽ
കൃഷിവകുപ്പിന്റെ
നേതൃത്വത്തിൽ
ഒാണാട്ടുകരയുടെ
കാര്‍ഷിക വികസനം
ലക്ഷ്യംകണ്ട്
എന്തെല്ലാം
പ്രവൃത്തികൾക്കാണ്
ഭരണാനുമതി
ലഭിച്ചതെന്നും എത്ര
രൂപയാണ് ഇതിനുവേണ്ടി
വകയിരുത്തിയിരുന്നതെന്നും
നിലവിൽ ഈ പദ്ധതികളുടെ
പുരോഗതി
എന്തൊക്കെയെന്നും
വിശദമാക്കാമോ?
കൃഷിഭവനുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വർധിപ്പിക്കാനുള്ള നടപടി
2335.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിഭവനുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കേണ്ടത്
ആവശ്യമാണെന്ന്
കരുതുന്നുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇതിനുവേണ്ടി എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളത്
എന്നറിയിക്കാമോ?
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭിക്കുന്നതിനുള്ള നടപടി
ക്രമം
2336.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതി
ക്ഷോഭം മൂലം
കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
എന്തെല്ലാം
നഷ്ടപരിഹാരങ്ങളാണ് കൃഷി
വകുപ്പ് നല്കി
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
നഷ്ടപരിഹാരം
ലഭിക്കുന്നതിനുള്ള
നടപടി ക്രമം
വ്യക്തമാക്കാമോ?
വിഷവിമുക്തമായ
പച്ചക്കറികളും
പഴവര്‍ഗ്ഗങ്ങളും
ലഭ്യമാക്കാന്‍ നടപടി
2337.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിഷവിമുക്തമായ
പച്ചക്കറികളും
പഴവര്‍ഗ്ഗങ്ങളും
ലഭ്യമാക്കാന്‍ ഉതകുന്ന
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കേരളത്തില്‍
വില്പന നടത്തുന്നതിനായി
അയല്‍ സംസ്ഥാനങ്ങളിലെ
കൃഷിക്കാര്‍ അമിത
തോതില്‍ നിരോധിത
കീടനാശിനികള്‍
ഉപയോഗിച്ച് കൃഷി നടത്തി
വരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കേരളത്തില്‍
ലഭ്യമായ തരിശുഭൂമിയും
പുറമ്പോക്കുകളും
ഉപയോഗപ്പെടുത്തി
കുടുംബശ്രീ, സ്വയംസഹായക
സംഘങ്ങള്‍, മറ്റു
സന്നദ്ധ സംഘടനകള്‍
എന്നിവയുടെ സഹായത്തോടെ
സംസ്ഥാനത്തിന് ആവശ്യമായ
പഴങ്ങളും പച്ചക്കറികളും
ഉല്പാദിപ്പിക്കുന്നതിനുള്ള
കര്‍മ്മപദ്ധതികള്‍ക്ക്
രൂപം നല്‍കുമോയെന്ന്
അറിയിക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്താല്‍ കാര്‍ഷിക
വിളകള്‍ക്ക് ഉണ്ടായ
നഷ്ടങ്ങള്‍
2338.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
ആക്രമണത്തെത്തുടര്‍ന്ന്
2014-15, 2015-16
വര്‍ഷങ്ങളില്‍ കാര്‍ഷിക
വിളകള്‍ക്ക് ഉണ്ടായ
നഷ്ടങ്ങള്‍
എത്രയാണെന്നും ,എത്ര
രൂപ ഇതിനകം
നഷ്ടപരിഹാരമായി
നല്‍കിയെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
വന്യമൃഗങ്ങള്‍
നാശനഷ്ടമുണ്ടാക്കിയാല്‍
നല്കുന്ന നഷ്ടപരിഹാരം
ഓരോയിനത്തിലും എത്ര രൂപ
വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണത്തെത്തുടര്‍ന്ന്
എത്ര കര്‍ഷകരാണ്
2014-15, 2015-16
വര്‍ഷങ്ങളില്‍
കൊല്ലപ്പെട്ടത് ;
ജില്ലാടിസ്ഥാനത്തില്‍
വിവരം ലഭ്യമാക്കുമോ;
ഇവരുടെ
കുടുംബങ്ങള്‍ക്ക്
നല്കിയ ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
കൃഷിയിടങ്ങളിലെ
രാസപദാര്‍ത്ഥങ്ങളുടെ
നിയന്ത്രണം
T 2339.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാരകമായ
രാസപദാര്‍ത്ഥങ്ങള്‍
കൃഷിയിടങ്ങളില്‍
ഉപയോഗിക്കുന്നത്
നിയന്ത്രിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
തരിശുഭൂമികളില്‍
നെല്‍കൃഷി
2340.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
വ്യാപിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
തരിശുഭൂമികള്‍
കണ്ടെത്തി
നെല്‍കൃഷിയ്ക്ക്
ഉപയോഗിക്കുന്നതിന്
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
കരനെല്‍കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
നെല്‍വയല്‍
നികത്തുന്നത്
തടയുന്നതിനും വയലുകള്‍
തരിശിടുന്നത്
തടയുന്നതിനും മറ്റ്
വകുപ്പുകളുമായി
ചേര്‍ന്ന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
കരഭൂമി
നിലമായി പരിവര്‍ത്തനം
നടത്തി നെല്‍കൃഷി
നടത്തുന്ന കര്‍ഷകരെ
പ്രോത്സാഹിപ്പിക്കുന്ന
പ്രത്യേക പദ്ധതികള്‍
എന്തെങ്കിലും ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
നടപടി സ്വീകരിക്കുമോ?
