എം
എൻ ലക്ഷം വീട് പദ്ധതി
2197.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം
എൻ ലക്ഷം വീട് പദ്ധതി
പ്രകാരം മൂവാറ്റുപുഴ
നിയോജക മണ്ഡലത്തിൽ
നിലവിലുള്ള ലക്ഷം
വീടുകള്‍
ഏതൊക്കെയാണെന്നും
പ്രസ്തുത കോളനികള്‍
ഓരോന്നിലും എത്ര
വീടുകള്‍ വീതം
ഉണ്ടെന്നും അറിയിക്കാമോ
;
(ബി)
കാലപഴക്കം
കൊണ്ട്
ജീര്‍ണ്ണാവസ്ഥയിലായ
പ്രസ്തുത കോളനികളുടെ
നവീകരണത്തിനായി
എന്തൊക്കെ പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭൂമി
പതിച്ചു നല്‍കുന്നതിനുളള
നടപടി
2198.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
വ്യക്തികളുടെയും
സ്ഥാപനങ്ങളുടെയും
അധീനതയില്‍ ഉള്ളതും
എന്നാല്‍ പട്ടയം
നല്‍കാത്തതുമായ എത്ര
ഭൂമി കാസര്‍ഗോഡ്
ജില്ലയില്‍ ഉണ്ട്;
വില്ലേജുകള്‍
തിരിച്ചുള്ള കണക്ക്
നല്‍കാമോ;
വ്യക്തികളുടെയും
സ്ഥാപനങ്ങളുടെയും പേരു
വിവരങ്ങളും അവരുടെ
കൈവശമുള്ള ഭൂമിയുടെ
കണക്കും
വ്യക്തമാക്കാമോ;
(ബി)
തങ്ങളുടെ
അധീനതയിലുള്ള ഭൂമി
പതിച്ചു
നല്‍കണമെന്നാവശ്യപ്പെട്ട്
എത്ര വ്യക്തികളും
സ്ഥാപനങ്ങളും
അപേക്ഷകള്‍
നല്‍കിയിട്ടുണ്ട്;
ഏതെങ്കിലും അപേക്ഷ
പരിഗണിച്ചിട്ടുണ്ടോ;
പരിഗണിക്കപ്പെട്ട
അപേക്ഷകളിന്മേല്
എടുത്ത തീരുമാനം
എന്തായിരുന്നു.
തീര്‍പ്പു
കല്പ്പിക്കാന് ഇനി
എത്ര അപേക്ഷകള്‍
ബാക്കിയുണ്ട്. ഈ
അപേക്ഷകളിന്മേല് എന്ത്
തീരുമാനമെടുക്കാനാണ്
ഉദ്ദേശിക്കുന്നത്?
മണല്‍
വാരല്‍
T 2199.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരവധി
കുടുംബങ്ങളുടെ
ജീവിതമാര്‍ഗ്ഗമായ മണല്‍
വാരല്‍ മേഖലയില്‍,
പാസ്സോടുകൂടി നിയന്ത്രണ
വിധേയമായി മണല്‍
വാരുന്നതിനും അതു വഴി
മണല്‍ കള്ളക്കടത്ത്
തടയുന്നതിനും നടപടി
സ്വീകരിക്കുമോ?
ഫ്ലഡ്
ഫണ്ടില്‍ കൊയിലാണ്ടി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച റോഡുകള്‍
2200.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫ്ലഡ്
ഫണ്ടില്‍ നിന്ന്
2011-16 കാലയളവില്‍
കൊയിലാണ്ടി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച റോഡുകള്‍
ഏതെല്ലാം; പഞ്ചായത്ത്,
നഗരസഭ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളില്‍ ഇതുവരെയും
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കുകയോ
പ്രവൃത്തി ആരംഭിക്കുകയോ
ചെയ്യാത്ത റോഡുകള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്താമോ;
(സി)
ഏതെങ്കിലും
റോഡുകളുടെ
ഭരണാനുമതി,കേന്ദ്ര
സര്‍ക്കാര്‍
പുറപ്പെടുവിച്ച
മാര്‍ഗ്ഗരേഖ അനുസരിച്ച്
റദ്ദായി
പോയിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
പട്ടയം
പോക്കുവരവ് ചെയ്ത് നല്കാന്
നടപടി
2201.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
താലൂക്കില്‍ ഇരുമ്പില്‍
ദേശത്ത് ചിത്രവിള
പുത്തന്‍വീട്ടില്‍
ഗോപാലന് നാടാര്‍,
മക്കളുടെ പേരില്‍
രജിസ്റ്റര്‍ ചെയ്ത്
നല്കിയ പുരയിടം
നെയ്യാറ്റിന്‍കര
വില്ലേജ് ഓഫീസില്‍
പട്ടയം പിടിച്ച്
പോക്ക് വരവ് ചെയ്ത്
നല്‍കാത്തതിനുള്ള കാരണം
എന്തെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനുളള
നടപടി
സ്വീകരിയ്ക്കുമോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
ടിയാന്
നെയ്യാറ്റിന്‍കര
താലൂക്ക് ഓഫീസില്‍
G2/9759/16-ാം നമ്പര്‍
ആയി സമര്‍പ്പിച്ച
അപേക്ഷയിന്മേല് നടപടി
സ്വീകരിക്കുമോ?
റിവര്‍
മാനേജ് മെന്റ് ഫണ്ട് വിനിയോഗം
2202.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
വിനിയോഗം സംബന്ധിച്ച്
എന്തെങ്കിലും
മാര്‍ഗ്ഗരേഖകള്‍
നിലവിലുളളതായി
വ്യക്തമാക്കാമോ;
(ബി)
ഈയിനത്തില്‍
ജില്ല തിരിച്ച് ഓരോ
വര്‍ഷവും ശേഖരിച്ച
ഫണ്ടിന്റെയും
വിനിയോഗത്തിന്റെയും
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
റിവര്‍
മാനേജ്മെന്റ്
ഫണ്ടിൽനിന്നും
ചാലിയാര്‍ പുഴയില്‍
ഇതുവരെ എത്ര രൂപ
ചെലവാക്കിയെന്നും
എന്തൊക്കെ പ്രവൃത്തി
നടത്തിയിട്ടുണ്ട്
എന്നും വിശദമാക്കാമോ?
റവന്യൂ
ലാന്റ് ഇന്‍ഫര്‍മേഷന്‍
സിസ്റ്റം
2203.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ ലാന്റ്
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം
രൂപീകരിക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തു
നടപ്പിലാക്കിയതതെന്ന്
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഈ
പദ്ധതിക്കുണ്ടായിരുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കെെക്കാെണ്ടത്;
വിശദീകരിക്കുമോ?