കാലവര്‍ഷക്കെടുതി
മൂലമുള്ള കൃഷി നാശത്തിന്
നഷ്ടപരിഹാരം
2341.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതിയില്‍
കൃഷി നാശം ഉണ്ടായാല്‍
നല്കുന്ന നഷ്ടപരിഹാരം
ഓരോ വിളകള്‍ക്കും
ഇനംതിരിച്ച് എത്ര
വീതമാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതു
സംബന്ധിച്ച് ഏറ്റവും
ഒടുവില്‍
പുറപ്പെടുവിച്ച സംസ്ഥാന
ഗവണ്മെന്റിന്റെ
ഉത്തരവും കേന്ദ്ര
ഗവണ്മെന്റിന്റെ
ഉത്തരവും ലഭ്യമാക്കാമോ?
നഗരപ്രദേശങ്ങളില്‍
ജൈവപച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടി
2342.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളില്‍
ജൈവ കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
ജൈവ
കൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി വീടുകളുടെ
മട്ടുപ്പാവിലും മറ്റും
കൃഷി
ചെയ്യുന്നതിനാവശ്യമായ
സഹായ നടപടികള്‍ വകുപ്പ്
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ;
(സി)
സബ്സിഡി
നല്‍കുന്നതോടൊപ്പം
കൃഷിക്കാവശ്യമായ
സാങ്കേതിക ഉപദേശങ്ങളും
നിര്‍ദ്ദേശങ്ങളും
നല്‍കുന്നതിനായി
കൃഷിസ്ഥലം നേരില്‍
സന്ദര്‍ശിക്കുന്നതിന്
വകുപ്പുദ്യോഗസ്ഥർക്ക്
നിര്‍ദ്ദേശം നല്‍കുമോ
എന്നു വ്യക്തമാക്കാമോ?
കര്‍ഷകരില്‍നിന്ന്
ഉല്‍പ്പന്നങ്ങള്‍
2343.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇടനിലക്കാരുടെ
ചൂഷണമില്ലാതെ,
കര്‍ഷകരില്‍നിന്ന്
നേരിട്ട്
ഉല്‍പ്പന്നങ്ങള്‍
വാങ്ങി,
വിറ്റഴിക്കാനുള്ള
സംവിധാനങ്ങള്‍ക്ക്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതി വഴി
കൈവരിക്കാന്‍
ലക്ഷ്യമിട്ടിട്ടുള്ള
നേട്ടങ്ങളുടെ
വിശദാംശങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ഭരണതലത്തില്‍
കൈക്കൊണ്ടിട്ടിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ ?
ഹോര്‍ട്ടികോര്‍പ്പ്
2344.
ശ്രീ.കെ.വി.വിജയദാസ്
,,
സി.കെ. ഹരീന്ദ്രന്‍
,,
എ.എം. ആരിഫ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറി വിലവര്‍ദ്ധന
തടയുന്നതിനുള്ള
നടപടികളുടെ ഭാഗമായി
കര്‍ഷകരില്‍ നിന്നും
കാര്‍ഷികോത്പ്പാദന
കേന്ദ്രങ്ങളില്‍
നിന്നും പരമാവധി
പച്ചക്കറികള്‍
ഹോര്‍ട്ടികോര്‍പ്പ്
നേരിട്ട്
സംഭരിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഫലമായി പച്ചക്കറി
വിലവര്‍ദ്ധന എത്രമാത്രം
പിടിച്ചു
നിര്‍ത്തുവാന്‍
സാധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഹോര്‍ട്ടികോര്‍പ്പ്
ഔട്ട് ലെറ്റുകളില്‍
എത്ര ഇനങ്ങള്‍ക്കാണ്
സര്‍ക്കാര്‍ സബ്സിഡി
പ്രഖ്യാപിച്ചതെന്നും
പൊതു വിപണിയേക്കാള്‍
എത്ര ശതമാനം
വിലക്കുറവിലാണ്
പ്രസ്തുത ഔട്ട്
ലെറ്റുകള്‍ വഴി
പച്ചക്കറി
ഉത്പന്നങ്ങള്‍
വിറ്റതെന്നും സബ്സിഡി
കാലാവധി എന്നു
വരെയായിരുന്നുവെന്നും
ഇത്
ദീര്ഘിപ്പിക്കുവാന്
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ?
നെല്‍കര്‍ഷകര്‍ക്ക്
വിത്തുവാങ്ങാനുള്ള സബ്സിഡി
2345.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍കര്‍ഷകര്‍
വാങ്ങുന്ന
വിത്തുകള്‍ക്ക് സബ്സിഡി
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
സബ്സിഡി ലഭിക്കുന്നതിന്
പ്രത്യേകം നിബന്ധനകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും നാഷണല്‍ സീഡ്
കോര്‍പ്പറേഷനില്‍
നിന്നും ലഭ്യമാകുന്ന
വിത്തുകള്‍ക്ക് സബ്സിഡി
നല്‍കാറുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സബ്സിഡി
നല്‍കുന്നതിലെ
നിയന്ത്രണങ്ങള്‍മൂലം
കുട്ടനാട്ടിലെയും
മറ്റും കര്‍ഷകര്‍
മെച്ചപ്പെട്ടതും
ഗുണനിലവാരമുള്ളതുമായ
വിത്തുകള്‍ വാങ്ങാന്‍
കഴിയാതെ
പ്രയാസമനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വ്യക്തമാക്കുമോ?
പ്രകൃതിക്ഷോഭത്താല്‍
കൃഷിനാശം സംഭവിച്ച
കര്‍ഷകര്‍ക്ക് നല്‍കിവരുന്ന
നഷ്ടപരിഹാരത്തുക
2346.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്താല്‍
കൃഷിനാശം സംഭവിച്ചാല്‍
കര്‍ഷകര്‍ക്ക്
നല്‍കിവരുന്ന
നഷ്ടപരിഹാരത്തുകയ്ക്കുള്ള
മാനദണ്ഡമെന്താണ്;
(ബി)
പ്രകൃതിക്ഷോഭത്താല്‍
നെല്ല്, പച്ചക്കറി
കൃഷികള്‍ക്കു നേരിയ
നാശനഷ്ടമുണ്ടായാല്‍
പോലും കര്‍ഷകര്‍ക്കു
ആശ്വാസമായിരുന്ന
നഷ്ടപരിഹാരത്തുക ഇനി
ലഭിക്കില്ലെന്ന ആശങ്ക
ശരിയാണോ;
(സി)
പ്രസ്തുത
വിളകള്‍ക്ക് കുറഞ്ഞത്
33 ശതമാനം
നാശനഷ്ടമുണ്ടായാല്‍
മാത്രം നഷ്ടപരിഹാരം
നല്കിയാല് മതിയെന്ന്
കേന്ദ്രസര്‍ക്കാര്‍
തീരുമാനിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
തീരുമാനത്തോടെ
വേനല്‍മഴയിലുണ്ടായ
വ്യാപകനാശനഷ്ടത്തിനുപോലും
മുന്‍പ് നല്‍കിയിരുന്ന
നഷ്ടപരിഹാരത്തുക
ലഭിക്കാത്ത സ്ഥിതിയാണ്
സംജാതമായിട്ടുള്ളതെന്ന
കാര്യം ഗൗരവമായി
എടുത്തിട്ടുണ്ടോയെന്ന്
വിശദീകരിക്കാമോ?
ഭക്ഷ്യോല്‍പാദനത്തിലെ
കുറവ്
2347.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കണോമിക്സ്
&
സ്റ്റാറ്റിസ്റ്റിക്സ്
സര്‍വ്വേ പ്രകാരം
1995-96 ലേതില്‍
നിന്നും 2014-15
ആയപ്പോഴേക്കും
നെല്ലുല്പ്പാദനം വലിയ
തോതില്‍ കുറഞ്ഞതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആകെയുളള
ഭക്ഷ്യോല്പാദനം
1994-95ല്‍ 988000
ടണ്ണില്‍ നിന്നും
2014-15 ലായപ്പോള്‍
560000 ടണ്ണായി
കുറഞ്ഞിരിക്കുന്നത്
പരിശോധിച്ചുണ്ടോ;
എങ്കില്‍
ഭക്ഷ്യധാന്യങ്ങളുടെ
ഉത്പാദനത്തെ
സംബന്ധിച്ച് ഗൗരമായ
ഇടപെടല്‍ നടത്തുകയും
ശക്തമായ
തീരുമാനമുണ്ടാകുകയും
ചെയ്യുമോ എന്ന്
വിശദമാക്കാമോ?