റവന്യൂ
വകുപ്പിലെ പുരാതന രേഖകള്‍
സംരക്ഷിക്കുന്നതിനുള്ള പദ്ധതി
2204.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ വകുപ്പിലെ
പുരാതന രേഖകള്‍
കേടുകൂടാതെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തതെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്
ഭരണതലത്തില്‍ കൈക്കൊണ്ട
നടപടികളെന്തെല്ലമെന്ന്
വിശദീകരിക്കുമോ?
റവന്യൂ
വകുപ്പിലെ കമ്പ്യൂട്ടര്‍
വല്‍ക്കരണം
2205.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റവന്യൂ വകുപ്പില്‍
കമ്പ്യൂട്ടര്‍വല്‍ക്കരണ
സംവിധാനം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
സംസ്ഥാനത്ത് എത്ര
വില്ലേജോഫീസുകള്‍
ഡിജിറ്റലൈസ്
ചെയ്തുവെന്നും ഇനി എത്ര
വില്ലേജോഫീസുകള്‍
ഡിജിറ്റലൈസ്
ചെയ്യുവാനുണ്ടെന്നും ഇവ
എന്ന്
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കാമോ?
(ബി)
വസ്തുകരം
ഒടുക്കുന്നതിന്
കമ്പ്യൂട്ടര്‍ സംവിധാനം
ഏര്‍പ്പെടുത്തുമോ; ഇതു
സംബന്ധിച്ചുണ്ടായിട്ടുള്ള
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
വിശദമാക്കാമോ?
റവന്യു
സംബന്ധമായ പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
2206.
ശ്രീ.കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യു സംബന്ധമായ
പ്രവര്‍ത്തനങ്ങള്‍
കടുതല്‍
കാര്യക്ഷമമാക്കുന്നതിനും,
ആധുനികവത്ക്കരിക്കുന്നതിനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്ത് നടപ്പാക്കിയത്;
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്
ഇതുവഴി കെെവരിക്കാന്‍
ലക്ഷ്യമിട്ടിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതി
നിര്‍വ്വഹണത്തിന്
എന്തെല്ലാം നടപടികളാണ്
കെെക്കൊണ്ടത്;
വിശദീകരിക്കുമോ?
കനാല്‍
പുറമ്പോക്ക്
കെെവശക്കാര്‍ക്ക് പട്ടയം
നല്കാന് നടപടി
2207.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കനാല്‍
പുറമ്പോക്കുകളില്‍
താമസിക്കുന്നവരുടെ
കൃത്യമായ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ലഭ്യമാക്കാമോ;
(ബി)
ഇവരുടെ
കെെവശം എത്ര
ഭൂമിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കെെവശക്കാര്‍ക്ക്
പട്ടയം നല്‍കാനുളള
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
ഇതിന്
എന്തെങ്കിലും മാനദണ്ഡം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ഇ)
അതത്
പ്രദേശങ്ങളിലെ
ഭൂരഹിതരായവര്ക്കുകൂടി
ഭൂമി ലഭ്യമാക്കാന്‍ ഇൗ
നടപടിയിലൂടെ കഴിയുമോ;
കഴിയുമെങ്കില്‍
വിശദീകരിക്കുമോ?
റവന്യു
വകുപ്പില്നിന്നുളള ചികില്‍സാ
ധനസഹായ ഉത്തരവുകള്‍
2208.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് കഴിഞ്ഞ
സര്‍ക്കാരിന്‍െറ
കാലത്ത് അനുവദിച്ച
ചികില്‍സാ
ധനസഹായങ്ങള്‍ക്ക്
സര്‍ക്കാര്‍
ഉത്തരവുകള്‍ റവന്യു
വകുപ്പ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; ഇനി എത്ര
ഉത്തരവുകളാണ്
പുറപ്പെടുവിക്കാനുള്ളത്;
(ബി)
റവന്യു
വകുപ്പില്‍ എത്ര
അപേക്ഷകളിന്മേല്
ഉത്തരവ്
പുറപ്പെടുവിക്കാതെയുണ്ട്
എന്നറിയിക്കാമോ; ഇൗ
വ്യക്തികള്‍ക്ക് തുക
കെെമാറുന്നതിനുളള നടപടി
സ്വീകരിക്കുമോ;
അപേക്ഷയില്‍
പോരായ്മയുളളവര്ക്ക്
അവ പരിഹരിക്കുന്നതിന്
അവസരം നല്‍കാമോ;
(സി)
കുടുത്തുരുത്തി
നിയോജക മണ്ഡലത്തില്‍
നിന്നും ചികില്‍സാ
ധനസഹായത്തിന് എം എൽ എ
മുഖേന നല്കിയ
അപേക്ഷകളില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിച്ച
സഹായധനത്തിന് 2015
ഒക്ടോബര്‍ മുതല്‍ 2016
ഏപ്രില്‍ വരെ എത്ര
സര്‍ക്കാര്‍
ഉത്തരവുകള്‍ റവന്യു
വകുപ്പ്
പുറപ്പെടുവിച്ചു;
ആയതിന്‍െറ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
മലബാര്‍
മേഖലയിലെ കര്‍ഷകര്‍ക്ക്
പട്ടയം
T 2209.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1977
ജനുവരി ഒന്നിന് മുമ്പ്
വനഭൂമി കെെവശം
വെച്ചിട്ടുള്ള മലബാര്‍
മേഖലയിലെ കര്‍ഷകര്‍ക്ക്
പട്ടയം നല്കാന്
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്ര
വനസംരക്ഷണ നിയമം
പ്രാബല്യത്തില്‍ വന്ന
25/10/1980 വരെയുള്ള
കുടിയേറ്റക്കാര്‍ക്ക്
കൂടി പട്ടയം
നല്‍കുന്നതിന് എന്തു
നടപടി സ്വീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
കായകുളം
താലൂക്ക് രൂപീകരിക്കുവാന്‍
നടപടി
T 2210.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായകുളം
താലൂക്ക്
രൂപീകരിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ലാന്‍ഡ്
ബാങ്കില്‍ നിന്നുള്ള ഭൂമി
വിതരണം
2211.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്‍ഡ്
ബാങ്കില്‍ ഇപ്പാേഴുളള
റവന്യൂ ഭൂമി സംബന്ധിച്ച
ജില്ല തിരിച്ചുള്ള
വിവരങ്ങള്‍ നല്‍കുമോ;
(ബി)
ഇതില്‍
നിന്നും എസ് സി/എസ് ടി
വിഭാഗങ്ങള്‍ക്കുളള ഭൂമി
വിതരണം
സാദ്ധ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
ഇതിന്റെ പ്രായോഗികത
പരിശോധിയ്ക്കുമോ?
മണലൂര്‍
മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ച
റോഡുകള്‍.
2212.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതിയുടെ
ഭാഗമായി തകര്‍ന്ന
പൊതുമരാമത്ത് റോഡുകളുടെ
നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
മണലൂര്‍
മണ്ഡലത്തില്‍ ഈ
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന റോഡുകളില്‍
ഫണ്ട്
അനുവദിച്ചിട്ടുള്ള
റോഡുകളുടെ വിശദാംശം
നല്‍കുമോ?
പരവൂര്‍
പുറ്റിങ്ങല്‍ ക്ഷേത്ര
വെടിക്കെട്ട് അപകടം
2213.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരവൂര്‍
പുറ്റിങ്ങല്‍ ക്ഷേത്ര
വെടിക്കെട്ട്
അപകടവുമായി
ബന്ധപ്പെട്ട്
ഉണ്ടായിട്ടുള്ള
മരണങ്ങള്, നഷ്ടപരിഹാര
സഹായ വിതരണം,
കഷ്ടനഷ്ടങ്ങള്‍
വിലയിരുത്തല്‍,
പുനരധിവാസം
എന്നിങ്ങനെയുള്ള
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുവാന്‍ ഏത്
ഉദ്യോഗസ്ഥനെയാണ്
നിയോഗിച്ചത്; ഇതിനായി
കേന്ദ്രീകൃത സംവിധാനം
നിലവിലുണ്ടോ;വിശദാംശം
വ്യക്തമാക്കുമോ;
(ബി)
വിവിധ
ജില്ലകളില്പ്പെട്ടവര്ക്ക്
മരണം സംഭവിക്കുകയും
പരിക്കേല്‍ക്കുകുയും
ചെയ്ത സാഹചര്യം
പരിഗണിച്ച് ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തുന്നതിനും,
പ്രാവര്‍ത്തികമാക്കുന്നതിനും
കേന്ദ്രീകൃത
സ്വഭാവത്തില്‍ ഒരു
ഓഫീസിനേയോ,
ഉദ്യോഗസ്ഥനേയോ
ചുമതലപ്പെടുത്തുവാന്‍
തയ്യാറാകുമോ?
പരവൂര്‍
പുറ്റിങ്ങല്‍ ക്ഷേത്ര
വെടിക്കെട്ട് അപകടത്തില്‍
മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക്
ആശ്വാസധനസഹായം
2214.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരവൂര്‍
പുറ്റിങ്ങല്‍ ക്ഷേത്ര
വെടിക്കെട്ട്
അപകടത്തില്‍
മരണമടഞ്ഞവരുടെ
ആശ്രിതര്‍ക്ക്
ആശ്വാസധനസഹായമായി
കേന്ദ്ര/സംസ്ഥാന
സര്‍ക്കാരുകള്‍
പ്രഖ്യാപിച്ച തുക
പൂര്‍ണ്ണമായും
നല്‍കിയിട്ടുണ്ടോ;
ഇല്ലായെങ്കില്‍ നല്കിയ
തുകയുടെ പൂര്‍ണ്ണ വിവരം
വ്യക്തമാക്കാമോ; ബാക്കി
തുക എന്നത്തേക്ക്
നല്കാന് കഴിയുമെന്ന്
അറിയിക്കാമോ;
(ബി)
പരിക്കേറ്റവര്‍
ആകെ എത്ര പേരാണെന്നും
ഇവര്‍ക്ക്
ലഭിക്കുവാനുള്ള
ചികിത്സാധനസഹായം
പൂര്‍ണ്ണമായും
ലഭ്യമാക്കിയിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(സി)
തുടര്‍
ചികിത്സ
ആവശ്യമുള്ളവര്‍ക്ക്
എന്ത് സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
ഗുരുതരമായി
പരിക്കേറ്റ് സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
തേടിയിരുന്നവര്‍ക്ക്
തുടര്‍ന്നും പ്രസ്തുത
ആശുപത്രികളില്‍ സൗജന്യ
ചികിത്സ ഉറപ്പാക്കാന്‍
നടപടി സ്വീകരിക്കാമോ?
കോതമംഗലം
മിനി സിവില്‍ സ്റ്റേഷന്
2215.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മിനി സിവില്‍
സ്റ്റേഷന് ഉദ്ഘാടനം
കഴിഞ്ഞിട്ടും
നാളിതുവരെയായി ഒരാൊറ്റ
സര്‍ക്കാര്‍ ഒാഫീസ്
പോലും സിവില്‍
സ്റ്റേഷനില്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
സര്‍ക്കാര്‍ ഓഫീസുകളാണ്
മിനി സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുവാന്‍ ഉദ്ദേ
ശിക്കുന്നത്;
(സി)
പ്രസ്തുത
ഓഫീസുകള്‍ എന്നത്തേക്ക്
മിനി സിവില്‍
സ്റ്റേഷനിലേക്ക് മാറ്റി
സ്ഥാപിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ഓഫീസുകള്‍ മിനി സിവില്‍
സ്റ്റേഷനിലേക്ക് മാറ്റി
പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള
സത്വര നടപടി
സ്വീകരിക്കുമോ?
കായംകുളം
നിയമസഭാ മണ്ഡലത്തിലെ
ഭൂരഹിതരുടെയും ഭവനരഹിതരുടെയും
വിശദാംശങ്ങൾ
2216.
ശ്രീമതി
യു. പ്രതിഭാ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
നിയമസഭാ മണ്ഡലത്തില്‍
ഭൂരഹിതരും ഭവനരഹിതരുമായ
എത്ര കുടുംബങ്ങള്‍
ഉണ്ട് എന്നത്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
വില്ലേജ്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ; ഇവരുടെ
പുനരധിവാസത്തിനു
ആവശ്യമായ നടപടി
സ്വീകരിക്കാമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ചുള്ള പ്രവത്തികള്‍
2217.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച് ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ഓരോന്നിന്റെയും
പുരോഗതി
വെളിപ്പെടുത്താമോ?
വില്ലേജ്
ഓഫീസുകളില്‍ രശീത്
പുസ്തകത്തിന്റെ ക്ഷാമം
2218.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ രശീത്
പുസ്തകത്തിന്റെ ക്ഷാമം
കാരണം നികുതി
സ്വീകരിക്കാനാവാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നികുതി
രശീതി
ലഭിക്കാത്തതുകാരണം
സ്കൂള്‍ കോളേജ്
പ്രവേശനത്തിന് വരുമാന
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കാന്‍ കഴിയാതെ
വിദ്യാര്‍ത്ഥികള്‍
ബുദ്ധിമുട്ടുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ബാങ്ക്
വായ്പ എടുക്കുന്ന
സാധാരണക്കാര്‍ക്ക്
നികുതി രശീതി
ലഭിക്കാത്തതുമൂലമുള്ള
പ്രയാസം പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
നികുതി
പിരിക്കുന്നതില്‍
വരുന്ന താമസം റവന്യൂ
വരുമാനത്തില്‍ കുറവു
വരുത്തുമോ; വിശദാംശം
നല്‍കുമോ?