കാലവര്‍ഷക്കെടുതിയില്‍
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടങ്ങള്ക്കുള്ള പരിഹാരം
2348.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തെ
കാലവര്‍ഷകെടുതിയില്‍
സംസ്ഥാനത്തെ
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം എത്രയാണെന്ന്
ജില്ല തിരിച്ച്
വെളിപ്പെടുത്തുമോ; ആ
ഇനത്തില്‍ ഇതിനകം
നല്കിയ നഷ്ടപരിഹാരതുക
എത്ര രൂപ വീതമാണെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
2015
വര്‍ഷത്തില്‍ എത്ര
നഷ്ടമുണ്ടായി, ഇതിനകം
നല്കിയ തുകയെത്ര;
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഏതെങ്കിലും കര്‍ഷക
സംഘടനകള്‍ കര്‍ഷകരുടെ
ആവശ്യങ്ങള്‍
സംബന്ധിച്ച് നിവേദനം
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സംഘടനകള്‍ എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിവേദനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
കാര്‍ഷികോത്പന്നങ്ങളുടെ
വിലത്തകര്‍ച്ച
2349.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷികോത്പന്നങ്ങളുടെ
വിലത്തകര്‍ച്ചയും
കാര്‍ഷിക രംഗത്തെ
പ്രതിസന്ധിയും കാരണം
കര്‍ഷകര്‍ വളരെ
ദുരിതത്തിലാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാര്‍ഷിക
ലോണുകള്‍ എടുത്ത
കര്‍ഷകരുടെ പേരില്‍
ജപ്തി നടപടിയും
ലേലനടപടി നടത്തുന്ന
ബാങ്കുകളുടെ നടപടിയും
നിര്‍ത്തിവച്ച്
കാര്‍ഷിക
കടങ്ങള്‍ക്കുള്ള
മൊറട്ടോറിയം തീയ്യതി
ദീര്‍ഘിപ്പിക്കാന്‍
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കുമോ;
(സി)
കാര്‍ഷിക
ലോണുകള്‍ എഴുതി
തള്ളാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
1/7/2011
മുതല്‍ 31/3/2016 വരെയുള്ള
കാലയളവിലെ കര്‍ഷക ആത്മഹത്യ
2350.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1/7/2011 മുതല്‍
31/3/2016 വരെയുള്ള
കാലയളവില്‍ എത്ര
കര്‍ഷകര്‍ ആത്മഹത്യ
ചെയ്തു; വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
കേരളത്തെ
കര്‍ഷക അത്മഹത്യരഹിത
സംസ്ഥാനമാക്കുന്നതിനായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
കര്‍ഷകര്‍ക്ക്
നല്കുവാന്
ഉദ്ദ്യേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കര്‍ഷകര്‍ക്ക്
പലിശരഹിത വായ്പ
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തിലെ മണ്ണ്
സംരക്ഷണ പ്രവർത്തനങ്ങൾ
2351.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍
പുരോഗമിക്കുന്ന മണ്ണ്
സംരക്ഷണ
പ്രവർത്തനങ്ങളുടെ വിവരം
പഞ്ചായത്തുകള്‍
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ചത്
എന്നാണെന്നും അവയുടെ
നിലവിലെ സ്ഥിതിയുടെ
വിശദാംശങ്ങള്‍
എന്താണെന്നും
വെളിപ്പെടുത്താമോ?
സോയില്‍
കണ്‍സര്‍വേഷന്‍ വകുപ്പ്
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
2352.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ഒല്ലൂര്‍ നിയോജക
മണ്ഡലത്തില്‍ സോയില്‍
കണ്‍സര്‍വേഷന്‍ വകുപ്പ്
വഴി നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമെന്നും ഇവയ്ക്
ചെലവഴിച്ച തുക
എത്രയാണെന്നും ഇനം
തിരിച്ച് വിശദമാക്കാമോ;
(ബി)
പൂര്‍ത്തിയാക്കാത്തതും
ഇപ്പോള്‍ നടന്നു
കൊണ്ടിരിക്കുന്നതുമായ
പ്രവര്‍ത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?