പേരാമ്പ്ര
മിനി സിവില്‍ സ്റ്റേഷന്
പ്രവര്‍ത്തനം
2219.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര
മിനി സിവില്‍
സ്റ്റേഷന് ഉദ്ഘാടനം
നടന്നെങ്കിലും
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍ ഉണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കാനും
പേരാമ്പ്ര
കേന്ദ്രീകരിച്ച
സര്‍ക്കാര്‍ ഓഫീസുകള്‍
മിനി സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റാനും നടപടി
സ്വീകരിക്കുമോ;
(സി)
ഏതെല്ലാം
ഓഫീസുകളാണ് ഇവിടെ
പ്രവര്‍ത്തിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നത്?
കൈവശാവകാശ
ഭൂമി ഉള്ളവരുടെ എണ്ണം
2220.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ കൈവശാവകാശ
രേഖ പ്രകാരം ഭൂമി കൈവശം
വെച്ച്
അനുഭവിക്കുന്നവരുടെ
എണ്ണം വ്യക്തമാക്കാമോ;
(ബി)
ഭൂമി
കയ്യേറി കൈവശം വെച്ചു
അനുഭവിച്ചു വരുന്നവരുടെ
എണ്ണം വ്യക്തമാക്കാമോ?
മെത്രാന്
കായലിലെ കൃഷിയേതര പദ്ധതി
2221.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ മെത്രാന്
കായല്‍ പ്രദേശത്തെ കൃഷി
ഭൂമി ഉപയോഗപ്പെടുത്തി
ഏതെങ്കിലും കാര്‍ഷികേതര
പദ്ധതിക്ക് തത്വത്തില്‍
അനുമതി
നല്കിയിരുന്നുോ;
എങ്കില്‍ എന്നാണ് ഇതു
സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച ഏതെങ്കിലും
ഉത്തരവ് സമീപകാലത്ത്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവില്‍ ഉപാധികള്‍
ഉണ്ടായിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവ് ഇപ്പോള്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ?
കനാലുകളും
തോടുകളും കയ്യേറ്റം മൂലം
അപ്രത്യക്ഷമാകുന്നത്
2222.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വിവിധ പ്രദേശങ്ങളില്‍
മുന്‍കാലങ്ങളില്‍
കാര്‍ഷിക വൃത്തിക്കും
ഗതാഗതാവശ്യത്തിനുമായി
ഉപയോഗിച്ചിരുന്നതും
പ്രകൃതിദത്തവും
മനുഷ്യനിര്‍മ്മിതവുമായ
കനാലുകളും തോടുകളും
കയ്യേറ്റം മൂലം
ദൈനംദിനം
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുമൂലം നഗരങ്ങളിലും
ജനവാസകേന്ദ്രങ്ങളിലും
വെള്ളക്കെട്ടുകള്‍ രൂപം
കൊള്ളുകയും പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സംജാതമാകുകയും
ചെയ്യുന്നത് ഗൗരവമായി
കാണുന്നുണ്ടോ;
(സി)
പ്രസ്തുത
പ്രദേശങ്ങളിലെ
കനാലുകളുടെ സ്കെച്ചും
മറ്റു വിവരങ്ങളും
ശേഖരിക്കുന്നതിനും
കയ്യേറ്റം
രേഖപ്പെടുത്തി
വെയ്ക്കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
കനാല്‍
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
ജനകീയമായ വിധത്തില്‍
നിയമനടപടികളും
ഇടപെടലുകളും നടത്തി
ലക്ഷ്യം കൈവരിക്കുവാന്‍
പ്രവര്‍ത്തനം ആസൂത്രണം
ചെയ്യുമോ?
കയ്യേറ്റം
ഒഴിവാക്കി സര്‍ക്കാര്‍ ഭൂമി
സംരക്ഷിക്കുവാന്‍ നടപടി
2223.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെഞ്ഞാറമൂട്
തൈക്കാട് മുതല്‍
ചെങ്ങന്നൂര്‍ വരെ എം.സി
റോഡിനിരുവശവും സ്വകാര്യ
വ്യക്തികള്‍ വിവിധ
ആവശ്യങ്ങള്‍ക്കായി
സര്‍ക്കാര്‍ ഭൂമി
കയ്യേറിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കയ്യേറ്റം
ഒഴിവാക്കുന്നതിനും
സര്‍ക്കാര്‍ ഭൂമി
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് നിരവധി
വാര്‍ത്തകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടും
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ നടപടി
സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പേരാമ്പ്ര
റഗുലേറ്റഡ് മാര്‍ക്കറ്റിംഗ്
സൊസൈറ്റിയുടെ ഭൂമി
2224.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാമ്പ്ര
റഗുലേറ്റഡ്
മാര്‍ക്കറ്റിംഗ്
സൊസൈറ്റിയുടെ
കൈവശമുണ്ടായിരുന്ന ഭൂമി
പഞ്ചായത്തിന്
വിട്ടുകിട്ടണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ?
ചാലക്കുടി
മണ്ഡലത്തിലെ പുഴ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
2225.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ പുഴ
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സമര്‍പ്പിച്ചിട്ടുള്ള
വിവിധ
പ്രവൃത്തികള്‍ക്ക്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്
എന്നറിയിക്കുമോ;
(സി)
ചാലക്കുടി
മണ്ഡലത്തില്‍ നിന്നും
സമര്‍പ്പിച്ചിട്ടുള്ള
മുഴുവന്‍ റിവര്‍
പ്രൊട്ടക്ഷന്‍
വര്‍ക്കുകള്‍ക്കും
അനുമതി
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മിച്ചഭൂമി
ഏറ്റെടുക്കല്‍ നടപടികള്‍
2226.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിച്ചഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച് മിച്ചഭൂമി
സംബന്ധിച്ച ഡാറ്റാ
(വിവരശേഖരം)
ലഭ്യമാക്കുമോ;
(ബി)
ഏറ്റെടുത്ത
മിച്ചഭൂമി
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യാന്‍ എന്തെല്ലാം
നടപടികള്‍ ഇപ്പോള്‍
എടുത്തു വരുന്നു;
(സി)
മിച്ചഭൂമി
ഏറ്റെടുക്കല്‍
സംബന്ധിച്ച്
ഭൂവുടമകളുമായി എത്ര
കേസുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ?
ചാവക്കാട്-മുല്ലശ്ശേരിയില്
മിനി സിവില്‍ സ്റ്റേഷന്
2227.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി മിനി സിവില്‍
സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
മണലൂര്‍
മണ്ഡലത്തില്‍ ചാവക്കാട്
താലൂക്കില്‍
മുല്ലശ്ശേരിയില് ഒരു
മിനി സിവില്‍
സ്റ്റേഷന്
സ്ഥാപിക്കുവാന്‍ നടപടി
എടുക്കുമോ?
സ്വന്തമായി
വീടോ ഭൂമിയോ ഇല്ലാത്തവര്‍
2228.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി വീടോ ഭൂമിയോ
ഇല്ലാത്ത ആളുകള്‍
എത്രയെന്ന്
ജില്ലതിരിച്ച് കണക്ക്
നല്‍കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഇത്തരം ആളുകള്‍ക്കായി
പ്രഖ്യാപിച്ച സീറോ
ലാന്റ്-ലെസ് പദ്ധതി
പ്രകാരം
എത്രയാളുകള്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ട്
എന്നതിന്റെ കണക്ക്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
ഭൂമി
അനുവദിക്കപ്പെട്ടവര്‍ക്ക്
ആയത് ഇതുവരെ
കൈവശത്തിലായില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര
ആളുകള്‍ക്കാണ് ഇപ്രകാരം
അനുവദിക്കപ്പെട്ട ഭൂമി
ലഭിക്കാതിരുന്നിട്ടുള്ളതെന്ന്
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച് എന്തു
നിലപാടാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ബാലുശ്ശേരി
മിനി സിവില്‍ സ്റ്റേഷന്
2229.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മിനി സിവില്‍
സ്റ്റേഷന്
യാഥാര്‍ത്ഥ്യമാക്കാന്‍
ഭൂമി ലഭ്യമാക്കിയ വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
യാഥാര്‍ത്ഥ്യമാക്കാനുള്ള
നടപടികള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഗ്രൂപ്പ്
വില്ലേജുകള്‍
2230.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ നിലവില്‍
എത്ര ഗ്രൂപ്പ്
വില്ലേജുകള്‍ ഉണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഗ്രൂപ്പ്
വില്ലേജുകളില്‍
അപേക്ഷകരുടെ ബാഹുല്യം
മൂലം സേവനം
ലഭിക്കുന്നതിന്
കാലതാമസവും
ബുദ്ധിമുട്ടും
ഉണ്ടാകുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഗ്രൂപ്പ് വില്ലേജുകള്‍
വിഭജിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച്
എന്തെങ്കിലും തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മാവേലിക്കര
താലൂക്കിലെ ഡാറ്റാ ബാങ്കില്‍
ഉള്‍പ്പെട്ട ഭൂമിയുടെ
വിശദാംശങ്ങള്‍
2231.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കില്‍ ഡാറ്റാ
ബാങ്കില്‍ ഉള്‍പ്പെട്ട
ഭൂമിയുടെ വിശദാംശങ്ങള്‍
വില്ലേജ് തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഡാറ്റാ
ബാങ്കില്‍
ഉള്‍പ്പെടുത്തുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
അമ്പലപ്പുഴ,
അരൂര്‍ നിയോജക മണ്ഡലങ്ങളില്‍
നെല്‍വയല്‍ നികത്തിയത്
സംബന്ധിച്ച്
2232.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലപ്പുഴ,
അരൂര്‍ നിയോജക
മണ്ഡലങ്ങളില്‍
2006-2011, 2011-16
കാലഘട്ടങ്ങളില്‍
നടത്തിയ ഏതെങ്കിലും
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
നെല്‍വയല്‍ നികത്തേണ്ടി
വന്നിട്ടുണ്ടോ എന്ന
കാര്യം
വ്യക്തമാക്കാമോ;
(ബി)
അപ്രകാരം
ഉണ്ടെങ്കില്‍
നെല്‍വയല്‍
നികത്തുന്നതിന് അനുവാദം
നല്‍കികൊണ്ടുള്ള
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവിന്റെ
വിശദാംശങ്ങളും
പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലങ്ങളില്‍
മേല്‍പ്പറഞ്ഞ
കാലയളവില്‍ സ്വകാര്യ
ആവശ്യങ്ങള്‍ക്കും പൊതു
ആവശ്യങ്ങള്‍ക്കുമായി
നികത്തപ്പെട്ട
നെല്‍വയലുകളുടെ
വിസ്തൃതി സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
അമ്പലപ്പുഴ,
അരൂര്‍ മണ്ഡലങ്ങളില്‍
നികത്തപ്പെട്ട നെല്‍വയല്‍
പ്രദേശങ്ങള്‍
2233.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന്റെ ഒൗദ്യോഗിക
രേഖകള്‍ പ്രകാരം
അമ്പലപ്പുഴ, അരൂര്‍
നിയോജക മണ്ഡലങ്ങളില്‍
2006 മാര്‍ച്ച് മാസം
വരെ നിലവിലുണ്ടായിരുന്ന
നെല്‍വയല്‍
പ്രദേശങ്ങളുടെ ആകെ
വിസ്തൃതി എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
റവന്യൂ
വകുപ്പിന്റെ രേഖകള്‍
പ്രകാരം 2006-2016
കാലഘട്ടങ്ങളിലായി
അമ്പലപ്പുഴ, അരൂര്‍
മണ്ഡലങ്ങളില്‍ വിവിധ
സ്വകാര്യ
ആവശ്യങ്ങള്‍ക്കായി
നികത്തപ്പെട്ട
നെല്‍വയല്‍,
തണ്ണീര്‍ത്തട
പ്രദേശങ്ങളുടെ നിയോജക
മണ്ഡലം തിരിച്ചുള്ള
വിസ്തൃതി എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതൊക്കെ
സ്വകാര്യ ആവശ്യത്തിനാണ്
നെല്‍വയലുകള്‍
നികത്തിയതെന്നും,
ഇതിനായി റവന്യൂ
വകുപ്പില്‍ നിന്നും
നല്‍കിയിട്ടുള്ള
ഉത്തരവുകളുടെ
പകര്‍പ്പുകളും
ലഭ്യമാക്കാമോ?
കോട്ടക്കല്‍
മണ്ഡലത്തിലെ വട്ടപ്പാറയിലെ
അപകട മരണങ്ങൾ
2234.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലെ വട്ടപ്പാറ
എന്ന സ്ഥലത്ത് അപകട
മരണങ്ങൾ പെരുകുന്ന
സാഹചര്യത്തില്‍
സ്ഥലത്തെ അപകടം
ഒഴിവാക്കുവാന്‍
പൊതുമരാമത്ത് വകുപ്പ്
തയ്യാറാക്കിയ
പ്രൊപ്പോസല്‍ റവന്യൂ
വകുപ്പില്‍
നിലവിലുണ്ടോയെന്നു
വ്യക്തമാക്കാമോ;;
(ബി)
സ്ഥലത്തിന്റെ
മാര്‍ക്കറ്റ് വില
നിശ്ചയിക്കുവാനുള്ള
ഫയല്‍ റവന്യൂ
വകുപ്പില്‍
വളരെക്കാലമായി
തീരുമാനമാകാതെ
കിടക്കുന്നതിനാല്‍
കേന്ദ്ര ഫണ്ട്
നഷ്ടമാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നു വ്യക്തമാക്കാമോ
;എങ്കിൽ മാര്‍ക്കറ്റ്
വില അടിയന്തരമായി
നിശ്ചയിച്ച്
നല്കുവാന്
നിര്‍ദ്ദേശം നല്കമോ
എന്നു വ്യക്തമാക്കാമോ?
ദുരിതാശ്വാസ
ക്യാമ്പുകളിലെ
അടിസ്ഥാനസൗകര്യങ്ങള്‍
2235.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രകൃതിക്ഷോഭത്തിനിരയായവരെ
മാറ്റിപ്പാര്‍പ്പിക്കുന്ന
ദുരിതാശ്വാസ
ക്യാമ്പുകള്‍
യാതാെരുവിധ അടിസ്ഥാന
സൗകര്യങ്ങളും
ഇല്ലാത്തതാണെന്ന
പാരാതികള്‍
ലഭിക്കാറുണ്ടോ;
(ബി)
ക്യാമ്പുകളിലെ
മാേശം സാഹചര്യം കാരണം
പ്രകൃതിക്ഷോഭത്തിനിരയായവര്
ക്യാമ്പുകളിലേക്ക്
മാറാന്‍ വിമുഖത
കാണിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളെ ഇത്
പ്രതികൂലമായി
ബാധിക്കുന്നതിന്
ഇടയാക്കാറുണ്ടെന്ന
കാര്യം ഗൗരവമായി
കണക്കാക്കാറുണ്ടോ;
(ഡി)
ഏതെല്ലാം
കെട്ടിടങ്ങളാണ്
സാധാരണയായി ഇത്തരം
ക്യാമ്പുകളായി
തെരഞ്ഞെടുക്കാറുള്ളത്;
ഇത്തരം കെട്ടിടങ്ങളില്‍
ആവശ്യത്തിന് അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാണോയെന്ന കാര്യം
ഉറപ്പുവരുത്താറുണ്ടോ;
(ഇ)
സംസ്ഥാനത്തെ
സ്ഥിരം ദുരിതാശ്വാസ
ക്യാമ്പുകളായി
പ്രവര്‍ത്തിക്കേണ്ടി
വരുന്ന
കെട്ടിടങ്ങള്‍ക്ക് ഇൗ
കാര്യം കൂടി പരിഗണിച്ച്
അടിസ്ഥാന
സൗകര്യവികസനത്തിന്
കൂടുതല്‍ തുക
വകയിരുത്തുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
സ്മാര്‍ട്ട്
വില്ലേജാഫീസുകള്‍
2236.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ആഫീസുകളുടെ
നവീകരണത്തിനായി
സ്വീകരിക്കുന്ന
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
യു.ഡി.എഫ് സര്‍ക്കാര്‍
എത്ര സ്മാര്‍ട്ട്
വില്ലേജാഫീസുകള്‍
നിര്‍മ്മിച്ചു എന്നും
അവയുടെ വിശദാംശങ്ങളും
വെളിപ്പെടുത്തമോ;
(സി)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
വെളിയം വില്ലേജ്
ആഫീസിന് പുതിയ
കെട്ടിടത്തിന്റെ
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കുന്നതുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പിന്റെ
പരിഗണനയില്‍
ഉണ്ടായിരുന്ന ഫയലില്‍
(18049/F2/Revenue)
സ്വീകരിച്ച തുടര്‍
നടപടികള്‍
വിശദമാക്കാമോ;
ഭരണാനുമതി നല്കാന്
നടപടി എടുക്കുമോയെന്ന്
വ്യക്തമാക്കാമോ?
കടല്‍ക്ഷോഭം
പ്രകൃതിദുരന്തമായി
പരിഗണിക്കാന്‍
2237.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍ക്ഷോഭം
പ്രകൃതിദുരന്തമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
കടല്‍ക്ഷോഭം
മൂലം മത്സ്യബന്ധന
യാനങ്ങളും അനുബന്ധ
ഉപകരണങ്ങളും
നഷ്ടപ്പെടുന്നവര്‍ക്കു
സര്‍ക്കാര്‍
നഷ്ടപരിഹാരം
നല്‍കാറുണ്ടോ;
(സി)
കടുത്ത
കടലാക്രമണത്തില്‍
വസ്തുവകകള്‍
നഷ്ടപ്പെടുന്നവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന് നിലവില്‍
പദ്ധതികളുണ്ടോ; ആയത്
സംബന്ധിച്ച് നിലവിലുള്ള
പദ്ധതികളെന്തെല്ലാം
വിശദമാക്കുമോ;
(ഡി)
കടല്‍ക്ഷോഭം
പ്രകൃതി ദുരന്തമായി
പരിഗണിച്ച് ഇരകളാകുന്ന
തീരനിവാസികള്‍ക്ക്
ആനുകൂല്യം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വൈപ്പിനില്‍
സ്ഥിരതാമസക്കാര്‍ക്ക് പട്ടയം
നല്കാന് നടപടി
2238.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശമണ്ഡലമായ
വൈപ്പിനില്‍
വര്‍ഷങ്ങളായി
സ്ഥിരതാമസക്കാരായ എത്ര
പേരാണ് പട്ടയം
ലഭിക്കുന്നതിനായി
അപേക്ഷ
സമര്‍പ്പിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
അപേക്ഷകളിന്‍ മേല്‍
സ്വീകരിച്ചിരിക്കുന്ന
തുടര്‍നടപടി
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
വര്‍ഷങ്ങളായി
താമസിച്ചുവരുന്നവരെന്ന
കാര്യം പരിഗണിച്ചും
പട്ടയം
ലഭിക്കാത്തതുമൂലം
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്തും
പട്ടയത്തിനായി അപേക്ഷ
സമര്‍പ്പിച്ചവരുടെ
കാര്യത്തില്‍ തുടര്‍
നടപടി സ്വീകരിക്കുവാന്‍
നടപടിയെടുക്കുമോ?
കുഴുപ്പിള്ളി
വില്ലേജിന്റെ
പരിധിയിലുള്‍പ്പെട്ട
പ്രദേശങ്ങളെ പള്ളിപ്പുറം
വില്ലേജിന്റെ പരിധിയില്‍
ഉള്‍പ്പെടുത്തുവാന്‍ നടപടി.
2239.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
താലൂക്കില്‍
പള്ളിപ്പുറം
പഞ്ചായത്തിലെ ചില
പ്രദേശങ്ങള്‍
കുഴുപ്പിള്ളി
വില്ലേജിന്റെ
പരിധിയിലും ബാക്കി ഭാഗം
പള്ളിപ്പുറം
വില്ലേജിന്റെ
പരിധിയിലുമാണെന്നത്
ജനങ്ങള്‍ക്ക് വളരേയേറെ
ബുദ്ധിമുട്ടുണ്ടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യം
പരിഹരിക്കുന്നതിന്
പള്ളിപ്പുറം
പഞ്ചായത്തിലെ
കുഴുപ്പിള്ളി
വില്ലേജിന്റെ
പരിധിയിലുള്‍പ്പെട്ട
പ്രദേശങ്ങളെ
പള്ളിപ്പുറം
വില്ലേജിന്റെ
പരിധിയില്‍
ഉള്‍പ്പെടുത്തി
പുനക്രമീകരണം
നടത്തുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കാമോ?
പൊതുമേഖലയില്‍
പാറഖനനം
2240.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറഖനനം
പൊതുമേഖലയില്‍
നടത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
കോടികളുടെ
നികുതി വെട്ടിപ്പാണ് ഈ
മേഖലയില്‍
നടക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പാറയുടെ
വില നിയന്ത്രണ
വിധേയമാക്കുന്നതിനും
നിര്‍മ്മാണ മേഖലയില്‍
ഇടപെടല്‍
നടത്തുന്നതിനും കഴിയുമോ
എന്ന് അറിയിക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ ക്വാറികളുടെ
വിശദാംശങ്ങൾ
2241.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ എത്ര
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്,
എവിടെയൊക്കെ, താലൂക്ക്
തിരിച്ച് വിശദമാക്കാമോ
;
(ബി)
ഇവയില്‍
എത്ര ക്വാറികള്‍ക്ക്
പാരിസ്ഥിതകാനുമതി
ലഭിച്ചിട്ടുണ്ട് ;
വിശദമാക്കാമോ ?
പ്രകൃതിക്ഷോഭം
മൂലം വീട്
നഷ്ടപ്പെടുന്നവര്‍ക്ക് സഹായം
2242.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭം
മൂലം വീട്
നഷ്ടപ്പെടുന്നവര്‍ക്ക്
എന്തൊക്കെ അടിയന്തര
സഹായമാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കയ്യേറ്റഭൂമിയിലെ
പട്ടയം
2243.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കയ്യേറ്റഭൂമികള്‍
സംബന്ധിച്ച്
ഉദ്യോഗസ്ഥര്‍
പ്രവര്‍ത്തിക്കുന്നതും
വ്യാഖ്യാനിക്കുന്നതും
എങ്ങനെയാണെന്ന്
വ്യക്തമാക്കാമോ;
അതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പട്ടയം
പതിച്ചുകൊടുക്കുന്നത്,
കൈവശം വച്ച്
അനുഭവത്തിലിരിക്കുന്ന
ഭൂമിക്കാണോ അതോ യഥേഷ്ടം
നല്‍കുകയാണോയെന്ന്
വ്യക്തമാക്കാമോ;അല്ലെങ്കില്‍
ഏതെങ്കിലും പദ്ധതിയുടെ
ഭാഗമായിട്ടാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
കാലങ്ങളായി
ഒരേ സ്ഥലത്ത് താമസിച്ചു
വരുന്നവര്‍ക്ക്
ഭൂമിയിന്മേലുള്ള അവകാശം
നല്‍കുന്നതിനുള്ള
നയരൂപീകരണം ഏതു
വിധത്തിലാണെന്ന്
വ്യക്തമാക്കുമോ;
1-1-1977 എന്ന തീയതി
രേഖപ്പെടുത്തി
തിട്ടപ്പെടുത്തിയതിന്റെ
കാര്യം എന്താണെന്നും
അതിന്റെ ഉദ്ദേശലക്ഷ്യം
എന്താണെന്നും
വ്യക്തമാക്കാമോ?
റീ
സര്‍വ്വേ നടപടികള്‍
2244.
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ സര്‍വ്വേ നടപടികള്‍
ആരംഭിച്ചതെന്നാണ് ; റീ
സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ ;
ഇല്ലെങ്കില്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
റീ
സര്‍വ്വേയിലെ അപാകതകള്‍
യഥാസമയം പരിഹരിച്ചു
നല്കാന്
കഴിയുന്നില്ലെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇത്
സംബന്ധിച്ച
പരാതികളിന്മേല്
സമയബന്ധിതമായി
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
ഉളള നടപടികള്‍
വെളിപ്പെടുത്തുമോ ?
ചട്ടവിരുദ്ധമായി
സര്‍വേ അഡീഷണല്‍ ഡയറക്ടറായി
സ്ഥാനക്കയറ്റം നല്‍കിയത്
2245.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
റീസര്‍വേയില്‍ തിരിമറി
നടത്തി സര്‍ക്കാര്‍ /
ദേവസ്വം ഭൂമികള്‍
വ്യക്തികള്‍ക്ക്
അനധികൃതമായി പതിച്ച്
നല്കിയ വിജിലന്‍സ്
കേസില്‍ ഉള്‍പ്പെട്ട
വനിതാ സൂപ്രണ്ടിനെ
ചട്ടവിരുദ്ധമായി സര്‍വേ
അഡീഷണല്‍ ഡയറക്ടറായി
സ്ഥാനക്കയറ്റം
നല്കിയതും
ഇവര്‍ക്കെതിരെയുളള
പരാതി തടയാന്‍,
സര്‍വ്വേ വകുപ്പിലെ
വിജിലന്‍സ് ഓഫീസറുടെ
ചുമതല ഇവര്‍ ഡെപ്യൂട്ടി
കളക്ടറില്‍ നിന്നും
ഏറ്റെടുത്തതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരെ നിയമിച്ച
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
തൃശൂര്‍,
പാലക്കാട് ജില്ലകളില്‍
ഹെക്ടര്‍ കണക്കിന്
സര്‍ക്കാര്‍ / ദേവസ്വം
ഭൂമി വ്യക്തികള്‍ക്കും
മറ്റും പട്ടയം നല്കിയ
ഉന്നത സര്‍വ്വേ /
റവന്യു ഉദ്യോഗസ്ഥര്‍
ആരൊക്കെയെന്ന് പേരു
സഹിതം വിശദമാക്കുമോ;
ഇവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചവെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
വനിതാസൂപ്രണ്ട്
തന്നെയാണ് പാട്ട ഭൂമി
തട്ടിപ്പിലൂടെ
പുറമ്പോക്കു ഭൂമി
വ്യക്തിയ്ക്ക് കെെമാറിയ
റീസര്‍വ്വേ നടപടികളുടെ
പ്രധാന മേല്‍നോട്ടം
വഹിച്ചതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
അനധികൃതമായി
പതിച്ച് നല്കിയ
ഭൂമിയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ; ഈ
ഭൂമിയെല്ലാം തിരിച്ച്
പിടിയ്ക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(ഇ)
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നിയമപരമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
2246.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി പ്രകാരം
ഒല്ലൂര്‍ നിയോജക
മണ്ഡലത്തില്‍ നിന്ന്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
പ്രസ്തുത
അപേക്ഷ അനുസരിച്ച് എത്ര
പേര്‍ക്ക് ഭൂമി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഹൗസിംഗ് ബോര്‍ഡിന്
സര്‍ക്കാര്‍ നല്കിയ തുക
2247.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്ത് (2011 - 2016)
ഭവന നിര്‍മ്മാണ
ബോര്‍ഡ് കേരളത്തില്‍
ഏതൊക്കെ സ്ഥലങ്ങളില്‍
വിവിധ സംരംഭത്തിനായി
ഭൂമി
ഏറ്റെടുത്തിട്ടുണ്ട്;
ജില്ല തിരിച്ച്,
ഏക്കര്‍ സഹിതം, വാങ്ങിയ
തുകയുടെ വിവരം സഹിതം
വിശദാംശങ്ങള്‍ മുഴുവന്‍
വെളിപ്പെടുത്തുമോ;
(ബി)
2011
- 2016 കാലയളവില്‍
ഹൗസിംഗ് ബോര്‍ഡിന്
സര്‍ക്കാര്‍ ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര തുക
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
നിലവില്‍
കേരളത്തില്‍ ഹൗസിംഗ്
ബോര്‍ഡ് എത്ര ഫ്ലാറ്റ്
നിര്‍മ്മിക്കുന്നുണ്ട്;
ഇത് എവിടെയൊക്കെ
എന്നും ഇതിന്റെ സ്ഥിതി
എന്തെന്നും
വിശദമാക്കുമോ ?
ഭവന
നിര്‍മ്മാണ പദ്ധതി
2248.
ശ്രീ.ഒ.
ആര്. കേളു
,,
പി.ടി.എ. റഹീം
,,
മുരളി പെരുനെല്ലി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാര്‍വ്വത്രികമായ
ഭവന നിര്‍മ്മാണത്തിലൂടെ
ഭവനരഹിതര്‍ക്ക്
സമയബന്ധിതമായി വീട്
വച്ച് നല്‍കുന്നതിനുളള
പദ്ധതിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
പദ്ധതിയില്‍
ഉള്‍പ്പെട്ടതും
എന്നാല്‍
പൂര്‍ത്തിയാക്കാത്തതുമായ
വീടുകള്‍
പൂര്‍ത്തീകരിക്കുന്നതിനും
സബ്സിഡി കുടിശിക വിതരണം
ചെയ്യുന്നതിനും
പ്രത്യേക പദ്ധതി
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍
2249.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാഫല്യം,
സാന്ത്വനം, സൗഭാഗ്യം,
ഗൃഹശ്രീ എന്നീ
പദ്ധതികളിലൂടെ
സംസ്ഥാനത്ത് നല്കിയ
വീടുകളുടെ
എണ്ണമെത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാന
ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ പുതിയ
പ്രോജക്ടുകള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്
എവിടെയൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ചെലവ്
കുറഞ്ഞ വീട് നിര്‍മ്മാണത്തിന്
പ്രീ ഫാബ് സാങ്കേതികവിദ്യ
2250.
ശ്രീ.സി.കൃഷ്ണന്
,,
മുരളി പെരുനെല്ലി
,,
എം. രാജഗോപാലന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെലവ് കുറഞ്ഞ വീടുകള്‍
നിര്‍മ്മിക്കുക എന്ന
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിന്
പ്രീ ഫാബ്
സാങ്കേതികവിദ്യ (Pre
fab technology)
ജനകീയമാക്കുന്നതിന്
ഉദ്ദേശിയ്ക്കുന്നുണ്ടോ;
(ബി)
ഡോ.ലാറി
ബേക്കറുടെ
കെട്ടിടനിര്‍മ്മാണ
സാങ്കേതിക വിദ്യ
അവലംബിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വ്യക്തമാക്കുമോ?
ഗൃഹശ്രീ
പദ്ധതി
2251.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗൃഹശ്രീ
പദ്ധതി ഇപ്പോള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതിവഴി ആനുകൂല്യം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഭവനരഹിതര്‍ക്ക്
വീടുനിര്‍മ്മിക്കുന്നതിനായി
പദ്ധതികള്‍
2252.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭവനരഹിതര്‍ക്ക്
വീടുനിര്‍മ്മിക്കുന്നതിനായി
ഭവന നിര്‍മ്മാണവകുപ്പ്
മുഖാന്തിരം
നടപ്പിലാക്കിവരുന്ന
വിവിധ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഭവനനിര്‍മ്മാണ
വായ്പകള്‍ നല്‍കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ള
സ്ഥാപനങ്ങള്‍ ഏതെല്ലാം;
ഈ വായ്പകള്‍ക്കായി
ഈടുനല്കേണ്ട സംഗതികള്‍
എന്തൊക്കെ; പരമാവധി
ലഭ്യമാകുന്ന തുക;
തിരിച്ചടവിനുള്ള
പരമാവധി കാലാവധി;
ഈടാക്കുന്ന പലിശ
തുടങ്ങിയവയെ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പുതിയ
വീട്
നിര്‍മ്മിക്കുന്നതിനു
പുറമേ താമസയോഗ്യമായ
വീട് വാങ്ങുന്നതിനും
എന്തെങ്കിലും പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
ആയത്
ലഭ്യമാകുന്നതിനുള്ള
വ്യവസ്ഥകള്‍
വ്യക്തമാക്കുമോ?
ഭവനരഹിതര്‍ക്കുവേണ്ടി
പുതിയ പാര്‍പ്പിട പദ്ധതി
2253.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവനരഹിതരുടെ ആകെ കണക്ക്
വെളിപ്പെടുത്താമോ;
(ബി)
ഭവനരഹിതര്‍ക്കുവേണ്ടി
പുതിയ പാര്‍പ്പിട
പദ്ധതിയ്ക്ക് രൂപം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
പാവപ്പെട്ടവര്‍ക്കായുള്ള
ഭവന നിര്‍മ്മാണ പദ്ധതി
2254.
ശ്രീ.ബി.ഡി.
ദേവസ്സി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.
ബാബു
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
പ്രഖ്യാപിച്ച
,പാവപ്പെട്ടവര്‍ക്കായുള്ള
ഭവന നിര്‍മ്മാണ
പദ്ധതികളുടെ വിശദാംശം
അറിയിക്കുമോ; ഈ
പദ്ധതിയുടെ പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശം
ലഭ്യമാക്കുമോ ;
(ബി)
ഈ
പദ്ധതികള്‍ക്കായി
2015-2016 ബജറ്റു
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
ഏര്‍പ്പെടുത്തിയ
പെട്രോള്‍, ഡീസല്‍
എന്നിവയുടെ അധിക
വില്‍പ്പന
നികുതിയിനത്തില്‍ എത്ര
തുക സമാഹരിച്ചു എന്നും
പദ്ധതികള്‍ക്കായി എത്ര
തുക ചെലവഴിച്ചു എന്നും
പാവപ്പെട്ടവര്‍ക്കായുള്ള
ഭവന
നിര്‍മ്മാണത്തിനല്ലാതെ
മറ്റേതെല്ലാം
ആവശ്യത്തിനായി ഇങ്ങനെ
സമാഹരിച്ച തുക
ഉപയോഗിച്ചിട്ടുണ്ടോ
എന്നും വിശദമാക്കുമോ?